ShivaRudragni Part 45
ശിവരുദ്രാഗ്നി
by IFAR
🔥PART 45🔥
ഷർട്ട് അഴിച്ചു ബോഡി ഷോ കാണിക്കാൻ പറഞ്ഞോ ആരെങ്കിലും.... എന്നിട്ട് ഇവിടെ കിടന്നു ഇനിയെന്താ ചെയ്യാ പറഞ്ഞു മോങ്ങുന്നു ... കൃഷ് മുഖം ചുളിച്ചു പറഞ്ഞു....
അനുവാദം ചോദിക്കാതെ ഇത് വരെ വീട്ടിൽ പോലും കേറീട്ടു ഇല്ല... അങ്ങനെ ഒരാൾ ബെഡ്‌റൂമിൽ കേറി വരുന്നു ഞാൻ ഓർത്തോ.... അവനും ദേഷ്യം വന്നു തുടങ്ങിയിരുന്നു....
അല്ല എന്തിനാ ഇപ്പോ ബോഡി ഷോ കാണിക്കാൻ പോയെ...
പാന്റ് ഷർട്ട് ഇട്ട് ആരെങ്കിലും കുളിക്കോ...
സാധാരണ ബാത് ടവ്വൽ ഉണ്ടാവൽ ഇല്ല. നീനു ഉള്ളോണ്ട് ഭാഗ്യം അതെങ്കിലും ഉടുത്ത കുളിച്ചേ....
ബെസ്റ്റ് അങ്ങനെ കണ്ടെങ്കിൽ അതിലും പൊളി ആയേനെ കൃഷ് ദേഷ്യം ഒക്കെ മറന്നു ചിരിക്കാൻ തുടങ്ങി.... അർഷിക്കും ചിരി വന്നെങ്കിലും ഇപ്പോഴത്തെ കലിപ്പ് ഓർത്തു ചിരി കടിച്ചു പിടിച്ചു....
മിണ്ടാതിരി ശവമേ.... പറഞ്ഞു അടുത്ത് ഉള്ള കുഷ്യൻ എടുത്തു എറിഞ്ഞു....
കൃഷ് തിരിച്ചു എറിഞ്ചത്തോടെ അവനും വാശി കേറി പതിവ്പോലെ മുടി വലിക്കലും തല്ലും പിടിയും ആയതോടെ അർഷി രണ്ടിന്റെയും നടുക്ക് കേറി....
ശിവയുടെ അവസ്ഥ എന്താന്ന് അറിയാതെ ഇവിടെ ടെൻഷൻ അടിക്കുമ്പോഴാ കുട്ടി കളി ഒന്ന് നിർത്തുന്നുണ്ടോ രണ്ടും... അർഷി ചൂടായതോടെ രണ്ടു ഭാഗത്തേക്ക് തിരിഞ്ഞു ഇരുന്നു.....
ടാ അർഷി എന്തെങ്കിലും വഴി പറയടാ ആ പാവത്തിന്ന് ഇപ്പോൾ ആകെ മെന്റൽ ആയിട്ട് ഉണ്ടാകും.... ശിവയെ ഓർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിലാ.... എന്റെ ഒറ്റ അശ്രദ്ധ കൊണ്ട ആ മാല അവൾ കണ്ടത്....
അർഷി ആലോചനയോടെ തിരിഞ്ഞു ഇരുന്നു.
ഒറ്റ വഴിയേ ഉള്ളു.... അവളെ ഈ അവസ്ഥയിൽ ആശ്വസിപ്പിക്കാൻ അവളെ ദേവേട്ടൻ മാത്രം പറ്റുള്ളൂ അവൻ ആലോചനയോടെ പറഞ്ഞു
അത് ശരിയാ.... കാക്കൂ സംസാരിക്ക്... കാക്കു പറഞ്ഞ കേൾക്കും....ശിവയുടെ അടുത്തേക്ക് പോകാൻ പറ... (കൃഷ് )
എന്നെ കൊണ്ട് പറ്റില്ല.... ശിവന്ന കേൾക്കുമ്പോ തന്നെ കടിച്ചു കീറി കൊല്ലാൻ വരാ... നിങ്ങൾ പോയി പറ...
രണ്ടു മാസം ആയി ഇവിടുന്ന് പോയിട്ട് ഒരു ഫോൺ കാൾ പോലും ശിവയെ ചോദിച്ചു ഇണ്ടായിട്ടില്ല.... ചോദിക്കുമ്പോ പറയും ദേവ് മരിച്ചു.... അവൾ അങ്ങനെ വിശ്വസിച്ചോളും എന്ന.....
ഇങ്ങനെ പറഞ്ഞ എങ്ങനെയാണ്.... സത്യം ഒക്കെ അറിഞ്ഞു തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുവാ അവൾക്ക്... ഒരിക്കൽ ചാകാൻ പോയവളാ....വല്ല വേണ്ടാത്ത ചിന്തയും കയറിക്കൂടും പറഞ്ഞില്ലെന്നു വേണ്ട....
എന്ന നിങ്ങൾക്ക് പോകാറാ ഇക്കാര്യം പറഞ്ഞു ആ അസുരന്റെ മുന്നിൽ.... (അർഷി)
എന്നെ കാണുന്നതേ വെറുപ്പ് ആണ് അപ്പോഴാ....
എന്ന നീ പോ കൃഷ്ണ....
കാക്കുന്നു പോയ എന്താ...
ഇതൊഴിച്ചു ലോകത്ത് വേറെന്ത് വേണേലും പറഞ്ഞോ ശിവയുടെ കാര്യം പോയി അവനോട് ഞാൻ സംസാരിക്കില്ല..
(അർഷി )
എന്നാലേ ധൈര്യം ഉണ്ടെങ്കിൽ ഇന്ന് ഉപ്പന്റെയും ഉമ്മന്റേയും കൂടെ ഒരു ദിവസം താമസിച്ചിട്ട് വാ... ശിവയുടെ കാര്യം ഞാൻ സംസാരിച്ചോളാം.... കൃഷ് മുഖം കോട്ടി വെല്ലുവിളിയോടെ പറഞ്ഞു...
അർഷിയുടെ മുഖം ചുളിഞ്ഞു.... Oh അവൻ അവിടെയാണോ ഉള്ളെ .. അവന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു.. ആ കണ്ടമൃഗത്തെക്കൾ ഭേദം ഇവന്റെ തല്ല് കൊള്ളുന്നതാ.... ഇവൻ ആകുമ്പോ തല്ലിയാലും കുറച്ചു കഴിയുമ്പോ തടവി തന്നോളും.... അത് പറഞ്ഞു റൂമിലേക്ക് നടന്നു....
എത്ര വീരശൂര പരക്രമി ആണെങ്കിലും കാക്കു ആകെ മുട്ട് മടക്കുന്നെ ഈ ഒരു കാര്യത്തിലാ.... (കൃഷ്)
ഇവൻ ചെയ്തത് ഓർക്കുമ്പോ അവൻ ആയിട്ടാ കൊല്ലാതെ വിട്ടത്... പക്ഷേ എന്തൊക്കെ പറഞ്ഞാലും അർഷിയോട് പുറമെ ഉള്ള വെറുപ്പ് ഉള്ളിൽ
ഇല്ല...
അതെന്താ...
സൂര്യയെ തല്ലി കയ്യും കാലും ഓടിച്ചെ അവനാണ്.... അർഷിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തില്ലേ അതിന്ന് പകരം ചെയ്തത് ആയിരിക്കും.... അല്ലാതെ സൂര്യക്ക് നേരെ പെട്ടന്ന് അറ്റാക്ക് ഉണ്ടാകില്ല ..
ഇതിന്റെ ഇടയിൽ അങ്ങനെ നടന്നോ.... കൊള്ളാലോ.... അപ്പൊ കക്ഷിക്ക് ആട്ടം ഉണ്ട്....കൃഷ് ചിരിയോടെ പറഞ്ഞു.
അങ്ങനെ ഉറപ്പിച്ചു പറയണ്ട... എനിക്ക് തോന്നിയത അത്.... സ്നേഹം സത്യം ആണെങ്കിൽ തെറ്റ് ചെയ്താലും മനസ്സറിഞ്ഞു വെറുക്കാൻ ആവില്ലേടാ ആർക്കും..... അത് പറയുമ്പോൾ അവന്റെ മുഖത്ത് വേദന പടർന്നിരുന്നു.....
കൃഷ്‌ന്റെ മുഖത്ത് അത് കണ്ടു സങ്കടം പടർന്നു.....
🔥🔥🔥
അർഷി പോകുമ്പോൾ സിഗരറ്റ് വലിച്ചു ഗ്രീൻ ബാഗിൽ ചാരികിടക്കുന്നെ കണ്ടു...
അവൻ ഒന്നും മിണ്ടാതെ അവിടെ ചാരിപടിയിൽ ഇരുന്നു തലക്ക് കയ്യും വെച്ചു ഇരുന്നു... കണ്ണിൽ ഒന്ന് കുത്തി നനവ് വരുത്തി മുഖത്ത് കഴിയാവുന്ന അത്രയും സങ്കടം വരുത്തി...
അർഷിയെ ഒന്ന് നോക്കി.... പിന്നെ സിഗരറ്റ് ചാടി അവന്റെ അടുത്ത് വന്നിരുന്നു....
എന്താടാ പറ്റിയെ.... എന്താ പ്രശ്നം.... നീയെന്താ വല്ലാതിരിക്കുന്നെ.....
ഒന്നൂല്ലെടാ.... അവൻ മുഖം തിരിച്ചു ഇരുന്നു....
നീ കാര്യം പറയുന്നുണ്ടോ.... നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ.... അവന്റെ അലർച്ചയിൽ അർഷി ഞെട്ടി എഴുന്നേറ്റു പോയി....
അത് പിന്നെ.... വീട്ടിൽ കേറണ്ടന്ന് പറഞ്ഞു ഉമ്മ വിളിച്ചിരുന്നു....
ഓഹ് അവനെ കെട്ടിയെടുത്തോ...
എത്ര പറഞ്ഞലും അവന്ന് മനസ്സിലാകില്ലെന്ന് വെച്ച എന്താ ചെയ്യാ....
ഞാൻ ചെയ്തേ തെറ്റ് തന്നെ അല്ലേ അതോണ്ട് അവനെയും കുറ്റം പറയാൻ പറ്റില്ലല്ലോ ....
ഞാൻ പോയി ഒന്ന് കൂടി സംസാരിക്കട്ടെ..
നമുക്ക് വേണേൽ കാൽ പിടിക്കട ഒന്നുകൂടി....
ഏയ് എന്തിന് ഒരു കാര്യം ഇല്ല.... അവൻ എന്നോട് ക്ഷമിക്കില്ല..... കൂടെ വിശ്വസിച്ചു നിന്നിട്ട് പിന്നിൽ നിന്നും കുത്തിയെ ഞാൻ അല്ലേ.... വെറുത്ത് പോയിട്ട് ഉണ്ടാകും.... ഏത് ഒരാളെയും അവസ്ഥ അങ്ങനെ തന്നെയാണ്.... എന്നോട് പറഞ്ഞത് എന്താ അറിയോ ഇതിൽ ഭേദം എന്നെ അങ്ങ് കൊന്നൂടാരുന്നോ എന്ന....
ഇതൊക്കെ കഴിഞ്ഞത് അല്ലേ വീണ്ടും ആലോചിച്ചു ടെൻഷൻ ആകുന്നെ എന്തിനാ....
അത് പെട്ടെന്ന് ശിവയെ ഓർത്തപ്പോ ഇത് ഓർത്തു.... എല്ലാരും കൂടി സ്നേഹം കാണിച് വിശ്വസിപ്പിച്ചു അവസാനം ചതിക്കാണ് അറിഞ്ഞപ്പോ പാവം തകർന്നു പോയിട്ട് ഉണ്ടാവും.... വേണ്ടാത്തെ ഒന്നും ചിന്തിച്ചു കൂട്ടാതിരുന്ന മതീന്ന പ്രാർത്ഥന ഉള്ളു... ഒരിക്കൽ മരിക്കാൻ പോലും ആലോചിച്ചത് അല്ലേ....
അവൻ സങ്കടത്തോടെ പറഞ്ഞു.... ഇടം കണ്ണിട്ട് അവനെ നോക്കി....
എന്തൊക്കെ ആലോചിച്ചു നില്കുന്നെ കണ്ടു...
നീനുനെ കൂട്ടാതെ ശിവാലയത്തിൽ നിന്നും പോയെ.... അതിനർത്ഥം നീനുനെ പോലും ഒരു നിമിഷം വേണ്ടെന്ന് തോന്നിന്ന് അല്ലേ... അവൻ അവസാനം കിച്ചുനെ ഏല്പിച്ചു പോലും നീനുവിനെ.... ശിവ പൊട്ടബുദ്ധിക്ക് വല്ലതും.... അർഷി കഴിവിന്റെ പരമാവധി മുഖം ദയനീയമാക്കി പറഞ്ഞു....
അവൻ ആരെയോ കാൾ ചെയ്യുന്നേ കണ്ടു.... ശിവയുടെ നമ്പർ ആണെന്ന് കണ്ടു അർഷിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു
കുറെ റിങ് ചെയ്തു ആണ് കാൾ എടുത്തത്....
ശിവ റിങ് കേട്ടിട്ടും നോക്കാതെ നിന്നത് ആയിരുന്നു.... നീനു കാൾ എടുത്തു നീട്ടിയൊണ്ട് അവൾ എടുത്തു.
ഹെലോ..... ശിവയുടെ ശബ്ദം കേട്ടതും അവൻ ഒന്ന് വിറച്ചു.... അർഷിയുടെ വാക്ക് കേട്ട് പേടിച്ചു വിളിച്ചു പോയതാണ്....
അവന്റെ നിശ്വാസം മാത്രം അവൾ കേട്ടു...
ഹെലോ.... ആരാ ശിവ വീണ്ടും പറഞ്ഞു...
അർഷി അവനോട് സംസാരിക്കെന്ന് ചുണ്ട് അനക്കി പറഞ്ഞു....പ്ലീസ്....
അവൻ ദയനീയമായി അർഷിയെ നോക്കി
ശിവാനി..... അവൻ വിറയലോടെ പതുക്കെ വിളിച്ചു..
അവൾ ശ്വാസം എടുക്കുവാൻ പോലും മറന്നു നിന്നു.... ഹൃദയം ഒരു നിമിഷം നിലച്ച പോലെ തോന്നി..... ദേവ്.... മാസങ്ങൾക്കു ശേഷം അവന്റെ ശബ്ദം കേട്ടതും അവളിലൂടെ വിറയൽ പടർന്നു കയറിയിരുന്നു.... ഫോൺ കയ്യിൽ നിന്നും ഊർന്നു വീണു....
അവൾ ഞെട്ടി പിടഞ്ഞു ഫോൺ എടുത്തു.. കാൾ കട്ട് ആയിട്ടില്ല.... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.
ദേവ്... ദേവ് എവിടെയാ....
അവൾ വെപ്രാളത്തോടെ വിറയലോടെ ചോദിച്ചു....
അവന്റെ നിശ്വാസം മാത്രം അവൾ കേട്ടു...
ദേവ്.... അവളുടെ കരച്ചിൽചീളുകൾ അവൻ കേട്ടു....അവന്റെ നെഞ്ചിൽ തറച്ചു
കയറുന്ന പോലെ തോന്നി....
ഒന്ന് എന്നോട് മിണ്ടോ ദേവ്.... കരച്ചിൽ കൊണ്ട് മുറിഞ്ഞ ശബ്ദത്തോടെ അവൾ പറഞ്ഞു...
നെഞ്ച് നീറുന്ന പോലെ തോന്നി.... അവന്റെ കണ്ണും നിറഞ്ഞിരുന്നു....
എന്നോട് വെറുപ്പാണോ.... കരച്ചിൽ അടക്കി പിടിച്ചു അവൾ ചോദിച്ചു...
ഞാൻ വരും..നിന്നെ കൊണ്ട് വരാൻ....
മറ്റന്നാൾ രാവിലെ എത്തും.... അവൻ പറഞ്ഞു ഒപ്പിച്ചു ഫോൺ കട്ട് ചെയ്തു....
ഫോൺ നെഞ്ചോട് ചേർത്തു പിടിച്ചു നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടക്കാൻ പോലും മറന്നു അവൻ നിന്നു...
അർഷി അവന്റെ തോളിൽ കൈ വെച്ചു...
സത്യം അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കടാ..... അവന്റെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു....
നീ വേണോന്ന് വെച് ചെയ്തത് അല്ലല്ലോ ഒന്നും ....അർഷി ആശ്വസിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു...
അവൻ ഒന്ന് മൂളിക്കൊണ്ട് അടുത്തുള്ള മദ്യത്തിന്റ ബോട്ടിൽ എടുത്തതും അർഷി അത് തട്ടിയെറിഞ്ഞു....
******നിനക്ക് എന്തിന്റെ കെടാ അർഷി....
കുറച്ചു എങ്കിലും സ്വസ്ഥത കിട്ടാനാ കുടിക്കുന്നെ....
എന്ന ഞാനും കുടിക്കട.... എനിക്കും കൂടി താ.... അവൻ ദേഷ്യത്തോടെ പറഞ്ഞു...
അപ്പോഴാ അവന്റെ ഫോൺ റിങ് ചെയ്തേ
ഉമ്മ കാളിംഗ് കണ്ടു.... ഇപ്പോ ഫോൺ എടുത്ത എന്തെങ്കിലും പറഞ്ഞാലോ എന്നോർത്തു അവനൊന്നു മടിച് സൈലന്റ് ആക്കി... കീശയിൽ വെക്കാൻ നോക്കിതും.... അവൻ പിടിച്ചു വാങ്ങി കാൾ എടുത്തു ലൗഡിൽ ആക്കി....
ടാ ഒരാഴ്ചത്തേക്ക് വീട്ടിലേക്ക് വന്നേക്കരുത്... എനിക്ക് ബിപി ടെ ടാബ്ലറ്റ് കുടിക്കാൻ വയ്യ.... ആ രുദ്രനോട് പറഞ്ഞേക്ക് ഈ വഴിക്കൊന്നും വരണ്ടാന്നു... ഓരോന്ന് ഒപ്പിച്ചു വെച്ചു സ്വസ്ഥത കളയാൻ ആയിട് ഉണ്ടായ കുറെ എണ്ണം....
അർഷി ഒരു ഇളിയോടെ മുന്പിൽ രൗദ്ര ഭാവത്തോടെ നില്കുന്നവനെ നോക്കി....
ടാ ശൈത്താനെ ഞാൻ പറയുന്നേ കേൾക്കുന്നുണ്ടോ.... ഉമ്മ ഒച്ചയെടുത്തു...
കേട്ടു ഉമ്മ.... ഇതിൽ ഭേദം എന്നെ അങ്ങ് കൊല്ലുന്നേ ആയിരുന്നു.
അമർക്കാ അന്നേ പറഞ്ഞത നിനക്ക് പകരം വല്ല വാഴ വെച്ച മതിയാരുന്നുന്ന് കേട്ടില്ല.... അനുഭവിച്ചല്ലേ പറ്റു....
ഇനിയിപ്പോ എന്റെ നെഞ്ചത്ത് മൈലാഞ്ചി ചെടി നട്ടോ ഉമ്മ അതാണ് എന്റെ അവസ്ഥ....പറഞ്ഞു ഫോൺ കട്ട് ചെയ്തു....
അപ്പൊ നേരത്തെ നിന്നോട് വീട്ടിൽ വരണ്ടാ പറഞ്ഞ ഉമ്മ ഏതാടാ....
അത്.... പിന്നെ.... അവൻ അവിടെ പോയ .... ഉമ്മ വിളിക്കൂലോ...അങ്ങനെ ഒക്കെ പറയൂലോ.... അപ്പൊ എനിക്ക് സങ്കടം വരൂലോ.....അവൻ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു....
നിന്നെ ഞാൻ ഇന്ന് ഉണ്ടല്ലോ അവന്റെ ഒരു സെന്റി ഡ്രാമ ****&%##@%&
ന്യൂ തെറിയണോ.... അർഷി ചെവിയിൽ വിരലിട്ട് കുലുക്കി....
അല്ലടാ പന്നി... പറഞ്ഞു തല്ലാൻ നോക്കിതും അവൻ പുറത്തേക്ക് ഓടിയിരുന്നു വാതിൽ അടച്ചു ലോക്ക് പിടിച്ചു നിന്നു....
ഉള്ളിൽ വാതിൽ മുട്ടുന്നതും തെറിവിളിയും ഒക്കെ കേട്ടു....
നല്ലോണം കിട്ടിയോ കൃഷ് ചിരി അടക്കി പിടിച്ചു ചോദിച്ചു...
കിട്ടി.... കിട്ടീല.... ഏതായാലും ശിവയുടെ പ്രോബ്ലം സോൾവ്... അവൻ ചിരിയോടെ പറഞ്ഞു...
ഇനി മറ്റന്നാൾ എന്ത് നടക്കും അത് ആലോചിച്ച മാത്രം മതി.... അർഷി ഒരു നിശ്വാസത്തോടെ പറഞ്ഞു....
🔥🔥🔥🔥
ശിവ ഫോൺ നെഞ്ചോട് അടക്കി പിടിച്ചു പൊട്ടികരഞ്ഞു....
അമ്മാ കരയല്ലേ പറഞ്ഞു നീനു അവളെ കവിളിൽ തൊട്ടു....
അവൾ കണ്ണുനീർ തുടച്ചു... അവളെ കെട്ടിപിടിച്ചു....
എന്താ ശിവ കരയുന്നെ....
മോൾ എന്നെ വിട്ടു പോകോ.... അവൾ വേദനയോടെ ചോദിച്ചു..
പോകാൻ പാടില്ലെന്ന് അച്ഛാ പറഞ്ഞല്ലോ...
നീനു സംശയത്തോടെ ആലോചിച്ചു പറഞ്ഞു....
ശിവ അവളെ കെട്ടിപിടിച്ചു... നെഞ്ചോട് ചേർത്തു.... നീയും ദേവ് ഇല്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടാവില്ല.... എനിക്ക് ദേവ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല.... എന്നെ തേടിവരും ആ പ്രതീക്ഷയില ഞാൻ ഇത്രയും ദിവസം ജീവിച്ചത് പോലും.,.അവൾ മനസ്സിൽ ഓർത്തു....
🔥🔥🔥
ഇത്തിരി പോന്ന ചെറുക്കൻ നമ്മുടെ കണ്മുന്നിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റിയില്ല.... (മഹി )
പരസ്പരം കുറ്റപെടുത്തിയിട്ട് കാര്യം ഇല്ല ഇപ്പോൾ ബുദ്ധിയോടെ ആലോചിച്ചു പ്രവർത്തിക്കണ്ടേ.... (സൂര്യ )
ആ ആദിത്യൻ അറിഞ്ഞ ഒരു കോടി രൂപ തിരിച്ചു കൊടുക്കണ്ടേ.... മറ്റന്നാൾ അവരെ മാഡം വരുന്നുണ്ട്....( അരുൺ )
ദേവ്നോട് എത്രയും പെട്ടന്ന് തിരിച്ചു വരാൻ പറ... അല്ലെങ്കിൽ എല്ലാം കൈ വിട്ടു പോകും രുദ്രിന്റെ കൂടെ ശിവ പോയ എല്ലാം പോയിന്നു കരുതിയ മതി (സൂര്യ )
അവനെ വിളിച്ചിട്ട് കിട്ടുന്നില്ല.... (മഹി )
അവൻ അപ്പൊ ചതിച്ചോ സൂര്യ നെറ്റിച്ചുളിച്ചു....
അവന്റെ മകൾ കൂടെയുള്ളപ്പോൾ ഒരിക്കലും അത് ഉണ്ടാകില്ല... അവന്റെ ബലഹീനത തന്നെ ആ കുഞ്ഞ് ആണ്.
മലേഷ്യയിൽ എന്തോ വർക്ക് കിട്ടി അത്യാവശ്യം പോണം പറഞ്ഞു വന്നപ്പോ നമ്മൾ ആയിരുന്നു അങ്ങോട്ട് പറഞ്ഞത്. കുഞ്ഞിനെ കൂട്ടി പോകണ്ടാന്നു.... നമ്മുടെ തുറുപ്പു ചീട്ട് ആയിരുന്നു അവൾ... ആദ്യം ഒന്നും സമ്മതിച്ചില്ല... പിന്നെ വാശി പിടിച്ചപ്പോഴാ സമ്മതിച്ചേ.... അതോണ്ട് ചതിക്കുന്നുള്ള പേടി വേണ്ട.... ( വലിയച്ഛൻ )
ദാ വിളിക്കുന്നു അവൻ മഹി ഫോൺ കാട്ടി പറഞ്ഞു... പിന്നെ അറ്റൻഡ് ചെയ്തു കുറച്ചു മാറി നിന്നു സംസാരിച്ചു....
അവൻ മറ്റന്നാൾ എത്തുന്ന പറഞ്ഞേ അത് പറഞ്ഞു ഫോൺ വെച്ചു മഹി വന്നു.
അവരുടെ മുഖത്ത് എല്ലാം വിജയത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു....
അതെ സമയം ദേവരാഗം എന്ന വീട്ടിൽ ഒരു ഫോട്ടോയുടെ കീഴിൽ അവർ നിന്നു....
നിന്റെ ആഗ്രഹം നിറവേറാൻ പോവ്വാ മറ്റന്നാൾ.... ഈ ഒരു ദിവസത്തിന്ന് വേണ്ടിയാ കാത്തിരുന്നേ..... അവരുടെ നാശവും തുടങ്ങാൻ പോവ്വാ..... അവർ കരുതുന്നതിലും ഭീകരം ആയിരിക്കും അവർക്കുള്ള ശിക്ഷയും.... അവരുടെ എല്ലാവരുടെയും മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ പകയാളികത്തി....
🔥🔥🔥
ആ സംഭവത്തിന് ശേഷം ശിവയെ ആരും കണ്ടില്ല.... ആ വീട്ടിൽ നിന്നും പുറത്തു ഇറങ്ങിയില്ല.... നീനുവിനെ പോലും വാശിപോലെ ആദിയെ കാണാൻ പോകാതെ പിടിച്ചു വെച്ചു.... അവൾ ഒന്ന് കരഞ്ഞതും ശിവയും അതിനേക്കാൾ കരഞ്ഞു കാണിച്ചതും നീനു പിന്നെ ആദിയുടെ പേര് പോലും പറഞ്ഞില്ല.... നീനുവിന് താൻ കഴിഞ്ഞേ മറ്റാരും ഉള്ളു എന്ന് ശിവക്ക് അതോടെ മനസ്സിലായി....
കരഞ്ഞും ഓരോന്ന് ഓർത്തു വേദനയോടെയും അവൾ ആ ദിവസം കഴിച്ചു കൂട്ടി.... ദേവ് വരും.... ആ ഒറ്റ പ്രതീക്ഷയിൽ അവളുടെ ഹൃദയം തുടിച്ചു.
പിറ്റേന്ന് രാവിലെ ആദിത്യന്റെ വീട്ടിലെ പാൽ കാച്ചലും ഫൻക്ഷൻ ആയിരുന്നു.
മേടത്തെ പറ്റി വാ തോരാതെ ആദി പറഞ്ഞു കേട്ടോണ്ട് കാണണം ഉണ്ട്... അവൻ ആദിയല്ല രുദ്ര് ആണ് അറിഞ്ഞതോടെ അവനെ ഓർക്കുന്നത്തെ ഭയം ആണ്.... അവൾ ഓരോന്ന് ഓർത്തു കിടന്നു എപ്പോഴോ ഉറങ്ങി വീണു....
വാതിലിൽ മുട്ടുന്നെ കേട്ടാണ് ശിവ എഴുന്നേറ്റത്.... സമയം നോക്കിതും അവൾ ഒന്ന് ഞെട്ടി.... മൂന്ന് മണി....
ഈ സമയത്ത് ആരാ എന്നോർത്തു അവളിൽ ഒരു ഭയം കലർന്നു.... ഉറക്കച്ചടവ് അവളിൽ നിന്നും വിട്ടു പോയി കണ്ണുകളിൽ ഭീതി പരന്നു....
ശിവാനി.... ആ ഒരു വിളി മതിയാരുന്നു അവളിൽ ഹൃദയമിടിപ്പ് ഉയർത്താൻ....
ദേവ്.... അവൾ വേഗം വാതിൽ തുറന്നു....
ദേവിനെ മുന്നിൽ കണ്ടതും അവളിൽ സന്തോഷം സങ്കടം വേദനയും ഒക്കെ ഒന്നിച്ചു എത്തിയിരുന്നു.... അവനെ കണ്ടതും ഉയർന്ന ഹൃദയമിടിപ്പ് ക്രമദ്ധീതമാകാൻ അവൾ ഏറെ കഷ്ടപെടുന്നുണ്ടായിരുന്നു..
അവനും അവളെ തന്നെ നോക്കി നിൽക്കരുന്നു.... അവളിലെ ഓരോ മാറ്റവും അവളുടെ കണ്ണുകളിൽ വിരിയുന്ന ഭാവവും അവൻ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു....
അവൾ അവന്റെ അടുത്തേക്ക് ചെന്നു അവന്നെ കെട്ടിപിടിച്ചു.... അവളുടെ വിറക്കുന്ന ദേഹവും കൈകളുടെ മുറുക്കവും ആയിരുന്നു അവനെ ഞെട്ടലിൽ നിന്നും ഉണർത്തിയത്...
അവന്റെ കൈകൾ ഒരു ആശ്വാസം എന്ന പോലെ അവളുടെ തലയിലൂടെ തഴുകി....
അവളെ കരച്ചിൽ അടങ്ങി എന്ന് കണ്ടതും അവൻ അവളെ വിട്ടു.... മെല്ലെ വിളിച്ചു ശിവാനി....
അവൾ അപ്പോഴാ എന്താ ചെയ്‌തെന്ന് ഓർത്തത് ജാള്യതയോടെ അവനെ വിട്ടു മുഖം കുനിച്ചു....
അവൻ അകത്തേക്ക് കേറി.... അവന്റെ കൂടെ ഒരു പെൺകുട്ടി കൂടി കയറിയതും അവളുടെ നെറ്റിചുളിഞ്ഞു.... അങ്ങനെ ഒരാൾ കൂടെ ഉള്ളത് പോലും അവൾ അപ്പോഴാ കണ്ടത്...
ആ പെണ്ണ് ശിവയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... തിരിച്ചു പുഞ്ചിരിക്കാനോ അവളെ നോക്കാനോ പോലും അവൾക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം.... അവൾ സംശയത്തോടെ ആ പെണ്ണിനേയും അവനെയും മാറി മാറി നോക്കി.....
..... തുടരും
Next part pettenn thanne update cheyyu plzzz