ShivaRudragni Part 46
ശിവരുദ്രാഗ്നി
by IFAR
🔥PART 46🔥
അവിഹിതം ഒന്നും അല്ലാട്ടോ....ഞാൻ ഇങ്ങേരെ ഗേൾ ഫ്രണ്ട് അല്ല ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ ശിവേച്ചി ...
ആ പെണ്ണ് പറയുന്നത് കേട്ടതും ശിവ കണ്ണ് മിഴിച്ചു നോക്കിപ്പോയി .. ശിവേച്ചി എന്ന വിളിയിൽ ഒരു ഞെട്ടലും....
ദേവിനെ നോക്കിയപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിമിന്നിമാഞ്ഞ പോലെ.... അവൻ നീനുനെ എഴുന്നേൽപ്പിക്കുന്ന കണ്ടു...
ഇനി ചിരിച്ചെന്ന് തോന്നിയത് ആണോ....
ശിവ ആ പെൺകുട്ടിയെ തന്നെ നോക്കി...
തലയിൽ തട്ടം ഇട്ടിട്ടുണ്ട്.... മുസ്ലിം ആണോ... അതോ ചുമ്മാ ഇട്ടതോ മനസ്സിലായില്ല.....കണ്ടിട്ട് ചെറിയ കുട്ടി ആണ്.... ഒരു പ്ലസ് വണ്ണിൽ പഠിക്കുന്ന പ്രായം.....മോഡേൺ ആയ മിടിയും ടോപ് ആണ് വേഷം..... കട്ടിയിൽ കണ്ണെഴുതിയിട്ടുണ്ട്... ഉണ്ടക്കണ്ണുകൾ....
അവളെ കണ്ണിൽ തന്നെ ഒരു നിമിഷം ഉടക്കി നിന്നു..... എവിടെയോ മറന്ന കണ്ണുകൾ.... മനസ്സിലേക്ക് ഒരാളെ ഓർമ വന്നു.....
ശിവച്ചിക്ക് ഞാൻ ആരെന്ന് മനസ്സിലായോ.
അവൾ ശിവയുടെ കയ്യിൽ പിടിച്ചു.... തണുപ്പ് പടർന്ന കൈകളിൽ ഒരു നിമിഷം നോട്ടം എത്തിച്ചേർന്നു.... വെളുത്തു തുടുത്ത കൈകളിൽ ചുറ്റിപിണർന്നു കിടക്കുന്ന ബ്രേസ്ലൈറ്റ്.... അത് കണ്ടതും തീ പൊള്ളൽ ഏറ്റ പോലെ അവൾ പിടഞ്ഞു.... ശിവ അവളുടെ കൈകൾ തട്ടി മാറ്റി പിറകോട്ടു ആഞ്ഞു.... ഭയത്തോടെ അവളെ നോക്കി.....
നിനക്ക് സ്വന്തം എന്ന് പറയാൻ....തല്ല് കൂടാൻ...സ്നേഹിക്കാൻ കൂട്ടായിട്ട് എന്റെ അനിയത്തിയെ തരാം ഞാൻ.... ആരും ഇല്ലെന്ന തോന്നൽ വേണ്ട.... പകരം എന്റെ കൂടെ വന്ന മതി.... എന്റെ സ്വന്തം ആണെന്ന് പറയാൻ ഉള്ള അവകാശം തന്ന മാത്രം മതി.... കേട്ടോടി ആനക്കുട്ടി....
കൊണ്ട് പോട്ടെ എന്റെ വീട്ടിലെ മരുമോളായിട്ട്..... കവിളിൽ സ്നേഹത്തോടെ തലോടുന്ന കൈകൾ....
ഞാൻ വരും.... തിരിച്ചു കയ്യിൽ കൊടുത്ത വാക്ക്.. ചേർത്ത് പിടിച്ച കൈകൾ....
ഇനി അനാഥയെന്ന് പറഞ്ഞാലുണ്ടല്ലോ കവിളിൽ അമർത്തി കടിച്ചു കൊണ്ട് പറഞ്ഞപ്പോൾ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞപ്പോൾ ഒരു തല്ല് കൂടി കിട്ടിയ ഓർമയിൽ ....കവിളിൽ കൈ വെച്ചു പോയി.... ആ ഓർമയിൽ അവളുടെ ദേഹം ഒന്ന് വിറച്ചു... നെഞ്ച് കുറ്റബോധം കൊണ്ടും വേദന കൊണ്ടും നീറ്റൽ പടർന്നു.... കണ്ണുകൾ നിറഞ്ഞു....
ഏത് ഗംഗയിൽ പോയി മുങ്ങിയാലും ഞാൻ ചെയ്ത പാപം പൊറുക്കൂല.... അവൾ വേദനയോടെ ഓർത്തു....
അവൻ അവളുടെ ഈ ഭാവമാറ്റം കാണുന്നുണ്ടായിരുന്നു.....
പെട്ടന്ന് ഒരു പെൺകുട്ടിയെ കണ്ട ഷോക്ക് ആയിരിക്കും.... എന്നെയും പ്രതീക്ഷിച്ചത് അല്ലല്ലോ അവനോർത്തു.... അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു....
ഇത് ആയിഷ.... എന്റെ ഐഷുട്ടി.... എന്റെ അനിയത്തി ആണ്.... അവൻ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... പിന്നെ നിനക്ക് വേറൊരു പരിജയം കൂടി ഉണ്ട്... ലക്ഷ്മിയുടെ കൂടെ പഠിച്ചു പറഞ്ഞു ഒരു പോലിസ് ഓഫീസർ കാണാൻ വന്നില്ലേ... അർഷാദ് അമർ.... അവന്റെ അനിയത്തി ആണ്....
അന്ന് ആ പേര് അധികം ശ്രദ്ധിച്ചില്ല.... അർഷാദ് ഡോക്ടർ അല്ലേ.... പിന്നെങ്ങനെ ips.... ദേവ് ആയിട് ഇവർക്ക് എന്താ ബന്ധം.... ഞാൻ ചെയ്ത തെറ്റുകൾ എനിക്ക് നേരെ നിന്ന് കൊഞ്ഞനം കുത്തുകയാണോ.... ദേവ് രുദ്ര് ലച്ചു നീനു തുടങ്ങി ഒരു ചക്രവ്യൂഹത്തിൽ ആണ് ഞാൻ... അതിന്റെ കൂടെ ഇതും.... എല്ലാരും കൂടി പൊട്ടിയാക്കുകയാണോ എന്നെ....
ശിവാ... ദേവ് ഒന്നൂടി വിളിച്ചു... അവൾ ഞെട്ടികൊണ്ട് അവനെ നോക്കി....
ഒരുപാട് സംശയം ഉണ്ടെന്ന് അറിയാം ചോദിക്കാനും അറിയാനും ഒരുപാട് കാര്യങ്ങളും.... വഴിയേ എല്ലാം പറഞ്ഞു തരാം....നമുക്ക് ഇപ്പോൾ തന്നെ പോകണം... സമയം ഇല്ല.... അവൻ മെല്ലെ പറഞ്ഞു....
അവൾ തലയാട്ടി....അതിനെ ആയുള്ളൂ....
അവൻ നീനുവിനെ എടുത്തു ചുമലിൽ ഇട്ടു.... എന്നിട്ടു ആയിഷുനെ നോക്കി കണ്ണ് കൊണ്ട് എന്തോ പറഞ്ഞു.... അവൾ തലയാട്ടി....
വാ ചേച്ചി.... അവൾ കൈ പിടിച്ചതും യന്ത്രികം എന്നോണം പിറകെ പോയി....
ആരും എഴുന്നേറ്റില്ല.... ലൈറ്റ് ഇല്ല എവിടെയും.... ആരും അറിയാതെ ഉള്ള ഒളിച്ചോട്ടം ആണോ... ശിവാലയത്തിലെ വെളിച്ചം ഉണ്ട്.... കാടുപിടിച്ചു കിടന്നിടത് വലിയൊരു കൊട്ടാരം തന്നെ ആണിത്.... ദേവും രുദ്ര് തമ്മിൽ എന്താ ബന്ധം.... ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ.... ആരോടു ചോദിക്കും.... എവിടുന്നു കിട്ടും ഉത്തരങ്ങൾ.... അവൾ ഒരു ദീർഘനിശ്വാസത്തോടെ കാറിൽ കയറി. കൂടെ ആയിഷുവും... ശിവയുടെ നോട്ടം മുഴുവൻ കാറിന്റെ ഡോറിൽ വെച്ച ആയിഷുന്റെ കയ്യിൽ ആയിരുന്നു....
അവൻ ഇടക്കിടക്ക് തിരിഞ്ഞു നോക്കി.... കണ്ണ് പോലും ചിമ്മാതെ തലചെരിച്ചു നോക്കുന്നിടത്തേക്ക് അവന്റെ നോട്ടം എത്തി.... അവിടിപോ ആയിഷന്റെ കൈ അല്ലേ ഉള്ളു.. കയ്യിന്റെ ഭംഗി ആസ്വദിക്കണോ.... അതോ ഈ ലോകത്ത് ഒന്നും അല്ലേ..... മനസ്സിൽ ഒരുപാട് സംശയം ഉണ്ടല്ലോ അത് ആലോചിക്കരിക്കും അവൻ ഊഹിച്ചു.... പിന്നെ ഡ്രൈവിങ്ങിലേക്ക് മാത്രം ആയി ശ്രദ്ധ.... എന്നാലും ഇടക്കിടക്ക് മിററിലൂടെ നോട്ടം അവളെ തേടി പോയി കൊണ്ടിരുന്നു.....
........ .... ??????
ഇവളെന്താ ഇവിടെ.... എന്ത് ധൈര്യത്തില ഈ വീട്ടിൽ കയറി വന്നത്.....അവൻ അനുവിന് നേരെ കൈ ചൂണ്ടി ദേഷ്യത്തോടെ ഹാളിൽ ഉള്ള ഫ്ലാവെർ ബോട്ടിൽ തട്ടിയിട്ടു....
ഔട്ട് ഹൌസിൽ ആയിരുന്നു കൃഷ് അർഷിയും അമർ അർഷിദയും വാസുമാമയും എല്ലാവരും.... അവിടേക്ക് അനു കൂടി വന്നതും അവൻ ദേഷ്യം കൊണ്ട് വിറച്ചു....
ടാ എൻ കെ ചുമ്മാ പ്രശ്നം ഉണ്ടാക്കല്ലേ....
ഞാൻ വിളിച്ചിട്ട് അവൾ വന്നത്... അർഷി അവനോട് ദേഷ്യത്തോടെ പറഞ്ഞു....
ഇപ്പോൾ ഇറങ്ങണം ഇവിടുന്ന്.... വലിഞ്ഞു കേറി വരാൻ സത്രം ഒന്നുമല്ല.... എന്റെ വീടാണ്... എന്റെ വീട്ടിൽ കേറി വരാൻ പോയിട്ട് നോക്കാനുള്ള അവകാശം പോലും നിനക്ക് ഇല്ല.... പിടിച്ചു പുറത്ത് ആക്കുന്നതിന്ന് മുന്നേ ഇറങ്ങി പോകുന്നുണ്ടോ.... അവന്റെ അലർച്ചയിൽ എല്ലാവരും ഞെട്ടിയിരുന്നു....
അനു നിറഞ്ഞ കണ്ണുകൾ തുടച്ചു പുറത്തേക്ക് നടന്നതും അവളുടെ കയ്യിൽ ഒരു പിടി വീണിരുന്നു.... അവൾ തിരിഞ്ഞു നോക്കി അർഷി....
എന്റെ പെണ്ണാ... ഞാൻ ക്ഷണിച്ചിട്ട വന്നതും.... എന്റെ സ്വന്തം ആണെന്ന നിന്നെയൊക്കെ കരുതിയിട്ട് ഉള്ളു... ഇതെന്റെ വീടാണെന്നും... ആ അവകാശതില ഇവളെ ക്ഷണിച്ചതും.... അറിഞ്ഞില്ലാരുന്നു ഞാൻ ആരും അല്ല ഈ കുടുംബത്തിലെന്ന് .... അല്ലെങ്കിലും എന്നെ കൊണ്ടുള്ള ഉപയോഗം എല്ലാം കഴിഞ്ഞല്ലോ.... ഇപ്പോഴേലും തുറന്നു പറഞ്ഞതിന്ന് നന്ദി... അവൻ അവളെയും കൂട്ടി തിരിഞ്ഞു ഉപ്പനെയും ഉമ്മനെയും നോക്കി.... ഇനിയും ആരെ കാണാനാ നില്കുന്നെ.... ഇത്രയും കേട്ടത് പോരെ.... ഇറങ്ങി പോ എന്ന് പറയുന്നേ മുന്നേ ഇറങ്ങാൻ നോക്ക്.... അവൻ അതും പറഞ്ഞു ഇറങ്ങാൻ നോക്കിതും അവൻ ഓടി വന്നു അർഷിയുടെ കയ്യിൽ പിടിച്ചിരുന്നു....
എന്തൊക്കെയട പറയുന്നേ.... ഞാൻ നിന്നെ അല്ല ഇവളെ പറഞ്ഞത്.... മനസ്സിൽ പോലും കരുതാത്ത കാര്യ നീ വിളിച്ചു പറഞ്ഞെ നീയില്ലെങ്കിൽ ഞങ്ങളുണ്ടോടാ..
എന്റെ പെണ്ണിനെ പറഞ്ഞ അത് എനിക്ക് ബാധകം ആണ്... അവൾക്ക് സ്ഥാനം ഇല്ലാത്തിടത് എനിക്കും വേണ്ട... അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു അവനെ മുന്നിൽ നിന്നും തള്ളിമാറ്റി അർഷി പോകാൻ നോക്കി....
അമർ ഉപ്പ.... ഉമ്മ.... അവൻ രണ്ടാളെയും കയ്യിൽ പിടിച്ചു.... സത്യം ആയിട്ടും ഞാൻ മനസ്സിൽ പോലും കരുതീട്ട് ഇല്ല... നിങ്ങൾ അല്ലാതെ വേറാര ഞങ്ങൾക്ക് ഉള്ളെ... പോവല്ലേ.... അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
അവൻ പറഞ്ഞതാടാ ശരി അവൻ കെട്ടാൻ പോകുന്ന പെണ്ണല്ലേ... അവൾക്ക് സ്ഥാനം ഇല്ലാത്തിടത് അവൻ എങ്ങനെയാ നിൽക്ക.... തെറ്റിപിരിയുന്നതിലും നല്ലത് ഇപ്പോ അകലുന്നതാ.... അവരും അവന്റെ കൂടെ ഇറങ്ങാൻ പോയതും അവൻ അനുവിന്റെ അടുത്തേക്ക് പോയി.....
ഐ ആം സോറി.... ഞാൻ പെട്ടന്ന് ഉള്ള ദേഷ്യത്തിന് പറഞ്ഞു പോയതാ... പോകരുത്.... അവളെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് അർഷിയെ നോക്കി.....
നീ പോയ.... എന്റെ മോളാണെ സത്യം ഇന്ന് ഈ വീട്ടിൽ ഒരു ചടങ്ങ് നടക്കില്ല... നിന്റെ ഇഷ്ടം പോലെ നിനക്ക് ഇഷ്ടം ഉള്ളപോലെ ചെയ്തോ.... ഒന്നിനും ഞാൻ എതിർ നിൽക്കില്ല..... ആര് വേണേലും എപ്പോ വേണേലും കേറി വന്നോട്ടെ അതും പറഞ്ഞു അകത്തേക്ക് കേറിപ്പോയി....
അങ്ങനെ അതും സോൾവ് ആയി.... മോളെ അനു ഇനി നിനക്ക് എന്റെ പേര് പറഞ്ഞു ഇവിടെ കേറിയിറങ്ങാം.... നീനുമോളെ കാണാം.... നിന്റെ എക്സ് ലവറെ കാണാം.... എവിടെ കിട്ടും ഇത്രയും വിശാല മനസ്സ് ഉള്ള കാമുകനെ...
അവൻ അനുവിനെ നോക്കി കണ്ണിറുക്കി പറഞ്ഞു....
പരമ ബോർ ആയിരുന്നെടാ ആക്റ്റിംഗ്....
അമർ പുച്ഛത്തോടെ പറഞ്ഞു...
ഓഹ് നിങ്ങളെ ദത്തുപുത്രിക്ക് ശിവാലയത്തിൽ കാൽ കുത്താൻ സൗകര്യം ആക്കി കൊടുത്തില്ലേ.. നന്ദി വേണം ഓൾഡ് മാൻ നന്ദി വേണം.... കാര്യം കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില....
പിന്നേ ഒരു നന്ദി.... ഈ സമർഥ്യം സ്വന്തം വീട്ടിൽ കേറാൻ കാണിക്ക്.... ഇരുപത്തിനാല് മണിക്കൂർ കരഞ്ഞോണ്ട് നടക്കുന്ന ഒരുത്തിയുണ്ട് അവിടെ.... ആകെ ഒരു ചോദ്യം അതിന്റെ വായിൽ ഉള്ളു അർഷിയെവിടെ.... അർഷി വിളിച്ചോ.. അർഷി എപ്പോ വരും... എന്നെ പറ്റി ചോദിച്ചോ.... പറഞ്ഞോ..... സത്യം പറഞ്ഞ വീട്ടിൽ കേറാൻ പോലും തോന്നുന്നില്ല.... നിന്നെ മാത്രം വിശ്വസിച്ചു ഇറങ്ങി വന്ന പെണ്ണാ അവൾ.... അവിടെ കൊണ്ടിട്ടു പോയിട്ടിട്ട് ഒരു ഫോൺ കാൾ എങ്കിലും ചെയ്യാൻ നിനക്ക് തോന്നിയില്ലല്ലോ.... എനിക്ക് ജീവൻ ഉള്ളിടത്തോളം ഞാൻ അവളെ പൊന്നു പോലെ നോക്കും.... മരുമകൾ അല്ല മോൾ ആണ് എനിക്ക്.... ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം അവളെ.....
ഉപ്പ.... ഞാൻ.... അത്.... എന്റെ അവസ്ഥ.... അവൻ കുറ്റബോധത്തോടെ തലതാഴ്ത്തി...
നിന്റെ അവസ്ഥ അറിയാഞ്ഞിട്ടല്ല.... അവൾക്ക് ഈ ലോകത്ത് കിട്ടാവുന്ന എല്ലാം ഞാൻ കൊണ്ട് കൊടുക്കും അതിനുള്ള കഴിവ് ഉണ്ട്... പക്ഷേ അവൾക്ക് വേണ്ടത് ഭർത്താവിനെ ആണ്... ഭർത്താവിന്റെ സ്നേഹം ആണ്...
അത് മറക്കരുത്..... അയാൾ അവനെ ഒന്ന് നോക്കി അകത്തേക്ക് പോയി....
അർഷി മുടിയിൽ കൊരുത് പിടിച്ചു മുഖം അമർത്തി തുടച്ചു കണ്ണ് തുറക്കുമ്പോൾ മുന്നിൽ ഉമ്മ കയ്യും കെട്ടി നില്കുന്നെ കണ്ടു....
നീ പറയുന്ന പോലെ ഒരു സ്പാർക്ക് ഉള്ള പെണ്ണിനെ ഇത് വരെ കണ്ടെത്താൻ നിനക്ക് കഴിഞ്ഞിട്ടില്ല...
അതിന്ന്... അവൻ ഉമ്മാനെ നോക്കി മുഖം ചുളിച്ചു....
നൈശൂനെ മരുമോൾ ആക്കി ഞാൻ അങ്ങ് കണ്ടു പോയി.... ഈ ജന്മം അത് ഇനി മാറുകയും ഇല്ല. അത് കൊണ്ട് നീയവളെ ഭാര്യയായി സ്വീകരിക്കുക.... മറ്റൊരു വഴിയില്ല.....
ഉമ്മാ..... അവന്റെ ശബ്ദം ഉയർന്നതും മുഖത്ത് അടി വീണിരുന്നു....
അവൾ ഇങ്ങോട്ട് വരുമ്പോൾ തന്നയച്ചതാ ഇത്.... എന്റെ വകയിൽ മോന്തകിട്ട് ഒന്ന് കൊടുക്കോന്ന് ചോദിച്ചു...
മറുകവിളിൽ ഒന്ന് കൂടി കൊടുത്തു.... ഇത് രുദ്രിന് ഉള്ളതാ.... അവളെ വക തന്നെയാ..
ടൈം കിട്ടുമ്പോ അവന്ന് കൊടുത്തേക്ക്....
നിന്നെ ഒരുനിമിഷം വിശ്വസിച്ചു പോയി ആ തെറ്റേ ആ പാവം ചെയ്തിട്ട് ഉള്ളു....
പിന്നെ ഒരു കാര്യം ഇനി വീട്ടിൽ കേറുന്നുണ്ടെങ്കിൽ അവളെ ഭർത്താവ് ആയി വന്ന മതി. ഇല്ലെങ്കിൽ ആ വീടിന്റെ പടി ചവിട്ടിയേക്കരുത്..... എന്റെ തലയിൽ എഴുത്ത് ആണിത് ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ട് സമാധാനം എന്നൊന്ന് ഈ ജന്മത്തിൽ വിധിച്ചിട്ടില്ല.... നെറ്റിക്ക് രണ്ടു തല്ല് സ്വയം കൊടുത്തു പിറു പിറുത്തു അകത്തേക്ക് പോയി....
കൃഷ് ചിരി കടിച് പിടിച്ചു നോക്കി നില്കുന്നെ കണ്ടു....
എന്താടാ പന്നി....
നൈഷുത്ത പാവം ആണ്.... എനിക്കിഷ്ടം ആണ്....
എന്ന നീ പോയി കെട്ടിക്കോടാ ആ ഗുണ്ട്മണിയെ ....
ഇച്ചിരി തടിയുണ്ട് സ്റ്റൈൽ കുറവാ അതോണ്ട് അല്ലേ കാക്കുന്നു ഇഷ്ടം അല്ലാതെ... ഇതിനേക്കാൾ എത്രയോ മുകളിൽ ആണ് ആ മനസ്സ്. അവിടെ സൗന്ദര്യം തോറ്റു പോകെ ഉള്ളു.... കൃഷ് പുച്ഛത്തോടെ പറഞ്ഞു.
വേണ്ടാത്ത കാര്യത്തിൽ ഇടപെടല്ലേ കൃഷ് ഞാൻ പലപ്രവിശ്യം വാണിംഗ് തന്നതാ ഇത്
അല്ലെങ്കിൽ തന്നെ ഭ്രാന്ത് പിടിച്ചിരിക്കുവാ അവൻ അരിശത്തോടെ പറഞ്ഞു പോയി..
അവിടെ അനുവും വാസുമാമയും കൃഷ് മാത്രം ആയി....
അനു കൃഷ്‌ന്റെ അടുത്തേക്ക് പോയി....
കൃഷ്.... അവൾ എന്തോ പറയാൻ തുടങ്ങിയതും അവൻ കയ്യുയർത്തി തടഞ്ഞു....
എന്റെ ആദിയേട്ടൻ എന് അനുവേച്ചിയെ അംഗീകരിച്ചു മാപ്പ് തരുന്നോ അന്നേ ഞാനും രുദ്രേട്ടനും ചേച്ചിയെ അംഗീകരിക്കു... ആദിയേട്ടനെ വേദനിപ്പിക്കുന്ന ഒന്നും ഞങ്ങൾ ചെയ്യില്ല...
കാക്കുവും അതെ... വാസുമാമയെ ഓർത്തുമാത്രം ആണ് കാക്കു ഇങ്ങനെ ആക്ട് ചെയ്തു ചേർത്ത് പിടിക്കുന്നെ... അത് പറഞ്ഞു അവനും അകത്തേക്ക് പോയി....
ആ നൈഷു അനുഭവിക്കുന്നത് കാണുന്നില്ലേ... അത് പോലെ ആയിരിക്കും ഇഷ്ടം ഇല്ലാതെ പിടിച്ചു വാങ്ങിയ ജീവിതം ... അത് കൊണ്ട് ആദി എല്ലാം മറക്കുന്നത് വരെ കാത്തിരിക്കണം.... എല്ലാം ശരിയാകും.. ഒക്കെ ശരിയാകും ആശ്വസിപ്പിക്കുന്ന പോലെ അവളെ തലയിലൂടെ തലോടി വാസുമാമ....
??????
ദേവ് അവളെയും കൂട്ടി അവന്റെ ടെക്സ്റ്റെയിൽസ്ക്ക് തന്നെ പോയെ...
നീനു അപ്പോഴും എഴുന്നേറ്റിട്ട് ഇല്ലായിരുന്നു. ദേവ് അവളെ ഐഷുന്റെ കയ്യിൽ കൊടുത്തു....
കയ്യിൽ ഒരു കവറും ... ഏഴുമണി ആകുമ്പോഴേക്കും അവിടെ എത്തണം അപ്പോഴേക്കും അവളെ ഒരുക്കി കൊടുക്കണം..... അവൾ തിരിച്ചു തലയാട്ടി
അവരെ മുന്നിലേക്ക് ഒരു സ്ത്രീയും പുരുഷനും വന്നു... ശിവ ഇതൊക്കെ എന്താണ് എന്ന നോക്കിയത്....
ഇന്ന് ശിവാലയത്തിലെ ഫൻക്ഷൻ ആണ് അറിയാലോ നമുക്ക് പോണം.... നിന്റെ എല്ലാ ചോദ്യങ്ങളുടെ ഉത്തരം അവിടെ ഉണ്ടാകും....
അവൾ അതിന്ന് തലയാട്ടി....
നിനക്ക് ഇടാനുള്ള ഡ്രസ്സ് ഇവരെ കയ്യിൽ ഉണ്ട്. ഇവർ ഒരുക്കി തരും....
അതിന്ന് അവൾ മൂളി....
ആ പെണ്ണ് വന്നു അവളെ ഒരു കസേരയിൽ ഇരുത്തി.... മുഖത്ത് മുടിയിൽ ഒക്കെ എന്തൊക്കെ ചെയ്തു അവൾ ഒന്നും ചോദിക്കനോ പറയാനോ നിന്നില്ല.... കുറച്ചു മാറി ദേവിനെ അവൾ കണ്ടു. അവിടെയും ഇത് തന്നെ അവസ്ഥ.
ഇങ്ങനെ ഒരുങ്ങി പോകാൻ മാത്രം എന്താ അവിടെ..... ആ ചോദ്യം മാത്രം മനസ്സിൽ നിറഞ്ഞു നിന്നു..... അസ്വസ്ഥതയോടെ അവനെ നോക്കി....
അവന്റെ മുടി മുറിക്കുന്നത് കണ്ടതും വേണ്ടെന്ന് പറയാൻ അവളുടെ മനസ്സ് തുടിച്ചു... ദേവ് അവളെ നേർക്ക് നോക്കിയില്ലെങ്കിലും അവൾ അറിയുന്നുണ്ടായിരുന്നു അവൻ മുടി ഫുൾ മുറിക്കുന്നതും താടി കളയുന്നത് ഒക്കെ കണ്ടു... ഇഷ്ടക്കേടോടെ അവൾ അതൊക്കെ നോക്കിയത് ....
ഒരു മണിക്കൂറോളം കഴിഞ്ഞ ദേവ് എഴുന്നേറ്റത്.... അവളുടെ മുഖത്ത് എന്തൊക്കെ തേച്ചത് കൊണ്ട് അവൾ സീറ്റിൽ ചാരി കിടക്കാരുന്നു....
അവനെ മുന്നിൽ കണ്ടതും അവൾ ഞെട്ടലോടെ എഴുന്നേറ്റു.... ദേവ് ആണെന്ന് മനസ്സിലാക്കാൻ ആ പൂച്ചക്കണ്ണുകൾ മാത്രം ഉള്ളു..... അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണിലെ ലെൻസ് എടുത്തു കളഞ്ഞു...
അത് കൂടി ആയതും അവൾ ബോധം കെട്ട് വീഴുന്നു തോന്നി.... കസേയിൽ മുറുകെ പിടിച്ചു.....
??????
ഗൃഹപ്രവേശത്തിന് സമയം ആയി... ആദിത്യനോട് പൂജാരി വന്നു പറഞ്ഞു....
ഗൃഹനാഥനും ഗൃഹനാഥയും വന്നിട്ടില്ല വരുന്നേ ഉള്ളു.... അവർ വരുന്ന സമയം ആണ് മുഹൂർത്തം അവൻ ചെറു ചിരിയോടെ പറഞ്ഞു
ബാക്കിയുള്ളവരും അക്ഷമയോടെ ആയിരുന്നു നിന്നത്.... സൂര്യ ഇഷ്ടക്കേടോടെ നിന്നു.... കുറെ സമയം ആയി വന്നിട്ട്... ശ്രീ മംഗലത് കാരുടെ നിർബദ്ധം കൊണ്ട് വന്നത്.... ഏത് അവതാരത്തെ ആണാവോ കെട്ടിയെടുക്കുന്നെ.... അവൻ പിറുപിറുത്തു....
ഒരു ഓഡി കാർ അവരെ മുന്നിൽ നിർത്തി.
എല്ലാവരും ആകാംഷയോടെ അവിടേക്ക് നോക്കിയേ.... കാറിനു മുന്നിലായ് ഒരു പടക്കുതിരയെ കണ്ടതും സൂര്യയുടെ നോട്ടം നമ്പർ പ്ലേറ്റിൽ എത്തിയിരുന്നു.....
ദേവരഗത്തിലെ ദേവന്റെ പടക്കുതിര....
അവന്റെ നെറ്റി ചുളിഞ്ഞു..... അതിൽ നിന്നും ശിവ ഇറങ്ങിവന്നതും എല്ലാവരും അമ്പരപ്പോടെയും അത്ഭുതത്തോടെയും ഞെട്ടലോടെയും നോക്കിത്... സൂര്യയുടെ നെറ്റിയിൽ ആ പുലർകാല തണുപ്പിലും വിയർപ്പ് പൊടിഞ്ഞു.... ഡ്രൈവിങ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി.... ആ മുഖം കണ്ടതും എല്ലാവരും ഞെട്ടലോടെ നോക്കി
പലരും സംശയത്തോടെ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി..... സൂര്യ
തളർന്നു വീഴാതിരിക്കാൻ പിടിച്ചു നിന്നു...
അവന്റെ ചുണ്ടുകൾ ഭയത്തോടെ മന്ത്രിച്ചു
ദേവൻ.... ദേവ്....
ബാക്കിയുള്ളവരുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു... അവരുടെ ചുണ്ടും മനസ്സും ഭയത്തോടെ ഉരുവിട്ടു ദേവ്....
കസവു മുണ്ട് ഉടുത്തു ഓഫ് വൈറ്റ് ജുബ്ബയും ഇട്ടു തലയെടുപ്പോടെ നിൽക്കുന്ന അവനെ കണ്ടു അർഷിയുടെയും മറ്റുള്ളവരുടെയും കണ്ണിൽ സന്തോഷത്തിന്റെ ചെറു നനവ് പടർന്നുവെങ്കിൽ മറ്റു പലരുടെയും ഉള്ളിൽ മരണമണി ആയിരുന്നു മുഴങ്ങിയത്.... ദേവ് മരിച്ചില്ലേ... സൂര്യ വിശ്വസിക്കാൻ ആവാതെ കണ്ണുകൾ അടച്ചു തുറന്നു....
വലം കയ്യിലെ സിൽവർ കളർ ഇടിവള കയറ്റിവെച്ചു ഇടം കയ്യിൽ മുണ്ടിന്റെ തുമ്പ് പിടിച്ചു മീശയും പിരിച്ചു വെച്ചു ചുണ്ടിൽ ചെറുപുഞ്ചിരി ആയി അവൻ മുന്നോട്ട് വന്നു .... ബട്ടൻസ് ഇടാതെ അതിലൂടെ പുറത്തേക്ക് ഇട്ട രുദ്രക്ഷമാല അവന്റെ നടത്തത്തിൽ ആ നെഞ്ചിൽ തെന്നി കളിച്ചു.....
തലയെടുപ്പോടെ വരുന്ന അവന്നെ ആരാധനയുടെയും അത്ഭുതത്തോടെയും നോക്കിയത്.... ദേവ് എന്റർപ്രൈസിലെ കിരീടം വെക്കാത്ത രാജാവ്....ദേവൻ....
എല്ലാവരുടെയും ദേവ്.....
ലച്ചുവിന്റെ ദേവേട്ടൻ......
അവൻ ശിവയുടെ അടുത്തേക്ക് ചെന്നു ശിവയെ ചേർത്ത് പിടിച്ചു മുന്നോട്ട് വന്നു..... അവന്റെ ഇടത്തും വലതും ആയിരുന്നു അവന്റെ അതെ വേഷത്തിൽ
നിന്നവരെ കൂടി കണ്ടതും അവർ ഭയന്നു വിറച്ചിരുന്നു.... അതോടെ ശ്രീ മംഗലത്ത് കാരുടെ പതനം പൂർത്തി ആയിരുന്നു....
...... തുടരും
💥💥💥🔥🔥🔥🔥