എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 67

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 67🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥67🔥                        

𝄟⃝✍️ ഇഫാർ 𝄟⃝🌷

വിവാഹം കഴിഞ്ഞ അവൻ സ്വന്തം ആയി ഒരു ഫ്ലാറ്റ് എടുത്തു മാറും... ഇനിയും ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കാൻ ആഗ്രഹിക്കുന്നില്ല.... എറണാകുളതേക്ക് പോകുന്ന പറഞ്ഞത്....

ഉമ്മാക്ക് അത് പറ്റില്ലെന്ന് തീർത്തു പറയാരുന്നില്ലേ.... (ആദി )

എന്നോഡോ ഉപ്പാനോടോ അതിന്ന് മിണ്ടലുണ്ടോ.... അത്യാവശ്യം വന്ന എന്തെങ്കിലും സംസാരിക്കും... ആയിഷു പിന്നെ പേടിച്ചു അടുത്തേക്ക് പോകുല...
ഞാൻ കൊടുത്ത ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കില്ല.... വീട്ടിൽ നിന്നും ഭക്ഷണം പോലും കഴിക്കില്ല.... ഈ ഒരു വർഷം ആയിട്ട് അവന്റെ ബിസിനസ് അല്ലാതെ അമർക്കന്റെ ബിസിനസ് പോലും നോക്കാറില്ല... ഞങ്ങളും കൂടി നൈശു ആയുള്ള വിവാഹത്തിന്ന് കൂട്ട് നിന്നു അവന്നെ ചതിക്കാൻ നോക്കിന്ന് അല്ലേ ഇപ്പോഴും പറയുന്നേ...

ഈ അംജുക്ക എന്താ ഇങ്ങനെ... ആരോടുള്ള വാശിക്ക സ്വന്തം ജീവിതം നശിപ്പിക്കുന്നത്... നൈശൂനെ നമ്മൾ ആയിട്ട് തന്നെ ഒഴിവാക്കി കൊടുത്തില്ലേ...
പിന്നെന്താ....അർഷി ദേഷ്യത്തോടെ പറഞ്ഞു 

ആരോടും മിണ്ടാതെ തിന്നേ കുടിക്കെ ചെയ്യാതെ എന്റെ മോൻ.... അതാ എനിക്ക് സഹിക്കാൻ പറ്റാത്തെ... എന്റെ മുഖം ഒന്ന് വാടിയ കൂടെകരയുന്ന ചെക്കന ഇപ്പൊ അന്യയെ പോലെ പെരുമാറുന്നെ... ഇതൊന്നും അധികം കാണുന്നെ മുന്നേ മരിച്ച മതിയാരുന്നു.... അവർ കരയുന്നത് കണ്ടു എല്ലാരേം കണ്ണ് നിറഞ്ഞിരുന്നു...

അർഷിടെ പെണ്ണിനെ അവനിൽ നിന്നും അകറ്റിയത് പോലും അജുക്കയും അർഷിയും ഒന്നിച്ചു നിൽക്കാൻ ആണ്... ഒരു വീട്ടിൽ സന്തോഷത്തോടെ താമസിക്കാൻ... അജുക്കക്ക് അത് തന്നെ ഇഷ്ടം... എന്നിട്ട് ഇപ്പൊ എല്ലാരേം വിട്ടു പോകുന്നോ... അതിന്ന് മാത്രം ആരാ ഈ സന... അംജുക്ക സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥൻ ആയിപോയോ.. ഇല്ല എന്റെ അംജുക്ക തെറ്റ് ചെയ്യില്ല... അംജുക്കയുടെ ഭാഗത്തു എന്തെങ്കിലും ന്യായം ഉണ്ടാകും.... ഒരു നിമിഷം അവനോട് തോന്നിയ ദേഷ്യതിന്ന് അവൾക്ക് അവളോട് തന്നെ ദേഷ്യം വെറുപ്പ് തോന്നി.... എങ്ങനെ അംജുക്കനെ തെറ്റിദ്ധരിക്കാൻ തോന്നി.... ദേഷ്യം തോന്നി.... ഇവരാണ് തെറ്റ്.... ഇവരിലാണ് തെറ്റ്.... എന്റെ അംജുക്ക ഒരു തെറ്റ് ചെയ്യില്ല.... ചെയ്യാൻ ആവില്ല.... അവൾ മനസ്സിൽ അത് ഉറപ്പിച്ചു...

അംജുക്കക്ക് അതാണ്‌ ഇഷ്ടം എങ്കിൽ അങ്ങനെ തന്നെ ചെയ്തോട്ടെ മൂപ്പർ ഹാപ്പി അല്ലേ.... അംജുക്ക ഹാപ്പി ആയി ഇരിക്കുന്നത് അല്ലേ നിങ്ങൾക്ക് കാണണ്ടേ.... ശിവ പെട്ടെന്ന് പറഞ്ഞു.....

ഒരു നിമിഷം അവിടം നിശബ്ദമായി....

അതും ശരിയാ.... അവന്റെ ഇഷ്ടം പോലെ നടക്കട്ടെ.... മക്കൾ തന്നോളം വലുതായ എന്താ പറയാ.... എന്തായാലും ഞാൻ ഇപ്പൊ ഒന്ന് തീരുമാനിച്ചു... നമ്മൾ ഏതായാലും ബാംഗ്ലൂർക്ക് തന്നെ തിരിച്ചു പോകാൻ പോവ്വാണല്ലോ.... ഇപ്പൊ നിക്കുന്ന ഈ വീട് അവന്റെ പേരിൽ എഴുതി കൊടുക്കാം... അവിടെ കഴിഞ്ഞോട്ടെ....  (അമർ )

എല്ലാവരും ഇഷ്ടകേടോടെ ആണെങ്കിലും ഒന്ന് മൂളി...

നിങ്ങളെ പ്ലാൻ എന്താ ഇനി.... ദേവരാഗത്തിലേക്ക് പോകുന്നില്ലേ ഇവിടെ സെറ്റിൽ ചെയ്യാൻ ആണോ ഉദ്ദേശം... (അമർ )

അച്ഛനും അമ്മയും ഉറങ്ങുന്ന വീട് ആണ്...
അത് വിട്ടൊരു ലോകം ഞങ്ങൾക്ക് ഇല്ല... പക്ഷെ ശിവ ഇവിടം വിട്ടു വരുമോ... അവളുടെ ലോകം ഇതാണ്.... (ആദി )

എല്ലാവരെ നോട്ടം ശിവയിലേക്ക് എത്തി...

അവൾ എന്തോ ആലോചിച്ചു നിൽക്കുന്നെ കണ്ടു....

മോളെ തീരുമാനം എന്താ.... അത് മാത്രം നടക്കുള്ളു.... ഇവരുടെ ആഗ്രഹം പറഞ്ഞുന്നു ഉള്ളു.... മോൾ എന്തഗ്രഹിച്ചാലും അത് ഇവർ അംഗീകരിക്കും.... ഉമ്മ അവളുടെ തലയിലൂടെ തലോടി കൊണ്ട് പറഞ്ഞു....

അവൾ എഴുന്നേറ്റു ദേവച്ചന്റെയും ലച്ചുന്റെയും രാഗിയമ്മയുടെയും ഫോട്ടോക്ക് മുന്നിൽ നിന്നു..... അവിടെ വെച്ച ലച്ചുന്റെ അസ്ഥികലശം എടുത്തു....

മരണത്തിൽ പോലും പിരിയാത്തവർ ആണ്.... ലച്ചുന്റെ അസ്ഥിതറ ഒരുക്കേണ്ടത് ദേവരാഗത്തിൽ ആണ്.... ലച്ചുന്റെ ആത്മാവിന് അപ്പോഴേ ശാന്തി കിട്ടുള്ളു... നിങ്ങളെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഒരിടം ലച്ചുനും കൊടുത്തൂടെ... രാഗിയമ്മക്ക് മനസ്സിൽ ആവും എന്റെ ലച്ചുനെ.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

ഞങ്ങൾക്ക് അതിൽ സന്തോഷം ഉള്ളു ഏട്ടത്തിയമ്മേ.... ലച്ചുന്റെ ആഗ്രഹം ആയിരുന്നു ഇവിടം സെറ്റിൽ ആവണമെന്ന് അതോണ്ട് മാത്രം ഇങ്ങനെ ചിന്തിച്ചേ.... രുദ്രേട്ടനും അത് തന്നെ ആണ് അഭിപ്രായം.... ഞാനും ആദിയേട്ടനും ഇക്കാര്യം അങ്ങോട്ട് എങ്ങനെ പറയുന്നു കരുതി ഇരിക്കരുന്നു.... ഇപ്പൊ സന്തോഷം ആയി.... കൃഷ് പറഞ്ഞതും എല്ലാരേം കണ്ണിൽ ഒരു നനവ് പടർന്നിരുന്നു....

അവൾ കണ്ണ് തുടച്ചു.... എനിക്ക് ഇവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്... എന്നിട്ട് ഞാനും ഇവരെ കൂടെ ദേവരാഗത്തിലേക്ക് വന്നോളാം... അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ അവിടെ അല്ലേ താമസിക്കണ്ടേ.... അവർ ആഗ്രഹിച്ച പോലെ ദേവരാഗത്തിലെ മരുമകൾ ആയി ജീവിച്ച മതി എനിക്കും.
എന്റെ അച്ഛനും അമ്മയും എന്നും എന്റെ കൂടെ ഉണ്ടാകും എനിക്ക് അത് മതി..

കൃഷ് ഓടിപ്പോയി അവളെ ഇറുക്കെ കെട്ടിപിടിച്ചു...

ഞങ്ങളെ വലിയൊരു ആഗ്രഹം ആണ് ഇത്.... എത്ര നന്ദി പറഞ്ഞാലും തീരില്ല.... താങ്ക്യു ഏട്ടത്തിയമ്മേ... അവൻ അവളുടെ നെറ്റിയിൽ കിസ്സ് കൊടുത്തു....

നിങ്ങളെ സന്തോഷം മാത്രം മതി എനിക്കും.... അവൾ വാത്സല്യത്തോടെ അവന്റെ കവിളിൽ കൈ വെച്ചു പറഞ്ഞു.

ഇതൊക്കെ കണ്ട നീനുവിന്റെ ഉള്ളിൽ കുശുമ്പ് കയറിയിരുന്നു.... രുദ്രിന്റെ മടിയിൽ ആയിരുന്നു അവൾ ഇരുന്നത്...
മുഖത്ത് ഒറ്റ അടി ആയിരുന്നു അവൾ....
പെട്ടെന്ന് ആയോണ്ട് തന്നെ അവന്ന് വേദനിച്ചു....

ആാാ.... എന്താടി അവൻ അവളെ നോക്കി കണ്ണുരുട്ടി....

ചഷ് ഉമ്മ കൊടുത്തു....

അതിന്ന്.... രുദ്ര് കണ്ണ് മിഴിച്ചു..

എന്റെ അമ്മയാ കൊക്കണ്ട പറഞ്ഞു ഇന്നലെ... അത് പറഞ്ഞു അവൾ ഇറങ്ങിഓടി... കൃഷ്‌ന്റെ കയ്യിൽ മാന്തി പറിച്ചു...

ഇതിന്ന് മെന്റല.... അവൻ അലറി...

 അവൾ ശിവയെ കെട്ടിപിടിച്ചു എടുക്കാൻ കൈ കാണിച്ചു.... ശിവ എടുത്തതും അവൾ നെറ്റിയിൽ കുഞ്ഞികൈ കൊണ്ട് തുടച്ചു.... എന്നിട്ട് അവൾ കിസ്സ് കൊടുത്തു

എന്റെ അമ്മയ കിസ്സ് കൊടുക്കണ്ട... കൃഷ് നെ നോക്കി കണ്ണുരുട്ടി പറഞ്ഞു....

എല്ലാ ടെൻഷൻ മറന്നു എല്ലാരും ചിരിച്ചു പോയിരുന്നു അവളുടെ കുശുമ്പ് കണ്ട്...

ഇങ്ങനെ പോയ നിന്റെ കാര്യം പോക്കാ....
അർഷി അർത്ഥം വെച്ചു അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.... രുദ്ര് കവിളിൽ തലോടി അറിയാതെ തന്നെ തലയാട്ടി പൊയ്...


എല്ലാരുടെയും ആഗ്രഹം ആണ് ദേവരാഗത്തിലേക്ക് എന്നേ കൊണ്ട് പോകണമെന്ന്... അവിടെ ജീവിച്ചമതിയെന്ന്... അച്ഛന്റെയും അമ്മയുടെയും അവിടെ വിളക്ക് അണിയാതിരിക്കാൻ ആണ് വാസുമാമ അവിടെ നില്കുന്നത്.... ഇതൊക്കെ മനസ്സിലായത് കൊണ്ടാണ് അവൾ അങ്ങനെ തീരുമാനം എടുത്തതും....
പോകുന്നതിന് മുൻപ് ചെയ്തു തീർക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്.... അഗ്നിവർഷ്.... ഒരിക്കലും എന്റെ ജീവിതത്തിലേക്ക് ഇനി അഗ്നി കടന്നു വരരുത്.... അത് കൂടി ചെയ്തു തീർത്തിട്ടെ
പോകാൻ കഴിയു.... പക്ഷെ ആരും അറിയാതെ തന്നെയർക്ക് സഹായിക്കാൻ പറ്റും.... രുദ്രിന്റെ കണ്ണ് വെട്ടിച്ചു ആരോടും സംസാരിക്കാൻ പോലും പറ്റില്ല... അർഷി ഒരു പോലിസ് ആണ് എന്തെങ്കിലും ഒരു ഡൌട്ട് മതി അഗ്നിവർഷിലേക്ക് എത്താൻ.
അത് എത്തിച്ചേരുന്നത് അവന്റെ തന്നെ തകർച്ച ആയിരിക്കും ... അംജുക്കയുടെ ജീവിതം ആയിരിക്കും... എന്നേ ആര് സഹായിക്കും അവളുടെ ഉള്ളിൽ ഹരിഅങ്കിൾ വിശ്വേട്ടൻ, ശാരദട്ടത്തി.... അപർണ്ണ... ഇവരുടെ മുഖം തെളിഞ്ഞു. ഇവരുടെ ഉള്ളിലെ എന്നോട് സ്നേഹം കണ്ടിട്ട് ഉള്ളു.  അപർണ്ണയാണ് നല്ലത് തോന്നി.... ധൈര്യം ഉള്ള കൂട്ടത്തിൽ ആണ് അവളുടെ മനസ്സിൽ പല കണക്ക് കൂട്ടലുകളും നടന്നു.... അവൾ എല്ലാരേം നോക്കി....

അവർ പിന്നെ നിക്ഷയത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയതും ശിവ അവരെ നോക്കി  റൂമിലേക്ക് നടന്നു...

                   🔥🔥🔥🔥

ശിവാ.... നൈശു വിളിക്കുന്നെ കേട്ട് ശിവ തിരിഞ്ഞു നോക്കി.... അവളുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ടു നൈശു പറയാൻ വന്നത് ഒന്ന് മടിച്ചു...

ഞാൻ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ് നൈശന... അത് അറിഞ്ഞിട്ടും എന്തിനാ എന്റെ മുമ്പിൽ വരുന്നേ... കൊല്ലാനും മടിക്കില്ല ഞാൻ... അറിയാലോ ആനിയെ....

നൈശു അപ്പോഴും അവളെ നോക്കി പുഞ്ചിരിചെ ഉള്ളു...

അറിയാം.... അംജുന്ന് ഒന്ന് നൊന്താ ഭദ്രകാളിആയി മാറുന്ന അവന്റെ ആനിയെ അത്ര പെട്ടന്ന് മറക്കാൻ എനിക്കെന്നല്ല ആർക്കും പറ്റില്ലല്ലോ... കണ്ടിട്ട് ഇല്ലെങ്കിലും അറിഞ്ഞിട്ടുണ്ട് അംജുക്കക്ക് തന്നോടുള്ള ഇഷ്ടം.... ഞാൻ വന്നത് എന്റെ ഭാഗം ന്യായീകരിക്കാൻ അല്ല... അംജുവും അർഷിക്കയും ഒന്നിച്ചു ഒരു വീട്ടിൽ ഉണ്ടാകാൻ അർഷിടെ പെണ്ണിനെ ഒഴിവാക്കിയ ആനിയെന്താ ഇപ്പോൾ അംജു ആ വീട്ടിൽ നിന്നും പോകാൻ പറഞ്ഞത്....

എന്റെ അംജുക്ക അറിയാതെ പോലും ഒരു തെറ്റ് ചെയ്യില്ല.... ഒരു കൈ കൊണ്ട് ശിക്ഷിക്കുമ്പോൾ മറു കൈ കൊണ്ട് തലോടാൻ ആ പാവത്തിന്ന് അറിയൂ... എന്നിട്ടും ഇവരെ വേദനിപ്പിക്കുന്നുണ്ടെ ങ്കിൽ അതിന്ന് പിന്നിൽ ശക്തമായ കാരണം ഉണ്ടാകും.അല്ലെങ്കിൽ ഇവർ തെറ്റ് ചെയ്തിട്ട് ഉണ്ടാകും... അപ്പോൾ തെറ്റ് ചെയ്ത ശിക്ഷ അനുഭവിക്കുക തന്നെ വേണം... അവർ അത് അർഹിക്കുന്നു.... അംജുക്കന്റെ നിഘണ്ടുവിൽ ചതിക്ക് മാപ്പില്ല.... (ശിവ )

പക്ഷെ നീ പറഞ്ഞ അംജു കേൾക്കും... പോകാതിരിക്കാൻ പറഞ്ഞൂടെ..
ആ ഉമ്മാന്റെ കരച്ചിൽ കണ്ടിട്ടും ഒന്നും തോന്നുന്നില്ലേ നിനക്ക്... (നൈശു )

ഭർത്താവ് അല്ലേ എന്നേക്കാൾ അധികാരം ഇല്ലേ....പറഞ്ഞു നോക്ക് ഭർത്താവിനോട് . ശിവ പുച്ഛത്തോടെ പറഞ്ഞു....

നിന്നെക്കാൾ അധികാരം അംജു അവന്റെ ഹൃദയത്തിൽ ആർക്കും കൊടുതിട്ടില്ല... കൊടുക്കുകയുമില്ല..... ഇനിയൊട്ട് കൊടുക്കാനും പോകുന്നില്ല... ഇപ്പോഴും നീ മാത്രം ആണ് അംജുന്റെ ലോകം.... അത് ആരേക്കാൾ നിനക്ക് അറിയാം....എല്ലാം അറിഞ്ഞിട്ടും എന്തിനാ ഈ ചോദ്യം

എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല നൈഷ‌ന... ഇറങ്ങിപോകുന്നുണ്ടോ ഒന്ന്.. ഇനിയൊരു നിമിഷം കൂടി ഇവിടെ നിന്ന വല്ലതും ചെയ്തു പോകും ഞാൻ...

ഞാൻ തെറ്റ് ചെയ്തിനെങ്കിൽ അതിനേക്കാൾ തെറ്റ് ചെയ്തത് നീയാണ്.
നീ വേദനിപ്പിച്ച അത്രയും ഞാൻ ചെയ്തിട്ടില്ല.... ഒന്നുമില്ലെങ്കിൽ നിന്റെ ജീവൻ പോലും അംജുക്കന്റെ ദാനം അല്ലേ
അതെങ്കിലും ഓർത്തുടെ നിനക്ക്....
You're really selfish now

അത് പറയാൻ നീയാരാടി....അവളുടെ കഴുത്തിൽ പിടിച്ചു  കൊണ്ട് അലറി...

എന്റെയോ അംജുക്കാന്റെയോ ലൈഫിലോ ഫാമിലിയിലോ നീ ഉണ്ടാവാൻ പാടില്ല.... അത് ആനിയുടെ തീരുമാനം ആണ്.. അങ്ങനെ ഉണ്ടായ കൊല്ലും ഞാൻ.... കൊന്നിരിക്കും... അറിയാലോ ആനിയെ.....ശിവ ദേഷ്യത്തോടെ കടുപ്പിച്ചു പറഞ്ഞു അവളെ പുറത്തേക്ക് തള്ളി വാതിൽ വലിച്ചു അടച്ചു ....

ആ വാതിലിൽ ഊർന്ന് ഇരുന്നു അവൾ....
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി... വേദനിപ്പിച്ചു ഒരുപാട്.... ഒരുപാട് ഒരുപാട് വേദനിക്കുന്നുണ്ടാവും... എന്നേ മറന്നൊരു ജീവിതം ഉണ്ടാകോ.... അവൾക്ക് നെഞ്ജ് നീറുന്ന പോലെ തോന്നി.... നെഞ്ചിന്റെ വലത് ഭാഗത്തായി അൽഫബറ്റ് ലെറ്റർ ഡിസൈനിൽ മനോഹരമായി  എ എന്ന എഴുതിയ ടാറ്റുവിൽ ഒന്ന് തലോടി....

ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം എന്റെ അംജുക്കാനെയാ..അതോണ്ട് ഞാൻ ടാറ്റു ചെയ്തു...  മുഴുവൻ പേര് ടാറ്റു ചെയ്യാനാ ഉദ്ദേശിച്ചത്... അപ്പോഴേക്കും വന്നിട്ട് അല്ലേ... മൊത്തം നശിപ്പിച്ചു...

ശരീരം വേദനിപ്പിച്ചാണോ പോത്തേ സ്നേഹം കാണിക്കുന്നേ.... കവിളിൽ കുതിപിടിച്ചു ചോദിച്ചതും അവൾ കൈ തട്ടിത്തെറിപ്പിച്ചു....

എന്റെ ഇടനെഞ്ചിൽ ഞാൻ ചേർത്ത് വെച്ചതാണ് മോനെ ഈ പേര്.... ബട്ട്‌ അവിടെ ഞാൻ ആദ്യയെ ടാറ്റു ചെയ്തു പോയി.... അതോണ്ട് ഇപ്പുറത്തേക്ക് മാറ്റിയെ....

നിനക്ക് ഭ്രാന്താണോ.... 

അഥവാ എനിക്ക് വല്ല അൽഷിമെഴ്‌സ് വന്ന ഇത് നോക്കി ഓർക്കലോ... അത്ര പോലും അംജദ്നെ ഈ ജന്മം ഞാൻ വെറുതെ വിടില്ല... ഈ ജന്മം എന്നല്ല... ഒരു ജന്മം വെറുതെ വിടില്ല....

എനിക്ക് ഒരു ജന്മം ഉള്ളു മോളെ അതോണ്ട് ഞാൻ രക്ഷപെട്ടു... നീ ബാക്കിയുള്ള ജന്മം വേറെ ആരെയെങ്കിലും ഇപ്പോഴേ ബുക്ക് ആക്കിക്കോ.....

അങ്ങനെ എങ്കിൽ എനിക്ക് വേറൊരു ജന്മം വേണ്ട അങ്ങനെ ഞാൻ പ്രാർത്ഥിച്ചോളാം....അപ്പോഴോ....

ടീ നിനക്ക് എന്നോടുള്ള സ്നേഹം ഇങ്ങനെ സ്വയം വേദനിപ്പിച്ചു കാണിക്കണ്ട.... നിനക്ക് മറവി വന്നാലും ഞാൻ ഉണ്ടാവില്ലെടി ഓർമിപ്പിക്കാൻ... പിന്നെങ്ങനെ എന്നേ നീ മറക്കാ....
ഇനിയിങ്ങനെ വല്ല കോപ്രായം കാണിച്ച എന്നേ നീ കാണില്ല നോക്കിക്കോ...
എനിക്ക് ജീവൻ ഉള്ളിടത്തോളം എന്റെ കൂടെ നീയും ഉണ്ടാകും.... കേട്ടോടി ആനകുട്ടി....   ഓർമ്മകൾ പലതും കുത്തിനോവിക്കാൻ തുടങ്ങിയതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... 

 വേദനിക്കുന്നു അറിഞ്ഞോണ്ട് തന്നെ അല്ലേ ഉപേക്ഷിച്ചതും പിന്നെ കരയാൻ പോലും അവകാശം ഇല്ല.... സ്വയം പുച്ഛത്തോടെ പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു.... 

                         🔥🔥🔥🔥

എല്ലാവരും രാത്രി തിരിച്ചു പൊയി....
നീനുവിനെ ആദി സോപ്പിട്ടു വിളിച്ചോണ്ട് പോയി.... ഇത് വരെ തനിച്ചു കിടന്നിട്ടില്ല.
അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കുള്ളു.... ലച്ചു ഉള്ളപ്പോൾ ലച്ചുവെച്ചിയുടെ കൂടെ.... എല്ലാരും പോയപ്പോൾ തൊട്ട്  മുത്തിയുടെ കൂടെ
കിടക്കുള്ളു... ആകെ മാറി നിന്നത് എറണാകുളത് പോയപ്പോൾ ആണ്... അന്ന് റൂം മേറ്റ്സ് ആയി മൂന്ന് പേരുള്ളൊണ്ട് പേടിയില്ലാരുന്നു... കുറച്ചു ദിവസം അവിടെ നിന്നുള്ളു അപ്പോഴേക്കും അംജുക്കയുടെ ഫ്ലാറ്റിലേക്ക് മാറിയിരുന്നു.
ഒറ്റക്ക് കിടക്കാൻ പേടി ആയോണ്ട് പിന്നെ കിടത്തം ഒന്നിച്ചു ഒരു റൂമിൽ ആണ്.... കൂടെയുണ്ടായ ദിവസങ്ങളിൽ ഒരിക്കൽ പോലും ഒറ്റക്ക് ആകിയിട്ടില്ല... മീറ്റിംഗ്ന് പോകുമ്പോൾ പോലും കൂടെ കൂട്ടും... കാണാത്ത രാജ്യങ്ങൾ സ്ഥലങ്ങൾ പോലും അതോണ്ട് കുറവാണ്...  അവൾക്ക് ഒറ്റക്ക് റൂമിൽ നിൽക്കും തോറും ഭ്രാന്ത് പിടിക്കുന്നെ പോലെ തോന്നി....  അർഷി മനപ്പൂർവം ആണ് കൃഷ്‌നെ കൂട്ടി റൂമിൽ പോയി കിടന്നത് തോന്നി....

അവൾ വേറെ വഴിയില്ലാത്തോണ്ട് മെല്ലെ രുദ്രിന്റെ റൂമിലേക്ക് പോയി.

വാതിൽക്കൽ എത്തിയിട്ടും മടി പോലെ കുറച്ചു സമയം നിന്നു... ആവിശ്യം എന്റെ ആയോണ്ട് തന്നെ രണ്ടും കല്പിച്ചു വാതിലിൽ മുട്ടി...

എത്ര മുട്ടിയിട്ടും തുറക്കത്തെ കണ്ടു ഉള്ളിൽ ഭയം തോന്നി.... വാതിൽ തുറക്കാൻ നോക്കി... ലോക്ക് അല്ലാരുന്നുന്നു അപ്പോഴാ മനസ്സിലായെ. അവൾ അകത്തേക്ക് കേറിയപ്പോൾ കണ്ടു സോഫയിൽ ഇരുന്നു ലാപ്പിൽ എന്തോ ചെയ്യുന്ന രുദ്രനെ... ഇത്രയും നേരം ശബ്ദം കേട്ടിട്ടും മനപ്പൂർവം മിണ്ടാഞ്ഞത് ആണെന്ന് അവൾക്ക് മനസ്സിലായി...

മനപ്പൂർവം മിണ്ടാതിരുന്നേ ആണല്ലേ....

എന്റെ റൂമിൽ ആരും ഇത് വരെ അനുവാദം ചോദിച്ചു കയറിയിട്ടില്ല... നീ മുട്ടിയപ്പോൾ ഞാൻ കരുതി വഴിതെറ്റി വന്ന ആരെങ്കിലും ആണെന്ന്. അതോണ്ട് മിണ്ടണോന്ന് തോന്നിയില്ല....

അവൾ ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു....

എന്താ കാര്യം... എന്തിനാ വന്നേ.... ലാപ്പിൽ നിന്നും കണ്ണെടിക്കാതെ ഇഷ്ടക്കെടോടെ ചോദിച്ചു......

യാതൊരു പരിജയഭാവം കാണിക്കാതെ അവോയ്ഡ് ചെയ്യുന്ന പോലെ തോന്നി അവൾക്ക്... സങ്കടം വന്നു കണ്ണ് നിറഞ്ഞു.

ഞാൻ.... നീനു... ഇവിടെ കരുതി... കരച്ചിൽ അവൻ കാണാതിരിക്കാൻ മുഖം താഴ്ത്തി കരച്ചിൽ അടക്കി എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു തിരിഞ്ഞു നടന്നു....

വാതിൽ തുറക്കാൻ നോക്കിയിട്ട് കഴിയാതെ കുറെ ശ്രമിച്ചു... പിന്നെ എന്തോ ഡൌട്ട്ഓടെ തിരിഞ്ഞു നോക്കി....
അവളെ നോക്കി പിറകിൽ കയ്യും കെട്ടി നിൽക്കുന്ന രുദ്രിനെ കണ്ടു.... കയ്യിൽ റിമോട്ട് കണ്ടതും അവൻ അത് വെച്ച് ലോക്ക് ആക്കിയതാ മനസിലായി...

ഒരു നിമിഷം ഞാൻ അവോയ്ഡ് ചെയ്തപ്പോ സഹിക്കാൻ വയ്യല്ലേ... സ്വന്തം റൂമിൽ കേറിവരാൻ നീ അനുവാദം ചോദിച്ചപ്പോ എനിക്കും അങ്ങനെ തന്നെ തോന്നിയെ...

ഞാൻ... അത്... പിന്നെ... അവൾ വിക്കികൊണ്ട് മറുപടി ഇല്ലാതെ നിന്നു....

ഞാൻ നിന്റെ ആരാ ശിവാ.... അവന്റെ ശബ്ദം ഉയർന്നതും പേടിയോടെ നോക്കിയത്.. 

പറയെടി.... ഞാൻ ആരാന്ന്... അലർച ആയിരുന്നു അത്....

ഈ തെണ്ടിടെ അടുത്ത് എത്തുമ്പോ എന്താ ഭയം വരുന്നേ... കൈകാൽ വിറക്കുന്നെ.... നാവിനു വിലക്ക് വരുന്നേ...
അവൾ അതാ ആലോജിച്ചത്....

നിന്നോടല്ലേ കോപ്പേ ചോദിച്ചേ....

ഞാൻ ആലോചിക്കാരുന്നു എനിക്ക് എന്തിനാ തന്നെ പേടിയെന്ന്.. ശരിക്കും എന്തിനാ പേടി.... നോക്കിയേ ഹാർട്ട് ഇപ്പൊ പൊട്ടിത്തെറിക്കുന്ന തോന്നുന്നേ.
കയ്യും കാൽ വിറക്കുന്നു... ഇങ്ങനെ പേടിക്കാൻ മാത്രം എന്താ സംഭവം...

എന്തോ പറയാൻ വന്ന അവൻ കിളി പോയ പോലെ അവളെ നോക്കി നിന്നു..
ഇവൾക്ക് ഇനി ഡ്യൂവൽ പേഴ്സ്നാലിറ്റി ആണോ.... അത് ആലോചിച്ചു നിന്നൊണ്ട് തന്നെ അവളോടുള്ള ദേഷ്യം അവൻ മറന്നു പോയിരുന്നു... 

അപ്പൊ എന്നേ പേടിയില്ലേ നിനക്ക്.... അവൻ പുരികം ചുളിച്ചു....

നിന്നെക്കാൾ ഡെയ്ഞ്ചർ ആയ ഒന്നിന്റെ കൂടെ രണ്ടു കൊല്ലം ജീവിച്ചത്.... എന്നിട്ട് പേടിച്ചില്ല അപ്പോഴാ താൻ.... അവൾ മനസ്സിൽ ഓർത്തു...

ടീ..... അവൻ ഒന്ന് കടുപ്പിച്ചു വിളിച്ചു...

എന്താടാ.... അവൾ അതെ കലിപ്പിൽ തന്നെ മറുപടി പറഞ്ഞു....

പെട്ടന്ന അവൾക്ക് താൻ എന്താ പറഞ്ഞെന്ന് ഓർമ വന്നേ....  അവൾ പേടിയോടെ രുദ്രിനെ നോക്കി....

രുദ്രിന്റെ കണ്ണ് രണ്ടും ഇപ്പോൾ തുറിച്ചു വരുന്നു തോന്നി അവൾക്ക്.... അമ്മാതിരി നോക്കുന്നുണ്ട്....എനിക്ക് തന്നെ എന്റെ സ്വഭാവം മനസ്സിൽ ആകുന്നില്ല അപ്പോഴാ.... ഇവന്റെ മുന്നിൽ എത്തുമ്പോൾ താൻ വേറെ ആരോ ആയി മാറിക്കൊണ്ടിരിക്കുന്നെ....

സോറി ഞാൻ പെട്ടന്ന്.... എന്തോ ഓർത്തു പറഞ്ഞു പോയതാ അവൾ മുഖം കുനിച്ചു....

ഇവൾക്ക് ഇടക്ക് അന്യൻ കേറുന്നതാണോ
ഇനി.... ഈ പിശാജ് ശരിക്കും ഏതാ റിയൽ സ്വഭാവം.... പറയാൻ ഉള്ളത് ഒളിച്ചും വളച്ചും പറയാതെ സ്ട്രൈറ്റ് ആണ് ആൾ.... ദേവ് ആയി വേഷം കെട്ടിയപ്പോൾ തന്നെ മനസ്സിലായത് ആണ്... ഒരു പേടിയും ഇല്ലാതെ പ്രൊപ്പോസ് ചെയ്തത് ആണ്.... 

മുഖം താഴ്ത്തി നിൽക്കുന്ന അവളുടെ അടുത്തേക്ക് ചെന്നു....

എന്നേ പേടിയില്ലേ ശിവാനി.... അവന്റെ ചുടുനിശ്വാസം അവളെ കഴുത്തിൽ തട്ടിയതും അവൾ ഒന്ന് ഞെട്ടി പിന്നിലേക്ക് ആഞ്ഞു....

അവൻ അവളെ അരയിലൂടെ കയ്യിട്ടു പിടിച്ചു തന്നോട് ചേർത് പിടിച്ചു... എന്നിൽ നിന്നും ഒരു രക്ഷയില്ല ശിവാനി.... 

ശിവാനി ന്ന് അവൻ വിളിക്കുമ്പോ തന്നെ അവൾക്ക് ആകെ തളർച്ച പോലെ തോന്നുന്നേ..സെടക്റ്റീവ് ആണ് ആ സമയം അവന്റെ ശബ്ദതിന്നും..
 അതിൽ സ്വയം അടിമപ്പെടുന്ന പോലെ....

ശിവാ..... അവൾ അവന്റെ ചുണ്ടിൽ കൈ വെച്ച് തടഞ്ഞു...

അവൾ അവന്റെ നെഞ്ചിൽ തല മുട്ടിച്ചു നിന്നു.... അങ്ങനെ വിളിക്കല്ലേ ദേവ്.... അവളുടെ ശബ്ദം വിറച്ചിരുന്നു....

അവന്ന് അപ്പോൾ ദേവ് എന്ന് വിളിച്ചതിൽ ദേഷ്യം തോന്നിയില്ല.... ആ പേരിൽ അവന്നും മനസ്സിൽ അംഗീകരിക്കാൻ തുടങ്ങിയിരുന്നു.... കാരണം അവൾ തന്റെ സ്പർശം ഏൽക്കുമ്പോൾ തന്നോടുള്ള പ്രണയം അവളുടെ കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ മാത്രമേ ദേവ് എന്ന വിളി അവളുടെ നാവിൽ നിന്നും വരാറുള്ളൂ
അതും ദേവ് എന്ന് വിളിക്കുമ്പോൾ അതിൽ പ്രണയം തുളുമ്പുംന്ന് പോലെ തോന്നാർ....

അവൻ അവളുടെ മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... അത്യധികം സ്നേഹത്തോടെ.... വാത്സല്യത്തോടെ... പ്രണയത്തോടെ....
അത് സ്വീകരിക്കാൻ എന്ന പോലെ അവളെ കണ്ണുകൾ നിറഞ്ഞ മനസ്സോടെ കൂമ്പിയടഞ്ഞു....

                      🔥🔥🔥🔥

ഇനി ഈ വീട്ടിൽ നിന്നും പോകാൻ കുറച്ചു ദിവസം കൂടി നൈശു ഉറക്കം വരാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ട് നടന്നു.... അവൾ റൂമിൽ വെച്ച അവളുടെയും അംജുന്റെയും വിവാഹഫോട്ടോയിൽ നോക്കി. അവളുടെ കഴുത്തിൽ മഹർ ഇടുന്ന ഫോട്ടോ ആണ്... രണ്ടു പേരെയും മുഖത്തിന്റെ ഒരു സൈഡ് കാണുന്നുള്ളൂ എങ്കിലും നല്ല ഭംഗി ഉണ്ടായിരുന്നു അതിന്ന്
അൺഎസ്‌പെക്ട് ആയി കിട്ടിയൊണ്ട് തന്നെ അതിന്ന് ആരെയും ആകർഷിക്കുന്ന വല്ലാത്തൊരു എഫക്ട് ഉണ്ടായിരുന്നു... തന്റെ ഫോട്ടോയിൽ ഏറ്റവും ഭംഗി ആ ഫോട്ടോ ആണെന്ന് നൈശുന്ന് തോന്നി.... അവൾ ആ ഫോട്ടോയിലൂടെ ഒന്ന് തലോടി.... പെട്ടന്ന് തന്നെ കൈകൾ വലിച്ചു എടുത്തു...

മറ്റൊരാളെ സ്വന്തം ആണ്.... സനയുടെ മനസ്സിനെയും ശരീരത്തിന്റെയും അവകാശി ആണ്.... മോഹിച്ചത് തെറ്റ്.... സ്വന്തം ആക്കിയത് അതിനേക്കാൾ വലിയ തെറ്റ്.....അവൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു...

 ആനി.... തനിക്ക് നല്ലൊരു ജീവിതം തന്നവൾ.... അപകർശതാ ബോധം കൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയുന്നതിൽ നിന്നും തന്നെ ജീവിത്തിലേക്ക് പിടിച്ചു ഉയർത്തിയവൾ... എല്ലാവരെ പോലെ തനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്ന് പഠിപ്പിച്ചവൾ.... തിരിച്ചു ഒന്നേ ആവിശ്യപെട്ടിട്ടുള്ളു.... എന്നേ കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.... അതോ ഞാൻ ശ്രമിക്കാഞ്ഞിട്ടോ.... ശ്രമിച്ചിരുന്നുവെങ്കിൽ ആനിക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിയുമായിരുന്നു...
 ആനിക്ക് എന്നോട് ദേഷ്യം തോന്നിയത്തിൽ കുറ്റം പറയാൻ പറ്റില്ല....
 തെറ്റ് മുഴുവൻ എന്റെ ഭാഗത്തു ഉണ്ട്.... അവൾക്ക് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി...

 തന്റെ മുന്നിൽ യാജനയോടെയുള്ള കരഞ്ഞു കൊണ്ടുള്ള ആനിയുടെ ശബ്ദം അവൾ ഓർത്തു....എല്ലാം നഷ്ടപെട്ട ആനിയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ അവളുടെ ചെവിയിൽ ആർത്തലച്ചു.... നേരിൽ കണ്ടില്ലെങ്കിലും മുന്നിൽ കണ്ട പോലെ ആയിരുന്നു ആ കരച്ചിൽ... ഫോണിലൂടെ കേട്ട ആ കരച്ചിലിന് പകരം  ഒന്നും ചെയ്യാൻ പറ്റിയില്ല എനിക്ക്.... എന്റെ ഉള്ളിലെ ഈഗോ അതിന്ന് സമ്മതിച്ചു ഇല്ല. ആ കണ്ണുനീരിന്റെ ശാപം ആണോ ഇപ്പോൾ അനുഭവിക്കുന്നത്....

അവളുടെ ചിന്തകളെ ഭേധിച്ചു കതകിൽ നോക്ക് ചെയ്യുന്ന ശബ്ദം ഉയർന്നു....

അവൾ കണ്ണും മുഖം തുടച്ചു ചുണ്ടിൽ പുഞ്ചിരി വിടർത്തി വാതിൽ തുറന്നു....
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഒന്ന് ഞെട്ടി.... അംജദ്.... വിവാഹം കഴിഞ്ഞു ഇന്ന് വരെ എന്റെ റൂമിന്റെ വാതിൽക്കൽ വരെ വന്നിട്ടില്ല.... അവന്റെ റൂമിലേക്ക് പോലും തനിക്ക് പോകാൻ അവകാശം തന്നിട്ടില്ല.... ചീത്തവിളിക്കാനും തല്ലാനും അല്ലാതെ മുമ്പിൽ വന്നിട്ടില്ല... സുഖമില്ലാത്തപ്പോൾ പോലും ഈ റൂമിലേക്ക് വന്നിട്ടില്ല.... എന്നിട്ട് ഇപ്പോ എന്തിനാ...അവൾ പേടിയോടെ അവനെ നോക്കി....

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


No Comment
Add Comment
comment url