ശിവരുദ്രാഗ്നി
by IFAR
🔥PART 66🔥
ദേഹത്തു തൊടുന്നോടാ പറഞ്ഞു അവൾ കയ്യുയർത്തിയതും രുദ്രിന്റെ അടി അവളുടെ കവിളിൽ വീണിരുന്നു ...
അർഷിയും അവളും ഞെട്ടലോടെ രുദ്രിനെ നോക്കിയേ....
ഈ ബാസ്റ്റഡ്ന് വേണ്ടിയാണോ എന്നേ തല്ലിയെ.... ഞാൻ ആരാണെന്നു അറിയോ നിനക്ക്.... ദേഷ്യത്തോടെ രുദ്രിന്റെ നേർക്ക് കയ്യൊങ്ങി....
അർഷി ദേഷ്യം കൊണ്ട് വിറച്ചു... അവളെ നേർക്ക് കയ്യൊങ്ങിയെങ്കിലും രുദ്രിന്റെ രണ്ടാമത്തെ തല്ല് അവൾക്ക് വീണിരുന്നു.
അവൾ നിലത്തു വീണു....
മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഇവിടെ തന്നെ കൊന്ന് കുഴിച്ചു മൂടും അവൻ കൈ ചൂണ്ടി....
അവൾ പേടിയോടെയും അതിനേക്കാൾ ഉപരി നാണക്കേടോടെയും അവരെ നോക്കി.... ചുറ്റും ആൾക്കാർ കൂടിയിരുന്നു
അവർ സഹതാപത്തോടെ അവളെ നോക്കി....
ഐ വിൽ ഷോ യൂ.... അവൾ നിലത്തു നിന്നും പിടഞ്ഞു എഴുന്നേറ്റു....
നീ ഉലത്തും ഒന്ന് പോടീ.... അർഷി പുച്ഛത്തോടെ പറഞ്ഞു....
നിനക്ക് ഉണ്ടല്ലോ വീട്ടിൽ അമ്മയും പെങ്ങൾ ഒക്കെ.... അവരോട് ഇങ്ങനെ തന്നെ ആയിരിക്കും പെരുമാറുന്നെ.... അതാണല്ലോ എന്റെ മെക്കിട്ട് കേറുന്നേ...
അല്ല കൂട്ടുകാരൻ കൂട്ടികൊടുപ്പാണോ നിന്റെ പെങ്ങളെയും....
അവൾ രുദ്രിന്റെ നേരെ ചീറി....
നാക്കിന്ന് എല്ലില്ലെന്ന് വെച്ചു എന്തും വിളിച്ചു പറയാന്ന് ആണോ .... അർഷിയുടെ അടിയും അവളെ കവിളിൽ പതിഞ്ഞിരുന്നു....
എനിക്ക് വീട്ടിൽ ഒരു പെങ്ങൾ ഉണ്ടെങ്കിൽ ഇവന്ന് ഞാൻ സന്തോഷത്തോടെ കെട്ടിച്ചു കൊടുക്കും.... എൻ നന്പൻ ഇവൻ എൻ ഉയിർ.... അർഷിയെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു....
അവളുടെ കണ്ണുകളിൽ പക എരിഞ്ഞു....
അർഷിയുടെ തോളിൽ വെച്ചിരിക്കുന്ന രുദ്രിന്റെ കയ്യിൽ അവൾ പകയോടെ നോക്കി....
ഫ്രണ്ട്ഷിപ്.... നന്പൻ... ഉയിർ.... കൊള്ളാം എനിക്കിഷ്ടം ആയി ഇത്....
അവൾ പുച്ഛത്തോടെ പറഞ്ഞു....
ഈ തോളിൽ ഇരിക്കുന്ന കൈ എടുത്തു ഇവന്റെ കവിളിൽ തല്ലിച്ചില്ലെങ്കിൽ എന്റെ പേര് ഷെറിൻ എന്നല്ല.... അവൾ വെല്ലുവിളിച്ചു കൊണ്ട് രുദ്രിന് നേരെ കൈ ചൂണ്ടി....
ഒന്ന് പോടീ പുല്ലേ.... അവളും അവളെ ഒരു ഭീക്ഷണിയും... പെണ്ണായി പോയി അല്ലെങ്കിൽ എന്റെ ചെക്കന്ന് നേരെ വിരൽ ചൂണ്ടിയ നിന്നെ വടിച്ചെടുക്കേണ്ടി വന്നേനെ.... അർഷിയും അവളെ നേരെ കൈ ചൂണ്ടി പറഞ്ഞു....
അവൾ ഒരു പുഞ്ചിരിയോടെ അർഷിയുടെ കൈ വിരലിൽ പിടിച്ചു... തല്ലാൻ പൊക്കിയ കൈ കൊണ്ട് എന്നേ തലോടിച്ചോളാം.... അവൾ ഗൂഡമായ ചിരിയോടെ പറഞ്ഞു....
നീ വാടാ ഇതിന്ന് മെന്റല പറഞ്ഞു രുദ്ര് അവനെയും കൂട്ടി തിരിഞ്ഞു നടന്നു....
നീയെന്തിനാ ഷെറി വേണ്ടാത്ത പണിക്ക് പോയെ...നിനക്ക് മിണ്ടാതിരുന്നെങ്കിൽ തല്ല് കിട്ടാരുന്നോ.. ആകെ നാണക്കേട് ആയി....കൂടെയുള്ള പെണ്ണ് അവളോട് സഹതാപത്തോടെ പറഞ്ഞു...
ഒരുത്തന്ന് തൊട്ട മറ്റവന്ന പൊള്ളുന്നെ...
അവരെ തമ്മിൽ പിരിച്ചു രണ്ടു വഴിക്ക് ആക്കിയിട്ടേ ഇതിന്ന് ഞാൻ മറുപടി പറയുള്ളു.... വായിൽ കിനിഞ്ഞ ചോര തുപ്പികൊണ്ട് അവർ പോകുന്ന നോക്കി പകയോടെ അവൾ മുരണ്ടു....
ടാ ഏതാ ആ പെണ്ണ്.... നീയും ആയി എന്താ പ്രശ്നം.... (രുദ്ര് )
അന്ന് അനുന്റെ പ്രശ്നത്തിൽ റെസ്റ്റോറന്റ്ൽ വെച്ചു എന്നേ ഫൂൾ ആക്കി പോയില്ലേ അവള അത്....ഞാൻ ഒന്നും ചെയ്തില്ല എന്നേ കണ്ടപ്പോൾ തന്നെ മെക്കിട്ട് കേറാരുന്നു....എന്തോ വ്യക്തിവൈരാഗ്യം തീർക്കുന്ന പോലെ....
ചോദിച്ചു വാങ്ങി അവൾ പോയി.... ഇനി അത് ഓർത്തു ടെൻഷൻ വേണ്ട.. (രുദ്ര് )
ടെൻഷനോ എനിക്കോ... കോപ്പുണ്ട്...
നിന്നോട് കയർത്തു സംസാരിച്ച ആ ടൈം തന്നെ ഞാൻ വെറുത്തു പോയതാ അതിന്നെ.... (അർഷി )
🔥🔥🔥
രാത്രി ആയിട്ടും ആദിയും രുദ്ര് അർഷിയും വന്നില്ല.... ആ പേര് പറഞ്ഞു നീനു കരച്ചിൽ തുടങ്ങി.... കൃഷ് ശിവയും ഒരുപാട് പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല.... ഫുഡ് കഴിച്ചില്ല....
ശിവാ നീ അവൾക്ക് ഒരു നല്ല പാട്ട് കൊടുക്ക്.... നീനുട്ടി അമ്മ പാട്ട് പാടി ചോർ തരൂല്ലോ... കിച്ചു അവളെ പോയി സോപ്പിട്ടു...
ഏട്ടത്തിയമ്മ പാട്ട് പാടോ.... കൃഷ് അത്ഭുതത്തോടെ ചോദിച്ചു...
ട കിച്ചു നിനക്ക് കേൾക്കാൻ വേണ്ടി ചുമ്മാ എന്റെ കൊച്ചിനെ പിടിച്ചു ഇട്ടൂല്ലേ..
അമ്മ പാട്.... ഞാൻ കരയൂല പാട്... പറഞ്ഞു നീനു അവളെ കേറിപിടിച്ചു....
അവൾ ഫുഡ് എടുത്തു നീനുനെ കൂട്ടി ഗാഡനിൽ പോയി... അവിടെയുള്ള പുല്ലിൽ ഇരുത്തി അവൾ ഇരുന്നു....
പൂങ്കുയിൽ പാട്ടു പുടിച്ചിരുക
പൂങ്കാട്രെ പുടിച്ചിരുക
പൗർണമി വാനം പുടിച്ചിരുക
പൂങ്കാട്രെ പുടിച്ചിരുക } (2)
ചിന്ന ചിന്ന നച്ചതിരം പുടിച്ചിരുക
സുട്രി വരും മിണ്മിനിങ്ങൾ പുടിച്ചിരുക
അടി കിളിയെ നീ സൊല്ല്
വെള്ളി നിലവാ നീ സൊല്ല്....
അവൾ ഗാഡനിൽ ഇരുന്നു ഓരോന്ന് കാണിച്ചു കൊച്ചു കുട്ടികളെ പോലെ കുസൃതി കാണിച്ചു പാടി ഫുഡ് കൊടുത്തു.
അംജുക്കനെ പിരിഞ്ഞ ശേഷം ആദ്യം ആയാണ് അവൾ പാടുന്നത് കിച്ചു കേട്ടത്.
എത്ര സങ്കടം വന്നാലും ദേഷ്യം വന്നാലും സന്തോഷം വന്നാലും അവൾ അത് പ്രകടിപ്പിച്ചിരുന്നത് പാട്ടിലൂടെ ആയിരുന്നു.
അംജുക്കക്ക് വേണ്ടി മാത്രം അവൾ പാടിയിട്ട് ഉണ്ടാരുന്നുള്ളൂ... നിറഞ്ഞ മനസ്സോടെ അവൾ പാടുന്നത് കേട്ട് അവന്റെ കണ്ണുകൾ നിറഞ്ഞു... കൃഷ് അവളെ പാട്ടിൽ ലയിച്ചു ചുറ്റും ഉള്ളത് അറിഞ്ഞു പോലും ഇല്ലാരുന്നു....
പാട്ട് കഴിഞ്ഞതും കൃഷ് ഓടി വന്നു അവളെ കെട്ടിപിടിച്ചു കവിളിൽ കിസ്സ് കൊടുത്തു....
കലക്കി ഏട്ടത്തിയമ്മേ... നന്നായിട്ടുണ്ട്.... അവൻ വീണ്ടും അവളെ കെട്ടിപിടിച്ചു....
എന്റെ അമ്മ... ഡോണ്ട് ടച്.... മുഖം കൂർപ്പിച്ചു പറഞ്ഞു നീനു മുഖം തുടച്ചു കൊടുത്തു അവൾ കിസ്സ് കൊടുത്തു....
പോടീ എന്റെ അമ്മ പറഞ്ഞു അവൻ വീണ്ടും കിസ് കൊടുത്തു...
എഞ്ചേ പറഞ്ഞില്ലേ.... പറഞ്ഞു തുടച്ചു കൊടുത്തു അവളെ കെട്ടിപിടിച്ചു....
കൃഷ് വാശിയോട് എന്റെ പറഞ്ഞു കെട്ടിപ്പിടിക്കാൻ നോക്കിതും നീനു അവന്റെ മെത്തേക്ക് ചാടി മുടിയിൽ പിടിച്ചു വലിച്ചു.... അടിക്കേം ചെയ്തു....
കുട്ടിപിഷാജേ നിന്റെ അമ്മ തന്നെ പറഞ്ഞു അവൻ തോൽവി സമ്മതിച്ചു.
ഇനി കിഷ് കൊടുക്കരുത് പറഞ്ഞു കവിളിൽ കടിച്ചു....
ഏട്ടത്തിയമ്മേ ഒന്ന് പിടിക്ക് ഈ കുരിപ്പിനെ ചോര വന്നു അവൻ അലറി...
ശിവ പിടിച്ചു മാറ്റാൻ നോക്കി... പിന്ന ആദ്യം തമ്മിൽ അടിയായി ശിവയെ നീനു കെട്ടിപിടിച്ചു...
എന്റെയാ..... മുഖത്ത് എല്ലാം കിസ്സ് കൊടുത്തു... അവൾ ഇക്കിളിയെടുത്ത ചിരിക്കാൻ തുടങ്ങി... നീനുവിന് അത് കണ്ടപ്പോൾ ഹരം കേറി അങ്ങനെ തന്നെ ചെയ്തോണ്ട് ഇരുന്നു.... ശിവയുടെ ച്ചിരി അവിടെ ചുറ്റും മുഴങ്ങി....
അതൊക്കെ കണ്ടു പിറകിൽ ആദിയും രുദ്ര് അർഷിയും ഉണ്ടാരുന്നു....
എല്ലാവരെ ചുണ്ടിലും ഉണ്ടായിരുന്നു ആ പുഞ്ചിരി....
🔥🔥🔥🔥
ഷെറിൻ .... നിന്റെ കവിളിൽ എന്താ... എന്താ പറ്റിയെ....അവൻ വെപ്രാളത്തോടെ അവളെ കവിളിൽ തൊട്ടു...
നിന്നെയരാ തല്ലിയെ എന്താ സംഭവം...
അവൻ ദേഷ്യത്തോടെ ചോദിച്ചു...
എന്നേ തല്ലിയവരെ തിരിച്ചു തല്ലാൻ എനിക്ക് ഒരുത്തന്റെ സഹായം വേണ്ട...
ഇരട്ടിയായ് കൊടുത്തിരിക്കും ഞാൻ...
അവിടുള്ള ബേസ് തട്ടിയെറിഞ്ഞു അലറി കൊണ്ട് പറഞ്ഞു....
അവളെ സ്വഭാവം അറിയുന്നൊണ്ട് തന്നെ അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല....
എന്താടാ... ഒരു സ്ത്രീ അങ്ങോട്ട് വന്നു
അവൾക്ക് ഭ്രാന്ത്... ഇപ്പോ തുടങ്ങിയത് ഒന്നും അല്ലല്ലോ... ഇനി ശിവാനിയുടെ മെക്കിട്ട് കൊടുത്തു സമാധാനിച്ചോളും അതാണല്ലോ പതിവ്... അവൻ അവൾ കേൾക്കാതെ മെല്ലെ പറഞ്ഞു...
അവൾ അവിടെയുള്ള ഹാളിലേക്ക് ചെന്നു
ഭിത്തിയിൽ ശിവാനിയുടെ ഒരു ഫോട്ടോ വെച്ചിരുന്നു... അതിൽ ഒരു കത്തികൊണ്ട് ആഞ്ഞു കുത്തി.... പിന്നെ തലങ്ങും വിലങ്ങും അതിൽ വരഞ്ഞുകൊണ്ടിരുന്നു.
പുഞ്ചിരിക്കുന്ന അവളുടെ ചുണ്ടിൽ അവൾ കുത്തി വരഞ്ഞു കൊണ്ടിരുന്നു...
പിന്നെ വായിൽ തോന്നുന്ന തെറിയൊക്കെ വിളിച്ചു പറഞ്ഞു അടുത്തുള്ള ബോക്സിൽ നിന്നും കറുപ്പ് നിറമുള്ള മഷിയെടുത്ത് മുഖത്തേക്ക് ഒഴിച്... എന്നിട്ട് അരിശം തീരാതെ ആ ഫോട്ടോ കീറി പറച്ചു എറിഞ്ഞു.... ഒരു അഗ്നിവർഷും ശിവാനിയും രണ്ടിനെയും കൊല്ലും ഞാൻ..
അവൾ പിറുപിറുത്തു കൊണ്ട് റൂമിലേക്ക് കേറി വാതിൽ വലിച്ചു അടച്ചു...
ഇന്നത്തെ കോട്ട കഴിഞ്ഞു സമാധാനം....
ഫോട്ടോ ഇങ്ങനെ ആണെങ്കിൽ നേരിട്ട് കണ്ട ആ പെണ്ണിന്റെ അവസ്ഥ എന്താകൊ എന്തോ.... ഒരിക്കലും ഇനി കണ്ടുമുട്ടാതിരുന്ന മതിയാരുന്നു അവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു...
ഒരു കാലത്ത് ഗുണം പിടിക്കില്ല ആ എരണം കെട്ടവൾ... എന്റെ മോളെ കണ്ണീരിനു കണക്ക് പറയേണ്ടി വരും നോക്കിക്കോ... ആ സ്ത്രീ നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു..
അത് എന്തോ ആകട്ടെ ഇവളെ നല്ലൊരു സൈക്കട്രിസ്റ്റ്നെ കാണിക്ക് അങ്ങനെ എങ്കിലും ശിവയോടുള്ള ദേഷ്യം കുറയോ നോക്ക്.... ഇല്ലെങ്കിൽ ഇതിനെ ഭ്രാന്താശുപത്രി കൊണ്ടിടേണ്ടി വരും... അവൻ അരിശത്തോടെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി
🔥🔥🔥🔥
രക്തത്തിൽ കുളിച്ചു കിടക്കുന്ന കുറെ പേര്... അംജദ്ന്റെ നേർക്ക് പിന്നിൽ നിന്നും വാളോങ്ങി വരുന്ന കുറച്ചു പേര്... അവന്റെ നേർക്ക് വാൾ വീശിയതും അവൾ അംജുക്കന്ന് അലറി കൊണ്ട് എഴുന്നേറ്റു.... അവൾക്ക് പേടി കൊണ്ട് ശരീരം കിടുകിടെ വിറക്കുന്നുണ്ടായിരുന്നു.
നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും ഒക്കെ വിയർപ്പ് ഒലിച്ചു താഴ്ന്നു... അവൾ ഭീതിയുടെ ചുറ്റും നോക്കി.... ഒരു സ്വപ്നം ആണെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.... ഹൃദയം ക്രമദീതമായി ഇടിച്ചു കൊണ്ടിരുന്നു.... തനിച്ചു റൂമിൽ ഉള്ളു അവൾക്ക് കൂടുതൽ ഭയം തോന്നി.
നീനുവിനെ കൂട്ടി ആദി പോയിരുന്നു... മദ്യം കുടിക്കാതെ ഉറക്കം വരില്ല... തല്ക്കാലം ഇവളെ കൂടെ കിടന്നു ഉറങ്ങിക്കൊള്ളാം പറഞ്ഞപ്പോ തടയാൻ തോന്നിയില്ല... രുദ്രിനോട് പിന്നെ മൈന്റ് ആകാതോണ്ട് അവൻ തിരിഞ്ഞു പോലും നോക്കാതെ പോയി.... അവൾക്ക് ഒറ്റക്ക് ആ റൂമിൽ നിൽക്കാൻ പോലും ഭയം തോന്നി.... അവൾ കൃഷ്ന്റെ റൂമിലേക്ക് പോയി....
വാതിൽ തുറന്നതും കണ്ടു അർഷിയും കൃഷ് രുദ്ര് അവിടെ കിടക്കുന്നെ.... ഇവർക്ക് സ്വന്തം റൂമിൽ കിടന്നുടെ ഞാൻ എവിടെ കിടക്കും... ശല്യപെടുത്താൻ തോന്നാത്തൊണ്ട് അവൾ വാതിൽ തിരിച്ചു അടച്ചു....
ശിവാ.... അർഷി വിളിക്കുന്നെ കേട്ട് തിരിഞ്ഞു നോക്കി...
നീയെന്താ ഈ രാത്രിയിൽ ഇവിടെ.... ഉറങ്ങിയില്ലേ....
ഒറ്റക്ക് കിടക്കാൻ പേടി... ആയോണ്ട്....
അവൻ ദേഷ്യത്തോടെ അവളെ നോക്കി....
അവന്റെ നോട്ടം കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു....
അയ്യേ ഇത്രയും ഉള്ളോ രുദ്രന്റെ പെണ്ണ്... ചില നേരത്തെ പെർഫോമൻസ് കണ്ട ചാൻസിറാണി പോലെ ആണല്ലോ....
അവൾ നിലത്തേക്ക് നോക്കി നിന്നെ ഉള്ളു
എന്തിനാ കരഞ്ഞേ.... ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.....
നോക്കി പേടിപ്പിച്ചില്ലേ....
അവൻ പെട്ടന്ന് പൊട്ടിച്ചിരിച്ചു..
നീയെന്താ നീനുവാ....
ഇഷ്ടം ഉള്ളവർ വഴക്ക് പറയുമ്പോ ആർക്കായാലും സങ്കടം വരും.... അവൾ കണ്ണ് തുടച്ചോണ്ട് പറഞ്ഞു....
ഇത് ഞങ്ങൾ കേട്ടറിഞ്ഞ ലച്ചുന്റെ സ്വന്തം ഷിവുട്ടിയുടെ സ്വഭാവം.... പൂച്ചക്കുട്ടി ശിവ...
ഇടക്ക് നിനക്ക് ബാധ കേറുന്നതാ നല്ല ബോൾഡ് ആയിട്ട്.....
അവൾ അതിന്ന് ചിരിച്ചേ ഉള്ളു.... രണ്ടു വർഷത്തെ അംജുക്കന്റെ ട്രെയിനിങ് ആണ് ആ ബോൾഡ്നെസ് .... അവൾ ഓർത്തു...
ഇവിടെ കിടന്നോ... ഞാൻ എന്റെ റൂമിലേക്ക് പൊക്കോളാം....
വേണ്ട അർഷിക്ക കിടന്നോ ഞാൻ എന്റെ റൂമിൽ കിടന്നോളാം...
അനുവാദം ചോദിച്ചു കേറി വരുന്ന ഫ്രണ്ടിനെക്കാൾ എനിക്ക് ഇഷ്ടം ശല്യം ആയി വരുന്ന ഫ്രണ്ടിനെ ആണ്... അതോണ്ട് ഇനിയിങ്ങനെ ഒഴിഞ്ഞു മാറിയ ഫ്രണ്ട് എന്ന സ്ഥാനം ഞാനും തിരിച്ചു എടുക്കും കേട്ടോ....
ഞാൻ പറഞ്ഞ ഡയലോഗ്.... അവൾ ചിരിയോടെ ഓർത്തു....
തിരിച്ചു പോകാതെ എന്നെ വിളിച്ചു എണീപ്പിച്ചു റൂമിൽ നിന്നും ഇറക്കി വീട്ടിരുന്നേൽ എനിക്ക് സന്തോഷം ആയേനെ... ഇത് ആരാനെ പോലെ തോന്നിച്ചേ....അവൻ ഇഷ്ടക്കേടോടെ പറഞ്ഞു...
ഇനി ശല്യപെടുത്തിക്കൊള്ളാം അവൾ ചിരിയോടെ പറഞ്ഞു....
ഇപ്പോഴത്തേക്ക് ഞാനും ക്ഷമിച്ചു.... അർഷി ചിരിയോടെ പറഞ്ഞു അവന്റെ റൂമിലേക്ക് നടന്നു.... ശിവ കൃഷിന്റെ റൂമിലേക്ക് പോയി.... കൃഷ്ന്റെ അടുത്തായി കിടക്കാൻ പോയതും അർഷി വാതിൽ തുറന്നു കേറി വന്നു.....
എന്താന്ന് അറിയില്ല എനിക്ക് ഒറ്റക്ക് കിടക്കാൻ ഒരു പേടി.... അർദ്ധരാത്രി... പ്രേതങ്ങൾ ഇറങ്ങുന്ന ടൈം.... പോരാത്തതിന് വെള്ളിയാഴ്ച്ച ആത്മക്കൾ എന്തായാലും ഇറങ്ങും.... പുറത്തു കൂടെ എന്തൊക്കെ നിഴൽ നടക്കുന്ന പോലെ....
അവൾ പേടിയോടെ ഞെട്ടി എഴുന്നേറ്റു....
ഞാൻ അതോണ്ട് ഇവനെ കൊണ്ട് പോവ്വ
പറഞ്ഞു കൃഷ്നെ എടുത്തു തോളിൽ ഇട്ടു
അയ്യോ ഞാനും കൂടി വരുന്നു.....
നിനക്ക് അല്ലേ കൂട്ടിന് നിന്റെ സ്വന്തം പ്രോപ്പർട്ടി ഉള്ളെ.... പോയി കിടന്നു ഉറങ്ങേടി.... അവൻ അതും പറഞ്ഞു വാതിൽ വലിച്ചു അടച്ചു...
എന്റെ പൊന്ന് അർഷിക്ക അത് പേടിച്ചു പാതിമരിച്ചിട്ട് ഉണ്ടാകും... കൃഷ് അർഷിയുടെ തോളിൽ ഒരു നുള്ള് കൊടുത്തു....
ടാ ചെക്കാ ഞാൻ താഴത്തിട്ട് പോകെ....
അവൻ എരിവ് വലിച്ചോണ്ട് പറഞ്ഞു....
അവളെ പേടി മാറ്റാൻ അല്ലേടാ നിന്റെ ചേട്ടൻ തെണ്ടി ഉള്ളെ...
അപ്പൊ ചാൻസ് ഇട്ടു കൊടുത്തേ ആണല്ലേ.....
En Nanbana Pol Yarum illa
Intha Bhoomiyila
En Natpukkuthaan Eedey illa
Intha Bhoomiyila
അർഷി ചിരിയോടെ പാടികൊണ്ട് കൃഷ്നെ കൊണ്ട് റൂമിലേക്ക് പോയി....
..... തുടരും