ShivaRudragni Part 58
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 58🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥Part 58🔥
അച്ഛന്റെ മകൻ നിനക്ക് മകന്റെ സ്ഥാനത് അല്ലെ.... എങ്ങനെ അതിന്നെ ഇല്ലാതാക്കാൻ പറയാൻ തോന്നിയെ...
നിന്നെ പോലെ തന്നെ അല്ലേടാ അച്ഛന്ന് ആ കുഞ്ഞും... അവൻ ആദിയെ ഒരുപാട് തല്ലി... ലച്ചുവിന്റെ കാൽക്കൽ വീണു മാപ്പ് പറയിച്ചിട്ടേ വിട്ടുള്ളു... എന്നിട്ടും ദേഷ്യം അടങ്ങാതെ രുദ്ര് അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു....
ആദിയുടെയും രുദ്രിന്റെയും ഇടയിൽ നിറ കണ്ണുകളോടെ നോക്കി നിൽക്കാനേ ദേവിന് ആയുള്ളൂ...
പക്ഷെ പോകുന്നതിന് മുന്നേ ആദി ദേവിന്റെയും ലച്ചുന്റെയും അടുത്തേക്ക് ചെന്നു.... രണ്ടു പേരെയും നോക്കി കൈ കൂപ്പി മാപ്പ് എന്നൊന്ന് ഇടറിയ ശബ്ദത്തോടെ നിറമിഴികലോടെ പറഞ്ഞു.
പിന്നെ ഇറങ്ങിപോയി... ദേവ് വിളിച്ചിട്ടും നിന്നില്ല... രുദ്ര് പിറകെ പോയെങ്കിലും അവൻ നിൽക്കാതെ പോയിരുന്നു...
പെട്ടന്ന് ഉള്ള ആദിയുടെ മാറ്റം അവരെ ഞെട്ടിച്ചിരുന്നു...
അന്ന് രാത്രി അംജദ് കയറി വന്നത്.... ആദിയെ കൂട്ടി വന്നത്.... ആദിയുടെ ദേഹത്ത് തല്ലിയത്തിന്റെ അടയാളം ഉണ്ടാരുന്നു.... കുടിച്ചു നേരെ നില്ക്കാൻ പോലും ആകാത്ത അവസ്ഥയിൽ ആയിരുന്നു അവൻ.... രുദ്ര് തന്നെ ആയിരുന്നു ആദ്യം ഓടി വന്നു അവന്നെ പിടിച്ചതും.... അംജുക്ക രുദ്രിനെ തള്ളിമാറ്റി എന്നെയും രുദ്രിനെയും പൊതിരെ തല്ലി... കാരണം അറിയില്ലെങ്കിലും അംജദിന്റെ അസുരഭാവത്തിൽ പകച്ചു പോയിരുന്നു ഞങ്ങളും....
ഞങ്ങളെ ഭാഗത്തു തെറ്റ് ഇല്ലാതെ തല്ലില്ലെന്ന് അറിയാം എത്ര വേണേൽ തല്ല് കൊണ്ടോളം....കാര്യം പറഞ്ഞിട്ട് തല്ല് അംജുക്ക പറഞ്ഞു രുദ്ര് കയ്യിൽ പിടിച്ചപ്പോഴാ ഒന്ന് നിർത്തിയത്...
ആദി ഇതെല്ലാം കണ്ടു പകച്ചു നിൽക്കുന്ന ദേവിന്റെയും ലച്ചുന്റെയും അടുത്തേക്ക് പോയി അവരുടെ മുന്നിൽ മുട്ടുകുത്തി നിന്നു...
എന്നോട് പൊറുക്കണം അച്ഛാ... തെറ്റ് പറ്റിപ്പോയി... അച്ഛന്റെ കുഞ്ഞു എന്റെ കുഞ്ഞു കൂടി അല്ലെ... ആ കുഞ്ഞ് ഇല്ലാണ്ട് ആകണം എന്ന് മനസ്സിൽ പോലും കരുതിയിട്ടില്ല.... അച്ഛനെ വേദനിപ്പിക്കാൻ മാത്രം ദുഷ്ടൻ ഒന്നും അല്ല ഞാൻ... മദ്യത്തിന്റെയും ഡ്രഗ്സിന്റെ പുറത്തു പറഞ്ഞു പോയതാ ലച്ചുനോട് ...സൂര്യയും അമ്മാവനും കൂടി ഓരോന്ന് പറഞ്ഞു വിഷം കുത്തിവെച്ചപ്പോ പറ്റിപോയതാ... എന്നോട് പൊറുക്കണം ലച്ചു പറഞ്ഞു അവളെ കാൽക്കൽ വീണു അവൻ... ലച്ചുവും ദേവ് എത്ര ശ്രമിച്ചിട്ടും കാൽക്കൽ നിന്നും എഴുന്നേറ്റില്ല... ദേവ് അവന്നെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കും തോറും ലച്ചുന്റെ കാലും പിടിച്ചു കരയാരുന്നു അവൻ....അവൻ ചെയ്ത തെറ്റിനെല്ലാം പകരം ആയി കണ്ണീർ കൊണ്ട് കാൽ കഴുകി ലച്ചുന്റെ...
അവന്ന് ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ ഓർമ്മ വന്നു...ലച്ചുവിനെയും ചേർത്ത് പിടിച്ചു നിറ കണ്ണുകളോടെ റൂമിലേക്ക് പോയ ദേവിനെ ആദിയും കണ്ടിരുന്നു... ലച്ചുവിനോട് ദേഷ്യം ഉണ്ടാരുന്നെങ്കിലും ദേവ് എന്ന ജീവന അവന്നും... സൂര്യയുടെ വാക്ക് കേട്ട ലച്ചുനോട് അങ്ങനെ ഒക്കെ പറഞ്ഞത്.അച്ഛനെ മയക്കി യെടുതതും ... അനു നഷ്ടപ്പെടാൻ കാരണക്കാരി ആണെന്ന് ഉള്ള ദേഷ്യം ആണ് പലപ്പോഴും കാണിച്ചത്.... ദേവിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവന്റെ ഉള്ളിലെ മദ്യം ആവിയായി പോയിരുന്നു... മനസ്സ് കണ്ണ് തുറന്നത് അപ്പോഴായിരുന്നു... താൻ കാരണം അച്ഛൻ വേദനിച്ചുന്നു ഉള്ളത് തന്നെ അവനെ തളർത്തിയിരുന്നു..
അവൻ അവിടുന്ന് ഇറങ്ങി ബാറിലേക്ക് പോയത്... ഇറങ്ങിയതും കണ്ടത് അംജുക്കനെ ആയിരുന്നു... രണ്ടു തല്ല് കൊടുത്തു കാറിൽ കേറ്റി പോയി... പിടിച്ചു വലിച്ചു നേരെ പോയത് ജയരാജന്റെ വീട്ടിലേക്ക് ആയിരുന്നു... അവിടെ കണ്ടത് സൂര്യയെയും വിവേകിനെയും ആയിരുന്നു.
ചതിയുടെ ആഴം അംജുക്ക പറഞ്ഞു തരുമ്പോൾ ഞെട്ടി വിറച്ചു നോക്കനെ കഴിഞ്ഞുള്ളൂ... ഞാൻ കാരണം ദേവരാഗം വീട്ടിൽ ബിസിനസിലും സംഭവിക്കുന്ന കാര്യങ്ങൾ കേട്ട് പൊട്ടിക്കരയാനെ കഴിഞ്ഞുള്ളൂ... അംജുക്കയിലൂടെ അവൻ അറിയുകയാരുന്നു ദേവിന്റെയും ലച്ചുവിന്റെയും പ്രണയം... ലച്ചുവെന്ന ഒരാളിൽ കറങ്ങിതിരിയുന്ന ദേവരാഗം വീടും അവിടെയുള്ളവരും... എല്ലാം അറിഞ്ഞപ്പോൾ കാൽക്കൽ വീണു മാപ്പ് പറയാനാ വീട്ടിൽ എത്തിയെ രാത്രി ആയോണ്ട് രാവിലെ കണ്ട മതി പറഞ്ഞു അംജുക്ക റൂമിൽ ആക്കിയത്... രാവിലെ എഴുന്നേറ്റത്തും ആരെയും കണ്ടില്ല... രുദ്ര് വന്നു തല്ലുമ്പോഴാ ലച്ചു അബോർഷൻ ചെയ്യാൻ പോയത് അറിഞ്ഞത്...
ആദി തെറ്റ് ചെയ്‌തെന്ന് ഞങ്ങളെ തല്ലിയെ എന്തിനാ... അർഷി ചോദിച്ചതും അംജദ്ന്റെ അടി വീണ്ടും വീണിരുന്നു...
ആദി ഇങ്ങനെ ആയത് നിങ്ങൾ കാരണം ആണ്... നിങ്ങളുടെ സ്വാർത്ഥത... നിങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ അസൂയ തോന്നിയിട്ട് ഉള്ളു എന്നും... നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽ മറ്റൊരാൾ വരുന്നത് ഇഷ്ടം അല്ലാരുന്നു... എന്ന ആദിയുടെ അവസ്ഥ ആലോചിച്ചു നോക്കിട്ട് ഉണ്ടോ..
അവന്റെ ഫ്രണ്ട്സ് ആരെന്നോ അവൻ തനിച്ചാണോ എന്ന് ആലോചിച്ചു നോക്കിട്ട് ഉണ്ടോ.. അവനെന്നും തനിച്ചാരുന്നു... പറയത്തക്ക ഫ്രണ്ട്സ് ഇല്ല.... പഠിച്ചത് അബ്രോട്... നാട്ടിൽ നിന്ന് മാത്രം അല്ല നിങ്ങളിൽ നിന്ന് കൂടിയ അവൻ അകന്നത് അത് പോലും മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റിയിട്ട് ഉണ്ടോ.... നിങ്ങളെ ഈ സ്വഭാവം ആണ് സൂര്യക്ക് അവനിൽ കൂട്ടുകൂടാൻ കഴിഞ്ഞത്... ആദി ലച്ചുനോട് ദേഷ്യം കാണിക്കുമ്പോ അതിന്റെ കാരണം അന്വേഷിച്ചു നോക്കിയോ നിങ്ങൾ.. അവന്റെ തെറ്റ് തിരുത്തികൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ.... ഒന്നും ആലോചിക്കില്ല.... അറിയേം വേണ്ട... ലച്ചുനോട് മാപ്പ് പറയാൻ വന്ന ആദിയെ ആണ് നീ തല്ലി ചതച്ചു പുറത്താക്കിയത്... സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന നിനക്ക് എന്ത് അധികാര ആദിയെ തല്ലാൻ
അംജുക്കന്റെ ദേഷ്യം കണ്ടു ഞങ്ങൾ തല താഴ്ത്തിയെ ഉള്ളു...
രുദ്ര് അർഷിയും അപ്പോഴാ ആദിയെ നോക്കിയേ... ആകെ തകർന്നു നിൽക്കുന്ന അവനെ കണ്ടു അവർക്ക് കുറ്റബോധം തോന്നി...
സോറിഡാ... ഞങ്ങളെ തെറ്റാ.... ഞങ്ങളോട് ക്ഷമിക്ക് പറഞ്ഞു രുദ്ര് അർഷിയും അവനെ കെട്ടിപിടിച്ചു... ആദിയപ്പോഴും ലച്ചുന്റെ കാൽക്കൽ നിന്നും എഴുന്നേറ്റില്ല... താൻ കാരണം ദേവ് വേദനിച്ചു എന്നുള്ള കുറ്റബോധം ആയിരുന്നു മനസ്സ് മുഴുവൻ...
അപ്പോഴാ അംജുന്റെ ഫോൺ റിങ് ചെയ്തേ.... അവൻ മാറി നിന്നു സംസാരിക്കുന്നത് അവർ കണ്ടു... അവന്റെ മുഖത്തെ ദേഷ്യം പോകുന്നതും അവിടെ പുഞ്ചിരി നിറയുന്നതും അവന്റെ മുഖത്ത് സന്തോഷം നിറയുന്നത് അവർ കണ്ടു... ഒരു പെൺകുട്ടിയുടെ ശബ്ദം ആയിരുന്നു അതെന്ന് എല്ലാരും കേട്ടിരുന്നു
ഞാൻ പോട്ടെ ദേവേട്ടാ എനിക്ക് ഇന്ന് തന്നെ എറണാകുളത്ത് എത്തണം.. ആദിയുടെ കാര്യം അറിഞ്ഞപ്പോൾ വന്നതാ പറഞ്ഞു പോകാൻ നോക്കിയതും അർഷി അവന്റെ കയ്യിൽ പിടിച്ചു....
ഞങ്ങൾ ആദിയോട് ചെയ്ത പോലല്ലേ ഇപ്പൊ അംജുക്കയും... ഞങ്ങളെ ഓർക്കാരേ ഇല്ല... ബിസിനസ് പറഞ്ഞു എപ്പോഴും പോകും... ഒരു ദിവസം പോലും ഞങ്ങളെ വിട്ടു പിരിയാത്ത അംജുക്കനെ ഈ രണ്ടു വർഷം ആയിട്ട് ഒന്ന് കാണൽ പോലും ഇല്ല... ആരെയോ പ്രണയിക്കുന്നുണ്ടെന്ന് അറിയാ... എന്ന് വെച്ച് ഞങ്ങളെ വേണ്ടെന്ന് വെക്കണോ...
അർഷി സങ്കടത്തോടെ പറഞ്ഞതും അംജദ് ഞെട്ടിപോയിരുന്നു...
ഞാൻ... എനിക്ക്... ഞാൻ... നിങ്ങൾ ഇല്ലാതെ ഞാൻ ഉണ്ടോടാ... ഐ ആം സോറി പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച് ഇറങ്ങിപ്പോയി...
........
ശിവയുടെ മനസ്സിലും അംജദ് അന്ന് രാത്രി വന്ന രംഗം മനസ്സിൽ തെളിഞ്ഞു...
ഒരു ദിവസം എഴുന്നേൽക്കുമ്പോ അംജുക്ക ഉണ്ടാരുന്നില്ല... ഒരു ലെറ്റർ എഴുതി വെച്ചിരുന്നു ബെഡിൽ... വീട്ടിലേക്ക് പോവ്വാണ്... അത്യാവശ്യം ആണ്ന്ന് ... നീ ഉണർന്ന വിടില്ല... നിന്റെ കണ്ണ് നിറച്ചുള്ള നിൽപ്പ് കണ്ട ഞാൻ പോക്കും ഇണ്ടാവില്ല... ഇപ്പൊ പോയെ പറ്റു അതാ അവസ്ഥ... പെട്ടന്ന് വരും... ഒരു വിളിപ്പുറത്തു ഞാൻ ഉണ്ടാകും....
രണ്ടു ദിവസം കഴിഞ്ഞ തിരിച്ചു വന്നത്... ഞാൻ ഉറക്കം ആയിരുന്നു.... എന്റെ കൂടെ വന്നു കിടക്കുന്നതു ചേർത്ത് പിടിച്ചു
നെറ്റിയിൽ കിസ്സ് തരുന്നത് ഒക്കെ ഞാൻ അറിഞ്ഞു കണ്ണ് തുറന്നപ്പോ കണ്ടത് നിറഞ്ഞ കണ്ണുകൾ ആയിരുന്നു... ക്രമം തെറ്റുന്ന ആ ഹൃദയതാളം ഇന്നും എനിക്ക് ഓർമയുണ്ട്... എന്താ സംഭവം അറിയാത്തോണ്ട് ഞാനും ഒന്ന് പകച്ചിരുന്നു.... എനിക്ക് ചോദിച്ചു വിഷമിപ്പിക്കാൻ തോന്നിയില്ല... പക്ഷെ എന്നെ ഇറുക്കെ കെട്ടിപിടിച്ചു കിടന്നൊരു കിടപ്പുണ്ട്... അതിൽ ഉണ്ടാരുന്നു ആ മനസ്സിന്റെ വേദന മുഴുവൻ... അർഷി പറഞ്ഞ വാക്കുകൾ ആയിരുന്നു ആ മനസ്സിൽ എന്ന് പിറ്റേന്ന് യസിക്കയോട് സംസാരിക്കുമ്പോൾ ആയിരുന്നു അറിഞ്ഞത്...
അർഷി പറഞ്ഞത് കേട്ടപ്പോ നെഞ്ച് നീറുന്ന പോലെ തോന്നാടാ... ആനിയെ കിട്ടിയപ്പോ ശരിക്കും അവരെ അവോയ്ഡ് ചെയ്യണോ ഞാൻ... എന്റെ ഉമ്മയെ കാണാതെ ഒരു നിമിഷം പോലും നിൽക്കാത്ത ഞാൻ ആയിരുന്നു.. എന്നിട്ടിപ്പോ ആനിയെന്നൊരു ലോകം മാത്രം ഓർത്തുള്ളൂ... എനിക്ക് എന്റെ ഫാമിലി വേണംടാ... പക്ഷെ ആനിയെയും എനിക്ക് വേണം... അവരെക്കാൾ കൂടുതൽ ആനിയെ സ്നേഹിച്ചു പോയി... അവളെ വിട്ടൊരു ജീവിതം എനിക്ക് വേണ്ട... അവൾ ആരാ അറിയുമ്പോ എന്നോട് വെറുപ്പായിരിക്കും എല്ലാർക്കും ... ഇങ്ങനെ ഒക്കെ ആകുന്നു ഞാനും കരുതിത് അല്ല. അവളെ അവർ അംഗീകരിക്കുന്നു എനിക്ക് ഒരു ഉറപ്പ് ഇല്ല..എന്നെ അത്രയും ഇഷ്ട ഉപ്പക്കും ഉമ്മക്കും പക്ഷെ ആനി അവളെ സ്വീകരിച്ചില്ലെങ്കിൽ എനിക്ക് ഒരിക്കലും അവരെ അംഗീകരിക്കാൻ ആവില്ല... അവളെയും കൂട്ടി ഞാൻ ഇറങ്ങും... എന്നെന്നേക്കുമായി ....എനിക്ക് എന്റെ ഫാമിലി നഷ്ടം ആകും... അവർ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇണ്ടാവില്ല. എന്ന ആനി... അവളെയും എനിക്ക് വേണം... എനിക്ക് ഒന്നും അറിയില്ല... എന്താ വേണ്ടേ എന്താ ചെയ്യണ്ടെന്ന്... ശരിക്കും നെഞ്ച് പൊട്ടി കരയാരുന്നു അംജുക്ക....
അർഷിയുടെ ശബ്ദം കേട്ട് ചിന്തയിൽ നിന്നും ഉണർന്നുവെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു....
.......
ലച്ചുവായിരുന്നു പിന്നെ ആദിയുടെ ലോകം
വേദനിപ്പിച്ചതിന്റെ ഇരട്ടി സ്നേഹിച്ചു കൊല്ലുകയാരുന്നു അവൻ... മറ്റാരേക്കാളും ലച്ചുവുമായി കൂട്ടായി... അനു ആയുള്ള പ്രശ്നം തീർക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചെങ്കിലും അവൻ വാശിയിൽ ആയിരുന്നു... ഭീഷണി പെടുത്തിയത് ആണെങ്കിൽ അത് പറയാരുന്നു... അവൾക്ക് വേണ്ടി ഈ ജന്മം മുഴുവൻ കാത്ത് നിന്നേനെ... പക്ഷെ എന്നെ വേണ്ടെന്ന് അല്ലെ പറഞ്ഞെ...
അത് പറഞ്ഞു അനുവിനെ ഒഴിവാക്കി നടന്നു... അനു പിന്നാലെ നടന്നു...
ആദിയും ലച്ചുവും ബെസ്റ്റ് ഫ്രണ്ടിനെ പോലെ ആയിരുന്നു... രുദ്രിന്റെ സ്ഥാനം അവൻ ബലമായി പിടിച്ചു എടുത്തു എന്ന് പറയുന്നത് ആവും ശരി... വാശിയും ഇണക്കവും പിണക്കവും സ്നേഹവും പ്രണയവും ഒക്കെ ആയി ദേവരാഗം വീണ്ടും പഴയ പോലെ സ്വർഗ്ഗതുല്യമായി തീർന്നു....
രുദ്രിനെ പെണ്ണ് കെട്ടിക്കണം... ലച്ചു തമാശ ആയി ആദിയോട് പറഞ്ഞു...
ശിവാനിയെ മറന്നെന്നു പറഞ്ഞാലും അവന്റെ മനസ്സിൽ അവളെ ഉള്ളു... ബ്രഹ്മചാരി പറഞ്ഞു നടക്കുന്നെ അവളെ സ്ഥാനത് ആരെയും കാണാൻ പറ്റാത്തൊണ്ട...
ശിവാനിയോ അതാരാ... ലച്ചു ഇത് വരെ അറിഞ്ഞിട്ട് ഇല്ലാരുന്നു അത്.... ആദി അവളെ മൊത്തം കാര്യം പറഞ്ഞു കൊടുത്തു.. ആ താലിടെയും കണ്ണുകളുടെയും ഫോട്ടോ കാണിച്ചു കൊടുത്തു... ഇങ്ങനെ ഒരു പെണ്ണ് ലോകത്ത് ഉണ്ടാകുമോ ആവോ...
ഒക്ടോബർ 25... പേര് ശിവാനി... ആ ടാറ്റു.
ആ കണ്ണുകൾ... താലി...എന്റെ ശിവൂട്ടി.... അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു...
എന്താ ലച്ചു... എന്താ പറ്റിയെ... ആദിയും ഭയന്ന് പോയിരുന്നു.. അവൾ എല്ലാം പറഞ്ഞു കൊടുത്തു...
ഇത്രയും നാൾ എന്താ പറയാഞ്ഞേ ഇങ്ങനെ ഒരു അനിയത്തി കുട്ടിയെ പറ്റി...
എന്നെ തന്നെ ആദിക്ക് അമ്മാവനും ഇഷ്ടം അല്ല... അപ്പൊ പിന്നെ എന്റെ അനിയത്തിയെ കൂടി കൊണ്ട് വന്ന പറയണോ... പേടി ആയിരുന്നു... ദേവേട്ടനും രുദ്ര് അവളെ കുറിച് അറിഞ്ഞ ഇങ്ങോട്ട് കൊണ്ട് വരും... ഞാൻ കാരണം ആദിയും ആയി പ്രശ്നം ആയാലോ പേടിച്ചു പറയാഞ്ഞേ... രുദ്രന്റെ പെണ്ണാ അറിഞ്ഞിരുന്നെങ്കിൽ പറയരുന്നു...
ഞങ്ങൾ ലോകം മൊത്തം പെണ്ണിനെ തപ്പുമ്പോൾ മൂക്കിൻ തുമ്പത് രുദ്രന്റെ പെണ്ണ്... ചിരിയ വരുന്നേ...ഞാൻ കാരണം അല്ലെ അവർ കണ്ടു മുട്ടാൻ ലേറ്റ് ആയത് അത് കൊണ്ട് ഞാൻ തന്നെ രുദ്രിന്റെ മുന്നിൽ അവളെ കൊണ്ട് വരും അത് വരെ ആരും അറിയണ്ട... സർപ്രൈസ് ആയി ഇരിക്കട്ടെ പറഞ്ഞു... ലച്ചുവും അത് സമ്മതിച്ചു... കൂടെ പഠിച്ച ഒരാളെ കാണാൻ പോകണം... അങ്ങനെ എന്തൊക്കെ കളവ് പറഞ്ഞു ആദി ശിവയെ കാണാൻ നാട്ടിലേക്ക് വന്നു... ആ വീട്ടിൽ എത്തിയ അവൻ ആദ്യം കണ്ടത് അവളെ തല്ലുന്ന വലിയമ്മയെ ആയിരുന്നു... അവൻ ആകെ ഷോക്ക് ആയി പോയി... പിന്നെ അവിടെ ഉള്ള ഒരാളെ സോപ്പിട്ടു മെല്ലെ ശിവാനിയെ പറ്റി അറിഞ്ഞു...
അവളെ അവർ അവിടെ ഉപദ്രവിക്കുന്നത് മൊത്തം പറഞ്ഞു കൊടുത്തു... കുറച്ചു കൊല്ലം ആയി നാട്ടിൽ ഇല്ലാരുന്നു.. ഇപ്പൊ വന്നതാ..രക്ഷപെട്ടു കരുതിത ആ പാവം... ഗതികേട് വീണ്ടും ഈ നരകത്തിൽ എത്തി
ഇത്രയും നാൾ എവിടെയാ..
അതൊന്നും അറീല.. ഇവിടുത്തെ അരുൺ സാർ അവളെ കേറിപിടിച്ചു... അവൾ അവനെ കയ്യിൽ കിട്ടിയ കത്തി കൊണ്ട് കുത്തി അവൻ ഹോസ്പിറ്റലിൽ ഒക്കെ ആയി പ്രശ്നം ആയി...അവളെ ഒരു ബന്ധു ഉണ്ട് ഹരി.. ഇവിടുത്തെ കഷ്ടപ്പാട് അറിഞ്ഞു അവളെ അവന്റെ കൂടെ അയക്കണം പറഞ്ഞു വഴക്ക് ഉണ്ടായി.. അവനെ പേടിച്ചു ഏതോ നാട്ടിൽ കൊണ്ട് നിർത്തിയിരുന്നു ഇവളെ ... ഇപ്പോ വീണ്ടും ഇവിടെ എത്തി... അതിന്റെ ഒരു ഗതികേട്.. അയാൾ പോയതും ആദി ആകെ ഷോക്ക് ആയിരുന്നു... പിന്നെ നിന്നെ പറ്റി അറിയാൻ അവിടെ ഡ്രൈവർ ആയി കേറിപ്പറ്റി... രണ്ടു ദിവസത്തേക്ക് പോയ അവൻ രണ്ടാഴ്ച കഴിഞ്ഞു വന്നത് ... ലച്ചുവിന് ആകെ കള്ളത്തരം... അങ്ങനെ ആദിയെ ദേവ് വിളിച്ചു വരുത്തിച്ചു... ശിവയുടെ ഫോട്ടോ രുദ്രിന് ആദ്യം കാണിച്ചു കൊടുത്തേ....അങ്ങനെ രുദ്രന്റെ പെണ്ണിനെ എല്ലാരും അറിഞ്ഞു... രുദ്ര് ആ ഫോട്ടോ നോക്കി നിന്ന നിൽപ്പുണ്ട്... പതിനേഴു വർഷങ്ങൾക്ക് മുൻപ് സ്വപ്നത്തിൽ വന്ന കുട്ടി... പ്രണയം എന്തെന്ന് അറിഞ്ഞ നാൾ തൊട്ട് താൻ പ്രണയിക്കുന്ന പെണ്ണ്... അവൻ ആ ഫോട്ടോ നോക്കി നിന്ന നിൽപ്പ് ഇപ്പോഴും ഓർമയുണ്ട്... ആദി അവളെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു കൊടുത്തു... ലച്ചുവിന്ന് ആയിരുന്നു കൂടുതൽ സങ്കടം... അവളെ ഉപദ്രവിക്കില്ലെന്ന സമാധാനത്തിൽ ആയിരുന്നു ഇത്രയും കാലം ജീവിച്ചത് പോലും.... നിന്നെ എത്രയും പെട്ടെന്ന് കൂട്ടി കൊണ്ട് വരാൻ തീരുമാനിച്ചു...
ആ സമയത്ത് ആയിരുന്നു അംജദിന്റെ പ്രോബ്ലം... അവന്റെ അവസ്ഥ കണ്ടു എല്ലാവർക്കും വേദന ആയിരുന്നു... എല്ലാർക്കും താങ്ങായി നിന്നവൻ... ആരോടും മിണ്ടാതെ... ആരെയും കാണാതെ... ആകെ തളർന്നുള്ള നിൽപ്പ്...
ബിസിനസ് പോലും ശ്രദ്ധിക്കാതെ ആയി...
അത് ഒന്ന് സോൾവ് ആക്കി വന്നപ്പോ ലച്ചു
ഒന്ന് ചെറുതായി വീണു... പിന്നെ ബെഡ് റസ്റ്റ് ആയി... നിന്നെ ആ ടൈം നോക്കാൻ
ആദിയെ തന്നെ ഡ്രൈവർ ആക്കി അയച്ചു.... നിന്റെ പിറന്നാൾ ദിവസം എല്ലാ പ്രോബ്ലം തീർത്തു നിന്നെ കൂട്ടി കൊണ്ട് വരാൻ തീരുമാനിച്ചു... അതിലിടക്ക് നീ അറിയാതെ രുദ്ര് ഞാനും പലപ്രവിശ്യം വന്നു കണ്ടിട്ട് ഉണ്ടാരുന്നു.... നിന്റെ ബർത്ടെ ദിവസം നിന്നെ വിളിച്ചു പറഞ്ഞു.കാണാൻ വേണ്ടി ഇറങ്ങിയപ്പോ ആയിരുന്നു കൃഷ്, ഞാനും ബൈക്കിൽ നിന്നും വീണത്... കൃഷ് കൈക്ക് പ്ലാസ്റ്റർ ഇട്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി... എനിക്ക് തലക്ക് ചെറിയ പരിക്ക് ഉണ്ടാരുന്നു... നിന്നോട് പറഞ്ഞു പോയി വരുന്നു... ഇവിടെ ഇങ്ങനെ ആയി... എന്ത് വേണ്ടെന്ന് അറിയാതെ നിന്നപ്പോ ദേവചൻ ആണ് പറഞ്ഞത് ലച്ചുവും രുദ്ര് ആദിയും പോയി ശിവയെ കാണാൻ... അങ്ങനെ അവർ നാട്ടിലേക്ക് വന്നു... അവർ അറിയാതെ അവരെ പിറകിൽ അനുവും വന്നിരുന്നു രുദ്രന്റെ പെണ്ണിനെ കാണാൻ... ഞാനും കൃഷ് ദേവച്ചനും ബാംഗ്ലൂരും.... എല്ലാവരോടും ലച്ചുന്റെ വീട്ടിലേക്ക് പോകുന്നു എന്ന പറഞ്ഞത്..
രുദ്രിന്റെ പെണ്ണിനെ സർപ്രൈസ് ആയി കൊണ്ട് വരണം എന്നായിരുന്നു ആഗ്രഹം..
പിന്നെ അംജുക്കയോട് ശിവാനിയെ പറ്റി പറയാനുള്ള മാനസികാവസ്ഥയിൽ അല്ലാരുന്നു...
.......
അപ്പോഴാ അർഷിക്ക് ഒരു കാൾ വന്നേ... ഒരു മിനിറ്റ് പറഞ്ഞു അവൻ ഫോൺ എടുത്തു ദൂരേക്ക് പോയി...
ഡീ ശിവാ അംജുക്ക നീയാണ് രുദ്രന്റെ പെണ്ണെന്ന അറിഞ്ഞിട്ടും നിന്നെ പറ്റിക്കരുന്നല്ലേ...
ഒരിക്കലും ഇല്ലെടാ... ഒന്നിച്ചു ഫ്ലാറ്റിൽ താമസിക്കുമ്പോഴും ഒരു അകലം ഞങ്ങൾക്ക് ഇടയിൽ ഉണ്ടാരുന്നു... പിന്നെ ഞാൻ രുദ്രന്റെ പെണ്ണ് ആണെന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചിട്ട് ഒന്നും ഇല്ലല്ലോ..
എന്റെ തോളിൽ ഉള്ള മാലയും ടാറ്റുവും കാണാൻ ഡ്രസ്സ് ഇടാതെ കണ്ടിട്ട് ഇല്ല.. ലച്ചുനെ പറ്റി അറിയാൻ ആണെങ്കിൽ ഞാൻ ഒരു അനാഥ ആണ്... എനിക്ക് റിലേറ്റീവ്സ് ആരും ഇല്ല... ഓർഫനെജിൽ ആണ് ജീവിച്ചത് എന്നുമല്ലേ കള്ളം പറഞ്ഞിരുന്നത്...
അംജുക്ക അപ്പോൾ ഇത് വരെ നിന്റെ ടാറ്റുവും താലിയും കണ്ടിട്ട് ഇല്ലേ... കാണാതിരിക്കാൻ ചാൻസ് ഇല്ലല്ലോ... ഈച്ചയും ചക്കരയും പോലെ ഒന്നിച്ചാരുന്നല്ലോ ഇരുത്തവും കിടപ്പ് ഒക്കെ കിച്ചു ആലോചനയോടെ ചോദിച്ചു....
ഞങ്ങൾ തമ്മിൽ പിന്നെ അടുത്തപ്പോൾ...
അംജുക്കന്റെ ആനി ആയപ്പോൾ അതൊക്കെ അങ്ങേര് കണ്ടിട്ടുണ്ട് ... താലി ഞാൻ തന്നെ കാണിച്ചു കൊടുത്തത്... എവിടെയോ കണ്ട പോലെ എന്ന് പറയുകയും ചെയ്തിരുന്നു.. ടാറ്റു കണ്ടന്ന് ഞെട്ടലോടെ നോക്കിനിക്കുന്നത് കണ്ടു ... എന്തൊക്കെ ആലോചിക്കുന്നേ കണ്ടു.... പിന്നെ ഈ ടാറ്റു ഫോട്ടോ എടുത്തു ... ചോദിച്ചപ്പോ എനിക്ക് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി അതോണ്ടാ ആർക്കും കാണിക്കില്ല ഫോട്ടോ ക്രോപ് ചെയ്തു ടാറ്റു പിക് മാത്രം ഫോണിൽ വെക്കു പറഞ്ഞു... അന്ന് ആ താലിയും അഴിച്ചെടുത്തു കുറെ സമയം നോക്കുന്നെ കണ്ടു... കൗതുകം കൊണ്ട് ആകുന്നു കരുതി ഞാൻ പിന്നെ വല്യ കാര്യം ആയി എടുത്തില്ല.അപ്പോൾ അന്നേ അംജുക്കക്ക് മനസ്സിലായിട്ടുണ്ടാവും ഇതൊക്കെ .... ബോക്സിങ് പഠിപ്പിക്കുമ്പോ രുദ്രിന്റെ നെഞ്ചിലെ ടാറ്റു കണ്ടിട്ട് ഉണ്ടാകും... ഞാൻ അച്ഛൻ എന്നോട് ആ താലിക്ക് അവകാശി ഒരാൾ വരുന്നു പറഞ്ഞത് ഒക്കെ പറഞ്ഞു കൊടുത്തിരുന്നു... ഒരു അവകാശിയും വരണ്ട പറഞ്ഞു ഞാൻ ഊരി കൊടുത്തതും ആണ്.. ഇവർ പറഞ്ഞു ബാക്കി കാര്യം അറിയാം... അപ്പോൾ ഞാൻ ആണ് രുദ്രന്റെ പെണ്ണ് എന്ന് അംജുക്കക്ക് മനസ്സിലായിട്ട് ഉണ്ടാകും...എന്നിട്ടും ഒന്നും അറിയാത്ത പോലെ പെരുമാറി... ഒരിക്കൽ പോലും പറഞ്ഞില്ല... അവരെ ഫോട്ടോ പോലും കാണിച്ചു തന്നില്ല... എല്ലാരേം നേരിട്ട് കണ്ട മതി എന്ന പറഞ്ഞത് അതോണ്ട് ആകും .... ഉള്ള രാജ്യം മൊത്തം ചുറ്റി കാണിച്ചു തന്നിട്ടും ബാംഗ്ലൂർ മാത്രം കൂട്ടി പോയില്ല.... ഒരു പ്രാവശ്യം അംജുക്ക വിളിച്ചിട്ട് ഫോൺ എടുത്തില്ല... ദേഷ്യം വന്നു ഞാൻ ബാംഗ്ലൂർക്ക് പോയി...അന്ന് അതെ ഫ്ളൈറ്റിൽ എന്നെ തിരിച്ചു ഇവിടെ എത്തിച്ചിന്ന്... അവരെ ആരെങ്കിലും ഞാൻ കാണുന്നു പേടിച്ചു ആവും...
( ശിവ )
അടിപൊളി.... ഇതിപ്പോ ആര് ആരെയാ ചതിച്ചത്...കിച്ചു ഒന്ന് ചിരിച്ചു...
സ്വാർത്ഥത ആയിരുന്നു അംജുക്കക്ക്.... എനിക്ക് മറ്റൊരു അവകാശിയും വരരുത് എന്ന് ഇടക്ക് പറയാറുണ്ടാരുന്നു.... പോസിസിവനെസ് കൂടുതൽ ആയിരുന്നു.
എന്നോട് അധികം ആരും മിണ്ടുന്നതോ സ്നേഹിക്കുന്നത് ഇഷ്ടം അല്ല... അംജുക്കന്റെ ഫ്രണ്ട് ഉണ്ട്...അർഷിയെയും രുദ്ര്നെ പോലെ ബെസ്റ്റ് ഫ്രണ്ട് ആണ്... എപ്പോ കൂടെ ഉണ്ടാകും... യാസിക്ക .... അങ്ങേര് എന്നോട് കൂടുതൽ അടുപ്പം കാണിക്കുമ്പോ പോലും അംജുക്കന്റെ മുഖം മാറും... അംജുക്കാനേക്കാൾ കൂടുതൽ മറ്റാരും സ്നേഹിക്കണ്ടന്ന ഒരു തരം സൈക്കോ സ്വഭാവം... സ്വാഭാവികമായും രുദ്രന്റെ പെണ്ണാ അറിഞ്ഞ ഞാൻ വിട്ടിട്ട് പൊക്കോന്നുള്ള പേടി ആയിരിക്കണം... അല്ലെങ്കിൽ അവർ എന്നെ തേടി വരുന്നുള്ള ഭയം.... എന്നോട് പറയാതിരുന്നത് അതാവും ... അവരിൽ നിന്നും എന്നെ മറച്ചു പിടിച്ചതും അത് കൊണ്ടാകും ....
നീ പോയ ശേഷം അങ്ങേരെ അവസ്ഥ പറയുന്ന കേൾക്കുമ്പോ വല്ലാത്തൊരു സങ്കടം തോന്ന.... ഒന്നും വേണ്ടാരുന്നു... ആ പാവത്തിനെ വെറുതെ മോഹിപ്പിച്ചിട്ട്.... (കിച്ചു )
അതായിരുന്നു ശരി... അത് മാത്രം ആണ് എന്നും ശരി.... അംജുക്കന്റെ ആനിക്ക് അന്ന് അങ്ങനെ ചെയ്യാനേ പറ്റുമായിരുന്നുള്ളൂ... അവളുടെ മുഖത്ത് സ്വയം എന്നോണം പുച്ഛം നിറഞ്ഞു....
എവിടെത്തോ ആവോ ഇതൊക്കെ... നിന്റെ കല്യാണം കഴിഞ്ഞു അറിഞ്ഞ വെട്ടിക്കൊല്ലാതിരുന്ന മതിയാരുന്നു അങ്ങേര് ... കിച്ചു ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു...
അർഷി അങ്ങോട്ട് തിരിച്ചു വന്നു....
അന്ന് എന്താ സംഭവിച്ചേ അർഷിക്ക...
അർഷി ഒരു ദീർഘശ്വാസം എടുത്തു... പറയാനോ ഓർക്കാനോ ഇഷ്ടപെടാത്ത ഒരു ദിവസം.. തങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ദിവസം... അത് ഓർത്തപ്പോൾ തന്നെ അവന്റെ നെഞ്ച് പിടഞ്ഞു... കണ്ണിൽ നിറഞ്ഞു തുളുമ്പിയത് അവൻ പുറം കൈ കൊണ്ട് തുടച്ചു....
ഇവർ നാട്ടിലേക്ക് വന്നു... എനിക്കും കൃഷ്നും പോകാൻ പറ്റാത്ത സങ്കടം നല്ലോണം ഉണ്ടായിരുന്നു... അംജുക്ക അപ്പോഴാ കാൾ ചെയ്തു പറഞ്ഞത്...ഇത് ഒരു ട്രാപ്പ് ആണ് അർഷി... നിന്നെ ആക്സിഡന്റ് ആകിയവരെ ഞാൻ ഒന്ന് കുടഞ്ഞു... നിന്നെ ഒന്ന് ഹോസ്പിറ്റലിൽ കിടത്തണം... പരിക്ക് ഉണ്ടാകരുത് എന്നാരുന്നു കൊട്ടേഷൻ... നിന്റെ യാത്ര മുടക്കാൻ ആരോ ചെയ്യിച്ചതാ.... അവന്റെ ഉള്ളിലും ഭയം പടർന്നു.... രുദ്ര്.... അർഷിയുടെ ചുണ്ടുകൾ മന്ത്രിച്ചു....
ഞാൻ ലച്ചുന്റെ നാട്ടിലേക്ക് പോവാ ... അവിടെ എത്താറായി.... കൃഷ്നെ ഞാൻ സേഫ് ആക്കി മാറ്റി... നീ ദേവേച്ഛന്റെ കൂടെ തന്നെ വേണം...
ഞാനും ഇപ്പൊ തന്നെ അങ്ങോട്ട് വരാം പറഞ്ഞു എങ്കിലും കൃഷ്ന്ന് കൂട്ട് വേണം അതോണ്ട് കൃഷ്നെ കൂട്ടി ദേവരകത്തിലേക്ക് പോയ മതി പറഞ്ഞു... ഞങ്ങളെ സുരക്ഷക്കായി സെക്യുരിറ്റി ഗഡിനെ കൂട്ടിന് അയച്ചിരുന്നു അംജുക്ക...
അതെ സമയം നാട്ടിൽ ഒരു ഹോട്ടലിൽ റൂം എടുത്തു അവർ ശിവയെ കാത്തിരുന്നു...
രാത്രി പതിനൊന്നരയോടെ ആയിരുന്നു ശിവ എത്തുന്നു പറഞ്ഞത്... കാത്തിരിക്കുമ്പോ ആയിരുന്നു അനു ആദിയെ വിളിച്ചത്... അവൾ റയിൽവെ സ്റ്റേഷനിൽ ഉണ്ട്... തനിച്ചാണ് അറിയാത്ത നാടും....കൊണ്ട് പോകാൻ വന്നില്ലെങ്കിൽ ട്രെയിനിന് തലവെക്കുന്നു ഭീഷണിയും....
കരഞ്ഞോണ്ട് പറഞ്ഞു വിളിച്ചത്... അവൻ ഞാൻ പോകില്ല പറഞ്ഞു വാശി പിടിച്ചു നിന്നു..അതോണ്ട് തന്നെ ലച്ചു അവനെ നിർബന്ധിച്ചു പറഞ്ഞയച്ചു.... അനുവിനോടുള്ള ദേഷ്യം കടിച്ചമർത്തി അവൻ പോയി....
സമയം അപ്പോൾ പതിനൊന്നു മണിയോളം ആയിരുന്നു... ശിവ അവർ താമസിക്കുന്ന ഹോട്ടലിൽ എത്തി... ലച്ചു പറഞ്ഞു തന്ന റൂം നമ്പർ പറഞ്ഞു കൊടുത്തു... അങ്ങനെ ആരും അവിടെ റൂം എടുത്തിട്ടില്ല ഇവിടെ ഇന്നത്തെ ദിവസം ആരും വന്നിട്ടില്ല പറഞ്ഞു ശിവയെയും കിച്ചുനെയും മടക്കി അയച്ചു....
ലച്ചുവെച്ചി പറ്റിച്ചത് ആരിക്കും.... വന്നിട്ട് ഉണ്ടാവില്ല അതും പറഞ്ഞു അവൾ നിറഞ്ഞ കണ്ണുകളോടെ ഹോട്ടലിൽ നിന്നും തിരിച്ചു പോയി....
ഇതൊന്നും അറിയാതെ രുദ്ര് ലച്ചുവും അവൾക്ക് വേണ്ടി ആ റൂമിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.. ..
.... തുടരും
𝄟⃝✍️ ഇഫാർ 𝄟⃝🌷
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
ഒറ്റപ്പെടലുകൾ മനുഷ്യനെ എത്തിക്കുന്ന അവസ്ഥ!!!
ആദിയോട് സഹതാപം തോന്ന..
അംജദിനോട് ദേഷ്യവും!!!