ShivaRudragni Part 56
ശിവരുദ്രാഗ്നി
by IFAR
🔥PART 56🔥
ഗുരു ശിശ്യ ബന്ധം അറിയോ നിനക്ക്..
ഞാൻ നിന്നെ പഠിപ്പിക്കുന്ന സാർ ആണ്....
ദേവ് ദേഷ്യപ്പെടാതെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഞാൻ ഈ സ്കൂളിൽ നിന്നും പൊക്കോളാം... അപ്പൊ ദേവേട്ടന്റെ ശിഷ്യ ആവില്ലല്ലോ... എന്നെ സ്വീകരിക്കോ എന്ന
ദയനീയമായി ചോദിക്കുന്ന അവളെ നോക്കി എന്ത് പറയണം അറിയാതെ നിന്നു അവൻ...
എന്റെ പ്രായം അറിയോ നിനക്ക് എനിക്ക് മുപ്പത്തിമൂന്ന് വയസ്സുണ്ട്....നിന്റെ ഇരട്ടി പ്രായം ... ഈ പ്രായത്തിൽ ഇങ്ങനെ ഒരാളോട് തോന്നുന്നത് ഒക്കെ അട്രാക്ഷൻ മാത്രം ആയിരിക്കും...
ദേവേട്ടന് ഇഷ്ടം അല്ലെങ്കിൽ അത് പറഞ്ഞ മതി... എന്റെ മനസ്സ് മാറുന്നു കരുതണ്ട... എനിക്ക് ഇഷ്ടം ആണ്...
ഈ ജന്മം ദേവേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടാവില്ല...
നിനക്ക് പറഞ്ഞ മനസ്സിൽ ആവില്ലേ ലക്ഷ്മി.... അവന്ന് ദേഷ്യം വന്നു തുടങ്ങിയിരുന്നു....
അവൾ കണ്ണ് നിറച്ചു നോക്കിതും വീണ്ടും ശബ്ദം ഉയർത്താൻ ആവാതെ അവൻ നിന്നു...
എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണ്... അവൾ മാത്രം എന്റെ ജീവിത്തിൽ ഉണ്ടാവു... ദയവു ചെയ്തു എന്റെ പിന്നാലെ ഇക്കാര്യം പറഞ്ഞു വരരുത്...
രാഗിണി ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞ തന്റെ ജീവിതത്തിൽ നിന്നും ലക്ഷ്മി ഒരിക്കലും പോകില്ലെന്ന പേടി ഉള്ളോണ്ട് ദേവ് റാഗിണിയെ പറ്റി പറയാതിരുന്നത്....
ലക്ഷ്മിയുടെ മുഖത്തെ നിക്ഷ്യധാർഢ്യം ദേവിന് ഉള്ളിൽ ഭയം ഉയർത്തിയിരുന്നു.
എനിക്ക് സ്നേഹിക്കാൻ ദേവട്ടന്റെ സമ്മതം ആവിശ്യം ഇല്ല.... എന്തൊക്കെ പറഞ്ഞാലും എനിക്ക് മറക്കാനും ആവില്ല.
എന്നെ ഒഴിവാക്കാൻ വേണ്ടി കള്ളം പറയാന്നു അറിയാം.... ശല്യം ചെയ്യാൻ ഞാൻ വരില്ല .... എന്റെ മനസ്സിൽ ഉണ്ടാവും...എന്റെ മരണം വരെ ഉണ്ടാകും... അത് പറഞ്ഞു കരഞ്ഞോണ്ട് ഓടി പോയ ലക്ഷ്മിയെ നോക്കി തലക്ക് കൈ വെച്ചു നിന്നു അവൻ....
അങ്കിലും ആന്റിയും സ്വന്തം മകൾ എന്ന് പറഞ്ഞ ലച്ചുനെ വളർത്തിയത്... അമേരിക്കയിൽ സെറ്റിൽഡ് ആയത് പോലും ലച്ചു മകൾ അല്ലെന്ന് അറിയാതിരിക്കാൻ ആണ്... പിന്നെ നാട്ടിൽ ശ്രീ മംഗലത്കാർ പറഞ്ഞ ലച്ചു സത്യം അറിയുന്നേ.. അവൾ അനന്തനെ കണ്ടിട്ട് ഇല്ല..അവൾക്ക് അവളെ അച്ഛനെയും അമ്മയെയും പറ്റി അധികം അറിയുകയും ഇല്ലാരുന്നു...അതോണ്ട് തന്നെ ദേവ് അവളെ അച്ഛനും തമ്മിലുള്ള രൂപ സാദൃശ്യം അവൾക്ക് അറിയില്ലാരുന്നു...
🔥🔥🔥
രാത്രി ഉറങ്ങാൻ കിടക്കുമ്പോ ആയിരുന്നു ദേവിന്റെ വയറിനു ചുറ്റും ഒരു കൈ വന്നത് ആ സ്പർശം അറിയുന്നൊണ്ട് തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
അത് മറച്ചു വെച്ചു ഗൗരവത്തിന്റെ മുഖമൂടി അണിഞ്ഞു കൈ തട്ടി മാറ്റി എഴുന്നേറ്റു...
എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല അച്ഛാ ഇപ്രാവശ്യം ക്ഷമിക്ക് പ്ലീസ്.... അവൻ കെട്ടിപിടിച്ചു.
ദേവ് അവനെ ബലമായി അടർത്തിമാറ്റി...
വാസുമാമ ഇവനെയും കൂട്ടി പോകാൻ നോക്ക്... എനിക്കരേം കാണണ്ട എന്നോട് മിണ്ടേം വേണ്ട...
ഇപ്രാവശ്യം ഒന്ന് ക്ഷമിക്ക് ദേവ... അവൻ കുഞ്ഞല്ലേ.... അയാൾ ദയനീയമായി പറഞ്ഞു...
കുഞ്ഞാണ് ഇവൻ.... അത് തന്നെ ഞാനും ഓർമിപ്പിക്കുന്നെ.... എപ്പോ നോക്കിയാലും തല്ല് വഴക്ക്... മൂക്കത് ദേഷ്യം... ഇപ്പോ ദാ ഒരുത്തന്റെ കയ്യും വെട്ടി.... ഇങ്ങനെ ദേഷ്യം കൊണ്ട് നടന്ന ഇവന്റെ ജീവിതം എന്താകുമെന്ന.... നാളെ ഒരു റൗടി ആയി മാറുന്ന കാണാനാണോ ഞാൻ ഇത്രയും കഷ്ടപ്പെട്ട് വളർത്തുന്നെ... ദേവിന് സങ്കടം ദേഷ്യം വരുന്നുണ്ടായിരുന്നു....
ടാ പുല്ലേ വല്ല സെന്റിയും അടിക്ക് അല്ലെങ്കിൽ വന്ന പോലെ തിരിച്ചു പോകേണ്ടി വരും... അവിടെ എത്തിയിട്ട് നീ അസുരൻ ആയിക്കോ ഇപ്പൊ ദേവൻ ആയിട്ട് ഒന്ന് ആക്ട് ചെയ്യ്.... അർഷി രുദ്രിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു...
അവൻ ഒന്ന് മൂളി കൊണ്ട് ദേവിന്റെ അടുത്തേക്ക് പോയി..
ഞാൻ ഇനി ആരോടും അടിയുണ്ടാക്കില്ല...
ആരോടും ദേഷ്യപ്പെടില്ല... അച്ഛൻ പറയുന്നത് അനുസരിച്ചു നടക്കുള്ളു... എന്റെ ദേഷ്യം വാശിയും ഒന്നും ആരോടും കാണിക്കില്ല എന്നോട് മിണ്ടിയ മതി എന്റെ കൂടെ ഉണ്ടായ മതി.... അവൻ കരഞ്ഞു പറഞ്ഞതും ദേവ് അവന്റെ നേർക്ക് കൈ നീട്ടി.... അവന്റെ കരച്ചിൽ അധികം കേൾക്കാൻ ഒന്നും വയ്യാരുന്നു ദേവിന്...
അങ്ങനെ ഇത് സോൾവ് ആയി.... ദേവച്ചാ
ഹോസ്റ്റലിൽ നിന്നും ചാടിയതാ വീട്ടിൽ പറഞ്ഞില്ല... എന്നെ ഇനി വീട്ടിൽ കേറ്റോ ആവോ... അതോണ്ട് വീട്ടിൽ ഒന്ന് വിളിച്ചു പറഞ്ഞു എന്റെ കാര്യത്തിൽ തീരുമാനം എടുക്ക്... അർഷി പറയുന്നത് കേട്ടതും ദേവ് അടിക്കാൻ കയ്യൊങ്ങിയിരുന്നു...
ഇവൻ ഒറ്റ ഒരുത്തന്റെ ധൈര്യത്തില രുദ്ര് എല്ലാം ചെയ്യുന്നേ വാസുമാമ പറഞ്ഞു...
ഇപ്പോ എല്ലാം ഒറ്റകെട്ടായി... എനിക്കിത് വേണം... അച്ഛനെ ഇപ്പൊ കാണണം പറഞ്ഞു കരഞ്ഞപ്പോൾ ഉപ്പാന്റെ കാശ് മോഷ്ടിച്ചു... വാർഡനെ റൂമിൽ പൂട്ടിയിട്ട് ഇവിടെ വരെ എത്തിച്ചീന്ന് ഇത് തന്നെ വേണം... അർഷി കണ്ണ് തിരുമ്മി മൂക്ക് ചീറ്റി....
പിന്നെ ഇതൊക്കെ ധീരതക്കുള്ള അവാർഡ് തരേണ്ട കാര്യം ആണ്... അവാർഡ് അംജുന്റെ കൈ കൊണ്ട് ആയാ മതിയോ അർഷി ...
അയ്യോ അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതല്ലേ ദേവച്ചാ... ഞാൻ കാൽ പിടിക്കാം ഇതൊന്നും പറഞ്ഞേക്കല്ലേ... തല്ലികൊല്ലും എന്നെ..
ഒരുത്തനെ എങ്കിലും പേടി ഉണ്ടല്ലോ അത് മതി...
അവൻ ഇളിച്ചു കാണിച്ചു....
അല്ല ഈ രാത്രിക്ക് ഇവിടെ വന്നത് ഇതിന്ന് മാത്രം അല്ലല്ലോ... രുദ്രിന്റെ മുഖത്തെ ഉറക്കക്ഷീണം നോക്കി ദേവ് ചോദിച്ചു...
ഒരു പെണ്ണ് സ്വപ്നത്തിൽ വരുന്നു അച്ചേ ഉറങ്ങാൻ വിടുന്നില്ല... അത് പറഞ്ഞു അവൻ ദേവിനെ കെട്ടിപിടിച്ചു....
എന്താടാ പറയുന്നേ....
ഉറങ്ങാൻ കണ്ണടച്ചാൽ ഒരു പെണ്ണിന്റെ കണ്ണുകൾ ... പേടിയാവുന്നു അച്ചേ.... അവൾ ആരാ.... എന്തിനാ എപ്പോഴും എന്റെ സ്വപ്നത്തിൽ വരുന്നേ ... പറയുമ്പോൾ അവന്റെ ശരീരംവിറക്കുന്നുണ്ടായിരുന്നു....
ദേവ്ന് ഒൻപതു വർഷങ്ങൾക്ക് മുൻപ് ഉറക്കത്തിൽ ഒരു കുഞ്ഞ് കരയുന്നു... കരയല്ലേ പറ പറഞ്ഞു പേടിച്ചു വിറച്ചു രാകിനിയെയും തന്നെയും ചേർത്ത് പിടിച്ചു കരഞ്ഞ രുദ്രിനെ ഓർമ വന്നു.... അന്ന് ഇത് പോലെതന്നെ ആയിരുന്നു....
ഒന്നും ഇല്ലെടാ.... സ്വപ്നം കണ്ടത് ആയിരിക്കും....
അല്ല അച്ഛാ.... അത് ഒരു പെൺകുട്ടിയ....
മുഖം കണ്ടില്ല.... അവളെ കണ്ണുകൾ ... എന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന പോലെ.... അവൾക്ക് എന്തോ സങ്കടം ഉള്ള പോലെ.... അവളെ കണ്ണൊക്കെ നിറഞ്ഞു എന്റെ മനസ്സ് വേദനിക്കുന്നു.... എനിക്ക് സങ്കടം വരുന്നു...
ദേവിന് എന്താ പറയണ്ടേ തിരിയുന്നുണ്ടായിരുന്നില്ല... ബാക്കിയുള്ളോരേ അവസ്ഥ അത് തന്നെ ആയിരുന്നു....
ഒരു പെണ്ണ് അല്ലെ.... ഇനി സ്വപ്നത്തിൽ വരുമ്പോൾ നീ പേടിച്ചു കരയാതെ അവളോട് ചോദിച്ചു നോക്ക്... എന്നിട്ട് ഫ്രണ്ട് ആവാൻ നോക്ക്....ചിലപ്പോൾ എന്റെ മരുമോൾ ആയിരിക്കുമെടാ അത് .... ദേവ് കുസൃതിയോടെ പറഞ്ഞു...
പോ അച്ചേ എനിക്ക് എങ്ങും വേണ്ട ആ പെണ്ണിനെ... എനിക്ക് കല്യാണം വേണ്ട പെണ്ണ് വേണ്ട...
ഇവന്ന് സ്വപ്നത്തിൽ എങ്കിലും പെണ്ണ് വരുന്നതിൽ സന്തോഷിക്ക് ദേവച്ചാ.... ഇവന്റെ സ്വഭാവം വെച്ച് ജീവിതത്തിൽ എന്തായാലും വരില്ല....( അർഷി )
ദേവ് രുദ്രിനെ ചേർത്ത് പിടിച്ചു അവിടെ ഇരുന്നു....
ചില സ്വപ്‌നങ്ങൾ ഭാവിയിൽ നടക്കുന്ന സൂചന ആവാം.... ചിലത് നിന്റെ തോന്നൽ ആകാം.... മനസ്സിൽ ഒരു കാര്യം കയറി തുടങ്ങിയാ ചിലപ്പോൾ അത് സ്വപ്നം ആയും കാണാം.... ഫിലിം ഒക്കെ കാണുന്നത് അല്ലെ അതിന്റെ ഹാല്യുസിനേഷൻ ആകാം.... അതോർത്തു പേടിക്കണ്ടാട്ടൊ രുദ്രിന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു....
രുദ്ര് ദേവിനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുമ്പോൾ മനസ്സിൽ മുഴുവൻ ലക്ഷ്മിയുടെ കരയുന്ന മുഖം ആയിരുന്നു.
അവന്ന് അവിടെ നിൽക്കാൻ തോന്നിയില്ല
എത്രയും പെട്ടന്ന് ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു....
പിറ്റേന്ന് രാവിലെ കോളേജിൽ പോയി യാത്ര ചോദിച്ചു വരാന്ന് കരുതി ഇറങ്ങിയപ്പോൾ ആണ് മുന്നിൽ ഒരു കാർ നിർത്തിയത്.... അതിൽ നിന്നും ഇറങ്ങിയ
ആളെ കണ്ടു ദേവിന്റെ മുഖം ചുളിഞ്ഞു....
വിവേക്.... ജയരാജന്റെ രണ്ടാം ഭാര്യയിൽ ഉള്ള ആ സ്ത്രീയുടെ മകൻ.... അവനെ കണ്ടതും രുദ്രിന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.... കൈകൾ മുഷ്ടി ചുരുട്ടി.... അത് കണ്ടതും അർഷിയും ആദിയും അവനെ ഇരു ഭാഗത്തു നിന്നും കയ്യിൽ പിടിച്ചു....
രുദ്ര.... അച്ഛൻ ബാംഗ്ലൂർക്ക് തിരിച്ചു വരാൻ സമ്മതിച്ചതാ നീ പ്രോബ്ലം ഉണ്ടാക്കി അത് ഇല്ലാതാക്കരുത്.... അവർ ഒന്നിച്ചു പറഞ്ഞു....രുദ്ര് അരിശം കടിച്ചമർത്തി കണ്ണടച്ച് നിന്നു...
ലക്ഷ്മി എന്റെ പെണ്ണാ.... ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്... അവളെ പിറകെ നടന്ന
കൊന്ന് കളയും ഞാൻ.... പഠിപ്പിക്കുന്ന സ്റ്റുഡന്റിനെ തന്നെ നോക്കാൻ നാണം ഇല്ലെടോ നിനക്ക്.... വിവേക് പുച്ഛത്തോടെ പറഞ്ഞു...
വേണ്ടത്തീനം വിളിച്ചു പറയാതെ പോകാൻ നോക്ക് വിവേക്.... എനിക്ക് ലക്ഷ്മി ഒരു സ്റ്റുഡന്റ് മാത്രം ആണ്...
എന്നിട്ട് അവൾ പറഞ്ഞത് തന്നെ അല്ലാതെ വേറൊരാളെ കേട്ടില്ല.... ദേവിന്റെ പെണ്ണാ ലക്ഷ്മി എന്നാണല്ലോ....
ലക്ഷ്മി ഇതല്ല ഇതിൽ അപ്പുറം പറയുന്നു ദേവിന് അറിയാരുന്നു.... ഒരു പാവം നാട്ടുമ്പുറത്കാരി.... ഗ്രാമീണ തനിമയുള്ള
പെണ്ണ്... ആരോടും ദേഷ്യം ഇല്ല വാശിയും ഇല്ല.... ആർക്കും കണ്ട ഇഷ്ടം തോന്നുന്ന ഒരു പെൺകുട്ടി.... തന്റെ രാഗിണിയുടെ ഫോട്ടോസ്ടാറ്റ് കോപ്പി ആണ് ലക്ഷ്മിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
തന്നോട് പ്രണയം പറഞ്ഞു നിരസിച്ചപ്പോൾ മാത്രം ആണ് അവൾ ആകെ പ്രതികരിച്ചത്.... എനിക്ക് പോലും അത്ഭുതം ആയിരുന്നു അത്....
ലക്ഷ്മി ഒരു എന്റെ ഒരു സ്റ്റുഡന്റ് മാത്രം ആണ്... എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.... എന്റെ മനസ്സിൽ മറ്റൊരു സ്ഥാനം അവൾക്ക് ഉണ്ടാവില്ല.... പക്ഷെ ലക്ഷ്മിയെ നിനക്ക് കിട്ടില്ല.... ഞാൻ അതിന്ന് സമ്മതിക്കില്ല....
കള്ളും കഞ്ചാവും പെണ്ണ് ഒക്കെ ആയി നടക്കുന്ന നിനക്ക് മോഹിക്കാൻ പോലും അർഹതയില്ല അവളെ പോലൊരു പെണ്ണിനെ.... ചുമ്മാ എന്റെ കൈക്ക് പണിയുണ്ടാക്കാതെ പോകാൻ നോക്ക്....
ലക്ഷ്മി എന്റെയാണ്.... മോഹിച്ചതൊന്നും നേടാതിരുന്നിട്ട് ഇല്ല ഈ വിവേക്.... ഇവളെയും ഞാൻ നേടിയിരിക്കും.... അവൻ ദേവിന്റെ ദേഹത്തു തട്ടി പിന്നിലേക്ക് ഉന്തി അവൻ പറഞ്ഞു....
അവർ സംസാരിക്കുന്നത് ഒന്നും രുദ്ര് കെട്ടില്ലെങ്കിലും വിവേക് കൈ വെച്ചതും അവൻ അർഷിയുടെ കൈ തട്ടി മാറ്റി മുന്നോട്ട് കുതിച്ചിരുന്നു.... വിവേകിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ... അവൻ മലർന്നുടിച്ചു വീണു....
എന്റെ അച്ഛന്റെ ദേഹത്തു കൈ വെക്കാൻ ധൈര്യം വന്നോ നായെ പറഞ്ഞു അടുത്തുള്ള ഒരു ചെടി ചട്ടി എടുത്തു തലക്ക് ഇട്ടു.... എല്ലാവരും ഞെട്ടി പകച്ചു നിന്നു.... പെട്ടന്ന് ആയോണ്ട് ദേവിനും ഒന്നും ചെയ്യാൻ പറ്റിയില്ല...
നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം വിവേക് നെറ്റിയിലൂടെ ഒഴുകുന്ന മുറിവിൽ കൈ വെച്ചു മെല്ലെ എഴുന്നേറ്റ് പറഞ്ഞു....
എന്റെ അച്ഛന്റെ മുന്നിൽ ഭീഷണി ആയി പോലും വന്ന നീയൊക്കെ രണ്ടു കാലിൽ എഴുന്നേറ്റു നിൽക്കില്ല കേട്ടോടാ.... വിവേകിന്റെ ഷട്ടിൽ കുത്തിപിടിച്ചു പിറകോട്ടു തള്ളിയിട്ടു രുദ്ര്....
നീയൊക്കെ ചെവിയെ നുള്ളിക്കോ രുദ്ര....
നീ എന്താടാ എന്നെയൊക്കെ അങ്ങ് ഉലത്തോ.... രുദ്ര് ദേഷ്യം കേറി ചുറ്റും നോക്കി ഒരു ഹോക്കി സ്റ്റിക്ക് കണ്ടു... അത് എടുത്തു അവനെ തല്ലാൻ പോയതും ദേവ് പിടിച്ചു വെച്ചു....
ദേവിനെ തട്ടി മാറ്റി പോകാൻ നോക്കിതും ദേവ് രുദ്രിന്റെ മുഖത്ത് അടിച്ചു....
അത് കൂടി ആയപ്പോൾ രുദ്രിന്റെ അസുരസ്വഭാവം മൊത്തത്തിൽ പുറത്തു എത്തിയിരുന്നു.... അവൻ ഹോക്കി സ്റ്റിക്ക് എടുത്തു അരിശം മുഴുവൻ വിവേകിന്റെ കാറിൽ അടിച്ചു തീർത്തു... പൊട്ടിത്തകരുന്ന കാർ നോക്കി എല്ലാരും പേടിയോടെ കണ്ണും പൂട്ടി നിന്നു പോയി....
നീ കാരണം അല്ലേടാ എന്റെ അച്ഛൻ എന്നെ തല്ലിയെ പറഞ്ഞു ഭ്രാന്ത് കേറിയ പോലെ വിവേകിനെ വീണ്ടും തല്ലിയത്തും ദേവ് എങ്ങനെ ഒക്കെയോ പിടിച്ചു വെച്ചു...
നീ നന്നാകില്ലെന്ന് ഉറപ്പിച്ചു നശിക്കാൻ ഇറങ്ങിതാണോ.... ദേവ് കലിപ്പിൽ അവനെ നോക്കി...
എന്റെ അച്ഛന്റെ നേർക്ക് ഒരുതൻ കൈ ചൂണ്ടിയ ആ കൈ ഞാൻ വെട്ടും... അതേത് കൊമ്പത് ഉള്ളവൻ ആണെങ്കിലും വെട്ടും... രുദ്രിന്റെ റൗദ്ര ഭാവം കണ്ടു ദേവ് ഞെട്ടി...
എനിക്ക് എന്ന ഇങ്ങനെ ഒരു മോനെ വേണ്ട... ഇറങ്ങിപോടാ... പറഞ്ഞു അവനെ പുറത്താക്കി.... താൻ കാരണം രുദ്ര്ന് എന്തെങ്കിലും പറ്റൊന്ന് ഉള്ള പേടി ആയിരുന്നു ദേവച്ചന്ന്...
എന്റെ അച്ഛയാ...ഞാൻ ചത്തിട്ടു മതി ഈ ദേഹത്തു ആരെങ്കിലും കൈ വെക്കുന്നെ... ഈ ഒരു കാര്യം ഒഴിച്ച് ബാക്കി എന്ത് വേണമെങ്കിൽ ഞാൻ അനുസരിക്കും... ഞാൻ ഇപ്പോ പോകാ...
എക്സാം ആയോണ്ട് തിരിച്ചു പോകുന്നെ... ഇല്ലെങ്കിൽ കൊന്നാലും പോകില്ലാരുന്നു... അത് പറഞ്ഞു രുദ്ര് അർഷിയെ കൂട്ടി തിരിച്ചു പൊയ്...
ദേവ് ഇനി എങ്ങനെ ഇവനെ നന്നാക്കാനാ അറിയാതെ പകച്ചു നിന്നു... രുദ്ര് രാഗിണി പറയുന്നത് മാത്രമേ അനുസരിക്കാറുള്ളു..
രാഗിണി പറഞ്ഞ അത് മറികടക്കില്ല അവൻ... അവൾ പോയ ശേഷം ആണ് അവന്ന് വാശിയും ദേഷ്യം കൂടിയത് പോലും...
ദേവച്ചൻ അവനെക്കാൾ വാശി പിടിച്ചു തിരിച്ചു പോയില്ല... ലക്ഷ്മി ഒരു ഭാഗത്തു രുദ്ര് ഒരു ഭാഗത്തു ദേവ് രണ്ടിന്റേം ഇടയിൽ കിടന്നു നട്ടം തിരിഞ്ഞു... വിവേക് പറഞ്ഞതിനെ പറ്റി ലച്ചുനോട് ചോദിച്ചു...
എനിക്ക് ഇഷ്ടം അല്ല അവനെ... അവൻ ശല്യം ചെയ്യുന്നത എന്നാരുന്നു ലച്ചു പറഞ്ഞത്... പഠിക്കണം നല്ലൊരു ജോലി വാങ്ങണം മറ്റൊരു ചിന്തയും ഉണ്ടാവരുത്..
ഈ പ്രായത്തിൽ പ്രണയം അല്ല വിദ്യാഭ്യാസം ആണ് വേണ്ടത് എന്നൊക്കെ പറഞ്ഞു അവളെ ഉപദേശിച്ചു.... ദേവ് അവളോട് സംസാരിച്ചത് അവളെ സപ്പോർട് ചെയ്തു കൂടെ നിന്നതും ഒക്കെ ഒരു ഫ്രണ്ട് ആയിട്ട് ആയിരുന്നു... സാർ ആയിട്ട് ആയിരുന്നു.... അങ്ങനെ എങ്കിലും തന്നോട് മിണ്ടുമല്ലോ കരുതി പ്രണയം മറന്നെന്ന രീതിയിൽ അവൾ പെരുമാറി....ഇത് വിശ്വസിച്ച ദേവ് അവളോട് ദേഷ്യം ഒക്കെ മാറ്റി....
രുദ്ര് വീണ്ടും വീണ്ടും ആ കണ്ണുകൾ സ്വപ്നം കാണാൻ തുടങ്ങി... അവൻ അത് വരച്ചെടുത്തു എല്ലാർക്കും കാണിച്ചു കൊടുത്തു.... അവന്റെ പെണ്ണാ അതെന്ന് പറഞ്ഞു എല്ലാരും കളിയാക്കി... അങ്ങനെ ഒരു പെണ്ണ് ഉണ്ടോന്ന് നമുക്ക് അന്വേഷിക്കാം പറഞ്ഞു അർഷി അവനെ ആശ്വസിപ്പിച്ചു.... അർഷി ആ പിക് കോപ്പി എടുത്തു ദേവ് എന്റെർപ്രൈസ്... അവരുടെ ഷോപ്പിംഗ് മാൾ... തുടങ്ങി എല്ലാ സ്ഥാപനത്തിലും ഒട്ടിച്ചു.... അത് പോരാഞ്ഞു അമറിന്റെ ഹോസ്പിറ്റലിലും സ്കൂളിലും ഒക്കെ.... ഇത് രുദ്രിന്റെ പെണ്ണാ... അറിയുന്നവർ കോൺടാക്ട് ചെയ്യുക പറഞ്ഞു ഫോൺ നമ്പറും... ചെയ്തു കഴിഞ്ഞ രുദ്ര് അറിയുന്നേ ഇത്...
അവനെ തല്ലിക്കൊന്നില്ലെന്നേ ഉള്ളു രുദ്ര് .... അതോടെ രുദ്രന്റെ പെണ്ണ് ഫേമസ് ആയി.... ഉള്ളിന്റെ ഉള്ളിൽ രുദ്ര് അത് ഉറപ്പിച്ചു എന്റെ പെണ്ണാ അത്.... എന്നെങ്കിലും എന്നെ തേടി വരുന്നു...
ഏതാ ആ പെണ്ണ്... അവൾ എന്നിട്ട് വന്നോ
രുദ്ര് അവളെ സ്നേഹിച്ചിനോ.... ശിവ പെട്ടന്ന് ഇടയിൽ കേറി ചോദിച്ചു.... അവൾക്ക് നെഞ്ചിൽ ഒരു നീറ്റൽ തോന്നി..
രുദ്ര് എന്റെയാ എന്നൊരു കുശുമ്പ് ഉണർന്നിരുന്നു...
അർഷി ചെറു ചിരിയോടെ അവളെ നോക്കി...
അത് നീയാരുന്നു ശിവാ....
ഞാനോ... അവൾ ഞെട്ടലോടെ അവനെ നോക്കി...
ഒക്ടോബർ 25 ആ ദിവസം അറിയോ നിനക്ക്....
എന്റെ ജന്മദിനം... അവൾ പറഞ്ഞു...
നീ ജനിച്ച ആ ദിവസം ആയിരുന്നു ആദ്യമായി അവൻ നിന്നെ കണ്ടത്... ഒരു കുഞ്ഞു കരയുന്നു പറഞ്ഞു ഒൻപതു വയസ്സുകാരൻ ആയ രുദ്ര് കൂടെ കരഞ്ഞത്.... നീ ജനിച്ചപ്പോൾ ആദ്യം കണ്ടത് പോലും അവനായിരിക്കും...
അവൾ പകപ്പോടെ അവനെ നോക്കിയേ...
അതൊക്ക അവസാനം പറഞ്ഞു തരാം... അർഷി പറഞ്ഞതും അവൾ തലയാട്ടി...
അങ്ങനെ ഇരിക്കുമ്പോ മുഖം ക്ലിയർ അല്ലാത്ത ഒരു ആളെ അവൻ സ്വപ്നം കാണാൻ തുടങ്ങിയെ... അയാളെ നെഞ്ചിൽ ആ ടാറ്റുവും... അവന്റെ ഉറക്കം കെടുത്താൻ തുടങ്ങി ആ ടാറ്റു... അതിനോട് രുദ്റിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അടുപ്പവും... അവൻ ആരും അറിയാതെ അത് പോലെ വരച്ചെടുത്തു നെഞ്ചിൽ ടാറ്റു ചെയ്തു... ചെയ്തു കഴിഞ്ഞിട്ടാ ദേവ് അറിഞ്ഞത്.... അതിന്റെ ഫോട്ടോ എടുത്തു രുദ്ര് ദേവിന് അയച്ചു കൊടുത്തു... എല്ലാർക്കും ഇഷ്ടം ആയിരുന്നു ആ ടാറ്റു... ദേവ് അത് നോക്കി ഒരു പേപ്പറിൽ വരയ്ക്കുന്നതിന്ന് ഇടയിൽ ആയിരുന്നു ശ്രദ്ധിച്ചത് അതൊരു പേര് ആണെന്ന്... ദേവച്ചൻ പിന്നെ അതിന്റെ പിന്നാലെ ആയിരുന്നു... അവസാനം കണ്ടു പിടിച്ചു ഒരു പ്രത്യേക രീതിയിൽ ലാറ്റിന് ആൽഫബെറ്റിൽ എഴുതിയ പേര് ആണ് അതെന്ന്... അത് വായിക്കുക ശിവാനി ആണെന്ന്.... ദേവ് ഞെട്ടലോടെ എല്ലാർക്കും കാണിച്ചു കൊടുത്തു.... രുദ്ര്ന് എന്ത് വേണമെന്ന് അറിയില്ലാരുന്നു... ഒരു പെണ്ണിന് സ്ഥാനം ഇല്ലെന്ന് പറഞ്ഞു നടന്നിടത് ഒരു പെണ്ണിന്റെ പേര്... അവന്റെ സങ്കടം കണ്ടു പിന്നെ ആരും അതിന്നെ പറ്റി ചോദിച്ചു പറഞ്ഞു ഇല്ല... അത് വെറുമൊരു ടാറ്റു ആയി എല്ലാരും കണ്ടു....
അത് കഴിഞ്ഞപ്പോ ആയിരുന്നു ആ പെണ്ണിന്റെ മോന്ത കണ്ടില്ലെങ്കിലും അവളെ കഴുത്തിൽ ഒരു താലി കണ്ടത്...
പിന്നെ മിക്കപ്പോഴും സ്വപ്നത്തിൽ ആ താലി ആയിരുന്നു.... ഞങ്ങൾക്ക് കാണാൻ വേണ്ടി ആ താലി അവൻ വരച്ചു കാണിച്ചു തന്നു.... ആ പെണ്ണും ഒരാളും ഒന്നിച്ചുള്ള കുറെ സീൻ ഒക്കെ അവൻ സ്വപ്നം കണ്ടു... മുഖം മാത്രം അപ്പോഴും ക്ലിയർ ആയില്ല.... വിവാഹം കഴിഞ്ഞോരു പെണ്ണ്.... അത് മാത്രം അല്ല ആയാളും അവളും തമ്മിൽ ഉള്ള അടുപ്പം ഇതൊക്കെ നേരിൽ കണ്ട പോലെ കണ്ടപ്പോൾ രുദ്ര് ആകെ ഞെട്ടി... മറ്റൊരാളെ പെണ്ണാണ്... അറിയാതെ എങ്കിലും നെഞ്ചിൽ കൊണ്ട് നടന്നത്... ആദ്യം ഒക്കെ ഒരേ സങ്കടം ആയിരുന്നു... പിന്നെ മറക്കാൻ ശ്രമിച്ചു ആ പെണ്ണിനെ...
ആ കണ്ണുകളെ.... ആ താലിയെ.... ഒക്കെ
ഓർമയിൽ പോലും വരാത്ത വിധം അവൻ മനസ്സ് കല്ലക്കി മാറ്റി....
ഒരു ദിവസം ചുമ്മാ ആ ടാറ്റു പോലെ രുദ്ര് എന്നെഴുതി വരച്ചു ദേവ്... അത് നോക്കിയിരിക്കുന്ന കണ്ടു ലച്ചു നല്ല ഭംഗിയുണ്ടല്ലോ പറഞ്ഞു വാങ്ങി നോക്കി.അവൾക്ക് അത് ഏറെ ഇഷ്ടം ആയിരുന്നു അത്.... ദേവ് കാണാതെ അവൾ അത് എടുത്തോണ്ട് പോയി... ലക്ഷ്മി അത് നെഞ്ചിൽ ടാറ്റു ചെയ്തു... കൂടെ ദേവിന്റെ പേരും.... ശിവാനി അത് കണ്ടു.... എനിക്കും അത് പോലെ ചെയ്യണം പറഞ്ഞു കരഞ്ഞു നിലവിളിച്ചു... അവൾക്ക് ചെയ്തു കൊടുത്തില്ലെങ്കിൽ അച്ഛനോടും അമ്മയോടും പറഞ്ഞു കൊടുക്കുന്നു ഭീഷണിപെടുത്തി... വേറെ വഴിയില്ലാതെ അവൾ സമ്മതിച്ചു.... ദേവ് എന്ന പേര് ഒഴിച്ച് അത് പോലെ ടാറ്റു ചെയ്തു.... ശിവക്ക് പക്ഷെ പനിയും വേദന ഒക്കെ ഉണ്ടായി... അച്ഛനും അമ്മയും അറിഞ്ഞു.... ആകെ പ്രോബ്ലം ആയി.... ദേവിനെ മറക്കാൻ പറ്റില്ലെന്ന് ദേവ് ഇല്ലെങ്കിൽ ചത്തു കളയുന്നു പറഞ്ഞു അവൾ കരഞ്ഞപ്പോൾ വയസ്സ് പ്രശ്നം അല്ല പറഞ്ഞു ശിവറാം അങ്കിൾ ദേവിനെ വന്നു കണ്ടു....
അനന്തന്റെ രൂപം ആണ് ദേവിന് എന്ന് കണ്ടു അത്ഭുതം ആയിരുന്നു ആദ്യം... അത് ദേവിനോട് പറയുകയും ചെയ്തു... ദേവിനും അത്ഭുതം ആയിരുന്നു... ലക്ഷ്മിയുടെ കാര്യം അറിഞ്ഞപ്പോൾ സഹതാപവും തോന്നി...
മകളുടെ സന്തോഷം മാത്രം അയാൾ നോക്കുന്നുള്ളു ലച്ചുനെ സ്വീകരിക്കണം പറഞ്ഞു അങ്കിൾ .... ദേവ് തന്റെ വിവാഹം കഴിഞ്ഞത് പറഞ്ഞു.... തനിക്ക് മൂന്ന് മക്കൾ ഉണ്ടെന്നും രാഗിണി തന്റെ ഭാര്യ ആണെന്ന് പറഞ്ഞു... അവരുടെ വിവാഹഫോട്ടോസ് മറ്റും കാണിച്ചു കൊടുത്തു.... രാഗിണി മരിച്ചത് മാത്രം അപ്പോഴും മറച്ചു വെച്ചു.... അപ്പൊ കൃഷ് ഉണ്ടാരുന്നു അവിടെ.... രാഗിണി ജോലി ആവിശ്യം ആയി ബാംഗ്ലൂർ ആണെന്ന് കള്ളം പറഞ്ഞു ദേവ്.... നിറ മിഴികളോടെ കൃഷ്നെ ഒന്ന് തലോടി ലക്ഷ്മിക്ക് വേണ്ടി മാപ്പ് പറഞ്ഞു അങ്കിൾ പോയി....
കുറച്ചു ദിവസം കഴിഞ്ഞു അങ്കിൾആന്റി വീണ്ടും വന്നു... ലച്ചു ഇതൊക്കെ അറിഞ്ഞു മനസ്സ് തെറ്റിയ പോലെ പെരുമാറുന്നെ.... എന്റെ മോളെ എനിക്ക് തിരിച്ചു തരണം... വേണമെങ്കിൽ കാൽ പിടിക്കാം പറഞ്ഞു കാൽക്കൽ വീഴാൻ നോക്കിയ അങ്കിലിനെയും ആന്റിയെയും നോക്കി നിറകണ്ണുകളോടെ നിൽക്കാനേ അവനും ആയുള്ളൂ... അവർക്ക് വേണ്ടി ലച്ചുനെ കാണാൻ ദേവ് പോയി... കൃഷ്നെ കൂടെ കൂട്ടിയിരുന്നു.... ലച്ചുനോട് ദേവ് രാഗിണി ആയുള്ള പ്രണയതെ പറ്റി പറഞ്ഞു അവരുടെ ജീവിതതെ പറ്റി പറഞ്ഞു.... അവരുടെ പ്രണയം വാക്കുകളിലൂടെ അവളെ പറഞ്ഞു പഠിപ്പിക്കുകആയിരുന്നു ദേവ്.... രാഗിണി ഇല്ലാതെ ദേവ് ഇല്ലെന്ന സത്യം മനസ്സിലാക്കിയ ലച്ചു ദേവിനോട് മാപ്പ് പറഞ്ഞു... വിവാഹം കഴിഞ്ഞത് അറിഞ്ഞില്ലെന്നു തന്റെ പ്രണയം ഒഴിവാക്കാന്ന് കരുതി ചെയ്തു പോയതാ പറഞ്ഞു പൊട്ടിക്കരഞ്ഞു.....അവൾ കാരണം വിഷമം ആയെങ്കിൽ ക്ഷമിക്കണം പറഞ്ഞു കാൽക്കൽ വീണു.... ഇനി അച്ഛനെയും അമ്മയെയും വേദനിപ്പിക്കില്ല... ദേവിനെ മറന്നോളം... നല്ലോണം പഠിച്ചു ജോലി വാങ്ങിക്കും എന്നൊക്കെ ദേവിന് സത്യം ഇട്ടു കൊടുത്തു ലച്ചു...
ദേവ് ബാംഗ്ലൂർക്ക് പോവ്വാണെന്ന് പറഞ്ഞു യാത്ര ചോദിച്ച പോയത്.... അതിന്റെ പിറ്റേന്ന് തന്നെ ദേവ് ബാംഗ്ലൂർക്ക് പോയി.... ലച്ചുവിനെ കാണാനോ രാഗിണി ജീവിച്ചിരിപ്പില്ലെന്ന് അറിയുമോ എന്നുള്ള ഭയം ആയിരുന്നു ആ പോക്ക്... ദേവിന് ലച്ചുവിനെ അങ്ങനെ സങ്കൽപിക്കാൻ പോലും പറ്റില്ലാരുന്നു.... എന്ന ലച്ചു നെഞ്ചിലെ പേരിൽ മാത്രം അല്ല മനസ്സിലും കൂടി ആയിരുന്നു ദേവിനെ കുടിയിരുത്തിയത്...ദേവിന്റെ സ്ഥാനത് മറ്റൊരു പുരുഷൻ വരില്ലെന്ന് അവളുടെയും ഉറച്ച തീരുമാനം ആയിരുന്നു... അത് അറിയാതെ രണ്ടു പേരും രണ്ടു വഴിക്ക് ആയി....
ആ സമയത്ത് ആയിരുന്നു ശിവറാം അങ്കിലിന്റെയും ഭാര്യയുടെയും മരണം..
ശിവ അങ്ങനെ ശ്രീ നിലയത്തിൽ എത്തി...
ലച്ചു ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് വിവേക് വീണ്ടും കല്യാണ ആലോചന യുമായി എത്തിയത്... ലച്ചുവിന്റെ എതിർപ്പ് അവഗണിച്ചു അവർ വിവാഹം ഉറപ്പിച്ചു...ലച്ചുന്റെ യഥാർത്ഥ അച്ഛൻ അനന്തന്റെ അച്ഛനും അപർണ്ണയും വന്നു ശ്രീ മംഗലത്ത് കാരുടെ യഥാർത്ഥ മുഖം പറഞ്ഞു കൊടുത്തു. അച്ഛനെയും അമ്മയെയും തന്റെ കുടുംബത്തെയും മൊത്തം കൊന്ന് കളഞ്ഞ അവരോട് ലച്ചുന്ന് പകയായി... അവരെ എതിർത്ത ലച്ചുനെ പൂട്ടിയിട്ടു... വീട്ടിലെ ജോലിക്കാരി ശരദ വഴി അപ്പുനെ കൂട്ട് പിടിച്ചു ലച്ചു രാത്രി നാട് വിട്ടു....
ഇതൊക്കെ കഴിഞ്ഞു മൂന്ന് വർഷങ്ങൾ ക്ക് ശേഷം ആണ് ലച്ചു നാട് വിടുന്നെ....
ഞങ്ങൾ ആ വർഷം രണ്ടാമത്തെ കോളേജിൽ മൂന്നാമത്തെ സസ്പെൻഷൻ കഴിഞ്ഞു കോളേജിൽ കാൽ കുത്തിയപ്പോ ആണ് ലച്ചുനെ കണ്ടത്... അത്രക്ക് നല്ല കയ്യിലിരിപ്പ് ആയിരുന്നു കോളേജിൽ.... അവളും അവിടെ ആയിരുന്നു പഠിച്ചത് ഒരേ കോളേജ് ആയിട്ടും അത് വരെ തമ്മിൽ കണ്ടിട്ട് ഇല്ലാരുന്നു... ഒരാഴ്ചത്തെ സസ്പെൻഷൻ കഴിഞ്ഞുകോളേജിലേക്ക്
എത്തിയത് ആയിരുന്നു ഞങ്ങൾ...
ഞങ്ങളെ മുന്നിലേക്ക് ഓടി വന്നു ലച്ചു .
രുദ്രിനെ കെട്ടിപിടിച്ചു നിന്നു... ഒരു അടി പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ ഒക്കെ അത്ഭുതപെടുത്തി അവൻ അവളെ തിരിച്ചു ചേർത്ത് പിടിച്ചു... ഞാൻ ബോധം കെട്ട് വീണില്ല എന്നുള്ളു.... ബാക്കിയുള്ളോരേ അവസ്ഥ അത് തന്നെ ആയിരുന്നു...
എന്നെ രക്ഷിക്കണം.... അവർക്ക് വിട്ടു കൊടുക്കല്ലേ പറഞ്ഞു രുദ്ര്ന്റെ നേർക്ക് കൈ കൂപ്പി... അപ്പോഴാ പിറകിൽ സീനിയർ ആയുള്ള കുറച്ചു പേരെ കണ്ടത്
എന്നെ പ്രൊപ്പോസ് ചെയ്തു ഒരാൾ ഇഷ്ടം അല്ലെന്ന് പറഞ്ഞപ്പോ കയ്യിൽ കേറിപിടിച്ചു.. ഞാൻ തല്ലി... ഇപ്പൊ കൂടെ പോകണോന്ന് പറഞ്ഞു പിടിച്ചോണ്ട് പോകാൻ നോക്കാ... അവൾ കരഞ്ഞോണ്ട് പറഞ്ഞു...
രുദ്ര് അവളെ പിറകിലേക്ക് മാറ്റി അവരെ അടുത്തേക്ക് പോയി......
ടാ രുദ്രെ ഈ പെണ്ണെത നിനക്ക് എങ്ങനെ അറിയാം... അർഷി അത്ഭുതത്തോടെ ചോദിച്ചു...
എനിക്ക് അറിയുമെങ്കിൽ നിനക്ക് അറിയില്ലേ തെണ്ടീ... നീ അറിയാത്ത എന്ത് കാര്യാ എനിക്കുള്ളെ.... അവളാരാ ഏതാ എന്നൊന്നും അറിയില്ല... അവൾ എന്നെ കെട്ടിപിടിച്ചപ്പോ എന്റെ മനസ്സ് പറഞ്ഞു അവൾ എന്റെ ആണെന്ന്... എന്റെ ആരൊക്കെയോ ആണെന്ന്.... അവളെ കരച്ചിൽ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു
അവളെ സങ്കടം കാണുമ്പോ എന്റെ മനസ്സ് വേദനിക്കുന്നു ... സൊ ഞാൻ ഉറപ്പിച്ചു അവൾ എന്റെ ആണെന്ന്...
അർഷി അന്തം വിട്ടു അവനെ നോക്കി നിന്നു....അവിടം തൊട്ട് തുടങ്ങുകയാരുന്നു അവരുടെ ബന്ധം.... അങ്ങനെ ലച്ചുന്ന് വേണ്ടി നാലാമത്തെ സസ്‌പെഷൻ കിട്ടി...
ഇപ്രാവശ്യം അംജുക്കനെ വിളിച്ചു ആയിരുന്നു പ്രിന്സി കംബ്ലൈൻഡ് പറഞ്ഞത്....
...... തുടരും
Pwrish 🌺🌺🌺
Amjad enna perillathappo oru santhosham🤩