ShivaRudragni Part 48
ശിവരുദ്രാഗ്നി
by IFAR
🔥PART 48🔥
അവളെ അനുവാദം ചോദിച്ചൊന്നും അല്ലല്ലോ താലി കെട്ടിയെ ഇവൻ.
അപ്പൊ പിന്നെ ശിവയെ ആകാര്യത്തിൽ കുറ്റപ്പെടുത്താൻ ഇവനെന്താ അവകാശം.
ദേ നിരാശകാമുക അതൊക്കെ അവനോട് പോയി നേരിട്ട് ചോദിക്കാറാ... എന്നോട് ഇടക്കിടക്ക് വന്നു ചോദിക്കുന്നെ എന്തിനാ....
നീയീ വിളിയൊന്നു നിർത്തോ കോപ്പേ...
ശിവ കേട്ട എന്താ കരുതുക... ഇനി അവളെ മുന്നിൽ കൂടി എന്നെ ജോക്കർ ആയി നിർത്തല്ല.... ആദി ദേഷ്യത്തോടെ പറഞ്ഞു...
ശിവ അറിഞ്ഞോട്ടെ അതിനിപ്പോ എന്താ... എന്നായാലും അറിയും അത് കുറച്ചു നേരത്തെ ആയിക്കോട്ടെ....നീ വേറെ പെണ്ണ് കെട്ടുന്ന വരെ ഞാൻ അങ്ങനെ വിളിക്കു... അനു നിന്നെ തേച്ചോണ്ട് അല്ലേ വേറെ പെണ്ണിനെ നോക്കാതെ.... അപ്പൊ നിരാശകാമുകൻ തന്നെ...
ദൈവമേ ആ നൈശൂനെ തന്നെ ഭാര്യയാക്കി ഇവന്ന് കൊടുക്കണേ.... ശയനപ്രതിക്ഷണം ചെയ്തോളാം ഞാൻ
ടാ കൃഷ്ണ നീയിത് കേട്ടോ നൈശൂനെ ഞാൻ ഭാര്യയായി കാണണം എന്ന്... എന്ന് വെച്ച അനു ഫ്രീ ആകും... അപ്പൊ ഇവന്ന് തന്നെ അവളെ കിട്ടും.... ഐഡിയ കൊള്ളാലോ നിരാശകാമുക....
ഏത് പെണ്ണിനെ കെട്ടിയാലും അവളെ കെട്ടില്ല.... അങ്ങനെ വന്ന ഞാൻ ചത്തുന്നു കരുതിക്കോ.... നിന്നെ ഒറ്റ ഒരാളെ ഓർത
ഞാൻ ക്ഷമിച്ചു നില്കുന്നെ.... എനിക്ക് നന്നായി അറിയാം അവളെ ഇവിടെ കയറ്റാൻ കളിക്കുന്ന ചീപ് ഡ്രാമ ആണെന്ന്.... വേറെ വല്ലോരും ആയിരുന്നേൽ ഞാൻ വിശ്വസിച്ചേനെ നിനക്ക് ഒരിക്കലും അനുവിനെ ആ സ്ഥാനത് കാണാൻ പറ്റില്ല.... ഐഷുനെയും ശിവയെയും പോലെ തന്നെയ നിനക്ക് അനുവും..... ഒരു കാര്യം പറഞ്ഞേക്കാം ഇവിടെ കേറിയിറങ്ങാൻ സമ്മതം പറഞ്ഞു കരുതി എന്റെയോ എന്റെ മോളെയോ അടുത്തേക്ക് വന്ന അവളെ കൊല്ലും നിന്നേം കൊല്ലും.... നോക്കിക്കോ.... ആരൊക്കെ എന്തൊക്കെ മറന്നാലും കഴിഞ്ഞതോന്നും മറക്കാൻ എനിക്ക് പറ്റില്ല. ദേഷ്യത്തോടെ കസേരയും ചവിട്ടി തെറിപ്പിച്ചു അവൻ അകത്തേക്ക് പോയി.
എന്തിനാ കാക്കു ചൊറിയാൻ പോണേ....
ഒരു രസം.,... ഇവൻ എന്താ അവൾക്ക് മാപ്പ് കൊടുത്താൽ.... ലച്ചുന്റെ മരണത്തിന്ന് ഇവൻ കാരണക്കാരനല്ല എന്ന് എത്ര പറഞ്ഞിട്ടും തലയിൽ കേറണ്ടേ.... അന്ന് അനു അങ്ങനെ ചെയ്തില്ലെങ്കിൽ ഇവനെ നമുക്ക് ജീവനോടെ കിട്ടില്ലാരുന്നു അത് എങ്കിലും ഓർത്തുടെ.... ഇപ്പോഴും ഞാൻ കാരണ ലച്ചു മരിച്ചെന്നു പറഞ്ഞു നടക്കുന്നു.... പഴയ ആദിയുടെ ഒരു നിഴൽ മാത്രം ആണ് ഇപ്പോൾ ഉള്ളെ അത് കാണുമ്പോ നമ്മൾ എത്ര സങ്കടപെടുന്നുണ്ടെടാ.... എന്ന ഇവനൊന്നു നന്നാക.... എല്ലാം കൊണ്ട് തലക്ക് ഭ്രാന്ത് പിടിക്ക.... എപ്പോഴാ ഒന്ന് സ്വസ്ഥത കിട്ടാ ആവോ.... ഇതൊന്നും പോരാഞ്ഞിട്ട ആ നൈശൂനെ കൊണ്ടുള്ള തലവേദന.... അവൻ അരിശത്തോടെ ടേബിളിൽ ആഞ്ഞു ഒരടി കൊടുത്തു എഴുന്നേറ്റു പോയി....
കൃഷ് ടേബിൾ നോക്കി ഭാഗ്യം പൊട്ടിയില്ല.... അവൻ നെഞ്ചത്ത് കൈ വെച്ചു....
ഇതൊക്കെ കാണുമ്പോഴാ പ്രണയം തന്നെ വെറുത്ത് പോകുന്നെ..... നമ്മൾക്ക് വായിനോട്ടം മതിയേ.... അവൻ എല്ലാരും പോയ വഴിയേ നോക്കി ആത്മഗതം പോലെ പറഞ്ഞു....
എന്ന ഒക്കെ ശരിയാവാ .... കണ്ടും കേട്ടും എനിക്കും മടുത്തു.... വാസുമാമ എല്ലാം കേട്ടു അവിടെ നിൽപ്പുണ്ടെന്ന് കൃഷ് അപ്പോഴാ കണ്ടത്....
ഒക്കെ ശരിയാകും മാമാ.... ഇല്ലെങ്കിൽ ശരിയാക്കന്നെ..... ശിവേച്ചിയും രുദ്രേട്ടനെയും ആദ്യം നന്നാക്ക.... അവർ ആദിയേട്ടനെയും അനുവേച്ചിയേയും ഒന്നിപ്പിക്കും പിന്നെ കാക്കുന്റെ പ്രശ്നം....
അത് എല്ലാർക്കും കൂടി ഒന്നിച്ചു ശരിയാക്കാം....
ഒക്കെ ശരിയാകും.... അനുന്റെ കാര്യം മാത്രം എനിക്ക് ഉറപ്പില്ല.... അനുനെ നഷ്ടപെട്ടത് ലച്ചു കാരണം പറഞ്ഞു ലച്ചുനെ വേദനിപ്പിച്ചത് കുറച്ചൊന്നുമല്ലല്ലോ .... സത്യം മനസ്സിലാക്കി ലച്ചുനെ ഒന്ന് സ്നേഹിച്ചു വരുമ്പോഴേക്കും ഇങ്ങനെ ഒക്കെ സംഭവിക്കേം ചെയ്തു. ചെയ്ത് കൂട്ടിയത് ഒക്കെ ഓർത്തുള്ള വേദനയും പ്രായക്ഷിത്തം കൊണ്ടാണ് അവൻ അനുനെ വെറുക്കുന്നത്.... സ്വയം വേദനിപ്പിച്ചു സമാധാനം കണ്ടെത്തുന്നെ....
നമുക്ക പഴയ ഏട്ടനെ തിരിച്ചു കിട്ടില്ലേ മാമ അവൻ വേദനയോടെ അവരെ നോക്കി....
അതിന്ന് ഇനി ശിവക്കെ കഴിയു.... ലച്ചുനോടുള്ള ഇഷ്ടം ആണ് ശിവയോട് കാണിക്കുന്നേ.... ജനിച്ചിട്ട് ഇന്നേ വരെ നീനുന്റെ കൂടെയല്ലാതെ അവൻ കിടന്നിട്ടുണ്ടോ... ആ നെഞ്ചിൽ കിടത്തിയല്ലാതെ അവളെ ഉറക്കിയിട്ട് ഉണ്ടോ..... ഒരു ദിവസം എങ്കിലും അവളെ കാണാതെ വിട്ടു നിന്നിട്ടുണ്ടോ.... നിങ്ങളെ കൂടെ പോലും തനിച് നീനുനെ വിടാറുണ്ടോ... എന്നിട്ടും ശിവക്ക് വേണ്ടി നീനുനെ വിട്ടു കൊടുത്തില്ലേ... അതിൽ നിന്ന് തന്നെ ശിവക്ക് അവന്റെ ഉള്ളിലുള്ള സ്ഥാനം മനസ്സിലായില്ലേ.... നീ നോക്കിക്കോ സത്യം എല്ലാം അറിയുമ്പോ ശിവ തന്നെ തിരിച്ചു തരും നമ്മുടെ ആ ആദിയെ.... അവർ ഒരു നിശ്വാസത്തോടെ പറഞ്ഞു.... കൃഷ് ശിവയുടെ റൂമിലെ അടഞ്ഞ വാതിൽ ഒന്ന് കൂടി നോക്കി അവന്റെ റൂമിലേക്ക് പോയി....
??????
ശിവ ആ റൂമിൽ നിന്നും പുറത്തു ഇറങ്ങിയില്ല.... ആദിയും കൃഷ് വാസുമാമയും ഒക്കെ വന്നു വിളിച്ചെങ്കിലും അവൾ കിടന്നിടത് നിന്നും എഴുന്നേറ്റു ഇല്ല..
രാത്രി ഫുഡ് കഴിക്കാനും വിളിച്ചിട്ട് പോയില്ല
ഡ്രസ്സ് പോലും മാറാതെ ആരോടും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങാതെ തന്നെ നിന്നു.... നീനു വന്നു വിളിക്കുമ്പോ മാത്രം ജീവനുണ്ട് എന്ന രീതിയിൽ വല്ലോം മൂളുന്നത് കേൾക്കാം....
ആദി നീനുവിനെ കൊണ്ട് വിശക്കുന്നു.. അമ്മ ഫുഡ് താ പറഞ്ഞപ്പോൾ മാത്രം റൂമിന് വെളിയിൽ ഇറങ്ങി.... കരഞ്ഞു വീർത്ത കണ്ണുകളും അഴിഞ്ഞുലഞ്ഞ മുടിയും ആകെ തകർന്നു പോയുള്ള നിൽപ്പും ഒക്കെ അവരിൽ വേദനയുളവാക്കി.... ഡെയിനിങ് ടേബിളിൽ ഫുഡ് എടുത്തു വെച്ചു എല്ലാരും കാത്തിരിക്കുന്നുണ്ടായിരുന്നു അവളെ.... അവൾ ആരെയും നോക്കിയില്ല... കൃഷ് വിളിച്ചപ്പോൾ മാത്രം നീനുള്ള ഫുഡ് എടുത്തു തരോ ചോദിച്ചു....
നീനു കഴിച്ചു ഏട്ടത്തിയമ്മ ഇരിക്ക്....
അവൾ എനിക്ക് വിശപ്പില്ല പറഞ്ഞു റൂമിലേക്ക് തന്നെ പോയി....
എല്ലാവരെയും നോട്ടം രുദ്രിലേക്ക് തന്നെ എത്തി.... അത് കണ്ടതും അവൻ ദേഷ്യത്തോട പ്ലേറ്റ് മുന്നിലേക് ഉന്തി എഴുന്നേറ്റു പോയി .....
അതിന്ന് പിന്നാലെ ബാക്കിയുള്ളവരും എഴുന്നേറ്റു....
അച്ഛൻ പഠിപ്പിച്ചു തന്ന നല്ല ഭക്ഷണമര്യാദ..
മക്കൾ ആയ ഇങ്ങനെ വേണം അർഷി അത് പറഞ്ഞു കഴിക്കാൻ തുടങ്ങിയതും കൃഷ് ആദിയും അവിടെ തന്നെ ഇരുന്നു....
കുറച്ചു എടുത്തു കഴിച്ചു....
അർഷി എഴുന്നേറ്റു പോകുമ്പോൾ ഒരു ഗ്ലാസ് പാൽ കൂടി എടുത്തു.... ശിവയുടെ റൂമിലേക്ക് പോകുന്നത് കണ്ടു....
അർഷി പോകുമ്പോൾ റൂമിൽ ഫുൾ ഇരുട്ട് ആയിരുന്നു.... അവൻ ലൈറ്റ് ഇട്ടു.... ബാൽക്കണിയിൽ നിലത്ത് ചരിയിരുന്നു പുറത്തു നോക്കി ഇരിയ്ക്കുന്നെ കണ്ടു....
അവളെ തോളിൽ കൈ വെച്ചതും അവൾ ഞെട്ടി അവനെ നോക്കി....
തല്ലല്ലേ കാക്കൂ ... സത്യം ആയിട്ടും ചതിക്കണോന്ന് കരുതിയല്ല.... ഗതികേട് കൊണ്ട് ചെയ്തേ ആണ്....അവന്റെ കാൽക്കൽ ചാരി തല മുട്ടിച്ചു പറഞ്ഞതും
അർഷി ഞെട്ടിപ്പകച്ചു അവളേ നോക്കിയത്....
ശിവാ.... അവൻ പിറകിലോട്ട് മാറി വിളിച്ചു
അവൾ ഞെട്ടിവിറച്ചു കൊണ്ട് മുഖം ഉയർത്തി നോക്കിത്...
കാക്കൂ ആയിരുന്നോ അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.
കണ്ണുകളിൽ നിന്നും ഭയം പോകുന്നത് കണ്ടു....
നീയെന്താ പറഞ്ഞെ....
ഞാൻ അത്.... അത്.... അവളുടെ മുഖത്ത് പരുങ്ങൽ അവൻ ശരിക്കും കണ്ടു....
രുദ്ര് ആണെന്ന് കരുതി.... സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു അവൾ...
രുദ്ര്നെ കാക്കുന്നു.... അവന്ന് ശിവ കള്ളം പറഞ്ഞെന്ന് മനസ്സിൽ ആയിരുന്നു.. എന്തോ ചോദിക്കാൻ തോന്നിയില്ല....
ആരോടുള്ള ദേഷ്യ ഫുഡിനോട് തീർക്കുന്നെ....
അവൾ മുഖം കുനിച്ചു...
ഇതെങ്കിലും കുടിക്ക് പറഞ്ഞു അവളെ മുന്നിലേക്ക് ഗ്ലാസ് നീട്ടിയതും അവൾ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു ഗ്ലാസ് തിരിച്ചു കൊടുത്തു.... അർഷി മുഖം ചുളിച്ചു അവളെ നോക്കി.... തന്നെ ഒഴിവാക്കാൻ വേണ്ടി ചെയ്തേ ആയാണ് അവന്ന് തോന്നിയെ....
എനിക്ക് കുടിക്കാൻ കൊണ്ട് വന്ന പാൽ ആയിരുന്നു അവൻ ചെറു ചിരിയോടെ പറഞ്ഞു...
അതിന്ന് ഇത് പാൽ അല്ലേ... വെറും പാൽ കുടിക്കാറില്ലല്ലോ.... പറഞ്ഞു കഴിഞ്ഞു ആണ് ശിവ എന്താ പറഞ്ഞെ ഓർത്ത് അവനെ ഞെട്ടി കൊണ്ട് നോക്കിയത്....
ഞാൻ പാൽ കുടിക്കൽ ഇല്ലെന്ന് നിന്നോട് ആര് പറഞ്ഞു.... അവന്റെ മുഖം ചുളിഞ്ഞു
എങ്ങനെ എങ്കിലും ഒഴിവാക്കണ പാൽ കുടിച്ചേ ഇപ്പോ അതിനേക്കാൾ കുരിശ് ആയല്ലോ....
അത്... പിന്നെ.... കൃഷ് പറഞ്ഞു.
അവൻ ഒന്ന് മൂളുകമാത്രം ചെയ്തു....
എനിക്ക് ഒന്ന് കിടക്കണം പറഞ്ഞു അവൾ എഴുന്നേറ്റു....
അവൻ അവളെ ഒന്ന് നോക്കി പൊയ്....
അവൾ സ്വയം തലക്ക് അടികൊടുത്തു അവിടെ തന്നെ ഇരുന്നു....
സംതിങ് ഫിഷി.... അവൻ അവളെ തന്നെ നോക്കി പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി....
ശിവ അവിടെ തന്നെ ഇരുന്നു.... ചുറ്റും വിളക്കുകൾ അണയുന്നതും ഒന്നോ രണ്ടോ ഡിം ലൈറ്റ് തെളിയുന്നത് അവൾ കണ്ടു.... അവൾ കുറച്ചു സമയം കൂടി അവിടെ ഇരുന്നു.... അച്ഛനെയും അമ്മയെയും ഓർത്തു അവൾ.... ഇന്ന് വിളക്ക് വെച്ചിട്ടില്ല..... രണ്ടു മൂന്ന് മാസം ആയുള്ള പതിവ് ആണ്.... അവൾക്ക് അവരെ കാണണം തോന്നി അവൾ എഴുന്നേറ്റു.... എല്ലാരും കിടന്നുന്ന് അവൾക്ക് മനസ്സിലായി.... അവൾ വാതിൽ തുറന്നു പുറത്തു ഇറങ്ങി.... അവൾ മുറ്റത്തേക്ക് ഇറങ്ങി.... തൊടിയിലേക്ക് നോക്കി... ഫുൾ ഇരുട്ട് ആണ്.... ഭയം തോന്നിയില്ല.... അവൾ അവിടേക്ക് നടന്നു.
അവൾ പോകും തോറും അവിടെ ലൈറ്റ് കത്തി കൊണ്ടിരുന്നു.... അവൾക്ക് അത്ഭുതം തോന്നി.... ആരോ വിലക്ക് കൊളുത്തിയിനെന്ന് അവൾക്ക് മനസ്സിലായി... ആദി ആയിരിക്കും അവളോർത്തു.... അവൾ അവിടെ അവർക്ക് നടുവിൽ ആയി ഇരുന്നു....
എന്തിനാ എന്നെ വിട്ടു പോയെ... എന്നെ കൂടി കൂട്ടരുന്നില്ലേ.... എല്ലാരും കൂടി പൊട്ടിയാക്കുവാ എന്നെ... എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തോണ്ട് അല്ലേ അവരൊക്കെ ഇങ്ങനെ ചെയ്യുന്നേ.... അവൾക്ക് ഓരോന്ന് ഓർക്കും തോറും കരച്ചിൽ വരുന്നുണ്ടായിരുന്നു.... അവരുടെ അസ്ഥിതറയിൽ തല മുട്ടിച്ചു അവൾ ഇരുന്നു... അവരോട് മനസ്സിൽ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ കുറച്ചു സമാധാനം തോന്നി അവൾക്ക്....
??????
ഉറക്കം ഞെട്ടി കണ്ണ് തുറന്നതും കണ്ടത് ആ രുദ്രക്ഷമാല ആയിരുന്നു...
ഞാൻ ഇത് എവിടെ ഉള്ളെ.... അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു എഴുന്നേൽക്കാൻ നോക്കിതും പറ്റാതെ അങ്ങനെ തന്നെ കിടന്നു.... അവൾക്ക് ചുറ്റും ഉള്ള കാര്യം അപ്പോഴാ വ്യക്തമായത്
ഞാൻ ആരുടെയോ നെഞ്ചോരം ആണ് ഉള്ളത്... എന്നെ രണ്ടു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.... ആ ഹൃദയമിടിപ്പും അവന്റെ ഗന്ധം അറിഞ്ഞ പോലെ അവളുടെ ഹൃദയമിടിപ്പ് ഉയർന്നു...
ഇന്നലെ അസ്ഥിതറയിൽ കിടന്നു ഉറങ്ങിയത് ഓർമയുണ്ട്.... ഇവിടെ എങ്ങനെ എത്തി... ദേവ് എടുത്തോണ്ട് വന്നത് ആണോ.... എന്നെ കെട്ടിപിടിച്ചു കിടന്നത്.... അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു.... അവൾ ചെറുപുഞ്ചിരിയോടെ അവിടെ കിടന്നതും ദേവ് അല്ല രുദ്ര് ആണ് ആ ഓർമ കടന്നു വന്നതും കൈ വിടുവിച്ചു കുതറി എഴുന്നേറ്റു.... അവൻ കണ്ണ് തുറന്നു നോക്കി....
അവൾ അവനെ നോക്കാതെ മുഖം കുനിച്ചു....
അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി....
ആദിയും കൃഷ് എഴുന്നേറ്റു വരുമ്പോൾ രുദ്ര് ശിവയുടെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു വാ പൊളിച്ചു.... അവർ അവനെ തന്നെ നോക്കി കണ്ണ് മിഴിച്ചു....
ഷർട്ട്ലെസ്സ് ആണ്... ഒരു ഷോർട്സ് മാത്രം ഇട്ടിട്ടു ഉള്ളു..... കഴുത്തിൽ നെഞ്ചിൽ ഒക്കെ സിന്ദൂരചുവപ്പ് ഉണ്ട്.... അവർ പരസ്പരം നോക്കി....
അവിടെ ഉറങ്ങിപ്പോയി... നിസാരമായി അതും പറഞ്ഞു മുകളിലേക്ക് കേറി പോകുന്നവനെ കണ്ടു കിളി പോയ പോലെ അവർ നിന്നു....
????????
കിച്ചു റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... എന്തൊക്കെ സംഭവിച്ചത്.... ഇന്നലെ മുതൽ അരങ്ങേറിയ നാടകം കണ്ടു തല പെരുത്തു.... ശിവയെ കാണണം പക്ഷേ കൃഷ്നെ കാണേണ്ടി വരും അതോർത്തതും മടിച്ചു നിൽക്കരുന്നു ഇത് വരെ.... ശിവയുടെ അവസ്ഥ എന്തായിരിക്കും അതോർത്തതും അവൻ താഴേക്ക് ഇറങ്ങി ഓടി.... ആ ഓട്ടം ശിവനിലയത്തിൽ എത്തി
അടച്ചിട്ട ഗേറ്റ്ന് അരികിൽ നിൽക്കുന്ന സെക്യുരിറ്റിയെ കണ്ടു...
ശിവയെ കാണാൻ.... അവൻ മെല്ലെ പറഞ്ഞു
അപ്പോയ്ന്റ്മെന്റ് ഉണ്ടോ....
അവൻ ഒന്ന് അമ്പരന്നു.... പിന്നെ ഇല്ലെന്ന് തലയാട്ടി....
അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കയറാൻ പറ്റില്ല. ഐ ആം സോറി.... അത് പറഞ്ഞു അവന്റെ മുന്നിൽ ഗേറ്റ് അടഞ്ഞു....
അവന്ന് കരച്ചിലും ദേഷ്യം ഒക്കെ വരുന്നുണ്ടായിരുന്നു... എന്റെ ശിവയാ... ഇപ്പോ എനിക്ക് അനുവാദം ഇല്ല.... അവൻ ഒന്നൂടി അവരെ വിളിച്ചു....
ശിവയോട് പറഞ്ഞ മതി.... ശിവയുടെ ബ്രദർ ആണ്.... പ്ലീസ്...
ഞാൻ വിളിച്ചു ചോദിച്ചു നോക്കട്ട് പറഞ്ഞു കാൾ ചെയ്യുന്ന കണ്ടു... പിന്നെ അവനോട് അകത്തേക്ക് കേറിക്കോ പറഞ്ഞു....
ഒരു ബ്ലാക്ക് ഡ്രസ്സ് ഇട്ടു ഒരുത്തൻ കൂടെ വന്നു... അവന്നെ പരിശോധിച്ച ശേഷമേ അകത്തേക്ക് വിട്ടുള്ളു.... അവന്ന് ഒക്കെ കണ്ടു അത്ഭുതവും സന്തോഷം തോന്നി...
ശിവക്ക് ഇനിയെങ്കിലും നല്ല ജീവിതം കിട്ടുമല്ലോ.....
കൃഷ് അവനെ കണ്ടു സന്തോഷത്തോടെ ഓടി വന്നെങ്കിലും അവനെ കണ്ടു മുഖം തിരിച്ചു....
അവൻ അപ്പോഴാ ആദിയെ കണ്ടത്....
സാർ എനിക്കൊന്ന് ശിവയെ.... അവൻ മടിയോടെ പറഞ്ഞു....
അവൻ കിച്ചുന്റെ ചുമലിലൂടെ ചേർത്ത് പിടിച്ചു.... ഇത്രയും ദിവസം അദിയേട്ടൻ എന്നല്ലേ വിളിച്ചത്.... ഏട്ടനാണ് അത് മതി.
പുതിയ സെക്യൂരിറ്റി ടീം ആണ് അതാണ് അങ്ങനെ പെരുമാറിയെ... ഞാൻ പറഞ്ഞിട്ടുണ്ട് ഇനി എപ്പോ വേണേൽ ആരോടും ചോദിക്കാതെ കേറി വരാം....
അവൻ തലയാട്ടി....
ശിവ റൂമിൽ ഉണ്ട്.... അവൻ റൂമിന് നേരെ ചൂണ്ടി... കുറെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല....
ഇത് തന്നെ വന്നപ്പോ തൊട്ട് അവസ്ഥ....
ശിവ ഞാൻ വാതിൽ ഓപ്പൺ ചെയ്യുന്നുണ്ട് സോറി.... അത് വിളിച്ചു പറഞ്ഞു ആദി ഡോറിന് സൈഡിൽ ആയി എന്തോ ചെയ്തു.... പിന്നെ ഫിംഗർ വെച് തുറന്നു....
കേറിക്കോ.... അവൻ കണ്ണ് കൊണ്ട് പറഞ്ഞു...
കിച്ചു കണ്ണ് മിഴിച്ചു നോക്കി നിന്നു പോയി..
ഫിങ്കർപ്രിന്റ് വെച് വാതിൽ തുറക്കുകയോ....
നീനുന് ഇടക്ക് വാശി കേറിയ വാതിൽ വലിച്ചടക്കുന്ന സ്വഭാവം ഉണ്ട്.... രുദ്രിന്റെ കണ്ടു പഠിച്ചത... ലോക്ക് ആയി പോയി ഒരിക്കൽ പേടിപ്പിച്ചു... അതോണ്ട് ഇങ്ങനെ ചെയ്തേ... ഇപ്പോ ദേ ശിവേടെ കാര്യത്തിൽ ആവിശ്യം വന്നില്ലേ... അവൻ ചിരിയോടെ പറഞ്ഞു
അവൻ അകത്തേക്ക് കേറി നോക്കി... നിലത്ത് ഇരുന്നു ബെഡിലേക്ക് തലവെച്ചു കണ്ണ് തുറന്നു കിടക്കുന്ന ശിവയെ കണ്ടു....
വജ്രത്തിന്റെ വില അറിയാൻ രത്നവ്യാപാരിയുടെ കയ്യിൽ കിട്ടണം എന്ന് പറയുന്നത് ഇത് കൊണ്ടാ.... ശിവയെ നോക്കി കിച്ചു പറഞ്ഞു....
അവൾ മുഖം ചുളിച്ചു അവനെ നോക്കി.
നിന്നെ കാണാൻ ഇപ്പൊ രാജകുമാരിയെ പോലുണ്ട്.... സാരിയും ഒർണമെൻറ്സ് ഒക്കെ ഇട്ടു സുന്ദരി ആയി.... എന്നും ഇങ്ങനെ കണ്ട മതി.... ഇവിടെ നീ സന്തോഷവതി ആയിരിക്കും.... അത് മതി എനിക്കും...
അവൾ ഒന്നും മിണ്ടാതെ അവനെ നോക്കിയെ ഉള്ളു...
ഇവർ ചെയ്തത് ഒക്കെ ഓർത്തു ദേഷ്യം ഉണ്ട്... പറ്റിക്കണ്ടായിരുന്നു നിന്നെയെങ്കിലും... രുദ്ര് ആണ് ദേവ് എന്ന് പറഞ്ഞു അവിടെ കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഇപ്പോഴും.... പക്ഷേ മാനത്തിന്ന് വില പറയാൻ ഇവിടെ ആരും വരില്ലെടാ... അത് ഓർത്തു സമാധാനിക്കാം....
സമാധാനം.... ഇവിടെ.... ഒരു ഭാഗത്തു രുദ്ര്
ഒരു ഭാഗത്ത് അർഷി.. പേടിച്ചിട്ട് കയ്യും കാലും വിറയ്ക്ക എന്റെ.... വാതിൽ മുട്ടുമ്പോ എന്റെ ഹാർട്ട ടപ്പേ ടപ്പേ ഇടിക്കുന്നെ....
രുദ്ര് ചെയ്തത് തെറ്റ് തന്നെ... പക്ഷേ പേടിക്കേണ്ട ആവിശ്യം എന്താ... നിനക്ക് അങ്ങേരോട് കാര്യം പറഞ്ഞ പോരെ....
കൂടെ ഉണ്ടായത് ഭാര്യ ആണെന്ന് കരുതിയ
മറ്റൊരു കണ്ണോടെ കാണാൻ പറ്റാതെ പറഞ്ഞു മനസ്സിലാക്ക്....
രുദ്രിനോട് പറയാൻ ന്യായം ഉണ്ട്.... ഞാൻ തെറ്റൊന്നും ചെയ്തിട്ട് ഇല്ല.... എനിക്ക് അർഷിയെ ആണ് പേടി....
അർഷിയേയോ.... അതെന്താ...
അമർ സാറിന്റെ മോനാ അർഷി....
ഏത് എഎം ഗ്രുപ്പിന്റെ ഓണർ അമറിന്റെ മോനോ.... അവൻ ഞെട്ടലോടെ ശിവയെ നോക്കി.... അപ്പൊ അർഷി നിന്റ.....അവൻ ബാക്കി പറയാതെ വാ പൊത്തി....
അവന്റെ അനിയൻ തന്നെ ആണ്.... അത് പറയുമ്പോൾ ശിവയുടെ ചുണ്ടുകൾ വിറകൊണ്ടിരുന്നു....
..... തുടരും