എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 39

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 39🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



ഇന്നത്തോടെ അവസാനിപ്പിച്ചു ഞാൻ ഈ ഫ്രണ്ട്ഷിപ്..... എനിക്ക് ഇനി നിങ്ങളെ അറിയില്ല... നിങ്ങൾ ആയിട്ട് യാതൊരു ബന്ധം ഇല്ല... ചത്തൊന്ന് അറിയാൻ പോലും ഞാൻ ഇനി വരില്ല നോക്കിക്കോ..

അടഞ്ഞ വാതിലിൽ ഒരു ചവിട്ട് കൊടുത്തു അർഷി റൂമിലേക്ക് പോയി ഒരു ബാഗിൽ ഡ്രസ്സ്‌ എടുത്തു പോകാനായി ഹാളിൽ എത്തി....


വാ പൊത്തിച്ചിരിക്കുന്ന കൃഷ്‌നെ നോക്കി


എന്താടാ പുല്ലേ ഇളിക്കുന്നെ....


അവരോട് ദേഷ്യം പിടിച്ചെന്ന് നിങ്ങൾ എന്തിനാ മനുഷ്യ സ്വന്തം ഫ്ലാറ്റിൽ നിന്ന് ഇറങ്ങി പോകുന്നെ..... ഇത് ദേവരാഗം അല്ല...കൃഷ് ചിരിയോടെ തന്നെ പറഞ്ഞു 


അത് ശരിയാണല്ലോ.... ഇത് എന്റെ ഫ്ലാറ്റ് അല്ലേ.... ഞാൻ ദേവരാഗം വീടാണെന്ന് പെട്ടെന്ന് ഓർത്തു പോയി.... അത് പറഞ്ഞു തലക്ക് ഒരു ചൊട്ട് കൊടുത്തു ബാഗ് സോഫയിലേക്ക് എറിഞ്ഞു വീണ്ടും അടഞ്ഞ വാതിലിന് അടുത്തേക്ക് പോയി.


മര്യാദക്ക് എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോയിക്കോ.... എനിക്ക് ഇനി നിന്റെ ഫ്രണ്ട്ഷിപ് വേണ്ട.... നിന്നെ വേണ്ട....


വായിലെ വെള്ളം വറ്റിക്കണ്ട കാക്കു.... കാക്കു റൂമിലേക്ക് കേറിയപ്പോ ഏട്ടൻ പുറത്തേക്ക് ഇറങ്ങി പോയി....


ശവം പോയോ.... നന്നായി.. സത്യം ആയിട്ട് എനിക്ക് മടുത്തു.... രണ്ടിന്റെയും നടുവിൽ കിടന്നു ഭ്രാന്ത് പിടിക്കുകയാ...അവൻ തലക്ക് കയ്യും കൊടുത്തു സോഫയിൽ ഇരുന്നു....


ഇപ്പോ കരുതുന്നുണ്ടാവും അല്ലേ രുദ്രേട്ടൻ മാത്രം ഫ്രണ്ട് ആയി മതിയെന്ന്.... ഒരാളെ അല്ലേ അപ്പോൾ സഹിക്കണ്ടു.... ഇപ്പോ രണ്ടിനേം സഹിക്കണ്ടേ...


അർഷി ഒന്ന് ചിരിച്ചു.... എനിക്കിപ്പോ രുദ്രിനെ പോലെ ആടാ അവനെയും .... രുദ്ര് ആയി lkg തൊട്ടുള്ള ഫ്രണ്ട്ഷിപ് ആണ്.... ഓർമ വെച്ചപ്പോ തൊട്ട് ചങ്കിലെ ചങ്കിടിപ്പ് ആയി മാറിയവൻ  പക്ഷേ ആദിആയി എന്നും നല്ല സ്നേഹത്തിൽ ആണ്.... ഇഷ്ടം ആണ് ഒരു അനിയന്റെ സ്ഥാനം കൊടുത്തോണ്ട് ബഹുമാനം കൊടുത്തിരുന്നു.... അവൻ പിന്നേ ഞങ്ങളെക്കാൾ അനു ആയിട്ട് ആയിരുന്നു അടുപ്പം അവൻ പിന്നെ    ബുജി ടൈപ്പ് ആണ്.... ഒരു വയസ്സിന്റെ വിത്യാസം ആണെങ്കിലും ഞങ്ങൾ ഒന്നിൽ പഠിക്കുമ്പോ അവൻ lkg.... എല്ലാം കൊണ്ട് ഒരു ഗാപ്‌ എന്നും ഉണ്ടായിരുന്നു..  അവൻ തെറ്റ്‌ ചെയ്തെങ്കിൽ അതിന്റെ പിന്നിൽ കുറച്ചു എങ്കിലും ഞങ്ങൾ തെറ്റുകാരായിരുന്നു... ഞങ്ങളുടെ സൗഹൃദത്തിൽ മാറ്റാരും കടന്നു വരരുത് എന്നൊരു സ്വാർത്ഥത.... ഒരാൾ വേറൊരാളെ സ്നേഹിക്കുന്നത് അംഗീകരിക്കാൻ പറ്റാത്തോണ്ട് ഉള്ള അസൂയ.... ആദി ആയിട്ട് ഞങ്ങളെ അടുത്തേക്ക് വന്നില്ല.... ഞങ്ങൾ അങ്ങോട്ട് പോയും ഇല്ല. പിന്നെ കിട്ടിയ ചാൻസ് സൂര്യ മുതൽ എടുത്തു.

ഞങ്ങളിൽ നിന്നും അകലം വന്നു..... ലച്ചു കൂടി വന്നപ്പോ ആദി പൂർണ്ണമായും ഞങ്ങളിൽ നിന്നും അകന്നു... സൂര്യയുടെ കൂടെ കൂടി കുറെ വേണ്ടത്തീനം ഒപ്പിച്ചു വെച്ചു.... ലച്ചു വേണ്ടി വന്നു ഞങ്ങളെ ഈ സ്വഭാവം മാറ്റിയെടുക്കാൻ.... ഞാനും രുദ്ര് ചിലപ്പോൾ വിടാതെ ചേർത്ത് പിടിച്ചു ഇരുന്നുവെങ്കിൽ ആദി ഒരിക്കലും സൂര്യയുമായി അടുക്കില്ലായിരുന്നു... ഒക്കെ കഴിഞ്ഞില്ലേ പോട്ടെ.... അവൻ അതൊന്നും ഓർക്കാൻ പോലും ഇഷ്ടപെടാതെ തലകുടഞ്ഞു....   എത്ര വർഷത്തെ ഫ്രണ്ട്ഷിപ് ഉണ്ടെന്ന് ഞാൻ നോക്കുന്നില്ല... എത്രത്തോളം പരസ്പരം മനസ്സിലാക്കി എന്നതാണ് കാര്യം...ഇപ്പൊ ട്വിൻസ് ആയ ഞങ്ങൾ ലച്ചു പറയണ പോലെ ത്രിമൂർത്തികൾ ആണ്.... മരണം വരെ അങ്ങനെ തന്നെ ഉണ്ടാവും.... പിന്നെ ഇവർ തമ്മിൽ ഉള്ള പ്രശ്നം ശിവ വിചാരിച്ച ഒറ്റ നിമിഷത്തെ കാര്യം ഉള്ളു... ശിവ പറഞ്ഞ പിന്നെ പിണങ്ങി നടക്കാൻ ഒന്നും അവർക്ക് കഴിയില്ല... അവളെ കണ്ണ് നിറഞ്ഞ രണ്ടും മൂക്കും കുത്തി വീഴും... നീ നോക്കിക്കോ ശിവ വരും എല്ലാം ശരിയാകും.... അർഷി ആത്മവിശ്വാസത്തോടെ പറഞ്ഞു...


ആയാൽ നല്ലത്.... കൃഷ് ദീർഘനിശ്വാസത്തോടെ പറഞ്ഞു....


എന്നാലും ഇതെന്താ സംഭവം... കേ....

രണ്ടും തലപുകഞ്ഞു ആലോചന തുടങ്ങി 


                   🔥🔥🔥


സന്ധ്യ ആയതും ശിവ പതിവ് പോലെ വരുന്നത് അവൻ കണ്ടു... അച്ഛനും അമ്മയ്ക്കും വിളക്ക് വെക്കാൻ വരും... ആദിത്യൻ ആയി നല്ല കൂട്ട് ആണ്.

നീനുവിനെ കൃഷ്നെ ഏല്പിച്ചു ആണ് വരിക.... അവൾ അവിടം വൃത്തിയാക്കി അവിടെയുള്ള കുളത്തിൽ പോയി കൈകാൽ കഴുകി വിളക്ക് വെച്ചു പ്രാർത്ഥിക്കുന്നത് വരെ അവനും കൂടെ ഉണ്ടാകും... നല്ലൊരു സൗഹൃദം അവർ തമ്മിൽ ഉടലെടുത്തിരുന്നു...


ഇന്ന് എന്താടോ ലേറ്റ് ആയെ...


ഞാൻ കറക്റ്റ് ടൈം ആണ്... അല്ല മാഷ് എന്നെ കാത്തു നിന്നത് ആണോ.... അവൾ കുസൃതിയോടെ പറഞ്ഞു.


അല്ല ടീച്ചറെ ഞാൻ ചുമ്മാ ചോദിച്ചത് ആണ്.... അവൻ അതെ കുസൃതി ചിരിയോടെ തിരിച്ചു പറഞ്ഞു....


അവൾ പെട്ടെന്ന് മണം പിടിച്ച പോലെ ചുറ്റും നോക്കി.... കൈതപൂത്ത മണം....

ഇതെന്താ പതിവില്ലാത്തെ കൈതപ്പൂവിന്റെ സുഗന്ധം... അവൾ അത്ഭുതത്തോടെ ചോദിച്ചു....


എന്താ ഇഷ്ടം ആണോ ഈ സ്മെൽ...


പിന്നില്ലാതെ.... എനിക്ക് ഒത്തിരി ഇഷ്ടം ആണ്... എനിക്ക് അപ്പുച്ചേച്ചി കൊണ്ട് തരാറുണ്ട്....


ആരാ അപ്പു അവൻ അറിയാത്ത പോലെ ചോദിച്ചു....


അത് ശിവാനിഅപ്പച്ചിയുടെ റിലേറ്റീവ് ആണ്.... ശിവാനി അപ്പച്ചിയുടെ ഫേവറിറ്റ് ആണ് ഇത് ... അനന്തമോഹന്റെ പ്രണയപുഷ്പം....


അനന്തമോഹൻ.... അവൻ നെറ്റി ചുളിച്ചോണ്ട് അവളെ നോക്കി... 


അതൊക്കെ വലിയ കഥയാണ് പിന്നെ പറഞ്ഞു തരാം. ഇപ്പൊ ടൈം ഇല്ല... എന്നാലും ഈ സ്മെൽ ഇപ്പൊ ഇവിടുന്നാ

പുഴവക്കത്തോ തോട്ട് വക്കത്തോ ഒക്കെ ഇത് ഉണ്ടാവുള്ളു....


എന്ന ഈ സ്മെല്ലിന്റെ ഉറവിടം ഇവിടെ ആണ് പറഞ്ഞു പിറകിൽ വെച്ച കൈ മുന്നിലേക്ക് നീട്ടി അവൻ....


അവളുടെ കണ്ണുകൾ വിടർന്നു.... മുഖത്ത് ഒരു നറുപുഞ്ചിരി വിടർന്നു.... അവൾ അത് എടുത്തു ആസ്വദിച്ചു മണത്തു...


അവൾ അറിയാതെ അവളുടെ ഓരോ ഭാവവും അവൻ ഫോണിൽ വീഡിയോ എടുക്കുന്നുണ്ടായിരുന്നു....


ഇതെവിടുന്ന ആദിക്ക് കിട്ടിയേ....


ഞാൻ ഇന്ന് നാട് കാണാൻ ഇറങ്ങി.... പുഴക്കരയിൽ പോയിരുന്നു... കണ്ടപ്പോ എനിക്ക് ഇഷ്ടം ആയോണ്ട് പൊട്ടിച്ചോണ്ട് വന്നു.... ആർക്കെങ്കിലും കൊടുക്കാന്നു കരുതി....


എന്റെൽ ഉണ്ടായിരുന്നു.... അത്.... ബാക്കി പറയാതെ അവൾ നിറുത്തി....


ഇത് ഡ്രെസ്സിന് ഉള്ളിൽ സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു അവൾ.... അന്ന് ദേവ് ദേഷ്യം പിടിച്ചു തീ കൊടുത്തപ്പോൾ അതിൽ ഇതും ഉണ്ടായിരുന്നു അവൾ വേദനയോടെ ഓർത്തു....


അവന്നും മനസ്സിലായിരുന്നു അത്....


നിനക്ക് വേണ്ടി  കൊണ്ട് വന്നത് ...

അതല്ലേ കാത്തിരുന്നേ...


അവൾക്ക് വേണ്ടിയാണെന്ന് കേട്ടപ്പോ ആ മുഖം കൂടുതൽ വിടരുന്നതും മുഖത്ത് സന്തോഷം നിറയുന്നതും അവൻ നോക്കി നിന്നു.... ഒരു കോടി രൂപ കൊടുത്താൽ പോലും അവളിൽ ഈ സന്തോഷം കാണാൻ കഴിയില്ലെന്ന് തോന്നി അവന്ന്...

പെട്ടന്ന് തന്നെ അവന്റെ മുഖം മങ്ങുകയും ചെയ്തു.... കുറച്ചു ദിവസം കഴിഞ്ഞ ഈ മുഖത്ത് ഇനി സന്തോഷം വിടരോ....


ഹെലോ മാഷ് എന്താ ആലോചിക്കുന്നെ...

അവൾ കൈ ഞൊടിച്ചു....


നിന്നെ ഏത് സ്കൂളിൽ പഠിപ്പിച്ചത് ആണെന്ന് ഓർത്തത്....


എന്തുവാ..... അവൾ കണ്ണ് മിഴിച്ചു....


അല്ല ഈ മാഷേ വിളിയെ.... അവൻ ചിരിയോടെ പറഞ്ഞു...


പിന്നെ വയസ്സിനു മുതിർന്ന ആളെ പേര് വിളിക്കാവോ.... ഏട്ടന്ന് വിളിക്കാൻ സമ്മതിക്കുന്നു ഇല്ല....


ആദി വിളിക്കുന്നെ എനിക്ക് ഇഷ്ടം.... അതൊട്ട് വിളിക്കുന്നു ഇല്ല... മാഷേങ്കിൽ മാഷ്...


അവൾ പുഞ്ചിരിയോടെ തലയാട്ടി അപ്പോൾ മാഷ് ഫിക്സ്.... പിന്നെ ഇതിന്ന് ഒത്തിരി താങ്ക്സ് ആ ഫ്ലവെറിൽ ഒരു കിസ്സ് കൊടുത്തോണ്ട് പറഞ്ഞു....


വരവ് വെച്ചിരിക്കുന്നു.... ഇരുട്ടുന്നെ മുന്നേ വിളക്ക് വെച്ചു പോകാൻ നോക്ക്... അവളെ തലയിൽ ഒരു ചൊട്ട് കൊടുത്തു.


അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി പോയി...


ഒരു ചെറു പുഞ്ചിരിയോടെ അവൻ തിരിച്ചു നടന്നു. അപ്പോഴാ ഫോൺ റിങ് ചെയ്തത്....


 ശിവക് കൊടുത്തോ ഏട്ടാ... അവൾ വാങ്ങിയോ.....ഹെലോ പറയുന്നതിന്ന് മുന്നേ അപ്പുന്റെ സ്വരം കേട്ടു....


അതൊക്കെ കൊടുത്തു.... കയ്യും കാലും ഒക്കെ ചൊറിഞ്ഞിട്ട് വയ്യാടി.... എവിടൊക്കെയോ നീറുന്നുണ്ട്.... കുളിക്കുമ്പോ സ്വർഗ്ഗം നരകം കണ്ടു....


അവളുടെ പൊട്ടിച്ചിരി അവൻ കേട്ടു....


ഇളിക്കല്ലേ പിശാജേ....


ഞാൻ പറഞ്ഞോ ആ കാട്ടിൽ ഒക്കെ കേറാൻ.. എന്തോ ഭാഗ്യത്തിന്ന് കിട്ടിതാ ആ ഒരെണ്ണം.... പാമ്പ് കടി കിട്ടാത്തെ ഭാഗ്യം പറ..... ചൊറിച്ചിൽ ആദ്യം ആയോണ്ടാ..


ശിവക്കും അവന്നും വേണ്ടി ഈ ലോകത്ത് എവിടെ ഉണ്ടെങ്കിലും ഞാൻ കൊണ്ട് കൊടുക്കും മോളെ.... നിന്റെ അടുത്ത് പുഴ ആയോണ്ട് അങ്ങോട്ട് വന്നു...


പുറമെ ദേഷ്യം കാണിച്ചാലും എന്റെ കുഞ്ഞേട്ടനെ ഇഷ്ടം ആണല്ലേ.....


ഇഷ്ടം അല്ലേടി ജീവൻ ആണ്... ആ പന്നിക്ക് അത് മനസ്സിൽ ആവണ്ടേ.... അവന്റെ ശബ്ദത്തിൽ സങ്കടം കലർന്നിരുന്നു....


ഇത്രയും സങ്കടം ഉണ്ടെങ്കിൽ  ഒരു പെണ്ണ് കെട്ടി അങ്ങ് കാണിച്ചു കൊടുക്ക് കുമാരേട്ടാ.... അവൾ ഒരു ആക്കലോടെ

പറഞ്ഞു..


നിന്നെ അനിയത്തിആയി ഏറ്റെടുത്തത് ഞാൻ തിരിച്ചു എടുത്തു... വെച്ചിട്ട് പോടീ കുരിപ്പേ....


എന്നെ ഒടിച്ചിട്ട് ഒന്നും കാര്യം ഇല്ല.... കുഞ്ഞേട്ടന്റെ ദേഷ്യം മാറണം എങ്കിൽ ഈ ഒരു വഴിയേ ഉള്ളുന്ന എനിക്ക് തോന്നുന്നേ....


ഇനി സംസാരിച്ച ശരിയാവില്ലന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു...


വിവാഹം..... നെഞ്ച് പൊടിയുന്ന പോലെ തോന്നി അവന്ന്....അവൻ പോലും അറിയാതെ ഇടനെഞ്ചിൽ പച്ചകുത്തിയിടത് അവന്റെ കൈകൾ പതിഞ്ഞു.... നെഞ്ചിന്റെ വേദന സഹിക്കാൻ ആവാത്തത് പോലെ കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങി.....

അവൻ മനസ്സിലേക്ക് നീനുമോളെ മുഖം കൊണ്ട് വന്നതും മനസ്സ് ശാന്തമാവുന്നത് അവൻ അറിഞ്ഞു... അവൻ ഫോൺ എടുത്തു വീഡിയോ കാൾ ചെയ്തതും കാത്തിരുന്ന പോലെ നീനുവും കൃഷ് മുന്നിൽ എത്തിയിരുന്നു... കേ യുടെ ബാക്കി പറയതോണ്ട് മുഖം വീർപ്പിച്ചിരുന്ന കൃഷ്നെ കണ്ടതും അവന്ന് ചിരി പൊട്ടി....

അവൻ മൈന്റ് ആക്കാതെ നീനുനോട് സംസാരിച്ചു കൊണ്ടിരുന്നു..... ശിവ വരുന്നത് വരെ ആ സംസാരം നീണ്ടു.....


                   🔥🔥🔥


രാത്രി നീനുവിനെ ഉറക്കി കിടത്തി... എന്നത്തേയും പോലെ അവളെ കൂടെ കിടക്കാൻ മനസ്സ് അനുവദിച്ചില്ല.... മുഷിഞ്ഞ ഡ്രസ്സ്‌ ആണ്...അവൾ ഇട്ട ഡ്രസ്സ്‌ നോക്കി ഒരു നെടുവീർപ്പോടെ നിലത്ത് കിടന്നു.... ഈ മുഷിഞ്ഞ കോലത്തിൽ ബെഡ്ഷീറ്റ് വൃത്തികേട് ആക്കണ്ട എന്ന് തോന്നി അവൾക്ക്.....


ദേവ് വരുമ്പോൾ കണ്ടത് നിലത്ത് തണുപ്പത് ചുരുണ്ടു കൂടി കിടക്കുന്ന ശിവയെ ആണ്.....


തണുത്തു വിറച്ചു കിടക്കുന്ന അവളെ കണ്ടു നെഞ്ചിൽ ഒരു ആന്തലോടെ അവളുടെ അടുത്തേക്ക് ഓടി...


ശിവാ... അവളുടെ കവിളിൽ തട്ടി വിളിച്ചു.


അവൾ ഒന്ന് ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു... അവളുടെ മുന്നിൽ മുട്ട് കുത്തി നിൽക്കുന്ന ദേവിനെ കണ്ടു പേടിയോടെ ഞെട്ടി എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവളുടെ കാലുകൾ തണുപ്പിൽ വിറങ്ങലിച്ചു കോടിയാ പോലെ ആയിരുന്നു.... എഴുന്നേറ്റ അതെ പോലെ നിലത്തേക്ക് വീഴാൻ ചാഞ്ഞതും അവൻ പിടിച്ചിരുന്നു....


അവൾ പേടിയോടെ അവനെ നോക്കിയത്....


നീയെന്താ വെറും തറയിൽ കിടന്നേ പനി വരുത്തിക്കാനാ.... തണുപ്പടിച്ചു ശരീരം കോടി....അവൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു....


അത് മോളെ കൂടെ കിടക്കാൻ.... എന്റെൽ വേറെ ഡ്രസ്സ്‌ ഇല്ല.... അവൾ പേടിയോടെ പറഞ്ഞു....


അവനും അപ്പോഴാ അതോർത്തെ.....

രാവിലത്തെ കലിയിൽ ചെയ്തു പോയതാ.... വാങ്ങാനും മറന്നു.... അവൻ നെറ്റിയിൽ ഇടിച്ചു....


നമുക്ക് വേഗം പോയി വാങ്ങിയിട്ട് വരാം... വാ....


മോള് തനിച്..... അവൾ വിക്കലോടെ പറഞ്ഞു...


ബൈക്ക് ആണ്... ഈ രാത്രിയിൽ അവളെ കൂട്ടാൻ പറ്റില്ല. എനിക്ക് ഈ ഡ്രസ്സ്‌ കുന്തോം ഒന്നും ഒറ്റക്ക് എടുക്കാൻ അറിയില്ല....


പെട്ടന്ന് അവൻ ഫോൺ എടുത്തു കൃഷ്നെ വിളിച്ചു.....


നീ കിച്ചുനെ കൂട്ടി റൂമിലേക്ക് വാ. ഞാൻ ശിവയെ കൂട്ടി ഡ്രസ്സ്‌ എടുത്തിട്ട് വരാം നീനുനെ നോക്കണം അത് പറഞ്ഞു ഫോൺ വെച്ചു..... മറുപടിക്ക് കാത്ത ചെക്കന്റെ വായിലിരിക്കുന്നത് മൊത്തം കേക്കേണ്ടി വരുന്നു അവന്ന് അറിയാരുന്നു....


കുറച്ചു കഴിഞ്ഞതും കൃഷ് കിച്ചു അങ്ങോട്ട് വന്നു.... കിച്ചു ഉള്ളോണ്ട് കൃഷ് ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ മുഖത്തെ പരിഹാസം ദേവ് കണ്ടിരുന്നു....


ഇങ്ങേർക്ക് ഭ്രാന്ത് ആടാ.... വാങ്ങിക്കുന്നത് അയാൾ കത്തിക്കുന്നതും അയാൾ കിച്ചു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് നീനുന്റെ കൂടെ കിടന്നു....


കൃഷ് ചെറുചിരിയോടെ നീനുനെ കെട്ടിപിടിച്ചു ഇപ്പുറത്തു സൈഡിൽ കിടന്നു..


                           🔥🔥🔥


കുറച്ചു ദൂരം ചെന്നതും തന്നെ ആരോ ഫോളോ ചെയ്യുന്നുണ്ട് എന്ന് തോന്നിയതും അവൻ സ്പീഡ് കുറച്ചു ചുറ്റും നോക്കി....


പെട്ടന്ന് ആയിരുന്നു സൈഡിലൂടെ പോയ ഒരു വണ്ടി അവന്റെ ബൈക്കിന്റെ ബാക്കിൽ ഇടിച്ചതു....

അവൻ സൈഡിലേക്ക് ചെരിഞ്ഞു.


 പെട്ടന്ന് വെട്ടിച്ചോണ്ട് അവന്ന് ഒന്നും പറ്റിയില്ല .... അവൻ ബൈക്ക് സൈഡിൽ ആക്കി നിർത്തി.... ശിവയോട് ഇറങ്ങാൻ പറഞ്ഞു.... അപ്പോഴേക്കും അവർക്ക് ചുറ്റും കുറെ വാഹനങ്ങളും ആളുകളും നിരന്നു.....


തന്നെ അറിയുന്ന ആരും ഈ നാട്ടിൽ ഇല്ല

താൻ ആരാണെന്നു പോലും അറിയില്ല...

അപ്പോൾ പിന്നെ ഇതാരെ കൊട്ടേഷൻ ആണ്..... എന്തിന് വേണ്ടി..... അîവന്റെ ഉള്ളം ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു..... ചുറ്റും ആയുധങ്ങൾ ആയി നിരന്നവരെ

കണ്ടു അവന്റെ കണ്ണുകൾ കുറുകി.... നെറ്റിയിലെ ഞരമ്പ് പിടച്ചു.... അവൻ അവർക്ക് നേരെ രോഷത്തോടെ പോകാൻ നോക്കുമ്പോഴാ അവന്റെ പിറകിലൂടെ രണ്ടു കൈകൾ വരിഞ്ഞു മുറുക്കിയത്...... ശിവ...... അവളെ ഓർത്തതും ഭയം ഉടലെടുത്തു അവന്റെ ഉള്ളിൽ.... വിറയൽ പടർന്ന അവളുടെ കൈകൾ അവൾ ആകെ ഭയന്നു വിറക്കുകയാണെന്ന് അവന്ന് കാണിച്ചു കൊടുത്തു.....അവളെ എന്ത് ചെയ്യും എന്നൊരു ചിന്ത വരുന്നതിന്ന് മുന്നേ തന്റെ നേർക്ക് വടിവാളും ചുഴറ്റി ഒരുത്തൻ വരുന്നത് കണ്ടു.... അത് കണ്ടതും ദേവ് എന്ന് അലറി കൊണ്ട് പിന്നിൽ നിന്നും പിടി വിട്ടു മുന്നിലൂടെ അവനെ കെട്ടിപിടിച്ചു....


                          ...... തുടരും 


ShivaRudragni NEXT PART 40


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url