എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 33

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 33🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷


▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


അർഷി..... ഇവൾ.... എന്തൊക്കെ പറയുന്നേ..... ഇതൊന്നും സത്യം അല്ലടാ....

അവന്റെ കൈ അർഷിയുടെ കയ്യിൽ  കിടന്നു ഞെരിഞ്ഞു......


കള്ളം പറഞ്ഞിട്ട് എന്താ കാര്യം..... അതും നമ്മൾ ആരാന്ന് പോലും അറിയാത്ത ഇവൾക്ക്....


അതെങ്ങനെയാടാ സംഭവിക്കുക.... അപ്പൊ ലച്ചൂ സത്യം ഒക്കെ അറിഞ്ഞിട്ട് നമ്മളെ ചതിക്കരുന്നോ..... അവൾക്ക് അറിയിരിക്കില്ലേ ഇതൊക്കെ..... ലച്ചൂ എന്തിനാടാ..... നമ്മളോട്..... എല്ലാം അറിഞ്ഞിട്ടും വിഡ്ഢിയാകരുന്നോ.....


ലച്ചൂ ആരെയും ചതിച്ചിട്ടില്ല..... അവൾക്ക് അറിയില്ല ഒന്നും.....  (അപ്പു )


പിന്നെ ഇത്രയും വലിയ സത്യം ഞങ്ങളിൽ നിന്നും മറച്ചു വെച്ചതോ..... ഈ ഫോട്ടോ ഒന്ന് മതിയല്ലോ സത്യം മനസ്സിലാക്കാൻ.... അവളെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ തന്നെ അല്ലേ ഇത്.... (അർഷി )


ലച്ചുന്ന് ഇവിടുന്ന് പോകുന്നെ വരെ ഒന്നും അറിയില്ല. പുനർജ്ജന്മതിന്റെ കാര്യം പറഞ്ഞിട്ട് ഇല്ല .... ഞങ്ങൾ തന്നെ അറിഞ്ഞത് ശിവക്ക് പതിനെട്ടു വയസ്സ് ആയപ്പോൾ അവളെ നേരിൽ കണ്ടാണ്.... ശിവാനി അപ്പച്ചിയുടെ പുനർജ്ജന്മം ആണ് ശിവ എന്നുള്ളത്.... ലച്ചു ശിവയെ പത്തു വയസ്സുള്ളപ്പോൾ കണ്ടതല്ലേ അപ്പൊ എങ്ങനെയാ മനസ്സിലാകാ.... അവളെ അമ്മയെ പോലെയാണ് ശിവയെന്ന്....


സ്വന്തം അച്ഛന്റെ ഫോട്ടോ ലക്ഷ്മി ഇത് വരെ കണ്ടിട്ട് ഇല്ലേ.... അതെങ്ങനെ വിശ്വസിക്കുക ഞങ്ങൾ.....


അവൾ അവളെ അച്ഛന്റെ ഫോട്ടോ കണ്ടിട്ടില്ല.... അതാണ്‌ സത്യം.... ഇന്ന് വരെ ഈ വീട്ടിലേക്ക് വന്നിട്ട് ഇല്ല....  (അപ്പു )


ശ്രീമംഗലം തറവാട്... നാട്ടിലെ പ്രമാണികുടുംബം.... പണം കൊണ്ടും പേര് കൊണ്ടും പ്രശസ്തം.... 30 വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ രാജാക്കന്മാരെ പോലെ തന്നെ ആയിരുന്നു അവർ.... കീഴ്ജാതിയിൽ പെട്ട അടിയാന്മാർ ആണ് ഞങ്ങൾ.... അവരെ കണ്ണിൽ അവരെ വീടിന്റെ ഏഴയലത് പോലും പോകുവാൻ അർഹത ഇല്ലാത്തവർ.... പട്ടിണിയും കഷ്ടപ്പാട് ആയി കോളനിയിൽ കഴിയുന്നവർ.... ശ്രീ മംഗലത്തെ ശിവാനി തമ്പുരട്ടിയും ഞങ്ങളെ കുഞ്ഞേട്ടനും കോളേജിൽ ഒന്നിച്ചു പഠിച്ചവർ ആണ്....

ഞങ്ങളെ ജാതിയിൽ ഏറ്റവും കൂടുതൽ പഠിച്ചത് കുഞ്ഞേട്ടൻ ആണ്.... ബുദ്ധിയിലും ശക്തിയിൽ മാത്രം അല്ല സൗന്ദര്യത്തിലും മുമ്പിൽ ആയിരുന്നു ആൾ.... അനന്തമോഹൻ എന്നായിരുന്നു പേര്.... എല്ലാവരുടെയും മോഹൻ....

ഞങ്ങൾക്ക് കുഞ്ഞേട്ടൻ..... ഇരുനിറം ആയിരുന്നുവെങ്കിലും മുഖശ്രീ കൊണ്ടും പൌരുഷം കൊണ്ടും അവനെ വെല്ലാൻ ഞങ്ങളെ കൂട്ടത്തിൽ വേറെ ആരും ഇല്ലാരുന്നു... ഞങ്ങളെ എല്ലാവരെയും കണ്ണിലുണ്ണി..... ഞങ്ങളെ കൂട്ടത്തിൽ തന്നെ നാഗത്താൻമാരെ അനുഗ്രഹം നേരിട്ട് കിട്ടിയ കുടുംബം ആണ് കുഞ്ഞേട്ടന്റെ... നാഗത്താൻ കാവിൽ പൂജചെയ്യാനും മറ്റും നിയോഗിക്കപ്പെട്ടവൻ.... പഠിക്കാൻ ഒത്തിരി ഇഷ്ടം ആയിരുന്നു. അതോണ്ട് കോളേജിൽ പോയിരുന്നു. അവിടെ വെച് ശിവാനി കുഞ്ഞേട്ടനെ കണ്ടു പ്രണയിച്ചു..

ആദ്യം ഒക്കെ ഒഴിഞ്ഞുമാറിയെങ്കിലും അവളെ ആത്മാർത്ഥ പ്രണയത്തിന്ന് മുന്നിൽ മുട്ട്കുത്തിവീണു.... ശ്രീ മംഗലംകാർ അറിഞ്ഞ കൊലപാതകം നടക്കും എന്നറിഞ്ഞിട്ടും പ്രണയത്തിൽ നിന്നും പിന്മാറാൻ അവർ തയ്യാറായില്ല....

ശ്രീമംഗലക്കാരുടെ കൂട്ടത്തിൽ കുറച്ചെങ്കിലും നന്മയുള്ളത് ശിവാനിയുടെ അച്ഛനു ആയിരുന്നു.... മകൻ ശിവറാമും ഹരിയും കുഞ്ഞേട്ടന്റെ കൂട്ടുകാർ കൂടി ആയിരുന്നു.... വീട്ടിൽ അറിഞ്ഞു ഭീഷണിയും വഴക്ക് ഒക്കെ ആയി  കുഞ്ഞീട്ടനെ കൊല്ലാൻ പോലും നോക്കിട്ട് ഉണ്ട്.... ശിവറാം അനിയത്തിയുടെ സങ്കടം സഹിക്കാൻ ആവാതെ അവളെ ആരും അറിയാതെ കുഞ്ഞേട്ടന്റെ അടുത്ത് എത്തിച്ചു.... അവർ നാഗത്താൻമലയിലെ കുലദൈവത്തിന്റെ മുന്നിൽ വെച് പൂജിച്ച താലി എടുത്തു കെട്ടി.... ശ്രീമംഗലക്കാരെ പേടിച്ചു ശിവറാം അവരോട് ആ നാട് വിടാൻ പറഞ്ഞു... പ്രശ്നം കഴിഞ്ഞു തിരിച്ചു വിളിക്കാന്ന് വാക്കു കൊടുത്തു...

പിറ്റേന്ന് വിവരം അറിഞ്ഞതും അവർ കയ്യിൽ കിട്ടിയ കൊല്ലുമെന്ന് പറഞ്ഞു നാട് മൊത്തം നടന്നു... കിട്ടിയില്ല.... ഞങ്ങളെ എങ്ങനെ ദ്രോഹിക്കാമോ അതൊക്കെ പണവും അധികാരം വെച്ചു ദ്രോഹിച്ചു.... ഒരു കൊല്ലം കഴിഞ്ഞു പ്രശ്നം ഒക്കെ കുറച്ചു അടങ്ങിയതും ശിവറാം അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിച്ചു.... ശിവാനിക്ക് മാപ്പ് കൊടുത്തു തിരികെ വിളിക്കാൻ.... അവൾ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തുന്നു അറിഞ്ഞതും.... എല്ലാം മറന്നു അവരെ സ്വീകരിക്കാൻ തയ്യാറായി.

തറവാട്ടിലെ അനിയനും കുടുംബവും അപ്പോഴും എതിർപ്പ് ആയി മുന്നിൽ ഉണ്ടായിരുന്നു... അവരെ വാക്കുകൾ ധിക്കരിച്ചു ശിവാനിയുടെ അച്ഛനും അമ്മയും ആ തറവാട്ടിൽ നിന്നും ഇറങ്ങി.

അവർക്ക് ഏകമകളെ ഉപേക്ഷിക്കാൻ കഴിയില്ലാരുന്നു.... ശിവാനിയെയും കുഞ്ഞേട്ടനേയും കൊണ്ട് വരാൻ പോയ അന്നാണ് നാടിനെ നടുക്കിയ ബോട്ടപ്പകടം ഉണ്ടായത്.... ശിവാനിയുടെ അച്ഛൻ അമ്മ കുഞ്ഞേട്ടൻ കൂടാതെ നാട്ടിലെ കുറെ പേര് മരിച്ചു.... ആ ബോട്ടിൽ ഉണ്ടായ ആരും രക്ഷപെട്ടില്ല....

നാട് മുഴുവൻ ആ ദുരന്തത്തിൽ പകച്ചു നിന്നു.... ശിവറാമിനെയും ഭാര്യ അഞ്ജനയെയും ശിവാനിയുടെ കുഞ്ഞിന്റെ ബോഡിയും കിട്ടിയിരുന്നില്ല അവർ ഒഴുക്കിൽ പെട്ടിട്ട് ഉണ്ടാകുമെന്ന് വിധിയെഴുതി..... പിറ്റേന്ന് ആണ് ശിവറാം ഭാര്യയെയും  കൂട്ടി ശ്രീ മംഗലത്തേക്ക് വന്നത്.... അവർ അന്ന് ആ ബോട്ടിൽ യാത്രചെയ്തിരുന്നില്ല പോലും... സുഖം ഇല്ലാത്തോണ്ട് കാറിൽ ആയിരുന്നു വന്നത്.... ബോട്ടപ്പകടത്തിന്ന് പിന്നിൽ ശ്രീമംഗലത് ഉള്ളവർ ആണെന്ന് രഹസ്യമായും പരസ്യമായും ആക്ഷേപം ഉയർന്നു.... പണവും അധികാരവും അവരുടെ കയ്യിൽ ആയിരുന്നു. കേസൊക്കെ ബോട്ട് അപകടം ആയിരുന്നു എന്ന് പറഞ്ഞു എഴുതിതള്ളി.... മാത്രം അല്ല ശിവറാം ആകെ മനസ്സ് തെറ്റിയ നിലയിൽ ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് അവന്ന് നഷ്ടപെട്ടത് അവന്റെ കുടുംബം മുഴുവൻ ആയിരുന്നു.... ബോട്ടപ്പകടത്തിൽ മരണപെട്ടുന്നു കരുതിയ അതിന്റെ ഡ്രൈവർ പിറ്റേന്ന് ശിവറാമിനെ കാണാൻ വന്നു കയ്യിൽ ഒരു കുഞ്ഞു ഉണ്ടായിരുന്നു മരണത്തിന്ന് തൊട്ട് മുന്നേ കുഞ്ഞേട്ടൻ അവരെ കയ്യിൽ ഏല്പിച്ചു രക്ഷിക്കണം... ശിവറാമിന്റെ കയ്യിലെ ഏല്പിക്കാവു പറഞ്ഞു കൊടുത്തത് ആയിരുന്നു ആ കുഞ്ഞിനെ..... ആ കുഞ്ഞിനെയെങ്കിലും തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ശിവറാം.... അഞ്ജനയുടെ ഫാമിലി വലിയ പണക്കാർ ആയിരുന്നു.... അവർ അവരെ അമേരിക്കയിലേക്ക് കൊണ്ട് പോയി.... ശിവറാമും അഞ്ജനയും സ്വന്തം മോളെ പോലെ തന്നെ ലക്ഷ്മിയെ വളർത്തിയത്. ശിവാനിയും അനന്തേട്ടനും അച്ഛൻ അമ്മയും ആണെന്ന് അവർ മറച്ചു വെച്ചു... ലക്ഷ്മിയോടുള്ള സ്നേഹം കാരണം മറ്റൊരു കുഞ്ഞുവേണ്ടെന്നും അവർ തീരുമാനിച്ചു..... അമേരിക്കയിൽ സെറ്റിൽ ആയി....


കുഞ്ഞേട്ടന്റെ മരണം ഞങ്ങൾക്കൊക്കെ ഒരു ഷോക്ക് ആയിരുന്നു.... നീന്തൽ നന്നായി അറിയുന്ന ശിവാനിയും കുഞ്ഞേട്ടനും മുങ്ങി മരിച്ചുന്നു വിശ്വസിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. കുഞ്ഞേട്ടൻ മരിച്ചതോടെ കാവിൽ ആരും പോക്കില്ല...

നാഗത്താൻമല പോലും എല്ലാരും മറന്നു...

കുഞ്ഞേട്ടന്റെ അച്ഛൻ എപ്പോഴും എന്തൊക്കെയോ ദുസ്വപ്നങ്ങൾ കണ്ടു.

അങ്ങനെ പ്രശ്നം വെപ്പിച്ചു.... അതിൽ തെളിഞ്ഞത് കുഞ്ഞീട്ടന്റെയും ശിവാനിയുടെയും മരണം ദുർമരണം ആണെന്നും അവർ പ്രതികാരദാഹി ആയി മാറിയെന്നും അവർ പുനർജനിക്കും എന്നും ആയിരുന്നു... അനന്തേട്ടൻ പുനർജ്ജന്മം എടുത്തുവെന്നും ശിവാനിക്കായ് കാത്തിരിക്കുക്കയാണെന്നും അന്ന് പ്രശ്നം വെപ്പിച്ചപ്പോൾ അറിഞ്ഞിരുന്നു .... ഞങ്ങളെ തേടി വരുമെന്നും അവരെ വിവാഹം അവിടെ വെച് നടക്കുമെന്നും കൂടി അന്ന് അറിഞ്ഞു .... അന്ന് തൊട്ടുള്ള കാത്തിരിപ്പ് ആണ് അവർക്ക് വേണ്ടി....


അതിനിടക്ക് ശിവറാം ഒരിക്കൽ നാട്ടിൽ വന്നിരുന്നു.... അന്ന് ആ തറവാട്ടിൽ ഉള്ളവർ പറഞ്ഞു ആണ് ലക്ഷ്മി അവരെ മോളല്ലെന്ന് അറിഞ്ഞത്.... ആദ്യം ഒക്കെ സങ്കടം ആയെങ്കിലും പിന്നീട് അവൾ അത് മായി പൊരുത്തപ്പെട്ടു... ലക്ഷ്മി പിന്നേ തിരിച്ചു പോയില്ല.... ശിവറാം ഒരുപാട് വിഷമം ഉണ്ടാക്കി അത്.... പിന്നെ അവളെ ഇഷ്ടത്തിന് വഴങ്ങി അവർക്ക് ഇവിടെ താമസിക്കുവാൻ സമ്മതിച്ചു....

അധികവും നാട്ടിൽ തന്നെ ആയിരുന്നു അവരും.... പ്ലസ് ടു പഠിക്കുമ്പോ ആണ് ദേവ് ആയി ഇഷ്ടത്തിൽ ആയത്.... പിന്നെ ദേവ് ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു എന്നറിഞ്ഞു ആകെ ഡിപ്രഷൻ സ്റ്റേജിൽ എത്തി.... ലക്ഷ്മിക്ക് വേണ്ടി അമേരിക്കയിലെ ബിസിനസ് ഒക്കെ ഒഴിവാക്കി  തിരിച്ചു വരുന്നു പറഞ്ഞു പോയതാ ശിവറാം .... പോകുന്നെ മുന്നേ മുത്തച്ഛനെ വന്നു കണ്ടിരുന്നു... അന്നാണ് ശ്രീമംഗലക്കാരുടെ യഥാർത്ഥ മുഖം അദ്ദേഹം അറിഞ്ഞത്....  അവരെയൊന്നും വെറുതെ വിടില്ല പറഞ്ഞ പോയത്.... പക്ഷേ തിരിച്ചു വന്നത് ശിവമാത്രം ആണ്....  മുത്തച്ഛൻ ഞാനും ഒക്കെ ലക്ഷ്മിയെ കാണാൻ ഒരുപാട് ശ്രമിച്ചതാ ഒരിക്കൽ പോലും സമ്മതിച്ചില്ല അവർ....  ഒരു ദിവസം അമ്പലത്തിൽ വെച് ആണ് ഞാൻ ലക്ഷ്മിയെ കാണുന്നത്... അന്ന് മുത്തച്ഛൻ കൂടെ ഉണ്ടായിരുന്നു... ശ്രീ മംഗലക്കാരുടെ ചതി പറഞ്ഞു മനസ്സിലാക്കി കൊടുത്തു... അച്ഛനെയും അമ്മയെയും കൊന്നത് ആണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി. കുറച്ചു ദിവസം കഴിഞ്ഞു അവളെ വിവാഹം ഉറപ്പിച്ചത് ഒക്കെ അറിഞ്ഞു.... വീട്ടിലെ ശരദാമ്മയുടെ സഹായത്തോടെ അവൾ ഒരു ലെറ്റർ എനിക്ക് കൊടുത്തയച്ചു....  എന്നെ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷിക്കണം.... ഈ വിവാഹം നടക്കാൻ സമ്മതിക്കരുത് എന്നായിരുന്നു അതിൽ...

ശിവാനിയുടെയും അപ്പച്ചിയുടെയും ഗതി അവൾക്ക് വരരുത് എന്ന് കരുതി എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന് ഉറപ്പിച്ചു.... ഒരു ലെറ്റർ എഴുതിവെച്ചു ശ്രീ മംഗലത്തുകാർക്ക് എട്ടിന്റെ പണിയും കൊടുത്തു രാത്രിക്ക് രാത്രി ലക്ഷ്മിയെ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടുന്ന് കടത്തി ബാംഗ്ലൂർക്ക് അയച്ചു. 

അന്നാണ് അവളെ അവസാനം ആയി കണ്ടത്... എന്നെങ്കിലും തിരിച്ചു വരും എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും എന്നാണ് കരുതിയത്.... എന്നിട്ടിപ്പോ.... ബാക്കി പറയാൻ ആവാതെ അവൾ മുഖം പൊത്തി പൊട്ടികരഞ്ഞു....


ഇതൊക്കെ ഞങ്ങൾക്ക് അറിയാം ലച്ചു പറഞ്ഞിട്ടുണ്ട് .... പക്ഷേ ഈ പുനർജ്ജന്മതിന്റെ കാര്യമോ ഒന്നും പറഞ്ഞിട്ടില്ല....  സത്യം ഏത് മിഥ്യ ഏത് അറിയാതെ അർഷിയും അവനും പരസ്പരം നോക്കി നിന്നു....


ശിവയുടെ പുനർജ്ജന്മം ആണെന്ന് നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ.... ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലെങ്കിൽ ശിവയുടെ ജാതകം നോക്കിയ മതി... വർഷങ്ങൾക്ക് മുന്നേ എഴുതപ്പെട്ടതാണ്

ഈ സത്യം..... 


അവർ ഒന്ന് മൂളുക മാത്രം ചെയ്തു....

എന്തിന് ജാതകം നോക്കുന്നെ കണ്മുന്നിൽ ഉള്ള സത്യം ആണ്.... ഇവൾക്ക് ശിവാനിയെ മാത്രം അറിയുള്ളു.

ഞങ്ങൾക്ക് അനന്തമോഹനെയും അറിയാം.... ആകെയൊരു വിത്യാസം ഉള്ളത് അനന്തമോഹൻ കുറച്ചു കറുത്തിട്ട് ആണ്.... ഇവൻ വെളുത്തിട്ടും.... അർഷി മനസ്സിൽ ഓർത്തു....


ഇനിയെങ്കിലും സത്യം പറയോ.... ആരാ ശിവയെ വിവാഹം കഴിച്ച ദേവ്..... ഒരു റൗഡി എങ്ങനെ അവളെ വിവാഹം കഴിച്ചത്..... എന്റെ കുഞ്ഞേട്ടൻ അത് തന്നെ അല്ലേ..... കുഞ്ഞേട്ടന് മാത്രമേ അവളെ വിവാഹം കഴിക്കാൻ കഴിയു എന്ന മുത്തച്ഛൻ പറഞ്ഞത്... വിധിയിലൂടെ അവർ ഒന്നിക്കും  നാഗത്താൻമലയിൽ വെച് അവരെ വിവാഹം കഴിയും... ഇതൊക്കെ മുത്തച്ഛൻ പറഞ്ഞു തന്നതാ... അപർണ്ണ അവരെ നോക്കി ദയനീയമായി  പറഞ്ഞു....


 ഇവിടുന്ന് ബാംഗ്ലൂർക്ക് വന്ന ലച്ചു എത്തപ്പെട്ടത് രുദ്രിന്റെയും എന്റെയും ദേവിന്റെയും അടുത്ത് ആയിരുന്നു..... 


ബാക്കി പറയുന്നത് കേട്ടതും തളർച്ചയോടെ അവിടെ ഇരുന്നു പൊട്ടികരഞ്ഞു പോയിരുന്നു അവൾ.....


സമയം ഒരുപാട് ആയതും അവർ യാത്ര ചോദിച്ചു ഇറങ്ങി....


മുത്തച്ഛനെ കാണുന്നില്ലേ.... അവൾ പെട്ടെന്ന് ചോദിച്ചു....


അനന്തമോഹന്റെയും ശിവാനിയുടെയും ഒന്നിച്ചു ഞങ്ങൾ വരും.... അന്ന് കണ്ടോളാം....ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവർ ഇറങ്ങി....


തിരിച്ചു പോകുമ്പോൾ രണ്ടാളും പരസ്പരം ഒന്നും സംസാരിച്ചില്ല.... വിശ്വസിക്കുന്നതിനേക്കാളും അപ്പുറത് ആയിരുന്നു അപർണ്ണയിൽ നിന്നും കേട്ട കാര്യങ്ങൾ....



നമ്മൾ ഇവിടെ വന്നിട്ടില്ല.... ഒന്നും അറിഞ്ഞിട്ടില്ല.... അപർണ്ണയെ കണ്ടിട്ടില്ല..

അവൻ അർഷിയോട് പറഞ്ഞു.


സോറി മോനെ അതൊക്കെ അപ്പപ്പോൾ തന്നെ അറിഞ്ഞു കഴിഞ്ഞു....


ആ വീട്ടിൽ കേറിയ സമയം തൊട്ടു അവന്ന് കാൾ ചെയ്തു ഫോൺ പോക്കറ്റിൽ ഇട്ടേ.... സൊ ഒക്കെ അവൻ ലൈവ് ആയി കേട്ടു....


ഒരു രഹസ്യം മനസ്സിൽ വെക്കൻ കഴിയില്ലേ നിനക്ക്.... അവൻ ദേഷ്യത്തോടെ അർഷിയെ നോക്കി....


ഞാൻ അറിഞ്ഞോ ഇങ്ങനെ ഒക്കെ ആകുന്നു... ലച്ചു പറഞ്ഞത് വെച്ചു അവളെ ജീവൻ രക്ഷിച്ച ആളാണ്‌ അപ്പു.

നമ്മൾ പ്രശ്നം ഒക്കെ ഒന്ന് ഒതുക്കി കാണന്ന് കരുതി... അതിലിടക്ക് ഇവളെ കാണും.... ശിവയുടെ പുനർജന്മം ആണ് എന്നൊക്കെ വരുന്നു അറിഞ്ഞോ..... അർഷി നെറ്റിയിൽ തടവി ടെൻഷനോടെ അവനെ നോക്കി...


അവന്ന് സങ്കടം ആയോ കേട്ടിട്ട്.... ഇന്ന് ശിവയുടെ കൂടെ നല്ല ഹാപ്പി ആയിരുന്നു....

അവളെ അവൻ അംഗീകരിച്ചു എന്നൊക്കെ തോന്നിയത് ആയിരുന്നു... 


 വരുന്നിടത്തു വെച് കാണാം.... അർഷി അത് പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു.....


പിന്നെ വീട്ടിൽ എത്തുന്നവരെ അവർക്കിടയിൽ മൗനം തളം കെട്ടിനിന്നു.


അർഷിയെ ഇറക്കി അവൻ പോയി.... ഫ്ലാറ്റിലേക്ക് കേറാൻ നോക്കിയെങ്കിലും അവൻ തിരിച്ചു നടന്നു....


ഇങ്ങോട്ട് രണ്ടിനെയും കെട്ടിയെടുക്കുന്നതിനേക്കാൾ ഭേദം അങ്ങോട്ട് പോകുന്നതാ.... അവൻ നേരെ ശിവാലയത്തിലേക്ക് ചെന്നു....


കുടിച്ചു ബോധം ഇല്ലാതെ കിടക്കുന്ന അവനെ നോക്കി അർഷി തലക്ക് കൈ വെച്ചു.... എങ്ങനെയൊക്കെയോ താങ്ങി റൂമിൽ കിടത്തി....


രുദ്രാ..... അവൻ തൊട്ട് വിളിച്ചതും ഒരു പൊട്ടികരച്ചിൽ ആയിരുന്നു....


എന്താടാ ഇത്....


സന്തോഷം കൊണ്ട് ആടാ.... ഞാൻ ഇന്ന് ഒത്തിരി ഹാപ്പി ആണ്... അത് പിറുപിറുത് കൊണ്ട് അവൻ അങ്ങനെതന്നെ കമിഴ്ന്നു കിടന്നു.


വാതിൽക്കൽ ഒരു നിഴൽ കണ്ടതും അർഷി അങ്ങോട്ട് നോക്കി...


കാത്തിരിക്കരുന്നു വാ ...


അത് പിന്നേ നീയിവിടെ ഉണ്ടാകുന്നു അറിയാരുന്നു അതോണ്ട് കുറച്ചു കുടിച്ചുള്ളൂ.... ഇവൻ ഇന്ന് ബോധം ഉണ്ടാവില്ലെന്ന് അറിയാരുന്നു ....


നിനക്ക് പിന്നെ ഫുൾ ടൈം ബോധം ആണല്ലോ....


അത് പിന്നെ താങ്ങാൻ നീയുണ്ടാകുന്നു അറിയാലോ അപ്പൊ ബോധം വേണ്ട....

നീയാടാ ശരിക്കും നന്പൻ..... സ്വന്തം വീടും കുടുംബം ഒക്കെ വിട്ടു ഇവിടെ വന്നു ഞങ്ങൾക്ക് കാവൽ നിൽക്കാൻ വേറെ ആരുണ്ടാവും..... അവനെ കെട്ടിപിടിച്ചു പറഞ്ഞതും ബെഡിലേക്ക് ഒറ്റ തള്ള് ആയിരുന്നു....


കുടിച്ചിട്ട് എന്നെ തൊടരുത് പറഞ്ഞേക്കാം


നിന്നെ ആർക്ക് വേണം.... എനിക്ക് ഇവൻ ഉണ്ടല്ലോ... അവൻ രുദ്രിനെ കെട്ടിപിടിച്ചു അവന്റെ ഒരു സൈഡിൽ കിടന്നു.....


ഉറക്കത്തിൽ എങ്കിലും ഒന്നിച്ചു കണ്ടല്ലോ ബോധത്തോടെ ഇങ്ങനെ എന്നാണാവോ കാണുക അവൻ പിറു പിറുത്തു കൊണ്ട പോകാൻ നോക്കിയതും രുദ്ര് അവനെ പിടിച്ചു വലിച്ചു അവന്റെ മറുസൈഡിലേക്ക് വീണു... എഴുന്നേൽക്കാൻ നോക്കിയതും അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചോണ്ട് അവന്ന് അനങ്ങാൻ പറ്റിയില്ല.....


വിടെടാ നാറി....


അവിടെ പോയാലും നീ ഞങ്ങളെ ഓർത്തു കിടന്നു ഉറങ്ങില്ല.... ഇവിടെ കിടക്ക്....


എനിക്കൊന്നും വയ്യ ഈ നാറ്റം സഹിച്ചു കിടക്കാൻ.... അവൻ മൂക് പൊത്തി....


ഇനി കുടിക്കില്ല ഇത് ലാസ്റ്റ്.....


ഇത് തന്നെ എന്നും പറയൽ.... അവൻ പിറുപിറുത്തു.....


നിന്റെ കുറവ് ഉണ്ടാരുന്നു എന്താ ലേറ്റ് ആയെ.... അർഷി പറയുന്നേ കേട്ട് രുദ്ര് തല പൊക്കി നോക്കാൻ നോക്കിയതും അവന്റെ പുറത്ത് കേറി കിടന്നിരുന്നു കൃഷ്.....


ഇടത് വലതു ആയി അർഷിയും ദേവും അവന്റെ ദേഹത്ത് ആയി കൃഷ് കിടന്നു....

ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു എങ്കിലും ശിവയുടെ മുഖം ഓർത്തതും അത് മാഞ്ഞു..... കണ്ണുകൾ നിറഞ്ഞു.....


                   🔥🔥🔥🔥


ശിവ ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു....


വരാൻ ലേറ്റ് ആയതിന്ന് നീനു കുറച്ചു നേരം പിണങ്ങിയെങ്കിലും പോകുമ്പോൾ ഐസ് ക്രീം വാങ്ങിയൊണ്ട് സോൾവ് ആക്കി....


ശിവ പിന്നെ ദേവിനെ നോക്കിയതേ ഇല്ല.

അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു.... അവനും പിന്നെ അധികം മിണ്ടാൻ പോയില്ല.... നീനു ഉറങ്ങിയതും അവൻ ഇറങ്ങിപോകുന്നത് കണ്ടിരുന്നു .


നീനുവിനെ ഒരു നെടുവീർപ്പോടെ നോക്കി.

നിന്നെയെങ്കിലും സ്വന്തം ആയി കിട്ടുമല്ലോ അത് മതി എനിക്ക്.... അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു....


അവൾ പോലും അറിയാതെ അവളെ കൺകോണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.


എവിടെയാ രുദ്ര് നീയുള്ളെ..... എന്റെ കണ്ണ് നിറയാൻ പോലും അനുവദിച്ചില്ല ഒരിക്കലും.... തനിച് ആണെന്ന് തോന്നിപ്പിച്ചിട്ടില്ല.....  ഇന്ന് വേദനിക്കുന്നു ഒരുപാട്.... നെഞ്ച് നീറുന്നു.... ഒന്ന് മരിച്ചു പോയിരുന്നു എന്ന് പോലും തോന്നുവാ.....  എന്നെ ഒഴിവാക്കി എന്ന് തോന്നിയപ്പോൾ പോലും ഇത്രയും സങ്കടം തോന്നിയിട്ടില്ല... വേദനിച്ചിട്ടില്ല....പക്ഷേ ദേവിന്റെ ഒരു നോട്ടം പോലും എന്നെ തേടി വന്നില്ലെങ്കിൽ ദേഹം മൊത്തം നീറുവാ.... നെഞ്ച് പൊട്ടുന്ന വേദന തോന്നുവാ..... മറ്റൊരു പെണ്ണിന് സ്വന്തം ആണ്.... എന്നാലും പറ്റുന്നില്ല..... എനിക്ക് സഹിക്കാൻ പറ്റുന്നില്ല രുദ്രാ.....

അവൾ നെഞ്ചിൽ പിടിച്ചു അമർത്തി.... കരച്ചിൽ പുറത്ത് വരാതിരിക്കാൻ വാ പൊത്തിപിടിച്ചു.... കുറെ കരഞ്ഞതും പിന്നീട് എപ്പോഴോ ഉറക്കിലേക്ക് വീണു....


ഇടക്ക് ഉറക്കം ഞെട്ടി കണ്ണ് തുറക്കുമ്പോൾ ദേവിന്റെ നെഞ്ചിൽ ചാരി കിടക്കുന്നത്.... ഒരു സൈഡിൽ നീനു മോളെ ചേർത്ത് പിടിച്ചിട്ടുണ്ട്.... മറു കൈകൊണ്ട് തന്നെയും.... അവൾക്ക് എഴുന്നേറ്റു മാറണം എന്ന് തോന്നിയെങ്കിലും മനസ്സ് ശരീരം അതിന്ന് അനുവദിക്കാതെ മടിച്ചു നിന്നു.... പിന്നെ രണ്ടാളെയും ദേഹത്ത് കൈ വെച്ചു കണ്ണടച്ച് കിടന്നു....


                        ...... തുടരും


ShivaRudragni NEXT PART 34


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url