ShivaRudragni Part 35
ശിവരുദ്രാഗ്നി
by IFAR
🔥PART 35🔥
എന്റെ അച്ഛനെ പട്ടിയെ പോലെ കൊന്നു തള്ളിയിട്ടു നോക്കി നിന്നു എല്ലാ *****മക്കളും .... എന്തിനും കൂടെയുണ്ടാകുന്നു പറഞ്ഞിട്ട് ഇതാണോടോ കൂടെ നിക്കൽ.... നിങ്ങളെ വിശ്വസിച്ചല്ലേ ഞാൻ അച്ഛനെ നാട്ടിലേക്ക് അയച്ചത്.... സൂര്യ ദേഷ്യത്തോടെ മഹിയുടെ ഷർട്ടിൽ കുത്തിപിടിച്ചു....
നീയൊന്ന് അടങ്ങ് സൂര്യ... മഹി സമാധാനിപ്പിക്കുന്നപോലെ പറഞ്ഞു...
എന്റെ അച്ഛനെ കൊന്നു തള്ളിയത് അറിഞ്ഞിട്ട് മിണ്ടാതിരിക്കണോ.... പറയടോ.... എന്റെ അച്ഛനാ മരിച്ചത്.... സൂര്യ അവിടെയുള്ള സകലതും തട്ടിത്തെറിപ്പിച്ചു....
അവനാണ് ഇത് ചെയ്തത്.... രുദ്ര്....
ആ പേര് കേട്ടതും അവനൊന്നു ഞെട്ടി....
മഹിയുടെ ദേഹത്ത് നിന്നും പിടി വിട്ടു...
എന്താ പറഞ്ഞെ.... എന്താ പറഞ്ഞെന്ന്....
ചത്തുമലച്ചവൻ എന്റെ അച്ഛനെ കൊന്നെന്നോ.. അവൻ അലറിക്കൊണ്ട് പറഞ്ഞു....
അവൻ തന്നെയാ കൊന്നത്.....
നമ്മൾ കണ്ണോണ്ട് കണ്ടതല്ലേ അവൻ മരിച്ചത്.... ലക്ഷ്മിയുടെയും അവന്റെയും മരണം നമ്മുടെ മുന്നിൽ വെച് ആയിരുന്നില്ലേ.... രുദ്രിനെ വെട്ടിയത് എന്റെ കൈ കൊണ്ട.... പോസ്റ്റ്‌മോർട്ടം കഴിഞ്ഞു കത്തിചമ്പലാകുന്നത് എന്റെ കണ്ണോണ്ട് കണ്ടതാ.... എന്നിട്ട് അവൻ ചത്തില്ലെന്നോ....അവൻ ഭ്രാന്ത് പിടിച്ച പോലെ കൈകൾ മുടിയിൽ കൊരുത് വലിച്ചു പറഞ്ഞു.....
ചത്തെന്ന കരുതിയത്.... പക്ഷേ രുദ്ര് ചത്തില്ല.... ഒന്നര വർഷത്തിന്ന് ശേഷം ലക്ഷ്മി വധക്കേസ് റീഓപ്പൺ ചെയ്തു. അത് രുദ്ര് തന്റെ നിരപരാധിത്വം തെളിയിക്കണം എന്നാവശ്യപെട്ട് നേരിട്ട് ഹാജർ ആയി...
ഇമ്പോസ്സിബിൽ....
സത്യം ആണ്....അവൻ ആണ് ഷെട്ടിയെ കൊന്നത്.....
അങ്കിൾ എന്തൊക്കെ പറയുന്നേ.... സൂര്യ നെറ്റി ചുളിച്ചു പിന്നെ അവിടെ ഇരുന്നു....
ഷെട്ടി മരിച്ചത് അറിഞ്ഞു ആയിരുന്നു ഞങ്ങൾ പോയത്.... വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുത്തു.... അത് പോരാഞ്ഞു അതൊക്കെ വീഡിയോ എടുത്തു ഞങ്ങൾക്ക് അയച്ചു തന്നു.... ഒരാളെയും വെറുതെ വിടില്ല എന്ന ഭീഷണിയും.... രുദ്രതാണ്ടവം തുടങ്ങാൻ പോകുവാ.... കാത്തിരുന്നോ എന്ന് ഔഡിയോ ക്ലിപ്പും അയച്ചു....
ഇത്രയും സംഭവിച്ചിട്ട് എന്ത് കൊണ്ട് ഞങ്ങളെ അറിയിച്ചില്ല.... സൂര്യയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു....
ചത്ത രുദ്ര് തിരിച്ചു വന്നുന്നു പറഞ്ഞ ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റോ.... അതോണ്ട് തന്നെ രുദ്രിന്റെ പേര് വെച് മറ്റാരെങ്കിലും കളിച്ചോ എന്ന് അന്വേഷിക്കുകയാരുന്നു ഞങ്ങൾ....
ആദിദേവിന്റെയും കൃഷ്ന്റെയും മരണം സ്ഥിതീകരിച്ചുവെങ്കിലും ബോഡി ഇത് വരെ കിട്ടിയിട്ട് ഇല്ല.... അത് കൊണ്ട് ആദിദേവ് ആണോ രുദ്രിന്റ വലം കൈ അർഷിദ് ആണോ ഇത് ചെയ്തേ എന്നുള്ള ഡൌട്ട് ഉണ്ടാരുന്നു.....
സൂര്യ എന്തൊക്കെ ആലോചിച്ചു കൊണ്ട് ഇരുന്നു....
ജയരാജ് അങ്കിൾ.... എന്തിനാ ഇന്ത്യയിലേക്ക് പറയാതെ വന്നത്.... നിങ്ങൾ ഒക്കെ അവസാനിപ്പിച്ചു ലണ്ടനിലേക്ക് പോയത് അല്ലേ. (അരുൺ )
ദേവ്എന്റർപ്രൈസ് മക്കൾ മരിച്ചത് കൊണ്ടും മറ്റു അവകാശികൾ ഇല്ലാത്തോണ്ടും ഞങ്ങൾക്ക് തന്നെ കിട്ടുമെന്ന് ഉള്ള ഉറപ്പിൽ ആണ് ഈ കളിയൊക്കെ കളിച്ചത് തന്നെ.... കിട്ടിയത് ആയിരുന്നു.... പക്ഷെ അർഷി .... @###@@@ മോൻ.... എല്ലാ പ്ലാൻ പൊളിച്ചു.... ദേവ് എന്റെർപ്രൈസ് ദേവരാഗം ടെക്സ്റ്റെയിൽസ് ദേവ്‍ കൺസ്ട്രക്ഷൻ തുടങ്ങി മുഴുവൻ സ്വത്തുക്കൾ അവന്റെ ഷെയർ ആണ് പോലും.... പോരാത്തേന്ന് പവർഓഫറ്റോണി അവന്റെ പേരിൽ.... കൂടെ നിന്ന് നൈസ് ആയി അവൻ എല്ലാം സ്വന്തം പേരിൽ ആക്കാൻ നോക്കരുന്നു.... ഭീക്ഷണിയും തല്ല് ഒന്നും ഏൽക്കാതെ വന്നപ്പോൾ കേസ് കൊടുത്തു.... അവൻ കള്ള പ്രമാണം ആക്കിയത് ആണെന്നും അവൻ പറഞ്ഞതൊക്കെ കളവ് ആണെന്ന് ഞങ്ങൾ കണ്ടു പിടിച്ചു തെളിയിച്ചു .... അർഷാദ് വെറുതെ നിന്നില്ല ഞങ്ങളെ പേർക്ക് അവകാശം ഇല്ലെന്ന് അവൻ തെളിവ് കൊടുത്തു..... തർക്കം കൂടി... വിധി വന്നത് ആദിദേവ്ന്റെയും കൃഷിന്റെയും ബോഡി കിട്ടാത്തോണ്ട് മരണം സ്ഥിതീകരിക്കാൻ പറ്റില്ലെന്നും.... ഞാനും അർഷിയും കോടതിയെ തെറ്റായ രേഖകൾ കാണിച്ചു പറ്റിക്കാൻ നോക്കാണെന്നും.... അത് കൊണ്ട് ഒരു വർഷം കോടതി ആ സ്വത്തുക്കൾ നോക്കി നടത്തുമെന്നും അവർ രണ്ടാളും തിരിച്ചു വന്നില്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ അവരുടെ അച്ഛൻ ആയ ജയരാജിന്റെ പേരിൽ വിട്ടു കൊടുക്കുമെന്ന് ആയിരുന്നു.... ഒരു വർഷം കഴിഞ്ഞു അവർ തിരിച്ചു വരത്തോണ്ട് സ്വത്തുക്കൾ അച്ഛന്ന് തന്നെ വിധി വന്നു.... പക്ഷേ ആ അർഷാദ് വീണ്ടും പ്രശ്നം ഉണ്ടാക്കി.... ദേവ് എന്റർപ്രൈസ് ലീസിന് കൊടുത്തുന്നു... അവന്ന് പണം കൊടുക്കാൻ ഉണ്ടെന്ന് ഒക്കെ..... അവനെ തീർത്തു കളയാൻ വേണ്ടി വന്നതാ ഇങ്ങോട്ട്.... അച്ഛൻ ആദ്യം വന്നത് ആയിരുന്നു..... ഇവിടെ ഇങ്ങനെ പ്രശ്നം ഉണ്ടായത് അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അച്ഛനെ ഒറ്റക്ക് അയക്കില്ലാരുന്നു....
ജയരാജിനെ കൊല്ലുന്ന വീഡിയോ കൂടി ഞങ്ങൾക്ക് കിട്ടിയിരുന്നു... അതിലും ഭീഷണിതന്നെ.... ചെയ്തത് രുദ്ര് ആണെന്ന പറയുന്നേ.... (വലിയച്ഛൻ )
നിങ്ങളെ ആവിശ്യം കഴിഞ്ഞല്ലോ സ്വത്തുക്കൾ ഒക്കെ കിട്ടുകയും ചെയ്തു അതോണ്ട് ഇനി പേടിക്കണ്ടല്ലോ.... നഷ്ടം മൊത്തം എനിക്ക് അല്ലേ.... (സൂര്യ )
നഷ്ടം നിനക്ക് മാത്രം അല്ല ഞങ്ങൾക്ക് കൂടിയ... ലക്ഷ്മിയുടെ സ്വത്ത് ഒന്നും കിട്ടാൻ ചാൻസ് ഇല്ല (അരുൺ )
അതെന്താ.... സൂര്യയുടെ നെറ്റി ചുളിഞ്ഞു.
ലക്ഷ്മിയുടെ വളർത്തുമകൻ.... കൃഷവ്.... അവൻ അവന്റെ അമ്മയുടെ സ്വത്തുക്കൾ തിരിച്ചു കിട്ടണമെന്ന് പറഞ്ഞു കേസ് ഫയൽ ചെയ്തു....
അപ്പൊ ആദിദേവ്, കൃഷ്‌വ് മരിച്ചിട്ടില്ല.....
പക്ഷേ അതോണ്ട് നിങ്ങൾക്ക് പ്രോബ്ലം ഇല്ലല്ലോ.... ലക്ഷ്മിയുടെ സ്വത്തുക്കൾ പാരമ്പര്യ സ്വത്ത് ആണ്.... അതിൽ വളർത്ത് മകന് എന്താ കാര്യം.... അത് നിങ്ങൾക്ക് തന്നെ കിട്ടും....
ഇല്ല സൂര്യ.... അവിടെയാണ് അവൻ പണി തന്നത്. ലക്ഷ്മിയുടെ സ്വന്തം മകൻ ആണെന്ന അവൻ അവകാശപ്പെടുന്നത്..
സൂര്യ പരിഹാസത്തോടെ പെട്ടന്ന് പൊട്ടിച്ചിരിച്ചു.... ലക്ഷ്മിയുടെ മകൻ കൃഷവ്....
ചിരിക്കേണ്ട സൂര്യാ.... ലക്ഷ്മി അവനെ പ്രസവിച്ച ഹോസ്പിറ്റലിൽ തുടങ്ങി ജനനസർട്ടിഫികെറ്റ്, സ്കൂൾ സർട്ടിഫിക്കേറ്റ്, ഐഡി കാർഡ് തുടങ്ങി അവന്റെ അമ്മയുടെ പേര് എവിടൊക്കെ ഉണ്ടോ അവിടെ ഒക്കെ പേര് ലക്ഷ്മി എന്ന.... അത് പോരാഞ്ഞു ലക്ഷ്മിയുടെ ഫ്രണ്ട്സ് അവരെ റിലേറ്റീവ്സ് ലക്ഷ്മിയെ പരിജയം ഉള്ള എല്ലാവരോടും ലക്ഷ്മി പറഞ്ഞിട്ടുള്ളത് കൃഷവ് അവൾ പ്രസവിച്ച മോൻ ആണെന്ന..... അവന്റെ പതിനഞ്ചമത്തെ പിറന്നാളിന് ലക്ഷ്മി കൊടുത്ത സർപ്രൈസ് തന്നെ മീഡിയസിന് മുന്നിൽ എന്റെ മോനാ പറഞ്ഞു പരിചയപ്പെടുത്തികൊണ്ട അതിന്റെ വീഡിയോ വേറെ.... ഇതൊക്കെ പൊക്കിപിടിച്ച വന്നത് പിന്നെങ്ങനെ സ്വന്തം മകൻ അല്ലെന്ന് തെളിയിക്ക.... അവനെ തപ്പി ഇനി പോകാൻ ഒരിടം ബാക്കിയില്ല.....
സൂര്യയുടെ ചിരി നിന്നു മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു....
അപ്പൊ അവർ ഏറ്റുമുട്ടാൻ ഇറങ്ങി തന്നെ ആണ് അല്ലേ....
വലിയച്ഛൻ അവരുടെ കയ്യിലുള്ള വീഡിയോസ് സൂര്യക്ക് കൊടുത്തു.... ഷെട്ടിയെ ഇറച്ചി വെട്ടുന്ന പോലെ വെട്ടി പട്ടികിട്ടു കൊടുക്കുന്നത് കണ്ടതും അവന്റെ ഉള്ളിൽ ഒരു ഭയം കലർന്നിരുന്നു
ജയരാജിനെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് കൊണ്ട് വെട്ടുന്നതും ഗൺ എടുത്തു ഷൂട്ട് ചെയ്യുന്നത് ഒക്കെ കണ്ടു രക്തം മരവിക്കുന്ന പോലെ തോന്നി അവന്ന്.....
കുറച്ചു സമയം അവിടെ നിശബ്ദത പടർന്നു....
ഇതിൽ ഒരിടത്തും രുദ്റിന്റെയോ ആരുടേയും മുഖം കാണിക്കുന്നില്ല.... രുദ്ര് തിരിച്ചു വന്നുന്നു പറയുന്നത് അല്ലാതെ നേരിട്ട് ആരും കണ്ടിട്ടില്ല.... കോടതിയിൽ പോലും ജീവന് ഭീക്ഷണി കാണിച്ചു ജഡ്ജിന് മുന്നിൽ നേരിട്ട് ഹാജറായി എന്നെ പറയുന്നുള്ളു..... മഹി സൂര്യയോട് ആയി പറഞ്ഞു....
അതിനർത്ഥം രുദ്ര് ജീവനോടെ ഇല്ല അങ്കിൾ.... (സൂര്യ )
പിന്നെ ആരാ ഇതൊക്കെ ചെയ്യുന്നേ....
ആദിദേവ്..... രുദ്രന്റെ അനിയൻ ... പിന്നെ കൃഷവ്.... അർഷിദ്.... ചിലപ്പോൾ മാറ്റാരുടെയെങ്കിലും സഹായം ഉണ്ടാവാം
അന്ന് അവരെകൂടി തീർത്ത മതിയാരുന്നു
മഹി അമർഷത്തോടെ പറഞ്ഞു.
ആദിദേവിനെ വിലകുറച്ചു കണ്ടു അതാണ് തെറ്റ് പറ്റിയെ... ലക്ഷ്മിയെ മാര്യേജ് കഴിച്ചത് ആദിദേവിന് ഇഷ്ടം ആയിരുന്നില്ല.... അവന്റെ പ്രണയം മുറപ്പെണ്ണ് അനുശ്രീയോട് ആയിരുന്നു.... ലക്ഷ്മി അവരെ ജീവിതത്തിലേക്ക് വന്നതോടെ അനുശ്രീ അവനിൽ നിന്നും അകന്നു.... ശരിക്കും പ്രശ്നം എന്താന്ന് അറിയില്ല അവർ പിരിഞ്ഞു.... രുദ്രന്റെ നിർബന്ധത്തിൽ ആ മാര്യേജ് നടന്നു.... തടയാൻ ആദിദേവ്ന് കഴിഞ്ഞില്ല..... അതിന്റെ കലിപ്പ് മൊത്തം ആദിദേവ് ലക്ഷ്മിയോട് തീർത്തു.... ലക്ഷ്മി പ്രഗ്നൻറ് ആയ സമയം അവൾ അബോർഷൻ ശ്രമിച്ചു.... രുദ്ര് അതിന്റെ പേരിൽ ഏട്ടൻ ആണെന്ന് പോലും ഓർക്കാതെ ആദിദേവിനെ തല്ലി... വീട്ടിൽ നിന്നും പുറത്ത് ആക്കി.... ആദി ദേവിനെ കൊണ്ട് പരസ്യമായി ലക്ഷ്മിയുടെ കാൽ വരെ പിടിപ്പിച്ചിട്ടുണ്ട് രുദ്ര്..... ലക്ഷ്മി എന്ന് വെച്ച ഭ്രാന്ത് ആയിരുന്നു രുദ്റിന്..... അങ്ങനെ കുറെ പെഴസണൽ പ്രോബ്ലം കാരണം അവൻ എന്നും ഒറ്റയാൻ ആയി കൂട്ടത്തിൽ നിന്നും പുറത്ത് ആയിരുന്നു. അതോണ്ട് തന്നെ അവനെ സില്ലി ആയി എടുത്തു. അവിടെ ആണ് നമുക്ക് തെറ്റിയെ. (സൂര്യ )
പക്ഷേ അവർ എന്തിന് രുദ്രിന്റെ പേര് ഉപയോഗിക്കുന്നു..(അരുൺ )
എന്തെങ്കിലും കാരണം ഉണ്ടാവും.....രുദ്ര് ജീവനോടെ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുന്നിൽ വരുന്നില്ല.... അവന്റെ പേര് ഉപയോഗിച്ച് അവർ കളിക്കുന്നത് ആയിക്കൂടെ.... അത് മാത്രം അല്ല രുദ്ര് ഒരിക്കലും പേടിച്ചു മാളത്തിൽ ഒളിക്കില്ല.... ഇരട്ടചങ്കുള്ളവൻ ആണ്... പ്രവർത്തികൊണ്ടും ബുദ്ധി കൊണ്ടും ശക്തി കൊണ്ടും മുന്നിൽ ആണവൻ..... അവന്റെ നോട്ടം കൊണ്ട് പോലും ആരെയും വിറപ്പിച്ചു നിർത്തുന്നവൻ.... ചതിയിലൂടെ ആയോണ്ട് മാത്രമ അന്ന് അവനെ ഒന്ന് തൊടാൻ നമുക്ക് കഴിഞ്ഞത്.... എന്നിട്ടും പിടിച്ചു നിന്നതാ.... അവസാനം അവൻ ലക്ഷ്മിക്ക് വേണ്ടി സ്വയം മരണത്തിനു കീഴടങ്ങിയത.... അല്ലെങ്കിൽ അവന്റെ രോമത്തിൽ തൊടാൻ ആർക്കും കഴിയില്ലാരുന്നു...(സൂര്യ )
രുദ്ര് ജീവനോടെ ഉണ്ടെന്ന എനിക്ക് തോന്നുന്നേ.... നിനക്ക് വേറൊരു കാര്യം അറിയോ ഒരു രണ്ടു വർഷം ആയി ശിവാനിക്ക് നേരെ ഒരു പ്രൊട്ടക്ഷൻ... അത് രുദ്ര് എന്ന് പറഞ്ഞിട്ട്.... അവളെ ഒന്ന് തുറുപ്പിച്ചു നോക്കിയ മതി.... മറുപടി ആയി തല്ല് കിട്ടിയിരിക്കും... ആരാന്ന് എന്താന്ന് അറിയില്ല... ഒരു പാട് ശ്രമിച്ചു അവന്റെ പൊടി പോലും കിട്ടിയില്ല.... തിരിച്ചു എട്ടിന്റെ പണി കിട്ടികൊണ്ട് ഇരിക്കും.... (അരുൺ )
ദാ ഇവന്റെ ഈ കിടപ്പ് പോലും അവന്റെയാ... (വലിയച്ഛൻ )
ഇവിടെ എന്തൊക്കെ നടക്കുന്നത്.... ഇവന്ന് ആക്സിഡന്റ് ആയതല്ലേ അപ്പോൾ....
അല്ല മഹി ഇത് വരെയുള്ള കാര്യം മൊത്തം പറഞ്ഞു കൊടുത്തു.....
അപ്പോ രുദ്രന്റെ പെണ്ണ് അത് ശിവനി ആയിരുന്നോ..... സൂര്യ അത്ഭുതത്തോടെ പറഞ്ഞു....
ബാക്കി എല്ലാവരും ഞെട്ടലോടെ അവനെ നോക്കി....
നിനക്ക് അറിയോ അപ്പോൾ ഇതൊക്കെ
ഏയ് ഇല്ല.... രുദ്രന്റെ പെണ്ണെന്നു പറഞ്ഞു അറിയാം....
അതെങ്ങനെ..... (അരുൺ )
സംഭവം എന്താന്ന് അറിയില്ല.... ഒരു ദിവസം അവരുടെ എല്ലാ ഓഫീസിലും അർഷിയുടെ ഹോസ്പിറ്റൽ, ന്യൂസ് പേപ്പർ എന്നിവയിൽ എല്ലാം ഒരു രണ്ടു കണ്ണുകൾ മാത്രം ഉള്ള ഫോട്ടോ വന്നു.... ഇതാരാണെന്ന് അറിയുന്നവർ രുദ്രിനെ സമീപിക്കുക.... രുദ്രന്റെ പെണ്ണാ ഇത് എന്ന് പറഞ്ഞു ആയിരുന്നു പോസ്റ്റ്.... ന്യൂസ് കൊടുത്തത് അർഷിയും.... അവസാനം എല്ലാരും അറിഞ്ഞു ആകെ നാണക്കേട് ആയി.... ആരാന്ന് മനസ്സിൽ ആയില്ലെങ്കിലും രുദ്റിന് കാണുമ്പോൾ എല്ലാരേം ചുണ്ടിൽ ഉണ്ടാവുന്ന പേര് രുദ്രന്റെപെണ്ണ് എന്ന... രുദ്ര് ഒരു സംഭവം ആയോണ്ട് തന്നെ അവന്റെ പെണ്ണിനെ അറിയാൻ എല്ലാർക്കും താല്പര്യം ഉണ്ടാരുന്നു.... ഞാനും അവളെ പറ്റി അറിയാൻ കുറെ പിറകെ നടന്നതാ.... ആളെ പറ്റി ഒരു ക്ലൂ പോലും കിട്ടിയില്ല....
അപ്പൊ ഈ രുദ്ര് തന്നെ ശിവാനിയുടെ രുദ്ര്.... കൺഫോമ്... (അരുൺ )
ഇത്രയൊക്കെ ശിവാനിക്ക് വേണ്ടി ചെയ്തു കൊടുത്തിട്ടും അവളെ മാരേജിന് രുദ്ര് വന്നില്ലെങ്കിൽ അവളെ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ അതിന്ന് അർത്ഥം എന്താ.... രുദ്ര് ജീവനോടെ ഇല്ലെന്ന് അല്ലേ..... സൂര്യയുടെ ചോദ്യത്തിൽ ബാക്കിയുള്ളവരിലും രുദ്ര് ജീവനോടെയില്ലെന്ന സത്യം അവർ അംഗീകരിച്ചു.....
ഈ ദേവ് എങ്ങനെയാ... നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന ആളാണോ.... അതോ അടുത്ത പണിയാകൊ.... (സൂര്യ )
ഷെട്ടിയുടെ അനിയൻ ആണ് ദേവന്ദർ എന്ന ദേവ്.... ഷെട്ടിയേക്കാൾ വലിയ ക്രിമിനൽ.... രുദ്രിനെ കൊല്ലുമെന്ന് പറഞ്ഞു നടക്ക ഇപ്പോൾ.... പെണ്ണ് എന്ന് കേട്ടാലേ അലർജി ആണ്.... അവന്റെ ഭാര്യയെ ഒഴിച്ച് ബാക്കിയുള്ളവർ സിസ്റ്റഴ്സ് എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തൻ.... ശിവയെ കെട്ടാൻ രുദ്രിനെ പുറത്തു വരുത്തിക്കാൻ ഇതേ വഴിയുള്ളു പറഞ്ഞ സമ്മതിപ്പിച്ചത്....ഒരു മോളുണ്ട് അവളാണ് അവന്റെ ലോകം.... ശിവയുടെ കാര്യത്തിൽ അതോണ്ട് ഒരു പേടിയും വേണ്ട.... കൃഷവിനെ പേടിക്കണ്ടു....
Mmmm സൂര്യ ഒന്ന് മൂളി....
🔥🔥🔥🔥
പരസ്പരം സംസാരിച്ചു കാര്യങ്ങൾ ഒരു തീരുമാനം ആക്കിയാണ് സൂര്യ റൂമിൽ നിന്നും ഇറങ്ങിയത്.....
പുറത്തേക്ക് പോകുമ്പോൾ ആണ് ദേവ് പുറത്ത് നിന്നും അകത്തേക്ക് കേറിവന്നത്.....
സൂര്യയും ദേവ് പരസ്പരം നേർക്ക് നേരെ നിന്നതും കൃഷ്ന്റെ ഹൃദയം ഭയം കൊണ്ട്
ഒരു നിമിഷം നിലച്ചിരുന്നു.....
...... തുടരും