ShivaRudragni Part 36
ശിവരുദ്രാഗ്നി
by IFAR
🔥PART 36🔥
നീയാണല്ലേ ശിവാനിയുടെ ഭർത്താവ്.....
അല്ലടാ നിന്റെ കാലൻ ആണ് ഞാൻ.... മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ നേരെ കൈ നീട്ടിയ സൂര്യയുടെ കയ്യിൽ പിടിച്ചു ദേവ് ...
എന്താ പേര് പറഞ്ഞെ....
ദേവ്....
സൂര്യയുടെ മുഖം ഒരു നിമിഷം പതറിയെങ്കിലും അത് മറച്ചു അവൻ ദേവിനെ നോക്കി....
ദേവേന്ദർ.... എല്ലാരും ദേവ് എന്ന് വിളിക്കും....
സൂര്യ ഒന്ന് മൂളി.....നിന്റെ മകൾ ആണല്ലേ.... നിന്നെ പോലെ തന്നെ ഉണ്ട്... ക്യൂട്ട്.... നീനുവിന്റെ കവിളിൽ തലോടി പറഞ്ഞു....
ദോന്ത് ടച്... പറഞ്ഞു അവന്റെ കൈ തട്ടിമാറ്റി.... കവിളിൽ തുടക്കുകയും ചെയ്തു....
അവൻ ചമ്മലോടെ അവളെ നോക്കി....
അവൾക്ക് ആരും കവിളിൽ തൊടുന്നത് ഇഷ്ടം അല്ല....
Its ഓക്കേ.... ക്യൂട്ട് ബേബി.... അവൻ തലയിൽ തൊട്ടതും അവൾ മുഖത്ത് മാന്തിയതും ഒന്നിച്ചു ആയിരുന്നു..... ദോന്ത് ടച്..... അവൾ മുഖം കൂർപ്പിച്ചു...
സൂര്യ നീറ്റൽ കൊണ്ട് എരിവ് വലിച്ചു... ദേഷ്യം വന്നു എന്തോ പറയാൻ ആഞ്ഞെങ്കിലും മഹി പറഞ്ഞത് ഓർത്തു.
മകളെ എന്തെങ്കിലും പറഞ്ഞ വേദനിപ്പിച്ച
മുന്നിലുള്ളത് ആരാന്ന് പോലും നോക്കാതെ വെട്ടിവീഴ്ത്തിയിരിക്കും.... ഷെട്ടിയുടെ അനിയൻ ആണ് അപ്പൊ ക്രിമിനൽ ബാഗ്രൗണ്ട് അറിയാലോ ... കൊന്നു അരം തീർന്നവൻ ആണ്....ഞാൻ അറിഞ്ഞതിൽ വെച് ഏറ്റവും അക്രമകാരിയായ ഒരുത്തൻ ആയിരുന്നു ഷെട്ടി... അവന്റെ അനിയൻ അതിനേക്കാൾ ഭീകരൻ ആണെന്ന അന്വേഷിച്ചപ്പോൾ അറിഞ്ഞതും.... പേടിച്ചാണ് ഇവനെ ഇവിടെ നിർത്തിയിരിക്കുന്നത് പോലും.....
അവൻ അമർഷം കടിച്ചു അമർത്തി മുഖത്ത് ചിരി വരുത്തിച്ചു.....
രുദ്രിനെ കിട്ടിയോ അന്വേഷണം എവിടെവരെ ആയി.....
രുദ്രന്റെ പെണ്ണല്ലേ കയ്യിൽ.... എന്നായാലും തേടി വരാതിരിക്കില്ലല്ലോ.... അപ്പൊ പൊക്കിക്കോളാം അവനെ......അവൻ ഗൂഡമായ ചിരിയോടെ പറഞ്ഞു.....
ഞാൻ ഒരു ജോലി കൂടി തരാനാ കാണണം പറഞ്ഞത്.... അർഷാദ് .
രണ്ടു ദിവസത്തിനു ഉള്ളിൽ അവന്റെ മരണവാർത്ത എനിക്ക് കേൾക്കണം....
ആരാ അർഷാദ്.... ഡീറ്റെയിൽസ് പറ
അർഷാദ് അമർ.... ലക്ഷ്മികേസ് അന്വേഷിച്ചു അന്ന് വന്ന കക്ഷി....
Mmm.... ദേവ് ഒന്ന് മൂളി..
ക്യാഷ് എനിക്ക് പ്രശ്നം അല്ല.... എത്ര വേണമെങ്കിൽ ചോദിക്കാം.....
വൺ വീക്ക് ടൈം വേണം സൂര്യ.... നിങ്ങൾ പറഞ്ഞത് പോലെ പെട്ടെന്ന് ഒരു അറ്റാക്ക് പറ്റില്ല.... ഹി ഈസ് എ പോലിസ് ഓഫീസർ
അതോണ്ട് ചുമ്മാ അങ്ങ് കൊല്ലാനൊന്നും പറ്റില്ല... പണം മാത്രം അല്ല എന്റെ സേഫ്റ്റി കൂടി ഞാൻ നോക്കണല്ലോ.... അവൻ ആലോചനയോടെ പറഞ്ഞു....
സൂര്യ ഒന്ന് ആലോചിച്ചു നിന്നു.... ഓക്കെ വൺ വീക്ക്നുള്ളിൽ കാര്യം നടന്നിരിക്കണം....
ദേവ്ന് ഒറ്റ വാക്ക് ഉള്ളു.... വൺ വീക്കിനുള്ളിൽ നിങ്ങളെ അടുത്ത് എത്തിച്ചിരിക്കും ഞാൻ..... ഉറപ്പിച്ചു അത് പറഞ്ഞു അവൻ അകത്തേക്ക് പോയി.....
നീനു അവന്ന് കൊടുത്തത് പോരാട്ടോ....
ഞാൻ പറഞ്ഞിട്ടില്ലേ നല്ലോണം വേദനിപ്പിക്കണമെന്ന്...
മന്നു പോയ്.... ഇപ്പൊ പോയി കൊടുക്കാ....
ഏയ് വേണ്ട... ഇനി കാണുമ്പോ ചെയ്ത മതി... അവളെ കവിളിൽ അമർത്തി മുത്തി അവൻ....
അവൻ പോകുന്നത് നോക്കി സൂര്യ കുറച്ചു സമയം നിന്നു..... പെട്ടെന്ന് ദേവിനെ അവൻ ഓർത്തു.... ദേവിന്റെ ചെറിയ ഛായ ഇല്ലേ അവന്ന്.... ആ എടുപ്പ് ആ നടത്തം..... ഇനിയെന്റെ തോന്നൽ ആണോ..... അവൻ മുഖം ചുളിച്ചു... ആ കുഞ്ഞിന് അവന്റെ ഛായയാണ്.... അവനെ മുറിച്ചു വെച്ച പോലെ..... അപ്പൊ ഇത് ദേവ് ആകില്ല.... അത് പുച്ഛത്തോടെ പറഞ്ഞു അവൻ പോയി.... കാറിൽ കേറിയതും ഒരു നമ്പറിലേക്ക് കാൾ പോയി....
ഫോട്ടോ അയച്ചിട്ടുണ്ട്.... കാര്യം കഴിഞ്ഞു വിളിച്ച ക്യാഷ് അകൗണ്ടിൽ എത്തും.... അത് പറഞ്ഞു ഫോൺ വെച്ചു....
അർഷാദ് അമർ..... അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.....
🔥🔥🔥🔥
ദേവ് റൂമിൽ എത്തി നീനുവിനെ ബെഡിൽ ഇരുത്തി ഷർട്ട് മാറുമ്പോൾ ആണ് പിന്നിലൂടെ അവന്റെ വയറിനു ചുറ്റും കൈ കൊണ്ട് കെട്ടിപിടിച്ചത്.... അത് ആരാന്ന് അറിയുന്നൊണ്ട് തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....
അവന്റെ വിറക്കുന്ന കൈകളും ക്രമദീതമായ ഹാർട് ഇടിപ്പും അവൻ എത്രത്തോളം ഭയന്നുവെന്ന് ദേവിന് മനസ്സിലായി.... പുറത്ത് കണ്ണുനീരിന്റെ നനവ് കൂടി പടർന്നതും അവൻ കൈ വിടുവിച്ചു തിരിഞ്ഞു നിന്നു....
കൃഷ് വീണ്ടും അവനെ വിടാതെ കെട്ടിപിടിച്ചു....
എന്താടാ ഇത് കൊച്ച് കുട്ടികളെ പോലെ... അവന്റെ പുറത്ത് തലോടി കൊണ്ട് തലയിൽ ചുണ്ടുകൾ ചേർത്തു....
പേടിയല്ല കൃഷവ് ഉണ്ടാവേണ്ടത്.... പകയാണ്.... നമ്മുടെ സ്വർഗത്തിൽ അതിക്രമിച്ചു കടന്നു രക്തപ്പുഴയൊഴുക്കിയ എല്ലാരേം കൊന്നു തള്ളാൻ ഉള്ള പക.... കരയുന്നതിന്ന് പകരം അവരെ എങ്ങനെ നരകിപ്പിച്ചു കൊല്ലമെന്ന് ആലോജിക്ക് കൃഷ്.... ഭൂമിയിൽ അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ നരകയാതന അനുഭവിപ്പിച്ചു തന്നെ നമ്മൾ പകരം ചോദിക്കും....
എന്തൊക്കെ ആയാലും നഷ്ടപെട്ടത്തൊക്കെ തിരിച്ചു കിട്ടോ..... മരിച്ചു പോയവർ തിരിച്ചു വരോ.... നമ്മളെ അനാഥരാക്കി പോയില്ലേ... എന്നെ കൂടി കൂട്ടിക്കോടാരുന്നോ അവർക്ക്.... സ്നേഹിച്ചു കൊതിതീർന്നില്ല എനിക്ക്..... അവന്റെ കരച്ചിൽ പൊട്ടികരച്ചിൽ ആയതും അവന്റെ കണ്ണും നിറഞ്ഞിരുന്നു
കൃഷ്നെ തന്നെ നോക്കി നിന്ന നീനുവിന്റെ ചുണ്ടുകൾ കൂർത്തു.... കണ്ണുകൾ നിറഞ്ഞു അവളും ഉറക്കെ കരഞ്ഞു....
കൃഷ് ദേവിനെ വിട്ടു നീനുവിനെ നോക്കി...
കരയല്ലടാ.... അവൻ നീനുവിനെ കെട്ടിപിടിച്ചു....
ചാഷ് കരഞ്ഞു.... എനിക്ക് സങ്കടം വന്നു അവൾ പിതുങ്ങി കൊണ്ട് പറഞ്ഞു.... അവളെ കുഞ്ഞികൈ കൊണ്ട് അവന്റെ കണ്ണ് തുടച്ചു....
അവൻ കണ്ണ് തുടച്ചു അവളെ കയ്യിൽ മുത്തം കൊടുത്തു.... ചാഷ് കരയില്ല....
എന്റെ മോളെ കരയിച്ചു.... അവനെ അടിക്കുന്ന പോലെ ആക്കി ദേവ് അവനെ നോക്കി മുഖം വീർപ്പിച്ചു...
ചാഷ് വയക്ക് പറയരുത്.... എന്റെ ചാഷ് ആണ്.... അടിക്കേണ്ട പറഞ്ഞു അവനെ പൊതിയുന്ന പോലെ കെട്ടിപിടിച്ചു....
ദേവ് വാത്സല്യത്തോടെ അവരുടെ തലയിലൂടെ തലോടി..... ഇവളെ കണ്ടിട്ടും നിനക്ക് തോന്നുന്നുണ്ടോ നിന്നെ ഒറ്റക്കാക്കിയ എന്റെ ലച്ചു പോയെന്ന്.....
ലച്ചുവിന്റെ വയറ്റിൽ പിറന്നില്ലെങ്കിലും നീയാ അവളെ ആദ്യം അമ്മെന്ന് വിളിച്ചത്
നിനക്ക് വേണ്ടിയാ അവൾ ജീവിച്ചത്..... നിന്നെ തനിച്ചു ആക്കാതിരിക്കാനാ നിനക്ക് നീനു മോളെ തന്നിട്ട് പോയെ....
ഞാൻ പെട്ടെന്ന് കഴിഞ്ഞതൊക്കെ ഓർത്തപ്പോ.... സൂര്യയെ കണ്ടപ്പോ അവനെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നൊക്കെ ഓർത്ത് സങ്കടം വന്നിട്ട.....
അവൻ കണ്ണ് തുടച്ചു ഇടർച്ചയോടെ പറഞ്ഞു.....
നിന്റെ കൈകൊണ്ടേ എല്ലാരേം കൊല്ലു....
എന്റെ വാക്കാ ഇത് പോരെ.... അവന്റെ കയ്യിൽ അടിച്ചു കൊണ്ട് അവൻ പറഞ്ഞു
Mm അവനൊന്നു മൂളി.....
നീനു വിളിച്ചു ശിവ ഓടിവരുന്നത് കണ്ടു കൃഷ് അവരെ വിട്ടു പോകാൻ നോക്കി....
അപ്പോഴേക്കും അവൾ ഓടി വന്നു നീനുവിനെ കെട്ടിപിടിച്ചിരുന്നു.....
മോളെന്തിനാ കരഞ്ഞേ.... അമ്മേടെ മോൾക്ക് എന്താ പറ്റിയെ..... വേവലാതിയോടെ ശരീരത്തിൽ മൊത്തം പരതുന്നുമുണ്ട്.... അവളെ മുഖം ചുമ്പനത്താൽ പൊതിയുന്നുണ്ട്.... ശിവയുടെ മുഖത്ത് ആകെ ടെൻഷൻ....
വാതിൽക്കൽ നിന്നു കൃഷ് അവരെ തന്നെ നോക്കി..... കണ്ണുനീർ കാഴ്ച്ചക്ക് തടസ്സമായെന്ന പോലെ കണ്ണ് മങ്ങി ഒലിച്ചിറങ്ങുന്നുണ്ട്..... എന്റെ ലച്ചുമ്മ ഉണ്ടാരുന്നെങ്കിൽ ഇതിനേക്കാൾ കെയർ ചെയ്യും.... എന്റെ കാലിൽ ഒരു മുള്ള് തറച്ച പോലും വേദന ലച്ചുമ്മക്ക് ആയിരിക്കും...
അവൻ നിറകണ്ണോടെ ഒന്നൂടി നോക്കി പോയി....
കൃഷ്‌നെ നോക്കി നിന്ന ദേവിന്റെ ഉള്ളിലും അവന്റെ മനസ്സ് അറിഞ്ഞപോലെ വേദന പടർന്നു....
ഒന്നുല്യാ ശിവാ.... ചാഷ് കരഞ്ഞു.... അപ്പൊ നിച് കരച്ചിൽ വന്നു....
പേടിപ്പിച്ചല്ലോ പെണ്ണേ അവൾ കണ്ണുരുട്ടി നോക്കി....
ശിവാ ക്യൂട്ട് ആണ്.....
നിന്നോട് ശിവ വിളിക്കരുത് പറഞ്ഞിട്ടില്ലേ അവൾ കപടദേഷ്യത്തോടെ പറഞ്ഞു....
പേര് വിളിച്ചനെ ഇപ്പൊ തെന്ത്....
എന്തോന്ന് അവൾ മനസ്സിൽ ആവാതെ വീണ്ടും ചോദിച്ചു....
പേര് വിളിക്കുന്നെ ഇപ്പൊ ട്രെൻഡ് എന്ന്... പൂരിപ്പിച്ചത് ദേവ് ആയിരുന്നു....
നീയൊരു സംഭവം ആണല്ലോ നീനു.... ശിവ ഇക്കിളിയിട്ടു പറഞ്ഞു.... നീനുവിന്റെ പൊട്ടിച്ചിരി മുഴങ്ങി കേൾക്കുമ്പോഴും സന്തോഷിക്കാനോ ചിരിക്കാനോ ആവാതെ ദേവ് നിന്നു.... മനസ്സ് മുഴുവൻ കൃഷ് ശിവയെയും നീനുവിനെയും നോക്കിയ നോട്ടം ആയിരുന്നു.....
ഒരു അച്ഛൻ എന്ന നിലയിൽ തോൽവിയാണോ കൃഷ് ഞാൻ.... നിന്റെ വേദന പങ്കുവെക്കാൻ എനിക്ക് ആവുന്നില്ലേ.... നിന്റെ അച്ഛൻ ആവാൻ എനിക്ക് പറ്റുന്നില്ലേ.... കുറ്റബോധവും അവനെ വേട്ടയാടപെടുന്നത് പോലെ തോന്നി....
🔥🔥🔥🔥🔥
രാത്രി ഉറങ്ങാൻ കിടന്നിട്ടും ചിന്ത മുഴുവൻ കൃഷ് ആണ്.... കുറെ കരഞ്ഞിട്ട് ഉണ്ടാകും ചെറിയ കാര്യം വേണ്ടു ചെക്കന്.... സൂര്യയെ കണ്ടത് അവനിൽ വല്ലാത്ത ഭീതിയും ഉണർത്തിയിട്ടുണ്ട്.... സൂര്യക്ക് അവനെ കണ്ടാൽ മനസ്സിൽ ആവും അതോണ്ട് തന്നെ മുന്നിൽ പെടാതെ റൂമിൽ ഇരിക്കുകയാരുന്നു..... പോയി കഴിഞ്ഞിട്ടും താഴേക്ക് വന്നിട്ടില്ല..... ആളുകൾ ഉള്ളോണ്ട് മുകളിലേക്ക് പോകാനും കഴിഞ്ഞിട്ടില്ല..... വല്ലാത്ത അസ്വസ്ഥത.....
അവൻ നീനുവിനെ ബെഡിൽ കിടത്തി മെല്ലെ എഴുന്നേറ്റു.... ശിവ താഴെ ഷീറ്റ് വിരിച്ചു കിടക്കുന്നുണ്ട്..... അവൻ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു.... വാതിൽ തുറന്നു പുറത്ത് ഇറങ്ങി....
ശിവ ഉറങ്ങിയിരുന്നില്ല..... വാതിൽ തുറന്നതും അവൾ തിരിഞ്ഞു നോക്കി....
പെട്ടന്ന് വരുമായിരിക്കും..... അല്ലെങ്കിൽ എന്നോട് പറഞ്ഞിട്ട് പോകുള്ളൂ.... നീനുവിനെ ഒറ്റക്ക് കിടത്തില്ല.... അതോർത്തു അവൾ അവനെയും നോക്കി കിടന്നു.....
ദേവ് കൃഷ്ന്റെ റൂം മെല്ലെ തുറന്നു..... വാതിൽ ലോക്ക് ഇട്ടിരുന്നില്ല... കിച്ചുവിന്റെ ഒന്നിച്ചു കിടന്ന മര്യാദക്ക് ഫോൺ പോലും ചെയ്യാൻ പറ്റില്ല അതോണ്ട് വാശി പിടിച്ചു ആണ് വേറെ റൂം സെറ്റ് ആക്കിയത്....
റൂം ലോക്ക് ആകതോണ്ട് കലിപ്പ് തോന്നി.
അപ്പോഴാ ബെഡിൽ കിച്ചു കിടക്കുന്നെ കണ്ടത്.... അവൻ കൃഷ് എവിടെന് നോക്കി.,.
നിലത്ത് ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടു അവന്റെ നെഞ്ചോന്ന് പിടഞ്ഞു.....
ഉറങ്ങിപ്പോയത് ആവും..... കവിളിൽ ഓക്കെ കരഞ്ഞതിന്റെ ലക്ഷണം ഉണ്ട്.... അവൻ കുറച്ചു സമയം നോക്കി നിന്നു മെല്ലെ അവനെ കൈകളിൽ എടുത്തു....
അവന്റെ റൂമിലേക്ക് നടന്നു... ഭാഗ്യത്തിന് ആരും കണ്ടില്ല.... കണ്ടാലും പ്രശ്നം ഇല്ല.
ഇന്നത്തോടെ എല്ലാം അവസാനിച്ചോട്ടെ അവന്റെ ഉള്ളിൽ ക്രഷ് മാത്രം ഉണ്ടാരുന്നുള്ളു.....
വാതിൽ തുറന്നു കൃഷ്‌നെ എടുത്തു കൊണ്ട് വരുന്നത് കണ്ടു ശിവ ഞെട്ടി എഴുന്നേറ്റു കണ്ണ് മിഴിച്ചു അവനെ നോക്കി
അവൻ അത് മൈന്റ് ആക്കാതെ ബെഡിൽ കിടത്തി.....
സിറ്റൗട്ടിലെ സോഫയിൽ കിടക്കാരുന്നു. വിളിച്ചിട്ട് എഴുന്നേറ്റില്ല... ആരെയും വിളിച്ചുണർത്താൻ തോന്നിയില്ല അതോണ്ട് ഇങ്ങോട്ട് കൊണ്ട് വന്നു.... അവളെ നോട്ടത്തിന്ന് ഉത്തരം എന്നപോലെ പറഞ്ഞു പോയി വാതിൽ അടച്ചു....
അവൾ എഴുന്നേറ്റു ക്രിഷനെ നോക്കി.... കൈകൾ മുഖത്തിന് അടിയിൽ വെച്ചു കൂനികൂടി ആണ് കിടത്തം.... നീനുവിനെ നോക്കി അവളും അത് പോലെ കിടക്കുന്നത്.... അവൾ വാത്സല്യത്തോടെ മുടിയിലൂടെ തലോടി... രാവിലെ നീനു പറഞ്ഞത് അച്ഛാ ചഷ്‌നെ വഴക്ക് പറഞ്ഞു
ചഷ് കരഞ്ഞു എന്ന.... ചോദിക്കാൻ നോക്കിയതും രൂക്ഷമായ നോട്ടം ആയിരുന്നു അവൻ.... ഇപ്പൊ ദേ അവനെ കൊണ്ട് ബെഡിൽ കിടത്തിയിരിക്കുന്നു.... ഇങ്ങേരെ മനസ്സിൽ ആവുന്നില്ലല്ലോ അവൾ മനസ്സിൽ ഓർത്തു....
അവനോട് ചോദിച്ചിട്ട് വലിയ കാര്യം ഇല്ല അറിയുന്നൊണ്ട് കൃഷ്‌നെ ഒന്ന് നോക്കി ഷീറ്റിലേക്ക് കിടക്കാൻ നോക്കിയതും ദേവ് കയ്യിൽ നിന്നും ജഗ്ഗ് വെള്ളം നിലത്തേക്ക് ഇട്ടു.... അവൾ നിലത്ത് നിന്നും ചാടി എഴുന്നേറ്റു.... നനഞ്ഞ വിരിപ്പ് നോക്കി ദേവിനെ നോക്കി....
സോറി സോറി സോറി... പെട്ടന്ന് കൈ സ്ലിപ്പ് ആയി.... റിയലി സോറി....
ഞാൻ ഇനി എവിടെ കിടക്കും അവൾ ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലും അവനെ ദയനീയമായി ഒന്ന് നോക്കി....
ബെഡിൽ കിടന്നോ ഇനി... അവളെ നോക്കാതെ പറഞ്ഞു അവൻ ബെഡിൽ പോയി കിടന്നു.... നീനുവിനെ എടുത്തു നെഞ്ചിൽ കിടത്തി കൃഷ്‌നെ അവന്റെ അടുത്തേക്ക് ആക്കി അവൾക്കായി എന്ന പോലെ സ്ഥലം ഒഴിച്ചിട്ടു.....
ഇവന്റെ കൂടെ എങ്ങനെ കിടക്ക.... അനിയനെ പോലെ ആണ്.... അവനോട് വല്ലാത്തൊരു സ്നേഹം വാത്സല്യവും തോന്നാറും ഉണ്ട്... കിച്ചു പോലും പേടിയോടെ ആരും കാണാതെ വന്നു മിണ്ടുള്ളു എന്ന ഇവൻ എന്നും നീനുവിനെ എന്നെയും ചുറ്റിപറ്റി ഉണ്ടാകും.... മനുഷ്യജീവിയെന്ന പരിഗണന എല്ലാരേം മുന്നിൽ തരുന്നതും ഇവനാണ്.... പക്ഷേ ഒന്നിച്ചു കിടക്കാൻ അവൾക്ക് എന്തോ വല്ലായ്മ തോന്നി.....
കിടക്കുന്നുണ്ടോ നീ.... അതോ അവിടെ നിന്നു കഥകളി കാണിക്കണോ....
അവൾ മടിയോടെ ദേവിനെ നോക്കി.....
ദേവ് നടുക്ക് കിടക്കോ.... കൃഷ്നെ അപ്പുറത്തെ സൈഡിൽ ആക്കിക്കോ....
വന്നു കിടക്കാൻ നോക്കെടി.... ബെഡിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ട്.... അവൻ നിന്റെ ദേഹത്ത് തട്ടൊന്നും ഇല്ല.... കലിപ്പോടെ പറഞ്ഞു ലൈറ്റ് ഓഫ് ആക്കി ചെറിയ സീറോ ഇട്ടു....
അവൾ എന്താ വേണ്ടെന്ന് മനസ്സിലാകാത്ത പോലെ പിന്നെയും മടിച്ചു നിന്നു....
കേറികിടക്കെടി അവന്റെ അലർച്ച കേട്ടതും അവളൊന്ന് ഞെട്ടി ബെഡിൽ ഇരുന്നു പോയി.... അവൾ ഒരതായി കൃഷ്‌ന്റെ ദേഹത്ത് തട്ടാതെ സൈഡിൽ അവരെ നോക്കാതെ തിരിഞ്ഞു കിടന്നു....
എന്റെ അനിയനെ പോലെ അല്ലേ... എന്നേക്കാൾ മൂന്ന് വയസ്സൊളം ഇളയത് ആണ്.... എനിക്ക് ഒരു അനിയൻ ഉണ്ടെങ്കിൽ ഞാൻ ഒന്നിച്ചു കിടക്കിലെ.... സ്വയം പറഞ്ഞു കൊണ്ട് അവൾ ആശ്വസിച്ചു.....
മെല്ലെ തലച്ചെരിച്ചു അവനെ നോക്കി.... അവിടത്തെ കാഴ്ച കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.... നെഞ്ചിൽ നീനുമോള് ഒന്നും അറിയാതെ സുഖഉറക്കം ആണ്...അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൃഷ് കിടക്കുന്നു.... അവനെ ചേർത്ത് പിടിച്ചിട്ടും
ഉണ്ട് ദേവ്.... കൃഷ് ആണെങ്കിൽ ദേവിനെയും നീനുവിനെയും അടക്കം കൈകൊണ്ട് പൊതിഞ്ഞ പോലെ വെച്ചിട്ടുണ്ട്....
അവൾക്ക് അസൂയയും കുശുമ്പ് ഒക്കെ തോന്നി.... തനിക്ക് അങ്ങനെ കിടക്കാൻ പറ്റിയിരുന്നെങ്കിൽ.... എന്നെങ്കിലും എന്നെ ചേർത്ത് പിടിച്ചു കിടന്നിരുന്നുവെങ്കിൽ.....
അവരെ തന്നെ നോക്കികിടന്നു....
കൃഷ് പെട്ടെന്ന് അസ്വസ്ഥതയോടെ മുഖം ചുളിച്ചു.... അവൻ തിരിഞ്ഞു കിടക്കാൻ പോയതും ദേവ് വിടാതെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു....
അച്ഛനും മക്കൾ അല്ലെന്ന് കണ്ട ആരും പറയില്ല.... അവൾ ചെറു ചിരിയോടെ ഓർത്തു.....ഉറക്കത്തിൽ ആയിരിക്കും അല്ലാതെ ഇങ്ങനെ കിടക്കോ അവളുടെ ഉള്ളിൽ കുറെ സംശയം ഉടലെടുത്തു....
കൃഷ് വീണ്ടും അസ്വസ്ഥതയോടെ തലയനക്കികൊണ്ട് ഇരുന്നതും ശിവ അവന്റെ മുടിക്കുള്ളിലൂടെ കയ്യിട്ട് മസ്സാജ് ചെയ്യുന്ന പോലെ മുടിയിലൂടെ തഴുകി.....
അവൾക് പോലും അറിയില്ലാരുന്നു അങ്ങനെ എന്തിന്ന് ചെയ്‌തെന്ന്....
അവർ അങ്ങനെ കിടക്കുന്നെ കാണുമ്പോൾ വല്ലാത്ത വാത്സല്യം ആയിരുന്നു ഉള്ളിൽ മുഴുവൻ.... അവർ അങ്ങനെ തന്നെ കിടന്നോട്ടെ.... അവന്ന് അച്ഛനും അമ്മയും ഇല്ല പറഞ്ഞിട്ടുണ്ട്.
അമ്മയെ പറ്റി ഓർക്കുമ്പോൾ ഒക്കെ അവന്റെ മുഖത്ത് വേദനയും സങ്കടം ആണ്.... ഞാൻ ഇല്ലേ അമ്മയായിട്ട് പറയും അപ്പോൾ.... ഇപ്പൊ തന്നെ അവളെ മനസ്സിൽ അങ്ങനെ തന്നെ തോന്നിയുള്ളു...... എപ്പോഴോ ഉറക്കം അവളെ തഴുകിപോയിരുന്നു....
അവൾ ഉറങ്ങി കണ്ടതും കൃഷ്‌നെ ചേർത്ത് പിടിച്ച കൈകൾ അവൻ നീട്ടി... അവളുടെ തലക്ക് പിന്നിലൂടെ ഇഴഞ്ഞു കയറി.... അവന്റെ കൈക്ക് മുകളിൽ അവളെ കിടത്തിയിരുന്നു..... അവളൊന്ന് ചിണുങ്ങി കൊണ്ട് കൃഷ്‌ന്റെ അടുത്തേക്ക് ചാഞ്ഞു.... അവളെ കയ്യും കൃഷ്‌നെ വലയം ചെയ്തു....
കിടന്നിട്ടും ഉറക്കം വരതെ അവൻ തിരിഞ്ഞു മറിഞ്ഞും കിടന്നു.... സൂര്യയെ കണ്ടതിന്ന് ശേഷം കൃഷ്‌ന്റെ അവസ്ഥയോർത് അവന്റെ മനസ്സ് അസ്വസ്ഥത പടർന്നിരുന്നു.... അവസാനം വരുന്നത് വരട്ടെ കരുതി കർച്ചീഫ് കൊണ്ട് മുഖം മറച്ചു അവൻ മതിൽ ചാടി..... കൃഷ്‌നെ റൂമിൽ കാണാതെ അവനൊന്നു ഞെട്ടി...പിന്നെ എന്തോ ഓർത്ത പോലെ ദേവിന്റെ റൂമിന്റെ അടുത്തേക്ക് ചെന്നു....
ഒരു ജനൽ ചെറുതായി ചാരിയപോലെ തോന്നി അവൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ തുറന്നു....
ബെഡിൽ അവരുടെ കിടത്തം കണ്ടു അവന്റെ മുഖത്ത് സന്തോഷം വിടർന്നു....
കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
പിന്നിൽ ഒരു നിശ്വാസം തട്ടിയതും അത് ആരാന്ന് അറിയുന്നൊണ്ട് തന്നെ അവൻ ആ ചുമലിലേക്ക് ചാരി ആ കാഴ്ച കൺ കുളിർക്കേ കണ്ടു....
നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തിട്ടുണ്ട്.... രാത്രി പുറത്ത് ഇറങ്ങേണ്ട പറഞ്ഞാലും കേൾക്കരുത്.... അവൻ ദേഷ്യത്തോടെ പറഞ്ഞു.....
നീയും അവനും ഒക്കെ ഉള്ളപ്പോ എന്നെ ആരെന്തു ചെയ്യാനാ.... ഞാൻ അന്വേഷിച്ചിരുന്നു എന്നെ സ്കെച് ഇട്ട ഒറ്റ
ഒന്ന് രുദ്രതാണ്ടവം കഴിഞ്ഞു ജീവനോടെ ഇല്ലന്ന് അറിഞ്ഞേ.... അവൻ ചെറുചിരിയോടെ പറഞ്ഞു അകത്തെ കാഴ്ച ഫോണിൽ പകർത്തുവാരുന്നു....
ഇതിന്ന് വേണ്ടിയല്ലേടാ നമ്മൾ ഇത്രയും കഷ്ടപെടുന്നേ..... എന്നും ഇങ്ങനെ കണ്ട മതി..... അച്ഛനും അമ്മയും മക്കളും അടങ്ങിയ ഒരു ലോകം..... എനിക്കോ ഒന്നിനും ഭാഗ്യം ഇല്ല.... ഇവരെങ്കിലും ജീവിക്കട്ടെ അച്ഛന്റെയും അമ്മയുടെയും സ്നേഹതണലിൽ.... അവൻ നിറഞ്ഞകണ്ണുകൾ തുടച്ചു പറഞ്ഞു....
അവനെ നോക്കുമ്പോൾ ഒരു നോവ് എന്തിനെന്നു അറിയാതെ അർഷിയുടെ ഉള്ളിലും വന്നു.... ജനൽ ചേർത്ത് അടച്ചു അവൻ..... അടക്കുവാൻ നേരം അവനും ഉള്ളിലെ കാഴ്ച കണ്ണിലും മനസ്സിലും നിറച്ചു വെച്ചിരുന്നു.....
...... തുടരും