ShivaRudragni Part 34
ശിവരുദ്രാഗ്നി
by IFAR
🔥PART 34🔥
നിന്നോട് ആരാടീ എന്റെ കൂടെ കിടക്കാൻ പറഞ്ഞെ.... അവന്റെ കലിപ്പ് കേട്ട് മിഴികൾ താഴ്ത്തി നിന്നെ ഉള്ളു....
എഴുന്നേറ്റു പോടീ....
അവൾ അവനെ നോക്കി.....
അവളെ വയറിലൂടെ കയ്യിട്ട് പിടിച്ചു അവളെ മുകളിൽ ആയി പാതി ചാഞ്ഞപോലെ അവനുള്ളത്...എന്നെ വിട് എന്നാലല്ലേ പോകാൻ പറ്റു....അവൾ മെല്ലെ മുഖത്ത് നോക്കാതെ പറഞ്ഞു....
അവൻ കയ്യെടുത്തു.... ഇനിയെങ്ങാനും ബെഡിൽ കിടന്ന അപ്പൊ പറയാം അത് പറഞ്ഞു കലിപ്പിച്ചു നോക്കി അവൻ എഴുന്നേറ്റു...
ഇതിപ്പോ അങ്ങേര് ഇവിടെ വന്നപ്പോ എന്നെ വിളിക്കാത്തൊണ്ട് അല്ലേ.... എപ്പോ വന്നുന്നു പോലും എനിക്ക് ഓർമയില്ല. അവൾ എഴുന്നേറ്റു പോകുമ്പോൾ നെറ്റിക്ക് കയ്യും വെച്ചു എന്തോ ചിന്തിച്ചു ഇരിക്കുന്നെ കണ്ടു....
അവൾ കുളിയൊക്കെ കഴിഞ്ഞു വരുമ്പോഴും അതെ നിൽപ്പ് തന്നെ ആയിരുന്നു....
എന്തോ വലിയ ആലോചനയിൽ ആണെന്ന് മനസ്സിലായി.... അവൾ നീനുവിന്റെ അടുത്തേക്ക് ചെന്നു അവളെ മെല്ലെ വിളിക്കാൻ തുടങ്ങി....
പെട്ടന്ന് ആയിരുന്നു അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചത്... പെട്ടെന്ന് ആയോണ്ട് ബാലൻസ് കിട്ടാതെ അവന്റെ ദേഹത്തേക്ക് തന്നെ വീണു....
അവൻ അവളെ തന്നെ നോക്കി... കുളിച്ചിറങ്ങിയ പാട് ആണ്.... ഒരു സിമ്പിൽ ടോപ് ആണ് വേഷം.... തലയിൽ ഒരു തോർത്ത് കെട്ടിയിട്ടുണ്ട്...
അവൾ പിടഞ്ഞു മാറി എഴുന്നേറ്റു... അവനെ നോക്കി....
ഒന്നും മിണ്ടിയില്ല.... വല്ലാത്തൊരു നോട്ടം എന്തൊക്കെ ചോദിക്കാൻ ഉള്ളത് പോലെ തോന്നി അവന്റെ മുഖം കണ്ടിട്ട്...പക്ഷേ ഒന്നും മിണ്ടുന്നില്ല.... ദേഷ്യം ആണോ സങ്കടം ആണോ ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല.... കണ്ണുകളിൽ വല്ലാത്ത നിസ്സഹായാവസ്ഥ....
അവളുടെ ഉള്ളിലും അവനെ കണ്ടു നോവുണർന്നു.... എന്തായിരിക്കും പറ്റിയെ.... ഇങ്ങേരെ കലിപ്പ് കണ്ടു പഴകിയത് കൊണ്ട് അവൾക്ക് വല്ലായ്മ തോന്നി....
ദേവ്.... അവൾ അവന്റെ ചുമലിൽ തൊട്ടതും അവൻ ഞെട്ടലോടെ അവളെ നോക്കി....
ഞാൻ..... ഞാൻ... തോർത്തു താ എനിക്ക് കുളിക്കണം പറഞ്ഞു തലയിൽ നിന്നും പിടിച്ചു വലിച്ചു എടുത്തു.. ബാത്‌റൂമിലേക്ക് കയറി പോയി.... വാതിൽ വലിച്ചു അടച്ചു....
അവളുടെ മുഖം ചുളിഞ്ഞു.... മുടിയിൽ തട്ടിയൊണ്ട് ചെറിയ വേദന തോന്നി തലയിൽ തടവി.....എന്താണാവോ പറ്റിയെ... അല്ല....അതെന്റെ തോർത്ത് അല്ലേ..... ഇവന്റെ എടുത്ത പോലാണല്ലോ പെരുമാറ്റം കണ്ടിട്ട്..... എന്തേലും ഉണ്ടെങ്കിൽ വാ തുറന്നു പറഞ്ഞൂടെ.... എന്തേലും ആവട്ട് പറഞ്ഞു നീനുനെ എഴുന്നേൽപ്പിച്ചു കൂട്ടിട്ട് പോയി....
🔥🔥🔥🔥
ഏട്ടൻ എഴുന്നേറ്റു എപ്പോ പോയി.... കൃഷ് ചുറ്റും നോക്കി അർഷിയുടെ അടുത്ത് വന്നിരുന്നു ചുമലിലേക്ക് ചാഞ്ഞു....
ഇന്നലെ തന്നെ പോയിന്.... കെട്ടിയോളെ കാണാതെ ഇരുപ്പ് ഉറച്ചില്ല തോന്നുന്നു.....
ഒന്ന് മിണ്ടികിട്ടണെന്ന് പ്രാർത്ഥിക്കുമ്പോഴാ കാണാൻ മുട്ടിയിട്ട് ഓടണ്ടേ.... അങ്ങേര് പഴയ പോലൊന്നും അല്ലടാ തനി മൂരാച്ചി സ്വഭാവം ആണ്.... എനിക്ക് തോന്നുന്നില്ല അവിടെ ഇനി വീണ്ടും പ്രണയം തളിർക്കുന്നു....
നീയറിഞ്ഞോ കൃഷ് അവന്റെ പുനർജ്ജന്മം ആണ് പോലും.... അവനിപ്പോ നിന്റെ ഏട്ടൻ ഒന്നുമല്ല... അവനെ അനന്തമോഹൻ ആണെന്ന്.... അവന്റെ പാതി ഈ ജന്മം മാത്രം അല്ല കഴിഞ്ഞ ജന്മം ശിവ ആണെന്ന്.... അവന്ന് ഒരു കപ്പ് കോഫി കൊടുത്തു കൊണ്ട് പറഞ്ഞു....
ടാ നിരാശകാമുക ചുമ്മാ രാവിലെ തന്നെ അവനെ ചൊറിയാൻ പോകല്ലെ...
ഞാൻ പറഞ്ഞത് സത്യം ആടാ... കൃഷ്നോട് കഴിഞ്ഞത് ഒക്കെ പറഞ്ഞു കൊടുത്തു.....
കൃഷ് ഒന്നും മിണ്ടാതെ നില്കുന്നെ കണ്ടു..
ടാ..... എന്താ ആലോചിക്കുന്നെ... കിളി പോയ കേട്ടിട്ട്..... അർഷി തലക്ക് ഒരു ചൊട്ട് കൊടുത്തു....
എന്റെ ഏട്ടനാ.... എന്റെ അച്ഛന്റെ മോനാ...
വേറാരും അവകാശം പറഞ്ഞു വരണ്ടാ...
ആർക്കും കൊടുക്കില്ല ... ആരെയും സ്നേഹിക്കേം വേണ്ട.... എന്റെ മാത്രം ആണ്.... എന്റെ മാത്രം.....ദേഷ്യത്തോടെ കോഫികപ്പ് വലിച്ചു എറിഞ്ഞു അവൻ പുറത്തേക്ക് ഓടിപോയി....
അർഷി.... ടാ.... അവൻ.... പിറകെ ഓടാൻ പോയവനെ അർഷി പിടിച്ചു നിർത്തി...
പോസിസിവനെസ് കേറി ദേഷ്യം വന്നതാ തണുക്കുമ്പോ വന്നോളും...
എന്നാലും.... അവൻ.... അല്ലടാ ഞാൻ അപ്പൊ ആരാ അവന്റെ.... ഞാൻ ആരും അല്ലേ.... അവൻ മുഖം കൂർപ്പിച്ചു....
സ്നേഹം കൂടുതൽ എവിടെയാണോ അങ്ങോട്ടെ ചായു എല്ലാരും....
അതിന്റെ ഉദാഹരണം ആണല്ലോ നീ.... ഏറ്റവും ഇഷ്ടം ആരെയാ ചോദിച്ച നിന്റെ പേരെ പറയു ആ തെണ്ടി.... അവൻ മാത്രം അല്ല നീനുവും അതെ... എന്നെയെന്ത തവിടു കൊടുത്തു വാങ്ങിയതാ.... അവൻ പരിഭവത്തോടെ മുഖം കോട്ടി....
ഇത് തന്നെ അവന്നും ഉള്ളെ പൊസിസ്സീവ്നെസ്സ്.... അവന്റെ സ്വന്തം എന്ന് കരുതുന്നവനോട് പെട്ടന്ന് ഒരു ദിവസം മറ്റൊരു അച്ഛനും അമ്മയും ഉണ്ട്... പെങ്ങൾ ഉണ്ട്.. ബന്ധുക്കൾ ഉണ്ടെന്ന് കേട്ട ആർകെങ്കിലും സഹിക്കോ... പ്രത്യേകിച്ച് അവനെക്കാൾ കൂടുതൽ മറ്റാരെയും സ്നേഹിക്കരുത് എന്ന് പറഞ്ഞു നടക്കുന്നവന്ന്.....
ഇവന്ന് ഇങ്ങനെ ആണെങ്കിൽ ശിവ കഴിഞ്ഞ ജന്മത്തിലെ പ്രണയം ആണെന്ന് അറിഞ്ഞപ്പോ അവന്റെ അവസ്ഥ എന്തായിരിക്കും.... ഒരു ഭാഗത്തു അവളെ സ്വീകരിക്കില്ല പറഞ്ഞു കലിപ്പ്.... മറുഭാഗത്തു പുനർജന്മം എന്ന അറിവ്....
ഇതിന്ന് ആണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയ.... അവന്റെ ജീവിതം തന്നെ മൊത്തം ട്രാജഡി ആയോണ്ട് കുഴപ്പം ഇല്ല.... പിന്നെ അവന്ന് അത് വലിയ കാര്യം ആയോന്ന് തോന്നിയില്ല.... അതിനെ പറ്റി ഒരു വാക് പോലും ഇന്നലെ പറഞ്ഞില്ല...
എന്നിട്ട് മൂക്കറ്റം കുടിച്ചതോ.... അതും ആജൻമശത്രുവായ എന്റെ വീട്ടിലേക്ക് വന്നു എന്റെ കൂടെ കിടന്നതോ....
അത് എനിക്ക് അറിയില്ല.... നീ അവന്ന് കൊടുത്ത പണി പോലെ ജീവിതത്തിൽ അവനെ ആരും വേദനിപ്പിച്ചു ഉണ്ടാവില്ല...
അതിനേക്കാൾ കൂടുതൽ വേദന ഉണ്ടാവില്ല....
അത് കേട്ടതും അവന്റെ മുഖം താഴ്ന്നു....
ഞാൻ പറഞ്ഞു പോയതിന്റെ പേരിൽ ഇനി ടെൻഷൻ അടിക്കേണ്ട.... കഴിഞ്ഞത് കഴിഞ്ഞു... അവൾക്ക് ഇനി അവളുടെ വഴി.... നിനക്ക് നിന്റെ വഴി.....അത്രന്നെ.... പിന്നെ ഇകാര്യത്തിൽ ലോട്ടറി അടിച്ചത് എനിക്ക് ആണ്.,.. അനുവിപ്പോ ഫ്രീ ആയല്ലോ.....എന്റെ ആദ്യ പ്രണയം ആണ് അനു.... ഇങ്ങനെ ഒക്കെ സംഭവിച്ചോണ്ട് അവളെ എനിക്ക് തന്നെ കിട്ടിയല്ലോ..... സൊ ഐ ആം വെരി വെരി ഹാപ്പി.... ഫ്രണ്ട് ആയെ എന്നെ കണ്ടിട്ടുള്ളു അവൾ.....കുറച്ചു ടൈം എടുത്തു ആണെങ്കിലും അവളെ മനസ്സ് ഞാൻ മാറ്റികൊള്ളാം.....
ലോകത്ത് വേറെ പെണ്ണില്ലേ നിനക്ക്.... പെങ്ങളെ പോലെ കണ്ടവളെ തന്നെ വേണോ അവൻ അരിശത്തോടെ പറഞ്ഞു.....
പെങ്ങൾ ആയി കണ്ടത് ഫ്രണ്ടിനെ പോലെ സഹോദരനെ പോലെ കണ്ടവന്റെ പെണ്ണ് ആയോണ്ടാ.... അതിൽ നൂറു ശതമാനം നീതി പുലർത്തിയിട്ടുമുണ്ട്. പിന്നെ ഇപ്പോൾ ഏതെങ്കിലും ഒരു കോന്തൻ കെട്ടികൊണ്ട് പോയ അവളെ ജീവിതം നായ നക്കിയ പോലെ ആകും. കുഞ്ഞുന്നാൾ തൊട്ടുള്ള പ്രണയം ആണ്.... അവൾക്ക് അത്ര പെട്ടന്ന് ആദ്യ പ്രണയം മറക്കാൻ പറ്റില്ല.
കെട്ടുന്നവൻ ഇവളെ സംശയത്തോടെ നോക്കുള്ളു.... ലൈഫ് എപ്പോ കോഞ്ഞാട്ട ആയെന്ന് ചോദിച്ച മതി.... എനിക്കത് കണ്ടു നല്ലൊരു ജീവിതം തുടങ്ങാൻ പറ്റോ
നിനക്ക് പറ്റോ....അവന്ന് പറ്റോ.... ഇല്ല... എല്ലാരേം സമാധാനം പോയി കിട്ടും.... ഞാൻ ആകുമ്പോ ആ പ്രോബ്ലം ഇല്ലല്ലോ...... അവൾ ഒന്നല്ലേ പ്രണയിച്ചുള്ളൂ എന്റെ പ്രണയം എണ്ണിയാ തീരൂല.... ഞങ്ങൾക്ക് പരസ്പരം അറിയേം ചെയ്യാലോ.... സൊ അവൾക്ക് മാച്ച് ഞാൻ അല്ലേ.....
അവൻ ഒന്നും മിണ്ടിയില്ല....
അതൊക്കെ വിട് അവന്റെ പാസ്ററ് അറിഞ്ഞല്ല ടെൻഷൻ എങ്കിൽ പിന്നെ എന്താ പറ്റിയെ.... ആകെ മനസ്സ് തകർന്ന പോലെ ഇന്നലെ കണ്ടത്...
ഇന്നലെ അനുവിന്റെ പെണ്ണ് കാണൽ ആയിരുന്നു. അത് കെട്ടായിരിക്കുന്ന എനിക്ക് തോന്നുന്നേ.... അറിഞ്ഞപ്പോ തൊട്ട് ആകെ ടെൻഷനിൽ ആയിരുന്നു... അതോണ്ട് കുടിച്ചത് ആയിരിക്കും.... ചോദിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഇന്നലെ.... അർഷി ഫോണിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു....
അവനൊന്നു മൂളുക മാത്രം ചെയ്തു....
എന്നാലും പുനർജ്ജന്മം എന്ന് ഒക്കെ കേട്ടിട്ട് വിശ്വസിക്കാൻ ആവുന്നില്ല എനിക്ക്... അവന്ന് അത് പോലൊരു ഫീൽ അവളോട് ഒരിക്കലും തോന്നിയിട്ടില്ലേ.... നിന്നോട് പറഞ്ഞിനോ എന്തെങ്കിലും....
അർഷി അവനെ തന്നെ നോക്കി.... അവന്റെ മനസ്സിൽ അന്ന് അവളെ കെട്ടിപിടിച്ചു പറഞ്ഞു കരഞ്ഞ രാത്രി ഓർമ വന്നു.... നീ കെട്ടിപിടിച്ചു ഉമ്മിച്ചിട്ട് അവൾക മൊത്തം കുഴപ്പം.... ചെയ്ത നിനക്കല്ല പറഞ്ഞു വഴക്ക് പറഞ്ഞത് ഓർത്തു....
അവളെ തൊടുമ്പോ ആദ്യം ആയി തൊടുന്നത് പോലല്ല.... അവളെ ഒരുപാട് കാലം ആയി അറിയാം.... അവളെ കൂടെ എന്നും ഉണ്ടായ ഫീൽ ആണ്.... എന്ന് വെച്ച ഫിസിക്കലി പോലും ഒന്നായ പോലൊരു ഫീൽ...... അതോണ്ട് എനിക്ക് അവളെ മുന്നിൽ എത്തുമ്പോ വേറെന്തൊക്കെ മൈന്റ് ആടാ....
വാട്ട്..... അർഷി അലറി കൊണ്ടു അവനെ നോക്കി....
അപ്പൊ നീയും അവൾ തമ്മിൽ..... അവൻ ബാക്കി പറയാതെ കണ്ണ് മിഴിച്ചു....
എനിക്കൊന്നും അറിഞ്ഞുട.... അവൾ അടുത്ത് വരുമ്പോൾ അവളെ ഞാൻ തൊട്ടാലോ അവൾ എന്നെ തൊട്ടാലോ അതൊക്കെ എന്നും സംഭവിക്കുന്ന ഒരു ഫീൽ.... എനിക്ക് അറിയാവുന്ന ഫീലിംഗ്സ്.....ഐ മീൻ വർഷങ്ങൾ ആയി ഞാനും അവളും ഒന്നിച്ച താമസം എന്നൊക്കെ തോന്നൽ....
അവൾക്കൊ.....
അവൾക്ക് അങ്ങനെ തോന്നുന്നില്ല.... ഞെട്ടൽ വിറയൽ ഹാർട്ബീറ്റ് ഇടിക്കുന്നത്... ബ്ലഷ് ചെയ്യൽ തുടങ്ങി ആദ്യം ആയി ഒരു ആണിനെ കാണുന്ന തൊടുന്ന ഫീൽ ഒക്കെയാ.... ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്....
മെന്റൽ എന്നല്ലാതെ എനിക്ക് വേറൊന്നും പറയാൻ ഇല്ല....
സത്യം ആണ് അർഷി.... നിനക്ക് വേറൊരു കാര്യം അറിയോ.... അവൾ അടുത്ത് വരുമ്പോൾ ഉണ്ടല്ലോ വല്ലാത്തൊരു സ്മെൽ ഉണ്ടാകും.... വല്ലാണ്ട് അടിക്റ്റ് ആയി പോകുന്ന ഒരു സ്മെൽ..... ഞാൻ ആദ്യം എന്റെ അമ്മയുടെ മണം എന്ന കരുതിയത് അങ്ങനെ തന്നെ വിശ്വസിച്ചതും.... എന്ന അതല്ലടാ സത്യം.... അവൾ.... അവളെ സ്മെൽ തന്നെ അത്.... ഞാൻ അനുഭവിച്ചറിഞ്ഞ ഫീൽ.... അവളെ വിയർപ്പ് ആ സ്മെൽ ഒക്കെ കൂടി.... വട്ടാവാടാ..... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..... എനിക്കെന്താ പറ്റുന്നെ..... അവൻ നെറ്റിക്ക് കയ്യും കൊടുത്തു നിസ്സഹായാവസ്തയോടെ പറഞ്ഞു....
ടാ അവളെ നമുക്ക് വർഷങ്ങൾ ആയി ലച്ചുവിലോടെ കേട്ട് അറിയാം.... പക്ഷേ നമ്മൾ അവളെ നേരിട്ട് കണ്ടത് അന്ന് ആക്സിഡന്റ് ആയപ്പോഴാ.... നീയവളെ വിവാഹം കഴിച്ചിട്ട് ഒരുമാസം പോലും ആയിട്ടില്ല.... നിങ്ങൾ തമ്മിൽ അങ്ങനെ ഒരു റിലേഷൻ നടന്നിട്ട് ഇല്ല.....പിന്നെ എങ്ങനെ ഇത്.... നിന്റെ തോന്നൽ ആയിരിക്കും....അവൾ അമേരിക്കയിൽ നീ ബാംഗ്ലൂർ....അവൾ നാട്ടിൽ എത്തിയപ്പോ നമ്മൾ കൊൽക്കത്ത.... പിന്നെ ഇവിടെ വെച് ആണെങ്കിൽ ദൂരെ നിന്ന് കാണും എന്നല്ലാതെ അടുത്ത് പോലും പോയിട്ടില്ല. എന്നിട്ട് ഇങ്ങനെ പറഞ്ഞ.... നീ കള്ള് കുടിച്ചു പോകുന്നോണ്ട് തോന്നുന്നേ ആയിരിക്കും ഹെൽയുസിനേഷൻ ആടാ...
അന്ന് പറഞ്ഞത് ഒക്കെ തിരിച്ചു എടുക്കണല്ലോ ഇപ്പോൾ.... അവൻ താടിക്ക് കൈ കൊടുത്തു ഓർത്തു....
ടാ ഞാൻ പറഞ്ഞത് എന്തെങ്കിലും കേൾക്കുന്നുണ്ടോ നീ.... നീയെന്ത ചിന്തിക്കുന്നേ....
ഒന്നുല്യാ എന്റെ നിരാശകാമുക.... തല്ക്കാലം ഞാൻ ഓർത്തത് നിന്നോട് പറഞ്ഞ ശരിയാവില്ല....
അതെന്താ പറഞ്ഞാൽ.... നമ്മൾ തമ്മിൽ അറിയാത്ത എന്ത് രഹസ്യഉള്ളെ....
ഇത് കുറച്ചു എ ആയിപോയി.... പിന്നെങ്ങനെ പറയാ.... അവൻ മനസ്സിൽ ഓർത്തു....
എന്റെ പെണ്ണിന്റെ പെണ്ണ് കാണല ഇന്നലെ
ഇന്ന് അവളും ആ കെട്ടാൻ പോകുന്ന ചെറുക്കനും തമ്മിൽ റെസ്റ്റോറന്റ് വെച് ഫസ്റ്റ് മീറ്റ് ആണ്... അത് എങ്ങനെ മുടക്കുന്ന് ആലോചിക്കുമ്പോഴാ അവന്റെ കോപ്പിലെ ചോദ്യങ്ങൾ.... ഞാൻ പോവ്വാ പറഞ്ഞു അവൻ എഴുന്നേറ്റു ....വിവാഹം മുടക്കാൻ പറ്റിയില്ലെങ്കിൽ കഴുത്തിൽ ഒരു താലി കെട്ടി പിടിച്ചു കെട്ടി കൊണ്ട് വരും.... പറഞ്ഞില്ല അറിഞ്ഞില്ല എന്നൊന്നും വേണ്ട.... കെട്ട് കഴിഞ്ഞ എന്നെ വീട്ടിൽ നിന്നും പുറത്ത് ആക്കും....
മതത്തിൽ ഉള്ള ആളെ കൊണ്ടേ എന്നെ കെട്ടിക്കുന്ന ഉമ്മാന്റെ അന്ത്യശാസനം.... അതോണ്ട് നിങ്ങളെ റേഷൻകാർഡിൽ ഞങ്ങളെ പേര് കൂടി ചേർത്തേക്ക്.....
അനുശ്രീ അർഷാദ് അമർ.... പേര് മറക്കണ്ട.... അത് പറഞ്ഞു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു അവൻ പോയി.....
🔥🔥🔥🔥
ശിവ ചായ കൊണ്ട് കൊടുത്തപ്പോഴും നീനുവിനെ ഒരുക്കുമ്പോഴും ഒക്കെ ദേവ് അവിടെ ഇരുന്നു ഫോണിൽ നോക്കുന്നുണ്ടായിരുന്നു.... ഇടക്ക് അവളെ നോട്ടം അവന്റെ നേരെ എത്തുമ്പോൾ തിരിച്ചു നോക്കുന്ന കാണം
അവൾ നോക്കിയ നോട്ടം മാറ്റും....
നീനുവിനെ പൊട്ട് വെച്ചു കൊടുത്തു കണ്ണെഴുതി പൗഡർ ഇട്ടു സുന്ദരിയാക്കി....
അച്ഛേ ഞാൻ മൊഞ്ചത്തി ആയില്ലേ.....
ദേവ് ചിരിയോടെ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു....
അമ്മേടെ മുത്ത് മൊഞ്ചത്തിയാ... കവിളിൽ കിസ്സ് കൊടുത്തു ശിവ പറഞ്ഞു
നോ.... ശിവാ... ഞാൻ ബാപ്പാടെ മൊഞ്ചത്തിയാ.... ശിവടെ അല്ല....
ആരാ മോളെ ബാപ്പ..എവിടെ ഉള്ളെ ഇപ്പൊ ....
ബാപ്പാനെ അറിയില്ല.... നാനക്കേട് ശിവാ...
ബാപ്പാടെ കയ്യിൽ തോക്ക് ഉണ്ടല്ലോ....
തോക്ക്..... റൗടിടെ ഫ്രണ്ട് ആയിരിക്കും...
തോക്ക് കത്തിയും ഒന്നും ഇല്ലാതെ ഇവർക്ക് ജീവിക്കാൻ പറ്റില്ലേ.... ഇവരൊക്കെ ഇനി തീവ്രവാദികൾ ആണോ.... അവൾ പിറു പിറുത്തു.... കലിപ്പോടെ ദേവിനെ നോക്കി....
അവൻ ഞെട്ടലോടെ എഴുന്നേറ്റു.... ഈശ്വരാ അർഷിയാണ് ബാപ്പന്ന് പറയോ
പിന്നില്ലേ ശിവാ ബാപ്പന്റെ തലയിൽ തൊപ്പി ഉണ്ട്.... പിന്നില്ലേ.... അച്ഛാ.... ബാക്കി പറയുന്നേ മുന്നേ ദേവ് ഓടിവന്നു അവളെ എടുത്തു പുറത്തേക്ക് ഓടിയിരുന്നു......
ശിവ പെട്ടെന്ന് എന്താ സംഭവിച്ചേ എന്നറിയാതെ കണ്ണ് മിഴിച്ചു അവർ പോയ വഴിയേ നോക്കി നിന്നു....
കൃഷ് ബാൽക്കണിയിൽ ഇരുന്നു ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടിരുന്നു... ആര് അവകാശം പറഞ്ഞു വന്നാലും ഞാൻ സമ്മതിക്കില്ല...
എന്താടാ വന്നപ്പോ തൊട്ട് കലിപ്പ് ആണല്ലോ.... നിന്റെ ചേട്ടനെ കണ്ടിട്ട് സന്തോഷം ആയില്ലേ.... (കിച്ചു )
ഏട്ടൻ അപ്പൊ തന്നെ പോയിന്.... പിന്നെ രാത്രി ആയോണ്ട് ഞാൻ ഹോട്ടലിൽ തന്നെ കഴിഞ്ഞു.... ഇപ്പോ വന്നേ ഉള്ളു.... അവൻ മുഖത്ത് സന്തോഷം വരുത്തിച്ചു പറഞ്ഞു....
നിനക്ക് എന്തൊക്കെ കള്ളത്തരം ഉണ്ട്... കണ്ടു പിടിച്ചോളാം...
ഒന്ന് പോടാ ഞാൻ ഏട്ടൻ പെട്ടെന്ന് പോയ ടെൻഷൻ ആയോണ്ടാ... അല്ലാണ്ട് എനിക്ക് വേറെന്താ.....
അപ്പോഴാ മുറ്റത് ഒരു കാർ വന്നു നിർത്തിയത്.....
സൂര്യേട്ടൻ.... (കിച്ചു )
അതാരാ സൂര്യ..... കൃഷ് എത്തിനോക്കി...
ടാ ഇന്നാൾ പത്രത്തിൽ ഒരു ജയരാജിനെ കൊന്നുന്നു ന്യൂസ് ഒക്കെ വന്നു കണ്ടില്ലേ. ആ അങ്കിളിന്റെ മോനാ.... ഇവിടെ ഇടക്ക് വരാറുണ്ട് അവർ.... എല്ലാർക്കും വലിയ ഇഷ്ടം ആണ്.....
കിച്ചു പറയുന്നത് ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല.... കാറിൽ നിന്നും ഇറങ്ങിയ സൂര്യയുടെ മുഖത്ത് ആയിരുന്നു അവന്റെ നോട്ടം മുഴുവൻ.....
അവന്റെ മുഖം വലിഞ്ഞു മുറുകി.... കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു....
വാ സൂര്യ.... കാത്തിരുന്നത് നിന്നെയാ.... നിനക്ക് വേണ്ടിയാ ഏട്ടന്മരോട് പറയാതെ ഇവിടെക്ക് വന്നത് പോലും..... നിന്നെ ഒരാൾക്കും വിട്ടുകൊടുക്കില്ല ഞാൻ.... അച്ഛനെ കൊന്നപോലെ പെട്ടന്ന് നിന്നെ കൊല്ലില്ല.....ഇഞ്ചിഞ്ചായി വേദനിപ്പിച്ചു തന്നെ നിന്നെ കൊല്ലുള്ളൂ ..... അവന്റെ പല്ലുകൾ അവനോടുള്ള പകയാൽ ഞെരിഞ്ഞു അമർന്നു ...
അരയിൽ ആരും കാണാതെ മറച്ചു വെച്ച റിവോൽവറിൽ അവന്റെ കൈകൾ മുറുകി....
...... തുടരും