ShivaRudragni Part 40
ശിവരുദ്രാഗ്നി
by IFAR
🔥PART 40🔥
ശിവയെ ചേർത്ത് പിടിച്ചു തന്നെ അവൻ വാൾ വീശിയവന്റെ കയ്യിൽ മുഷ്ടി ചുരുട്ടി അടിച്ചു....വാൾ നിലത്ത് വീഴുന്നേ മുന്നേ അവന്റെ കയ്യിൽ എത്തിയിരുന്നു..... ദേവിന്റെ ഒരു ചവിട്ടിൽ തന്നെ അവൻ തെറിച്ചു വീഴുന്നേ കണ്ടു ശിവ പേടിയോടെ കണ്ണുകൾ പൂട്ടി....
ശിവയെ ബലമായി പിടിച്ചു മാറ്റി പിറകോട്ടു നിർത്തി...
ഇവിടെ നിൽക്ക് ഒരഞ്ചു മിനിറ്റ് ഞാൻ ഇതൊന്ന് തീർത്തു വരാം....
വേണ്ട നമുക്ക് പോകാം തല്ല് വഴക്ക് ഒന്നും വേണ്ട.....
ദേ ശിവ നേരം കാലം നോക്കാതെ ഓരോന്ന് പറയല്ലേ....
ഞാൻ മാറില്ല.... പറഞ്ഞു അവന്റെ കയ്യിൽ പോയി പിടിച്ചു...
മാറി നിക്കെടി അവൻ അലറുകയാരുന്നു.... എന്നിട്ടും അവൾ മാറിയില്ല..
അപ്പോഴേക്കും വീണ്ടും അവരെ വളഞ്ഞിരുന്നു അവർ... ഇനി ശിവയെ പിറകിൽ ആക്കിയാലും സേഫ് അല്ല... കൂടുതൽ റിസ്ക് ആണ്.... അവൾ ആണെങ്കിൽ അവനെ പിടിവിടാതെ പിടിച്ചിട്ടുണ്ട്... അവൻ അവളെ അവന്റെ മുന്നിലേക്ക് നിർത്തി... അവളെ കയ്യിൽ ആ വാൾ പിടിപ്പിച്ചു.... അവൾ ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കാൻ പോയെങ്കിലും അവന്റെ ഉറച്ച ശരീരത്തിൽ തട്ടി അവൾക്ക് അതിന്ന് കഴിഞ്ഞില്ല.... ആ ശരീരത്തിന്റെ ധൃടത
അവൾ അറിഞ്ഞു.... അവന്റെ ബലം അവളുടെ കൈകളിൽ അമർന്നു.... വേദന എടുത്തെങ്കിലും എന്താ സംഭവിക്കുന്നെ എന്ന് മനസ്സിലാകാത്ത വിധം അവൾ നിന്നു..... ഇടത് കൈകൊണ്ട് അവളെ വയറിലൂടെ അവനോട് അമർത്തി പിടിച്ചു അവളുടെ കൈകളിലൂടെ വാൾ പിടി പിടിപ്പിച്ചു അവന്റെ വിരലുകൾ അമർന്നു.... അവളുടെ കൈകൾ അവന്റെ ആക്ഞാനുസരണം വായുവിൽ മെയ് വഴക്കത്തോടെ ചലിച്ചു കൊണ്ടിരുന്നു....
വെട്ടുന്നത് അവൻ ആണെങ്കിലും അവൾ അറിയുന്നുണ്ടായിരുന്നു അത്.... രക്തം പലപ്പോഴും അവളെ നേരെ ചീറ്റി തെറിച്ചു.
അവളുടെ മുന്നിൽ വേദനയാൽ പിടയുന്ന ശരീരങ്ങൾ കാണനാവാതെ അവൾ കണ്ണുകൾ അടച്ചു.. തന്റെ കാലുകളും കൈകളും തന്റെ ശരീരം മുഴുവൻ അവന്റെ അധീനതയിൽ ആണെന്നും അവ ചലിക്കുന്നതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു.... അവളുടെ ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടു അവൾ ഊർന്നു വീഴുന്നതിന്ന് മുന്നേ തന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ദേവിനെ അവൾ അറിയുന്നുണ്ടായിരുന്നു.... അമ്മക്കിളി തന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുന്ന പോൽ അവളെ ഒരു പോറൽ പോലും ഏല്പിക്കാതെ പിടിച്ചിരുന്നു....
അവൻ അവളെ നിലത്ത് ഇരുത്തൻ നോക്കിതും ... അവന്റെ മുന്നിൽ രണ്ട് സൈഡിലും നിഴൽ കണ്ടു.....
അർഷീ..... അവന്റെ അലർച്ച അവസാനിക്കും മുന്നേ അവൻ ശിവയെ അവന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.
വാടാ.,... സൈഡിൽ നില്കുന്നവന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു കയ്യിലുള്ള വാൾ എറിഞ്ഞു കൊടുത്തു മുന്നിൽ യുദ്ധവെറിയോടെ കയ്യിലെ ഇടിവള കയറ്റി വെച്ചു ഓടുന്നവന്റെ പിന്നാലെ അവനും ഓടിയിരുന്നു....
അർഷി അവളെ എടുത്തു കാറിലേക്ക് നടന്നു പിൻ സീറ്റിൽ കിടത്തി.... അവളെ പൾസ് നോക്കി ആശ്വാസത്തോടെ ശ്വാസം വിട്ടു...കീശയിൽ നിന്നും ടവൽ എടുത്തു മുഖത്തെ ബ്ലഡ് ഒക്കെ തുടച്ചു കൊടുത്തു....അവളുടെ തലയിലൂടെ ഒന്ന് തലോടി ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കേറി....
പിന്നിൽ നിലവിളികളും അലർച്ചകളും കരച്ചിൽ അവൻ കേൾക്കുന്നുണ്ടായിരുന്നു....
പടച്ചോനെ നാളെ കാക്കിയിട്ട് വരുമ്പോൾ തിരിച്ചു അറിയാൻ പാകത്തിൽ ഒരു മുഖം അല്ലെങ്കിൽ അവർ മനുഷ്യർ ആയിരുന്നു എന്നറിയാൻ എന്തെങ്കിലും അടയാളം എങ്കിലും ബാക്കി വെച്ചേക്കണേ.... രുദ്രതാണ്ടവം കഴിഞ്ഞ ഒന്നും ഉണ്ടാകില്ലെന്ന് അറിയാം എന്നാലും ഒരു ആഗ്രഹം കൊണ്ട് പറഞ്ഞത.... എന്ന് പറഞ്ഞു കീശയിൽ നിന്നും ഒരു ച്യുയിങ്ങ്ഗം എടുത്തു ആസ്വദിച്ചു ചവച്ചോണ്ട് ചെറിയ സൗണ്ടിൽ മ്യൂസിക് വെച്ചു അവൻ ഫോൺ എടുത്തു ഗെയിം കളിക്കാൻ തുടങ്ങി....
ഗാസ്സിൽ മുട്ട് കേട്ട് അവൻ താഴ്ത്തി...
ഇത്ര പെട്ടന്ന് കഴിഞ്ഞോ.... എന്റെ ഗെയിം ലെവൽ ഒന്നേ കഴിഞ്ഞുള്ളൂ.... അവൻ നിരാശയോടെ പറഞ്ഞു ഫോൺ ഓഫ് ചെയ്തു.... കാറിൽ നിന്നും ഇറങ്ങി....
ബോധം പോയതാ.... ആൾ പാനിക് ആണ്
എഴുന്നേൽക്കുമ്പോ എന്താ അവസ്ഥ നോക്ക്.... എന്നിട്ടു വിളിച്ചോ.... ഇവിടുത്തെ സിറ്റുവേഷൻ ഒന്ന് ഒതുക്കി ഞങ്ങൾ അങ്ങ് വന്നോളാം പറഞ്ഞു ...
വാടാ..... അർഷി കൈ പിടിച്ചിട്ടും അനങ്ങാതെ അവരെ നോക്കി നിൽക്കുന്നവനേ അർഷി ബലമായി വലിച്ചു....
ബോധം വന്നിട്ട് പോകടാ.... ശിവക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടകൊ.... വേവലാതിയോടെ നോക്കുന്നവനെ പിടിച്ചു വലിച്ചു കൊണ്ട് അർഷി മുന്നോട്ട് നടന്നു....
സ്വന്തം സഹോദരന്റെ റൊമാൻസ് പിടിക്കാൻ പാടില്ല ബ്രോ.... അവിടെ ഇനി നിന്ന ഈ കുഞ്ഞു മനസ്സ് താങ്ങില്ല.... അതോണ്ട് വാ....
റൊമാൻസ് ഈ അവസ്ഥയിൽ.... ടാ പുല്ലേ ശിവക്ക് വല്ല മുറിവോ മറ്റോ ഉണ്ടെങ്കിലോ ഹെല്പിന് ആൾ വേണമെങ്കിലോ.....
ഒരു മുള്ള് സൂചി പോലും ആ ഡ്രെസ്സിൽ പോലും തട്ടിയിട്ട് ഉണ്ടാവില്ല.... അപ്പോഴാ മുറിവ്.....
എന്നാലും അവളെ കൊണ്ട് ഫൈറ്റ് ഒക്കെ
ചെയ്തേ അല്ലേ.... അവൻ വീണ്ടും മടിച്ചു.
അൻപത് കിലോ ഉള്ള കൃഷ്‌നെ കൊണ്ട് ഡെയിലി വാം അപ് വർക്ക് ഔട്ട് ഒകെ ചെയ്യുന്നവനാ നാല്പതു കിലോ ഉണ്ടോന്ന് പോലും അറിയാത്ത ശിവയെ കൊണ്ട് ഫൈറ്റ് ചെയ്യാൻ വിഷമം ഉണ്ടാവാ.... അവന്റെ കയ്യിൽ പൂച്ചക്കുട്ടിയെ പോലെ ഉള്ളു അവൾ....
പിന്നെ ഒന്നും മിണ്ടാതെ അവൻ അർഷിയുടെ കൂടെ പോയി....
🔥🔥🔥
വാതിലിൽ മുട്ട് കേട്ട് തുറന്ന കൃഷ് കിച്ചുനെ എഴുന്നേൽപ്പിച്ചു പോയി വാതിൽ തുറന്നു.....
കയ്യിൽ ശിവയെയും എടുത്തു നിൽക്കുന്ന ദേവിനെ കണ്ടു ഞെട്ടി....
അവളൊന്ന് തലകറങ്ങി വീണു.... ഫുഡ് കഴിക്കാത്തൊണ്ടാ.... അവൻ കിച്ചുനെ നോക്കി പറഞ്ഞു കൊണ്ട് കൃഷ്‌നെ കണ്ണോണ്ട് പോകാൻ പറഞ്ഞു.....
നീനുനെ ഞാൻ എന്റെ കൂടെ കൂട്ടിക്കോട്ടെ.... പ്ലീസ്.... ഇന്നൊരു ദിവസം മതി.... അവൻ ദയനീയമായി പറഞ്ഞു....
ദേവിന് മനസ്സിലായിരുന്നു ഞങ്ങളെ തനിച് ആക്കാൻ അവൻ പറയുന്നേ ആണെന്ന്.... അവൻ തലയാട്ടിയതും കൃഷ് നീനുനെ എടുത്തു പുറത്ത് ഇറങ്ങിയിരുന്നു....
നിനക്ക് ഭ്രാന്ത് ഉണ്ടോടാ ഉറങ്ങുന്ന കുഞ്ഞിനെ എടുത്തോണ്ട് വന്നിന്.... കിച്ചു ഉറക്കച്ചടവോടെ പറഞ്ഞു....
എന്തോ ഇന്ന് ഇവളെ കൂടെ കിടക്കാൻ ഒരു ആഗ്രഹം.... അത് പറഞ്ഞു അവൻ നീനുനെ കൊണ്ട് റൂമിലേക്ക് പോയി....
കിടക്കാൻ നേരം കിച്ചു ഉണ്ടായിരുന്നു മറുസൈഡിൽ...
എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട്.... ആ റൗഡിയെ പേടിച്ചു ചോദിക്കാഞ്ഞേ... ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടിയില്ലെങ്കിലോ പറഞ്ഞു അവളെ കെട്ടിപിടിച്ചു കിടന്നു....
കൃഷ്ന് സംഭവം എന്താന്നറിയാഞ്ഞിട്ട് ഒരു സ്വസ്ഥത ഇല്ലായിരുന്നു. കിച്ചു ഉള്ളോണ്ട് ആരെയും വിളിക്കാൻ പറ്റില്ല... രാവിലെ ചോദിക്കാം എന്ന് സമാധാനിച്ചു അവൻ കിടന്നു.....
🔥🔥🔥
ശിവയുടെ മുഖത്ത് വെള്ളം കുടഞ്ഞു അവൻ മെല്ലെ തട്ടിവിളിച്ചു....
ശിവാ....
അവൾ കണ്ണ് തുറന്നു ഞെട്ടിപകച്ചു ഒരു നിമിഷം നിന്നു..... കണ്മുന്നിലേക്ക് നേരത്തെ നടന്നത് ഒക്കെ ഓർമ വന്നതും ഒരു അലർച്ച ആയിരുന്നു.... ദേവ് അവളുടെ വാ പൊത്തിപിടിച്ചു.....
അവൾ ഞെട്ടലോടെ അവന്റെ കൈ തട്ടി മാറ്റി....
ഞാൻ കൊന്നു.... എന്റെ കൈ കൊണ്ട്.....
അവൾ ഭ്രാന്തിയെ പോലെ മുടിയിൽ കൊരുത് പിടിച്ചു വലിച്ചു....
നീ ആരെയും കൊന്നിട്ടില്ല..... ദേവ് അർദ്രമായി അവളെ കൈ പിടിച്ചു മാറ്റി...
ഇല്ല.... കൊന്നു.... അവരെ ഞാൻ... രക്തം
എന്റെ കൈ കൊണ്ട്..... അവൾ അലറിക്കരയാരുന്നു.....
അവൻ അവളെ അവനോട് ചേർത്ത് പിടിച്ചു... അവൾ കുതറി മാറാൻ നോക്കും തോറും ബലമായി തന്നെ അവൻ പിടിച്ചു..
അവസാനം തളർന്ന പോലെ അവന്റെ നെഞ്ചോരം അവൾ കിടന്നു.... എങ്ങലടികൾ മാത്രം ഇടക്കിടക്ക് ഉയർന്നു കേട്ട് കൊണ്ടിരുന്നു....
എന്റെ കൈ കൊണ്ട്.... ഞാൻ.... അവൾ വീണ്ടും പിറുപിറുത് കൊണ്ടേ ഇരുന്നു....
ഇല്ലെടാ.... നീ ആരെയും കൊന്നിട്ടില്ല....
എന്റെ കൂടെ ജീവിച്ച എന്നും ഇത് തന്നെ ആയിരിക്കും അവസ്ഥ.... എന്നിട്ടാണോ എന്റെ കൂടെ ജീവിക്കണം പറഞ്ഞു നടക്കുന്നേ.... അവൻ ചെറു ചിരിയോടെ ആയിരുന്നു പറഞ്ഞത്....
അത് കേട്ടതും അവൾ ഒരു നിമിഷം നിശബ്ദമായി....
ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ എന്റെ കൂടെയുള്ള ജീവിതം....
അതിന്നും അവളിൽ നിന്നും ഒരു മറുപടി ഉണ്ടാരുന്നില്ല..... പക്ഷേ അവന്റെ മേലുള്ള പിടി മുറുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു....
കുറച്ചു സമയം അവന്റെ നെഞ്ചിൽ ചാരി തന്നെ അങ്ങനെ നിന്നു....
പോയി ഡ്രസ്സ് മാറി വാ.... അവൻ അവളെ അവളിൽ നിന്നും അടർത്തി മാറ്റി പറഞ്ഞു....
അവളിൽ നിന്നും അപ്പോഴും ഒരു മറുപടി ഉണ്ടായിരുന്നില്ല.... ഒരു ദീർഘ നിശ്വാസത്തോടെ അവളെ ഒന്നു നോക്കി
അവന്റെ ഡ്രെസ്സിൽ നിന്നും ഒരു പാന്റും ടീഷർട്ട് എടുത്തു വന്നു ബാത്‌റൂമിൽ വെച്ചു....
അവളെ എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക്ക് കൂട്ടി വന്നു....
കുളിച്ചിട്ട് ഡ്രസ്സ് മാറിവാ....
... അവൻ മുഖം ഉയർത്തി നോക്കിയതും ഒരു നിർജീവമായ നോട്ടം മാത്രം ആയിരുന്നു....
ഷോക്കിൽ നിന്നും ഇപ്പോഴും അവൾ പുറത്തേക്ക് വന്നിട്ടില്ലെന്ന് തോന്നി....
അവൻ തന്നെ അവളെ ഷവർ തുറന്നു അതിന്ന് കീഴിൽ നിർത്തിച്ചു... തലയിലൂടെ വെള്ളം ഒലിച്ചിറങ്ങി നനഞ്ഞു കുളിച്ചിട്ടും അവൾ അത് പോലും അറിയാത ഭാവത്തിൽ ആയിരുന്നു....
ശിവാ..... അവളുടെ മുഖത്ത് കൈ വെച് വിളിച്ചു..... അവൾ മുഖം ഉയർത്തി നോക്കി
നീയല്ല ഞാൻ ആണ് കൊന്നത്.... എന്റെ കൈ കൊണ്ട്.... നീയൊന്നും ചെയ്തിട്ടില്ല
അതും ഓർത്തോണ്ട് ഇരിക്കല്ലേ....ഡ്രസ്സ് മാറി വാ ... അത് പറഞ്ഞു കൈ എടുത്തു മാറ്റി.... അവൻ പോകാൻ നോക്കിയതും തിരിഞ്ഞു നോക്കുമ്പോൾ അതെ നിൽപ്പ് ആയിരുന്നു കുറെ കാത്ത് നിന്നിട്ടും ഒരു മാറ്റം അവളിൽ ഉണ്ടായിരുന്നില്ല.... അവളെ നിൽപ്പും ഭാവവും കണ്ടു അവന്ന് പേടിയും സങ്കടം തോന്നുണ്ടായിരുന്നു.... സഹികെട്ടു അവൻ തന്നെ ഒരു തോർത്തു എടുത്തു തല തുവർത്തി കെട്ടി കൊടുത്തു.....അവളെ നനഞ്ഞു കുതിർന്ന ഡ്രസ്സിലേക്ക് ദയനീയമായി നോക്കി....
ശിവാ.... ഡ്രസ്സ് മാറിയേ ഒന്ന്..... ഇനി പനി കൂടി വരുത്തിക്കല്ലേ....സങ്കടം ദയനീയതയും കലർന്നിരുന്നു അവന്റെ വാക്കുകളിൽ.....
ഏറെ നേരം കഴിഞ്ഞിട്ടും ഒരു അനക്കം അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല....
അവൻ അവളെ കണ്ണുകളിലേക്ക് നോക്കി
കൊണ്ട് ചുരിദാറിന്റെ ടോപ്പിൽ കൈ വെച്ചു... അവളിൽ നിന്നും ഒരു എതിർപ്പ് ഇല്ലെന്ന് അവൻ കണ്ടു.... അവളെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ അവൻ ഡ്രസ്സ് അഴിച്ചു മാറ്റി അവൻ കൊണ്ട് വന്ന ഡ്രസ്സ് ഇട്ട് കൊടുത്തു.... അവളെയും കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി ബെഡിൽ ഇരുത്തി....
ശിവാ എന്തെങ്കിലും ഒന്ന് സംസാരിക്ക്.... പേടിയാവുന്നുണ്ട്.... അറ്റ്ലീസ്റ്റ് ഒന്ന് എന്നെ നോക്കുകയെങ്കിലും ചെയ്യ്.... അവളുടെ കൈ കൂട്ടിപിടിച്ചു പറഞ്ഞു... ഒരു റെസ്പോണ്ട് കാണാത്തോണ്ട് അവനിൽ ഭയം ഇരച്ചെത്തി.
അവളെ മനസ്സ് കൈവിട്ടുവോ എന്ന് പോലും ഓർത്തു അവൻ....
അവൻ പോലും അറിയാതെ അവന്റെ വിരലുകൾ ഫോണിൽ അർഷിയെ തേടി എത്തിയിരുന്നു.... അവനോട് സംസാരിച്ചതും മനസ്സിൽ ഒരു സമാധാനം തോന്നി.... വീണ്ടും അവളുടെ അടുത്തേക്ക് പോയി....
നീനു..... നീനു എവിടെ ശിവാ പരിഭ്രമത്തോടെ ഉച്ചത്തിൽ പറഞ്ഞു ചുറ്റും നോക്കി അവൻ ....
അവളുടെ കണ്ണുകളിലും ഒരു പിടച്ചിൽ ആ സമയം അവൻ കണ്ടു.... ഞെട്ടി എണീറ്റ പോലെ അവൾ എഴുന്നേറ്റു ബെഡിലും ചുറ്റും നോക്കി......
നീനു..... നീനു.... കരഞ്ഞോണ്ട് ചുറ്റും നോക്കി പിന്നെ ദേവിന്റെ അടുത്തേക്ക് പാഞ്ഞു അവന്റെ ഷർട്ടിൽ കൂട്ടിപിടിച്ചു എന്റെ മോളെവിടെ..... എന്റെ മോളെവിടെന്ന്..... അവനെ പിടിച്ചു ഉലച്ചു അലറുന്നവളെ അവൻ ഇറുക്കെ കെട്ടിപിടിച്ചു.....
പേടിപ്പിച്ചു കളഞ്ഞല്ലോടി .... അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർക്കുമ്പോൾ രണ്ട് തുള്ളി കണ്ണുനീർ കൂടി ഇറ്റിവീണിരുന്നു. ......
എന്റെ മോളെവിടെയാ...... അവൾ കരഞ്ഞു പോയിരുന്നു.....
കൃഷ്ന്റെ കൂടെ ഉറങ്ങുന്നുണ്ട്.... ഞാൻ ചുമ്മാ പറഞ്ഞത.....
കള്ളം പറയാ.... എനിക്കിപ്പോ എന്റെ മോളെ കാണണം..... പുറത്തേക്ക് ഓടാൻ പോയവളെ അവൻ പിടിച്ചു വെച്ചു.....
എന്റെ മോളല്ലെടി..... ഞാൻ കള്ളം പറയോ..... നല്ല ഉറക്കം ആണ് അവിടെ കിടന്നോട്ടെ കരുതി....
അത് പറഞ്ഞതും അവളൊന്ന് അടങ്ങി....
അവൻ അവളെ ബെഡിലേക്ക് കൊണ്ടോയി ഇരുത്തി....
ഇന്ന് സംഭവിച്ചത് കണ്ടല്ലോ അത് പോലെ ഇനിയും ഉണ്ടാകും..... നീ കരുതുന്ന പോലെ ഒരു സാധാരണ ജീവിതം ഉണ്ടാകില്ല എന്റെ ജീവിതത്തിൽ.....
നീനുവിന് വേണ്ടിയെങ്കിലും മനസ്സമാധാനത്തോടെ ജീവിച്ചോടെ നിങ്ങൾക്ക്..... ഇങ്ങനെ വെട്ടും കുത്തും ആയി നടന്നിട്ട് അവസാനം ആരുടെയെങ്കിലും കൈകൊണ്ട് തീരുള്ളൂ.... അങ്ങനെ വന്ന നീനുന് ആരാ ഉണ്ടാവാ.... അമ്മയോ പോയി ഇനി അച്ഛനെ കൂടി ഇല്ലാണ്ട് ആക്കണോ.....
അവൾക്ക് അമ്മയായി നീയുണ്ടല്ലോ..... പിന്നെന്തിനാ പേടിക്കുന്നെ..... ഞാൻ ഇല്ലാതായാലും നീ വളർത്തില്ലേ അവളെ. ശാന്തമായിരുന്നു അവന്റെ പെരുമാറ്റം..
ഞാൻ ഉണ്ടാവും.... എന്റെ മോള് തന്നെയാ അവൾ..... അത് പോലെ അവൾക്ക് അവളെ അച്ഛനെയും വേണം..... നിങ്ങളെ സ്വഭാവം കാരണം ആയിരിക്കും അമ്മയും ഇല്ലാതായിട്ട് ഉണ്ടാവാ.... തല്ലും വെട്ടും കുത്തും ആയി നടക്കുന്നോർക്ക് ബാക്കിയുള്ളോരേ പറ്റി ചിന്തിക്കണ്ടല്ലോ.....അവൾക്ക് അവനോടുള്ള ദേഷ്യം തീരുന്നില്ലായിരുന്നു...
എല്ലാം അറിഞ്ഞോണ്ട് തന്നെ അല്ലേ എന്നെ കെട്ടിയത്.... പിന്നെന്താ
ജീവിക്കാൻ മോഹം ഇല്ലാത്തോണ്ട് നിങ്ങളെ കെട്ടിയെ.... ചാകുന്നെ മുന്നേ എന്നെ കൊണ്ട് മുത്തിക്കെങ്കിലും ഉപകാരം ഉണ്ടാവട്ടെ കരുതി.... പക്ഷേ ഇപ്പൊ ജീവിക്കാൻ ആഗ്രഹിച്ചു പോയി....
നീനു.... അവളെ സ്നേഹിച്ചു കൊതി തീർന്നില്ല..... ഒക്കെ വിട്ടോടെ..... അവൾക്ക് വേണ്ടി എങ്കിലും ജീവിച്ചോടെ അപേക്ഷയാണ്.... നിങ്ങളെ മോളാണ്.... പറയാൻ അർഹത ഇല്ലെന്ന് അറിയാം,... അവൾ അവന്റെ നേരെ കൈ കൂപ്പി.....
പിന്നെ പൊട്ടികരഞ്ഞോണ്ട് അവന്റെ കാൽക്കൽ ഇരുന്നു.....
അവൻ എല്ലാം കേട്ട് നിന്നെ ഉള്ളു....
എല്ലാം വിട്ടേക്ക് ദേവ്..... അവളെയും കൊണ്ട് എവിടേക്കെങ്കിലും പോകാം... അവൾ എങ്കിലും ജീവിച്ചോട്ടെ.... ആരെയും പേടിക്കാതെ.... ഭയപ്പെടാതെ...
അവളെ കണ്ണുനീർ വീണു അവന്റെ പാദം നനയുന്നത് അവൻഅറിയുന്നുണ്ടായിരുന്നു....
നിന്റെ അച്ഛനെയും അമ്മയെയും കൊന്നവരെ നീ വെറുതെ വിടോ ശിവ....
അർദ്രമായിരുന്നുവെങ്കിലും വല്ലാത്ത ഉറപ്പ് ഉണ്ടായിരുന്നു അവന്റെ ശബ്ദത്തിനും മുഖത്തിനും....
അവൾ മുഖം ഉയർത്തി അവനെ നോക്കി.
സന്തോഷം സമാധാനം സ്നേഹവും പ്രണയവും മാത്രം നിറഞ്ഞു നിന്ന ഒരു കൊച്ചുവീട് അതിൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കുടുംബം... ഒരു രാത്രി പുലരുമ്പോ അച്ഛൻ അമ്മ ഏട്ടൻ അനിയത്തി തുടങ്ങി സ്വന്തമെന്ന് കരുതിയവരെല്ലാം നഷ്ടപെട്ടവന്റെ വേദന അറിയോ നിനക്ക്..... അച്ഛനും അമ്മയും നഷ്ടപ്പെട്ടു നെഞ്ച് നീറി കരയുന്നവന്റെ വേദന അറിയോ.... ഒരു അമ്മയെയും മകനെയും പോലെ വിശുദ്ധ മായ ഒരു ബന്ധത്തെ ഒറ്റ രാത്രികൊണ്ട്
അവിഹിതം ആക്കി മാറ്റി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെട്ടു നിൽക്കുന്നവന്റെ വേദന അറിയോ നിനക്ക്.... സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും മരണം നോക്കി നിൽക്കേണ്ടി വന്നവന്റെ വേദന അറിയോ നിനക്ക്....
പ്രണനായവന്റെയും മകന്റെയും സഹോദരന്റെയും മരണം നേരിൽ കണ്ടു...സ്വന്തം വയറ്റിൽ ജനിച്ചു വീഴാൻ ആഴ്ചകൾ മാത്രം ഉള്ള കുഞ്ഞിനേയും വിട്ടു മരണത്തെ തേടേണ്ടി വന്നവളുടെ വേദന അറിയോ നിനക്ക്.....ഒരു രാത്രി കൊണ്ട് സർവ്വം നഷ്ടപ്പെട്ടു ഒറ്റപ്പെട്ടവരുടെ വേദന അറിയോ നിനക്ക്...
ഈ ലോകം തന്നെ ചുട്ടെരിക്കാനുള്ള തീയാണ് ഉള്ളം മുഴുവൻ ശിവാ.... ഞാൻ യുദ്ധം തുടങ്ങിയിട്ടേ ഉള്ളു.... എന്റെ ജീവിതം നശിപ്പിച്ചവരോടുള്ള പകയാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും....
അവന്റെ വാക്കുകൾ പോലും അഗ്നിപോലെ ജ്വലിക്കുന്നതായാണ് അവൾക്ക് തോന്നിയത്.... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളുടെ മുഖത്തേക്ക് ഇറ്റിവീണു.....
സ്വന്തം അച്ഛന്റെയും അമ്മയുടെയും മരണം മുന്നിൽ കണ്ടു പകച്ചു നിന്നവളാണ്.... അത് പോലൊരു കുടുംബം മുഴുവൻ നഷ്ടപ്പെട്ടവൻ ആണ്
മുന്നിൽ എന്ന് മാത്രം മനസ്സിലാക്കാൻ ആ ചുടു കണ്ണുനീർ മാത്രം മതിയാരുന്നു അവൾക്ക്....
ഞാൻ ചെയ്യുന്നത് തെറ്റല്ല.... എന്റെ മാത്രം ശരികൾ ആണ്.... നിന്നെ ഒരിക്കലും ഇതിലേക്ക് വലിച്ചിഴക്കണമെന്ന് കരുതിയിട്ടില്ല.... ഇന്ന് നടന്നത് ഞാൻ പോലും പ്രതീക്ഷിക്കത്തത് ആണ്.... ഞാൻ കാരണം ആണ് ഇങ്ങനെ സംഭവിച്ചതും അതിന്ന് ഞാൻ ക്ഷമ ചോദിക്കുന്നു.... അത് പറഞ്ഞു അവൻ അവളെ നോക്കാതെ ഇറങ്ങിപോയി.....
അവൾ എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ശില പോലെ അവിടെ തന്നെ ഇരുന്നു.... അവന്റെ നിറഞ്ഞ കണ്ണുകളും വാക്കുകൾ മാത്രം അവളെ മുന്നിൽ ഉണ്ടാരുന്നുള്ളൂ....
അവനോടുള്ള ഇഷ്ടക്കേടിന്റെ അവസാനതുള്ളിയും അവളുടെ ഉള്ളിൽ നിന്നും കണ്ണുനീർ തുള്ളികൾ ആയി ഒഴുകിയിറങ്ങി.....
രാവിലെ എഴുന്നേൽക്കുമ്പോൾ തന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നുറങ്ങുന്നവനെ കണ്ടു മനസ്സിൽ ഒരു സമാധാനം തെളിഞ്ഞു.... എന്നത്തേയും പോലെ കുടിച്ചു ബോധം ഇല്ലാത്ത കിടപ്പാണെന്ന് അവൾക്ക് മനസ്സിലായി....
മദ്യത്തിന്റെ മണം അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും വേദനകൾ മറക്കാൻ അവൻ ഉപയോഗിക്കുന്ന പൊയ്മുഖം മൂടിയാണ് ആ കുടിക്കൽ എന്ന് തോന്നി അവൾക്ക്.... അതോണ്ട് തന്നെ ദേഷ്യം വെറുപ്പും അപ്പോൾ തോന്നിയില്ല അവൾക്ക്....
അവന്റെ നീണ്ട മുടിയിഴകൾ മറച്ചു നിന്ന
മുഖത്ത് കൈ വെച്ചു വാത്സല്യത്തോടെ തലോടി... അവനെ ഉണർത്താതെ മെല്ലെ എഴുന്നേറ്റു അവൾ.....
നീ ചെയ്യുന്നത് തെറ്റാണോന്ന് അറിയില്ല...
നിന്നിൽ നന്മയുണ്ടെന്ന് എനിക്ക് അറിയാം.... നിനക്ക് എന്നെ സ്വീകരിക്കാൻ കഴിയൊന്നു അറിയില്ല.... ഈ ജന്മം അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവൊന്നും അറിയില്ല.... ഒന്നുമാത്രം അറിയാം.... ഇഷ്ടം ആണ്.... ഈ ലോകത്ത് മറ്റൊന്നിനും പകരം വെക്കാൻ കഴിയാത്ത വിധം ഇഷ്ടം ആണ്.... അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി പറഞ്ഞു പുഞ്ചിരിയോടെ എഴുന്നേറ്റു പോയി....
അവൻ കവിളിൽ കൈ വെച്ചു അവൾ പോകുന്നത് നോക്കി നിന്നു.... വേദനയിൽ കുതിർന്ന ഒരു ഭാവം ആയിരുന്നു അവന്റെ മുഖത്ത് അപ്പോൾ.... നീ രുദ്രിനെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ലേ ശിവ.... വേദനയാൽ തിങ്ങിയ ഗദ്ഗദം തൊണ്ടയിൽ കുരുങ്ങി നിന്നു.....
🔥🔥🔥
ടാ കൃഷ്..... കിച്ചു മെല്ലെ അവനെ തോണ്ടി
എന്താടാ... കോപ്പേ നിനക്ക് ഉറക്കം ഇല്ലേ..
ഏഴുമണി ആയി....
ഏഴല്ലേ ആയുള്ളൂ.... പോയി കിടന്നു ഉറങ്ങ് തെണ്ടീ....
നീ നീനുനെ നോക്കിയേ....
അവൾക്ക് എന്താ.... അവൻ പെട്ടന്ന് കണ്ണ് തുറന്നു നീനുനെ നോക്കി....
തല്ലില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ
കൃഷ് ഒന്ന് മൂളി...
നിനക്ക് ഒരു അനിയത്തി ഉണ്ടെങ്കിൽ ഇത് പോലെ ഉണ്ടാവാ.... ഈ മൂക്ക്..ഈ കണ്ണ്...
ഈ മുടി പോലും നോകിയെ സെയിം....
നിന്റെ അച്ഛനോ അമ്മയോ ഒരു പണി തന്നോ എന്ന് ഡൌട്ട് ഇല്ലാതില്ല ..... അവൻ ഈണത്തിൽ നിറുത്തി.....ബാക്കി പറയാതെ അവൻ അടിയും പ്രതീക്ഷിച്ചു നിന്നു...
കൃഷ് ശ്വാസം എടുക്കുവാൻ പോലും മറന്നു നിന്നു .....
ഞാൻ ഒരു തമാശക്ക്..... കിച്ചു കിടന്നു ഉരുണ്ടു....
ഒരു വിളറിയ ചിരി അവനെ നോക്കി മുഖത്ത് വരുത്തി...
നീ ആരോടും പറയണ്ട ഈ ദേവ് ഉണ്ടല്ലോ അങ്ങേര് എന്റെ തന്ത തന്നെയാ.... ഇങ്ങേരെ തേടിയല്ലേ ഞാൻ കേരളത്തിലേക്ക് വന്നേ.... അവൻ കുസൃതി ചിരിയോടെ പറഞ്ഞു....
ആദ്യം ഒന്ന് ഞെട്ടി... വിശ്വസിച്ചെങ്കിലും പിന്നെ ആവിശ്വസനിയതയോടെ തല കുടഞ്ഞു ആലോചിച്ചു...
നിനക്ക് പതിനേഴുവയസ്സ് അങ്ങനെ വരുമ്പോൾ അങ്ങേർക്ക് എത്ര വയസ്സ്....
അങ്ങേര് 21 വയസ്സിൽ വിവാഹം കഴിഞ്ഞു... ഞാൻ ഉണ്ടായി.... അപ്പോ വയസ് കണക്കല്ലേ...
ഒന്ന് പോടാ.... അങ്ങേർക്ക് ഏറിയ മുപ്പതു മുപ്പത്തൊന്ന് വയസ് അല്ലെങ്കിൽ 35 ന് ഉള്ളിൽ ഉള്ളു..... ഗുണ്ട ലുക്ക് ഉള്ളു ആൾ ജിം ബോഡി അല്ലേ.....
വയസ്സ് തോന്നിക്കാതെ അങ്ങേര് മമ്മൂട്ടിക്ക് പഠിക്ക അതോണ്ട.....
എന്നാലും..... 21വയസ്സിൽ അച്ഛൻ ആവാന്ന് പറഞ്ഞ..... കിച്ചു തലചൊറിഞ്ഞു.....
പതിനൊന്നു വയസ്സുള്ള ബോയ് അച്ഛൻ ആയിരിക്കുന്നു.... അപ്പോഴാ ഇരുപത്തി ഒന്ന് .....
അപ്പോ സത്യം ആണോ ദേവ് ആണോ നിന്റെ അച്ഛൻ..... കിച്ചു ഞെട്ടി എഴുന്നേറ്റു
അങ്ങേര് കേട്ടാ നിന്നെ ചുമരിൽ നിന്നും വടിച്ചു എടുക്കേണ്ടി വരും.. കിടന്നു ഉറങ്ങ്
അലവലാതി.....
പറ്റിച്ചേ ആണല്ലേ.... കിച്ചു ചമ്മലോടെ തലയിൽ ചൊറിഞ്ഞോണ്ട് പറഞ്ഞു.... പിന്നെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് പോയി..
എന്റെ അനിയത്തി എന്നെ പോലെ അല്ലാതെ അവനെ പോലെ ഉണ്ടാവാ....
ഞാനും നീയും ഒക്കെ നമ്മുടെ അച്ഛനെ പോലല്ലേ... അവൻ നീനുന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് മെല്ലെ പറഞ്ഞു.... ലോകത്ത് ആർക്കെങ്കിലും ഭാഗ്യം കിട്ടോടി ഇങ്ങനെ... ഇരുപത്തി ഒന്നാമത്തെ വയസ്സിൽ അച്ഛനായ ഒരു സന്തൂർ പപ്പയും മക്കളും ദേവരാഗം എന്ന വീടും ... നമ്മുടെ സന്തൂർ പപ്പയെ കണ്ട ചെക്കന്റെ കിളി പോകൂലോ.... ഇല്ലെടി കുറുമ്പി അവളുടെ ചുണ്ടിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു അവൻ... ഉറക്കത്തിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....
...... തുടരും