ShivaRudragni Part 49
ശിവരുദ്രാഗ്നി
by IFAR
🔥PART 49🔥
ഇതിപ്പോ ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെയായല്ലോ ....കിച്ചു താടിക്ക് കയ്യും കൊടുത്തു പറഞ്ഞു...
അർഷിയുടെ ഇക്കയാ അംജദ് അമർ എന്നാലോചിക്കുമ്പോ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ ആലോചിക്ക.... ശിവ തലക്ക് കൈ വെച്ചു....
ഈ വീടിന്ന് വെളിയിൽ ഇറങ്ങിയാൽ അല്ലേ പോക്ക്.... ഇവരെ സമ്മതം ഇല്ലാതെ ഒരു ഇല പോലും ഇവിടെ അനങ്ങില്ല അതാണ് അവസ്ഥ.... ഫുൾ സെക്യൂരിറ്റി.
നിന്നെ കാണാൻ അപ്പോയ്ന്റ്മെന്റ് വരെ വേണം... ഇത്രേം സെക്യൂരിറ്റി നിനക്ക് വേണ്ടി ഒരുക്കിട്ട് നിന്റെ കാലൻ തൊട്ടടുത്ത് ഉണ്ടന്ന് അറിയില്ല .... വീട്ടിന്നു ഉള്ളിൽ ആണ് സെക്യുരിറ്റി വേണ്ടെന്ന് ഇവർക്ക് അറിയില്ലല്ലോ.... സത്യം പറഞ്ഞ അവരെ ഓർക്കുമ്പോ ചിരിയ വരുന്നേ....
ഒരു വഴി പറഞ്ഞു താടാ.... ശിവ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു....
കരയല്ലെടി.... നീ അർഷിയോട് കാര്യം തുറന്നു പറയ്.... അല്ലെങ്കിൽ രുദ്രിനോട്... അവർക്ക് നിന്റെ കാര്യം ഒക്കെ അറിയുന്നതല്ലേ...
അർഷിയോട് പറയാൻ എനിക്ക് പറ്റില്ല.
സ്നേഹത്തോടെ നോക്കുന്ന മുഖത്ത് ദേഷ്യം വെറുപ്പ് നിറഞ്ഞ അപ്പൊ ഹൃദയം പൊട്ടി ചാകും ഞാൻ....
എന്ന രുദ്രിനോട് പറ....
രുദ്രിന്റെ മുന്നിൽ പോകുന്ന കാര്യം പറഞ്ഞേക്കരുത്.... അവരോട് സംസാരിക്കുന്നതും.....എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല ആ റിലേഷൻ.
ദേവ് രുദ്ര് ഒന്ന് തന്നെ ആണ് എങ്കിലും രുദ്ര് എന്ന് കേൾക്കുമ്പോ ഭർത്താവ് എന്ന് തോന്നുന്നില്ല.... എനിക്ക് പറ്റുന്നില്ല അത്....
ദേവിന്റെ സ്ഥാനത് ഒരിക്കലും അവനെ കാണാനും പറ്റില്ല.... അവളുടെ വാക്കുകളിൽ അത്രയും ഉറപ്പ് ഉണ്ടായിരുന്നു....
എന്ന അംജുക്കന്റെ കൂടെ പോയിക്കോ മൂപ്പർ ആകുമ്പോ നിന്നെ കണ്ട അപ്പൊ കൊല്ലും.... പിന്നെ ഒരു കാര്യം ഓർത്തു നിനക്ക് സങ്കടപെടേണ്ടല്ലോ.... അന്നേ അങ്ങേര് പറഞ്ഞത് അല്ലേ കൂടെ പ്പോകാൻ... കേൾക്കാഞ്ഞിട്ട് അല്ലേ
ഞാനും എത്ര വട്ടം പറഞ്ഞു അങ്ങേരെ കൂടെ പോയിക്കോ ഈ നരകത്തിൽ നിന്നും രക്ഷപെട്ടോന്ന്....
നിനക്ക് എല്ലാം തമാശയാ എന്റെ വേദന എനിക്ക് അറിയൂ....
നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല... ഒന്നുകിൽ ഇവർക്ക് എല്ലാം അറിയാം... അവർക്ക് അതിൽ നിന്നോട് ദേഷ്യം ഒന്നും ഇല്ല.... അല്ലെങ്കിൽ ഇവർക്ക് അറിയില്ല.... രണ്ടായാലും നീയായിട്ട് ഒന്നും പറയാൻ നിൽക്കണ്ട.... വരുന്നിടത്തു വെച് കാണാം അത്രന്നെ ശിവ ....
അവളൊന്ന് മൂളി....
ഞാൻ കേറി വരുമ്പോൾ ഒരു പിക് കണ്ടില്ലേ അതാണല്ലേ ദേവ്.... രുദ്റിനെക്കാൾ ലുക്ക് ആണല്ലോ.... കൃഷ്
നീനു ഒക്കെ മൂപ്പരെ ഛായ ആണ്.... കിച്ചു അത്ഭുതത്തോടെ പറഞ്ഞു....
അവർക്കൊക്കെ കുറച്ചു അല്ലേ ഉള്ളു രുദ്രിനെ കണ്ട ആ അച്ഛന്റെ മോൻ ആണെന്ന് ആരും പറയേണ്ട ആവിശ്യം ഇല്ല... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല....
ദേവിന്റെ മകൻ അല്ല രുദ്ര് അത് നീ വിശ്വസിക്കോ....
കിച്ചു... അവൾ ഞെട്ടലോടെ വിളിച്ചു.
സത്യം... അവർ സഹോദരൻമാരാണ്...
ഇന്നലെ ഇവിടുന്ന് വന്ന ശേഷം അവിടെ ഒരേ ബഹളം പടയും ഒക്കെ ആയിരുന്നു.
വിശ്വേട്ടനോട് ഞാൻ സോപ്പിട്ടു ഇവരെ പറ്റി
ചോദിച്ചു....
നമ്മുടെ ജയരാജ് അങ്കിൾ ഇല്ലേ സൂര്യേട്ടന്റെ അച്ഛൻ....അവരെ മക്കൾ ആണ് ...രുദ്രും....ആദിയും.... ദേവ് രുദ്രിന്റെ അമ്മയുടെ മോൻ ആണ്. ഭർത്താവ് മരിച്ചപ്പോ ജയരാജ് അങ്കിളിനെ കെട്ടി.... അങ്ങേരെ പോലത്തെ ഫ്രോഡ് വേറെ ആരും ഇല്ല പോലും.... എപ്പോഴും ഉപദ്രവവും മറ്റും ആയിരുന്നു. ദേവ് പ്ലസ് ടു പഠിക്കുമ്പോഴാ രുദ്ര് ജനിച്ചത്... ഒരു വയസ്സിന്റെ വ്യത്യാസത്തിൽ ആദിയും... ജയരാജിന് വഴിവിട്ട ബന്ധങ്ങൾ ഒക്കെ ഉണ്ടാരുന്നു.അതിൽ ഒരു സ്ത്രീയിൽ രണ്ടു മക്കളും...അതാണ് സൂര്യയും അവന്റെ ചേട്ടനും.... ആ സ്ത്രീയും മോശം ആയിരുന്നു.... രുദ്രിന്റെ അമ്മ ഇതൊക്കെ അറിഞ്ഞു വലിയ പ്രശ്നം ആയി.... അവർ വലിയ കോടീശ്വരി ആയിരുന്നു...
സ്വത്തിന്ന് വേണ്ടി ജയരാജ് ഇവരെ വിവാഹം കഴിച്ചത് ... അതൊക്കെ അറിഞ്ഞ അവർ ജയരാജിനെ പുറത്ത് ആക്കി... ആയൾ ആ സ്ത്രീയെ കൊന്നുന്നു പറയുന്നുണ്ട്.... അവർ ആത്മഹത്യാ ചെയ്തേ ആണെന്ന് പറയുന്നുണ്ട്... വിശ്വേട്ടന് അത് ഉറപ്പില്ല .... ദേവ് അയാളെ വീട്ടിൽ നിന്നും തല്ലി പുറത്താക്കി....
രുദ്രിനെയും ആദിയെയും തേടി ജയരാജ് വീണ്ടും വന്നു.... എന്ന ദേവ് അവരെ വിട്ടുകൊടുത്തില്ല.... ബലമായി കൊണ്ട് പോകാൻ ശ്രമിച്ച ജയരാജിനെ വടിവാൾ കൊണ്ട് വെട്ടിക്കൊണ്ടായിരുന്നു ദേവ് മറുപടി പറഞ്ഞത്.... ഇവരെ ഞാൻ വളർത്തിക്കോളും അവരെ.... ഇനിയൊരു അവകാശം പറഞ്ഞു വന്ന കൊന്നു കളയുന്നു ഭീക്ഷണിപെടുത്തി.... ജയരാജ് പോലീസിൽ കമ്പ്ലൈന്റ് കൊടുത്തു.... പക്ഷേ രുദ്ര് ദേവ് അച്ഛൻ ആണ് അമ്മയെ കൊന്നത് എന്ന് മൊഴികൊടുത്തു.... അയാൾ ജയിലിൽ ആയി...
അഞ്ചു വയസ്സുള്ള രുദ്രിനെയും നാല് വയസ്സുള്ള ആദിയെയും കൊണ്ട് ഇരുപത്തിരണ്ടു വയസ്സുള്ള ദേവ് എങ്ങനെ ജീവിക്കും എന്നത് ബന്ധുക്കളെ ഒക്കെ മുന്നിൽ ചോദ്യചിഹ്നം ആയി.... അവർ തീരുമാനം എടുക്കാൻ കുടുംബയോഗം ചേർന്നു...
എന്റെ മക്കള... എനിക്ക് ജനിച്ച മക്കൾ
ഇനി മുതൽ ഞാൻ ആണ് അവരുടെ അച്ഛൻ.... മറ്റൊരു അവകാശിയും വേണ്ട ജയരാജ് ആണ് അച്ഛൻ എന്ന ഐഡന്റിറ്റി ഞങ്ങൾക്ക് വേണ്ട.... ഇനി ആരെ വായിൽ നിന്നും ജയരാജ് എന്നൊരു പേരോ എന്റെ മക്കൾ അല്ല എന്നൊരു വാക്കോ കേട്ടാൽ അങ്ങനെ ഒരു ബന്ധുക്കൾ എനിക്ക് വേണ്ട... ഇന്ന് മുതൽ ഇവരെ പേര് രുദ്രദേവ് ആദിദേവ് എന്നായിരിക്കും... അമ്മ രാഗിണിയും.... അമ്മാവന്റെ മോളെ കയ്യിൽ പിടിച്ചു അവൻ പറഞ്ഞു.... അവിടെ എല്ലാവരെയും മുന്നിൽ വെച് ആരുടെയും അഭിപ്രായം പോലും നോക്കാതെ രാഗിണിയുടെ കഴുത്തിൽ താലി കെട്ടി.... പ്രായത്തിൽ കവിഞ്ഞ അവന്റെ വാക്കുകളും പക്വതയർന്ന പെരുമാറ്റവും കൊണ്ട് ആദ്യമേ എല്ലാവർക്കും അവനെ പേടിയും ബഹുമാനം ആയിരുന്നു...
അന്ന് മുതൽ ദേവ് അവർക്ക് അച്ഛൻ ആയി... രാഗിണി അമ്മയും.... ആരും ദേവ് ഏട്ടൻ ആണെന്ന് പറയുന്നത് പോലും ഇഷ്ടപെടാത്ത ദേവ് എല്ലാം വിറ്റുപൊറുക്കി ബാംഗ്ലൂർക്ക് പോയി... കൂട്ടിന് അമ്മയുടെ ആങ്ങള ആയ വാസുദേവും.... നാട്ടിൽ വരാൻ പോലും ദേവ് ഇഷ്ടപ്പെട്ടിരുന്നില്ല.... ആരെങ്കിലും രുദ്ര് ആദിയും മക്കൾ അല്ല എന്ന് പറയുന്നത് അത്ര പോലും ദേവിന് സഹിക്കാൻ പറ്റില്ലാരുന്നു... രുദ്രിന് ആദിക്കും അങ്ങനെ തന്നെ ദേവ് അച്ഛനും അമ്മ രാഗിണിയും ആയിരുന്നു.... ഇവർക്ക് വേണ്ടി വേറെ മക്കൾ പോലും വേണ്ടെന്ന് വെച്ചു അവർ... അച്ഛൻ എന്ന പേരിന്റെ സ്ഥാനത് എല്ലായിടത്തും ദേവ് എന്നാക്കി മാറ്റിയിരുന്നു... അവരെ ചുരുക്കം ചില ബന്ധുക്കൾക്ക് ഒഴിച്ച് ബാക്കി ആർക്കും ദേവിന്റെ അനിയൻമാര എന്ന സത്യം അറിയില്ല... അവർ അറിയിച്ചിട്ടും ഇല്ല...
കൃഷ് ജനിച്ചപ്പോൾ പോലും ഏട്ടൻ എന്ന വിളിപ്പിച്ചത്... ദേവിന് രുദ്ര് ആദിയും കഴിഞ്ഞേ കൃഷവ് പോലും ഉള്ളു.ദേവിന്റെ കഠിനപ്രയത്നത്തിൽ അവൻ കണ്ണടച്ച് തുറക്കുന്നെ മുന്നേ വലിയ ബിസിനസ്മാൻ ആയിരുന്നു... ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോടീശ്വരന്മാരുടെ പട്ടികയിൽ ദേവ് ഉണ്ടായിരുന്നു....എന്ന ജയരാജ് വെറുയിരുന്നില്ല അവർ രുദ്രിന്റെയും ആദിയുടെയും അവകാശം പറഞ്ഞു ശല്യപെടുത്തിയിരുന്നു... അവരുടെ പേരിലുള്ള സ്വത്ത് മാത്രം ആയിരുന്നു അയാളുടെ കണ്ണ്... ദേവിനെ ഒരിക്കൽ ജയരാജ് അങ്കിൾ അപകടപെടുത്താൻ ശ്രമിച്ചു.... അതറിഞ്ഞ രുദ്ര് അയാളെ കാൽ വെട്ടിയെടുത്തു.... സൂര്യയുടെ അമ്മയെ തല്ലിനാണം കെടുത്തി .... രുദ്രിന്റെ മുന്നിൽ വെച് ജയരാജ് ആണ് അച്ഛൻ എന്ന് പറഞ്ഞ എല്ലാരുടെയും അവസ്ഥ ഭീകരം തന്നെ ആയിരുന്നു.... രുദ്രദേവ് എന്ന പേര് തന്നെ പലർക്കും ഭയം ആയിരുന്നു... അസുരൻ എന്ന അവന്റെ വിളിപ്പേര് പോലും.... ദേവ് പേര് പോലെ ദേവൻ ആയിരുന്നെങ്കിൽ രുദ്ര് അസുരൻ ആയി ആണ് വളർന്നത്.... ദേവിന് നേരെ ബിസിനസ്സിൽ ആയാലും ജീവിതത്തിൽ ആയാലും ആരെങ്കിലും വിരൽ ചൂണ്ടൻ പോലും രുദ്രിനെ ഓർത്തു ഭയം ആയിരുന്നു....ജയരാജ് തമ്മിൽ ഉള്ള യുദ്ധം മക്കൾ തമ്മിൽ തുടങ്ങി.... അതിനിടയിൽ വേറൊന്ന് കൂടി നടന്നു.നമ്മുടെ ലച്ചു പ്രണയിച്ചത് ഈ ദേവിനെ ആയിരുന്നു.... ജയരാജ് അങ്കിളിന്റെ മൂത്ത മകൻ വിവേകിന് ലച്ചുവെച്ചിയെ ഇഷ്ടം ആയിരുന്നു.... ദേവ് ആയുള്ള ഇഷ്ടം അറിഞ്ഞ വിവേക് അച്ഛനോട് പറഞ്ഞു ലച്ചുവുമായി വിവാഹം ഉറപ്പിച്ചു... ലച്ചു ഒളിച്ചോടി.... എത്തിപ്പെട്ടത് രുദ്രദേവിന്റെ മുന്നിലും....
അവിടെ വെച് ദേവ് ലച്ചുനെ വിവാഹം കഴിച്ചു.... ഇതാണ് സൂര്യയും നമ്മുടെ വീട്ടുകാരും രുദ്ര് തമ്മിലുള്ള വൈരാഗ്യത്തിന്റെ സ്റ്റോറി.... ഇത്രയേ വിശ്വേട്ടനും അറിയുള്ളു... ഇതിലും കൂടുതൽ എന്തോ പ്രശ്നം ഉണ്ടെന്ന് മൂപ്പർ പറയുന്നേ.... വിവേകിനെയും ജയരാജ് അങ്കിലിനെയും രുദ്ര് കൊന്നുന്ന പറയുന്നേ.
അതിന്ന് ദേവ് അല്ലേ രാഗിണിയെ വിവാഹം കഴിച്ചത്.... പിന്നെ ലച്ചു....(ശിവ )
കൃഷ് പറഞ്ഞത് വെച് രണ്ടു വയസ്സിലോ മറ്റോ അമ്മ മരിച്ചു എന്നല്ലേ പറഞ്ഞത്...
രണ്ടാം വിവാഹം ആയിരിക്കും ലച്ചുനെ....
വിശ്വേട്ടൻ നന്മയുടെ ആൾ ആയോണ്ട് ആരും ഒന്നും പറഞ്ഞു കൊടുക്കില്ലല്ലോ... ഇത് തന്നെഅരുണിനെ ഭീക്ഷണിപെടുത്തി പറയിപ്പിച്ചതാ പോലും.
ദേവ് ഒരു സംഭവം ആണല്ലേ... ശിവ ആരാധനയോടെ പറഞ്ഞു....
അപ്പൊ രുദ്രോ... രുദ്രെട്ടനും ഹീറോ അല്ലേ
കിച്ചു കുസൃതിയോടെ പറഞ്ഞതും ശിവയുടെ മുഖത്ത് വേദന നിറഞ്ഞു ....
ഓഹ് ഹീറോ അംജദ് ആണല്ലോ.... ദൈവം രുദ്രും... പ്രണയം ദേവും.... ഇത്രയും നാൾ സ്നേഹിക്കാൻ ആരും ഇല്ലാഞ്ഞിട്ട് ആയിരുന്നു പ്രശ്നം... ഇപ്പോ ആൾക്കാർ കൂടിയിട്ടും.... വിചിത്രജാതകം ആണ് മോളെ നിന്റെ....
ഈ ഫാൻക്ഷന് എന്ത് കൊണ്ട അംജുക്ക വരാതിരുന്നത്....അവൾ ഓർത്തു....
????????
നൈഷു....സാർ വിളിക്കുന്നുണ്ട്.... ആ ഭൂതനയും ഉണ്ട് കൂടെ ഒന്ന് സൂക്ഷിച്ചോ...
സാലിം അവളെ നോക്കി പറഞ്ഞു....
അവൾ വിളറിയ ചിരി ചിരിച്ചു ഫയൽ എടുത്തു പോയി.
അംജദ്അമർ .... നെയിം ബോഡ് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുച്ഛം വിരിഞ്ഞു....
നോക് ചെയ്തു അനുവാദം ചോദിച്ചിട്ടും ഒരു റെസ്പോണ്ട് കണ്ടില്ല.... മനപ്പൂർവം ആണെന്ന് അറിയുന്നൊണ്ട് തന്നെ ക്ഷമയോടെ കാത്തിരുന്നു....
നിന്നു കാൽ കടഞ്ഞതും ഒന്നൂടി മുട്ടി നോക്കി. യെസ് കമിഗ് കേട്ടതും അകത്തേക്ക് കയറി ....
സാർ ചോദിച്ച ഫയൽ.... അവൾ അവന്റെ നേർക്ക് ഫയൽ കൊടുത്തു ശ്വാസം അടക്കി പിടിച്ചു അവൾ നിന്നു....
ഇടക്ക് നോട്ടം അവന്റെ കൈക്കിടയിലൂടെ കയ്യിട്ട് അവന്റെ തോളോട് ചേർന്നു നിന്ന പെണ്ണിൽ പതിഞ്ഞു.... ഒരു പുച്ഛച്ചിരി അവളെ ചുണ്ടിൽ കണ്ടു.... അവളെ കാണിക്കാൻ എന്ന വണ്ണം ഒന്നൂടി അവന്റെ അടുത്തേക്ക് ചാഞ്ഞിരുന്നു....
അവൻ അവളെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു.... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ നിൽക്കുന്ന അവളെ കണ്ടു ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിന്നു പോയി... ശ്വാസം കഴിക്കാൻ പോലും സമയം കൊടുക്കാതെ ജോലി എടുപ്പിച്ചിട്ടും ഇങ്ങനെ ചിരിക്കാൻ എങ്ങനെ പറ്റുന്നു....
സാർ ഫയലിൽ കറക്ഷൻ ഒന്നും ഇല്ലല്ലോ.
ഞാൻ വീട്ടിലേക്ക് പൊക്കോട്ടെ.... ഓഫീസ് ടൈം കഴിഞ്ഞു....
ധൃതി പിടിച്ചു എവിടെക്കാണാവോ നിന്റെ കെട്ടിയോൻ കാത്തിരിക്കുന്നുണ്ടോ അവിടെ.... അതിന്ന് കെട്ടിയോൻ പോലും വേണ്ടാത്ത പാഴ്ജന്മം ആണല്ലോ...അവൾ പുച്ഛത്തോടെ പറഞ്ഞു...
എന്റെ പെഴസണൽ കാര്യം സനമാഡം അന്വേഷിക്കണ്ട.... ഏതായാലും നിന്നെ പോലെ അഴിഞ്ഞാടി നടക്കൊന്നും അല്ല ഞാൻ.....അവൾ പല്ല് കടിച്ചു പിടിച്ചു പറഞ്ഞു....
അംജുക്ക ഇത് കേട്ടോ... അവൾ അവന്റെ മുഖം പിടിച്ചു തിരിച്ചപ്പോഴാ അവൻ ഞെട്ടലോടെ നോക്കിത്....
എന്നെ ഇവൾ ഇൻസൾട്ട് ചെയ്തു എന്നിട്ടും കേട്ടോണ്ട് ഇരിക്കാണോ കണ്ണ് നിറച്ചു അവൾ പറയുന്നത് കേട്ടതും അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറിയിരുന്നു....
അവൻ അവളെ മുഖത്തേക്ക് ആ ഫയൽ വലിച്ചുഎറിഞ്ഞു....
How dare you *****.... ആരാ അഴിഞ്ഞാടി നടക്കുന്നെന്ന് എല്ലാർക്കും അറിയാം... ഏതായാലും നിന്നെ പോലെ ആണുങ്ങളെ മയക്കാൻ നടക്കുന്നവളല്ല ഇവൾ ....
അത് എനിക്ക് അറിയാം സാർ.... ഞാൻ കാണുന്നുണ്ടല്ലോ അത്.... ഭാര്യയായല്ലാത്തൊരു പെണ്ണിനെ മടിയിൽ കയറ്റി ഇരുത്തി കൊഞ്ചിക്കുന്നുണ്ടെങ്കിൽ അതിന്ന് പേര് വേറെയാ രണ്ടാൾക്കും... ഏതായാലും പൊറുതി കിടപ്പും ഒക്കെ ഒന്നിച്ച എന്ന പിന്നെ അങ്ങ് കെട്ടിക്കോടെ.. വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ നടക്കുന്നു.... അവൾ പറഞ്ഞതും മുഖത്ത് അടി വീണിരുന്നു...
കവിൾ നീറിപുകയുന്നുണ്ട്... വായ്ക്കകം പൊട്ടി ചോര നാവിൽ പടർന്നു.... കണ്ണുകൾ നിറയാൻ തുടങ്ങിയെങ്കിലും അവൾ വാശി പോലെ കണ്ണുനീർ പുറത്തു വരതെ പിടിച്ചു നിന്നു... ചുണ്ടിൽ ആ ചെറുപുഞ്ചിരി വീണ്ടും അണിഞ്ഞു....
സാർ ഞാൻ മാത്രം അല്ല ഈ ഓഫീസിൽ ഉള്ളവരും നാട്ടുകാരും മൊത്തം ഇത് തന്നെ പറയുന്നേ... പരസ്പരം ഇഷ്ടത്തിൽ ആണ് പോരാത്തതിന് വീട്ടുകാരും ഇപ്പോൾ വിവാഹത്തിന് സമ്മതിച്ചു. മാര്യേജ് കഴിച്ചു ഭാര്യ എന്ന് പറഞ്ഞു കൊണ്ട് നടന്നുടെ ഇവളെ .... വാശിക്ക് വേണ്ടി എന്തിന് ഇങ്ങനെ കോമാളി വേഷം കെട്ടുന്നു...
എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം നിന്റെ ഉപദേശം വേണ്ട....
സാർ വിളിപ്പിച്ച കാര്യം കഴിഞ്ഞില്ലേ.... കാമുകിയെ സന്തോഷിപ്പിക്കാൻ ഇന്നും കവിളിൽ തന്നെ തന്നു. ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു...ഇനി ഞാൻ പൊക്കോട്ടെ....
അവളെ ചുണ്ടിലെ പുഞ്ചിരിയിൽ അവനൊന്നു പതറി... എത്ര വേദനിപ്പിച്ചാലും ഇത് തന്നെ ഭാവം...
ഒന്ന് കരഞ്ഞു നിലവിളിച്ചു കാൽക്കൽ വീണിരുന്നെങ്കിൽ.... പരാതി കൊണ്ട് അർഷിയുടെ മുന്നിൽ പോയിരുന്നെങ്കിൽ അർഷിയുടെ പരാജയം കാണാൻ ഇവളെ വേദനിപ്പിക്കുന്നത്... എന്നാലോ ചിരിച്ചോണ്ട് നില്കും.... അർഷിയുടെ ഓർമയിൽ അവന്റെ രക്തം തിളച്ചു... കയ്യിലെയും കഴുത്തിലെയും ഞരമ്പുകൾ
എടുത്തു പിടിച്ചു... അവൻ ടേബിളിൽ ശക്തിയിൽ ഇടിച്ചു....
ഗെറ്റ് ഔട്ട് .... അവൻ പറയാൻ കാത്തിരുന്ന പോലെ അവൾ പുറത്ത് ഇറങ്ങി പോയി...
അവളെ കാബിനിൽ എത്തിയതും പിടിച്ചു നിർത്തിയ കണ്ണുനീർ ഒഴുക്കി വിട്ടു...
മുന്നിലേക്ക് ഐസ് ക്യൂബ് നീണ്ടു വന്നു.
ഇളിച്ചോണ്ട് നിൽക്കുന്ന സാലിംനെ കണ്ടു
അവളുണ്ടേൽ നടയടി ഉറപ്പ് ആണല്ലോ... അതോണ്ട് എടുത്തോണ്ട് വന്നതാ....
ചങ്ക് ആയിപ്പോയില്ലേ നീ ..അല്ലടി അർഷിയോട് രണ്ടിനും ഉള്ള പകക്ക് ഒരു കുറവും ഇല്ലല്ലേ....
അവൾ ഐസ് ക്യൂബ് എടുത്തു കവിളിൽ തലോടി....
എന്ന അടിയാ കാലമാടൻ അടിച്ചേ... ആ ##@@##### അർഷിയെ മനസ്സിൽ ഓർത്തോണ്ടാ അടിച്ചേ തോന്നുന്നു...
എന്ന വേദനയാടാ.... അവൾ എരിവ് വലിച്ചു...
ഹൈഷ് വേറെയ്റ്റി തെറി. നിനക്ക് അർഷാദ് അമർ ips ന് ഒരു കമ്പ്ലൈന്റ് കൊടുത്തൂടെ.... ആൾ ഒന്നുമില്ലെങ്കിലും പോലിസ് അല്ലേ.... മാറ്റർ ജോലി സ്ഥലത്തെ പീഡനം....
എന്റെ പേര് കേട്ട അർഷി നാട് വിടും അപ്പോഴാ കമ്പ്ലൈന്റ്.... അനുഭവിച്ചല്ലേ മതിയാകു.... അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു...
ടാ ഒരു ഡ്രസ്സ് കൂടി വാങ്ങിതരോ.... എന്തെങ്കിലും മതി...
ഈ ഡ്രെസ്സിന് എന്താ.... അത് പറഞ്ഞു അവൻ ഡ്രസ്സ് നോക്കി.... ജ്യൂസോ മറ്റോ മറിഞ്ഞ പോലെ കണ്ടു...
ഉച്ചക്ക് കൊടുത്ത ജ്യുസിൽ മധുരം ഇല്ലെന്ന് പറഞ്ഞു മുഖത്തൂടെ അഭിഷേകം ചെയ്തതാ.. ഈ കോലത്തിൽ വീട്ടിൽ പോകാൻ പറ്റില്ല..
അമർ സാറിന് ഒരുപാട് ഓഫീസ് ഇല്ലെ പിന്നെന്തിനാ നീയിവിടെ ആട്ടും തുപ്പും സഹിച്ചു കഴിയുന്നെ... നീ പറഞ്ഞ സ്വത്ത് മൊത്തം നിന്റെ പേരിൽ എഴുതിത്തരൂലോ സാർ....
ഇങ്ങനെ ഒക്കെ ആകുന്നു ഞാൻ അറിഞ്ഞിരുന്നോ ജോലിക്ക് കേറുമ്പോൾ.. അംജുക്കനോട് പ്രണയം തലക്ക് കേറി ഇവിടെ ജോലിക്ക് വന്നേ... മൂപ്പരെ കണ്ടു കാബിനിൽ കേറി ഇറങ്ങാലോന്ന് മാത്രം അപ്പോൾ ചിന്തിച്ചുള്ളൂ..... അറിയാണ്ട് എഗ്രിമെന്റ് ബോണ്ടിൽ സൈൻ ചെയ്തു പോയി... രണ്ടു വർഷം ഇവിടെ കഴിഞ്ഞേ പറ്റുള്ളൂ.... ചോദിക്കുന്ന ക്യാഷ് തരാന്ന് ഉപ്പയും ഉമ്മയും പറഞ്ഞതാ.... അർഷികിട്ട് പണി എന്നിലൂടെ കൊടുക്കാൻ ആവും വിടണ്ടേ അലവലാതി....
എന്ന പിന്നേ അർഷിയോട് പറഞ്ഞുടെ ഈ പ്രോബ്ലം.... അങ്ങേരോടുള്ള കലിപ്പ് അല്ലേ നിന്നോട് തീർക്കുന്നെ....
അതിന്ന് എന്റെ മുന്നിൽ വരണ്ടേ അവൻ ... ഈ കാലന്റെ വിചാരം ഞാനും അർഷിയും തമ്മിൽ ഒടുക്കത്തെ സ്നേഹം ആണെന്ന... അതോണ്ടല്ലേ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ... Lkg കുട്ടികളെ പോലെ പരാതി കൊണ്ട് ഞാൻ പോകും അർഷി ചോദിക്കാൻ വരും... എന്റെ ദയനീയവസ്ഥ മുതൽ എടുത്തു അർഷികിട്ട് പണി കൊടുക്കാം.... അർഷിയെ അവന്റെ മുന്നിൽ മുട്ട് കുത്തിക്കാം..... അർഷിക്ക് വേദനിച്ച രുദ്രിന് നോവും... ഒരു വെടിക്ക് രണ്ടു പക്ഷി എന്ന സ്റ്റൈൽ ആണ്.... ഇതൊക്കെ മനസ്സിലിരിപ്പ് അംജുക്കന്റെ ... അർഷിയുമായി ഒരു കോൺടാക്ട് പോലും ഇല്ലെന്ന് എനിക്ക് അല്ലേ അറിയൂ പിന്നെ പരാതി പറയണ്ടേ അമർ ഉപ്പാനോടും ഉമ്മാനോടുമ അവരെ കൂടി സങ്കടപെടുത്താൻ വയ്യ...
എന്റെ വീട്ടുകാർ പിന്നേ അർഷിയുടെ കയ്യിൽ അല്ലേ ഏല്പിച്ചേ അതോണ്ട് തന്നെ തിരിഞ്ഞു നോക്കാറില്ല... അർഷി അവർക്ക് ദൈവതുല്യം ആണ്.... സുഖ ജീവിതം അല്ലേ മോൾക്ക് ഐഷ മെൻഷനിൽ.... ഞാൻ ക്ലോസപ്പിന്റെ പരസ്യം കൊണ്ട് പിടിച്ചു നില്കുന്നു....
അർഷിയെ നമ്മൾ ഓഫീസിലെ ഈ പീഡനം അറിയിച .... നിന്റെ പ്രശ്നം പരിഹരിക്കാൻ മൂപ്പർ വരില്ലേ ... സാലിം ആലോചിച്ചു പറഞ്ഞു....
അവളൊന്ന് മൂളി.... അറിഞ്ഞ വരുമായിരിക്കും.... പക്ഷേ അതിന്ന് അർഷി എവിടെ ഉള്ളെന്ന് പോലും എനിക്ക് അറിയില്ല....അപ്പോഴാ
അത് എനിക്ക് അറിയാം... ഞാൻ ഇന്ന് എന്റെ ഫ്രണ്ട്നെ കണ്ടു അപ്പോൾ മൂപ്പർ ഇന്നലെ എന്തോ ഫാൻക്ഷൻ പോയെ ഫോട്ടോ കാണിച്ചു... ശിവലയം എന്ന വീടിന്റെ ഹൗസ്വാമിങ് ആയിരുന്നു.. ആ ഫോട്ടോസിൽ അർഷി ഉണ്ടാരുന്നു.... നീ പറഞ്ഞു വെച് രുദ്രന്റെ സയാമീസ് ഇരട്ട അല്ലേ അർഷി... അപ്പോൾ രുദ്രിന്റെ വീട്ടിൽ അവനും ഉണ്ടാവും....
അത് ശരി എന്നെ പറ്റിച്ചു ഫ്രണ്ട്ബർത്ടെ ഫാൻക്ഷൻ പറഞ്ഞു ഉപ്പയും ഉമ്മയും പോയെ ഇവിടേക്ക് ആണല്ലേ അവൾ ഓർത്തു...
നീ ഡിവോഴ്സ് എന്നൊരു ബോംബ് പൊട്ടിക്കുന്നു.... അടിപൊട്ടട്ടെ കുടുംബത്തിൽ.... ഒന്നുകിൽ മൊത്തം പ്രശ്നം തീരും....
അല്ലെങ്കിലോ....
അല്ലെങ്കിൽ ഡിവോഴ്സ് നടക്കും.... രണ്ടായാലും നീ രക്ഷപ്പെടും....
ഒന്ന് പോടാപ്പാ.... എനിക്ക് അതിന്ന് ഒന്നും പറ്റില്ല.... വീട്ടുകാർ സമ്മതിക്കില്ല....
ആ അർഷികുരിപ്പ് തീരെ സമ്മതിക്കു തോന്നുന്നില്ല....
ആക്ട് ചെയ്യാൻ പറഞ്ഞെ കോപ്പേ.... ഇതിൽ അർഷി മുട്ട് കുത്തി വീഴും.... രുദ്ര് ഒന്ന് പതറും.... അങ്ങേര് ഇതിൽ ഇൻവോൾവ് ആണല്ലോ... അപ്പൊ അവർ നിന്നോട് കാര്യം ചോദിച്ചു വരും .... നീ സത്യം ഒക്കെ തുറന്നു പറയും... സന പ്രഗ്നൻറ് ആണെന്നുള്ള കാര്യം പറയും... അംജദ് സാർ സനയെ കെട്ടും.... അല്ലെങ്കിൽ അവന്റെ ഉപ്പയും ഉമ്മയും കൂടി നിർബന്ധിച്ചു കെട്ടിക്കും. അഭിമാന പ്രശ്നം അല്ലേ.. പ്രശ്നം സോൾവ്.... നിനക്ക് പിന്നെ നിന്റെ വഴി.... അർഷിക്ക് അർഷിടെ വഴി....
ഉറപ്പ് ആണോ..... വല്ലോം നടക്കോ....
നടക്കും.... ഇല്ലെങ്കിൽ നമ്മൾ നടത്തും അവൻ ഉറപ്പോടെ പറഞ്ഞു.....
ഞാൻ മനസ്സിലാക്കിയിടത്തോളം അർഷിക്ക് അംജദ്നോട് ദേഷ്യം ആണ്.... അതോണ്ട് ആണ് എന്നിലൂടെ പകവീട്ടിയത്.... അവന്റെ വിചാരം ഞാനും അംജുക്കയും പ്രണയത്തിൽ ആയിരുന്നുന്ന.... അതായിരിക്കും എന്നെ ഇതിനിടയിൽ വലിച്ചിട്ടെ....
അവൾ കവിളിലെ പാടിൽ തൊട്ടതും നീറി കൂക്കി വിളിച്ചു പൊയ്.... ഇത് പോലകോടാ അവസാനം ...
നിനക്ക് ഒന്ന് തിരിച്ചു പൊട്ടിച്ചോടെ പെണ്ണേ
ഈ തെണ്ടിത്തരം മൊത്തം സഹിക്കണോ...
ഞാൻ കണ്ടതിൽ വെച് ഏറ്റവും നല്ല മനുഷ്യൻ ആണത്.... രണ്ടു മൂന്ന് വർഷം പ്രാണനെ പോലെ സ്നേഹിച്ച പെണ്ണ് വിവാഹത്തിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ നഷ്ടപ്പെട്ടപ്പോൾ ആ മനസ്സ് എത്ര വേദനിച്ചിട്ട് ഉണ്ടാകും.... അതിന്ന് കാരണക്കാരൻ ആയത് അർഷിയും... ഹീറോ ആ നിമിഷം മുതൽ വില്ലൻ ആയി... പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അനുഭവിച്ചു അറിഞ്ഞ ഞാൻ ഒരിക്കലും അംജുക്കയെ കുറ്റപെടുത്തില്ല... ഞാനും കാരണക്കാരി ആണല്ലോ ഇങ്ങേർ വില്ലൻ ആവാൻ....
ഐഷ മെൻഷൻലെ അവസ്ഥ എന്താ....
അവർക്ക് ഒക്കെ എന്നെ ഒരുപാട് ഇഷ്ടം ആണ്.... മരുമകൾ ആയല്ല മോൾ ആയ കാണുന്നെ. അർഷി കാരണം ജീവിതം നഷ്ടപ്പെട്ടവൾ എന്ന പരിഗണനയിൽ അർഷിയെ കൊണ്ട് എന്നെ പ്രണയിപ്പിക്കാൻ നടക്ക.... എവിടെ എത്തോ ആവോ ഇതൊക്കെ....
നിനക്ക് അർഷിയോട് ഉള്ള സ്റ്റാൻഡ് എന്താ....
എന്ന് വെച്ച....
അല്ല വല്ല പ്രണയം കടന്നു വരാൻ ഉള്ള സാധ്യത ഉണ്ടോന്ന്....
എനിക്ക് അർഷിയുമായി വലിയ അറ്റാച്ച്മെന്റ് ഒന്നും ഇല്ല.... പേരിന് റിലേറ്റിവ് ആണ് അത്രമാത്രം. ഫൻക്ഷനിൽ ഒക്കെ കാണും നേർക്ക് നേരെ കണ്ട ചിരിക്കും.... എന്നോട് മിണ്ടാൻ വരാറൊന്നും ഇല്ല.... ലക്ഷ്മിയേച്ചിയോടും അനുനോടും ഐഷുനോടും ഒക്കെ കളിച്ചു ചിരിച്ചു സംസാരിക്കുമ്പോ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.... എവിടെ മൈന്റ് ആക്കാൻ... ഞാൻ പിന്നെ തീരെ പോക്കില്ല മുന്നിൽ ... അവരൊക്കെ ഹൈ ഫാമിലി എജുക്കെറ്റട്.... നമ്മൾ പിന്നെ സൗന്ദര്യം ഇല്ല പണം ഇല്ല എജുക്കെറ്റട് അല്ല ഡ്രസിങ് ൽ പോലും മുന്നിൽ പോയി നിൽക്കാൻ പോലും യോഗ്യത ഇല്ല.... അവരെ മുന്നിൽ ഞാൻ ഒക്കെ സീറോയാടോ.... പിന്നെ ആവിശ്യത്തിൽ കൂടുതൽ അപകർശതാ ബോധവും.... അത് സത്യം ആണ് ആവിശ്യത്തിൽ കൂടുതൽ തടിയും അവരെ അത്ര സ്റ്റൈൽ ഇല്ല .... ചുമ്മാ വേസ്റ്റ് ജന്മം ആരുന്നേ .... അത് പറയുമ്പോൾ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞിരുന്നു.... സാലിം കാണാതെ അവൾ കണ്ണ് തുടച്ചു....
അവനത് കണ്ടിട്ടും കാണാത്ത പോലെ നടിച്ചു.... അർഷിയുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത ഇല്ലാത്തവൾ എങ്ങനെ അവനെക്കാൾ ഹാൻഡ്‌സവും എജുക്കെറ്റടും ബിസിനസ് ടൈക്യൂൺ ആയ അംജദ്നെ സ്നേഹിച്ചേ.... അവൻ കളിയാക്കി കൊണ്ട് ചോദിച്ചു....
അത് പിന്നേ പ്രേമത്തിന്ന് കണ്ണും ഇല്ല... മൂക്കും ഇല്ല... എന്നല്ലേ... അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു....
ഉവ്വ്വ്വ്.... നീ അർഷിടെ കാര്യം പറയ്....
എന്നിട്ട് ഒന്നും ഇല്ല.... അംജക്കന്റെ മാര്യേജ് ഉറപ്പിച്ചു.... എന്റെ വിധിയിൽ പഴിച്ചു കണ്ണീരും സെന്റി ഒക്കെ ആയി അങ്ങ് കഴിഞ്ഞു... മൂപ്പർ മൂന്നാല് കൊല്ലം സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കുന്ന സന്തോഷത്തിൽ ആയിരുന്നു അംജദ് .... എന്റെ വീട്ടുകാർക്ക് ഞാൻ ഒറ്റ മോളാണ്. അതോണ്ട് തന്നെ അവരെ വിട്ട് എനിക്ക് ഒരു ജീവിതം ഇല്ല... അതോണ്ട് വേണ്ടാത്ത ചിന്ത ഒക്കെ ഒഴിവാക്കി... പ്രണയം എന്നൊന്ന് തന്നെ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു.... ഒരിക്കൽ ഓഫീസിൽ നിന്നും വരുമ്പോൾ ആണ് എനിക്ക് ആക്സിഡന്റ് ഉണ്ടായേ.... നെറ്റിയിൽ ചെറിയ മുറിവ് പിന്നേ കയ്യിന്റെ എല്ല് പൊട്ടി പ്ലാസ്റ്റർ ഇട്ടു അത്രേ ഉണ്ടായുള്ളൂ.... രണ്ടു മൂന്ന് ദിവസം ഹോസ്പിറ്റലിൽ കിടന്നു. ഒരു ദിവസം കണ്ണ് തുറന്നപ്പോ മുന്നിൽ ഉണ്ട് അർഷിയും രുദ്രും.....അർഷി എന്നോട് ഒന്നും ചോദിച്ചില്ല.... ഞാൻ ഒന്നും മിണ്ടീ ഇല്ല... അല്ലെങ്കിൽ തന്നെ ആദ്യമായി അത്ര അടുത്ത് അവരെ കണ്ട പകപ്പിൽ ആയിരുന്നു ഞാൻ.... അർഷിടെ മുഖം ഒക്കെ ദേഷ്യം പിടിച്ചു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.,.. രുദ്രേട്ടൻ മാത്രം എന്നെ നോക്കി ചിരിച്ചു.. കൊലച്ചിരി ആണെന്ന് അറിയാത്തോണ്ട് ഞാൻ നല്ല അസ്സൽ ആയി തിരിച്ചു പുഞ്ചിരിച്ചു... അലവലാതികൾ എട്ടിന്റെ പണി തരാൻ വന്നെന്ന് ഞാൻ അറിഞ്ഞോ.
..... തുടരും
ഒരു വിധം ഡൌട്ട് ഒക്കെ തീർന്നു കരുതുവാ ????
Ipo all set 🙌
Ifar എന്ന പേരിനോട് ആരാധന മാത്രം..