ശിവരുദ്രാഗ്നി
by IFAR
🔥PART 51🔥
പത്തു മൂവായിരം പേരെ മുന്നിൽ വെച്ച നിന്നെ വായിക്ക് പ്ലാസ്റ്റർ ഇട്ടു വിവാഹവേദിയിൽ എത്തിച്ചതും ആർക്കും ഒരു ഡൌട്ട് കൂടാതെ കല്യാണം നടത്തിയതും.... അത് ഓർക്കണം.... കേട്ടിടത്തോളം കുറഞ്ഞ ഐറ്റം അല്ല അവൻ.... ഈ അംജദ് പോലും മുട്ട് കുത്തിയത് അവന്റെ മുന്നില....
പേടിപ്പിക്കല്ലേ കുരിപ്പേ.... അവൻ അത്ര വലിയ പുള്ളി ആയിട്ട് വീട്ടിൽ കാൽ കുത്താൻ കഴിഞ്ഞിനോ.... എന്തിന് അംജുക്കന്റെ മുന്നിൽ വന്നു നിൽക്കാറുണ്ടോ.... ഉമ്മയും ഉപ്പയും പറഞ്ഞു കേട്ടിടത്തോളം അസുരൻ ആയ രുദ്ര് പോലും അവന്റെ മുന്നിലെ തോൽവി സമ്മതിചിട്ട് ഉള്ളു.... ഈ രുദ്രിന്റെ ബോക്സിങ് ഗുരു തന്നെ അംജുക്കയാ ബിസിനസ്സിൽ പോലും ദേവേട്ടനോ രുദ്രേട്ടനോ ആദിയേട്ടനോ അംജുക്കന്റെ മുന്നിൽ ജയിച്ചിട്ടില്ല.... ആദ്യമായി തോൽവി അറിഞ്ഞേ അർഷിക്ക് മുന്നില.... അതും പിന്നിൽ നിന്നും കുത്തിയൊണ്ട്....
നീ അംജുക്കണേ അങ്ങനെ അങ്ങ് പൊക്കല്ലേ.... ഒരു പീറപെണ്ണ് എട്ടിന്റെ പണി കൊടുത്തു പോയെ ... അവൾക്ക് എങ്ങനെ ധൈര്യം വന്നെന്ന അറിയാതെ...
കണ്ടിരുന്നെങ്കിൽ പൊന്നു മോളെ ആ ധീരവനിതയുടെ മുന്നിൽ മുട്ട് കുത്തി സലാം പറഞ്ഞേനെ ഞാൻ....
നൈശൂന്റെ മുഖത്ത് സങ്കടം നിറഞ്ഞു...
അവൾ എവിടെ ഉണ്ടെങ്കിൽ സുഖം ആയി ഇരിക്കട്ടെടാ .... ഞാൻ അറിഞ്ഞ ആ പെണ്ണിന് ചതി എന്താന്ന് പോലും അറിയില്ല.... ഒരു പാവം പൂച്ചകുട്ടിയ....
അംജദ് എന്ന് വെച്ച ജീവന... പിന്നെ സംഭവിച്ചത് അറിയില്ല... ഇപ്പോ എവിടെ ഉണ്ടാകോ ആവോ...
എനിക്ക് നീ പറഞ്ഞ അറിവേ ഉള്ളു എങ്കിലും മനസ്സിൽ നല്ല ഒരു സ്ഥാനം ഉണ്ട്... പടച്ചോൻ കാക്കട്ടെ എവിടെ ആണെങ്കിലും....
എനിക്ക് കേട്ടറിവ് ഉള്ളു.... പേര് പോലും അറിയില്ല.... ആനകുട്ടീന്ന് സ്നേഹം കൂടുമ്പോ ഇങ്ങേര് വിളിക്കുന്നെ.... ആനി എന്ന പേരെന്ന് തോന്നുന്നു...
Yaar indha muyal kuttiee
Un per enna muyal Kuttiee} (2)
സാലിം അവളെ നോക്കി പാടുമ്പോൾ ആയിരുന്നു അംജദ് അങ്ങോട്ട് കേറി വന്നത്...
യാരെന്ത മുയൽ കുട്ടി.... പാട്ട് പാടുന്ന ശിവ ആയിരുന്നു അവന്റെ മുന്നിൽ തെളിഞ്ഞത്.... അവന്റെ മുഖം വലിഞ്ഞു മുറുകി....
സ്റ്റോപ്പിറ്റ്.... പറഞ്ഞു ആഞ്ഞൊരു ഇടി ആയിരുന്നു ഡോർ ഗ്ലാസിൽ....
സാലിംമും നൈഷു പേടിയോടെ അവനെ നോക്കി.... കയ്യിൽ മുഴുവൻ രക്തവും ഒലിപ്പിച്ചു രൗദ്ര ഭാവത്തിൽ നിൽക്കുന്ന അവനെ കണ്ടതും അവരുടെ ഉള്ളിൽ ഭീതി പടർന്നിരുന്നു....
മുട്ടിയിരുമ്മി ആരും കാണാതെ കൊഞ്ചികുഴയുന്നതിന്നും തൊട്ടു തലോടുന്നതിന്നും പേര് വേറെയാ..
ഇതൊരു ഓഫീസ് ആണ്... അല്ലാതെ നിങ്ങളെ ബെഡ്റൂം അല്ല....
പരിഹാസത്തോടെ അംജദ് പറയുന്ന വാക്കുകൾ അവളെ തീ പോലെ ചുറ്റിവരിഞ്ഞു കൊണ്ടിരുന്നു..
താൻ എന്തെങ്കിലും മിണ്ടിയാൽ അതിന്റെ ഫലം കൂടി അനുഭവിക്കുക നൈശു ആണെന്ന് അറിയുന്നുണ്ട് സാലി ദേഷ്യം കടിച്ചർത്തി....
അല്ല ഇനിയിപ്പോ പുതിയ സെറ്റപ്പ് തുടങ്ങി യത് ആവും അല്ലെ....
അവൾ കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ തല താഴ്ത്തി...
??????
ശിവ ആ റൂം വിട്ടു പുറത്തു പോയില്ല.
കൃഷ് ആദിയും ഒക്കെ അങ്ങോട്ട് പോയി മിണ്ടിയാൽ ഒന്നോ രണ്ടോ വാക്കുകളിൽ മിണ്ടും.... ഒന്നുകിൽ കിടക്കും അല്ലെങ്കിൽ ബാൽക്കാനിയിൽ പോയി ഇരിക്കുന്നത് കാണാം....
ഇങ്ങനെ ആയ അവൾ വല്ല ഡിപ്രഷൻ സ്റ്റേജിൽ എത്തും....ആദി ആധിയോടെ രുദ്രനെയും അർഷിയെയും നോക്കി പറഞ്ഞു...
രുദ്ര് ഒരു നിമിഷം ആലോചിച്ചു നിന്നു... പിന്നെ അവിടത്തെ സർവന്റ്സ്നെ മൊത്തം വിളിപ്പിച്ചു....
എല്ലാർക്കും ഒരു മാസത്തെ ലീവ് ആണ്...
ജോലി ചെയ്തില്ലെങ്കിലും ഈ മാസത്തെ ശമ്പളം മാനേജർ തരും... അടുത്ത മാസം മുതൽ വന്ന മതി..(രുദ്ര് )
അവരൊക്കെ പോയി....
അപ്പൊ ഇവിടത്തെ ജോലി ആര് ചെയ്യും (ആദി )
ശിവാനി ചെയ്തോളും... അതും പറഞ്ഞു രുദ്ര് എഴുന്നേറ്റു പോയി... പോകുമ്പോൾ അർഷിയെ ഒന്ന് നോക്കി അവൻ... അർഷി തിരിച്ചു കണ്ണ് ചിമ്മി കാണിക്കുന്നത് ആദി കണ്ടു.... പലപ്പോളും അത്ഭുതം ആണ് അവർ തമ്മിലുള്ള കമ്യുണിക്കേഷൻ... പരസ്പരം മിണ്ടണ്ട... പറയണ്ട... മൌനത്തിൽ പോലും അവർ സംസാരിക്കുന്നുണ്ടാവും... പരസ്പരം അവർക്ക് മനസ്സിൽ ആകും മറ്റേ ആളുടെ മനസ്സിൽ ഉള്ളത്... അസൂയ ആണ് പലപ്പോഴും തോന്നാറുള്ളത്... ഇപ്പോ എന്താനാവോ അസുരന്റെ ഉള്ളിൽ.... അവൻ ആലോചനയോടെ അർഷിയെ നോക്കി...
വെറുതെ ഇരിക്കുമ്പോഴാ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നെ.... അവളെ ഓരോ ജോലി കൊടുത്തു ആക്റ്റീവ് ആക്കാനാ
പറഞ്ഞെ... പിന്നെ നിനക്കൊന്നും ഇവിടെ വേറെ പണിയില്ലല്ലോ... അവളെ ഹെല്പ് ചെയ്ത മതി....
അപ്പൊ നിനക്ക് എന്താ പണി...
ഞാൻ കറക്ട് ടൈം ഡെയിനിങ്ടേബിളിൽ എത്തും... തല്ക്കാലം ആ ജോലി മാത്രം ഞാൻ ചെയ്യുന്നുള്ളൂ...
അങ്ങോട്ട് വാ ഞാൻ ഉരുട്ടി വായിൽ വെച്ചു തരാം...
ആണോ താങ്ക്സ് അപ്പൊ കൈ കഴുകേണ്ട ആവിശ്യം ഇല്ല..... അത് ലാഭം ആയി....
നിന്നെയൊക്കെ ഉണ്ടല്ലോ..... ആദി പല്ല് കടിച്ചു....
അർഷി തിരിച്ചു ഇളിച്ചു കാണിച്ചു....
ആ രുദ്ര് ഒരുത്തന നിന്നെ വഷളാക്കുന്നെ.
അദ്ധ്യേ മടിയൻ ആയിരുന്നു ഇപ്പോ കുഴിമടിയൻ ആയി...
ഡാ എന്റെ ഉമ്മച്ചി വിചാരിച്ചിട്ട് നന്നായിട്ടില്ല പിന്നെയാ നീ... ചുമ്മാ ടൈം വേസ്റ്റ് ആക്കാതെ പോയി ജോലി നോക്ക്...
ഞാൻ പോയി അവളെ വിളിച്ചു ഐശ്വര്യം ആയി ഒരു ചായ ഇടീച് വരാം...
അത് പറഞ്ഞു അർഷി ശിവയുടെ റൂമിലേക്ക് കയറി ചെന്നു...
അവനെ കണ്ടതും പേടിയോടെ അവൾ എഴുന്നേറ്റ് നിന്ന്...അവന്റെ മുഖത്ത് നോക്കാതെ തലതാഴ്ത്തി നിന്നു....
അവന്ന് ക്ലാസ്സിൽ സാർ വന്ന എഴുന്നേറ്റു നിൽക്കുന്ന സ്റ്റുഡന്റ്സിനെ ഓർമ വന്നേ...
സെർവന്റ് ലീവ് ആണ്... ഒരു ചായ ഇട്ടു തരോ.... ചെറു ചിരിയോടെ ചോദിച്ചു.
ആദ്യം കണ്ണ് മിഴിച്ചു നോക്കി.... പിന്നെ തലയാട്ടികൊണ്ട് റൂമിൽ നിന്നും പുറത്തു ഇറങ്ങി...
റൂമിൽ ഇറങ്ങി വരുന്നവളെ ആകാംഷയോടെ നോക്കി നിൽക്കുന്ന ആദിയെയും കൃഷ്നെയും അവൻ കണ്ടു. അവളെ കണ്ടതും രണ്ട് പേരുടെയും മുഖം വാടിയിരുന്നു...
കഴുത്തിൽ താലിയും ഇല്ല നെറ്റിയിൽ സിന്ദൂരം ഇല്ല... ദേവ് ഇല്ലാത്തപ്പോൾ പോലും താലി ഇല്ലെങ്കിൽ പോലും നെറ്റിയിൽ കട്ടിയിൽ സിന്ദൂരം ഇട്ടിട്ടുണ്ടാവും.... താലി തിരിച്ചു കൊടുക്കുമ്പോൾ അങ്ങനെ ഒരു പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു....
ഞങ്ങൾക്ക് എല്ലാർക്കും വേണം... അർഷി അവൾ പോകുമ്പോൾ വിളിച്ചു പറഞ്ഞു...
അർഷി അവൾ താലി ഇട്ടില്ലല്ലോ... ആദി നിരാശയോടെ പറഞ്ഞു...
കുറച്ചു ടൈം കൊടുക്കെടാ അവൾക്ക്... സിറ്റുവേഷൻ ആയി ഒന്ന് പൊരുത്തപ്പെട്ടു വരട്ടെ....
മാമ പറഞ്ഞത് പോലെ ആ താലിയാണ് അവളുടെ രക്ഷ എന്നല്ലേ അത് ഇട്ടില്ലെങ്കിൽ പ്രശ്നം അല്ലെ.... കൃഷന്റെ ശബ്ദത്തിൽ പേടി നിറഞ്ഞിരുന്നു....
അവളുടെ കയ്യിൽ ഇടത് കൈമുട്ടിന് മുകളിൽ തോളിന് താഴെ ആയി ആ താലിയുണ്ട്... (അർഷി )
എന്നാലും അതെങ്ങനെ ഏട്ടൻ അറിഞ്ഞേ....
ഞങ്ങൾക്ക് എല്ലാർക്കും അറിയാം... ലച്ചു പറഞ്ഞു തന്നതാ.... ലച്ചുനും മുത്തശ്ശിക്കും മാത്രം അതറിയൂ....
അപ്പോഴാ രുദ്ര് അങ്ങോട്ട് വന്നത്.. അവന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടാരുന്നു... അത് കണ്ടതും എല്ലാരെ ചുണ്ടിൽ ചിരി വിരിഞ്ഞു....
അവനെ പൊക്കി അല്ലെ.... കൃശ് അവനെ കെട്ടിപിടിച്ചു....
എന്റെ മോന്റെ ആഗ്രഹം എപ്പോഴെങ്കിലും നിറവേറ്റി തരാതിരുന്നിട്ട് ഉണ്ടോ... അവൻ തിരിച്ചു കൃഷ്നെ ചേർത്ത് പിടിച്ചു...
എനിക്ക് എന്റെ കൈ കൊണ്ട് തന്നെ കൊല്ലണം ഏട്ടാ.... എന്റെ അച്ഛനെ കൊന്ന എല്ലാരേം എന്റെ കൈ കൊണ്ട് തന്നെ കൊല്ലണം... ഉറച്ച ശബ്ദത്തിൽ പറഞ്ഞത് എങ്കിലും അവന്റെ കണ്ണ് നിറഞ്ഞിരുന്നു...
നമ്മുടെ അച്ഛനെ കൊന്നവരെ വെറുതെ വീടോടാ.... ആദി അത് പറഞ്ഞു ഇപ്പുറത്തു നിന്നും ചേർത്ത് പിടിച്ചു....
നീനുവിന് ഒന്നും മനസ്സിൽ അയില്ലെങ്കിലും
കൃഷ്നെ അവർ ചേർത്ത് പിടിച്ചത് കണ്ടു കുശുമ്പ് കേറിയിരുന്നു....
നിക്ക് ബാപ്പയുണ്ടല്ലോ... അത് പറഞ്ഞു അർഷിയുടെ മടിയിൽ കേറി ഇരുന്നു മുഖത്ത് മുഴുവൻ കിസ്സ് കൊടുക്കാൻ തുടങ്ങി. എല്ലാവരും അവളെ തന്നെ നോക്കി... പിന്നെ കാര്യം മനസ്സിലായെ....
ഇങ്ങനെ ഒരു കുശുമ്പിപ്പാറു.... രുദ്രൻ അവളെ എടുത്തു ഇക്കിളിയിട്ടത്തോടെ അവൾ ചിരി തുടങ്ങിയിരുന്നു... ബാക്കി ഉള്ളവർ കൂടി അവളെ മാറി മാറി എടുത്തതും അവളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി... ആ ചിരി ഒരുപാട് സങ്കടങ്ങൾക്കിടയിലും അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തിയിരുന്നു...
ചായയും എടുത്തു അങ്ങോട്ട് വന്ന ശിവയുടെ ചുണ്ടിൽ ആ പുഞ്ചിരി വിടർന്നു....
അവൾ നീനുവിന് പാൽ എടുത്തു അവളെ എടുത്തു ടേബിളിൽ പോയി ഇരുന്നു.... ആരെയും വിളിച്ചില്ലെങ്കിലും ബാക്കിയുള്ളവർ അവിടെ വന്നിരുന്നു....
ഏട്ടത്തിയമ്മയോട് പറയാൻ മറന്നു ഏട്ടനും കാക്കു ചായ കുടിക്കില്ല.... കൃഷ് ശിവയോടെ പറഞ്ഞു...
അവർക്ക് ഞാൻ കോഫി തന്നെ എടുത്തേ അതിൽ രണ്ട് കപ്പ് കോഫി ആണ്...ശിവ മുഖം ഉയർത്തതെ പറഞ്ഞു....
അർഷിയുടെയും രുദ്രന്റെയും മുഖത്ത് അത്ഭുതം നിറഞ്ഞു... ദേവ് ആയി വീട്ടിൽ ഉള്ളപ്പോൾ ചായ ആണ് കൊണ്ട് തരാറ്... ഇഷ്ടം അല്ലെങ്കിൽ കുടിക്കാറുണ്ട് അതോണ്ട് തന്നെ ഒന്നും പറയാതെ കുടിക്കും.... പിന്നെ ഇപ്പോ ആരാ അത് പറഞ്ഞു കൊടുത്തേ...
അർഷിയുടെ ചിന്തയിൽ സംശയങ്ങൾ പെരുകുകയാരുന്നു.... എന്റെ ഇഷ്ടം ഇവൾ എങ്ങനെ അറിഞ്ഞു... എന്നെ കാണുമ്പോൾ പലപ്പോളും മുഖത്ത് പേടിയും പതർച്ചയും ആണ്... എന്നെ മുന്പേ അറിയാരുന്ന പോലെ ഒരു തോന്നൽ....
ആദി കോഫി എടുത്തു രുദ്രിനെ നേരെ നീട്ടി....
രുദ്ര് ദേഷ്യത്തോടെ അവനെ നോക്കി അത് വാങ്ങിയില്ല... ആദി അത് ടേബിളിൽ തന്നെ വെച്ചു.... കൃഷ് എടുത്തു രുദ്രിന് കൊടുത്തു... രുദ്ര് അത് വാങ്ങി കുടിച്ചു....
കോഫി എങ്ങനെ ഉണ്ടെന്ന് അറിയാൻ എല്ലാരേം നോക്കിയ ശിവ രുദ്രിന്റെയും ആദിയുടെയും മുഖഭാവം കണ്ടിരുന്നു...
രുദ്ര് ആദിയും തമ്മിൽ നല്ല അടുപ്പത്തിൽ അല്ലെന്ന് അവൾക്ക് മനസ്സിലായി... പെട്ടന്ന് രുദ്ര് അവളെ നോക്കിയത്. പരസ്പരം കണ്ണുകൾ ഇടഞ്ഞതും ഒരു പിടച്ചിലോടെ അവൾ മിഴികൾ താഴ്ത്തി.
അത് കണ്ടതും അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു...
നല്ല ബെസ്റ്റ് ടൈം ആണല്ലോ ഞാൻ വന്നേ... അതും പറഞ്ഞു ഐഷു ഓടി വന്നു...
അപ്പൊ ഏട്ടത്തിയമ്മ ഐശ്വര്യമായി എനിക്ക് കൂടി ടീ എടുത്തോ....
നീ അതിന്ന് ടീ യും കോഫിയൊന്നും കുടിക്കാറില്ലല്ലോ.......
രുദ്ര് ശിവയും അർഷിയും ഒന്നിച്ചു ആയിരുന്നു അത് ചോദിച്ചേ....
അവർ പരസ്പരം ഞെട്ടലോടെ നോക്കി.... ബാക്കിയുള്ളവരും....
ശിവക്ക് എങ്ങനെ അവൾ ടീ കുടിക്കാറില്ല എന്ന് അറിയാ... (അർഷി)
ശിവയിൽ ഒരു വിറയൽ പടർന്നു.... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.... മറന്നു കഴിഞ്ഞ പലതും ഇപ്പോൾ ഓർമയിൽ വരുന്നു.... അംജുക്കന്റെ ആനിയായി മാത്രം മാറുന്നു... അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു...
ശിവക്ക് ഞങ്ങളെ പറ്റി എല്ലാം അറിയാലോ... അർഷി വിടാൻ ഭാവമില്ലാതെ വീണ്ടും പറഞ്ഞു....
അർഷിക്കാന്റെ ഉമ്മ പറഞ്ഞിരുന്നു എല്ലാരേം പറ്റി .... അവൾ അവരെ മുഖത്ത് നോക്കാതെ പറഞ്ഞു...
അവർ ഒന്ന് മൂളുകമാത്രം ചെയ്തു....
ഐഷുനു ജ്യുസ് എടുക്കാം പറഞ്ഞു അവൾ ധൃതിയിൽ അടുക്കളയിലേക്ക് പോയി....
അവൾ തിരിച്ചു വരുമ്പോൾ ഐഷുവും അവരും സിറ്റൗട്ടിൽ ഇരിക്കുകയാരുന്നു.
ജ്യുസ് കൊടുത്തു പോകാൻ നോക്കിയ അവളെ ഐഷു അവിടെ പിടിച്ചു ഇരുത്തിച്ചു.... ശിവ ഒന്നും മിണ്ടിയില്ലെങ്കിയിലും അവർ സംസാരിക്കുന്നതും കേട്ട് ഇരുന്നു.... അവൾ ഐഷുവിന്റെ കൈ എടുത്തു കൈക്കുള്ളിൽ പിടിച്ചു.... വാർത്തനത്തിൽ ഐഷു അതൊന്നും അറിഞ്ഞില്ല... അവൾ കൃഷ് ആയി തല്ല് കൂടുന്ന തിരക്കിൽ ആയിരുന്നു.... ആ ബ്രെസ്ലേറ്റിലൂടെ അവൾ ഒന്ന് തലോടി....
എന്റെ ഓർമ്മക്കായി സൂക്ഷിച്ചു വെച്ചോണം കേട്ടല്ലോ....
എടി ആനകുട്ടി ഇത് കണ്ടിട് വേണോ എനിക്ക് നിന്നെ ഓർക്കാൻ... നീയേ എന്റെ മനസ്സിൽ ആണ് സ്ഥാനം പിടിച്ചത്. നിന്നെ ഓർക്കാൻ ഈ ഒണക്ക ബ്രെസ്ലെറ്റ് ഒന്നും വേണ്ട...
അഥവാ ഞാൻ ചത്തു പോയ ഓർക്കലോ..
വേണ്ടത്തീനം പറയുന്നോടി.... അവളുടെ
കവിളിൽ ഒറ്റ അടി ആയിരുന്നു...
എനിക്കെങ്ങും വേണ്ടിത് നീ തന്നെ എടുത്തോ പറഞ്ഞു വലിച്ചു എറിഞ്ഞു...
പിന്നെ കാൽ പിടിച്ചാണ് തിരിച്ചു വാങ്ങിയത്....അന്ന് ഇത് ഐഷുനു കൊടുക്കണേ പറഞ്ഞു ഏല്പിച്ചത് ആയിരുന്നു.
ആര് തന്നെന്നു പറയും....
ഇക്കാക്ക ഒരു പെണ്ണിനെ ആരും അറിയാതെ ഫ്ലാറ്റിൽ അടിച്ചോണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞോ... അവർക്ക് ഇൻസ്പിറേഷൻ ആകട്ടെ...
ആക്കല്ലേ... എനിക്ക് പേടിയൊന്നും ഇല്ല ആരറിഞ്ഞാലും... മീഡിയസ് ഒക്കെ എനിക്കിട്ട് പണിയാൻ തലയും കുത്തി നിൽക്കാ.. വല്ല കേസോ മറ്റോ ആയാ പതിനെട്ടു തികയാത്ത പെണ്ണ എന്ന പ്രോബ്ലം വരും... അതു കൊണ്ട് മാത്രമ ഞാൻ അടങ്ങി നില്കുന്നെ... മൂന്നാൽ മാസം കൂടി കഴിഞ്ഞോട്ടെ ധൈര്യത്തോടെ ആദ്യം പോകുന്നെ എന്റെ വീട്ടിലേക്ക് തന്നെയാ..
അവളുടെ ചുണ്ടിൽ ആ ഓർമ്മകൾ പുഞ്ചിരി വിരിയിച്ചു...
ചൈനയിൽ ഒരു മീറ്റിംഗ് പോകുമ്പോ കൂടെ കൂട്ടിയത് ആയിരുന്നു. അവിടെ വെച്ച് ഒരു സ്ത്രീ ഉണ്ടാക്കുന്ന കണ്ടപ്പോൾ ആഗ്രഹം തോന്നി കൂടെയിരുന്നു ഉണ്ടാക്കിത... രണ്ട് വർഷം കഴിഞ്ഞു പിരിഞ്ഞിട്ട്.... ഇപ്പോ ഓർക്കുന്നുണ്ടാവോ എന്നെ... അതോണ്ട് ആണോ സൂക്ഷിച്ചു വെച്ചേ.... മാര്യേജ് കഴിഞ്ട്ടുണ്ടാവോ...
ഏട്ടത്തിക്ക് ഈ ബ്രെസ്ലെറ്റ് ഇഷ്ടം ആയോ...അന്നും നോക്കുന്ന കണ്ടല്ലോ...
പെട്ടന്ന് അവളെ സംസാരം കേട്ട് ജാള്യത തോന്നി.... ബാക്കിയുള്ളോരും അവളെ നോക്കുന്ന കണ്ടു....
രുദ്റിന് അന്ന് കാറിൽ വെച്ചു നോക്കിത് ഓർത്തു...
ഏയ് ഞാൻ ചുമ്മാ നോക്കിതാ.
നല്ല ഭംഗിയുണ്ടല്ലോ.... എവിടുന്നു വാങ്ങിത
ആദി അത് പിടിച്ചു നോക്കി പറഞ്ഞു....
അവൾ ഒരു പരുങ്ങളോടെ എല്ലാരേം നോക്കി... അർഷിയുടെ മുഖം കൂർത്തു...
എവിടുന്നാ ഐഷു ഇത്.... അർഷിയുടെ സ്വരം കടുത്തതും എഴുന്നേറ്റു ഓടാൻ നോക്കിയ അവളെ രുദ്ര് പിടിച്ചു വെച്ചു....
ദയവു ചെയ്തു തല്ലരുത്.... ഞാൻ മോഷ്ടിച്ചതാ.... അവൾ തല ചൊറിഞ്ഞോണ്ട് പറഞ്ഞു...
മോഷ്ടിച്ചതോ അവർ വാ പൊളിച്ചു...
ഇത് അംജുകാകുന്റെ റൂമിൽ ഷെൽഫിൽ ഉണ്ടാരുന്നതാ... ഞാൻ ഒരു ദിവസം റൂമിൽ പോയപ്പോ അത് പിടിച്ചു എന്തോ ആലോചിച്ചു നില്കുന്നെ കണ്ടു... ഞാൻ നല്ല ഭംഗിയുണ്ട് കാണട്ടെ പറഞ്ഞതും... കാണണ്ട പറഞ്ഞു ലോക്കറിൽ വെച്ചു പൂട്ടി... ഒന്ന് നോക്കാൻ പോലും വിട്ടില്ല.... പോരാത്തതിന് അനുവാദം ചോദിക്കാതെ റൂമിൽ കേറിയെന്ന് പറഞ്ഞു വഴക്ക് പറഞ്ഞു..... എനിക്ക് വാശി കേറി....കാകു ഇല്ലാത്തപ്പോ എടുത്തു നോക്കി...
എന്താന്ന് അറിയില്ല വല്ലാത്തൊരു ഇഷ്ടം തോന്നി... ഞാൻ എടുത്തോണ്ട് പോന്നു...
അവർ എല്ലാരും വായും പൊളിച്ചു അവളെ നോക്കി നിന്നു....
ആ കണ്ടമൃഗം അറിഞ്ഞില്ലേ എന്നിട്ട്... (അർഷി )
ആവോ അറിയില്ല.... ഞാൻ തിരിച്ചു കൊടുത്തില്ല.... ചോദിച്ചൊന്നും ഇല്ല...
മിക്കവാറും ആ സന പിശാചിന്റെ ആയിരിക്കും... അവന്റെ കോപ്പിലെ അഞ്ചു വർഷത്തെ പ്രണയസ്മാരകം.... അർഷിയുടെ മുഖത്ത് പുച്ഛം കലർന്നിരുന്നു...
എന്നാലും അവളെ പോലൊരുത്തിയെ എങ്ങനെ സ്നേഹിച്ചുന്നു അറിയാതെ.... രുദ്ര്ന്റെ മുഖത്ത് വെറുപ്പ് കലർന്നിരുന്നു..
അവർ തമ്മിൽ പ്രണയിക്കുന്നു അതെന്താ നിങ്ങൾ ഓർക്കാതെ... അംജുക്ക എന്തായാലും അവളെ കെട്ടും... നിങ്ങൾ അവൾ ആയി പൊരുത്തപ്പെടാൻ ശ്രമിക്ക്. അർഷിയുടെ ബാബി ആകാൻ പോകുന്നവളാ.... അത് മറക്കരുത്. ആദി പറഞ്ഞതും രൂക്ഷമായി അവനെ നോക്കി അർഷിയും രുദ്രും....
ഓകെ അവൾ നന്നായി എന്ന് തന്നെ കരുതാം... ഇപ്പോ കക്ഷി നല്ല സ്വഭാവം ആണ്... ദേവച്ചനും അവളെ തന്തയും ആയുള്ള പ്രശ്നം ഒക്കെ മറക്കാം... നൈശൂനെ ആക്സിഡന്റിൽ കൊല്ലാൻ നോക്കിതോ...ഉള്ളിൽ ക്രിമിനൽ മൈന്റ് ഉള്ള അവളെ എങ്ങനെ വിശ്വസിക്കും അത് പറ.... (അർഷി )
അംജദ് അത് അറിഞ്ഞും ആണല്ലോ സനയെ സ്നേഹിച്ചത്... പിന്നെ നിങ്ങൾക്ക് എന്താ... ശിവയെ രുദ്ര് സ്നേഹിക്കുന്നുണ്ടല്ലോ.... അവളെ ബന്ധുക്കൾ മൊത്തം നമ്മുടെ ശത്രുക്കൾ ആണ്... എന്നിട്ടും സ്വീകരിക്കുന്നില്ലേ... അത് പോലെ തന്നെ ആണ് അംജുക്കന്റെ പ്രണയവും... പിന്നെ നൈശൂനെ കൊല്ലാൻ നോക്കിത് അത് പോസിസിവനെസ് കേറി ചെയ്തു പോയതാ പറഞ്ഞു എല്ലാരേം മുന്നിൽ വെച്ച് മാപ്പ് പറഞ്ഞു... ആ പ്രശ്നം തീർന്നു
എനിക്ക് പറ്റുന്നില്ല... അത് അംഗീകരിക്കാൻ... അർഷി അരിശത്തോടെ അത് പറഞ്ഞു ആ ബ്രെസ്ലെറ്റ് വലിച്ചു പൊട്ടിച്ചു എറിഞ്ഞു...
ശിവ എല്ലാം കേട്ട് തറഞ്ഞു നിൽക്കരുന്നു.
അംജുക്ക സ്നേഹിക്കുന്നത് സനയെ ആണെന്നോ.... അതും അഞ്ചു വർഷം...
അല്ലെന്ന് വിളിച്ചു പറയാൻ നാവും മനസ്സും ഒരുപോലെ അലമുറയിട്ട് കൊണ്ടിരുന്നു.
സനയെ പ്രണയിക്കുന്നുണ്ടെങ്കിൽ തന്നെ ഞാൻ പോയതിന് ശേഷം ആയിരിക്കും...
ആത്മാർത്ഥ പ്രണയം അത് മറക്കാൻ പെട്ടെന്ന് ആർക്കെങ്കിലും കഴിയോ....
അംജുക്ക ചതിക്കുകയാരുന്നോ അപ്പോൾ ....
ഒരിക്കലും ഇല്ല.... അങ്ങനെ ചിന്തിച്ച അവളോട് തന്നെ അവൾക്ക് വെറുപ്പ് തോന്നി.... അടുത്ത് എങ്ങാനും സ്നേഹിച്ചത് ആയിരിക്കും സനയെ ... അർഷി പറഞ്ഞത് പോലെ ശത്രുവിന്റെ മോളായത് കൊണ്ട് കളവ് പറഞ്ഞത് ആയിരിക്കും അഞ്ചുവർഷം എന്ന്.... എവിടെ ആയാലും ആരുടെ കൂടെ ആയാലും സന്തോഷത്തോടെ ജീവിക്കണം എന്നെ ആഗ്രഹിച്ചിട്ട് ഉള്ളു.... പക്ഷെ മൂന്ന് വർഷത്തെ പ്രണയം എത്ര പെട്ടെന്ന് അംജുക്ക മറന്നു സനയെ പ്രണയിച്ചേ... എങ്ങനെ കഴിഞ്ഞു അത്... വിശ്വസിക്കാൻ ആവുന്നില്ല... അവൾ സ്വന്തം അവസ്ഥ ഓർത്തു..... അംജുക്കയെ എങ്ങനെ കുറ്റം പറയാൻ പറ്റും.... എന്റെ ഉള്ളിലെ പ്രണയം മറന്നു തന്നെ അല്ലെ ഞാൻ ദേവിനെ പ്രണയിച്ചത്.... അത് പോലെ ആകില്ലേ അംജുക്കയും..... താലി കെട്ടിയവനെ അല്ലെ സാഹചര്യം കൊണ്ട് പ്രണയിച്ചത് അല്ലെ ഞാൻ .... പക്ഷെ അംജുക സനയെ പ്രണയിക്കുകയല്ലേ ചെയ്തേ.... അതെങ്ങനെ കഴിഞ്ഞേ.... ചോദ്യം ഉത്തരം ഒക്കെ സ്വയം പറഞ്ഞു കൊണ്ടിരുന്നു മനസ്സിൽ.... സന....
ആ പേരിൽ തന്നെ എന്തൊക്കെ അസ്വസ്ഥത അവളിൽ പടർന്നു....
ഏതോ ഒരുത്തിക്ക് വേണ്ടി ഇവിടെ തല്ല് കൂടണ്ട... വിട്ടേക്ക്... കൃഷ് അന്തിമതീർപ്പ് ആയി പറഞ്ഞു...
അത് തന്നെ.... അപ്പോൾ ഏട്ടത്തി നല്ലൊരു പാട്ട് പാടി ഈ സന്ദർഭം സന്തോഷഭരിതം ആക്കിക്കോ.... (ഐഷു )
ശിവ എല്ലാരേം ഒന്ന് നോക്കി.... എനിക്കിപ്പോ പാടാൻ മൂഡില്ല പറഞ്ഞു എഴുന്നേറ്റു.... മനസ്സ് നീറി പുകയുന്നുണ്ട്...
സനയെ പറഞ്ഞപ്പോൾ അർഷിയുടെയും രുദ്രിന്റെയും മുഖത്തെ വെറുപ്പ് മനസ്സിൽ തീ ആയി പടരുന്നു... അംജുക്കന്റെ ജീവിതം ഹാപ്പിയല്ലേ അപ്പോൾ....കണ്ടു മുട്ടണ്ടയിരുന്നു ആരെയും.... അറിയണ്ടാരുന്നു ഒന്നും.....
ഡീ... നീയല്ലേ പറഞ്ഞെ നിന്റെ അമ്മ പാട്ട് പാടും നല്ല രസം ഉണ്ടെന്ന് ഒക്കെ.... എന്നിട്ട് പാടില്ല പോലും.... എന്റെ ഉമ്മയൊക്കെ പാടും.... ഐഷു നീനുനെ ഓരോന്ന് പറഞ്ഞു കുത്താൻ തുടങ്ങി.....
എന്റെ അമ്മ പാടും.... ദീദി പോ... അവളുടെ ചുണ്ടുകൾ കൂർത്തു....
എന്നാ നീ പറഞ്ഞു നോക്ക്.... നിന്നെ ഇഷ്ടം ഉണ്ടെങ്കിൽ പാടും.... നിന്നെ ഇഷ്ടം അല്ല അപ്പോ..... ഐഷു വെല്ലുവിളിയോടെ പറഞ്ഞു....
അമ്മേ...... നീനുവിന്റെ വിളിയാണ് മുന്നോട്ട് നടക്കുന്നതിന്ന് ഇടയിൽ അവളെ തടഞ്ഞു നിർത്തിത്....
എന്റെ അമ്മയല്ലേ.... സങ്കടത്തോടെ പറയുന്നത് കേട്ടതും ശിവ അവളെ എടുത്തു കെട്ടിപിടിച്ചു....
ദീദി പറഞ്ഞു അമ്മക്ക് എന്നോട് ഇഷ്ടം ഇല്ലെന്ന്...
ശിവ ഐഷുനെ നോക്കി... അവൾ ആദിയുടെ പിറകിലേക്ക് വലിഞ്ഞു എത്തി നോക്കുന്നെ കണ്ടു.... അവളുടെ ഉണ്ട കണ്ണുകളിൽ കുസൃതി കണ്ടതും ശിവ ചുണ്ട് കടിച്ചു കണ്ണുരുട്ടി....
അവൾ ഇളിച്ചു കാണിച്ചു...
അമ്മ പാട്....
ശിവ എന്തൊക്കെ പറഞ്ഞിട്ടും നീനു വിട്ടില്ല
അവസാനം പാടാന്ന് സമ്മതിച്ചു...
പറയാതെ അറിയാതെ നീ പോയതല്ലേ..
ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ...
ഒരുനോക്കു കാണാതെ നീ പോയതല്ലേ..
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ...
സഖിയേ നീ കാണുന്നുവോ...
എന്‍ മിഴികള്‍ നിറയും നൊമ്പരം...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ..
അന്നു നാം തങ്ങളില്‍ പിരിയും രാവ്..
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്........
അവളുടെ ഓർമകളിൽ മുഴുവൻ അവളുടെ പ്ലസ് ടു ലൈഫ് ആയിരുന്നു....
കുറ്റബോധം കൊണ്ട് ശരീരം വിറച്ചു.... ശബ്ദം ഇടറി.... കണ്ണുകൾ നിറഞ്ഞു ഒഴുകി.... അവൾ പെട്ടന്ന് അവിടെ മുട്ട് കുത്തി ഇരുന്നു മുഖം പൊത്തി പൊട്ടിക്കരഞ്ഞു.... എല്ലാവരും ഷോക്ക് ആയ പോലെ നിന്നു.... അവളുടെ ശബ്ദ മാധുര്യത്തിൽ മതി മറന്നു നിൽക്കുക ആയിരുന്നു എല്ലാരും...
രുദ്ര് പെട്ടന്ന് ആയിരുന്നു അവളെ മുന്നിൽ മുട്ട് കുത്തി നിന്നു മുഖത്തെ കൈ മാറ്റിയത്.... ആദ്യം അവളൊന്നും കുതറിയെങ്കിലും പിന്നെ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കെട്ടിപിടിച്ചു
അവളുടെ പിടി അവനിൽ മുറുകാൻ തുടങ്ങിയതും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു....
ശിവാ.... അവന്റെ സ്വരം അർദ്രമായി അവളുടെ കാതിൽ പതിഞ്ഞു...
ദേവ്.... അവൾ പിടച്ചിലോടെ വിളിച്ചു
ദേവ് അല്ല രുദ്ര്.... അവന്റെ ഉറച്ച ശബ്ദം അവൾ കേട്ടെങ്കിലും അവൾ അവനെ വിട്ടില്ല.... രുദ്ര് ആണെന്ന് അറിഞ്ഞിട്ടും തന്നിൽ അഭയം തേടിയവളെ ഓർത്ത് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു....
ബാക്കിയുള്ളവർ അവരെ ശല്യപെടുത്താതെ അവിടെ നിന്നും അകത്തേക്ക് നടന്നു... നീനു അങ്ങോട്ട് പോകാൻ നോക്കിയതും അവളെ എടുത്തു ആദി ആദ്യം പോയിരുന്നു...
ശിവ കരച്ചിൽ അടങ്ങിയതും അവനെ വിട്ടു.... സോറി... ഞാൻ പെട്ടെന്ന്... അവൾ പറഞ്ഞു ഒപ്പിച്ചു എഴുന്നേറ്റു പോയി...
രാത്രി ആരും പറയാതെ തന്നെ അവൾ ഫുഡ് ഉണ്ടാക്കാൻ അടുക്കളയിൽ കയറി. ആദിയും കൃഷ് സഹായിക്കാൻ കൂടെ കൂടി
അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും അവർ കേട്ടില്ല... പിന്നെ അവളൊന്നും പറഞ്ഞില്ല.
പറയുന്നതിന് മൂളുന്നത് അല്ലാതെ അവൾ ഒന്നും സംസാരിച്ചില്ല... പക്ഷെ ആ മൂടികെട്ടിയ അവസ്ഥ മാറിയിരുന്നു... അത് അവരിൽ സമാധാനം പടർത്തി....
????????
ശിവയുടെ കൂടെ നീനു കിടന്നത്.... ശിവയും ഉറങ്ങി എന്ന് കണ്ടതും അവർ വാതിൽ മെല്ലെ അടച്ചു പുറത്തു ഇറങ്ങി...
അവർ പോയതും അവൾ കണ്ണ് തുറന്നു...
വൈകുന്നേരം കൃഷ് അവരും സംസാരിച്ചത് ഒക്കെ അവൾ കേട്ടിരുന്നു.... അവർ ആരെയോ കൊല്ലാൻ പോകുന്നു എന്ന് അവൾക്ക് മനസ്സിലായിരുന്നു... പേടിയെക്കാൾ ഉപരി കൃഷിന്റെയും അവരുടെയും മുഖത്ത് പടർന്ന വേദന ആയിരുന്നു അവളുടെ ഉള്ളിൽ തെളിഞ്ഞു നിന്നത്... അത് കൊണ്ട് തന്നെ അവർ ചെയ്യുന്നത് തെറ്റെല്ലാന്ന് അവളുടെ ഉള്ളിൽ ഉറച്ചിരുന്നു....
അതോടൊപ്പം അവളുടെ ഉള്ളിൽ അവളുടെ പഴയ കാലം ഒക്കെ മറവിയിലേക്ക് തള്ളിയിട്ടിരുന്നു...
എല്ലാം മറന്നു രുദ്റിന്റെ ഭാര്യയായി....നീനു മോളെയും കൃഷ്ന്റെയും അമ്മയായി.... ആദിയുടെ ഏട്ടത്തിയമ്മയായി മാത്രം മാറണം.... മാറിയേ പറ്റു....അംജുക്കനെ ഫേസ് ചെയ്യാൻ വയ്യ... സ്നേഹത്തോടെ മാത്രം കണ്ട മുഖത്ത് വെറുപ്പ് കാണാൻ വയ്യ... ഇവരുടെ പ്രശ്നം ഒക്കെ കഴിഞ്ഞു എല്ലാം തുറന്നു പറയണം.... രുദ്രിനെയും കൂട്ടി മാപ്പ് പറയാൻ പോകണം.... ഒരു പാട് കാര്യങ്ങൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് അവൾ കിടന്നു... മനസ്സ് സ്വസ്ഥം ആയ പോലെ അവൾക്ക് തോന്നി... നാളെ മുതൽ താൻ നേരിടാൻ പോകുന്നത് ഇതിലും വലിയ പ്രശ്നങ്ങൾ ആണെന്ന് അറിയാതെ.... നൈഷന അംജദ് എന്ന അഗ്നിയുമായി അവൾക്ക് മേലെ വരുമെന്ന് അറിയാതെ അവൾ സ്വസ്ഥം ആയി ഉറങ്ങി....
അതെ സമയം നൈഷന ഉറക്കം വരാതെ ഉണ്ടായിരുന്നു ഐഷ മെൻഷനിൽ....
അവൾ ഡിവോഴ്സ് പേപ്പറിലേക്ക് ഉറ്റുനോക്കി ഇരുന്നു.... നാളെ മുതൽ ഈ വീട്ടിൽ സ്ഥാനം ഇല്ല... എല്ലാം അവസാനിക്കുകയാണ്... അവൾ മേശയിൽ നിന്നും മഹർ എടുത്തു. അവളുടെ കണ്ണിൽ നിന്നും ചുടുകണ്ണുനീർ ഒഴുകിയിറങ്ങി അതിലേക്ക് ഇറ്റിവീണു...
ഇവിടുന്ന് പോകാതിരിക്കാൻ കഴിഞ്ഞെങ്കിൽ.... ഈ മഹർ മരണം വരെ അണിയാനുള്ള ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ.... ആരോടും സമ്മതിച്ചു കൊടുത്തില്ലെങ്കിൽ പോലും അവളുടെ ഉള്ളം കൊതിക്കുന്നുണ്ടായിരുന്നു അത്.... ഒരിക്കലും നടക്കാത്ത ആഗ്രഹം ആണെന്ന് അറിയുന്നൊണ്ട് തന്നെ അവളുടെ ചുണ്ടിൽ പുച്ഛചിരി വിടർന്നു....
ആദ്യമായി അവൾ സ്വയം മറന്നു പൊട്ടിക്കരഞ്ഞു.... ആ മഹർ നെഞ്ചോട് ചേർത്ത് കരഞ്ഞു തളർന്നു ഉറക്കിലേക്ക് വീണു....
??????
തന്റെ മുഖത്തേക്ക് ശക്തിയിൽ വെള്ളം പതിച്ചതും സൂര്യ മെല്ലെ കണ്ണ് തുറന്നു....
ഒന്ന് അനങ്ങിയതും അവൻ വേദന കൊണ്ട് പുളഞ്ഞു അലറി കരഞ്ഞു....
ആ കരച്ചിൽ കേട്ട് കൃഷ്ന്റെ മുഖത്ത് ആനന്ദത്താൽ ചിരി വിടർന്നു...
എന്നെ ഒന്ന് കൊന്ന് താ രുദ്ര്.... അവന്റെ കാൽക്കൽ കിടന്നു പുളയുന്ന സൂര്യയെ അവൻ പുച്ഛത്തോടെ നോക്കി....
....... തുടരും