ShivaRudragni Part 29
ശിവരുദ്രാഗ്നി
by IFAR
🔥PART 29🔥
പിന്നെ വേറെരാ ഇത് ചെയ്യാൻ ഇവിടെ ഉള്ളത്....
അവൻ തൊട്ടലും കെട്ടിപിടിച്ചലും കുഴപ്പം ഇല്ല ഞാൻ ഒന്ന് അറിയാതെ കൈ തട്ടിയപ്പോ ദേഷ്യം കരച്ചിൽ പിഴിച്ചലും...
സത്യം ആയിട്ടും ഞാൻ അല്ല...
നീ പകരം വീട്ടിയത് മനസ്സിലാക്കാൻ എനിക്ക് വലിയ ബുദ്ധി ഒന്നും വേണ്ട....
എന്നോട് കളിക്കാൻ നിൽക്കുന്നോ പറഞ്ഞു അലമാരതുറന്നു അവളെ മുഴുവൻ ഡ്രസ്സ് എടുത്തു നിലത്തേക്ക് എറിഞ്ഞു.... അതിന്റെ മുകളിൽ അവൻ മദ്യം ഒഴിക്കുന്നെ കണ്ടതും അവൾ അടുത്തേക്ക് ഓടി....
ദേവ് ഞാൻ അല്ല ഷർട്ട് കത്തിച്ചത് എനിക്ക് ഒന്നും അറിയില്ല...
മാറിനിൽക്കെടി പറഞ്ഞു അവളെ പിറകോട്ടു തള്ളി മാറ്റി ലൈറ്റർ കത്തിച്ചു അതിലേക്ക് എറിഞ്ഞു....
ഡ്രസ്സിലേക്ക് തീ ആളികത്തി....
ദേവ്.... അവൾ കരച്ചിലോടെ തീ കെടുത്താൻ പോയതും അവൻ അവളെ കയ്യിൽ പിടിച്ചു....
എന്റെ ഡ്രസ്സ്.... അവൾ ദയനീയതയോടെ നോക്കി അവനെ...
വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടു പേടി യോടെ പൊട്ടിവന്ന കരച്ചിൽ അവൾ അടക്കി പിടിച്ചു.... ആളികത്തുന്ന തീയേക്കാൾ അവൾക്ക് പേടി തോന്നിയത് അവന്റെ മുഖം കണ്ടായിരുന്നു....അവന്റെ കണ്ണിലും തീ ആളികത്തുന്ന പോലെ അവൾക്ക് തോന്നിയത്....
...... തുടരും
▬▬▬▬▬▬▬▬▬▬▬▬▬▬ഇന്ന് നിന്റെ ഡ്രസ്സ് കത്തിച്ചപോലെ നാളെ നിന്നെയും ഇത് പോലെ കത്തിക്കും നോക്കിക്കോ ദേവ് എന്റെയാ എന്റെ മാത്രം ഭ്രാന്തമായി പറയുന്നവളെ അശ്വതി ഞെട്ടി തരിച്ചു നോക്കി നിന്നു....
ഒരു ഷർട്ട് പോയേന ശിവയുടെ മൊത്തം ഡ്രസ്സ് എടുത്തു കത്തിച്ചേ.... അത് നീയാണെന്ന് അറിഞ്ഞ ഈ വീട് അടക്കം കത്തിച്ചേനെ അവൻ.... ഞാൻ അവന്റെ കുഞ്ഞിനെ ഇന്ന് തല്ലാൻ നോക്കിയതിനാ എന്നെ കൊല്ലാൻ നോക്കിയേ.... അവൾ എപ്പോഴും ആ പേടിയോടെ കഴുത്തിൽ തടവി.....
എനിക്ക് അതൊന്നും അറിയണ്ട.... അവനെ കണ്ടപ്പോ തൊട്ട് ഞാൻ ആഗ്രഹിച്ചതാ അത്.... പക്ഷേ എല്ലാ പ്ലാൻ തകർത്തു ഇവിടുള്ളോർ അവനെ അവളെ കൊണ്ടു കെട്ടിച്ചു.... കാവ്യക്ക് അപ്പോഴും ദേഷ്യം അടങ്ങിയിരുന്നില്ല....
എന്തെങ്കിലും ചെയ്യ്.... കെട്ടി കൊച്ച് ഉള്ളതിനെ പ്രേമിക്കാൻ കിട്ടിയുള്ളൂ... സ്റ്റാൻഡേർഡ് എങ്കിലും ചിന്തിച്ചൂടെ നിനക്ക്....
എനിക്ക് അവനെ ഇഷ്ടം ആണ്.... മറ്റൊന്നും നോക്കുന്നില്ല ഞാൻ....
അശ്വതി ഒന്നും പറയാതെ ഇറങ്ങിപോയി..
🔥🔥🔥
കൃഷ് നീനുനെ കൂട്ടി അമ്പലത്തിൽ പോയത് ആയിരുന്നു.... രാവിലെ ഏട്ടനെ കാണാതെ കരയുന്ന കണ്ടപ്പോ ശിവയെ സോപ്പിട്ടു ഇറങ്ങിത.... ഇന്ന് അമ്മയുടെ പിറന്നാൾ ആണ്....
അവളോട് ഓരോന്ന് പറഞ്ഞും കളിപ്പിച്ചും അമ്പലത്തിൽ എത്തിയത് തന്നെ അറിഞ്ഞില്ല.... നീനുവും ഒരുപാട് നാളുകൾക്ക് ശേഷം അവന്റെ കൂടെ പുറത്ത് ഇറങ്ങിയ സന്തോഷതിൽ ആയിരുന്നു.... അമ്പലത്തിൽ കേറുമ്പോൾ തന്നെ ഇറങ്ങിവരുന്നവരെ കണ്ടു അവന്റെ മുഖത്തെ ചിരി നിന്നു....
അനുവും അച്ഛനും അവരെ കണ്ടു....
കൃഷ് ഒഴിഞ്ഞു മാറും മുൻപ് അനു വേഗം അടുത്തേക്ക് വന്നു....
നീനുമോളെ....
അനുമ്മ.... അവൾ വേഗം അനുവിന്റെ കയ്യിലേക്ക് ചാടി....
മുത്തച്ഛ..... അവൾ കൊഞ്ചലോടെ ഒപ്പമുള്ള അയാളെ വിളിച്ചു...
ആരാടീ നിന്റെ മുത്തച്ഛൻ.... അയാൾ അലറിക്കൊണ്ട് ചോദിച്ചതും നീനു കണ്ണ് നിറച്ചു പിതുങ്ങാൻ തുടങ്ങി.... കൃഷ്നെ നോക്കിതും പൊട്ടികരഞ്ഞു കൊണ്ട് അവന്റെ നേരെ കൈ നീട്ടി... കൃഷ് അവളെ എടുത്തു... തോളിലേക്ക് ചായ്ച്ചു പിടിച്ചു....
മുത്തച്ഛൻ ആയി പോയി ഇല്ലെങ്കിൽ ഉണ്ടല്ലോ..... അവൻ ദേഷ്യത്തോടെ പല്ലിരുമ്മി....
അത് മറന്നില്ലല്ലോ അത് തന്നെ ഭാഗ്യം.....
നീയെന്റെ കൊച്ചുമോന പക്ഷേ ഈ നശികരണം പിടിച്ചവൾ അങ്ങനെ വിളിക്കണ്ട..... എന്റെ മോളെ ജീവിതം നശിപ്പിച്ച അസുരവിത്ത്....
മിണ്ടാതിരുന്നോ മുത്തച്ഛ.... എന്റെ നീനുമോളെ പറഞ്ഞ പ്രായം ബന്ധം മറന്നു ഞാൻ വല്ലോം ചെയ്തു പോകും. ക്ഷമിക്കുന്നതിന്ന് ഒരു അതിരുണ്ട്....
നിന്റെ അമ്മയുടെ അച്ഛന ഞാൻ.... എന്നാ ഈ ഡാഷ് മോളോ.... ഏതോ പിഴച്ചു ഉണ്ടായായതിന്ന് വേണ്ടി നീയും എന്റെ നേർക്ക് സംസാരിക്ക്.... എന്റെ അനുമോളെ ജീവിതം നശിപ്പിച്ച ഇതിനെ കാണുന്നതിനെ എനിക്ക് കലിയാണ്.... തള്ള ചത്തപ്പോൾ കുറച്ചു സമാധാനിച്ചിരുന്നു.... ഇനിയെങ്കിലും ആദിയെ ഇവൾക്ക് കിട്ടുമല്ലോന്ന് ഓർത്ത്
അപ്പോഴാ ഈ നാശം പിടിച്ചവളെ കൊണ്ട് വന്നത്.... അത് പോരാഞ്ഞു ഒരു ശിവാ....
മതിയാക്കുന്നുണ്ടോ...... കൃഷ്‌ന്റെ അലർച്ച കേട്ടതും അയാൾ ഒന്ന് പകച്ചു... നീനു മോളെയോ ലച്ചുമ്മയെയോ ശിവയെയും പറ്റി ഇനി ഒരക്ഷരം വായിൽ നിന്നും വീണ അയാളെ നേരെ കൈ ചൂണ്ടി പറഞ്ഞു.
ദേഷ്യം കൊണ്ട് വിറക്കുന്ന അവനെ കണ്ടു രുദ്ര് ആണ് മുന്നിൽ നില്കുന്നെ എന്ന് തോന്നി അയാൾക്ക്.... അതെ ശൗര്യം അതെ ഭാവം....
ലച്ചൂ എങ്ങനെ അനുവേച്ചിയുടെ ജീവിതം നശിപ്പിച്ചുന്ന പറയുന്നേ നിങ്ങളും അനുവേച്ചിയും ആണ് ആദിയേട്ടനെ വേണ്ടെന്ന് വെച്ചത്.... കാൽ പിടിക്കുന്ന പോലെ പിറകെ വന്നിട്ടുണ്ട് ആദിയേട്ടൻ അനുവേച്ചിയുടെ പിറകെ.... എന്റെ അമ്മേടെ പേര് പറഞ്ഞു വില പേശിയും പേടിപ്പിച്ചും ലച്ചുനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കിയപ്പോ എന്റെ അച്ഛനോട് ലച്ചൂ പറഞ്ഞത് എന്താന്ന് അറിയോ അനുന്റെ ജീവിതം കളഞ്ഞിട്ട് എനിക്കൊരു ജീവിതം വേണ്ടെന്ന.... അവളെ പ്രണയം നഷ്ടപ്പെടുത്തരുതെന്ന.... കഴുത്തിൽ താലി കെട്ടൻ നേരത്തും അനുനെ ഓർത്ത് കരഞ്ഞോണ്ട എന്റെ ലച്ചുമ്മ കഴുത്ത് കുനിച്ചത്.... വിവാഹം കഴിഞ്ഞു ഞാൻ ഒഴിഞ്ഞു പൊക്കോളാം പറഞ്ഞു കരയുന്നത് വരെ ഞാൻ കണ്ടിട്ടുണ്ട്.... അനുവേച്ചിയുടെ പേര് പറഞ്ഞു സ്വസ്ഥത കൊടുത്തിട്ടില്ല വേദനിപ്പിച്ചിട്ടേ ഉള്ളു എന്നും.... ഒരിക്കലും ആദിയേട്ടൻ ലച്ചുനെ അംഗീകരിച്ചിട്ടും ഇല്ല .... അതൊക്കെ അനുവേച്ചിയോടുള്ള സ്നേഹം കൊണ്ടാ എന്നാലും ഒരു പരാതി പറഞ്ഞിട്ടില്ല... സ്നേഹിച്ചിട്ടേ ഉള്ളു തിരിച്ചു എല്ലാരേം..... നീനു മോൾ പ്രഗ്നൻറ് ആണെന്ന് അറിഞ്ഞപ്പോ അദിയേട്ടന്ന് ഇഷ്ടം അല്ല പറഞ്ഞു അബോർഷൻ ചെയ്യാൻ പോലും പോയിട്ടുണ്ട് ആ പാവം.... അത്രയും പാവ എന്റെ ലച്ചൂ..... എന്റെ സ്വന്തം അമ്മ തന്നെയാ എനിക്ക് ലച്ചൂ.... മരിച്ചിട്ടും നിങ്ങളെ ഈ ദുഷ്ടനാവ് കൊണ്ട് എന്തെങ്കിലും പറഞ്ഞ ഉണ്ടല്ലോ....
പച്ചക്ക് കത്തിക്കും ഞാൻ.... അച്ഛന്ന് പിറന്ന മോനാ ഞാൻ ആണെന്ന് കാണിച്ചു തരും.... അദിയേട്ടൻ വീണ്ടും അനുവേച്ചിയുടെ പിറകെ വരുന്നുള്ള പേടി കൊണ്ടണേൽ അത് വേണ്ട.... ആ ജീവിതം ശിവക്കും നീനുമോൾക്കും വേണ്ടി ഉഴിഞ്ഞു വെച്ചതാ...
അനു നിറഞ്ഞകണ്ണുകളോടെ നോക്കി നിന്നെ ഉള്ളു.... നീനു ആണെങ്കിൽ പേടിയോടെ കൃഷ്‌ന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.....
അനുവേച്ചിയുടെയും എന്റെ അമ്മയുടെയും ഒക്കെ ശാപം ആണ് ഇയാളെ അച്ഛൻ ആയി കിട്ടിയത് .... പുച്ഛത്തോടെ അനുവിനോട് പറഞ്ഞു അവൻ പോയ്.....
പെട്ടന്ന് ആയിരുന്നു ഒരു കയ്യടികേട്ടത്....
അനുവും അയാൾ മുഖം ഉയർത്തി നോക്കി....
ആദിയേട്ടൻ..... അവൾ വിറയലോടെ മൊഴിഞ്ഞു.....
ആദി വന്നതും ഒറ്റയടി ആയിരുന്നു അനുവിന്റെ മുഖത്ത്.... നിന്റെ തന്തക്ക് ഉള്ള അടിയാ ഇത്..... മേലിൽ എന്റെ മോന്റെയോ മോളെയോ കണ്ണ് നിറഞ്ഞ
കൊന്നു കളയും ഞാൻ.... അവൻ അയാളെ നേരെ മുഷ്ടി ചുരുട്ടി കാണിച്ചു..
ഞാൻ പറയും.... ആര് തടഞ്ഞാലും പറയും.... മൂത്ത മോളെ വെപ്പാട്ടിയെ പോലെ കൊണ്ട് നടന്നെ ഇനി രണ്ടാമത്തെ മോളെ കൂടി നിനക്കൊക്കെ തട്ടികളിക്കാൻ തരുന്നു കരുതണ്ട....
വേസ്റ്റ് ഒക്കെ ചാടിയ പിന്നെ തിരിച്ചു എടുക്കാറില്ല ഞാൻ.... വേസ്റ്റ്ന് തുല്യ ഇവളിപ്പോൾ... അവൻ പുച്ഛത്തോടെ പറഞ്ഞു...
അല്ലെങ്കിൽ വേണ്ടെന്ന് അറിയാം.... ഇപ്പോൾ പുതിയ ഒന്നിനെ കിട്ടിയിട്ട് ഉണ്ടല്ലോ.... ഒരു ശിവ.... അയാൾ നീട്ടി തുപ്പി.., ലച്ചുനെ പോലെ എല്ലാരും ഒന്നിച്ചു വെച്ചോണ്ട് ഇരിക്കാണോ അവളെയും....
ആദി അയാളെ കഴുത്തിൽ കുത്തിപിടിച്ചു
അച്ഛനെ കൊന്ന കൈ ആണ്.... തന്നെ കൂടി കൊല്ലാൻ ഒരു മടിയും ഉണ്ടാവില്ല....
അയാൾ അവന്റെ കൈക്കുള്ളിൽ കിടന്നു പിടഞ്ഞു....
എന്നെ ചതിച്ചു നിന്റെയീ മോള്.... പകരം എനിക്ക് നഷ്ടപെട്ടത് എന്റെ ലച്ചുന്റെ ജീവന.... അമ്മയില്ലാത്ത എന്റെ മോളെ കാണും തോറും എല്ലാത്തിനെയും വെട്ടി നുറുക്കി പട്ടിക്കിട്ട് ഇട്ടു കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. ഒരിക്കൽ മനസ്സറിഞ്ഞു സ്നേഹിച്ചു പോയതാ.... അതോണ്ടാ വെറുതെ വിട്ടത് ഇവളെ. തന്റെയൊക്കെ വാക്ക് കേട്ട് എന്റെ ലച്ചുനെ വേദനിപ്പിച്ചത് കുറച്ചു ഒന്നുമല്ല ഞാൻ..... ഇപ്പൊ എന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളു ശിവ.....
അവളെ കാൽക്കൽ കിടന്നു ആണെങ്കിലും ചെയ്ത തെറ്റിന് പ്രയശിക്തം ചെയ്യാ ഞാൻ.... എന്റെ മോളുടെ അമ്മയാണ് അവൾ.... അവളെ പേര് പോലും വായിൽ നിന്നും വീണ പിന്നെ താൻ ജീവനോടെ ഉണ്ടാകില്ല.....
വേണ്ട ആദിയേട്ട പറഞ്ഞു അനു കൈ കൂപ്പി.... അവൻ പിറകിലേക്ക് ഒരു തള്ള് കൊടുത്തു അവൻ അമ്പലത്തിലേക്ക് പോയി....
അയാൾ ശ്വാസം ആഞ്ഞു വലിച്ചു.... കഴുത്തു തടവി നോക്കിയതും മുന്നിൽ രുദ്രിനെ കണ്ടു.... അയാൾ പേടിയോടെ പിറകിലേക്ക് വേച്ചു പോയി.....
പ്രതികാരത്തിന്റെ കണക്ക് എടുക്കുമ്പോൾ എവിടെയും തന്റെ പേര് ഇല്ലാതിരിക്കാൻ പ്രാർത്ഥിക്ക് അമ്മാവാ..
എന്റെ അമ്മയുടെ സഹോദരൻ ആണ് എന്നൊരു സെന്റിമെൻസ് എന്നൊന്നും എനിക്ക് ഇല്ല..... കൃഷ്ന്റെ അമ്മയുടെ അച്ഛൻ ആണ്.... ദാ ആ പോയവൻ ഒരിക്കൽ നെഞ്ചിൽ കൊണ്ട് നടന്നവൾ ആണ് അനു.....ആ ഒരു ദയ കൊണ്ട് മാത്രം കൈവെക്കാതെ.... കൈ വെപ്പിക്കരുത്.... വെച്ച പിന്നെ താൻ വീട്ടുകാർക്ക് പോലും മനസ്സിലാകാത്ത അനാഥ ശവം ആയി മോർച്ചറിയിൽ കിടക്കും..... പറഞ്ഞില്ലെന്നു വേണ്ട....
ശിവ..... ശിവ..... അവളെ കിട്ടും ഒരിക്കൽ അയാൾ പിറു പിറുത്തു....
അവർ ജീവിച്ചോട്ടെ അച്ഛാ .... എനിക്ക് ഒരിക്കലും ഇനി ആധിയേട്ടനെ കിട്ടില്ല.... എന്റെ പേര് പറഞ്ഞു ലച്ചുനെ വേദനിപ്പിച്ചു... ഇപ്പോ ശിവയെയും.... ഇനിയെങ്കിലും അവർ ജീവിച്ചോട്ടെ...
വെറുതെ വിടാം പകരം നീ വിവാഹം കഴിച്ച മതി....
അച്ഛൻ ആളെ നോക്കിക്കോ .... ആരാന്ന് പോലും എനിക്ക് അറിയണ്ട എനിക്ക് സമ്മതം ആണ്..
അയാൾ ഒന്ന് മൂളി പോയി.... രുദ്രിനെ ദയനീയമായി നോക്കി അനുവും....
🔥🔥🔥
കൃഷ് വീട്ടിൽ എത്തിയതും കാണുന്നെ റൂമിന്റെ മൂലയിൽ കൂനിപ്പിടിച്ചു ഇരുന്നു കരയുന്ന ശിവയെ ആണ്.... കത്തികരിഞ്ഞ സ്മെൽ ഉണ്ട് .... കിച്ചു റൂം വൃത്തിയാക്കുന്നുണ്ട്.....
എന്താ ശിവേച്ചി..... അവൻ ഓടിപ്പോയി അവളെ അടുത്തേക്ക്... ശിവ മുഖം ഉയർത്തി നോക്കിയില്ല.... കിച്ചു എല്ലാം പറഞ്ഞു കൊടുത്തു.
അസുരൻ ഇതൊക്കെ ഒപ്പിച് ആണോ അമ്പലത്തിൽ വന്നത് അവൻ പിറു പിറുത്തു.....
ശിവയുടെ കയ്യിൽ പാട് കണ്ടു.... കൃഷ് പല്ല് കടിച്ചു പിടിച്ചു.... അതിലൂടെ ഒന്ന് തടവി... ശിവ എരിവ് വലിച്ചു മുഖം ഉയർത്തി....
ഞാൻ ഒന്നും ചെയ്തിട്ടില്ല കൃഷ്.... ദേവേട്ടന്റെ ഷർട്ട് ഞാൻ ഇസ്തിരി ഇട്ടു വെച്ചതാ.... പിന്നെങ്ങനെ ആയെന്ന് അറിയില്ല....
അവൻ ശിവയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് നോക്കി കണ്ണുകൾ തുടച്ചു.... സാരമില്ല പോട്ടെ എഴുന്നേൽക്ക്
നീനു....
അവൾ ദേവിന്റെ അടുത്ത് ഉണ്ട്....
ഞാൻ പോയി ഡ്രസ്സ് മാറ്റിയിട്ട് വരാം അത് പറഞ്ഞു അവൻ പോയി....
റൂമിൽ എത്തിയതും അവൻ ഫോൺ എടുത്തു അർഷിയെ വിളിച്ചു കാര്യം എല്ലാം പറഞ്ഞു.... അർഷി ഫോൺ കട്ട് ചെയ്തു.... കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചു......
കാവ്യാ.... അവൻ പകയോടെ മുരണ്ടു....
ഞാൻ ഇടപെടണോടാ.....
വേണ്ട കാക്കൂ.... ഭർത്താവ് നോക്കിയ മതി ഇനി ശിവേച്ചിയുടെ കാര്യം..... നമ്മൾ ആരും ഇതിൽ ഇടപെടേണ്ട..... അവൻ അമ്പലത്തിൽ വെച് നടന്നത് ഒക്കെ പറഞ്ഞു കൊടുത്തു.....
അനുവേച്ചിയെ സങ്കടപെടുത്തല്ലേ കാക്കു...
ഇല്ലെടാ ഞാൻ നോക്കിക്കൊള്ളാം....
ഇനിയിപ്പോ പല്ല് ഡോക്ടർ പണി കൂടി എടുക്കാണല്ലോന്ന് ഓർക്കുമ്പോഴാ....
ഡോക്ടർ പണിയോ അതെന്തിനാ....
എന്റെ പെണ്ണിനെ കാണാൻ വരുന്ന ചെക്കൻ മാരെ രണ്ടു കൊടുക്കണ്ടേ .... അല്ലെങ്കിൽ പിന്നെ എന്ത് കാമുകനാ ഞാൻ....
അങ്ങനെ.... അപ്പൊ അളിയൻ പോയി എന്റെ ചേച്ചിയെ ആശ്വസിപ്പിച്ചു വാ.....
ആയിക്കോട്ടെ അളിയാ.... അവൻ ചിരിയോടെ ഫോൺ വെച്ചു.....
ദേവ് നീനുനെ കൂട്ടി വൈകുന്നേരം ആയിരുന്നു തിരിച്ചു വരുമ്പോൾ....... റൂമൊക്കെ വൃത്തിയാക്കിയിരിന്നു.....
മുഷിഞ്ഞ ഡ്രസ്സ് ഇട്ടു നിൽക്കുന്ന ശിവയെ അവൻ കണ്ടു..... നീനു അവളുടെ അടുത്തേക്ക് പോയതും അവൾ നീനുവിനെ തൊട്ടില്ല....
അമ്മേടെ ദേഹത്ത് മൊത്തം ഇച്ചീച്ചിയ.... പറഞ്ഞു ദൂരെ നിന്നു.....
നീനു വാശി പിടിച്ചു കരയാൻ തുടങ്ങിയതും അവൾ സങ്കടത്തോടെ നോക്കി.....
ശിവ ഡ്രസ്സ് എടുത്തു മാറി അവളെ എടുക്ക്.... ദേവ് പറഞ്ഞു ശിവ അനങ്ങാതെ നിന്നെ ഉള്ളു....
നിന്നോട് അല്ലേ പറഞ്ഞെ.... അവൻ ഒച്ചയെടുത്തു....
എനിക്ക് ഇടാൻ ഒന്നുമില്ല അവൾ മെല്ലെ പറഞ്ഞു....
രുദ്രിന്റെ സഹായം ഇനിയുണ്ടാവില്ലെന്ന് കൃഷ്ന്റെ വാക്ക് ഓർത്തു....
തെണ്ടി പണി തന്നു.... ദേവ് ഓർത്തു... അവര് ഡ്രസ്സ് വാങ്ങി കൊടുക്കുന്നു ഓർത് ഒന്നും വാങ്ങിയില്ല.... ഇനീപ്പോ ഞാൻ തന്നെ വാങ്ങി കൊടുക്കണ്ടേ അവൻ അരിശത്തോടെ തലകുടഞ്ഞു.,,,
നീനു കരച്ചിൽ തുടങ്ങിതും അവൻ എടുത്തു കരച്ചിൽ മാറ്റി.... ഇടക്കിടക്ക് നോട്ടം ശിവായിലും ഡ്രെസ്സിൽ എത്തി നിന്നു...
...... തുടരും