എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 47

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 47🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷


▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



ഭർത്താവ് ആരാന്ന് പോലും അറിയാത്ത അവളോട് തന്നെ അവൾക്ക് പുച്ഛം ആയിരുന്നു തോന്നിയെ....ശരിക്കും ഇയാൾ ആരാ.... ശിവ ദേവിനെ തന്നെ നോക്കി...  കക്ഷിടെ പുതിയ രൂപം കണ്ടു ആകെ ഞെട്ടി നിൽക്കരുന്നു ഇത് വരെ.... ദേവ് എന്തോ പറയാൻ ആയി വന്നതും ബോധം കെട്ട് വീണിരുന്നു...


പിന്നെ ബോധം വന്നതും ആ മുഖത്തേക്ക് പോലും നോക്കിയില്ല.... നോക്കാൻ പറ്റിയില്ല എന്നതായിരുന്നു സത്യം.... ഇത്രയും നാൾ കണ്ട ആ കണ്ണുകൾ പോലും കളവ് ആയിരുന്നു എന്നൊരു വേദനയാണോ ദേഷ്യം ആയിരുന്നോ എന്നൊന്നും അറിയില്ല.... പെട്ടന്ന് അംഗീകരിച്ചു കൊടുക്കാൻ തോന്നിയില്ല

എന്നതായിരുന്നു സത്യം... പിന്നെ സംസാരിക്കാൻ വന്നും ഇല്ല...


ഇവിടെ എത്തിയതും ആദിത്യൻ അതെ വേഷത്തിൽ അവന്റെ അടുത്ത് വന്നു നില്കുന്നു... അർഷിയും കൃഷ് കൂടി വന്നു നിന്നതും ഞെട്ടൽ പൂർണ്ണമായി.... ഇവരൊക്കെ തമ്മിൽ എന്താ ബന്ധം... അതൊക്കെ ചിന്തിച്ചു കാട് കയറുന്നെ മുന്നേ ദേവ് അവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നിരുന്നു....


ശ്രീ മംഗലത്തെആൾക്കാരുടെ മുന്നിൽ എത്തിയതും ഒന്ന് നിന്നു.....


അറിയാവോ തമ്പുരന്മാർക്ക് എന്നെ... പരിഹാസത്തോടെ മീശതുമ്പ് പിരിച്ചു ചോദിച്ചു.....


അവർ ആകെ വിളറിവെളുത്തു അവനെ തന്നെ നോക്കി.....


അങ്ങനെ മറക്കാൻ പറ്റോ ഈ മുഖം അർഷി മുണ്ട് മടക്കി കുത്തി സൂര്യയുടെ അടുത്തേക്ക് ചെന്നു....


എന്താ സൂര്യ മരിച്ചവൻ എന്താ മുന്നിൽ എന്നാണോ നോക്കുന്നെ അതോ ഇവനാരാ എന്നാണോ ആലോചിക്കുന്നെ.


അവൻ ഒരക്ഷരം പോലും മിണ്ടാൻ ആവാതെ സ്റ്റക് ആയി നിൽക്കരുന്നു.


അറിയോ സൂര്യ ... ദേവ് മുന്നിൽ വന്നു പുച്ഛത്തോടെ ചോദിച്ചു....


ദേവ്..... അവനെ നോക്കി അവൻ പോലും അറിയാതെ ചുണ്ടുകൾ മൊഴിഞ്ഞു.....


വെറും ദേവ് അല്ല സൂര്യ.... രുദ്രദേവ്..... ദേവിന്റെയും രാഗിണിയുടെയും മകൻ.... അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ അഗ്നി എരിയുന്ന പോലെ സൂര്യക്ക് തോന്നി....


ആദിത്യ നീയും ഇവന്റെ കൂടെ കൂടി ചതിക്കരുന്നോ.... മഹി അവനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു....


എന്റെ മഹിസാറേ സാറിന് ഇപ്പോഴും കാര്യം മനസ്സിലായില്ലേ.... ഞങ്ങൾ നിങ്ങൾക്ക് ഇട്ടു കൂടെ നിന്നു പണി തരാരുന്നേ....എന്നെ പറഞ്ഞ മനസ്സിൽ ആകുമായിരിക്കും എന്റെ പേര്.... ആദിദേവ്.... ദേവിന്റെ രണ്ടാമത്തെ മകൻ.


എനിക്ക് തന്നെ നിന്നെ ഈ കോലത്തിൽ മനസ്സിലായില്ല അപ്പോഴാ ഇവന്മാർക്ക്...

ആ കാട് പിടിച്ച തലമുടിയും താടിയും വടിച്ചു കണ്ണിൽ ലെൻസ്‌ വെച്ചു അമ്പലവാസി കോലം മാറ്റിയപ്പോ ഇതാണ് രൂപം.... ടാ സൂര്യ നിനക്ക് മനസ്സിലായില്ലേ ഇവനെ.... (അർഷി )


 ഒന്നുമില്ലെങ്കിലും നമ്മൾ ഒന്നിച്ചു ഒരു വർഷം പഠിച്ചത് അല്ലേ അർഷി ... രൂപം മാറിയാലും പേര് മറക്കില്ലല്ലോ.....അതും പോരാഞ്ഞു ഞങ്ങൾ തമ്മിൽ ചെറിയ ബന്ധം ഉണ്ട് ഇല്ലേ.... പറഞ്ഞു വന്ന എന്റെ

ബയോളജിക്കൽ ഫാദർന്റെ അവിഹിതസന്തതി അല്ലേ അവൻ .... ആദി പരിഹാസത്തോടെ പറഞ്ഞു....


നീയിങ്ങനെ കടിച്ച പൊട്ടാത്ത വാക്കൊന്നും പറയല്ലേ എൻ കെ.... കല്യാണം കഴിക്കാതെ രാത്രി ഇരുട്ടിന്റെ മറവിൽ മാത്രം സ്നേഹിക്കാൻ പോയി അതിൽ കുട്ടി ഇണ്ടായ നാട്ടുകാർ പിഴച്ചു പെറ്റവൻ എന്ന പറയാ.... അല്ലേ സൂര്യ....

അർഷി പരിഹാസത്തോടെ പറഞ്ഞു... 


സൂര്യ അപമാനത്താലും അവരോടുള്ള പകയാലും എരിയുകയാരുന്നു.... ചുറ്റും ഒരുപാട് പേരുണ്ട്.... ബിസിനസ് മേഖലയിൽ ഉള്ളവരും ബന്ധുക്കൾ ഒക്കെ.അവർക്ക് മുന്നിൽ തലതാഴ്ത്തി നിന്നു അവൻ....


നീ ജയിച്ചുന്നു കരുതണ്ട രുദ്രാ.... ശിവാനി ദേവന്ദർന്റെ ഭാര്യയാണ്.... അവളിൽ നിനക്ക് യാതൊരു അവകാശം ഇല്ല.... അരുൺ വീറോടെ രുദ്രിന് നേരെ വിരൽ ചൂണ്ടി....


എന്റെ ഭാര്യയെ വേറൊരുത്തനെ കൊണ്ട് കെട്ടിക്കാൻ നിൽക്കല്ലേ ഞാൻ....


നിന്റെ ഭാര്യയോ.... എല്ലാവരിലും ആ ഞെട്ടൽ ഉണ്ടാരുന്നു....


അതെന്താ ശിവാനി.... രണ്ടു കൊല്ലം മുൻപ് നിന്നെ ഞാൻ കെട്ടിയ കാര്യം ആരോടും പറയാഞ്ഞേ.... അതോ നീയത് മറന്നു പോയോ. അവന്റെ വാക്കുകളിലെ പരിഹാസം അവൾക്ക് മനസ്സിലായിരുന്നു.... അവൾ മുഖം താഴ്ത്തി നിന്നെ ഉള്ളു....


നിന്റെ കള്ളകഥ വിശ്വസിക്കാൻ മാത്രം പൊട്ടന്മാർ അല്ല ഞങ്ങൾ.... അതും പറഞ്ഞു ദേവിനെ കാൾ ചെയ്തു.... ദേവ് വരട്ടെ അവൻ തീരുമാനിക്കട്ടെ അവന്റെ ഭാര്യയുടെ അവകാശം...


രുദ്ര് കീശയിൽ നിന്നും റിങ് ചെയ്യുന്ന ഫോൺ എടുത്തു....


ദേവ് എവിടെ ഉള്ളെ അരുണിന്റെ ആക്രോഷം കേട്ടു....


ഞാൻ നിന്റെ മുന്നിൽ ഉണ്ട് അരുൺ.... കണ്ണ് തുറന്നു ശരിക്കും നോക്ക്....


അരുൺ ശബ്ദം കെട്ടിടത്തേക്ക് നോക്കി....


ദേവ്ന്റെ ഫോൺ....


ദേവ് എവിടെടാ.... അവൻ രുദ്രിനെ നോക്കി അലറിക്കൊണ്ട് ചോദിച്ചു....


ദേവ് തന്നെ ആണ് ഞാൻ.... അതല്ലേ മലയളത്തിൽ പറഞ്ഞെ എന്റെ ഭാര്യയെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കാൻ നിൽക്കല്ലേ ഞാൻ എന്ന്....


നീ..... അവൻ വിശ്വാസം വരത്തെ കൈ ചൂണ്ടി..ആ കയ്യിൽ വിറയൽ പടർന്നിരുന്നു....


ഞാൻ തന്നെ ദേവന്ദർ എന്ന ദേവ്.... ശരിക്കും ഉള്ള ദേവന്ദർ ചത്തിട്ട് മാസങ്ങൾ ആയി... സോറി സോറി ഞാൻ കൊന്നിട്ട് മാസങ്ങൾ ആയി.... അവന്റെ ലുക്ക് കണ്ണ് ഞാൻ കടം എടുത്തുള്ളൂ.... അവൻ കണ്ണിറുക്കി പുഞ്ചിരിയോടെ പറഞ്ഞതും.... ഭീതിയിലും ഞെട്ടലിലും അവരുടെ ഉള്ളിൽ വിറയൽ പടർന്നിരുന്നു.... കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയ പോലെ.... അവർ കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ ആവാത്ത പോലെ...


ഒന്നും മറക്കുന്ന സ്വഭാവവും ക്ഷമിക്കുന്ന സ്വഭാവവും  പണ്ടുമുതലേ എനിക്കില്ല...

വേദനിപ്പിച്ചവർക്ക് സമയവും സന്ദർഭവും നോക്കി തിരിച്ചു കൊടുത്തിരിക്കും....

 സൂര്യയെ നോക്കി രുദ്ര് മൂർച്ചയുള്ള സ്വരത്തോടെ പറഞ്ഞു ബാക്കിയുള്ളവരെ നോക്കി അകത്തേക്ക് പോയി.... അപ്പോഴും ശിവയുടെ കൈ പിടിച്ചിരുന്നു....അവളുടെ കയ്യിൽ നീനു ഉണ്ടായിരുന്നു....


വാസുമാമ അവരെ എല്ലാവരെയും ആരതി ഉഴിഞ്ഞു നിലവിളക്ക് എടുത്തു ശിവയുടെ നേർക്ക് നീട്ടി.... ശിവ അയാളെ തന്നെ നോക്കി....


മോളെ വീടാണ്.... മോൾ തന്നെയ അകത്തേക്ക് ആദ്യം കയറേണ്ടതും...


അല്ല വാസുമാമ.... രണ്ടു പേരും ഒന്നിച്ചു കേറണം എന്ന ലച്ചുന്റെ ആഗ്രഹം അത് പോലെ രണ്ടാളും ഒന്നിച്ചു കേറിയ മതി....

അർഷി പിന്നിൽ നിന്നും പറഞ്ഞു. 


ചെല്ലേടാ.... ലച്ചു ആഗ്രഹിച്ച പോലെ തന്നെ കേറിയ മതി ആദി അവന്റെ കയ്യെടുത് ശിവയുടെ തോളിൽ വെച്ചു...

നീനുവിനെ എടുക്കാൻ ആദി നോക്കിതും ശിവ അവളോട് ചേർത്തു പിടിച്ചു... കൊടുക്കില്ലെന്ന ഭാവത്തിൽ.... ആദി ചിരിയോടെ ഒന്ന് നോക്കി പിന്നെ പിന്മാറി.


വലം കയ്യാൽ ശിവയുടെ ചുമലിലൂടെ ചേർത്ത് പിടിച്ചു... കൃഷ്‌നെ വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി.ഇടം കയ്യാൽ കൃഷ്‌നെയും... കൃഷ് നിറകണ്ണുകളാൽ അവനെതന്നെ നോക്കി....


അവൻ മുഖം കൂർപ്പിച്ചു നോക്കിതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.... അവരെയും ചേർത്തു പിടിച്ചു അവൻ അകത്തേക്ക് കേറി....


ആദിയുടെ തോളിൽ കയ്യിട്ട് അർഷിയും ചെറുചിരിയോടെ അവരെ നോക്കി... ചുണ്ടിൽ പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകൾ 

നിറഞ്ഞിരുന്നു... അത് സന്തോഷം കൊണ്ട് ആണെന്ന് മാത്രം...


 ടാ എൻ കെ.... ദേവേട്ടന്റെ സാമ്യം അവനുണ്ടെന്ന് തോന്നിയിട്ടുണ്ട്   ബട്ട്‌ ഇത് അച്ചിൽ വാർത്ത പോലെ അൺബീലീവബിൾ.... അർഷി അത്ഭുതത്തോടെ പറഞ്ഞു.


എനിക്കും ശരിക്കും അച്ഛൻ മുന്നിൽ വന്നു നിന്ന പോലെ തോന്നിയെ... ഇത് അറിഞ്ഞോണ്ട് ആയിരിക്കും ഒറ്റ ദേവ് മതി ദേവ രാഗത്തിൽ പറഞ്ഞു ക്ലീൻ ഷേവിൽ നടന്നത്... ആ പെൺകുട്ടിയോളെ പോലെത്തെ മുടിയൊന്ന് മുറിക്കോ ചോദിച്ചു അച്ഛൻ പോലും പിറകെ നടന്നത് അല്ലേ.... എന്റെ അച്ഛനെ പോലെ അച്ഛൻ മാത്രം മതി എന്നല്ലേ അപ്പോൾ പറയാറ്... കൃഷ് വാശി പിടിച്ചോണ്ടാ ഇന്ന് ഈ കോലത്തിൽ വന്നേ തന്നെ...


അർഷി ഒന്ന് മൂളിക്കൊണ്ട് അവരെ പിറകെ അകത്തേക്ക് കേറി....




ശിവ ആരുടെയോ ആക്ഞ്ഞഅനുസരിക്കുന്ന പോലെ ആയിരുന്നു... ഒരു റോബോട്ടിനെ പോലെ അവരെ അനുഗമിച്ചു... അവളെ ചേർത്ത് പിടിച്ച കൈ തട്ടിമറ്റണമെന്ന് ഉണ്ടായിട്ട് പോലും അവൾക്കത്തിന്ന് കഴിയുന്നുണ്ടായിരുന്നില്ല... കയ്യും കാലും പിടിച്ചു കെട്ടിയ പോലെ.... നാവ് പോലും ഒരക്ഷരം പറയാൻ പോലും ഉയർന്നില്ല എന്നതായിരുന്നു സത്യം.... അവൻ രുദ്ര് ആണെന്നുള്ളത് അവളെ അത്രത്തോളം തളർത്തിയിരുന്നു....


അകത്തേക്ക് കാൽ വെച്ചതും അവൾ കണ്ടത്  വലിയ ചുമർ ചിത്രം ആയിരുന്നു.... ശരിക്കും ജീവൻ തുടിക്കുന്ന ഒരു ചിത്രം... അയാൾ മുന്നിൽ നിൽക്കുന്ന പോലെ അവൾക്ക് തോന്നിയെ.... രുദ്ര് തന്നെ രൂപം.... കസവിന്റെ വെള്ള മുണ്ടും വെള്ളഷർട്ടും... കയ്യിൽ ആ ഇടിവള... മീശ പിരിച്ചു വെച്ചു നിറഞ്ഞപുഞ്ചിരിയോടെ നിൽക്കുന്ന രൂപം.... ഇരുസൈഡിൽ ആയി രണ്ടു സ്ത്രീകൾ.... രണ്ടു പേരും അവന്റെ ചുമലിൽ കൈ വെച്ചു മുന്നോട്ട് നോക്കി നിൽക്കുന്നു... ഒന്ന് ലക്ഷ്മി ആണെന്ന് അവൾക്ക് മനസ്സിലായി.... രണ്ടു പേരും നെറ്റിയിൽ സിന്ദൂരം അണിഞ്ഞിരുന്നു... കഴുത്തിൽ ഒരേ പോലുള്ള താലി.. അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു....

മനസ്സ് കുളിർക്കുന്ന ഒരു ചിത്രം.... മൂന്ന് പേരും ജീവനോടെ മുന്നിൽ ഉണ്ടെന്ന് തോന്നി അവൾക്ക്... അവരുടെ ചുണ്ടിലെ പുഞ്ചിരി അവൾ പോലും അറിയാതെ അവളെ ചുണ്ടിലും എത്തിയിരുന്നു.....


ഇത് രുദ്രേട്ടൻ അല്ലാട്ടോ.... ഞങ്ങളുടെ അച്ഛനാണ്.... ദേവൻ.... ഇത് എന്റെ അമ്മ രാഗിണി.... കൃഷ് അവരെ ഫോട്ടോയിലൂടെ തലോടി പറഞ്ഞു. ഇത് എന്റെ ലച്ചുമ്മ.... അവൻ ലക്ഷ്മിയുടെ ഫോട്ടോയിലും ഒന്ന് തഴുകി... രണ്ടാളും അച്ഛന്റെ ഭാര്യമാർ ആണ് എന്റെ അമ്മമാർ... അവർക്ക് നാല് മക്കളും മൂത്തത് രുദ്രദേവ്, രണ്ടാമത്തെ ആദിദേവ് , മൂന്നാമത്തെ  ഞാൻ, നാലാമത്തെ ആൾ ആണ് അഗ്നിദേവ് .... ഇപ്പോ ഞങ്ങളെ ഫാമിലി മനസ്സിലായില്ലേ...


ശിവ ഒന്ന് തലയാട്ടുക മാത്രം ചെയ്തു...


എന്റെ അമ്മയില്ലാതെ മൂപ്പർ ഇല്ലെന്ന പറയ... ലച്ചുമ്മയെയും  അമ്മേനെ പോലെ തന്നെ ഇഷ്ടം ആണ്.... അതോണ്ട് രണ്ടാളും കൂടി എന്റെ അമ്മേടെ അടുത്തേക്ക് പോയി... ഞങ്ങളെ മാത്രം കൂട്ടിയില്ല.... കൃഷ് നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു....


മൂപ്പർ മമ്മൂട്ടിക്ക് പഠിക്ക അതോണ്ട് വയസ്സ് ആവില്ല.... ഞങ്ങളെ സന്തൂർ പപ്പയ.... അല്ലെങ്കിലും വയസ്സായ പ്രശ്നം ആണ്. ഇടവും വലവും രണ്ടു സുന്ദരികൾ ആണെന്നെ.... അവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കണ്ടേ... എന്നാലല്ലേ ഗോപികമാർ പിന്നാലെ വരൂ.. അർഷി പറയുന്ന പോലെ സാക്ഷാൽ ശ്രീകൃഷ്ണന്റെ അവതാരം ആണ്...  ആദി അത് പറഞ്ഞു പിന്നിൽ വന്നു...


അത് സത്യം ആട്ടോ ഏട്ടത്തിയമ്മേ.. മൂപ്പർക്ക് വയസ്സ് ആകൂല... അതോണ്ട് അല്ലെ ലച്ചുമ്മ വീണുപോയേ.... അല്ലേ ലച്ചു.... ചെറുചിരിയോടെ പറഞ്ഞു കൃഷ്  അവരെ കാൽക്കൽ തൊട്ട് നമസ്കരിച്ചു ആദിയും .... ശരിക്കും ആ ചിത്രം ഒരാൾ മുന്നിൽ നിന്ന പോലെയും ആ കാൽ കുനിഞ്ഞു തൊടാൻ പാകത്തിൽ ആയിരുന്നു... അവൾ അവരെ ഒന്ന് നോക്കി അവളും അവർ ചെയ്ത പോലെ മൂന്ന് പേരുടെയും കാൽ തൊട്ട് വന്ദിച്ചു തൊഴുതു.... അഗ്നി അവളെ കയ്യിൽ നിന്നും താഴെ ഇറങ്ങി അവൾ ചെയ്ത പോലെ ചെയ്തു...


രുദ്ര് മാറിൽ കൈ കെട്ടി അവരെ നോക്കി നിൽക്കുന്ന കണ്ടു.... കണ്ണുകൾ നിറഞ്ഞിട്ടുണ്ട്....അവന്റെ കണ്ണുകൾ ആയി ഇടഞ്ഞതും ചുണ്ടിലെ ചിരി മാഞ്ഞു

അവൾക്ക് എന്ത് ഭാവം ആണ് വരേണ്ടത് എന്ന് പോലും മനസ്സിലായില്ല.... അതായിരുന്നു അവളുടെ ഉള്ളവും....


അപ്പോഴേക്കും ഒരുപാട് ആളുകൾ അങ്ങോട്ട് വന്നു....


ഐഷുവും അനുവും അങ്ങോട്ട് വന്നു ശിവയെ കൂട്ടി അകത്തേക്ക് പൊയ്....


അവർ അവളോട് സംസാരിക്കാൻ ശ്രമിച്ചതും ശിവ അവരെ നോക്കി....

എന്നെ ഒന്ന് ഒറ്റക്ക് വിടോ.... ദയനീയമായി കണ്ണ് നിറച്ചു അവൾ ചോദിക്കുന്നെ കേട്ടതും അവർ ഒന്നും പറയാതെ അവളെ ആ റൂമിൽ ആക്കി ഇറങ്ങിപോയി....


അവൾ തളർച്ചയോടെ അവിടെ ചുമർ ചാരി ഇരുന്നു....


നിറഞ്ഞ കണ്ണുകൾ തുടക്കുക പോലും ചെയ്യാതെ ആ ഇരിപ്പ് ആയിരുന്നു.... എപ്പോഴോ കരഞ്ഞു തളർന്നു ഇരുന്ന ഇരുപ്പിൽ കണ്ണുകൾ അടഞ്ഞു.....


അമ്മേ..... നീനു വിളിക്കുന്നത് കേട്ടാണ് അവൾ കണ്ണ് തുറന്നത്.... നിലത്ത് ഇരുന്ന ഞാൻ ബെഡിൽ കിടക്കുകയാണെന്ന് അവൾ കണ്ടു...


നീനുവിനെ നോക്കി മുഖത്ത് ഒരു ചിരി വരുത്തിച്ചു എഴുന്നേറ്റു.... വൈകുന്നേരം ആയെന്ന് അവൾക്ക് മനസ്സിലായി....


വിശക്കുന്നില്ലേ.... വാ... ചോറ് തിന്ന.... നീനു അവളെ പിടിച്ചു വലിച്ചു....


അമ്മക്ക് വിശപ്പില്ലെടാ.... വേണ്ട... അവൾ പറഞ്ഞു ഒപ്പിച്ചു..


വാ അമ്മാ.... വേണം.... അവൾ വാശി പോലെ പറഞ്ഞു... അവളെ വാശിക്ക് മുന്നിൽ തോറ്റു ശിവ എഴുന്നേറ്റു റൂമിന് പുറത്ത് ഇറങ്ങി.... ഹാളിൽ ആയി എല്ലാവരെയും അവൾ കണ്ടു.... ആളും ബഹളം ഓക്കെ പോയിട്ടുണ്ട്.... എല്ലാരും പോയെന്ന് അവൾക്ക് മനസ്സിലായി...

അർഷിയും ആദിയും രുദ്ര് കൃഷ് നീനുവും മാത്രം ഉള്ളു അവിടെ എന്ന് കണ്ടു...


അവൾ അവരെ ഒന്ന് നോക്കുക മാത്രം ചെയ്തു....


ശിവക്ക് എന്താ അറിയേണ്ടത് അതൊക്കെ ചോദിച്ചോ ഇനി .... ആദി അവളോട് പറഞ്ഞു....


അവളുടെ ചുണ്ടിൽ ഒരു വിളറിയ ചിരി വിരിഞ്ഞു....


ഇനിയും എന്നെ എന്തൊക്കെ വിഡ്ഢി വേഷം കെട്ടിക്കാൻ ഉണ്ടോ അതൊക്കെ കഴിയട്ടെ ആദ്യം.... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു....


ശിവ.... അർഷി എന്തോ പറയാൻ പോയതും അവൾ അവനെ നോക്കി കൈ ഉയർത്തി നിര്തെന്ന് കാണിച്ചു....


എനിക്ക് ഒന്നും അറിയണ്ട.... കേൾക്കേം വേണ്ട.... മതിയായി....എല്ലാരും കൂടി അങ്ങോട്ട് ഇങ്ങോട്ട് തട്ടി കളിച്ചു മതിയാവുമ്പോ നിർത്തിക്കോ... ആരോടും പരാതിയില്ല.... പറയാറും ഇല്ല... ശ്രീ മംഗലത്തുള്ളോർ നല്ലോണം വേദനിപ്പിച്ചിട്ടുണ്ട്.... സഹിക്കാവുന്നതിലും അപ്പുറം.... ഒരു പക്ഷേ നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറം.... എന്നിട്ട് പോലും മനസ്സ് ഇങ്ങനെ വേദനിച്ചിട്ടില്ല.... ഇപ്പോ എന്താ അറിയില്ല.... വേദനിക്കുന്നു..

ഒരുപാട് ഒരുപാട് വേദനിക്കുന്നു... നെഞ്ചോക്കെ പൊട്ടിപോകുന്ന പോലെ തോന്ന....  ആകെ ഭ്രാന്ത് പിടിക്കുകയാ... നിങ്ങളൊക്കെ എനിക്ക് ചുറ്റും എന്തൊക്കെ വേഷം കെട്ടിയാടാ മാത്രം മനസിലായി. ഇനിയും എന്നെ ഒരു പൊട്ടിയാക്കണോ അത് തന്നെ ചെയ്തോ.... ദേവ് ആണ് രുദ്ര് എന്ന് മാത്രം പറയല്ലേ...  അംഗീകരിക്കാൻ പറ്റുന്നില്ല... രുദ്രിനെ ഞാൻ സ്നേഹിച്ചിട്ടില്ല.... എനിക്ക് ആ സ്ഥാനത് ആലോചിക്കാൻ പോലും പറ്റുന്നില്ല.... എന്റെ ദൈവം ആണ് രുദ്ര്....

ഞാൻ വിശ്വസിക്കുന്ന എന്റെ ഏക ദൈവം.... എല്ലാരും ദൈവത്തെ വിളിക്കുമ്പോ ഞാൻ രുദ്ര് എന്നെ വിളിച്ചിട്ടുള്ളു.... ആ ഒരാളെ എങ്ങനെ പ്രണയിക്ക... എങ്ങനെ ആ സ്ഥാനത് കാണാ.... ഇപ്പോൾ പോലും രുദ്ര് ആണെന്ന് അറിഞ്ഞപ്പോ തൊഴാന തോന്നുന്നേ.... ദൈവത്തെ തൊഴുതല്ലേ പറ്റു... എന്നെങ്കിലും കാണാനെങ്കിൽ കരുതിയ ഒന്നേ ഉള്ളു....  ആ കാൽ തൊട്ട് വന്ദിക്കണം എന്ന്....  അത് പറഞ്ഞു അവന്റെ കാൽ തൊട്ട് തൊഴുതു....


പെട്ടന്ന് ആയോണ്ട് അവനും ഒന്ന് പകച്ചു പോയിരുന്നു....


അവൻ ഞെട്ടലോടെ നോക്കുമ്പോഴേക്കും അവൾ എഴുന്നേറ്റു....


നന്ദിയുണ്ട് എല്ലാരോടും സഹായിച്ചതിന്ന്....

അവൾ എല്ലാവരെയും തൊഴുകയ്യോടെ നോക്കി....


ശിവ ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം.... ആദി അവളെ അടുത്തേക്ക് വന്നു....


വേണ്ട ആദി.... ആദിയും കൃഷ് ഓക്കെ സ്നേഹം കാണിച്ചു പറ്റിച്ചത് ഓർത്തു സങ്കടം ഒന്നും ഇല്ല.... അത് ഞാൻ അനുഭവിക്കേണ്ടത.... ജീവൻ തന്നും സ്നേഹിച്ചവരെ ചതിച്ചതിനുള്ള ശിക്ഷ ആണ്.... അനുഭവിച്ചേ മതിയാകു.... കാലം കാത്തിരുന്നു തന്ന ശിക്ഷയാ അത്.... അവൾ കരച്ചിൽ അടക്കി പിടിച്ചു പറഞ്ഞു


അവർക്ക് പക്ഷേ അവൾ പറഞ്ഞത് ഒന്നും മനസിലായില്ല.... ജീവൻ തന്നും സ്നേഹിച്ചവരെ ചതിച്ചു.... അത് എന്താ ഉദ്ദേശിച്ചത്....


ദേവ്നെ ഞാൻ പ്രണയിക്കുന്നു... എന്ന രുദ്രിനെ ഞാൻ.... എനിക്ക് അറിയില്ല....

ഒന്നും അറിയില്ല.... ദേവ് ആണ് രുദ്ര് എന്ന് മാത്രം പറയാതിരിക്കോ.... എനിക്ക് അത് മാത്രം സഹിക്കാൻ പറ്റുന്നില്ല.... വിശ്വസിക്കാൻ പറ്റുന്നില്ല.... ദേവ്നെ ഞാൻ... ബാക്കി പറയാൻ പോലും ആകാതെ രുദ്രിനെ നോക്കി വിങ്ങിപൊട്ടി...

പിന്നെ മുഖം പൊത്തി അലറികരച്ചിലോടെ നിലത്തേക്ക് ഇരുന്നു....


ആദി അവളെ ചുമലിൽ കൈ വെച്ചു പിടിച്ചു എഴുന്നേൽപ്പിച്ചു....


നിക്ക് കുറച്ചു സമയം താ.... ഇതൊക്കെ ഒന്ന് സ്വയം അംഗീകരിക്കാൻ എങ്കിലും...

അന്ന് അറിഞ്ഞ മതി എന്നെ ഇങ്ങനെ പറ്റിച്ചേ എന്തിനാണെന്ന്.... അത് പറഞ്ഞു ആദിയുടെ കൈ തട്ടിമാറ്റി അവൾ അടുത്ത് കണ്ട റൂമിലേക്ക് ഓടിപൊയി വാതിൽ വലിച്ചടച്ചു..... അവൾ വാതിലിലൂടെ ഊരിയിറങ്ങി വാതിലിൽ ചാരി നിലത്ത് ഇരുന്നു.... ദേവ്.... രുദ്ര്..... ഈ സത്യം അവളെ മുന്നിൽ തെളിഞ്ഞു നിന്നു.... അത് അംഗീകരിക്കാൻ ആവാതെ അവൾ പൊട്ടികരഞ്ഞു കൊണ്ടിരുന്നു....


അടഞ്ഞ വാതിലിന് അപ്പുറം എന്ത് പറയണമെന്നോ.... അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ അവരും പകച്ചു നിന്നു.... പിന്നെ രുദ്രിനെ നോക്കി....


എല്ലാരും ഇങ്ങോട്ട് നോക്കണ്ട.... എന്റെ മെക്കിട്ട് കേറാൻ വരണ്ടാ.... അവളെ സങ്കടം എത്രയുണ്ടോ അതിനേക്കാൾ ഇരട്ടി എനിക്കും ഉണ്ട്... ഞാൻ വേദനിച്ചതിന്റെ പകുതി പോലും അവൾ അനുഭവിച്ചിട്ടില്ല.... ഉണ്ടെന്ന് പറയാൻ നിങ്ങൾക്ക് കഴിയോ..... കഴിയൊന്ന്.... അവൻ അലർച്ചയോടെ ചോദിച്ചതും അവർ ഇല്ലെന്ന് തലയാട്ടിപോയിരുന്നു....

അവന്റെ ദേഷ്യത്തിൽ പകുതിയും അവന്റെ ഹൃദയംനീറുന്ന വേദന ആണെന്ന് അറിയുന്നൊണ്ട് തന്നെ അവർക്ക് ഒനും പറയാൻ ഇല്ലാരുന്നു..... അവനും റൂമിലേക്ക് കേറി വാതിൽ വലിച്ചു അടച്ചു....


ബാക്കിയുള്ളവർ രണ്ടു വാതിലിലേക്കും മാറി മാറി നോക്കി തലക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു ...


                                ....... തുടരും


ShivaRudragni PART 48


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
     
▬▬▬▬▬▬▬▬▬▬▬▬▬▬


Back to ShivaRudragni Main Page
1 Comments
  • Unknown
    Unknown Tuesday, March 22, 2022 at 10:57:00 AM GMT+5:30

    Ith ipo ake thala thirinjaloo😇

Add Comment
comment url