ShivaRudragni Part 62
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 62🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART - 62🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
എനിക്ക് അവളെ സ്നേഹിക്കാൻ... ഭാര്യയായി കാണാൻ കഴിയോടാ... അർഷി വേദനയോടെ രുദ്രിനോട് ചോദിച്ചു...
നീ അവളെ പെങ്ങൾ ആയും ബാബിയുമായും ഒക്കെ കണ്ടത് ആ മാര്യേജ്ന് ശേഷം ആണ്... അതിന്ന് മുൻപ് അങ്ങനെ ഒരാൾ ഉണ്ടെന്ന് തന്നെ അറിയോ നിനക്ക്.... ഇല്ലല്ലോ...വല്ലപ്പോളും കാണും മാമന്റെ മോളാണ്... അങ്ങനെ ഒരു പേര് മാത്രം അല്ലെ ഉള്ളു.
അതൊക്കെ ശരിയാ... എന്നാലും മനസ്സോണ്ട് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ലെടാ... കണ്ടപ്പോ തൊട്ട് അംജുകന്റെ പെണ്ണായാ കണ്ടത്...
രുദ്ര് ഒന്നാലോചിച്ചു നിന്നു...
തല്ക്കാലം ആ ഡിവോഴ്സ് നടക്കട്ടെ...
നൈശൂനെ ഉൾകൊള്ളാൻ നീയൊന്ന് ശ്രമിച്ചു നോക്ക്... പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്... അഡ്ജസ്റ്റ് ചെയ്തു ജീവിക്കൊന്നും വേണ്ട നീ... അതിന്ന് ഞാൻ സമ്മതിക്കുകയും ഇല്ല... നമുക്ക് നല്ലൊരു പയ്യനെ കണ്ടു പിടിച്ചു അവളെ കെട്ടിക്കാം... അവളെ ലൈഫ് സെറ്റിലാക്കാൻ വേണ്ട എല്ലാം ചെയ്തു കൊടുക്കാം... അത് മതി... നീ ഒന്നും ഓർത്തു ടെൻഷൻ അടിക്കണ്ട...
അർഷി ഒന്ന് മൂളുക മാത്രം ചെയ്തു...
ഞാൻ ഇല്ലെടാ കൂടെ... രുദ്ര് അവനെ ചേർത്ത് പിടിച്ചതും അവൻ ഒരു ദീർഘശ്വാസം എടുത്തു റിലേക്സ് ആവുന്ന പോലെ കാണിച്ചു അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
🔥🔥🔥
ശ്രീ മംഗലത്തെ കുടുംബക്കാർ ഒക്കെ ഹോസ്പിറ്റലിൽ icu വിനു മുന്നിൽ നിന്നു..
മഹേന്ദ്രനെ അന്വേഷിച് മടുത്തു അവസാനം പോലീസിൽ പരാതി കൊടുത്തു. മാൻ മിസ്സിംഗ് കേസ് ആയി അവർ അന്വേഷിക്കുന്നുണ്ട്... അതിനിടയിൽ ആണ് ഇന്നലെ രാത്രി വലിയച്ഛനെ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആരൊക്കെയോ എത്തിച്ചത്.... വലിയച്ഛന്ന് ബോധം വീണു.... ആക്സിഡന്റിൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി... സംസാരിക്കാൻ കഴിയും .. .. അയാൾ ചെയ്ത് കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷയായി അത് കണ്ടു.... മഹിയെ കാറിൽ നിന്നും വലിച്ചിറക്കി അയാളെ മുന്നിൽ നിന്നും വെട്ടികൊല്ലുന്ന രുദ്രിനെ അയാൾ ഓർത്തു.... ആ പേടിയിൽ ശരീരം വിറച്ചു. എന്റെ അച്ഛന്റെയും ലച്ചുവിന്റെയും മരണത്തിൽ നിനക്ക് പങ്കില്ലെന്ന വിശ്വാസത്തിൽ ജീവൻ വെറുതെ വിടുന്നു.... ശിവയോട് ചെയ്തതിനുള്ള ശിക്ഷ ആയി ജീവിതകാലം മുഴുവൻ അവളോട് ചെയ്ത തെറ്റുകൾ ഓർത്തു കരയാൻ പറയാനും ആയി ജീവൻ മാത്രം ഭിക്ഷ ആയി തരുവാ ഞാൻ... അത് പറഞ്ഞു കൈകൾ കെട്ടി കാർ സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് തള്ളിയിടുകയാരുന്നു... മുന്നിൽ ഒരു ലോറിയിൽ ഇടിച്ചു കാർ നിന്നു... പറഞ്ഞത് പോലെ ഈ കോലത്തിൽ ആക്കി.... സങ്കടവും ശരീരത്തിന്റെ വേദനയും കുറ്റബോധം ഒക്കെ കൂടി അയാളെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി....
🔥🔥🔥🔥
മഹി വല്യച്ഛന്റെ ബോഡി പോലും ഇല്ല...
അല്ലെങ്കിൽ ആ ദുഷ്ടാന്റെ ബോഡി കിട്ടണ്ട... കിച്ചു വെറുപ്പോടെ പറഞ്ഞു...
തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുന്നു അത്ര കരുതിയ മതി... ശിവ അവന്റെ തലയിലൂടെ തലോടി പറഞ്ഞു...
നീ കൊടുത്ത ഭിക്ഷയാണ് ആ വീട്ടിലുള്ള ഓരോരുത്തരെ ജീവൻ... അത് അറിയാതെ നിന്നെ ദ്രോഹിച്ചു ജീവിക്കല്ലേ എല്ലാരും... ശിക്ഷ കിട്ടട്ടെ... ഇത് ഒരു തുടക്കം മാത്രം.... രുദ്ര് ആയോണ്ട് വല്യച്ഛന്റെ ജീവൻ എങ്കിലും ബാക്കി കിട്ടി..
അഗ്നിവർഷ് ആയിരുന്നെങ്കിൽ ഡെഡ്ബോഡി പോലും കിട്ടില്ലാരുന്നു....
എനിക്ക് അക്കാര്യത്തിൽ നല്ല പേടിയുണ്ട്.
അഗ്നി വന്ന എന്താരിക്കും അവസ്ഥ... പേര് പോലെ തന്നെ അഗ്നിയിൽ വിഴുങ്ങും എല്ലാം... ശിവ പേടിയോടെ പറഞ്ഞു....
എന്നെ വരെ വെറുതെ വിടില്ല അല്ലെ... എന്നെ ഉപദ്രവിക്കോ... എന്നെ കൊല്ലോ...
ഞാനും ശ്രീ മംഗലത്തെ അല്ലെ....
കിച്ചു.... ശിവ ഞെട്ടലോടെ പറഞ്ഞു അവനെ ചേർത്ത് പിടിച്ചു...
ശിവയുടെ ദേഹത്തു ഒരു തരി മണ്ണ് വീണ ആ മണ്ണിനെ പോലും നശിപ്പിക്കും അഗ്നി...
അപ്പൊ എന്റെ വീട്ടുകാർ ചെയ്തത് ഒക്കെ അറിഞ്ഞ.... എന്റെ അമ്മ... എന്റെ വീട്ടുകാർ.... ദുഷ്ടൻമാർ ആണേലും എന്റെ അമ്മയും ചേച്ചിയും അല്ലെ... കിച്ചുവിന്റെ കണ്ണ് നിറഞ്ഞു..
പേടിയിൽ അവന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു...
ഞാൻ ഉള്ളപ്പോ ഒന്നും സംഭവിക്കില്ല.... ഞാൻ വിടില്ല അതിന്ന്... ശിവാനിയുടെ വാക്ക് ആണ്.... അവൻ അഗ്നി ആണെങ്കിൽ ഞാൻ അഗ്നിയെ കെടുത്തുന്ന മഴയാണ്... എന്റെ സന്തോഷം എന്റെ ജീവിതം ഒക്കെ സ്വയം ഇല്ലാതാക്കി ഞാൻ നാട് വിട്ടത് പോലും അഗ്നിയിൽ നിന്നുള്ള രക്ഷപെടൽ ആണ്....എന്നെ താണ്ടി അഗ്നിവർഷ് വരില്ല.... വരാൻ ഞാൻ സമ്മതിക്കുകയും ഇല്ല... അവന്റെ തലയിലൂടെ തലോടി..
പക്ഷെ അവളെ ഉള്ളം പേടികൊണ്ട് വിറക്കുന്നുണ്ടായിരുന്നു...
ഇവൾ ശിവാനി... എന്റെ സ്വന്തം... എന്റെ മാത്രം സ്വന്തം... ഒന്ന് നോക്കാൻ പോലും എന്റെ അനുവാദം വേണം... അപ്പൊ അവളെ കയ്യിൽ പിടിച്ചലോ.... അത് പറഞ്ഞു ആ കൈ പിടിച്ചു ഒടിച്ചു...
ആ ചെറുക്കന്റെ കരച്ചിൽ അവളുടെ കാതിൽ മുഴുങ്ങി....
തനിക്ക് ഭ്രാന്ത് ആണോ... ഒന്ന് കയ്യിൽ പിടിച്ചല്ലേ ഉള്ളു... അതിന് കയ്യോടിക്ക ചെയ്യാ.... എന്റെ കയ്യല്ലേ പിടിച്ചത് അതിന്ന് എനിക്ക് പ്രോബ്ലം ഇല്ലല്ലോ.... അവനെന്റെ ഫ്രണ്ട് ആണ്...
നീ ഇവന്ന് വേണ്ടി എന്നോട് സംസാരിച്ചു അപ്പോ ഇവൻ നിനക്ക് ഇമ്പോര്ടന്റ്റ് ആണെന്ന് അല്ലെ.... അല്ലെന്ന്.... അവന്റെ അലർച്ചെയയിൽ അവൾ ഞെട്ടിവിറച്ചു...
ഗൺ എടുത്തു അവന്റെ നേർക്ക് ചൂണ്ടി..
നിന്നെ തൊട്ട ഇവൻ ജീവനോടെ വേണ്ട...
ഒന്നും ചെയ്യല്ലേ അവനെ... അവൻ എന്റെ ഫ്രണ്ട് ആണ്.... ഇതിലും ഭേദം എന്നെയങ്ങ് കൊല്ല്... മടുത്തു എനിക്കും എന്തിനാ എന്നെയിങ്ങനെ വേദനിപ്പിക്കുന്നെ....
നീയെന്റെ രാജകുമാരി ആയോണ്ട്... നിന്നെ വേദനിപ്പിക്കാനും സ്നേഹിക്കാനും ദ്രോഹിക്കാനും എല്ലാം ഞാൻ മതി... നോട്ടം കൊണ്ട് ആയാൽ പോലും നിന്നെ ആരെങ്കിലും ഡിസ്റ്റർബ് ചെയ്ത കൊന്ന് കളയും ഞാൻ...
ഇതിന്ന് ഭ്രാന്ത് ആണെന്ന് പറയാ... അല്ലാണ്ട് സ്നേഹം എന്നല്ല... അവൾ കരച്ചിലോടെ പറഞ്ഞു...
ഒരു തുള്ളി കണ്ണുനീർ കൂടി വീണ അവന്റെ കുടുംബത്തിൽ പോലും ഒരുത്തൻ ജീവനോടെ കാണില്ല.... അതും പറഞ്ഞു അവന്നെ ഒന്നൂടി അടിച്ചു... അവന്റെ രക്തം തന്റെ മുഖത്ത് തെറിച്ചു...
ഞാൻ കരഞ്ഞതല്ല.... ഇനി അവനെ ഒന്നും ചെയ്യല്ല .. ഞാൻ കരയില്ല..അവൾ പേടിയോടെ കണ്ണ് തുടച്ചു...
നിന്റെ കണ്ണുനീർ പോലും എനിക്ക് വേണ്ടി മാത്രം മതി.... കേട്ടോടി പുല്ലേ... കഴുത്തിൽ കുതിപിടിച്ചു പറഞ്ഞു....
അവൾ അറിയാതെ കഴുത്തിൽ തൊട്ട് പോയി... ഇപ്പോഴും വേദന ഉണ്ടെന്ന് തോന്നി അവൾക്ക്...
ടീ.... കിച്ചു അവളെ പിടിച്ചു ഉലച്ചു...
പേടിപ്പിക്കല്ലേ കുരിപ്പേ... അവന്റെ ഓരോ ഡൌട്ട്... അഗ്നിയുടെ നോട്ടം എങ്ങാനും ശ്രീ മംഗലത് പതിച്ച പിറ്റേന്ന് ചാരം മാത്രം നോക്കിയ മതി... എല്ലാവർക്കും ദുരിതം മുഴുവൻ അനുഭവിച്ചു ശ്രീ മംഗലത്തെ അടുക്കളയിൽ കഴിയുന്ന എന്നെ അറിയൂ
ആ ദുരിതം ഞാൻ സ്വയം ഏറ്റുവാങ്ങിയ എന്റെ സന്തോഷം ആണ്... ആ അടുക്കളയിൽ ഉള്ളപ്പോ പുറം ലോക ആയി എനിക്ക് ബന്ധം ഇല്ല... ഇപ്പൊ ഞാൻ സ്വാതന്ത്ര്യമക്കപ്പെട്ട പക്ഷിയാണ്...
ഏത് നിമിഷവും ആ അഗ്നി എന്നെ വിഴുങ്ങും.... ഏഴാം കടലിന്ന് അക്കരെ ഒളിച്ചാലും ഒരു ദിവസം അഗ്നിയുടെ മുന്നിൽ അടിയറവ് പറയേണ്ടി വരും എനിക്ക്.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സൈക്കോ അത് ആഗ്നിവർഷ് ആണ്.... ദ റിയൽ സൈക്കോ മോൺസ്റ്റർ... അഗ്നി ഒരുഭാഗത്തു .... ഇപ്പുറത് രുദ്രും.... രണ്ടാളും നേർക്ക് നേരെ വന്ന....
"ശിവരുദ്രാഗ്നി "
അവൾ പേടിയോടെ ഉരുവിട്ടു.....
ഇതിൽ നിന്നൊക്കെ രക്ഷപെടാൻ ഞാൻ നല്ലൊരു വഴി പറഞ്ഞു തരട്ടെ....
എന്താ....
നിനക്ക് ഒരു കുഞ്ഞുപിറന്നാൽ.... എന്നിട്ട് ആ കുഞ്ഞിന് അഗ്നിവർഷന്ന് പേരും ഇട.
പ്രതികാരം ചെയ്യാൻ വന്നവൻ കുഞ്ഞിനെ കണ്ടു ഞെട്ടുന്നു. കുഞ്ഞിനെ കരുതി പ്രശ്നം ഉണ്ടാക്കില്ല.... ഒരു സെന്റിമെന്റൽ ബ്ലാക്ക് മെയിൽ... അതിൽ ആൾ വീഴും...
ഒരു ആട്ട് പ്രതീക്ഷിച്ചെങ്കിലും ശിവ നഖം കടിച്ചു നില്കുന്നെ കണ്ടു...
സംഭവം ചീപ്പ് ആണ്.... എന്നാലും ഐഡിയ സൂപ്പർ.... അഗ്നിദേവ്.... അഗ്നിവർഷ്.... രണ്ടു മക്കൾ അല്ലെ പൊളിക്കും...
അല്ല ജനിക്കുന്നെ പെൺകുട്ടി ആണെങ്കിലോ കിച്ചു ...
എന്ന ജനിക്കുന്നത് ആൺകുട്ടി ആകാൻ പ്രാർത്ഥിക്കാം...
അല്ലടാ രുദ്രിനെ പ്രൊപ്പോസ് ചെയ്തില്ല...ഫസ്റ്റ് നൈറ്റ് പോലും കഴിയാതെ ഒരു കുട്ടിയെ തരോ ചോദിച്ച രുദ്ര് എന്ത് കരുതും....
ഇത് ഇങ്ങനെ ഒരു ദുരന്തം ആണോ ദൈവമേ... ഞാൻ ഒരു തമാശ പറഞ്ഞതണ്... കാര്യം ആയി എടുത്തോ..
നിന്റെ തലക്ക് അടിയൊന്നും കിട്ടില്ലല്ലോ...
ഞാൻ സീരിയസ് ആണ്.... എനിക്ക് ഒരു കുട്ടി ഉണ്ടായ എന്റെ പ്രശ്നം മൊത്തം തീരും.... അർഷിക്ക് എന്നോട് ഇഷ്ടം കൂടും.... സൊ ഞാൻ ആ വഴി ഒന്ന് ട്രൈ ചെയ്തു നോക്കട്ട്.... അതും പറഞ്ഞു പോകുന്ന ശിവയെ നോക്കി കിച്ചു തലക്ക് കൈ വെച്ചു... ഏത് നേരത്താണോ ദൈവമേ പറയാൻ തോന്നിയെ....
അതെ സമയം അവളെ അവസ്ഥ ഓർത്തു സങ്കടം തോന്നി... ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ട്... എന്നിട്ടും നീറി ജീവിക്കാൻ ആണ് വിധി..... അവളെ അച്ഛനും അമ്മയും ഉണ്ടെങ്കിൽ രാജകുമാരിയെ പോലെ ജീവിക്കണ്ടതാരുന്നു... ശിവ നിലയം വീട്ടിൽ ഇന്ന് സന്തോഷത്തോടെ ജീവിച്ചേനെ.... അച്ഛൻ...അമ്മ...ശിവാനി അപ്പച്ചി...അനന്തൻ അങ്കിൾ... ലച്ചു...
ലച്ചുന്റെ ഭർത്താവായി അഗ്നിവർഷ്... ശിവ... ശിവയുടെ ഭർത്താവായി രുദ്ര്....
സ്വർഗ്ഗം ആയിരിക്കില്ലേ ആ വീട്.... അവിടുത്തെ രാജകുമാരി ആയി അവളും.
ഇപ്പൊ അനാഥയെ പോലെ ജീവിക്കാൻ നെട്ടോട്ടം ഓടുന്നു.... അവൻ വേദനയോടെ അവളെ നോക്കി നിന്നു..
🔥🔥🔥🔥
അവൾ നേരെ രുദ്രിന്റെ റൂമിലേക്ക് പോയി.
ആ റൂമിൽ കേറുമ്പോ അത് വരെ ഉള്ള ധൈര്യം ഒക്കെ പോയി ഉള്ളിൽ പേടി നിറയുന്നുണ്ടായിരുന്നു...
ഏതോ മെലഡീ സോങ് നേർത്ത രീതിയിൽ പ്ലേ ആകുന്നുണ്ട്.... അസ്തമയസൂര്യന്റെ നേരിയ കിരണം റൂമിൽ ബാൽക്കാണിയിലൂടെ കടന്നു വന്നു... ഇളം തെന്നൽ അവളെ പൊതിഞ്ഞു കടന്നു വന്നു.... മൊത്തത്തിൽ പോസിറ്റീവ് വൈബ്... ആളും ഇത് പോലെ റൊമാന്റിക് ആയ മതിയാരുന്നു....
ഫുൾ വൈറ്റ് മയം ആണ്.... കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം.... എങ്ങനെ അസുരനെ ഒന്ന് റൊമാന്റിക് ആയി കിട്ട.... ഇനി കലിപ്പന്മാർക്ക് റൊമാൻസ് ഉണ്ടാവില്ലേ.....
മോളെ ആനി നീ കലിപ്പന്മാരെ റൊമാൻസ് പുച്ഛിക്കല്ലേ.... നിനക്ക് താങ്ങാൻ പറ്റിന്ന് വരില്ല....
ഏത് കലിപ്പനും ഈ ചുമ്പനത്തിൽ ഒന്ന് വീഴില്ലേ.... ഇതിനോളം വരോ റോമാൻസ്...
നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൾ ചോദിച്ചു....
അപ്പോൾ ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ലോകത്ത് എവിടെയും കിട്ടാത്ത അത്രയും വിലഉണ്ടായിരുന്നു....
അ നെഞ്ചിന്റെ ചൂട് പറ്റി ഇരിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്തേക്കാൾ വലുതായി ലോകത്ത് ഒന്നും ഇല്ല.... അവൾ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു....
അംജുക്കക്ക് സ്വസ്ഥമായ ഒരു ജീവിതം കിട്ടാതെ ഞാൻ എന്റെ ജീവിതം സുരക്ഷിതമാക്കുന്നു... തനിക്ക് അങ്ങനെ ചിന്തിക്കാൻ എങ്ങനെ കഴിഞ്ഞു.... സ്വന്തം കാര്യം മാത്രം നോക്കുന്ന തരത്തിൽ താഴ്ന്നു പോയോ ആനി.... തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നെ.... അവൾക്ക് അവിടം ശ്വാസം മുട്ടുന്നെ പോലെ തോന്നി.... അവൾ ഇറങ്ങി വരാൻ വാതിൽ തുറക്കുമ്പോൾ ആയിരുന്നു അകത്തു വാതിൽ തുറക്കുന്ന ശബ്ദവും ചൂളം വിളിയും കേട്ടെ.... അവൾ തിരിഞ്ഞു നോക്കി.... രുദ്ര്....
ചൂളം വിളിച്ചോണ്ട് മുടി കൈ കൊണ്ട് വെള്ളം കളഞ്ഞു മിറാറിന് മുന്നിൽ നിന്നു നോക്കുന്നുണ്ട്....
കുളിച്ചിട്ട് വരുന്നതാണ്.... ഒരു ചെറിയ ബാത്ത് ടവൽ മാത്രം ഉള്ളു... ദേഹം ശരിക്കും തുടക്കത്തോണ്ട് തന്നെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.... പുറം ഭാഗതുള്ള ദൃഡമായ പേശി കണ്ടു അവളുടെ കണ്ണുകൾ മിഴിഞ്ഞു.... രുദ്ര് ടവ്വലിൽ പിടിച്ചു അഴിക്കാൻ നോക്കിതും അവൾ അഴിക്കല്ലേ പറഞ്ഞു അലറിയിരുന്നു...
അവൻ ഞെട്ടിതിരിഞ്ഞു നോക്കി....
അവൻ ടവ്വൽ മുറുക്കി കെട്ടി അവളുടെ അടുത്തേക്ക് വന്നു.... കൈകൊണ്ട് കണ്ണ് രണ്ടും പൊത്തി തിരിഞ്ഞു നിന്നിട്ടുണ്ട് ...
സീൻ പിടിക്കാൻ നിന്നതല്ലേ .... പിന്നെന്തിനാ അലറിയെ..... അവളുടെ ചെവിക്കരികിൽ വന്നു ചോദിച്ചു.... അവന്റെ ശ്വാസം ശരീരം മൊത്തം ആഴ്ന്നിറങ്ങിയ പോല തോന്നി അവള്ക്ക്
അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി... അവന്റെ നെഞ്ചിൽ തട്ടി നിന്നു.... കൈ രണ്ടും അവന്റെ ചെസ്റ്റിൽ തട്ടി നിന്നു...
അവൾ കയ്യെടുക്കാൻ നോക്കിതും അവൻ അരയിലൂടെ കയ്യിട്ടു അവനോട് ചേർത്ത് പിടിച്ചു.... അവർക്കിടയിൽ മറയായി അവളെ കൈകൾ ഉണ്ടാരുന്നുവെങ്കിലും അവൾ അവന്റെ ദേഹത്തു തട്ടി തന്നെ നിന്നു... അവന്റെ ശരീരത്തിലെ തണുപ്പ് അവളിലേക്കും പടർന്നു കയറി തുടങ്ങി....
ഇത്രയും നേരം ചോര ഊറ്റരുന്നല്ലോ... ഞാൻ കണ്ടു കണ്ണാടിയിലൂടെ.... അവന്റെ ശബ്ദം ചെവിയിൽ തട്ടിയതും അവൾ ആകെ വിയർക്കാൻ തുടങ്ങി....
പറ ശിവാനി എന്തിനാ വന്നത്...
ഞാൻ... ഞാൻ... കുട്ടി.... അവൾ വിക്കളോടെ പറഞ്ഞുവെങ്കിലും എന്താ പറഞ്ഞെ ബോധം വന്നതും വാ പൂട്ടി...
കുട്ടിയോ.... അവൻ പുരികം ചുളിച്ചു...
നീനുട്ടി... നീനുട്ടി... വിളിച്ചു അത് പറയാൻ വന്നേ....
അവന്ന് വിശ്വാസം വന്നില്ലെങ്കിലും അവനൊന്നു തലയാട്ടി ...
എന്നെ വിട്.... അവനെ തള്ളിമാറ്റി പിടി വിടുവിക്കാൻ നോക്കിതും അവൻ ഒന്നൂടി മുറുക്കെ പിടിച്ചു.... അവളെ കൈകൾ രണ്ടു പേരെ നെഞ്ചിനിടയിൽ കിടന്നു ഞെരിഞ്ഞു.... അവന്റെ ഹൃദയതാളം കൈകളിലൂടെ അവൾ അറിഞ്ഞു....
അവന്റെ അവസ്ഥയും അത് പോലെ തന്നെ ആയിരുന്നു ചുമ്മാ പേടിപ്പിക്കാൻ ചെയ്തേ ആണ്.... പക്ഷെ അവളെ കൈകൾ നഗ്നമായ നെഞ്ചിൽ തട്ടിക്കൊണ്ടിരുന്നതും അവന്റെ ശരീരത്തിനും മാറ്റം വന്നു തുടങ്ങിയിരുന്നു.
അവളുടെ ശരീരത്തിൽ നിന്നും കൈതപ്പൂവിന്റെ സ്മെലും അവളുടെ മുടിയിൽ നിന്നും വമിക്കുന്ന എണ്ണയുടെ സ്മെൽ എല്ലാം കൂടി അവന്നെ വേറേതോ ലോകത്ത് എത്തിക്കുന്ന പോലെ തോന്നി...
അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവൻ നിന്നു....
ശിവാനി.... വശ്യമായി അവനിൽ നിന്നും ഉതിർന്ന പേര് പോലും അവളെ തളർത്തിതുടങ്ങിയിരുന്നു... ശരീരത്തിൽ രോമങ്ങൾ എഴുന്നേറ്റു നിന്നു...
ദേവ്.... അവൾ വിറയലോടെ വിളിച്ചു...
അവലൂടെ വിളിയിൽ ഈർഷ്യയോടെ മുഖം ഉയർത്തി നോക്കി... പിടക്കുന്ന കണ്ണുകളും വിറയർന്ന ചുണ്ടിലും നോട്ടം എത്തിയതും അവന്റെ ഉള്ളിലെ ദേഷ്യം മാറി.... പ്രണയത്തോടെ നോക്കുന്ന കണ്ണുകളിൽ അവൻ ഉടക്കി നിന്നു... ഒരു നിശ്വാസത്തിന്റെ അകലം മാത്രം അവർക്കിടയിൽ വന്നതും അവൾ കണ്ണുകൾ അടച്ചു.... അവന്റെ ചുണ്ടുകൾ അവളെ ചുണ്ടിൽ മൃദുവായി അമർന്നു....
അവൾ ഞെട്ടി കണ്ണ് തുറന്നു... ആ നിമിഷം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ നുണഞ്ഞു എടുത്തിരുന്നു.... അവളുടെ നഖം അവന്റെ മാറിൽ അമർന്നു തുടങ്ങിയതും അവനിൽ ആവേശം കൂടുകയാരുന്നു ചെയ്തത്... പൂവിൽ നിന്നും തേൻ നുകരുന്ന പോലെ ഇരു ഇതളും അവൻ നുണഞ്ഞു എടുത്തു.
യാതൊരു കാമവും കലരാതെ അവന്റെ പ്രണയം അവൻ പറയാതെ അവൾക്ക് പകർന്നു കൊടുത്തു.... ശ്വാസം എടുക്കാൻ ആവാതെ അവൾ അവന്റെ നെഞ്ചിൽ നഖം ആഴ്ത്തിയതും അവൻ ഇഷ്ടകേടോടെ അവളെ വിട്ടു.... അവന്റെ നെഞ്ചിൽ തന്നെ തലവെച്ചു അവൾ കിതപ്പ് അടക്കി....
ശിവാനി..... അവൻ അർദ്രമായി വിളിച്ചതും അവന്റെ ദേഹത്തേക്ക് തന്നെ ഊർന്ന് വീണിരുന്നു അവൾ....
ശിവാനി..... അവൻ ആദ്യം ഒന്ന് പകച്ചുവെങ്കിലും പെട്ടെന്ന് ഉള്ള ഷോക്കിൽ ഇങ്ങനെ ഉണ്ടാകുന്നെ ആണ് പേടിക്കാൻ ഒന്നുമില്ല എന്ന് അമർ പറഞ്ഞത് ഓർത്തു.... അവൻ അവളെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി...
ഒരു കിസ്സ് പോലും താങ്ങാൻ പറ്റാത്ത നീയെങ്ങനെ പെണ്ണെ എന്റെ പ്രണയം മുഴുവൻ ആയും താങ്ങുക....അവൻ ചെറുചിരിയോടെ പറഞ്ഞു വാത്സല്യത്തോടെ നെറ്റിയിൽ ചുണ്ട് ചേർത്തു....
അവൻ വെള്ളം തളിച്ച് നോക്കാം കരുതി തിരിഞ്ഞതും പിറകിൽ ഉള്ള അർഷിയെയും ആദിയെയും കണ്ടു ഞെട്ടി നിന്നു.... അവരെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു മുഴുവൻ കണ്ടെന്നു.... ലോകത്ത് ഇതിലും ഭാഗ്യം കെട്ടവൻ ഞാൻ അല്ലാതെ വേറാരും ഇല്ലെന്ന് ഓർത്തു അവൻ....
..... തുടരും
എല്ലാരും തുടക്കത്തിൽ തന്നെ ചോദിക്കുന്ന ഒന്നായിരുന്നു സ്റ്റോറിയുടെ നെയിം.... നീനുവെന്ന അഗ്നി യുടെ പേര് ആയിരിക്കും കരുതി ആരും അവിടെ ഡൌട്ട് ചോദിച്ചില്ല... ഇപ്പോ ഏകദേശം ക്ലിയർ ആയല്ലോ ""ശിവരുദ്രഗ്നി ""
ശിവാനി, രുദ്ര്, അഗ്നിവർഷ്..... പിന്നെ അംജദ് അമർ... അഗ്നിവർഷിലേക്ക് എത്തുന്ന ഒരു മീഡിയേറ്റർ അങ്ങനെ കണ്ട മതി അംജദ്നെ .... അഗ്നിവർഷ് തുടക്കത്തിലേ വരുന്ന കാരക്റ്റർ ആയിരുന്നു.... അംജദ്നേക്കാൾ മുന്നേ സ്റ്റോറിയിൽ വരാൻ ആയിരുന്നു പ്ലാൻ ഇട്ടേ....എനിക്ക് ടൈപ്പ് ചെയ്യാൻ ടൈം ഇല്ലാത്തോണ്ട് ഇപ്പോ ലാൻഡ് ആയി എന്നെ ഉള്ളു...ഇതിൽ മെയിൻ കരക്റ്റർസ് അഗ്നിവർഷ്, രുദ്ര്, അംജദ് ആയിരിക്കും.... ഇവരെ സ്റ്റോറി ആയിരിക്കും മുന്നോട്ട്.... വേണമെങ്കിൽ ശിവയെ അംജദ്ന്ന് കൊടുക്കന്നെ 😜...
എപ്പോഴും നായകന്മാർക്ക് നായികയെ കൊടുത്തു ബോർ അടിച്ചു 🚶🚶🚶
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
അഗ്നിവർഷിന് കൊടുത്താലും അംജദിന് കൊടുക്കല്ലെ pls
എന്തോ അത് ഓർക്കാൻ പോലും പറ്റണില്ല
ശിവരുദ്ര് അതുമതി....🥰
എൻ്റെ പൊന്നു ചേട്ടാ ചതിക്കല്ലെ!!!
Aarkum kodukkenda sivarudra ath mathi aaloikkumpozhe theee aan🔥🔥😝😝aarkum kodkkalle ifaareeeee pleech