എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 53

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 53🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


🔥ശിവരുദ്രാഗ്നി 🔥

                🔥LOVE   vs   DESTINY 🔥

🔥53🔥                     𝄟⃝✍️ ഇഫാർ 𝄟⃝🌷


രുദ്രിന്റെ മടിയിൽ തലവെച്ചു കിടക്കാരുന്നു ബോധം വരുമ്പോൾ... അവൾ കണ്ണ് തുറന്നതും കണ്ടത് അവന്റെ തിളക്കമാർന്ന കറുത്ത ഗോട്ടി പോലുള്ള കണ്ണുകൾ ആണ്.... പേടിയോടെയും പരിഭ്രമത്തോടെയും അത് അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് അവൾ കണ്ണ് ചിമ്മാതെ നോക്കി നിന്നു.... നീണ്ട പുരികം.. വിടർന്ന കൺപീലികൾ നിറഞ്ഞ വലിയ കണ്ണുകൾ.... എന്നും റൗദ്രഭാവം മാത്രം കണ്ടിടത് ഇന്ന് ഭയം.... എന്തിന്.... ആർക്ക് വേണ്ടി.... എനിക്ക് വേണ്ടിയാണോ.... അതിന്ന് മാത്രം എന്റെ ആരാ ഇയാൾ... ലച്ചുവിന്റെ അനിയത്തോയോടുള്ള കരുതൽ ആണോ.... അതോ ഭാര്യ ആണെന്നുള്ള സ്നേഹമോ.... അതിന്ന് എന്നെ സ്നേഹിക്കുന്നുണ്ടാവോ.... ഉത്തരം ഒന്നും അറിയില്ലെങ്കിലും ആ മുഖത്ത് നിന്നോ കണ്ണുകളിൽ നിന്നോ നോട്ടം പിൻവലിക്കാതെ നിന്നു....


ഇന്ന് വരെ ഒരു പെണ്ണിനെ നോക്കിയിട്ടില്ല.

ആരെയും ടച് ചെയ്തത് പോലും ഞാൻ കണ്ടിട്ടില്ല...  ഒരു ശരിക്കുള്ള പുഞ്ചിരി പോലും ഒരു പെൺകുട്ടിക്ക് കൊടുത്തതായും ഞാൻ കണ്ടിട്ടില്ല....  ആരെങ്കിലും ഷേക്ക്‌ഹാൻഡ് കൊടുത്താ പോലും തിരിച്ചു കൈകൂപ്പി കാണിക്കും...

അതാണ്‌ അവനെ ബ്രഹ്മചാരി വിളിക്കുന്നെ.... കാണാൻ ഒടുക്കത്തെ ലുക്ക് ആയോണ്ട് പെൺകുട്ടികൾ ആരാധനയോടെ പിറകെ പോകും.... ദാ ഇത് പോലെ മോന്തക്ക്ട്ട് കൊടുക്കും...

എനിക്കും അവന്റെ അച്ഛനും ഇത് പോലെ പ്രിൻസിയുടെ മുന്നിൽ തലയും കുനിച്ചു നിൽക്കേണ്ടി വരും.... അവൻ ഒന്ന് അടിച്ച പിറകെ വാൽ പോലെ എന്റെ അനിയൻ എന്ന കുരിശ് ഉണ്ടാകും.....ഇങ്ങനെ ഉണ്ടോ അവതാരം.... അസുരൻന്ന് ചുമ്മാതല്ല പറയുന്നേ.... ഒരു പെണ്ണ് ഹഗ്ഗ് ചെയ്തു പറഞ്ഞു അവളെ തല്ലിയെന്ന് പറഞ്ഞു  ആരോ വിളിച്ചു പറഞ്ഞപ്പോൾ ദേഷ്യം പിടിച്ചു അംജുക്ക പറഞ്ഞത് കേട്ടാണ് ആദ്യമായി ഈ അസുരനെ പറ്റി കേട്ടത്....


അംജുക്ക ഈ അസുരൻ അപ്പൊ ഗെ ആണോ....


ഒരു മറുപടി കേൾക്കാതെ നിന്നപ്പോ ആണ് അംജുക്കന്റെ മടിയിൽ കിടന്നിടത് നിന്നും മുഖം ഉയർത്തി നോക്കിയേ...


വായും തുറന്നു കിളി പോയ പോലെ നിൽക്കുന്നവന്റെ താടിക്ക് ഇട്ട് ഒന്ന് തട്ടി....


ഞാൻ ഒരു ഡൌട്ട് ചോയ്ച്ചേ അല്ലെ അതിന്ന് ഇങ്ങനെ നോക്കുന്നെ എന്തിനാ...

അങ്ങനെ ആകാലോ... ചിലപ്പോൾ അർഷിയോട് ഫ്രണ്ട്ഷിപ് അല്ലെങ്കിലോ....

രുദ്ര്ന് പ്രണയം അർഷിയോട് ആണെങ്കിലോ....


എണീറ്റ് പോടീ കുരിപ്പേ അവളെ ഒരു കോപ്പിലെ സംശയം... അവളെ തള്ളിതാഴെയിട്ട് എഴുന്നേറ്റു.


അവൾ നടുവും തിരുമ്മി എഴുന്നേറ്റു...


അല്ല അങ്ങനെ ആകലോ വേണേൽ അസുരനെ ഒന്ന് സൂക്ഷിച്ചോ.... ചെക്കൻ കയ്യിന്ന് പോയിട്ട് എന്റെ അനിയൻ... പറഞ്ഞു മോങ്ങിയിട്ട് കാര്യം ഇല്ലാട്ടോ.... അർഷിയെ കൊണ്ട് അസുരൻ പോകും...

They will be in love with each other....

കുസൃതിയോടെ വിളിച്ചു പറയുമ്പോൾ റൂമിലുള്ള മുഴുവൻ സാധനം തന്റെ മേലേക്ക് പറന്നു വരുന്നത് കണ്ടു ഇറങ്ങി ഓടിയിരുന്നു അവൾ....


കുടുംബം കലക്കാൻ നോക്കുന്നോ ആനേ...  എന്റെ ചെക്കന്മാരെ പറഞ്ഞാലുണ്ടല്ലോ എന്നും പറഞ്ഞു തല്ലാൻ വേണ്ടി ഫ്ലാറ്റ് മൊത്തം ഇട്ടു ഓടിച്ചു....ആ ഓർമ്മകൾ അവളുടെ ചുണ്ടിൽ നറുപുഞ്ചിരി വിരിയിച്ചു... നെഞ്ചിൽ നീറുന്ന ഒരു മുറിവും ഉടലെടുത്തു....


 അങ്ങനെ ഉള്ള അങ്ങേര് തന്നെ ആണോ എന്നെ മടിയിൽ കിടത്തിയിട്ട് ഉള്ളെ... ഒരു കൈ കൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്... മറു കൈ തലയിലൂടെ തലോടുന്നുണ്ട്.... അവൻ നോക്കുന്നു തോന്നിയതും അവൾ കണ്ണുകൾ അടച്ചു. പെട്ടന്ന് ആണ് അവളെ നെഞ്ചോട് രണ്ടു കൈ കൊണ്ട് അമർത്തി പിടിച്ചു മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തിയത്.... അവൾ ശ്വാസം എടുക്കുവാൻ പോലും മറന്നു നിന്നു.... അവന്റെ നെഞ്ചിൽ ചുണ്ടുകൾ അമർന്നു... ശരീരമാസകലം ഒരു കുളിർ പൊതിഞ്ഞ പോലെ.... ഈ നെഞ്ചോട് ചേർന്നു കിടക്കാൻ ഇത് പോലെ പൊതിഞ്ഞു പിടിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.... ഈ നെഞ്ചോരം ഇങ്ങനെ കിടക്കാൻ പ്രാർത്ഥിച്ചു പോയിട്ടുണ്ട്.... ദേവ്.... അവളെ ചുണ്ടും മനസ്സും ആ പേര് ഉരുവിട്ടു.... ദേവ് അല്ല രുദ്ര് ആണ്.... മനസ്സിനെ മറികടന്നു ബുദ്ധി പറഞ്ഞതും അവളിൽ പരിഭവവും സങ്കടം ദേഷ്യം ഒക്കെ തിരിച്ചു വന്നിരുന്നു.... എന്നെ വിഡ്ഢി വേഷം കെട്ടിച്ചിട്ട്.... ഒരിക്കൽ എങ്കിലും പറഞ്ഞുടാരുന്നോ ദേവ് അല്ലെന്ന്.... ലച്ചുന്റെ ദേവ് ആണെന്ന് ഓർത്തു ഞാൻ ഇത് വരെ അനുഭവിച്ച ടെൻഷൻ... സ്നേഹിക്കാനോ മറക്കാനോ വയ്യാതെ അനുഭവിച്ച നെഞ്ചിന്റെ പിടച്ചിൽ ഇപ്പോൾ ഓർക്കുമ്പോൾ പോലും പേടിയോടെ ശരീരം വിറക്കാണ്.... അവൾ ആ ഓർമയിൽ അവനെ തള്ളിയതും അവൻ വിട്ടു.... വീണ്ടും അവനോട് ചേർത്ത് പിടിച്ചു...


ശിവാ.... എന്താ പെട്ടന്ന് പറ്റിയെ.... ആ മുഖത്തെ ടെൻഷൻ കണ്ടതും വീണ്ടും അവനിൽ നിന്നും അടരൻ തോന്നിയില്ല...


അവകൊന്നൂല്യ രുദ്ര.... ബിപി കുറഞ്ഞത് ആണ് .... അമർ വഴക്ക് പറയുന്ന പോലെ പറഞ്ഞു....


ശിവ എണീറ്റ് ഇരുന്നു....


ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ബോധം കെട്ട് വീണേ... ഒരു കുഴപ്പം ഇല്ലാത്തോണ്ട് ആണോ അത്... രുദ്രിന്റെ ശബ്ദത്തിൽ ഒരു പേടി കലർന്നിരുന്നു....


അത് പിന്നെ പെട്ടന്ന് ഷോക്കിങ് ആയ എന്തേലും കേട്ട ബോധം കെട്ട് വീഴും... ആദ്യം ആയൊന്നും അല്ല ഇത്.... അവൾ മുഖം ഉയർത്തതെ മെല്ലെ പറഞ്ഞു...


അതെന്താ അങ്ങനെ.... എല്ലാവരിലും അത്ഭുതം കലർന്നിരുന്നു....


ആദ്യം ഒക്കെ ഇങ്ങനെ ഉണ്ടാകാറുണ്ട്.... ഇപ്പോ കുറവാണ്...


അല്ല ഇപ്പോ അങ്ങനെ എന്ത് ഷോക്കിങ് ന്യൂസ്‌ ആണ് കേട്ടത്... (അർഷി )


ഞാൻ കാക്കു സനയെ കല്യാണത്തിന്റെ അന്ന് റൂമിൽ പൂട്ടിയിട്ട് അവൾ ഒളിച്ചോടിപോയെന്ന് എല്ലാരോടും പറഞ്ഞു നൈശൂനെ കൊണ്ട് അംജുക്കനെ കെട്ടിച്ച സ്റ്റോറി പറഞ്ഞു കൊടുത്തിരുന്നു.... അപ്പോഴാ ബോധം കെട്ട് വീണേ... കൃഷ് ചിരി അടക്കിപിടിച്ചു പറഞ്ഞു....


എന്റെ പൊന്ന് മോളെ ബോധം പോകാൻ മാത്രം ഉള്ളതാ എന്ന പിന്നെ നിന്റെ ജീവിതം... നിന്റെ കെട്ടിയോനും ഇവനും കൂടി ചെയ്തു വെച്ച കുരുത്തക്കേടുകൾ പറഞ്ഞാൽ തീരൂല....( ഉമ്മ )


കയ്യിലിരിപ്പ് അത്രക്ക് നല്ലത... എന്റെ മോൻ ആയോണ്ട് പറയല്ല... കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഇനം ആണ് രണ്ടും (ഉപ്പ )


എവിടെ എനിക്കിട്ട് താങ്ങാൻ ഉണ്ടോ കറക്ട് ആയിട്ട് വന്നോളും ഇങ്ങനെ രണ്ടു ദുരന്തതെ ആണല്ലോ പടച്ചോനെ എനിക്ക് ഉപ്പയും ഉമ്മയും ആയി കിട്ടിയേ.... അർഷി രണ്ടാളെയും നോക്കി മുഖം കോട്ടി പറഞ്ഞു....


ഒരു മുൻകരുതൽ പറഞ്ഞു കൊടുത്തേ ആടോ ഇടക്കിടക്ക് ഇങ്ങനെ ബോധം കേടണ്ടല്ലോ അവൾ ( ഉമ്മ )


ഏട്ടത്തിയമ്മക്ക് അറിയോ കാക്കു കൈക്കൂലി കൊടുത്തു പോലീസ് ആയത

ആ സ്റ്റോറി കൂടെ കേട്ടോ എന്ന ഒന്നിച്ചു ബോധം കെടാം.... ഇപ്പോ ആകുമ്പോ മൂന്ന് ഡോക്ടർ ഇവിടുണ്ട്...


പോടാ പന്നി....  അത് പറഞ്ഞു കൃഷിന്റെ വായും പൊത്തിപിടിച്ചു അവനെ തൂക്കി എടുത്തോണ്ട് അർഷി പോയി....


എല്ലാവരിലും ഒരു ചിരി വിരിഞ്ഞിരുന്നു അവിടെ...


അതേ ഇങ്ങനെ ഒരാൾ കൂടി ഉണ്ട്... എന്നെയൊന്നു പരിജയപെടുത്തോ.. നൈശു മുന്നോട്ട് വന്നു.


എന്റെ രുദ്രേട്ടാ അവളെ ഒന്ന് വിട്ടേ... ഞാനും കാണട്ടെ രുദ്രന്റെ പെണ്ണിനെ.......


ശിവ അപ്പോഴ  ശ്രദ്ധിച്ചേ രുദ്രിന്റെ തോളിൽ ചാരി ആണ് ഞാൻ ഉള്ളെ... അവൾ പെട്ടന്ന് നേരെ നിന്നു എഴുന്നേറ്റു...


ശിവ നൈഷനയെ തന്നെ നോക്കി.... കണക്കായ ഹൈറ്റ് വെയിറ്റ് ഉണ്ട്.... ശുദ്ധ വെളുപ്പ് അല്ലെങ്കിലും വെളുത്തിട്ട് തന്നെ ആണ്... നല്ല മുഖക്കോലം.... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി... അത് കാണുമ്പോൾ തന്നെ ആർക്കും തിരിച്ചു ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും... ആ പുഞ്ചിരിക്ക് പിന്നിലെ ചതി കൂടി ഓർത്തതും ശിവയുടെ മുഖത്ത് വെറുപ്പ് കൂടി നിറഞ്ഞിരുന്നു...


ശിവ തന്നെ തന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടു നൈശുന് വല്ലായ്മ തോന്നി.... ചുണ്ടിലെ പുഞ്ചിരി താനേ മാഞ്ഞുപോയിരുന്നു... ശിവക്ക് തന്നെ ഇഷ്ടം ആയില്ലെന്ന് മനസ്സിലായതും  അവൾ മെല്ലെ ഫോണിൽ നോക്കി ആരെയോ കാൾ ചെയ്യുന്ന പോലെ സൈഡിലേക്ക് പോയി....


ആദിയും അർഷിയും ഒക്കെ അവളോട് സംസാരിക്കുകയും എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു അവളെ കെയർ ചെയ്യുന്നത് ഒക്കെ നോക്കി നിന്നു... അവൾ ശിവയെ ദൂരെ നിന്നു നോക്കിനിന്നു .... നീണ്ടു മെലിഞ്ഞ ഒരു സുന്ദരി.... കണ്ടാൽ ഇരുപത് വയസ്സ് ആണെന്ന് പോലും തോന്നിക്കില്ല... ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും...

ഒരു പാവത്താൻ ഭാവം... കാണുമ്പോൾ തന്നെ ഓമനത്തമുള്ള മുഖം.... എന്നോട് എന്തിന് ദേഷ്യം അതിന്ന് ഉത്തരം അവൾക്ക് കിട്ടിയില്ല.... 


ശരിക്കും അർഷിക്ക എന്തിനാ അങ്ങനെ ചെയ്തേ.... ശിവ ആകാംഷയോടെ ചോദിച്ചു.


അർഷി ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി...


എന്നേക്കാൾ രണ്ടു വയസ്സിനു മൂത്തത് ആണ് അംജുക്ക... ഉപ്പാന്റെയും ഉമ്മന്റേയും മൂത്ത സന്തതി... ഞങ്ങൾക്ക് എല്ലാം അംജുക്ക ആണ്... ഉപ്പക്കും ഉമ്മക്കും ഏറ്റവും ഇഷ്ടം മൂപ്പരോടാ... അംജുക്ക വന്ന ശേഷം ആണ്  ഞങ്ങൾ ഉപ്പയും ഉമ്മയും ആയത് അതോണ്ട് അവന ഞങ്ങളുടെ ഭാഗ്യം എന്ന പറയാ...

അംജുക്കക്കും ഞങ്ങൾ എന്ന് വെച്ച ജീവൻ ആണ്... നല്ലൊരു മകൻ ആണ് സഹോദരൻ ആണ് ഫ്രണ്ട് ആണ്.... ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ അംജുക്ക ആണ്... ഇരുപത്തി രണ്ടാം വയസ്സിൽ ആണ് ബിസിനസിലേക്ക് ഇറങ്ങുന്നേ... മൂന്നാല് വർഷം കൊണ്ട് തന്നെ അറിയപ്പെടുന്ന ബിസിനസ് മാഗ്നറ്റ് ആയി അംജുക്ക വളർന്നു... കളിയും ചിരിയും ഒക്കെ മാറി ഗൗരവക്കാരനും ദേഷ്യക്കാരനും ആയി മാറി... ബിസിനസ് വേൾഡ്ലെ റിയൽ മോൺസ്റ്റർ.... എന്നാലും വീട്ടിൽ എത്തിയ ഞങ്ങളെ പാവം ഇക്ക ആകും... ഒരു കൊച്ചു സ്വർഗ്ഗം ആയിരുന്നു ഞങ്ങളുടെ വീട്.... അങ്ങനെ ഇരിക്കുമ്പോ ആണ് മൂപ്പർക്ക് കേരളത്തിൽ ഒരു കള്ളകളി തുടങ്ങിയത്... അംജുക്കക്ക് ഒരു ഗേൾഫ്രണ്ട് ഉണ്ടെന്ന് ഞങ്ങൾക്ക് ആദ്യമേ സംശയം ഉണ്ടായിരുന്നു.... സംസാരത്തിൽ പെരുമാറ്റത്തിൽ ഒക്കെ അങ്ങനെ തോന്നിട്ട് ഉണ്ട്... ബാംഗ്ലൂർ ഉള്ള അവൻ എറണാകുളത്ത് സ്ഥിരതാമസം ആക്കിയത് ആ പെണ്ണിന് വേണ്ടിയാണ്....  അങ്ങനെ തോന്നിയിട്ടുണ്ട് ഞങ്ങൾക്ക്. .... ഉമ്മ വിവാഹം ആലോചിച്ചപ്പോൾ അംജുക്ക പറഞ്ഞു എന്റെ പെണ്ണിനെ ഞാൻ കണ്ടു പിടിച്ചിട്ടുണ്ട്... ഞാൻ ഒരു ദിവസം നിങ്ങളെ മുന്നിൽ കൊണ്ട് വരുന്നു.... രണ്ടു വർഷം മുൻപ് ഒരു ദിവസം പെട്ടന്ന് വീട്ടിൽ കേറി വന്നു... വല്ലാത്തൊരു കോലം... ആകെ തകർന്ന പോലെ.... എല്ലാരോടും ദേഷ്യം.... ആരോടും അധികം മിണ്ടില്ല.... വല്ലാത്ത ടെൻഷൻ.ഉറക്കം ഇല്ലാതെ നടക്കുന്ന പോലും കണ്ടിട്ടുണ്ട്... ചിലപ്പോൾ ഒക്കെ ഏതോ ഫോട്ടോസ് നോക്കി ഇരിക്കന്നുണ്ടാകും...സംസാരിക്കുന്നുണ്ടാവും...കരയുന്നുണ്ടാവും....ശരിക്കും പറഞ്ഞ ഭ്രാന്ത് കേറിയ പോലെ ബിഹേവിയർ .... 


അംജുക്കന്റെ അവസ്ഥ കണ്ടു ഞാൻ ആരും അറിയാതെ എറണാകുളത്ത് പോയി അന്വേഷിച്ചു. രണ്ടു വർഷം ആയി ആനി എന്നൊരു കുട്ടി അവന്റെ കൂടെ ആ ഫ്ലാറ്റിൽ താമസിച്ചിരുന്നു എന്നറിഞ്ഞു. അവൾ ഇല്ലാതെ അവനെയോ അവൻ ഇല്ലാതെ അവളെയോ ഒരിക്കലും കണ്ടിട്ടില്ലെന്ന് അടുത്ത സുഹൃത്തുക്കൾ വഴി അറിഞ്ഞു.... മറ്റു ഡീറ്റെയിൽസ് ഒന്നും ആർക്കും അറിയില്ല. എനിക്ക് ഷോക്കിങ് ന്യൂസ്‌ ആയിരുന്നു അത്... അംജുക്ക ഒരു പെണ്ണിന്റെ കൂടെ ലിവിങ് ടുഗദർ ആണെന്ന് വിശ്വസിക്കാൻ തന്നെ പറ്റിയില്ല.

വീട്ടിൽ അറിഞ്ഞ പ്രശ്നം ആകുന്നു കരുതി ആരോടും പറഞ്ഞില്ല. മാത്രം അല്ല മൂപ്പരെ ചതിച്ചു അവൾ പോയ ശേഷം ആണ് ഇങ്ങനെ ആയത്... കയ്യിൽ കിട്ടിയ അവളെ കൊന്ന് കൊലവിളിക്കാൻ തോന്നിയിട്ടുണ്ട്. അത്രയും വേദനിച്ചിട്ടുണ്ട് അംജുക്ക.... കേട്ടിട്ട് ഉള്ളു പ്രണയം ഒരാളെ ഇങ്ങനെ തകർക്കുമെന്ന് നേരിട്ട് കണ്ടത് അവനിലൂടെ ആണ്... മരിച്ചതിനു തുല്യം പോലെ ആയിരുന്നു അവൻ....


ശിവ മുഖം താഴ്ത്തി....പൊട്ടിവന്ന കരച്ചിൽ പുറത്തു വരാതിരിക്കാൻ ചുണ്ട് കടിച്ചു പിടിച്ചു നിന്നു... എനിക്ക് വേണ്ടി ബാംഗ്ലൂർ വിട്ടു വരാത്തവൻ ഇങ്ങോട്ട് വന്നത്... വീടും കുടുംബവും ഒക്കെ അകറ്റി നിർത്തിയത്.... തിരിച്ചു പോകാൻ എത്രയോ വട്ടം പറഞ്ഞിട്ടും....നീയില്ലാതെ എനിക്കിനിയൊരു ജീവിതം വേണ്ട... നിന്നെ തനിച്ചാക്കി ഞാൻ പോകില്ല പറഞ്ഞണ് പോകാഞ്ഞത്... എനിക്ക് വേണ്ടി ആണ് ബിസിനസ് പോലും നാട്ടിലേക്ക് ഷിഫ്റ്റ്‌ ആക്കിയത്... എന്നിട്ട് പകരം ചെയ്തതോ.... അവൾക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി... 


പിന്നെ  ഒരു ദിവസം കാണുന്നെ റൂമിൽ എന്തൊക്കെ കൂട്ടിയിട്ട് തീയിട്ടു... എല്ലാം എറിഞ്ഞു പൊട്ടിച്ചു ആകെ ബഹളം ആയിരുന്നു.... അതോടെ ഉമ്മയും ഉപ്പയും കേറി ഇടപെട്ട് സെന്റിയും കരച്ചിൽ സീൻ ഒക്കെ ആയി.... 


ബിസിനസ് ടെൻഷൻ ആണ്.... എന്തോ പ്രൊജക്റ്റ്‌ ഫെയിൽ ആയി... എന്നൊക്കെ പറഞ്ഞു മൂപ്പർ ഒഴിഞ്ഞു.... ഞങ്ങൾ ആരും വിശ്വസിച്ചില്ലെങ്കിലും അംജുക്ക പഴയ പോലെ തന്നെ ആയിരുന്നു.... പിന്നെ നാട്ടിലേക്ക് വന്നില്ല.... ബാംഗ്ലൂർ തന്നെ ആയിരുന്നു. ഞങ്ങൾ അതൊക്കെ വിട്ടു... ഉമ്മ വീണ്ടും പ്രൊപോസൽ കൊണ്ട് മൂപ്പരെ പിറകെ കൂടി... അതിന്റെ പിറ്റേന്ന് സനയെ വീട്ടിൽ കൂട്ടി വന്നു.... ഇതാണ് എന്റെ പെണ്ണ്.... ഞാൻ ഇവളെ സ്നേഹിക്കുന്നു... ഞങ്ങൾ അഞ്ചു വർഷം ആയി പ്രണയത്തിൽ ആണ് എന്ന് പറഞ്ഞു.... ഞങ്ങൾ എല്ലാരും ഷോക്ക് ആയിരുന്നു.... അവളെ തന്ത യുസുഫ് എന്നൊരു പരമനാറി ആണ്... പണത്തിന്ന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പിശാജ്.... ദേവച്ചൻ ആയി ഒന്ന് ഉടക്കിയൊണ്ട് ഞാനും രുദ്ര് ചെറുതായി കയ്യൊക്കെ വെച്ചിരുന്നു...

ഇവൾ ആണെങ്കിൽ അന്വേഷിച്ചപ്പോ വലിയ തരികിട ഒന്നും അല്ലെങ്കിലും അഹങ്കാരം തലക്ക് പിടിച്ചു നിൽക്കുന്ന ഒരു ഐറ്റം... എനിക്ക് രുദ്ര്ന് ഒക്കെ നല്ല എതിർപ്പ് ഉണ്ടായിരുന്നു... പക്ഷെ അംജുക്ക അവളെ മാത്രം വിവാഹം കഴിക്കു എന്ന വാശിയിൽ തന്നെ നിന്നു.. പിന്നെ ഉപ്പയും ഉമ്മയും എല്ലാരും അംജുക്കന്റെ ഇഷ്ടം അല്ലെ പറഞ്ഞു സമ്മതിച്ചു ...


ഞങ്ങൾ പിന്നെ വേറെ കുറെ പ്രശ്നത്തിൽ പെട്ടു.... പിന്നെ അതൊന്നും ആലോചിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല.... ഒരു വർഷം മുൻപ് ആയിരുന്നു അവളുടെ വീട്ടിൽ വിവാഹത്തിന്ന് നല്ല പ്രഷർ ഉണ്ടെന്ന് പറഞ്ഞു അംജുക്ക വിവാഹത്തിന് സമ്മതിച്ചു... ദേവച്ചൻ മരിച്ചു  ഒരു വർഷം എത്താറായിരുന്നു അപ്പോൾ... വിവാഹം ഉറപ്പിച്ചു കല്യാണത്തിന് അഞ്ചാറു ദിവസം ഉള്ളപ്പോൾ നൈഷനന്റെ ഉപ്പ എന്നെ വിളിക്കുന്നെ... നൈശു ആത്മഹത്യക്ക് ശ്രമിച്ചു ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. അംജുക്ക ആയി ഇഷ്ടത്തിൽ ആയിരുന്നു എന്നും അംജുക്ക അവളെ ഉപേക്ഷിച്ചു സനയെ സ്നേഹിച്ചു ഇപ്പോ വിവാഹം ഉറപ്പിച്ചപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു എന്നും അവളെ ഉപ്പ പറഞ്ഞു.... അംജുക്കന്റെ അന്നത്തെ അവസ്ഥയും നൈശുവിന്റെ ഡയറിയിൽ മൊത്തം അംജുക്കനെ സ്നേഹിക്കുന്നു എന്ന രീതിയിൽ ഉള്ള എഴുതൊക്കെ കണ്ടപ്പോൾ ഞങ്ങൾ അത് വിശ്വസിച്ചു... പക്ഷെ വിവാഹം ഉറപ്പിച്ച അവസ്ഥയിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.. അപ്പോഴാ വേറൊന്ന് അറിഞ്ഞേ അവളെ ആത്മഹത്യ ശ്രമം അല്ല സന കൊല്ലാൻ നോക്കിയതാ എന്ന്... അവൾക്കിട്ട് രണ്ടു പൊട്ടിച്ചപ്പോൾ പറഞ്ഞു നൈഷന അംജദ്നെ സ്നേഹിക്കുന്നു... അവളെ തിരിച്ചു സ്നേഹിച്ചാലോ പേടിച്ചു ചെയ്തേ ആണെന്ന്.... അവൾ പിന്നെ കാൽ പിടിച്ചു ഒക്കെ മാപ്പ് ഒക്കെ പറഞ്ഞു എങ്കിലും ഞാൻ വലിയ പ്രശ്നം ഉണ്ടാക്കി... അംജുക്ക പക്ഷെ അത് അവൾക്ക് ഒരു തെറ്റ് പറ്റിയതാ പറഞ്ഞു ഒതുക്കി... എന്ത് വന്നാലും കല്യാണം നടക്കുമെന്ന് പറഞ്ഞു.

അവൾ എന്നെ വെല്ലുവിളിച്ചു ഇത് പറഞ്ഞിട്ട്.... ഇങ്ങനെ ഒരുത്തി വീട്ടിൽ കേറി വരുന്നത് പോലും എനിക്ക് ആലോചിക്കാൻ കഴിയുമായിരുന്നില്ല... ഒരു പാവം പെണ്ണ് ആയിരുന്നു അംജുക്കക്ക് ചേരുക....എന്റെ ഫാമിലിക്കും ചേരുക...എന്നൊക്കെ ആയിരുന്നു എന്റെ മനസ്സിൽ. മാത്രം അല്ല എനിക്ക് അറിയാല്ലോ അവൻ സ്നേഹിച്ചത് ആനിയെ ആണെന്നും സനയുമായി കുറച്ചു നാളത്തെ റിലേഷൻ മാത്രം ഉള്ളു എന്നും..... ഒക്കെ കൂടി ആലോചിച്ചു കല്യാണം മുടക്കാൻ തീരുമാനിച്ചു.... നൈഷനു കുറച്ചു സൗന്ദര്യം കുറവ് ആണെങ്കിലും സ്വഭാവം ഓക്കെ ആണ്... അംജക്ക് അത് തന്നെ മതിയെന്ന് തീരുമാനിച്ചു.... അവർ പരസ്പരം സ്നേഹിച്ചത് ആണല്ലോ. കല്യാണ ദിവസം സനയെ തട്ടിക്കൊണ്ടു പോയി പൂട്ടിയിട്ടു... നൈശൂനെ കൊണ്ട് കെട്ടിക്കുകയും ചെയ്തു... വിവാഹം കഴിഞ്ഞപ്പോ സനയെ തുറന്നു വിട്ടു... അവൾ അംജുക്കനോട് കാര്യം പറഞ്ഞു... പിന്നെ ആകെ ബഹളം തല്ല് വഴക്ക് ഒക്കെ ആയി...


നൈശു അപ്പോഴാ പറയുന്നേ അവർ തമ്മിൽ അങ്ങനെ പ്രണയം ഒന്നും ഉണ്ടായിട്ടില്ല. അവൾക്ക് മാത്രം ഇഷ്ടം ഉണ്ടാരുന്നില്ല്... അംജുക്കക്ക് അത് അറിയേം കൂടി ഇല്ല... അവളെ ഉപ്പ അവളെ അംജദ്കനെ കൊണ്ട് കെട്ടിക്കാൻ കളവ് പറഞ്ഞത... അവൾക്ക് ഇതിൽ ഒന്നും ഒരു പങ്ക് ഇല്ലന്ന്.... സത്യം പറഞ്ഞ ഞെട്ടി പണ്ടാരം അടങ്ങിപ്പോയി ഞാൻ ...  പക്ഷെ അംജുക്ക അന്നേ വലിയ പ്രശ്നം ഉണ്ടാക്കി... സനയെ മറന്നു ഒരിക്കലും നൈശൂനെ സ്നേഹിക്കാൻ ആവില്ല... സനായില്ലാത്തൊരു ജീവിതം പോലും എനിക്ക് വേണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞു. നൈഷ്‌നേ ഡിവോഴ്സ് ചെയ്യാൻ വക്കീലിനെ കണ്ടു. പിന്നെ ഞാൻ കരുതി ഏതായാലും വിവാഹം കഴിഞ്ഞില്ലേ അവർ തമ്മിൽ സ്നേഹിക്കുന്നു കരുതി .... ഇത്രയും കാലം ആയിട്ടും അംജുക്കക്ക് ഒരു മാറ്റം ഇല്ല...സനയല്ലാതെ മറ്റൊരു പെണ്ണും അവിടെ കടന്നു വരില്ലെന്ന് മനസ്സിലായി... പിന്നെ ഉമ്മ കണ്ട വഴിയാണ് എന്നെകൊണ്ട് നൈശൂനെ കെട്ടിക്കുക... അവൾക്ക് ഒരു ജീവിതം ആവാതെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ അംജുക്കനെ സമ്മതിക്കില്ലെന്നും

പറഞ്ഞു. അംജുക്കക്ക് ഉമ്മയെ വലിയ കാര്യം ആണ്. ഉമ്മയെ മൂപ്പർ എതിർക്കുമെങ്കിലും വേദനിപ്പിക്കില്ല.. ഞാൻ മുങ്ങി നടക്കാരുന്നു ഇത് വരെ... എന്റെ മനസ്സിൽ നൈശൂനെ അംജുക്ക സ്നേഹിക്കും എന്ന് തന്നെ ആയിരുന്നു ... സന പ്രഗ്നൻറ് ആണ്... ഇനിയൊരിക്കലും അവളെ ഉപേക്ഷിക്കാൻ അംജുക്കക്ക് കഴിയില്ല. ഞാൻ നൈഷ്‌നേ കെട്ടു പറഞ്ഞല്ലോ ഇനി ഡിവോഴ്സിന് ഉമ്മ സമ്മതിക്കും... ഇതിപ്പോ എന്റെ എടുത്തു ചാട്ടത്തിന്ന് ആ പാവത്തിന്റെ ജീവിതം ഞാൻ നശിപ്പിച്ചു..


ശിവ ഒന്നും മിണ്ടാതെ കേട്ട് നിന്നു... പക്ഷെ അവളെ ഉള്ളിൽ നൈഷ‌നയോടുള്ള ദേഷ്യം വെറുപ്പും നിറഞ്ഞു നിന്നിരുന്നു... ചതിച്ചത് നൈശു ആണ്... അവൾക്ക് അർഷിയുടെ മുഖത്തെ ടെൻഷൻ കാണുമ്പോൾ സനയല്ല നൈശു ആണ് എല്ലാരേം ചതിച്ചതും അവൾ പിന്നിൽ നിന്നും കളിച്ചത് ആണെന്നും....ഇപ്പോൾ നല്ല വേഷം കെട്ടുന്നത് എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു... എനിക്ക് എങ്ങനെ ഇതൊക്കെ അറിയാം എന്നൊരു ചോദ്യം ആദ്യം വരിക അത് ഓർത്തതും അവൾ ഒരു ദീർക്കനിശ്വാസം എടുത്തു ദയനീയമായി അർഷിയെ നോക്കി ഉള്ളിലേക്ക് പോയി... പോകുമ്പോഴും അവളുടെ നോട്ടം നൈശുവിൽ ഒരു നിമിഷം തങ്ങി നിന്നു... ചെറു ചിരിയോടെ ഉമ്മനോടും ഐഷുനോടും ഓക്കെ സംസാരിക്കുന്നത് കണ്ടപ്പോൾ ഉള്ളിലെ ദേഷ്യം അടക്കാൻ ആവാതെ അവൾ കൈകൾ ചുരുട്ടി പിടിച്ചു ദേഷ്യം അടക്കി... അംജുക്കയെ ഓർത്തതും അവളുടെ നെഞ്ചിൽ ഒരു പാറകല്ല് എടുത്തു വെച്ച പോലെ ആയിരുന്നു... നൈശു അംജുക്കന്റെ ജീവിതത്തിൽ നിന്നും പോകും.... സനയെ ഇഷ്ടം ആണ് അവളെ വിവാഹം കഴിക്കും... സന പ്രഗ്നൻറ് ആണെങ്കിൽ അംജുക്ക പഴയപ്രണയം ഒക്കെ മറന്നു എന്നാണ് അർത്ഥം... അല്ലാതെ ഒരിക്കലും ഫിസിക്കലി റിലേഷൻ അവർ തമ്മിൽ ഉണ്ടാവില്ല. മാര്യേജ് കഴിഞ്ഞ അതോടെ ആ ലൈഫ് സെറ്റിൽ ആകും... പക്ഷെ അർഷി.... അവന്റെ ജീവിതത്തിൽ നൈഷ‌ന അതോർത്തപ്പോൾ തന്നെ അവൾ പേടിയോടെയും ഇഷ്ടക്കേടോടെയും തല വെട്ടിച്ചു.... അവൾ ഒരിക്കലും അർഷിക്കാന്റെ ജീവിതത്തിലേക്ക് വരരുത്... തനിക്ക് എന്താ ചെയ്യാൻ പറ്റ.... ഞാൻ പറഞ്ഞ വിശ്വസിക്കോ ആരെങ്കിലും.. എന്തൊക്കെ ആയാലും അവർ ബന്ധുക്കൾ ആണ് ഞാൻ സുഹൃത്തിന്റെ ഭാര്യയും.... നൈശുവിനെക്കാൾ വില എനിക്ക് തരോ എന്നെ വിശ്വസിക്കോ.....  നൈശു വിവാഹം കഴിച്ചാലും ഒരിക്കലും അർഷിയെ സ്നേഹിക്കില്ല... ചതിക്കാണ് അവൾ.....എങ്ങനെ എല്ലാരേം പറഞ്ഞു മനസിലാക്കാ...


അവൾ അർഷിയെ ഒന്ന് നോക്കി....  ആദിയോടും കൃഷ്നോടും ഒക്കെ എന്തൊക്കെ സംസാരിച്ചു പൊട്ടിച്ചിരിക്കുന്നുണ്ട്.... ഇത്രയും ദിവസത്തിനിടക്ക് മനസ്സിലായത് ആണ് അർഷിയും ഇവരും ആയുള്ള അടുപ്പം.... ഒന്നും പറയാതിരുന്നാൽ അറിഞ്ഞോണ്ട് ഞാൻ ചെയ്യുന്ന ദ്രോഹം ആകോ....

 അവൾക്ക് തല പെരുക്കുന്ന പോലെ തോന്നി.... തന്റെ മൗനം കൊണ്ട് അംജുക്കക്ക് നല്ലൊരു ജീവിതം കിട്ടും പക്ഷെ അർഷി.... ആ ചോദ്യത്തിന്ന് അവൾക്ക് ഉത്തരം ഇല്ലായിരുന്നു...



              ..... തുടരും


ShivaRudragni PART 54


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


1 Comments
  • Anonymous
    Anonymous Wednesday, May 4, 2022 at 11:01:00 PM GMT+5:30

    Waiting for next part

Add Comment
comment url