എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 50

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 50🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


ഇവളെ ഞാൻ കൊണ്ട് പോവ്വാ... . നിക്കാഹിന്റെ നേരം അങ്ങ് എത്തിയേക്കണം എന്ന് ഉപ്പാനോട് പറഞ്ഞു എന്നെ കയ്യിൽ എടുത്തു ഒരു പോക്ക് ആയിരുന്നു.... ചോദ്യം ഇല്ല പറച്ചിൽ ഇല്ല.... പോയ കിളികൾ മൊത്തം തിരിച്ചു വന്നപ്പോ ഞാൻ എന്നെ വീട്ടിൽ കൊണ്ട് വിട് എനിക്ക് കല്യാണം കഴിക്കണ്ട എന്നൊക്കെ പറഞ്ഞു ബഹളം ആയിരുന്നു ഞാൻ ... അപ്പൊ വായിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചു.... ഇടത്തെ കൈ ഉളുക്കിയൊണ്ട് അനക്കാൻ വയ്യാരുന്നു വലത്തേ കൈ അർഷി കോർത്തു പിടിച്ചു .... കല്യാണം കഴിയുന്ന വരെ മുഖം മറച്ചു ദുപ്പട്ട ഇടണം... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പറഞ്ഞു ദുപ്പട്ട താഴ്ത്തി ഇട്ടു... ആരും എന്റെ വായിൽ പ്ലാസ്റ്റർ ഇട്ടത് കണ്ടില്ല.... കൈ ആണെങ്കിൽ അർഷിക്ക് എന്നോടുള്ള സ്നേഹസ്മാരകമായി കണ്ടു... ആക്സിഡന്റിൽ ബോഡി വീക്ക് ആണ് അതോണ്ട് ഒരു നഴ്‌സിനെ കൂടെ തന്നെ വേണം പറഞ്ഞു എന്റെ പിറകിൽ ആയി ഒരു പെൺകുട്ടി ഉണ്ടാരുന്നു....  എന്നോട് മിണ്ടുന്നോരോട് എന്റെ ശബ്ദത്തിൽ അവൾ സംസാരിച്ചു... ആർക്കും ഒന്നും മനസിലായില്ല. ഞാൻ വളരെ ഹാപ്പി ആണെന്ന് അർഷിടെ വീട്ടുകാർ കരുതി...  കല്യാണം കഴിഞ്ഞു രജിസ്റ്റർ ഒപ്പിടീച്ചു കാറിൽ കേറാൻ നേരം വായിലെ പ്ലാസ്റ്റർ മാറ്റിയെ. എന്റെ കയ്യും വിട്ടു.... ഓൺ ദ സ്പോട്ടിൽ അവന്റെ മോന്തകിട്ട് പൊട്ടിക്കാൻ കൈ ഉയർത്തിയതും രുദ്രട്ടൻ കയ്യിൽ കേറി പിടിച്ചു താഴ്ത്തി ഹാപ്പി മരീഡ് ലൈഫ് പറഞ്ഞു...ചെവിയിൽ ഒരു ഉപദേശവും.... അവനെ തല്ലിയ എനിക്ക് വേദനിക്കുക .... ഞാൻ തിരിച്ചു തല്ലും നീ താങ്ങില്ല.... അതോണ്ട് അവനെ വേദനിപ്പിക്കരുത് എന്നൊരു ഉപദേശം തന്നു.... പിന്നെ ഞാൻ ഐഷ മെൻഷനിൽ വലതു കാലും വെച്ചു കേറി മരുമകൾ പട്ടം ചൂടി .... അപ്പോഴല്ലേ പോലിസ് കേസ് തല്ലും ബഹളം ഒക്കെ കേട്ടത്.... അർഷിയും അംജദ് തമ്മിൽ ഉള്ള പ്രശ്നം അപ്പോഴാ അറിയുന്നേ  ഞാൻ .... ഒന്നും അറിയാത്ത ഞാൻ വില്ലത്തി വേഷം ആയി. ഞാൻ എല്ലാരോടും സത്യം മുഴുവൻ തുറന്നു പറഞ്ഞു. എനിക്ക് ഈ വിവാഹത്തിൽ യാതൊരു ബന്ധം ഇല്ലാന്ന് സത്യം ഇട്ടു പറഞ്ഞു... അതോടെ അർഷി വീട്ടിൽ നിന്നും ഗെറ്റ്ഔട്ട് ആയി... പോകാൻ നേരം ഒരു ഡയലോഗ്....


 നിനക്ക് ആക്സിഡന്റ് ആയതല്ല... മർഡർ അറ്റംബ്റ്റ് ആയിരുന്നു.... സനയാണ് ഇതിന്ന് പിന്നിൽ.. ഇനിയും ഉണ്ടാകും അതോണ്ട് ആണ് ഇങ്ങനെ ചെയ്തത് വേറെ വഴിയില്ലാരുന്നു. ഇനി നീ അമറിന്റെ മരുമകൾ ആണ്... നിന്നെ ആരും ഒന്നും ചെയ്യില്ല.... നിന്റെ ജീവിതം ആണ് നിന്റെ കയ്യിൽ ആണ് നീ തീരുമാനിച്ചോ എന്ത് വേണമെന്ന്....ഐ ആം സോറി.... അതും പറഞ്ഞു പൊടി തട്ടി മൂപ്പർ അങ്ങ് പോയി.... ഇക്കാക്കയും അനിയനും തമ്മിലുള്ള പ്രശ്നത്തിൽ എന്താ റോളെന്ന് പോലും അറിയാതെ ഞാനും....  ബാക്കിയൊക്കെ നിനക്ക് അറിയാലോ....


അവനൊന്നു മൂളി.... ഇതൊക്കെ മാറ്റിവെക്ക്.... എന്നിട്ട് സത്യസന്ധമായി പറ.... അർഷി നിന്നെ സ്വീകരിക്കാൻ തയ്യാറായ എന്താ നിന്റെ നിലപാട്....


അവൾ അതിന്ന് മറുപടി പറയാതെ കണ്ണ് ചിമ്മി കാണിച്ചു....


അർഷിക്ക് ശരിക്കും ഇരുട്ടടി കൊടുക്ക വേണ്ടേ.... നിന്റെ ജീവിതം നശിപ്പിച്ചു അവന്റെ പാട് നോക്കി പോയിരിക്കുന്നു.

മാര്യേജ് കഴിഞ്ഞില്ലാരുന്നേൽ സമാധാനം എങ്കിലും കിട്ടുമായിരുന്നു... ഇതിപ്പോ....  അവൻ ദേഷ്യത്തോടെ പറഞ്ഞു...


അതിന്നും കണ്ണ് ചിമ്മി കാണിച്ചു.....

സാലിം ദേഷ്യത്തോടെ പേപ്പർ വെയിറ്റ് എടുത്തു എറിയുന്നു കാണിച്ചു....


അവൾ അവനെ നോക്കി പൊട്ടിചിരിച്ചു തിരിച്ചു അവന്നും... ആ ചിരിക്കിടയിലും അവൾ മറച്ചു വെക്കുന്ന വേദന ആ കണ്ണുകളിലൂടെ അവൻ തിരിച്ചു അറിഞ്ഞിരുന്നു....

                         🔥🔥🔥


ടാ ശരിക്കും ഇന്നലെ നിന്റെ ഫസ്റ്റ്നൈറ്റ്‌ ഒക്കെ കഴിഞ്ഞോ....


ദേ അർഷി എന്റെ വായിൽ നിന്നും കേൾക്കേണ്ടെങ്കിൽ മര്യാദക്ക് ഇറങ്ങി പോയിക്കോ....


അത് ഇപ്പൊ എന്റെയാ കുഴപ്പം... എന്നോട് ആദി ചോദിച്ചു ഞാൻ നിന്നോട് ചോദിച്ചു.

അവളെ പറ്റി പറയുമ്പോ തന്നെ കലിപ്പ് കൊണ്ട് വരുന്നവൻ ഇന്നലെ അവളെ റൂമിൽ നിന്ന് ആ കോലത്തിൽ ഇറങ്ങിവന്ന അവന്മാർ അല്ല ഞാൻ ആയാലും ചോദിച്ചു പോകും....


രാത്രി ഒരു മണിക്ക് ആ സെക്യൂരിറ്റി വിളിച്ചു പറയുന്നേ ശിവ അവിടെ കിടന്നു ഉറങ്ങി എന്താ ചെയ്യണ്ടെന്ന്....


ഉണർത്താൻ തോന്നാത്തൊണ്ട് ഞാൻ എടുത്തോണ്ട് വന്നു.... കിടത്താൻ നോക്കിയപ്പോൾ എന്റെ ചങ്കിലൂടെ കയ്യിട്ട് പിടിച്ചു... കുറെ നോക്കിട്ട് പിടി വിട്ടില്ല ഞാനും അവിടെ തന്നെ കിടന്നു..


ഇതെ ഉണ്ടായുള്ളോ.... ചുമ്മാ ഞാൻ ഇവന്മാരെ വാക്ക് കേട്ട് എന്തൊക്കെയോ ചിന്തിച്ചുകൂട്ടി....


അല്ലെങ്കിലും കാള പെറ്റുന്നു കേട്ട കയറെടുക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാ...

രുദ്ര് പുച്ഛത്തോടെ പറഞ്ഞു....


അതൊക്കെ പോട്ടെ നിനക്ക് ശിവയോട് പോയി സംസാരിച്ചൂടെ...എന്നും ഇങ്ങനെ രണ്ടു റൂമിൽ കഴിയാനാ ഭാവം....


എനിക്ക് അവളെ കാണുമ്പോ തന്നെ കലി കേറാ.... അപ്പോഴാ.... ഒന്നും രണ്ടും വർഷം അല്ല പതിനാല് വർഷം ആണ് എന്റെ പെണ്ണെന്നു പറഞ്ഞു മനസ്സിൽ കൊണ്ട് നടന്നത്.... അങ്ങനെയൊരു അവസ്ഥയിൽ ആണെങ്കിൽ പോലും അവളെ താലി കെട്ടി ഭാര്യയും ആക്കി.... അതിന്ന് ശേഷം രുദ്രന്റെ പെണ്ണ് പറഞ്ഞ അവളെ ഓരോ നിമിഷവും ജീവിപ്പിച്ചത്...

എന്നിട്ടോ കുറച്ചു മാസത്തെ പരിജയം പോലും ഇല്ലാത്ത ദേവിനെ കെട്ടാൻ സമ്മതം...  മുത്തിയുടെ പേരും പറഞ്ഞു പേടിപ്പിച്ചിട്ടോ പേടിച്ചോ ആണെന്ന് കരുതി പലപ്രവിശ്യം രുദ്രന്റെ പേര് പറഞ്ഞു മുന്നിൽ പോയി... അപ്പോഴും രുദ്രിന്റെ പേര് പറഞ്ഞില്ല... ആ പേര് പറയുമ്പോൾ പോലും മുഖത്ത് യാതൊരു വിത്യാസം ഇല്ല

ഏതോ ഒരു രുദ്ര് ആ ഒരു ഭാവം.... അവളെ മനസ്സിൽ ഞാൻ ഇല്ലെന്ന് അറിഞ്ഞ നിമിഷം എന്റെ അവസ്ഥ എനിക്കെ അറിയൂ... ഹൃദയം പൊട്ടി ഞാൻ മരിച്ചില്ലെന്നേ ഉള്ളു.... അവളോടും നിങ്ങളോടും ഞാൻ പല പ്രാവശ്യം പറഞ്ഞു

ദേവിനെ മനസ്സ് കൊണ്ട് അംഗീകരിച്ച ശിവയെ താലി കെട്ടാൻ എനിക്ക് ആവില്ല വിവാഹം നടക്കരുത്... മുടക്കണം എന്ന് കേട്ടില്ല.... അതും പോരാഞ്ഞു ദേവിനോട് അസ്ഥിക്ക് പിടിച്ച പ്രണയം...ദേവില്ലാതെ ജീവിക്കാൻ കഴിയില്ല... ദേവില്ലാതെ മറ്റൊരു ജീവിതം ഇല്ല...... ദേവില്ലെങ്കിൽ അവൾ മരിച്ചു പോകും പോലും.....

അവൻ ദേഷ്യത്തോടെ അലറി കൊണ്ട് അടുത്തുള്ള മിററിൽ ആഞ്ഞിടിച്ചു.... എന്നിട്ടും അരിശം തീരാതെ ചുമരിൽ ആഞ്ഞിടിച്ചു.... ദേഷ്യം കൊണ്ട് വിറക്കുന്ന അവന്റെ മുഖവും വലിഞ്ഞു മുറുകിയ പേശികൾ എടുത്തു പിടിച്ച ഞരമ്പുകൾ ഒക്കെ കണ്ടു അർഷിക്ക് ഭയത്തിന്ന് പകരം സഹതാപം ആയിരുന്നു തോന്നിയത്....

അവന്റെ ഭാഗത്ത്‌ നിന്നും നോക്കുമ്പോൾ ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല.... അവളെ സഹായിക്കുന്ന ഓരോ നിമിഷവും രുദ്രിന്റെ പെണ്ണ് എന്നെ പറഞ്ഞിട്ടുള്ളു.... അത് അവളിൽ അവകാശം ഉറപ്പിക്കൽ ആയിരുന്നു എന്നിട്ടും എന്താ ശിവ അവനെ സ്നേഹിക്കാതിരുന്നത് അതൊരു ചോദ്യചിഹ്നം ആയിരുന്നു അർഷിയുടെ മനസ്സിൽ....


നിനക്ക് വയ്യെങ്കിൽ വേണ്ട.... ഞാൻ പോകും ശിവയുടെ അടുത്തേക്ക് എനിക്ക് അറിയണം എന്ത് കൊണ്ട നിന്നെ സ്നേഹിക്കാതിരുന്നതെന്ന്....


അർഷി വേണ്ട... ഇകാര്യത്തിൽ ആരും ഇടപെടുന്ന എനിക്ക് ഇഷ്ടം അല്ല....


എന്റെ തീരുമാനങ്ങളിൽ ആരും കൈ കടത്തുന്നെ എനിക്ക് ഇഷ്ടം അല്ല...അർഷി പുച്ഛത്തോടെ അതും പറഞ്ഞു പോയി....


                       🔥🔥🔥


കിച്ചുവും ശിവയും സംസാരിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അർഷി അങ്ങോട്ട് വന്നത് ....


എന്താണ് രഹസ്യം പറയുന്നേ എനിക്ക് കേൾക്കാമോ....


കിച്ചു ഒരു വിളറിയ ചിരി ചിരിച്ചു... ശിവ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു....


അർഷി ശിവയെ നോക്കി. ഇന്നലെ ഇട്ട ഡ്രസ്സ്‌ പോലും മാറീട്ടില്ല... നെറ്റിയിൽ ഒക്കെ സിന്ദൂരം പടർന്നിരുന്നു... രുദ്രിന്റെ ദേഹത്ത് സിന്ദൂരം കണ്ടത് അവൻ ഓർത്തു... 


ഞാൻ ശിവയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് വന്നത്....


രുദ്രിന്റെ കാര്യം സംസാരിക്കാൻ ആണെങ്കിൽ വേണ്ട.... എനിക്ക് കേൾക്കണ്ട അർഷിക്ക....


അർഷിക്ക.... കാക്കൂ വിളിയിൽ നിന്നും ഒരു മാറ്റം....അതും ഏറെ പരിജയം ഉള്ള പോലൊരു ഫീലിംഗ് വിളിയിൽ അവനോർത്തു....


ശിവാ എനിക്ക് ഇക്കാര്യം തന്നെ സംസാരിക്കാൻ ഉള്ളത്....


അർഷിക്ക പ്ലീസ്..... ദയവു ചെയ്തു ഒന്നും പറയരുത്. എനിക്ക് കേൾക്കണ്ട.... എനിക്ക് രുദ്രിനെ ദേവിന്റെ സ്ഥാനത് കാണാൻ പറ്റുന്നില്ല.... ഞാൻ സ്നേഹിച്ചതും പ്രണയിച്ചതും ഒക്കെ ദേവിനെ ആണ്... ദേവിന്റെ രൂപവും സ്വഭാവവും ഒക്കെ തന്നെ ഞാൻ പ്രണയിച്ചത്.... ദേവിന് ഒരിക്കലും രുദ്രോ രുദ്രിന് ഒരിക്കലും ദേവോ ആകാൻ പറ്റില്ല...

എന്റെ മനസ്സിലെ ദേവിന്റെ രൂപത്തിന് പകരം രുദ്ര് വരുന്നില്ല അതാണ്‌ സത്യം....


അവളും അവളുടെ ഒരു ദേവ്..... നിർത്തുന്നുണ്ടോ ഒന്ന്.... ഒരു അലർച്ച കേട്ടാണ് എല്ലാവരും ഞെട്ടലോടെ തിരിഞ്ഞു നോക്കിത്....


ഒരു കൊടുംകാറ്റ് പോലെ അവളുടെ അടുത്തേക്ക് പാഞ്ഞടുത്ത അവനെ തടയാൻ പോലും ആകാതെ അവൾ വിറങ്ങലിച്ചു നിന്നു... അവളുടെ തോളിൽ ആയി അവന്റെ കൈകൾ മുറുകി....


ദേവിനോട് താലി കെട്ടിയ ഫീലിങ്‌സിൽ വന്ന പ്രണയം ആയിരുന്നെങ്കിൽ ഞാനും നിന്നെ താലി കെട്ടിയെ അല്ലേ... എന്നോട് എന്താ അങ്ങനെ ഒന്നും തോന്നാഞ്ഞത്...


അവൾ തലകുനിച്ചു....


പറയ് ശിവ.... എന്ത് കൊണ്ട രുദ്രിന്റെ താലിക്ക് കൊടുക്കാത്ത പ്രാധാന്യം ദേവിന്റെ താലിക്ക് കൊടുത്തേ.... അവന്റെ ദേഷ്യം മുഴുവൻ അവളുടെ ചുമലിൽ അമർന്നിരുന്നു...


വേദന സഹിക്കാൻ പറ്റാത്തയതും അവൾ കൈ തട്ടി മാറ്റി..... ഞാൻ സ്നേഹിച്ചിട്ട് ഇല്ല.....മനസ്സിൽ പോലും കരുതീട്ട് ഇല്ല അങ്ങനെ ഒന്നും..... അന്ന് താലി കെട്ടുമ്പോൾ പോലും ജീവൻ രക്ഷിക്കാൻ അല്ലേ എന്നതിൽ കൂടുതൽ ഒന്നും കരുതിയിട്ടില്ല. പറ്റില്ലാരുന്നു എനിക്ക് മറിച് ചിന്തിക്കാൻ.... അവൾ കരഞ്ഞോണ്ട് അവന്ന് നേരെ കൈ കൂപ്പി പറഞ്ഞു....


ഇനി കൂടുതൽ കേൾക്കാൻ അവന്ന് ത്രാണി ഇല്ലാരുന്നു....


മതി നിർത്.... അവന്റെ അലർച്ച കേട്ടു അവൾ പേടിയോടെ അവനെ നോക്കി...

താലി കെട്ടിയ ബന്ധം മാത്രം അല്ലേ ഉള്ളു...

അത്രേ ഉള്ളു അല്ലേ.... നന്നായി.... നന്നായി അവൻ മുടിയിൽ കൊരുത് പിടിച്ചു എന്തെന്നില്ലാതെ പറഞ്ഞു കൊണ്ട് റൂമിൽ നിന്നും സ്പീഡിൽ ഇറങ്ങി പോയി....

എല്ലാരും പരസ്പരം ഒന്ന് നോക്കാൻ പോലും പറ്റാതെ തറഞ്ഞു നിന്നിരുന്നു....

ശിവ മുഖം പൊത്തി കരഞ്ഞു കൊണ്ട് നിന്നു....


പോയ പോലെ രുദ്ര് തിരിച്ചു വരുന്നേ കണ്ടു അവർ പേടിയോടെ നോക്കി....


രുദ്ര് ശിവയുടെ കൈ ബലമായി പിടിച്ചു കൊണ്ട് ഒരു താലി അവളുടെ കയ്യിൽ വെച്ചു കൊടുത്തു...


തന്റെ താലി.... അവളുടെ കൈകൾ വിറച്ചു

അവൾ അത് നെഞ്ചോരം ചേർത്തു പിടിച്ചു...


ദാ ഇത് കെട്ടിയ ബന്ധം അല്ലേ.... നിനക്ക് ഇല്ലാരുന്ന ഫീലിംഗ്സ് ഒന്നും എനിക്കും വേണ്ട.... എന്റെ സ്വന്തം ആണ്.... ഞാൻ കെട്ടിയ താലിയാണ് അത് ഓർത്തു സൂക്ഷിച്ചു വെച്ചതാ ഇത്രയും കാലം.... നീ പറഞ്ഞ പോലെ ജീവൻ രക്ഷിക്കാൻ വേണ്ടി കെട്ടിയത... അത്ര വിലയെ ഇതിന്ന് ഉള്ളു.... നിന്റെയല്ലേ ഇത്.....ഇത് നീ തന്നെ വെച്ചോ.... അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.... കണ്ണുകൾ നിറഞ്ഞു ഒഴുകും എന്ന് തോന്നിയതും അവൻ ആരെയും നോക്കാതെ പുറത്തേക്ക് പാഞ്ഞു....


ആ നെഞ്ചിന്റെ പിടപ്പ് അറിയുന്നത്കൊണ്ട് തന്നെ പിറകെ പോകാൻ നോക്കിയ അർഷി ശിവയുടെ കരച്ചിൽ കേട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു....


അവൾ നിലത്ത് മുട്ട് കുത്തിയിരുന്ന് മുഖം പൊത്തി പൊട്ടിക്കരയുകയാരുന്നു....


അവൻ അവളെ അടുത്തേക്ക് പൊയ്.


അവന്ന് ദേഷ്യം വന്ന കണ്ണ് കാണില്ല അതാണ്‌..... പോട്ടെ സാരമില്ല....


തെറ്റാണ്.... ചെയ്യുന്നത് മൊത്തം തെറ്റാണ്

ആ മനസ്സ് ഞാൻ കാരണം വേദനിച്ച അത് ഏറ്റവും വലിയ പാപം ആണ്.... എന്റെ ജീവനും മാനവും ഇത്രയും നാൾ കാത്ത ആളാണ്‌... എന്നിട്ടും തിരിച്ചു വേദന കൊടുക്കാൻ കഴിയുന്നുള്ളു....നന്ദികേട് കാട്ടാൻ പഠിച്ചിട്ടില്ല. എന്നോട് പൊറുക്കണം...ഒന്ന് പറയോ എന്നോട് ക്ഷമിക്കാൻ.... എന്ത് പറഞ്ഞാലും അനുസരിച്ചോളാം ഞാൻ.... അടിമയെ പോലെ കഴിഞ്ഞോളം.ഞാൻ ഭർത്താവ് ആയി കണ്ടോളാം പറ. എന്നോട് ദേഷ്യപ്പെടല്ലേ പറ.... 


അവന്ന് അവളോട് എന്തെന്നില്ലാത്ത ഇഷ്ടവും സഹതാപം തോന്നി.... നന്ദികേട് കാണിക്കാൻ വയ്യാത്തോണ്ട് അവനെ സ്വീകരിക്കാനും തയ്യാറാണ് അവൾ.... അതിൽ പ്രണയം ഇല്ല... അവൻ വേദനയോടെ ഓർത്തു....


അവന്ന് ദേഷ്യം ഒന്നും ഇല്ലടാ... അവന്റെ കാരക്റ്റർ അങ്ങനെ ആണ്... പെട്ടന്ന് ദേഷ്യം വരും... കുറച്ചു കഴിയുമ്പോൾ തണിഞ്ഞോളും... അവൻ അവളെ ആശ്വസിപ്പിച്ചു....


സത്യം ആണോ.... ദേഷ്യം ഇല്ലേ...


ഇല്ല...രുദ്രന്റെ പെണ്ണാ നീ.... അങ്ങനെ ഉള്ള നിന്നോട് അവന്ന് ദേഷ്യം ഉണ്ടാവില്ല. പെട്ടെന്ന് കേട്ടപ്പോൾ ഉണ്ടായ ഒരു ഫീലിങ്‌സിൽ ചെയ്തതാ ഇതൊക്കെ ... കരയല്ലേ...നീനു കണ്ട അത് മതി പുകിലിന്....


അവൾ കരച്ചിൽ അടക്കി പിടിച്ചു കണ്ണ് തുടച്ചു....


ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ ശിവ....


അവൾ മുഖം ഉയർത്തി അവനെ നോക്കി തലയാട്ടി....


നിങ്ങളെ ആചാരപ്രകാരം താലി കെട്ടിയ ഭർത്താവ് അല്ലേ.... ദേവിനോട് ഉള്ള ഇഷ്ടം എന്താ രുദ്രിനോട് ഇല്ലാതെ....


അന്ന് ആക്സിഡന്റ് ആയി കിടക്കുമ്പോൾ കൂടെ പ്രഗ്നൻറ് ആയ സ്ത്രീ ഉണ്ടാരുന്നു... ഞാൻ കരുതിയത് അത് ഭാര്യ ആയിരിക്കുന്ന... ജീവൻ രക്ഷിക്കാൻ വേണ്ടി താലി കെട്ടിയെ കരുതി... ഭാര്യ ഉള്ള ഒരാളെ ആരെങ്കിലും മറ്റൊരു കണ്ണോടെ കാണോ.... ഞാനും അത് ഒരു ആക്സിഡന്റ് മാത്രം ആയി എടുത്തു... പിന്നെ രുദ്രന്റെ പെണ്ണ് പറഞ്ഞു സഹായം എത്തിയത്.... ഞാൻ കരുതി ഞാൻ സഹായിച്ചതിന്റെ നന്ദി ആയിരിക്കുന്നു.

അവരോട് രുദ്രന്റെപെണ്ണെന്നു പറയുന്നത് പേടിപ്പിക്കാൻ ആയിരുന്നുന്ന്... അത് മാത്രം അല്ല എനിക്ക് ആ ടൈം ആ വിവാഹം ഭർത്താവ് എന്നൊക്കെ ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു.... അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ.....അതോണ്ട് മനപ്പൂർവം അങ്ങനെ കരുതി എന്ന് പറയുന്നതാവും ശരി....


അതെന്താ.... അങ്ങനെ ഒരു അവസ്ഥ ... അർഷി സംശയത്തോടെ അവളെ നോക്കി...


എനിക്ക് ഒരാളോട് ചെറിയ ഇഷ്ടം തോന്നിയിരുന്നു. അതോണ്ട് ആ സ്ഥാനത് മറ്റൊരാളെ കാണാൻ മനസ് സമ്മതിച്ചില്ല..

ആ വിവാഹം അംഗീകരിക്കാനും....


അർഷി ഉള്ളിലെ ഞെട്ടൽ പുറത്തു കാണിക്കാതെ ഇരുന്നു....


നിനക്ക് ഇഷ്ടം ഉണ്ടാരുന്നോ... വാക്കുകളിൽ വിറയൽ പടർന്നിരുന്നു.


അവൾ തലയാട്ടി.... ആഗ്രഹിക്കാൻ പാടില്ലെന്ന്....അവകാശം ഇല്ലെന്ന്.... അർഹത ഇല്ലെന്ന് ഒക്കെ അറിയാരുന്നു.... എന്നാലും എപ്പോഴോ ഒരു ഇഷ്ടം മനസ്സിൽ തോന്നിപോയിരുന്നു.... അതോണ്ട് തന്നെ രുദ്രിനെ ഒരു ദൈവത്തെ പോലെ മാത്രം കണ്ടുള്ളു....


ആരാ ആൾ....


അവൾ ഒരു മങ്ങിയ ചിരി ചിരിച്ചു....

ചെറിയൊരു ക്രഷ് അത്രേ ഉള്ളു... ഒരു നീർകുമിളയുടെ ആയുസ്സ് മാത്രം ഉണ്ടാരുന്നുള്ളൂ ആ റിലേഷന് .... ഞാൻ അതൊക്കെ അന്നേ വിട്ടതാ.... ജീവനും ജീവിതം കൊണ്ട് നെട്ടോടം ഓടുന്നതിന്ന് ഇടയിൽ എന്ത് പ്രണയം.... എനിക്ക് ഓർമ പോലും ഉണ്ടായിട്ടില്ല പിന്നെ....  രണ്ടു വർഷം കഴിഞ്ഞ ദേവിന്റെ താലി കഴുത്തിൽ വീഴുന്നേ... ആ സമയം ദേവ് മാത്രം എന്റെ ഉള്ളിൽ ഉള്ളു.... മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ നീതികേട് കാണിച്ചിട്ടില്ല ദേവിനോട്... ദേവ് അല്ലാതെ മറ്റൊരാളേ മനസ്സിൽ കൊണ്ട് നടന്നിട്ട് ഇല്ല.


എന്താ പേര് ആളുടെ.....


അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി....


പറയാൻ ഇഷ്ടം ഇല്ലെങ്കിൽ പറയണ്ട....


അതിന്ന് അവൾ ഒന്നും മിണ്ടിയില്ല... കണ്ണ്നീർ തുള്ളികൾ ഇറ്റി വീഴുന്നേ കണ്ടു.

അർഷി പിന്നെ ഒന്നും ചോദിച്ചില്ല...  അവൻ എഴുന്നേറ്റു പോയി.....


കിച്ചു അവളെ അടുത്തേക്ക് പോയി....


നല്ലൊരു ചാൻസ് കളഞ്ഞു കുളിച്ചേ നിനക്ക് പറയാരുന്നില്ലേ അതാരാണെന്ന്...


അല്ലെങ്കിൽ തന്നെ തലക്ക് ഭ്രാന്ത് പിടിച്ചു നിൽക്കുവാ കിച്ചു.... അതിലിടക്ക് ഇത് കൂടി എന്നെ കൊണ്ട് വയ്യ.... ആദ്യം ഞാൻ ഒന്ന് മനസ്സമാധാനത്തോടെ ഇരുന്നോട്ടെ....

അതിന്ന് ശേഷം ഞാൻ തന്നെ പറഞ്ഞോളാം എല്ലാരോടും.... നിന്നോട് ചോദിച്ചാലും അറിയില്ലെന്ന് പറഞ്ഞ മതി.


എന്തെങ്കിലും ചെയ്യ്.... ഇന്ന് ഈ നിമിഷം നീയൊരുപാട് ഹാപ്പി ആണെന്ന് എനിക്ക് അറിയാം.... എനിക്ക് അത് മതി എനിക്ക് കിച്ചു അവളെ ചേർത്ത് പിടിച്ചു.... 


അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... അവൾ ആ താലി എടുത്തു അതിൽ ചുണ്ടുകൾ അമർത്തി....


അത് കണ്ടു കിച്ചുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....


അംജുക്ക..... അത് ഓർത്തതും അവളുടെ ചുണ്ടിലെ പുഞ്ചിരി താനേ മാഞ്ഞു വീണ്ടും കണ്ണുകൾ നിറഞ്ഞിരുന്നു.... 


                     🔥🔥🔥🔥


അർഷി പുറത്തു ഇറങ്ങുമ്പോൾ ചുമരിൽ ചാരി കണ്ണുകൾ അടച്ചു നില്കുന്നെ രുദ്രിനെ കണ്ടു....


രുദ്ര് എല്ലാം കേട്ടെന്ന്  നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ അവന്ന് കാണിച്ചു കൊടുത്തു.... 


അർഷി പറയുന്നേ കേട്ട് ഞെട്ടി നിൽക്കരുന്നു ആദിയും....


ശിവക്ക് ഒരാളെ ഇഷ്ടം ആയിരുന്നു അത് എല്ലാർക്കും ഷോക്ക് തന്നെ ആയിരുന്നു....


ആരായിരിക്കും ആ ഭാഗ്യവാൻ.... ആദി അത്ഭുതത്തോടെ ചോദിച്ചത്....


നിർബഗ്യവാൻ പറ.... ഇപ്പോഴും ഇഷ്ടം ഉണ്ടെന്ന് മറ്റോ പറഞ്ഞിരുന്നെങ്കിൽ ഇവൻ ആ തെണ്ടിയെ കൊന്നേനെ... (അർഷി )


അതെ.... കൊല്ലും ഞാൻ.... അവൾക്ക് അവകാശി ഞാൻ മതി... ഞാൻ മാത്രം....

എന്റെ അടുത്ത് തെറ്റുണ്ട്.... എല്ലാം ആദ്യം തുറന്നു പറയണം ആയിരുന്നു.... കാത്തിരുന്നോളാം ഞാൻ അവൾ എന്നെ മാത്രം സ്നേഹിച്ചു എന്നെ അംഗീകരിക്കുന്നത് വരെ..... ഇടക്കൊരുത്തൻ കേറി വന്ന അവനെ ഞാൻ തന്നെ കൊല്ലും നോക്കിക്കോ (രുദ്ര് )


എന്നിട്ടാണോ കോപ്പേ ആ താലി തിരിച്ചു കൊടുത്തേ.... എന്നിട്ടു കോപ്പിലെ ഡയലോഗും.....


ദേഷ്യം വന്നുന്നു ഉള്ളത് സത്യം ആണ്... എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... താലി വാശിപുറത്തു കൊടുത്തേ അല്ല..... വാസുമാമ പറഞ്ഞിട്ട് കൊടുത്തേ ആണ്....


മാമയോ.... എന്തിന്ന്.... ആദി അർഷി ഒന്നിച്ചു ചോദിച്ചു....


മാമ ശിവയുടെ ജാതകം നോക്കിയിരുന്നു.

അവൾക്ക് മോശം സമയം ആണ് പോലും.

അപകടം പിന്നാലെ തന്നെ ഉണ്ടെന്ന്...ആ താലി അവളുടെ സുരക്ഷആണ് പോലും അത് അവളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അവളുടെ ജീവന്ന് ആപത്ത് ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു രാവിലെ മുതൽ സ്വസ്ഥത തന്നില്ല അത് തിരിച്ചു കൊടുക്കണം എന്ന് കരുതിയിരിക്കുമ്പോഴാ ഇങ്ങനെ ഒകെ നടന്നത് .....


എന്ന പിന്നെ അത് കെട്ടികൊടുതുടരുന്നോ നിനക്ക്...


രണ്ടു പ്രാവശ്യം താലി കെട്ടിയത് എന്റെ പെണ്ണാന്ന് ഉള്ളോണ്ട.... പക്ഷേ ആ കണ്ണുകളിൽ പ്രണയം ഇല്ലാരുന്നു... ഇനി ഒരു താലി അവളെ കഴുത്തിൽ വീഴുന്നുണ്ടെങ്കിൽ അത് അവളുടെ ഇഷ്ടപ്രകാരം എന്നോടുള്ള പ്രണയം ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുമ്പോ മാത്രം ആയിരിക്കും....


അപ്പോഴേക്കും വില്ലൻ എത്തിക്കോളും.... അവന്റെ ഒരു ആദർശം.... അർഷി പിറു പിറുത്തു....


വില്ലനോ....


ആ അങ്ങനെ ആണല്ലോ ഇണ്ടാവാ... ഇവൻ പ്രണയം കാത്ത് നിൽക്കുമ്പോ മറ്റവൻ വന്നു കൊണ്ടോയിക്കൊള്ളും....


കരിനാക്ക് വളച്ചു പറയല്ല കുരിപ്പേ അല്ലെങ്കിലേ ചുറ്റും വില്ലൻമാർ മാത്രം ഉള്ളു

അതിന്റെ കൂടെ ഒരു കാമുകനും... ആദി അവനെ നോക്കി പേടിപ്പിച്ചു...


അവൾക്ക് നായകനും വില്ലനും ഒക്കെ ഞാൻ മാത്രം മതി... മറ്റാരെങ്കിലും വന്ന ഉണ്ടല്ലോ.... രുദ്ര് ദേഷ്യത്തോടെ പല്ല് കടിച്ചു....


ഞാൻ അതല്ല ആലോചിക്കുന്നെ.... ഈ അനന്തമോഹൻ ഇവൻ ആയോണ്ട് ആണല്ലോ ശിവ മാത്രം ഇവന്റെ ജീവിതത്തിൽ ഉണ്ടായത്... മറ്റൊരു പെണ്ണ് തമാശക്ക് പോലും ഉണ്ടായിട്ട് ഇല്ല.... അവൾ എങ്ങനെ പിന്നെ വേറെ ഒരുത്തനെ സ്നേഹിച്ചേ... അർഷി സംശയത്തോടെ ചോദിച്ചു...


അത് അവൾ അതോണ്ട് ആയിരിക്കും അതൊക്കെ മറന്നു ദേവിനെ സ്നേഹിച്ചേ.

എങ്ങനെ ആയാലും അനന്തൻ തന്നെ കിട്ടിയല്ലോ.... മറ്റാർക്കും കിട്ടാനും പോകുന്നില്ല.... (ആദി )


എന്ത് കോപ്പെങ്കിലും ആകട്ട് എന്റെ പെണ്ണാ അവൾ... എന്റെ മാത്രം... അത് അങ്ങനെ തന്നെ ആയിരിക്കും.... അത് ദേഷ്യത്തോടെ പറഞ്ഞു രുദ്ര് പോയി....


നാളെത്തെ ദിവസം ഓർമയുണ്ടല്ലോ  അർഷി ആദിയെ നോക്കി പറഞ്ഞു 


അങ്ങനെ മറക്കാൻ പറ്റോ അത്... ആദിയുടെ കണ്ണുകളിൽ പകയും വേദനയും മാറി മാറി വന്നു.... 


നീനുവിന്റെ ജന്മദിനം....  എല്ലാം നഷ്ടമായ ദിവസം.... ദേവിന്റെയും ലക്ഷ്മിയുടെയും മരിച്ചു കിടക്കുന്ന രൂപം അവരുടെ കണ്ണുകളിൽ തെളിഞ്ഞു.... അതിൽ പകയുടെ കനലുകൾ എരിഞ്ഞു...


 കൃഷ്‌നെകൊണ്ടും നീനുനെ കൊണ്ടും ബലിയിടീക്കണം.... നീ രാവിലെ പോകണം.

വേണ്ട ഏർപ്പാട് ചെയ്യണം....ശിവയെ കൂടി വിളിച്ചോ.... അവളെ ജന്മദിനം കൂടി അല്ലേ ( അർഷി )


അപ്പൊ നാളെയും രുദ്ര് വരില്ലേ....


അവന്റെ മനസ്സിലെ കനൽ അടങ്ങാതെ അവൻ കർമം ചെയ്യില്ല.... പിന്നെ ഞാൻ നിർബന്ധിച്ചു ഇല്ല...


ആദി ഒന്ന് മൂളുകമാത്രം ചെയ്തു....


                      🔥🔥🔥


ശിവ ആ താലിയും പിടിച്ചു കുറെ സമയം ഇരുന്നു... നാളെ എന്റെ ജന്മദിനം ആണ്....  രുദ്ര് താലികെട്ടിയിട്ട് രണ്ടു വർഷം തികയുന്നു ... ആ ഓർമ്മകൾ മുന്നിൽ തെളിഞ്ഞതും അവൾ ഭയത്തോടെ കണ്ണുകൾ ഇറുക്കെ അടച്ചു....

അവൾ ആ താലിയിൽ മുറുക്കെ പിടിച്ചു.

നേർത്ത നീണ്ട ചെയിനിൽ കോർത്ത ഓം ചിഹ്നത്തിൽ ചെറിയ താലി ആണ്....  എന്റെ അപ്പച്ചിടെ താലിയ ഇത്... അനന്തമോഹൻ കെട്ടിയത്. അച്ഛൻ മരിക്കുന്നതിന്റെ  മുന്നേ എനിക്ക് തന്നു.... ഇതിന്ന് ഒരു അവകാശി ഉണ്ട്... തേടി വരും അവർക്ക് കൊടുക്കണം ജീവൻ പോകേണ്ടി വന്നാലും ആർക്കും കൈ മാറരുത് പറഞ്ഞു അച്ഛൻ ഏല്പിച്ചത് ആയിരുന്നു... ഒരിക്കലും അഴിച്ചു മാറ്റരുത് എന്ന് പറഞ്ഞു കയ്യിൽ തന്നെ.... അമ്മയാണ് ഇത് താലിയാണ് കഴുത്തിൽ ഇടരുത് പറഞ്ഞു വലതു കയ്യിൽ തോളിന് താഴെ ആയി കെട്ടിതന്നത്..... ഒരിക്കലും നഷ്ടപ്പെട്ടു പോകരുത് ആർക്കും കൈമാറരുത് പറഞ്ഞു സത്യം ഇടീച്ചിരുന്നു... ഒരു പക്ഷേ മരണം മുന്നിൽ കണ്ടായിരിക്കണം അന്നത് അവർ ചെയ്തത്.....ആ താലി ആണ് നഷ്ടപെട്ടത്

അതിൽ ഇന്നോളം മനസ്സിൽ നീറ്റൽ ആയിരുന്നു...  പിന്നെ ഞാൻ സ്വയം ആശ്വസിക്കും രുദ്ര് ആയിരിക്കും അയാൾ എന്ന്.... അല്ലാതെ ആ താലി രുദ്രിന്റെ കയ്യിൽ എത്തില്ലെന്ന്. ഒരു സ്വപ്നം പോലെ മറന്നു കഴിഞ്ഞു ആ ഓർമ്മകൾ.... ഇന്ന് വിചാരിക്കാതെ മുന്നിൽ എത്തിയിരിക്കുന്നു ആ താലിയും അതിന്റെ ഉടമയും.... അവൾ നെടുവീർപ്പോടെ ഒന്നൂടി താലി നോക്കി പിന്നേ അത് ഡ്രസ്സ്‌ അഴിച്ചു പഴയത് പോലെ കയ്യിൽ കെട്ടി....


ഡ്രസ്സ്‌ അപ്പോഴാ ശ്രദ്ധിച്ചേ ഇന്നലെ ഇട്ട സാരിയാണ്... അവൾ ഇന്നലെ നൈറ്റ്‌ ആദി കൊണ്ട് വെച്ച കവർ കണ്ടു അത് തുറന്നു നോക്കി.... ഒരു ജോഡി ദവണി ആണ്.... അവൾ അത് എടുത്തു ബാinത്‌റൂമിൽ കേറി...


                   🔥🔥🔥

                   

ടാ നാളെത്തെ ദിവസം ഓർമയുണ്ടല്ലോ അംജുക്കന്റെ ആനകുട്ടിടെ ബർത്ടെ ആണ് .... അപദ്ധത്തിൽ പോലും മുന്നിൽ പെടരുത്.... അങ്ങേർക്ക് അവളെ ഓർമ്മ

വന്ന അനുഭവിക്കുക ബാക്കിയുള്ളോരാ....

അവൾ ഒറ്റ ഒരുത്തി കാരണ പെണ്ണെന്നു തന്നെ കേൾക്കുമ്പോ കലി ഇളകുന്നെ....

നൈഷു സാലിയോട് പറഞ്ഞു....


നിനക്ക് അപ്പൊ കോൾ ആണല്ലോ.... ഹെൽമെറ്റ്‌ വെച്ചോ... തല്ല് കിട്ടി കിട്ടി കവിളിന്റെ സോഫ്റ്റ്‌നെസ് മൊത്തം പോയി....


വല്ല അസുഖം ആണെന്ന് പറഞ്ഞു ഞാൻ ഇങ്ങോട്ട് ഇല്ല മോനെ.... മാത്രം അല്ല നാളെ

ശിവാലയത്തിലേക്ക് പോകണം.... കാൽ പിടിച്ചു ആണെങ്കിലും ഡിവോഴ്സ് കാര്യത്തിൽ തീരുമാനം ആക്കണം....


സങ്കടം ഉണ്ടോടാ....


എന്തിന്.... ഇവിടുന്ന് പോകണം.... എനിക്ക് ഒരിക്കലും അർഷിയെ അംഗീകരിക്കാൻ ആവില്ല... പിന്നെ ഈ മഹർ, കെട്ടിയോൻ, ഭാര്യ... എന്നീ ഊരക്കുടുക്കിൽ നിന്നും രക്ഷപെട്ട മതി... എന്നിട്ട് വേണം സ്വസ്ഥമായി ഈ ഓഫീസിൽ കേറി വന്നു അംജുക്കന്റെ മോന്തകിട്ട് ഒന്ന് പൊട്ടിക്കാൻ.... ജയിലിൽ കിടന്ന സാരമില്ല.

ഇവിടെ ഇനി ജോലിക്ക് വരില്ല....


ഈ ധൈര്യം മുന്നേ കാണിച്ചിരുന്നെങ്കിലോ


എല്ലാത്തിനും അതിന്റെതായ സമയം ഇല്ലെ ദാസാ.... അവൾ കണ്ണിറുക്കി കാണിച്ചു...


പടച്ചോന് അറിയാം നാളെ എന്താകുന്നു...

അവൻ മുകളിലെക്ക് കയ്യുയർത്തി കാണിച്ചു....


എന്റെ കയ്യിൽ സന പ്രഗ്നൻറ് ആണെന്ന ബോംബ് ഉള്ളിടത്തോളം അർഷി ഒന്നും അനങ്ങില്ല... മാത്രം അല്ല എന്നെ പോലൊരു പെണ്ണിനെ ഈ ജന്മത്തിൽ അർഷി സ്നേഹിക്കാൻ പോകുന്നില്ല... സൊ എല്ലാം നടക്കും....



                                   ..... തുടരും


ShivaRudragni PART 51



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬


No Comment
Add Comment
comment url