ShivaRudragni Part 57
ശിവരുദ്രാഗ്നി
by IFAR
🔥PART 57🔥
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥57🔥 𝄟⃝✍️ ഇഫാർ 𝄟⃝🌷
ഈ വർഷത്തെ രണ്ടാമത്തെ കോളേജ്
പോരാത്തതിന് മൂന്നാല് സസ്‌പെഷനും ഈ കോളേജിൽ നിന്നും കൂടി പുറത്താക്കിയ രുദ്രാ പിന്നെ ഇന്ത്യയിൽ നിന്നെ നിർത്തില്ല നോക്കിക്കോ... ദേവ് കലിപ്പോടെ പറഞ്ഞു...
ഞാൻ പ്രശ്നതിനൊന്നും പോകാറില്ല... ഇങ്ങോട്ട് വരുമ്പോൾ ഞാൻ എന്ത് ചെയ്യാനാ... (രുദ്ര് )
അത് സത്യം ആണ് ദേവച്ചാ... പ്രോബ്ലംസ് വണ്ടി പിടിച്ചു ഇങ്ങോട്ട് വരുന്നേ --അർഷി
അർഷി വെറുതെ എന്റെ വായിൽ നിന്നും കേൾക്കല്ലേ.. ഇന്നലെ വായിൽ വെള്ളം വറ്റുന്ന വരെ ഉപദേശിച്ചിട്ട് കോളേജിൽ അയച്ചേ പോയപ്പോൾ തന്നെ തല്ല് വഴക്ക് ആയി... ഇത് ലാസ്റ്റ് ആൻഡ് ഫൈനൽ വാക്ക് ആണ് പറഞ്ഞില്ലെന്നു വേണ്ട... നീയിനി എന്നെ കാണില്ല നോക്കിക്കോ...
ഓഹ്... രുദ്ര് മുഖം കോട്ടി...
നിനക്കെന്താടാ പറഞ്ഞ മനസ്സിൽ ആക്കാതെ... പറയുമ്പോ പുച്ഛിക്കുന്നോ...
നീ കാരണം ഈ മനുഷ്യന് എന്നെങ്കിലും സ്വസ്ഥത കിട്ടിയിട്ട് ഉണ്ടോടാ ... എന്നും പറഞ്ഞു മോന്തകിട്ട് ഒന്ന് കിട്ടിയപ്പോഴാ അവൻ മുഖം ഉയർത്തിയെ അംജദ്...
അംജദ്ന് പെട്ടന്ന് ദേഷ്യം വരും അതോണ്ട് തന്നെ അർഷിക്കും രുദ്റിനും കിട്ടുന്നത് മൊത്തം അവന്റ കയ്യിൽ നിന്നും ആയിരിക്കും. കുറച്ചു എങ്കിലും പേടി അവന്നെ മാത്രം ആണ്... ദേവൻ അതോണ്ട് തന്നെ എല്ലാടത്തും ഗഡിയൻ ആയി അവനെ വെച്ചത്....
അംജുക്ക എന്റെ പെണ്ണിനെ ഒരുത്തൻ തൊട്ടേ അപ്പൊ ഞാൻ പ്രതികരിക്കണ്ടേ...
എല്ലാവരും ഷോക്ക് ആയി നിന്നു അത് കേട്ട്...
അർഷി കാര്യം പറഞ്ഞു കൊടുത്തു...
ലക്ഷ്മി ആണോ അവന്റെ സ്വപ്നത്തിലെ പെണ്ണ് എന്നായിരുന്നു എല്ലാവരുടെയും മനസ്സിൽ.
അവർക്ക് എല്ലാർക്കും അവളെ കാണണം പറഞ്ഞു... രുദ്ര് പോയി അവളെ കൂട്ടിട്ട് വന്നു...
ദേവിന് ലക്ഷ്മിയെ കണ്ടതും എവിടെ കണ്ട ഓർമതോന്നി... ലക്ഷ്മി വല്ലാതെ മാറിയിരുന്നു ആ ടൈം... ചെറിയ കുട്ടിയിൽ നിന്നും ഒരു യുവതിയിലേക്കുള്ള മാറ്റം... പക്വതയുള്ള ഒരു യുവതി... ശിവയുടെ ഇപ്പോഴത്തെ രൂപം ആയിരുന്നു ലക്ഷ്മിക്ക് ചെറുപ്പത്തിൽ... എന്ന ലക്ഷ്മിക്ക് ദേവിനെ കണ്ടിട്ട് പെട്ടന്ന് മനസിലായി... അവൾ ആകെ ഷോക്കിൽ ആയിരുന്നു... ആരിൽ നിന്നും ഓടിയോളിച്ചോ അതെ ആളെ മുന്നിൽ തന്നെ വിധി എത്തിച്ചിരിക്കുന്നു...
അച്ഛാ ഇത് ലക്ഷ്മി.... ആരാ ചോദിച്ച എനിക്ക് അറിയില്ല... എന്റെ ആരൊക്കെയോ ആണെന്ന് തോന്ന ഇവളെ കാണുമ്പോൾ..ഇവൾക്ക് അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചു..
വളർത്തിവലുതാക്കിയത് അമ്മാവനും അമ്മായി ആണ് അവരും ആക്സിഡന്റിൽ പോയി... വീട്ടിൽ ഇഷ്ടം ഇല്ലാതെ വിവാഹത്തിന് നിർബന്ധം പിടിച്ചപ്പോൾ ഒളിച്ചോടി വന്നതാ.. ചോദിക്കാനും പറയാനും ആരുമില്ല... അതോണ്ട് ഞാൻ ഇങ്ങോട്ട് കൂട്ടി വന്നേ.
അച്ഛൻ സമ്മതിച്ച ഇവിടെ കഴിഞ്ഞോളും...
ദേവിന് അത് ലക്ഷ്മി ആണെന്ന് മനസിലായി... അവനിൽ ഭയവും ഉണർന്നു.... സമ്മതമല്ല പറയാൻ ദേവ് വാ തുറന്നതും രുദ്ര് പറയുന്ന കേട്ട് വാ അടഞ്ഞു...
അച്ഛന് ഇഷ്ടം അല്ലെങ്കിൽ ഔട്ട് ഹോസ്സിലേക്കൊ അല്ലെങ്കിൽ മറ്റെവിടെക്കെങ്കിലും ഞാൻ ഇവളെയും കൂട്ടി താമസം മാറിക്കൊള്ളാം...
ഏതോ ഒരു പെണ്ണിന് വേണ്ടി ഇവിടുന്ന് പോകാനോ... നിനക്കെന്താ ഭ്രാന്ത് ആണോ... അതോ ഇവളോട് പ്രണയം ആണോ.. അംജു അമ്പരപ്പോടെ ചോദിച്ചു.
എനിക്ക് ഇവളോട് ഒരിക്കലും പ്രണയം അല്ല.. അങ്ങനെ തോന്നുന്നു ഇല്ല.. ഞാൻ പറഞ്ഞു കഴിഞ്ഞത എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ലെന്ന്.... ഒരിക്കലും ഉണ്ടാവുകയും ഇല്ലെന്ന്... പ്രായം കൊണ്ട് എന്റെ അനിയത്തിയ... എന്റെ മനസ്സിലും എന്റെ സ്വന്തം അനിയത്തിയെ പോലെ കാണുന്നെ...പിന്നെ ഇവൾക്ക് ആണെങ്കിൽ ഒരു പ്രണയം ഉണ്ട്... അങ്ങേരെ അല്ലാതെ ജീവിതത്തിൽ വേറെഒരാളും ഉണ്ടാവില്ല... (രുദ്ര് )
ദേവ് ഞെട്ടലോടെ അവളെ നോക്കി...
അവൾ മുഖം താഴ്ത്തി നിന്നെ ഉള്ളു...
കോളേജിൽ വെച്ച് രുദ്ര് ചോദിച്ചപ്പോ അവൾ എല്ലാം പറഞ്ഞു കൊടുത്തിരുന്നു.
ദേവിന്റെ മകൻ ആണ് രുദ്ര് എന്ന് അവൾക്ക് അറിയില്ലാരുന്നു... മനസ്സിൽ തോന്നിയിരുന്നു രുദ്റിന് എവിടെയൊ ക്കെയോ ഒരു സാമ്യം...അതെ സമയം ഇത്രയും വലിയ മോൻ ഉണ്ടോ ദേവിന് എന്ന അവൾ ആലോചിച്ചതും...
അയാളെ മാര്യേജ് കഴിഞ്ഞു ...അയാൾക്ക് ഇവളെ ഇഷ്ടം അല്ലാരുന്നു... അത് കഴിഞ്ഞ ചാപ്റ്റർ ആണ്... പിന്നെ പ്രണയം നെടുവാൻ മാത്രം ഉള്ളതല്ലല്ലോ... ഇവൾക്ക് അയാളെ ഓർമയിൽ ജീവിക്കാൻ ആണ് ഇഷ്ടം... അവളുടെ തീരുമാനത്തിൽ ഞാൻ എതിർക്കില്ല... കാരണം എനിക്ക് അറിയാം യഥാർത്ഥ പ്രണയത്തിന്റെ തീവ്രത.... എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്ന പോലെ അവളെ ഇഷ്ടത്തിന്ന് ജീവിക്കാൻ അവൾക്കും അവകാശം ഉണ്ടല്ലോ...
എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കിയത്... ഈ ചെറു പ്രായത്തിൽ തന്നെ ജീവിതഅവസാനം വരെ ഒരാളെ ഓർത്തു ജീവിക്കാ എന്ന് വെച്ചാൽ.... ദേവിന്ന് ആകട്ടെ സങ്കടം ദേഷ്യം ഒക്കെ വന്നത്... എല്ലാം മറന്നു തുടങ്ങിത് ആണ്..
ഇവൾ നല്ല രീതിയിൽ ജീവിക്കുന്നു കരുതിയതാ... ഇപ്പോഴും തന്നെ ഓർത്തു ജീവിതം കളയാന്ന് ഓർത്തു അവന്ന് തളർച്ച തോന്നി....
എന്താ ദേവേട്ടാ വേണ്ടത്.... (അംജദ് )
ആര് എവിടെ പോയാലും താമസിച്ചാലും എനിക്ക് ഒന്നും ഇല്ല... രുദ്ര് ഇവിടെ എന്റെ കൂടെ തന്നെ വേണം... അത് പറഞ്ഞു അകത്തേക്ക് പൊയ്...
ലക്ഷ്മി എന്ത് വേണമെന്ന് അറിയാതെ പകച്ചു നിന്നു...
ഞാൻ പൊക്കോളാം എനിക്ക് ഹോസ്റ്റലിൽ തന്നെ നിന്ന മതി... അവൾ അത് പറഞ്ഞു പോകാൻ നോക്കിതും രുദ്ര് കയ്യിൽ പിടിച്ചു ഹോസ്റ്റലിൽ കേറി തല്ല് ഉണ്ടാക്കി പറഞ്ഞു പോലിസ് സ്റ്റേഷനിൽ കേറ്റിക്കും എന്നാണെങ്കിൽ നീ പോയിക്കോ... അല്ലെങ്കിൽ ഇവിടെ നിൽക്ക്... രുദ്ര് ദേഷ്യത്തോടെ പറഞ്ഞു....
ബാക്കിയുള്ളോരും പറഞ്ഞപ്പോ ലക്ഷ്മി സമ്മതിച്ചു... കൃഷ്ന് ആയിരുന്നു ഏറ്റവും സന്തോഷം... വന്നപ്പോൾ തൊട്ട് ലച്ചു വിളിച്ചു അവളെ പിറകെ ആയിരുന്നു...
അന്ന് രാത്രി എല്ലാരും ഉറങ്ങിയതും ദേവ് ലച്ചുവിനെ കാണാൻ വന്നു...
എനിക്ക് അറിയില്ലാരുന്നു രുദ്ര് മകൻ ആണെന്ന്... ഇവിടെ വെച്ച സത്യങ്ങൾ അറിഞ്ഞതും... റാഗിണിയേച്ചി മരിച്ചത് മറച്ചു വെച്ചത് ഞാൻ ശല്യം ചെയ്യാതിരിക്കാൻ ആണെന്ന് മനസ്സിലായി...എനിക്ക് മനസ്സിലാവും പ്രണയിച്ച ഒരാളെ മറന്നു മറ്റൊരാളെ ആ സ്ഥാനത് കാണുവാൻ കഴിയില്ലെന്ന്... കഴിയുവാരുന്നെങ്കിൽ ദേവേട്ടനെ മറന്നു മറ്റൊരു ജീവിതം ഞാൻ തിരഞ്ഞെടുത്തേനേ... അന്നത്തെ കൊച്ചു കുട്ടിയല്ല ഞാൻ ഇപ്പോൾ... ഉപദേശിച്ചു നന്നാക്കാൻ നോക്കണ്ട... മാറില്ല... ദേവേട്ടന്ന് രാഗിനിയേച്ചിയെ മറക്കാൻ എന്ന് കഴിയുന്നോ അന്ന് ഞാൻ ദേവേട്ടനെ മറന്നോളം..
എനിക്ക് ജീവിക്കാൻ എന്റെ മുന്നിൽ എന്റെ മക്കൾ ഉണ്ട്... നിനക്കോ ലക്ഷ്മി..
നീ ജീവിതം തുടങ്ങിയിട്ട് ഉള്ളു...അവൻ വേദനയോടെ ചോദിച്ചു...
എനിക്ക്.... എന്റെ മനസ്സിൽ... നിങ്ങളുടെ മുഖം ഉണ്ട്... കുറച്ചു നാളെങ്കിലും നിങ്ങടോത് ചിലവഴിച്ച നിമിഷങ്ങൾ ഉണ്ട് അത് മതി എനിക്ക് മരണം വരെ ജീവിക്കാൻ... രുദ്ര് സമ്മതിക്കാത്തൊണ്ട ഇവിടുന്ന് പോകാത്തത്.... ഞാൻ ഒരിക്കലും എന്റെ പ്രണയം പറഞ്ഞു ശല്യം ചെയ്യാൻ വരില്ല.... ആരോടും പറയേം ഇല്ല
എന്നോട് പോകാൻ മാത്രം പറയല്ലേ... പോകാൻ വേറെ ഇടം ഇല്ലാത്തോണ്ടാ...
ദേവിന് ഒന്നും പറയാൻ തോന്നിയില്ല... പരസ്പരം അറിയാത്ത രീതിയിൽ രണ്ടു പേരും ആ വീട്ടിൽ താമസിച്ചു... കൃഷ്ന് സ്വന്തം അമ്മയെ പോലെ ആയി ലച്ചു ... രുദ്റിന് ആരെന്ന് ചോദിച്ച എല്ലാം ആയിരുന്നു...ചിലപ്പോൾ സഹോദരി.... ചിലപ്പോൾ അമ്മ...ചിലപ്പോൾ നല്ല ഫ്രണ്ട്.. അവർക്കിടയിൽ എന്താ ബോണ്ട് എന്ന് അറിയില്ലെങ്കിലും ലച്ചു ആയിരുന്നു അവന്റെ ലോകം... അവന്റെ ദേഷ്യത്തിന്നും വാശികൾക്കും ഒക്കെ അവളുടെ കണ്ണ് നിറയുന്ന ആയുസ്സ് മാത്രം ഉണ്ടാരുന്നുള്ളൂ... ദേവിന് അത് വലിയ ആശ്വാസം ആയിരുന്നു.... ലച്ചു ദേവിന്റെ മനസ്സിലും നല്ലൊരു സ്ഥാനം പിടിച്ചിരുന്നു... ലച്ചുവിന്റെ പ്രണയം നിറഞ്ഞകണ്ണുകൾ മാത്രം അവൻ കണ്ടില്ലെന്ന് നടിച്ചു... ആദിയും അനുവും തമ്മിലുള്ള പ്രണയവും ഇതിലിടക്ക് നടക്കുന്നുണ്ടായിരുന്നു.... അനുവിന്റെ അച്ഛൻ രാമബദ്രൻ സ്നേഹിച്ചത് ആഗ്രഹിക്കുന്നത് മൊത്തം സ്വത്തും പണവും ആയിരുന്നു.... രുദ്ര് ബ്രഹ്മചാരി ആക്കുന്നതിൽ ഏറ്റവും സന്തോഷം അങ്ങേർക്ക് ആയിരുന്നു... ദേവിന്റെ സ്വത്ത് മൊത്തം അയാളെ മകൾക്ക് ആണല്ലോ.... ലച്ചു വന്നതോടെ രുദ്ര് അവളെ വിവാഹം കഴിക്കൊന്ന് ഉള്ള പേടി ഉണ്ടായിരുന്നു... രുദ്രിനെ പേടിച്ചു അടങ്ങി നിന്നെങ്കിലും അയാൾ ആദിയെ വിളിച്ചു ലച്ചുവിന്റെ കുറ്റങ്ങൾ മാത്രം പറയാൻ തുടങ്ങി... അനുവും ലച്ചുവും എന്ന നല്ല കൂട്ട് ആയിരുന്നു...
രണ്ടു വർഷങ്ങൾ.... എല്ലാരേയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ.... മാറാത്തത് ഒന്ന് മാത്രം ദേവരാഗം വീടും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കുടുംബവും.... ദേവരകത്തിലെ രാഗം അത് ലച്ചു ആയി മാറിയിരുന്നു.... കൃഷ്ന് അവന്റെ ലച്ചുമ്മ ആയി.... ലച്ചു ഇല്ലാതെ അവനോ അവൻ ഇല്ലാതെ ലച്ചുവോ ഇല്ലെന്നുള്ള അവസ്ഥ ആയിരുന്നു... അവന്ന് അമ്മ ആയിരുന്നു അവൾ.... ലച്ചുവിന്ന് സ്വന്തം മകനും... ദേവ് ആദ്യം ഒക്കെ ലച്ചുവും കൃഷ് തമ്മിലുള്ള ബന്ധം നീരസം ഉണ്ടാക്കിയെങ്കിലും അമ്മയുടെ സ്നേഹവും ചൂടും കൊതിക്കുന്ന മകന്റെ മുന്നിൽ നിസ്സഹായയി നിൽക്കേണ്ടി വന്നു.
ഒരു ദിവസം കൃഷ് ആയിരുന്നു ആ ബോംബ് പൊട്ടിച്ചത്.... ലച്ചുന്റെ നെഞ്ചിൽ രുദ്രിന്റെ ടാറ്റു... അതിന്റെ കൂടെ ദേവ് എന്ന് എഴുതിയിട്ടുണ്ട്.... എല്ലാവരും ഞെട്ടലോടെ അത് കേട്ടത്.... ഇന്ന് വരെ ലച്ചു സ്നേഹിക്കുന്ന ആളെ പറ്റി പറഞ്ഞിട്ട് ഇല്ല... അവളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ചോദിച്ചു ഇല്ലാരുന്നു.... അവളെ കൊണ്ട് സത്യം പറയിച്ചു.... എല്ലാം കേട്ടപ്പോ ഷോക്ക് ആയിരുന്നു രുദ്രന്.... തന്റെ അച്ഛനെ ആണ് ലച്ചു സ്നേഹിക്കുന്നത് അറിഞ്ഞു സന്തോഷിക്കണോ രാഗിണി അമ്മയുടെ ഓർമയിൽ ജീവിക്കുന്ന ദേവിനെ ഓർത്തു സങ്കടപെടണോ എന്ന് തിരിയാത്ത അവസ്ഥ.. രണ്ടു വർഷം ഒരു വീട്ടിൽ മൗനമായി പ്രണയിച്ചിട്ടും ആർക്കും മനസ്സിലാക്കാൻ പറ്റിയില്ലെന്ന് ആയിരുന്നു അത്ഭുതം...
എല്ലാവരും ദേവിനോട് അവളെ വിവാഹം കഴിച്ചൂടെ എന്ന് ആവശ്യപ്പെടാൻ തുടങ്ങി..
ദേവ് ഒന്നും മിണ്ടാതെ മൗനം പാലിച്ചു നിന്നെ ഉള്ളു.... ലച്ചു..... അവളെ ഇഷ്ടം ആണ്.... പക്ഷെ ഒരു ഭാര്യയുടെ സ്ഥാനം.... അത് അവന്ന് ഓർക്കാൻ പോലും പറ്റുന്നില്ല.... എന്ന കൃഷ്ന് ആണെങ്കിൽ അവളെ വിട്ടൊരു ലോകം ഇല്ല... അമ്മ എന്ന സ്ഥാനത് നിന്നും മാറ്റാനും അവന്ന് തോന്നിയില്ല.... അതിനിടയിൽ വിവേക് വന്നു ലച്ചുവിന്റെ പിറകെ അവന്റെ പെണ്ണാ പറഞ്ഞുള്ള പ്രശ്നവും തുടങ്ങി...
എന്ത് കുനിഷ്ട് ഒപ്പിച്ചാലും അംജുക്കന്റെ അടുത്ത ചെല്ലാർ.... ഇതിനുള്ള വഴി ചോദിച്ചു അങ്ങേരെ അടുത്തേക്ക് തന്നെ പോയി.... രുദ്രിനോട് ലച്ചുവിനെ കെട്ടുന്നത് പോലെ ആക്ട് ചെയ്യാൻ പറ ദേവ് വഴിയില്ലാതെ സമ്മതിക്കും.... കണ്ടിടത്തോളം ലച്ചുനെ ഇഷ്ടം ആണ് ദേവിന്... പ്രണയം എന്നൊന്ന് വിവാഹം കഴിഞ്ഞു ഒന്നിച്ചു കഴിയുമ്പോൾ വന്നോളും.... റാഗിണിയോട് തെറ്റ് ചെയ്യുന്നു എന്നുള്ള തോന്നൽ ആയിരിക്കും മനസ്സിൽ... അംജുക്കന്റെ കട്ട സപ്പോർട് ഞങ്ങൾക്കും ഒരു ബലം ആയിരുന്നു...
അങ്ങനെ ഞങ്ങൾ അതിന്റെ വഴി നോക്കി ലച്ചുനോട് ഒന്നും പറഞ്ഞില്ല.... ആദി സ്റ്റഡി കഴിഞ്ഞു ലണ്ടനിൽ നിന്നും വന്നു... അവൻ ലച്ചുനോട് വലിയ അടുപ്പം ഒന്നും കാണിച്ചില്ല.... രുദ്രിനെ പേടിച്ചു അനിഷ്ടം പുറത്തു കാണിച്ചു ഇല്ല... അവന്റെ കൂടെ സൂര്യ പഠിച്ചത്... ആദിയെ വെച്ച് ദേവിനെ തകർക്കാൻ ആയിരുന്നു ലക്ഷ്യം എന്നറിയാതെ സൂര്യയുടെ ഫ്രണ്ട്ഷിപ്പിൽ അവൻ വീണു പോയി... ജയരാജന്റെ മകൻ ആണെന്നുള്ള സത്യം മറച്ചു വെച്ചിരുന്നു അവൻ....
ലക്ഷ്മിയുടെ വീട്ടുകാർ അവൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നുണ്ട് അവളെ വിട്ടു കൊടുത്തേ പറ്റു എന്നുള്ള രീതിയിൽ രുദ്ര് അർഷിയും ദേവിന് മുന്നിൽ അവതരിപ്പിച്ചു...അംജുക്കനേയും കൂടെ കൂട്ടിയിരുന്നു അവർ....
ലക്ഷ്മി ഒരു പെൺകുട്ടിയാണ്... നിങ്ങൾ ആയി യാതൊരു ബന്ധം ഇല്ല... ആണുങ്ങൾ മാത്രം താമസിക്കുന്നിടത് അവളെ പോലൊരു പെണ്ണ് എന്ന രീതിയിൽ ആണ് അവരുടെ സംസാരം... അവളുടെ ബന്ധുക്കൾ ആണെങ്കിൽ ലക്ഷ്മിയെ തിരിച്ചു കിട്ടാൻ ശ്രമിക്കുന്നുണ്ട്... മീഡിയസ് റിലേറ്റീവ്സ് ഒക്കെ അറിഞ്ഞാൽ നാണക്കേട് ലച്ചുന്ന് ആണ്.. അംജുക്ക ദേവിനോട് പറഞ്ഞു...
ആർക്കു ഞാൻ കാരണം ഒരു ശല്യം ആവില്ല... ഞാൻ പൊക്കോളാം...( ലച്ചു )
നീ പോയ ബാക്കിയുള്ളവർ അഡ്ജസ്റ്റ് ചെയ്യും കൃഷ് എന്ത് ചെയ്യും... അവന്റെ സങ്കടം എങ്ങനെ തീർക്കും... (അംജദ് )
എനിക്ക് പറ്റില്ല ഒരു വിവാഹത്തിന്ന്.. അതിന്റെ പേരിൽ ആണ് സംസാരം എങ്കിൽ വേണ്ട... ദേവ് അത് പറഞ്ഞു എഴുന്നേറ്റു...
എന്ന രുദ്ര് ലച്ചുനെ കെട്ടിക്കോ... കൃഷ്ന് ഒരു അമ്മ വേണമെന്ന് അവന്ന് അല്ലെ നിർബന്ധം... അങ്ങനെ ആകുമ്പോ ലച്ചുന്ന് കൃഷ്നെ പിരിയേണ്ടി വരില്ല.. രുദ്റിനും ലച്ചു ഇല്ലാതെ പറ്റില്ലെന്ന് അല്ലെ പറയുന്നേ അംജദ് പറഞ്ഞതും ദേവ് ലച്ചു ഞെട്ടി വിറച്ചിരുന്നു...
അംജുക്ക പറഞ്ഞതിന് എനിക്ക് സമ്മതം ആണ്... എനിക്ക് ലച്ചുനെ ഇറക്കി വിടനോ തനിച്ചാക്കാനോ പറ്റില്ല... ഇതകുമ്പോ ലച്ചു ഇവിടെ ഉണ്ടാകും കൃഷ്ന് അവന്റെ അമ്മയെ നഷ്ടപ്പെടുകയും ഇല്ല... (രുദ്ര് )
എന്തൊക്കെ പറയുന്നേ രുദ്ര... ഞാൻ ഒരിക്കലും നിന്നെ അങ്ങനെ കണ്ടിട്ടില്ല... ഇനി കാണുകയും ഇല്ല... ദേവിന്റെ സ്ഥാനത് മറ്റൊരാളെ ചിന്തിക്കേണ്ടി വന്ന ഞാൻ മരിച്ചുന്നു കരുതിയ മതി... (ലച്ചു )
ഞാൻ അനിയത്തി ഫ്രണ്ട് എന്നൊരു നിലയിലെ ഞാൻ കണ്ടിട് ഉള്ളു... അങ്ങനെ കാണുകയും ഉള്ളു... താലി കെട്ടുകയോ ഭാര്യയായി കാണുകയോ ഇല്ല... പക്ഷെ ലീഗലി എന്റെ ഭാര്യയായി നിന്റെ അവകാശം എനിക്ക് വേണം... ഒരു രജിസ്റ്റർ mrg മാത്രം... ആളെ കാണിക്കാൻ ... പിന്നെ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഈ വിവാഹം നടക്കും അല്ലെങ്കിൽ ഞാൻ നടത്തും... രുദ്റിന് ഒറ്റ വാക്ക് ഉള്ളു... അവനും കലിപ്പോടെ പറഞ്ഞു...
എനിക്ക്... എനിക്ക്... എനിക്ക് സമ്മതം ആണ് ലച്ചുനെ വിവാഹം കഴിക്കാൻ... എന്റെ മകന്ന് അവളെ വേണം... എന്നോട് വാശിക്ക് സ്വന്തം ജീവിതം നശിപ്പിക്കേണ്ടെന്ന് പറഞ്ഞേക്ക് രുദ്രിനോട് എന്ന് അംജുനോട് പറഞ്ഞു ദേവ് റൂമിലേക്ക് പോയി... ഒരു കരച്ചിലോടെ ലച്ചുവും...
രുദ്ര് അംജുനെ ഇറുക്കെ കെട്ടിപിടിച്ചു...
അതിൽ ഉണ്ടായിരുന്നു അവന്ന് പറയാൻ ഉള്ളത് എല്ലാം...
അർഷി ചെറു ചിരിയോടെ നോക്കുന്നത് കണ്ടു അംജു കൈ നീട്ടിയതും അർഷിയും ഓടി വന്നു കെട്ടിപിടിച്ചു...
പക്ഷെ രാമബദ്രൻ ശക്തമായി എതിർത്തു...അയാൾക് സ്വത്തുക്കൾ പങ്ക് വെക്കപ്പെടുമോ എന്നുള്ള ചിന്ത ആയിരുന്നു... അനു വിവാഹത്തിന് കട്ടസപ്പോർട്ട് ആയിട്ട് കൂടെ നിന്നു... പക്ഷെ സൂര്യയുടെയും രാമബാദ്രന്റെയും കുത്തിത്തിരിപ്പ് കാരണം ആദിയും എതിർപ്പ് ആയി വന്നു.
രുദ്രനെ പിറകെ നടന്നു കിട്ടില്ലെന്ന് ആയപ്പോൾ ചേട്ടനെ ആയി... വശീകരിച്ചു
എടുത്തു കെട്ടിലമ്മ ആകാൻ നോക്കുകയാണല്ലേ... ലച്ചുനെ നോക്കി ആദി ചോദിച്ചതും ദേവ് ഞെട്ടി തരിച്ചു പോയിരുന്നു...
വൃത്തികേട് പറയുന്നോടാ രുദ്ര് ആദിയുടെ ഷർട്ടിൽ കുത്തിപിടിച്ചു...
ഞാൻ അല്ല ഇവരാ വൃത്തികേട് പറയുന്നേ അതോണ്ട് അല്ലെ പ്രായം പോലും നോക്കാതെ അച്ഛനെ പ്രേമം നടിച്ചു നടക്കുന്നെ... എനിക്ക് ഇഷ്ടം അല്ല ഈ വിവാഹത്തിന്ന്...(ആദി )
ഞാൻ ഈ വിവാഹം തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടത്താനും എനിക്ക് അറിയാം... (രുദ്ര് )
ദേവ് രണ്ടാളെയും നടുവിൽ എന്ത് പറയണമെന്ന് അറിയാതെ നിന്നു...
ദേവ് ലക്ഷ്മിയെ വിവാഹം കഴിച്ചാൽ ഈ കുടുംബം ആയുള്ള ബന്ധം ഞാനും നിർത്തും.... എന്റെ അനുവിനെ ഈ പിഴച്ചവൾ ഉള്ളിടത്തേക്ക് അയക്കില്ല.. (രാമബദ്രൻ )
എന്റെ ലച്ചുനെ എന്താടാ പറഞ്ഞെ ****പറഞ്ഞു ഒറ്റചവിട്ട് ആയിരുന്നു രുദ്ര് രാമബദ്രനെ...
കുറെ ആയി സഹിക്കുന്നു ലച്ചുന്റെ മെക്കിട്ട് കേറുന്നേ... അമ്മേടെ അച്ഛൻ ആയി പോയി ഇല്ലെങ്കിൽ കൊന്ന് കൊലവിളിച്ചേനെ... അയാളെ വീണ്ടും തല്ലാൻ നോക്കി രുദ്ര്...
നിർത് രുദ്ര്.... ഈ വിവാഹം നടക്കില്ല അതെന്റെ തീരുമാനം ആണ്... ദേവിന്റെ ശബ്ദം ഉയർന്നതും രുദ്ര് ഞെട്ടലോടെ നോക്കി...
പിന്നെ അകത്തേക്ക് ഓടി പ്പോയി വരുമ്പോൾ കയ്യിൽ റാഗിയമ്മയുടെ താലി
ഉണ്ടാരുന്നു...
ഒന്നുകിൽ അച്ഛൻ ഇപ്പോൾ ഈ നിമിഷം രാഗിയമ്മയെ സാക്ഷി ആക്കി ലച്ചുന്റെ കഴുത്തിൽ താലി കെട്ടണം... ഇല്ലെങ്കിൽ എന്റെ ഭാര്യ ആയി ലച്ചു ഉണ്ടാവും ഈ വീട്ടിൽ... അച്ഛനെ സ്നേഹിക്കുന്ന മകന്റെ ഭാര്യയായി ലച്ചു ഉണ്ടാവും കണ്മുന്നിൽ...
ലച്ചുന്റെ കയ്യും പിടിച്ചു രൗദ്ര ഭാവത്തിൽ നില്കുന്നവനെ കണ്ടു എല്ലാരും ഭയത്തോടെ നോക്കിയേ....
അച്ഛൻ എന്താ തീരുമാനിച്ചേ.... അവന്റെ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മുഖം കണ്ടതും യന്ത്രികം എന്ന പോലെ ആ താലി വാങ്ങി ലച്ചുന്ന് കെട്ടി കൊടുത്തു.. അർഷി അപ്പോഴേക്കും സിന്ദൂരം കൊണ്ട് കൊടുത്തു... അവന്റെ കൈ കൊണ്ട് സിന്ദൂരം ചാർത്തുമ്പോൾ ദേവിന്റെയും ലച്ചുവിന്റെയും കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു...
രണ്ടു പേരെയും ഒരു പോലെ കണ്ടിട്ട് ഉള്ളു
രുദ്ര് ലച്ചുനെ വിവാഹം കഴിച്ച മഹാപാപം ആയിരിക്കും അത്... ഒരിക്കലും അവർക്ക് പരസ്പരം സ്നേഹിക്കാൻ ആവില്ല. അറിഞ്ഞു കൊണ്ട് അവന്റെ ജീവിതം നശിപ്പിക്കാൻ എനിക്ക് ആവില്ല.. കൃഷ്ന് ഒരു അമ്മയുടെ സ്ഥാനം അതെ ഞാനും ഈ വിവാഹത്തിലൂടെ ആഗ്രഹിക്കുന്നുള്ളു...ആദിയെ നോക്കി പറഞ്ഞു കൊണ്ട് ദേവ് പോയി...
നീ കാരണം എന്റെ അച്ഛന്റെ കണ്ണ് നിറഞ്ഞത്.... ഇനി ഒരിക്കൽ കൂടി ഉണ്ടായ അനിയൻ ആണെന്ന് ഞാനും മറക്കും..
ആദിയെ പിന്നിലേക്ക് തള്ളി മാറ്റി രുദ്ര് ലച്ചുനെ കൂട്ടി അകത്തേക്ക് പോയി...
ഇനി ഈ കുടുംബം ആയി എനിക്ക് ഒരു ബന്ധം ഇല്ല... അനുവിനെ മറന്നേക്ക്.. നിന്നെക്കാൾ നല്ലൊരുത്തനെ കൊണ്ട് ഞാൻ ഇവളെ കെട്ടിക്കും നോക്കിക്കോ പറഞ്ഞു അയാൾഅനുനെ കൊണ്ട് പോയി...
ആദി എന്തൊക്കെ പറഞ്ഞിട്ടും അയാൾ ഒന്നും കേട്ടില്ല.... അനുവിനെ ഒന്ന് കാണാൻ പോലും വിട്ടില്ല.... ഇതൊക്കെ ലച്ചുനോട് ദേഷ്യം കൂട്ടി... ഒളിഞ്ഞും തെളിഞ്ഞും വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ലച്ചുനെ അവൻ വേദനിപ്പിച്ചു കൊണ്ടിരുന്നു... കണ്ണുനീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ അവനെ നോക്കുക മാത്രം ചെയ്തുള്ളു... അതെ സമയം ദേവിന്ന് ലച്ചുവിന്റെ സ്നേഹത്തിന്ന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.... അവർ പരസ്പരം പ്രണയിച്ചു തുടങ്ങി... രാമബദ്രൻ രുദ്രിനോട് ഉള്ള ദേഷ്യത്തിന് അനുവിന്റെ മാര്യേജ് വേറെ ഉറപ്പിക്കാൻ പോയി.... അതറിഞ്ഞ ആദി പ്രശ്നം ഉണ്ടാക്കി.... ദേവ് രുദ്ര് പോയി അയാളോട് സംസാരിച്ചുവെങ്കിലും അയാൾ അനുവിനെ ആദിക്ക് കൊടുക്കില്ലെന്ന് വാശി പിടിച്ചു... ആട്ടിയിറക്കി അവരെ.... ദേവ് ആദിയോട് അവളെ വിളിച്ചിറക്കി കൊണ്ട് വരാൻ പറഞ്ഞു.... ആദി അവളെ പോയി വിളിച്ചു.. പക്ഷെ അവളെ അച്ഛൻ അവളെ ഭീഷണിപെടുത്തി.... ചത്തുകളയുന്നു വിഷക്കുപ്പി കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ അവൾ അച്ഛന്റെ ഭാഗം പറഞ്ഞു... അവൻ വിളിച്ചപ്പോൾ അവന്നെ വേണ്ടെന്ന് പറഞ്ഞു.... അവനെ ഇഷ്ടം അല്ലെന്ന് പറഞ്ഞു.... ഇനി എന്നെ കാണാൻ വരരുത് പറഞ്ഞു വാതിൽ വലിച്ചടച്ചു......അച്ഛൻ ഭീഷണി പെടുത്തിയതൊന്നും അറിയാതെ കുഞ്ഞിന്നാൾ തൊട്ട് തന്റെ പെണ്ണാ പറഞ്ഞു പ്രണയിച്ചവൾ തള്ളി പറഞ്ഞത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.... ഇതിനൊക്കെ കാരണം ലച്ചു ആണെന്ന് വിശ്വസിച്ചു.... അവന്ന് അനുവിനോട് ദേഷ്യം വെറുപ്പ് തോന്നി... അവന്റെ ജീവിതത്തിൽ ഇനി അനുവെന്നൊരാൾ ഇല്ലെന്ന് അവന്നും പറഞ്ഞു....കിട്ടിയ അവസരം സൂര്യ നന്നായി ഉപയോഗിച്ചു... ആദിയുടെ മനസ്സിൽ വിഷവിത്തുകൾ അവൻ പോലും അറിയാതെ പാകാൻ തുടങ്ങി... അവന് വലിക്കുന്ന ചരടിൽ ആടുന്ന പാവ ആയി മാറി.... അവൻ പിന്നെ എല്ലാരോടും ദേഷ്യം ആയി.... ആരോടും മിണ്ടില്ല... ദേഷ്യം ഒക്കെ തുടങ്ങി.. ലച്ചുവിനോട് പരസ്യമായി ദേഷ്യം പ്രകടിപ്പിച്ചു...
ആദി ആരും അറിയാതെ കുടിയും തുടങ്ങി.... അതിന്ന് ഇടയിൽ ആയിരുന്നു ഓഫീസിൽ കുറച്ചു പ്രശ്നം തുടങ്ങിയെ...
ഞങ്ങൾ ഒന്നും അറിഞ്ഞില്ല.... ലച്ചു ഒന്നും പറഞ്ഞു ഇല്ല... മറ്റുള്ളവരെ സന്തോഷത്തിന്ന് വേണ്ടി ആദിയുടെ സ്വഭാവം മറച്ചു വെച്ചു.... അവൾക്ക് അവളുടെ കൃഷ് മാത്രം മതിയാരുന്നു....
രാഗിയമ്മ ഉണ്ടെങ്കിൽ പോലും അവനെ ഇങ്ങനെ സ്നേഹിക്കില്ലെന്ന് തോന്നിയിട്ടുണ്ട്.... കൃഷ്നും അങ്ങനെ തന്നെ ആയിരുന്നു.... തന്റെ മക്കളെ തന്നെക്കാൾ നോക്കുന്ന ലച്ചുവിന്റെ മുന്നിൽ എപ്പോഴോ പടുത്തുയുർത്തിയ മതിൽകെട്ടുകൾ പൂർണ്ണമായും ഇല്ലാതായി... ഒരു മനസ്സായി മാറിയവർ ശരീരം കൊണ്ടും ഒന്നായിതീർന്നു....
ആദി...അവനിൽ ഉള്ള മാറ്റങ്ങൾ.... രുദ്രിനോട് പറഞ്ഞ ദേഷ്യത്തിൽ എന്തെങ്കിലും ചെയ്യുമെന്നുള്ള പേടി.... ദേവ് ആണെങ്കിൽ താൻ കാരണം ആണോ എന്നോർത്തു വേദനിക്കും.. എന്ത് വേണമെന്ന് അറിയാതെ പകച്ചു നിന്നവൾ... എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കുമ്പോഴും ഉള്ളിൽ നീറിയാരുന്നു കഴിഞ്ഞത്.
അംജുക്ക ആ ടൈം ഒക്കെ കേരളത്തിൽ ആയിരുന്നു...എന്നാലും അംജുക്കയുടെ കണ്ണുകൾ ആദിയുടെ മേലെ എത്തിതുടങ്ങിയിരുന്നു അപ്പോൾ.. രുദ്രിനെയും എന്നെയും പോലെ തന്നെ ആദിയും ലച്ചു ഒക്കെ സ്വന്തം പോലെ കണ്ടിട്ട് ഉള്ളു....
സൂര്യയും ആയുള്ള ആദിയുടെ കൂട്ട് കെട്ട് അംജുക്ക മനസ്സിലാക്കി...പഴയ ആദിയല്ല
സൂര്യയുടെ കളിപ്പാവ ആണ് ഇപ്പോഴത്തെ ആദി എന്ന് മനസ്സിലാക്കി... എന്തും കേട്ടതൊക്കെ വിഷ്വസിക്കുന്ന ഒരു പാവം ടൈപ്പ് ആണ് ആദി... അവന്റെ നിഷ്കളങ്കതയെ മുതൽ എടുക്കാനും മറ്റുള്ളവർക്ക് എളുപ്പം ആയിരുന്നു... അംജുക്ക സൂര്യയെ പോയി കണ്ടു ആദിയുമായുള്ള ഫ്രണ്ട്ഷിപ്പ് നിർത്താനും അവന്നെ വിട്ടേക്കാനും വാണിങ് കൊടുത്തു... സൂര്യ അതൊക്കെ തിരിച്ചു ഒടിച്ചു അംജുക്കയേയും ആദിയെയും തമ്മിൽ തെറ്റിച്ചു.
ദേവിന്റെയും ലച്ചുവിന്റെയും പ്രണയവല്ലരിയിൽ നീനുവും വന്നു.
ലച്ചുവിന്ന് ആദ്യത്തെ കുഞ്ഞ് ആണ്... ഏതൊരു സ്ത്രീയുടെയും സ്വപ്നം എന്ന തനിക്ക് വളർന്നു വലുതായ മക്കൾ ആണ്... അവരുടെ ഭാവി... രുദ്രിനെയും ആദിയെയും ഓർത്തു ദേവ് നിന്ന് ഉരുകി... ദേവിന്റെ അവസ്ഥ ലച്ചുനും മനസ്സിൽ ആയിരുന്നു... ആദിക്ക് ഇത് കൂടി കേട്ടാൽ വെറുപ്പ് കൂടും.... അവന്റെ ജീവിതം നശിപ്പിച്ചേ അവൾ ആണെന്ന് പറഞ്ഞു ആണ് ദേഷ്യം മുഴുവൻ.... ഇതിന്റെ പേരിൽ അച്ഛനും മക്കൾ തെറ്റിയാലോ എന്നുള്ള ഭയം... കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ തന്നെ തീരുമാനിച്ചു
ലച്ചു...ലച്ചുവിന്ന് മോർണിംഗ് സിക്ക്നെസ് തുടങ്ങി... ലച്ചുവിന്റെ ഓരോ മാറ്റം അറിഞ്ഞിരുന്ന രുദ്ര് അത് പെട്ടന്ന് മനസ്സിൽ ആക്കുകയും ചെയ്തു... അച്ഛന്റെ മൗനവും ലച്ചുവിന്റെ സങ്കടം ഒക്കെ അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അവന്ന് കാര്യം മനസ്സിലായി.... കൃഷ് നീ ഒരു ഏട്ടൻ ആകാൻ പോകുവാന് പറഞ്ഞു എല്ലാവരെയും വിളിച്ചു വരുത്തി വീട്ടിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു രുദ്ര് ഒരു പാർട്ടി വെക്കുകയാരുന്നു ചെയ്തത്.... എല്ലാവരെ സന്തോഷം കണ്ടപ്പോൾ ദേവ് ലച്ചുവും മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞ പോലെ ആയിരുന്നു... പക്ഷെ ആദി ലച്ചുവിനെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിച്ചു.. ലച്ചു ആദിയോട് സംസാരിക്കാൻ തീരുമാനിച്ചു.
നിങ്ങൾക്ക് നാണം ഇല്ലെങ്കിലും എനിക്കുണ്ട്... സ്വത്ത് പണവും അധികാരം കിട്ടന് ആണോ ഒരു കുഞ്ഞിനെ കൊണ്ട് വന്നേ... നാണക്കേട് കൊണ്ട് എങ്ങനെ പുറത്തു ഇറങ്ങുന്നു ആലോചിച്ചിട്ട് ഉണ്ടോ.
നിങ്ങളെ ഭർത്താവ് മാത്രം അല്ല എന്റെ അച്ഛൻ കൂടിയ... മദ്യത്തിന്റെ പുറത്തു സൂര്യയും അനുന്റെ അച്ഛനും കൂടി കുത്തി വെച്ച വിഷം മുഴുവൻ ലച്ചുവിന്റെ മേലെ ചൊരിയുമ്പോൾ അറിഞ്ഞിരുന്നില്ല കേൾവിക്കാരൻ ആയി ദേവ് പുറത്തു ഉണ്ടെന്ന്.
ലച്ചു എല്ലാം കേട്ട് തറഞ്ഞു നിന്നെ ഉള്ളു...
ദേവിനും എങ്ങനെ സമാധാനിപ്പിക്കണം അറിയില്ലാരുന്നു... പിറ്റേന്ന് രാവിലെ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു ലച്ചു.
ആ കുഞ്ഞിനെ വേണ്ടന്ന്.....ദേവ് പോലും അറിയാതെ അവൾ ഹോസ്പിറ്റലിലേക്ക് പൊയ്....
അനു പ്രാക്ടീസിന് പോകുന്ന ഹോസ്പിറ്റലിൽ ആയിരുന്നു പോയത്.
അനു ഇത് രുദ്റിനോടും ദേവിനോടും വിളിച്ചു പറഞ്ഞു... രുദ്ര് ആയിരുന്നു ആദ്യം ഹോസ്പിറ്റലിൽ എത്തിയത്... ലച്ചുവിനെ പിടിച്ചു തല്ലി... ആ ഡോക്ടറോടുള്ള ദേഷ്യം ഹോസ്പിറ്റലിൽ തീർത്തു... പലതും തല്ലിതകർത്തു... ദേവ് വന്നു പിടിച്ചു വെച്ച രുദ്ര് അടങ്ങിയെ... ദേവ് കൂടി അറിഞ്ഞോണ്ട് ആണെന്ന് പറഞ്ഞു വീട്ടിൽ ബഹളം വെക്കുമ്പോ ആയിരുന്നു കൃഷ് ആദി പറഞ്ഞത് മൊത്തം പറഞ്ഞു കൊടുത്തത്.
രുദ്ര് ദേഷ്യം കൊണ്ട് വിറച്ചു... ആദീ .... അലർച്ച ആയിരുന്നു അത്...
..... തുടരും
Aadi!!!!!!
ബാക്കി ഭാഗം എവിടെ കുറെ ദിവസം ആയല്ലോ