എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 55

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 55🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



 ശവറിന്റെ കീഴിൽ ഇട്ട ഡ്രെസ്സോടെ അവൻ നിന്നു.... തണുത്ത വെള്ളം തലയിലൂടെ ഒഴുകിയിറങ്ങിയിട്ടും അവന്റെ മനസ്സോ ശരീരമോ തണുക്കുന്നില്ലെന്ന് അവൻ അറിഞ്ഞു.... ഇന്നലെ അവളുടെ ഇരുപതമത്തെ പിറന്നാൾ.... ഇത് പോലൊരു ദിവസം അനുവാദം ചോദിക്കാതെ എന്റെ ജീവിതത്തിലേക്ക് കയറി വന്നവൾ.... ഒഴിഞ്ഞു പോകാൻ നോക്കും തോറും വിധിയാലേ കൂടെകൂടിയവൾ..... വാശിപോലെ എന്നെ സ്നേഹിച്ചു സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചവൾ.... അവളില്ലാതെ ജീവിതം തന്നെ ഇല്ലെന്ന് എന്നെ പഠിപ്പിച്ചു എന്നിൽ പടർന്നു കയറിയവൾ..... അവസാനം തീരാ ദുഃഖത്തിൽ തള്ളിയിട്ടു മറഞ്ഞു പോയവൾ..... ഓർക്കുന്തോരും അവന്റെ നെഞ്ചിൽ ഒരു നീറ്റൽ തോന്നി.... അവൻ ഇട്ട ഷർട്ട് വലിച്ചു കീറി ബാത്‌റൂമിലെ കണ്ണാടിയിൽ നോക്കി.. ശരീരത്തിലെ നേർത്തു കാണുന്ന മുറിവ് ഉണങ്ങിയ പാടിലൂടെ കയ്യോടിച്ചു.... ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അവൻ അലറി വിളിച്ചു.... ആനീ ..... എവിടെയാ നീ.... അവൻ മുടിയിൽ കൊരുത്ത് പിടിച്ചു തളർച്ചയോടെ ആ ഫ്ലോറിൽ മുട്ട് കുത്തി ഇരുന്നു.... എന്തിനാ എന്റെ സന്തോഷം സമാധാനം സ്വസ്ഥതയും കളയാൻ എന്റെ ജീവിതത്തിലേക്ക് വന്നത്.... ഒരു വാക്ക് പോലും പറയാതെ ഇറങ്ങി പോകാൻ ആയിരുന്നെങ്കിൽ എന്തിന് വേണ്ടി കണ്ടു മുട്ടിയെ.... ഒരിക്കലും മറക്കാൻ ആവാത്ത വിധം ഈ മനസ്സിൽ ഇടം പിടിച്ചത് എന്തിനാ.... നീയായിട്ട് എന്റെ ജീവിതത്തിലേക്ക് കയറി വന്നതല്ലേ...... എന്നിട്ടും എന്തിനാ എന്നെ വിട്ടു പോയത്.....  നിന്നെ കാണാതിരുന്നെങ്കിൽ..... നിന്നെ പരിജയപെടാതിരുന്നെങ്കിൽ.... നിന്നെ സ്നേഹിക്കാതിരുന്നെങ്കിൽ..... അവൻ മുടിയിൽ കൊരുത്ത് പിടിച്ചു അലറി...


 മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിച്ചു മടുത്തു.... നിന്റെ ഓർമകളിൽ നിന്നും ഓടിയോളിക്കാനാ സനയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.... അവളിലൂടെ എന്റെ ജീവിതം തിരിച്ചു പിടിക്കാൻ ആഗ്രഹിച്ചത് പക്ഷെ അവിടെയും നീ തോൽപിച്ചു.... നിനക്ക് പകരം വെക്കാൻ... നിന്റെ ഓർമ്മകൾ മായിച്ചു കളയാൻ ആർക്കും പറ്റില്ല.... നിന്നെ ഓർക്കാതെ ഒരു ദിവസം പോലും എന്നിൽ ഇല്ല..... മറക്കാൻ പറ്റാത്ത വിധം എന്നിൽ ഓർമ്മകൾ നിറക്കാൻ നീ തന്ന ഈ മുറിവ് തന്നെ ധാരാളം ആണ്.... അവൻ ആ പാടിലൂടെ വിരൽ ഓടിച്ചു..... അവന്റെ മുന്നിൽ രക്തത്തിൽ കുളിച്ചു പ്രാണന്ന് വേണ്ടി പിടയുന്ന ഒരു രൂപം  തെളിഞ്ഞു നിന്നു ... 

അവൻ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു....


എന്റെ മുന്നിൽ ഒരിക്കലും ഇനി നീ വരരുത്.... തലോടിയ കൈ കൊണ്ട് തന്നെ ജീവൻ എടുക്കാനും ഞാൻ മടിക്കില്ല.... ഒരിക്കലും നിന്നെ ഇനി ജീവിതത്തിൽ കണ്ടു മുട്ടാതിരിക്കട്ടെ.... ഐ ഹേറ്റ് യൂ ആനി.... ഐ ഹേറ്റ് യൂ.... I hate you for the rest of my life.... അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു ... അത് സങ്കടം കൊണ്ടായിരുന്നില്ല.... അവളോടുള്ള ദേഷ്യവും വെറുപ്പും പകയും കൊണ്ടായിരുന്നു.... തന്റെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കാൻ വന്നവളോടുള്ള പക ആയിരുന്നു ആ മനസ്സിൽ അപ്പോൾ... അപ്പോഴും ജീവനോളം സ്നേഹിച്ചവളെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന വണ്ണം ആ കണ്ണുകൾ നിറയുകയും ചെയ്തു....    

    

                      🔥🔥🔥


കിച്ചു കേറി വരുമ്പോൾ കൃഷ് സിറ്റൗട്ടിൽ ഉണ്ടാരുന്നു... അവനെ കണ്ടു അടുത്തേക്ക് പോയെങ്കിലും കിച്ചു മൈന്റ് ആക്കാതെ അകത്തേക്ക് പോകാൻ നോക്കി. കൃഷ് അവന്റെ കയ്യിൽ പിടിച്ചു...


സോറി കിച്ചു.... ഒന്ന് ക്ഷമിക്കെടാ ചതിക്കണോന്ന് ഒന്നും കരുതിയതല്ല...

സാഹചര്യം കൊണ്ട ഞാൻ.....അവൻ

വേദനയോടെ പറഞ്ഞു...


ഫോണിൽ കൂടി മാത്രം പരിജയപെട്ട നിന്നെ മനസ്സിൽ മാത്രം അല്ല എന്റെ വീട്ടിൽ കൂടി ഇടം തന്ന വിഡ്ഢിയാണ് ഞാൻ.

നിന്റെ ആവിശ്യങ്ങൾക്ക് വേണ്ടി നീ കരുവാക്കിയ ഒരു ഫ്രണ്ട്ഷിപ്... സ്വയം പുച്ഛം ആണ് തോന്നുന്നേ നിന്നെ വിശ്വസിച്ചതിന്ന്.... ഇനിയും സോറി പറഞ്ഞു കൂടെ കൂടുന്നെ ചതിക്കാനല്ലെന്ന് ആർക്കറിയാം... ഒരിക്കൽ കൂടി ജോക്കർ ആകാൻ എനിക്ക് മനസ്സില്ല... നിന്നോടുള്ള വിശ്വാസം തിരിച്ചു വരാനും പോകുന്നില്ല. എന്നെ വെറുതെ വിട്ടേക്ക് പ്ലീസ്... അവൻ കൈ കൂപ്പി പറഞ്ഞു കൊണ്ട് പോയി..


അവന്റെ പിന്നിൽ എല്ലാം കേട്ട് കൊണ്ട് അർഷി ഉണ്ടാരുന്നു.... അർഷിയെ കണ്ടതും അവനെ കെട്ടിപിടിച്ചു കൃഷ് നിന്നു....


നിന്നെ മനസ്സിലാക്കി അവൻ വരുമെടാ... അവന്റെ കണ്ണ് തുടച്ചു കൊണ്ട് അർഷി പറഞ്ഞു...


അവൻ ഒന്നും മിണ്ടാതെ അർഷിയെ കെട്ടിപിടിച്ചു നിന്നു പിന്നെ റൂമിലേക്ക് പോയി... എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചു കൊണ്ട് അർഷി ശിവയുടെ റൂമിലേക്ക് നടന്നു...


                    🔥🔥🔥🔥

                    

ശിവ കിച്ചുനോട് അംജദിന്റെ കാര്യം ഒക്കെ പറഞ്ഞു കൊടുത്തു... കിച്ചു അതിന്ന് പുച്ഛത്തോടെയും ദേഷ്യത്തോടെയും നോക്കുക മാത്രം ചെയ്തു....


ഒരുത്തന്റെ ജീവിതം നശിപ്പിച്ചു ഇപ്പൊ എനിക്കൊന്നും അറിയില്ല പറഞ്ഞു മോങ്ങുന്നു.... ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ഇതിന്ന് നീ അനുഭവിക്കും ശിവ അന്നേ ഞാൻ അത് പറഞ്ഞതാണ് ... അവൻ അരിശത്തോടെ പറഞ്ഞു.


കിച്ചു.... അവൾ ദയനീയമായി വിളിച്ചു.


നീ അങ്ങോട്ട് പോയല്ലെടീ പുല്ലേ ആ പാവത്തിനെ ഈ അവസ്ഥയിൽ എത്തിച്ചേ... ചതിച്ചതും പോരാ എന്നിട്ട് എവിടെ ഇല്ലാത്ത കുറെ ന്യായങ്ങളും.... നൈശു അർഷിയെ കെട്ടട്ടെ... അവന്റെ ജീവിതം നശിക്കട്ട്.... ഏട്ടന്റെയും അനിയന്റെയും ജീവിതം ഒരു പോലെ ആകട്ട്....


നീ കൂടി കുറ്റപ്പെടുത്തല്ലടാ....


നീ അങ്ങോട്ട് പോയത് അല്ലെ... അല്ലാതെ അങ്ങേര് നിന്നെ തേടി വന്നത് അല്ലല്ലോ... അവളും അവളെ കോപ്പിലെ അട്രാക്ഷനും നീ ഇറങ്ങി വരുമ്പോൾ അംജുക്കന്റെ അവസ്ഥ ഒരിക്കൽ എങ്കിലും ആലോചിച്ചോ .... അതെങ്ങനെ എല്ലാത്തിനും സ്വന്തം ആയി ന്യായീകരണം ഉണ്ടല്ലോ.... അവന്ന് ദേഷ്യം തീരുന്നില്ലാരുന്നു...


ഞാനും അംജദ് തമ്മിലുള്ള ബന്ധം ആ വീട്ടുകാർ അറിഞ്ഞ ഉണ്ടാകുന്ന അവസ്ഥ എനിക്ക് ആലോചിക്കാൻ വയ്യ.... സത്യം അർഷി അറിഞ്ഞ.... നീയതൊന്ന് ആലോചിച്ചു നോക്കിയേ.... എനിക്ക് വയ്യ ആ കുടുംബത്തിന്റെ ശാപം കൂടി വാങ്ങാൻ...അംജുക്കനെ ഒരിക്കലും കണ്ടു മുട്ടാതിരുന്ന മതിയാരുന്നു...

അവൾ കരഞ്ഞോണ്ട് മുഖം താഴ്ത്തി...


അർഷി അറിയാതെ സത്യം മുഴുവൻ രുദ്രിനോട് പോയി പറയാൻ നോക്ക്.... 

നീയായിട്ട് ഉണ്ടാക്കിയ കുരിശ് നീ തന്നെ ഇല്ലാതെ ആക്കണം.... രുദ്ര് നിന്നെ സഹായിക്കും കാരണം ഞാൻ അറിഞ്ഞിടത്തോളം നീയെന് വെച്ച ജീവന രുദ്രന് .... പിന്നെ ആരും അറിയാതെ അംജുക്കന്റെ കാൽ പിടിച്ചു മാപ്പ് പറയ്...അതെ ഉള്ളു നിനക്കിനി രക്ഷ... ഒരിക്കലും അർഷിയും നൈഷുവും തമ്മിലുള്ള വിവാഹം നടക്കരുത്... ആ ഒരു പുണ്യം എങ്കിലും ചെയ്തു ചെയ്ത തെറ്റിന് പരിഹാരം കാണാൻ നോക്ക്... 


അവൾ ഒരു നിമിഷം മൗനം ആയി നിന്നു... അവളെ മനസ്സിലും അത് തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അവളെ കണ്മുന്നിൽ എന്നോണം ആദ്യമായി അംജുക്കനോട്‌ സംസാരിച്ചത് തെളിഞ്ഞു വന്നു....


Who are you.... Why did you come to see me


തൊട്ടടുത്തു ആദ്യമായി കണ്ടതിന്റെ പകപ്പിൽ ശരീരത്തിൽ വിറയൽ ആയിരുന്നു പടർന്നത്.... ശ്വാസം പോലും എടുക്കാൻ ആവാതെ നോക്കിയത്....


എന്താ വേണ്ടതെന്നു.... എന്തിനാ എന്നെ കാണാൻ വന്നത്.... എന്തിനാ എന്നെ എപ്പോഴും ഫോളോ ചെയ്യുന്നേ.... ഗൗരവത്തിൽ ഉള്ള വാക്കുകൾ....


അവൾക്ക് വാക്കുകൾ പുറത്തു വരാതെ നിന്നു പോയി....


നിന്നോടല്ലേ ചോദിച്ചേ.... അടുത്തുള്ള മേശയിൽ ആഞ്ഞടിച്ചു അലർച്ച ആയിരുന്നു അത്... 


ഇത് ശിവാനി... ഞാൻ ശിവാനിയുടെ ക്ലാസ്സ്‌ മേറ്റ് ആണ്.... ശിവാനിക്ക് സാറിനെ ഇഷ്ടം ആണ്... കണ്ടപ്പോ തൊട്ട് ചെറിയൊരു ഇഷ്ടം .... അല്ല ശരിക്കും ഇഷ്ടം ആണ്...  ഇന്ന് അവളെ പിറന്നാൾ ആണ്... ഏറ്റവും വലിയ ആഗ്രഹം സാറിനെ ഒന്ന് നേരിട്ട് കാണണം എന്നായിരുന്നു. അതോണ്ടാ ഇങ്ങോട്ട് വന്നേ... എനിക്ക് വേറൊന്നും അറിയില്ല ഇവളെ തന്നെ ശരിക്കും അറിയില്ല... ഇവൾ നിർബന്ധിച്ചപ്പോ കൂടെ വന്നതാ...എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.... ഒറ്റ ശ്വാസത്തിൽ പേടിയോടെ പറയുന്ന അവളെ അമ്പരപ്പോടെ നോക്കി അവന്റെ നോട്ടം ശിവനിയിലേക്ക് എത്തി....


പരസ്പരം കണ്ണുകൾ ഇടഞ്ഞതും ആ രൂക്ഷമായ നോട്ടം നെഞ്ചിലേക്ക് തറച്ചു കയറുന്ന പോലെ തോന്നി അവൾക്ക്....

അവന്റെ മുഖത്ത് തെളിഞ്ഞ ദേഷ്യം കണ്ടതും കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി ... ശരീരം തളരുന്നു...


ആർ യൂ മാഡ്.... 


ആ അലർച്ച മുഴുവിക്കും മുന്പേ അവൾ ബോധം മറഞ്ഞു പിന്നിലേക്ക് ചാഞ്ഞിരുന്നു....


വെപ്രാളത്തോടെ അതിലുപരി പേടിയോടെ ആ കൈകൾ താങ്ങി നിർത്തുന്നതും തന്നെ നെഞ്ചോട് ചേർക്കുന്നതും അവളറിഞ്ഞിരുന്നു...

ആ ഹൃദയതാളം ചെവിയിൽ ഇപ്പോഴും മുഴങ്ങുന്ന പോലെ തോന്നി അവൾക്ക്...


അവൾ ശ്വാസം ആഞ്ഞു വലിച്ചു.... വീണ്ടും അംജദിന്റെ മുഖം മികവോടെ കണ്മുന്നിൽ തെളിഞ്ഞതും അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി.... 

              

വാതിൽ നോക്ക് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി വിറച്ചു.... പിന്നെ മുഖം തുടച്ചു  പോയി വാതിൽ തുറന്നു...


എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ടാരുന്നു.... (അർഷി )


കൃഷ്നെ പറ്റി ആണെങ്കി വേണ്ട സാർ... എനിക്ക് ഒന്നും കേൾക്കണ്ട... ആ ഫ്രണ്ട്ഷിപ് എനിക്കിനി വേണ്ട.... അവൻ അത് പറഞ്ഞു ഇറങ്ങി പോകാൻ നോക്കി...


 നിങ്ങളെ ലച്ചുന് എന്ത് സംഭവിച്ചുന്നു അറിയണ്ടേ...


കിച്ചു അവിടെ തന്നെ നിന്നു... ശിവക്കും അത് അറിയണം എന്നുണ്ടായിരുന്നു...


ലച്ചുവെച്ചിയെ എങ്ങനെ പരിജയം... ലച്ചുവെച്ചിക്കും ദേവച്ഛനും എന്താ സംഭവിച്ചത്.... ശിവ അർഷിയോട് ചോദിച്ചു...


അവൻ ബാൽക്കണിയിലേക്ക് നടന്നു....

അവന്റെ പിന്നാലെ കിച്ചുവും ശിവയും...


കുറച്ചു സമയത്തെ മൗനത്തിനു ശേഷം അർഷി പറഞ്ഞു തുടങ്ങി.... ദേവ് ജയരാജ്‌ തമ്മിലുള്ള പ്രശ്നം പറഞ്ഞു കൊടുത്തു....

(ഒന്നൂടി റിപ്പീറ്റ് ചെയ്യുന്നില്ല കിച്ചു ശിവയോട് പറഞ്ഞത് തന്നെ )


രുദ്ര് ജനിച്ചിട്ട് ഇത് വരെ ജയരാജനെ അച്ഛൻ എന്ന് വിളിച്ചിട്ട് ഇല്ല... ചിലപ്പോൾ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടാവാം... അവൻ ആദ്യമായി അച്ഛാ എന്ന് വിളിച്ചത് ദേവിനെ ആണ്... ദേവിന് സ്വന്തം മകൻ തന്നെ ആയിരുന്നു രുദ്ര്, ആദിയും... ദേവച്ചനും രാഗിണി അമ്മയും തമ്മിൽ കുഞ്ഞുന്നാൾ തൊട്ടുള്ള പ്രണയം ആണ്.... അത് കൊണ്ട് തന്നെ എല്ലാരേം എതിർത്തു ദേവിനെ വിവാഹം കഴിച്ചത്...

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ വിവാഹം കഴിച്ചു രണ്ടു കുഞ്ഞുങ്ങളെ അച്ഛനും അമ്മയും ആയി ബാംഗ്ലൂരിലേക്ക് പോയി... രുദ്റിന് അന്ന് അഞ്ചു വയസ്സ് ആയിരുന്നു... ദേവിന്റെ അച്ഛന്റെ കൂട്ടുകാരൻ ആണ് എന്റെ ഉപ്പ അമർ... ഉപ്പയുടെ സഹായത്തോടെ അവിടെ ബിസിനസ് തുടങ്ങി... രുദ്ര് ആണ് എല്ലാ ബിസിനസിലും വീട്ടിനും എല്ലാം ദേവ് എന്ന പേരിട്ടത്.... അവന്റെ വാശി ആയിരുന്നു അത്.... ദേവ് എന്ന ലോകത്തിൽ ജീവിക്കാൻ ആണ് അവൻ ആഗ്രഹിച്ചത്...

ദേവരാഗം എന്നൊരു വീട് അവിടെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൊച്ചു കുടുംബം... ദേവച്ഛനും രഗിണി അമ്മയും രണ്ടു മക്കളും... സ്വർഗ്ഗം ആയിരുന്നു അവിടെ.... ദേവും രാഗിണിയും ചേർന്ന ദേവരാഗം.... സ്വന്തം ആയി  മക്കൾ വേണമെന്ന് പോലും ആഗ്രഹിച്ചിട്ടില്ല അവർ.... പക്ഷെ അവർ പോലും അറിയാതെ വന്ന കക്ഷി ആയിരുന്നു കൃഷവ്... അതിൽ ഏറ്റവും സന്തോഷം രുദ്റിനും ആദിക്കും ആയിരുന്നു. കൃഷ് ജനിച്ച ദിവസം ഒരു ഉത്സവം പോലെ ആണ് അവർ ആഘോഷിച്ചത്.... രുദ്റിന് അന്ന് 11 വയസ്സ്... ആദിക്ക് 10.... പ്രസവിച്ചു കുഞ്ഞിനെ പുറത്തു കൊണ്ട് വന്ന നഴ്സ്ന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയത് രുദ്ര് ആണ്... എന്റെ മോനാ അപ്പൊ ഞാൻ അല്ലെ ആദ്യം വാങ്ങണ്ടേ എന്ന അവൻ അന്ന് എല്ലാരോടും പറഞ്ഞത്.... ദേവരാഗം എന്ന ആ വീട്ടിൽ സന്തോഷം ഇരട്ടി ആയി...അവരുടെ സ്വർഗ്ഗലോകം കണ്ടു ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിയിട്ട് ഉണ്ടാവും. കാൻസർ ആയിരുന്നു രാഗിയമ്മക്ക്... അറിയാൻ ലേറ്റ് ആയിപോയി... തേർഡ് സ്റ്റേജിൽ ആണ് കണ്ടെത്തിയത്.... കൃഷ്ന് രണ്ടു വയസ്സ് ഉള്ളപ്പോ ആയിരുന്നു മരണം....മക്കളെ ഓർത്തു മാത്രം ആണ് ദേവ് ജീവിച്ചിരുന്നത് പോലും... ആത്മാവിൽ അലിഞ്ഞ പ്രണയം ആയിരുന്നു അവർ തമ്മിൽ.... വർഷങ്ങൾ കടന്നു പോയി.... അവർ സാഹചര്യം ആയി പൊരുത്തപ്പെട്ടു.... രാഗിയമ്മയുടെ 

ഓർമ്മകളും മക്കളും ആയി ദേവരാഗം വീണ്ടും ഉണർന്നു.... അപ്പോഴേക്കും ദേവ് സ്വന്തം ആയി ബിസിനസ് വെൽഡ് പടുത്തുയർത്തിയിരുന്നു.... ദേവച്ചൻ അറിയപ്പെടുന്ന ഒരു ബിസിനസ് കാരനും ആയി.... തൊട്ടടുത്തു ആയിരുന്നു രാമബദ്രൻ എന്ന ദേവിന്റെ അമ്മാവൻ അതായത് രാഗിണിയമ്മയുടെ അച്ഛനും ഫാമിലിയും താമസം ആക്കിയത്. രാഗിയമ്മയുടെ ആഗ്രഹം ആയിരുന്നു അനിയത്തി അനുവിനെ ദേവരാഗത്തിലെ മരുമകൾ ആക്കണം എന്ന്... രുദ്റിന് വേണ്ടി ആയിരുന്നു ആലോചിച്ചത് എങ്കിലും രുദ്റിന് അവൾ അനിയത്തി മാത്രം ആയിരുന്നു... ചെറുപ്പത്തിലേ ഞങ്ങളെ കൂടെ കൂടിയൊണ്ട് തന്നെ ഞങ്ങൾക്കും അത് തന്നെ ആയിരുന്നു ഇഷ്ടം... ഞാനും രുദ്ര് കൂടി ആദിയുടെ മനസ്സിൽ അനുവിനെ അവന്റെ പെണ്ണാ പറഞ്ഞു പഠിപ്പിച്ചതും....


ആദി ഒരു പാവം സ്വഭാവം ആയിരുന്നു.... എന്ന രുദ്ര് മൂക്കത് ദേഷ്യം... കട്ടകലിപ്പ് സ്ഥായി ഭാവം.... പെണ്ണ് എന്ന് വെച്ച തന്നെ ദേഷ്യം വെറുപ്പും.... അതിന്റെ കാരണം ആർക്കും അറിയില്ല.... ചെറുതിലെ തന്നെ ആരോടും അടുപ്പം ഇല്ലാത്ത പ്രകൃതം ആണ്... അവന്റെ ദേഷ്യം കാരണം ആരും ഫ്രണ്ട്ഷിപ് പറഞ്ഞു പോലും അടുത്ത് പോകില്ല.... എന്നോട് മാത്രം ആണ് കൂട്ടുകൂടുക.... ഞാൻ മാത്രം ആയിരുന്നു അവനെ എതിർത്തു പറഞ്ഞു തന്റേടത്തോടെ മുന്നിൽ നില്കുന്നത്... ഒന്ന് അടിച്ച തിരിച്ചു അതെ സ്പോട്ടിൽ അങ്ങോട്ട് കൊടുക്കും.... അത് കൊണ്ട് തന്നെ ആകും എന്നെ കൂടെ കൂട്ടിയതും... അത് എല്ലാർക്കും അത്ഭുതം ആയിരുന്നു.

മറ്റാർക്കും ഇല്ലാത്ത സവിശേഷത ആയി രുദ്ര് എന്നിൽ കണ്ടതും അതാണ്‌ അവനെ എതിർക്കാനുള്ള ധൈര്യം... 


അങ്ങനെ കഴിയുമ്പോൾ ആണ് പ്ലസ് വൺ പഠിക്കുന്ന സമയത്ത് ദേവച്ചനെ ജയരാജ്‌ ഒരു ആക്സിഡന്റ് ആക്കാൻ നോക്കിയത് പരിക്കൊന്നും പറ്റിയില്ല.... പക്ഷെ രുദ്ര് അവരെ വീട്ടിൽ കയറി ചെന്ന്  വടിവാൾ എടുത്തു അയാളെ വലത് കൈ വെട്ടി.... ഇനി എന്റെ അച്ഛന്റെ നേരെ കൈ പൊക്കിയ ആ ജീവൻ കൂടി ഞാൻ ഇങ്ങ് എടുക്കും എന്നൊരു ഭീഷണിയും ആയി ഇറങ്ങി വന്നു.... അന്ന് അവനിട്ട പേര് ആണ് അസുരൻ എന്ന്.... അത് വലിയ പ്രശ്നം ആയി.... ദേവച്ചൻ കുറെ വഴക്ക് പറഞ്ഞു അവനെ പിടിച്ചു തല്ലി...പണവും അധികാരം ഉപയോഗിച്ച് രുദ്രിനെ കേസിൽ നിന്നും ഊരിയെടുത്തെങ്കിലും.... അവന്റെ സ്വഭാവം കാരണം അല്ലെങ്കിലേ പേടി ആയിരുന്നു ദേവച്ചന്... പറഞ്ഞത് അനുസരിക്കാൻ വേണ്ടിയും ദേഷ്യം കുറച്ചു സ്വഭാവം നന്നാക്കാൻ വേണ്ടിയും അവന്ന് പണിഷ്മെന്റ് കൊടുക്കാൻ ആയി അവനെ ഹോസ്റ്റലിൽ ആക്കി... ദേവ് അച്ഛൻ നാട്ടിലേക്ക് വന്നു... അതിനോളം ശിക്ഷ അവന്ന് കൊടുക്കാൻ ഇല്ലാരുന്നു. രുദ്ര് ഒരിക്കൽ പോലും ദേവച്ചനെ വിട്ടു നിന്നിട്ട് ഇല്ലാരുന്നു....

നന്നാകുന്നു കരുതിയാ ദേവച്ചൻ വേദനയും സങ്കടം കടിച്ചു പിടിച്ചു അവനെ പിരിഞ്ഞു നിന്നത്... ആ തീരുമാനം രുദ്രിനെ സംബന്ധിച്ച് ജയരാജിനോടും മക്കളോടും വാശിയും ദേഷ്യം കൂട്ടുകയാരുന്നു ചെയ്തത്.... സ്വഭാവം ആണെങ്കിൽ കൂടുതൽ കലിപ്പ് ആയി...

അതിന്റെ കൂടെ ബോക്സിങ് ഇൻഡ്രസ്റ്റ് കൂടി അംജുക്കന്റെ കീഴിൽ പ്രാക്ടീസ് തുടങ്ങി.... രുദ്രിന്റെ ഫോട്ടോസ്സ്റ്റാറ്റ് കോപ്പി ആണ് കലിപ്പിൽ അംജുക്ക... പോരാത്തതിന് ഗേൾസ് അലർജിയും.

ദേവച്ചൻ ഇവൻ നന്നാകാല്ലോ കരുതി ഇത്രയും റിസ്ക് എടുത്തേ.... എന്നിട്ടോ അംജുക്കന്റെ കൂടെ കൂടി നന്നേ ആയി.... മൂപ്പരെ കലിപ്പ് കൂടി അവന്ന് കിട്ടി.... ജയരാജന്റെ രണ്ടാം ഭാര്യ ഒരിക്കൽ രുദ്രിനെ കണ്ടപ്പോൾ ഒന്ന് ചൊറിഞ്ഞു... എന്തൊക്കെ ആയാലും നീ ജയരാജന്റെ മോൻ ആണ് ദേവിന്റെ അല്ല എന്ന് പറഞ്ഞതും പബ്ലിക് പ്ലെസ് ആണെന്നോ സ്ത്രീ ആണെന്നോ പോലും ഓർക്കാതെ തല്ലി... 


 ദേവച്ചന്ന് രുദ്രനോട് ദേഷ്യം കൂടി.... എന്ന് അവൻ നന്നാകുന്നോ അന്നേ ഇനി ബാംഗ്ലൂർക്ക് ഉള്ളു എന്ന് പറഞ്ഞു നാട്ടിൽ തന്നെ നിന്നു.... കൃഷ് ആദിയും കൂടെ കൂട്ടി... ബിസിനസ് ഒക്കെ തല്ക്കാലം മാനേജ്‍രെ ഏല്പിച്ചു സ്വസ്ഥം ആയി കൃഷ്‌നെ നോക്കി ഇരിക്കാൻ തീരുമാനിച്ചു.... അങ്ങനെ എങ്കിലും രുദ്ര് അസുരന്റെ സ്വഭാവം മാറ്റുമെന്ന് കരുതി... ഇവിടെ എന്റെ ഉപ്പ നടത്തുന്ന ഒരു സ്കൂൾ ഉണ്ട്.... ഉപ്പാന്റെ നിർബന്ധം കാരണം അവിടെ ബോറടി മാറ്റാൻ വേണ്ടി ദേവ് പഠിപ്പിക്കാൻ പോയി.... അവിടെ വെച്ച് ആണ് ദേവ് ലച്ചുനെ കണ്ടു മുട്ടിയത്.... വയസ്സ് മുപ്പത്തിമൂന്ന് ആയെങ്കിലും അത്രയും കാണിക്കാത്ത ഒരു ടൈപ്പ് ആയിരുന്നു ദേവ്.... ഒരു ചുള്ളൻ പയ്യൻ അതും ഗ്ലാമർ താരം.... ആക്ടിറ്റിയൂട്ട് കൊണ്ട് എല്ലാവർക്കും ഒരു പോലെ പ്രിയം.... നല്ലൊരു സാർ ആയും കുട്ടികൾക്ക് നല്ലൊരു കൂട്ടുകാരൻ ആയും ദേവ് മാറി.... ലച്ചുവിന്റെ മനസ്സിൽ ദേവിന് സാർ എന്നൊരു ചിന്താഗതി മാറി അവളുടെ പ്രണയം ആയി തീർന്നു ദേവ്....

 അവളെ മാത്രം ദേവേട്ടൻ.... ദേവിനും അത് മനസ്സിലായി തുടങ്ങി ലച്ചു ഒരു സാർ ആയല്ല അവനെ കാണുന്നതെന്ന്.... അവിടെ തുടങ്ങുകയാരുന്നു ഒരു പതിനാറുകാരിക്ക് അവളെ ഇരട്ടി പ്രായം ഉള്ള ദേവിനോടുള്ള പ്രണയം.... തന്റെ മകനായ രുദ്രിന്റെ പ്രായം ഉള്ള ഒരു പെണ്ണിന്റെ പ്രണയത്തിൽ പകച്ചു നിൽക്കുകയാരുന്നു ദേവും.....


                           ...... തുടരും 


ShivaRudragni PART 56


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


1 Comments
  • Anonymous
    Anonymous Friday, May 6, 2022 at 9:29:00 PM GMT+5:30

    PlZ post other parts tooo katta waiting Mr ifar🤩

Add Comment
comment url