ശിവരുദ്രാഗ്നി
by IFAR
🔥PART 44🔥
ശിവ ചേർത്ത് പിടിച്ച കൈ തട്ടിമറ്റനോ അവന്റെ മുഖത്ത് നോക്കാനോ പോലും പറ്റാതെ ശ്വാസം എടുക്കാൻ പോലും കഴിയാതെ നിന്നു....
ദേവിന്റെയും ലച്ചുന്റെയും വളർത്തു മോനോ.... അപ്പോൾ നീനുന്റെ ഏട്ടൻ.... പലപ്പോഴും അമ്മയെ പോലെയാ അമ്മയായിട്ട് വരോന്നു ഓക്കെ ചോദിച്ചത് അത് കൊണ്ടായിരുന്നോ.... അവൾക്ക് അന്ന് ദേവിന്റെയും നീനുന്റെയും കൂടെ കിടന്നത് ഓർമ വന്നു.... സന്തോഷം ആണോ സങ്കടം ആണോ എന്നൊന്നും തിരിയാത്ത അവസ്ഥ.... ഇത്രയും നാളും പറയാത്ത സങ്കടം... പറ്റിച്ചുന്നു ഉള്ള ദേഷ്യം ഓക്കെ അവളിൽ ഉണ്ടായിരുന്നു...
ടാ നായെ ഞങ്ങളെ പറ്റിക്കരുന്നോ നീ....
മഹി അവന്റെ നേരെ കയ്യൊങ്ങിയതും അവൻ മഹിയുടെ നേരെ റിവോൾവർ ചൂണ്ടിയിരുന്നു....
മഹി ഒന്ന് പകച്ചു നിന്നു....
മുന്നും പിന്നും നോക്കില്ല ഞാൻ.... എന്റെ ദേഹത്ത് തൊട്ട കൊന്നു തള്ളിയിരിക്കും.... അവൻ മഹിയെ പിറകോട്ടു തള്ളി പറഞ്ഞു....
ഒരു പാവം പയ്യനിൽ നിന്നും ഗൗരവം ആർന്ന നോട്ടവും ഭാവവും സംസാരവും ഓക്കെ അവരിൽ ഞെട്ടൽ ഉണർത്തിയിരുന്നു.....
സൂര്യ അവനെ തന്നെ നോക്കി.... അവന്ന് രുദ്ര് മുന്നിൽ ഉള്ള പോലെ തോന്നിയെ....
അതെ തീക്ഷണത കണ്ണുകളിൽ.... ഭയം എന്നൊന്ന് അവന്റെ ഒരു നോക്കിലോ വാക്കിലൊ പോലും ഇല്ലായിരുന്നു.... അവൻ തനിച്ചല്ല എന്നുള്ളത് അവനിൽ ഉറപ്പ് ആയി.
ഞങ്ങളെ വീട്ടിൽ ഞങ്ങളെ വിഡ്ഢിയാക്കരുന്നല്ലേ.... അരുൺ ദേഷ്യത്തോടെ പറഞ്ഞു....
നിങ്ങൾ വിഡ്ഢി ആയത് എന്റെ കുഴപ്പം ആണോ.... അവനൊന്നു ചിരിച്ചുകൊണ്ട് ശിവയെ വിട്ടു അവിടെയുള്ള സോഫയിൽ കാലിൽ കാൽ കയറ്റി വെച്ചു ഇരുന്നു ...
നിനക്ക് എന്താ വേണ്ടത്.... എന്താ നിന്റെ ഉദ്ദേശം.... (മഹി )
ഉദ്ദേശം ഒരുപാട് ഉണ്ട്.... അതൊക്കെ വഴിയേ മനസ്സിൽ ആകും.... വെയിറ്റ് ആൻഡ് സീ. പിന്നെ ഇവിടെ താമസിച്ചത് ഞാൻ എന്റെ അമ്മയുടെ ശിവൂട്ടിയെ കാണാൻ വന്നതാ....
അവകാശം പറഞ്ഞു വന്ന അങ്ങ് വെട്ടിപിടിക്കാന്ന് കരുതിയോ നീ..(.. മഹി )
അവകാശം ഉണ്ടല്ലോ അങ്കിൾ.... ഇത് എനിക്കും കൂടി അവകാശപ്പെട്ട വീട് ആണ്.. എന്റെ അമ്മയുടെ വീട്ടിൽ മകന്ന് തീർച്ചയായും അവകാശം ഉണ്ട്....ശിവ എന്റെ അമ്മയുടെ അനിയത്തിയും ആണ്
നീ ലക്ഷ്മിയുടെ മകൻ അല്ലെന്ന് ഞങ്ങൾ തെളിയിക്കും... ഇനി കുറച്ചു നാൾ കൂടി ആ സത്യം പുറത്ത് വരാൻ.... വലിയച്ഛൻ പുച്ഛത്തോടെ പറഞ്ഞു...
കൃഷ് ഒന്ന് പുച്ഛത്തോടെ ചിരിച്ചു...
നിങ്ങൾ കോടതിയിൽ എന്റെയും ലച്ചുന്റെയും ഡി എൻ എ ടെസ്റ്റിന് വേണ്ടി അപ്പീൽ കൊടുത്തേ ഓക്കെ ഞാൻ അറിഞ്ഞു.... അതിൽ ഇപ്പൊ ഒന്നേ പറയാൻ ഉള്ളു.... ലക്ഷ്മി എന്റെ ബയോളജിക്കൽ അമ്മയല്ല.... അത് നിങ്ങൾക്കും എനിക്കും നന്നായി അറിയാം.... പിന്നെന്തിനാ ഈ പ്രഹസനം... നിങ്ങൾ അറിയാത്ത ഒരു രഹസ്യം ഞാൻ പറഞ്ഞു തരാം.... ലക്ഷ്മിക്കും ദേവിനും മക്കൾ ഒന്നല്ല രണ്ടാണ്... ലച്ചുമ്മയുടെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ട്... സൊ സ്വത്തുക്കൾ ഞങ്ങൾക്ക് തന്നെ കിട്ടുള്ളു..
അവർ ഒന്ന് ഷോക്ക് ആയ പോലെ നിന്നു
ജയിക്കാൻ വേണ്ടി കള്ളം പറഞ്ഞിട്ട് കാര്യം ഇല്ല.... ലക്ഷ്മി മരിച്ചു...(മഹി )
ഒന്ന് പറഞ്ഞു കൊടുക്ക് സൂര്യ ചെറിയച്ഛ..
മരിച്ചവർ തിരിച്ചു വരുന്നു.... ചെറിയച്ഛൻ കൊന്ന ഞാൻ ജീവനോടെ വന്നില്ലേ.... അവൻ പരിഹാസത്തോടെ പറഞ്ഞു....
സൂര്യ അവനെ തന്നെ നോക്കി നിന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല...
പെട്ടന്ന് ആയിരുന്നു അരുൺ ശിവയുടെ കഴുത്തിൽ കത്തി വെച്ചത്....
ഗൺ താഴെ വെക്ക്.... ഇല്ലെങ്കിൽ ഇവളെ ഉണ്ടല്ലോ....
കൃഷ് ആദ്യം ഒന്ന് പകച്ചു നിന്നു... പിന്നെ ചെറു പുഞ്ചിരിയോടെ നോക്കി...
കൊല്ലാൻ നോക്കിയ പിന്നെ ആലോചിക്കരുത്....കൈ വിറക്കൻ പാടില്ല.,..രുദ്രേട്ടന്റെ നിയമം ആണ്.... അപ്പൊ അങ്ങ് കൊന്നേക്ക് ശിവയെ....
അരുൺന്റെ കൈ ഒന്ന് അയഞ്ഞു....
എന്താ കൊല്ലുന്നില്ലേ നിങ്ങൾ... പറ്റുന്നില്ല അല്ലേ.... അവൻ പൊട്ടിച്ചിരിച്ചു... ശിവ മരിച്ച സ്വത്തുക്കൾ ട്രസ്റ്റിന് പോകും അല്ലേ
ഇവളെ സ്വത്തുക്കൾ ദേവന്ദറിന്റെ പേരിൽ ആണ്... ഇവളെ ഭർത്താവിന്റെ പേരിൽ..... അത് കൊണ്ട് അധികം പേടിപ്പിക്കല്ലേ നീ....
അല്ലല്ലോ മിസ്റ്റർ മഹീന്ദ്രൻ..... ഖനഗംഭീര ശബ്ദം കേട്ടു എല്ലാരും നോക്കി....
അർഷാദ് അമർ.....
ഞാൻ ലേറ്റ് ആയില്ലല്ലോ കൃഷ്ണ.... അവൻ കൃഷ്‌ന്റെ തലയിൽ ഒരു ചൊട്ട് കൊടുത്തു ചോദിച്ചു....
കാക്കൂ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരൂലേ..... അപ്പൊ ഇവർക്ക് കൊടുക്കാനുള്ളത് അങ്ങ് കൊടുത്തേക്ക്
കൃഷ് ഒരു ചെറുചിരിയോടെ പറഞ്ഞു....
അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വെച്ച മൂപ്പിലാനേ... ഈ ശിവയുണ്ടല്ലോ അവളെ ഞങ്ങൾ കൊണ്ട് പോകും..... അത് പക്ഷേ പാത്തും പതുങ്ങിയും ഒന്നുമല്ല.... നിങ്ങളെ എല്ലാവരെ മുന്നിലൂടെ തന്നെ തന്റേടത്തോടെ അവകാശത്തോടെ കൊണ്ട് പോകും..... അർഷി മഹിയോട് ആയി പറഞ്ഞു....
ശിവ ഇവിട എന്താ നടക്കുന്നേ ഇവരെന്തൊക്കെ പറയുന്നേ എന്ന ഞെട്ടലിൽ ആയിരുന്നു....
ശിവയുടെ വിവാഹം കഴിഞ്ഞു.... അവളിൽ ഇനി നിങ്ങൾക്ക് അവകാശം ഇല്ല..... അരുൺ അഹങ്കാരത്തോടെ പറഞ്ഞു....
അതിന്ന് അവർ പരസ്പരം നോക്കുക മാത്രം ചെയ്തു....
ശ്രീ മംഗലത് ഉള്ളവരുടെ മുഖത്ത് പോയ ധൈര്യം തിരിച്ചു വന്നിരുന്നു....
എന്താ.... ഉത്തരം ഇല്ലെ അർഷാദിന്.....
സൂര്യയിൽ പോലും പുച്ഛം കലർന്നിരുന്നു.
കാണാൻ പോകുന്ന വെടിക്കെട്ട് കണ്ടു തന്നെ അറിഞ്ഞോന്നെ..... അതല്ലേ അതിന്റെ രസം കൃഷ്ണ.....
പിന്നല്ലാതെ.... കൃഷ് അവനെ നോക്കി കണ്ണടിച്ചോണ്ട് പറഞ്ഞു....
അവൻ ശിവയുടെ അടുത്തേക്ക് പോയി...
എനിക്കിനി ഇവിടെ നിൽക്കാൻ പറ്റില്ല... പേടിച്ചിട്ട് അല്ല.... കാക്കൂ വിടില്ല..... ഞാൻ പോകുമ്പോ എന്റെ കൂടെ വന്നോടെ....
ശിവ അവനെ തന്നെ നോക്കി.... അവന്റെ അനിയത്തി ആണ് നീനു... അവനേക്കാൾ അധികാരം എനിക്കില്ല.... ദേവ് പറഞ്ഞത് പോലെ അവളെ അവകാശികൾ തേടി വന്നിരിക്കുന്നു.... വിട്ടു കൊടുക്കാൻ വയ്യ
എന്റെ മോളാണ്.... എന്റെ മാത്രം... ലോകത്തോട് തന്നെ വിളിച്ചു പറയാൻ തോന്നി അവൾക്കത്.....
അവൾക്ക് ഒരു ഭർത്താവ് ഉണ്ട്... അതിനേക്കാൾ അവകാശം മറ്റാർക്കും ഇല്ല.... നിന്റെ രുദ്രനോട് പോയി പറഞ്ഞേക്ക് ഇക്കാര്യത്തിൽ വിജയം ഞങ്ങൾക്ക് ആണെന്ന്....രുദ്രന്റെ പെണ്ണെന്നു പറഞ്ഞുള്ള അഹങ്കാരം വേണ്ടെന്ന് (സൂര്യ )
സൂര്യ പറയുന്നത് കേട്ടതും തീ പൊള്ളൽ ഏറ്റ പോലെ അവൾ പിടഞ്ഞു.... രുദ്രന്റെ പെണ്ണ്..... ഇവർക്ക് ഓക്കെ അപ്പോൾ രുദ്രനെ അറിയോ..... രുദ്ര് ഇവരുടെ ആരാ
ഒന്നും സംസാരിക്കാൻ പോലും ആകാതെ ഞെട്ടലിൽ ആയിരുന്നു അവൾ..... പക്ഷേ മനസ്സ് കൊണ്ട് അലറി വിളിച്ചു പറഞ്ഞു ഞാൻ രുദ്രിന്റെ പെണ്ണല്ല.... ദേവിന്റെ പെണ്ണാ.....
അവകാശത്തിന്റെ കാര്യം ഒക്കെ അവിടെ നിൽക്കട്ടെ സൂര്യ..... നീയുമായി ചെറിയൊരു കണക്ക് ഉണ്ട് പറഞ്ഞു... അവന്റെ നേരെ കൈ വീശി.....
പെട്ടന്ന് ആയോണ്ട് ആർക്കും ഒന്നും മനസ്സിലായില്ല.... അർഷീ.... സൂര്യയുടെ അലർച്ച കേട്ട് എല്ലാരും നോക്കി....
അവന്റെ കൈതണ്ടയിൽ നിന്നും ബ്ലഡ് ചീറ്റി തെറിച്ചു.... അർഷി കയ്യിലുള്ള ബ്ലേഡ് അവന്റെ നേർക്ക് തന്നെ എറിഞ്ഞു....
പെട്ടന്ന് ഹോസ്പിറ്റലിൽ പോയ രക്ഷപെടും സൂര്യ.... ഇല്ലെങ്കിൽ ഒരു ആത്മഹത്യആയി തീരും നിന്റെ മരണം....
ഞരമ്പ് തന്നെ കട്ട് ആയിട്ടുണ്ട്... ഒരു മണിക്കൂർ ടൈം ഉണ്ട് നിന്റെ മുന്നിൽ... അർഷി ചെറു ചിരിയോടെ പറഞ്ഞു...
പെട്ടന്ന് വിട്ടോ ചെറിയച്ഛ.... പോലീസിൽ ആണെങ്കിലും മൂപ്പർ ഒരു ഡോക്ടർ ആണ്.... മറക്കണ്ട... കൃഷ് അവനെ നോക്കി പരിഹാസത്തോടെ പറഞ്ഞു....
യൂ...... സൂര്യ ചീറിക്കൊണ്ട് അവന്റെ അടുത്തേക്ക് പോയി.....
കൊല്ലാൻ അറിയാഞ്ഞിട്ടല്ല..... ധൈര്യം ഇല്ലാഞ്ഞിട്ടും അല്ല..... കൃഷ്ന് വേണ്ടി വെച്ച നേർച്ചക്കോഴി ആണ് നീ..... അത് കൊണ്ട് ഇത്രയെങ്കിലും തിരിച്ചു തരണ്ടേ ഞാൻ.... അടുത്ത് തന്നെ നമുക്ക് നേർക്ക് നേരെ കാണാം.... അവൻ സൂര്യയുടെ ചെവിയിൽ ആയി മെല്ലെ പറഞ്ഞു.....
സൂര്യ രക്തം പോകുന്നത് നിൽക്കതോണ്ട് തന്നെ ഭയം കലർന്നിരുന്നു.....
വീട്ടിൽ കേറി വന്നു തോന്യസം കാണിക്കുന്നോ..... നിന്നെക്കാൾ വലിയ പോലീസുകാരെ ഞങ്ങൾ കണ്ടതാ പറഞ്ഞു ഫോൺ എടുത്തു വലിയച്ഛൻ വിളിക്കാൻ നോക്കിതും അടുത്തുള്ള കസേര എടുത്ത് ഒറ്റ അടിയാരുന്നു തലയിൽ...
അയാൾ നിലവിളിച്ചോണ്ട് നിലത്ത് വീണു..
തലയിൽ നിന്നും രക്തം ഒഴുകിയിറങ്ങി...
ഇനി ആർക്കെങ്കിലും പോലീസിൽ അറിയിക്കണോ.... അർഷി ആ കസേരയിൽ ഒരു കാൽ കയറ്റി വെച്ചു വെല്ലുവിളിയോടെ പറഞ്ഞു.....
സൂര്യയുടെ അവസ്ഥ ദയനീയകരമാണ്...
ഹോസ്പിറ്റലിൽ പോകാതെ പറ്റില്ല... ഇപ്പോൾ ആണെങ്കിൽ വലിയച്ഛന്റെ അവസ്ഥയും ഇങ്ങനെ..... അത് കൊണ്ട് തന്നെ അവർ ഒന്ന് അടങ്ങി.....
വാ ശിവേച്ചി..... കൃഷ് ശിവയുടെ അടുത്ത് ചെന്നു കയ്യിൽ പിടിച്ചു.....
നീനുവിനെ ഓർക്കുമ്പോൾ അവൾക്ക് പോകണം എന്നുണ്ടായിരുന്നു.... പക്ഷേ രുദ്ര് അത് ഓർത്തതും അവൾ കൃഷ്ന്റെ കൈ വിടുവിച്ചു..
അതെ സമയം ദേവ് അവന്റെ അച്ഛൻ ആണ് ആ സത്യം ഓർത്തു.... എന്ത് വേണമെന്ന് അറിയാതെ അവൾ നിന്നു.
ശിവയെ വിളിക്കണ്ട കൃഷ്..... ഇവളെ ഒരുതനും ഇനി കൈ വെക്കില്ല.... ആരെയും പേടിച്ചോ പേടിപ്പിച്ചോ അല്ല അവളെ കൊണ്ട് പോകേണ്ടത്.... അവൾ സ്വന്തം ഇഷ്ടപ്രകാരം തന്നെ വരണം.... അർഷി കൃഷ്നോട് പറഞ്ഞു....
പിന്നെ കൃഷ് ഒന്നും പറഞ്ഞില്ല....
കൊണ്ട് പോകാൻ അധികാരം ഉള്ള ആൾ തന്നെ വരും.... അപ്പൊ കൂടെ വന്നേക്കണം എന്റെ സ്വന്തം ആയിട്ട്.... ശിവയെ കെട്ടിപിടിച്ചു പറഞ്ഞു അവളെ വിട്ടു.......
അരുൺ മഹിയും കൂടി സൂര്യയെയും വലിയച്ഛനെയും കൊണ്ട് പോയി....
കൃഷ് ഇതൊക്കെ കണ്ടു ഞെട്ടി പകച്ചു നിൽക്കുന്ന കിച്ചുന്റെ അടുത്തേക്ക് പോയി.....
പറ്റിച്ചതോ ചതിച്ചതോ അല്ല.... സാഹചര്യം കൊണ്ട് ചെയ്തുപോയത.... ക്ഷമിക്കണം.... അവൻ കിച്ചുന്റെ കയ്യിൽ പിടിച്ചതും അവന്റെ കൈ തട്ടിമാറ്റി ഉള്ളിലേക്ക് കേറി പോയി.....
അർഷി അവന്റെ തോളിൽ കൈ വെച്ചു.
ഒക്കെ ശരിയാകും എന്ന മട്ടിൽ....
വാ പോകാം..... കൃഷിനോട് പറഞ്ഞു അവനെ ചേർത്ത് പിടിച്ചു.... ശിവയെ നോക്കി.... അവൾ ചുമരിൽ ചാരി അവരെ തന്നെ നോക്കി നില്കുന്നെ കണ്ടു.... അവളുടെ മുഖത്തെ ഭാവം അവർക്ക് മനസ്സിലായില്ല....
അവർ അവളെ ഒന്ന് നോക്കി ഇറങ്ങി....
ശിവാ.... വിശ്വൻ വിളിച്ചപ്പോഴാ അവൾ ബോധത്തിലേക്ക് വന്നത്.....
എന്താ ഇവിടെ നടക്കുന്നേ ഇവരൊക്കെ ആരാ.... അവൻ അവളോട് ചോദിച്ചു...
എനിക്ക് ഒന്നും അറിയില്ല.... എല്ലാരും കൂടി ഭ്രാന്ത് പിടിപ്പിക്കുകയാ എന്നെ.... എനിക്ക് എന്റെ മോൾ മാത്രം ഉള്ളു..... അവളെ മാത്രം വേണ്ടു.... അപ്പോഴാ നീനു ആദിയുടെ അടുത്താണെന്ന് ഓർത്തത്...
അവൾ ഒറ്റ ഓട്ടം ആയിരുന്നു അങ്ങോട്ടേക്ക്... അവളെ കണ്ടതും സെക്യൂരിറ്റി വേഗം ഗേറ്റ് തുറന്നു പുഞ്ചിരിച്ചു....
അവൾ ഓടുകയാരുന്നു അകത്തേക്ക്....
നീനു മാത്രം അവൾടെ ഉള്ളിൽ ഉണ്ടാരുന്നുള്ളൂ...
ഹാളിൽ ഒന്നും അവളെ കാണാതെ അവൾ ചുറ്റും നോക്കി.... ഒരു റൂമിൽ നീനുവിന്റെ ശബ്ദം കേട്ട് അവൾ അനുവാദം പോലും ചോദിക്കാതെ അകത്തേക്ക് കയറി....
അവിടെ കണ്ട കാഴ്ചയിൽ അവൾ ഞെട്ടി വിറച്ചു....
ശിവയെ പെട്ടന്ന് കണ്ട ഷോക്കിൽ അവനും ഒന്ന് ഞെട്ടി.....
രുദ്ര്.... അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.....
അവളുടെ കണ്ണുകളിൽ ഭയം ആയിരുന്നു അവനപ്പോൾ കണ്ടത്....
ശിവ.... ഞാൻ.... അവൻ മുന്നോട്ട് വന്നതും.... ഒന്നും പറയണ്ട എന്ന രീതിയിൽ കയ്യുയർത്തി തടഞ്ഞു.....
മതി എല്ലാരും കൂടി വിഡ്ഢി വേഷം കെട്ടിച്ചത്... അവൾ ചെവിയിൽ പൊത്തിപിടിച്ചു അലറി...
...... തുടരും