ShivaRudragni Part 38
ശിവരുദ്രാഗ്നി
🔥PART 38🔥
എന്നാലും അവൾക്ക് അവനെ എങ്ങനെ തേക്കാൻ തോന്നിയെടി.... എന്താ സ്റ്റൈൽ ആ ലുക്ക് .... കണ്ടിട്ട് പാൽകുപ്പി ആണെന്ന് എനിക്ക് തോന്നിയില്ല..... അവൾ msg ഇട്ടതും തിരിച്ചു പുളിച്ച തെറിയാരുന്നു വന്നത്..... ഒരു നിമിഷം അവൾ ഞെട്ടി പിന്നെ കാൾ ചെയ്തു....
എന്താടി പുല്ലേ.....
നിന്നോട് വിവാഹം മുടക്കാൻ വന്ന അവനെ തടയണം പറഞ്ഞിട്ട് നീ ചെയ്തോ....
ചെയ്തു.... പക്കാ പെർഫെക്ട് ആയി ചെയ്തു... അവനെ പോസ്റ്റാക്കി അവരെ സെറ്റക്കി ഞാൻ വന്നേ....
കോപ്പാണ്.... നീ പോയിട്ട് ഇല്ലെന്ന അവൾ പറഞ്ഞെ. അവസാനം ഗതികെട്ട് അവന്റെ മോന്തകിട്ട് പൊട്ടിച്ച അവൾ പോയെ.... എന്നെയും തെറി വിളിച്ചു... ഒരു പ്രശ്നം ആകാതെ അവനെ ഒഴിവാക്കാൻ പറഞ്ഞിട്ട് ചെയ്യാത്തോണ്ട്.... അവളെ mrg മുടങ്ങി....
ഞാൻ അപ്പോൾ സെറ്റ് ആക്കിയത് ആരെയാ.... നിന്റെ കസിൻ ആ റെഡ് ചുരിദാർ തന്നെ അല്ലേ.... മാറിട്ട് ഇല്ലല്ലോ....
പോടീ കുരിപ്പേ....അവൾ റെഡ് സാരി ആയിരുന്നു....
അയ്യോ....അപ്പോൾ ഞാൻ ഡയലോഗ് അടിച്ചത്.... ക്യാപ് വെച്ചു കൊടുത്തതും ആരെയാ....അവൾ തലക്ക് കയ്യും വെച്ചു സോഫയിൽ ഇരുന്നു പോയി....
കസിന്റെ ഫ്രണ്ട് പെണ്ണ് കാണൽ ആയിരുന്നു... എക്സ് ബോയ് ഫ്രണ്ട് കല്യാണം മുടക്കാൻ വരും നൈസ് ആയിട്ട് അവനിട്ടു പണികൊടുക്കണോന്ന് ഫ്രണ്ട് കാൽ പിടിച്ചു പറഞ്ഞോണ്ട് ഏറ്റുപോയതാ.... ചെക്കൻ ആൾ ഒരു പാൽകുപ്പി ആണെന്നും ഒന്ന് വിരട്ടിയ കരഞ്ഞു കൊളക്കുന്ന പീസ് ആണെന്ന് പറഞ്ഞോണ്ട് ഏറ്റു പോയതാ.....അവരെ പിന്നിൽ ആയിരുന്നു ഇരുന്നത്.... അവന്റെ ഡയലോഗ് പെർഫോമൻസ് ഒക്കെ ഓക്കെ ആയിരുന്നു.... അതോണ്ട് ആൾ മാറിത തോന്നിയില്ല... എന്ത് ചെയ്യണം അറിയാതെ നഖം കടിച്ചു കുറച്ചു സമയം അവൾ ഇരുന്നു... അല്ലെങ്കിൽ ഇന്ന് കൂടിയേ ഞാൻ ഈ നാട്ടിൽ ഉണ്ടാവു.... പിന്നെ എന്നെപറ്റി ആര് അറിയാന.... എന്റെ പേരോ അഡ്രെസ്സൊ ഒന്നും കിട്ടാൻ പോകുന്നുഇല്ല.... ഞാൻ ഈ നാട്ടിൽ വന്നതിന്ന് പോലും തെളിവില്ല അപ്പോഴാ.... അവൾ സ്വയം ആശ്വസിച്ചു...
അതെ സമയം അർഷി ആ പെണ്ണിന്റെ ഫോട്ടോ നോക്കി ഇരിക്കരുന്നു..... എനിക്കിട്ട് പണിതിട്ട് എവിടെ ഒളിച്ചിട്ടും കാര്യം ഇല്ല മോളെ..... തല്ക്കാലം നിന്റെ പിന്നാലെ വരാൻ ടൈം ഇല്ല.... ഇത്തിരി ബിസിയാ....അതോണ്ട് മോള് കുറച്ചു കൂടി അങ്ങ് ക്ഷമിക്ക്.... അവൻ അവളുടെ ഫോട്ടോയിലൂടെ വിരൽ ഒടിച്ചു പറഞ്ഞു.....
🔥🔥🔥🔥
രാത്രി ലേറ്റ് ആയിട്ടും ദേവ് വന്നില്ല... നീനു ആണെങ്കിൽ അച്ഛാ... അച്ഛാ വിളിച്ചു ഒരേ കരച്ചിൽ ആയിരുന്നു.... പിന്നെ കൃഷ്നെ കണ്ടു ചഷ് പറഞ്ഞു അങ്ങോട്ട് ഓടി....
പിന്നെ ഫുൾ അവന്റെയും കിച്ചുന്റെയും കൂടെ ആയിരുന്നു.... അപ്പോഴാ കാവ്യ അങ്ങോട്ട് വന്നത്.... വലിയ പാക്കറ്റ് ഡയറിമിൽക്ക് കൊണ്ട് ആയിരുന്നു വന്നത്....
നീനുവിന് കൊടുത്തതും അവൾ അത് വാങ്ങി... ശിവയും കിച്ചുവും കൃഷ് അത്ഭുതത്തോടെ വായും പൊളിച്ചു നിന്നു
കുറെ ദിവസം ആയി കൃഷ് കാണുന്നുണ്ടായിരുന്നു കാവ്യ മോളെ കളിപ്പിക്കുന്നതും അവളോട് സ്നേഹത്തിൽ പെരുമാറുന്നത് ഒക്കെ....
ഇതെന്താ മറിമായം....
ടാ കാവ്യേച്ചി ഇനി ദേവേട്ടനെ ലൈൻ ഇടാനോ ഡൌട്ട് ഉണ്ട്... മൂപ്പരെ നോക്കി നില്കുന്നെ കാണാം.... അരുണേട്ടന്റെ കുഞ്ഞിനെ വരെ തിരിഞ്ഞു നോക്കാത്ത സാധനം ആണ്... ഏത് നേരം നീനുവിന്റെ പിന്നാലെ..... (കിച്ചു )
ശിവക്ക് അന്ന് കാവ്യഐസ് വെച് കൊടുത്തതും അവളോട് പറഞ്ഞത് ഒക്കെ ഓർമ വന്നു..... എന്റെ മോളെ സോപ്പിട്ടു അങ്ങേരെ കൊണ്ട് പോകാനാണോ പ്ലാൻ.... അവൾ അരിശത്തോടെ കാവ്യയെ നോക്കി....
ആര് വന്നാലും എന്റെ മോളെ കൊടുക്കില്ല.... അവൾ പിറു പിറുത്തോണ്ട് നീനുവിന്റെ അടുത്തേക്ക് പോയി.... ചോക്ലേറ്റ് കയ്യിലും മുഖത്ത് ഒക്കെ ആക്കി കൊണ്ടാണ് തീറ്റ....
ശിവക്ക് വേണോ.... അവൾ അവളെ നേരെ നീട്ടിയതും വേണ്ടാന്ന് പറഞ്ഞു....
അച്ഛ വന്നു പുതിയ ചോക്ലേറ്റ് വാങ്ങിത്തരാൻ പറയാം.... ഇത് വേണ്ട പറഞ്ഞു അവളെന്ന് വാങ്ങിയതും നീനു ഒരേ കരച്ചിൽ ആയിരുന്നു....
പല്ല് കേട് വരും നീനു അതോണ്ട് അല്ലേ....
എനിക്ക് വേണം.... പറഞ്ഞു വാശി പിടിച്ചു
നിനക്ക് അസൂയയാ.... ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലല്ലോ ഇതൊക്കെ....പറഞ്ഞു കാവ്യ അവളെന്ന് പിടിച്ചു വാങ്ങി നീനുവിന് കൊടുത്തു....
ഒരുപാട് തിന്നു കാവ്യ അത് കൊണ്ടാ.... രാത്രി ലേറ്റ് ആയില്ലേ... ബാക്കി നാളെ കൊടുത്തോ എന്ന.... ശിവ സങ്കടത്തോടെ അവളെ നോക്കി പറഞ്ഞു.
എന്തായാലും നിനക്ക് എന്താ... നിന്റെ കൊച്ച് ഒന്നും അല്ലല്ലോ.... അവളൊരു അമ്മ ചമഞ്ഞു വന്നേക്കുന്നു.... നിനക്ക് ഇത് പോട്ടെ ഒരു രൂപയുടെ ചോക്ലേറ്റ് എങ്കിലും വാങ്ങി കൊടുക്കാൻ ഗതിയുണ്ടോ.... നിന്റെ കൂടെ എങ്ങനെ മോള് കഴിയാ.... കുറച്ചു കൂടി വലുതായ തിരിഞ്ഞു നോക്കില്ല അവൾ.... ഇങ്ങനെ ഒരുത്തി അമ്മെന്ന് പറയാൻ തന്നെ മടിക്കും....
ശിവ ഒരു നിമിഷം നീനുവിനെ നോക്കി
പറഞ്ഞത് ഒക്കെ സത്യം ആണ്.... ഞാൻ തന്നെ മറ്റുള്ളവരുടെ ചിലവിൽ കഴിയുന്നെ... ഇവൾക്ക് ഒരു മിട്ടായി വാങ്ങികൊടുക്കാൻ തന്നെ കഴിവില്ല....
അവളെ മുഖത്ത് വേദന നിറഞ്ഞു നിന്നു...
ഇനിയും വാശി പിടിച്ച നീനു എന്നെ വേണ്ടാന്ന് പറയോന്ന് പോലും അവളൊന്ന് ഭയന്നു..... പക്ഷേ ഇങ്ങനെ ഓവർ ആയി തിന്നാലോ എന്നുള്ള പേടിയും.... വലിയ ചോക്ലേറ്റിന്റെ അരഭാഗവും അവൾ തിന്നു കഴിഞ്ഞു....
കൃഷ് കാണുന്നുണ്ടായിരുന്നു ഇതൊക്കെ.
അധികാരഭാവത്തിൽ പറയാൻ ആവാതെ അവനുംനിസ്സഹായനായിരുന്നു
നീനു ഒരുപാട് തിന്നില്ലേ.... ഇനി മതിയാക്ക്
പല്ല് കേട് വരും.... കൃഷ് കാവ്യയെ നോക്കി പല്ല് കടിച്ചോണ്ട് നീനുവിനെ നോക്കി പറഞ്ഞു....
നീ പോടാ ഞാൻ തിന്നും.... ഇത് എന്റെയാ മുഖം വീർപ്പിച്ചു പറഞ്ഞു....
നല്ല കുട്ടികൾ പറഞ്ഞ കേൾക്കും... നീ അപ്പോൾ ബാഡ് ഗേൾ ആണ്.... (കിച്ചു )
നീനു പറഞ്ഞത് കേൾക്ക്.... (കൃഷ് )
എനിക്ക് ഇഷ്ടം ആയോണ്ടാ ചഷ്.... അത് പറഞ്ഞു വീണ്ടും തിന്നാൻ നോക്കിതും ദേവ് അത് വാങ്ങി വലിച്ചെറിഞ്ഞു...
നീനു കരയാൻ ആയി വാ തുറന്നതും ദേവിനെ കണ്ടു അവന്റെ അടുത്ത് പോയി
അച്ഛാ....വന്നോ.... അവൾ എടുക്കാൻ ആയി കയ്യും നീട്ടി അടുത്തേക്ക് പോയി....
അവൻ അവളെ നോക്കാതെ തിരിഞ്ഞു നിന്നു....
അച്ഛാ ഞാൻ തിന്നൂല്ല.... സത്യം അച്ഛാ.... ഞാൻ ഗുഡ് ഗേൾ.....അവൾ കരയാൻ ഭാഗത്തിൽ ആയിരുന്നു
കൃഷ് ഒഴിച്ച് ബാക്കിയുള്ളവർ കണ്ണ് മിഴിച്ചു അത് നോക്കിയേ....
വഴക്ക് പറഞ്ഞില്ല.... നോക്കിപേടിപ്പിച്ചില്ല..
ഒന്നും ചെയ്യാതെയും മിണ്ടാതെയും അവന്റെ മനസ്സ് അറിഞ്ഞ പോലെ പെരുമാറുന്നത് കണ്ടു അത്ഭുതം തോന്നി.
പ്ലീസ് അച്ഛാ.... ഞാൻ തിന്നൂല്ല.... ശിവ പറയാണ്ട് ഒന്നും തിന്നൂല്ല.... അച്ഛാ പറഞ്ഞ പോലെ ശിവ പറയുന്നതേ കേൾക്കു.... അവൾ കരഞ്ഞോണ്ട് വിക്കി വിക്കി പറഞ്ഞു....
ശിവ അത്ഭുതത്തോടെ ദേവിനെ നോക്കിത്...ദേവ് അപ്പോൾ എന്നെ അവളെ അമ്മയായി അംഗീകരിച്ചു എന്നല്ലേ സത്യം... അതോണ്ട് ആയിരിക്കില്ലേ ഇങ്ങനെ ഒക്കെ പഠിപ്പിച്ചത്....അവൾക്ക് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിക്കുന്ന തോന്നിയെ..... നന്ദിയോടെ ദേവിനെ നോക്കി....
സോറി അച്ഛാ..... മിണ്ടച്ച..... എന്നിട്ടും അവൻ തിരിഞ്ഞു നോക്കിയില്ല....
ആദീ..... പിന്നെ ഒറ്റനിലവിളി ആയിരുന്നു
ദേവ് അവളെ എടുത്തു ചുമലിൽ ഇട്ടെങ്കിലും കരച്ചിൽ നിർത്തിയില്ല.... ശിവ അവന്റെ കയ്യിൽ നിന്നും വാങ്ങാൻ നോക്കിയതും അവൻ ദേഷ്യത്തോടെ അവളെ കൈ തട്ടിത്തെറിപ്പിച്ചു....
എന്റെ മോളെ നോക്കാൻ അറിയാതൊരു തൊടുകെ വേണ്ട..... നിന്റെ സ്വന്തം മോള് ആയിരുന്നെങ്കിൽ അവളെ കാര്യത്തിൽ ശ്രദ്ധയുണ്ടായേനെ..... നിന്റെയൊക്കെ അടുത്തുന്നു ഇത്രയേ പ്രതീക്ഷിക്കണ്ടു...
എന്റെ കുഞ്ഞിനെ നോക്കാൻ എനിക്ക് അറിയാം.... തൊട്ട് പോകരുത് ഇനി.....
അവൾക് കത്തിയെടുത്തു കുത്തിയിരുന്നെങ്കിൽ ഇത്രയും വേദനിക്കില്ലെന്ന് തോന്നി.... അവന്റെ വാക്കുകൾ കൊല്ലാതെ കൊല്ലരുന്നു അവളെ.... ഒഴുകിയിറങ്ങിയ കണ്ണുനീർ തുടക്കാൻ പോലും മറന്നു അവൾ.....
കിച്ചുവിനും കൃഷ്നും അവളെ കണ്ടു സങ്കടം വന്നു....
ശിവ തടയാൻ നോക്കിതാ.... കൃഷ് അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു...
ആരുടേയും ന്യായീകരണം എനിക്ക് കേൾക്കണ്ട... അവൻ കടുപ്പിച്ചു പറഞ്ഞു നീനുവിനെയും കൊണ്ട് റൂമിലേക്ക് പോയി
അവൾ പിതുങ്ങി കരയുന്നുണ്ടായിരുന്നു...
അവൻ അവളെ കഴുകിവൃത്തിയാക്കി ഡ്രസ്സ് മാറ്റി ബെഡിൽ കിടത്തി....
ഞാൻ ഒന്നും ചെയ്യൂല അച്ഛേ..... ഇഷ്ടം ആയോണ്ടാ....
അവളെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൻ കെട്ടിപിടിച്ചു മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.....
ചീത്തയാ എല്ലാരും..... ആരേം വിശ്വസിക്കരുത്.... മോളെ വേദനിപ്പിക്കും കരയിക്കും അതോണ്ട് പറഞ്ഞെ അല്ലേ....
കാവ്യാച്ചി നല്ലേ.... കിസ്സ് തരും ഐസ് ക്രീം തരും ചോക്ലേറ്റ് തരും.... അവൾ വിരലുകൾ ഉയർത്തി എണ്ണി പറഞ്ഞു....
കാവ്യാ.... അവന്റെ ഉള്ളിൽ ദേഷ്യം ഇരഞ്ഞു കയറുന്നുണ്ടായിരുന്നു.... നീനുവിന്റെ പ്രായം അതാണ്.... പുറം വാക്കുകളിൽ മയങ്ങിപോകും.... കാവ്യ രണ്ടും കല്പിച്ചു ആണ്.... അവൻ ടെൻഷനോടെ നെറ്റിതിരുമ്മി....
നീനു.... ശിവ പാവം അല്ലേ.... മോളല്ലേ ശിവക്ക് ഉള്ളു.... ശിവക്ക് സങ്കടം വന്ന ശിവ അമ്പോറ്റിയുടെ അടുത്ത് പോകും...
അവൾ ദേവിനെ തന്നെ നോക്കി.... ലച്ചുമ്മയെ പോലെ പിന്നെ തിരിച്ചു വരൂലേ.... അവൾ സങ്കടത്തോടെ ചോദിച്ചു...
വരൂല.... ഒരിക്കലും അമ്പോറ്റി തിരിച്ചു വിടൂല.... പിന്നെ നമുക്ക് ശിവയെ കാണാൻ പറ്റൂല.... ദേവ് സങ്കടത്തോടെ പറഞ്ഞു....
എന്റെ അമ്മയ.... എന്റെ ശിവ.... എനിക്ക് വേണം അച്ഛേ ശിവയെ... അവൾ കരഞ്ഞോണ്ട് പറഞ്ഞു....
ശിവയെ അമ്പോറ്റയ്ക്ക് കൊടുക്കാന കാവ്യ ചോക്ലേറ്റ് ഐസ് ക്രീം ഒക്കെ തരുന്നേ.....
അവളുടെ മുഖത്ത് ഭീതി നിറയുന്നത് ദേവ് കണ്ടു....
ഈ വീട്ടിലെ എല്ലാരും രക്ഷസികളാ അറിയോ.... മോളെയും ശിവയെയും വേദനിപ്പിക്കും ..... അവൾക്ക് മനസ്സിലാകുന്ന രീതിയിൽ ശിവയോട് അല്ലാതെ കൂട്ട് കൂടരുത്.... മിണ്ടരുത്.... തുടങ്ങി ഓരോന്ന് പറഞ്ഞു കൊടുത്തു അവൻ..... മൊത്തത്തിൽ ശിവമയം കലർന്നതോടെ എനിക്ക് അമ്മയെ കാണണം പറഞ്ഞു ഒറ്റ ഓട്ടം ആയിരുന്നു അവൾ.....
ഒരു ചുമരിനപ്പുറത്തു കരച്ചിൽ അടക്കിപിടിക്കാൻ ശ്രമിക്കുകയാരുന്നു അവൾ.....
തന്നെ ഒരാൾ അംഗീകരിക്കുന്നു..... തനിക്കായ് ഒരാൾ സംസാരിക്കുന്നു.... അതിനേക്കാൾ ഉപരി ദേവിന്റെ മനസ്സിൽ തനിക്കായ് നല്ലൊരു സ്ഥാനം ഉണ്ട്.... എന്ന തിരിച്ചു അറിവും അവളുടെ മനസ്സ് നിറഞ്ഞിരുന്നു.....
ശിവയെ കണ്ടതും അമ്മാ വിളിച്ചു രണ്ടു കയ്യും നീട്ടി അവൾ ഓടി പോയതും ശിവ അവളെ എടുത്തു ഉയർത്തി നെഞ്ചോട് ചേർത്തിരുന്നു....കണ്ണുനീരിൽ കുതിർന്ന ചുംബനം കൊണ്ട് മൂടുമ്പോൾ മങ്ങിയ കണ്ണുകളോടെ കണ്ടു ദേവ് പുറത്തേക്ക് പോകുന്നത്...
🔥🔥🔥
ദേവ് ആ പോക്ക് പോയിട്ട് പിന്നെ വന്നില്ല.. അവൾ കാത്തിരുന്നു ഒരു ഉറക്കം കഴിഞ്ഞിരുന്നു.... രണ്ടു മണിയോളം ആയതും അവൻ എന്നത്തേയും പോലെ ആടിയാടി വരുന്നത് കണ്ടു...
അവൾ എഴുന്നേറ്റു പോകാൻ നോക്കിതും ദേവ് അവിടെ കിടന്നു അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചിരുന്നു.....
അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി
കിടന്നു .....
ഞാൻ.... എനിക്ക്.... അവളുടെ ശരീരത്തിൽ വിറയൽ പടർന്നു....
പെട്ടന്ന് അവൻ അവളുടെ അടുത്തുന്നു എഴുന്നേറ്റു....
കുറച്ചു സമയം അവളെയും നോക്കി ഇരുന്നു....
ഹു ആർ യൂ.... അവൻ ദേഷ്യത്തോടെ അലറിയതും അവൾ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു....
ഞാൻ.... ഞാൻ... അവൾ കിടന്നു വിക്കി...
അവൾ എവിടെ.... എവിടെ പോയെ ... അവളും എന്നെ വിട്ടു പോയോ.........
ആര് പോയെ ... ഞാൻ ശിവ ആണ്.... അവൾ ഞെട്ടലോടെ പറഞ്ഞു....
നീയല്ല അവൾ.... എനിക്ക് അറിഞ്ഞുടെ എന്റെ പെണ്ണിനെ..... അവൾ എവിടെ
പിന്നെ ഞാൻ ആരാ..... അവൾ സ്വയം നോക്കി കൊണ്ട് കണ്ണ് മിഴിച്ചു അവനെ നോക്കി.....
കുടിച്ചിട്ട് വന്ന സമാധാനം ആയിരുന്നു.... ഇപ്പൊ അതും പോയോ..... ഇത്രയും നാൾ അയാളെ പെണ്ണ് വിചാരിച്ചു കുടിച്ചു കഴിഞ്ഞ കാട്ടികൂട്ടുന്നെ... ഇന്ന് കുടിച്ചെങ്കിലും ബോധം ഉണ്ട് അതോണ്ടാ എന്റെ പെണ്ണെല്ലെന്ന് തോന്നിയെ.... അവളുടെ ഉള്ളിൽ സങ്കടം നിറഞ്ഞു.....
അവൾ അവളുടെ മടിയിൽ കിടന്നത് പെട്ടന്ന് ആയിരുന്നു.....
സംതിങ് ഈസ് മിസ്സിങ്..... മിസ്സിങ്..... സംതിങ്..... അവൾ എവിടെ.... എവിടെ പോയെ.... നീയും എന്നെ വിട്ടു പോയല്ലേ....
അല്ലെങ്കിൽ എനിക്ക് അറിയാം എന്റെ ശാപം ആണത്..... ഞാൻ ആരെയൊക്കെ സ്നേഹിച്ചോ അവരൊക്കെ എന്നെ വിട്ടു പോയിട്ട് ഉള്ളു..... ആത്മാർത്ഥമായി സ്നേഹിച്ചവൾ പോലും വേണ്ടന്ന് പറഞ്ഞു .... അവളെ ഒറ്റ ഒരുത്തിയെ മാത്രം നെഞ്ചിലേറ്റി സ്നേഹിച്ചതിന്ന് തന്ന സമ്മാനം..... അവൾ പോട്ടെ പോട്ടെ എല്ലാരും പോട്ടെ..... അവളോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.... ആരെയും സ്നേഹിച്ചിട്ടില്ല..... എന്തിനാ എന്നെ വേണ്ടെന്ന് പറഞ്ഞെ.. ....അവന്റെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ അവളെ ചുട്ട് പൊള്ളിക്കുന്ന പോലെ തോന്നി.....
പോട്ടെ എല്ലാരും പോട്ടെ.... ഞാൻ അല്ലെങ്കിലും തനിച്ചു തന്നെയാ..... കുഴഞ്ഞ നാവിനാൽ അവൻ പറഞ്ഞു കൊണ്ടിരുന്നു....
ഞാൻ ഇല്ലേ നിനക്ക്..... അവൾ അവന്റെ മുഖം കയ്യിൽ എടുത്തു പറഞ്ഞു....
ഒരു നിമിഷം പരസ്പരം കണ്ണുകൾ ഉടക്കി.
ഉണ്ടാകോ..... അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി....
ഉണ്ടാകും.... ഈ ജന്മം നീയല്ലാതെ മറ്റൊരാൾ ഉണ്ടാകില്ല എന്റെ ജീവിതത്തിൽ....
അത് മതി..... അത് മതി എനിക്ക് പറഞ്ഞു അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി....
ശരീരത്തിലോടെ മിന്നൽ പിണർ പാഞ്ഞ പോലെ തോന്നി അവൾക്ക്....
നീയല്ല അതിന്ന് അവൾ..... അവൾ എവിടെ..... അവളെ പിറകോട്ടു തള്ളിമാറ്റി എഴുന്നേറ്റു അവൻ....
അവൻ തല ചൊറിഞ്ഞു അവളെ നോക്കി... ഇവളെതാ.... ഞാൻ എന്താ ഇവിടെ.... സ്വയം പിറു പിരുത് കൊണ്ട് അവൻ ബെഡിലേക്ക് വീണു....
അവൾ അവനെ തന്നെ നോക്കി എഴുന്നേറ്റു..... നേരെ കിടത്തി പുതപ്പ് പുതച്ചു കൊടുത്തു.. അവൾ എന്നത്തേയും പോലെ നിലത്ത് കിടന്നു.....
രാവിലെ അവൻ എഴുന്നേറ്റു തലക്ക് കയ്യും കൊടുത്തു ഇരുന്നു.... ഇന്നലത്തെ മൊത്തം ഓർമയുണ്ട്.... ഇവൾ അതിനെപ്പറ്റി ചോദിക്കോ.... അവൻ തല ചൊറിഞ്ഞു...
അവളും കാണുന്നുണ്ടായിരുന്നു ദേവിനെ.
തന്നെ നോക്കാനുള്ള മടിയാണെന്ന് അറിഞ്ഞോണ്ട് തന്നെ അവൾ അത് മൈന്റ് ആക്കിയില്ല....
ശിവ നീനുവിനെ ഒരുക്കി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ദേവ് അടുത്തേക്ക് വന്നത്....
നിനക്ക് ഒന്ന് വൃത്തിയിൽ ഒരുങ്ങി നിന്നുടെ ശിവ... ദേഷ്യത്തോടെ അത് പറഞ്ഞു അവൻ ബാത്‌റൂമിലേക്ക് പോയി
അവൾ അവളെ നോക്കി നല്ല ഡ്രസ്സ് ആണ്... അതും ആദ്യമായി ഇടുന്നെ.... പിന്നെന്താ അവളൊന്ന് ആദ്യം കണ്ണ് മിഴിച്ചു.... അവൾ കണ്ണാടിയിൽ നോക്കി....
നല്ല മാറ്റം ഉണ്ട്... കുറച്ചു തടിച്ചു അവൾ സ്വയം നോക്കി ആശ്വസിച്ചു..... പിന്നേ നോട്ടം പൗഡർലും കണ്മഷിയിലും എത്തി നിന്നു..... ഇനി ഇതാണോ ഉദ്ദേശിച്ചത്.....
അവൾ കുറച്ചു പൗഡർ ഇട്ടു കട്ടിയിൽ കണ്ണെഴുതുകയും ചെയ്തു...
ഇത് കണ്ടോണ്ട ദേവ് വന്നത്..... അവൻ കണ്ണെടുക്കാതെ നോക്കി നിന്നു പോയി...
ഇത്രയും സൗന്ദര്യം ഉണ്ടാരുന്നോ ഇവൾക്ക് അവൻ വാ പൊളിച്ചു.....
ദേവ്....
അവനൊന്നു തല കുടഞ്ഞു ഒറ്റ ഇറങ്ങിപ്പോക്ക് ആയിരുന്നു....
ദേവിന് ശരിക്കും എന്താ പറ്റിയെ.... അവൾ അവൻ പോകുന്നതും നോക്കി നിന്നു....
അടിപൊളി ആയിട്ടുണ്ട് ശിവാ.... ഈ സൗന്ദര്യം ഒക്കെ എവിടെ കൊണ്ടോയി ഒളിപ്പിച്ചതാ നീ കിച്ചു കണ്ണ് മിഴിച്ചു പറഞ്ഞു....
പിന്നാലെ കൃഷ് കണ്ണിമ വെട്ടാതെ നോക്കി നിന്നു....
എന്നിട്ടും ആ വെട്ടുപോത്തിന് ഇഷ്ടം ആയില്ല തോന്നുന്നു അവൾ സങ്കടത്തോടെ പറഞ്ഞു....
ഏത് വെട്ടുപോത്ത്.... (കൃഷ് )
അവൾ ഇന്നലെ നടന്നതും ഇന്ന് വൃത്തിയിൽ നടക്കാൻ പറഞ്ഞത് ഒക്കെ പറഞ്ഞു കൊടുത്തു....
സംതിങ് ഫിഷി..... കൃഷ് താടി ചൊറിഞ്ഞോണ്ട് പറഞ്ഞു.....
ഉച്ചക്ക് ചോറ് തിന്നുമ്പോഴാ പിന്നെ ദേവ് വന്നത്... അസ്വസ്ഥതയോടെ അവൻ മുറിയിലൂടെ നടന്നു.....
ദേവിന് എന്താ ശരിക്കും പറ്റിയെ.... അവൾ അവനെ തന്നെ നോക്കി നിന്നു...
4thഎന്താടി നോക്കുന്നെ...അവൻ കലിപ്പിട്ട് ചോദിച്ചപ്പോഴാ തൊട്ട് മുന്നിൽ ദേവിനെ കണ്ടേ.....
ഇത്രയും നേരം വായിനോക്കാരുന്നു എന്ന് അപ്പോഴാ അവൾക്ക് മനസ്സിലായെ....
ഞാൻ..... ഞാൻ വെള്ളം വേണോന്ന് ചോദിക്കാൻ വന്നേ.... അവൾ പരിഭ്രമത്തോടെ പറഞ്ഞു ഒപ്പിച്ചു....
വേണം... പറഞ്ഞതും രക്ഷപെട്ടു പറഞ്ഞു ഒറ്റ ഓട്ടം ആയിരുന്നു അടുക്കളയിലേക്ക്...
അവൾ വെള്ളം കൊടുത്തു പോകാൻ നോക്കുമ്പോഴാ അവന്റെ പിറു പിറുക്കൽ പിന്നിൽ നിന്നും കേട്ടെ.....
ഒന്ന് വൃത്തിയിൽ നടന്ന എന്താ.... അടുത്ത് വരുമ്പോൾ ഒക്കെനം ആണ് വരുന്നേ .....
ഇതിന്ന് മെന്റൽ ആയ എന്നാരുന്നു ശിവ ചിന്തിച്ചത്....
അടുക്കളയിൽ കയറി മുഷിഞ്ഞു കോലത്തിൽ നടന്ന പോലും ഒന്നും പറയാറില്ല... ഇപ്പൊ ആണെങ്കിൽ നീനു ഉള്ളോണ്ട് അടുക്കള പണി കുറവാണ്....
നീനു കയ്യിൽ ഉള്ളോണ്ട് ദേവിനെ പേടിച്ചു ആരും ഒന്നും പറയാറ് ഇല്ല..നല്ല ഡ്രസ്സ് ആണ് പൗഡർ ഇട്ടിന്....പോരാത്തേന്ന് നീനു അവളെ ദേഹത്ത് ദേവിന്റെ പെർഫ്യൂഎടുത്തു അടിച്ചിരുന്നു.... എന്ത് മണാടി പറഞ്ഞു ശാരദഏടത്തി ഇപ്പോ കൂടി പറഞ്ഞെ ഉള്ളു..... അവൾ സംശയത്തോടെ അവനെ നോക്കുമ്പോൾ പിന്നിൽ എന്തൊക്കെയോ പൊട്ടിത്തകരുന്നേ കേട്ടു....
അവന്റെ പെർഫ്യൂ ബോട്ടിൽ ആണ്....
എങ്ങും രൂക്ഷമായ സുഗന്ധം നിറഞ്ഞു...
എന്റെ എന്തെങ്കിലും സാധനം തൊട്ടാൽ ഉണ്ടല്ലോ.... അവളെ പിറകോട്ടു തള്ളി അവൻ ഇറങ്ങിപോയി.....
ഞാൻ ഉപയോഗിച്ചോണ്ട് ആണോ ഇങ്ങനെ.... അവൾക്ക് കരച്ചിലും വരുന്നുണ്ടായിരുന്നു..... ഒച്ചപ്പാട് കേട്ട് കൃഷ് വന്നിരുന്നു.... അവൻ നെറ്റിചുളിച്ചു...
അന്ന് രാത്രിയും പിറ്റേന്ന് ഒക്കെ ഇത് പോലെ ഓരോന്ന് പറഞ്ഞു കുത്തി നോവിക്കും..... അവളോട് മിണ്ടാതെ അവോയ്ഡ് ചെയ്തു നടക്കും.... കള്ള് കുടിച്ചു വന്നാലും നീയേത പറഞ്ഞു ആയിരുന്നു ബഹളം..... അവൾക്ക് സംഭവം ഒന്നും മനസ്സിലാകാതെ ഏറെ വേദനിച്ചു..... എന്നത്തേയും പോലെ ആരും കാണാതെ കരഞ്ഞു തീർക്കും സങ്കടം മുഴുവൻ...
കൃഷ് എല്ലാം നോട് ചെയ്തു അർഷിയോട് പറഞ്ഞു...
നിനക്ക് എന്താടാ ഭ്രാന്ത് ആണോ... നീയെന്തിന ശിവന്റെ മെക്കിട്ട് കേറുന്നേ....
അർഷി ദേവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു....
എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നെ ഉള്ളു അവൻ....
ടാ കോപ്പേ നിന്നോടാ ചോദിക്കുന്നെ...
അത്.. പിന്നെ.... അവൾ...
അവൾ... അവളെന്താ ചെയ്തേ....
കുന്തം... ഒന്നൂല്യ.... എല്ലാരേം ദേഷ്യത്തോടെ നോക്കി ഇറങ്ങി പോയി..
എന്താ ഏട്ടൻ പറ്റിയെ..... പഴയ പോലെ മുഖം ഒക്കെ എപ്പോഴും സങ്കടത്തിൽ ആണ്.... നീനുനോട് പോലും ചിലപ്പോൾ ദേശ്യപെടും....
അവൻ കുറച്ചു ദിവസം കഴിഞ്ഞു പോവ്വാല്ലേ.... സത്യം ഒന്നും ശിവയോട് പറയില്ലെന്ന വാശിയിലും ആണ്..... ചിലപ്പോൾ അവോയ്ഡ് ചെയ്തു വേദനിപ്പിച്ചു പോകാൻ ആയിരിക്കും.... അപ്പോൾ ശിവക്ക് അവൻ പോയ സങ്കടം ഉണ്ടാവില്ലല്ലോ..... അർഷി ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു.....
അന്നും കുടിച്ചു ബോധം ഇല്ലാത്ത അവന്നെ അർഷി ആയിരുന്നു ശ്രീ മംഗലത് എത്തിച്ചത്.... കൃഷ് അവനെ കൊണ്ട് റൂമിലേക്ക് പോയി....
ശിവ പെട്ടന്ന് വാതിൽ തുറന്നു വന്നൊണ്ട് കൃഷ് ഒന്ന് പരുങ്ങി....
വീഴാൻ നോക്കുന്നുണ്ട് പിടിച്ചു കൊണ്ട് വന്നതാ കൃഷ് മുഖത്ത് നോക്കാതെ പറഞ്ഞു ഒപ്പിച്ചു....
ശിവ ഒന്നും മിണ്ടാതെ അവനെ പിടിച്ചു അകത്തേക്ക് കൂട്ടി....
ദേവ് ശിവയുടെ തോളിലേക്ക് ചാഞ്ഞു.....
പെട്ടന്ന് ആയിരുന്നു അവളെ പിടിച്ചു തള്ളിയത്....
നീയാരാ..... അവൻ കുഴഞ്ഞ ശബ്ദത്തിൽ അവളെ നേർക്ക് കൈ ചൂണ്ടി.....
നീ ശിവയല്ല.... ശിവയെ എനിക്ക് അറിയാം
ദേവേട്ടാ അത് ശിവ തന്നെയാണ് കൃഷ് പിന്നിലേക്ക് വെച്ച ദേവിനെ പിടിച്ചോണ്ട് പറഞ്ഞു....
എന്നിട്ട് ഇവൾക്കെന്താ ശിവാനിയുടെ സ്മെൽ അല്ലാത്തത്.... ശിവ എന്റെ അടുത്തേക്ക് വരുമ്പോൾ എനിക്ക് അറിയാലോ... അവൾക്ക് നല്ല നാച്ചുറൽ സ്മെൽ ആയിരിക്കും.... അത് പറഞ്ഞു ശിവയെ കെട്ടിപിടിച്ചു .... പിന്നെ പിറകോട്ടു തള്ളി.... നീയെതാ..... എന്നൊക്കെ ചോദിക്കുന്നെ കേട്ടു....
സ്മെല്ലോ..... കൃഷ് വായും പൊളിച്ചു നിന്നു
5thഞെട്ടണ്ട ഇപ്പൊ അത് തന്നെ പറഞ്ഞോണ്ട് നടക്കൽ.... ദേവിന്റെ പെണ്ണിന് നല്ല സുഗന്ധം ആയിരിക്കും പോലും.... അവളെ സ്‌പെഷൽ തന്നെ അതാണ് പോലും.... നീയേത നീയെന്തിനാ അടുത്തേക്ക് വരുന്നേ പറഞ്ഞു ആണ് ഇപ്പൊ നടക്കുന്നേ.... ശിവ ചിരിയോടെ പറഞ്ഞത് ആണെങ്കിലും അവസാനം എത്തുമ്പോൾ അവളെ കണ്ണ് നിറഞ്ഞു ശബ്ദം ഇടറിയിരുന്നു....
നേരം കുറെ ആയി നീ പോയി കിടന്നോ കൃഷ് പറഞ്ഞു ശിവ വാതിൽ അടച്ചു...
കൃഷ് കിളി പോയ പോലെ അടഞ്ഞ വാതിൽ നോക്കി നിന്നു....
പിറ്റേന്ന് രാവിലെ ആകെ ബഹളം കേട്ടാണ് കിച്ചു അവനെയും കൂട്ടി ശിവയുടെ റൂമിലേക്ക് ഓടിയത്....
ശിവയുടെ ഡ്രസ്സ് മൊത്തം വീണ്ടും കത്തിച്ചത് കണ്ടു അമ്പരപ്പോടെ കൃഷ് ശിവയെ നോക്കിയത്.....
അവൾ കരഞ്ഞോണ്ട് നില്കുന്നുണ്ട്. ദേവ് ദേഷ്യത്തോടെ അവളെ നോക്കിയും....
എന്താ സംഭവിച്ചേ അറിയാതെ കൃഷ് ഞെട്ടലോടെ തലക്ക് കൈ വെച്ചു....
ദേവ് അപ്പോൾ തന്നെ ഇറങ്ങി പോവ്വേം ചെയ്തു.....
കൃഷ് മെല്ലെ അർഷിക്ക് ഫോൺ ചെയ്തു
കാര്യം പറഞ്ഞു....
അർഷി കിടന്നു ഉറങ്ങുന്നവനേ കലിയോടെ നോക്കി.... ഒക്കെ ഒപ്പിച് വന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ പറഞ്ഞുള്ള കിടപ്പാണ്.... വരവ് കണ്ടപ്പോഴേ ഒരു കുനിഷ്ട് മണത്തിരുന്നു. അവൻ ഒരു ചവിട്ട് കൊടുത്തു എഴുന്നേറ്റു....
നീ മറ്റേ തെണ്ടിയെ കൂട്ടി വാ.... പറഞ്ഞു അർഷി ഫോൺ വെച്ചു.....
കൃഷ് പറയുന്നേ കേട്ട് താടിക്ക് കയ്യും കൊടുത്തിരിക്കരുന്നു അവർ.... ദേവ് മാത്രം ഇതൊന്നും എന്നെ പറ്റിയല്ല എന്ന മട്ടിൽ എവിടേക്കൊയോ നോക്കി ഇരുന്നു
അപ്പോൾ ശിവ എപ്പോ യൂസ് ചെയ്യുന്ന പെർഫ്യൂമ് യൂസ് ചെയ്യാതെ ആണോ നിന്റെ പ്രശ്നം.... അർഷി ആലോചനയോടെ ചോദിച്ചു...
അവൻ ഒന്നും മിണ്ടിയില്ല....
ജീവിക്കാൻ ഗതിയില്ലാത്ത ശിവയല്ലേ പെർഫ്യൂമ് യൂസ് ചെയ്യണ്ടേ... ഇങ്ങേർക്ക് ഭ്രാന്ത് അല്ലാണ്ട് എന്താ.... കൃഷ് അരിശത്തോടെ പറഞ്ഞു...
അത് പോയിന്റ് ആണ്.... നിന്റെ തോന്നൽ ആണോ ഇനി.... എന്തെങ്കിലും വാ തുറന്നു പറയ് കോപ്പേ അർഷിക് ദേഷ്യം വന്നിരുന്നു....
എന്നിട്ടും അവൻ ഒന്നും മിണ്ടിയില്ല.... മുഖം താഴ്ത്തി ഇരുന്നു....
ടാ എൻ കെ.... നിനക്ക് അവളെ കാര്യം എബിസിഡി തൊട്ട് അറിയാലോ... നിനക്ക് അറിയോ ഇതെന്താന്ന്....അവൻ ആലോചനയോടെ അവനോട് ചോദിച്ചു.
അവൾ പെർഫ്യൂമ് ഒന്നും യൂസ് ആക്കാറില്ല.... അവൾ സ്ഥിരം ആയി ഉപയോഗിക്കുന്നത് കേ.....
എല്ലാരും അവനെ കണ്ണും മിഴിച്ചു നോക്കി നില്കുന്നെ കണ്ടു അവൻ നിർത്തി....
ബാക്കി പറ കേ..... അവൾ എന്താ യൂസ് ആക്കാർ....
അതെനിക്ക് എങ്ങനെ അറിയാ... അവളെ കാര്യം അവളെ കെട്ടിയോനോട് ചോദിക്ക് പറഞ്ഞു ഉരുണ്ടു എഴുന്നേറ്റു പോകാൻ നോക്കി....
പ്ഫാ.... പറടാ പുല്ലേ നിനക്ക് അറിയാം എന്താന്ന്.... കേ ന്റെ ബാക്കി എന്താ.... അർഷി അവന്റെ കഴുത്തിന് കുത്തിപിടിച്ചു.....
ഞാൻ പറഞ്ഞു തരാം.... പക്ഷേ പകരം ഞാൻ ആവശ്യപ്പെടുന്നത് ഇവനും ചെയ്യണം.....
പുര കത്തുമ്പോ തന്നെ വാഴ വെട്ടാണല്ലോ അലവലാതി അർഷി കലിപ്പോടെ അവനെ നോക്കി...
എന്താ വേണ്ടേ.... എന്തായാലും അവൻ ചെയ്യും (അർഷി )
ഇവൻ ദേഷ്യം ഒക്കെ മറന്നു എന്നെ സ്വീകരിക്കണം.... എന്നോട് മിണ്ടണം
എനിക്ക് അറിയണ്ട അതെന്താന്ന്.... ഈ ജന്മം നിന്നോട് പൊറുക്കാനും പോകുന്നില്ല.... മാപ്പ് തരില്ല.... അത് പറഞ്ഞു വാതിൽ വലിച്ചു അടച്ചു പുറത്തേക്ക് പോയി....
എന്ന അറിയണ്ട വേണേൽ പോയി കണ്ടു പിടിക്ക്.... എന്റെ പിന്നാലെ ഇത് ചോദിച്ചു ആരും വരണ്ടാ ഞാൻ പറഞ്ഞു തരില്ല... വാശിയാണേൽ എനിക്ക് വാശിയാ.... എന്നോട് മിണ്ടിയെന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴോന്നും ഇല്ല.... കുറെ ആയി ഞാനും സഹിക്കുന്നു....അത് പറഞ്ഞു അവനും റൂമിലേക്ക് കേറി വാതിൽ വലിച്ചു അടച്ചു....
എന്നെ അങ്ങ് കൊല്ല് അർഷി രണ്ടു ഭാഗത്തേക്ക് നോക്കി അരിശത്തോടെ താടിക്ക് കയ്യും കൊടുത്തു ഇരുന്നു ....
കേ യുടെ ബാക്കി എന്താ ആലോചിച്ചു കൃഷ് നിന്നു....
....... തുടരും
Interesting💞🌺
waiting for the completion