ShivaRudragni Part 71
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 71🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART - 71🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
അപർണ്ണ ആണോ.... നിലത്തെ കത്തിയിലേക്കും അവളെയും നോക്കി സംശയത്തോടെ ചോദിച്ചു...
അവൾ ആ തണുപ്പിലും വിയർത്തു കുളിച്ചു...
അകത്തേക്ക് ഇരിക്കാം... ഇവിടിരുന്നു നടു വേദന എടുത്തു... അത് പറഞ്ഞു അവൻ വീട്ടിലേക്ക് നടന്നു....
അവൻ അവിടെ ഒരു കസേരയിൽ ഇരുന്നു... അവൾ പിറകെ വന്നു.
നിങ്ങൾക്ക് എന്താ വേണ്ടേ എന്തിനാ വന്നേ....
ശിവാനിയുടെ ആരാ താൻ....
ഏത് ശിവാനി.... എനിക്കൊന്നും അറീല..
ഒന്ന് പുഞ്ചിരിച്ചു അവൻ....
എനിക്ക് കൊറിയർ അയച്ചത് നീ ആണ്.
അഡ്വക്കെറ്റ് നവീൻ സമ്മതിച്ചു നീ പറഞ്ഞിട്ട ചെയ്‌തെന്ന്. ആദ്യം ഡൽഹി... അവിടുന്ന് ചെന്നൈ... എന്നിട്ട് എനിക്ക്...
ഒരിക്കലും നിന്നിലേക്ക് എത്തിച്ചേരാതിരിക്കാൻ ചെയ്തത് ആണെന്ന് മനസ്സിലായി.
എന്നിട്ടും കറക്ട് ആയി ഒറ്റ ദിവസം കൊണ്ട് ഇവിടെ എത്തിയല്ലോ... വല്ലാത്തൊരു കക്ഷി തന്നെ.. അവൾ ആത്മാഗതം പറഞ്ഞു...
നിങ്ങൾ തമ്മിൽ എന്താ റിലേഷൻ....
എന്റെ കുഞ്ഞേട്ടന്റെ ഭാര്യയുടെ ഏട്ടന്റെ മോളാണ്....
മനസ്സിലായില്ല.... അവൻ പുരികം ചുളിച്ചു.
ശിവയുടെ അച്ഛന്റെ അനിയത്തി ശിവാനിയുടെ ഭർത്താവിന്റെ പെങ്ങളെ മോളാണ് ഞാൻ....
അവനൊന്നും മൂളുക മാത്രം ചെയ്തു...
അവിടം ഒരു നിശബ്ദത പടർന്നു....
അവൾ അവനെ നോക്കി....
വെളുത്ത നിറം... താടിയും മീശയും ഡ്രിം ചെയ്ത മുഖം... കട്ടിയുള്ള പുരികം അട്രാക്റ്റിവ് ആയി തോന്നിക്കുന്ന ചെറിയ കണ്ണുകൾ.... കണക്കായ തടി... ആകെക്കൂടി ഒരു പാവത്താൻ ലുക്ക്... കാണാൻ നല്ല ഗ്ലാമർ താരം.... ഇവൻ തന്നെ ആണോ ശിവ പറഞ്ഞ ഭീകരൻ..
അവനൊന്നു ചുമച്ചു....
സ്കാൻ ചെയ്തു കഴിഞ്ഞോ....
അവൾ ചമ്മിയ പോലെ നോട്ടം മാറ്റി...
അവൻ എഴുന്നേറ്റ് പിറകിൽ വെച്ച ഒരു ഫയൽ എടുത്തു.... കുറച്ചു സമയം അതിന്റെ മുകളിലൂടെ തലോടി....
എന്റെ അച്ഛനെയും അമ്മയെയും എന്നിൽ നിന്നും അകറ്റിയതിന്റെ പ്രായശ്ശിക്തം അല്ലേ ഇത്... അവന്റെ വാക്കുകൾ ഇടറി... കണ്ണുകളിൽ നനവ് പടർന്നു.... കരച്ചിൽ വന്നെന്നോണം മൂക്കുകൾ ചുവന്നു ചുണ്ടുകൾ വിറച്ചിരുന്നു....
അവൻ പെട്ടന്ന് തിരിഞ്ഞു നിന്നു. കണ്ണ് തുടക്കുകയാണെന്ന് തോന്നി അവൾക്ക്.
എനിക്ക് ഇത് വേണ്ട... ശിവാനിക്ക് തന്നെ കൊടുത്തേക്ക്...
അഗ്നി.... ശിവ... അവൾ....
അപ്പുവിനെ പറയാൻ അനുവദിക്കാതെ കയ്യുയർത്തി അവൻ തടഞ്ഞു....
വേണ്ട... അവളെ പറ്റി അറിയണ്ട... എവിടെ ആണെന്ന് അറിയണ്ട... എങ്ങനെ ഉണ്ടെന്ന് അറിയണ്ട... ആരുടെ കൂടെ ആണെന്ന് അറിയണ്ട.... അറിഞ്ഞ ചിലപ്പോൾ അവളുടെ നാശം ആയിരിക്കും അത്.... ഇനി ഒരിക്കൽ കൂടി ഞാൻ ശല്യം ആണെന്ന് കേട്ട സഹിക്കാൻ പറ്റില്ല എനിക്ക്. എവിടെ ആണെങ്കിലും സുഖം ആയി ജീവിച്ചോട്ടെ...
അവൾക്ക് ആ സമയം....
വേണ്ട അപർണ.... പറഞ്ഞ ചിലപ്പോൾ അവളെ കണ്ടു പോകും... കണ്ട പിന്നെ സ്വന്തം ആക്കണം തോന്നും.... വിട്ടേക്ക് അത് കൊണ്ട്.... അംജദിന്റെ ആനി ആകാതിരുന്നാൽ മാത്രം മതി ... ആയ ചിലപ്പോൾ ഞാൻ വീണ്ടും പഴയ പോലെക്കെ ചെയ്തു പോകും... എന്നേക്കാൾ മറ്റൊരാൾ അവളെ സ്നേഹിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.... ഇത് അവൾക്ക് തന്നെ കൊടുത്തേക്ക്.... അത് പറഞ്ഞു അവളെ കയ്യിൽ വെച്ചു കൊടുത്തു.
പിന്നെ എന്തിനാ എന്നേ കാണാൻ വന്നത്..
അവൻ ഒരു ദയനീയതയോടെ അവളെ നോക്കി....
എന്റെ കാര്യം ഒക്കെ അറിയാലോ.... എനിക്ക്.... എനിക്കെന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണണം .... ഞാൻ പോയിരുന്നു അവിടെ.... പക്ഷെ..... ബാക്കി പറയാൻ ആവാതെ മുഖം കുനിച്ചു അവൻ....
അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും അപ്പുവിന്റെ കണ്ണും എന്ത് കൊണ്ടോ നിറഞ്ഞിരുന്നു... ഒരു മനുഷ്യന്റെ ഏറ്റവും ദയനീയഅവസ്ഥയിൽ ആണ് അവനെന്ന് അവൾക്ക് അറിയാരുന്നു...ശിവയോട് അവൾക്ക് ദേഷ്യം തോന്നിപ്പോയി... ഇങ്ങനെ ഒന്നും ഈ പാവത്തിനോട് ചെയ്യരുതായിരുന്നു.
എനിക്കറിയാം ..... ഞാൻ ഞാൻ കൂടെ വരാം....
ഇപ്പൊ തന്നെ പോകാം വാ.... അവൻ അവളെ നോക്കി പറഞ്ഞു...
നേരം പുലർന്നു വന്നേ ഉള്ളു... കുറച്ചു കഴിഞ്ഞു പോകാം....
അവൻ അനുസരണയോടെ തലയാട്ടി.
എപ്പോഴാ വന്നത്....
ഞാൻ ഇന്നലെ രാത്രി ആയിന്... ബുദ്ധിമുട്ടിക്കണ്ട കരുതി അവിടെ ഇരുന്നു.
അവളൊന്ന് മൂളി അകത്തേക്ക് പോയി...
അവൻ ദൂരേക്ക് നോക്കി ഇരിക്കുന്നെ കണ്ടു.... അവൾ ഒരു കട്ടൻ ചായ ഇട്ടു കൊടുത്തു.... വാങ്ങോ ഇല്ലയോ എന്നൊരു മടിയിൽ നിന്നു... എന്ന ഒരു മടിയും കൂടാതെ അത് വാങ്ങി കുടിച്ചു...
അവൾക്ക് അവനെ അവിടെ നിർത്താൻ തോന്നിയില്ല.... അതോണ്ട് തന്നെ പെട്ടന്ന് റെഡിയായി വന്നു....
വാ പോകാം... എങ്ങനെ വന്നത്... (അപു )
അവൻ ദൂരേക്ക് കൈ ചൂണ്ടി...
ചോപ്പർ ഉണ്ട്.... അതിൽ പോകാം..
അവൾ കണ്ണ് മിഴിച്ചു നോക്കി...
എനിക്ക് പേടിയാ.... ഞാൻ കേറില്ല....
മാത്രം അല്ല എനിക്ക് അതിൽ വഴി അറിയില്ല....
അവൻ അതിന്ന് പുഞ്ചിരിച്ചേ ഉള്ളു...
കുറെ ദൂരം ഉണ്ടോ അവിടേക്ക്... വല്ല ടാക്സിയും കിട്ടോ.... (അഗ്നി )
ഇത്ര പുലർച്ചെ കിട്ടില്ല... നടക്കാൻ ഷോട്ട് വഴി ഉണ്ട്....
എന്ന നടക്കാം....
അവൾ മുന്നിലും അവൻ പിറകെ ആയി നടന്നു.... അവിടം എത്തുവരെ ഒന്നും മിണ്ടിയില്ല....
അവൾ ഗേറ്റിന് അടുത്തേക്ക് പോയതും അവൻ വിളിച്ചു....
ഞാൻ വന്നത് ആരും അറിയണ്ട... പ്രത്യേകിച്ച് ശിവാനി... അവൻ ഒരു നിർവ്വികാരതയോടെ പറഞ്ഞു...
അവൾ ഇതൊക്കെ മുൻകൂട്ടി കണ്ടിട് ഉണ്ടാകും... അലവലാതി നൈസ് ആയി എനിക്കിട്ട് പണിതിട്ട് പോയതാ എന്നിട്ട് അറിയരുത് പോലും.... അവൾ മനസ്സിൽ ഓർത്തു...
ആ കൂറ്റൻ മതിൽ നോക്കി അവൾ അവനെ നോക്കി...ആരും അറിയാണ്ട് എങ്ങനെ അകത്തേക്ക് കേറാ...
മതിൽ ചാടാം....
മതിൽ ചാടാനോ.... എന്നേ കൊണ്ട് ഒന്നും പറ്റില്ല.
അവൻ ചുറ്റും നോക്കി മതിൽ പൊക്കം കുറഞ്ഞ സ്ഥലത്ത് നിന്നു...
ഇതിലൂടെ കേറാം... അപ്പോൾ ഞാനോ....
പറഞ്ഞു കഴിയും മുന്നേ അവളെ പൊക്കിയെടുത്തു മതിലിനു മുകളിൽ ഇരുത്തി... അനായാസം ആയി അവനും അതിന്റെ മുകളിൽ കേറി... തിരിച്ചു അത് പോലെ അവളെ ഇറക്കുകയും ചെയ്തു.
ഒരു അമ്പരപ്പോടെ അവൾ നോക്കിയേ...
അവന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ ആയിരിക്കും അറിഞ്ഞോണ്ട് തന്നെ ഒന്നും മിണ്ടിയില്ല....
അവളെ പിറകെ അവൻ അനുസരണയോടെ നടന്നു...
അച്ഛനും അമ്മയും മകനും ഉള്ള ആ നിമിഷം ഒരു നിശ്വാസത്തോടെ അവനെ നോക്കി അവൾ പോയി...
മണിക്കൂറുകൾ കഴിഞ്ഞ തിരിച്ചു വന്നത്.
അവന്റെ ചുവന്നു വീങ്ങിയ കൺപോളകളും മൂക്കിൻ തുമ്പും ചുവന്ന കവിളുകൾ എല്ലാം അവിടെ എന്തായിരിക്കും സംഭവിച്ചെന്ന് അവൾക്ക് മനസ്സിലാക്കി കൊടുത്തിരുന്നു...
എനിക്ക് ആരെയും സഹതാപം വേണ്ട....
അവളെ നോക്കാതെ പറഞ്ഞു കൊണ്ട് അവൻ പോയി....
വന്ന പോലെ തന്നെ തിരിച്ചു ഇറങ്ങി....
അഗ്നി പ്രകൃതി ഭംഗി ആസ്വദിച്ചു നടക്കുന്നത് കണ്ടു... ഇതെന്ത് മനുഷ്യൻ ആണ്.... ശിവാനിയെന്ന ഭ്രാന്ത് പിടിച്ചു നടക്കുന്ന കൊലകൊമ്പൻ തന്നെ ആണോ ഇത്.ശിവാനിയെ പറ്റി ഒന്നും ചോദിക്കുന്ന പോലും ഇല്ലല്ലോ അവൾക്ക് അത്ഭുതം തോന്നി....
വീടിന്ന് അടുത്ത് എത്താറായപ്പോഴാ ശ്രീമംഗലത്തെ റൗടികളിൽ ചിലരെ കണ്ടത്....
അല്ല അപർണ്ണ തമ്പുരട്ടിയോ...
കൂടെ ആരാ പുതിയ സെറ്റപ്പ് ആണോ...
വരത്തന്മാരെ പറ്റൂല്ലോ... ഞങ്ങളെ കൂടി പരിഗണിക്കെന്നെ...
ഇത് കൂലിക്ക് ആണോ... അതോ ******
പല അറക്കുന്ന വാക്കുകൾ കേട്ട് അവൾ വെറുപ്പോടെ നോക്കിയത്.
അഗ്നിയെ നോക്കിയപ്പോൾ ഫോണിൽ നോക്കി നില്കുന്നെ...
അഗ്നി അവളെ തന്നെ നോക്കി..
നീ കുറച്ചു കൂടി സുന്ദരി ആയല്ലോ... ആ ദേവിനെ വിട്ടു നീ ഇപ്പോൾ ഇവനെ മാറ്റി പിടിച്ചോ...
അതിന്ന് ദേവ് നാട് വിട്ടില്ലേ.... വേറെ ഒരുത്തൻ പറഞ്ഞു...
ദേവ് രുദ്ര് ആയി മാറിയത് ശ്രീമംഗലത്തെ കൊടിച്ചിപട്ടികൾ അറിഞ്ഞില്ലെന്നു അവൾക്ക് മനസ്സിലായി.
നിന്റെ മിണ്ടാട്ടം മുട്ടി പോയോ.... എന്താടി ഒന്നും പറയാതെ... ഒരുത്തൻ അവളെ ചുമലിൽ തൊട്ട് പറഞ്ഞു....
ശിവാനിടെ അത്ര ഇല്ലെങ്കിലും നീയും നല്ലൊരു ഉരുപ്പെടി തന്നെയാ...
ശിവാനി അവള പെണ്ണ്.... അപ്സരസ്സ് തോറ്റുപോകും...
അത് ശരിയാടാ അവളെ ശരീരം ഉണ്ടെല്ലോ ************
ഇവർ പറയുന്ന ശിവാനി.... എന്റ ശിവനി ആണോ.... അഗ്നിയുടെ സ്വരം കേട്ടതും
അവൾക്ക് ദേഷ്യം ആയിരുന്നു വന്നേ. എന്നേ ഇത്രേ പറഞ്ഞിട്ട് ഒന്ന് അനങ്ങിയില്ല
ശിവാനി കേട്ടപ്പോ ചെവി കേട്ടു....
പറയെടി ഏത് ശിവാനിയെ പറഞ്ഞെ....
അവന്റെ ശബ്ദം ഉയർന്നു....
അവളൊന്ന് ഞെട്ടി....
ശിവാനിയെ പറ്റി അറിയില്ലേ.... പറഞ്ഞു കൊടുക്ക് ഇവന്ന്... ഇവന്ന് മതിയാവുമ്പോ ഞങ്ങളെ കൂടി പരിഗണിച്ച മതി.... ഒരിക്കൽ അവളെ ഒന്ന് തൊട്ടത് ഓർക്കുമ്പോൾ തന്നെ കുളിരാ....
അപർണ്ണ.... അലർച്ച ആയിരുന്നു അത്...
നിന്റെ ശിവാനിയെ തന്നെ പറയുന്നേ....
ബാക്കി പറയാൻ അവനെ നോക്കിതും കണ്ടത് ആകെ ഇടിയും പൊകയും മാത്രം ആണ്.... അവിടെ പടക്കത്തിന്ന് തിരി കൊളുത്തിയത് ആണോന്ന് പോലും അവളോർത്തു....
കണ്ണ് ചിമ്മുന്ന നേരം കൊണ്ട് തന്നെ തടിമടന്മാരായ അഞ്ചാറെണ്ണം നിലത്തു ചക്ക പട്ടത് പോലെ കിടപ്പുണ്ട്....
അവളെ തോട്ടത് ഈ കൈകൊണ്ട് അല്ലേടാ എന്ന് പറഞ്ഞു ആ പറഞ്ഞവന്റെ കൈ പിടിച്ചു ഓടിച്ചു....
കരിമ്പു പൊട്ടിക്കുന്ന പോലെ രണ്ട് കയ്യും എല്ല് പൊട്ടുന്ന ശബ്ദം കേട്ട് അവൾ ഭയന്ന് വിറച്ചു....
താൻ ഇത്രയും നേരം കണ്ട മനുഷ്യൻ തന്നെ ആണോ ഇതെന്ന് തോന്നിപ്പോയി അവൾക്ക്...
അവൻ ചുറ്റും നോക്കുന്ന കണ്ടാണ് അവളും നോക്കിയേ... എന്തോ കണ്ടപോലെ അവന്റെ ചുണ്ടിൽ ക്രൂരമായ
ചിരി വിടർന്നു... മൂർച്ചയെറിയ ഒരു കമ്പ് അവൻ എടുക്കുന്നെ കണ്ടു...
എന്റെ ശിവാനിയുടെ മേലെ പതിച്ച ഈ കണ്ണുകൾ നിങ്ങൾക്ക് വേണ്ട പറഞ്ഞു കണ്ണിൽ കുത്തിയിറക്കിയതും അപു നിലവിളി പുറത്ത് വരാതിരിക്കാൻ വാ പൊത്തിപിടിച്ചു... രക്തം കൊണ്ട് അഭിഷേകം ചെയ്യുന്ന പോലെ അവൾക്ക് തോന്നിയെ. വാ പൊത്തി കണ്ണുകൾ അടച്ചു പിടിച്ചു... കണ്ണുകൾ പേടി കൊണ്ട് നിറഞ്ഞു ഒഴുകി...
ഒറ്റ ഒന്നിനെയും ജീവനോടെ വേണ്ട.... ജീവനുണ്ടോ എന്ന് സംശയം ആണ് അവൻ പുച്ഛത്തോടെ നോക്കി പറഞ്ഞു.... എനിക്കിനി ഈ നാട്ടിലേക്ക് വരാനോ ഇതിന്റെ പിറകെ വരാനോ പറ്റില്ല.
സൊ ശവം പോലും ആർക്കും കിട്ടരുത്... വല്ല കൊടിച്ചിപട്ടികൾക്കും വെട്ടികൊടുത്തേക്ക്..... ഇവരെ ഫ്രണ്ട്സ് ഗാങ്... ഫാമിലി...അവരെ കൂടി കാണേണ്ട പോലെ കണ്ടേക്ക്.... ശിവാനി എന്ന പേര് കേട്ടാ പോലും ആ ഭയത്തോടെ ഓർക്കണം അവർ... ആരോടോ ഫോണിൽ പറയുന്ന കേട്ട് അവൾ ഞെട്ടി വിറച്ചു നിന്നു....
അപർണ്ണ.... വാ പോകാം.... അവൻ വിളിച്ചിട്ടും അവൾ അനങ്ങിയില്ല.... തൊട്ടതും ബോധം കെട്ട് വീണിരുന്നു....
29 വയസ്സ് ഉണ്ടെങ്കിലും കണ്ട 25 ന് മുകളിൽ തോന്നില്ല.... ഇരുനിറം ആണെങ്കിലും നല്ല മുഖശ്രീ ഉണ്ട്... ഗൗരവം ആർന്ന മുഖം... തന്റേടം തോന്നിപ്പിക്കുന്ന പ്രകൃതം...ഇവളെ പറ്റി ആണോ അന്വേഷിച്ചപ്പോ ജൻസിറാണിന്ന് പറഞ്ഞെ... ഒരു ചെറു ചിരിയോടെ പറഞ്ഞു അവളെ കയ്യിൽ എടുത്തു നടന്നു....
മുഖത്ത് വെള്ളം തളിച്ചതും അവൾ ഞെട്ടി എഴുന്നേറ്റു....
അമ്മേ.... വിളിച്ചു അലർച്ചയോടെ എഴുന്നേറ്റെ....
അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ശരീരത്തിൽ വിറയൽ തോന്നി.
തന്റെ വീടിന്റെ സിറ്റ്ഔട്ടിൽ തന്നെ ഉള്ളത് കണ്ടപ്പോ ചെറിയ ആശ്വാസം തോന്നി...
എടുത്തോണ്ട് വന്നതാണ് തോന്നി അവൾക്.അപ്പോഴേക്കും മുത്തച്ചനും എല്ലാരും വന്നു.
നീ എവിടെ പോയതാ അപ്പു... പറഞ്ഞിട്ട് പൊയ്ക്കൂടേ പറഞ്ഞു ദേഷ്യത്തോടെ അവളെ അമ്മയും മുത്തച്ഛൻ വന്നു...
ഞാൻ.... ഇത്... മുത്തച്ഛ ഇത്... അഗ്നിവർഷ്.... അവൾ പെട്ടന്ന് പറഞ്ഞു.
അയാൾ ഞെട്ടലോടെ അവനെ നോക്കി.
അവൻ എല്ലാരേം നോക്കി ചെറു ചിരിയോടെ കൈ കൂപ്പുക മാത്രം ചെയ്തു.
എനിക്ക് ഒന്ന് ഫ്രഷ് ആകണം ആയിരുന്നു
(അഗ്നി )
അവൾ യന്ത്രികം എന്ന പോലെ ഇടിഞ്ഞു പൊളിഞ്ഞു വീകാറായ വീടിന് കുറച്ചു ദൂരെ ആയി ഒരു ഒറ്റ മുറിയിലേക്ക് വിരൽ ചൂണ്ടി...
അവന്റെ മുഖം ചുളിയുന്നെ കണ്ടു... പിന്നെ അങ്ങോട്ട് പോയി....
നല്ലൊരു കൊച്ചൻ അല്ലേ മോളെ... മുഖലക്ഷണം കണ്ടിട്ട് തറവാട്ടിൽ പിറന്നേ ആണെന്ന് തോന്നുന്നു.... അമ്മ പറഞ്ഞു...
ചിരിച്ചോണ്ട് കഴുത്തറുക്കുന്ന സൈസ് ആണ് അവൻ. അമ്മേടെ ആങ്ങള മകൾക്ക് വേണ്ടി കണ്ടു വെച്ച പ്രൊഡകട്ട് ആണ് ആ പോയെ... ലച്ചു നീ ദേവിനെ പ്രേമിച്ചേ നന്നായി അല്ലെങ്കിൽ ഈ കാലന്റെ കൂടെ നിന്റെ ജീവിതം കട്ടപ്പൊക ആയേനെ.... നീ രക്ഷപെട്ടു... നീ രക്ഷപെട്ടിട്ട് എന്തിനാ ശിവ പെട്ട് പോയില്ലേ... അവളെ വിധി... അവൾ പിറു പിറുത്തു...
നീയെന്താടി പിറു പിറുക്കുന്നെ...
ഞാൻ ലക്ഷ്മിയെ ഒന്ന് സ്മരിച്ചതാ അമ്മേ... ഭാഗ്യവതിയ അവൾ....
ആരാ ലക്ഷ്മി.... അഗ്നിയുടെ ശബ്ദം കേട്ടതും അവൾ പേടിയോടെ നോക്കി...
ലക്ഷ്മി.... ലക്ഷ്മി ദേവി.... അവൾ മുകളിലേക്ക് നോക്കി തൊഴുതു...
ഓഹ്....എനിക്ക് ഒരു ടവ്വൽ തരോ...
അവൻ കയ്യിലെയും തലയിലെ വെള്ളം കുടഞ്ഞു പറഞ്ഞു....
ഇപ്പൊ തരാം പറഞ്ഞു അവൾ രക്ഷപെട്ടപോലെ അകത്തേക്ക് ഓടി....
റൂമിൽ എത്തിയതും അവൾ ശ്വാസം ആഞ്ഞു വലിച്ചു.... അവരെ കൊല്ലുന്നേ ഓർത്തതും അവൾക്ക് ശരീരം അപ്പോഴും വിറക്കുന്നെ ഉണ്ടായിരുന്നു.... പട്ടിക്ക് ബിസ്കറ്റ് കൊടുക്കുന്ന പോലല്ലേ അവരെ കൊടുക്കാൻ പറഞ്ഞെ....
അപർണ്ണ..... അഗ്നി വിളിക്കുന്നെ കേട്ട് അവൾ മുഖം തുടച്ചു... ശ്വാസം എടുത്തു...ടവ്വൽ നോക്കി....
പുതിയത് നല്ലത് ഒന്നും ഇല്ല.... എന്ത് കൊടുക്കും ഈശ്വരാ... അവൾ മൊത്തം വലിച്ചിട്ടു പരതി.... അവൾ കൂട്ടത്തിൽ പുതിയ ചുരിദാറിന്റെ കോട്ടൺ ഷാൾ എടുത്തു കൊടുത്തു... വേറെ ഒന്നും നല്ലത് ആയി അവൾക്ക് തോന്നിയില്ല....
ടവ്വൽ തോർത്തു ഒന്നും പുതിയത് ഇല്ല....
അവൾ ചമ്മലോടെ പറഞ്ഞു...
സാരമില്ല തലയിൽ ഒക്കെ ബ്ലഡ് ആയ പോലെ ഒന്ന് കഴുകി അതാ പറഞ്ഞു അവൻ അത് വാങ്ങി...
പെട്ടന്ന് അവൻ ആ ഷാൾ മണത്തു നോക്കി....
എന്റെ ശിവയുടെ ആണോ അത്.... അവന്റെ കണ്ണുകൾ വിടർന്നു...
അപ്പുവിന്റെ മുഖം ചുളിഞ്ഞു....
അത് എന്റെതാ...
സോറി.... കൈതപ്പൂവിന്റെ സ്മെൽ.... പെട്ടന്ന് അവളെ ഓർത്തു....അവൾക്ക് ഒരുപാട് ഇഷ്ടം ആണ് ആ പൂവ്.
അത് ശിവാനി ഇവിടെ വന്നപ്പോൾ പൂവ് എടുത്തു അലമാരയിൽ വെക്കുന്നെ കണ്ടു അതാവും സ്മെൽ...
എന്റെ ശിവാനി ഇവിടെ വരാറുണ്ടോ.... അവൻ ആകാംഷയോടെ ചോദിച്ചു...
ആ ഡോക്യുമെന്റസ് തരാൻ വന്നിരുന്നു. അപ്പോൾ ഇവിടെ താമസിച്ചേ... അവന്റെ സംസാരത്തിൽ ശിവയെ പറയുമ്പോൾ എന്റെ ശിവനി എന്നേ അവൻ പറയുന്നുള്ളുന്ന് അവൾ ശ്രദ്ധിച്ചു..
ഇവിടെയോ..... അവൻ മുഖം ചുളിച്ചോണ്ട് ചുറ്റും നോക്കി പറഞ്ഞു... ഈ ഡേറ്റി പ്ലെസ്‌ലോ.... അവന്റെ മുഖത്ത് ഇഷ്ടക്കേട് അവൾ കണ്ടു....
അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു പിന്നെ രാവിലതെ അവന്മാരെ അവസ്ഥ ഓർത്തു ഉമിനീർ ഇറക്കി സഹിച്ചു നിന്നു.
അവൻ ചുറ്റും നോക്കി അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞു രണ്ട് പേര് വരുന്നത് കണ്ടു...
വന്നതും സാർ എന്ന് പറഞ്ഞു... അവൻ കണ്ണ് കൊണ്ട് കാണിച്ചതും അവർ വീട്ടീന്ന് ഉള്ളിലേക്ക് കേറി....
എന്താടോ കാണിക്കുന്നേ.... വീട്ടിൽ നിന്ന് ഇറങ്ങ് പറഞ്ഞു അപ്പു പിറകെ പോയി...
വീട്ടിനുള്ളിൽ നിന്നും മുഴുവൻ സാധനങ്ങൾ അവർ എടുത്തു പുറത്തു കൊണ്ട് വെച്ചു..... അവളെ അച്ഛനും മുത്തച്ചനും എല്ലാം പേടിച്ചു പുറത്തു ഇറങ്ങി....
നിനക്ക് എന്താ ഭ്രാന്ത് ആണോ..... അപ്പു അലറി കൊണ്ട് അവനോട് ചോദിച്ചു....
അവൻ ഒന്ന് നോക്കി പുഞ്ചിരിക്കെ ചെയ്തുള്ളു....
സാർ കഴിഞ്ഞു.... അവർ വന്നു പറഞ്ഞു
ലെറ്റസ് ഗോ....അത് പറഞ്ഞു അവൻ അകത്തേക്ക് പോയി...
തന്നോടാ ചോദിക്കുന്നെ എന്താ ഇതെന്ന്...
പിറകിൽ എന്തോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി... കത്തിച്ചമ്പൽ ആകുന്ന വീട് കണ്ടു അവൾക്ക് ദേഷ്യം സങ്കടം കരച്ചിൽ ഒക്കെ വന്നു.....
എന്റെ ശിവാനി ഇനിയും ഇവിടെ വന്ന ഇവിടെ താമസിക്കരുത്.... എന്റെ രാജകുമാരി ഈ വീട്ടിൽ ആണോ താമസിക്കേണ്ടത്.... ഇനിയും വരൂലോ അപ്പോൾ നല്ല വീട്ടിൽ നിന്ന മതി... തനിക്ക് പകരം എവിടെ വീട് വേണ്ടത്.... ഇവിടെ തന്നെ വേണോ... എത്ര കോടിയുടെ വീട് വേണം.... എങ്ങനെ വേണം... എവിടെ വേണം.... ഈ നാട്ടിൽ... കേരളത്തിൽ....
ഇന്ത്യയിൽ എവിടെയെങ്കിലും.... അതോ അബ്രോടോ.... എവിടെ വേണേൽ പറ...
എന്തായാലും നോ പ്രോബ്ലം.... ഇങ്ങനെ ഒരു വീട്ടിൽ എന്റെ ശിവാനി കഴിയരുത്...
അതൊരു നിമിഷം ആണെങ്കിൽ പോലും..
എനിക്കത് ഇഷ്ടം അല്ല...
അപർണ തന്റെ വീട്ടിലേക്ക് സങ്കടത്തോടെയും ദേഷ്യത്തോടെയും കരച്ചിലോടെയും ഒക്കെ നോക്കി....
ചുമ്മാതല്ല ശിവ ശ്രീ മംഗലത്തെ അടുക്കള സ്വർഗ്ഗം ആയി കണ്ടത്... അവളെ തല്ലിയത്തിൽ അവൾക്ക് കുറ്റബോധം തോന്നി... അവളെയോണ്ട് പിടിച്ചു നിന്നു.
ഞാൻ ആണെങ്കിൽ ഇവനെ പേടിച്ചു ഇതിന്ന് മുന്നേ തൂങ്ങി ചത്തേനെ.... അവളാണ് ശരി... അവൾ ചെയ്തത് മാത്രം ആണ് ശരി...
അപർണ ദയനീയമായി തന്റെ വീടും... അവനെയും നോക്കി പറഞ്ഞു. ശ്രീ മംഗലക്കാരെ ഓർത്തപ്പോൾ സന്തോഷവും പേടിയും തോന്നി.... അവരെ കാര്യം അറിയുമ്പോൾ എന്തായിരിക്കും അവസ്ഥ....
ഇത് മനുഷ്യനണോ അതോ ശിവ പറയുമ്പോലെ മോൺസ്റ്റർ ആണോ ..... അവൾ തലക്ക് കയ്യും വെച്ച് അവനെ നോക്കി പറഞ്ഞു....
continue.....
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
••••••••••••••~••••••••••••••••
▬▬▬▬▬▬▬▬▬▬▬▬▬▬
No Comment
Add Comment
comment url