എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 61

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 61🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



🔥ശിവരുദ്രാഗ്നി 🔥

                🔥LOVE   vs   DESTINY 🔥

🔥Part - 61🔥                

        𝄟⃝✍️ ഇഫാർ 𝄟⃝🌷


അർഷി സാറിന്റെ മാര്യേജ് കഴിഞ്ഞോ...


അർഷിയുടെ പേര് കേട്ടാണ് അംജദ് മുഖം ഉയർത്തി നോക്കിത്...


പെട്ടന്ന് തന്നെ അവന്റെ ഷർട്ടിൽ പടർന്ന

ചുവപ്പ് കളർ അവൻ കണ്ടു... അവന്റെ മുഖം ചുളിഞ്ഞു...


ആരോ പണി കൊടുത്തേ ആണെന്ന് തോന്നുന്നു... ഈ കോലത്തിൽ അകത്തേക്ക് പോയ പൊളി ആയിരിക്കും.

ഉള്ള വി ഐ പി സ് മൊത്തം ഉണ്ട് അകത്തു.... (യാസി )


ബിസിനസ് ആയി ബന്ധപ്പെട്ട് ഒരളെ കാണാൻ വന്നത് ആയിരുന്നു അംജദ്...


നാണം കെടട്ടെ... ആരോ കൊടുത്ത പണിയാ... സിന്ദൂരം ആണ് അത്...  അത്രയും പേരെ മുമ്പിൽ നാണംകെട്ട് നിൽക്കുന്ന ആലോചിക്കുമ്പോൾ ഒരു സുഖം തോന്നുന്നില്ലേ... വായിനോട്ടം മാത്രം ഉള്ളുന്ന കരുതിയെ... ഇപ്പോ പെണ്ണ് പിടുത്തം ആയി... ഓരോ അവസ്ഥ...

ബാക്കി പറയുന്ന മുന്നേ കൊടുങ്കാറ്റ് പോലെ മുന്നിലൂടെ എന്തോ പോകുന്ന പോലെ യാസിക്ക് തോന്നിയെ... അംജദ് അർഷിടെ പിറകെ ഓടുന്നത് കണ്ടു അവൻ വാ പൊളിച്ചു....


മീറ്റിംഗ് റൂമിലേക്ക് കേറുന്നതിന്ന് മുന്നേ അർഷിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു....അർഷി അംജുന്റെ നെഞ്ചിൽ തട്ടി നിന്നു.


 വാട്ട്‌ ദ.... ബാക്കി പറയാൻ ആവാതെ അവൻ വാ പൂട്ടിപ്പോയി... അംജുക്ക.....

അവൻ ഞെട്ടലോടെ നോക്കി....


അംജദ് അവന്റെ കോട്ട് ഊരി അർഷിയുടെ മുഖത്തേക്ക് എറിഞ്ഞു...

അപ്പോൾ തന്നെ തിരിഞ്ഞു നടന്നിരുന്നു.


എന്താപ്പോ സംഭവിച്ചേ... അവൻ കോട്ട് കയ്യിൽ എടുത്തു അംജുനെ നോക്കി...

പെട്ടന്ന് ആണ് ബട്ടനിൽ കുടുങ്ങിയ മുടി കണ്ടത്... അവൻ സംശയത്തോടെ അത് എടുത്തു മൊത്തം നോക്കി... കണ്മഷി പടർന്ന നെഞ്ചിൻ ഭാഗവും തോളിൽ ആയി സിന്ദൂരവും കണ്ടു ആദ്യം അവനൊന്നു പകച്ചു.... പിന്നെ ശിവ വീണത് ഓർമ്മ വന്നത്.... അവൻ ചെറുചിരിയോടെ അംജദ്നെ നോക്കി കോട്ട് ഇട്ടു അകത്തേക്ക് പോയി.....


                       🔥🔥🔥

നിനക്ക് അപ്പോൾ അർഷിയോട് ദേഷ്യം പോയോ....


അർഷി എന്റെ അനിയൻ എന്നതിനേക്കാൾ അമറിന്റെ മകനാണ്...

ഉപ്പാന്റെ സ്റ്റാറ്റസ് നോക്കേണ്ടത് ഞങ്ങൾ മക്കളാണ്....


ഓഹ് അങ്ങനെ... എന്നാലും ഉള്ളിൽ അവനോട് ഇഷ്ടം ആണെന്ന് പറയരുത് തെണ്ടി... അവൻ പിറുപിറുത്തു... അർഷിയെ കൊല്ലാൻ സൂര്യ കൊട്ടേഷൻ കൊടുത്തത് അറിഞ്ഞു സൂര്യയെ ഭ്രാന്ത് പിടിച്ച പോലെ തല്ലിക്കൊല്ലാൻ നോക്കിയ അംജദനെ അവൻ ഓർത്തു... അന്ന് ചോദിച്ചപ്പോ പറഞ്ഞത് അവന്ന് എന്തെങ്കിലും പറ്റിയ ഉപ്പാക്ക് ഉമ്മാക്ക് വേദനിക്കും അതെനിക്ക് കാണാൻ വയ്യ എന്നാരുന്നു.... ദേഷ്യം ആണെങ്കിലും അവരോടുള്ള സ്നേഹം അത് പോലെ ഉള്ളിൽ ഇപ്പോഴും ഉണ്ടെന്ന് സമ്മതിച്ചു തന്നില്ലെങ്കിലും അവന്ന് അറിയാരുന്നു...


അംജു കണ്ണടച്ച് എന്തോ ആലോചിക്കുന്നത് കണ്ടു അവൻ നോക്കിയേ....


എന്താടാ പറ്റിയെ വന്നപ്പോ തൊട്ട് ആകെ ടെൻഷനിൽ ആണല്ലോ... അർഷിയെ കണ്ടോണ്ട് ആണോ....


കാച്ചിയണ്ണയുടെയും കൈതപ്പൂവിന്റെയും ഗന്ധം.... 


ആനി... എന്ന് പറഞ്ഞു യാസി ചുറ്റും നോക്കിപ്പോയ്..


സത്യം യാസി... അവൻ എന്റെ ദേഹത്തു തട്ടിയപ്പോ എനിക്ക് ചുറ്റും ആ ഗന്ധം ആയിരുന്നു...


അത് ഇപ്പോഴും ആനിയെ ഓർത്തു നടക്കുന്നോണ്ട് തോന്നിയത് ആവും...


ആനി.... അവന്റെ മുഖം ആ പേര് കേട്ടതും ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു....

ആ നശിച്ചവളെ പേര് പോലും പറയരുത്..

ഞാൻ ആരെയും ഓർക്കാരും ഇല്ല...


അതിന്ന് മറന്നാൽ അല്ലെ ഓർക്കൽ... യാസി മനസ്സിൽ പറഞ്ഞു...


അപ്പോഴാ അവന്റെ ഫോൺ റിങ് ചെയ്തേ

സന.... അവൻ മുഖത്ത് ഉള്ള തെളിച്ചം പോയിരുന്നു...


ഞാൻ ബിസിയാടാ... ഇന്ന് ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ട്... അതിന്റെ പ്രിപറേഷനിൽ ആണ്... അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു....


ഇന്ന് ഒരു പരിപാടി ഇല്ലല്ലോ... പിന്നെന്തിനാ കള്ളം പറഞ്ഞെ യാസി പുരികം ഉയർത്തി ചോദിച്ചു...


എനിക്കൊന്നും വയ്യ കെട്ടിയൊരുങ്ങി പോകാൻ... ഷോപ്പിംഗ്... കറക്കം... അനാവശ്യദൂർത്ത് ആണ് മൊത്തം.... വട്ട് പിടിക്കും... അവൻ അരിശത്തോടെ പറഞ്ഞു...


നിനക്ക് ഇപ്പോഴും മനസ്സ് കൊണ്ട് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വിട്ടേക്കേടാ... ആർക്ക് വേണ്ടിയാ ഈ വാശി...


ആനി.... അവൾ കാണണം... നശിച്ചു നശിച്ചു ഞാൻ തീരുന്നത് കാണണം... അവൾ ഒറ്റ ഒരുത്തി കാരണം ഞാൻ ഇങ്ങനെ ആയത്....


ആ **** മോൾ ഏതോ ഒരുത്തനെ കെട്ടി

സുഖം ആയി ജീവിക്കുന്നുണ്ടാവും പിന്നെ നീ എന്തിനാ ഇങ്ങനെ കഴിയുന്നെ..


ആനിയല്ല അംജദ്... ചതിക്കാനും വാക്ക് മാറ്റാനും... സനയെ തന്നെ ഞാൻ വിവാഹം കഴിക്കും ഞാൻ സനക്ക് കൊടുത്ത വാക്ക് ആണത്...


ഇപ്പോ ആയാൽ പ്രശ്നം ഇല്ല... പക്ഷെ മാര്യേജ് കഴിഞ്ഞു ഇത് പോലെ അവളോട് പ്രണയം ഇല്ലെങ്കിൽ നിന്റെ മാത്രം അല്ല സനയുടെ ജീവിതം നശിക്കും....


പ്രണയം.... അതെന്താന്ന് അറിയോ നിനക്ക്.... പ്രണയിക്കുവാനും പ്രണയിക്കപ്പെടാനും ഭാഗ്യം വേണം... എന്റെ ഗതി ലോകത്ത് ഒരുത്തനും വരാതിരിക്കട്ടെ.... സഹിക്കാൻ പറ്റുന്നില്ലടാ പലപ്പോഴും.... അവൻ വേദനയോടെ നെഞ്ചിൽ ഉഴിഞ്ഞു പറഞ്ഞു.... എവിടെയാടാ എനിക്ക് തെറ്റ് പറ്റിയെ... 

പ്രണയം പോയിട്ട് ഒരു പെണ്ണിനെ പറ്റി പോലും ചിന്തിക്കാത്തിടത് അവൾ അടിച്ചു ഏല്പിച്ചത് അല്ലെ  പ്രണയം....


ഡോ താൻ അംജദ് അമർ അല്ല തൃക്കണ്ണ് തുറന്ന് താണ്ടവം ആടുന്ന ശിവൻ ആണെങ്കിലും ശരി.... രണ്ടു മാസം... രണ്ടേ രണ്ടു മാസം... അതിനുള്ളിൽ തന്റെ ഉള്ളിലെ പ്രണയം പുറത്തു വരുത്തിച്ചില്ലെങ്കിൽ എന്റെ പേര് ശിവാനി ശിവറാം എന്നല്ല .... കൈ വിരൽ ഞൊടിച്ചു വാശിയോടെ പറയുന്നവളെ നോക്കി അംജദ് പുച്ഛത്തോടെ മുഖം കോട്ടി.... 


എനിക്ക് അവളെ ഇഷ്ടം ആണ്... ഞാൻ അവളെ പ്രണയിക്കുന്നു എന്നൊരു വാക്ക് അംജു പറഞ്ഞാൽ. എന്റെ പേര് നിന്റെ പട്ടികിട്ടോ ... യാസി പുച്ഛത്തോടെ തിരിച്ചു പറഞ്ഞു... അംജുന്റെ ഉള്ളിൽ പ്രണയം ഇല്ലെന്ന ഉറപ്പിൽ ആയിരുന്നു അവളോട് ബെറ്റ് കെട്ടിയത്...


കാണാം.... ദിവസം എണ്ണി വെച്ചോ അംജദ് അമർ ... ഇതെ സമയം ഇതേ ദിവസം നിങ്ങളെ കൊണ്ട് ഐ ലവ് യൂ പറയിച്ചു ഡ്യൂയറ്റ് പാടിച്ചിരിക്കും.... ശിവനിയ പറയുന്നേ...


ആനിയുടെ വാശിയുള്ള ശബ്ദം അവൻ ഓർത്തു.... ഒരു മാസം തികയും മുന്പേ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു അംജദ് ... അല്ലെങ്കിലും ആനിയുടെ മുന്നിൽ മാത്രമേ അവൻ തോറ്റു കൊടുത്തിട്ട് ഉള്ളു... ആനിയുടെയും അംജുവിന്റെയും പ്രണയം കണ്ടാണ് പ്രണയം ഇത്രയും മനോഹരം ആണെന്ന് അറിഞ്ഞത്... പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിച്ചത്...

എവിടെയാ എന്നിട്ട് പിഴച്ചു പോയത്....

അവൾക്ക് എങ്ങനെ മറ്റൊരാളെ പ്രണയിച്ചു ഒളിച്ചോടാൻ തോന്നിയത്...

പ്രണയം അഭിനയിക്കാൻ കഴിയുമോ....


ടാ യാസി.... നീയെന്താ ആലോചിക്കുന്നെ..

അംജു അവന്റെ നേർക്ക് വിരൽ ഞൊടിച്ചു...


എന്തായാലും ഡിവോഴ്സ് കിട്ടും... പെങ്ങളായി കണ്ടവളെ ഭാര്യയായി കാണാൻ ഒരിക്കലും പറ്റില്ലെന്ന് നീ പറഞ്ഞു.. ഞാൻ അത് നിർബന്ധിക്കുന്നില്ല... നൈശു നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകും...

അപ്പോൾ സനയോട് തുറന്നു സംസാരിച്ചോടെ നിനക്ക്... പരസ്പരം മനസ്സിലാക്കാൻ പറ്റാതെ ജീവിച്ചിട്ട് എന്തിനാടാ...


ഇക്കാര്യം ഇനി സംസാരിക്കേണ്ട യാസി...

എന്നിലെ പ്രണയം മരിച്ചു അത് സത്യം ആണ്... എന്ന് വെച്ചു സനയെ വേണ്ടെന്ന് വെക്കാൻ എനിക്ക് ആവില്ല... എന്റെ തകർച്ചയിൽ താങ്ങ് ആയവളാ... ആനിക്ക് ശേഷം അവളോളം എന്നെ മനസ്സിലാക്കിയ മറ്റൊരാൾ ഇല്ല... വിവാഹം കഴിഞ്ഞു ഒന്നിച്ചു കഴിയുമ്പോൾ എനിക്ക് നഷ്ടപെട്ട പ്രണയം തിരിച്ചു കിട്ടുന്നു ഞാൻ വിശ്വസിക്കുന്നുണ്ട്... തീർച്ചയായും സനക്ക് അതിന്ന് കഴിയും....


യാസി അതിന്ന് ഒന്നും തിരിച്ചു പറഞ്ഞില്ല.

സനയെ അവന്ന് ഇഷ്ടം ആണ്... അവളുടെ ചില നേരത്തെ സ്വഭാവം ഒഴിച്ച് ബാക്കിയൊക്കെ പെർഫെക്ട് ആണ്...

പക്ഷെ നഷ്ടപെട്ട പ്രണയവും സ്നേഹവും തിരിച്ചു വരുമോ.... 


പെട്ടന്ന് അർഷിയെ കണ്ടപ്പോൾ ആ ദേഷ്യം സനയോട് തീർത്തു പോയതാണ്..

ഞാൻ സനയുടെ കൂടെ പോവ്വാ... അവൾക്ക് ഫീൽ ആയിട്ടുണ്ടാവും... അവളെ വേദനിപ്പിക്കാൻ വയ്യ...പറഞ്ഞു അവൻ പോയി...


യാസി സങ്കടത്തോടെ അവനെ നോക്കി.

ഒരു കാലത്തും നീ ഗുണം പിടിക്കില്ല ശിവാനി... സന്തോഷം സമാധാനം നിറഞ്ഞ ജീവിതം നിനക്ക് കിട്ടില്ല നോക്കിക്കോ ... അംജുന്റെ കണ്ണുനീരിനു ഒരിക്കൽ നീ കണക്ക് പറയ തന്നെ ചെയ്യും.... യാസിയുടെ മുഖത്ത് ശിവയോട് ദേഷ്യം വെറുപ്പ് പടർന്നു....


                   🔥🔥🔥🔥


 എന്നെ നല്ലോണം ആരോ പ്രാകുന്നുണ്ട്...  മിക്കവാറും അത് അർഷിക്ക ആയിരിക്കും

 ശിവ മൂക്ക് ചൊറിഞ്ഞു പറഞ്ഞു...


ഡീ എന്റെ ചെക്കൻ അങ്ങനെ ഒന്നും പറയില്ല... രുദ്ര് മുഖം ചുളിച്ചോണ്ട് പറഞ്ഞു


ഇന്ന് പറഞ്ഞോളും... പാവം അർഷിക്ക


എന്താകാര്യം.... കുറെ നേരം ആയല്ലോ പിറുപിറുക്കൽ തുടങ്ങിയിട്ട്...


മടിയോടെ അവൾ കാര്യം പറഞ്ഞു കൊടുത്തു ....


രുദ്ര് ചിരിക്കണോ വേണ്ടയോ എന്നറിയാതെ അവളെ നോക്കി നിന്നു...


ബൈക്കിൽ ആണ് പോയത്... കണ്ണാടി നോക്കിയാലും മുഖം അല്ലെ നോക്കുള്ളു.

എന്താകൊ എന്തോ...


രുദ്ര് ഫോൺ എടുത്തു കുറെ വിളിച്ചു എങ്കിലും അർഷി എടുത്തില്ല ഫോൺ സയലന്റ് ആയിരുന്നു....


ശിവ ടെൻഷനോടെ നഖം കടിച്ചു അങ്ങോട്ടും ഇങ്ങോട്ട് നടക്കുന്നെ കണ്ടു.

ഇടക്കിടക്ക് ഗേറ്റിലേക്ക് നോട്ടം പോകുന്നുണ്ട്.... രുദ്ര് അവളെ തന്നെ നോക്കി നിന്നു.... 


അവന്റെ വിധി.... ഫ്രീ ആയിട്ട് ഒരു അവിഹിതം കിട്ടിയില്ലേ... ശിവയെ നോക്കി ചിരി കടിച്ചു പിടിച്ചു അവൻ പറഞ്ഞു....


അങ്ങനെ പറയല്ലേ.... അറിയാണ്ട് പറ്റിപോയത.... ആരേലും തെറ്റിദ്ധരിക്കോ

അർഷിക്കയെ...അവൾ രുദ്രിനെ ദയനീയമായി നോക്കി ചോദിച്ചു...


അത് അർഷിയ മോളെ.... വീണാലും നാല് കാലിലെ വീഴു.... റെയർ പീസ് ആണ്....

അതിന്റെ പേരിൽ ടെൻഷൻ വേണ്ട.


അത് എന്നോളം വേറെ ആർക്കാ അറിയാ..... അവൾ ഓർത്തു....


രുദ്ര് അവളെ തന്നെ നോക്കി നിന്നു.... രാവിലെ മുതൽ ഈ ടെൻഷൻ ഉള്ളോണ്ട് ആവും അവൾ തന്നെ ശ്രദ്ധികപോലും ചെയ്യാതെ മുന്നിൽ ഉണ്ട്... അല്ലെങ്കിൽ ഒളിച്ചു കളി ആയിരിക്കും എപ്പോഴും...

മുന്നിൽ നിൽക്കില്ല... ആദി ഓഫീസിലേക്ക് പോയി.... കൃഷ് സ്കൂളിലേക്കും... നീനു ഫുഡ് കഴിച്ചു കുറച്ചു കളിച്ചു വീണ്ടും ഉറങ്ങിപ്പോയി...ശിവയും താനും ഉള്ളു 

അവന്ന് അവളോട് സംസാരിക്കാൻ അതാണ്‌ നല്ല സമയം എന്ന് തോന്നി....


അതെ സമയം അവളും അതെ ചിന്തയിൽ ആയിരുന്നു.... രുദ്രിനോട് സംസാരിക്കണം.

അഗ്നിവർഷിനെ കുറിച് പറയണം... അംജുക്കനെ കുറിച്ച് പറയണം...

ആനിയെ കുറിച് പറയണം....

നൈശുവിന്റെ ചതിയെ കുറിച്ച് പറയണം..

എല്ലാത്തിലും ഉപരി തന്റെ രണ്ടു വർഷത്തെ പ്രണയത്തെ പറ്റി പറയണം.... മറ്റൊരാളെ വായിൽ നിന്നും അറിയുന്നതിനേക്കാൾ നല്ലത് ഞാൻ പറയുന്നത് ആണ്.... അവളിൽ ഒരു പേടിയും ഉടലെടുക്കുന്നുണ്ടായിരുന്നു.... ഒരു കുടുംബത്തിന്റെ മുഴുവൻ സമാധാനം നഷ്ടപെടുന്ന കാര്യം ആണ്... അർഷി അറിഞ്ഞാ എന്ത് സംഭവിക്കുന്നു അറിയില്ല


ശിവാനി....


രുദ്രേട്ടാ....


രണ്ടു പേരും ഒന്നിച്ചു ആയിരുന്നു വിളിച്ചത്

അവർ പരസ്പരം നോക്കി നിന്നു പോയി...


എനിക്ക്.... അവൾ ടെൻഷനോടെ വിരലുകൾ തെരുപിടിപ്പിച്ചു... നെറ്റിയിൽ വിയർപ്പ് ചാലുകൾ ഒഴുകിയിറങ്ങി...


രുദ്രിന് അവളുടെ ഭാവം കണ്ടു നെറ്റി ചുളിഞ്ഞു...


എന്തെങ്കിലും പറയാനുണ്ടോ....


Mmm


ഒരു നിമിഷം മൗനം തളം കെട്ടി നിന്നു...


എന്താണെങ്കിലും പറയ് ശിവാനി....


അവൾ തലയാട്ടി...


അവൾ പെട്ടന്ന് രുദ്രന്റെ കയ്യെടുത്തു അവളെ കൈക്കുള്ളിൽ വെച്ചു... ആ കൈകൾ വിറക്കുന്നുണ്ടു തോന്നി അവന്ന്... എന്തിനും കൂടെ ഉണ്ടെന്ന് ഉള്ള പോലെ അവൻ മുറുക്കെ പിടിച്ചു... അത് അവളിൽ ഒരാശ്വാസം പടർത്തി...


ഞാൻ പറയുന്നത് മറ്റാരും അറിയാൻ പാടില്ല.... ആ വാക്ക് എനിക്ക് തരണം.... അർഷിയോ ആദിയോ കൃഷവോ ആരും അറിയാൻ പാടില്ല.... രുദ്രേട്ടൻ അല്ലാതെ മറ്റാരും അറിയരുത്.... സത്യം ഇട്ടു തരോ അത്...


അവന്റെ കയ്യിൽ നിന്നും അവളുടെ കൈ അയഞ്ഞു... അവൾ മുഖം ഉയർത്തി നോക്കി... അവന്റെ മുഖത്തെ ഭാവം അവൾക്ക് മനസ്സിലായില്ല....


ആദിയോട് പറയാതെ ഇരിക്കാം.... പക്ഷെ അർഷി.... അവനൊന്നു നിർത്തി.... അർഷി അറിയാതൊരു കാര്യം.... എനിക്ക് പറ്റില്ല ശിവാ... അവൻ അറിയാതിരിക്കുന്ന ഒരു കാര്യം എനിക്ക് അറിയണ്ട.... എന്നെ കൊണ്ട് പറ്റില്ല അവന്റെ മുന്നിൽ ഒന്നും മറച്ചു വെക്കാൻ. രുദ്ര് അവളെ കയ്യിൽ നിന്നും കൈ വലിച്ചു എടുത്തു....


അവൾ തലയാട്ടി മുഖം കുനിച്ചു.... അർഷിയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന അംജുനെ അവൾ ഓർത്തു....

ആ ഓർമ്മകൾ പോലും പൊളിപിടയുന്ന പോലെ തോന്നി അവൾക്ക്.... എന്നെ സ്നേഹിച്ചതിന്റെ പേരിൽ ആ പാവം അനുഭവിച്ചത് തന്നെ സഹിക്കാൻ പറ്റാത്തത് ആണ് അതിന്റെ കൂടെ ഇത് കൂടി.... വയ്യ അങ്ങനെ ഒരു പാപം കൂടി ചെയ്യാൻ.... അവൾ തിരിഞ്ഞു പോകാൻ നോക്കിതും അവളുടെ കയ്യിൽ പിടിത്തം വീണു.... അവൾ തിരിഞ്ഞു നോക്കിയില്ല...

പറ്റുന്നില്ല നോക്കാൻ....


നിന്നെക്കാൾ വലുതാണ് എനിക്കവൻ എന്ന് ഞാൻ പറയില്ല ശിവാ... രണ്ടാളെയും തുലസിൽ ഇട്ടു തൂക്കാൻ എനിക്ക് പറ്റില്ല... രണ്ടാൾക്കും എന്റെ മനസ്സിൽ ഉള്ള സ്ഥാനത്തിന്ന് വിലയിടാനും പറ്റില്ല.... നീ എന്റെ ഭാര്യയാണ്.... എന്റെ പ്രണയം ആണ്.... നിനക്ക് മാത്രം ആ സ്ഥാനം ഉള്ളു.... നിന്റെ അവകാശങ്ങളോ

അധികാരമോ ഒന്നും അവന്ന് ഉണ്ടാവില്ല....

അത് പോലെ അവൻ എന്റെ സൗഹൃദം ആണ്.... അവന്ന് പകരം വെക്കാൻ മറ്റൊരാൾക്കും കഴിയില്ല.... ആർക്കും പകരം ആവാനും കഴിയില്ല.... രണ്ടു ശരീരം ഒരു മനസ്സ് ആണ് ഞങ്ങൾ തമ്മിൽ....

നിന്നെ സംബന്ധിക്കുന്ന നിന്റെ മാത്രം സ്വകാര്യത ഒഴിച്ച് ബാക്കി ഒന്നും ഞാൻ അവനിൽ നിന്നും ഒളിക്കില്ല.... അത് മാത്രം വേണമെങ്കിൽ ഞാൻ സത്യം ഇടാം... നിന്റെ ശരീരികമോ മനസികവോ ആയ പ്രശ്നം ആണെങ്കിൽ എന്നിൽ നിന്നും മറ്റൊരാൾ അറിയില്ല... ഭർത്താവ് എന്ന നിലയിൽ ഞാൻ തരുന്ന വാക്ക് ആണത്...


അവൾക്ക് അത്ഭുതം ഒന്നും തോന്നിയില്ല...

ഇത് പ്രതീക്ഷിച്ചത് ആണ്.... നാളെ ആനിയാണ് ഞാൻ എന്നറിയുന്ന നിമിഷം കുറ്റക്കാരി ആയി മുന്നിൽ നിൽക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രം ആണ് പറയാൻ തീരുമാനിച്ചത്...  അതെ സമയം രുദ്രിനെ കുറിച്ച് അഭിമാനം തോന്നി....

ഭാര്യയുടെ സ്ഥാനം സുഹൃത്തിനേക്കാൾ തഴനോ താഴ്ത്താനോ അവൻ ശ്രമിക്കുന്നില്ല...


അവന്ന് ടെൻഷൻ ഉണ്ടായിരുന്നു തന്റെ മറുപടി അവൾ ഏത് അർത്ഥത്തിൽ എടുക്കുമെന്നോർത്ത്... തന്നെ മനസ്സിലാക്കാൻ അവൾക്ക് കഴിയുമോ...


അവൾ തിരിഞ്ഞു നിന്നു അവന്റെ കൈ ഒന്നൂടി കൈക്കുള്ളിൽ എടുത്തു....


 വിശ്വാസം ആണ്... ബഹുമാനം ആണ്... അഭിമാനം ആണ് നിങ്ങളുടെ സൗഹൃദത്തെ.... മരണം വരെ അങ്ങനെ തന്നെ രണ്ടാളും ഉണ്ടാവട്ടെ....


അവൻ അവളെ കെട്ടിപിടിച്ചു ചുമലിൽ മുഖം പൂഴ്ത്തി.... രണ്ടു പേരുടെ കണ്ണും എന്തിനെന്നു അറിയാതെ നിറഞ്ഞിരുന്നു...



ഒരു ചുമരിന് അപ്പുറം അർഷിയുടെ കണ്ണുകളും ഇത് കേട്ട് നിറഞ്ഞിരുന്നു...

അതോടൊപ്പം താൻ കാരണം ഇവരുടെ പ്രൈവസി നഷ്ടപെടുന്നുണ്ടോ എന്നൊരു തോന്നലും ഉടലെടുത്തിരുന്നു.....


അച്ചേ.... നീനു കരഞ്ഞോണ്ട് ഓടി വന്നതും അവർ പരസ്പരം വിട്ടു... രുദ്ര് അവളെ എടുക്കുമ്പോഴേക്കും... എന്നെ കഴിഞ്ഞിട്ട് മതി അച്ഛാ പറഞ്ഞു ശിവ അവളെ കോരി എടുത്തു നെഞ്ചോട് ചേർത്തിരുന്നു.... അവൾ രുദ്രിന്റെ നേർക്ക് പോകാൻ കൈകൾ നീട്ടിയെങ്കിലും ശിവ അവളെ ഇക്കിളി ഇട്ടും ചിരിപ്പിച്ചു കൊഞ്ചിച്ചും നിന്നു....


അസൂയ പാടില്ല ശിവ....


എന്നേക്കാൾ ആരും അവളെ സ്നേഹിക്കണ്ട... താൻ പോയി അർഷിയെ കെട്ടിപിടിച്ചു നിന്നോ...അവൾ മുഖം കൂർപ്പിച്ചു ചുണ്ട് കോട്ടി നീനുനെ എടുത്തു അകത്തേക്ക് പോയി...


അവളുടെ ഭാവം കണ്ടു രുദ്രിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു...


എന്താണ് ഭായ് ഒറ്റക്കുള്ള ചിരി അവളെ പ്രൊപ്പോസ് ചെയ്തോ... അതോ കിസ്സടിച്ചോ... അർഷി അങ്ങോട്ട് കേറി ചെന്നു... 


ഒന്ന് പോടാ... ചുമ്മാ ഓരോന്ന് സംസാരിച്ചു ഇരിക്കരുന്നു...


ശിവ നീനു മോളെ കൂട്ടി അങ്ങോട്ട് വന്നു...


നീനുട്ടി... അർഷി കൊഞ്ചലോടെ വിളിച്ചു അവളെ നേർക്ക് കൈ നീട്ടിയതും അവൾ ശിവയുടെ ചുമലിലേക്ക് മുഖം പൂഴ്ത്തി കിടന്നു.... അർഷി എടുക്കാൻ നോക്കിതും ശിവ കൊടുക്കാതെ ചേർത്ത് പിടിച്ചു....


അർഷി മുഖം ചുളിച്ചു അവരെ നോക്കി...


ബാപ്പനെ വേണ്ട പോ... മിണ്ടണ്ട... പറ്റിച്ചു..

അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു...


രാവിലെ തന്നെ കൂടെ വരണം പറഞ്ഞപ്പോ

സാറ്റ് കളിക്ക പറഞ്ഞു പറ്റിച്ചില്ലേ... അവൾ കണ്ണ് പൂട്ടിയപ്പോ കണ്ടില്ല പോലും... അതോണ്ട് ഇനി ബാപ്പ ആയി കൂട്ടില്ല... അത് പറഞ്ഞു കുറെ കരഞ്ഞ ഉറങ്ങിയേ..

അതിന്റെ പ്രതിഷേധം ആണ് ശിവ ചെറു ചിരിയോടെ പറഞ്ഞു....


അപ്പോ അച്ഛയെയും വേണ്ടല്ലോ... രുദ്ര് എടുക്കാൻ നോക്കിയെങ്കിലും ശിവയെ മുറുക്കി പിടിച്ചു...


രുദ്ര് അവളെ എടുക്കാൻ കുറെ നോക്കി...

ശിവയും രുദ്ര് നീനുവുമായി പിണക്കം മാറ്റുന്നെ കണ്ടു... അർഷി ചെറു ചിരിയോടെ നോക്കി റൂമിലേക്ക് പോയി...


നീനുന്റെ പിണക്കം മാറ്റാൻ ആയിരിക്കും ധൃതി പിടിച്ചു വന്നേ.. കയ്യിൽ ചോക്ലേറ്റ് ഉണ്ടാവും... ഒന്നും പറയാതെ അകത്തേക്ക് പോയ അർഷിയെ കണ്ടു രുദ്ര് സംശയത്തോടെ നോക്കി... അവനും പിറകെ പോയി...


കീശയിൽ നിന്നും ചോക്ലേറ്റ് എടുത്തു മേശപ്പുറത് വെച്ചു അവൻ അതിലൂടെ തലോടി... ആദ്യം ആയാണ് ഇങ്ങനെ... പക്ഷെ അവരുടെ ലോകത്തേക്ക് പോകാൻ അവന്ന് തോന്നിയില്ല....


എന്താടാ... രുദ്ര് പിറകെ ചെന്നു...


ആകെ മുഷിഞ്ഞു ഡ്രസ്സ്‌ മാറീട്ട് വരാം കരുതി... അവൻ ടവ്വൽ എടുത്തു ബാത്‌റൂമിൽ പോകാൻ നോക്കിതും ശിവ അവന്റെ മുന്നിൽ വന്നു നിന്നു...


അതേ അവിടെ കിസ്സ് സീൻ ഒന്നുമല്ല നടന്നെ ഒഴിഞ്ഞു മാറി പോകാൻ...

അവൾ കയ്യും കെട്ടി മുഖം കൂർപ്പിച്ചു ചോദിച്ചു...


അർഷി കണ്ണ് മിഴിച്ചു അവളെ നോക്കി പിന്നെ രുദ്രിനെയും....


രുദ്ര് പുരികം പൊക്കി എനിക്കൊന്നും അറീല പറഞ്ഞു...


അർഷിക്ക ഞങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞു മാറീതന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഒക്കെ എനിക്കുണ്ട്.... ഞാൻ പറഞ്ഞത് ഒക്കെ കേട്ടുന്നു അറിയാം... കണ്ണ് തുടച്ചു കേറിവരുന്നേ ഞാൻ കണ്ടിരുന്നു....


ഞാൻ നിങ്ങൾ അറിഞ്ഞ ശിവാനിയിൽ

നിന്നും ഒത്തിരി ദൂരെയാണ്.... എനിക്ക് ആരും അറിയാത്ത ഒരു പാസ്ററ് ഉണ്ട്.

ആരും അറിയരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു പാസ്റ്റ്.... അതിൽ 

എനിക്കൊരു പ്രണയം ഉണ്ട്... ഞാൻ ജീവനോളം എന്നിൽ ചേർത്ത് വെച്ച എന്റെ മാത്രം പ്രണയം.... എന്നെ ജീവനേക്കാൾ സ്നേഹിച്ച ഒരു മനുഷ്യൻ കൂടി ഉണ്ട്...എന്റെ മാത്രം സ്വന്തം ആയ ഒരാൾ....  മറ്റൊരാളിൽ നിന്ന് അതൊന്നും അറിയരുതെന്ന് കരുതി അതാണ്‌ പറയാൻ വന്നത്... എന്തോ അർഷിക്ക അറിയുന്നതിൽ നാണക്കേട്‌ തോന്നി... ഒരു ചമ്മൽ... അല്ലെങ്കിൽ പേടി പോലെ.... അല്ലാതെ വേറൊന്നും ഇല്ല..അല്ലാതെ അർഷിക്കയെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല...


പറയാൻ വന്ന കാര്യം എന്റെ മാത്രം സ്വകാര്യത ആയി എന്നിൽ തന്നെ ഇരുന്നോട്ടെ ഇനിയത് .... എന്നെങ്കിലും അറിയുമ്പോൾ വെറുക്കാതിരുന്ന മതി രണ്ടാളും എന്നെ...


 പിന്നെ അനുവാദം ചോദിച്ചു കേറി വരുന്ന ഫ്രണ്ടിനെക്കാൾ എനിക്ക് ഇഷ്ടം ശല്യം ആയി വരുന്ന ഫ്രണ്ടിനെ ആണ്... അതോണ്ട് ഇനിയിങ്ങനെ ഒഴിഞ്ഞു മാറിയ ഫ്രണ്ട് എന്ന സ്ഥാനം ഞാനും തിരിച്ചു എടുക്കും കേട്ടോ.... അത് പറഞ്ഞു അവൾ പോയി...


ഇവൾ നമ്മൾ അറിഞ്ഞ ശിവാനി ഒന്നും അല്ലല്ലേ.... അർഷി ചെറു ചിരിയോടെ പറഞ്ഞു...


സത്യം.... നമ്മൾ കണ്ടതും അറിഞ്ഞതും ഒന്നുമല്ല അവളെന് എനിക്ക് ആദ്യമേ തോന്നിയിട്ടുണ്ട്.... 


എന്താരിക്കും അവളുടെ പാസ്ററ്.... അർഷി ആലോചനയോടെ നിന്നു...


എനിക്ക് പാസ്റ്റ് അറിയണ്ട.... ഒന്നും അറിയണ്ട.... ഇപ്പൊ ഉള്ള ശിവയെ അറിഞ്ഞമതി... എന്റെ ഭാര്യ ആയ ശിവനിയെ അറിഞ്ഞ മതി.... അവളെന്തോ എങ്ങനെയോ ആരുടെയോ ആയിരുന്നോട്ടെ അതൊക്കെ കഴിഞ്ഞ കാര്യം.... ഇനിയെന്നിൽ നിന്നും അവൾക്ക് ഒരു തിരിച്ചു പോക്ക് ഇല്ല.... അവളഗ്രഹിച്ചാൽ പോലും അത് നടക്കുകയും ഇല്ല.... അവളെന്റെയാ.... എന്റെ മാത്രം....  അവന്റെ സ്വരത്തിൽ ദൃടതഉണ്ടായിരുന്നു... വാശി ഉണ്ടായിരുന്നു.

അധികാരഭാവം ഉണ്ടായിരുന്നു... അതിനേക്കാൾ ഒക്കെ മുകളിൽ പ്രണയം നിറഞ്ഞിരുന്നു.....


                                         .... തുടരും 



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


1 Comments
  • Anonymous
    Anonymous Sunday, May 29, 2022 at 7:47:00 PM GMT+5:30

    Agnivarsh Aara 🤔🤔
    Nthayalum ezhuth pwli aayittind🤩

Add Comment
comment url