എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 64

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

PART 64


                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

                     𝄟⃝✍️ ഇഫാർ 𝄟⃝🌷

കെട്ടുന്ന പെണ്ണിനെ കുറിച്ച് അന്വേഷിച് അറിഞ്ഞേ കെട്ടാവു... അല്ലാണ്ട് സ്വപ്നം കണ്ടു പറഞ്ഞു അനുവാദം ചോദിക്കാതെ കെട്ടിയ ഇങ്ങനെ ഇരിക്കും.... ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ കഴിഞ്ഞവർ ദിവസം എണ്ണപ്പെട്ടവർ ആയിരിക്കും... എപ്പോ വേണേൽ തട്ടിപോകും.... തനിക്ക് ഒടുക്കത്തെ ഭാഗ്യം ആണ്... ഞാൻ മരിച്ചു പോയ വീണ്ടും കെട്ടാലോ.... ഒരു തമാശയോടെ പറഞ്ഞത് അവൾക്ക് ഓർമ്മയുള്ളൂ.... അപ്പോഴേക്കും അടി വീണിരുന്നു... അടിയുടെ ശക്തിയിൽ നിലത്തേക്ക് വീഴാൻ പോയതും പിടിച്ചു എഴുന്നേൽപ്പിച്ചു കഴുത്തിനു കുത്തിപിടിക്കാരുന്നു....

എന്തിനാടി ദിവസം എണ്ണുന്നെ ഞാൻ ഇപ്പൊ തന്നെ കൊന്ന് തന്ന പോരെ....

അവൾക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല..
അവന്റെ കൈകരുതീന്ന് മുന്നിൽ അവൾ നിന്ന് പിടഞ്ഞു.... രക്തവർണ്ണം പോൽ ചുവന്നകണ്ണുകൾ.... അഗ്നിപോൽ എരിയുന്നുണ്ടെന്ന് തോന്നി അവൾക്ക്... വലിഞ്ഞു മുറുകി പേടിപ്പെടുത്തുന്ന മുഖം... കയ്യിലെയും കഴുത്തിലെയും ഞരമ്പുകൾ എടുത്തു പിടിച്ചിന്ന്.... അസുരഭാവം പറഞ്ഞു കേട്ടിട്ട് ഉള്ളു... ആദ്യം ആയി കണ്ടോണ്ട് തന്നെ അവൾ ഭയന്നു പോയിരുന്നു....

അമ്മേ.... നീനുവിന്റെ അലറി കരച്ചിൽ ആയിരുന്നു എല്ലാരേം ശ്രദ്ധ തെറ്റിച്ചത്....

അമ്മേ വിട് അച്ഛാ.... നീനു അവന്റെ കാലിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞതും അവൻ ശക്തിയിൽ പിന്നോട്ട് അവളെ തള്ളി റൂമിലേക്ക് പോയി....


അവൾ നിലത്തേക്ക് വീണു.... കഴുത്തു വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു....

അർഷിയും ആദിയും ഓടി പോയി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു....

നീനുവിന്റെ കരച്ചിൽ കണ്ടതും അവൾ നീനുനെ എടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു....

അച്ഛനും അമ്മയും ഗെയിം കളിച്ചത് അല്ലെ.... മോളുട്ടി പേടിച്ചോ.... പറഞ്ഞു ചിരിയോടെ ഇക്കിളിയിട്ട് മുത്തം കൊടുക്കുകയും ചെയ്തതോടെ അവൾ ചിരിച്ചു....

ടാ ആദി നീനുനെ കൂട്ടി ഒന്ന് പുറത്തേക്ക് പോയെ.... ഇനിയും കരച്ചിൽ വേദന പിടിച്ചു നിർത്തിയ അറ്റാക്ക് വന്നു ഞാൻ ചത്തുപോകും... അവൾ ദയനീയമായി പറഞ്ഞതും കൃഷ് വേഗം നീനുനെ എടുത്തു പുറത്തേക്ക് പോയി...

ആ കാലൻ ഭ്രാന്ത് ആണോടാ... എന്റെ കഴുത്തു.... അവൾ കഴുത്തിൽ പിടിച്ചു എരിവ് വലിച്ചു....

അവർ സഹതാപത്തോടെ അവളെ നോക്കി...

നിങ്ങൾ എങ്ങനെയാടാ ആ അലവലാതിയെ സഹിക്കുന്നെ... കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്റെ ഡെഡ് ബോഡി കാണരുന്നുള്ളു.... അസുരൻ അല്ല അത് കാലൻ ആണ്... ഞാൻ ഒരു തമാശ പറഞ്ഞെന്ന് എന്നെ ഇങ്ങനെ വികലങ്ക ആക്കിയത്...  പെടലി വിളി കൂടി കിട്ടോ ആവോ.... 

 അവർക്ക് അവളുടെ സംസാരം കേട്ട് ചിരിയാരുന്നു വന്നത്.... എന്താ സംഭവിച്ചേ.... അവന്ന് എന്തിനാ ദേഷ്യം വന്നേ.... അർഷി കഴുത്തിൽ തടവി കൊടുത്തോണ്ട് ചോദിച്ചു.....അവൾ കാര്യം പറഞ്ഞു കൊടുത്തു....

ബെസ്റ്റ് മോളെ കിട്ടിയത് കുറഞ്ഞു പോയി.
നിനക്ക് ഓപ്പറേഷൻ കഴിഞ്ഞത്  അറിഞ്ഞു ടെൻഷൻ അടിച്ചു വരുന്നവനോട് പറയാൻ പറ്റിയ ഡയലോഗ്
(അർഷി )

അസ്ഥാനത് കോമഡി പറഞ്ഞ ഇങ്ങനെ ഇരിക്കും.... (ആദി )

ടാ ഇങ്ങേര് ആരാചാറെ പണി എടുത്തിനോ.... കാലൻ കണ്ട ഇങ്ങേരെ അടിച്ചോണ്ട് പോകുട്ടാ...യമപുരിയിൽ ജോലി ഏല്പിക്കാൻ പറ്റിയ സാധനം ആണ്....

അർഷിയും ആദിയും എല്ലാ ടെൻഷൻ മറന്നു പൊട്ടിച്ചിരിച്ചു പോയിരുന്നു...

ഈ അവസ്ഥയിൽ കോമഡി പറയാൻ നിന്നെ കൊണ്ടേ പറ്റുള്ളൂ ശിവാ.... നിന്നെ സമാധാനിപ്പിക്കാൻ വന്ന ഞങ്ങൾ ഇപ്പോ ആരായി.... (അർഷി,)

ശശിടെ കുഞ്ഞമ്മേടെ മക്കൾ.... ഒന്ന് എന്തേലും ചെയ്യടാ പുല്ലേ കഴുത്തു അനക്കാൻ വയ്യ....

പുല്ലെന്നൊ..... അവർ കണ്ണ് മിഴിച്ചു

എന്റെ വായിൽ നല്ല തെറിയ ഇരിക്കുന്നെ.
ചുമ്മാ എന്നേ കൊണ്ട് വിളിപ്പിക്കല്ലേ... എനിക്ക് കഴുത്തു അനക്കാൻ വയ്യ....
എനിക്ക് വേദന എടുക്കുന്നു അവൾ അലറുകയാരുന്നു...

നീ ഇവിടിരി... പറഞ്ഞു ആദി അവളെ സോഫയിൽ പിടിച്ചു ഇരുത്തിച്ചു.... അർഷിയോട് കുറച്ചു ചൂട് വെള്ളം ടവ്വൽ എടുത്തു വരാൻ പറഞ്ഞു ആദി റൂമിലേക്ക് ഓടി പോയി ഒരു ഓയിന്മെന്റ് എടുത്തു വന്നു....അവൻ തന്നെ തേച്ചു കൊടുത്തേ.... ചൂട് പിടിച്ചു കൊടുത്തു....

തേക്കൽ തീരെ പോരാട്ടാ... അസുരൻ ആണ് ബെസ്റ്റ്....

അത് തെറ്റ് ശിവാ... തേക്കാനും വാർക്കാനും ഇവൻ ആണ് ബെസ്റ്റ്....
ഇവനെ കഴിഞ്ഞേ അതിന്ന് ആളുള്ളൂ...

കോമഡി പറഞ്ഞത് ആണോ.... ചിരിച്ചു തരാം പറഞ്ഞു ആദി കളിയാക്കി ചിരിച്ചു...

ശിവക്ക് രണ്ടിന്റേം കളി കണ്ടു ശരിക്കും ചിരി വന്നിരുന്നു....

ഇപ്പോ വേദന പോയോ....

ചെറിയ ആശ്വാസം ഉണ്ട്...ഇതിന്ന് മുൻപ് ഒരിക്ക ഇത് പോലെ കിട്ടിയിരുന്നു അന്ന് മൂപ്പർ തന്നെ തടവി തന്നെ.... അന്ന് പെട്ടന്ന് വേദന പോയിൻ... അവൾ കഴുത്തു തിരിച്ചു ചെരിച്ചു ഒക്കെ നോക്കി പറഞ്ഞു....

പേര് അസുരൻ... സ്വഭാവം അസുരൻ... കാണാനും അസുരൻ തന്നെ... ഇതെങ്ങനെ മനുഷ്യന് ആയി ജനിച്ചേ...
അസുരലോകത്ത് പോകണ്ട പ്രൊഡക്ട് ആയിരുന്നു വഴി തെറ്റി ഭൂമിയിൽ എത്തിയതാ...

തൊട്ടതിനും പിടിച്ചതിനും കരയുന്ന ശിവാനി തന്നെ ഇത്... ഒരു കൂസൽ ഇല്ലല്ലോ തല്ല് കിട്ടിയിട്ട്... (ആദി )

ഞാൻ എന്താ കണ്ണീർ സീരിയലിലെ നായികയോ കരഞ്ഞോണ്ട് ഇരിക്കാൻ...

ശ്രീ മംഗലത് അങ്ങനെ ആണല്ലോ.... (അർഷി )

അവിടെ എന്റെ കണ്ണുനീർ കാണാനേ ആളുള്ളൂ... ഒന്ന് ചിരിച്ച... സന്തോശിച്ച...
ഒരു നേരത്തെ ആഹാരം എങ്കിലും ശരിക്കും തിന്ന അപ്പൊ തല്ല് കിട്ടും... വേദനിപ്പിക്കും വാക്ക് കൊണ്ട് ശരീരം വേദനിപ്പിച്ചു എല്ലാം.... കരയുമ്പോ കുറച്ചു ആശ്വാസം കിട്ടും.... പോകാൻ വേറെ ഇടം ഇല്ലാത്തോണ്ട് സഹിച്ചു കഴിഞ്ഞേ... പിന്നെ ജീവിക്കാൻ ആഗ്രഹം ഇല്ലാരുന്നു...
ആർക്കോ വേണ്ടി ഒരു ജീവിതം... മുത്തിയില്ലാരുന്നേൽ ചിലപ്പോൾ എന്നെ നിങ്ങൾ കാണുക കൂടി ഇല്ലാരുന്നു. എന്നേ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയേനെ.... അവൾ ചിരിച്ചോണ്ടാ പറഞ്ഞത് എങ്കിലും വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞിരുന്നു....
അത് അവരിലും വേദന ഉണർത്തി...

 ഇവിടെ എന്റെ സന്തോഷം മാത്രം എല്ലാർക്കും കാണണ്ടു... മാത്രം അല്ല ഞാൻ സ്വതന്ത്രമാക്കപ്പെട്ട പക്ഷിയാണ്... ചിരിക്കാം... സന്തോഷിക്കാം... എന്റെ എല്ലാ ഇമോഷൻസ് പ്രകടിപ്പിക്കാം....
 എനിക്ക് മക്കളായി കൃഷ് നീനു ഉണ്ട്... എനിക്ക് സഹോദരൻ ആയി ആദിയുണ്ട്... ഫ്രണ്ട് ആയി അർഷിക്കയുണ്ട്.... എനിക്ക് ചുറ്റും എന്നേ സ്നേഹിക്കാൻ എത്ര പേരാ പിന്നെന്തിനാ കരയുന്നെ....  ഐ ആം വെരി വെരി ഹാപ്പി....

അതൊക്കെ പോട്ടെ എന്തിനാ ഓപ്പറേഷൻ ചെയ്തേ.... (അർഷി )

ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന ടൈം സ്കൂൾ വിട്ടു വരുമ്പോൾ ഒരു ആക്സിഡന്റ് ഉണ്ടായി... ബസ്സിന് മുമ്പിൽ ആയിരുന്നു ഉണ്ടായേ അതോണ്ട് ഗ്ലാസിൽ തട്ടി തെറിച്ചു റോഡിലേക്ക് വീണേ... ദേഹത്തെല്ലാം ചില്ല് തറഞ്ഞു കയറി... പലതും ആഴത്തിൽ ഉള്ളത് ആയിരുന്നു.
മൂന്നാല് ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ട ജീവൻ തിരിച്ചു കിട്ടിയേ... പിന്നെ അറിഞ്ഞു ലിവറിന് പറ്റിയ മുറിവ് ഇൻഫെക്ഷൻ ആയിന്ന് .... ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ മാത്രമേ ജീവിക്കാൻ വഴിയുള്ളുന്നു... ഞാൻ ചത്താൽ സ്വത്തുക്കൾ കിട്ടില്ലല്ലോ അതോണ്ട് മഹിവലിയച്ഛൻ എന്നെ ചികിൽസിച്ചു...
എനിക്ക് ഏറ്റവും നല്ല ട്രീറ്റ്മെന്റ് തന്നെ തന്നത്.... ചത്താൽ കോടികൾ ആണേ പോകുന്നത്.... അതോണ്ട് എന്താ ഇപ്പൊ ജീവനോടെ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞല്ലോ.... അങ്ങേരെ കൊണ്ട് ആകെ ഉണ്ടായ ഉപകാരം ആണത്...

അവളുടെ വാക്കുകളിൽ അവർക്ക് കള്ളത്തരം ഒന്നും തോന്നിയില്ല.... അതോണ്ട് അവർ വിശ്വസിച്ച മട്ടിൽ തന്നെ ആയിരുന്നു... അത് കണ്ടതും അവളിൽ ഒരാശ്വാസം തോന്നി... 

ഇത് മര്യാദക്ക് പറഞ്ഞിടരുന്നോ നിനക്ക്.
ചുമ്മാ അവന്റെന്ന് തല്ല് വാങ്ങിച്ചു വെച്ചിരിക്കുന്നു.... (അർഷി )

ഞാൻ അറിഞ്ഞോ അങ്ങേര് ദുർവസവിന്റെ ശിഷ്യൻ ആണെന്ന്....
സത്യം പറഞ്ഞ പേടിച്ചു വിറച്ചു പാതി ജീവൻ പോയി.... ആ മുഖം കണ്ടപ്പോ ഉണ്ടല്ലോ അമ്മിക്കല്ല് എടുത്തു തലയിൽ ഇടാനാ.... പറഞ്ഞതും പിന്നിൽ രുദ്രനെ കണ്ടു.... അവൾ വാ പൂട്ടി....

അവൾ ഒന്ന് ചിരിച്ചുന്നു വരുത്തി.... ഇത്രയും വികൃതമായി ചിരിക്കാൻ പറ്റൊന്ന ബാക്കിയുള്ളോർക്ക് തോന്നിയെ.
ചിരിക്ക് പകരം പേടിച്ചിട്ട് മറ്റെന്തോക്കോ ഭാവം ആയിരുന്നു മുഖത്ത്....

അമ്മികല്ലിൽ ചമ്മന്തി അരക്കുന്ന കാര്യം പറയാരുന്നു.... അവൾ ഉമിനീർ ഇറക്കി കൊണ്ട് പറഞ്ഞു....

അവൻ കയ്യും കെട്ടി നോക്കി നിന്നെ ഉള്ളു

നീനു... വിളിച്ചതും എല്ലാരും അങ്ങോട്ട് നോക്കി....  തിരിഞ്ഞു നോക്കിതും ശിവ സ്റ്റെയർ കേറി ഓടുന്നെ കണ്ടത്.... എല്ലാവരിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു....

അവൾ റൂമിലേക്ക് കേറിയതും അത് വരെ പിടിച്ചു നിർത്തിയ കരച്ചിൽ പൊട്ടികരച്ചിൽ ആയി പരിഗമിച്ചിരുന്നു....

അവൾ  ഓപ്പറേഷൻ ചെയ്ത പാടിൽ തലോടി....

എന്റെ സന്തോഷം ആണ്.... എന്റെ ജീവൻ ആണ്.... എന്റെ ജീവന്റെ ഒരു അംശം ആണ് എന്റെയുള്ളിൽ....

ഞാൻ മരിച്ചു പോയ എന്നെ ഓർക്കോ അംജുക്ക....

ഒരിക്കലും ഇല്ല....

  ഒരിക്കലും ഓർക്കണ്ട ... അല്ലെങ്കിലും ചത്തു പോയവരെ ഓർത്തിട്ട് എന്തിനാ..

നീ എങ്ങോട്ട് പോകില്ല... ഞാൻ വിട്ടിട്ട് വേണ്ടേ പോകാൻ... പിന്നെന്തിനാ ഓർക്കുന്നെ....

തമാശയാണേലും കേൾക്കാൻ കൊള്ളാം..
രണ്ടാഴ്ച കഴിഞ്ഞ ഞാൻ അങ്ങ് എന്റെ അച്ഛന്റെ അമ്മയുടെ അടുത്തേക്ക് പോകും.... ഡോക്ടർ വിസയും ടിക്കറ്റ് തന്നെ മറന്നു പോയോ.... അവിടുന്ന് ഒരു നക്ഷത്രം ആയി ഞാൻ വരും.... വല്ലപ്പോഴും എങ്കിലും എന്നെ കാണാൻ മുകളിലേക്ക് നോക്കിക്കോ....

എന്നിലൂടെ നീ ജീവിക്കും ആനി.... നമുക്ക് രണ്ടാൾക്കും കൂടി എന്റെ ലിവർ മതി ജീവിക്കാൻ.... ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ നമുക്ക് മുന്നിൽ ഉള്ളപ്പോ നി ഒറ്റക്കങ്ങ് പോകോ... പോകാൻ ഞാൻ വിടോടി...

മര്യാദക്ക് പോകുന്നുണ്ടോ ഒന്ന്.... ഞാൻ സമ്മതിക്കില്ല ഇതിന്ന്... അംജുക്കന്റെ ജീവൻ വെച്ച് ഒരു റിസ്ക് എടുക്കണ്ട... ഞാൻ സമ്മതിക്കേം ഇല്ല.... എന്റെ സമ്മതം ഇല്ലാതെ ഓപ്പറേഷൻ നടക്കുന്നത് എനിക്കും കാണണമല്ലോ...

എന്റെ സമ്മതം വാങ്ങിയാണോടീ കോപ്പേ കണ്ടവന്റെ കയ്യിൽ നിന്നും വെട്ട് കുത്ത് വാങ്ങി ഇവിടെ കിടക്കുന്നെ.... വയറ്റിൽ മാത്രം രണ്ടു കുത്ത് ഉണ്ടാരുന്നു .... ലീവറിൽ ഒന്നും.... രണ്ടു മേജർ ഓപ്പറേഷൻ ആണ് കഴിഞ്ഞേ...
ജീവൻ തിരിച്ചു കിട്ടുന്ന വരെ ഞാൻ അനുഭവിച്ച ടെൻഷൻ നിനക്ക് അറിയോടി. ഓരോന്ന് ഒപ്പിച്ചിട്ട് അവളെ ഡയലോഗ്... 

അത് പിന്നെ ചത്താലും എന്നെ തേടി ഒരാളും വരില്ല... അത് പോലാണോ അംജുക്ക... നിങ്ങൾക്ക് ഒരു ഫാമിലി ഉണ്ട്.
കാത്തിരിക്കാൻ ആളുണ്ട്... 

ഫാമിലിയുണ്ട്.... അതെ ഫാമിലിയിൽ ഒരാൾ ആകാൻ പോകുന്നവളാ നീയും ...
നീ കൂടിയില്ലാതെ അതെന്റെ ഫാമിലി ആകില്ല. എനിക്കുറപ്പുണ്ട് സക്സസ് ആയിരിക്കും ഈ ഓപ്പറേഷൻ... നിന്റെ സമ്മതം ഉണ്ടായാലും ഇല്ലെങ്കിലും അടുത്ത ആഴ്ച തന്നെ അത് നടക്കും. നാളെ തന്നെ നമ്മൾ അമേരിക്കയിലേക്ക് പോകും... എല്ലാ പ്രോസിജ്യർ കഴിഞ്ഞു.

ഡോക്ടഴ്സ് 50 ചാൻസ് അല്ലെ പറയുന്നുള്ളു... പിന്നെന്തിനാ സ്വന്തം ജീവൻ കൂടി അപകടത്തിൽ ആക്കുന്നെ.
എനിക്ക് ഓപ്പറേഷൻ വേണ്ട ഞാൻ എങ്ങോട്ട് വരികയും ഇല്ല...

എനിക്കുറപ്പുണ്ട് നീ തിരിച്ചു വരുന്നു... എന്നെ തനിച്ചാക്കി പോകില്ലെന്ന്... അതിന്ന് ഉദാഹരണം ആണ് നമ്മുടെ സെയിം ബ്ലഡ്‌ഗ്രുപ്പ്... പെർഫെക്ട്ലി മാച്ച് ആണ് ടെസ്റ്റ്‌ മൊത്തം.... നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോ ഒരു ശതമാനം ആണ് രക്ഷപെടാൻ ചാൻസ് ഉണ്ടാരുന്നത്.... എന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നില്ലേ.... ഇതൊക്കെ ഇങ്ങനെ ആയത് നിന്നെയെനിക്ക് തിരിച്ചു തരാൻ തന്നെയാണ്... ഇനിയിപ്പോ തന്നില്ലെങ്കിൽ ഒന്നിച്ചങ്ങ് പോവ്വേ ചെയ്യാ... എന്നാലും ഒറ്റക്ക് വിടുന്നു കരുതണ്ട... 

വിധിപോൽ എന്നിൽ എത്തിചേർന്ന അംജുക്ക.....അതെ വിധി തന്നെ എന്നിൽ നിന്നും അകറ്റെം ചെയ്തു.... മനസ്സിൽ നിങ്ങളോ നിങ്ങളെ ഓർമ്മകളോ വേണ്ട എനിക്ക്.... ഉണ്ടായ ചിലപ്പോൾ ആർക്കും വിട്ടുകൊടുക്കില്ല ഞാൻ... സ്വാർത്ഥ ആയിപ്പോകും ഞാൻ... 

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ മുഖത്ത് ഒരു ചിരി വരുത്തി...  ഒരു ദീർഘശ്വാസം എടുത്തു ബെഡിൽ പോയി കിടന്നു.... ക്ഷീണം ഉള്ളോണ്ട് തന്നെ ഉറങ്ങി പോയി....

 കഴുത്തിലൂടെ തടവുന്നെ തോന്നിയാണ് കണ്ണ് തുറന്നത്... രുദ്ര്.... മടിയിൽ എടുത്തു കിടത്തിയിട്ട് ഉള്ളെ....

ഇത്രയും പണിയുണ്ടാരുന്നോ കഴുത്തിൽ പിടിക്കാൻ....

വേണ്ടാത്ത പറഞ്ഞിട്ട് അല്ലെ.... അവൻ മുഖം കൂർപ്പിച്ചു നോക്കി പറഞ്ഞു.

ഞാൻ മരിച്ച ശരിക്കും വിഷമം ആകോ...

നിനക്ക് കിട്ടിയേ പോരേ ശിവാ... അവന്റെ ശബ്ദം ഉയർന്നിരുന്നു...

ഇല്ല.... എനിക്ക് ദേഷ്യം വരുമ്പോൾ കാണുന്ന അസുരനെ ഒരുപാട് ഇഷ്ടം ആയി... അതോണ്ട് പറഞ്ഞു കൊണ്ടേ ഇരിക്കും.... താൻ തല്ലേ കൊല്ലേ എന്താന്ന് വെച്ച ചെയ്തോ... അവസാനം തരുന്ന ഈ കെയർ ഉണ്ടല്ലോ അതിൽ പൊക്കോളും എല്ലാം....

അപ്പൊ എന്നെ ദേഷ്യം പിടിപ്പിക്കൽ സ്ഥിരപരിപാടി ആക്കുമല്ലേ...

കാരണം എന്താന്ന് അറിയോ.... അത് കഴിഞ്ഞു എന്നോട് കാണിക്കുന്ന സ്നേഹം ഉണ്ടല്ലോ അതിന്ന് ഇരട്ടി മധുരം ആണ്...

അവൻ ഒന്ന് താടി ചുഴിഞ്ഞു.... പിന്നെ ആ മുഖത്ത് ഒരു കുസൃതിചിരി വിരിഞ്ഞു....

ദേഷ്യം പിടിപ്പിച്ചോ... ഞാൻ മാറ്റികൊള്ളാം
ഇരട്ടി മധുരം തന്നോളം.... ഒരു അർത്ഥം വെച്ച് പറഞ്ഞത് അല്ലെന്ന് അവൾക്ക് തോന്നി.... അവൾ മെല്ലെ എഴുന്നേൽക്കാൻ നോക്കിതും അവൻ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു.... അവളെ മേലെ കൈകുത്തി നിന്നു....

എന്താ.... അവൾ മിടയിറക്കി വിറയലോടെ ചോദിച്ചു.... ആ കണ്ണുകളെ നേരിടാൻ പോലും ആകാതെ മിഴികൾ താഴ്ത്തി....

നിനക്ക് ദേഷ്യം പിടിപ്പിക്കേണ്ട.... ചെയ്തോ....

എന്തോ എനിക്കിട്ട് ഉള്ള പണിയാണല്ലോ അവൾ ഓർത്തു....

നീ ചാവുന്ന കാര്യം അല്ലല്ലോ എന്റെ കാര്യം അല്ലെ ഞാൻ പറഞ്ഞെ... ബാക്കി പറയുന്നേ മുന്നേ അവളുടെ കഴുത്തിൽ തോൾഭാഗത്തു അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയിരുന്നു....

അവൾ നിലവിളിക്കാൻ പോയതും കൈവിരലുകൾ ചുണ്ടുകളെ പൊതിഞ്ഞു.

വേദന കൊണ്ട് അവൾ പിടഞ്ഞു... കണ്ണുകൾ നിറഞ്ഞു ഒഴുകി.... അവൾ കൈകൊണ്ട് തള്ളിയും മാന്തിയും അവനെ തള്ളിമാറ്റി....

അവൻ എഴുന്നേറ്റു ചുണ്ടുകൾ തുടച്ചു...
ഇനി പറയണോ നിനക്ക്... എന്നേ ദേഷ്യം പിടിപ്പിക്കണോ....

അവൾ മുഖം കൂർപ്പിച്ചു നോക്കി കടിച്ചിടത് തടവി.... നീറിറ്റ് വയ്യ... എന്നേ കൊല്ലാൻ ആണോ ഉദ്ദേശം....

ഇനി എനിക്കിഷ്ടം ഇല്ലാത്തത് പറഞ്ഞാ... എന്നേ നീഎന്നോ താൻ എന്നൊക്കെ  ബഹുമാനം ഇല്ലാതെ വിളിച്ച... ഇതിലും വലുതായിരിക്കും കിട്ടുക... പിന്നെ തടവി തരാനോ ആരോടും പറയാനോ പറ്റാത്ത സ്ഥലത്ത് ആയിരിക്കും തരുന്ന ശിക്ഷ.... അതോണ്ട് ഹെല്പിന് ആദിനെ അർഷിയെ നോക്കണ്ട 

ചുമ്മാ പോയ്‌ ഇരന്നു വാങ്ങിക്കേണ്ട എന്നർത്ഥം.... അവൾ ഒന്ന് നിശ്വസിച്ചു..

വേദനിച്ചോ.... സോറി.... കുസൃതിയോടെ പറയുന്നവനെ അവൾ നോക്കിനിന്നു പോയി....

നല്ല വേദന ഉണ്ട്.... അവൾ തടവി കൊണ്ട് പറഞ്ഞു...

അതിന്ന് വേണ്ടി തന്നെ ചെയ്തേ.... അവൻ പുച്ഛത്തോടെ പറഞ്ഞതും...
അവനെ നോക്കി ചുണ്ട് കോട്ടി അവൾ ....

വല്ലാത്ത ക്യൂട്നെസ്സ് തോന്നി അവന്ന്...

നീ നേരത്തെ എന്തൊക്കെ ഡയലോഗ് പറഞ്ഞു കത്തിക്കേറിയല്ലോ... അർഷി ഫ്രണ്ട് ആണ് ആദി സഹോദരൻ ആണ്...
അപ്പൊ ഞാനോ.... എന്നേ മാത്രം എന്താ പറയാഞ്ഞേ.... വാക്കുകളിൽ ചെറിയ സങ്കടം ഉണ്ട്.... പരിഭവം ഉണ്ട്....

അതിന്ന് താൻ എന്റെ ആരാ....

അവന്റെ മുഖത്ത് ദേഷ്യം പടർന്നു കയറി...
കണ്ണുകൾ ചുവപ്പ് രാശി പടർന്നു...

അപ്പൊ ഞാൻ ആരും അല്ലെ....

അല്ല.... ദേവ് എന്റെ ഭർത്താവ് ആണ്... എന്നേ താലികെട്ടിയ ആൾ... അതോണ്ട് തന്നെ പ്രണയിച്ചു... താലിമഹത്മ്യം എന്ന് കേട്ടിട്ട് ഇല്ലേ അത് തന്നെ... എന്റെ ഭർത്താവിനെ പ്രണയിക്കാൻ എനിക്ക് അവകാശം ഉണ്ട്....

ഞാനും കെട്ടിയത് താലി തന്നെ അല്ലെ അപ്പൊ ഈ തത്വം ഒന്നും കണ്ടില്ലല്ലോ....
ദേവ് റൗടി ആയിരുന്നു... നിന്നെ സ്നേഹിച്ചിട്ടേ ഇല്ല... ദുഷ്ടൻ ആയിരുന്നു എന്നിട്ടും ഇഷ്ടപെട്ടില്ലേ...

രുദ്ര് താലി കെട്ടിയപ്പോൾ എന്റെ ഉള്ളിൽ ഞാൻ സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരാൾ ഉണ്ടാരുന്നു ആ സ്ഥനത്തേക്ക് മറ്റൊരാളെ ചിന്തിക്കാൻ പോലും ആവില്ലാരുന്നു.... അതൊക്കെ മറന്നു കളഞ്ഞപ്പോഴാ ദേവ് ആയുള്ള വിവാഹം.
അതോണ്ട് തന്നെ ദേവിനെ സ്നേഹിച്ചതും

അവൻ ഒരു നിമിഷം മൗനം ആയി നിന്നു.

വേദനയോടുള്ള നിൽപ്പ് അവളില് വേദന പടർത്തി... ഇപ്പോ ഞാൻ എന്റെ പ്രണയം പറഞ്ഞ ശരിയാകില്ല... ആ ദേഷ്യം വാശിയും ഒക്കെ ഒന്ന് കുറക്കാൻ പറ്റൊന്ന് ഞാൻ ഒന്ന് നോക്കട്ട്.... ഇനിയൊരു അഗ്നിവർഷിനെ സഹിക്കാൻ ഉള്ള ത്രാണി ഈ ബോഡിക്ക് ഇല്ല... അവൾ കഴുത്തിലൂടെ തലോടി വേദന കടിച്ചമർത്തി ഓർത്തു...

എന്നേ പോലെ അല്ലല്ലോ അവൻ... അവന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണ് ഉണ്ടാകും... അതിൽ ഒന്നായിരിക്കും നീ
അല്ലെങ്കി ശ്രീ മംഗലത്തുന്നു രക്ഷിക്കാൻ വന്നേനെ....

ശിവക്ക് അപ്പോഴത്തെ രുദ്രിന്റെ ഭാവം മനസ്സിൽ ആകാതെ ആയിരുന്നു... അസൂയ കുശുമ്പ് ദേഷ്യം സങ്കടം ഒക്കെ കലർന്നത്... താൻ ഒരാളെ സ്നേഹിച്ചിരുന്നു എന്ന് പോലും അവന്ന് അംഗീകരിക്കാൻ പറ്റുന്നില്ല....

ആ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് ഞാൻ ആയിരുന്നു... കാരണം അയാൾക്ക് പെൺകുട്ടികൾ അലർജി ആയിരുന്നു...
പിന്നെ രക്ഷിക്കാൻ വരാത്തത് കക്ഷിക്ക് എന്നേ പറ്റി ഒന്നും അറിയില്ല... ഞാൻ പറഞ്ഞിട്ട് ഇല്ല.... ഇനിയിപ്പോ വേറെ പെണ്ണ് വന്നാലും എന്നേ സ്നേഹിച്ച പോലെ ആരെയും സ്നേഹിക്കുന്നു എനിക്ക് തോന്നുന്നില്ല.... പറ്റില്ല അതിന്ന്... അവളുടെ കൺകോണിൽ ഒരു നനവ് പടർന്നു...

എന്ന പിന്നെ അവന്റെ കൂടെ അങ്ങ് പൊറുത്തുടരുന്നോ.... അവളും അവളെ ഒരു കോപ്പിലെ പ്രണയവും... എന്നേ അല്ലാതെ വേറെ ആരെയും പ്രണയിക്കേണ്ട... സ്വപ്നത്തിൽ പോലും അത് കാനെം വേണ്ട.... 

ആര് കാണുന്നു... എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത് കുഴി കുത്തി മൂടി.

അത് കേട്ടതും മുഖത്തെ ദേഷ്യം മാറി മുഖം തെളിഞ്ഞു...

എന്റെ മനസ്സിൽ ഇപ്പൊ എന്റെ ദേവ് മാത്രം ഉള്ളു... ആ പൂച്ചക്കണ്ണുകൾ ഉള്ളു....
പോയ ദേഷ്യം അതിന്റെ ഇരട്ടി ആയി തിരിച്ചു വന്നു....

നിന്നോട് സംസാരിക്കുന്ന എനിക്കാ വട്ട്...
അവളെ ഒരു ദേവ് പറഞ്ഞു അവളെ ബെഡിലേക്ക് തള്ളിയിട്ടു റൂമിൽ നിന്നും ഇറങ്ങി പോകുന്ന പൊക്കിൽ അവിടെ ഉള്ള ഫ്ലാവെർ സ്റ്റാൻഡ് തള്ളിയിട്ടു വാതിൽ വലിച്ചു അടച്ചു അരിശം തീർത്തു

അവൻ പോയതും അവൾ  ചെറുചിരിയോടെ തലയിണ കെട്ടിപിടിച്ചു കിടന്നു.... ടാ അസുരാ നിന്നെ മാത്രം ഞാൻ പ്രണയിക്കുന്നുള്ളു... അത് പോലും മനസ്സിലാകാത്ത നീ എന്ത് കാമുകനാ...
നീ എന്നിൽ ഏല്പിച്ച ഈ വേദന പോലും എനിക്ക് ഇന്ന് പ്രണയം ആണ്.... പക്ഷെ പൂച്ചക്കണ്ണൻ റൗടിയെ കൂടുതൽ സ്നേഹിച്ചോണ്ട് ആവും ഹൃദയത്തിൽ ഇന്നും ദേവന്ന പേര് ആഴത്തിൽ പതിഞ്ഞത്... ദേവ് ആയാലും രുദ്ര് ആയാലും നിന്നിൽ നിന്നും ഒരു മോചനം എനിക്ക് വേണ്ട.... മാഡലി ലവിങ് വിത്ത്‌ യൂ.... 

അപ്പോഴാ അവളുടെ ഫോൺ റിങ് ചെയ്തേ.... അൺ നൗൺ നമ്പർ ആണ്.
അവൾ ഫോൺ എടുത്തു....

ശിവാനി അല്ലെ....

Mmm

എന്റെ പേര് സാലിം....

ഇതേത് അവതാരം ഇത് വരെ കേട്ടിട്ട് ഇല്ലല്ലോ അവളോർത്തു...

എനിക്ക് ശിവാനിയോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു....

എന്താ കാര്യം....

എനിക്ക് സംസാരിക്കാൻ ഉള്ളത് ശിവാനിയോട് അല്ല.... അംജദ്ന്റെ ആനിയോട് ആണ്...

അവൾ ഞെട്ടി വിറച്ചു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു.... ഭയം കൊണ്ട് മുഖം വിളറിവെളുത്തു.... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു....

ഹലോ ആനി.....

ആനിയല്ല ശിവാനി.... ശിവാനി രുദ്രദേവ്...
അവളുടെ ശബ്ദത്തിന്ന് മൂർച്ച എറിയിരുന്നു... വിളിക്കുന്നത് തന്റെ ശത്രു ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു... 

അതിപ്പോഴല്ലേ.... അതിന്ന് മുൻപ് ഏകദേശം രണ്ടു വർഷം മുൻപ് വരെ അംജുക്കന്റെ ആനിയല്ലേ.... അംജുന്റെ പ്രാണൻ.... ഓർക്കുന്നില്ലേ സ്കൈ ബ്ലു വിലെ അപാർട്മെന്റ്.... 

നിനക്ക് എന്താ വേണ്ടത്... നീയാരാ എന്താ കാര്യം... അവളുടെ ശബ്ദത്തിൽ ദേഷ്യ കലർന്നിരുന്നു....

മറുവശത്തു നിന്നും അവന്റെ ഡിമാൻഡ് കേട്ടതും അവളുടെ കയ്യിൽ നിന്നും ഫോൺ ഊർന്നു ബെഡിലേക്ക് വീണിരുന്നു...

                            ..... തുടരും

Next part will be posted in tomorrow morning

Next Part (65)


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


1 Comments
  • Anonymous
    Anonymous Saturday, June 4, 2022 at 7:02:00 PM GMT+5:30

    ശിവ ചുമ്മാ പൊളി <33333

Add Comment
comment url