ShivaRudragni Part 37
ശിവരുദ്രാഗ്നി
by IFAR
🔥PART 37🔥
മുഖം മുഴുവൻ മറഞ്ഞു കിടക്കുന്ന മുടി അവൻ വകഞ്ഞു മാറ്റി.... ഞാൻ ഇപ്പൊ ഇതെവിടെയാ.... അവൻ ഒന്ന് ഞെട്ടി.... പിന്നെയാണ് ഞാൻ ഇപ്പൊ മാറ്റിയ മുടി ഏതാന്ന് ഓർത്തത്.... ഏതോ പെണ്ണിന്റെ മുടിയല്ലേ..... ഈശ്വരാ.... അവൻ അറിഞ്ഞു വിളിച്ചു എഴുന്നേൽക്കാൻ നോക്കിതും പറ്റുന്നില്ല.....തന്റെ പുറത്ത് തലവെച്ചു ആരോ കിടക്കുന്നുണ്ട്... അവളെ മുടിയാണ് തന്റെ ദേഹത്ത് മൊത്തം..... തിരിഞ്ഞു കിടക്കാൻ ആവാതെ ആയോണ്ട് അവൻ തല ചെരിച്ചു നോക്കി..... പിന്നെയാ അവൻ ചിന്തിച്ചേ ഞാൻ കിടക്കുന്നത് ആരുടെയോ ദേഹത്ത് ആണ്.... ആ മണം തിരിച്ചു അറിഞ്ഞതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... പക്ഷേ ഈ പെണ്ണ്.... അതോർമ്മ വന്നതും അവൻ പിടഞ്ഞു എഴുന്നേറ്റു.....
അവന്റെ ദേഹത്ത് നിന്നും ബെഡിലേക്ക് വീണു.... ശിവാ....
അവൻ കിളിപോയ പോലെ ചുറ്റും നോക്കി....
ശിവയും ഇതിപ്പോ എന്താ സംഭവിച്ചേ അറിയാതെ ഒന്ന് പകച്ചു എഴുന്നേറ്റു....
അവൻ അപ്പോഴും ഞെട്ടലിൽ തന്നെ ആയിരുന്നു....
ഇന്നലെ ഓരോരോന്ന് ഓർത്തു നല്ലോണം സങ്കടം വന്നു... അപ്പോഴാ കിച്ചു വന്നു എന്റെ കൂടെ കിടക്കുന്നെ പറഞ്ഞു ബെഡിൽ കിടന്നത്.... അവൻ ഉറങ്ങിയതും നിലത്ത് ഇരുന്നു കരയാരുന്നു.... പിന്നെ ഞാൻ എങ്ങനെ ഇവിടെയെത്തി..... ശിവയുടെ കൂടെ കിടന്നത്.... എല്ലാം ഒപ്പിച് വെച്ചിട് കിടക്കുന്നെ കണ്ടോ അസുരൻ..... ശിവയോട് എന്താവും പറഞ്ഞിട്ട് ഉണ്ടാവാ.
കൃഷ്.... ശിവ അവനെ തൊട്ട് വിളിച്ചു....
ഞാൻ... നീ... ഞാൻ... ഇവിടെ.... അവൻ എന്ത് പറയണം അറിയാതെ കിടന്നു ഉഴറി
നീ സോഫയിൽ കിടക്കുന്നെ കണ്ടു എടുത്തോണ്ട് വന്നതാ ദേവ്....
ആഹാ അടിപൊളി.....
എന്ന ഞാൻ പൊക്കോട്ടെ... പറഞ്ഞു ഇറങ്ങാൻ നോക്കി....
സമയം മൂന്ന് മണി ആയുള്ളൂ.... ഏതായാലും രാവിലെ പോകാം....
അവന്ന് പോകാൻ ഇഷ്ടം ഉണ്ടായിട്ട് ഒന്നും അല്ല.... അവളെന്താ കരുതുക കരുതി പറഞ്ഞത് ആണ്....
നീ കിടക്ക് പറഞ്ഞു അവൾ ബെഡിന് ഒരത്തായി മാറി കിടന്നു....
ശിവയുടെ കൂടെ എങ്ങനെ കിടക്കും....
അറിയാണ്ട് കയ്യോ കാലോ ദേഹത്ത് ആയ തെറ്റിദ്ധരിച്ചലോ.... അവൾക്ക് ഞാൻ ആരാന്ന് എങ്ങനെ ആണെന്ന് ഒന്നും അറിയില്ലല്ലോ.... അവൻ ദേവിനെ നോക്കി.... ഉറക്കം നടിച്ചു കിടക്കാണെന്ന് അവന്ന് മനസ്സിലായി.... അപ്പൊ നൈസ് ആയിട്ട് കാൽ വരിത മോൻ.... കാണിച്ചു തരാട്ടാ....
ശിവ ഞാൻ അപ്പുറത് കിടന്നോളാട്ടോ പറഞ്ഞു ദേവിന്റെ സൈഡിൽ ആയി പോയി.... ശിവ എന്തെങ്കിലും പറയുന്നേ മുന്നേ നീനുവിനെ അവന്റെ ദേഹത്ത് നിന്ന് എടുത്തു അവൻ തോളത്തിട്ടു.... ഒറ്റ തള്ള് ആയിരുന്നു ദേവിനെ....
ദേവിന് കാര്യം മനസ്സിലാകുന്നെ മുന്നേ അവൻ നീനുനെ കെട്ടിപിടിച്ചു കിടന്നിരുന്നു.....
ശിവയുടെ ദേഹത്ത് തട്ടിയ ദേവ് നിന്നത്...
അവൾ എഴുന്നേറ്റു പോകണോ അവിടെ കിടക്കണോ എന്നറിയാതെ പേടിയോടെ അവനെ നോക്കി.... അവൻ എഴുന്നേൽക്കാൻ നോക്കിതും കൃഷ്‌ന്റെ വാക്കുകൾ അവന്റെ ചെവിയിൽ കേട്ടു....
വയസ്സൻ കാലത്ത് മക്കളെന്ന് തല്ല് വാങ്ങിക്കേണ്ടെങ്കിൽ മര്യാദക്ക് അവിടെ കിടന്നോ കിളവാ....
ചെക്കനെ പിന്നേ പണ്ടേ പേടി ആണ് പറഞ്ഞ പറഞ്ഞത് ചെയ്യും.... ലച്ചുനെ ഒന്ന് ചീത്ത വിളിച്ചു പോയതിന്ന് കറിയും പാത്രം തലയിൽ കമിഴ്ത്തിയ മുതൽ ആണ്.... അതും പോരാഞ്ഞു ഒരു ദിവസം മൊത്തം വീട്ടുജോലി ചെയ്യിച്ചു.... എത്തമിടീക്കുകയും ചെയ്തു. ലച്ചുന്റെ കാൽ പിടിക്കാൻ പോകുന്ന കണ്ടാ അന്ന് പണിഷ്മെന്റ് നിർത്തിയത്.....ചുമ്മാ തടി കേടാക്കേണ്ട.... അവൻ ഒന്നും അറിയാത്ത പോലെ കണ്ണ് അടച്ചു കിടന്നു
ശിവ അവന്റെ ദേഹത്ത് തട്ടാതെ തിരിഞ്ഞു കിടന്നു.... ഒരു നൂലിഴ വ്യത്യാസത്തിൽ ദേവ് ഉണ്ട്... ആ ഓർമ തന്നെ അവളുടെ കവിളിണയെ ചുവപ്പിച്ചു
ഹൃദയത്തിൽ ഒരു പ്രണയമഴ തന്നെ പെയ്യുന്നുണ്ടായിരുന്നു.... തിരിഞ്ഞു കിടക്കണം ആ നെഞ്ചിൽ മുഖം ചേർത്ത് കിടക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും അവന്റെ വാക്കുകൾ ഓർത്തു ആഗ്രഹങ്ങൾക്ക് തടയിടാൻ നോക്കി.... പറ്റുന്നില്ല.... ദേവ് കൂടെയില്ലാത്തൊരു ജീവിതം ആലോചിക്കാൻ വയ്യ....
മെല്ലെ മിഴികൾ അടഞ്ഞു....
അവൾ ഉറക്കത്തിൽ എന്നത്തെയും പോലെ തിരിഞ്ഞു കിടന്നു അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.... ഉറക്കപിച്ചിലും അവളുടെ ചുണ്ടുകൾ മൊഴിയുന്നുണ്ടായിരുന്നു ദേവ്....
അത് കേൾക്കുംതോറും വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു അവന്റെ മുഖം....
അവൻ കൃഷ്നെ ഒന്ന് നോക്കി കൈ കൊണ്ട് കുത്താൻ പോലെ ആക്കി പിറുപിറുത്തു....
എന്റെ വിധി.... അവൻ നെറ്റിയിൽ സ്വയം ഇടിച്ചു....
അന്ത ഭയം ഇരിക്കട്ട് കണ്ണാ.... അവൻ ചുണ്ട് കൊണ്ട് കിസ്സ് കൊടുക്കുന്ന പോലെ ആക്കി പറഞ്ഞു....
അവനോടുള്ള ദേഷ്യം പോലെ അവളെ കൊണ്ട് തിരിഞ്ഞു കിടന്നു....
കൃഷ് നീനുവിനെ സൈഡിലേക്ക് കിടത്തി അവരെ നോക്കി ഒരു പുഞ്ചിരിയോടെ അവനും കിടന്നു....
രാവിലെ ശിവ എഴുന്നേറ്റു പോയതും ദേവ് കൃഷ്‌നെ പിടിച്ചു എഴുന്നേൽപ്പിച്ചു....
എഴുന്നേറ്റു പോടാ.... ഇപ്പോ എല്ലാരും എഴുന്നേൽക്കും....
അവൻ കണ്ണ് തിരുമ്മി ഒന്ന് നോക്കി...
എന്തോ സങ്കടം ഉള്ള പോലെ തോന്നി ദേവിന്.....
എനിക്ക് കുറച്ചുകൂടി ഉറങ്ങണം പറഞ്ഞു കൃഷ് അവനെ കെട്ടിപിടിച്ചു... Miss uuuu
മിസ്സ് യൂ ടൂ... അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവനെ തിരിച്ചു കെട്ടിപിടിച്ചു....
ജനിച്ചപ്പോൾ തൊട്ട് ഒന്നിച്ചല്ലാതെ കിടന്നിട്ടില്ല.... പ്രസവിച്ചു ആദ്യം ഏറ്റുവാങ്ങി നെഞ്ചോട് ചേർത്തമുതൽ എന്നും ഒന്നിച്ചേ കിടക്കു.... ലച്ചു വന്നത് ശേഷം ആണ് അവൻ കാൽ മാറി കിടത്തം അവളെ കൂടെ ആക്കിയത്.... എന്നാലും ഉറങ്ങുമ്പോ അവനെ എടുത്തു
തിരിച്ചു കിടത്തും.... ലച്ചു ആയി എന്നും അടി ഇവന്റെ അവകാശത്തെ ചൊല്ലി ആണ്.... അവന്റെ മുന്നിൽ ദേവരാഗം എന്ന വീടും അവിടെയുള്ള ഓർമ്മകൾ തെളിഞ്ഞു വന്നു.... അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.... കൃഷ് കാണാതെ കണ്ണ് തുടച്ചു....
എന്ത് ധൈര്യത്തില എന്നെ ഇവിടെ കിടത്തിയത്.... ശിവ ഒരു ട്യൂബ്ലൈറ്റ് ആയോണ്ട് രക്ഷപെട്ടു...
പിടിച്ച എന്താ.... അത് അപ്പൊ നോക്കാം അവൻ നിസാരമായി പറഞ്ഞു...
അപ്പൊ ശിവേച്ചി സത്യം അറിയില്ലേ.... ഇവിടുള്ളോരും അറിയില്ലേ....
അറിഞ്ഞോട്ടെ അല്ലെങ്കിലും നമ്മൾ വന്നത് അവളെ കൊണ്ട് പോകാൻ അല്ലേ
അപ്പൊ ശിവച്ചിയെ സ്വീകരിക്കാൻ റെഡിയാണോ.... ദേഷ്യം ഒക്കെ മാറിയോ..
എപ്പോ സ്വീകരിച്ചന്ന് ചോദിച്ച പോരെ അവളോടുള്ള പ്രണയം കൊണ്ട് ഞാൻ വീർപ്പുമുട്ടുന്നെ കാണുന്നില്ലേ നീ.... ദേവ് എന്ന് വിളിക്കുമ്പോ ഉണ്ടല്ലോ.... ഉഫ്ഫ്ഫ് യാ മോനെ.... ആ ഫീൽ പറയാൻ വയ്യ..
ഒരു ആക്കൽ ഇല്ലേ അതിൽ.... കൃഷ് അവനെ ചുഴിഞ്ഞു നോക്കി....
നിങ്ങളെ മനസ്സിൽ എന്താ മനുഷ്യാ....
അവൻ കൈയെത്തിച്ചു ഫോൺ എടുത്തു... അവന്ന് ഒരു മെയിൽ ഓപ്പൺ ചെയ്തു കാണിച്ചു....
അവൻ വായിച്ചതും ഞെട്ടി എണീറ്റു പകപ്പോടെ അവനെ നോക്കി....
ഞാൻ ഏറിയ ഒരാഴ്ച അല്ലെങ്കിൽ പത്തുദിവസം ഞാൻ ഇവിടെ ഉണ്ടാകു....
അപ്പൊ ശിവേച്ചി.....
കല്യാണം മുടക്കാൻ നിങ്ങടെ ഒക്കെ കാൽ പിടിച്ചില്ലേ ഞാൻ.... നിങ്ങളെ തീരുമാനം ആയിരുന്നു ആ വിവാഹം.... എന്റെ നിസ്സഹായാവസ്ഥ മുതൽ എടുത്തു എന്നെ ചതിച്ചേ അല്ലേ....
അന്നും ഇന്നും എനിക്ക് ഒറ്റ വാക്ക് ഉള്ളു..
ശിവരുദ്രന്റെയാ അല്ലാതെ ദേവിന്റെ അല്ല
അല്ല.... അതിപ്പോ....
ഒരു അപ്പൊ കിപ്പോ ഒന്നുല്യാ.... ഞാൻ പോയി കഴിഞ്ഞു നിങ്ങൾ തന്നെ അനുഭവിച്ചോ ബാക്കി.... അല്ല പിന്നേ അതും പറഞ്ഞു അവൻ എഴുന്നേറ്റു...
നിങ്ങൾ പുനർജ്ജന്മം അല്ലേ അത് മറക്കണ്ട.... നിങ്ങൾ വീണ്ടും കല്യാണം കഴിക്കും നോക്കിക്കോ.... നിങ്ങളെ ജാതകത്തിൽ മൂന്ന് താലി കെട്ട് ഉറപ്പാണ്. കൃഷ് വിളിച്ചു പറഞ്ഞു...
അതിന്ന് മറുപടി പറയാതെ
ബാത്‌റൂമിലേക്ക് പോയി അവൻ വാതിൽ വലിച്ചു അടച്ചു.....
ഫോണിൽ ആറുമണിക്ക് വെച്ച അലാറം അടിക്കുമ്പോൾ അവനും ഒന്നിച്ചു ഞെട്ടിയിരുന്നു.....
പിന്നെ ആരെങ്കിലും കാണുന്നെ മുന്നേ എഴുന്നേറ്റു റൂമിലേക്ക് പോയി....
🔥🔥🔥🔥
വൈകുന്നേരം രുദ്ര് അർഷിയുടെ ഫ്ലാറ്റിലേക്ക് വരുമ്പോൾ ചിരിച്ചു ചിരിച്ചു കണ്ണ് നിറക്കുന്ന ആദിയെയും കൃഷ്‌നെയും ആയിരുന്നു കണ്ടത്.... അർഷി സോഫയിൽ കാലും കയറ്റി വെച്ചു നെറ്റിക്ക് സപ്പോട്ട് ആയി കയ്യും വെച്ചു അവരെ രൂക്ഷമായി നോക്കുന്നുണ്ട്....
കൃഷ് ആദിയെ അവനെ നോക്കും പിന്നെ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു അടിച്ചും നിലത്ത് ഇരുന്നു ഒക്കെ കളിയാക്കുന്നുമുണ്ട്....
അർഷി അനുന്റെ വിവാഹം മുടക്കാൻ റെസ്റ്റോറന്റ് പോകുന്നെ വരെ അവന്ന് അറിയാം... സംഭവം കഴിഞ്ഞു വിളിക്കാം പറഞ്ഞിട്ട് ഫോൺ എടുക്കാതെ കണ്ടു ആണ് ഇങ്ങോട്ട് വന്നത്....ആദിയുടെ ചിരി കണ്ടു അവന്റെ ഉള്ളിലും ഒരു തണുപ്പ് വീണു.... ഏത് കാര്യത്തിനും പൊട്ടിച്ചിരി ആണ് അവന്റെ സ്പെഷ്യലിറ്റി.... ലച്ചു മരിച്ച ശേഷം ആദ്യമായിട്ട ഇങ്ങനെ ഒരു കാഴ്ച.....
നിനക്ക് എന്താടാ പന്നി ഫോൺ എടുത്ത...
രുദ്ര് കലിപ്പോടെ അവന്റെ ഫോൺ എടുത്തു അവന്റെ ദേഹത്തേക്ക് എറിഞ്ഞു....
അവൻ പുച്ഛത്തോടെ രുദ്രിനെ ഒന്ന് നോക്കി വീണ്ടും അതെ ഇരുത്തം ഇരുന്നു
ഇതെന്താടാ അണ്ടി പോയ അണ്ണാനെ പോലെ ഒരു ഇരുത്തം....
അണ്ടി മാത്രം അല്ല മൊത്തത്തിൽ ഇവനെ കൊണ്ട് ഒരു പെണ്ണ് പോയി.... ആദി അത് പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ചു....
ഒന്ന് നിർത്തുന്നുണ്ടോ കോപ്പ്.... കുറെ സമയം ആയി കി കി കി ന്ന് ചിരിക്കുന്നു ആരെങ്കിലും ഇവിടെ തുണി ഉരിഞ്ഞു നിൽപ്പുണ്ടോ..... അർഷി കലിപ്പോടെ ചോദിച്ചു....
അവർ ചിരി കടിച്ചമർത്തി പിടിച്ചു....
ഫീൽ ആയോടാ സാരമില്ല.... നമുക്ക് ആ പെണ്ണിനെ കണ്ടു പിടിച്ചു അർഷാദ് അമർ ips ആരാന്ന് അറിയിച്ചു കൊടുക്കാം.... ആദി ചിരി കടിച്ചമർത്തി പറഞ്ഞു....
അപ്പൊ കാക്കു കൈക്കൂലി പോലിസ് ആണെന്ന് പറയാൻ പോവ്വാണോ.... നമ്മളെ കാക്കു അല്ലേ...വേണ്ടാട്ടോ.... കൃഷ് ആക്കി പറഞ്ഞു...
പോടാ **************
അവൻ ചീത്തവിളിച്ചതും അവർ ചെവിയിൽ പൊത്തി.
എന്താടാ കാര്യം രുദ്ര് കലിപ്പിട്ടു.....
കാക്കൂ ഇന്ന് റെസ്റ്റോറന്റ് പോയി.... അനുവേച്ചിയും പെണ്ണ് കാണാൻ വന്ന കക്ഷി വിവേക് ജ്യുസ് ഒക്കെ കുടിച്ചു സംസാരിച്ചോണ്ട് നിൽക്കരുന്നു അപ്പോൾ സ്റ്റൈൽ ആയി ഹീറോ ലുക്കിൽ കാക്കു അങ്ങോട്ട് പോയി....
ഹേയ് ബേബി... ഞാൻ ലേറ്റ് ആയില്ലല്ലോ പറഞ്ഞു അനുന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു....
ബേബി.... ഇത് പൈനാപ്പിൾ ജ്യുസ് ഒന്നും അല്ലല്ലോ.... പറഞ്ഞു കുടിക്കുന്ന ജ്യുസ് വാങ്ങി നോക്കി....
അതെന്താ പൈനാപ്പിൾ കുടിച്ച..(വിവേക്
ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അല്ലേ ബേബി പറഞ്ഞു... അവളെ ചേർത്ത് പിടിച്ചു....
അനു വിളറിവെളുത്തു അവനെയും വിവേകിനെയും നോക്കി....
എന്താ കാര്യം... ഇവൾക്ക് എന്താ അസുഖം....
ഷീ ഈസ് കേരിയിങ്... അർഷി നാണത്തോടെ പറഞ്ഞു....
ഞാനോ... എപ്പോ.... അനു കണ്ണ് തുറിച്ചു അവനെ നോക്കി....
വിവേക് ഒറ്റയടിക്ക് കയ്യിൽ ഉള്ള ജ്യൂസ് തീർത്തു.... എന്നിട്ടും പരവേശം അടക്കാൻ ആവാതെ അനുനെ നോക്കി നെറ്റിയിലെ വിയർപ്പ് തുടച്ചു....
വീട്ടുകാർ ഏകദേശം ഉറപ്പിച്ച മട്ടാണ്.... ഇന്ന് ജസ്റ്റ് ഒന്ന് അനുനെ കാണാൻ വന്നത് ആണ്...
നിങ്ങൾ അനുന്റെ.... അവൻ വിക്കികൊണ്ട് ചോദിച്ചു....
ഞാൻ ന്യൂ ബോയ് ഫ്രണ്ട് ആണ്.... ചെറിയൊരു അബദ്ധം പറ്റിപോയത....
പിന്നെ ഇവളെ തന്നെ അങ്ങ് കെട്ടാൻ തീരുമാനിച്ചു.... അപ്പോഴാ അവളെ വീട്ടുകാർ ഏതോ മണകുണാഞ്ജനെ കൊണ്ട് ഇവളെ കെട്ടിക്കാൻ നോക്കാണ്.
അവൻ ആണേൽ ഇവളെ സ്റ്റൈൽ കണ്ടു മൂക്ക് കുത്തി വീണു.... ഞാൻ അതോണ്ട് നൈസ് ആയി കയ്യൊഴിഞ്ഞു അവന്റെ തലയിൽ കെട്ടിവെക്കാൻ ആണ് നോക്കുന്നെ.... ബൈ ദ ബൈ നിങ്ങൾ ആരാ എക്സ് ബോയ് ഫ്രണ്ട് അലക്സ് ആണോ.... എവിടെയോ കണ്ടു പരിജയം
അയാള് അല്ലെന്ന് തലയാട്ടി...
മുഖം കണ്ടിട് നിന്റെ ആദ്യത്തെ ലൈൻ അലക്സിനെ തോന്നിയെ.... അല്ല മനു ആണോ അതോ ശരണോ.....
അയാൾ ദേഷ്യത്തോടെ എഴുന്നേറ്റു....
അനുശ്രീ ഈ ആലോചന ഇവിടെ സ്റ്റോപ്പ് ചെയ്യാണ്..... അച്ഛനെ ഞാൻ വിളിചോലാം....
ഓഹ് മയ് ഗോഡ്.... വിവേക് ആയിരുന്നോ
സോറി.... ഐ ആം റിയലി സോറി.... ഞാൻ ആൾ അറിയാതെ....
Its ഒക്കെ.... നിങ്ങൾ വന്നൊണ്ട ഞാൻ രക്ഷപ്പെട്ടെ.... താങ്ക്യു പറഞ്ഞു അവനെ കെട്ടിപിടിച്ചു... അർഷി അനുനെ നോക്കി കണ്ണിറുക്കി കാണിച്ചു....
വിവേക് പോകാൻ തിരിഞ്ഞതും ഒരു പെണ്ണ് ഓടി വന്നു അവന്റെ തലയിൽ തൊപ്പി വെച്ചു...
വാട്ട് ദ ഹെൽ....
സോറി സാർ തഗ്ഗ് വീഡിയോ ഷൂട്ട് ആയിരുന്നു.... വിവാഹം മുടങ്ങുമ്പോൾ ഉള്ള എക്സ്പ്രക്ഷൻ എന്താന്ന് അറിയാൻ വേണ്ടിയുള്ള ഒരു പ്രോഗ്രാമിന്റെ ഭാഗം ആയിരുന്നു.... നിങ്ങൾ ശരിക്കും കലക്കി ത്തിമർത്തു പൊളിച്ചു പറഞ്ഞു കാപ് ഒന്നൂടി ഇട്ടു കൊടുത്തു പറഞ്ഞു.....
ഓഹ് ഫണ്ണി വീഡിയോ ആയിരുന്നോ....
ഞാൻ പേടിച്ചു പോയി... പേടിപ്പിച്ചു കളഞ്ഞല്ലോ ബ്രോ പറഞ്ഞു അർഷിയുടെ തോളിൽ തട്ടി....
അർഷി ഇപ്പൊ ഇവിടെ എന്താ സംഭവിച്ചേ അറിയാതെ കിളി പോയ പോലെ നിന്നു....
അപ്പൊ പിന്നെ കാണം ഗയ്സ്.... കുറച്ചു ബിസിയാണ് പറഞ്ഞു അനുനോട് യാത്ര ചോദിച്ചു പോയി....
ഞെട്ടലിൽ നിന്നും മാറി വിവേക് പറഞ്ഞു പിറകെ പോകാൻ നോക്കിയെങ്കിലും അവൻ പോയിരുന്നു.... അവൻ ആ പെണ്ണിനേയും ചുറ്റും നോക്കി.....
നൈസ് ആയി പണിയും തന്നു ആ **** മോള് പോയിന്നു മനസ്സിലായി...
അവൻ അവിടെയുള്ള ടേബിൾ ഒക്കെ തട്ടിത്തെറിപ്പിച്ചു.....
ഇതാണ് കൊടുത്ത കൊല്ലത്തും കിട്ടുന്നു പറയുന്നേ..... അനു പൊട്ടിച്ചിരിച്ചു...
അവളെ എൻഗേജ്മെന്റ് ഈ മാസം ലാസ്റ്റ് തീരുമാനിക്കുകയും ചെയ്തു.....
വന്നപ്പോ തൊട്ട് ദാ ഈ ഇരുത്തം ആണ്...
ആദ്യം ആയ ഇങ്ങനെ വാല് മുറിഞ്ഞു കാണുന്നെ.... അത് ഒരു പെണ്ണ് കാരണം...
സാധാരണ ഓരോ ഗേൾസിനും അങ്ങോട്ട് ആണല്ലോ പണി കൊടുക്കൽ....
അവളെ എന്റെ കയ്യിൽ കിട്ടിയ ഉണ്ടല്ലോ പപ്പടം പോലെ പൊടിക്കും ഞാൻ നോക്കിക്കോ...
പപ്പടം പൊടിച്ചോ ഇപ്പൊ കയ്യിൽ ഉള്ളത് ഫോൺ ആണ് അത് പൊടിക്കണ്ട പറഞ്ഞു രുദ്ര് അത് വാങ്ങി....
എന്നാലും.... എല്ലാം സക്സസ് ആയി വിചാരിക്കുന്ന കറക്റ്റ് ടൈം തന്നെ.... അവന്ന് അരിശം തീരുന്നില്ലാരുന്നു....
ഏത് പെണ്ണിനെ കണ്ടാലും പിറകെ പോക്ക് അല്ലേ പണി.... ഏതെങ്കിലും ഒന്ന് തിരിച്ചു കൊടുത്തത് ആയിരിക്കും.....
ദേ രുദ്രെ നീയും കൂടി കളിയാക്കല്ലേ അല്ലെങ്കിലേ പ്രഷർ കേറി നിൽക്കുന്ന ടൈം ആണ്....
എന്റെ ചെക്കനെ പണി കൊടുത്തിട്ട് അങ്ങനെ അവളെ വെറുതെ വീടോ നമുക്ക് കണ്ടു പിടിക്കടാ....രുദ്ര് അവളെ കഴുത്തിലൂടെ കയ്യിട്ട് പറഞ്ഞു....
എന്നിട്ടും അർഷിയുടെ മുഖം തെളിഞ്ഞില്ല
അല്ല അർഷി ഈ ചെറിയ കാര്യത്തിന്ന് മുഖം വീർപ്പിക്കാൻ നാണം ഇല്ലേ നിനക്ക്..
ഇവരോട് കളിയാക്കല്ല പറ.... കുഞ്ഞികുട്ടികളെ പോലെ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു....
അത് കണ്ടതും ആദിയും കൃഷ് വീണ്ടും ചിരി തുടങ്ങിയിരുന്നു.... അർഷി കയ്യിൽ കിട്ടിയതെല്ലാം എടുത്തു അവരെ എറിഞ്ഞു....
എല്ലാരേം മനസ്സിൽ അപ്പോഴും ആരാ ആ പെണ്ണ് എന്ന ചിന്ത ആയിരുന്നു.... എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു....
..... തുടരും