എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 41

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 41🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬




ബെഡ്ഷീറ്റ് വാരിപൊതിഞ്ഞു ഇരിക്കുന്നവളെ ഒരു പകപ്പോടെ നോക്കി അവൻ ഞെട്ടി എഴുന്നേറ്റു....


എന്താ....


എനിക്ക് എന്തെങ്കിലും ഡ്രസ്സ്‌ മേടിച്ചു തരോ.....


അവന്റെ നോട്ടം മുഴുവൻ അവളെ ചുറ്റിപൊതിഞ്ഞ പുതപ്പിൽ ആയിരുന്നു.

നീയപ്പോ പ്പോ ഡ്രസ്സ്‌ ഇടാതെ ഉള്ളെ അവൻ കണ്ണ് മിഴിച്ചു ചോദിച്ചു...


എനിക്ക് ഇതൊന്നും വേണ്ട കണ്ടിട് തന്നെ നാണക്കേട് തോന്നുന്നു... ഞാൻ ഇങ്ങനെത്തെ ഒന്നും ഇടാറില്ല... തല താഴ്ത്തി ചമ്മലോടെ പറയുന്നവളെ കണ്ടു ചിരിയാരുന്നു വന്നത്....


ഞാൻ പോയി വാങ്ങിയിട്ട് വരാം....


ഫോൺ എടുത്തു റൂമിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോഴാ ഫോണിൽ അർഷിയുടെ ഒരു മെസ്സേജ് കണ്ടത്...


ശിവക്ക് വേണ്ടുന്ന ഡ്രസ്സ്‌ എല്ലാം ഔട്ട്‌ഹൗസിലെ ഒരു റൂമിൽ വെച്ചിട്ടുണ്ട് പോയി എടുത്തോ....


അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...


ഇപ്പോ വരാം പറഞ്ഞു അവൻ പോയി 

എടുത്തോണ്ട് വന്നു....


ഇന്നലെ രാത്രി തന്നെ വാങ്ങിയോ അത്ഭുതത്തോടെ ചോദിച്ചു....


അവൻ ഒന്ന് മൂളുകമാത്രം ചെയ്തു....


ഇതെന്താ എല്ലാം നീലകളർ അവൾ കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ നോക്കിത്....


അവനും ആ ഡ്രസ്സിലേക്ക് നോക്കി.... അധികവും നീല കളർ ആണ്....


അർഷിക്ക് റെഡ് ആണ് ഇഷ്ടം.... അപ്പോൾ ഇത്.... അവന്റെ മുഖത്ത് ദേഷ്യം പടർന്നിരുന്നു...


അവൾ അതിൽ നിന്നും ഒരു ദവണി എടുത്തു ബാത്‌റൂമിലേക്ക് പോയി....


അവൻ ഫോൺ എടുത്തു അർഷിയെ വിളിച്ചു....


ആരാടാ ഡ്രസ്സ്‌ വാങ്ങിയിന്.... ******


അത് എനിക്ക് സെലക്ഷൻ അറിയാതോണ്ട് കൂടെ കൂട്ടീന്ന് ഉള്ളു ഞാൻ വാങ്ങിത മൊത്തം സത്യം....


അവനിഷ്ടപ്പെട്ട ഡ്രസ്സ്‌ അവനിഷ്ടപ്പെട്ട കളർ.... എന്നിട് എന്നോട് ഡയലോഗ് അടിച്ചാലുണ്ടല്ലോ....


ടാ ഞാൻ കാശ് കൊടുത്തു ഞാൻ വാങ്ങിയ ഡ്രസ്സ്‌ ആണ്.... ജസ്റ്റ് ഒന്ന് സെലക്ട്‌ ചെയ്തു തന്നുള്ളൂ ആ പന്നി....

ഒരു ഡ്രസ്സ്‌ അല്ലേടാ ഒന്ന് ക്ഷമിച്ചേക്ക്....


നീയല്ലേലും അവന്റെ സൈഡ് ആണല്ലോ 

അതും പറഞ്ഞു ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു.... പിന്നെ വിളിച്ചിട്ട് എടുത്തു ഇല്ല..



അർഷി ഒറ്റ ചവിട്ട് ആയിരുന്നു അടുത് കിടന്നവനെ എല്ലാം ഒപ്പിച് വന്നോളും. എല്ലാർക്കും മെക്കിട്ട് കേറാൻ ഞാൻ ഉണ്ടല്ലോ....


നിനക്ക് എന്താടാ ഭ്രാന്ത് ആയോ... മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട്.... അവൻ തലയും ചൊറിഞ്ഞോണ്ട് നിലത്ത് നിന്നും എഴുന്നേറ്റു....


ശിവക്ക് എന്തിനാ നിന്റെ ഇഷ്ടത്തിന്ന് നിനക്ക് ഇഷ്ടപ്പെട്ട കളറിൽ ഡ്രസ്സ്‌ എടുത്തേ...


നീയല്ലേ പറഞ്ഞെ നിനക്ക് ഇഷ്ടം ഉള്ളെ എടുക്കാൻ... അവൻ തലച്ചോറിഞ്ഞോണ്ട് പറഞ്ഞു....


അതെനിക്ക് ഡ്രസ്സ്‌ സെലക്ഷൻ അറിയാത്തോണ്ട് അല്ലേ... പറഞ്ഞുന്ന് വെച് നിന്റെ ഇഷ്ടം ആണോ നോക്കണ്ടേ..


ഞാൻ എന്റെ ഇഷ്ടത്തിന് ഒന്നും അല്ല അവൾക്ക് ഇഷ്ടം ആണ് ബ്ലു കളർ.... അവൻ പിറു പിറുത്തു....


നിനക്ക് എന്ന അവന്ന് ഇഷ്ടം ഉള്ള ബ്ലാക്ക് വൈറ്റ് എടുത്തുടാരുന്നോ.... അർഷി മുഖം കൂർപ്പിച്ചു....


ബ്ലാക്ക് ഇട്ടു അവൾ മലക്ക് പോകല്ലേ.... ഒന്ന് പോയെ അവിടുന്ന്..... മനുഷ്യന്റെ ഉറക്കം കളഞ്ഞുന്ന് പറഞ്ഞു തലവഴി പുതപ്പിട്ട് മൂടി....


 ഈ ഡ്രെസ്സിന്റെ കാര്യത്തിൽ തീരുമാനം ആയി അങ്ങനെ.... അർഷി പല്ല് കടിച്ചു പിടിച്ചു അരിശം തീർത്തു....


                   🔥🔥🔥


ബ്ലൂ കളർ ദാവണി ഉടുത്തു റൂമിലേക്ക് വന്നതും അവൻ വായും തുറന്നു എഴുന്നേറ്റു നിന്നു.....


ഇവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടാരുന്നോ


അവളും കണ്ടിരുന്നു അവന്റെ നോട്ടം....

തന്നെ കണ്ടപ്പോൾ വിടർന്ന ആ കണ്ണുകൾ പുഞ്ചിരി വിടർന്ന ചുണ്ടുകളും അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിരിയിച്ചിരുന്നു....


അവൾ ആദ്യം ആയാണ് അവൻ ഇങ്ങനെ നോക്കുന്നെ കണ്ടത്.... അവൾ അവന്റെ മുഖത്തേക്ക് നോക്കി നീണ്ടു തോളൊപ്പോം വളർന്ന മുടി പിറകിലേക്ക് ചായ്ച്ചു വാരിയിനെങ്കിലും പലതും നെറ്റിയിലേക്ക് ചാഞ്ഞിരുന്നു... താടി മുഖം മുഴുവൻ മറച്ചു മുഖത്തിന്റെ കുറച്ചു ഭാഗം കാണുന്നുള്ളൂ.... ആ പൂച്ചകണ്ണുകൾക്ക് ഇത്രയും ബംഗിയുണ്ടാരുന്നെന്ന് ഇപ്പോഴായിരുന്നു അവൾക്ക് തോന്നിയത്....ആദ്യം ഒക്കെ താടിയും മുടിയും ചീകി ഒതുക്കത്തെയും വെട്ടതെയും കിടന്നോണ്ട് തന്നെ വല്ലാത്തൊരു രൂപം ആയിരുന്നു... അതിന്റെ കൂടെ ഭയം ഇരട്ടിക്കാൻ സ്വഭാവം അങ്ങനെ തന്നെ.... നീനു വന്നതിന്ന് ശേഷം ആണ് ഈ രൂപമാറ്റം.... 


അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നത് കൊണ്ട് തന്നെ അവനും ചുറ്റും ഉള്ളതൊക്കെ മറന്നു അവളുടെ മിഴികളിൽ തറഞ്ഞു നിന്നുപോയിരുന്നു...

അവൾ അവന്റെ കവിളിൽ തൊടാൻ ആയി കൈ നീട്ടി.....


അപ്പോഴാ നീനു അമ്മാ ന്നും വിളിച്ചു ഓടി വന്നേ. രണ്ടുപേരും ഞെട്ടലോടെ നോട്ടം മാറ്റിയത്.... ചമ്മൽ കൊണ്ട് പരസ്പരം നോക്കാൻ ആവാതെ അവരുടെ മുഖം കുനിഞ്ഞിരുന്നു....


നീനുവിനെ ശിവയെടുത്തു കൊഞ്ചിക്കുന്നത് കണ്ടു അവനും ചമ്മൽ മാറ്റാൻ എന്ന പോലെ നീനുനെ വാങ്ങി....

അവർ അച്ഛനും മകൾ ഒന്നിച്ച തനിക്ക് പോലും സ്ഥാനം ഉണ്ടാകില്ല അമ്മാതിരി സംസാരവും കളിയും ആയിരിക്കും.... അവൾ ചിരിയോടെ രണ്ട് പേരെയും നോക്കി പുറത്തേക്ക് പോയി....


                        🔥🔥🔥


ദേവ് ആ ഡ്രസ്സ്‌ മൊത്തം എടുത്തു ശിവാലയത്തിലേക്ക് പോയി....


വീട് പണി നടക്കുന്നോണ്ട് തന്നെ ആകെ ബഹളവും ഉണ്ടായിരുന്നു.... പണിക്കാർക്ക് ഓരോ നിർദേശം കൊടുത്തു സംസാരിക്കുന്നവന്റെ അടുത്തേക്ക് ചെന്നു....


അവൻ ദേവിനെ കണ്ടു മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും കയ്യിലുള്ള കവർ കണ്ടു മുഖം വാടി....


അവൻ അകത്തേക്ക് കയറി... പിന്നാലെ ദേവും.... 


എനിക്ക് ആരുടെയും ഔദാര്യം വേണ്ട.... എന്റെ ഭാര്യക്ക് ഡ്രസ്സ്‌ വാങ്ങികൊടുക്കാൻ എനിക്ക് അറിയാം അത് പറഞ്ഞു വലിച്ചെറിഞ്ഞു....


ദേവ് തിരിഞ്ഞു നടന്നതും പിന്നിൽ നിന്നും അടിക്കാൻ എന്നപോലെ കയ്യൊങ്ങി അവൻ... ദേവ് തിരിഞ്ഞു നോക്കിതും അവൻ ഡ്രസ്സ്‌ നോക്കുന്ന പോലെ ആക്കി..


എന്റെ ലച്ചുന്റെ അനിയത്തിയ ആ അവകാശം എനിക്കുണ്ട്... അവൻ മെല്ലെ പറഞ്ഞു....


ആ അവകാശം മാത്രം ഉള്ളു അവളിൽ...

അതോണ്ടാ സംസാരിക്കുന്നത് തടയാത്തതും.... എനിക്ക് ഇഷ്ടം അല്ല അവളെ കാണുന്നതും മിണ്ടുന്നതും ഒന്നും. അത് പറഞ്ഞു ഇറങ്ങി പോയി.


അവൻ അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ വിളിച്ചു അപ്പോൾ തന്നെ ആ കവർ എടുത്തു കൊടുത്തു.... 


ഇവരെന്ന് നന്നാകും ഈശ്വര.... കൃഷ് ദൂരെ നിന്നും ഇത് കണ്ടു തലക്ക് കൈ വെച്ചു.


                        🔥🔥🔥


വൈകുന്നേരം പതിവ് പോലെ വിളക്ക് വെക്കാൻ ശിവ പോയി....


ദാവണി ഉടുത്തു മുടിമുന്നിലേക്ക് ഇട്ടു ഒരുങ്ങി വരുന്നത് കണ്ടു അവൻ നോക്കി നിന്നു.... പെട്ടെന്ന് ലച്ചുവിനെ ഓർമ വന്നതും അവന്റെ കണ്ണുകൾ നിറഞ്ഞു....


എന്താ മാഷേ ഇങ്ങനെ നോക്കുന്നെ....


ഇന്ന് നല്ല ഭംഗിയുണ്ടെന്ന് നോക്കരുന്നു....

നിനക്ക് ഇത് പോലെതെ വേഷ ചേരുക. എന്നും ഇങ്ങനെ നടന്നുടെ എന്നാലോചിക്കാരുന്നു....


ബാക്കിയുള്ള വേഷത്തിന്ന് എന്താ കുഴപ്പം.


അതൊക്കെ ഇടുമ്പോൾ ഏത് സ്കൂളിൽ ആണ് പഠിക്കുന്നെ എന്ന ചോദിക്കാൻ വരിക... ഇതിൽ നല്ല മേച്യുരിറ്റി തോന്നുന്നുണ്ട്.....


അതായിരിക്കും ദേവ് നോക്കിയിട്ട് ഉണ്ടാവാ.... അവനെ ഓർത്തതും മുഖത്ത് ചുവപ്പ് രാശി പടർന്നു....


എന്താ ചിരിക്കൂന്നേ....


ഒന്നുല്യാ സമയം ഒരുപാട് ആയി എന്ന് പറഞ്ഞു അവന്ന് മുഖം കൊടുക്കാതെ വേഗം നടന്നു....


ഒരുചിരിയോടെ അവളെ നോക്കിയിട്ട് അവനും അകത്തേക്ക് കേറി.....


ശിവയോട് ഒന്ന് വേഗം വരാൻ പറ ഏട്ടാ നീനു കരയുന്നുണ്ട്..... കൃഷ്‌ന്റെ മെസ്സേജ് കണ്ടു ഞെട്ടലോടെ അവൻ അസ്ഥിതറയിലേക്ക് ഓടിയെ..... ഒരു മണിക്കൂർ ആയി ശിവ പോയിട്ട്..... ഏറിയ അരമണിക്കൂർ അത്രയേ അവൾ ടൈം എടുക്കാറുള്ളു.... ഇപ്പൊ എന്താ പറ്റിയെ... കാണാതൊണ്ട തിരിച്ചു പോയിട്ട് ഉണ്ടാവുന്ന കരുതിയെ....


മൊത്തം അടിച്ചു വാരി വൃത്തിയാക്കിയിട്ടുണ്ട്.... വിളക്ക് വെച്ചിട്ടുണ്ട്...എന്നും പോകുന്ന വരെ കൂടെ ഉണ്ടാകും ഇന്ന് അർജന്റ് വർക്ക് ആയോണ്ട് കൂടെ പോകഞ്ഞേ.... പേടിയോടെ അവൻ കുളത്തിലേക്ക് ഓടിയെ....


അവളെ അവിടെ കണ്ടില്ല.... നീന്തൽ അറിയില്ല... പേടിയും ആണ് അതോണ്ട് പടവിൽ നിന്നെ കൈകാൽ കഴുകുള്ളൂ...


അവന്റെ ഉള്ളം വിറക്കുന്നുണ്ടായിരുന്നു.. ഞാൻ ഉള്ളോണ്ട് തന്നെ ആരും അവളെ ശ്രദ്ധിക്കുകയും ഇല്ല.... എന്റെ കണ്ണ് എപ്പോഴും അവളെ മേലിൽ ഉണ്ടാകും.... അവൻ ടെൻഷനോടെ നെറ്റിയിൽ തിരുമ്മി അവൻ വിളിക്കാത്ത ഈശ്വരന്മാർ ആരും ഇല്ലായിരുന്നു.... തിരിച്ചു പോകാൻ നോക്കുമ്പോഴ വെള്ളത്തിന്ന് മുകളിൽ ആയി ഒരു നീല നിറം കണ്ടതും അവൻ സൂക്ഷിച്ചു നോക്കി.


ശിവാ.... അലറി വിളിച്ചോണ്ട് അവൻ കുളത്തിലേക്ക് എടുത്തു ചാടിയിരുന്നു....

കുളത്തിൽ അതികം ആഴത്തിൽ അല്ലാതെ മരത്തിന്റെ വേരിൽ തടഞ്ഞു ബോധം ഇല്ലാതെ കിടക്കുന്ന അവളെയും കൊണ്ട് അവൻ കരക്ക് കയറി....


വെള്ളം നല്ലോണം കുടിച്ചിരുന്നു... അവൻ വയറിൽ അമർത്തി വെള്ളം കളഞ്ഞു... കുറെ വെള്ളം പോയതും ചെറിയ ഞരക്കം അവളിൽ കണ്ടു.... അവൻ  ഒട്ടും ചിന്തിക്കതെ നെഞ്ചിൽ അമർത്തി സി പി ആർ കൊടുത്തു.... കുറച്ചു കഴിഞ്ഞതും അവൾ ഒന്ന് ചുമച്ചു.... അപ്പോഴാ അവന്നും ശ്വാസം വീണത്..... അവളെ ഇറുക്കെ കെട്ടിപിടിക്കുമ്പോൾ അവൻ സ്വയം ആശ്വാസം കൊള്ളുകയാരുന്നു.... അവൾ നിന്ന് വിറക്കാൻ തുടങ്ങി.... അവൻ അവളെയും എടുത്തു വീട്ടിലേക്ക് ഓടി... അവൾ വാടിയ താമരതണ്ട് പോലെ അവന്റെ നെഞ്ചോരം കിടന്നു....


റൂമിൽ അവളെ കിടത്തി.... അവരെ വിളിക്കാൻ ഫോൺ എടുക്കാൻ നോക്കിയപ്പോഴാ വെള്ളം കേറി ഓഫ്‌ ആയ ഫോൺ കണ്ടത്.... അവൻ അരിശത്തോടെ ഫോൺ എറിഞ്ഞു....


അവൾ നിന്നു വിറക്കുന്നുണ്ട്... ബോധം വന്നെങ്കിലും കണ്ണ് തുറന്നിട്ടില്ല....


അവൻ കയ്യും കാലും ഒക്കെ മാറി മാറി ചൂട് പിടിച്ചു കൊടുത്തു.... പുതപ്പ് എടുത്തു പുതച്ചു കൊടുത്തു....


ഏറെ നേരം കഴിഞ്ഞ അവൾ കണ്ണ് തുറന്നത്... 


അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... അവളെ ഇറുക്കെ കെട്ടിപിടിച്ചു.....


അവൾ കുതറി മാറിയപ്പോഴാ അവന്നും ചെയ്തത് എന്താന്ന് മനസ്സിലായെ....


നീന്തൽ അറിയാത്ത നീയെന്തിനാ കുളത്തിൽ ഇറങ്ങിയേ.... ദേഷ്യം ആയിരുന്നു അവന്ന് വന്നത്... 


ആരോ പിറകിൽ നിന്നും തള്ളിയിട്ടത് ആണ്.... അവൾ പേടിയോടെ ഓർത്തു....


അവൾ നിറഞ്ഞു ഒഴുകിയ കണ്ണുകളോടെ അവനെ നോക്കിയതേ ഉള്ളു... 


സാരമില്ല... പെട്ടെന്ന് പേടിച്ചു പോയി.... ഇനി കുളത്തിന്റെ ഭാഗത്തേക്ക് പോയ ഉണ്ടല്ലോ അവൻ കപടദേഷ്യത്തോടെ പറഞ്ഞു....


അവൾ ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോയപ്പോഴാ ഡ്രസ്സ്‌ ശ്രദ്ധിച്ചത്... ഷാൾ ഇല്ല.... ചെറിയ ബ്ലൗസ് പാവാടയും ആണ്.... വയറും മാറും ഒക്കെ അനവൃതമാണ്.... അവൾ ഞെട്ടലോടെ കൈ കൊണ്ട് മറച്ചു തിരിഞ്ഞു നിന്നു....


അവനും അപ്പോഴാ അത് ശ്രദ്ധിച്ചത്.... പേടിയും പരിഭ്രമവും ഒക്കെ കൊണ്ട് ശ്രദ്ധിച്ചിരുന്നില്ല അത്.... ജീവൻ പോയ പോലെ ആയിരുന്നു... ഷാൾ കുളത്തിൽ ആയിരിക്കും  അവനോർത്തു  ...


അവൻ അവന്റെ ഒരു ഷർട്ട് എടുത്തു കൊടുത്തു....


അവൾ അത് ഇട്ടു പോകാൻ നോക്കുമ്പോഴാ പുറത്തു എന്തോ ബഹളം കേട്ടത്....


അവൻ പുറത്ത് ഇറങ്ങി.... കൂടെ അവളും.. ശ്രീ മംഗലത്തെ മുഴുവൻ പേരും ഉണ്ട്...


നാണം ഇല്ലല്ലോ വിവാഹം കഴിഞ്ഞത് ആണെന്ന് പോലും ഓർക്കാതെ അഴിഞ്ഞാടി നടക്കാൻ.... വലിയമ്മ അവളെ നേരെ ചൂടായി....


കേട്ട് പഴകിയത് കൊണ്ട് തന്നെ അവൾക്ക് ഒന്നും തോന്നിയില്ല.....


എപ്പോ നോക്കിയാലും ഇവന്റെ കൂടെ തന്നെ ആണ്.... വിളക്ക് വെക്കാൻ എന്നും പറഞ്ഞു ഇങ്ങോട്ട് വന്ന ആരും ശ്രദ്ധിക്കില്ലല്ലോ..... (കാവ്യ )


മര്യാദക്ക് സംസാരിക്കണം അവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് കൈ ചൂണ്ടി....


കള്ളത്തരം പിടിച്ചോണ്ട് ഞങ്ങളെ മെക്കിട്ട് കേറീട്ടു കാര്യം ഇല്ല.... എല്ലാവരും എല്ലാം കണ്ടു മനസ്സിലാക്കിയിട് തന്നെയാണ് ഇങ്ങോട്ട് വന്നത്.... (നൈനിക )


നിന്നെ പറ്റി ഇങ്ങനെ ഒന്നും കരുതിയില്ല ശിവാ..... വിശ്വൻ നിറ കണ്ണുകളോടെ പറഞ്ഞതും അവൾ പൊള്ളിപിടഞ്ഞ പോലെ അവനെ നോക്കി.... എന്നും എല്ലാരേം എതിർത്തു കൂടെ നിന്നിട്ട് ഉള്ളു. അതോണ്ട് തന്നെ അവൾക്ക് വേദന തോന്നി...


ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല വിശ്വേട്ട

അവൾ കരഞ്ഞു പോയിരുന്നു അപ്പോൾ...


ഒന്നും ചെയ്യാത്തോണ്ട് ആണല്ലോ ഞങ്ങൾ കണ്ടത്... കുടുംബം നശിപ്പിക്കാൻ ഇറങ്ങിയ ജന്തു.... ഭദ്ര അവളെ തല്ലാൻ കയ്യൊങ്ങിയതും അവൻ ആ കയ്യിൽ പിടിച്ചിരുന്നു.... 


ആദ്യം അവൾ ചെയ്ത തെറ്റ്‌ എന്താന്ന് പറ


കൃഷ് കിച്ചു നീനുനെ കൂടി കൂട്ടി വരുന്നത് കണ്ടു.....


അതിപ്പോ ആരാ ഇനി കാണാതെ ( നൈനിക )


എന്ത് കണ്ടെന്ന അവന്ന് ദേഷ്യം വന്നിരുന്നു...


എന്താ ഇത് ആദിത്യ.... കയ്യിൽ ഉള്ള ഫോൺ മഹി അവന്ന് നേരെ നീട്ടി....


അവൻ അത് വാങ്ങി നോക്കി....


ശിവ കുളത്തിലേക്ക് പോകുന്നത്.... കുറച്ചു കഴിഞ്ഞു അവൻ പോകുന്നത് ശിവയെ പടവിൽ കിടത്തി അവളെ നേർക്ക് ചായുന്നത് അവളുടെ മുഖത്തേക്ക് മുഖം ചേർക്കുന്നത്.... കാണുമ്പോൾ കിസ്സ് ചെയ്യുന്നത് പോലെ തന്നെ ഉണ്ട്..... പിന്നേ അവളെ കെട്ടിപിടിച്ചു നില്കുന്നെ.... അവളെയും നെഞ്ചോട് ചേർത്ത് പിടിച്ചു വീട്ടിലേക്ക് വരുന്നത് റൂമിൽ കയറി വാതിൽ അടക്കുന്നെ.....


ഇതിൽ പരം എന്ത് തെളിവാണ് വേണ്ടത് നീയും ഇവളും തമ്മിൽ എന്ത് തരത്തിലുള്ള ബന്ധം ആണെന്ന് ഉള്ളതിന്ന്,,..


അവൻ ഞെട്ടി പകച്ചു നോക്കി നിന്നു....

കുറച്ചു ദൂരെന്ന് ആയോണ്ട് മുഖം ക്ലിയർ അല്ല അതോണ്ട് മുഖത്തെ ഭാവം കാണുന്നില്ല..,. ആര് കണ്ടാലും തെറ്റായെ കരുതുള്ളു.....  അവൻ ശിവയെ നോക്കി...


എന്താ ആദി ഇത്..... നീയെന്താ എന്നെ ചെയ്തേ.... വിറയലോടെ വീഡിയോ നോക്കി അവൾ അവനെ നോക്കി....


ഞാൻ.... ഇതൊന്നും സത്യം അല്ല ശിവാ...

അവന്ന് അവന്റെ ഭാഗം എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് തിരിയുന്നു ഇല്ലായിരുന്നു....


ഇനിയെന്താടി നിനക്ക് പറയാൻ ഉള്ളെ....


അവൾ ആകെ തകർന്ന പോലെ തല താഴ്ത്തി നിന്നെ ഉള്ളു....


ആരോ മനപ്പൂർവം പണി തന്നത് ആണെന്ന് ആദിക്ക് മനസ്സിലായി... ആ വീഡിയോയും ശിവയുടെ തന്റെ ഷർട്ട് ഇട്ടുള്ള ഇപ്പോഴത്തെ നിൽപ്പും എല്ലാം കണ്ടും ആരെയും കുറ്റം പറയാൻ പറ്റില്ല...


നീനുന്റെ കരച്ചിൽ കേട്ട അവൾ മുഖം ഉയർത്തി നോക്കിയത്....


കൃഷ്‌ന്റെ കയ്യിൽ നീനുനെ കണ്ടു.... തന്നെ നോക്കി കൈ നീട്ടി കരയുന്ന അവളെ കണ്ടതും ശിവ എല്ലാം മറന്നു അവളെ അടുത്തേക്ക് ഓടി നീനുനെ എടുക്കാൻ നോക്കിതും ആരോ അവളെ എടുത്തിരുന്നു....ദേവ്....


ശിവയും അവനും ഒന്നിച്ചു ഞെട്ടലോടെ ആയിരുന്നു ദേവിനെ നോക്കിത്...


ദേഷ്യത്തോടെ  രണ്ടാളെയും ഒന്ന് നോക്കി നീനുനെ എടുത്തു ...


അവന്റെ കൺകോണിൽ കണ്ട നനവ് മറ്റാരും കണ്ടില്ലെങ്കിലും ആദിയും ശിവയും കണ്ടിരുന്നു....


ദേവ് തെറ്റിദ്ധരിച്ചുന്ന് അവർക്ക് തോന്നി... ആദി  അവിടെയുള്ള തൂണിൽ ചാരി ദയനീയമായി മുഖം താഴ്ത്തി നിന്നു....


ശിവക്ക് അവന്റെ നിറഞ്ഞ കണ്ണുകൾ മാത്രം ഉള്ളിൽ ഉണ്ടാരുന്നുള്ളൂ.....


ദേവ് എന്താ സംഭവിച്ചെന്ന് അറിയോ.... ആദിത്യൻ അവന്റെ മുന്നിലേക്ക് വന്നു പറയാൻ ശ്രമിച്ചതും ദേവ് അവന്റെ മുഖത്ത് ആഞ്ഞടിച്ചിരുന്നു.....


അവൻ ഒരു പകപ്പോടെ ദേവിനെ നോക്കിത്.... കൃഷ് ആകെ ഞെട്ടി വിറച്ചിരുന്നു.....


ദേവ് നീനുനെ കൊണ്ട് തിരിഞ്ഞു നടന്നിരുന്നു...


ആര് എന്നെ എന്ത് പറഞ്ഞാലും കുഴപ്പം ഇല്ല.... പക്ഷേ ദേവ്..... അത് ഓർക്കാൻ പോലും അവൾക്ക് വയ്യാരുന്നു.....


അവൾ ദേവേട്ടാ പറഞ്ഞു പിന്നാലെ ഓടി..


എല്ലാവരും പിറു പിറുത്തോണ്ട് ഓരോന്ന് പറഞ്ഞു കൊണ്ട് പിരിഞ്ഞു പോയി.....


കൃഷ് അവൻ മാത്രം ആയി.....


കൃഷ് അവൻ ദയനീയമായി വിളിച്ചു.....


ഏട്ടൻ തെറ്റൊന്നും ചെയ്യില്ലെന്ന് എനിക്കറിയാം.... കൃഷ് ആശ്വസിപ്പിക്കുന്ന 

പോലെ പറഞ്ഞു...


അവന്റെ മുന്നിൽ നിറകണ്ണുകളോടെ നോക്കിയ ദേവിന്റെ മുഖം മാത്രം ആയിരുന്നു.....


എന്നെ തെറ്റിദ്ധരിച്ചു കാണുവോ.... അ വീഡിയോ കണ്ട ആരായാലും തെറ്റായെ കരുതുള്ളു..... ആ ചിന്ത പോലും അവന്റെ ശരീരത്തിൽ വിറയൽ പടർത്തിയിരുന്നു... അവൻ തളർന്നത് പോലെ അവിടെ ഇരുന്നു പോയി....


                                ..... തുടരും 


ShivaRudragni PART 42


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url