ShivaRudragni Part 42
ശിവരുദ്രാഗ്നി
by IFAR
🔥PART 42🔥
ഞാൻ ഒരു മോശം പെണ്ണാന്ന് കരുതിക്കാണോ അതാണോ നീനുനെ എടുത്തോണ്ട് പോയത്... ഇനി എന്റെ മോളെ എനിക്ക് തരില്ലേ.... മനസ്സിലെ പേടിയും വിറയലും ശരീരത്തിലേക്കും പടർന്നിരുന്നു.... ദേഹം തളരുന്നത് പോലെ
എന്റെ നിരപരാധിത്വം എങ്ങനെ ഒന്ന് തെളിയിക്കുക അവളുടെ ഉള്ളം പല വിധ ചിന്തകൾ കൊണ്ട് വിറങ്ങലിച്ചിരുന്നു....
റൂമിൽ എത്തിയത് എങ്ങനെ ആണെന്ന് പോലും അവൾക്ക് പോലും അറിയില്ലാരുന്നു....
ദേവ്....വിറയലോടെ വിളിച്ചു....
അവൻ അവളെ നോക്കി....അവന്റെ മുഖത്ത് ദേഷ്യം ഒന്നും ഇല്ലായിരുന്നു
നിന്നെ കാണാതെ ഒരേ കരച്ചിൽ ആയിരുന്നു....ഇതാ നിന്റെ ശിവ... ഇനി കരഞ്ഞാലുണ്ടല്ലോ നീനുനെ നോക്കി കണ്ണുരുട്ടി പറഞ്ഞു നീനുനെ അവളെ കയ്യിൽ കൊടുത്തു....
ശിവക്ക് ഒരേ സമയം കരച്ചിലും ചിരിയും ഒക്കെ വന്നിരുന്നു....
ഇനി നീനുനെ തരില്ലെന്ന് ആയിരുന്നു അവളുടെ മനസ്സിൽ മുഴുവൻ.... അവൾ പൊട്ടികരച്ചിലോടെ നീനുനെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി... അവളെ ഇറുക്കെ കെട്ടിപിടിച്ചു.... നീനുവിന്റെ കാര്യത്തിൽ സമാധാനം ഉണ്ടായി എങ്കിലും ദേവ് തന്നെ വിശ്വസിക്കോ ആ പേടി ഉടലെടുത്തു.... അതോടൊപ്പം ആദിമായുള്ള വീഡിയോ ഓർമ്മ വന്നു. ആദി ശരിക്കും എന്നെ കിസ്സ് ചെയ്തോ...തന്റെ ഡ്രസ്സ് കോലം ബോധം വരുമ്പോൾ ഉള്ളത് ഓർത്തു.. എന്തായിരിക്കും അവിടെ സംഭവിച്ചത്.... അസ്വസ്ഥമായ മനസ്സോടെ അത് ഓർത് നിന്നു അവൾ....
ശിവാ.... നീനു അവളെ തൊട്ട് വിളിച്ചു...
അവൾ നീനുനെ നോക്കി.... ദേവ് ഫോണിൽ നോക്കി നിൽക്കുകയാണ്... അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല ഇത് വരെ.... മുഖത്ത് ആണെങ്കിൽ എന്തൊക്കെ വിഷമം ഉള്ള പോലെ തോന്നി.. നീനുവിനെ കാണിക്കാനാണോ ദേഷ്യം വെറുപ്പ് മറച്ചു വെക്കുന്നെ എന്ന് അവളോർത്തു...
അവൾ നീനുനെ താഴെ ഇറക്കി അവന്റെ മുന്നിൽ പോയി നിന്നു....
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.... സത്യം ആയിട്ടും അതൊന്നും എനിക്ക് അറിയേം കൂടിയില്ല.... ആദിയോട് ഒരു സഹോദരൻ എന്നതിലപ്പുറം മറ്റൊരു ബന്ധം ഇല്ല.... എന്നെ വിശ്വസിക്കണം.... അവന്റെ മുന്നിൽ കൈ കൂപ്പി ശിവ കരഞ്ഞോണ്ട് പറഞ്ഞു....
അവൻ മുഖം ഉയർത്തി രൂക്ഷമായി നോക്കുക മാത്രം ചെയ്തു....
എന്നെ വിശ്വസിക്ക് ദേവ്.... ഞാൻ അങ്ങനെ ഒരു മോശം പെണ്ണല്ല.... അവന്റെ കാൽക്കൽ വീണത് പെട്ടന്ന് ആയിരുന്നു....
ശിവാ എന്തിനാ കരയുന്നേ.... എഴുന്നക്ക്...
നീനു അവളെ തൊട്ട് വിളിച്ചു....
ശിവ ബാഡ് ഗേൾ ആണ് നീനു.... ബാഡ് ഗേൾ അല്ലേ കരയാ... ദേവ് പരിഹാസത്തോടെ പറഞ്ഞു..
അച്ഛാ ശിവ പാവം.... ഗുഡ് ഗേൾ... അച്ഛാ സോറി പറയ്....
ഞാൻ പറയൂല... ശിവ ബാഡ് ഗേൾ ആണ്
കണ്ടില്ലേ അച്ഛേടെ കാൽ പിടിച്ചേ.... തെറ്റ് ചെയ്തവരെ തലകുനിക്കുകയും മാപ്പ് പറയുകയും ചെയ്യുള്ളു.... അപ്പോൾ ശിവ തെറ്റ് ചെയ്തുന്നു അർത്ഥം.... നീനുവിനോട് പറയുന്ന പോലെ അവള നോക്കി പറഞ്ഞു....
ശിവ രണ്ടാളെയും നോക്കി.....
ദേവ്..... ഞാൻ....എന്നെ ആരോ കുളതിലേക്ക് തള്ളിയിട്ടത് ആണ് പിന്നെ എനിക്ക് ഒന്നും ഓർമയില്ല....
അവൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു....
അവൾ വീണ്ടും എന്തോ പറയുന്നേ മുന്നേ അവൻ ഇറങ്ങിപോയിരുന്നു....
🔥🔥🔥🔥
അവന്ന് കഴിഞ്ഞത് ഒക്കെ ഓർക്കും തോറും ഭ്രാന്ത് കേറുന്നുണ്ടായിരുന്നു.... കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. മുടിയിൽ കൊരുത് പിടിച്ചു നിലത്തേക്ക് ഇരുന്നു.... ഞാൻ ശിവയെ അങ്ങനെ കണ്ടിട്ട് പോലും ഇല്ല.... അന്നേരത്തെ വെപ്രാളത്തിൽ ഡ്രസ്സ് ഒന്നും നോക്കില്ല.
അത്രത്തോളം പേടിച്ചു വിറച്ചിരുന്നു അവൻ....
പുറത്ത് ഒരു ഒരു ചവിട്ട് കിട്ടിയപ്പോഴാ അവൻ മുന്നോട്ട് ആഞ്ഞു വീണത്.... അവൻ ചാടിയെഴുന്നേറ്റു തിരിഞ്ഞു നോക്കി അർഷി.....
അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവന്റെ മുഖം താണീരുന്നു....
അർഷി അവന്റെ കവിളിൽ ആഞ്ഞടിച്ചു.
എന്നിട്ടും അവൻ അനങ്ങിയില്ല.... അത് ഏറ്റുവാങ്ങാൻ ബാധ്യസ്തനാണ് എന്ന പോലെ നിന്നു.... ഇവനും എന്നെ തെറ്റിദ്ധരിച്ചു എന്ന് തോന്നി.... അവന്റെ കണ്ണ് നിറഞ്ഞു....
അർഷി ഞാൻ അറിഞ്ഞോണ്ട് ഒന്നും അല്ലേടാ... ആ സാഹചര്യത്തിൽ പറ്റിപോയത.... അത് പറയാലോഡ് കൂടി
വീണ്ടും കവിളിൽ അടി വീണിരുന്നു....
മതിയെടാ എന്റെൽന്ന് തന്നെ കുറെ കിട്ടിയതാ ഇനി തല്ലണ്ട അർഷി വീണ്ടും അടിക്കാൻ നോക്കിയവനെ പിടിച്ചു വെച്ചിരുന്നു...
ഇപ്പൊ ഈ നിമിഷം നീയിവിടുന്നു പോകുന്നു.... മതി ഇവിടത്തെ സേവനം...
അവന്റെ മുഖത്തെ കലിപ്പ് കണ്ടു മുഖം താഴ്ന്നുവെങ്കിലും അവൻ ഉറപ്പോടെ പറഞ്ഞു
ഞാൻ പോകില്ല....
പോകും അതെന്റെ തീരുമാനം ആണ്... ഇത്രയൊക്കെ സംഭവിച്ചിട്ടും അവന്റെ ഡയലോഗ് കേട്ടില്ലേ.... അവൻ വീണ്ടും അടിക്കാൻ കയ്യൊങ്ങിയതും അർഷി പിടിച്ചു മാറ്റി....
നീ പോയെ പറ്റു.... ഒരിക്കൽ കൂടി റിസ്ക് എടുക്കാൻ ഞങ്ങൾക്ക് വയ്യ... ഇന്ന് നിന്നെ കോൺടാക്ട് ചെയ്യാൻ പറ്റാത്തിരുന്ന അരമണിക്കൂർ ഞങ്ങളുടെ ടെൻഷൻ അത് പറഞ്ഞ നിനക്ക് മനസ്സിലാവില്ല.... സത്യം പറഞ്ഞ തല്ലിക്കൊല്ല വേണ്ടേ നിന്നെ .... അർഷി കലിപ്പോടെ പറഞ്ഞു....
ഫോൺ വെള്ളത്തിൽ വീണു പോയി....
ഒരു ഫോൺ മാത്രം ഉണ്ടാരുന്നുള്ളു.... നിന്നോട് പറഞ്ഞിട്ട് ഇല്ലേ ഒന്നിൽ കൂടുതൽ ഫോൺ വേണം... ഒരു നിമിഷം പോളും പരസ്പരം കമ്മ്യൂണിക്കെറ്റ് ഇല്ലാതിരിക്കരുതെന്ന്....
എടാ ഞാൻ അപ്പോഴത്തെ മനസ്സികാവസ്ഥയിൽ ഒന്ന് തളർന്നു പോയി.... അതിനിടയിൽ ഒന്നും ഓർത്തില്ല
നിന്നെ വാച് ചെയ്ത പണി തന്നെ.... എന്നിട്ടും മനസ്സിലാകാത്ത ഒരു ****** ഇനിയും റിസ്ക് എടുക്കാൻ വയ്യ....
പൊക്കോണം ഈ നാട്ടിൽന്ന് നിന്ന്.... അവൻ കലി അടങ്ങാതെ ചുമരിൽ ആഞ്ഞിടിച്ചു....
അതിനാണോ തല്ലിയെ രണ്ടും.... ആ വീഡിയോടെ കാര്യത്തിന്ന് അല്ലേ അപ്പോൾ.... അവന്റെ ചിന്ത മുഴുവൻ അതായിരുന്നു.....
ശിവ കാൽ തെറ്റി വീണതല്ല.... ആരോ തള്ളിയിട്ടത് ആണെന്ന പറയുന്നേ....
അവർ ഞെട്ടലോടെ അവനെ നോക്കി....
നമ്മുടെ കണ്മുന്നിൽ വെച് രണ്ടാമത്തെ പ്രാവശ്യം അറ്റാക്ക് വന്നത്....
നീ കാം നോകിയിനോ....
ഇല്ലെടാ ഞാൻ ആകെ ടെൻഷൻ ആയോണ്ട്... ഇപ്പോ ചെക്ക് ചെയ്യാ.... അവൻ പരിഭ്രമത്തോടെ പറഞ്ഞു....
അർഷി അവനെ തന്നെ നോക്കി.... ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ.... ശിവയുടെ കാര്യത്തിൽ ഇവന്ന് അശ്രദ്ധയോ..പിന്നെ ചോദിക്ക കരുതി അവൻ ഒന്നും മിണ്ടിയില്ല....
കാവ്യ..... ഇവളൊ.... മൂന്ന് പേരും ഒന്നിച്ചാരുന്നു ചോദിച്ചത്....
ഷർട്ട് കത്തിച്ച അന്നേ....ഇവൾക്കിട്ട് ഒരു പണി കൊടുക്കാന്നു പറഞ്ഞപ്പോ നീയാ തടഞ്ഞത്.... ആദി രുദ്രിന് നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു....
ഇതിന്നും കൂട്ടിയങ്ങ് കൊടുക്കന്നെ അവൻ ആലോചനയോടെ പറഞ്ഞു....
ടാ അർഷി അന്നത്തെ അറ്റാക്ക് ആരാരുന്നു കണ്ടു പിടിച്ചോ....
അയാൾ ആ കൊട്ടേഷൻ ടീമിനെ ഏല്പിച്ചത് മുതൽ ഒരു യാത്രയിൽ ആയിരുന്നു... എറണാകുളം ടു ഡൽഹി...
കാൾ വന്ന ലൊക്കേഷൻ അങ്ങനെ ആണ് കാണിക്കുന്നത്....
തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ഐഡിയ ആയിരിക്കും അല്ലേ.... (ആദി)
നൊപ്.....ഒറ്റ ഫോൺ ഒറ്റ സിം.... സിം വ്യാജ്യം ആണെങ്കിലും ആ റൂട്ട് മാപ്പ് ഒറിജിനൽ ആണ്....
എന്ന് വെച്ച ആദി സംശയത്തോടെ അർഷിയെ നോക്കി...
എല്ലാം പെർഫെക്ട് ആയിട്ട് ചെയ്തിട്ടും പറ്റിയ ഒരബദ്ധം അല്ലേ അർഷി.... രുദ്രിന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു....
എന്ന് വെച്ച അന്ന് യാത്ര ചെയ്ത ട്രെയിനിൽ അയാൾ ഉണ്ടാരുന്നു.... സൊ നമ്മൾ ആഞ്ഞു പിടിച്ച കക്ഷിയെ അങ്ങ് പൊക്കം.... അർഷി ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു....
അത് ഞങ്ങൾ നോക്കിക്കൊള്ളാം.നീ നാളെ തന്നെ കൃഷ്നെ കൂട്ടി പോകുന്നു.
അർഷി അത് പറഞ്ഞു എഴുന്നേറ്റു....
ഞാൻ പോകില്ല.... ഇനിയൊരു അബദ്ധം പറ്റില്ല.... സത്യം.... ശിവയെ പെട്ടെന്ന് കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ....ബോധം ഇല്ലാതെ ആയപ്പോൾ.... ടെൻഷനിൽ പറ്റിയതാ.... ഇനി ഉണ്ടാവില്ല.... ഞാൻ സൂക്ഷിച്ചോളാം.... ഇനിയൊരു അബദ്ധം പറ്റില്ലെടാ.... ഞാൻ പോകില്ല നിങ്ങളെ ഒക്കെ വിട്ടിട്ട്... എന്നെ കൊണ്ട് പറ്റില്ല....
എന്തേലും ചെയ്യ്....അവൻ ഒന്നും മിണ്ടാതെ ഇറങ്ങിപോയി...
നീയെന്തെടാ ഇങ്ങനെ.... ശിവയെ ഓർത്തു മാത്രം അല്ല.... നിന്നെയും ഒരു നിമിഷം കാണാതായപ്പോ ആ ചങ്ക് പിടച്ചത് എനിക്കെ അറിയൂ.... എത്ര ദേഷ്യം വെറുപ്പ് കാണിച്ചാലും ഉള്ളിൽ നീ കഴിഞ്ഞേ വേറാരും ഉള്ളു.... നിന്നെ കാണുന്നത് വരെ ആ ശരീരത്തിൽ ജീവൻ ഉണ്ടോന്നു പോലും എനിക്ക് സംശയം ആയിരുന്നു.... ഇനിയൊരു ദുരന്തം കൂടി ഉണ്ടായ അവനെ ജീവനോടെ കാണില്ല ആരും.... അർഷിയുടെ ശബ്ദം ഇടറിയിരുന്നു.
ഞാൻ ശിവേടെ കാര്യത്തിൽ അശ്രദ്ധ കാണിക്കോടാ.... എനിക്ക് എന്തോ പെട്ടെന്ന് അവളെ ആ വേഷത്തിൽ കണ്ടപ്പോ ലച്ചുനെ ഓർമ വന്നത്... അതോണ്ട് കൂടെ പോകഞ്ഞേ... പിന്നെ നീനു കാൾ വിളിച്ചപ്പോ അവളോട് മിണ്ടി ശിവയെ ഒരു നിമിഷം മറന്നു.... കാവ്യ ഇങ്ങനെ ഒരു പണി തരുന്നു കരുതിയില്ല.
ശിവക്ക് ഒരാപത്തും വരാതിരിക്കേണ്ടത് ശ്രീ മംഗലത് കാരുടെ ആവിശ്യം ആയോണ്ട് ആ ഭാഗത്തു ചിന്ത പോയില്ല.
കഴിഞ്ഞത് കഴിഞ്ഞു.... ഇനിയെങ്കിലും സൂക്ഷിക്കാൻ നോക്ക്.... ഇങ്ങനെ ഉള്ള നിന്നെ ഏല്പിച്ചു എങ്ങനെ തിരിച്ചു പോകുന്നുള്ള ടെൻഷൻ ആണ് അവന്ന്..
ഒരു കണക്കിന് ഇങ്ങനെ ആയത് നന്നായി .. ശിവ അവനെ സ്നേഹിക്കുന്നുള്ള കലിപ്പിൽ ആണ് ഇവിടുന്ന് മുങ്ങാൻ പോകുന്നെ....
അവൻ പോകുന്നില്ല ഇനി .... അറിയാത്ത പുതിയൊരു ശത്രു രംഗത്ത് ഉള്ളോണ്ട് അവൻ തീരുമാനം മാറ്റി എല്ലാം സോൾവ് ആക്കിയേ പോകുന്നുള്ളൂ... (അർഷി )
അതൊക്കെ പോട്ടെ ഇത്രേം നേരം ആയിട്ട് ശിവക്ക് എങ്ങനെ അപകടം പറ്റിയെന്ന് നീ ചിന്തിച്ചില്ല.... കാം പോലും നോക്കിയില്ല... എന്തേ ശിവയെ നീ മറന്നോ....
അത്... ഞാൻ.... പിന്നെ.... അവൻ ഉരുണ്ടു
ശരിക്കും ശിവയെ നീ.....
അർഷീ..... അലർച്ച ആയിരുന്നു അവൻ
ഞാൻ പറഞ്ഞപ്പോ നിനക്ക് നൊന്തു.... ഇതാണോടാ ഫ്രണ്ട്ഷിപ്..... ഇതാണോടാ പരസ്പര വിശ്വാസം.... *******#@@#@@@@@# തെറിവിളിയോടൊപ്പോം അവന്റെ കവിളിൽ ഒരു തല്ല് വീണിരുന്നു.....
അവൻ അർഷിയെ കെട്ടിപിടിച്ചു....
ആ അവസ്ഥയിൽ അങ്ങനെ ഒക്കെ ചിന്തിച്ചു പോയി..... നിങ്ങൾ എന്നെ..... ബാക്കി പറയാൻ ആവാതെ അവൻ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.....
ഒരു ബന്ധത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് വിശ്വാസം ആണ്.... നാളെ ഒരവസരത്തിൽ എന്നെയും ശിവയെയും അങ്ങനെ കണ്ട ഇത് പോലെ ആണോ നീയും കരുതുക....
പറ്റിപ്പോയി..... ഇനിയും അത് പറഞ്ഞു കുറ്റപെടുത്തല്ലടാ.... അവനോട് പറയല്ലേ..
അവിടെ നിനക്ക് തെറ്റിയെ..... അവൻ ആദ്യം എന്നോട് പറഞ്ഞത് ഇതായിരുന്നു
അവൻ അത് പറഞ്ഞു വിഷമിക്കും... എന്റെ മുന്നിൽ തെറ്റ് കാരനെ പോലെ തലതാഴ്ത്തി നില്കുന്നത് കാണാൻ വയ്യ. നീയൊന്ന് ആശ്വസിപ്പിക്കണെന്ന.... അവന്റെ മനസ്സിൽ അങ്ങനെ ഒന്നും ഉണ്ടാവില്ല പറഞ്ഞു ഞാൻ കളിയാക്കാരുന്നു. അവൻ നിന്നെ മനസ്സിലാക്കിയതിന്റെ ഒരംശം പോലും തിരിച്ചു ഉണ്ടായില്ലല്ലോ.... അർഷിയുടെ വാക്കുകളിൽ പരിഹാസം കലർന്നിരുന്നു....
കുറ്റബോധത്തോടെ മുഖം താഴ്ത്തി അവൻ....
🔥🔥🔥
ദേവ് വരുമ്പോൾ ഉറങ്ങാതെ കാത്തിരിക്കുകയാരുന്നു അവൾ......
അവനെ കണ്ടു എഴുന്നേൽക്കാൻ പോയതും അവൾ വേച്ചു വീഴാൻ നോക്കി
അവൻ വേഗം പോയി പിടിച്ചു.....
നോക്കി നടക്ക് ശിവാ അവന്റെ വാക്കുകളിലെ പേടിയും കരുതലും അഗ്നിപ്പോൽ എരിയുന്ന മനസ്സിലേക്ക് മഞ്ഞു വീഴുന്ന പോലെ തോന്നി.....
നീയെന്താ ഉറങ്ങാതിരുന്നേ.....
എനിക്ക് ദേവിനോട് ഒരു കാര്യം പറയാനാ
അവൻ സംശയത്തോടെ നോക്കി.....
നീനു ഉള്ളോണ്ട അപ്പോൾ എന്നോട് ദേഷ്യപ്പെടാതെ അറിയാം .... എന്നെ വെറുക്കല്ലേ ദേവ്.... എനിക്ക് അത് മാത്രം സഹിക്കില്ല....
ദേവ് അവളെ ദേഷ്യത്തോടെ നോക്കി.... അത് കണ്ടതും അവളെ കണ്ണ് നിറഞ്ഞു...
എന്നെ വിശ്വസിക്ക് ദേവ് ഞാൻ അറിഞ്ഞില്ല ഒന്നും.... എന്നെ ആരോ കുളതിലേക്ക് തള്ളിയിട്ടത് ആണ്... പിന്നെ എപ്പോഴോ ബോധം പോയി.... ബാക്കിയൊന്നും എനിക്ക് അറിഞ്ഞുട....
ബോധം പോയ നിന്നെ അവൻ രക്ഷിച്ചോണ്ട് വന്നു... ഇടാൻ അവന്റെ ഡ്രസ്സ് തന്നു അത് മനസ്സിലാകാതിരിക്കാൻ മാത്രം മനഃബുദ്ധിയല്ല ഞാൻ.... ദേവ് അവളെ നോക്കി പറഞ്ഞു....
അവൾ ഞെട്ടലോടെയും അത്ഭുതത്തിലൂടെയും ആണ് ദേവിനെ നോക്കിത്.... അതിനർത്ഥം എന്നെ ദേവിന് വിശ്വാസം ആണെന്ന് അല്ലേ....
പിന്നെ ആണ് അവൻ നീനുനോട് പറഞ്ഞത് ഓർത്തത്.... ഞാൻ തെറ്റ് ചെയ്തില്ല അതോണ്ട് മാപ്പ് പറയണ്ട എന്നൊരു അർത്ഥം കൂടി ഇല്ലെന്ന് അവളോർത്തു.... എന്നെ വിശ്വാസം ഉണ്ടെങ്കിൽ ആദിയെ തല്ലിയത്.... അതിന്ന് ഉത്തരം കിട്ടിയില്ല...
ആദിയെ തല്ലിയത്.... അവൾ പേടിയോടെ വിറയലോടെ ചോദിച്ചു....
ഇത്രയും പറഞ്ഞിട്ടും എന്താ നടന്നെന്ന് എല്ലാരോടും അവൻ പറഞ്ഞോ... അവന്റെ വായിൽ എന്താ പഴം പുഴുങ്ങി കുത്തിതിരുകിയിനോ അന്നേരം മിണ്ടാതിരിക്കാൻ.....ദേവിന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.... അവന്റെ ദേഷ്യം കയ്യിലെ മുഷ്ടി ചുരുട്ടി പിടിച്ചതിലൂടെ അവൾ ഊഹിച്ചു....
ആ വീഡിയോ എങ്ങനെയ... ആദി എന്നെ
അവൾക്ക് എന്താ പറയണ്ടേ തിരിയുന്നുണ്ടായിരുന്നില്ല ....
നിനക്ക് ബോധം ഉണ്ടായിരുന്നില്ല..... ശ്വാസം കിട്ടാത്തപ്പോ കൃത്രിമശ്വാസം തന്നതാണ് ... നീയും ആയി നല്ല കൂട്ട് ആണല്ലോ അവൻ..... ബോധം വന്നപ്പോ പേടിച്ചോണ്ട് കെട്ടിപിടിച്ചു.... അതിപ്പോ ആ സ്ഥാനത് ആരായാലും അതല്ലേ ചെയ്യൂ...
അപ്പോഴാ അവൾക്ക് ആശ്വാസം ആയത്.
ഇത്രയും നേരം അവൻ എന്തെങ്കിലും ചെയ്തോണ് ഉള്ള പേടി മനസ്സിൽ ഉണ്ടാരുന്നു....
അവനെ തെറ്റായ കണ്ണോടെ നോക്കുന്നതോ ചിന്തിക്കുന്നതോ എനിക്ക് സഹിക്കില്ല ശിവാ.... നീയും അവനും എനിക്ക് ഒരുപോലെ ആണ്..... അവൻ വേദനയോടെ മനസ്സിൽ ഓർത്തു.
അവൾ പെട്ടന്ന് ആയിരുന്നു അവനെ കെട്ടിപിടിച്ചത്.... പ്രതീക്ഷിക്കതോണ്ട് അവനൊന്നു പകച്ചു.... അവളെ കണ്ണുനീരിന്റെ ചൂട് ദേഹത്ത് തട്ടിയതും അവൻ അവളെ പിടിച്ചു മാറ്റി... അവളെ കണ്ണുനീർ കണ്ടതും അവന്റെ ഉള്ളം നീറുന്നുണ്ടായിരുന്നു.... അവൻ കണ്ണുനീർ തുടച്ചു..... അവൻ തീ പൊള്ളൽ ഏറ്റപോലെ കൈ വലിച്ചു.... തീ പോലെ പൊള്ളുന്നുണ്ട്.... അവൻ കഴുത്തിലും നെറ്റിയിലും ഒക്കെ കൈ വെച്ച് നോക്കി...
നല്ല പനിയുണ്ട്..... വെള്ളത്തിൽ വീണത് അല്ലേ.... പേടിച്ചു പോയും ഉണ്ടാകും.....
ശിവാ... നല്ല പനിയുണ്ട് ഹോസ്പിറ്റലിൽ പോകാം.... വാ....
ശരദേട്ടത്തി പനിന്റെ ടാബ്ലറ്റ് തന്നു ഇപ്പോ കുടിച്ചേ ഉള്ളു....
അത് സാരമില്ല.... നീ വരുന്നുണ്ടോ....
വേണ്ട മാറിക്കോളും... എനിക്ക് ഒന്ന് കിടന്ന മതി....
അവൾ നിലത്ത് കിടക്കാൻ നോക്കിതും അവൻ കയ്യിൽ എടുത്തു ബെഡിൽ കിടത്തി.... പിന്നെ വെപ്രാളത്തോടെ എല്ലാടത്തും നോക്കി ഒരു തുണി എടുത്തു കൊണ്ട് വന്നു അവളെ നെറ്റിയിൽ നനച്ചിട്ടു.... പുതപ്പ് എടുത്തു പുതച്ചു കൊടുത്തു....
അവന്റെ വെപ്രാളവും ടെൻഷൻ ഒക്കെ കണ്ടു അവൾ അവനെ തന്നെ നോക്കി...
ആ കണ്ണുകളിൽ കണ്ട കരുതൽ സ്നേഹം ഒക്കെ അവളുടെ കണ്ണ് നനയിച്ചു....
നമുക്ക് ഹോസ്പിറ്റലിൽ പോകാം ശിവ...
അവളെ കണ്ണ് നിറഞ്ഞു ഒഴുകിയതും അവൻ തുടച്ചു കൊണ്ട് പറഞ്ഞു....
അവൻ കയ്യെടുക്കാൻ നോക്കിതും അവൾ ആ കയ്യിൽ പിടിച്ചു....
എന്റെ കൂടെ ഇവിടെ കിടക്കോ കുറച്ചു സമയം.... ദയനീയതയോടെയുള്ള ചോദ്യം കേട്ടതും അവൻ അറിയാതെ തലയാട്ടി പോയിരുന്നു....
അവൻ അവളുടെ അടുത്ത് ബെഡിൽ ചാരി ഇരുന്നു.... അവളെ ഒരു കൈ കൊണ്ട് തലയിലൂടെ തലോടി....
ഉറങ്ങിക്കോ.....
അവൾ എഴുന്നേറ്റു അവന്റെ അടുത്ത് ഇരുന്നു അവന്റെ തോളിലേക്ക് ചാരി....
അവന്ന് എതിർക്കാൻ തോന്നിയില്ല....
അവൻ അവളെ ചേർത്ത് പിടിച്ചിരുന്നു....
🔥🔥🔥
രാവിലെ ശ്രീ മംഗലത്തെ സ്ത്രീകളുടെ കരച്ചിൽ ബഹളം കേട്ടാ കൃഷ് എഴുന്നേറ്റത്..... കിച്ചുവും കൃഷ് താഴേക്ക് ഓടി പോയി......
അവർക്ക് എന്തോ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു....
ഇടക്ക് കാവ്യയുടെ പേര് പറഞ്ഞു എന്തൊക്കെ പറയുന്നുണ്ടായിരുന്നു.....
കാര്യം ഒന്നും മനസ്സിൽ ആയില്ലെങ്കിലും ഒറ്റ രാത്രി കൊണ്ട് എന്തൊക്കെ സംഭവിച്ചുന്നു മാത്രം കൃഷ്ന് ഓടി....
അവൻ ആരെയും ശ്രദ്ധയിൽ പെടാതെ ശിവയുടെ റൂമിലേക്ക് പോയി.....
വാതിലിൽ മുട്ടിയെങ്കിലും തുറക്കത്തോണ്ട് അവൻ ഒന്ന് തള്ളി നോക്കി....
നിലത്ത് ഒരു മൂലയിൽ ചുമരോട് ചാരി ശിവ ഇരിക്കുന്നത് കണ്ടു.... കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.... കോലം കണ്ടിട്ട് ഒരുപാട് കരഞ്ഞിട്ടും ഉണ്ടെന്ന് അവന്ന് മനസ്സിലായി.... മുടിയും വേഷം കണ്ടു ഒരു ഭ്രാന്തിയെ പോലെ തോന്നിപ്പിച്ചു.....
അവൻ പേടിയോടെ അവളെ അടുത്തേക്ക് ഓടി....
എന്താ ശിവ ഇത്..... ദേവേട്ടൻ എവിടെ....
അവൾ അവളെ കയ്യിലുള്ള പേപ്പർ അവന്റെ നേരെ നീട്ടി.....
നേരിട്ട് യാത്ര ചോദിക്കുന്നില്ല..... അപ്രതീക്ഷിതമായി നിന്റെ ജീവിതത്തിലേക്ക് കടന്നു വന്നവനാ ഞാൻ..... ഇപ്പൊ അത് പോലെ പോകുന്നതും..... ഞാൻ ഈ നാട്ടിലേക്ക് വന്നത് നിന്നെ തേടിയാണ് .... നീ കരുതും പോലെ നീനു എന്റെ മോൾ അല്ല..... അവളെ നോക്കാൻ ഏല്പിക്കപ്പെട്ടവൻ ആണ് ഞാനും... .അവൾ നിന്റെ ചേച്ചി ലക്ഷ്മിയുടെ മോൾ ആണ്.... മറ്റാരും ഒരിക്കലും ഇത് അറിയരുത്.... നീ തനിച്ചല്ല ശിവാ.... നിന്നെ കാത്തു ഒരു കുടുംബം ഉണ്ട്.... നീനു മോൾക്ക് ഒരുപാട് അവകാശികൾ ഉണ്ട്.... അവർ തേടി വരും അത് വരെ അവളെ പൊന്നു പോലെ നോക്കണം. അവളെ നിന്നെ ഏല്പിക്കാൻ വേണ്ടി ഈ വീട്ടിലേക്ക് വന്നത്.... എന്റെ ലക്ഷ്യം ഞാൻ നിറവേറ്റി.... ഇനി ഞാൻ പോകുന്നു.... ഞാൻ ആയി കെട്ടിയ താലി ഞാൻ തന്നെ അഴിച്ചു എടുത്തു.... എന്നെ കാത്തിരിക്കരുത്... ഇനി ഞാൻ തിരിച്ചു വരില്ല....
കൃഷ് ആ എഴുതും പിടിച്ചു ഞെട്ടലോടെ നിന്നു... പിന്നെ ശിവയെ നോക്കി ഒറ്റ ഓട്ടം ആയിരുന്നു ശിവാലയത്തിലേക്ക്.....
അവർ രണ്ടാളും താടിക്ക് കയ്യും വെച്ചു പരസ്പരം നോക്കി ഇരിക്കുന്നെ കണ്ടു....
അവൻ ആ ലെറ്റർ അവരെ നേരെ നീട്ടി....
അടിപൊളി ഇതിന്റെ കുറവ് കൂടി ഉണ്ടാരുന്നുള്ളു അർഷി പറഞ്ഞു.....
ഇതെന്താ പെട്ടെന്ന്.....
പടച്ചോന്ന് അറിയാം എന്താ ഇന്നലെ സംഭവിച്ചെന്ന്..... ഇന്നലെ ഉറങ്ങാൻ പോകുന്ന വരെ ഞാൻ പോകുന്നില്ല.... ശിവയെ സേഫ് ആക്കണം എന്നിട്ട് ഞാൻ തിരിച്ചു പോകുന്നുള്ളൂ എന്നൊക്കെ പറഞ്ഞ പോയത്.... ഇന്ന് മോർണിംഗ് മെസ്സേജ് കണ്ടു ഞാൻ പോയിന്നു.... ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല.... അതാ ഞാൻ ഇങ്ങോട്ട് വന്നേ.... ഇവൻ ഞാൻ പറയുമ്പോഴാ അറിഞ്ഞേ.... ( അർഷി )
സൂര്യ icu ൽ ആണ് ഉള്ളെ .... ശ്രീ മംഗലത് ഉള്ളോർക്ക് നല്ലോണം കിട്ടി.... പോരാത്തേന്ന് ആ കാവ്യക്കുള്ള പണിയും കൊടുത്തു....
ഇന്നലെ രാത്രി ഇതിന്ന് മാത്രം എന്താ നടന്നെ (കൃഷ് )
ഉത്തരം ശിവക്ക് മാത്രം അറിയൂ.... അവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ അവൻ നമ്മളോട് പോലും പറയാതെ പോകില്ല..... അർഷി എന്തോ ആലോചനയോടെ പറഞ്ഞു.....
ശിവയുടെ കോലം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയെ കൃഷ് പറഞ്ഞു.....
.......തുടരും