ശിവരുദ്രാഗ്നി
by IFAR
🔥PART 31🔥
ടാ..... നിരാശകാമുക.... അർഷി അവന്റെ തോളിൽ കൈ വെച്ചു....
എന്താടാ പുല്ലേ.....
ഞാൻ കാണുന്നെ തന്നെ നീ കാണുന്നെ....
അല്ലല്ലോ..... എന്താ നീ കാണുന്നെ.....
അവൻ അവളെ കൂട്ടി ഷോപ്പിൽ വന്നതേ വിശ്വസിക്കാൻ പറ്റുന്നില്ല.... ഇപ്പോ ദേ റൊമാൻസ്...അർഷി അവരെ കണ്ണെടുക്കാതെ നോക്കി പറഞ്ഞു.....
പോടാ അവന്ന് അവളോട് വാത്സല്യം ഉള്ളു... മുഖത്ത് നോക്ക്..... നീനുനെ കൂട്ടി ഡ്രസ്സ് എടുക്കാൻ വന്നെന്ന് എനിക്ക് തോന്നിയെ....
എന്ന ഇത് നോക്കിയേ.... അവൻ nk യുടെ മുഖം തിരിച്ചു ക്യാമറ വിഷ്വൽസില്ലേക്ക് ആക്കി.....
അവന്നും വാ തുറന്നു നോക്കി നിന്നു പോയി....ദേവ് ട്രയൽ റൂമിലേക് ശിവയുടെ കയ്യും പിടിച്ചു കേറി വാതിൽ അടക്കുന്നത് കണ്ടു .....
കൊല്ലാൻ ആണോ അതോ റൊമാൻസ് ആണോ.... പടച്ചോന്ന് അറിയാം അർഷി തലയിൽ കൈ വെച്ചു പറഞ്ഞു.... nk യെ നോക്കി.... അവനും ടെൻഷണോടെ നഖം കടിച്ചു നില്കുന്നെ കണ്ടു...
..... തുടരും
▬▬▬▬▬▬▬▬▬▬▬▬▬▬അവളെ ഡ്രസ്സ് കണ്ടു ദേഷ്യത്തോടെ അവളെ പിടിച്ചു ട്രയൽ റൂമിലേക്ക് കേറിയത് ....
എന്താ നിന്റെ പ്രശ്നം...... അവളെ ഇരു തോളിലും പിടിച്ചു ഉലച്ചു അവൻ.....
അവൾ മുഖം താഴ്ത്തി.....
പറയ് ശിവാ..... ആദ്യമായി ഒരു ഷോപ്പിൽ വന്നതിന്റെയോ അറിയത്തിടത് വന്നതിന്റെയൊ ഭയം മാത്രമല്ല നിന്റെ കണ്ണിൽ..... ഡ്രസ്സ് പോലും നേരെ ഇടാതെ ഇറങ്ങിഓടാൻ മാത്രം എന്താ നിന്റെ പ്രശ്നം..... അവൻ കലിപ്പോടെ അവളെ പിറകിലേക്ക് തള്ളി......
അവൾ ചുമരിൽ തട്ടി നിന്നു..... പേടിയോടെ അവനെ നോക്കി.
പേടിച്ചിട്ടാ..... അവളെ ശബ്ദം കരച്ചിലിന്റെ ചീള് പോലെ അവൻ കേട്ടു.
അമേരിക്കയിൽ തിരക്കേറിയ സിറ്റിയിൽ ജനിച്ചു വളർന്നവളാ നീ..... ദേഹത്ത് തൊട്ട അരുണിന്റെ പള്ളക്ക് കത്തി കേറ്റാൻ നോക്കിയവൾ..... ഇങ്ങനെ ഉള്ള നിനക്ക് ഈ ഷോപ്പിൽ വരാൻ പേടി.... സത്യം പറയെടി..... അവൻ പല്ല് കടിച്ചു....
സത്യം ആയിട്ട് പേടിച്ചിട്ടാ അവൾ കണ്ണ് തുടച്ചു അവനെ നോക്കി....
എന്തിനാ പേടി..... ആരെയാ പേടി..... അവൻ ഒന്ന് സോഫ്റ്റ് ആയി ചോദിച്ചു.
അവൾ അവന്റെ നേരെ കൈ ചൂണ്ടി...
എന്നെയോ..... അവന്റെ കണ്ണുകൾ മിഴിഞ്ഞു.....
എന്നെ കളയാൻ കൊണ്ട് വന്നതല്ലേ.....
കളയാനോ...... അവൻ ഞെട്ടലോടെ നോക്കി...
Mmm എനിക്ക് അറിയാം എന്നെ എവിടേലും ഉപേക്ഷിച്ചു പോകാൻ കൊണ്ട് വന്നത് ആണെന്ന്.....
കൊണ്ട് കളയാൻ നീയെന്താ പൂച്ചയോ....
നീനുനെ കൂട്ടാതെ എന്നെ മാത്രം കൊണ്ട് വന്നത് പിന്നെന്തിനാ.... ഞങ്ങളെ വീടിനടുത്തു ഷോപ്പ് ഉണ്ടല്ലോ എന്നിട്ട് ഇത്രയും ദൂരെ വന്നത് അതിനല്ലേ.... ഞാൻ ഒരു ശല്യം ഉണ്ടാകില്ല.... എനിക്ക് എന്റെ നീനുനെ കാണണം.... എന്നെ കൂടെ തിരിച്ചു കൂട്ടിട്ട് പോകോ.....
കരച്ചിലോടെ പിതുങ്ങി പറയുന്ന അവളെ നോക്കി നെറ്റിയിൽ കൈ വെച്ചു ചുമരിൽ ചാരി നിന്നു പോയി അവൻ....
നീ മന്നബുദ്ധി ആണോ അതോ അങ്ങനെ അഭിനയിക്കുന്നതോ അവൻ ചെറു ചിരിയോടെ ചോദിച്ചു....
എന്നെ ഇവിടെ ഇട്ടിട്ടു പോകല്ലെ ദേവ്.... എനിക്ക് ദേവ് നീനു ഇല്ലാതെ ജീവിക്കണ്ട.
എന്നെ തനിച് ആക്കല്ലേ.... അവന്റെ ഷർട്ടിൽ പിടിച്ചു അവന്റെ നെഞ്ചിൽ തല മുട്ടിച്ചു അവൾ പറഞ്ഞു.....
അവന്റെ നെഞ്ചിൽ തറക്കുന്ന പോലെ തോന്നി അവളെ ഓരോ വാക്കും..... അവൻ പോലും അറിയാതെ അവളെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി അവൻ....
അവളെ തലയിലൂടെ അവന്റെ കൈകൾ തലോടി.... അവൾ അത് ആഗ്രഹിച്ച പോലെ ചേർന്ന് നിന്നെ ഉള്ളു.....
ആരോ വാതിലിൽ നോക്ക് ചെയ്തപ്പോഴാ അവൻ ഞെട്ടി കണ്ണ് തുറന്നത്....
തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഒന്നും അറിയാത്ത പോലെ പൂച്ചകുഞ്ഞിനെ പോലെ പിതുങ്ങുന്ന അവളെ കാണും തോറും വാത്സല്യത്തിനോടൊപ്പോം മറ്റെന്തൊക്കെയോ വികാരങ്ങൾ കൂടി കടന്നു വരുന്നത് അവൻ അറിഞ്ഞു....
അവൻ അവളുടെ ചുമലിലേക്ക് മുഖം താഴ്ത്തി.... എന്നും അവളെ പൊതിഞ്ഞു നിൽക്കുന്ന സ്മെൽ അവൻ മൂക്കുകൾ വിടർത്തി ആസ്വദിച്ചു.... എപ്പോ ഇവൾ അടുത്ത് വരുമ്പോഴും തന്നെ അടിക്ട് ആക്കുന്നത് ഈ സ്മെൽ ആണ്.... അവൻ ചിരിയോടെ ഓർത്തു.....
വാതിലിൽ മുട്ട് വീണ്ടും കൂടിയതും അവൻ കലിപ്പോടെ വാതിലിലേക്ക് നോക്കി അവളെ വിട്ടു..... അവളും ഒന്ന് ഞെട്ടിയ പോലെ അവനിൽ നിന്നും അടർന്നു മാറി.... അവൾക്ക് അവനെ നോക്കാൻ ചമ്മൽ തോന്നി....
ഡ്രസ്സ് മാറി വാ.... അവൻ പോകാൻ നോക്കിതും അവൾ അവന്റെ കയ്യിൽ പേടിയോടെ പിടിച്ചു....
എന്റെ പൊന്നു ശിവാ.... ഇതെന്റെ സ്വന്തം ഷോപ്പാ അതോണ്ടാ ഇങ്ങോട്ട് വന്നേ... ഷോപ്പിന്റെ പേര് നോക്ക് ദേവരാഗം.... അവൻ അവിടെ ഒട്ടിച്ച ഒരു പോസ്റ്റർ ചൂണ്ടി പറഞ്ഞു..... അല്ലാതെ നിന്നെ എവിടേലും കൊണ്ടിട്ടു പോകാൻ അല്ല.... തിരിച്ചു പോകാൻ ലേറ്റ് ആയ നീനുമോളെ കൂട്ടി പോകാൻ കഴിയില്ല നല്ല മഞ്ഞുണ്ട് അവൾക്ക് അസുഖം വരും അതോണ്ടാ കൂട്ടാഞ്ഞത്..... ഇനി ഡ്രസ്സ് മാറ്...
എന്നിട്ടും അവളെ സംശയം മാറിയില്ലെന്ന് അവളെ മുഖത്ത് നിന്നും അവന്ന് തോന്നി....
ദേവ് പോകണ്ട.... ഇവിടെ നിൽക്ക് ഞാൻ ഇവിടുന്ന് ഡ്രസ്സ് മാറിക്കൊള്ളാം....
അവൻ ഞെട്ടലോടെ അവളെ നോക്കിയത്.... എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറാന്നോ....
തിരിഞ്ഞു നിന്ന മതി.... എനിക്ക് വിശ്വാസ.
ദേവിനെ.....
ഡ്രസ്സ് മാറാൻ പേടിയില്ല.... ഞാൻ എന്തെങ്കിലും ചെയ്യോന്ന് പേടിയില്ല.... കൊണ്ട് കളയോന്ന് പേടി..... അവന്ന് ചിരിയും കരച്ചിലും വന്നു പോയി.....
കളിക്കാതെ ഡ്രസ്സ് മാറ്.... അത് പറഞ്ഞു വാതിൽ തുറക്കാൻ പോയതും അവൾ കയ്യിൽ പിടിച്ചു....
ഈ കുഞ്ഞുസ്പെസിൽ നിനക്ക് പ്രശ്നം ഇല്ലെങ്കിലും എനിക്ക് പ്രശ്നം ആണ് ഒന്നിച്ചു നില്കുന്നെ. അപ്പോഴാ ഡ്രസ്സ് മാറുന്നെ..... അവളുടെ സ്ഥാനം തെറ്റിയ ശാലിലിന് ഇടയിലൂടെ കാണുന്ന വയറും വിയർപ് ഒലിച്ചു താഴുന്ന കഴുത്തിടക്കും ഒക്കെ നോക്കി ഉമിനീർ ഇറക്കി അവൻ ഓർത്തു...
ഡ്രസ്സ് മാറണ്ട ഷാൾ നേരെ ഇട്ടു വാ.... അത് പറഞ്ഞു ഒപ്പിച്ചു അവൻ പുറത്ത് ഇറങ്ങി....
ദേവ്.....പറഞ്ഞു അവൾ പിറകെ വന്നതും അവൻ കലിപ്പോടെ നോക്കി വീണ്ടും അകത്തേക്ക് കേറി.... അവളെ കയ്യിലെ ഡ്രസ്സ് പിടിച്ചു പുറത്തേക്ക് എറിഞ്ഞു വാതിൽ അടച്ചു..... അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി....
അവളെ ഷാൾ വലിച്ചു അഴിച്ചു.... തടയാനോ മിണ്ടാനോ ആകാതെ അവൾ തറഞ്ഞു നിന്നു....
ഇറങ്ങി വാടി.... അവന്റെ കലിപ്പ് കേട്ടു അവൾ ദേഹത്ത് നോക്കിയത്.... ഭംഗിയായി ഷാൾ കുത്തി കൊടുത്തത് കണ്ടു അവളുടെ കണ്ണുകൾ വിടർന്നു.
അവൾ അതൊന്നും അറിഞ്ഞില്ല എന്നതാരുന്നു സത്യം....
അവൻ പുറത്ത് ഇറങ്ങിയതും നെറ്റിയിലെ വിയർപ്പ് തുടച്ചു വാതിലിൽ ചാരി ശ്വാസം ആഞ്ഞു വലിച്ചു....
ആഞ്ജനേയ സ്വാമി നീയേ രക്ഷ.... ഡബിൾ ആയി ഇടിക്കുന്ന നെഞ്ചിൽ കൈ വെച്ചു അവൻ വിളിച്ചു....
അവൾ ഇറങ്ങി വന്നു അവന്റെ കൂടെ പോകുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നിരുന്നു.....
അത് കണ്ടു കണ്ണ് നിറച്ചു നിക്കാറുന്നു അവരും....
അവന്റെ മുഖത്ത് പുഞ്ചിരി കണ്ടോ..... ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ പുഞ്ചിരി..... നോക്കിക്കോ അവൻ കലിപ്പൊക്കെ മാറ്റി അസുരൻ ദേവനായി മാറും..... അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു....
ആ നെഞ്ചിലെ തീ അണയാതെ അവനെ തിരിച്ചു കിട്ടില്ല .... അർഷിനെടുവീർപ്പോടെ ഓർത്തു.... എന്നാലും അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു...
അവനും കണ്ണ് തുടച്ചു അവരെ നോക്കി...
🔥🔥🔥🔥
മാഡം എങ്ങനെഉള്ള ഡ്രെസ്സ വേണ്ടത്....
ശിവ വാ തുറക്കുന്നതിന്ന് മുൻപ് പിന്നിൽ നിന്നും ആരോ മറുപടി പറഞ്ഞിരുന്നു....
എന്റെ ചേച്ചി.... നമ്മൾ നിലം തുടക്കാൻ ഉപയോഗിക്കുന്നതോ ഡാമേജ് വന്നു കീറിയതോ കളയാൻ വെച്ചതോ ഒക്കെ കൊടുക്ക് അവൾക്കൊക്കെ അതെ പറ്റുള്ളൂ.... അതൊക്ക ഇടാനുള്ള യോഗ്യതയെ അവൾക്ക് ഉള്ളു.... അടുക്കളയിൽ കിടക്കുന്ന പിച്ചക്കാരിക്ക് ഡ്രസ്സ് എടുക്കാൻ വന്നിരിക്കുന്നു.... പുച്ഛത്തോടെയുള്ള സംസാരം കേട്ട് ദേവ് കലിപ്പോടെ തിരിഞ്ഞു നോക്കി....
ഒരു സെയിൽസ് ഗേൾ ആണ്.... ഏകദേശം തന്റെയൊക്കെ പ്രായം... കറുത്തിട്ട് ആണ്... നല്ല മുഖശ്രീ ഉണ്ട് കാണാൻ....
മുഖത്ത് ഒരു മാസ്ക് ഇട്ടു കുറച്ചു മാറി അവരെ നോക്കിയിരുന്ന അർഷിയുടെയും nk യുടെയും കണ്ണുകൾ കൂടി ദേഷ്യം കൊണ്ട് ചുവന്നു....
എന്റെ ചേട്ടാ ഏതാ ഡ്രസ്സ് എന്നൊന്നും നോക്കണ്ട എന്റെ വീട്ടിൽ വന്ന എന്റെ പഴയ ഡ്രസ്സ് തരാം.... അവൾ ദേവിനോട് പറഞ്ഞെങ്കിലും നോട്ടം മുഴുവൻ ശിവയിൽ ആയിരുന്നു....
നീയാരാടീ..... ദേവ് ബാക്കി പറയുന്നേ മുന്നേ ശിവ അവളെ കെട്ടിപിടിച്ചു....
ദേവ് പാതിയിൽ നിർത്തി....
ആ പെണ്ണ് ശിവയെ പിടിച്ചു മാറ്റി....
താഴ്ന്ന ജാതിയിൽ പെട്ടവളാ.... കറുത്തിട്ടാ കാണാനും....തൊട്ട് അശുദ്ധം ആക്കണ്ട തമ്പുരാട്ടി കൊച്ച് ...അവൾ മുഖം കോട്ടി പറഞ്ഞു ... തിരിഞ്ഞു പോകാൻ നോക്കി....
ശിവ കണ്ണ് നിറച്ചു അവളെ നോക്കി....
ദേവിന്റെ ദേഷ്യം മുഴുവൻ ആ പെണ്ണന്റെ നിറഞ്ഞ കണ്ണുകൾ കണ്ടു തണുത്തിരുന്നു.... വാക്കുകളിലെ പുച്ഛമോ പ്രവർത്തിയോ ആ കണ്ണുകളിൽ ഇല്ല.... വേദന പടർന്ന പോലെ അവന്ന് തോന്നിയത്.....
സാർ സാറിന് എന്താ വേണ്ടത്... അവൾ ഡ്രസ്സ് ഒക്കെ എടുത്തു ദേവിന് മുന്നിൽ നിവർത്തി....
നിനക്ക് ശിവയെ അറിയോ....
അവൾ തലയാട്ടി.....
നിന്റെ പേരെന്താ.... ദേവ് അവളോട് ചോദിച്ചു....
അപർണ്ണ....
നിങ്ങൾ തമ്മിൽ ഉള്ള പരിജയം.....
ഒരു നാട്ടിലെ അല്ലേ പരിജയം ഉണ്ട്....
സാറിന്റെ വൈഫ് ആണോ ഇത്.... അവൾ ശിവയെ നോക്കാതെ ദേവിനോട് ചോദിച്ചു...
Mmm അവനൊന്നു മൂളി...
ഓഹ് ആ റൗഡി താൻ ആയിരുന്നോ....
അവൻ പുരികം ചുളിച്ചു...
ഇഷ്ടം ആയില്ലേ പറഞ്ഞത്.... ഇല്ലെങ്കിൽ അങ്ങ് സഹിച്ചോ.... അവളുടെ മുഖത്ത് യാതൊര പേടിയും ഇല്ലാരുന്നു....
ദേവ് ദേഷ്യത്തോടെ അവളെ നോക്കിയെങ്കിലും അവളുടെ ചുണ്ടിൽ തത്തി കളിച്ചിരിക്കുന്ന പുഞ്ചിരിയിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു....
എന്താ റൗഡിയെ പേടിയില്ലേ നിനക്ക്....
റൗഡിയെ പേടിയുണ്ട്.... ഇവളുടെ ഭർത്താവിനെ പേടിയില്ല....
അതെന്താ....
ഒരു വൃത്തികെട്ടവനും ഇവളെ ഒന്ന് നോക്കാൻ പോലും കഴിയില്ല.... അപ്പോഴാ താലി കെട്ടുന്നേ.... താലി കെട്ടിയിനെങ്കിൽ അവളുടെ രക്ഷകൻ നീയാണ്.... രക്ഷകൻ ഒരിക്കലും തിന്മ നിറഞ്ഞവൻ ആവില്ല..... അവളെ വാക്കുകൾ ഉറച്ചത് ആയിരുന്നു....
അവളുടെ വാക്കുകളിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി തോന്നി അവന്ന്.... അതിനേക്കാൾ അത്ഭുതം തോന്നിയത് അവളോട് ദേഷ്യപ്പെടാനോ ഒന്ന് നോക്കാനോ അവന്ന് പറ്റുന്നില്ല എന്നായിരുന്നു...
ഷിവൂട്ടിയും നിങ്ങൾ നല്ല ചേർച്ചയാട്ടോ..
അവൻ സംശയത്തോടെ അവളെ നോക്കി....
സംശയത്തോടെ നോക്കണ്ട.... അവളെ സ്വഭാവം കാണുമ്പോ അറിയാണ്ട് ചൊറിഞ്ഞു വരും അങ്ങനെ പറഞ്ഞത... ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ട്... എന്നിട്ട് ഒരു കർച്ചീഫ് പോലും സ്വന്തം ആയില്ല... ഇത് വരെ ഒരു പുതിയ ഡ്രസ്സ് ഇട്ടിട്ടില്ല.. അവരെ വീട്ടിലെ അടിമ പണിയെടുത്തു നാണം കെട്ട് ജീവിക്കുന്നു....ഉപദേശിച്ചു മടുത്തു വിട്ടു കളഞ്ഞ കേസാ അതോണ്ട് ഇപ്പോൾ പുച്ഛം ഉള്ളു... കാണുമ്പോ ഇങ്ങനെ പറഞ്ഞു വായയുടെ അരം തീർക്കുന്നതാ....
നിനക്ക് നല്ല ധൈര്യം ഉണ്ടല്ലോ കൂടെ കൂട്ടി ബോൾഡ് ആക്കിക്കൂടാരുന്നോ.... ദേവ് ചെറു ചിരിയോടെ പറഞ്ഞു...
ശിവ അവന്റെ സൗമ്യവും ചിരിയോടുള്ള സംസാരം കേട്ടു അത്ഭുതത്തോടെ നോക്കിയത്....
ശ്രമിച്ചതാ നന്നാവില്ല ഇത് പട്ടിയുടെ വാല് കുഴലിൽ ഇട്ട നീരില്ല പറഞ്ഞ പോലെയ
പിന്നെ ഈ പെണ്ണ് വാ തുറന്നിട്ട് സാർ ഡ്രസ്സ് എടുത്തു വീട്ടിൽ പോകില്ല.... സാർ തന്നെ സെലെക്ട് ചെയ്തോ.... എനിക്ക് ഡ്യൂട്ടി ഉണ്ട് ഞാൻ പോട്ടെ...അത് പറഞ്ഞു അവൾ പോകാൻ നോക്കി.....
അപർണ്ണ ഒന്നു നിന്നെ.... അവൻ വിളിച്ചു.
ഇവൾക്ക് വേണ്ടുന്ന ഡ്രസ്സ് താൻ സെലെക്ട് ചെയ്യ്...
എന്ത് ഡ്രെസ്സ വേണ്ടത് ...
വീട്ടിലെ അലമാരക്ക് തീ പിടിച്ചു ഡ്രസ്സ് മൊത്തം കത്തിപ്പോയി.... സോ....
നന്നായി പോയി.... ആ വീട് മൊത്തത്തിൽ അങ്ങനെ കത്തിപോകണം ആയിരുന്നു.
അവളെ വാക്കുകളിൽ ശ്രീ മംഗലക്കാരോടുള്ള ദേഷ്യം മൊത്തം അടങ്ങിയിരുന്നു....
ഇയാൾ എന്ന ഡ്രസ്സ് എടുത്തു കൊടുക്ക്.
ഇപ്പോ ഇട്ട ഡ്രസ്സ് അല്ലാതെ ഒരു ഡ്രസ്സ് പോലും വേറെയില്ല.... അതോണ്ട് ഒരു പെൺകുട്ടിക്ക് രണ്ടു മാസം ഇടാൻ ഉള്ള ഡ്രസ്സ് എടുത്തോ...
രണ്ടു മാസത്തേക്ക് ആകുന്നത് എന്തിനാ ലൈഫ് ലോങ് എടുത്തോ .. ഈ മാരണം ഈ ജന്മം തന്നെ വിട്ടു പോകില്ല....
മാരണോ..... അത് പറഞ്ഞു അവളെ തലയിൽ ഒരു ചൊട്ട് കൊടുത്തു അവൻ....
അപർണ്ണയോടൊപ്പോം അർഷിയും അവനും കൂടി വാ പൊളിച്ചിരുന്നു..... ദേവ് ആരെയോ കാൾ ചെയ്തു നടന്നു പോയി..
ടാ.... അവൻ ആദ്യം ആയി അനുവിനെയും ലച്ചുനെയും അല്ലാതെ വേറൊരു പെണ്ണിനെ തൊട്ടു.... അർഷി കിളി പോയ പോലെ പറഞ്ഞു അടുത്തുള്ള കസേരയിൽ ഇരുന്നു ....
അവൻ ഒരു പെണ്ണിനോട് ചിരിച്ചു സംസാരിച്ചു തൊട്ടടുത്തു അവനോട് ചാരി nk ഇരുന്നു....നമ്മൾ വല്ല ഡ്രീം കാണണോ....
അതെന്ന തോന്നുന്നേ..... അർഷിയും തലയാട്ടി പറഞ്ഞു....
സംതിങ് ഫിഷി..... അവർ രണ്ടാളും പരസ്പരം നോക്കി പറഞ്ഞു..
🔥🔥🔥🔥
അപർണ്ണ ശിവയെ നോക്കാതെ ഓരോ ഡ്രസ്സ് ആയി എടുത്തു വെച്ചു കൊണ്ടിരുന്നു....
ശിവ അവളെ കയ്യിൽ പിടിച്ചു വലിച്ചു കുറച്ചു മാറി നിന്നു....
ഇവിടുന്ന് കിട്ടുന്ന ശമ്പളം എത്രയാന്ന് എനിക്ക് അറിയാം.... അതിൽ നിന്ന് മാസമാസം എനിക്ക് കൂടി ഡ്രസ്സ് എടുത്ത
ചേച്ചിക്ക് ജീവിക്കാൻ പൈസ ഉണ്ടാകോ
അതോണ്ടാ ചേച്ചി ഞാൻ ഡ്രസ്സ് മടക്കിയത്.... തരാനുള്ള മനസ്സ് ഉണ്ടായല്ലോ അത് മതി എനിക്ക്.... മുത്തശ്ശനോട് പറയണം ദേഷ്യം ഒന്നും തോന്നല്ലെന്ന്.....എന്നോട് ദേഷ്യം കാണിക്കല്ലേ ചേച്ചി....
അവൾ ശിവയുടെ കണ്ണ് തുടച്ചു കൊടുത്തു....
എനിക്ക് അറിയാം എന്നാലും ഓർക്കുമ്പോ സങ്കടം വരും... അവരെ ഇട്ട ഡ്രസ്സ് ഒക്കെ ഇടുമ്പോ സങ്കടം ആണ്... എന്റെ ലച്ചുന്റെ അനിയത്തി എന്റെ അനിയത്തി ആയെ കണ്ടിട്ട് ഉള്ളു.... അവിടുന്ന് രക്ഷിക്കാനോ ആവുന്നില്ല. സഹായിക്കാൻ നോക്കിയ അതിന്ന് സമ്മതിക്കില്ല.... അതോണ്ടുള്ള ദേഷ്യം ഉള്ളു.
ശിവ അവരെ കെട്ടിപിടിച്ചു.... ലച്ചുവെച്ചിക്ക് ഇല്ലാത്ത അയിത്തം എനിക്ക് ഇല്ലട്ടോ.... അവൾ ചിരിയോടെ പറഞ്ഞു
വാ എല്ലാരും നോക്കുന്നുണ്ട്.... ഡ്രസ്സ് എടുത്തു തരാം അത് പറഞ്ഞു അപർണ്ണ അവളെ കൂട്ടി പോയി.
🔥🔥🔥🔥
അപർണ്ണ തന്നെ ആയിരുന്നു മുഴുവൻ ഡ്രസ്സ് എടുത്തത്.... ശിവ വേണ്ടെന്ന് തടഞ്ഞിട്ടും ഒരു പത്തോളം ജോഡി ഡ്രസ്സ് എടുത്തു....
ദേവ് ബില്ല് ആക്കി പോകുമ്പോൾ അപർണ്ണയെ നോക്കി ചിരിച്ചു കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു ... ശിവയും അവളെ നോക്കി യാത്ര ചോദിച്ചു....
അവൾ പുഞ്ചിരിയോടെ രണ്ടാളെയും നോക്കി.... ഇതൊക്കെ കണ്ടു കിളി പോയ പോലെ അവരും ഉണ്ടാരുന്നു....
അപർണ്ണയെ
🔥🔥🔥🔥🔥
അതാരാ ആ പെണ്ണ്.... നിനക്ക് എങ്ങനെ പരിജയം ഷോപ്പിൽ നിന്നും ഇറങ്ങിയതും അവൻ ചോദിച്ചു...
എന്റെ ലച്ചൂചേച്ചിയുടെ അപ്പച്ചിടെ മോളാണ്.... അപർണ്ണ...
ലച്ചുവിന്റെ അപ്പച്ചിടെ മോള്.... അപർണ്ണ എന്ന അപ്പു.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..... വെറുതെ അല്ല ഒരു ആത്മബദ്ധം തോന്നിയത്..... അവനോർത്തു....
അവരെ ഭാഷയിൽ പറഞ്ഞ ദേവേട്ടൻ.... അല്ല ദേവ്.....അവളുടെ ചേട്ടനാ.... ശിവ എന്തോ ഓർത്ത് പറഞ്ഞു....
ഞാൻ അവളെ ചേട്ടനോ അവൻ ഞെട്ടലോടെ ചോദിച്ചു.....
അവളെ അപ്പച്ചി അതായത് ലച്ചുന്റെ അമ്മയുടെ പുനർജ്ജന്മം ആണത്രേ ഞാൻ.... അപ്പൊ അവളെ ഏട്ടൻ ആയിരിക്കും എന്നെ കല്യാണം കഴിക്ക....
എന്നെ ഇപ്പോ കെട്ടിത് ദേവ് അല്ലേ.... അത് കൊണ്ട് ദേവ് അവരെ സ്വന്തം ആണ്..... മുത്തശ്ശൻ എപ്പോഴും ഇത് തന്നെ പറയും.... അത് മാത്രം അല്ല അവരെ കുലദൈവം ഉണ്ട് നാഗത്താൻ മലയിലെ ഒരു അമ്പലത്തിൽ.... അവിടെ വെച്ച എന്റെ വിവാഹം നടക്ക പോലും....
ഓരോ അന്തവിശ്വാസം.... അവളെ ചേട്ടൻ എന്നെ കെട്ടിയില്ലല്ലോ എന്നിട്ട്... വിവാഹം നടന്നത് ഈ നാട്ടിലെ അമ്പലത്തിൽ വെച്ചും..... അപ്പോ ഞാൻ പുനർജ്ജന്മം അല്ലെന്ന് മനസ്സിലായില്ലേ
ദേവ് പക്ഷേ അവളെ വാക്കിൽ തറഞ്ഞു
നിൽക്കരുന്നു.... അപൂർവ ജാതകം ആണ് അവളുടെ..... അവൾക്കായി ഒരുത്തൻ ജീവിച്ചിരിപ്പുണ്ട്...... അവൻ മാത്രമേ അവളെ വിവാഹം കഴിക്കു....മഹി പറഞ്ഞത് അവൻ ഓർത്തു.... അപ്പൊ ഇവളെ വിവാഹം വീണ്ടും കഴിയോ.... അതോ ആദ്യത്തെ താലി ആണോ ഇവൾ ഉദ്ദേശിക്കുന്നത്......
..... തുടരും
Back to ShivaRudragni Main Page