എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 32

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 32🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


നിങ്ങൾ അപ്പൊ വലിയ കോടീശ്വരൻ ആണോ.... പുറത്തു എത്തിയതും ആ അഞ്ചുനിലയുള്ള ബിൽഡിങ് നോക്കി അത്ഭുതത്തോടെ ചോദിച്ചു.....


Mmmm അവനൊന്നു മൂളി....


എന്നിട്ട് മൂന്ന് ലക്ഷം രൂപക്ക് എന്നെ കല്യാണം കഴിച്ചത്.... റൗഡി ആയി കഴിയുന്നതും.... അപ്പൊ നിങ്ങൾ എന്നെ കെട്ടിയതിന്ന് പിന്നിൽ വേറെന്തോ ലക്ഷ്യം ആണല്ലോ.... അവൾ ആലോചനയോടെ ചോദിച്ചു....


ഇതിന്റെ തലയിൽ ആൾതാമസം ഉണ്ടാരുന്നോ അവൻ ഒരു നിമിഷം അത്ഭുതത്തോടെ നോക്കിത്... ശരിക്കും പെട്ടല്ലോ.... അപ്പോഴത്തെ ദേഷ്യത്തിന്ന് പറഞ്ഞു പോയതാ അവൻ ആലോചിച്ചു....


നീയത് വിശ്വസിച്ചോ മരമണ്ടി.... ഞാൻ ഈ ഷോപ്പ് മുതലാളി ആയിരുന്നെങ്കിൽ ഇങ്ങനെ റൗഡി ആകോ.... പണത്തിന്ന് വേണ്ടി നിന്നെ കേട്ടോ.... നിന്റെ പേടി മാറാൻ പറഞ്ഞത് അല്ലേ ഇതൊക്കെ....


അവളെ മുഖത്ത് നിരാശകലർന്നു....


എന്തിനാ ഈ വെട്ടും കുത്തും ഒക്കെ ഒക്കെ നിർത്തിക്കൂടെ... എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോടെ.....


എനിക്ക് ഇതൊക്കെ അറിയുള്ളു.... വേറെ ജോലി അറിയില്ല.... മാത്രമല്ല റൗടിക്ക് ആരെങ്കിലും ജോലി തരോ പേടിച്ചിട്ട്....


എന്ന ഞാൻ ജോലിക്ക് പൊക്കോളാം.... എവിടേലും വീട്ടുപണി ചെയ്തു ഞാൻ പോറ്റാം നിങ്ങളെ....


പെട്ടന്ന് അവൾ പറഞ്ഞതും അവൻ കണ്ണ് മിഴിച്ചു നോക്കി....


സത്യം ആയിട്ടും ജോലി ചെയ്തു പൊന്നു പോലെ നോക്കിക്കൊള്ളാം.... എന്നെ ആ നരകത്തിന്ന് രക്ഷിച്ചു കൊണ്ടോയ മതി.

നീനുമോളെ അമ്മയായി കണ്ട മതി....


ആഗ്രഹം കൊള്ളാലോ പെണ്ണിന്റെ.... എനിക്ക് നിന്നെ ഭാര്യയായി വേണ്ട അപ്പോഴാ....


എന്റെ മോളെ ഞാൻ തരില്ല നോക്കിക്കോ

പെട്ടെന്ന് അവളെ സ്വരം ഉയർന്നു....


അവളെ എന്റെ മോളാണ്.... രണ്ടു മാസം കഴിഞ്ഞു നിന്നെ ഡിവോഴ്സ് ചെയ്യും. എന്നിട്ട് ഞാനും എന്റെ മോളും പോകും....

പിന്നെ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി....


പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ കേട്ട് അവൻ ഞെട്ടിപ്പകച്ചു അവളെ നോക്കി....

മുഖം പൊത്തി കരയുന്നെ കണ്ടു....


ടീ പുല്ലേ ആളൊക്കെ നോക്കുന്ന.... ഇങ്ങനെ മോങ്ങാൻ മാത്രം ഞാൻ എന്താ പറഞ്ഞെ....


ശിവാ.... കരച്ചിൽ നിർത്ത്.... അവൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല.... അവസാനം ഗതി കെട്ട് അവളെ കൈ പിടിച്ചു മാറ്റി....


നിന്റെ ആരെങ്കിലും ചത്തോ കിടന്നു മോങ്ങാൻ.... ഇതിന്ന് മാത്രം കണ്ണുനീർ എവിടുന്നു വരുന്നോ ആവോ....


വീണ്ടും അവളെ എങ്ങലടി കൂടി....


ഒന്ന് നിർത്തുന്നുണ്ടോ ഈ കള്ളകരച്ചിൽ അവൻ ബുള്ളറ്റിന്റെ സീറ്റിൽ ആഞ്ഞിടിച്ചു....


അവൾ പിടിച്ചു കെട്ടിയ പോലെ കരച്ചിൽ നിർത്തി....


ചുണ്ട് കടിച്ചമർത്തി നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടക്കാതെ അവൾ നിന്നു....


അവൻ അവളെ മുഖം കയ്യിൽ എടുത്തു കണ്ണുനീർ തുടച്ചു.... നീനു കരയുന്നുണ്ടാവും ഒരുപാട് ലേറ്റ് ആയി പോകണ്ടേ.... അവൻ സൗമ്യമായി ചോദിച്ചു....


അത് കേട്ടതും അവൾ തലയാട്ടി....


പെട്ടെന്ന് ദേവിന്റെ കയ്യിൽ പിടിച്ചു....


എന്താ.... അവൻ മുഖം ഉയർത്തി നോക്കി


നിങ്ങൾക്ക് ഒരാളെ കൊല്ലാൻ എത്രയാ പൈസ...


അവൻ അവളെ ഒന്ന് ചുഴിഞ്ഞു നോക്കി...

നിനക്ക് ഇപ്പോ എന്താ വേണ്ടേ....


പൈസ കിട്ടിയ നിങ്ങൾ ആരെയും കൊല്ലോ....


കൊല്ലും അതാണല്ലോ എന്റെ ജോലി....


എനിക്ക് വേണ്ടി ഒരാളെ കൊല്ലോ.... പൈസയില്ല എന്റെ കയ്യിൽ.... 


അവന്റെ കണ്ണുകൾ കുറുകി.... മുഖത്ത് ഗൗരവം പടർന്നു....


ആരെയാ കൊല്ലണ്ടേ.... നിനക്ക് വേണ്ടി ഇത് ഫ്രീയാ..... എന്റെ മോളെ നോക്കുന്നതല്ലേ അതോണ്ട് പ്രത്യുപകാരം ആയി കൂട്ടിക്കോ....


വാക്ക് മാറരുത്....


ഇല്ല...


എന്ന നീനുമോളെ തൊട്ട് സത്യം ഇട്....


എന്റെ മോളാണ് സത്യം ഞാൻ നീ പറയുന്ന ആളെ കൊന്നിരിക്കും....


അവൾ കൈ നീട്ടി....


ആരാ ആൾ..... അവൻ വാക്ക് കൊടുക്കുമ്പോലെ അവളെ കയ്യുടെ മുകളിൽ കൈ വെച്ചു.....


നിങ്ങൾ എന്നെ ഉപേക്ഷിച്ചു നീനു മോളെ കൂട്ടി പോകുമ്പോൾ എന്നെ കൊന്നിട്ടെ പോകാവു.... 


അവളുടെ കൈക്ക് മുകളിൽ വെച്ച അവന്റെ കയ്യിൽ വിറയൽ പടർന്നു... അവൻ കയ്യേടുക്കാൻ നോക്കിയതും അവൾ മറുകൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു....


വാക്ക് തന്നതാ മാറ്റരുത്....


പന്നി എട്ടിന്റെയും പതിനറിന്റെയും മുപ്പത്തിരണ്ടിന്റെയും പണി ഒന്നിച്ചു തന്നതാണ്... എന്നാലും കുരുട്ട് അടക്കയുടെ ഉള്ളിൽ ഇങ്ങനെ ഒന്ന് ഒരിക്കലും പ്രതീക്ഷിചില്ല... കൊല്ലണം പറഞ്ഞപ്പോ ശ്രീ മംഗലത്തെ ഏതെങ്കിലും പിശാചിനെ കൊല്ലാൻ ആയിരിക്കുന്നു. അതോണ്ടാ വാക്ക് കൊടുത്തതും....


അപർണ പറഞ്ഞത് പോലെ നിന്റെ ചെക്കൻ വന്നു നിന്നെ കൊണ്ട് പോകും... അപ്പോ എന്നെയും മോളെയും വേണ്ടാത്തവില്ലേ..... അവൻ വിഷയം മാറ്റാൻ എന്ന പോലെ ചോദിച്ചു.....


അങ്ങനെ സംഭവിച്ച ശിവ ജീവനോടെ ഇല്ലെന്ന് കരുതിയ മതി.... എന്റെ നീനുനെ 

കൊണ്ടോയ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.... സ്വയം ചാകാൻ പേടി ആയോണ്ടാ.....


മോളെ തൊട്ട് സത്യം ഇട്ടത... എനിക്ക് വാക്ക് തന്നതാ..... 


 നീനുവിനെ വിട്ടു തനിക്ക് ഒരിക്കലും പിരിയേണ്ടി വരില്ല.... ശ്രീ മംഗത്തുനിന്നു പോകുമ്പോ എന്റെ കൂടെ നീയും ഉണ്ടാകും.... ഇനി ഞാൻ ചത്തു പോകാണെങ്കിലും നീനു നിന്റെ മോളായിട്ട് 

 കൂടെ ഉണ്ടാവും... എന്റെ മോളെ തൊട്ട് സത്യം.... 


അങ്ങനെ വേണ്ട..... എനിക്ക് ഇയാളെ വേണം..... സ്നേഹിച്ചു പോയി... നീനുമോളെയും ദേവേട്ടനും വേണം എനിക്ക്... എനിക്ക് സ്വന്തം ആയിട്ട് വേണം,.... എനിക്ക് ദേവേട്ടന്റെ ഭാര്യയായി നീനു മോളെ അമ്മയായി ജീവിച്ച മതി..... കൊച്ചു കുട്ടികൾ ഐസ് ക്രീം മിട്ടായിയോ വേണമെന്ന് വാശി പിടിക്കുന്ന പോലെ പറയുന്ന അവളെ വേദനയോടെ നോക്കി നിന്നു പോയി അവൻ..... കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും അവൻ തിരിഞ്ഞു നിന്നു .... ഹൃദയം കീറി മുറിഞ്ഞു രക്തം പൊടിയുന്ന പോലെ തോന്നി അവന്ന്..... തന്റെ ദേഹം തളരുന്ന

പോലെ.... രുദ്രന്റെ പെണ്ണ നീ .... അവന്ന് അലറിപറയാൻ തോന്നി.....


ദേവ്...... തിരിഞ്ഞു നിന്ന അവനെ അവൾ വിളിച്ചു.....


അവൻ കണ്ണുകൾ തുടച്ചു..... മുഖവും...


പോകാം.... അവൻ ബുള്ളറ്റിൽ കേറാൻ നോക്കിതും അവന്റെ മുന്നിൽ കേറി നിന്നു അവൾ.....


ദയനീയനോട്ടം കണ്ടതും അത് നേരിടാൻ ആവാതെ കണ്ണുകൾ പിടഞ്ഞു.....


എന്നെ കൂടെ കൂട്ടിക്കോടെ ജീവിതത്തിലേക്ക്..... അവന്റെ നേരെ കൈകൂപ്പി പറയുന്ന അവളെ കണ്ടു നെഞ്ച് പിടഞ്ഞു.....


അവന്റെ കൈ ഇടനെഞ്ചിൽ പതിഞ്ഞു ആ റ്റാറ്റുവിന് മുകളിലൂടെ ഒന്ന് മെല്ലെ തടവി..... അവന്റെ കണ്ണുകൾ അടഞ്ഞു ഒരു നിമിഷം നിന്നു.....


എനിക്ക് പറ്റില്ല ശിവാനി.....  കണ്ണുകൾ തുറന്നു പറയുന്ന അവന്റെ കണ്ണുകളിലെ ഭാവം അവൾക്ക് മനസ്സിലായില്ല......


അവൻ ഷർട്ട് പിടിച്ചു വലിച്ചതും ബട്ടൺ പൊട്ടി നഗ്നമായ നെഞ്ച് വെളിവായി  .... അവളെ കയ്യെടുത്തു അവിടെ വെച്ചു....പേര് കുത്തിയിടത് അവന്റെ കയ്യിൽ കിടന്ന അവളുടെ കൈ പതിഞ്ഞു.....


എന്റെ പെണ്ണ്..... എന്റെ പ്രണയം..... ഇന്നും ഇന്നലെ അല്ല ഒൻപതാമത്തെ വയസ്സിൽ തുടങ്ങിത ഈ ഹൃദയമിടിപ്പിൽ ഒരു പെണ്ണിന്റെ പേര്..... പതിനഞ്ചാമത്തെ വയസ്സിൽ പ്രണയം എന്താന്ന് അറിയുന്നതിന്ന് മുന്നേ ഉറപ്പിച്ചതാ അവള എന്റെ പെണ്ണെന്നു..... എന്റെ നെഞ്ചിൽ പച്ചകുത്തിയ അവളെ പേര് ഈ ദേഹത്ത് മാത്രം അല്ല..... എന്റെ മനസ്സിൽ കൂടിയ...... മരണം വരെ അങ്ങനെ ഉണ്ടാവു.....  എന്ന് നിന്റെ കഴുത്തിൽ താലി കെട്ടിയോ അവിടെ അവസാനിച്ചതാ എന്റെ പ്രണയവും..... എന്ന് വെച്ചു അവിടെ ഇനി ദേവിന്റെ പെണ്ണ് പറഞ്ഞു നിന്റെ പേര് ഉണ്ടാവില്ല....അവന്റെ ഉറച്ച വാക്കുകൾക്ക് മുന്നിൽ നിസഹായതയോടെ നിന്നു അവൾ.....


ഇന്ന് വരെ ഒന്നും മോഹിച്ചിട്ടില്ല.... മോഹിച്ചതൊന്നും കിട്ടിയിട്ട് ഇല്ല.... സ്നേഹിച്ചവരൊക്കെ വിട്ടിട്ട് പോയിട്ടേ ഉള്ളു.... അത് കൊണ്ട് ഇതും ഒരു വേദനയായി ഇരുന്നോട്ടെ..... ഇനിയീ പ്രണയവും പറഞ്ഞു മുന്നിൽ വരില്ല.... ആഗ്രഹിക്കേ ഇല്ല.... മനസ്സിൽ പറഞ്ഞു പഠിപ്പിച്ചോളാം.... ആരോടും ഇന്ന് വരെ ഒന്നും യാചിച്ചു വാങ്ങിയിട്ടില്ല..... ഇന്ന് ആദ്യം ആയ ഒരാളോട് ഇത്രയും സംസാരിച്ചത് തന്നെ.... എവിടുന്നാ ധൈര്യം കിട്ടിയെന്ന് അറിയില്ല..... വിഷമം ആയെങ്കിൽ വേദനിപ്പിച്ചുവെങ്കിൽ എന്നോട് പൊറുക്കണം.... മാപ്പ് തരണം.... അവൾ അവന്റെ നേരെ കൈ കൂപ്പി......


അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.....


എന്നോട് ക്ഷമിക്കണം ശിവ..... വാക്കുകൾ കൊണ്ടോ ഒരു മുള്ള് കൊണ്ടോ പോലും വേദനിപ്പിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല..... നിന്റെ സങ്കടം കാണാനുള്ള ശേഷിയും ഇല്ല.... പക്ഷേ എന്റെ പ്രണയം..... ഓർമ വെച്ച നാൾ തൊട്ട് ഞാൻ കൊണ്ട് നടക്കുന്ന പ്രണയം.... അവന്റെ കൈ നെഞ്ചിലെ ആ പേരിൽ തലോടി.... ഒരു പുച്ഛം നിറഞ്ഞ ചിരി ചുണ്ടിലും മനസ്സിലും വിരിഞ്ഞു....


                              🔥🔥🔥🔥


അവർ ഇറങ്ങിയതും അർഷിയും അവനും അപർണ്ണയുടെ മുന്നിൽ പോയി.


ഷോപ്പിൽ വരുന്ന കസ്റ്റമറോട് ഇങ്ങനെ ആണോ പെരുമാറുന്നെ.... അവരോട് മോശമായി സംസാരിക്കുന്നത് കേട്ടല്ലോ...

താൻ ഇനി ജോലിക്ക് വരണ്ടാ....ഒരു വിരട്ടലോടെ പറഞ്ഞതും അവൾ പേടിയോടെ അവരെ നോക്കി....


സാർ ഞാൻ തമാശക്ക് പറഞ്ഞത.....


ഇതാണോ തമാശ.... അവർ ഡ്രസ്സ്‌ എടുക്കാതെ പോയിനെങ്കിലോ.... ഷോപ്പിന് തന്നെ ചീത്തപ്പേര് ആകില്ലേ....


അവൾ കണ്ണ് നിറച്ചു അവരെ നോക്കി.

എന്റെ റിലേറ്റീവ് ആണ് സാർ അവർ...


തന്റെ റിലേറ്റീവോ... അവർ നെറ്റിച്ചുളിച്ചു.


ദേവ് സാർ എന്റെ കുഞ്ഞേട്ടൻ ആണ്....


പച്ചക്കള്ളം ആണ് പറയുന്നേ അറിയുന്നൊണ്ട് തന്നെ അവരെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു.... 


അപ്പൊ ശിവനിയെ എങ്ങനെ പരിജയം....

അർഷി പരിഹാസത്തോടെ ചോദിച്ചു....


അപർണ്ണ സംശയത്തോടെ അവരെ നോക്കി.... ശിവാനിയെ അറിയോ നിങ്ങൾക്ക്....


അറിയാം.... ഇനി പറ എങ്ങനെ അവരെ പരിജയം.....


അവളുടെ മുഖത്ത് ഒരു പരുങ്ങൽ അവർ കണ്ടു.... കൈകളിലെ വിറയലും നെറ്റിയിലെ പിടപ്പും ഒലിച്ചു താഴ്ന്ന വിയർപ്പ് ഒക്കെ അവൾ എന്തിനെയോ പേടിക്കുന്നത് പോലെ തോന്നി അർഷിക്ക് 


ശിവാനിയുടെ ചേച്ചി ലക്ഷ്മിയുടെ അപ്പച്ചിയുടെ മോളാണ് ഞാൻ.... അവൾ വിറയലോടെ പറഞ്ഞു....


അപ്പുവോ.... രണ്ടാളും ഒന്നിച്ചു ചോദിച്ചു പോയി.... 


അവൾ പകപ്പോടെ അവരെ നോക്കി...


നിങ്ങൾക്ക് എങ്ങനെ അറിയാം എന്നെ....


ലച്ചുന്റെ ഫ്രണ്ട്സ് ആണ് ഞങ്ങൾ...


 അവളുടെ മുഖത്ത് പരിപ്രാന്തി മാറിയിരുന്നു.


ലച്ചൂ ഇപ്പോൾ എവിടെയാ.... എത്ര വർഷം ആയി ഒരു വിവരം അറിയാതെ....


അവരുടെ മുഖത്ത് വേദന പടർന്നു....

ലക്ഷ്മി ജീവിച്ചിരിപ്പില്ല....


അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി....

പിന്നെ ഒരു പൊട്ടികരച്ചിൽ ആയിരുന്നു.


എങ്ങനെ ആശ്വസിപ്പിക്കണം അറിയാതെ അവർ നിന്നു....


ശിവാനിയുടെ ഭർത്താവ് നിന്റെ കുഞ്ഞേട്ടൻ ആണല്ലേ.... വിഷയം മാറ്റാൻ എന്ന പോലെ അർഷി തമാശ ആയി ചോദിച്ചു....


അവളുടെ കരച്ചിൽ പിടിച്ചു കെട്ടിയ പോലെ നിന്നു.... മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവം നിറഞ്ഞു....


എന്തിനാ ആദ്യം കള്ളം പറഞ്ഞെ....


സത്യം ആണ്.... ശിവയുടെ കഴുത്തിൽ താലി കെട്ടാൻ എന്റെ കുഞ്ഞേട്ടൻ മാത്രം സാധിക്കുള്ളു.... അതാണ്‌ വിധി.... അത് അങ്ങനെ വരൂ....  അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു...


താൻ എന്താ പറയുന്നേ വട്ടായോ.... അവളെ മാര്യേജ് കഴിഞ്ഞു.... ദേവ് ആണ് വിവാഹം കഴിച്ചേ.... കഴുത്തിൽ താലി കണ്ടില്ലേ.... നെറ്റിയിൽ സിന്ദൂരം കണ്ടില്ലേ


അത് എനിക്ക് അറിയില്ല.... ഒന്നറിയാം എന്റെ അമ്മയുടെ സഹോദരൻ ആണ് വിവാഹം കഴിക്കുക....


ഫുളിഷ്നെസ് പറയാതെ അവർ ചിരിച്ചു പോയിരുന്നു....


ലച്ചൂ എന്നെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ അത്രയും അടുപ്പം ഉള്ളവർ ആയിരിക്കും അല്ലോ.... എന്റെ വീട് വരെ വന്ന ഞാൻ കാണിച്ചു തരാം ശിവാനിയുടെ ഭർത്താവിനെ....


ഇപ്പോ ഞെട്ടിയത് അവർ ആയിരുന്നു....


ഇപ്പോ തന്നെ വരാം അവർ ഒന്നിച്ചു ആയിരുന്നു പറഞ്ഞത്....


ഒരു മണിക്കൂർ എടുത്തു ആയിരുന്നു അപർണ്ണയുടെ വീട്ടിൽ എത്തിയത്.... അത് വരെയും മൗനം ആയിരുന്നു അവർക്കിടയിൽ.... ഇവളെന്തിന് കള്ളം പറഞ്ഞു എന്നായിരുന്നു അവർ ചിന്തിച്ചത്


അപർണ്ണക്ക് എന്ന അങ്ങനെ ഒരു ഭാവമാറ്റം ഇല്ലായിരുന്നു..... 


നേരം ഇരുട്ടി തുടങ്ങിയിരുന്നു അവിടെ എത്തുമ്പോൾ.....കോളനിയിലെ ഇടിഞ്ഞു പൊലിഞ്ഞു വീഴാറായ ഒരു  വീട്ടിൽ എത്തി അവർ....


എന്റെ വീടാണ് ഇത് കയറി വാ.... അവൾ അകത്തേക്ക് കേറി.... ഒരു സംശയത്തോടെ ചുറ്റും നോക്കി അവരും 


വീട്ടിലേക്ക് കാലെടുത്തു വെക്കും മുന്നേ ചുമരിൽ കണ്ട ഫോട്ടോ ഒന്ന് നോക്കിയതും അകത്തേക്ക് വെച്ച കാൽ പുറത്തേക്ക് വെച്ചിരുന്നു അവർ ....


അർഷിയുടെ കയ്യിൽ അവന്റെ കൈ മുറുകി....


ഇത്..... ഇത്.... ശബ്ദം പോലും പുറത്തേക്ക് വരാത്ത അത്രയും ദുർബലം ആയിരുന്നു രണ്ടുപേരുടെയും.... അവർക്ക് ദേഹം തളരുന്ന പോലെ തോന്നി....


അപർണ്ണ പുഞ്ചിരിയോടെ നോക്കി അവരെ....


ഇനി വിശ്വസിക്കോ ശിവയുടെ ഭർത്താവ് എന്റെ കുഞ്ഞേട്ടൻ ആയിരിക്കുന്നു... 


നിഷേധാർത്ഥത്തിൽ തലയട്ടിയെങ്കിലും മുന്നിലുള്ള സത്യം അംഗീകരിക്കുകയെ വഴിയുള്ളുന്നു അവർക്ക് അറിയാരുന്നു.

അവർ തളർച്ചയോടെ അവിടെ ഇരുന്നു....


                      ..... തുടരും 


ShivaRudragni NEXT PART 33


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url