എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 73

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART  73🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷


▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



 ──•◈•── ──•◈•──

 🔥ശിവരുദ്രാഗ്നി 🔥

                🔥LOVE   vs   DESTINY 🔥

                  🔥PART - 73🔥 

                   𝄟⃝✍️ ഇഫാർ 𝄟⃝🌷


സ്വന്തം ശരീരം കണ്ണാടിയിൽ നിരാശയോടെ നോക്കി.... രുദ്രിന്റെ സംസാരത്തിൽ തടിച്ചപെണ്ണിനോട് ആണ് ഇഷ്ടം തോന്നുന്നേ... ചുള്ളികമ്പ്
പോലെ ഇപ്പൊ ഉള്ളെ... തൊണ്ട കുഴിയൊക്കെ എടുത്തു കാണിക്കുന്നുണ്ട്... എല്ലൊക്കെ പൊങ്ങി നില്കുന്നു .... മെലിഞ്ഞ കഴുത്ത്...
 ഇങ്ങനെ മെലിഞ്ഞോ ഞാൻ... അല്ലെങ്കിലും ആർക്ക് വേണ്ടിയായിരുന്നു ഈ ശരീരം സൂക്ഷിക്കണ്ടേ.... ഒരു നേരം ഫുഡ് കിട്ടിയ ആയി... പച്ചവെള്ളം  കുടിച്ച ചിലപ്പോൾ കഴിഞ്ഞത്... ബാക്കി വരുന്ന ഫുഡ് പോലും തരില്ല കൊണ്ടോയി വേസ്റ്റിൽ തട്ടും... ഇല്ലെങ്കിൽ ഞാൻ എടുത്തു കഴിച്ചാലോ പറയും... ശിവാനിയുടെ രൂപം കിട്ടിയത് അത്ര വലിയ പാപം ആയിരുന്നോ...  കവിളൊക്കെ ഇപ്പൊ കുറച്ചു തുടുത്തിട്ടുണ്ട്.... ഇല്ലെങ്കിൽ ഒട്ടിയ കവിൾ ആണ്... ആദി കൃഷ് ഒക്കെ ഫുഡ് കാര്യം പ്രത്യേകം നോക്കിയിരുന്നു... ഇനി കുറച്ചു എങ്കിലും തടിക്കുമായിരിക്കും... അവൾ കവിളൊക്ക പിടിച്ചു നോക്കി....അവൾക്ക് തടിച്ചുള്ള അവളെ ശരീരം ഓർമവന്നു... ഓപ്പറേഷൻ കഴിഞ്ഞു മെഡിസിന്റെ സൈഡ് എഫക്ട് ആയിരുന്നു ആ തടി... നീര് വെച്ച് വീർത്തത് ആണ്... അതിന്റെ കൂടെ അംജുക്കന്റെ തീറ്റിക്കൽ കൂടി ആയപ്പോ ഗുണ്ട്മണി പോലെ ആയെ... എന്നിട്ടു കളിയാക്കാൻ ആനകുട്ടി എന്ന് പേരും... അച്ഛനും അമ്മയും വിളിക്കുന്ന പേര് ആണ് ആനി... ഒരിക്കൽ അത് പറഞ്ഞ ശേഷം ആനിന്ന് അല്ലാതെ വിളിച്ചിട്ട് ഇല്ല... ആറുമാസം എടുത്തു ശരിക്കുള്ള കോലത്തിൽ എത്താൻ... മെഡിസിൻ നിർത്തിയപ്പോ കുറെ കുറഞ്ഞു എങ്കിലും ബാക്കി കുറയാൻ കുറെ കഷ്ടപ്പെട്ടു... 

 ഞാൻ എങ്ങനെ ഇനി തടിക്കാ... വിരൽ കടിച്ചു പറഞ്ഞോണ്ട് ചിന്തിക്കുമ്പോ ആണ് രുദ്ര് അങ്ങോട്ട് വന്നത്.... കണ്ണാടി നോക്കിയുള്ള കോപ്രായം കണ്ടു ചിരിയോടെ നിന്നത്... ലാസ്റ്റ് ഡയലോഗ് കേട്ടതും അവൻ അവളെ അടുത്തേക്ക് പൊയ്...

അവളെ പിറകിലൂടെ വട്ടം പിടിച്ചു കഴുത്തിൽ മുഖം വെച്ചു...

അവൾ ഇക്കിളി എടുത്തപോലെ തല വെട്ടിച്ചെങ്കിലും രുദ്ര് ബലമായി പിടിച്ചു നിന്നു... ശരീരത്തിൽ ഒരു വിറയൽ പടരുന്നേ അവൾ അറിഞ്ഞു....

നീ എങ്ങനെ ഇരുന്നാലും എന്റെതല്ലേ... നിന്റെ രൂപമോ ഭംഗിയോ നോക്കിയല്ല ഞാൻ സ്നേഹിച്ചത്... നീ രുദ്രന്റെ പെണ്ണാ അത് മാത്രം മതി എനിക്ക്...

എന്നിട്ട തടിച്ചു ബൊമ്മകുട്ടിയെ കണ്ടപ്പോ
ഈ ചിന്തഒക്കെ പോയെ... വീണ്ടും തടിച്ച ഒന്നിനെ കണ്ട പിറകെ പോകില്ലെന്ന് ആര് കണ്ടു.... അവൾ ഒരു ഫ്ലോയിൽ പറഞ്ഞു പോയത് ആയിരുന്നു... രുദ്രിന്റെ കൈ അയഞ്ഞപ്പോൾ ആയിരുന്നു അവൾക്ക് ബോധം വന്നേ.... രുദ്രിന്റെ വേദന നിറഞ്ഞ മുഖം കണ്ടതും അവൾ വല്ലാതായി...

രുദ്ര്.... ഞാൻ... ഐ ആം സോറി... പെട്ടന്ന്

അവൻ ഒന്ന് ചിരിച്ചു കാണിക്കമാത്രം ചെയ്തു... തിരിഞ്ഞു പോകാൻ നോക്കിതും അവൾ പിറകിലെ കെട്ടിപിടിച്ചു പുറത്ത് മുഖം ചേർത്തു....

അറിയാതെ പറഞ്ഞു പോയതാ.... സോറി
എനിക്ക് അറിയാം ഞാൻ അല്ലാതെ വേറാരും ഈ മനസ്സിൽ ഇല്ലെന്ന്... ഇനി ഒരിക്കലും ഇങ്ങനെ പറയില്ല... സത്യം.... കണ്ണ് നിറഞ്ഞു അവന്റെ പുറത്തു നനവ് പടർന്നു... അവൻ അവളെ പിടിച്ചു മുന്നിൽ നിർത്തി...

ഞാനും ചുമ്മാ ഒന്ന് ആക്ട് ചെയ്തതാ പെണ്ണെ...  അല്ലെങ്കിൽ ജീവിതകാലം മൊത്തം ഈ പേര് പറഞ്ഞു നീയെന്നെ ടോർച്ചർ ചെയ്തേനെ... ഇപ്പൊ പ്രശ്നം സോൾവ് ആയി... സത്യം ഇട്ട സ്ഥിതിക്ക് ഇനി കുത്തിപറയില്ലല്ലോ....ചെറു ചിരിയോടെ പറഞ്ഞതും അവൾ നെഞ്ചിൽ ആഞ്ഞു കടിച്ചിരുന്നു....

അവൻ കൂക്കി വിളിച്ചതും അവൾ വാ പൊത്തി പിടിച്ചു... 

അവൻ ദേഷ്യത്തോടെ അവളെ നോക്കി കണ്ണുരുട്ടി...

അതിനും സോറി.... തലകുനിച്ചോണ്ട് പറഞ്ഞു...

എനിക്ക് സോറി ഒന്നും വേണ്ട.... അവൻ നെഞ്ചിൽ തടവി പറഞ്ഞു..

പിന്നെ...

ഇതെ സ്ഥലത്ത് നിനക്ക് ഒരു ടാറ്റു ഇല്ലേ അത് കാണിച്ചതന്ന മതി... 

അവൾ അവന്നെ കണ്ണ് മിഴിച്ചു നോക്കി...
അവൾ പോവ്വാൻ നോക്കിതും അവൻ ലോക്ക് ഇട്ട പോലെ അവളെ പിടിച്ചു നെഞ്ചോട് ചേർത്തിരുന്നു...

ഞാൻ ജസ്റ്റ് ഒന്ന് കാണണം എന്നല്ലേ പറഞ്ഞുള്ളൂ... ഒരുപാട് രാത്രികളിൽ എന്റെ ഉറക്കം കളഞ്ഞ ടാറ്റു ആണ്... ഒരു പ്രാവശ്യം മാത്രം...

അവളുടെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കും എന്ന പോലെ ഇടിച്ചു... 

പ്ലീസ് ശിവനി.... സെഡ്യുസ് ആയി അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും അവൾ നിന്ന് വിയർത്തു... എതിർക്കാനോ ഒന്നും തിരിച്ചു പറയാനോ പറ്റുന്നില്ല.... അവന്റെ പ്രസൻസിൽ ആകെ തളർന്ന പോലെ...

പ്ലീസ് ശിവാനി.... അവന്റെ ശബ്ദം ചുട്ട് പൊള്ളുന്ന പോലെ ചെവിയിൽ പതിഞ്ഞു.
അവൾ അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു... അവന്റെ കൈകൾ ടോപ്പ് താഴ്ത്തുന്നത് അവൾ അറിഞ്ഞു... അവന്റെ വിരലുകൾ തട്ടുന്നിടത് എല്ലാം അവളിൽ വിറയൽ പടർത്തി.. അവളെ മുഖം ഉയർത്തി അവനിൽ നിന്നും അടർത്തി മാറ്റി... ടോപ് കഴുത്തിൽ നിന്നും താഴ്ത്തിയതും അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി...

വെളുത്ത ശരീരത്തിൽ തെളിഞ്ഞു കാണുന്ന ആ ടാറ്റു കണ്ടു അവന്റെ കണ്ണുകൾ മിഴിഞ്ഞു... പലരാത്രികളിലും തന്റെ നാവും ചുണ്ടുകൾ കൊണ്ട് മായവലയം തീർത്ത ടാറ്റു.... ആ ഓർമ്മകൾ പോലും അവനിൽ വിറയൽ പടർന്നു... അവന്റെ കൈ വിരലുകൾ അവിടം തലോടിയതും ശിവ വിരലിൽ പിടിച്ചു.... അപ്പോഴും കണ്ണുകൾ തുറന്നിട്ടില്ലെന്ന് അവൻ കണ്ടു... വശ്യമായൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു... ആ ചിരിയോടെ തന്നെ അവിടം ചുണ്ടുകൾ അമർത്തി....

ദേവ്.... വിറയൽ പടർന്ന ശബ്ദത്തോടെ അവൾ ഒന്ന് ഉയർന്നു... വർഷങ്ങൾക്ക് മുൻപ് അപദ്ധത്തിൽ എങ്കിലും അവന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ഉണ്ടായ അതെ ഫീൽ അവലറിഞ്ഞു...

വീണ്ടും അവന്റെ ചുണ്ടുകൾ അവിടം പതിഞ്ഞതും അവൾ അവനെ തള്ളിമാറ്റി ബാത്‌റൂമിലേക്ക് ഓടിക്കയറി.... വാതിൽ ചാരി അവൾ നിന്നു കിതച്ചു .... ചുണ്ടിൽ വിരിഞ്ഞ മനോഹരമായ പുഞ്ചിരി അവളുടെ മനസ്സിലും പടർന്നിരുന്നു....

രുദ്ര് കണ്ണുകൾ അടച്ചു ആ നിമിഷം മനസ്സിലേക്ക് അത് പോലെ പകർത്തുകയാരുന്നു അപ്പോൾ... അവൻ മുടിയിൽ കൈകൾ കോർത്തു പിടിച്ചു ഒരു പുഞ്ചിരിയോടെ അവൾ പോയ വഴിയേ നോക്കി നിന്നു... 

                          🔥🔥🔥🔥

പിറ്റേന്ന് ആചാരപ്രകാരം തന്നെ ലച്ചുവിനും ദേവിന്റെ അരികിൽ തന്നെ വാസം ഒരുക്കി.... ജീവിതത്തിലും മരണത്തിലും ഒന്നിച്ച അവരെ ഓർത്തു എല്ലാവരിലും ഒരു നോവ് ഉണർത്തിയിരുന്നു....


അമ്പലത്തിൽ പോയി താലി കെട്ടാതെ ഒന്നിച്ചു ഒരു റൂമിൽ കിടക്കരുതെന്ന് വാസുമാമ പറഞ്ഞു... ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഞാൻ അമ്പലത്തിൽ പോകില്ലെന്ന് അവളും വാശി പിടിച്ചു...
മറ്റുള്ളവർ നിർബന്ധം പിടിച്ചെങ്കിലും ശിവ വാശിയിൽ ഉറച്ചു നിന്നു..അത് രുദ്രിലും വാശി കയറ്റി..നീയായിട്ട് ആവിശ്യപെടാതെ താലി കെട്ടില്ലെന്ന് അവനും ശപഥം ചെയ്തു. ബാക്കിയുള്ളവർ അതിൽ ഇടപെടാതെ നോക്കികുത്തി ആയി നിന്നു.... കിടത്തം രണ്ടു റൂമിൽ ആണെങ്കിലും രാവിലെ എഴുന്നേൽക്കുമ്പോൾ രുദ്രിന്റെ നെഞ്ചിൽ ആയിരിക്കും ഉണ്ടാവുക....

ആരോടും പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിൽ അഗ്നികുണ്ഡം പോലെ എരിയുന്നുണ്ടായിരുന്നു അംജദ്.... എല്ലാം മറന്നു രുദ്ര് ആയുള്ള ജീവിതത്തിന് സ്വയം മാറി തുടങ്ങുകയാരുന്നു അവളും... പലരാത്രികളും അംജദിന്റെ ഓർമ്മകൾ നെഞ്ച് കീറി മുറിക്കുമ്പോൾ രുദ്രിന്റെ നെഞ്ചിൽ അഭയം തേടുകയാരുന്നു അവളും.... ഇപ്പോഴും മുഴുവൻ ആയും അവൾ തന്നിലേക്ക് മടങ്ങി വന്നിട്ടില്ലെന്ന് മനസ്സിലായൊണ്ട് തന്നെ അവനും അവൾക്ക് സമയം കൊടുത്തത് ആയിരുന്നു താലി കെട്ടാതിരിക്കൽ...
തനിച്ചു കിട്ടുന്ന സമയം തലോടൽ ആയും കുസൃതിആയും ചേർത്ത് പിടിക്കൽ ആയും അവരുടെ പ്രണയം ഒതുങ്ങി. പ്രണയം അതിർ കടക്കുമ്പോൾ ഒരു ചുമ്പനത്തിൽ അവർ അത് അടക്കി നിർത്തി.... ഒരിക്കൽ കൂടി നിർബന്ധപൂർവ്വം അവൾ തന്റെ താലി അണിയരുതെന്ന് അവൻ ഉറപ്പിച്ചിരുന്നു... 

ആ വീട് വീണ്ടും പഴയ ദേവരാഗം ആയി ഉണർന്നു... ലച്ചുവിന്റെ സ്ഥാനത് ശിവയും ദേവിന്റെ സ്ഥാനത് രുദ്ര് ആണെന്ന് ഒരു മാറ്റം മാത്രം... വേദനിക്കുന്ന ഓർമ്മകൾ മറവിയിലേക്ക് തള്ളി അവരും ജീവിച്ചു തുടങ്ങുകയാരുന്നു.... ശിവ രുദ്രിന് നല്ലൊരു ഭാര്യയും കൃഷ്നും നീനുവിനും അമ്മയും ആദിക്ക് നല്ലൊരു ഫ്രണ്ട് ആയും സഹോദരി ആയും മാറി.... രുദ്രിനെക്കാൾ കൂട്ട് ആദി ആയിട്ട് ആയിരുന്നു... ഇതിന്റെ പേരിൽ  രുദ്ര് ആദിയും തമ്മിൽ ഉടക്ക് ഉണ്ടാകും.... അർഷി ആരെ ഭാഗം നിൽക്കണം എന്നറിയാതെ രണ്ടാളേം മെക്കിട്ട് കേറും.... ആദി രുദ്രിനോട് എന്ത് ദേഷ്യം വന്നാലും ശിവയെ കൂടി അതിലേക് തള്ളിവിടും... ശിവയെ വഴക്ക് പറയാൻ ആവതോണ്ട് തന്നെ അവൻ വഴക്കിന്ന് പോകില്ല.... രണ്ടു പേരും തമ്മിലുള്ള വഴക്ക് എന്തിനെന്നു അറിയാതെ ശിവ നടുക്ക് കിടന്നു വട്ടം കറങ്ങും.... ഒരുപാട് പ്രാവശ്യം അതിന്റെ പിന്നാലെ ശിവ പോയെങ്കിലും അർഷിയും കൃഷ് ഒന്നും അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും... രുദ്ര് പിന്നെ ദേഷ്യപെടുന്നോണ്ട് ആ വഴിക്ക് പോകില്ല... ആദി വിലക്കിയൊണ്ട ആരും ഒന്നും പറയാതെന്ന് അവൾക്ക് മനസ്സിലായിരുന്നു.... അനുവും അവളോട് തെളിച്ചു ഒന്നും പറഞ്ഞില്ല... ഒഴിഞ്ഞു മാറും.... നിർബന്ധം പിടിച്ചപോൾ അനു ഒരു ദിവസം ചോദിക്കല്ലേ പറഞ്ഞോണ്ട് പൊട്ടിക്കരഞ്ഞു... പിന്നെ ശിവ ആരോടും ചോദിച്ചു ഇല്ല... അനുവിന്റെ എൻഗേജ്മെന്റ് കഴിഞ്ഞത് അറിഞ്ഞിട്ടും ആദിയിൽ യാതൊരു ഭാവവിത്യാസം ഇല്ലാത്തത് ശിവക്ക് അത്ഭുതം ആയിരുന്നു
എന്നാൽ അന്ന് രുദ്ര് ആദിയും ആയി പരസ്പരം വഴക്ക് ആയി അടിയിൽ വരെ എത്തി .... ശിവയും അർഷിയും അവരെ പിടിച്ചു വെക്കുകയാരുന്നു. കാര്യം ആയി എന്തോ അനുവിനും ആദിക്കും തമ്മിൽ സംഭവിച്ചിട്ടുണ്ടെന്ന് മാത്രം അവൾക്ക് മനസ്സിലായി... അത് ഞാൻ ഒരിക്കലും അറിയരുതെന്ന് ആദിക്ക് ഉണ്ടായിരുന്നു എന്നും അവൾക്ക് തോന്നി... അതിനേക്കാൾ അത്ഭുതം തോന്നിയത് എത്ര വഴക്കിട്ടാലും ഒരു മണിക്കൂറിൽ കൂടുതൽ അവർ പിരിഞ്ഞു ഇരിക്കില്ല. രുദ്രിന്റെ ദേഷ്യം മാറിയോ അവൻ എന്തെങ്കിലും കഴിച്ചോ എന്നൊക്കെ ചോദിച്ചു ആദി അവളെ പിറകെ വരും... രുദ്ര് അത് പോലെ തന്നെ അവനെ ഒന്ന് ശ്രദ്ധിക്കണേ അവന്ന് വേഗം സങ്കടം വരും ആളൊരു പാവം ആണ് പറഞ്ഞു വരും....രണ്ടിനും വട്ടെന്ന് പറഞ്ഞു ശിവ തലക്ക് കൈ വെക്കും.

ജീവിതത്തിൽ സന്തോഷം എന്തെന്ന് വർഷങ്ങൾക്ക് ശേഷം അറിയുകയാരുന്നു അവളും... കിച്ചുവും അവിടേക്ക് വന്നു... അനുവും ബാംഗ്ലൂരിൽ അമർ അങ്കിളിന്റെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു... താമസം ഐഷ മെൻഷനിൽ ആണ്...  ശിവയുമായി നല്ല കൂട്ട് ആയോണ്ട് അവിടേക്ക് വരും... ആദിയെ കാണുമ്പോൾ ഒഴിഞ്ഞു മാറുമെങ്കിലും അവനെ നോക്കി കണ്ണ് നിറക്കുന്ന അവൾ ശിവക്ക് എന്നും സങ്കടം ആയിരുന്നു. കാര്യം അറിയാത്തോണ്ട് അവൾ നിസ്സഹായയുമായിരുന്നു. അംജതിന്റെയും സനയുടെയും എൻഗേജ്മെന്റ് അടുത്ത്... ഐഷുവും അനുവും ഓരോ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കും... ഫോട്ടോസ് അയച്ചു കൊടുക്കും.... അംജദ്ന്റെ സന്തോഷം നിറഞ്ഞ മുഖം കാണുമ്പോൾ അവളുടെ ഉള്ളിൽ സന്തോഷം പടരുമെങ്കിലും എത്ര പെട്ടന്ന് കഴിഞ്ഞത് ഒക്കെ മറന്നു ആ സ്ഥാനത് മറ്റൊരു പെണ്ണിനെ കണ്ടത് ഓർക്കുമ്പോൾ നോവ് പടരും.... ഇതായിരുന്നോ പ്രണയം...
ഇത്രയേ ഉണ്ടാരുന്നുള്ളോ പ്രണയം...

ഈ ജന്മം എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവില്ല ആനി.... അങ്ങനെ ഉണ്ടായാൽ ഈ ശരീരത്തിൽ ജീവൻ ഇല്ലെന്ന് കരുതിയ മതി.... അംജുക്കന്റെ വാക്കുകൾ കാതിൽ മുഴങ്ങിയതും അവൾ ചെവി കൊട്ടിയടച്ചു....

ഇതൊക്കെ  ഓർക്കുമ്പോൾ ഒരു ചോദ്യചിഹ്നം പോലെ അംജദ് അവളുടെ ഉള്ളിൽ നില്കും.... പിന്നെ സ്വയം ആശ്വസിക്കും ഞാൻ എന്റെ പ്രണയം മറന്നു ഒരു റൗടിയും ഒട്ടും ഇഷ്ടം ഇല്ലാത്ത ദേവിനെ പ്രണയിച്ചില്ലേ അത് പോലെ ആയിരിക്കും.... സാഹചര്യം കൊണ്ട് എനിക്ക് ദേവിനെ സ്വീകരിക്കേണ്ടി വന്ന പോലെ സനയെ സ്നേഹിച്ചത് ആവും....
സ്വയം ആശ്വസിക്കുമ്പോഴും അവളുടെ മനസ്സ് എന്തോ അനർത്ഥം സംഭവിക്കാൻ പോകുന്നു എന്ന പോലെ ക്രമതീതമായി ഇടിച്ചു കൊണ്ടിരുന്നു.... ഇതേ അവസ്ഥയിൽ അവനും ഉണ്ടായിരുന്നു ദൂരെ... ഉറക്കത്തിലും ആ ചുണ്ടുകൾ മന്ത്രിച്ചത് ആനി എന്നായിരുന്നു... 

                  🔥🔥🔥🔥

അർഷി ദേഷ്യത്തോടെ ഫോൺ എറിയുന്ന കണ്ട എല്ലാരും അവന്റെ അടുത്തേക്ക് വന്നത്...

എന്താടാ പ്രോബ്ലം...

അംജദ് അമർ.... അതിനേക്കാൾ എന്താ പ്രശ്നം വേണ്ടേ... ഉമ്മാക്ക് ഇവിടത്തെ വീട്ടിൽ വെച്ചു ഗ്രാൻഡ് ആയി എൻഗേജ്മെന്റ് നടത്തണം... വലിയ ആഗ്രഹം പറഞ്ഞു കരച്ചിലാ... മൂപ്പർ ആണെങ്കിൽ കേൾക്കുന്നില്ല... രണ്ടും കല്പിച്ചു ഞാൻ സംസാരിക്കാൻ ചെന്നതാ അപ്പോൾ യാസിക്കയോട് പറയുന്നേ കേട്ടു ആനി ഉണ്ടാരുന്നെങ്കിൽ എത്ര വലിയ ഫൻക്ഷൻ ആയിരുന്നേനെ... അവൾക്ക് വേണ്ടി ഈ ബാംഗ്ലൂർ മൊത്തം തന്നെ ഞാൻ ആഘോഷം ആക്കിയേനെ... ഇപ്പോ ആർക്ക് വേണ്ടിയാ ഇതൊക്കെ... സനയെ വേദനിപ്പിക്കണ്ട കരുതി ഒരു കണ്ണ് പൊട്ടിക്കൽ... ആർക്കോ വേണ്ടി ഒരു ഫൻക്ഷൻ...

പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല...

ടാ അതിനർത്ഥം ആനിയെ ഇപ്പോഴും ഇഷ്ടം ആണെന്ന് അല്ലേ... നമുക്ക് ആനിയുടെ കെട്ടിയോനെ തട്ടികളഞ്ഞു അംജുക്കക്ക് തന്നെ കൊടുത്താലോ.....
ആദി ആലോചനയോടെ പറഞ്ഞു..

ശിവ ഞെട്ടിപ്പകച്ചു കണ്ണ് തുറിച്ചു അവനെ നോക്കിയേ...

ഞാനും അതന്നെ അപ്പോൾ ആലോചിച്ചേ ... അർഷിയും പറഞ്ഞു...

അല്ലെങ്കിൽ നമുക്ക് അയാളോട് സംസാരിച്ചു ഡിവോഴ്സ് ചെയ്യിച്ചാലോ...
പകരം എന്ത് വേണമെങ്കിൽ കൊടുക്കാം...
രുദ്ര് ആലോചനയോടെ പറഞ്ഞു...

ശിവക്ക് ബാക്കി കേൾക്കാൻ ശക്തിയില്ലാതെ അവിടെ ഇരുന്നു പോയി..

എന്റെ കാലന്മാർ ഇവർ തന്നെ ആയിരിക്കോ .... അംജുക്കക്ക് ഇപ്പോൾ വേണ്ടത് ആനിയെ അല്ല അലവലാതികളെ ... അങ്ങേര് സനയെ ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നെ....മൂന്നാല് വർഷം സ്നേഹിച്ച പെണ്ണിനെ ഒന്ന് മോശമായി പോലും നോക്കാനോ അങ്ങനെ ചിന്തിക്കുവാനോ ആഗ്രഹിക്കാത്ത ആളാണ്‌... അങ്ങനെ ഉള്ള അംജുക്ക ആദ്യ പ്രണയം മറന്നു സനയുമായി
ഫിസിക്കൽ റിലേഷൻ  ഉണ്ടായെങ്കിൽ ആരേതിർത്താലും ലോകത്തോട് തന്നെ പൊരുതേണ്ടി വന്നാലും സനയെ അങ്ങേര് കെട്ടുള്ളു.... അത് പോലെ പഴയ പ്രണയം ഉള്ളിൽ ഉണ്ടാരുന്നെങ്കിൽ ആ ഓർമ്മകളിൽ ജീവിച്ചേനെ... അവിടെ സനക്ക് എന്നല്ല ലോകത്തിൽ ഒരാൾക്കും സ്ഥാനം കിട്ടില്ല.... ഇതിന്റെ ഒക്കെ അർത്ഥം സനയെ അങ്ങേര് പ്രണയിക്കുന്നു എന്ന.... അവരെ ഇനിയും പിരിക്കാൻ പോയ എല്ലാത്തിനെയും വെട്ടിക്കൊല്ലും....അങ്ങേർക്ക് ഇപ്പൊ വേണ്ടത് അഗ്നിവർഷിൽ നിന്നും ഒരു മോചനം ആണ്. ആ നെഞ്ചിലെ ഭയത്തിൽ നിന്നും ഒരു രക്ഷപ്പെടൽ ആണ്....അതുള്ളിടത്തോളം പഴയ അംജുക്കയെ ആർക്കും തിരിച്ചു കിട്ടില്ല... സഹായിക്കാൻ ഞാൻ ഇപ്പോൾ അശക്തയും ആണ്...അവൾ ഒരു നെടുവീർപ്പോടെ ഓർത്തു...

നിങ്ങൾക്ക് അംജുക്കനോട് മാപ്പ് പറഞ്ഞുടാരുന്നോ .... (ശിവ )

എത്രയോ വട്ടം പറഞ്ഞു... കാൽ പോലും പിടിച്ചിട്ടുണ്ട് ഞങ്ങൾ... 

മരണത്തെക്കാൾ വേദന.... വേണ്ടപ്പെട്ടവർ ചതിക്കുമ്പോഴാ എന്ന് മാത്രം പറഞ്ഞു.... മൂപ്പരെ ഡിഷ്ണറിയിൽ പണ്ടേ ചതിക്ക് മാപ്പില്ല... പിന്നെഒരു ചാൻസ് അവർക്ക് കൊടുക്കേം ഇല്ല... രുദ്ര് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു...

ആകെ തകർന്ന പോലെ നിൽക്കുന്ന അർഷിയെ കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി... 

ഒക്കെ ശരിയാവും അർഷിക്ക... ഒരു സാന്ത്വനം പോലെ പറയാനേ അവൾക്ക് ആയുള്ളൂ....

അർഷിക്ക് എന്നോട് എന്താ ഇത്ര ഇഷ്ടം എന്ന് നിനക്ക് അറിയോ.... എന്ത് കൊണ്ട സ്വന്തം വീട്ടുകാരെക്കൽ എന്റെ കൂടെ നില്കുന്നെ അറിയോ.... (രുദ്ര് )

ബെസ്റ്റ് ഫ്രണ്ട് ആയോണ്ട് അല്ലേ.... (ശിവ )

അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി...
ആ ഫ്രണ്ട്ഷിപ് ഉണ്ടാവാൻ ഒരു കാരണം ഉണ്ടായിരുന്നു....

കാരണവോ.... എല്ലാരും ഒന്നിച്ച ചോദിച്ചത്

Mm.... അംജദ് അമർ

അംജുക്ക എന്ത് ചെയ്തു എല്ലാരിലും ആകാംഷ ഉണ്ടായിരുന്നു....

ഞാൻ അംജുക്കയെ സ്നേഹിക്കുന്നു അത് കൊണ്ടാ അർഷി എന്നേ ഫ്രണ്ട് ആയി കണ്ടു കൂടെ കൂടിയത്... അവന്ന് ഏറ്റവും ഇഷ്ടം അംജുക്കയെ ആണ്.... എന്നേക്കാൾ രണ്ട് വയസ്സിന്ന് മുതിർന്ന ആളാ.... എന്നും അർഷിടെ കയ്യും പിടിച്ചു ക്ലാസ്സിൽ കൊണ്ട് വിടുന്ന അവന്റെ ഇക്ക... ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക്  ഇഷ്ടം ആയിരുന്നു .... അമർ ഉപ്പയുടെ കൂടെ വരുമ്പോഴൊക്കെ കാണും.... ചിരിക്കും സംസാരിക്കും... സ്കൂളിൽ വെച്ച് കാണുമ്പോൾ ഒക്കെ അർഷിയെ പോലെ തന്നെ എന്നെയും നോക്കുന്നെ... എന്റെ സ്വഭാവം വെച്ച് എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല... ആരോടും മിണ്ടില്ല ഇങ്ങോട്ട് മിണ്ടില്ല  അർഷി പിന്നെ എന്നേ തിരിഞ്ഞു നോക്കില്ല... അംജുക്ക പറയുന്നോണ്ട് അർഷി ജസ്റ്റ് ഫ്രണ്ട് പോലെ നിൽക്കും..
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ആയിരുന്നു ഏതോ ഒരു കുട്ടി ആയി അംജുക്ക അടിയായി... അവനും ഫ്രണ്ട്സ് കൂടി അംജുകയെ അടിച്ചു... എനിക്ക് കണ്ടതും എവിടുന്ന് ഒക്കെ ദേഷ്യം വന്നേ അറിയില്ല
ഞാൻ പോയി അവന്മാരെ തല്ലി... എന്റെ അംജുക്കയെ അടിക്കുന്നോ പറഞ്ഞു ഒച്ച വെച്ചു... ഞാൻ അവരെക്കാൾ ചെറുത് ആയിരുന്നല്ലോ തിരിച്ചു കിട്ടി... അംജുക്ക പിടിച്ചു വെച്ചു... സാറന്മാർ വന്നു... പ്രശ്നം ആയി... ഞാൻ പോയി വഴക്ക് ഉണ്ടാക്കി പറഞ്ഞു അംജുക്ക എന്നേ തല്ലി... സാധാരണ ഗതിയിൽ എന്നോട് ആരും വഴക്കിന്ന് വരില്ല.... അച്ചൻ അല്ലാതെ എന്നേ ആരും വഴക്ക് പറയുന്നതോ തല്ലുന്നതോ ഇഷ്ടം അല്ല... ഞാൻ പ്രായം പോലും നോക്കാതെ പ്രതികരിക്കും പക്ഷെ അംജുക്കനെ ഞാൻ ഒന്നും പറഞ്ഞില്ല...പേടിയോടെ മൂപ്പരെ നോക്കി നിന്നെ ഉള്ളു. അച്ഛന്ന് അന്ന് ഒരു കാര്യം മനസ്സിലായി അംജുക്കനെ എനിക്ക് പേടിയാണെന്ന്....അന്ന് മൂപ്പരെ കയ്യിൽ എന്നേ ഏല്പിച്ചു കൊടുത്തു... എന്റെ ഗഡിയൻ പിന്നെ മൂപ്പർ ആയിരുന്നു.... എന്റെ റോൾ മോഡൽ... എന്റെ ഹീറോ... ഒരിക്കൽ ക്ലാസ്സിൽ ടീച്ചർ അച്ഛനും അമ്മയും കഴിഞ്ഞ ആരെയാ ഇഷ്ടം എന്ന്  ചോദിച്ചപ്പോ പറഞ്ഞത് അംജുക്കന്റെ പേര് ആണ്.... അന്ന് അർഷി എന്നേ നോക്കിയ ഒരു നോട്ടം ഉണ്ട്‌... അവന്റെ എന്തോ തട്ടിയെടുക്കാൻ നോക്കിയ പോലെ.... പിന്നെ വന്നു എന്നോട് ഫ്രണ്ട്സ് പറഞ്ഞു കൈ നീട്ടി... അംജുക പറഞ്ഞോണ്ട് ഇത്രയും ദിവസം ഫ്രണ്ട് ആയെ ഇപ്പോൾ ശരിക്കും ഫ്രണ്ട് ആണ്... അംജുക്കനെ ഇഷ്ടം ഉള്ളവരെ എനിക്കും ഇഷ്ടം ആണ് പറഞ്ഞു കൂടെ ക്കൂടിയേ.... എന്റെ സ്വഭാവം വെച്ച് ഒറ്റ ഒരുത്തൻ മര്യാദക്ക് അടുത്ത് വരില്ല... പക്ഷെ ഇവൻ അട്ടപിടിച്ച പോലെ അങ്ങ് കൂടി.... പിന്നെ ശരിക്കും ഫ്രണ്ട്സ് ആയി.
എന്നേ ശാസിക്കാനും വഴക്ക് പറയാനും തല്ലാനും... എന്റെ മേൽ അധികാരം കാണിക്കാണും ഒക്കെ അംജുക്കക്ക് മാത്രം ഞാൻ അവകാശം കൊടുത്തിട്ട് ഉള്ളു...  എന്നെയും അർഷിയെയും ഒരിക്കലും വേർതിരിച്ചു കണ്ടിട്ടില്ല.... ഞങ്ങളെ തല്ലുകയും വഴക്ക് പറയേം ചെയ്യുമെങ്കിലും കട്ട സപ്പോർട് ആയി പിന്നിൽ ഉണ്ടാവേ ചെയ്യും....


ഇപ്പൊ കണ്ണിന് നേരെ കണ്ടു കൂടാ.... നിങ്ങൾക്ക് എന്തിന്റെ കേട് ആയിരുന്നു നൈഷിനെ കൊണ്ട് കെട്ടിക്കാൻ.... ആദി ദേഷ്യത്തോടെ തന്നെ പറഞ്ഞത്...

പറ്റിപ്പോയി ഇനിയെന്ത് പറയാനാ... അർഷിയും രുദ്ര് ഒന്നിച്ചു കൈ മലർത്തി പറഞ്ഞു...

 നിങ്ങൾ ജീവിച്ചിരിക്കുന്നത് അവന്റെ മാത്രം ദയയിൽ ആണ്... അവൻ ഇല്ലാരുന്നേൽ നമ്മളിൽ ആരും ജീവനോടെ ഉണ്ടാവില്ലരുന്നു ... സ്വന്തം ജീവൻ പോലും നോക്കാതെയാ അവൻ ഓരോന്ന് ചെയ്തിരുന്നേ... ആദിയെ കൃഷ്‌നെ രക്ഷിക്കുന്നതിന്ന് ഇടയിൽ തലനാരിയിഴക്ക പലപ്പോഴും രക്ഷപെട്ടത്...
എന്തൊക്കെ ആയാലും ആ കൊച്ചന്റെ ജീവിതം സന്തോഷം നിറഞ്ഞത് ആയില്ലേൽ ദൈവം പോലും പൊറുക്കില്ല 
രുദ്രാ... വാസുമാമ ചെറിയ ദേഷ്യത്തോടെ രുദ്രിനോട് പറഞ്ഞത് എങ്കിലും നോട്ടം മുഴുവൻ ശിവാനിയെ ആയിരുന്നു... അതിൽ അവളോട് തെളിഞ്ഞു നിന്ന കോപം അവൾക്ക് ശരിക്കും മനസ്സിൽ ആയിരുന്നു..വാസുമാമക്ക് എന്തൊക്കെ അറിയുമെന്ന് അതിൽ നിന്നും ശിവാനിക്ക് മനസിലായി. അവൾ മുഖം താഴ്ത്തി നിന്നു...

അന്ന് ജീവനും മരണത്തിനും ഇടയിൽ കിടന്നപ്പോ എന്നേ രക്ഷിച്ചു അമേരിക്കയിൽ അയച്ചു.. നാട്ടിൽ എന്റെ മരണം ഉറപ്പിച്ചു ബോഡി പോലും മറവ് ചെയ്ത എന്നിലേക്ക് ഒരു ശത്രുവിന്റെ നോട്ടം പോലും ഇല്ലാതാക്കിയത്... അത് പോലെ തന്നെ ആദിയെയും കൃഷ്‌നെയും കൊല്ലാൻ വന്നവരെ തെറ്റിധരിപ്പിച്ചു ആക്സിഡന്റിൽ താഴ്‌വാരത്തേക്ക് വീണെന്ന് പറഞ്ഞു അവരെ ഈ നാട്ടിൽ നിന്നും മാറ്റി അവരെ സുരക്ഷിതരാക്കി. നീനു മോളെ ആ ടൈം നോക്കിതും അംജുക്ക ആയിരുന്നു... നീനു വിളി പോലും അംജുക്കയുടെ ആണ്... ഞങ്ങളെ സ്വത്തുക്കൾ ഒക്കെ അവർക്ക് വിട്ടു കൊടുക്കാതെ നിന്നതും... 
എന്നേ ഈ കാണുന്ന ഞാൻ ആക്കി മാറ്റി ആദിയെയും കൃഷ്‌നെയും നീനുവിനെയും എന്റെ കയ്യിൽ ഏല്പിച്ച ആ പാവം ഒന്ന് മനസ്സമാധാനത്തോടെ നിന്നത്.... ജീവനും ജീവിതം ഒക്കെ കടപ്പെട്ടിരിക്കുന്നത് ആ മനുഷ്യന്റെ മുന്നിൽ ആണ്... എന്നിട്ട് തിരിച്ചു കൊടുത്തതോ ചതിയും രുദ്ര് വേദനയോടെ ഓർത്തു... 

അറിയാഞ്ഞിട്ടല്ല മാമേ തെറ്റ് പറ്റിപ്പോയി....
അന്ന് അങ്ങനെ തോന്നിപ്പിച്ചത് പോലും എന്താന്ന് ഇപ്പോഴും അറിയില്ല... അത് അർഷിയുടെ ഐഡിയ ആയിരുന്നില്ല ഒന്നും എന്റെ വാക്ക് കേട്ട അവനും കൂട്ട് നിന്നെ.... അവൻ കുറ്റബോധത്തോടെ പറഞ്ഞു...

തിരുത്താൻ പറ്റാത്ത തെറ്റ് ഒന്നും ഇല്ല ആരുടേയും കയ്യിൽ.... അത് ശിവയെ നോക്കി ആയിരുന്നു അയാൾ പറഞ്ഞത്.

ഇതിനൊക്കെ കാരണക്കാരി ശരിക്കും ഞാൻ ആണല്ലോ ഓർത്തു വേദനയോടെ അവളും നിന്നു....

                     🔥🔥🔥🔥
ഒരാഴ്ചക്ക് ശേഷം..... ദേവരാഗത്തിൽ ഒരാൾ ശിവയെ കാണാൻ ചെന്നു.... എല്ലാവരും പുറത്ത് പോയത് കൊണ്ട് തന്നെ ശിവയും വാസുമാമയും നീനു മാത്രം ഉണ്ടാരുന്നുള്ളൂ....

സെക്യൂരിറ്റി വിളിച്ചു പറഞ്ഞത് കേട്ട് ശിവ അയാളെ അകത്തേക്ക് വരാൻ പറഞ്ഞു..

ഞാൻ സാലി പറഞ്ഞിട്ട വന്നത് എന്ന് പറഞ്ഞതും അവൾ കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ എഴുന്നേറ്റു... അയാളോട് ഇറങ്ങി പോകാൻ പറഞ്ഞു....

എനിക്ക് പറയാൻ ഉള്ളത് കേൾക്കണം... മോൾക്ക് മാത്രം എന്നേ സഹായിക്കാൻ കഴിയു.... ഞാൻ വേണമെങ്കിൽ കാൽ പിടിക്കാം പറഞ്ഞു അയാൾ കാൽക്കൽ വീഴാൻ നോക്കിയതും ശിവ തടഞ്ഞു....

എനിക്ക് അറിയേം കൂടി ഇല്ല നിങ്ങളെ പിന്നെ എന്തിനാ എന്നെ ശല്യം ചെയ്യുന്നേ...
എനിക്ക് അറിയണ്ട നിങ്ങൾ ആരാണെന്നു എന്താ കാര്യം എന്ന് അറിയണ്ട... അംജദ്ന്റെ ആനി കഴിഞ്ഞ അധ്യായം ആണ്... എന്നേ ഒന്ന് വെറുതെ വിടണം... ഇല്ലെങ്കിൽ ഇനി ഇടപെടുന്നത് രുദ്ര്  ആയിരിക്കും... പറഞ്ഞേക്ക് സാലിംനോട് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോയി...

ഇത് ശിവാനിക്ക് കൊടുത്തേക്ക് ഇനി ശല്യം ആയി വരില്ല പറഞ്ഞു ഒരു കവർ വാസുമാമയുടെ കയ്യിൽ കൊടുത്തു അയാൾ പോയി...

വേണമെങ്കിൽ എന്താന്ന് നോക്ക്... ഇല്ലെങ്കിൽ കൊണ്ടോയി കളയാൻ നോക്ക്
അംജദ്നെ പോലെ ഇവരെയും ചതിച്ചിട്ടില്ലെന്ന് ആര് കണ്ടു പറഞ്ഞു അയാൾ അത് അവളുടെ മുമ്പിൽ വെച്ചു...

ശിവ ദയനീയമായി നിറ കണ്ണുകളോടെ അയാളെ നോക്കി....

ഒരു മുസ്ലിം ആയത് അംജദ്ന്റെ തെറ്റ് ആയിരുന്നില്ല ശിവാ.... ആ ഒറ്റ കാരണം കൊണ്ട നീയവനെ വിട്ടിട്ട് പൊന്നതും അതറിഞ്ഞാൽ രുദ്ര് പോലും നിന്റെ കൂടെ നിൽക്കില്ല....

പിന്നെ ഞാൻ അംജദ്നെ ഹിന്ദു ആയി കൂടെ കൂട്ടണം ആയിരുന്നോ.... അനന്തന്റെ പിൻഗാമി അംജുക്കനെ ആക്കണം ആയിരുന്നോ.... ഞാൻ പറഞ്ഞ
ചിലപ്പോൾ ഹിന്ദു ആകുമായിരിക്കും... ഞാനും അംജുക്കയും സന്തോഷം ആയി ജീവിക്കേം ചെയ്യും... പക്ഷെ അത് മൂലം തകരുന്ന എത്ര കുടുംബങ്ങൾ ആണ്... അതെന്താ ആരും ഓർക്കാതെ.... അഗ്നിവർഷ്നെ താങ്ങാൻ ഉള്ള കഴിവ് ഐഷ മെൻഷനിൽ ഉള്ളവർക്ക് ഇണ്ടാകുമായിരുന്നോ.... പിന്നെ രണ്ടാമത്തെ കാര്യം മരിച്ചവൻ പോയി... അതിൽ ഞാൻ എന്താ ചെയ്തേ... അതിൽ എന്താ എന്റെ തെറ്റ്.... എനിക്ക് പറ്റുമായിരുന്നോ ജീവൻ തിരിച്ചു കൊടുക്കുവാൻ.... ജീവൻ തിരിച്ചു കൊടുക്കാനുള്ള കഴിവ് ഉണ്ടാരുന്നുവെങ്കിൽ ഞാൻ തിരിച്ചു കൊടുത്തേനെ അവനെ .... എന്നിട്ട് എന്റെ അംജുക്കയെ കൊണ്ട് ഞാൻ ഇറങ്ങി വന്നേനെ.... ലോകം തന്നെ എതിർത്താലും ആർക്കും കൊടുക്കാതെ ചേർത്ത് പിടിച്ചേനെ..... ഇതിലൊക്കെ ഞാൻ ചെയ്ത തെറ്റ് എന്താ മാമേ.... ശിവാനി ആയി പുനർജനിച്ചത് എന്റെ തെറ്റ് ആരുന്നോ.... അവരെ മകൻ മരിച്ചത് എന്റെ തെറ്റ് ആയിരുന്നോ..... ഞാൻ പുനർജ്ജന്മം ആയോണ്ട് അല്ലേ അംജുക്കനെ എനിക്ക് ഒഴിവാക്കേണ്ടി വന്നത്.... അംജുക്ക സന്തോഷം ആയി ജീവിക്കണം എന്നല്ലാതെ മറ്റൊന്നും ഇന്നേ വരെ എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല... എന്റെ സന്തോഷവും എന്റെ ജീവിതവും ബലി കൊടുത്തിട്ട ഞാൻ അംജുക്കനെ പിരിഞ്ഞു നാട് വിട്ടത്....ഇപ്പോഴും അംജുക്കക്ക് മുന്നിലും എനിക്ക് മുന്നിലും ഭീതി പടർത്തുന്ന ഒന്നാ അഗ്നിവർഷ്... പേടിയാരുന്നു അഗ്നിയെ ഓർത്ത്... ഐഷ മെൻഷനിൽ ഞാൻ പോയാൽ സർവ്വനാശം ആയിരിക്കും പിന്നെയവിടെ... ഒരു കുടുംബം തന്നെ ഞാൻ കാരണം ഇല്ലാതെആയേനെ.... അതോണ്ടാ ഞാൻ ആരോടും പറയാതെ നാട് വിട്ടത്...

ഞാൻ അംജുക്കനെ ചതിച്ചു സുഖിച്ചു ജീവിക്കാൻ ഒന്നും അല്ലല്ലോ പോയത്. അറിയാതെ ആണെങ്കിലും വേദനിപ്പിച്ചതിന്ന് അതിനേക്കാൾ വേദനിച്ചിട്ടുണ്ട്... സ്വയം വേദനിപ്പിച്ചിട്ടുണ്ട് 
സ്വന്തം മാനത്തിനും ജീവനും വില പറഞ്ഞ ഞാൻ ശ്രീ മംഗലത്  ജീവിച്ചത്... ഒരു തുള്ളി വെള്ളം പോലും തരാതെ എന്നേ പട്ടിണികിട്ടിട്ടുണ്ട് പലപ്പോഴും ... കുളിക്കുമ്പോ.... ഉറങ്ങുമ്പോ... ഡ്രസ്സ്‌ മാറുമ്പോ പോലും വൃത്തികെട്ട പല നോട്ടം എന്റെമേൽ ആയിരുന്നു.... രാത്രി വാതിലിൽ മുട്ടി എന്നേ തേടി വരുന്ന ശബ്ദങ്ങൾ മാത്രം ആണ് എനിക്ക് കൂട്ട് ഉണ്ടായിരുന്നത്.... ഒരു കുപ്പി വിഷത്തിന്റെ ബലത്തിലാ ഞാൻ അവിടെ ജീവിച്ചത്... പ്രണവായു പോലെയാ ഞാൻ ആ വിഷം എന്റെ ശരീരത്തിൽ സൂക്ഷിച്ചു വെച്ചേ... മുത്തിയെ ഓർത്തു മാത്രം ആണ് ഞാൻ ജീവിച്ചത്.... മുത്തി പോയതോടെ എന്റെ ജീവനും അവസാനിപ്പിക്കാൻ ശ്രമിച്ചതാ..
അത്ര പോലും അഗ്നിവർഷ് തിരിച്ചു വരരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... ദൂരെ ആണെങ്കിലും എവിടെ ആണെങ്കിലും ആ പാവം സുഖം ആയി ജീവിക്കാൻ ആണ് ഞാൻ ആ വേദന മൊത്തം സഹിച്ചത്..... എന്നേ മനസ്സിലാക്കാൻ എന്താ ആർക്കും കഴിയാതെ....  എനിക്ക് ആനി ആവണ്ട....
അംജുക്കനെ എനിക്ക് വേണ്ട.... അഗ്നിവർഷ് തിരിച്ചു വരണ്ട.... അനന്തന്റെ പിൻഗാമി ആയി അംജുക്ക വരണ്ട.... എനിക്ക് വേണ്ടി ആരും മതം മാറണ്ട.... വിശ്വാസങ്ങളും ആചാരങ്ങളും തെറ്റിക്കണ്ട.... ഞാൻ അംജുക്കന്റെ ആനിയല്ല.... ശിവാനി ആണ്... രുദ്രന്റെ ന്റെ ശിവാനി... അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി...

 നീ പറഞ്ഞ പോലെ മരിച്ചവർ തിരിച്ചു വരില്ല... ആരും ആർക്കും പകരം ആവില്ല... പക്ഷെ തെറ്റുകൾ തിരുത്താൻ ഇനിയും അവസരം ഉണ്ട്‌.... അംജു അറിയണം സത്യം എന്തെന്ന്.. നീ അവനെ വിട്ടുപോയത് എന്തിനാണെന്ന് അറിയണം.... നീ കാരണം നീറുന്ന മനസ്സോടെ അംജദ് ജീവിക്കുന്നെ.നിന്റെ അവസ്ഥ അത് തന്നെ അല്ലേ സന്തോഷം പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ കരയല്ലേ നീയും... അതിന്ന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ശ്രമിക്ക്... അപ്പോഴേ രണ്ടു പേർക്കും സ്വസ്ഥം ആയ ജീവിതം കിട്ടുകയും ഉള്ളു.... 

എനിക്ക് ആനി ആവണ്ട.... അംജുക്കനെ വേണ്ട.... ഞാൻ ആനി ആകതിടത്തോളം അഗ്നിവർഷ് തിരിച്ചു വരില്ല... ഇത് ഞാൻ പറഞ്ഞത് അല്ല.... അംജുക്കന്റെ ഉപ്പുപ്പ പറഞ്ഞതാ എന്നോട്.... അമർ എന്ന മകന്റെ സന്തോഷം മാത്രം ആ പാവം ഉദ്ദേശിച്ചിട്ട് ഉണ്ടാകു... ഞങ്ങൾക്ക് ഞങ്ങളെ അംജുനെ വേണം പറഞ്ഞു പ്രായമായ ആ മനുഷ്യൻ എന്റെ കാൽ പിടിക്കാന വന്നേ.... ഞാൻ ഹിന്ദുവും അംജുക്ക മുസ്ലിം ആയത് എന്റെ കുഴപ്പം ആയിരുന്നോ... അഗ്നിവർഷ്നെ ആയിരുന്നു അവർക്കും പേടി.... ഇതൊക്കെ എന്നോട് പറഞ്ഞപ്പോ ഞാൻ നാട് വിടുന്നു ആ പാവം വിചാരിച്ചിട്ട് ഉണ്ടാവില്ല....  ഇപ്പൊ എല്ലാരും ഹാപ്പി ആണ്.... എല്ലാരും സന്തോഷം ആയി ജീവിച്ചോട്ടെ...  എന്റെ ജന്മം ഇങ്ങനെ അങ്ങ് തീരട്ട് ... എനിക്ക് ഇപ്പൊ സ്വന്തം പറയാൻ ഒരു കുടുംബം ഉണ്ട്‌... അത് മതി എനിക്ക്.... ഞാനും ഹാപ്പി ആണ്... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു... 

 ദൈവം ഉണ്ടാകും മോളെ കൂടെ... ഒരുപാട് ആത്മക്കളുടെ അനുഗ്രഹം ഉണ്ടാകും.... അത്രയും നല്ല മനസ്സാ മോളെ... സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നോർക്ക് മുന്നിൽ മോളൊരു ദേവത തന്നെയാ...  അവളുടെ തലയിലൂടെ തലോടി അയാൾ പോയി....

അവളുടെ നോട്ടം ആ കവറിൽ എത്തി... അവൾ ദേഷ്യത്തോടെ തട്ടി എറിഞ്ഞു....
അതിൽ നിന്നും തെറിച്ചു വീണ ഡയറി ഞെട്ടലോടെ അവൾ നോക്കി..... വേറെ കുറെ ലെറ്റഴ്സ്... അത് മുഴുവൻ അംജുക്കയും ഞാനും എഴുതിയത് ആണെന്ന് അറിഞ്ഞു അവൾ വിറയലോടെ അതെടുത്തു.... അവൾ സംശയത്തോടെ അതെടുത്തു നോക്കി....ഇയാൾ ആരാ.... ഞങ്ങളെ കത്തുകൾ  ഇയാൾക്ക് എങ്ങനെ കിട്ടിയേ.... അതെ സമയം ഫോൺ റിങ് ചെയ്യുന്നേ കേട്ട് അവൾ നോക്കി... സാലിം..... അവൾ വിറക്കുന്ന കയ്യോടെ അറ്റൻഡ് ചെയ്തു...


continue...........


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   


▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


No Comment
Add Comment
comment url