എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 54

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 54🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


എവിടെ പോയാലും ദുരന്തങ്ങൾ എന്നെ തേടി വരുമല്ലോ... ഒരു കാലത്തും സ്വസ്ഥത കിട്ടാതിരിക്കാൻ മാത്രം എന്ത് പാപ ഞാൻ ചെയ്തേ... അവൾ നെറ്റിയിൽ ഇടിച്ചു... നൈശൂനെ നോക്കി ദേഷ്യത്തിൽ തിരിഞ്ഞതും എന്തിലോ തട്ടി പിറകോട്ട് വീഴാൻ നോക്കി.... അമ്മെന്ന് വിളിച്ചു മുന്നിൽ കിട്ടിയതിൽ പിടിച്ചു വലിച്ചു എങ്കിലും അവൾ പിറകോട്ടു വീണിരുന്നു.... വീണിട്ടും വേദന ഒന്നും തോന്നാത്തൊണ്ട മെല്ലെ കണ്ണ് തുറന്നെ..

തന്റെ ദേഹത്തു ആയി വല്ലാത്ത ഭാരം... അവൾ ഒന്നൂടി നോക്കിയപ്പോഴാ രുദ്ര് തന്റെ ദേഹത്തു ഉള്ളെന്ന് മനസ്സിലായെ.... അവൻ തലക്ക് പിന്നിൽ കൈ വെച്ചോണ്ട് വേദന ഒന്നും എടുക്കാഞ്ഞേ... തന്റെ കഴുത്തിൽ മുഖം വരുന്ന പോലെ ഉള്ളത്...

അവന്റെ നിശ്വാസം കഴുത്തിൽ തട്ടിയതും അവളുടെ ശരീരത്തിൽ വിറയൽ പടർന്നിരുന്നു.... രുദ്രിന്റെയും അവളുടെയും ഹാർട്ടിടിപ്പ് ക്രമദീതമായി ഇടിച്ചു.... താൻ വലിച്ചിട്ടാണ് രുദ്ര് വീണത് അത് ഓർത്തതും അവളിൽ ഭയവും പടർന്നു.... അവൾ പേടിയോടെ മെല്ലെ തലചെരിച്ചു അവനെ നോക്കിതും രുദ്ര് ചെറുതായി തല ഉയർത്തി അവളെ നോക്കിയതും ഒരുമിച്ച് ആയിരുന്നു. അവളുടെ ചുണ്ട് അവന്റെ കവിളിലൂടെ ഉരസിചുണ്ടിൽ തട്ടി നിന്നു.... രണ്ടു പേരും ഞെട്ടലോടെ നോക്കി... ചുണ്ടുകൾ വേർപെടുത്താൻ പോലും മറന്നു പരസ്പരം കണ്ണുകളിൽ നോക്കി നിന്നു...


രുദ്രന്റെ കണ്ണുകളിലെ പ്രണയപൂർവ്വം ഉള്ള

നോട്ടത്തിൽ ലയിച്ചു നിൽക്കരുന്നു അവളും... അവളുടെ കണ്ണുകൾ വിടർന്നു..

തന്നെ പ്രണയപൂർവ്വം നോക്കി നിൽക്കുന്ന ദേവിന്റെ പൂച്ചകണ്ണുകൾ അവളുടെ ഉള്ളിൽ തെളിഞ്ഞു നിന്നു... ആ നിമിഷം അവളുടെ കണ്ണുകളിൽ ഒരു നിരാശയും വേദനയും നിറഞ്ഞു നിന്നു... അവൾ ശക്തിയിൽ മുഖം വെട്ടിച്ചതും രുദ്രിന്റെ മുഖം തെന്നിമാറി അവളുടെ കഴുത്തിൽ പതിഞ്ഞു.... അവളിൽ നിന്നും ഒരു എങ്ങൽ ഉയർന്നു തൊണ്ടകുഴിയിൽ തടഞ്ഞു നിന്നു... കൈകൾ അവന്റെ ഷർട്ടിൽ തന്നെ ബലമായി ഇറുക്കി പിടിച്ചു. അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി....


പാണ്ടിലോറി കേറിയ തവളയെ പോലെ ആയി അവൾ... ഇനിയും എഴുന്നേറ്റില്ലെങ്കിൽ അത് ശ്വാസം മുട്ടി ചത്തു പോകും... എണീറ്റ് പോടാപ്പ ... അർഷിയുടെ കളിയാക്കൽ കേട്ടാണ് അവൻ പിടഞ്ഞു എഴുന്നേറ്റത്...


അതേ ഇവിടെ കുറെ സിംഗിൾസ് ഉണ്ട് റൊമാൻസ് ആണെങ്കിൽ ഇഷ്ടം പോലെ റൂമുണ്ട്... ഞങ്ങളെ വഴി തെറ്റിക്കരുത്...


രുദ്രന്റെ ചുണ്ടുകൾ അനങ്ങുന്നത് അവൾ കണ്ടു... പക്ഷെ ശബ്ദം പുറത്തു വന്നില്ലെങ്കിലും അവൾക്ക് രുദ്രിന്റെ ലിപ് മൂവ്മെന്റ്ലൂടെ അവൻ പറഞ്ഞത് മുഴുവൻ മനസ്സിലായിരുന്നു . കുറച്ചു വാക്കുകൾ മനസ്സിലായതോടെ അവളുടെ മുഖം ചുളിഞ്ഞു.... ബാക്കി കേൾക്കാൻ നിൽക്കാതെ മുഖം താഴ്ത്തി... അർഷി ചെവിയിൽ വിരലിട്ടു പൊത്തിപിടിച്ചു. അതിൽ നിന്ന് തന്നെ ബാക്കി കേൾക്കാതിരുന്നേ നല്ലെന്നെ  അവൾക്ക് തോന്നി. ഇത്രയും തെറി കേട്ടിട്ടും അർഷി മിണ്ടാതെ എങ്ങനെ സഹിക്കുന്നു എന്നോർത്ത് അവൾ.... 


 അവൾ എഴുന്നേൽക്കാൻ നോക്കിയതും പുറത്തു നിന്ന് എന്തോ ഉളുക്കിയ പോലെ തോന്നി.എണീക്കാൻ കഴിയാതെ അവിടെ തന്നെ കിടന്നു പോയി...


എന്നെ ഒന്ന് പിടിക്കോ...അവൾ ദയനീയമായി ചോദിച്ചതും അവർ അവളെ നോക്കി...


എന്താ പറ്റിയെ... രുദ്ര് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ചോദിച്ചു...


കിന്റൽ പോലുള്ള നീ അവളെ ദേഹത്തു വീണതും പോരാ എന്താ പറ്റിയെന്നോ... എന്ത് പറ്റിയില്ലെന്ന് ചോദിക്ക്... അംഗഭംഗങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ അർഷി ചെറു ചിരിയോടെ പറഞ്ഞു...


രുദ്ര് പല്ല് കടിച്ചു പിടിച്ചു അവനെ നോക്കി..


ശിവ രുദ്രിനെ നോക്കാൻ ആവാതെ മുഖം കുനിച്ചു നിന്നെ ഉള്ളു...


അവൾക്ക് രുദ്രിനെ നോക്കും തോറും ചമ്മൽ തോന്നുന്നുണ്ടായിരുന്നു... അവൾ വേഗം അവിടുന്ന് ഓടി പോയി...


രുദ്ര് അത് നോക്കി നില്കുന്നെ കണ്ടു അർഷി അവന്റെ തോളിൽ മുഖം കുത്തി നിന്നു...


ചെറിയ മാറ്റം ഉണ്ടല്ലേ....


ചെറുതല്ല മോനെ വലുത് തന്നെ ആണ്...

അവൻ ചുണ്ടിൽ തലോടി ചെറു ചിരിയോടെ പറഞ്ഞു...


നീ കിസ്സ് അടിച്ചോ അതിലിടക്ക്... അർഷി കണ്ണ് മിഴിച്ചു....


ഗെറ്റിംഗ് അണ്സ്‌പെക്ടഡ്..സോ സ്വീറ്റ്... അവൻ ആ ഓർമയിൽ വശ്യമായി മുടിയിൽ കോർത്തു പിടിച്ചു അർഷിയെ കണ്ണിറുക്കി കാണിച്ചു അവൻ പോയി ...


ആദ്യമായി അവന്റെ അങ്ങനെ ഒരു ഭാവം കണ്ടു അർഷി അത്ഭുതത്തോടെ നോക്കി.


നീയെന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്കുന്നെ.... ആദി തലക്ക് ഒരു കൊട്ട് കൊടുത്തു ചോദിച്ചു...


നിന്റെ ചേട്ടൻ വഴി പിഴച്ചു പോയി മോനെ...

ചെക്കൻ ഇപ്പോ ഇമ്രാൻഹാഷമിക്ക് പഠിക്കുവാ... അർഷി തടിക്ക് കൈ വെച്ചു പറഞ്ഞു..


അപ്പൊ നീ റൂമിൽ നിന്നും ഔട്ട്‌ ആയല്ലേ... അങ്ങനെ സയാമീസ് ഇരട്ടകൾ പിരിയാൻ പോകുന്നുഅവൻ കളിയാക്കി പറഞ്ഞതും അർഷി മുഖം കൂർപ്പിച്ചു നോക്കി..


അവൻ പ്രേമിക്കുകയോ കെട്ടുകയോ എന്തോ ആയിക്കോട്ടെ ഞാൻ അവന്റെ കൂടെ കിടക്കുള്ളു.


ആദി കണ്ണ് മിഴിച്ചു  നോക്കി നിന്നു..


                  🔥🔥🔥

 അവർ പോയതും അതിന്റെ പിറകെ രുദ്ര് അർഷിയും കൃഷ് കൂടി ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞു പൊയ്.... ആദി മാത്രം നീനുവിനെ കൊണ്ട് കളിപ്പിച്ചു ഇരിക്കുന്നെ കണ്ടു....


അവർ എവിടെ പോയെ... ആദി പോകുന്നില്ലേ.... ശിവ അവന്റെ അടുത്തേക്ക് ചെന്നു...


രുദ്ര് അർഷിയും ഒരാളെ കാണാൻ പോയതാ... നീനുവിന് ചെറിയ മേൽ ചൂടുണ്ട്.... ഈ സമയം വല്ലാത്ത വാശിയാണ്. ശിവക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതി പോകഞ്ഞേ....


ശിവ നീനുവിനെ നേരെ കൈ നീട്ടിയെങ്കിലും പോയില്ല... ആദിയുടെ നെഞ്ചോരം പതുങ്ങി നിന്നു..ശിവ മുഖം കൂർപ്പിച്ചു നോക്കി..


എന്റെ അച്ഛയാ പറഞ്ഞു അവന്റെ നെഞ്ചിൽ ഒന്നൂടി പതുങ്ങി....


നിന്റെ അച്ഛാ തന്നെ കുറച്ചു കഴിഞ്ഞു ശിവ വിളിച്ചു വാ... അവൾ കള്ള ഗൗരവത്തോടെ പറഞ്ഞു....


നീനു ചുണ്ട് കൂർപ്പിച്ചു കരയാൻ നോക്കിതും ചുമ്മാ പറഞ്ഞത് പറഞ്ഞു ശിവ ചിരിയോടെ അവളെ തലോടി...


നീനുവിന് ഏറ്റവും അടുപ്പം ആദിയോട് ആണല്ലേ....


അങ്ങനെ ചോദിച്ച.... എന്റെ കൂടെ അധികം ഉണ്ടാകൽ... രുദ്രിനെയും അർഷിയെയും ഒക്കെ അവൾ അടുത്ത് കാണാൻ തുടങ്ങിയിട്ട് കുറച്ചു മാസം ആയുള്ളൂ.... അതോണ്ട് പൊടിക്ക് ഇഷ്ടം എന്നോടാ.... അവളെ മൂർദ്ധാവിൽ വാത്സല്യത്തോടെ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു....


അവർ എവിടെ പോയി അപ്പോൾ....


അന്നത്തെ ആക്സിഡന്റ് ശേഷം രുദ്ര് ശരീരം തളർന്നു കിടപ്പിൽ ആയിരുന്നു. ജീവൻ തിരിച്ചു കിട്ടിയെന്ന് ഉണ്ടാരുന്നു ആ ടൈം...അർഷി അവനെ കൊണ്ട് ചികിത്സക്കായി അമേരിക്കയിൽ ആയിരുന്നു.... ശരീരം ഒന്ന് പ്രതികരിക്കാൻ തുടങ്ങിയപ്പോഴാ നാട്ടിലേക്ക് വന്നേ... പിന്നെ ആയുർവ്വേദം ചികിത്സഒക്കെ ആയി വയനാട്ടിൽ ഒരു വൈദ്യന്റെ അടുത്ത്.... ശരിക്കും പറഞ്ഞ അവൻ ഒന്ന് റിക്കവർ ആയി വരാൻ ഒരു വർഷത്തോളം ആയിരുന്നു.... അവരെ വീഡിയോ കാൾ കാണാറുണ്ട് അപ്പോഴൊക്കെ....എന്നാലും കൂടെ ഉള്ള എന്നേക്കാൾ ഇഷ്ടം അവനോട് തന്നെയാ... വല്ലാത്തൊരു അറ്റാച്ച്മെന്റ് ആണ് അവർ തമ്മിൽ... ലച്ചുവും രുദ്ര് അത് പോലെ ആയിരുന്നു. ഞങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത ഒരു റിലേഷൻ ആയിരുന്നു അവരുടെ. ഇപ്പോ അതെ പോലെ ആണ് രുദ്രും നീനുവും...  രുദ്രിന്റെ ഒരു നോട്ടത്തിൽ തന്നെ അവൾ അടങ്ങി നിൽക്കും.... സുഖം ഇല്ലാതാവുകയോ കരച്ചിലോ ദേഷ്യം വന്ന ഞാൻ ഇല്ലാതെ പറ്റെം ഇല്ല...

ആ സമയം ആദി എന്നൊരു വിളിയാണ്.

എല്ലാർക്കും പേടിയാ ആദി എന്ന് വിളിക്കുന്നെ.... വിളിച്ച എന്നെ കാണാതെ അടങ്ങില്ല.... പിന്നെ കരച്ചിൽ പിഴിച്ചിലും ഒക്കെ ആകും.... അവസാനം പനി വന്നു കിടപ്പിൽ ആകും.....ഒരിക്കൽ ഞാൻ ബാംഗ്ലൂർ പോയി.... അന്ന് രുദ്ര് ആയി എന്തോ വഴക്ക് ഉണ്ടായി.... എന്നെ വിളിച്ചു കരച്ചിൽ തുടങ്ങി ഹോസ്പിറ്റലിൽ വരെ എത്തി..... അവസാനം പോയ സ്പീഡിൽ ഞാൻ തിരിച്ചു വരേണ്ടി വന്നു.... അതോണ്ട് ഞാൻ അടുത്ത് ഇല്ലെങ്കിൽ ആരും അവളെ അധികം ദേഷ്യം പിടിപ്പിക്കുകയോ കരയിക്കുകയോ ചെയ്യില്ല....എന്തിന് ആദി എന്ന് അവൾ വിളിക്കുന്നെ കേട്ട തന്നെ എല്ലാർക്കും പേടിയാ... അവൻ ചെറു ചിരിയോടെ പറഞ്ഞു....


ആദി എന്ന് വിളിക്കുമ്പോൾ നീനു പറയുന്നത് രുദ്ര് പേടിയോടെ അനുസരിക്കുന്നത് ശിവ ഓർത്തു... ഞാൻ കരുതിയത് അവന്റെ പേര് വിളിക്കുന്നെ ആയിരിക്കുന്ന....


എനിക്ക് ഒരു കാര്യത്തിൽ ശിവയോട് അസൂയ ഉണ്ട്ട്ടോ ആദി പരിഭവത്തോടെ പറഞ്ഞു....


എന്തിന് അവൾ നെറ്റി ചുളിച്ചു....


എന്നേക്കാൾ ഇഷ്ടം നീനുവിന് ഇപ്പൊ ശിവയെ ആണ്...


ആദിയുടെ പരിഭവം കണ്ടു കൊച്ചു കുട്ടികളെ പോലെ തോന്നി ശിവക്ക്... ചെറു ചിരിയോടെ അവന്നെ തന്നെ നോക്കി...


ആദിക് എന്നെ നല്ല പരിജയം ഉള്ള പോലെ ആണല്ലോ.... പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.എന്നെ ഇതിന്ന് മുൻപ് കണ്ടിട്ട് ഉണ്ടോ....


ലച്ചു പറഞ്ഞു അറിയാം.... കൂടെ ഇല്ലെങ്കിലും എപ്പോഴും ശിവയുടെ ഓർമ്മകൾ  ആയിരുന്നു ലച്ചുന്ന്. ആദി ഫോൺ എടുത്തു ഒരു പിക് കാണിച്ചു...


ഇയാളെ അറിയോ...


ശിവ ആ പിക് നോക്കി.... ഇത് ശ്രീ മംഗലത്തെ ഡ്രൈവർ ആണ്.... കുറച്ചു മാസം ഉണ്ടായിരുന്നു. പിന്നെ കണ്ടില്ല.... ഡ്രൈവർ മാത്രം അല്ല അവിടെ എല്ലാത്തിനും ഒരു സമയം ഉണ്ടാരുന്നു. പെട്ടന്ന് ഒരു ദിവസം കണ്ടില്ല... ഞാൻ എവിടെ ഉണ്ടോ അവിടൊക്കെ കാണും.

കിച്ചു പറയും എന്റെ പിറകെ വരുന്നേ ആണെന്ന്... നല്ല സ്വഭാവം ആണ്.... എന്നെ വലിയ കാര്യം ആണെന്ന് തോന്നിയിട്ടുണ്ട്..... എപ്പോഴും കണ്ട ചിരിക്കും... പിന്നെ ആ ഗസ്റ്റ് ഹൌസിൽ ഉള്ളവർ ഒക്കെ മഹാ മോശ... ഒരുത്തൻ എന്റെ കയ്യിൽ കേറി പിടിച്ചു അപ്പൊ ഇവൻ കേറി തല്ലി.... അന്ന് തൊട്ട് കിച്ചു എപ്പോഴും കളിയാക്കി പറയും അയാൾക്ക് എന്നെ ഇഷ്ടം ആയോണ്ടാ പറഞ്ഞിട്ട്....


നിഷ്കളങ്കതയോടെ പറയുന്നത് കേട്ടു  ആദി പെട്ടന്ന് പൊട്ടിച്ചിരിച്ചു....


എന്താ.... അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി....


ഞാൻ ആണ് അത്.... ഇതാണ് എന്റെ റിയൽ രൂപം.... അവൻ കണ്ണിറുക്കി കാണിച്ചു....


ഒലക്ക ആണ്... അത് നല്ല മൊഞ്ചുള്ള ഒരു ഫിലിം സ്റ്റാർ പോലുള്ള ഒരുത്തൻ ആണ്. കട്ടതാടിയും മുടിയും ഒക്കെ ആയിട്ട്... മുടിയൊക്കെ കളർ ചെയ്തു നല്ല സ്റ്റൈൽ ആണ്. ഇപ്പോ മുന്നിൽ ഉള്ള ആദിയെ അവളൊന്ന് നോക്കി.... ഫുൾ ക്ലീൻ ഷേവ് ആണ്.... മുടി ആണെങ്കി പറ്റെ മുറിച്ചിട്ട് ഉണ്ട്....


അവൻ അവന്റെ ഫോൺ കാണിച്ചു കൊടുത്തു അതിൽ അവന്റെ കുറെ പിക്സ് ഉണ്ടായിരുന്നു.... 


ഫോട്ടോയും അവനെ മാറി മാറി നോക്കി.

എവിടൊക്കെ സാമ്യം ഉണ്ട്....


അപ്പൊ ആ ഡ്രൈവർ ആദിയാണോ... അവൾ വിശ്വാസം വരാതെ കണ്ണ് മിഴിച്ചു നോക്കി....


നിനക്ക് അറിയോ രുദ്രന്റെ പെണ്ണാ  പറഞ്ഞു നിന്നെ ഉപദ്രവിച്ചൊർക്ക് ഒക്കെ പണി കൊടുക്കുന്നെ ഞാൻ ആണ് ... രുദ്ര് അവിടെ റൗടി വേഷത്തിൽ വരുന്നത് വരെ നിഴലായ് തന്റെ പിറകെ ഉണ്ടാരുന്നു ഞാൻ ... അവൻ ചെറു ചിരിയോടെ പറഞ്ഞു...


എല്ലാരും വിൽ പ്ലാൻ ആണല്ലേ.... എന്നെ എല്ലാരും കൂടി പൊട്ടി ആക്കാരുന്നു അവളുടെ മുഖത്ത് ഒരു വേദന തിങ്ങി നിന്നു....


എന്റെ ഏട്ടത്തിയമ്മ അല്ലെ... ഞങ്ങളെ രുദ്രന്റെ പെണ്ണ്.... എന്റെ ലച്ചുന്റെ ജീവൻ.. ഒറ്റക്കക്കുന്നു തോന്നുന്നുണ്ടോ.... എന്നും ഒരു സംരക്ഷണവലയം ഉണ്ടാരുന്നു ശിവക്ക് ചുറ്റും .... 


ഡ്രൈവർ ആയി വന്ന സമയം രുദ്ര് എന്നെ വിവാഹം കഴിച്ചിരുന്നില്ലല്ലോ.... അവളുടെ മുഖത്ത് സംശയം നിറഞ്ഞു.


നീ കാണുന്നതിന് മുന്പേ ഞങ്ങൾക്ക് അറിയാം ശിവയെ....അച്ഛന്റെയും ലച്ചുന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു രുദ്രേന്റെയും ശിവയുടെയും മാര്യേജ്...അവന്റെ ശബ്ദത്തിൽ വേദന നിറഞ്ഞു. നേരിട്ട് കാണുന്നെ പ്ലസ് ടു കഴിഞ്ഞു ആണ്... അതായത് ഞാൻ ശ്രീ മംഗലത് വന്ന ശേഷം... ലച്ചുന്റെ ആഗ്രഹം ആയിരുന്നു നേരിട്ട് കാണണം എന്ന്... ഒന്ന് കാണാനും ഇയാളെ അറിയാനും ഒരു ഫോട്ടോക്ക് വേണ്ടി ഞാൻ വന്നത്. പക്ഷെ അറിഞ്ഞത് കണ്ടതും മൊത്തം ശിവയുടെ ഇവിടുത്തെ കഷ്ടപ്പാടും ദുരിതവും വേദനയും മാത്രം.... എന്തൊക്കെ പ്രശ്നം എനിക്ക് തോന്നി.... അത് അറിയാൻ വേണ്ടി അവിടെ കയറി പറ്റിയെ. പിന്നെ അന്ന് ഒന്നും ഞങ്ങൾക്ക് ശ്രീ മംഗലകാർ ആയി പ്രശ്നം ഇല്ലാരുന്നു.... അതോണ്ട് റിയൽ വേഷത്തിൽ തന്നെ നിന്നത്. അവിടത്തെ കാര്യം മൊത്തം മനസ്സിലാക്കി അങ്ങനെ ആണ് നിന്നെ കൊണ്ട് പോകാൻ ബർത് ടേക്ക് ഞങ്ങൾ വന്നത്. തന്നെ ഫോൺ വിളിച്ചു എല്ലാം സംസാരിച്ചത്... അന്ന് ലച്ചു പറഞ്ഞ സർപ്രൈസ് രുദ്ര് ആയിരുന്നു... നിന്റെ അച്ഛൻ പറഞ്ഞ നിന്റെ താലിയുടെ അവകാശി.... നീ നെഞ്ചിൽ ടാറ്റു ചെയ്ത രുദ്ര് എന്ന പേരിന്റെ അവകാശി അത് രുദ്ര് ആണ്.


അവൾ ഞെട്ടലോടെ അവനെ നോക്കി...

നെഞ്ചിൽ കൈ വെച്ചു രുദ്ര് എന്നാണോ ഞാൻ ടാറ്റു ചെയ്തേ.... അവൾ അമ്പരപ്പോടെ ചോദിച്ചു.


ലാറ്റിന് ഭാഷ ആണ് അത്.... കാണാൻ തൃശൂലം ആണെങ്കിലും അത് സൂം ചെയ്തു നോക്കിയ രുദ്ര് എന്ന് ശരിക്കും വായിക്കാം.


അവൾക്ക് തന്റെ ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നി...  വാശി പിടിച്ചു നേടിയെടുത്തത് അപ്പോൾ രുദ്രിന്റെ പേര് ആണോ... അതെ സമയം ഒരു സംശയം ഉടലെടുത്തു. അപ്പോൾ ലച്ചു ടാറ്റു ചെയ്തതോ.....


ലച്ചുവും രുദ്ര് എന്ന് ടാറ്റു ചെയ്തേ എന്താ.


ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് ഈ സംശയം.

രുദ്ര് അനന്തമോഹൻ ആകുമ്പോൾ ലച്ചു മകൾ അല്ലെ ആ സ്നേഹം ആയിരിക്കാം അവർ തമ്മിൽ.... അല്ലെങ്കിൽ ആ ടാറ്റൂ നിന്നിൽ എത്താൻ ഒരു നിമിത്തം ആയത് ആവാം.... ലച്ചുനും അറിയില്ലാരുന്നു അത് രുദ്ര് എന്ന വായിക്കാന്ന്.... രുദ്രിന്റെ ടാറ്റൂ കണ്ടിനോ അത് ശിവനി എന്നാണ് വായിക്കുക... അത് നോക്കി അച്ഛൻ വരച്ചതാണ് രുദ്ര് എന്ന്... അത് ലച്ചു വഴി നിനക്ക് കിട്ടി... നിന്നോട് ഇതൊക്ക പറയാനും നിന്നെ കൊണ്ട് പോകാന ഞങ്ങൾ വന്നത്.


പിന്നെന്ത സംഭവിച്ചേ....


 അന്ന് രാത്രി ആണ് ഞങ്ങൾക്ക് എല്ലാം നഷ്ടപെട്ടത്. എന്റെ അച്ഛനും ലച്ചുനും രുദ്ര് ഒക്കെ.... ബാക്കി പറയാൻ ആവാതെ അവൻ കണ്ണുകൾ ഇറുക്കെ പൂട്ടി... അവന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് അവൾ കണ്ടു... മുഖത്തെ വേദനയും അവൾ കണ്ടു.... അവളുടെ ഉള്ളിലും വേദന നിറഞ്ഞു....


ആദി..... അവൾ അവന്റെ തോളിൽ കൈ വെച്ചു....


അവൻ കണ്ണ് തുടച്ചു.... അച്ഛയെ ഓർത്തു പൊയ്.... ഞങ്ങൾക്ക് എല്ലാം ഞങ്ങളെ അച്ഛൻ ആണ്... ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യൻ ആണ്... ലോകത്ത് ആർക്കു കിട്ടില്ല അങ്ങനെ ഒരു അച്ഛനെ.... അത് പറയുമ്പോ പോലും ആ കണ്ണ് നിറയുന്നേ അവൾ കണ്ടു....


അവൾക്ക് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണ്ടേ എന്ന് പോലും തിരിയുന്നുണ്ടാരുന്നില്ല....


ആദി.... കരയണോ.... അയ്യേ ബാഡ് ബോയ്.... നീനു കണ്ണ് തുടച്ചു കൊടുത്തു പറഞ്ഞു.... നീനുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു....


ഏയ്‌ കണ്ണി പൊടി വീണതാ പറഞ്ഞു അവൻ കണ്ണും മുഖം ഒക്കെ തുടച്ചു.... ചുണ്ടിൽ ഒരു ചിരി വരുത്തിച്ചു നീനുവിന്റെ കവിളിൽ കിസ്സ് കൊടുത്തു.... ഞാൻ ഇവളെ ഉറക്കിയിട്ട് വരാം.... ശിവ പോയി കിടന്നോ.... അവർ വരാൻ ലേറ്റ് ആകും...

അത് പറഞ്ഞു അവൻ നീനുവിനെ എടുത്തു റൂമിലേക്ക് പൊയ്.....



അവൾക്ക് അവരെ പറ്റി അറിയണം ഉണ്ടാരുന്നു.. അവർക്ക് എന്താ സംഭവിച്ചത്.... നിരാശയോടെ അവൾ റൂമിലേക്ക് പോയി..കുറച്ചു കഴിഞ്ഞു വാതിലിൽ മുട്ടുന്ന കേട്ട് ശിവ വാതിൽ തുറന്നു... ആദി നീനുവിനെയും കൊണ്ട് വന്നതാണ്.


നിന്റെ കൂടെ കിടക്കണം പറഞ്ഞു ഒരേ കരച്ചിൽ ആണ്...


ശിവ കൈ നീട്ടി അവളെ എടുത്തു...


ആദി ശിവയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു പോകാൻ നോക്കിയതും നീനു വീണ്ടും കരയാൻ തുടങ്ങി.


അച്ഛയും കൂടി ഇവിടെ കിടക്ക്...


ആദി ഞെട്ടലോടെ ശിവയെ നോക്കി... ശിവയുടെ മുഖത്തും പരിഭ്രമം കണ്ടു..


അച്ഛാ അച്ഛന്റെ റൂമിൽ കിടക്കുന്നെ... നീയും ശിവയും ഇവിടെ... അച്ഛാ രാവിലെ വരാട്ടോ....


വേണ്ട...അച്ഛാ ഇവിടെ...ഞാൻ ഇവിടെ.. അമ്മ ഇവിടെ.... അവളെ ഇരുവശത്തും ചൂണ്ടി പറഞ്ഞു...


നല്ല മോളല്ലേ വാശി പിടിക്കാതെ കിടക്ക്.


അച്ഛാ കിടക്കുന്നുണ്ടോ.... അവളുടെ ചുണ്ടുകൾ കൂർത്തു... കണ്ണ് നിറയാൻ തുടങ്ങി... വലിയൊരു നിലവിളിയിലേക്ക് അത് അവസാനിക്കു അറിയുന്നൊണ്ട് തന്നെ ആദിക്കും ഉള്ളിൽ സങ്കടം തോന്നിയെങ്കിലും ഈ വാശി നടക്കില്ലെന്നു അറിഞ്ഞോണ്ട് തന്നെ അവൻ തിരിഞ്ഞു നോക്കാതെ പെട്ടന്ന് റൂമിൽ നിന്നും ഇറങ്ങി


 ശിവ എന്തൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുന്നത് കേട്ടു.... അവളെ കരച്ചിൽ കൂടുന്നത് കണ്ടു അവൻ റൂമിലേക്ക് പോയ്‌ കിടന്നു..


കുറച്ചു കഴിഞ്ഞതും ആദിയുടെ വാതിലിൽ മുട്ട് കേട്ടതും അവൻ തുറന്നു.


ആദിയുടെ കൂടെ കിടക്കണം പറഞ്ഞ ഒരേ കരച്ചിൽ...


എനിക്ക് രണ്ടാളെയും നടുക്ക് കിടക്കണം

നീനു കരഞ്ഞോണ്ട് പറഞ്ഞു..


രുദ്ര് അർഷിയും കൃഷ് വരാൻ വൈകും പറഞ്ഞിരുന്നു... ചിലപ്പോൾ വന്നില്ലെന്ന് വരാം.... അവൻ എന്ത് ചെയ്യണം അറിയാതെ ധർമ്മ സങ്കടത്തിൽ ആയി... ശിവയെ ദയനീയമായി നോക്കി....


അവൾ ആദിയെ ഒന്ന് നോക്കി എന്നിട്ട്

നീനുനെ വാങ്ങി ബെഡിൽ പോയി കിടന്നു.


ആദി വന്നു കിടക്കാൻ നോക്ക്... കരഞ്ഞു അവൾക്ക് പനി വരുന്നു അല്ലാതെ അവളെ വാശി തീരില്ല.... ഇവളെ ഉറക്കിയിട്ട് ഞാൻ പൊക്കോളാം. അന്തം വിട്ടു നോക്കി നിൽക്കുന്ന ആദിയോട് പറഞ്ഞു..


അവൻ എന്ത് വേണമെന്ന് തിരിയാതെ മടിച്ചു നിന്നു....


നീനു കരയാൻ തുടങ്ങിതും അവൻ ബെഡിൽ ചാരി ഇരുന്നു... നീനുവും ശിവയും തമ്മിലുള്ള സംസാരം ശ്രദ്ധിച്ചു നിന്നു.... അവൾക്ക് തന്നിലുള്ള വിശ്വാസം ആണ് ഇവിടെ കിടക്കുന്നെ എന്നോർത്തു അവൻ.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.


സംസാരം കേൾക്കാതെ ആയപ്പോൾ കണ്ടു രണ്ടും കൂടി കെട്ടിപിടിച്ചു ഉറങ്ങുന്നത്....


ഒരു ചിരിയോടെ അവൻ അവരെ നോക്കി പുതച്ചു കൊടുത്തു.


                      🔥🔥🔥

എന്നാലും ശിവക്ക് എന്തിനാ എന്നോട് ദേഷ്യം.... അതാണ്‌ എനിക്ക് മനസ്സിലാകാതെ.... നൈശു അത് ആലോചിച്ചു നിന്നു...


ജാഡ പാർട്ടി ആയിരിക്കും വിട്ടേക്ക്.... സാലി ഇഷ്ടക്കേടോടെ പറഞ്ഞു...


പോടാ അതൊരു പാവം ആണ്... എല്ലാർക്കും അവളെ പറ്റി പറയാൻ നൂറു നാവാണ്... അവളെ പോലൊരു പാവം വേറെ ഇല്ലെന്ന് പറയാ... ആരോടും അസൂയ കുശുമ്പ് ദുഷ്ട് ഒന്നും ഇല്ലാത്ത ഒരു പച്ചപാവം....അങ്ങനെ ഉള്ള അവൾ എന്നോട് മാത്രം ദേഷ്യം കാണിക്കുന്നേ....


ചുമ്മാ അല്ല ആ അസുരൻ ഒന്ന് കാണുക പോലും ചെയ്യാതെ പ്രണയിച്ചേ... ഈ അവതാരത്തെ ഒന്ന് കാണണം ഉണ്ടാരുന്നു.... എങ്ങനെ മൊഞ്ചത്തിയ...


നിനക്ക് കാണണോ.... എന്റെൽ ഫോട്ടോ ഉണ്ട്... അത് പറഞ്ഞു അവൾ ശിവയും ഐഷുവും നിൽക്കുന്ന ഒരു ഫോട്ടോ കാണിച്ചു കൊടുത്തു....


അവൻ കുറച്ചു സമയം ആ ഫോട്ടോ നോക്കി നിന്നു...


അതികം നോക്കണ്ട മോനെ അതെ അസുരന്റെ പെണ്ണാ....


അസുരന്റെ മാത്രം അല്ല അംജുക്കന്റെ ആനി കൂടി ആണ്...


വാട്ട്‌..... നൈശു ഒരു അലർച്ചയോടെ പറഞ്ഞു...


സത്യം.... ഞാൻ ഇവളെ കണ്ടിട്ടുണ്ട്. ബാംഗ്ലൂർ വെച്ച്...


പിന്നെ ആ വീടിന്റെ അടുക്കള വിട്ടു പുറത്തു പോകാത്തവൾ അല്ലെ ബാംഗ്ലൂർ പോകുന്നെ... നിനക്ക് ആൾ മാറിത് ആവും....


ഇവൾ തന്നെ അത്... എനിക്ക് ഉറപ്പാ... അന്ന് പേരൊന്നും അറീലരുന്നു... പക്ഷെ ഈ മുഖം ഞാൻ മറക്കില്ല.... ഞാൻ ആദ്യം ബാംഗ്ലൂർ ജോലി ചെയ്തേ പറഞ്ഞില്ലേ...  അംജുക്കന്റെ ഓഫീസിൽ ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ടായിരുന്നു.

 ഞങ്ങൾ സംസാരിച്ചോണ്ട് നിൽകുമ്പോൾ ഇവൾ കേറി വന്നു.. അതും ചോദിക്കേം പറയേം ഒന്നും ചെയ്യാതെ കേറി വന്നേ... വന്നതും അംജുക്കയോട് ഒരുപാട് കലിപ്പായി.... തനിക്ക് എന്താടോ പറഞ്ഞ മനസ്സിലാകില്ലേ പറഞ്ഞു കലിപ്പിൽ കേറി വന്നേ.... വന്നതും മീറ്റിംഗ്ന് വെച്ച ഫയൽസ് ഒക്കെ തട്ടിത്തെറിപ്പിച്ചു....  വിളിച്ചിട്ട് വന്നും ഇല്ല ഫോൺ എടുത്തില്ല പറഞ്ഞു അവൾ ആകെ ചൂടിൽ ആയിരുന്നു.... എന്റെ കാൾ അറ്റൻഡ് ചെയ്യില്ലെങ്കിൽ ഇനി ഫോൺ വേണ്ട പറഞ്ഞു അംജുക്കന്റെ ഫോൺ എടുത്തു എറിഞ്ഞു പൊട്ടിച്ചു.. ഭദ്രകാളിയെ പോലെ തോന്നിച്ചേ എനിക്കൊക്കെ... അതിനേക്കാൾ ഉപരി ഞങ്ങളെ ഞെട്ടിച്ചത് അംജുക്ക ആയിരുന്നു.... മൂക്കത് ദേഷ്യം.... ആരോടും പരിധിയിൽ കൂടുതൽ അടുപ്പം ഇല്ല.... ബിസിനസ് വെൽഡിലെ മോൺസ്റ്റർ...പേടിച്ചിട്ട് ആരും മുന്നിൽ പോകില്ല അങ്ങനെ ഉള്ള ആൾ.... ഇവളോട് മറന്നു പോയതാ പറഞ്ഞു കെഞ്ചിക്കൊണ്ട് സോറി പറഞ്ഞു പിറകെ പോകുന്നു.... അവൾ ദേഷ്യത്തോടെ ഇറങ്ങി പോയതും..... മീറ്റിംഗ് കാൻസൽ ആക്കി അവളെ കൂടെ  പിറകെ ഓടി പോയി.... അവൾ ദേഷ്യത്തിന് എന്തൊക്കെ പറഞ്ഞു അവനെ തല്ലുകയുകയും മറ്റും ചെയ്യുന്നുണ്ടാരുന്നു. അവസാനം സഹികെട്ടു അവളെ എടുത്തു തോളത്തിട്ട് അവൻ ഓഫീസിൽ നിന്നും ഇറങ്ങി ഓടുകയാരുന്നു.... എല്ലാർക്കും ഷോക്കിങ്  ആയിരുന്നു അത്.... അത് കൊണ്ട് തന്നെ ഒരു പ്രാവശ്യം കണ്ടുള്ളു എങ്കിലും ഇവളെ മറക്കാൻ ഒന്നും പറ്റില്ല.... ഇത് പോലെ ഒന്നും അല്ല അവൾ ഫുൾ മോഡൽ ആണ് വേഷം ‌ ഒക്കെ..... പിന്നെ ഒരു പ്രാവശ്യം കൂടി കണ്ടു ഈ ഓഫീസിൽ വെച്ച് ഒരു വർഷം മുന്നേ.... ബാംഗ്ലൂർ ഓഫീസിൽ വെച്ച് കണ്ടോണ്ട് ഞാൻ പെട്ടന്ന് ഓർത്തത്.... നിന്നെ  ആയിരുന്നു റിസപ്‌ഷനിൽ അന്വേഷിച്ചത് .. അന്ന് അംജുക്ക ലീവ് ആയിരുന്നു.... പെട്ടന്ന് ആണ് അംജുക്ക വന്നത്.... അത് കണ്ടതും പിന്നെ വരാന്ന് പറഞ്ഞു അംജുക്ക കാണാതെ ഇറങ്ങി ഓടി.... എനിക്ക് എന്തോ അന്നത്തെ വരവിൽ ഒരു സംശയം ഒക്കെ തോന്നിയിരുന്നു... പിന്നെ അംജുക്കയെ വരച്ച വരയിൽ നിർത്തിക്കുന്ന പെണ്ണ് ആകുമ്പോ ചില്ലറ കാരി ആവില്ലല്ലോ... ഓഫീസിലെ ഒരു സ്റ്റാഫിനെ കാണാൻ വന്നു അത്രയേ ഞാൻ കരുതിയുള്ളു.... 


എന്നിട്ട് ഇത് വരെ എന്നോട് പറഞ്ഞില്ലല്ലോ കോപ്പേ ഇതൊന്നും.....


അന്ന് നീയുമായി ഇങ്ങനെ ഫ്രണ്ട് ഒന്നും ആയിട്ടില്ല.... അത് മാത്രം അല്ല പറയാൻ തക്ക ഒന്നും തോന്നിയും ഇല്ല.... പിന്നെ അത് മറന്നും പോയി.....ഇപ്പോൾ ആലോചിക്കുമ്പോ ആണ് തോന്നിയെ ശിവാനി ആണ് ആനിയെന്ന്.... പേരിൽ ഉള്ള സാമ്യം ഒക്കെ ഓർത്തത്....


നൈശു ഒരു തളർച്ചയോടെ കസേരയിൽ ഇരുന്നു.... അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു....


ഒരു ബന്ധം ഇല്ലാത്ത എന്നെ തേടി അവൾ എന്തിന് വന്നു..... അപ്പൊ ശിവക്ക്..... ബാക്കി പറയാൻ ആവാതെ അവൾ പകപ്പോടെ സാലിമിനെ നോക്കി....


ഹൻഡ്രഡ് പെഴസൻ ഉറപ്പ് ആണ് ശിവക്ക് അറിയാം നീയാണ് എല്ലാത്തിന്റേം പിന്നിൽ കളിച്ചത് എന്ന്.... സത്യം ഒക്കെ അറിയുന്ന അവൾ നിന്നെ പോലൊരു ഫ്രോടിനെ എങ്ങനെ അർഷിക്കയെ കൊണ്ട് കെട്ടിക്കും..... രുദ്രന്റെ പാതിയാണ് അർഷി.... അതിന്റെ കലിപ്പ് ആണ് അവൾ നിന്നോട്  തീർത്തത്...


അവൾ അപ്പോൾ അർഷിയോട് സത്യം പറയില്ലേ.... അർഷിക്കയും രുദ്ര് ഇതൊക്കെ അറിഞ്ഞ എന്നെ വെറുതെ വിടോ.... അവൾ പേടിയോടെ സാലിയെ നോക്കി... 


അത് നീ പേടിക്കണ്ട.... അവൾക്ക് പുറത്തു പറയാൻ പറ്റില്ല കാരണം അവൾ എല്ലാരേം മുന്നിൽ അംജുക്കനെ ചതിച്ചു അംജുക്കന്റെ പൈസയും അടിച്ചു മാറ്റി കാമുകന്റെ കൂടെ നാട് വിട്ടവളാ... ഇത് അറിഞ്ഞ അവള എല്ലാരും വെറുക്കും അതോണ്ട് പേടിച്ചു വാ തുറക്കില്ല അവൾ... 


അവളിപ്പോ രുദ്രിന്റെ ഭാര്യ ആണെങ്കിൽ അവളെ കൂടെ ഒളിച്ചോടിയ ചെക്കൻ എവിടെ.... 


ആർക്കറിയാം.... അവളെ കൂടെ ആരാ ഉണ്ടായെന്നു.... എന്തിന് അംജുക്കയെ വേണ്ടെന്ന് വെച്ചെന്ന്... സംതിങ് റോങ്ങ്‌....


അങ്ങനെ രുദ്രന്റെ പെണ്ണ് എന്റെ കഥയിലെ വില്ലത്തി.... നൈശു ഒരു പുച്ഛത്തോടെ പറഞ്ഞു...


നീ അവളുടെ കഥയിലെ വില്ലത്തി... സോ അവൾ നമ്മൾ പറയുന്നത് അനുസരിച്ചു 

നമ്മളെ പേടിച്ചു അവൾ നിൽക്കും... സാലി ആലോചനയോടെ പറഞ്ഞു...


ചുമ്മാ വേണ്ടാത്ത പണിക്ക് പോകണ്ട സാലി... അർഷിയും രുദ്ര് നീ കരുതുന്ന പോലൊന്നും അല്ല... വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം... ആ അർഷി ആണെങ്കിൽ സത്യം അറിഞ്ഞ ആദ്യം വെട്ടിക്കൊല്ല എന്നെ ആയിരിക്കും.... ഞാൻ ഇനി ശിവയുടെ ഏഴായലത് പോലും പോകുന്നു ഇല്ല... എനിക്ക് അർഷിക്കയെ രുദ്രിനെ ഒക്കെ നല്ല പേടിണ്ട്... 


ഞാനും ഇല്ല അവൾ ആയി ഒരു കോൺടാക്ട്ന്... എന്റെ തടി ഞാൻ എന്തിന് കേടാക്കുന്നെ.... സാലി പുച്ഛത്തോടെ പറഞ്ഞു....


നൈശു എന്തോ ആലോചിച്ചു നില്കുന്നെ കണ്ടു.. അവൻ അവൾ കാണാതെ അവളെ ഫോൺ എടുത്തു അതിൽ കോൺടാക്ട് ലിസ്റ്റ് നോക്കി... ശിവാനി രുദ്ര് എന്ന പേര് കണ്ടതും അവൻ തേടിയത് കണ്ട പോലെ അവന്റെ കണ്ണുകൾ വിടർന്നു... അവൻ അവന്റെ ഫോണിലേക്ക് സെന്റ് ചെയ്തു ഫോൺ ക്ലിയർ ആക്കി അവിടെ തന്നെ വെച്ചു...


നിന്നിലൂടെ പറ്റാത്തത് അവളിലൂടെ ഞാൻ നടത്തും നൈഷ‌ന ... നീ പോലും അറിയാതെ അർഷിയെ വെച്ചു കളിച്ചത്... വിവാഹം നടത്തിച്ചു .... എന്നിട്ടും വിചാരിച്ച ഒന്നും നടന്നില്ല... ഇനി ശിവാനിയെ വെച്ചു കളിച്ചു നോക്കട്ടെ.... അവന്റെ മുഖത്ത് ഗൂഡമായ ഒരു ചിരി വിരിഞ്ഞു. അംജദ് അമർ.... അവന്റെ മുഖത്ത് ദേഷ്യം വെറുപ്പ് നിറഞ്ഞു ... നിന്റെ സന്തോഷം അത് സനയല്ലേ.... ആ സന്തോഷം നിനക്കിനി വേണ്ട.... അതിന്ന് ആനി തന്നെ ആണ് ബെസ്റ്റ്.... ആനിയെ വേണ്ടെന്ന് വെച്ചു നിനക്ക് ഒരിക്കലും സനയെ വിവാഹം കഴിക്കാൻ പറ്റില്ല.... എത്ര വെറുപ്പ് കാണിച്ചാലും ആനിയാണ് നിന്റെ ജീവൻ... അവൻ പുച്ഛത്തോടെ ഓർത്തു... അവളെ വെച്ചു തന്നെ ഞാൻ ലക്ഷ്യത്തിൽ എത്തും 

സോറി ശിവ.... അല്ല ആനി.... അവന്റെ മുഖത്ത് ഗൂഡമായ ഒരു ചിരി വിരിഞ്ഞു..

 

continue........


ShivaRudragni PART 55




posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


2 Comments
  • Anonymous
    Anonymous Thursday, May 5, 2022 at 8:56:00 AM GMT+5:30

    Heart dape dape nnn adikunnund vayikumbol.athrem curiosity atto

  • Anonymous
    Anonymous Thursday, May 5, 2022 at 10:08:00 AM GMT+5:30

    Ingane pettennu pettennu oro part varumbo....athu vayikkumbo undakunna santhosham curiosity
    Ente sireee.... ijj muthanu❤️

Add Comment
comment url