ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
PART 63
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
നീ അവളെ റേപ്പ് ചെയ്തോ...
പോടാ ******
അപ്പൊ ഫസ്റ്റ് നൈറ്റ് ഫസ്റ്റ് ഡേ ആക്കാൻ നോക്കി പേടിച്ചു ബോധം പോയതാണോ കൊച്ചിന്റെ....
ദേ അർഷി എന്റെ വായിൽ നിന്ന് കേൾക്കും പറഞ്ഞില്ലെന്നു വേണ്ട...
ചെയ്തത് മൊത്തം പറഞ്ഞു തരുമെങ്കിൽ ഞാൻ റെഡിയാ കേൾക്കാൻ... അവൻ കാൽ കൊണ്ട് നിലത്തു വട്ടം വരച്ചു നാണത്തോടെ വിരൽ കടിച്ചു പറഞ്ഞു...
പ്ഫാ..... അവൻ ബാക്കി പറയുന്നേ മുന്നേ അർഷി വാ പൊത്തി.... കിട്ടി ബോധിച്ചു...
പോരെ... ഒരു കുന്തം നടന്നില്ലെന്ന് ചക്ക വെട്ടിയിട്ട പോലുള്ള കിടത്തം കണ്ടപ്പോ മനസ്സിലായി.... ഈ പോക്ക് ആണേൽ ഈ ജന്മം ഫസ്റ്റ് നൈറ്റ് നടക്കില്ല...യോഗം ഇല്ലമ്മിണിയെ ആ പായ അങ്ങ് മടക്കി വെച്ചേക്ക്.... അവൻ ചെവിയിൽ പറഞ്ഞതും രുദ്ര് ദയനീയമായി അവനെ നോക്കി....
ശിവാനി എവിടെ ചോദിച്ചു അനു കൂടി അങ്ങോട്ട് വന്നു...
ഇവൾ വന്നു പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നേ അപ്പോഴല്ലേ എന്റെ പെങ്ങളെ പീഡിപ്പിക്കുന്ന കണ്ടേ.... മോളെ അനു ഒരു കിസ്സ് കൊടുത്തതാ ബോധം പോയി...
ഒന്ന് നോക്കിയേക്ക്....
രുദ്ര് പിന്നെ അനുനെ കണ്ടോണ്ട് ഡ്രസ്സ് എടുക്കാൻ പോയി...
അർഷിയെ ഒന്ന് നോക്കി പേടിപ്പിച്ചു... നീ ശിവയെ നോക്ക് പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് പോയി.... പിന്നാലെ അർഷിയും... ആദി പിന്നെ അവളെ കണ്ടപ്പോഴേ ഇറങ്ങിപോയിരുന്നു...
അനു അവളെ വിളിക്കാൻ നോക്കിതും അവളെ ചുരിദാർ ടോപ്പ് മേലേക്ക് കയറി കിടക്കുന്നെ കണ്ടു... അവൾ ചെറുചിരിയോടെ ടോപ് നേരെയിടാൻ നോക്കിതും അവളുടെ കണ്ണുകൾ ചുരുങ്ങി.... അവൾ സംശയത്തോടെ ശിവയെ നോക്കി ടോപ്പ് മൊത്തം കയറ്റി.... ഞെട്ടലോടെ അവൾ എഴുന്നേറ്റു നിന്നു....
അവളുടെ പാന്റ് താഴേക്ക് നീങ്ങിയിടത് കണ്ണുകൾ പതിഞ്ഞു... ശിവയുടെ ശരീരം മൊത്തം നോക്കി.... അവളുടെ ശരീരത്തിലൂടെ കയ്യോടിച്ചു... അവൾ അവളെ ഫോൺ എടുക്കാൻ നോക്കിതും
ആവിശ്യത്തിന് ഫോൺ ഉണ്ടാവില്ല... കോപ്പ് പറഞ്ഞു നെറ്റിയിൽ ഇടിച്ചു... ടോപ്പ് നേരെയാക്കി വാതിൽ തുറന്നു റൂമിൽ നിന്നും ഇറങ്ങി ഓടി....
അവൾ പോയതും രുദ്ര് കേറി വന്നു...
അനു എവിടെ പോയി.... ശിവയെ നോക്കിയില്ലേ... അവൻ നെറ്റി ചുളിച്ചോണ്ട്
ചുറ്റും നോക്കി... പിന്നെ ബാത്‌റൂമിൽ പോയി വെള്ളം എടുത്തോണ്ട് വന്നു മുഖത്ത് തളിച്ചു...
അവൾ ഒന്ന് ഞരങ്ങിക്കൊണ്ട് കണ്ണ് തുറന്നു... രുദ്രിനെ കണ്ടതും ഞെട്ടി എണീറ്റു....
അവൾക്ക് ഡ്രസ്സ് ഒക്കെ അഴിഞ്ഞു വീഴുന്നേ പോലെ തോന്നി... അവൾ കൈകൾ മാറിൽ ക്രോസ്സ് ആയി വെച്ചു...
താൻ എന്താ എന്നെ ചെയ്തേ....
അവളെ കളി കണ്ടു അവനും എന്താന്ന് മനസ്സിലായില്ല...
നേരത്തെ ഞാൻ.... അവൻ ചമ്മലോടെ പറഞ്ഞു കൊണ്ട് അവളെ തൊടാൻ കൈ നീട്ടിയതും അവൾ പിറകിലേക്ക് ചാഞ്ഞു.
ഡോ ബോധം കെട്ട് കിടക്കുമ്പോ എന്നെ പീഡിപ്പിക്കാൻ നോക്കിതാ അല്ലെ...
അവൻ ബെഡിൽ നിന്നും ഞെട്ടി എഴുന്നേറ്റു...
അല്ല കുറെ സമയം ആയോ ബോധം പോയിട്ട്.... ഞാൻ പോലും അറിയാതെ എന്റെ ഫാസ്റ്റ് നൈറ്റ് കഴിഞ്ഞോ....
ദേ വേണ്ടത്തീനം പറയല്ലേ ശിവാ.... ഒന്ന് കിസ്സ് ചെയ്തു അത് എനിക്ക് നിന്നോട് എങ്ങനെ എന്റെ ഇഷ്ടം പറയാന്നു ആലോചിച്ചപ്പോ തോന്നിതാ...
പിന്നെ എന്റെ ഡ്രസ്സ് ആരാടോ അഴിച്ചേ...
അവൾക്ക് ദേഷ്യം സങ്കടം ഒക്കെ വരുന്നുണ്ടായിരുന്നു....
അവൻ അപ്പോഴാ അവളെ നോക്കിയേ...
ചുരിദാറിന്റെ സിബ്ബ് മൊത്തം അഴിഞ്ഞു ഇപ്പോ ഊരി വീഴും എന്ന അവസ്ഥയിൽ ആണ്.... ബെഡിൽ കിടത്തുമ്പോ പറ്റിയത് ആവും അവനോർത്തു....
അത് ഞാൻ എടുത്തു കിടത്തുമ്പോ പറ്റിത് ആവും... അപ്പോഴാ അനു വന്നേ... അവളോട് നോക്കാൻ പറഞ്ഞു ഞാൻ ഡ്രസ്സ് ചെയ്ഞ്ജ് ചെയ്തു ഇപ്പൊ വന്നേ... ഞാൻ ഒന്നും ചെയ്തിട്ട് ഇല്ല.... അവന്ന് അവൾ തെറ്റിധരിചോ എന്നോർത്തു ടെൻഷൻ ഉണ്ടായിരുന്നു...... അവന്റെ പരിഭ്രമം കണ്ടതും ഇതിൽ രുദ്രിന് പങ്കില്ലെന്ന് അവൾക്ക് മനസ്സിലായി...
സിബ്ബ് പെട്ടന്ന് അഴിയോ.... അതില്ല... ഇനി അനു വല്ലോം കണ്ടു കാണോ... അവൾ അഴിച്ചത് ആണോ.... അവൾ പേടിയോടെ
ശരീരത്തിലെ പാടിലൂടെ കയ്യോടിച്ചു പോയി... ചോദിച്ച എന്ത് പറയും.... അവൾക്ക് ഒരു ഡോക്ടർ ആണ്.... മനസ്സിലായിട്ട് ഉണ്ടാകും.... അംജുക്കയോടുള്ള സ്നേഹസമ്മാനം ആണ് അതൊക്കെ എന്നോ... അംജുക്ക ഇല്ലെങ്കിൽ ഞാനും ഇല്ലെന്നോ.... അംജുക്കയുടെ ദാനം ആണ് ഈ ജീവൻ എന്നോ..... എന്ത് പറയും എല്ലാരോടും... അവളുടെ നെഞ്ചിൽ നീറ്റൽ തോന്നി... ശരീരം ആകെ ഒരു പുകച്ചിൽ പോലെ...
നമുക്ക് ഒന്നിച്ചു ചാകാം പോരെ... അഗ്നിവർഷിന്റെ കൂടെ മതി ജീവിക്കുന്നതും മരിക്കുന്നതും.... ഈ ശരീരത്തിലെ ഓരോ പാടും ഓർമിപ്പിക്കും അഗ്നിവർഷ് എന്ന പേര് .... അവൾ ഒരു നെടുവീർപ്പോടെ ദീർഘ ശ്വാസം വിട്ടു.....
രുദ്ര് ടെൻഷനോടെ അവളെ നോക്കി നിൽക്കുന്ന കണ്ടു .. അവളുടെ ഉള്ളം ഒക്കെ മറന്നു അവന്റെ മുഖം മാത്രം മനസ്സിൽ നിറഞ്ഞു.... മനസ്സ് ശരീരത്തിലും തണുപ്പ് വീണ പോലെ തോന്നി...
എന്നെ പീഡിപ്പിക്കാൻ നോക്കിട്ട് സ്വപ്നം കാണണോ അസുരാ.... അവൾ രുദ്രിന് നേരെ കപടദേഷ്യത്തോടെ നോക്കി....
എന്റെ സ്വന്തം ആണ് നീ.... എന്റെ മാത്രം ആണ്.... അനുവാദം ചോദിക്കണ്ട കാര്യം ഇല്ല.... അസുരന്റെ പെണ്ണാ നീ... അവളെ ഇടുപ്പിലൂടെ പിടിച്ചു ഉയർത്തി മടിയിൽ ഇരുത്തി അവൻ പറഞ്ഞു....
അവൾ പിടഞ്ഞു എഴുന്നേൽക്കാൻ നോക്കിതും ബലമായി പിടിച്ചു ഇരുത്തി...
നിന്നിൽ നിന്നെക്കാൾ അവകാശം എനിക്കാണ് ശിവാനി.... പിന്നെന്തിനാ ഞാൻ അനുവാദം ചോദിക്കുന്നെ... അവളുടെ ചുമലിൽ താടിയൂന്നി അവൻ പറഞ്ഞു....
ഞാൻ.... ചുമ്മാ.... അവളിൽ ഒരു വിറയൽ പടർന്നു കയറി... അവളുടെ നഗ്നമായ പുറത്തൂടെ കൈവിരൽ ഓടിച്ചു...
വേണ്ട ദേവ്.... അവളുടെ ശബ്ദം നേർത്തിരുന്നു.... തടയാൻ അവൾ ആഗ്രിഹിച്ചിരുന്നില്ല എന്ന് അവൾക്ക് പോലും തോന്നിപ്പോയി....
അവളുടെ മുടി നീക്കി പുറത്തു ചുണ്ടുകൾ അമർന്നു.... അവളുടെ കൈകൾ ബെഡ്ഷീറ്റിൽ അമർന്നു ചുരുട്ടി പിടിച്ചു....
താഴെ നിന്നും ആദിയുടെ ശബ്ദം ഉയർന്നു കേട്ടു...
അവൻ സിബ്ബ് ഇട്ടു കൊടുത്തു.... അവളെ മടിയിൽ നിന്നും ഇറക്കി....
അവിടെ ഞാൻ ഇല്ലെങ്കിൽ യുദ്ധം നടക്കും
എപ്പോ രക്ഷപെട്ടു കരുതണ്ട.... ഇപ്പൊ ഞാൻ പോട്ടെ അത് പറഞ്ഞു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പോയി....
അവൾ അപ്പോഴും ഷോക്കിൽ തന്നെ ആയിരുന്നു.... കവിളിൽ കൈ വെച്ചു കഴിഞ്ഞത് ഒക്കെ ഓർത്തു നാണത്താൽ മുഖത്ത് ചുവപ്പ് പടർന്നു....
അവൾ മുന്നിൽ ഉള്ള കണ്ണാടിയിൽ നോക്കി... ചുരിദാർ ശരിയാക്കുമ്പോൾ അവൾ ഡ്രസ്സ് പൊന്തിച്ചു പാടുകൾ നോക്കി....
രുദ്രിനോട് എന്ത് പറയും.... എങ്ങനെ മറന്നു ഒരു നിമിഷം ഇത്.. എന്റെ അംജുക്ക നിങ്ങളെ ഓർക്കാൻ പാട് മായണ്ട കരുതി നിന്നതാ.... ഇതിപ്പോ ഇല്ലാതവൻ എന്താ വഴി.... ഇതിന്റെ പിറകെ രുദ്ര് പോയ ... അതിന്റെ അടിവേര് എത്തുന്നെ അഗ്നിയിൽ ആയിരിക്കും....
ഒരിക്കലും അങ്ങനെ സംഭവിക്കരുത്.... അവളുടെ മുഖത്ത് ഒരു ദൃഡനിക്ഷ്യം ആയിരുന്നു അപ്പോൾ....
ആദിയുടെയും രുദ്രിന്റെയും അർഷിയുടെയും ശബ്ദം ഒരു പോലെ ഉയർന്നതും ചിന്തകൾ ഒക്കെ പൂട്ടികെട്ടി അവളും ധൃതിയിൽ ഇറങ്ങി....
അനു കവിളിൽ കൈ വെച്ചു ഉള്ളെ.... രുദ്ര് ആദിയും പോര് കോഴികളെ പോലെ നിൽക്കുന്നുണ്ട്... അർഷി ആരെ ഭാഗം നിൽക്കണം അറിയാതെ ദേഷ്യത്തോടെ ഉണ്ട്....
അനു കവിളിൽ കൈ വെച്ചു നിറഞ്ഞ കണ്ണുകളോടെ ആദിയെ നോക്കി നില്കുന്നെ.... ഫോൺ എടുത്തു ധൃതിയിൽ ഓടി വരുമ്പോൾ ആദിയെ തട്ടി വീണത്.... അറിയാണ്ട് കവിളിൽ ചുണ്ട് അമർന്നു കിസ്സ് ആയി.... പിടിച്ചു എഴുന്നേൽപ്പിച്ചതും ഒറ്റ അടി ആയിരുന്നു..
കെട്ട് ഉറപ്പിച്ചിട്ടും നാണം ഇല്ലാതെ എന്റെ നെഞ്ചത്തോട്ടു കേറാൻ വന്നിരിക്കുന്നു...
ഇതിന്റെ പേര് വേറെയാ.... വൃത്തികെട്ടവൾ.... നിന്നെ തൊട്ട കൈ പോലും നാറും....
ആദി നിന്നോടാ മിണ്ടാതിരിക്കാൻ പറഞ്ഞെ.... (രുദ്ര് )
ഞാൻ മിണ്ടും.... എന്തിനാ മിണ്ടാണ്ട് ഇരിക്കുന്നെ.... നീ ഇവൾക്ക് വേണ്ടിയല്ലേ എന്നെ ശത്രുവായി കാണുന്നെ... എന്നോട് മിണ്ടാത്തെ....
ആദി അവൾക്ക് ഒരു അബദ്ധം പറ്റിതാ...
(അർഷി )
ഇത് അബദ്ധം ഒന്നും അല്ല അസുഖം വേറെയാ.... ആദി വെറുപ്പോടെ പറഞ്ഞു...
അനു ഇവർ തമ്മിലുള്ള അടിയൊന്നും ശ്രദ്ധിക്കാതെ ശിവയെ നോക്കി നിന്നു....
അനുവിന്റെ മുഖത്തെ ടെൻഷൻ തല്ല് കിട്ടിയതോ അവളെ പറഞ്ഞതോ അല്ലെന്ന് ശിവക്ക് മനസ്സിലായി... തന്നോടുള്ള സ്നേഹവും വാത്സല്യവും പേടിയും ആണെന്ന് അവൾ ഓർത്തു...
ശിവക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി....
അവൾ ശിവയെ നോക്കുന്നത് കണ്ടു എല്ലാരും ശിവയെ നോക്കി... ആദി മുമ്പിലുള്ള രുദ്രിനെ തള്ളിമാറ്റി റൂമിലേക്ക് പൊയ്....
ഇനിയെങ്ങാനും ഇങ്ങോട്ട് വന്നാലുണ്ടല്ലോ.
അനുവിനോട് കടുപ്പിച് പറഞ്ഞു രുദ്ര് ഇറങ്ങി പോയി....
ഇന്നത്തെ കോട്ട കഴിഞ്ഞല്ലോ.... കിട്ടിയത് കൊണ്ട് സമാധാനപ്പെട്ടു ഒന്ന് പോയി താ..
അർഷിക്ക ശരിക്കും അസുരൻ ആദിയല്ലേ സ്വഭാവം കറക്ട് ആണ്... പിന്നെന്തിനാ രുദ്രേട്ടനെ വിളിക്കുന്നെ...
നിനക്ക് കിട്ടിയത് ഒന്നും പോരെ പിശാജേ..
ഇറങ്ങിപോടീ... അവൻ കലിപ്പിൽ പറഞ്ഞതും അവൾ മുഖം കോട്ടി...
ഞാൻ പിന്നെ വന്നോളാം ശിവ ... ഇന്ന് സംസാരിക്കാൻ ഉള്ള മൂഡ് പോയി....
അത് പറഞ്ഞു അവൾ പോയി...
ശരിക്കും എന്താ പ്രശ്നം അർഷിക്ക....
ആദിക്ക് അവൾ വേറെ വിവാഹം കഴിക്കണം അതിന്ന് വേണ്ടി തല്ല് ഉണ്ടാക്കുന്നെ.... ഇവൾ ആണെങ്കിൽ ആദിടെ സ്ഥാനത് മറ്റൊരുത്തൻ വന്ന അന്ന് ചാകുന്നു പറഞ്ഞു നടക്കുന്നു...
മാപ്പ് കൊടുത്തുടെ ആദിക്ക്...
അത് നീ പോയി പറയ്... ഞാൻ പറഞ്ഞു മടുത്തു വിട്ട കേസ് ആണ്...
ഞാൻ പൊയ് ചോദിക്കട്ടെ പറഞ്ഞു ആദിയുടെ റൂമിലേക്ക് പോയി....
മനസ്സ് കയ്യിൽ നിൽക്കില്ലെന്ന് തോന്നിയതും അലമാരയിൽ നിന്നും വോഡ്ക എടുത്തു വായിലേക്ക് കമഴ്ത്തി.... ഒരു കുപ്പി കഴിഞ്ഞിട്ടും നിർത്താതെ അവൻ വീണ്ടും ഒരു ബോട്ടിൽ എടുത്തു.... തൊണ്ടയും നെഞ്ചും ഒക്കെ ഉരുകുന്ന പോലെ തോന്നിയെങ്കിലും അവൻ നിർത്തിയില്ല....
പെട്ടെന്ന് ആയിരുന്നു ആരോ കുപ്പി തട്ടി തെറിപ്പിച്ചത്.... വളയിട്ട കൈ കണ്ടതോണ്ട് തന്നെ ദേഷ്യത്തോടെ.... നിന്നെ ഉണ്ടല്ലോ പറഞ്ഞു അവൻ കയ്യൊങ്ങിയതും അവൾ മുന്നിൽ വന്നിരുന്നു.
അനു ആണെന്ന് കരുതി ആയിരുന്നു അവൻ ദേഷ്യത്തോടെ കയ്യൊങ്ങിയത്....
പക്ഷെ മുന്നിൽ ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുന്ന ശിവയെ കണ്ടു .... അവന്റെ കൈ താഴ്ന്നു....
തല്ലുന്നില്ലേ.... കയ്യും കെട്ടി അവന്റെ മുന്നിൽ നിൽക്കുന്ന ശിവയെ നോക്കാൻ ആവാതെ അവൻ തല താഴ്ത്തി....
പത്തുമിനിറ്റ് സമയം തരും ഒരു ബോട്ടിൽ പോലും ഇല്ലാതെ ക്ലീൻ ആക്കിയിരിക്കണം റൂം.... അവന്റെ നേരെ കൈ ചൂണ്ടി ദേഷ്യത്തോടെ ആക്ഞ്ജാപിക്കുന്ന ശിവയെ കണ്ടു അവൻ ഞെട്ടലോടെ നോക്കി...
എന്താ അനുസരിക്കാൻ പറ്റില്ലേ... അവളുടെ ദേഷ്യം പിടിച്ച മുഖവും ഗൗരവം ആർന്ന നോട്ടവും... ഒരു പൂച്ചയെ പോലെ ഇരുന്നവൾ പുലിയെ പോലെ ചീറുന്ന കണ്ടു കുടിച്ച കിക്ക് ഒക്കെ അവനെ വിട്ടു പോയിരുന്നു...
ഞാൻ... ഞാൻ... ഇപ്പോ കളയാം.... അവൻ വേച്ചു വേച്ചു വിറക്കുന്ന കൈകളോട് ബോട്ടിൽ എടുത്തു... കാലിടറി വീഴാൻ പോകുന്ന പോലെ കണ്ടു ശിവ മുഖം കൂർപ്പിച്ചു നോക്കി... അവൻ തല ചൊറിഞ്ഞോണ്ട് അവളെ നോക്കാതെ മുഖം താഴ്ത്തി....
അവൾ പുറത്തേക്ക് പോയി..... അവൻ ആശ്വാസത്തോടെ കുപ്പികൾ അവിടെ തന്നെ വെച്ചു... അപ്പോഴാ അർഷിയെ കൂട്ടി ശിവ അങ്ങോട്ട് വന്നത്....
അവൻ ആദിയെ നോക്കി കൈ കൊണ്ട് എന്താടാ ചോദിച്ചു...
അവൻ ഒന്ന് ഇളിച്ചു കാണിച്ചു ശിവയെ നോക്കാൻ പറഞ്ഞു...
കഥകളി കഴിഞ്ഞോ രണ്ടിന്റേം.... (ശിവ )
അല്ല എന്നെ വിളിച്ചു ഇങ്ങോട്ട് കൊണ്ട് വന്നേ എന്താന്ന് ചോദിക്കരുന്നു..(അർഷി )
ആദിയേട്ടൻ കുടി നിർത്തി.... ഇന്ന് മുതൽ ഒരു തുള്ളി കുടിക്കില്ലെന്ന് എനിക്ക് വാക്ക് തന്നു... വാക്ക് തെറ്റിച്ചാൽ ഇനിയൊരിക്കലും എന്നോട് മിണ്ടില്ല... എന്തിന് എന്റെ മുമ്പിൽ പോലും വരില്ല...
ഒരുമിച്ച് ഒരു വീട്ടിൽ പോലും ഉണ്ടാവില്ല പറഞ്ഞു.... എന്റെ മുഖം വാടിയ മൂപ്പർക്ക് വലിയ സങ്കടം ആണ് പോലും... പാവം എനിക്ക് സങ്കടം വരുന്നു അറിഞ്ഞിരുന്നെങ്കിൽ മദ്യം നോക്കുക പോലും ഇല്ലാരുന്നത്രെ....
ആദി ഇതൊക്കെ എപ്പോ എന്ന് അന്തം വിട്ടു നോക്കി....
അർഷിയുടെ കിളികൾ പിന്നെ പണ്ടേ രാജ്യം വിട്ടു പോയിരുന്നു...
അവർക്ക് രണ്ടാൾക്കും ഒരു കാര്യം മനസ്സിലായി ഇനി കുടിച്ചാൽ മേൽ പറഞ്ഞത് ഒക്കെ സംഭവിക്കും.... നേരിട്ട് പറയാതെ ഒരു വാണിങ് തന്നതാണ് അവൾ....
ആദി സങ്കടത്തോടെ കുപ്പിയും നോക്കി അവളെയും... അവൾ പുച്ഛത്തോടെ തിരിച്ചു നോക്കി...
അർഷി ആദിയുടെ അവസ്ഥ കണ്ടു ചിരി അടക്കി പിടിച്ചു...
അർഷിക്ക ഒരാൾ നന്നാകുമ്പോ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ... അതോണ്ട് ഇതൊക്കെ കളഞ്ഞു റൂം ഒന്ന് ക്ലീൻ ചെയ്തു കൊടുക്ക്.... മദ്യം ഉള്ള റൂമിൽ പോലും കേറില്ലന്ന് പറഞ്ഞു ഒരേ കരച്ചിൽ ആയിരുന്നു ഇത് വരെ .. ഇത്രയും നിഷ്കളങ്കൻ ആയിരുന്നോ എന്റെ ആദി അറിയാൻ ഞാൻ വൈകിപ്പോയി അർഷിക്ക....
അർഷി ബോട്ടിൽ മൊത്തം എടുത്തു ഒരു കവറിൽ ഇട്ടു ആദിയെ നോക്കി ഒന്നാക്കി ചിരിച്ചു കൊണ്ട് പോയി....
എത്രയോ പ്രാവശ്യം കുടി നിർത്തണം പറഞ്ഞു അവനെ ഉപദേശിച്ചു... ശാസിച്ചു
പലതും ചെയ്തെങ്കിലും അവൻ മൈന്റ് പോലും ആക്കിയില്ല.... അവന്റെ ഉള്ളിലെ വേദന അറിയുന്നൊണ്ട് പിന്നെ പിന്നെ ഒന്നും പറയാറില്ല.... അത് കൊണ്ട് തന്നെ ആദിക്ക് അവൻ കളിയാക്കുക ആണെന്ന് മനസ്സിലായിരുന്നു...
തിരിച്ചു ഒന്ന് ചീത്ത വിളിക്കണോന്ന് ഉണ്ടാരുന്നുവെങ്കിലു ശിവ കയ്യും കെട്ടി രൗദ്ര ഭാവത്തിൽ അവിടെ നില്കുന്നത് കണ്ടു തല താഴ്ത്തി നിന്നെ ഉള്ളു....
അപ്പൊ ആദിക്ക് ഏട്ടത്തിയമ്മ പറഞ്ഞത് മനസ്സിലായല്ലോ.... ഏട്ടത്തിയമ്മ എന്ന് എടുത്തു പറഞ്ഞത് അവൻ ശ്രദ്ധിച്ചു....
അതിൽ ഒരു അധികാരഭാവം അവൻ കണ്ടു.... അനുസരിച്ചേ പറ്റുന്നു പറയാതെ പറഞ്ഞത് പോലെ...
അപ്പൊ ഒന്ന് ഫ്രഷ് ആയി വാ ടീ കുടിക്കാം
അത് പറഞ്ഞു അവൾ പോയി...
അയ്യോ എനിക്ക് ഇനി ചത്താലും വേണ്ടില്ല പറഞ്ഞു അർഷി ബെഡിൽ കിടന്നു ചിരിച്ചു മറിഞ്ഞു....
എന്നോട് ഇങ്ങനെ ആണെങ്കിൽ രുദ്രിനോട് എങ്ങനെ ആയിരിക്കും അത് കൂടി ആലോചിച്ചു ചിരിച്ചോ...
അത് രുദ്ര് ആണ് മോനെ... അംജുക്ക പ്രിപ്രെർ ചെയ്ത ബോഡിയും മൈന്റ് ആണ്.... അതോണ്ട് തന്നെ മദ്യം അവന്റെ മനസ്സ് ശരീരം കീഴടക്കില്ല... പിന്നെ ആരോ പറഞ്ഞ പോലെ സമാധാനം കിട്ടിയാലോ കരുതി കുടിക്കുന്നു.... ബോധം കഥയും ഇല്ലാതെ കുടിച്ച ശരീരത്തിന് നല്ല ക്ഷീണം ആയിരിക്കും അപ്പൊ എങ്കിലും ഒന്ന് ഉറങ്ങാൻ പറ്റുലോ എന്ന പറയാ... അതോണ്ട് തന്നെ ഞാൻ ഇത് വരെ നിർബന്ധിച്ചിട്ട് ഇല്ല....
ദേവ് ലച്ചു എന്ന് വെച്ച രുദ്രിന്റെ ജീവൻ ആണ് അതോണ്ട് തന്നെ അവന്ന് അറിയാരുന്നു രുദ്രിന്റെ വേദന....
ആദിയുടെ നെഞ്ചിൽ ഒരു നീറ്റൽ തോന്നി..
കുടിക്കാൻ ഉള്ള വല്ല ഉദ്ദേശം ഉണ്ടോ ഇനി ആദിദേവിന്.... ശിവേട്ടത്തിയമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ ഉള്ള ധൈര്യം ഉണ്ടോ....
ലച്ചുന്റെ മോളെ വാക്ക് ധിക്കരിക്കാൻ എനിക്ക് ആവില്ല.... എന്റെ ലച്ചുന്റെ ജീവൻ ആണവൾ.... അവൾ ചോദിച്ച ജീവൻ ആണെങ്കിലും ഞാൻ കൊടുക്കും...
അർഷിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു....
🔥🔥🔥
അർഷി രുദ്രിനോട് പറഞ്ഞപ്പോൾ ഒരു ചിരി കണ്ടു മുഖത്ത്....
അവർ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ
അനുന്റെ കാൾ വന്നേ...
അവൾ അർഷിയോട് ശിവയുടെ ദേഹത്ത് കണ്ട പാടുകൾ പറ്റി പറഞ്ഞു... ശിവക്ക് ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ നടന്നിട്ടുണ്ട്.... അല്ലെങ്കിൽ ldlt ആയിരിക്കും ഉറപ്പില്ല.... അത് കൂടാതെ വേറെയും രണ്ടു മൂന്ന് മേജർ സർജറി നടന്നിട്ടുണ്ട്.... അടിവയറ്റിൽ കുറച്ചു അധികം ആയാണ് ഒപ്പറേഷന്റെ പാട് ....
നിനക്ക് എന്താ ആദിടെ തല്ല് കിട്ടി ഭ്രാന്ത് ആയോ....
ഞാൻ എന്തിനാ ഇക്കാര്യം കള്ളം പറയുന്നേ.... ഒരു സമാധാനം കിട്ടാതെ വിളിച്ചു പറഞ്ഞത്....
എന്താടാ കാര്യം.... രുദ്ര് അവനെ തന്നെ നോക്കി....
രുദ്രനോട് എന്ത് പറയും അറിയാതെ അവൻ ഒന്ന് പകച്ചു നിന്നു.... പിന്നെ കാര്യം പറഞ്ഞു കൊടുത്തു....
ആദ്യം ഒരു ഞെട്ടലോടെ നിന്നു.... പിന്നെ രുദ്ര് ശിവയുടെ അടുത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു.... നീനുണ് ഫുഡ് കൊടുക്കരുന്നു അവൾ ...
ശിവ നിനക്ക് ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ നടന്നിട്ടുണ്ടോ....
അവൾ ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും അനു പറഞ്ഞിട്ടുണ്ടാകുന്നു തോന്നി....
ശിവ നിന്നോടാ ചോദിച്ചേ.... നിനക്ക് എന്താ അസുഖം... എന്തിനാ ഇത്രയേറെ ഓപ്പറേഷൻ കഴിഞ്ഞത്.... അവന്റെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു...
അർഷി അവന്റെ പിറകെ അകത്തേക്ക് വരുമ്പോൾ കണ്ടത് ശിവയുടെ കവിളിൽ ആഞ്ഞടിക്കുന്ന രുദ്രിനെ ആണ്... നിലത്തേക്ക് വീഴാൻ നോക്കുന്ന അവളെ നേരെ നിർത്തി അവളുടെ കഴുത്തിൽ അവന്റെ പിടി മുറുകി.... അസുരന്റെ രൂപത്തിൽ രുദ്രും... ശ്വാസം എടുക്കാൻ പാട് പെടുന്ന ശിവയെയും പേടിയോടെ ആദിയും അർഷിയും കൃഷ് ഒക്കെ ഞെട്ടലോടെ നോക്കി നിന്നു...
..... തുടരും
ധൃതിയിൽ എഴുതിയതാണ് കറക്ഷൻ ഒന്നും ചെയ്തില്ല.... വായിച്ചു നോക്കാൻ ടൈം കിട്ടില്ല... ഇന്ന് കുറച്ചു പ്രോഗ്രാംസ് ഉണ്ട് അതോണ്ട് നാളെ സ്റ്റോറി ഉണ്ടാവില്ല.
അപ്പൊ മറ്റന്നാ കാണാം....
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬