ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 65🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
വിവാഹം മുടക്കണം.... സന ആയുള്ള മാര്യേജ് ഒരിക്കലും നടക്കരുത്... ആനി അത് ചെയ്യണം... കാരണം ആനിയെ കൊണ്ട് മാത്രമേ അത് നടക്കു... ശക്തി കൊണ്ടായാലും ബുദ്ധി കൊണ്ട് ആയാലും ചതിയിലൂടെ ആയാലും സനയെ അംജദ്ൽ നിന്നും പിരിക്കാൻ ആർക്കും കഴിയില്ല.... അതിന്ന് തനിക്ക് കഴിയുള്ളു....
സാലിം സനയുടെ ശത്രുവോ അതോ അംജുക്കാന്റെയോ.... അവൾ അതായിരുന്നു ചിന്തിച്ചത്....
ഞാൻ എന്തിനാ മുടക്കുന്നെ.... അംജുക്കക്ക് ഇഷ്ടം ആണെങ്കിൽ ആ വിവാഹം നടക്കും...
ക്യാഷ് അടിച്ചു മാറ്റി മറ്റൊരുത്തന്റെ ഒപ്പരം നാട് വിട്ടതല്ലേ താൻ... അക്കാര്യം രുദ്ര് അറിഞ്ഞാൽ.... നീ ഇവിടെ ഉള്ളത് അംജദ് അറിഞ്ഞാൽ... എന്തുണ്ടാകുന്നു ഞാൻ പറയണ്ടല്ലോ....
അവൾ പേടിയോടെ കണ്ണുകൾ അടച്ചു മനസ്സ് ശാന്തമാക്കി.....
ആനി.... നമ്മുടെ ഭയം ആണ് ശത്രുവിന്റെ വിജയം.... നമ്മൾ തളരുന്നിടത് ആയിരിക്കും അവർ ജയിച്ചു കയറുക... തോൽവി തൊട്ട് മുന്നിൽ എത്തിയാലും മനസ്സ് പതറരുത്.... വികാരം കൊണ്ട് തീരുമാനം എടുക്കരുത്.... അംജുക്കന്റെ വാക്കുകൾ അവളുടെ മൈൻഡിലേക്ക് ഓടിയെത്തി... അതിനേക്കാൾ ഉപരി എന്റെ പെണ്ണാ നീ... രുദ്രന്റെ പെണ്ണ്... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
എന്നേ പറ്റി അംജുക്കനോട് പറയാൻ ആണെങ്കിൽ ശിവ നിലയം അഡ്രെസ്സ് കൂടി കൊടുത്തേക്ക്... അല്ലെങ്കിൽ ദേവരാഗത്തിലെ രുദ്രദേവിന്റെ ഭാര്യ ആണെന്ന് പറഞ്ഞു കൊടുത്ത മതി.... പിന്നെ രുദ്രിനോട് എന്റെ കാര്യം പറയുന്നതെങ്കിൽ അമറിന്റെ മകൻ അർഷിയുടെ ഇക്ക എന്ന് പ്രത്യേകം പറയണം... ചിലപ്പോൾ മാറിപോയാലോ...
സാലി അവളുടെ മറുപടിയിൽ ഒന്ന് പകച്ചു
പേടിച്ചു പറഞ്ഞത് അനുസരിക്കുന്ന കരുതിയെ... ഇവൾ ഇങ്ങനെ സ്ട്രോങ്ങ് ആകുന്നു കരുതിയില്ല...
മോനെ സാലിം.... നീ ആരാണെന്നോ എന്താണെന്നോ നിന്റെ ഉദ്ദേശം എന്താണെന്നോ എനിക്ക് അറിയില്ല.. എനിക്ക് അറിയേ വേണ്ട.... ഇനി ഒരു മിസ്സ് കാൾ എങ്കിലും എന്റെ ഫോണിലേക്ക് വന്ന കുടുംബത്തോടെ കത്തിക്കും ഞാൻ.... അംജുന്റെ ആനി മാത്രം അല്ല രുദ്രന്റെ പെണ്ണ ഞാൻ.... അവന്റെ മറുപടിക്ക് പോലും കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.
അവൾ അരിശത്തോടെ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു കൈകൾ തമ്മിൽ കൂട്ടിയിടിച്ചു... ഭ്രാന്ത് പിടിച്ച പോലെ മുടിയിൽ പിടിച്ചു വലിച്ചു... ആരാണവൻ...
എന്തിന് വേണ്ടി ആയിരിക്കും....
അറിയണ്ട ഒന്നും അറിയണ്ട.... ഒന്നിലും ഇടപെടില്ല ഞാൻ... അംജുക്കന്റെ ആനി ആവണ്ട... ഒരിക്കൽ കൂടി ആ മനുഷ്യന്റെ ജീവിതം തകർക്കേണ്ട.... അവൾ പൊട്ടികരച്ചിലൂടെ നിലത്തേക്ക് ഊർന്ന് ഇരുന്നു...
അതെ സമയം സാലി ഫോൺ പിടിച്ചു അതെ ഇരിപ്പ് ആയിരുന്നു തന്റെ പ്ലാൻ ഒക്കെ തകർന്നതിൽ... അപ്പുറത് അംജുക്കന്റെ ആനി ആണെന്ന് ഞാൻ മറക്കരുതായിരുന്നു.... അംജദ് മുട്ട് മടക്കിയ പെണ്ണാണ് ശിവാനി അപ്പോൾ അംജദ്നേക്കാൾ സ്ട്രോങ്ങ് ആയിരിക്കും ചിന്തിച്ചില്ല.... പ്ലാൻ A എട്ടുനിലയിൽ പൊട്ടി ഇനി പ്ലാൻ B ഇതിൽ നിന്നും എങ്ങനെ നീ ഒഴിഞ്ഞുമാറും ആനി .... അവൻ അത് പറഞ്ഞു ഒരു കാൾ ചെയ്തു.... ഫോൺ കട്ട് ചെയ്യുമ്പോൾ തന്റെ പ്ലാൻ വിജയിക്കും എന്ന ആത്മവിശ്വാസത്തിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
🔥🔥🔥🔥
അവൾ രുദ്രിനെ മനപ്പൂർവം അവഗണിച്ചു നടന്നു... ബാക്കിയുള്ളവരോട് അവന്റെ മുന്നിൽ വെച്ച് കൂടുതൽ അടുപ്പം കാണിച്ചു... പലപ്പോഴും അവന്റെ കൂർത്ത നോട്ടം അവളെ നേർക്ക് വന്നെങ്കിലും അവൾ കാണാത്ത പോലെ ആക്കും... പിന്നെ രുദ്രിന് വാശി തോന്നി.... പിന്നെ അവനും മൈന്റ് ആക്കാതെ നടന്നു....
രണ്ടാളെയും കളി കണ്ടു ആദിയും അർഷിയും ചിരി അടക്കിപിടിച്ചു ഇരുന്നു.
ശിവ നീനുവിനെയും കൊണ്ട് ഉറങ്ങാൻ പൊയ്... നീനുവിനെ അരികിൽ കിടത്തി രുദ്രിന് വേണ്ടി സ്ഥലം ഒഴിച്ച് വെച്ചു കിടന്നു
അവൾക്ക് ഉറപ്പ് ആയിരുന്നു രുദ്ര് അവൾ ഉറങ്ങിയ ശേഷം വരുന്നു.... ഒരേ സമയം ചിരിയും സങ്കടം തോന്നി... പക്ഷെ താൻ ഒന്ന് അയഞ്ഞു കൊടുത്താൽ മറ്റൊരു അഗ്നിവർഷിന്റെ ജനനം കൂടി ആയിരിക്കും രുദ്രിലൂടെ.... ആ ഓർമ്മകൾ പോലും അവളിൽ ഭയം പടർത്തി...
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ കണ്ണടച്ച് കിടന്നു....
ശിവാനിയെ ഒന്ന് നോക്കി... കയ്യിലുള്ള ഓയിന്മെന്റ് എടുത്തു കഴുത്തിൽ തടവി കൊടുത്തു... ആദ്യം നല്ല വേദന തോന്നിയെങ്കിലും പിന്നെ പിന്നെ അത് സുഖമുള്ള നോവായി മാറി തുടങ്ങിയിരുന്നു.... അവൻ കടിച്ചിടത് നോക്കി... കരിനീലിച്ചു കിടപ്പുണ്ട്.... മെല്ലെ അവിടെ തടവിയത്തും അവൾ വേദന കടിച്ചു പിടിച്ചു നിന്നു...
ടീ നീ ഉറങ്ങിയിട്ടില്ലെന്ന് ചലിക്കുന്ന കൃഷ്ണമണിയിൽ നിന്നും എനിക്ക് മനസ്സിലായത... ചുമ്മാ അടവ് ഇറക്കല്ലേ...
കരയണമെങ്കിൽ കരഞ്ഞോ....
അവൾ ചുണ്ട് കോട്ടി കൊണ്ട് കണ്ണ് തുറന്നു....
എന്റെ മുന്നിൽ നിന്ന് ചുണ്ട് കോട്ടല്ലേ ശിവാ....
എനിക്കിഷ്ടം ഉള്ളെ ചെയ്യും... ചുണ്ട് കോട്ടിയ എന്താ...
ഞാൻ ഇതങ്ങ് കടിച്ചെടുക്കും അത്രന്നെ....
വല്ലാത്തൊരു ഫീൽ ആണ് അപ്പോൾ... ഈ ചുണ്ടുകളുടെ ചലനം പോലും എന്നേ വശീകരിക്കുന്നു ശിവാനി.... അവളുടെ ചുണ്ടുകളിലൂടെ വിരലോടിച്ചു ഹസ്കി വോയിസ്‌ൽ ചെവിയിൽ പറഞ്ഞതും അവളിൽ രോമങ്ങൾ എഴുന്നേറ്റു നിന്നു...
അവൾ ഒരു പിടച്ചലോടെ എഴുന്നേൽക്കാൻ നോക്കിതും അവൻ അവിടെ തന്നെ പിടിച്ചു കിടത്തി....
പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവളുടെ കവിളുകൾ രക്തം ഇരച്ചെത്തി ചുവന്നു തുടുത്തു....
ആകെ ബ്ലഷ് അടിച്ചല്ലോ... അവന്റെ നോട്ടം കവിളുകളിൽ എത്തി.... വല്ലാത്ത പരവേഷം തോന്നി അവൾക്ക്... അവന്റെ നേർക്ക് മുഖം ഉയർത്തി നോക്കാൻ പോലും ആവുന്നില്ല.... അവൾ നീനുവിന്റെ നേർക്ക് ചെരിഞ്ഞു കിടന്നു നീനുവിനെ കെട്ടിപിടിച്ചു കണ്ണ് പൂട്ടി.... ഇനിയു രുദ്രിനെ നോക്കി നിന്ന ഇത് വരെയുള്ള ബിൽഡപ്പ് മൊത്തം പോകും.... അവന്റെ മുമ്പിൽ പതറിപോകുന്നു.... നോട്ടത്തിലും സംസാരത്തിലും എല്ലാം വല്ലാത്തൊരു വശ്യത തോന്നി അവൾക്ക്... എല്ലാവരും ശിവ വിളിക്കുമ്പോൾ രുദ്ര് എല്ലാരേം മുന്നിൽ ശിവ വിളിക്കുമെങ്കിലും താൻ മാത്രം ഉള്ളപ്പോൾ ശിവാനി എന്നേ വിളിക്കാറുള്ളു.... ചിലപ്പോൾ ആർദ്രമായിരിക്കും... ചിലപ്പോൾ പ്രണയം ആയിരിക്കും... ചിലപ്പോൾ വശ്യമായിരിക്കും ആ വിളിയിൽ... ആ വിളി തന്റെ ഉള്ളിൽ ഉണ്ടാകുന്ന മാറ്റം അവൾക്ക് പോലും പലപ്പോഴും മനസ്സിലാവാറില്ല....സ്വയം മറന്നു അവനിൽ ലയിച്ചു പോകും... വർഷങ്ങൾ ആയി കേട്ടു ശീലിച്ച വിളി പോലെ....
അവളെയും നീനുവിനെയും പൊതിഞ്ഞു പിടിച്ചു അവൻ കിടന്നു... അവന്റെ ശ്വാസം അവളുടെ തലയിൽ പതിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ശരീരം മുഴുവൻ കുളിർ പോലെ അത് പടരുന്നതും അവൾ അറിഞ്ഞു.... അവൾ തന്റെ ഹൃദയമിടിപ്പിനെ അവൻ കേൾക്കാതിരിക്കാൻ ശ്വാസം അടക്കി പിടിച്ചു കിടന്നത്.... അത് അറിഞ്ഞെന്നോണം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...അവന്റെ നേർത്തു വരുന്ന ശ്വാസച്വസത്തിൽ നിന്നും ഉറങ്ങിയെന്നു തോന്നി .... അവൾ തിരിഞ്ഞു കിടന്നു അവന്റെ നെഞ്ചിൽ ആയി മുഖം ചേർത്ത് കെട്ടിപിടിച്ചു കിടന്നു... പിന്നെ അവൻ എന്ത് കരുതും എന്നോർത്തു തിരിഞ്ഞു കിടക്കാൻ നോക്കിതും അവളെ അങ്ങനെ തന്നെ മുറുക്കെ കെട്ടിപിടിച്ചു...അവൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അങ്ങനെ തന്നെ കിടന്നു...
രാവിലെ എഴുന്നേൽക്കുമ്പോൾ രുദ്ര് അടുത്ത് ഉണ്ടായിരുന്നില്ല... നീനുവും ഇല്ലാരുന്നു... ടൈം നോക്കിയപ്പോൾ ഒൻപതുമണി കഴിഞ്ഞിരുന്നു... ഇത്രയും ടൈം ഉറങ്ങിയോ.... ഇന്നലെ വേദനക്കുള്ള ടാബ്ലറ്റ് അർഷി തന്നിരുന്നു... നല്ല മയക്കം ഉണ്ടാകുന്നു പറഞ്ഞിരുന്നു.... അവൾ ഒന്ന് ഫ്രഷ് ആയി താഴേക്ക് പോയി....
ശിവാ.... നീനു ഓടിവന്നു കെട്ടിപിടിച്ചു....
അച്ഛാ ചീത്ത... ശിവയെ തൊടാൻ വിട്ടില്ല... വിളിച്ചെണ്ട പറഞ്ഞു... എന്നേ എടുത്തോണ്ട് വന്നു.... അവൾ സങ്കടത്തോടെ മുഖം വീർപ്പിച്ചു കണ്ണ് നിറച്ചു പറഞ്ഞു...
ഏട്ടത്തിയമ്മ ഉറങ്ങിക്കോട്ടെ പറഞ്ഞു രുദ്രേട്ടൻ അവളെ എടുത്തോണ്ട് വന്ന സങ്കടം ആയിരുന്നു... പാൽ പോലും കുടിക്കാതെ വാശിയിൽ ആയിരുന്നു...
എന്നേ വിളിക്കാറുന്നില്ലെടാ... ഞാൻ ഉറങ്ങിപ്പോയി...
മെഡിസിന്റെ സെടെഷൻ ആണെന്ന് അർഷിക്ക പറഞ്ഞു അതാണ് വിളിക്കാഞ്ഞേ.... (കൃഷ് )
അച്ചോടാ അമ്മേടെ മോളെ അങ്ങനെ ഒക്കെ പറഞ്ഞോ... നമ്മൾക്കേ അച്ഛയോട് മിണ്ടണ്ട.... നല്ല അടികൊടുക്കാട്ടോ... അവളെ കവിളിൽ കിസ്സ് കൊടുത്തതും അവൾ ചിരിച്ചോണ്ട് തലയാട്ടി... വാ പാൽ കുടിക്കാം....
ഇപ്പൊ വേദനയുണ്ടോ.....
അത് ആ അസുരൻ രാത്രി തടവി തന്നിരുന്നു... ഇപ്പൊ വേദന ഒന്നും ഇല്ല...
ഏട്ടൻ മർമ്മം ഒക്കെ അറിയാം... ഞങ്ങൾക്ക് എന്തെങ്കിലും വന്ന ഏട്ടൻ തടവി തരാറ്....
എന്റെ കഴുത്തു ഒടിച്ചതും ആ അസുരൻ തന്നെയാണ്...
ഏട്ടന് ഒരുപാട് ഇഷ്ടം ആയോണ്ട് ആണ്...
സ്നേഹിച്ചോരൊക്കെ വിട്ടു പോയിട്ട് ഉള്ളു.
ആ പേടിയാ ആ ദേഷ്യവും.... ഞങ്ങൾക്ക് ഒക്കെ ഒരു ചെറിയ പനി വന്ന പോലും പേടിയാ.... ഇതിന്റെ പേരിൽ ഏട്ടനോട് ദേഷ്യം കാണിക്കല്ലേ സങ്കടത്തോടെ കൃഷ് പറയുന്നേ കേട്ടു അവൾക്ക് വാത്സല്യം ആയിരുന്നു തോന്നിയെ....
എനിക്ക് ഇതൊക്കെ ട്രെയിനിങ് എക്സ്പീരിയൻസ് ആണ് മോനെ... ജീവിതകാലം മൊത്തം സഹിക്കണ്ടേ... അവൾ ചെറുചിരിയോടെ പറഞ്ഞു....
അപ്പോഴേക്കും അവർ ഫുഡ് ഒക്കെ എടുത്തു കൊണ്ട് അങ്ങോട്ട് വന്നു....
ഞാൻ ഉണ്ടാക്കാരുന്നു.... എന്നേ വിളിച്ചൂടാരുന്നോ...
ഓഹ് എന്നിട്ട് വേണം കെട്ടിയോളെ ഉറങ്ങാൻ വീട്ടില്ലെന്ന് പറഞ്ഞു മെക്കിട്ട് കേറാൻ... ഞാൻ ഉണ്ടാക്കിയിട്ടുണ്ട് വന്നു കഴിച്ച മതി.... (അർഷി )
ആരുണ്ടാക്കിയെ എന്ന പറഞ്ഞെ... ആദി പ്ലേറ്റ് എടുത്തു കൊണ്ട് വന്നു...
നീയുണ്ടാക്കിയത് ആണേലും ഞാൻ ഉണ്ടാക്കിയെ പോലല്ലേ... നമ്മൾ ഒന്നല്ലേ... അർഷി അവന്റെ താടിയിൽ കൊഞ്ചിച്ചു പറഞ്ഞു....
ഒന്ന് പോടാ ഒലിപ്പിക്കണ്ട്.... ശിവക്ക് അറിയോ ഇങ്ങനെതെ ഒരു കുഴിമടിയൻ ലോകത്ത് ഉണ്ടാവില്ല... ഒരു ജോലി ചെയ്യില്ല... അതിന്ന് വളം വെക്കാൻ രുദ്ര്...
ഇപ്പോഴും ഷർട്ട് വരെ അയെൻ ചെയ്തു കൊടുക്കുന്ന രുദ്രാ... (ആദി )
വിയർപ്പിന്റെ അസുഖം ഉണ്ട് ശിവാ അതോണ്ടാ... അർഷി ചമ്മലോടെ പറഞ്ഞു...
വല്ല പെൺകുട്ടിയോളെ പിറകെ നടക്കാൻ പറ... മേലനങ്ങാൻ ഒരു മടി ഉണ്ടാവില്ല... വായിനോക്കി.... (ആദി )
വായിനോക്കി നിന്റെ അമ്മായിഅപ്പൻ...
നിന്റെ പ്രണയം പൊട്ടിപൊളിഞ്ഞു പോയെന്നു വെച്ചു ബാക്കിയുള്ളോർക്ക് പ്രണയിക്കണ്ടേ...
ഇത് പ്രണയോ.... അഞ്ചു പോയ മഞ്ജു അല്ലേൽ ചിഞ്ചു... അതും പോരേൽ അവളുമാരെ അനിയത്തി... എന്നിട്ട് അതിന്ന് പേര് പ്രണയം... ആദി പുച്ഛത്തോടെ പറഞ്ഞു....
ചുമ്മാതാ ഏട്ടത്തിയമ്മേ... അർഷിക്ക ആരെ പിറകിൽ പോക്കൊന്നും ഇല്ല...
എന്ത് സാധനം നോക്കിയേ ശിവ... ഇവന്റെ
കൂട്ട് കക്ഷിയാ ഇവനും... രണ്ടും കൂടി ചേർന്ന വായിനോട്ടത്തിൽ പി എച് ടി എടുത്തിരിക്കുന്നെ...
രുദ്ര് ഒരു ചിരിയോടെ ഇതൊക്കെ കേട്ട് ഇരുന്നേ ഉള്ളു....
അത് ഞാൻ സമ്മതിക്കുന്നു... അർഷിക്കയുടെ ബലത്തില കൃഷിന്റെ വായിനോട്ടം.... അത് പറഞ്ഞു കിച്ചു കേറി വന്നു....
എന്തിനാ അർഷിക്ക പറയിപ്പിക്കുന്നെ...
ശിവ കളിയാക്കി പറഞ്ഞു....
ആക്ഷ്വലി ഇവനെ ഒരുത്തി തേച്ചു.... ആത്മാർത്ഥ പ്രണയം ആയിരുന്നെ.. കാരണം എന്താ പറഞ്ഞെ അറിയോ കണ്ട പെൺപിള്ളേർ ആയി റിലേഷൻ ഉണ്ട്... പെൺകുട്ടിയോളെ പറഞ്ഞു പറ്റിക്കാല എന്നൊക്കെ പറഞ്ഞു... ഏതോ ഒരു പെണ്ണ് ആയിരുന്നുത്രെ അത് പറഞ്ഞത്...
അവളെ വാക്ക് കേട്ട് ഇവന്റെ പെണ്ണ് ബ്രേക്ക്‌അപ് പറഞ്ഞു പോയി... അതിന്റെ വാശിക്ക വായിനോട്ടം.... (ആദി )
ആദി അത് പറഞ്ഞതും കിച്ചുന്റെയും ശിവയുടെയും തരിപ്പിൽ ഒന്നിച്ചു കേറി....
അവർ പരസ്പരം ദയനീയമായി നോക്കി...
ആ പെണ്ണ് ശിവ ആണെന്ന് അറിഞ്ഞ അർഷിക്കയുടെ അവസ്ഥ... അവന്ന് ചിരിയും വരുന്നുണ്ടായിരുന്നു....
എന്നെങ്കിലും അവളെ എന്റെ കയ്യിൽ കിട്ടും... അവൾക്കായ് ഞാൻ ഒരു സമ്മാനം വെച്ചിട്ടുണ്ട്... ഇത്രയും കാലം ആയിട്ട് മനസ്സിൽ നിന്നും പോയിട്ടില്ല ഒന്നും ... (അർഷി )
നിന്റെ മാത്രം അല്ലടാ ഞാനും വെച്ചിട്ടുണ്ട് ഒരു സമ്മാനം.... അവളെ ഒന്ന് കാണാൻ വേണ്ടി എത്ര തിരഞ്ഞു അറിയോ...
അന്വേഷിക്കാത്ത സ്ഥലം ഇല്ല.... വഴിപാട് പോലും നേർന്നിട്ടുണ്ട്.... മരിക്കുന്നേൽ ഇടക്ക് ഒരു പ്രാവശ്യം ഒരേ ഒരു പ്രാവശ്യം കണ്ട മതിയാർന്നു.രുദ്ര് പെട്ടന്ന് പറഞ്ഞു...
ശിവക്ക് തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് മനസിലായി... ഏത് നേരത്ത് തോന്നിയ പൊട്ട ബുദ്ധി ആണാവോ അവൾ പിറുപിറുത്തു...
നിനക്ക് ആ പെണ്ണിനെ ഇഷ്ടം ആയില്ലെന്ന് ഞാൻ എന്താ ചെയ്യണ്ടേ.
നീയെന്തിനാ എന്റെ മെക്കിട്ട് കേറുന്നേ.
അർഷിയല്ലേ അവളെ കെട്ടുന്നേ...
ഏട്ടന്റെ ഭാര്യയും അനിയന്റെ ഭാര്യയും തമ്മിൽ എന്നും തല്ല്... വീട്ടിൽ എപ്പോഴും വഴക്ക് വക്കണവും... മൂത്ത മരുമോളെ കൂടെ നിക്കണോ ഇളയ മരുമോളെ കൂടെ നിക്കണോ അറിയാതെ നിൽക്കുന്ന ഉപ്പയും ഉമ്മയും... ഭാര്യ വേണോ കുടുംബം വേണോ എന്ന് അറിയാണ്ട് നിൽക്കുന്ന നിങ്ങൾ.... ഇതേ സംഭവിക്കു വീട്ടിൽ....
ടാ ഇതൊക്കെ നിന്റെ തോന്നലാ... ആ കുട്ടിയെ അർഷിക്ക് ശരിക്കും ഇഷ്ടം ആണ്... അവന്റെ പെഴസണൽ കാര്യത്തിൽ ഞാൻ എങ്ങനെ ഇടപെടാ...
എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലേ....
അവൾ വേണ്ട അർഷിക്ക്....
നിന്റെ ഇഷ്ടം ഞാൻ നോക്കിയ മതി...
അവൻ എന്തിന് നോക്കുന്നെ...
ഞാൻ ആണോ വലുത് ആ പെണ്ണോ....
എനിക്ക് വലുത് നീ തന്നെയാ പക്ഷെ അർഷിടെ ഭാര്യ അല്ലെ... എനിക്ക് സ്വന്തം അനിയത്തി പോലെ അല്ലേ ആവാ...
എന്ന അവളെ കെട്ടിപിടിച്ചു ഇരുന്നോ....
ആനി കോനി പറഞ്ഞു എന്റെ അടുത്തേക്ക് വരണ്ട....
ആനി.... അവന്റെ ഇഷ്ടം അല്ലെ നോക്കണ്ടേ അവൻ സ്നേഹിക്കുന്ന പെണ്ണിനെ ഒഴിവാക്കാൻ ഞാൻ എങ്ങനെ പറയാ...
ഒന്നുകിൽ ഞാൻ... അല്ലെങ്കിൽ അവൾ...
ഏത് വേണമെന്ന് തീരുമാനിച്ചോ.... എന്തൊക്കെ പറഞ്ഞാലും ആ പെണ്ണിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല.... അവളും ഞാനും ആ വീട്ടിൽ ഒന്നിച്ചു താമസിക്കുന്നു കരുതണ്ട.
എന്നേ ധർമ്മ സങ്കടത്തിൽ ആക്കല്ലേ ആനി... ഞാൻ കണ്ടിടത്തോളം നല്ല കുട്ടിയാ....
അപ്പൊ ഞാൻ ആണല്ലേ ചീത്ത.... ആയിക്കോട്ടെ.... പക്ഷെ ഒരു ദിവസം പോലും ആയിഷമെൻഷനിൽ ഉള്ളവർ സന്തോഷത്തോടെ കഴിയുന്നു കരുതണ്ട.
മൂത്ത മോനെ വേണോ അർഷിയെ വേണോ ചിന്തിച്ചു ടെൻഷൻ അടിച്ചു ജീവിക്കട്ടെ ഉപ്പയും ഉമ്മയും... ഏട്ടനും അനിയും രണ്ടു വഴിക്ക് പോകട്ടെ...
ഇപ്പൊ നിനക്ക് എന്താ വേണ്ടേ....
അർഷിയുടെ ജീവിതത്തിൽ ആ പെണ്ണ് വേണ്ട.... എനിക്കിഷ്ടം അല്ല....
സമ്മതിച്ചു.... അർഷി ആ പെണ്ണിനെ കെട്ടില്ല... ഇത് അംജദ് അമറിന്റെ വാക്ക് ആണ് പോരെ..... ഇനി ഒന്ന് ചിരിക്കാൻ പറ്റോ ആനകുട്ടിക്ക്.... കവിളിൽ കിസ്സ് തന്നൊണ്ട് പറഞ്ഞതും അവളിൽ പുഞ്ചിരി വിരിഞ്ഞു ....
അല്ലേലും എനിക്ക് അറിഞ്ഞുടെ ഞാൻ പറയുന്നേ അനുസരിക്കുന്നു.... താങ്ക്യു...
ലവ് യൂ....
ഇതിന്റെ പേരിൽ എന്തൊക്കെ സംഭവിക്കോ ആവോ പടച്ചോന്ന് അറിയാം
അർഷി അറിഞ്ഞ എന്റെ കാര്യം .....
അർഷിക്കാന്റെ പെണ്ണിനെ ഞാൻ കണ്ടെത്തി തരും.. ഇത് ശിവാനിയുടെ വാക്ക് ആണ്... കൃഷിന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടലോടെ അവരെ നോക്കി.
അർഷിക്കയെ ഈ അവസ്ഥയിൽ ആക്കിയ പെണ്ണിന്റെ തലയിൽ ഇടിത്തീ വീഴും നോക്കിക്കോ.... ഏതെങ്കിലും ഒരു വൃത്തികെട്ടവനെ കെട്ടി ജീവിതം കോഞ്ഞാട്ട ആയിപോട്ടെ ... അമ്പിള്ളേരെ പിറകെ നടക്കുന്ന ഒന്നായ് പോട്ടെ അത്... അവളെ കെട്ടിയോൻ അവളെ വിട്ടു വേറെ കെട്ടും....അവളെയും അവളെ ഫാമിലിയും.....
ഇങ്ങനെ ഒന്നും പറയല്ലേ കൃഷ് ... കിച്ചു
ബാക്കി പറയാൻ വിടാതെ അവന്റെ വാ പൊത്തി....
നിനക്ക് എന്താടാ അതിന്ന്... (ആദി )
ഒന്നുല്ലേലും ഒരു പെണ്ണ് അല്ലേടാ അങ്ങനെ ഒന്നും പറയരുത്... ശിവയും ദയനീയമായി പറഞ്ഞു....
നിങ്ങൾക്ക് അതിന്ന് ആ പെണ്ണിനെ കണ്ട
അറിയോ.... (കിച്ചു )
അംജുക്കന്റെ ആനി ആണത്... അംജുക്കന്റെ കൂടെ ആ പെണ്ണിനെ പലപ്പോഴും കണ്ടിട്ടുണ്ടെന്ന് അവൾ പറഞ്ഞിന്... (അർഷി )
പിന്നെ വിഷയം മാറ്റാൻ ആയി വേറെന്തൊക്കെ പറഞ്ഞു കിച്ചു.... ശിവയും അതിന്റെ കൂടെ കൂടി... ഇനിയു കേൾക്കാൻ വയ്യ... ഇവന്ന് ഇനി എവിടുന്നു പെണ്ണിനെ ഒപ്പിക്കും.... എന്തോ ഓർത്തെന്നവണ്ണം അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു.... അവൾ വേഗം അടുക്കളയിലേക്ക് പോയി... കിച്ചു അവളെ നോക്കിനിന്നു... അവളുടെ മനസ്സിൽ എന്താരുന്നുന്നു അവന്ന് അറിയാരുന്നു... അവളുടെ അവസ്ഥ ഓർത്തു വല്ലാത്ത വേദന തോന്നി അവന്നും.
🔥🔥🔥
കുറച്ചു കഴിഞ്ഞു അർഷിയെ കാണാൻ കുറച്ചു പേര് വന്നു... അവർക്ക് കൂൾ ഡ്രിങ്ക്സ് കൊടുക്കുമ്പോൾ ആയിരുന്നു ഒരു പോലിസ് യൂണിഫോമിൽ ഒരാൾ വന്നു അർഷിക്ക് കുറച്ചു ഫയൽസ് കൊടുത്തേ.... ആദിയും രുദ്ര് അവരെ കൂടെ ഉണ്ടാരുന്നു... അയാളെ കണ്ടതും ശിവയുടെ മുഖം വിളറി വെളുത്തു....
സബ് ഇൻസ്‌പെക്ടർ അർജുൻ... ആയാളും അവളെ കണ്ടു... അയാൾ ഭീതിയോടെ അവളെ നോക്കിയേ.... ഫയൽ കൊടുത്തു അയാൾ പുറത്തേക്ക് പോയി... അവർ സീരിയസ് ആയി ചർച്ച ആണെന്ന് കണ്ടതും അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങി.... പോലിസ് ജീപ്പിന്റെ സൈഡിൽ ആയി അർജുൻ നില്കുന്നെ അവൾ കണ്ടു...
ശിവാനി മേടം ഇവിടെ.... അഗ്നിവർഷ് സാർ ഇവിടെ ഉണ്ടോ....
ഇല്ല അബ്രോട് ആണ്... സാർ എന്താ ഇവിടെ എറണാകുളം ഒക്കെ വിട്ടോ....
നിന്നെ പേടിച്ചു ട്രാൻസ്ഫർ വാങ്ങി വന്നതാ.... ഇതിപ്പോ പുലിമേടയിലേക്ക് കേറിയ പോലെ ആയല്ലോ....
ആ പ്രശ്നം ഒക്കെ കഴിഞ്ഞത് അല്ലേ... പിന്നെന്തിനാ എന്നേ പേടിക്കുന്നെ...
ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചത് നീ..
പതിനെട്ടു വയസ്സ് ആയില്ല... സ്വാഭാവികം ആയും ആരും ചെയ്യുന്നതേ ഞാൻ ചെയ്തുള്ളു... വണ്ടിയുടെ ഹാൻഡ്‌ലിൽ കൈ വെച്ചപ്പോ നിന്റെ കയ്യുടെ മുകളിൽ ആയത് ഞാൻ ശ്രദ്ധിച്ചു പോലും ഇല്ല....
പിന്നെ കുറച്ചു കുടിച്ചിരുന്നു അതോണ്ട് മോശം ആയി സംസാരിച്ചു അത് തെറ്റ് തന്നെയാ.... അതിനാണ് സ്റ്റേഷനിൽ കേറി തല്ലിയെ... അതിന്റെ കൂടെ നീ കരഞ്ഞോണ്ട് അർജുൻ സാറിനെ ഒന്നും ചെയ്യല്ലേ പറഞ്ഞു.... നിന്നെ കരയിച്ചു പറഞ്ഞു അതിന്ന് വീട്ടിൽ കേറി വന്നു വീണ്ടും തല്ലി കയ്യോടിച്ചു.... സസ്പെൻഷനും വാങ്ങി തന്നു....
ഞാൻ കേസ് കൊടുക്കാൻ പോയി അപ്പോഴാ അറിഞ്ഞേ.... നിനക്ക് വേണ്ടി പന്ത്രണ്ട് പേരെ അതിക്രൂരമായി കൊന്ന അഗ്നിയുടെ കഥ.... ബോഡി കണ്ടു പോലിസ് പോലും പേടിച്ചു മുഖം തിരിച്ചുന്ന പറഞ്ഞെ.... അന്ന് കേസ് അന്വേഷിച്ച പോലീസുകാരനെ നടുറോട്ടിൽ ഇട്ട അഗ്നി വെട്ടികൊന്നേ ... അതിന്റെ പിന്നിൽ ഉള്ള രണ്ടു ബിസിനസ്കാർ വീട്ടിൽ ആത്മഹത്യ ചെയ്തു... അതിന്റെ പിന്നിൽ അഗ്നി ആണെന്ന് രഹസ്യം ആയ പരസ്യം.... ജീവിക്കാൻ ആഗ്രഹം ഉള്ളോണ്ട് കേട്ടപ്പോ തന്നെ ഞാൻ ട്രാൻസ്ഫർ വാങ്ങി ഇങ്ങ് പൊന്നു....
അഗ്നിയെ പറ്റി ഇവിടർക്കും അറിയില്ല... എന്റെ വിവാഹം കഴിഞ്ഞു....എന്റെ ഭർത്താവ് ആണ് രുദ്രദേവ്... അർഷാദ് അമറിന്റെ ഫ്രണ്ട് ആണ്.... അഗ്നിയെ പറ്റി അർഷാദ് രുദ്ര് മറ്റാരും അറിയരുത്.... എന്റെ വാക്ക് ധിക്കരിച്ച പറയണ്ടല്ലോ.... വീണ്ടും അഗ്നിയെ കണ്ടു മുട്ടാതിരിക്കട്ടെ സാർ....
മാടത്തെ പോലും അറിയുന്ന ഭാവം നടിക്കില്ല... ജീവിച്ചു കൊതി തീർന്നില്ല എനിക്ക്....കയ്യിൽ ഇപ്പോഴും സ്റ്റീൽ ആണ്
അയാൾ കൈ തടവി ദയനീയമായി പറഞ്ഞു....
അവളൊന്ന് മൂളി.... പിന്നെ അകത്തേക്ക് പോയി.... അഗ്നിവർഷ്....He is no more....
Will never come back... അവൾ കണ്ണിൽ നിന്നും ഉതിർന് വീണ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു... താൻ ശ്രീ മംഗലത്തെ അടുക്കളയിൽ ആയോണ്ട് പുറം ലോകം ആയി ഒരു ബന്ധം ഇല്ല അതോണ്ട് തന്നെ എന്നേ ആരും കാണാറില്ല... പേടിക്കണ്ട ആവിശ്യം ഇല്ല... ഇപ്പോൾ ആനിയുടെ പാസ്റ്റ് അറിയുന്ന ഒരുപാട് പേര്... എത്ര നാൾ ഇങ്ങനെ.... ആലോചിച്ചിട്ട് അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.... ഇവിടുന്ന് പോകണം... എത്രയും പെട്ടന്ന് പോകണം... അംജുക്ക ഉള്ള നാട്ടിൽ ഇനി ഞാനും വേണ്ട....
ശിവക്ക് പിന്നെ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.... വല്ലാത്ത അസ്വസ്ഥത അവളെ പൊതിഞ്ഞു.... അനർത്ഥങ്ങൾ എന്തൊക്കെയോ സംഭവിക്കുന്ന പോലെ..
🔥🔥🔥🔥
രുദ്ര് അർഷിയും ഒരു ആവിശ്യത്തിന് വേണ്ടി ബീച്ചിൽ പോയതാരുന്നു....
അവർ ഒരാളോട് സംസാരിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അർഷിയുടെ കണ്ണുകൾ ഒരു പെൺകുട്ടിയിൽ ഉടക്കിയത്.... അവളുടെ മുഖം ഓർത്തെടുത്തതും അവനിൽ ദേഷ്യം പടർന്നു കയറിയിരുന്നു.....രുദ്രിനോട് ഒരു മിനിറ്റ് പറഞ്ഞു അവൻ ആ പെൺകുട്ടിയുടെ പിറകെ പോയി.....
........ തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬