ShivaRudragni Part 70
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 70🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥Part - 70🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
ഇതേതാടാ ന്യൂ ഐറ്റം... I❤️u എന്നൊരു മെസേജ് കണ്ടു ആദി അർഷിടെ നേർക്ക് ഫോൺ നീട്ടി....
ഇത് ആ..അമ്മോ... ഓർമയില്ല...അവൻ കുറച്ചു നേരം ആലോചിച്ചു നിന്നു...
രുദ്ര് ഫോൺ വാങ്ങി നോക്കി.... ഇത് ആ സമീര അല്ലേ.. നിന്റെ ഉപ്പാന്റെ ഫ്രണ്ട്ന്റെ റിലേറ്റീവ്... ആ ഡോക്ടർ പെണ്ണെടാ... മോഡൽനെ പോലെ ഉള്ള പെണ്ണ്..
നീ വായിനോട്ടം തുടങ്ങിയാ അതെപ്പോ ...
എനിക്ക് ഓർമ ഇല്ലല്ലോ ഇതിനെ (അർഷി )
ഇവിടിപ്പോ അഗ്നിപർവ്വതം പൊട്ടുന്ന തോന്നുന്നേ... ആദി ആരോടെന്നില്ലാതെ പറഞ്ഞു...
ചുവന്നു തുടുത്ത മുഖം ആയി ദേഷ്യത്തോടെ നിൽക്കുന്ന ശിവാനിയെ അപ്പോഴാ അവർ കണ്ടേ...
അവൾ കയ്യിലുള്ള ജ്യുസ് ട്രെയും ശക്തിയിൽ ടേബിളിൽ വെച്ചു. ഗ്ലാസ് തുളുമ്പി രുദ്രിന്റെ മുഖത്തും തെറിച്ചു.
അവൻ മുഖം തുടച്ചു.എനിക്ക് ഇവളെ അറിയൊന്നും ഇല്ല... ഞാൻ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്.... എനിക്ക് ഇൻസ്റ്റൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു..അത്രേ ഉള്ളു.... ചെറിയ വിക്കളോടെ പറഞ്ഞു.
എങ്ങനെ നടന്ന ചെക്കൻ ആയിരുന്നു... ഇപ്പൊ കണ്ടോ ബ ബ്ബ ബ്ബ അടിക്കുന്നു.... രുദ്ര് പറയുന്നേ കേട്ട് അർഷിയും ആദിയും പൊട്ടിച്ചിരിച്ചു...
ഒരു പ്രാവശ്യം കണ്ട പെണ്ണിനെ ഇത്രയും ഓർമ്മയുണ്ടോ.... വായിനോക്കിയ അർഷിക്കാക്ക് പോലും ഓർമയില്ലല്ലോ...
ഇത് അമർ ഉപ്പ ഒരിക്കൽ മാര്യേജ് പ്രൊപോസൽ കൊണ്ട് വന്നതാ... അന്ന് ഇവനോട് സംസാരിക്കാൻ പറഞ്ഞു എനിക്ക് കാണിച്ചു തന്നിരുന്നു.. അവൻ ഇൻഡ്രസ്റ്റ് ഇല്ലാത്തോണ്ട് വിട്ടു... പക്ഷെ അവൾ എപ്പോ മെസ്സേജ് അയക്കും ഇത് പോലെ.അവന്റെ ഐഡി ഞാൻ യൂസ് ചെയ്യൽ അങ്ങനെ പരിജയം...
അവളൊന്ന് മൂളി... നല്ല കുട്ടി ആണെങ്കിൽ നോക്കിക്കൂടെ എന്ന... (ശിവ )
ഇവന്ന് തേപ്പ് കിട്ടിയ സമയം അംജുക്ക ഇവനോട് ഒരിക്കൽ പറഞ്ഞിന് നിനക്ക് പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു തരുന്ന്.
അതിന്ന് ശേഷം ആര് പറഞ്ഞാലും പറയും അറബിക്കടലിന്ന് അക്കരെ എന്റെ പെണ്ണ് ഉണ്ടെന്ന്... (രുദ്ര് )
ഞാൻ അർഷിടെ പെണ്ണാ.... അതയത് അംജുക്കന്റെ വീട്ടിലെ മരുമകൾ... എന്നേക്കാൾ വില എന്തായാലും നിനക്ക് കിട്ടില്ല... നീ ഹിന്ദു ആണ് മോളെ.... അപ്പോൾ ഞാൻ ആ വീട്ടിലെ റാണി.. നീയോ വലിഞ്ഞുകേറിയവൾ.... അത് കേട്ടതും ദേഷ്യം വാശിയും ആയിരുന്നു വന്നത്....
ഞാൻ മുസ്ലിം ആയിക്കോട്ടെ അംജുക്ക...
ഒറ്റ ചവിട്ട് വെച്ചു തരും ഞാൻ.... വിശ്വാസം കൊണ്ട മതം മാറേണ്ടത് അല്ലാതെ വാശിക്കോ വീട്ടിൽ സ്ഥാനം കിട്ടാൻ അല്ല....നീ എന്റെ ആനിയ ആ സ്ഥാനം മതി എവിടെയും..
എന്ന അവളെ അർഷിടെ പെണ്ണായിട്ട് വേണ്ട.... എന്നേ ഹിന്ദു ആണെന്ന് പറഞ്ഞു കളിയാക്കി..
അറിയാഞ്ഞിട്ട് ചോദിക്ക ആനി... നീയവനെ പെണ്ണ് കെട്ടാൻ വിടോ... ഒരുത്തിയെ തുരത്തി ഓടിച്ചു. ഇപ്പൊ ദേ അടുത്തത്... ഇവൾ കൂടി പോയ അവന്ന് കെട്ടിക്കാൻ വേറെ പെണ്ണില്ലെടി...
എനിക്ക് സ്ഥാനം ഇല്ലാത്തിടത് ഇവളും വേണ്ട... എന്നേക്കാൾ സ്ഥാനം ആ വീട്ടിൽ ആർക്കും വേണ്ട....
എന്നേ അങ്ങ് കൊല്ല്... അതാ നല്ലേ..
അപ്പൊ എന്നേക്കൾ ഇഷ്ടം അവളെ ആണല്ലേ...
ഇതിന്ന് കരഞ്ഞു ബഹളം ഉണ്ടാക്കല്ലേ പിശാജേ.... നീ പറയുന്ന നീ കണ്ടെത്തുന്ന പെണ്ണിനെ അർഷിയെ കൊണ്ട് ഞാൻ കെട്ടിക്കു പോരെ...
ശിവയുടെ നെഞ്ചിൽ പടരുന്ന വേദന പുറത്ത് വരാതിരിക്കാൻ അവൾ ഒരു പുഞ്ചിരി മുഖത്ത് അണിഞ്ഞു...
അതൊക്കെ കഴിഞ്ഞില്ലേ ഇനി വേറെ പെണ്ണിനെ കണ്ടു പിടിച്ചു കെട്ടിക്കോ അതാണ് നല്ലത് (ശിവ )
നൈശുനെ തന്നെ കെട്ടിയാലോ ആലോചിക്കുന്നെ. അവളെ സ്വഭാവം ഒക്കെ ഓക്കേ ആണ്... ബട്ട് അംജുക്കന്റെ പെണ്ണ് ആണല്ലോ എന്നൊരു ചിന്ത... അത് കൂടി പോയ ഡബിൾ ഓക്കെ.. (അർഷി )
ശിവയുടെ ഉള്ളം നൈഷ്‌നോടുള്ള ദേഷ്യത്താൽ അഗ്നിപോൽ ജ്വലിച്ചു നിന്നു.
അവളെ കൊല്ലാനുള്ള പക ഉണ്ടായിരുന്നു അപ്പോൾ...
അംജുക്ക മാര്യേജ് ചെയ്ത പെണ്ണ അവൾ
ഡിവോഴ്സ് ചെയ്താലും അവൾ എന്നും ഇക്കാന്റെ ഭാര്യ ആയിരുന്നവളാ... അർഷിക്കക്ക് എങ്ങനെ അവളെ ഭാര്യയായി കാണാൻ തോന്നുന്നേ... ഏട്ടന്റെ ഭാര്യ ഉമ്മെടെ സ്ഥാനം അല്ലേ. അങ്ങനെ അല്ലേ കണ്ടിട് ഉണ്ടാവാ.. വിവാഹം കഴിക്കാൻ ചിന്തിച്ച അങ്ങനെ അല്ല കണ്ടത് എന്നല്ലേ അർത്ഥം... എനിക്കെന്തോ ഇങ്ങനെ മനസ്സിൽ തോന്നുന്നേ.... ഇതിപ്പോ എന്നേ അനിയത്തിയായി കാണുന്നു അർഷിക്ക. രുദ്ര് എന്നേ ഡിവോഴ്സ് ചെയ്ത എന്നേ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞ പോലെ ആണല്ലോ... എന്നേ കല്യാണം കഴിക്കാൻ അർഷിക്കക്ക് പറ്റോ....
അവന്റെ മുഖം വിളറി വെളുത്തു...
ഞാൻ നിന്റെ സഹോദരൻ ആണ് ശിവ.
ചുമ്മാ പോലും അങ്ങനെ അല്ലാതെ കാണാൻ എനിക്ക് പറ്റില്ല... എന്റെ ഉമ്മാന്റെ വയറ്റിൽ പിറന്നില്ലെങ്കിലും നീ എന്റെ സ്വന്തം സഹോദരി തന്നെ ആണ്.
അപ്പോൾ അർഷിക്ക ഒരിക്കലും നൈശൂനെ ഇക്കാന്റെ ഭാര്യ എന്നൊരു സ്ഥാനം കൊടുത്തിട്ടില്ല അല്ലേ... കൊടുത്തിരുന്നെങ്കിൽ ഇത് പോലെ ഒറ്റയടിക്ക് ഇല്ലെന്ന് പറഞ്ഞേനെ...
ശിവയുടെ ചോദ്യത്തിൽ രുദ്ര് ആദിയും പകപ്പോടെ നോക്കിയപ്പോൾ അർഷി ഞെട്ടിപ്പകച്ചു നോക്കിയേ.... അവന്റെ മുഖത്ത് സങ്കടം വന്നു....
ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല ശിവ... ഒരിക്കലും ഞാൻ... അവന്ന് എന്താ പറയണ്ടെന്ന് പോലും തിരിയാത്ത അവസ്ഥ ആയിരുന്നു...
ഞാൻ നൈശൂനെ സഹോദരി ആയി തന്നെ കണ്ടത്.... ഇനി അങ്ങനെ തന്നെ ആയിരിക്കും... എന്തൊക്കെ സംഭവിച്ചാലും നൈഷന എന്റെ സഹോദരി തന്നെ ആണ്.... വല്ലാത്ത ഉറപ്പ് ഉണ്ടായിരുന്നു അവന്റെ വാക്കുകളിൽ.
രുദ്രിന് എന്ത് കൊണ്ടോ അത് തന്നെ ശരി എന്ന് തോന്നി.... അത് കൊണ്ട് തന്നെ ശിവയോട് ഒന്നും പറയാൻ തോന്നിയില്ല...
അവൾക്ക് എങ്ങനെ ഈ വിവാഹം മുടക്കാം എന്ന് ആലോചിച്ചത് കൊണ്ട് തന്നെ അടക്കാൻ ആവാത്ത സന്തോഷം ആയിരുന്നു തോന്നിയെ... പക്ഷെ അർഷിയെ ഓർത്തു ചെറിയ പേടി തോന്നി
തെറ്റിദ്ധരിക്കോ...
താങ്ക്സ് ശിവ.... ഒരുത്തരം ശരിക്കും കിട്ടാതെ വീർപ്പുമുട്ടലും ആകെ ടെൻഷൻ ആയിരുന്നു... ഇപ്പൊ അതൊന്ന് മാറിക്കിട്ടിയെ... അംജുക്കന്റെ വിവാഹം കഴിയട്ടെ ഞാൻ തന്നെ എല്ലാരേം പറഞ്ഞു സമ്മതിപ്പിക്കും...
അവൾക്ക് അപ്പോഴാ സമാധാനം ആയെ...
എനിക്ക് പെണ്ണിനെ കണ്ടു പിടിക്കുന്ന ഡ്യൂട്ടി ഞാൻ നിങ്ങൾക്ക് വിട്ടു തരുവാ.
ഏത് പെണ്ണായാലും നോ പ്രോബ്ലം... എന്നേ നോക്കിയില്ലെങ്കിലും സാരമില്ല നിങ്ങൾ ആയി നല്ല റിലേഷനിൽ ആയിരുന്ന മതി... (അർഷി )
ഞാൻ കണ്ടെത്തുന്ന പെണ്ണിനെ അർഷിക്കാക്ക് ഇഷ്ടം ആകോ അതിന്ന്...
നീ പറയുന്ന പെണ്ണിനെ ഞാൻ കെട്ടു... അത് ആരാന്നോ എന്താണെന്നോ എനിക്ക് അറിയണ്ട... നിനക്ക് ഇഷ്ടം ആയ മതി... എന്റെ വാക്ക് ആണ് ഇത്.
അവളെ കയ്യിൽ അടിച്ചു പ്രോമിസ് പോലെ പറഞ്ഞു....
അങ്ങനെ എന്റെ എല്ലാ പ്രശ്നം തീർന്നു.
ഇനിയെങ്കിലും സ്വസ്ഥം ആയി ജീവിച്ച മതിയാരുന്നു...അവൾ നെടുവീർപ്പോടെ ഓർത്തു...
എനിക് ഇവിടെ ചെയ്യാനുള്ള പണിയൊക്കെ കഴിഞ്ഞു... ഇനി എപ്പോഴാ ബാംഗ്ലൂർക്ക് പോകണ്ടേ എന്ന് നിങ്ങൾ തീരുമാനിച്ചോ... (ശിവ )
എല്ലാവർക്കും പെട്ടന്ന് കേട്ട ഞെട്ടൽ ഉണ്ടാരുന്നു എങ്കിലും ആ വീടും അവരെ അച്ഛനെ അമ്മയെ കാണാൻ അവരെ ഉള്ളിൽ തുടികൊട്ടുന്നുണ്ടായിരുന്നു...
ഇപ്പൊ തന്നെ പോകാം... രുദ്ര് ആദിയും ഒന്നിച്ചു പറഞ്ഞു...
ഇപ്പോഴോ...എല്ലാം പാക്ക് ചെയ്യണ്ടേ.... ശിവ കണ്ണ് മിഴിച്ചു അവനെ നോക്കി....
ഒന്നും വേണ്ട പെണ്ണെ നിന്നെ മാത്രം ഞങ്ങൾക്ക് വേണ്ടു. നിന്നെ വിചാരിച്ചു മാത്രം ഇവിടെ നില്കുന്നെ തന്നെ. എനിക്ക് എന്റെ അച്ഛനെ കാണാത്തെ ഇത്രയും ദിവസം ഞാൻ.... വാക്കുകൾ പുറത്തു വരാതെ രുദ്രന്റെ ശബ്ദം ഇടറി...
ശിവക്ക് അവരെ നോക്കുമ്പോൾ സങ്കടം സന്തോഷം ഒക്കെ തൊന്നുന്നുണ്ടായിരുന്നു
എനിക്ക് വേണ്ടി എന്തും ഉപേക്ഷിക്കാൻ തയ്യാറാണ് അവർ ഓരോരുത്തരും.. ഇങ്ങനെ സ്നേഹിക്കാൻ മാത്രം എന്ത് ഭാഗ്യം ആണ് ചെയ്തേ ഞാൻ.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അവളുടെ..
എന്തായാലും ഇത്രയും ആയി നൈറ്റ് നമ്മൾ പോകുന്നുള്ളൂ... ശിവ സാവധാനം ഒരുങ്ങി വന്നോ.... ഇനി ഇങ്ങോട്ട് ഒരു യാത്ര ഇല്ലല്ലോ... അല്ലേ ശിവ (അർഷി )
അവൾ തലയാട്ടി...
ആദിയുംരുദ്ര് കലിപ്പോടെഅവനെനോക്കി
ടാ നോക്കി പേടിപ്പിക്കേണ്ട... എല്ലാം പാക്ക് ആക്കി പോയ മതി... നിങ്ങളെ പോലല്ല എനിക്ക് ഇവിടെ കുറെ പണിയുണ്ട്... അർഷി പുച്ഛിച്ചു പറഞ്ഞു പോയി...
🔥🔥🔥🔥
ശിവ റെഡിയായ ശേഷം അച്ഛന്റെ അമ്മയുടെ അടുത്തേക്ക് പൊയ്...
ഞാൻ പോവ്വാ അമ്മേ... അംജുക്ക ഉള്ള ഈ നാട്ടിൽ എനിക്കിനി വയ്യ... കണ്ട ചിലപ്പോൾ... എനിക്ക്... അവൾ വിങ്ങി പൊട്ടി.... അംജുക്ക ജീവിച്ചോട്ടെ... സന്തോഷത്തോടെ ജീവിച്ചോട്ടെ...
ഞാൻ ഇനി വിളക്ക് വെക്കാൻ വരില്ല... എനിക്ക് അറിയാം നിങ്ങൾ എപ്പോഴും എന്റെ കൂടെ ഉണ്ടെന്ന്... അത് മതി എനിക്ക്.... ഈ വീടിന്ന് സ്വത്തിന്ന് ഇപ്പോൾ പുതിയ അവകാശി ആണ്... എന്റെ ശരിയാണ് അതും... ഞാൻ ചെയ്തേ തന്നെ അല്ലേ ശരി... അവളെ തലോടാൻ എന്ന വണ്ണം ഒരു ഇളം തെന്നൽ തഴുകി പോയി... അവൾ കണ്ണ് തുടച്ചു മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ എഴുന്നേറ്റു പോയി...
🔥🔥🔥
അവൾക്ക് ശ്രീമംഗലത്തേക്ക് പോകണം എന്നുണ്ടായിരുന്നു. മുത്തശ്ശിയോട് യാത്ര പറയണം.... അവർ വിടതോണ്ട് പോകാറില്ല... അത് അറിഞ്ഞെന്നോണം
കിച്ചു കൂട്ടി പോയി....
ശല്യം ഒഴിവായി കരുതീത... വീണ്ടും ആശ്രീകരം ആയി ഇങ്ങോട്ട് വരണ്ട. നിന്നെ കണ്ടപ്പത്തോട്ട് ഇവിടെ അനർത്തങ്ങൾ മാത്രം ഉള്ളു.... ഇപ്പോ ഇവിടുള്ളോർക്ക് ജീവഹാനി ഉണ്ട്. നീ കാരണം ആണ് എല്ലാം... വലിയമ്മ അവളെ കണ്ടതെ ചീറി...
ബാക്കിയുള്ളവർ അത് ഏറ്റ് പിടിച്ചതോടെ അവൾ ഇറങ്ങി പോയി...
മുത്തശ്ശിക്ക് എന്നേ മനസ്സിലാവും കണ്ണ് തുടച്ചു അവൾ കിച്ചുനോട് പറഞ്ഞു പോയി...
ഒരുങ്ങി നിന്നോ അവിടെ സ്കൂൾ റെഡിയായ കൊണ്ട് പോകാൻ വരും... കൃഷ്ന്റെ കൂടെ തന്നെ പഠിക്കാം... അവൻ അവളെ കെട്ടിപിടിച്ചു... അവൾ അവന്റെ നെറുകയിൽ വത്സല്യത്തോടെ ചുംബിച്ചു.
അവർ പോകുന്നത് വരെ അവൻ കൈ വീശി....
🔥🔥🔥
വെളുപ്പിന് അഞ്ചുമണിക്ക് അപ്പു എഴുന്നേറ്റു വാതിൽ തുറന്നതും മുറ്റത് ഒരു മരത്തിന്റെ ചുവട്ടിൽ ആയി ആരോ ഇരിക്കുന്നത് കണ്ടു.... വെളിച്ചം അതികം വരാതോണ്ട് തന്നെ ആളെ തിരിയുന്നില്ല.
ശ്രീമംഗലത്തെ റൗടികൾ ആണോ... രാത്രിയിൽ വാതിൽ മുട്ടിവിളിക്കലും ചീത്ത വിളിയും ഒക്കെ ഉള്ളതാണ്. രുദ്ര് വന്നശേഷം ഒറ്റ ഒന്നിനെ ഇങ്ങോട്ട് കേറാൻ ഭയം ആണ്.അവൾ ഉള്ളിലേക്ക് കയറി ഒരു വെട്ടുകത്തി എടുത്തു പിറകിൽ വെച്ചു പുറത്തേക്ക് ഇറങ്ങി.... ഒരു കാൽ നീട്ടി വെച്ചു മറുകലിൽ കൈ വെച്ച് നെറ്റിയിൽ താങ്ങി ഇരിക്കുന്നെ...
ആരാ.... അവളുടെ ശബ്ദം ഉയർന്നു.
അവൻ ഞെട്ടിയ പോലെ എഴുന്നേറ്റു...
ആരാന്നാ ചോദിച്ചേ....
എന്റെ പേര് അഗ്നിവർഷ്.... അപർണ്ണ എന്ന അപ്പൂന് അറിയാം... അപർണ്ണയെ കാണാൻ വന്നതാ....
അപ്പു ഞെട്ടലോടെ അവനെ നോക്കിയേ.
കയ്യിൽ നിന്നും കത്തി നിലത്തേക്ക് വീണു.
വിറയലോടെ ചുണ്ടുകൾ മന്ത്രിച്ചു... അഗ്നിവർഷ്...
continue.....
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬