എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 52

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 52🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


തന്റെ മുന്നിൽ മരണവേദന കൊണ്ട് പിടയുന്ന അമ്മയെ കണ്ടു മനസ്സ് തകർന്നു
നിന്നു അവൻ....

ഓർക്കുന്നുണ്ടോ സൂര്യാ ഈ നിമിഷം...ഈ സമയം...ഈ ദിവസം.... എന്റെ അച്ഛൻ എന്റെ മുന്നിൽ സ്വയം മരണം വരിച്ചു നിന്നത്.... എന്റെ കണ്മുന്നിൽ വെച്ച് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും ഒന്ന് അനങ്ങാൻ പോലും ആവാതെ നിന്ന എന്റെ അവസ്ഥ ഓർക്കുന്നുണ്ടോ നീ ...എന്റെ ലച്ചു പ്രസവവേദന കൊണ്ട് പുളയുമ്പോഴും തന്റെ വേദന പോലും ഓർക്കാതെ തന്റെ ഭർത്താവിന് വേണ്ടി നിന്റെ കാൽക്കൽ വീണു കരഞ്ഞത് ഓർക്കുന്നുണ്ടോ നീ.... ആ പാവത്തിനെയും വെറുതെ വിട്ടോ നീ... രുദ്രന്റെ വാക്കുകളിലെയും കണ്ണുകളിലെയും കോപഗ്നി താങ്ങാൻ ആവാതെ സൂര്യ കണ്ണുകൾ അടച്ചു.... മരണവേദനയിൽ പിടയുന്ന ദേവിന്റെയും ലച്ചുവിന്റെയും രുദ്രിന്റെയും മുഖങ്ങൾ അവന്റെ മുന്നിൽ തെളിഞ്ഞു നിന്നു....

നീ മരണം പോലും അർഹിക്കുന്നില്ല സൂര്യ.
മരണം വരെ നിന്നെ നരകവേദന അനുഭവിപ്പിച്ചു കൊല്ലാകൊല ചെയ്യാൻ അറിയാഞ്ഞിട്ടല്ല.... പകയുടെ കനൽ മനസ്സിലേറ്റി ജീവിക്കാൻ ഇവനെ കൂടി കൂടെ കൂട്ടാൻ വയ്യ.... അത് കൊണ്ട് മാത്രം ആണ് നിനക്ക് ഞാൻ മരണം വിധിക്കുന്നത്.... അതും ഇവന്റെ കൈ കൊണ്ട് തന്നെ.... കൃഷ്നെ അവന്റെ മുന്നിലേക്ക് നിർത്തി രുദ്ര് പറഞ്ഞു...

നീ തനിച്ചല്ല പോകുന്നത് കൂട്ടിന് ശ്രീ മംഗലത്തെ മഹേഷ്വർ എന്ന മഹിയെ കൂടി തൊട്ട് മുൻപ് അയച്ചിട്ടുണ്ട്... വെട്ടി നുറുക്കി തെരുവ് പട്ടികൾക്ക് ഇട്ട് കൊടുത്തിട്ടുണ്ട് അവനെയും...ആദി പുച്ഛത്തോടെ പറഞ്ഞു....

സൂര്യക്ക് തന്റെ മരണം മുന്നിൽ എത്തിയെന്ന് മനസ്സിലായി....

രുദ്ര് കണ്ണ് കൊണ്ട് കാണിച്ചതും കൃഷ് നിറഞ്ഞ കണ്ണുകൾ തുടച്ചു അവന്റെ അടുത്തേക്ക് പോയി....

തന്റെ മുഖത്തൂടെ കത്തി കൊണ്ട് കുത്തി വരഞ്ഞതും സൂര്യ പിടഞ്ഞു കൊണ്ട് അലറി കരഞ്ഞു കണ്ണ് തുറന്നു.... കൃഷ്നെ നോക്കി ദയനീയമായി കരയനെ അവന്ന് ആയുള്ളൂ....  കൃഷിന്റെ കയ്യിലെ കത്തി അവന്റെ ദേഹത്തു ഒരണുപോലും വിടാതെ കേറിയിറങ്ങി.... അവന്റെ ശരീരത്തിലെ അവസാന ശ്വാസം പോകും വരെ പകയോടെ അവൻ കത്തി കൊണ്ട് കുത്തി....  അവസാനം സൂര്യയുടെ വയറ്റിലേക്ക് കത്തി കുത്തിയിറക്കുമ്പോൾ അവൻ പൊട്ടിക്കരഞ്ഞു പോയിരുന്നു....

അച്ഛാ..... അവൻ കത്തി വലിച്ചു എറിഞ്ഞു അലർച്ചയോടെ മുഖം പൊത്തി പൊട്ടികരഞ്ഞതും രുദ്ര് അവനെ പൊതിഞ്ഞു പിടിച്ചിരുന്നു....

                 🔥🔥🔥🔥

രാവിലെ കിച്ചു ശിവാലയത്തിലേക്ക് വന്നു
അവർ ടീ കുടിക്കുമ്പോഴാ അവൻ അങ്ങോട്ട് വന്നേ....

ശിവ കിച്ചുവിനെ കണ്ടു അടുത്തേക് ചെന്നു....

ഹാപ്പി ബർത്ടെ ശിവാ... കിച്ചു അവളെ കെട്ടിപിടിച്ചു സന്തോഷത്തോടെ പറഞ്ഞു.
അവൾ തിരിച്ചു പുഞ്ചിരിച്ചു.... കിച്ചു പിന്നെയാ ഡയിനിങ് ടേബിളിൽ ചായ കുടിച്ചു ഇരിക്കുന്ന ആദിയെയും അർഷിയെയും കൃഷ്‌നെയും കണ്ടത്....

ഹാപ്പി brdy ശിവ... അവരും വിഷ് ചെയ്തു.

അതിൽ ഒരു സന്തോഷമോ ആത്മാർത്ഥതയോ ഇല്ലെന്ന് ശിവക്ക് മനസ്സിലായിരുന്നു... രാവിലെ എഴുന്നേറ്റ മുതൽ അവരുടെ ആരുടെ മുഖത്ത് തെളിച്ചം ഇല്ലെന്ന് അവൾ ശ്രദ്ധിച്ചിരുന്നു...

അപ്പോഴാ നീനുവിനെ തട്ടിക്കൊണ്ടു രുദ്ര് അങ്ങോട്ട് വന്നത്....

ഇന്ന് ശിവേടെ ബർത്ടെ ആണോ... ഇന്ന് എന്റെയും brdy ആണല്ലോ.... നീനു കൊഞ്ചലോടെ പറഞ്ഞു....

കിച്ചുവും ശിവയും അത്ഭുതത്തോടെ അവരെ നോകിയെ...

അപ്പൊ ഇന്ന് നീനുന്റെ brdy പാർട്ടി ഉണ്ടാകുമല്ലോ കിച്ചു അവരെ നോക്കി ചോദിച്ചു....

ഇല്ലല്ലോ... ഇന്ന് എന്റെ അച്ഛേയും അമ്മയും അമ്പോറ്റിടെ അടുത്ത് പോയതാ.. അചോണ്ട് പാർത്തി ഇല്ല
അല്ലെ അച്ഛാ.... ഞാൻ അമ്പലത്തിൽ പോകും അല്ലെ.. അവിടെ അച്ഛയും അമ്മയും ഉണ്ടാകും... അല്ലെ....നീനു രുദ്റിന നോക്കി പറഞ്ഞു

അവൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു... തെളിച്ചം ഇല്ലാത്തൊരു ചിരി കണ്ടു രുദ്റിന്റെ മുഖത്ത്....

ശിവയും കിച്ചുവും ഞെട്ടലോടെ അവരെ നോക്കിത്....

അച്ഛനും ലച്ചുമ്മയും മരിച്ച ദിവസം കൂടിയ ഇന്ന്.... അമ്പലത്തിൽ പോണം.... അവർക്ക് ബലിയിടണം... ഒന്ന് നീനുമോളെ ഒരുക്കി കൂടെ വരോ... കൃഷ് അവളോട് ചോദിച്ചു.

അവൾ എന്ത് പറയണം അറിയാതെ വേദനയോടെ അവനെ നോക്കി..
പിന്നെ നീനുവിനെ വാങ്ങി അകത്തേക്ക് പൊയ്... കൂടെ കിച്ചുവും....

മഹിയങ്കിലിനെ ഇന്നലെ മുതൽ കാണുന്നില്ല.... പോലീസിൽ പരാതിയൊക്കെ കൊടുത്തു.... വലിയച്ചനും മിസ്സിംഗ്‌ ആണ്....അവിടെ കരച്ചിലും ബഹളം ഒക്കെ ആണ്. ഞാൻ പോട്ടെ.... ശിവയോട് പറഞ്ഞു കിച്ചു പോയി....

അവൾ ഒരു നിമിഷം കിച്ചു പോകുന്ന  നോക്കി ചിന്തിച്ചു നിന്നു.... ലച്ചുവിന്റെയും ദേവച്ചന്റെയും മരണത്തിൽ അവർക്ക് പങ്കുണ്ടെങ്കിൽ അവർ ജീവനോടെ തിരിച്ചു വരില്ല കിച്ചു.... അവൾ ഒരു നെടുവീർപ്പോടെ ഓർത്തു... പ

അവൾ പെട്ടെന്ന് തന്നെ റെഡിയായി വന്നു... ആദിയും കൃഷ് അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു... കാറിൽ കേറുമ്പോൾ രുദ്ര് അർഷിയും സിറ്റൗട്ടിൽ നില്കുന്നെ കണ്ടു....

രുദ്രേട്ടൻ വരുന്നില്ലേ അവൾ ആദിയെ നോക്കി....

അവൻ കുറച്ചു കഴിഞ്ഞു വന്നോളും...  അവൻ ബലിയിടില്ല അച്ഛനും ലച്ചുനും....ആദി നിസ്സഹായവസ്തയോടെ രുദ്രിനെ നോക്കി പറഞ്ഞു...

അതെന്താ...

അവന്റെ മനസ്സിൽ ഇപ്പോഴും കെടാതൊരു അഗ്നിയുണ്ട്... അതണയുന്ന ദിവസം അവൻ ചെയ്യുള്ളു....

ശിവ അവനെ തന്നെ നോക്കി.... രുദ്ര് പെട്ടന്ന അങ്ങോട്ട് നോക്കിയത്... പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൾ മുഖം താഴ്ത്തി....

അല്ല ഈ അസുരൻ  ബ്രഹ്മചാരി അല്ലെ... പിന്നെങ്ങനെ എന്നെ കല്യാണം കഴിച്ചത്....
ബ്രഹ്മചാരികൾ കല്യാണം കഴിക്കില്ലല്ലോ...

ആദി പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടിപോയി....

കൃഷ് അവനും അമ്പരപ്പോടെ അവളെ നോക്കി...

നീയെന്താ പറഞ്ഞെ....

ആദി ചോദിച്ചപ്പോഴാ അവൾ ചോദിച്ചതിലെ അബദ്ധം മനസ്സിലാക്കിയത്

അത്.... പിന്നെ... ആയിഷു ഇന്നലെ പറഞ്ഞത....

ഞാനും കരുതി നിന്നോട് ഇതൊക്കെ ആരാ പറഞ്ഞെന്ന്...

ബ്രഹ്മചാരി ആയിരുന്നു.... അവന്റെ മനസ്സ് ഒരുത്തി അടിച്ചോണ്ട് പോയി... ഇപ്പോ കന്യകൻ ആണോന്ന് തന്നെ ഡൌട്ട് ആണ്.... ആദി ശിവയെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു...

അങ്ങേർക്ക് അപ്പൊ പ്രണയം ഉണ്ടാരുന്നോ.... അവൾ ഒരു ഞെട്ടലോടെ ചോദിച്ചേ...

നിന്റെ കാര്യം പറഞ്ഞെ ശിവാ.... ആവിശ്യം ഉള്ളപ്പോ നിന്റെ തലയിൽ ഒന്നും ഓടില്ല....

അവൾ അതിന്ന് ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു....

ഇവിടെ വന്ന ശേഷം ഇപ്പോഴാ അവൾ സംസാരിച്ചതു അതോണ്ട് തന്നെ ആദിയിലും കൃഷ്ലും ചെറിയൊരു ആശ്വാസം തോന്നി....

അമ്പലത്തിൽ പോയെങ്കിലും അവൾ തൊഴുതൊന്നും ഇല്ല.... അവരെ കൂടെ തന്നെ നിന്നു എന്ന് മാത്രം ഉള്ളു... അവർക്കുള്ള ബലികർമ്മം ചെയ്യുമ്പോൾ മാത്രം കൈകൂപ്പി കണ്ണടച്ചു അവൾ പ്രാർത്ഥിച്ചു.... അവരുടെ വീട്ടിലെ ഫോട്ടോയിലെ രൂപം മനസ്സിൽ തെളിഞ്ഞു.

എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ കണ്ടു അവരെയും നോക്കി കണ്ണുകൾ തുടച്ചു തിരിഞ്ഞു നടക്കുന്ന രുദ്രിനെ....

അവന്റെ സങ്കടം വേദനയും കാണുമ്പോൾ അവളുടെ നെഞ്ചും വേദനിക്കുന്നത് അവൾ അറിഞ്ഞു....

കാറിൽ വെച്ച ഷർട്ട് എടുത്തു ഇടുമ്പോഴാ അവരുടെ കഴുത്തിലെ രുദ്രക്ഷമാല അവൾ ശ്രദ്ധിച്ചത്.... ആദിയുടെയും കൃഷ്ന്റെയും രുദ്രിന്റെയും കഴുത്തിൽ ഒരു പോലെയുള്ള മാല ആണ്... രുദ്ര് അപ്പോഴാ അടുത്തേക്ക് വന്നത്... അവരുടെ മാലയിലെ ലോക്കറ്റ് ചെറിയ രുദ്രക്ഷത്തിൽ കോർത്തുള്ള ഒരു ബ്രെസ്ലേറ്റ് നീനുവിന്റെ കയ്യിൽ കെട്ടികൊടുത്തു....

നല്ല രസം ഉണ്ടല്ലോ.... അല്ലെ ആദി... അവൾ ചിരിയോടെ എല്ലാർക്കും കൈ ഉയർത്തി കാണിച്ചു....

ദേവ്അച്ഛയുടെ ആണ്.... ഒരിക്കലും കളയരുത്... പൊട്ടിക്കുകയും ചെയ്യരുത്...
രുദ്ര് അവളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു

ആ മാലയുടെ ലോക്കറ്റ് ഊരി അതിൽ കോർത്തു ഉണ്ടാക്കിയത് ആണെന്ന് അവൾക്ക് മനസ്സിലായി...

വീട്ടിൽ എത്തിയിട്ടും വല്ലാത്തൊരു മൗനം ആയിരുന്നു അവിടെ.... അവൾ ഭക്ഷണം എടുത്തു വിളിച്ചെങ്കിലും ആരും വന്നില്ല...
അവളോട് കഴിച്ചോ എന്ന് മാത്രം പറഞ്ഞു.

ഉച്ചക്കും അത് തന്നെ ആയിരുന്നു അവസ്ഥ.... അവർ തിന്നതോണ്ട് തന്നെ അവളും കഴിച്ചില്ല... നീനുവിന് മാത്രം കൊടുത്തു...

രാത്രി ആയിട്ടും ആരും റൂമിൽ നിന്നും ഇറങ്ങിയില്ല... ഭീതിയുളവക്കുന്ന മൗനം മാത്രം എല്ലായിടത്തും കെട്ടി നിന്നു.... ഉച്ചക്ക് രാവിലെ കഴിക്കാത്തൊണ്ട് അവൾ രാത്രി ഒന്നും ഉണ്ടാക്കിയില്ല..

അവൾക്ക് അവർക്ക് എന്താ സംഭവിച്ചേ അറിയണം ഉണ്ടായിരുന്നു... അവരുടെ അവസ്ഥ കണ്ടു ചോദിക്കാനും തോന്നിയില്ല...

പുറത്തു ആരോ വന്നത് കണ്ടു രുദ്ര് അർഷിയും പോയി നോക്കി....

അമറും ഉമ്മയും ആയിഷുവും അനുവും കൂടി കയറി വന്നു....

അവരെ ശബ്ദം കേട്ട് ആദിയും കൃഷ് കൂടി വന്നു...

ഇന്നത്തെ ദിവസം ഇവിടെ പട്ടിണി മത്സരം നടത്തുന്നുണ്ടോ.... അത് പറഞ്ഞു കുറെ പാത്രം ഡയിനിങ് ടേബിളിൽ കൊണ്ട് വെച്ചു....

മര്യാദക്ക് വന്നു എല്ലാരും ഭക്ഷണം കഴിക്ക്.

വിശപ്പില്ലാഞ്ഞിട്ട ഉമ്മ... ഇവർ കഴിച്ചോളും പറഞ്ഞു രുദ്ര് അകത്തേക്ക് പോകാൻ നോക്കിയതും അവർ അവരുടെ കയ്യിൽ പിടിച്ചു....

ദേവ് ഇന്ന് വരെ നിങ്ങളെ പട്ടിണികിട്ടിട്ടുണ്ടോ.... ഇതൊക്കെ കണ്ടു അവൻ വേദനിക്കെ ഉള്ളു.... അവൻ എങ്ങും പോയിട്ടില്ലെടാ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും.... നിങ്ങൾ പട്ടിണികിടക്കുമ്പോ അവന്ന് സന്തോഷം ഉണ്ടാകോ.... അവരെയും കൂട്ടി വന്നു കഴിക്കാൻ നോക്ക്.... അവന്റെ മുഖത്ത് കൈ വെച്ചു അവർ പറഞ്ഞതും

രുദ്രിന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കൂടി ഇറ്റി വീണിരുന്നു...

ഇന്ന് നീനുവിന്റെയും ശിവയുടെയും ജന്മദിനം കൂടി ആണ്... ദേവ് ഉണ്ടാരുന്നേൽ ഇവിടിപ്പോ ഒരു ഉത്സവം ആയിരുന്നേനെ.... നല്ലൊരു ദിവസം ആയിട്ട് സെന്റി അടിച്ചു നില്കുന്നു....
അത് പറഞ്ഞു അവന്റെ കയ്യും പിടിച്ചു അവിടെ കൊണ്ട് പോയി ഇരുത്തി. ബാക്കിയുള്ളോരേ കൂടി വിളിച്ചു ഇരുത്തി..

ശിവ ഇതൊക്കെ നോക്കി ദൂരെ നിന്നെ ഉള്ളു...

ഇനി നിന്നെ കൂടി പ്രത്യേകം ക്ഷണിക്കനോ
വാ വന്നിരിക്ക് പറഞ്ഞു അവളെ അവിടെ പിടിച്ചു ഇരുത്തി...

പിറന്നാൾകാരിക്ക് ഇന്ന് എന്റെ വക സ്പെഷ്യൽ ആണ് പറഞ്ഞു കോഴികറി വിളമ്പാൻ നോക്കിയപ്പോൾ അർഷി തടഞ്ഞു....

ഉമ്മ അവൾ ഇറച്ചി കഴിക്കില്ല....

എന്ന മീൻ കറി ഉണ്ടെന്ന് പറഞ്ഞു...

അവൾ വെജിറ്ററിയൻ ആണ്.... ആ വീട്ടിൽ ആരും മത്സ്യവും മാംസവും ഒന്നും കഴിക്കില്ല... ആ വീട്ടിൽ കയറ്റാൻ പാടില്ലെന്ന് ഉള്ളു... അതോണ്ട് സ്ത്രീകൾ ആരും കഴിക്കാറില്ല.... രുദ്ര് പറഞ്ഞു.

ഞാനത് മറന്നു നമ്മളെ ലച്ചുന്റെ ബാക്കി ആണല്ലേ ഇതും.... ഇവരെ കൂടെ ഇരിക്കുന്നെന്ന് പ്രശ്നം ഉണ്ടോ....

അവൾ ഇല്ലെന്ന് തലയാട്ടി...

ലച്ചു തിന്നില്ലെന്ന് ഉള്ളു.... ഉണ്ടാക്കി കൊടുക്കും....ഇവർക്കൊക്കെ ഇറച്ചിയും മീനും ഇല്ലാതെ തൊണ്ടയിൽ നിന്നും ഇറങ്ങില്ല... അവർ ചിരിയോടെ പറഞ്ഞു

ഇവൾക്കും അതൊന്നും പ്രശ്നം ഇല്ല.. നീനുവിന് തിന്നാൻ കൊടുക്കാറുണ്ട്...

ഓരോന്ന് സംസാരിച്ചു സംസാരിച്ചു മൂടികെട്ടിയ അന്തരീക്ഷം തെളിയുന്നത് പോലെ അവരുടെ മുഖത്തെ വേദനയും സങ്കടം ഒക്കെ മനസ്സിലേക്ക് ഒതുക്കിയിരുന്നു അവർ....

എല്ലാവരും ഫുഡ് കഴിച്ചുന്നു വരുത്തി എഴുന്നേറ്റു....

അമർ അവരെയും കൂട്ടി ഗാഡനിൽ കാറ്റും കൊണ്ട് സംസാരിച്ചു ഇരുന്നു.. ശിവയെയും കൂട്ടി അങ്ങോട്ട്‌ വന്നു ഉമ്മയും....

അനുചേച്ചി എവിടെ.... ഐഷു ചോദിച്ചപോഴാ ശിവയും നോക്കിയത്...

വന്നത് കണ്ടു എന്നല്ലാതെ അവളെ എവിടെയും കണ്ടില്ല.... അവളോട് ആരും സംസാരിക്കുന്നില്ലെന്ന് ശിവ ശ്രദ്ധിച്ചിരുന്നു

ഉമ്മ അവളെ വിളിച്ചതും അവൾ അങ്ങോട്ട് വന്നു.... അവളെ കണ്ടതും ആദിയുടെ മുഖം മാറുന്നത് കണ്ടു ശിവ അനുവിനെ നോക്കി... അവളുടെ മുഖത്ത് സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു....

                     🔥🔥🔥🔥

അനു അങ്ങോട്ട്  വന്നതും ... ആദിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നത് കണ്ടതും അർഷി അവളെ അടുത്തേക്ക് പോയി....

ഉമ്മച്ചി ദേ എന്റെ ഭാവി കെട്ടിയോൾ കൂടി വന്നിട്ടുണ്ട്ട്ടോ.... അർഷി അവളെ കയ്യിൽ പിടിച്ചു ഉമ്മാന്റെ മുന്നിൽ നിർത്തി പറഞ്ഞു....

നീ ശരിക്കും ഇവളെ കെട്ടോ.... അവർ പുരികം ഉയർത്തി അവന്നെ പുച്ഛത്തോടെ നോക്കി അവന്റെ ഉമ്മ ചോദിച്ചു....

പിന്നല്ലാതെ ഉമ്മച്ചി ഒരു നിലവിളക്ക് വാങ്ങി റെഡിയാക്കിക്കോന്നെ. ഞാൻ ഇപ്പൊ തന്നെ റെഡിയാ.... അർഷി ചെറു ചിരിയോടെ പറഞ്ഞു...

എന്റെ ജീവിതം നശിപ്പിച്ച പോരാഞ്ഞിട്ടാണോ ഇനി ഇവളെ മെക്കിട്ട് കേറുന്നെ.... പിന്നിൽ നിന്നും ഒരു പരിഹാസം കേട്ടതും എല്ലാരും തിരിഞ്ഞു നോക്കി....

നൈഷന.....

ഇവളെ ആരാടാ ക്ഷണിച്ചത്.... അർഷി രുദ്രിനെ നോക്കി മെല്ലെ പറഞ്ഞു....

ഞാൻ അല്ല അത് എനിക്ക് അറിയൂ...

ഓഹ് ഇനി ഞാൻ വന്നൊണ്ട് ആരെയും മുഖം ചുളിയണ്ട.... അവൾ ചുണ്ട് കോട്ടി...
പിന്നെ അനുവിന്റെ അടുത്ത് പോയി അവളെ കയ്യിൽ പിടിച്ചു....

ചാവേണ്ടി വന്നാലും ഈ നാറിയെ വിശ്വസിക്കരുത് അനു.... എന്റെ ജീവിതമോ നശിച്ചു. മരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ഒറ്റ പ്രാർത്ഥന. ഇനി നീ കൂടി ഇവന്റെ വാക്കിൽ വീണു പോകരുത്....
  

                                        (നൈഷന )

അർഷി മെല്ലെ മുങ്ങാൻ നോക്കിതും അവന്റെ കോളറയിൽ കയറി പിടിച്ചിരുന്നു അവൾ.....

അങ്ങനെ അങ്ങ് മുങ്ങിയാലോ മോനെ....
കഷ്ടപ്പെട്ട് ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്തത് നീ ഇവിടുണ്ടാകുന്ന് ഓർത്തു മാത്രമ...

അത് ഞാൻ.... ഞാൻ നിന്നെ കാണാൻ പോണോന്ന് ഉമ്മാനോട് കുറച്ചു മുന്നേ കൂടി പറഞ്ഞെ ഉള്ളു.... അല്ലേ ഉമ്മ... അവൻ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു....

ഉമ്മ മോനെ താങ്ങി നുണ പറയണ്ട.... ഞാൻ വന്നത് നിന്നോട് ഒരു കാര്യം പറയാനാ.... പറഞ്ഞിട്ട് പൊക്കോളാം...

എല്ലാരും അവളെ നോക്കി... അവൾ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്തു അവന്റെ നേരെ നീട്ടി....

അർഷി അത് വാങ്ങി നോക്കി...

ഡിവോഴ്സ് പേപ്പർ.....

ഞാൻ ഒപ്പിട്ടുണ്ട്...ഒറ്റ ഒപ്പ് അത് മാത്രം മതി.... നിങ്ങളെ ആരെയും കണ്മുന്നിൽ പോലും വരില്ല ഞാൻ...  ആരെയും വേദനിപ്പിക്കാനോ സങ്കടപെടുത്താനോ വന്നത് അല്ല... എന്റെ ഗതി കേട് കൊണ്ട വരേണ്ടി വന്നത്.... ഇങ്ങോട്ടാ വരുന്നെന്നു ഉപ്പയും ഉമ്മയും പോലും എന്നിൽ നിന്നും മറച്ചു വെച്ചു. ഞാൻ വരുന്നു കരുതിയോണ്ട് ആവും. നിങ്ങൾക്കും ശല്യം ആണെന്ന് അപ്പോഴാ മനസ്സിലായെ... അർഷി എന്നെ കാണുന്നിടത് നിന്നും മുങ്ങും ഫോൺ വിളിച്ച എടുക്കില്ല അതോണ്ടാ വേറെ വീട് ആണെന്ന് പോലും നോക്കാതെ ഇങ്ങോട്ട് വന്നേ. എന്നോട് പൊറുക്കണം... രുദ്രേട്ടനോടും പറയണം ഇനി ശല്യയി മുന്നിൽ വരില്ലെന്ന്....അവൾ അർഷിയുടെ കയ്യിൽ ആ പേപ്പർ കൊടുക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ കൂടി അതിൽ ഇറ്റി വീണിരുന്നു.... പോട്ടെ... ചിരിയോടെ എല്ലാരേം നോക്കി...

നിക്കെടി അവിടെ അർഷിദമ്മയുടെ ശബ്ദം ഉയർന്നതും അവൾ പേടിയോടെ തിരിഞ്ഞു നോക്കി....

നിന്നെ ആ വീട്ടിലേക്ക് മരുമകൾ ആയി കൈ പിടിച്ചു കയറ്റിയത് ആരാ.... അവർ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു...

ഉമ്മ.... അവൾ വിറയലോടെ പറഞ്ഞു...

നിന്നെ ഒരു മരുമകൾ ആയാണോ മോൾ അയാണോ ഞങ്ങൾ കണ്ടേ...

സ്വന്തം മോളെ പോലെ കണ്ടേ....

ഒറ്റ അടി ആയിരുന്നു പിന്നെ.... കേറി വരുമ്പോൾ സമ്മതം ചോദിച്ച പോലെ ഇറങ്ങി പോകുമ്പോൾ  സമ്മതം ചോദിച്ചോ നീ....

അവൾ കവിൾ പൊത്തി പിടിച്ചു അവരെ നോക്കി...

എന്തിനാ തല്ല് കിട്ടിയേ മനസ്സിലായോ....

അവൾ തലയാട്ടി....

എന്തിനാ...

ഞാൻ നിങ്ങൾക്ക് ശല്യം ആണെന്ന് പറഞ്ഞോണ്ട്.... അവൾ കരഞ്ഞോണ്ട് പറഞ്ഞു...

ഞങ്ങൾ ഞങ്ങളെ മക്കളെ പോലല്ലേ നിന്നെ കണ്ടത്.... അല്ലെന്ന്.... വീണ്ടും അടിക്കാൻ നോക്കിത്തും അവൾ കയ്യിൽ കേറി പിടിച്ചു...

ആ സാലി പറഞ്ഞു കുറച്ചു സെന്റി അടിച്ച നിങ്ങൾ ഡിവോഴ്‌സ് പേപ്പറിൽ ഒപ്പിടാൻ മോനോട് പറയുന്നു.... അതോണ്ട് പറഞ്ഞെ... ഇനി തല്ലല്ലേ.... എന്റെ ഉപ്പയും ഉമ്മയും പോലും എന്നെയിങ്ങനെ സ്നേഹിച്ചിട്ട് ഉണ്ടാവില്ല....

അത് ശരി.... അവനുള്ളത് ഞാൻ കൊടുത്തോളം.... പിന്നെ ഈ ഡിവോഴ്സ് നടക്കില്ല.... കാരണം അറിയാലോ....

എനിക്ക് പറ്റില്ല ഉമ്മ ഇനിയു ഈ ഭാര്യ വേഷം കെട്ടാൻ.... എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്...

നടക്കില്ല.... എനിക്ക് ഒറ്റ വാക്ക് ഉള്ളു...

എനിക്ക് അർഷിയെ ഭർത്താവ് ആയി കാണാൻ പറ്റില്ല.... എന്നെ ഒന്ന് മനസ്സിലാക്കണം എല്ലാവരും.... ഞാൻ ആലോചിച്ചു എടുത്ത തീരുമാനം ആണ്..
ഈ ഡിവോഴ്സ് നടക്കണം ഉമ്മ.... എനിക്ക് വേണ്ടിയല്ല... ഉമ്മാന്റെ പേരകുട്ടിക്ക് വേണ്ടിയെങ്കിലും .... അവൾ ഇടർച്ചയോടെ പറഞ്ഞു.

വാട്ട്‌..... എല്ലാവരും ഞെട്ടിത്തരിച്ചു അവളെ നോക്കി....

സന രണ്ടു മാസം പ്രഗ്നൻറ് ആണ്....

എന്താ പറയുന്നേ നൈശു നീ... ഉമ്മ അവളെ പിടിച്ചു ഉലച്ചു....

സത്യം ആണ്.... അംജുക്കയും അവൾ തമ്മിൽ ഇപ്പോഴും റിലേഷനിൽ തന്നെ ആണ്... ഒന്നിച്ചു തന്നെ താമസവും.... ഇപ്പോ അവൾ പ്രഗ്നൻറ് ആണ്..... അവൾ മുഖം കുനിച്ചു....

എല്ലാവരും ദയനീയതയോടെ അവളെ നോക്കി....

അവിടം മൗനം നിറഞ്ഞു നിന്നു....

അർഷിടെ തീരുമാനം എന്താ ഇനി .... ഉമ്മ ഗൗരവത്തോടെ ചോദിച്ചു....

അർഷി അവളെ തന്നെ നോക്കി നിന്നു...
കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിലും സങ്കടം പുറത്തു കാണിക്കാതെ പിടിച്ചു നിന്നു ചുണ്ടിൽ കൃത്രിമപുഞ്ചിരി ആയി നില്കുന്നവളെ കണ്ടു അവനും നെഞ്ചിൽ ഒരു നീറ്റൽ തോന്നി.... ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ കല്യാണം.... പക്ഷെ തെറ്റ് പറ്റിയെന്ന് ഇപ്പോഴാ മനസ്സിലായെ.... പെങ്ങളായിട്ടേ കണ്ടിട്ട് ഉള്ളു... ആ ഇവളെ ഞാൻ എങ്ങനെയാ.... അവന്ന് അതോർക്കുമ്പോ തന്നെ ദേഹം തളരുന്ന പോലെ തോന്നി....
ഞാൻ കാരണം ആണ് അവൾ ഇന്ന് ഈ വേദനയൊക്കെ അനുഭവിക്കുന്നത്.... അതിന്റെ കുറ്റബോധം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു...

അർഷിയുടെ അവസ്ഥ മനസ്സിൽ ആയെന്ന വണ്ണം രുദ്ര് അവന്റെ കയ്യിൽ കോർത്തു പിടിച്ചു.... ഞാൻ ഉണ്ട് എന്തിനും കൂടെ എന്ന അവന്റെ ആ ഉറപ്പ് മാത്രം മതിയാരുന്നു അർഷിയുടെ മനസ്സിന്നു....

എനിക്ക് സമ്മതം ആണ് നൈശു ആയിട്ടുള്ള വിവാഹത്തിന്.... അവന്റെ ഉറച്ച വാക്കുകൾ നൈഷ്‌വിൽ ഒഴിച്ച് ബാക്കിയുള്ളവരിൽ സന്തോഷം പടർത്തി.

നൈശു ഞെട്ടലോടെ അവനെ നോക്കി...
പിന്നെ അവന്റെ കോളറയിൽ കയറി പിടിച്ചു....

മതിയായില്ലേ എന്റെ ജീവിതം കൊണ്ട് കളിച്ചത്.... വീണ്ടും എന്നെ വിഡ്ഢി വേഷം കെട്ടിക്കുകയാണോ.... എന്ത് തെറ്റാ ഞാൻ നിങ്ങളോട് ഒക്കെ ചെയ്തേ... എന്നെ ഒന്ന് വെറുതെ വിട് അർഷി.... അവൾ അവന്റെ മുന്നിൽ കൈ കൂപ്പി... പിന്നെ അവന്റെ കാൽക്കലേക്ക് ഊർന്നു ഇരുന്നു....

അവന്നും അവളെ മുന്നിൽ മുട്ട് കുത്തി നിന്നു....

മാപ്പ് ചോദിക്കാൻ പോലും അർഹത ഇല്ലെന്ന് അറിയാം എനിക്ക്.... ഞാൻ ചെയ്ത തെറ്റിന്ന് പരിഹാരം ആകൊന്ന് അറിയില്ല എനിക്ക്.... ഞാൻ നശിപ്പിച്ച ജീവിതം ഞാൻ തന്നെ തിരിച്ചു തരും.... അവൻ അവളെ കൂപ്പിയ കയ്യിൽ പിടിച്ചു പറഞ്ഞു.... അവൾ ഒരു പൊട്ടികരച്ചിലൂടെ അവന്റെ തോളിലേക്ക് ചാഞ്ഞു.... അർഷി നിറഞ്ഞ കണ്ണുകൾ തുടച്ചു അവളെ ചേർത്ത് പിടിച്ചു....

തനിച്ചല്ല.... ഒരിക്കലും ഇനി തനിച്ചു ആക്കുകയും ഇല്ല.... അർഷാദ് അമറിന് വാക്ക് ഒന്നേ ഉള്ളു.... അവളെ ഒന്നുടെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

ഉപ്പയും ഉമ്മയും അവന്റെ ഇരു തോളിൽ ആയി ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറയുന്ന പോലെ കൈ വെച്ചു.... അവന്റെ ഒരു കൈ അപ്പോഴും രുദ്റിന്റെ കയ്യിലും പിടി മുറുക്കിയിരുന്നു....

                🔥🔥🔥🔥
               
എന്താ ഇവിടെ നടക്കുന്നെ ഇതെന്താ സംഭവം... ശിവ ഒന്നും മനസ്സിലാകാതെ കൃഷ്നോട്‌ ചോദിച്ചു.... അവൾ കുറച്ചു പിറകിൽ ആയി എല്ലാം കണ്ടോണ്ട് നിൽക്കരുന്നു അവിടെ...

നൈഷന അർഷിയുടെ വൈഫ്‌ ആണോ...

നൈഷന അംജുക്കന്റെ വൈഫ്‌ ആണ്.... കൃഷ് മറുപടി പറഞ്ഞു...

ശിവ ഞെട്ടിപകച്ചു അവനെ നോക്കി...

എന്നിട്ട് അർഷിനെ കൊണ്ട് കെട്ടിക്കുന്നെ.
നൈശൂനെ കല്യാണം കഴിച്ചു ചതിക്കരുന്നോ അംജുക്ക...   അവൾ ഞെട്ടലോടെയും അവിശ്വാസത്തോടെയും കൃഷിനോട് ചോദിച്ചു...

അംജുക്ക ഇതിൽ തെറ്റൊന്നും ചെയ്തിട്ടില്ല... അംജുക്കയെ കാക്കുവും രുദ്രേട്ടനും കൂടി ചതിച്ചതാ....

നീയെന്താ ഈ പറയുന്നേ... കല്യാണം കഴിഞ്ഞാണോ അംജുക്ക സനയെ സ്നേഹിച്ചത്...

അവൻ അല്ലെന്ന് തലയാട്ടി....

പിന്നെ.... ഇവർ എന്താ ചെയ്തേ അംജുക്കയോട്....

അത്... പിന്നെ അവൻ പറയാനുള്ള മടിയോടെ നിന്നു....

പറ കൃഷ്.... ഇവരെന്താ അംജുക്കയോട് ചെയ്തേ.... അവൾ കൃഷിന്റെ കൈ പിടിച്ചുഉലച്ചു ....

അവളുടെ ഭവമാറ്റം കണ്ടു അവനൊന്നു പകച്ചു... വീണ്ടും അവൾ നിർബന്ധിച്ചതും അവൻ കാര്യം പറഞ്ഞു.....  അവൻ പറഞ്ഞത് കേട്ടതും കൃഷ്നെ കുറച്ചു സമയം തറഞ്ഞു നോക്കി നിന്നു അവൾ..

നൈഷനയെയും അർഷിയെയും രുദ്രിനെയും ഒക്കെ ഒന്ന് നോക്കി... അംജുക്ക... ആ മുഖം മനസ്സിൽ തെളിഞ്ഞതും അവൾക്ക് ചുറ്റും കറങ്ങുന്ന പോലെ തോന്നി.... കേട്ടതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
അംജുക്കയെ എല്ലാരും കൂടി ചതിക്കരുന്നോ .... ആ സത്യം താങ്ങാൻ ഉള്ള ശേഷി അവൾക്ക് ഇല്ലായിരുന്നു. താൻ ഇപ്പൊ വന്നു പെട്ടിരിക്കുന്നത് വലിയൊരു ചുഴിയിൽ ആണെന്ന് മനസ്സിലായി അവൾക്ക്.... എങ്ങനെ ഇതിൽ നിന്നും ഒന്ന് കരകേറും.... അവൾക്ക് ശരീരം തളരുന്ന പോലെ തോന്നി.... അവൾ ബോധം നഷ്ടപ്പെട്ടു കുഴഞ്ഞു വീണു.....

അപ്പോഴും അവളുടെ ചുണ്ടിൽ അംജുക്ക എന്ന പേര് ഉരുവിട്ടിരുന്നു....

കൃഷ്ന്റെ....ഏട്ടാ ഏട്ടത്തിയമ്മ എന്നുള്ള നിലവിളി കേട്ട് എല്ലാരും തിരിഞ്ഞു നോക്കിത്.... ബോധം കെട്ടു വീണു കിടക്കുന്ന ശിവയെ കണ്ടു പേടിയോടെ എല്ലാവരും അങ്ങോട്ട് ഓടി...
നൈഷുവും അവരെ കൂടെ അങ്ങോട്ട് ചെന്നു....

ഒരു പാട് കേട്ടിട്ടുണ്ട് ശിവയെകുറിച്....
അല്ലെങ്കിലും ശിവരുദ്ര്നെ കുറിച്ച് അറിയാത്തവർ ആരും ഇല്ലായിരുന്നു എന്നതാണ് സത്യം.... ആദ്യമായി ശിവയെ കാണുന്ന എക്സൈറ്റ്മെന്റും ഇപ്പൊ ശിവക്ക് എന്താ പറ്റിയെ എന്നുള്ള ടെൻഷനോടെയും അവളുടെ പ്രശ്നം എല്ലാം മറന്നു ശിവയുടെ അടുത്തേക്ക് പോയി അവൾ.....

                                     ...... തുടരും

ശിവ അംജദ്ന് ആരായിരുന്നു.... അവർ എങ്ങനെ പിരിഞ്ഞു.... രുദ്ര് ശിവയും തമ്മിലുള്ള പ്രണയം.... ആദിയും അനുവും തമ്മിലുള്ള പ്രശ്നം... അർഷിയും നൈഷുവും തമ്മിലുള്ള പ്രശ്നം.... ലച്ചുവിനും ദേവിനും എന്ത് സംഭവിച്ചു....
ഇതിനൊക്കെ ഉത്തരം ആയി ഉടൻ ഞാൻ വരാം.... അത് വരേയ്ക്കും ചിന്ന ബ്രേക്ക്‌....






posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


1 Comments
  • Anonymous
    Anonymous Monday, May 2, 2022 at 9:54:00 PM GMT+5:30

    Nth itra late aaye😪 next part nu orupaad break edukkalle

Add Comment
comment url