എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 72

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 72🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

                     🔥PART 72🔥
                        𝄟⃝✍️ ഇഫാർ 𝄟⃝🌷

എനിക്കെന്റെ വീട് തന്നെ വേണം....

എന്റെ കയ്യിൽ അലാവുദ്ധീന്റെ അത്ഭുതവിളക്ക് ഒന്നും ഇല്ല... പറയുമ്പോ വീട് കിട്ടാൻ....

ആരോട് ചോദിച്ച പിന്നെ നശിപ്പിച്ചേ എനിക്ക് എന്റെ വീട് തന്നെ വേണം... 

ഇവിടെ തന്നെ മതിയെങ്കിൽ ഇവിടെ തന്നെ എടുത്തു തരാം എന്റെ ശിവാനിക്ക് താമസിക്കാൻ പറ്റുന്ന ഒരു വീട്..

നിന്റെ ശിവാനിയുടെ അല്ല എന്റെ വീടാ അത്...അവൾ അരിശം കടിച്ചു പിടിച്ചു പറഞ്ഞു 

ഒരു ദിവസം പോയിട്ട് ഒരു നിമിഷം എങ്കിലും അവൾ ഇവിടെ നില്കുന്നുണ്ടെങ്കിൽ പോലും ഇത് പോലൊരു വീട്ടിൽ... എനിക്ക് ആലോചിക്കാൻ പോലും വയ്യ.

എന്താ മോനെ ഇതൊക്കെ.... (മുത്തച്ഛൻ )

അത് അങ്കിൾ ... എന്റെ ശിവാനി ഇങ്ങനെ ഒരു വീട്ടിൽ നില്കുന്നെ എനിക്ക് സഹിക്കാൻ പറ്റില്ല അതോണ്ട് ചെയ്തേ...
എന്റെ അച്ഛനും അമ്മയും പൊന്ന് പോലെ കൊണ്ട് നടന്നതാ അവളെ ... അവൾ ഇത് പോലെരു വീട്ടിൽ ... എനിക്ക് അത് ആലോചിക്കാൻ പോലും പറ്റുന്നില്ല.ഞാൻ നിങ്ങൾക്ക് നല്ലൊരു വീട് തിരിച്ചു തരാം പോരെ ...

 മോനിക്ക് അവൾ ഇവിടെ വരുന്നത് ഇഷ്ടം അല്ലെങ്കിൽ പറയാരുന്നു... ഞങ്ങൾ തടയുമായിരുന്നു...

അങ്കിൾ പ്ലീസ് അണ്ടർസ്റ്റാന്റ് മി... എനിക്ക് ഇഷ്ടം അല്ല ഇതൊന്നും... ഷീ ഈസ്‌ മയ്‌ ഏയ്ഞ്ചൽ ... മാ പ്രിൻസസ്.... അവൾ വീണ്ടും വരുമ്പോൾ ഇവിടെ താമസിക്കില്ലേ അതോണ്ടാ....നിങ്ങളെ വീട് ഇവിടെത്തന്നെ ഞാൻ ഉണ്ടാക്കി തരും
അത് പോരെ

അത് വരെ ഞങ്ങൾ എവിടെ താമസിക്കും....

അങ്കിളിന് ശിവനിലയം അറിയോ.... അവൻ പെട്ടന്ന് ചോദിച്ചു.

അയാൾ തലയാട്ടി....

ആ വീട്ടിൽ താമസിച്ചോ... അവിടെ ആരും ഉണ്ടാവില്ല... ഈ വീട് ആയ ഇങ്ങോട്ട് മാറിക്കോ.... (അഗ്നി )

താൻ അല്ലെടോ ശിവയെ പറ്റി അന്വേഷിക്കില്ല... ഒന്നും അറിയില്ല എന്നൊക്കെ പറഞ്ഞെ... അപർണ്ണ അവനെ രൂക്ഷമായി നോക്കി...

എനിക്ക് ഒറ്റ വാക്ക് ഉള്ളു... ഞാൻ ശിവയെ പറ്റി അന്വേഷിച്ചിട്ടില്ല ചെയ്യുകയും ഇല്ല... അവൻ കടുപ്പിച്ചു പറഞ്ഞു

പിന്നെ ശിവ നിലയതെ പറ്റി പറഞ്ഞതോ...
അവൾ അവിടെ ഇല്ലെന്ന് എങ്ങനെ അറിഞ്ഞു...

എന്റെ പേരിൽ ആണ് മുഴുവൻ സ്വത്തുക്കൾ ഉള്ളത് ആ വീടും... ഡോക്യുമെൻറ്സ് കണ്ടു ഞാൻ അറിഞ്ഞേ... ആ വീട് എനിക്ക് തരണം എങ്കിൽ അവൾ ഈ നാട്ടിൽ പോയിട്ട് ഈ രാജ്യത്ത് തന്നെ ഉണ്ടാവില്ല എന്ന് ഊഹിക്കാവുന്നതേ ഉള്ളു.... കൂടെ ഉള്ള ലെറ്ററിൽ അത് എഴുതിയിട്ട് ഉണ്ടാരുന്നു.
എനിക്ക് ഇനിയെങ്കിലും സന്തോഷം ആയിട്ട് ജീവിക്കണം.... ഞാൻ ശല്യം ആയി വരരുത്... അവളെ ലൈഫിൽ ഇടപെടരുത് എന്നൊക്കെ... അവൻ ഒന്ന് നിർത്തി... ആ കൺപീലികൾ നിറയുന്നത് വാക്കുകൾ ഇടറുന്നതും അപ്പു ശ്രദ്ധിച്ചു....

ഞാൻ അതോണ്ട് തന്നെ അവളെ പിറകെ പോകില്ല .... അത് അവളോടും പറഞ്ഞേക്ക്...  എനിക്ക് ഒറ്റ വാക്ക് ഉള്ളു... അവന്റെ വാക്കുകളിൽ വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു...

ഞാൻ ഇനി ഈ നാട്ടിൽ പോലും വരില്ല....
അവളെ നാടാ ഇത്... അതോണ്ട് തന്നെ ഞാൻ ഇനി ഇവിടെ കാൽകുത്തില്ല... അവസാനം ആയി അച്ഛനെ അമ്മയെ കാണണോന്ന് തോന്നിയൊണ്ട് വന്നതാ.

അപ്പോ ഇനി ഒരിക്കലും അച്ഛന്റെ അമ്മയുടെ അടുത്തേക്ക് വരില്ലേ....
കാണണ്ടേ അവരെ...വേണ്ടെന്ന് വെച്ചിട്ടും അവൾ ചോദിച്ചു പോയി...

ശിവാനിയുടെ സ്വന്തം ആയിട്ട് അവളെ കൂടെ വരും... അല്ലെങ്കിൽ ഇനിയൊരു വരവ് ഉണ്ടാവില്ല...അത് ഞാൻ എനിക്ക് തന്നെ കൊടുക്കുന്ന ശിക്ഷ ആണ്... 

ഈ വീടിന്റെ പണി എത്രയും പെട്ടന്ന്  തന്നെ ഞാൻ തീർത്തിരിക്കും... എന്നിട്ടു ഇങ്ങോട്ട് വന്നോ...അത് വരെ ശിവാനിലയത്തിൽ താമസിക്കാം... എല്ലാ ഏർപ്പാട് ഞാൻ ചെയ്യാം... 

എനിക്ക് ഒരു സഹായം വേണ്ട ഒന്ന് പോയി തന്ന മതി... ഞാൻ കണ്ടു പിടിച്ചോളാം വേറെ വീട്...അപ്പു കൈ കൂപ്പി കൊണ്ട് പറഞ്ഞു...

എന്റെ വാക്ക് ധിക്കരിച്ചു വേറെ വീട്... അവൻ ഗൂഡമായ ചിരിയോടെ പറഞ്ഞു...
ഈ നാട്ടിൽ പോയിട്ട്.... ഈ ജില്ലയിലോ കേരളത്തിലോ ഇന്ത്യയിൽ തന്നെ നിന്നെ ഞാൻ വിടില്ല... ദിസ്‌ ഈസ്‌ മൈ ഓഡർ...
അപ്പോൾ അപർണ്ണ മോള് ശിവനിലയത്തിലേക്ക് പോകാൻ നോക്ക്.
അവൻ ഒരു പ്രത്യേക താളത്തിൽ പറഞ്ഞു
അതിന്റെ പിന്നിൽ അവന്റെ ഭീക്ഷണി അവൾക്ക് മനസ്സിലായി...

ശിവാ..... അവൾ കലി അടങ്ങാതെ വിളിച്ചു പോയി....

ടീ..... അവൻ ദേഷ്യത്തോടെ ഉച്ചഎടുത്തു വിളിച്ചു...

അവൾ ഞെട്ടലോടെ നോക്കി...
ശിവനി വിളിക്കുമ്പോൾ സ്നേഹത്തോടെ മാത്രം വിളിക്ക്... ഇഷ്ടത്തോടെ..  വാത്സല്യത്തോടെ... ഒക്കെ... ഇല്ലെങ്കിൽ ഉണ്ടല്ലോ.... ഞാൻ ചിലപ്പോൾ തല്ലിപൊകും... എനിക്ക് പെട്ടന്ന് ദേഷ്യം വരും അതോണ്ടാ.... ഇനി മുതൽ അത് ശ്രദ്ധിക്കണം....

അവൾ ഇതെന്ത് കുരിശ് ആലോചിച്ചു നിന്നു.... ബാക്കിയുള്ളവർ എന്താ സംഭവിക്കുന്ന പോലും അറിയാതെ നിന്നെ ഉള്ളു...മുത്തശ്ശൻ മാത്രം കണ്ണെടുക്കാതെ അവനെ നോക്കി നിന്നെ ഉള്ളു.... 

അവൻ ആരെയോ വിളിച്ചു... ഒരാൾ അവരെ മുന്നിൽ വന്നു നിന്നു...

അവൻ എന്തൊക്കെ പറഞ്ഞു ഏല്പിച്ചു...

ഇവൻ കൊണ്ട് ആക്കും അവിടെ... നിങ്ങൾക്ക് വേണ്ടുന്ന അത്യാവശ്യസാധനങ്ങൾ മാത്രം എടുത്ത മതി... ഡ്രസ്സ്‌ മുതൽ എല്ലാം അവിടെ ഉണ്ടാകും... നിന്റെൽ ശിവാനിയുടെ കോൺടാക്ട് ഉണ്ടാകുമല്ലോ അവളോട് പറഞ്ഞ മതി എന്റെ തീരുമാനം ആയിരുന്നുന്നു... 

അപ്പു പല്ല് കടിച്ചു പിടിച്ചു നിന്നു... മുത്തശ്ശൻ അവളെ നോക്കി... രുദ്ര് ശിവാനിയും അവളോട് കെഞ്ചുന്ന പോലെ പറഞ്ഞതാ അവിടേക്ക് വരാൻ... ഇല്ലെങ്കിൽ വേറെ വീട്ടിലേക്ക് മാറാൻ...
സമ്മതിച്ചില്ല.... ഇവൻ അനുവാദം പോലും ചോദിക്കാതെ നടപ്പിലാക്കി .... അപ്പുവിന് ഇതൊന്നും ഇഷ്ടം അല്ല അറിയുന്നൊണ്ട് തന്നെ അയാൾക്ക് അവളെ അവസ്ഥ കണ്ടു സങ്കടം തോന്നി... അവൾക്ക് ശ്രീ മംഗലത്തോടുള്ള വെറുപ്പ് അവരെ ബന്ധു എന്ന നിലയിൽ ശിവാനിലയത്തോടും ഉണ്ടാരുന്നു... അവളുടെ ജീവിതം തന്നെ നശിപ്പിച്ചവരോടുള്ള പക... ലച്ചുവിനെ രക്ഷപെടാൻ സഹായിച്ചതിന്റെ പേരിൽ താൻ സ്നേഹിച്ചവന്നെ അവളെ മുന്നിൽ വെച്ചു മറ്റൊരു പെണ്ണിനെ കൊണ്ട് വിവാഹം കഴിപ്പിച്ചായിരുന്നു ശിക്ഷ വിധിച്ചത്.... പട്ടിണി കിടന്നാലും അവരെ മുന്നിൽ തലകുനിക്കില്ലെന്ന വാശി ആണ് അവളെ മുന്നോട്ട് നയിക്കുന്നത് പോലും...

അവൻ എല്ലാരോടും പോട്ടെന്നു തലയാട്ടി കാണിച്ചു..

ഡോ.... അപ്പു പിറകിൽ നിന്നും വിളിച്ചു

അവൻ തിരിഞ്ഞു നോക്കി...

എത്ര വാടക പറയ് ഞാൻ തന്നോളം... എനിക്ക് ആരേം ഔദാര്യം ഒന്നും വേണ്ട...
അവൾ ഉള്ളിൽ പേടി ഉണ്ടെങ്കിലും പറഞ്ഞു ഒപ്പിച്ചു...

ദിവസം ഒരു ആയിരം വട്ടം ശിവഗ്നി എന്ന് ഉരുവിട്ടോ കൂലി ആയിട്ട്....

തനിക്ക് മെന്റൽ ആണോ....

ആണല്ലോ... ശിവാനി എന്ന ഭ്രാന്ത്.... ശിവഗ്നി എന്ന ഭ്രാന്ത്....

ഈ ഭ്രാന്ത് കൊണ്ട് തന്നെയാ നിന്നെ കാണുന്നെ തന്നെ വെറുപ്പ് ആയതും അപ്പു ദേഷ്യത്തോടെ പറഞ്ഞു.

അതിന്ന് അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല.
ആ മുഖത്ത് പടർന്ന വേദന കണ്ടു അവൾക്ക് അങ്ങനെ പറയേണ്ടെന്ന് തോന്നി.

അവളെ മാര്യേജ് കഴിഞ്ഞു... ഇപ്പൊ ഹാപ്പി ആയി ഇരിക്കുന്നു.. ഇനിയെങ്കിലും അവളെ അവളുടെ വഴിക്ക് വിട്ടൂടെ ... ബാക്കി പറയുന്നേ മുന്നേ ഒരു പൊട്ടിച്ചിരി കേട്ടു....

അവൾ നെറ്റി ചുളിച്ചു അവനെ നോക്കി.

താൻ എന്തിനാ ചിരിക്കൂന്നേ

തമാശ കേട്ട ചിരിക്കണ്ടേ....

ഞാൻ തമാശ അല്ല പറഞ്ഞത്. അവളെ മാര്യേജ് കഴിഞ്ഞു...

ആത്മാവിൽ അലിഞ്ഞ പ്രണയം ആണത്.
ഈ ജന്മം അവനെ മറന്നു മറ്റൊരു വിവാഹം.... ഇതിലും ഭേദം അവൾ മരിച്ചെന്നു പറയുന്നതാ .... അത്ര പോലും അവന്നെ മറന്നു ഒരു ജീവിതം ഉണ്ടാവില്ല....

എല്ലാം അറിഞ്ഞിട്ടും എന്തിനാ അവരെ തമ്മിൽ അകറ്റിയത് ..

അതിനേക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിച്ചത് കൊണ്ട്.... എന്റെ മാത്രം ആയിട്ട് കിട്ടാൻ വേണ്ടി.... എനിക്ക് അവളും അവൾക്ക് ഞാനും മാത്രം ആകാൻ....ചെറു പുഞ്ചിരിയോടെ പറഞ്ഞു....

ഞാൻ പറഞ്ഞത് സത്യം ആണ് അവളെ മാര്യേജ് കഴിഞ്ഞു.... 

കൊച്ചു ഇണ്ടായെന്ന് പറഞ്ഞില്ലല്ലോ സന്തോഷം... കൊച്ചുണ്ടായ എന്റെ പേര് ഇടാൻ പറ.... അത് പറഞ്ഞു കണ്ണിറുക്കികാണിച്ചു അവൻ പൊയ്...

ഇതിനോട് സംസാരിക്കാൻ ചെന്ന എനിക്കാ ഭ്രാന്ത്.... നിന്നോടുള്ള പേടി കൊണ്ട അവൾ ദേവിനെ കെട്ടിയത്. എന്നിട്ട് കിട്ടിയതോ രുദ്രിനും.... വല്ലാത്തൊരു ജാതകം തന്നെ ശിവ നിന്റേത്... അവൾ തലക്ക് അടിച്ചു പിറു പിറുത്തുകൊണ്ട്  ഫോൺ എടുത്തു ശിവയെ വിളിച്ചു... സ്വിച് ഓഫ്‌ ആയിരുന്നു .

                     🔥🔥🔥🔥

അവൻ നേരെ ചോപ്പറിൽ നിന്നും ഇറങ്ങി കാറിൽ കേറി പോയി.... ഒരു ഫ്ലാറ്റിലേക്ക് കേറി....അവനെ കാത്തിരിക്കുന്ന പോലെ ഒരുവൻ അവന്റെ അടുക്കലേക്ക് ഓടി വന്നു....

എന്തായി.... പോയിട്ട് അച്ഛനെ അമ്മയെ കണ്ടോ.... ശിവാനിയെ കണ്ടോ.... അവൻ ടെൻഷനോടെയും അവന്റെ സ്വഭാവം അറിയുന്നൊണ്ട് പേടിയോടെയും ചോദിച്ചു.

അവൻ പോയത് മുതൽ ഉള്ളത് മൊത്തം പറഞ്ഞു.... 

അവളെ വിവാഹം കഴിഞ്ഞു പോലും....
അവനെ മറന്നു മറ്റൊരു വിവാഹം കഴിക്കാനോ.... അവൾക്ക് അവനോട് വെറും പ്രണയം അല്ലല്ലോ അതിന്ന്....
ഭ്രാന്ത് അല്ലേ അവനെന്ന് വെച്ചാൽ.... എന്നിട്ട് എന്നോട് പറയാ വിവാഹം കഴിഞ്ഞെന്ന്....പൊട്ടിച്ചിരിയോടെ പറയുന്നവനെ നോക്കി മുന്നിൽ നൽകുന്നവൻ മുഖം ചുളിച്ചു....

അങ്ങനെ നടന്നിട്ട് ഉണ്ടെങ്കിലോ.... സത്യം ആണെങ്കിലോ പറഞ്ഞത്.. അവൻ സംശയത്തോടെ പറഞ്ഞു...

അവന്റെ ചിരി നിന്നു... മുഖത്ത് ഗൗരവം പടർന്നു...

 ഒരു ഡൌട്ട് പറഞ്ഞുന്നു ഉള്ളു.
അവളെ പ്രണയം എങ്ങനെ ഉള്ളത് ആണെന്ന് നിന്നോട് പ്രത്യേകിച്ച് പറയണ്ടല്ലോ... അവൻ എന്താണെന്ന് നിനക്ക് നല്ലോണം അറിയാം.... അവന്ന് തിരിച്ചു അവളെന്നെ ഭ്രാന്ത് ആണ്... നീ പറഞ്ഞ പോലെ ഭ്രാന്തമായ പ്രണയം മാത്രം അല്ല അതിനേക്കാൾ അപ്പുറം ആണ് അവൾക്ക് അവനോട് ഉള്ള സ്നേഹം... തിരിച്ചു അവനും അത് പോലെ തന്നെ ആണ്.... 

അങ്ങനെ ഉണ്ടാവില്ല.... അവൾക്ക് ഒരിക്കലും ആവില്ല.... പറയുമ്പോൾ ഉറപ്പില്ലാത്തത് പോലെ നേർന്നിരുന്നു വാക്കുകൾ.... 

അവളെ പറ്റി അല്ലേ അന്വേഷിക്കില്ല... പിറകെ പോകില്ല... ശല്യം ആകില്ലെന്ന് സത്യം ഇട്ടത്... കാരണം നിനക്ക് ഉറപ്പ് ആയിരുന്നു അവൾ ഒരിക്കലും അവളെ പ്രണയം മറന്നു മറ്റൊരു വിവാഹം കഴിക്കില്ലെന്ന്.... പക്ഷെ ഇപ്പൊ എനിക്കെന്തോ അപർണ്ണയുടെ വാക്കുകളിൽ സത്യം ഉണ്ടോ എന്നൊരു തോന്നൽ.... അവൾക്ക് അവനെ മറക്കാൻ പറ്റിയാൽ... അല്ലെങ്കിൽ അവൾക്ക് ആരെയെങ്കിലും നിർബന്ധത്താൽ വിവാഹം ചെയ്യേണ്ടി വന്നാലോ....

ഒരിക്കലും ഇല്ല.... അവൾക്ക് ഒരിക്കലും അങ്ങനെ ആവില്ല.... അവന്റെ വാക്കുകളിലും സംശയം നിഴലിച്ചിരുന്നു.

അവന്റെ പിറകെ പോകാലോ നമുക്ക് ... അവനെപറ്റി അന്വേഷിക്കലോ... അവൻ ആരും അറിയാതെ വിവാഹം കഴിച്ചത് എങ്കിലോ.. ഇപ്പൊ ആണെങ്കിൽ നീയീ പറഞ്ഞ  നാട്ടിൽ എവിടെയോ ആണ് സ്റ്റേ ചെയ്യുന്നതും... അവർ തമ്മിൽ വീണ്ടും കണ്ടിട്ടുണ്ടെങ്കിൽ.... ഒരു പക്ഷെ... അവൾ അവന്റെ കൂടെ പോകും...

മതി നിർത്... അവൻ അലർച്ചയോടെ പറഞ്ഞു...

ശിവാനിയെ പറ്റി അല്ല അവനെ പറ്റി അന്വേഷിക്കണം.... ആരും അറിയരുത്.... എനിക്ക് എത്രയും പെട്ടന്ന് കിട്ടണം അവന്റെ വിവാഹം കഴിഞ്ഞോ....
ഇല്ലയോ എന്നുള്ള വിവരം .... ശിവനി അവന്റെ കൂടെ ഉണ്ടോ എന്നുള്ള ഡീറ്റെയിൽസ്..... പത്തുതലയുള്ള രാക്ഷസൻ ആണ് അവൻ ... ഒന്ന് അനങ്ങിയ അറിയും.... അതോണ്ട് തന്നെ രഹസ്യം ആയിരിക്കണം... മറ്റാരെയും ഏല്പിക്കതെ നീ തന്നെ നേരിട്ട് പൊയ് അന്വേഷിക്കണം.... 

അല്ല വിവാഹം കഴിഞ്ഞിണെങ്കിൽ....  അവൻ ടെൻഷനോടെ നോക്കി ബാക്കി പറയാൻ പേടി തോന്നി അവന്ന് ... 

നിന്നോട് പറഞ്ഞത് ചെയ്ത മതി... പേടിച്ചു മാളത്തിൽ ഒളിക്കാനും ഭാര്യയെ ഒളിപ്പിച്ചു നിർത്താനും ഭീരുവല്ല അവൻ... പിന്നെ വിവാഹം കഴിഞ്ഞെങ്കിൽ എന്താ വേണ്ടെന്ന് ഞാൻ അപ്പോൾ തീരുമാനിച്ചോളാം.... അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു അപ്പോൾ....

നിന്റെ അച്ഛനെ അമ്മയെ കണ്ടിട്ട് എന്ത് പറഞ്ഞു... അവൻ വിഷയം മാറ്റി.

ശിവാനിയെ പൊന്നുപോലെ നോക്കുമെന്ന്
അവളെക്കാൾ കൂടുതൽ ആരെയും സ്നേഹിക്കില്ലെന്ന്... അവൾ കഴിഞ്ഞേ ഈ ലോകത്ത് ഈ അഗ്നിക്ക് മറ്റാരും ഉണ്ടാകുള്ളൂ എന്ന്... അവളെ കൊണ്ട് അല്ലാതെ ഇനി അവരെ മുന്നിൽ പോകില്ലെന്ന്.... അവരെ കാണില്ലെന്ന്...

നിന്നെ പത്തുമാസം വയറ്റിലിട്ട് നൊന്ത് പ്രസവിച്ച അമ്മ.... പേറ്റ് നോവ് അമ്മക്ക് ആണെങ്കിലും അച്ഛൻ ആണ് മനസ്സിൽ പേറുന്നത് കുഞ്ഞിനെ അങ്ങനെ ഉള്ള സ്നേഹനിധിയായ അച്ഛൻ .... 29 വർഷം തലയിൽ വെച്ച പേനരിക്കും നിലത്തു വെച്ച ഉറുമ്പ് അരിക്കും എന്ന് പറഞ്ഞപോലെ പൊന്നുപോലെ നോക്കി വളർത്തിയ... എന്നും കൂടെ നിന്ന് നിന്നെ നീയാക്കി കൈപിടിച്ച് ഉയർത്തിയ മാതാപിതാക്കൾ.. അവരെക്കാൾ എങ്ങനെ നിനക്ക് ശിവയെ സ്നേഹിക്കാൻ കഴിയുന്നു... അവരേക്കാൾ വലുത് ശിവ ആണെന്ന് പറയാൻ കഴിയുന്നു.... ഇതിന്ന് മാത്രം എന്താ അവളിൽ പ്രത്യേകത....

എനിക്ക് അറിയില്ല അതിന്ന് ഉത്തരം .... ഒന്ന് മാത്രം എനിക്ക് അറിയുള്ളു അവളില്ലാതെ ഞാൻ ഇല്ല.... ഈ അഗ്നിയിൽ ലയിച്ചവൾ ആണ്  ശിവഗ്നി....  അഗ്നിയുടെ മാത്രം ശിവ ...

അഗ്നിയുടെ ശിവ.... അംജദിന്റെ ആനി....
സൂപ്പർ കോമ്പിനേഷൻ....

കഴുത്തിൽ കുത്തിപിടിച്ചപ്പോഴാണ്  അവന്ന് പറഞ്ഞു പോയത് ഓർമ വന്നത്....

അത്... പിന്നെ... ആനി... ശിവ... ആനിന്ന് പറഞ്ഞു പോയതാ.... അവൻ വിക്കികൊണ്ട് പറഞ്ഞു...

 കലിപ്പോടെ അവനെ പിറകിലേക്ക് തള്ളിയിട്ടു അവൻ റൂമിലേക്ക് പോയി. വാതിൽ വലിച്ചു അടക്കുന്ന ശബ്ദം കേട്ട് ചെവി പൊത്തി... 

ഇവൻ നന്നായ തല്ലിയില്ലല്ലോ.... കഴുത്തിൽ ഒന്ന് തടവി... അച്ഛനെ അമ്മയെ കണ്ട സന്തോഷം ആയിരിക്കും.
രക്ഷപെട്ടു.... അടഞ്ഞ വാതിൽ നോക്കി നെടുവീർപ്പോടെ പറഞ്ഞു...

നാട്ടിൽ പോയി എന്തിന് ശിവയെ പറ്റി അന്വേഷിക്കുന്നെ.... അതിനേക്കാൾ ബെസ്റ്റ് ഓപ്ഷൻ എന്റെൽ ഉണ്ടല്ലോ...
മിസ്സിസ് അംജദ് അമർ.... പേരിന് ഭാര്യ ആണെങ്കിലും നീയറിയാതെ ഒന്നും നടക്കില്ലല്ലോ .... 

I want to see.... അവൻ msg സെന്റ് ചെയ്തു റിപ്ലൈ നോക്കി ഇരുന്നു.

നൈശു ഫോൺ ഓപ്പൺ ആക്കാതെ തന്നെ മെസ്സേജ് കണ്ടു.... അത് നോക്കി തന്റെ കൈ നോക്കി പോയി.....

അംജുന്റെ അഞ്ചു വിരൽ കരിനീലിച്ചു ഇരിപ്പുണ്ട് കയ്യിൽ .... ഒരാഴ്ച മുൻപ് നിന്നെ ഒന്ന് കണ്ടതിനു അംജു തന്ന സമ്മാനം ആണ്...

എന്റെ ബിസിനസ് കാര്യം അവർ അറിഞ്ഞെങ്കിൽ അത് എന്റെ PA വഴി ആകാനെ സാധ്യത ഉള്ളു. അത് മനസ്സിൽ ആക്കാതിരിക്കാൻ മാത്രം പൊട്ടനല്ല ഞാൻ... അണുവിട തെറ്റാതെ ചോർത്തികൊടുക്കുന്നുണ്ടല്ലോ എല്ലാം.. കൈ പിടിച്ചു തിരിച്ചു അവൻ പറഞ്ഞു...

ഉമ്മാനെ ഓർത്ത വെറുതെ വിടുന്നെ... ലാസ്റ്റ് വാണിങ് ആണ് നിനക്കിത്... ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഉണ്ടായാൽ പിന്നെ ഐഷ മെൻഷനിൽ നിന്നും പുറത്താണ് നീ... ഡിവോഴ്സ് വരെ കാത്തിരിക്കില്ല ഞാൻ...

കാൾ സൗണ്ട് കേട്ടു അവൾ ഫോൺ നോക്കി...

കുറച്ചു ദിവസം എങ്കിൽ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണം... കൺ നിറച്ചു കാണണം അംജുന്റെയും സനയുടെയും എൻഗേജ്മെന്റ് വിവാഹവും.... അങ്ങനെ എങ്കിലും അംജദ് എന്ന ഭ്രാന്തിൽ നിന്നും എനിക്ക് പുറത്ത് കടക്കണം... അതിന്ന് ഞാൻ ഇവിടുത്തന്നെ വേണം.... ഒരു നിശ്വാസത്തോടെ അത് പറഞ്ഞു  ഫോൺ എടുത്തു അടുത്ത് കണ്ട ഫിഷ് ടാങ്കിൽ ഇട്ടു....

                 🔥🔥🔥🔥
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥72(2)🔥                  𝄟⃝✍️ ഇഫാർ 𝄟⃝🌷


നിന്റെ ഫോൺ എന്താ സ്വിച്ഓഫ്‌...

നീ വിളിക്കുന്നു അറിഞ്ഞോണ്ട് വെള്ളത്തിൽ ഇട്ടു ഒരു പുച്ഛത്തോടെ നൈശു പറഞ്ഞു....

നിന്റെ കെട്ടിയോനോടുള്ള ദേഷ്യം ആണോ....

അല്ല... കഴിഞ്ഞ ബോർഡ് മീറ്റിംഗ് കാര്യം അത് പോലെ ചോർതികൊടുതെന്ന് അംജു തന്ന സമ്മാനം ആണിത് പറഞ്ഞു അവൾ കൈ കാണിച്ചു കൊടുത്തു...

ഇങ്ങനെ സഹിച്ചു അവിടെ കഴിയണോ നിനക്ക്.... വിട്ടിട്ട് പൊക്കൂടെ... വേണമെങ്കിൽ ഞാൻ സഹായിക്കാം...

എനിക്ക് ആരോടും പരാതി പരിഭവം ഒന്നും ഇല്ലെടോ... ഞാൻ എൻഗേജ്മെന്റ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോകും...

അവൻ സഹതാപത്തോടെ അവളെ നോക്കി...

ശിവാനി എന്നൊരാളെ എനിക്ക് അറിയില്ല.
ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല.... ഒരു ഫക്ഷനിൽ പോലും അങ്ങനെ ഒരു കക്ഷി വന്നിട്ട് ഇല്ല.... 

നിനക്ക് അറിയാഞ്ഞിട്ടാണോ.... നീ ശരിക്കും അന്വേഷിച്ചോ....

കെട്ടിയോനെ എന്നേ വേണ്ടതുള്ളു വീട്ടുകാർക്ക് ഇഷ്ടം ആണ്... അവിടെ ഞാൻ അറിയാത്ത രഹസ്യം ഒന്നും ഇല്ല.
ഞാൻ പോകുന്നു പറഞ്ഞു അവൾ എഴുന്നേറ്റു പോയി....

കുറച്ചു ദിവസം എങ്കിലും അവളും സന്തോഷം ആയിരിക്കട്ടെ.... അവനെ തിരിഞ്ഞു നോക്കി അവൾ മെല്ലെ പറഞ്ഞു.....  അംജദ് അഗ്നി ആരും വേണ്ട ഇനിയെങ്കിലും സ്വസ്ഥമായി അവൾ ജീവിക്കട്ടെ..... 

                    🔥🔥🔥🔥
                    
ദേവരാഗം എന്ന് കൊത്തിവെച്ച ഒരു വെണ്ണക്കൽ കൊട്ടാരം ആണ് അതെന്ന് തോന്നി അവൾക്ക്... ഫുൾ വെള്ളനിറത്തിൽ കാണുന്ന വലിയൊരു മോഡൽ വീട്... പക്ഷെ ഉള്ളിലേക്ക് കാൽ വെച്ചതും നല്ല കുളിർമ തോന്നി.... ഈ തിരക്ക് പിടിച്ച നഗരത്തിൽ നിന്നും കുറച്ചു ഉള്ളോട്ട് മാറി ആണ് വീട്... ചുറ്റും ചെടിയൊക്കെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്... എന്തൊക്കെ മരവും ഉണ്ട്‌... കാണുമ്പോൾ തന്നെ ശാന്തിയും സമാധാനം നിറഞ്ഞ ഇടം പോലെ തോന്നി അവൾക്ക്...

രുദ്ര് അവളെ കയ്യും പിടിച്ചു വീടിന് സൈഡിലേക്ക് പോയി...  ശിവ ദേവചന്റെയും രാഗിണി അമ്മയുടെയും അസ്ഥിതറയുടെ അടുത്തേക്ക് ചെന്നു...
പാരിജാതവും ചെമ്പകവും അതിന്റെ സൈഡിൽ ആയി നാട്ടുവളർത്തിയത് കണ്ടു....

 രുദ്ര് അവൾ ഒന്നിച്ചു നിന്നു കൈകൂപ്പി...

ഇതാണ് രുദ്രന്റെ പെണ്ണ്.... അച്ഛനും അമ്മയ്ക്കും സന്തോഷം ആയില്ലേ... ദേ അമ്മേ ഇനി നിനക്ക് വട്ടാ ചെക്കാ പറഞ്ഞു കളിയാക്കില്ലല്ലോ... ഇപ്പൊ മനസ്സിലായില്ലേ രുദ്ര് പറഞ്ഞത് ഒന്നും തമാശ അല്ലെന്ന്... ഇനി  അനുനെയും കൂടി കൊണ്ട് വന്നു രണ്ട് മരുമകളെ ഒന്നിച്ചു നിർത്തി തരും... എന്റെ അമ്മേടെ എല്ലാ ആഗ്രഹം ഞാൻ നടത്തി തരുട്ടോ....

നേരിട്ട് കാണുന്ന പോലെ രുദ്ര് പറയുന്നത്.
ഓരോ കാര്യം സംസാരിക്കുന്നെ കണ്ടു അവൾ അത്ഭുതത്തോടെ നോക്കിയത്...

പാരിജാതകപ്പൂക്കൾ അടർന്നു വീഴുന്നുണ്ടായിരുന്നു അവിടേക്ക്...

എങ്ങും മനം മയക്കുന്ന സുഗന്ധം.... വല്ലാത്തൊരു പോസിറ്റീവ് വൈബ് തോന്നി അവൾക്ക്....

നീനു കരയുന്നത് കേട്ടു രുദ്ര് ഒന്ന് നിർത്തി.

ഞാൻ നോക്കിട്ട് വരാം പറഞ്ഞു അവൻ പോയി... 

എനിക്ക് എന്റെ ജീവിതം എങ്ങനെ ആണെന്ന് ആദ്യം പറയാൻ ഉള്ളത് നിങ്ങളോട് ആണ്... രുദ്രിന് അറിയണ്ട പറഞ്ഞു എന്റെ പ്രണയം... അതിൽ സങ്കടം ഒന്നും ഇല്ലാട്ടോ... ഒരിക്കലും ആരും അതൊന്നും ഇനി അറിയാൻ പോകുന്നില്ല.
ഞാൻ പറയാൻ പോകുന്നില്ല....  അത് മൂലം തകരുന്നത് രണ്ടു കുടുംബം തന്നെ ആയിരിക്കും... അത് കാണാൻ ഉള്ള ശക്തിയും എനിക്കില്ല.... അതോണ്ട് ഇവിടെ അവസാനിക്കട്ടെ എന്റെ ആദ്യ പ്രണയവും ഓർമകളും.... എന്നാലും നിങ്ങൾ കൂടി കേട്ടിട്ടേ ഞാൻ  എന്റെ ഭർത്താവിനോട് ഇഷ്ടം പറയുള്ളു...

അവൾ അവിടെ ഇരുന്നു അവളുടെ ഇത് വരെയുള്ള ജീവിതം അവർക്ക് മുന്നിൽ പറയുകയായിരുന്നു.... അവസാനം ഒഴുകി ഇറങ്ങിയ കണ്ണുകൾ അവൾ തുടച്ചു...

 എന്റെ ജീവിതത്തിൽഅംജുക്കാനേക്കാൾ കൂടുതൽ മറ്റാരെയും സ്നേഹിച്ചിട്ടില്ല. ഇനിയൊട്ട് അതിന്ന് ആവുകയും ഇല്ല...
ആരൊക്കെ എന്റെ ജീവിതത്തിൽ വന്നാലും രണ്ടാം സ്ഥാനത്തേക്ക് വരുള്ളൂ.
അത് എന്റെ പാതി രുദ്ര് ആയാലും എന്റെ മകൾ നീനുവായാലും.... നീനു എന്റെ സ്വന്തം മോള് അല്ലാത്തോണ്ട് അല്ലേ എന്നൊന്നും ചിന്തിക്കല്ലേ നിങ്ങൾ....ഒരു പക്ഷെ ഞാൻ ഒരു കുഞ്ഞിന്ന് ജന്മം കൊടുത്തിരുന്നെങ്കിൽ പോലും അംജുക്കാനേക്കാൾ ഞാൻ സ്നേഹിക്കില്ല... അങ്ങനെ ഉണ്ടായ പിന്നെ ഈ ഞാൻ ഇല്ല... എനിക്ക് എന്റെ ജീവൻ ആണ് അംജുക്ക.... ഈ ജന്മത്തിൽ എനിക്ക് സ്വന്തം ആയിട്ട് കിട്ടില്ല... കിട്ടാഞ്ഞിട്ടല്ല... വേണ്ടെന്ന് വെച്ചതാ ഞാൻ... ഇനിയൊരിക്കലും തേടി പോകില്ല.... തേടി വന്നാലും സ്വീകരിക്കില്ല... അതിന്ന് മാത്രം എനിക്ക് കഴിയില്ല... മനസ്സിൽ താഴിട്ട് പൂട്ടിയതാണ് അംജുക്കന്റെ ആനിയെന്ന വേഷം.... അഗ്നിവർഷിന്ന് വേണ്ടി ഞാൻ ഉപേക്ഷിച്ചതാ എല്ലാം....അഗ്നി തിരിച്ചു വന്ന തകരുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട്‌... ആരെയും വേദനിപ്പിച്ചു എനിക്കൊരു ജീവിതം വേണ്ട എന്നേ കൊണ്ട് ആവില്ല അതിന്ന്... ആനിയെന്ന വേഷം എന്നെന്നേക്കുമായി ഇവിടെ ഉപേക്ഷിച്ചു രുദ്രിന്റെ മാത്രം ശിവാനി ആവുകയാണ്. അനുഗ്രഹിക്കണം എന്നേ.... ഞാൻ രുദ്രിന്റെ പെണ്ണാണ്... നീനുവിന്റെ അമ്മയാണ്.... കൃഷ്ന്റെ അമ്മയാണ്... ആദിയുടെ ഏട്ടത്തിയമ്മ ആണ്.... മരണം വരെ അങ്ങനെ ആയിരിക്കും.... നിങ്ങളെ രുദ്രിനെ ഞാൻ എന്റെ മാത്രം ആയി എടുക്കുവാ.... വേദനിപ്പിക്കില്ല ഒരിക്കലും...ആരെയും വേദനിപ്പിക്കാൻ സമ്മതിക്കുകയും ഇല്ല... സ്നേഹിച്ചോളാം.എന്നേ സ്നേഹിക്കുന്നതിന്റെ ഇരട്ടി ആയി സ്നേഹിച്ചോളാം....   അവൾ ഓരോന്ന് ആലോചിച്ചു ചെമ്പകമരത്തിന്റെ ചുവട്ടിൽ ഇരുന്നു... 

എന്റെ അച്ഛനെയും അമ്മയെയും കത്തി വെച്ചു കൊല്ലണോ നീ... അവളുടെ അടുത്തേക്ക് വന്നിരുന്നു അവൻ ചോദിച്ചു

എന്റെ ഫുൾ ഹിസ്റ്ററി പറഞ്ഞു കൊടുക്കരുന്നു. താനോ കേൾക്കേണ്ടന്ന് പറഞ്ഞു... ഇവരെങ്കിലും കേൾക്കണം തോന്നി...പിന്നീട് ഈ അസുരനെ ചതിച്ചെന്ന് പറയരുതല്ലോ...

മുന്നേ വരാരുന്നില്ലേ എന്റെ മുന്നിൽ...
മറ്റാരും കയറിക്കൂടുന്ന മുന്നേ ഞാൻ കൊണ്ട് വരാരുന്നില്ലേ... ഞാൻ അല്ലാതെ മറ്റാരും ഇണ്ടാവില്ലാരുന്നു ഈ മനസ്സിൽ...
അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു ഇരുന്നു അവൻ....

അതിന്ന് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു... 

അവന്റെ ശബ്ദത്തിൽ നേരിയ നോമ്പരം കൂടി ഉണ്ടായിരുന്നു... തന്റേത് മാത്രം ആയ പെണ്ണിന് മറ്റൊരു അവകാശി
അത് ഓർക്കുവാൻ പോലും അവൻ ഇഷ്ടപെട്ടില്ല... 

അവരുടെ അസുരനെ സ്വന്തം ആയി എടുക്കുവാ അതിന്ന് സമ്മതം ചോദിക്കരുന്നു.... അവൾ കുസൃതിയോടെ പറഞ്ഞു.

ഈ ജന്മവും വരും ജന്മങ്ങളിലും എന്റേത് മാത്രം ആയിരിക്കും... വിട്ടു കൊടുക്കില്ല ആർക്കും... അവളുടെ കൈകളിൽ കൈ കോർത്തു പിടിച്ചു ചുണ്ടിൽ മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു...

ഒരിക്കൽ പോലും എന്റെ സ്ഥാനത് വേറെ ഒരാളെ കണ്ടിട്ട് ഇല്ലേ...ചെറിയ ക്രഷ് പോലും.... 

അവൻ ഇല്ലെന്ന് തലയാട്ടി....

പിന്നെ എന്ത് പുളുവണ്.... അച്ഛനെ അമ്മയെ തൊട്ട് സത്യം ഇട്ടേ എന്നാൽ...
ഒരിക്കൽ പോലും ഞാൻ അല്ലാതെ മറ്റൊരു പെണ്ണ് ഇവിടെ കയറിയിട്ടില്ലെന്ന്...
അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു...

സത്യ..... പെട്ടെന്ന് അവൻ നിറുത്തി... അവന്റെ ഉള്ളിൽ ഒരു പെൺകുട്ടിയുടെ രൂപം ഓടിയെത്തി.... അവളുടെ ശരീരത്തിന്റെ മർദ്ദവം ഇപ്പോഴും കയ്യിൽ ഉണ്ടെന്ന് തോന്നി.... പഞ്ഞിക്കെട്ട് പോലുള്ള മിനുസമാർന്ന ശരീരം.... ആദ്യമായി തൊട്ട പെണ്ണ്.... എപ്പോഴാക്കെയോ ശിവാനിയുടെ സ്ഥാനത് കണ്ട രൂപം... ശിവയെ പറ്റി അറിഞ്ഞിരുന്നില്ലെങ്കിൽ ചിലപ്പോൾ ഇനിയൊരിക്കൽ കൂടി അവളെ കണ്ടാൽ ഞാൻ സ്വീകരിക്കുമായിരുന്നുന്നു അർഷി പറയാറുള്ള പെണ്ണ് .... അർഷിക്ക് മാത്രം അറിയുന്ന സത്യം... ആ പെണ്ണ് വന്നിരുന്നെങ്കിൽ ഞാൻ ശിവടെ സ്ഥാനത് കാണുമായിരുന്നോ.... ഒരു നിമിഷം എങ്കിലും ഞാൻ എന്റെ ശിവയെ മറന്നില്ലേ അവന്റെ മനസ്സ് കുറ്റബോധം കൊണ്ടു ഒന്ന് പിടഞ്ഞു... ആസ്വസ്ഥമായി.... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു... ശിവയെ ചേർത്ത് പിടിച്ച കൈകൾ അയഞ്ഞു... അവന്റെ മുഖം കുനിഞ്ഞു... 

അവന്റെ മാറ്റം ശിവ പെട്ടന്ന് തന്നെ തിരിച്ചു അറിഞ്ഞു....

സത്യം ഇടാൻ പറഞ്ഞപ്പോ ഒരു കള്ളത്തരം....

എനിക്ക്... ഞാൻ... എനിക്ക് ഒരു പെണ്ണിനോട് ക്രഷ് തോന്നിയിട്ടുണ്ട് അവൻ വിറയലോടെ പറഞ്ഞു...

എന്താ... അവൾ ഞെട്ടലോടെ ചോദിച്ചു. അവനിൽ നിന്നും പെട്ടന്ന് അടർന്നതും അവൻ പിന്നോട്ട് ചാഞ്ഞു പോയി....

അത് ഒരു പ്രാവശ്യം കണ്ടിട്ട് ഉള്ളു... പക്ഷെ എന്താന്ന് അറിയില്ല എന്തോ ഒരു പ്രത്യേകത ഉണ്ടാരുന്നു അവൾക്ക്... കാരണം  ഞാൻ അവളെ ടച് ചെയ്തിട്ടുണ്ട്.... കെട്ടി പിടിച്ചിട്ടുണ്ട്..
സാധാരണ ഒരു പെൺകുട്ടി എന്നേ തൊട്ടാലോ ഇഷ്ടം പറഞ്ഞാലോ ഞാൻ വയലന്റ് ആകും... എന്റെ ശരീരവും അത് പോലെ പ്രതികരിക്കും.... പിന്നെ നിന്നോട് ഉള്ള പ്രണയം കൊണ്ട് ഞാൻ ആരെയും ഒന്ന് നോക്കാറു പോലും ഇല്ല....  പക്ഷെ ആക്സിഡന്റിലി സംഭവിച്ചതാണ് ഈ ഇൻസിഡന്റും... അവൾ വല്ലാതെ ഭയപ്പെട്ട അവസ്ഥയിൽ ആയിരുന്നു... ഒരു സഹായത്തിനു എന്നോണം എന്നേ കെട്ടിപിടിച്ചു. പക്ഷെ എനിക്ക് തിരിച്ചു പ്രതികരിക്കാൻ പോലും ആയില്ല... ഒരു നിമിഷം എങ്കിലും ഞാൻ ആഗ്രഹിച്ച പോലെ അവളെ എന്നോട് ചേർത്ത് പിടിക്ക ചെയ്തേ.... എനിക്ക് തന്നെ അത്ഭുതം ആയിരുന്നു അത്...

അവൾക്ക് എന്താ അങ്ങനെ ഒരു പ്രത്യേകത തോന്നിയെ.... നാണം ഇല്ലല്ലോ ബ്രഹ്മചാരി എന്ന് പറഞ്ഞു പെൺകുട്ടിയോളെ കെട്ടിപ്പിടിക്കാൻ.... ശിവയിൽ കുശുമ്പ് അസൂയയും ദേഷ്യം സങ്കടം ഒക്കെ തോന്നി....

ടീ കുശുമ്പിപ്പറു അത് ജസ്റ്റ് ഒരു ക്രഷ് അത്രേ ഉള്ളു.... അല്ലാതെ പ്രണയം ഒന്നും അല്ല.... ചിലപ്പോൾ വീണ്ടും വീണ്ടും അവളെ കണ്ടിരുന്നേൽ അർഷി പറഞ്ഞ പോലെ ഇഷ്ടം തോന്നിയേനെ... അവളെ മൂക്കിൽ ഒന്ന് തട്ടി പറഞ്ഞു...

എന്ത് കൊണ്ടോ ശിവയുടെ മുഖം കുനിഞ്ഞു... കണ്ണ് നിറഞ്ഞു....

നീ എനിക്കാണെന്ന് വിധിയാലേ എഴുതപ്പെട്ടത് ആണ്... നമ്മുടെ പ്രണയവും വിവാഹവും ഒക്കെ അത് കൊണ്ട് നടന്നത് ആണ്....

അപ്പോൾ വിധി അല്ലാരുന്നെങ്കിൽ എന്നേ ഇഷ്ടപ്പെടില്ലാരുന്നോ....

അങ്ങനെ അല്ല ശിവാ... നീയാ പെൺകുട്ടി ആയി താരതമ്യം ചെയ്യല്ലേ... എന്റെ മനസ്സിൽ അന്നും ഇന്നും നീയേ ഉള്ളു... ബട്ട്‌ ആ പെൺകുട്ടിയുടെ ശരീരം ഒരു നിമിഷം ആഗ്രഹിച്ചു പോയിരുന്നു... അതിൽ എനിക്ക് കുറ്റബോധം ഉണ്ട്‌... എന്തോ... ഞാൻ... ഞാൻ അല്ലാതായ പോലെ തോന്നിപ്പോയി.... ഒരു നിമിഷം എങ്കിലും നിന്നെ മറന്നു പോയി....

അതിന്ന് മാത്രം അവളെ  എന്താ പ്രത്യേകത... അത്ര സുന്ദരി ആയിരുന്നോ അവൾ ...

അങ്ങനെ ചോദിച്ച.... അവളെ കാണാൻ തടിച് ഉരുണ്ടിട്ട് ഒരു ബൊമ്മകുട്ടിയെ പോലെ കാണാൻ... ഞാൻ ഒരു ദിവസം ലിഫ്റ്റിൽ കേറിയപ്പോ ആണ് സംഭവം... ആ പെണ്ണ് ഓടിക്കേറുകയാരുന്നു ലിഫ്റ്റിൽ... ഞാനും അവളും മാത്രം ഉണ്ടാരുന്നുള്ളൂ... അവൾ കേറി വാതിൽ അടയലും ലിഫ്റ്റ് എന്തോ പ്രോബ്ലം ആയി ലിഫ്റ്റ് നിന്നു... വെളിച്ചം പോയി... അവൾ പേടിച്ചു വിറച്ചു ആയിരിക്കണം എന്റെ ദേഹത്തേക്ക് ഒരു ചാട്ടം ആയിരുന്നു... എന്റെ അരയിൽ കാൽ ചുറ്റി കഴുത്തിൽ മുഖം പൂഴ്ത്തി ഒറ്റ നിൽപ്പ് ആയിരുന്നു.... ഞാൻ പെട്ടെന്ന് ആകെ സ്റ്റക്ക് ആയ പോലെ നിന്നുപോയി... അവൾ നല്ല വെയിറ്റ് ഉണ്ടാരുന്നു നല്ല തടിയുള്ളോൻഡ് തന്നെ എനിക്ക് ബാലൻസ് കിട്ടിയില്ല... അവളെയും കൊണ്ട് നിലത്തേക്ക് വീണു... അവളെ മുകളിൽ ആയാണ് വീണത്... ഈ പഞ്ഞിക്കെട്ടിൽ വീണ പോലെ എന്നൊക്കെ പറയില്ലേ... അത് പോലൊരു ഫീൽ... അവൾ അപ്പോഴും എന്റെ കഴുത്തിൽ നിന്നും പിടി വീട്ടിരുന്നില്ല അതോണ്ട് തന്നെ അവളെ ദേഹത്തു അമർന്ന പോലാരുന്നു... അവളെ നെഞ്ചിൽ മുഖം പൂഴ്ത്തിയ പോലെ കിടന്നേ.... എന്താ പറയാ... ആദ്യ മായുള്ള ഒരു അനുഭവം ആയിരുന്നു... മനസ്സ് കൈ വിട്ടു പോയി... അവളെ അടർത്തി മാറ്റുന്ന പകരം ആ മൃദുലത ആസ്വദിച്ചു കിടന്നു പോയി... പെട്ടന്ന് ആരൊക്കെ വന്നു ഞങ്ങളെ പിടിച്ചു എഴുന്നേൽപ്പിച്ചു... അവൾ ആണെങ്കിൽ ഒന്ന് നോക്കേം കൂടി ചെയ്യാതെ ഓടിപോകെ ചെയ്തു... ഞാൻ എന്റെ വഴിക്ക് പോയി....

കണ്ണ് നിറച്ചു  നിൽക്കുന്ന അവളെ കണ്ടു പറയേണ്ടെന്ന് തോന്നിപ്പോയി അവന്ന് ....

എന്ന അവളുടെ ഉള്ളിൽ ഒരു അഗ്നി തന്നെ എരിയുകയാരുന്നു...

എന്നേ ഏതോ ഒരുത്തൻ കെട്ടിപിടിച്ചു അംജുക്കാ...

ആര്...

അറീല.... ഞാൻ മുഖം കണ്ടില്ല... 

അവൻ .... അവനും ഞാനും ലിഫ്റ്റിൽ....
മുഴുവൻ പറയുമ്പോ വിറക്കുകയാരുന്നു.

ഒരു അബദ്ധം പറ്റിയത് അല്ലേടാ പോട്ടെ....
നീ അറിഞ്ഞോണ്ട് അല്ലല്ലോ....

എന്നേ അംജുക്ക അല്ലാതെ ആരും കെട്ടിപിടിക്കണ്ട.... ആരും തൊടണ്ട....

നീയിങ്ങനെ അതിന്ന് കരഞ്ഞു ബഹളം വെച്ചിട്ട് എന്തിനാ... ഇട്സ് ആക്സിഡന്റ്...

എന്നേ ആരും തൊടണ്ടന്ന് അല്ലേ പറഞ്ഞെ.... അവൻ കെട്ടിപിടിച്ച പോലെ എന്നേ കെട്ടിപിടിക്ക്... അത് പോലെ തന്നെ എന്നേ കൊണ്ട് നിലത്തേക്ക് വീണ മതി... അപ്പൊ അവന്റെ ഓർമ ഇണ്ടാവില്ല..

എന്താ ആനി ഇത് അവൻ ഇല്ലാരുന്നേൽ
നീ ഇരുട്ട് പേടിച്ചു പാനിക് ആകുമായിരുന്നു... അതും ആരാ എന്താ ഒന്നും അറിയാത്ത ഒരുത്തൻ.... നീയിനി കാണുമോ എന്നും അറിയില്ല.... അല്ല കണ്ടിട്ടും എന്തിനാ നീ മുഖം കണ്ടില്ലല്ലോ അവന്റെ.... നീ പറഞ്ഞത് വെച്ചു നോക്കുമ്പോ അവനും കണ്ടു കാണാൻ ചാൻസ് ഇല്ല... ഇരുട്ട് അല്ലാരുന്നോ ലിഫ്റ്റിൽ...

എന്നാലും എനിക്ക് വീണ ഓർമ ഉണ്ടാവേണ്ട ....

നീയതിന്ന് ഇങ്ങനെ കരഞ്ഞു നിലവിളിച്ചിട്ട് എന്താ കാര്യം.... ഇപ്പൊ നിനക്ക് ഒന്ന് വീണ പോരെ അത് പോലെ... പിന്നൊരു കാര്യം നടു ഒടിഞ്ഞു കിടന്ന എന്റെ തനിസ്വഭാവം നീയറിയും.... എനിക്ക് നല്ല വെയിറ്റ് ഉണ്ട്‌ പറഞ്ഞില്ലേന്ന് വേണ്ട 

എന്നാലും സാരമില്ല എനിക്ക് ഓർമ ഉണ്ടാവേണ്ട.... ഓർക്കുമ്പോ ശരീരം ഒക്കെ എന്തൊക്കെ ആവാ... 

കുട്ടിആനയെ പോലുള്ള നീ ആ ചെറുക്കന്റെ ദേഹത്തു വീണപ്പോ അവന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ.... അവന്റെ എത്ര എല്ല് പോയിട്ട് ഉണ്ടാവോ ആവോ...

എന്ന ഇനിയെന്നെ തൊടണ്ട.... അല്ലെങ്കിലും ഞാൻ കാണാൻ ആനകുട്ടി ആണല്ലോ... നോക്കിക്കോ എന്നെങ്കിലും ഞാൻ മെലിയും എന്നിട്ട് ഞാൻ പ്രതികാരം ചെയ്യും...

എന്റെ ആനകുട്ടി അതിന്ന് മെലിയൊന്നും വേണ്ട തല്ക്കാലം നിന്നെ താങ്ങാൻ ഉള്ള കെൽപ്പ് ഈ സിക്സ് പാക്ക് ബോഡിക്ക് ഉണ്ട്‌ പോരെ....

എന്ന അവൻ ചെയ്ത പോലെ എന്നേ ഇടുപ്പിൽ എടുക്ക്.... എന്നിട്ടു നിലത്തേക്ക് വീഴ്...

നിന്നെ പോലെ നീയേ ഉണ്ടാവു ആനി...
ഏതോ ഒരുത്തൻ തൊട്ടുന്നു കരുതി നീ എന്നേ മറന്നു പോകല്ലേ ചെയ്യാ... മെന്റല നിനക്ക്....

അങ്ങനെ മറന്നു പോയ എന്റെ ശരീരത്തിൽ ജീവൻ ഇല്ലെന്ന് കരുതിയ മതി...

അവൾക്ക് ഒരേ സമയം ചിരിയും കരച്ചിലും വന്നു.... ലോകത്ത് എത്ര പെണ്ണുണ്ട് എന്നിട്ടും അവിടെയും എന്നേ തന്നെ ആണല്ലോ തൊട്ടത്.... ഞാൻ ആണ് ആ ബൊമ്മകുട്ടി പോലെയുള്ള തടിച്ചി പറഞ്ഞ ഇവൻ വിശ്വസിക്കോ... മെലിഞ്ഞ കൈകളും ദേഹം എല്ലാം ഒന്ന് നോക്കി അവൾ നെടുവീർപ്പോടെ ഓർത്തു
അതെ സമയം തന്റെ പെണ്ണിനെ തന്നെ ആണ് താൻ തൊട്ടത് അറിയാതെ കുറ്റബോധത്തോടെ നിൽക്കുന്ന അവനെ കണ്ടു നെഞ്ച് നീറുന്ന പോലെ തോന്നി....

അവൾ അവന്റെ മടിയിൽ കേറി ഇരുന്നു...
അവന്റെ മുഖം കയ്യിൽ എടുത്തു.... അവൻ അവളെ നോക്കിയ അതെ സമയം തന്നെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു... അവന്റെ കണ്ണുകൾ വിടർന്നു.... ചുണ്ടുകൾ മെല്ലെ അടർന്നതും അവൾ കീഴ്ച്ചുണ്ട് നുകർന്നു തുടങ്ങി... ആ മധുരിമയിൽ അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.... ഇന്ന് വരെ അറിയാത്ത സുഖനിമിഷത്തിൽ സ്വയം മറന്നു അവൻ.... കഴിഞ്ഞ ഓർമകളും കുറ്റബോധവും സങ്കടം ഒക്കെ അലിഞ്ഞു പോയിരുന്നു അവളുടെ ചുണ്ടുകൾ തീർത്ത മാന്ത്രികതയിൽ.... അവളെയും അവസ്ഥ അത് തന്നെ ആയിരുന്നു... അവിടെ അംജദിന്റെയോ അഗ്നിവർഷിന്റെയോ ഓർമ്മകൾ ഉണ്ടായിരുന്നില്ല.... രുദ്രും രുദ്രിന്റെ പെണ്ണും മാത്രം ആയി മാറുകയാരുന്നു അവർ....
ശ്വാസം വിലങ്ങിയതും ഒരു മടിയോടെ അവൾ അവന്റെ ചുണ്ടുകൾ വിട്ടു.... കണ്ണടച്ച് നിൽക്കുന്ന അവന്റെ മുഖം കയ്യിലെടുത്തു നെറ്റി മുട്ടിച്ചു നിന്നു...

എന്റെയാണ്.... എന്റെ മാത്രം.... എനിക്ക് മാത്രം അവകാശപ്പെട്ടത്....അവൾ നേർത്ത കിതപ്പിനിടയിലും നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു....

സന്തോഷം കൊണ്ട് അവളെ ഇറുക്കെ കെട്ടിപിടിച്ചു അവൻ... വർഷങ്ങൾ കാത്തിരുന്ന തന്റെ പ്രണയം തനിക്ക് ഇന്ന് സ്വന്തമായതിൽ അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ കൂടി ഇറ്റി വീണു...
വലിയൊരു പരീക്ഷണം അവരെ നേരിടാൻ പാകത്തിൽ തൊട്ട് പിന്നിൽ ഉള്ളത് അറിയാതെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ ഇരുന്നു.... ഒരിക്കലും കൈ വിടില്ലന്ന പോലെ അവൻ അവളെ ഇറുക്കെ ചേർത്ത് പിടിച്ചു....

                                        ..... തുടരും



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
     

▬▬▬▬▬▬▬▬▬▬▬▬▬▬


No Comment
Add Comment
comment url