ShivaRudragni Part 74
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 74🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
അർഷി ദേഷ്യത്തോടെ ഫോൺ എറിയുന്ന കണ്ട എല്ലാരും അവന്റെ അടുത്തേക്ക് വന്നത്...
എന്താടാ പ്രോബ്ലം...
അംജദ് അമർ.... അതിനേക്കാൾ എന്താ പ്രശ്നം വേണ്ടേ... ഉമ്മാക്ക് ഇവിടത്തെ വീട്ടിൽ വെച്ചു ഗ്രാൻഡ് ആയി എൻഗേജ്മെന്റ് നടത്തണം... വലിയ ആഗ്രഹം പറഞ്ഞു കരച്ചിലാ... മൂപ്പർ ആണെങ്കിൽ കേൾക്കുന്നില്ല... രണ്ടും കല്പിച്ചു ഞാൻ സംസാരിക്കാൻ ചെന്നതാ അപ്പോൾ യാസിക്കയോട് പറയുന്നേ കേട്ടു ആനി ഉണ്ടാരുന്നെങ്കിൽ എത്ര വലിയ ഫൻക്ഷൻ ആയിരുന്നേനെ... അവൾക്ക് വേണ്ടി ഈ ബാംഗ്ലൂർ മൊത്തം തന്നെ ഞാൻ ആഘോഷം ആക്കിയേനെ... ഇപ്പോ ആർക്ക് വേണ്ടിയാ ഇതൊക്കെ... സനയെ വേദനിപ്പിക്കണ്ട കരുതി ഒരു കണ്ണ് പൊട്ടിക്കൽ... ആർക്കോ വേണ്ടി ഒരു ഫൻക്ഷൻ...
പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല...
ടാ അതിനർത്ഥം ആനിയെ ഇപ്പോഴും ഇഷ്ടം ആണെന്ന് അല്ലേ... നമുക്ക് ആനിയുടെ കെട്ടിയോനെ തട്ടികളഞ്ഞു അംജുക്കക്ക് തന്നെ കൊടുത്താലോ.....
ആദി ആലോചനയോടെ പറഞ്ഞു..
ശിവ ഞെട്ടിപ്പകച്ചു കണ്ണ് തുറിച്ചു അവനെ നോക്കിയേ...
ഞാനും അതന്നെ അപ്പോൾ ആലോചിച്ചേ ... അർഷിയും പറഞ്ഞു...
അല്ലെങ്കിൽ നമുക്ക് അയാളോട് സംസാരിച്ചു ഡിവോഴ്സ് ചെയ്യിച്ചാലോ...
പകരം എന്ത് വേണമെങ്കിൽ കൊടുക്കാം...
രുദ്ര് ആലോചനയോടെ പറഞ്ഞു...
ശിവക്ക് ബാക്കി കേൾക്കാൻ ശക്തിയില്ലാതെ അവിടെ ഇരുന്നു പോയി..
എന്റെ കാലന്മാർ ഇവർ തന്നെ ആയിരിക്കോ .... അംജുക്കക്ക് ഇപ്പോൾ വേണ്ടത് ആനിയെ അല്ല അലവലാതികളെ ... അങ്ങേര് സനയെ ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നെ....മൂന്നാല് വർഷം സ്നേഹിച്ച പെണ്ണിനെ ഒന്ന് മോശമായി പോലും നോക്കാനോ അങ്ങനെ ചിന്തിക്കുവാനോ ആഗ്രഹിക്കാത്ത ആളാണ്... അങ്ങനെ ഉള്ള അംജുക്ക ആദ്യ പ്രണയം മറന്നു സനയുമായി
ഫിസിക്കൽ റിലേഷൻ ഉണ്ടായെങ്കിൽ ആരേതിർത്താലും ലോകത്തോട് തന്നെ പൊരുതേണ്ടി വന്നാലും സനയെ അങ്ങേര് കെട്ടുള്ളു.... അത് പോലെ പഴയ പ്രണയം ഉള്ളിൽ ഉണ്ടാരുന്നെങ്കിൽ ആ ഓർമ്മകളിൽ ജീവിച്ചേനെ... അവിടെ സനക്ക് എന്നല്ല ലോകത്തിൽ ഒരാൾക്കും സ്ഥാനം കിട്ടില്ല.... ഇതിന്റെ ഒക്കെ അർത്ഥം സനയെ അങ്ങേര് പ്രണയിക്കുന്നു എന്ന.... അവരെ ഇനിയും പിരിക്കാൻ പോയ എല്ലാത്തിനെയും വെട്ടിക്കൊല്ലും....അങ്ങേർക്ക് ഇപ്പൊ വേണ്ടത് അഗ്നിവർഷിൽ നിന്നും ഒരു മോചനം ആണ്. ആ നെഞ്ചിലെ ഭയത്തിൽ നിന്നും ഒരു രക്ഷപ്പെടൽ ആണ്....അതുള്ളിടത്തോളം പഴയ അംജുക്കയെ ആർക്കും തിരിച്ചു കിട്ടില്ല... സഹായിക്കാൻ ഞാൻ ഇപ്പോൾ അശക്തയും ആണ്...അവൾ ഒരു നെടുവീർപ്പോടെ ഓർത്തു...
നിങ്ങൾക്ക് അംജുക്കനോട് മാപ്പ് പറഞ്ഞുടാരുന്നോ .... (ശിവ )
എത്രയോ വട്ടം പറഞ്ഞു... കാൽ പോലും പിടിച്ചിട്ടുണ്ട് ഞങ്ങൾ...
മരണത്തെക്കാൾ വേദന.... വേണ്ടപ്പെട്ടവർ ചതിക്കുമ്പോഴാ എന്ന് മാത്രം പറഞ്ഞു.... മൂപ്പരെ ഡിഷ്ണറിയിൽ പണ്ടേ ചതിക്ക് മാപ്പില്ല... പിന്നെഒരു ചാൻസ് അവർക്ക് കൊടുക്കേം ഇല്ല... രുദ്ര് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു...
ആകെ തകർന്ന പോലെ നിൽക്കുന്ന അർഷിയെ കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി...
ഒക്കെ ശരിയാവും അർഷിക്ക... ഒരു സാന്ത്വനം പോലെ പറയാനേ അവൾക്ക് ആയുള്ളൂ....
അർഷിക്ക് എന്നോട് എന്താ ഇത്ര ഇഷ്ടം എന്ന് നിനക്ക് അറിയോ.... എന്ത് കൊണ്ട സ്വന്തം വീട്ടുകാരെക്കൽ എന്റെ കൂടെ നില്കുന്നെ അറിയോ.... (രുദ്ര് )
ബെസ്റ്റ് ഫ്രണ്ട് ആയോണ്ട് അല്ലേ.... (ശിവ )
അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി...
ആ ഫ്രണ്ട്ഷിപ് ഉണ്ടാവാൻ ഒരു കാരണം ഉണ്ടായിരുന്നു....
കാരണവോ.... എല്ലാരും ഒന്നിച്ച ചോദിച്ചത്
Mm.... അംജദ് അമർ
അംജുക്ക എന്ത് ചെയ്തു എല്ലാരിലും ആകാംഷ ഉണ്ടായിരുന്നു....
ഞാൻ അംജുക്കയെ സ്നേഹിക്കുന്നു അത് കൊണ്ടാ അർഷി എന്നേ ഫ്രണ്ട് ആയി കണ്ടു കൂടെ കൂടിയത്... അവന്ന് ഏറ്റവും ഇഷ്ടം അംജുക്കയെ ആണ്.... എന്നേക്കാൾ രണ്ട് വയസ്സിന്ന് മുതിർന്ന ആളാ.... എന്നും അർഷിടെ കയ്യും പിടിച്ചു ക്ലാസ്സിൽ കൊണ്ട് വിടുന്ന അവന്റെ ഇക്ക... ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയിരുന്നു .... അമർ ഉപ്പയുടെ കൂടെ വരുമ്പോഴൊക്കെ കാണും.... ചിരിക്കും സംസാരിക്കും... സ്കൂളിൽ വെച്ച് കാണുമ്പോൾ ഒക്കെ അർഷിയെ പോലെ തന്നെ എന്നെയും നോക്കുന്നെ... എന്റെ സ്വഭാവം വെച്ച് എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല... ആരോടും മിണ്ടില്ല ഇങ്ങോട്ട് മിണ്ടില്ല അർഷി പിന്നെ എന്നേ തിരിഞ്ഞു നോക്കില്ല... അംജുക്ക പറയുന്നോണ്ട് അർഷി ജസ്റ്റ് ഫ്രണ്ട് പോലെ നിൽക്കും..
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ആയിരുന്നു ഏതോ ഒരു കുട്ടി ആയി അംജുക്ക അടിയായി... അവനും ഫ്രണ്ട്സ് കൂടി അംജുകയെ അടിച്ചു... എനിക്ക് കണ്ടതും എവിടുന്ന് ഒക്കെ ദേഷ്യം വന്നേ അറിയില്ല
ഞാൻ പോയി അവന്മാരെ തല്ലി... എന്റെ അംജുക്കയെ അടിക്കുന്നോ പറഞ്ഞു ഒച്ച വെച്ചു... ഞാൻ അവരെക്കാൾ ചെറുത് ആയിരുന്നല്ലോ തിരിച്ചു കിട്ടി... അംജുക്ക പിടിച്ചു വെച്ചു... സാറന്മാർ വന്നു... പ്രശ്നം ആയി... ഞാൻ പോയി വഴക്ക് ഉണ്ടാക്കി പറഞ്ഞു അംജുക്ക എന്നേ തല്ലി... സാധാരണ ഗതിയിൽ എന്നോട് ആരും വഴക്കിന്ന് വരില്ല.... അച്ചൻ അല്ലാതെ എന്നേ ആരും വഴക്ക് പറയുന്നതോ തല്ലുന്നതോ ഇഷ്ടം അല്ല... ഞാൻ പ്രായം പോലും നോക്കാതെ പ്രതികരിക്കും പക്ഷെ അംജുക്കനെ ഞാൻ ഒന്നും പറഞ്ഞില്ല...പേടിയോടെ മൂപ്പരെ നോക്കി നിന്നെ ഉള്ളു. അച്ഛന്ന് അന്ന് ഒരു കാര്യം മനസ്സിലായി അംജുക്കനെ എനിക്ക് പേടിയാണെന്ന്....അന്ന് മൂപ്പരെ കയ്യിൽ എന്നേ ഏല്പിച്ചു കൊടുത്തു... എന്റെ ഗഡിയൻ പിന്നെ മൂപ്പർ ആയിരുന്നു.... എന്റെ റോൾ മോഡൽ... എന്റെ ഹീറോ... ഒരിക്കൽ ക്ലാസ്സിൽ ടീച്ചർ അച്ഛനും അമ്മയും കഴിഞ്ഞ ആരെയാ ഇഷ്ടം എന്ന് ചോദിച്ചപ്പോ പറഞ്ഞത് അംജുക്കന്റെ പേര് ആണ്.... അന്ന് അർഷി എന്നേ നോക്കിയ ഒരു നോട്ടം ഉണ്ട്... അവന്റെ എന്തോ തട്ടിയെടുക്കാൻ നോക്കിയ പോലെ.... പിന്നെ വന്നു എന്നോട് ഫ്രണ്ട്സ് പറഞ്ഞു കൈ നീട്ടി... അംജുക പറഞ്ഞോണ്ട് ഇത്രയും ദിവസം ഫ്രണ്ട് ആയെ ഇപ്പോൾ ശരിക്കും ഫ്രണ്ട് ആണ്... അംജുക്കനെ ഇഷ്ടം ഉള്ളവരെ എനിക്കും ഇഷ്ടം ആണ് പറഞ്ഞു കൂടെ ക്കൂടിയേ.... എന്റെ സ്വഭാവം വെച്ച് ഒറ്റ ഒരുത്തൻ മര്യാദക്ക് അടുത്ത് വരില്ല... പക്ഷെ ഇവൻ അട്ടപിടിച്ച പോലെ അങ്ങ് കൂടി.... പിന്നെ ശരിക്കും ഫ്രണ്ട്സ് ആയി.
എന്നേ ശാസിക്കാനും വഴക്ക് പറയാനും തല്ലാനും... എന്റെ മേൽ അധികാരം കാണിക്കാണും ഒക്കെ അംജുക്കക്ക് മാത്രം ഞാൻ അവകാശം കൊടുത്തിട്ട് ഉള്ളു... എന്നെയും അർഷിയെയും ഒരിക്കലും വേർതിരിച്ചു കണ്ടിട്ടില്ല.... ഞങ്ങളെ തല്ലുകയും വഴക്ക് പറയേം ചെയ്യുമെങ്കിലും കട്ട സപ്പോർട് ആയി പിന്നിൽ ഉണ്ടാവേ ചെയ്യും....
ഇപ്പൊ കണ്ണിന് നേരെ കണ്ടു കൂടാ.... നിങ്ങൾക്ക് എന്തിന്റെ കേട് ആയിരുന്നു നൈഷിനെ കൊണ്ട് കെട്ടിക്കാൻ.... ആദി ദേഷ്യത്തോടെ തന്നെ പറഞ്ഞത്... പറ്റിപ്പോയി ഇനിയെന്ത് പറയാനാ... അർഷിയും രുദ്ര് ഒന്നിച്ചു കൈ മലർത്തി പറഞ്ഞു...
നിങ്ങൾ ജീവിച്ചിരിക്കുന്നത് അവന്റെ മാത്രം ദയയിൽ ആണ്... അവൻ ഇല്ലാരുന്നേൽ നമ്മളിൽ ആരും ജീവനോടെ ഉണ്ടാവില്ലരുന്നു ... സ്വന്തം ജീവൻ പോലും നോക്കാതെയാ അവൻ ഓരോന്ന് ചെയ്തിരുന്നേ... ആദിയെ കൃഷ്നെ രക്ഷിക്കുന്നതിന്ന് ഇടയിൽ തലനാരിയിഴക്ക പലപ്പോഴും രക്ഷപെട്ടത്...
എന്തൊക്കെ ആയാലും ആ കൊച്ചന്റെ ജീവിതം സന്തോഷം നിറഞ്ഞത് ആയില്ലേൽ ദൈവം പോലും പൊറുക്കില്ല
രുദ്രാ... വാസുമാമ ചെറിയ ദേഷ്യത്തോടെ രുദ്രിനോട് പറഞ്ഞത് എങ്കിലും നോട്ടം മുഴുവൻ ശിവാനിയെ ആയിരുന്നു... അതിൽ അവളോട് തെളിഞ്ഞു നിന്ന കോപം അവൾക്ക് ശരിക്കും മനസ്സിൽ ആയിരുന്നു..വാസുമാമക്ക് എന്തൊക്കെ അറിയുമെന്ന് അതിൽ നിന്നും ശിവാനിക്ക് മനസിലായി. അവൾ മുഖം താഴ്ത്തി നിന്നു...
അന്ന് ജീവനും മരണത്തിനും ഇടയിൽ കിടന്നപ്പോ എന്നേ രക്ഷിച്ചു അമേരിക്കയിൽ അയച്ചു.. നാട്ടിൽ എന്റെ മരണം ഉറപ്പിച്ചു ബോഡി പോലും മറവ് ചെയ്ത എന്നിലേക്ക് ഒരു ശത്രുവിന്റെ നോട്ടം പോലും ഇല്ലാതാക്കിയത്... അത് പോലെ തന്നെ ആദിയെയും കൃഷ്നെയും കൊല്ലാൻ വന്നവരെ തെറ്റിധരിപ്പിച്ചു ആക്സിഡന്റിൽ താഴ്വാരത്തേക്ക് വീണെന്ന് പറഞ്ഞു അവരെ ഈ നാട്ടിൽ നിന്നും മാറ്റി അവരെ സുരക്ഷിതരാക്കി. നീനു മോളെ ആ ടൈം നോക്കിതും അംജുക്ക ആയിരുന്നു... നീനു വിളി പോലും അംജുക്കയുടെ ആണ്... ഞങ്ങളെ സ്വത്തുക്കൾ ഒക്കെ അവർക്ക് വിട്ടു കൊടുക്കാതെ നിന്നതും...
എന്നേ ഈ കാണുന്ന ഞാൻ ആക്കി മാറ്റി ആദിയെയും കൃഷ്നെയും നീനുവിനെയും എന്റെ കയ്യിൽ ഏല്പിച്ച ആ പാവം ഒന്ന് മനസ്സമാധാനത്തോടെ നിന്നത്.... ജീവനും ജീവിതം ഒക്കെ കടപ്പെട്ടിരിക്കുന്നത് ആ മനുഷ്യന്റെ മുന്നിൽ ആണ്... എന്നിട്ട് തിരിച്ചു കൊടുത്തതോ ചതിയും രുദ്ര് വേദനയോടെ ഓർത്തു...
അറിയാഞ്ഞിട്ടല്ല മാമേ തെറ്റ് പറ്റിപ്പോയി....
അന്ന് അങ്ങനെ തോന്നിപ്പിച്ചത് പോലും എന്താന്ന് ഇപ്പോഴും അറിയില്ല... അത് അർഷിയുടെ ഐഡിയ ആയിരുന്നില്ല ഒന്നും എന്റെ വാക്ക് കേട്ട അവനും കൂട്ട് നിന്നെ.... അവൻ കുറ്റബോധത്തോടെ പറഞ്ഞു...
തിരുത്താൻ പറ്റാത്ത തെറ്റ് ഒന്നും ഇല്ല ആരുടേയും കയ്യിൽ.... അത് ശിവയെ നോക്കി ആയിരുന്നു അയാൾ പറഞ്ഞത്.
ഇതിനൊക്കെ കാരണക്കാരി ശരിക്കും ഞാൻ ആണല്ലോ ഓർത്തു വേദനയോടെ അവളും നിന്നു....
????????
ഒരാഴ്ചക്ക് ശേഷം..... ദേവരാഗത്തിൽ ഒരാൾ ശിവയെ കാണാൻ ചെന്നു.... എല്ലാവരും പുറത്ത് പോയത് കൊണ്ട് തന്നെ ശിവയും വാസുമാമയും നീനു മാത്രം ഉണ്ടാരുന്നുള്ളൂ....
സെക്യൂരിറ്റി വിളിച്ചു പറഞ്ഞത് കേട്ട് ശിവ അയാളെ അകത്തേക്ക് വരാൻ പറഞ്ഞു..
ഞാൻ സാലി പറഞ്ഞിട്ട വന്നത് എന്ന് പറഞ്ഞതും അവൾ കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ എഴുന്നേറ്റു... അയാളോട് ഇറങ്ങി പോകാൻ പറഞ്ഞു....
എനിക്ക് പറയാൻ ഉള്ളത് കേൾക്കണം... മോൾക്ക് മാത്രം എന്നേ സഹായിക്കാൻ കഴിയു.... ഞാൻ വേണമെങ്കിൽ കാൽ പിടിക്കാം പറഞ്ഞു അയാൾ കാൽക്കൽ വീഴാൻ നോക്കിയതും ശിവ തടഞ്ഞു....
എനിക്ക് അറിയേം കൂടി ഇല്ല നിങ്ങളെ പിന്നെ എന്തിനാ എന്നെ ശല്യം ചെയ്യുന്നേ...
എനിക്ക് അറിയണ്ട നിങ്ങൾ ആരാണെന്നു എന്താ കാര്യം എന്ന് അറിയണ്ട... അംജദ്ന്റെ ആനി കഴിഞ്ഞ അധ്യായം ആണ്... എന്നേ ഒന്ന് വെറുതെ വിടണം... ഇല്ലെങ്കിൽ ഇനി ഇടപെടുന്നത് രുദ്ര് ആയിരിക്കും... പറഞ്ഞേക്ക് സാലിംനോട് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോയി...
ഇത് ശിവാനിക്ക് കൊടുത്തേക്ക് ഇനി ശല്യം ആയി വരില്ല പറഞ്ഞു ഒരു കവർ വാസുമാമയുടെ കയ്യിൽ കൊടുത്തു അയാൾ പോയി...
വേണമെങ്കിൽ എന്താന്ന് നോക്ക്... ഇല്ലെങ്കിൽ കൊണ്ടോയി കളയാൻ നോക്ക്
അംജദ്നെ പോലെ ഇവരെയും ചതിച്ചിട്ടില്ലെന്ന് ആര് കണ്ടു പറഞ്ഞു അയാൾ അത് അവളുടെ മുമ്പിൽ വെച്ചു...
ശിവ ദയനീയമായി നിറ കണ്ണുകളോടെ അയാളെ നോക്കി....
ഒരു മുസ്ലിം ആയത് അംജദ്ന്റെ തെറ്റ് ആയിരുന്നില്ല ശിവാ.... ആ ഒറ്റ കാരണം കൊണ്ട നീയവനെ വിട്ടിട്ട് പൊന്നതും അതറിഞ്ഞാൽ രുദ്ര് പോലും നിന്റെ കൂടെ നിൽക്കില്ല....
പിന്നെ ഞാൻ അംജദ്നെ ഹിന്ദു ആയി കൂടെ കൂട്ടണം ആയിരുന്നോ.... അനന്തന്റെ പിൻഗാമി അംജുക്കനെ ആക്കണം ആയിരുന്നോ.... ഞാൻ പറഞ്ഞ
ചിലപ്പോൾ ഹിന്ദു ആകുമായിരിക്കും... ഞാനും അംജുക്കയും സന്തോഷം ആയി ജീവിക്കേം ചെയ്യും... പക്ഷെ അത് മൂലം തകരുന്ന എത്ര കുടുംബങ്ങൾ ആണ്... അതെന്താ ആരും ഓർക്കാതെ.... അഗ്നിവർഷ്നെ താങ്ങാൻ ഉള്ള കഴിവ് ഐഷ മെൻഷനിൽ ഉള്ളവർക്ക് ഇണ്ടാകുമായിരുന്നോ.... പിന്നെ രണ്ടാമത്തെ കാര്യം മരിച്ചവൻ പോയി... അതിൽ ഞാൻ എന്താ ചെയ്തേ... അതിൽ എന്താ എന്റെ തെറ്റ്.... എനിക്ക് പറ്റുമായിരുന്നോ ജീവൻ തിരിച്ചു കൊടുക്കുവാൻ.... ജീവൻ തിരിച്ചു കൊടുക്കാനുള്ള കഴിവ് ഉണ്ടാരുന്നുവെങ്കിൽ ഞാൻ തിരിച്ചു കൊടുത്തേനെ അവനെ .... എന്നിട്ട് എന്റെ അംജുക്കയെ കൊണ്ട് ഞാൻ ഇറങ്ങി വന്നേനെ.... ലോകം തന്നെ എതിർത്താലും ആർക്കും കൊടുക്കാതെ ചേർത്ത് പിടിച്ചേനെ..... ഇതിലൊക്കെ ഞാൻ ചെയ്ത തെറ്റ് എന്താ മാമേ.... ശിവാനി ആയി പുനർജനിച്ചത് എന്റെ തെറ്റ് ആരുന്നോ.... അവരെ മകൻ മരിച്ചത് എന്റെ തെറ്റ് ആയിരുന്നോ..... ഞാൻ പുനർജ്ജന്മം ആയോണ്ട് അല്ലേ അംജുക്കനെ എനിക്ക് ഒഴിവാക്കേണ്ടി വന്നത്.... അംജുക്ക സന്തോഷം ആയി ജീവിക്കണം എന്നല്ലാതെ മറ്റൊന്നും ഇന്നേ വരെ എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല... എന്റെ സന്തോഷവും എന്റെ ജീവിതവും ബലി കൊടുത്തിട്ട ഞാൻ അംജുക്കനെ പിരിഞ്ഞു നാട് വിട്ടത്....ഇപ്പോഴും അംജുക്കക്ക് മുന്നിലും എനിക്ക് മുന്നിലും ഭീതി പടർത്തുന്ന ഒന്നാ അഗ്നിവർഷ്... പേടിയാരുന്നു അഗ്നിയെ ഓർത്ത്... ഐഷ മെൻഷനിൽ ഞാൻ പോയാൽ സർവ്വനാശം ആയിരിക്കും പിന്നെയവിടെ... ഒരു കുടുംബം തന്നെ ഞാൻ കാരണം ഇല്ലാതെആയേനെ.... അതോണ്ടാ ഞാൻ ആരോടും പറയാതെ നാട് വിട്ടത്...
ഞാൻ അംജുക്കനെ ചതിച്ചു സുഖിച്ചു ജീവിക്കാൻ ഒന്നും അല്ലല്ലോ പോയത്. അറിയാതെ ആണെങ്കിലും വേദനിപ്പിച്ചതിന്ന് അതിനേക്കാൾ വേദനിച്ചിട്ടുണ്ട്... സ്വയം വേദനിപ്പിച്ചിട്ടുണ്ട്
സ്വന്തം മാനത്തിനും ജീവനും വില പറഞ്ഞ ഞാൻ ശ്രീ മംഗലത് ജീവിച്ചത്... ഒരു തുള്ളി വെള്ളം പോലും തരാതെ എന്നേ പട്ടിണികിട്ടിട്ടുണ്ട് പലപ്പോഴും ... കുളിക്കുമ്പോ.... ഉറങ്ങുമ്പോ... ഡ്രസ്സ് മാറുമ്പോ പോലും വൃത്തികെട്ട പല നോട്ടം എന്റെമേൽ ആയിരുന്നു.... രാത്രി വാതിലിൽ മുട്ടി എന്നേ തേടി വരുന്ന ശബ്ദങ്ങൾ മാത്രം ആണ് എനിക്ക് കൂട്ട് ഉണ്ടായിരുന്നത്.... ഒരു കുപ്പി വിഷത്തിന്റെ ബലത്തിലാ ഞാൻ അവിടെ ജീവിച്ചത്... പ്രണവായു പോലെയാ ഞാൻ ആ വിഷം എന്റെ ശരീരത്തിൽ സൂക്ഷിച്ചു വെച്ചേ... മുത്തിയെ ഓർത്തു മാത്രം ആണ് ഞാൻ ജീവിച്ചത്.... മുത്തി പോയതോടെ എന്റെ ജീവനും അവസാനിപ്പിക്കാൻ ശ്രമിച്ചതാ..
അത്ര പോലും അഗ്നിവർഷ് തിരിച്ചു വരരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... ദൂരെ ആണെങ്കിലും എവിടെ ആണെങ്കിലും ആ പാവം സുഖം ആയി ജീവിക്കാൻ ആണ് ഞാൻ ആ വേദന മൊത്തം സഹിച്ചത്..... എന്നേ മനസ്സിലാക്കാൻ എന്താ ആർക്കും കഴിയാതെ.... എനിക്ക് ആനി ആവണ്ട....
അംജുക്കനെ എനിക്ക് വേണ്ട.... അഗ്നിവർഷ് തിരിച്ചു വരണ്ട.... അനന്തന്റെ പിൻഗാമി ആയി അംജുക്ക വരണ്ട.... എനിക്ക് വേണ്ടി ആരും മതം മാറണ്ട.... വിശ്വാസങ്ങളും ആചാരങ്ങളും തെറ്റിക്കണ്ട.... ഞാൻ അംജുക്കന്റെ ആനിയല്ല.... ശിവാനി ആണ്... രുദ്രന്റെ ന്റെ ശിവാനി... അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി...
നീ പറഞ്ഞ പോലെ മരിച്ചവർ തിരിച്ചു വരില്ല... ആരും ആർക്കും പകരം ആവില്ല... പക്ഷെ തെറ്റുകൾ തിരുത്താൻ ഇനിയും അവസരം ഉണ്ട്.... അംജു അറിയണം സത്യം എന്തെന്ന്.. നീ അവനെ വിട്ടുപോയത് എന്തിനാണെന്ന് അറിയണം.... നീ കാരണം നീറുന്ന മനസ്സോടെ അംജദ് ജീവിക്കുന്നെ.നിന്റെ അവസ്ഥ അത് തന്നെ അല്ലേ സന്തോഷം പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ കരയല്ലേ നീയും... അതിന്ന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ശ്രമിക്ക്... അപ്പോഴേ രണ്ടു പേർക്കും സ്വസ്ഥം ആയ ജീവിതം കിട്ടുകയും ഉള്ളു....
എനിക്ക് ആനി ആവണ്ട.... അംജുക്കനെ വേണ്ട.... ഞാൻ ആനി ആകതിടത്തോളം അഗ്നിവർഷ് തിരിച്ചു വരില്ല... ഇത് ഞാൻ പറഞ്ഞത് അല്ല.... അംജുക്കന്റെ ഉപ്പുപ്പ പറഞ്ഞതാ എന്നോട്.... അമർ എന്ന മകന്റെ സന്തോഷം മാത്രം ആ പാവം ഉദ്ദേശിച്ചിട്ട് ഉണ്ടാകു... ഞങ്ങൾക്ക് ഞങ്ങളെ അംജുനെ വേണം പറഞ്ഞു പ്രായമായ ആ മനുഷ്യൻ എന്റെ കാൽ പിടിക്കാന വന്നേ.... ഞാൻ ഹിന്ദുവും അംജുക്ക മുസ്ലിം ആയത് എന്റെ കുഴപ്പം ആയിരുന്നോ... അഗ്നിവർഷ്നെ ആയിരുന്നു അവർക്കും പേടി.... ഇതൊക്കെ എന്നോട് പറഞ്ഞപ്പോ ഞാൻ നാട് വിടുന്നു ആ പാവം വിചാരിച്ചിട്ട് ഉണ്ടാവില്ല.... ഇപ്പൊ എല്ലാരും ഹാപ്പി ആണ്.... എല്ലാരും സന്തോഷം ആയി ജീവിച്ചോട്ടെ... എന്റെ ജന്മം ഇങ്ങനെ അങ്ങ് തീരട്ട് ... എനിക്ക് ഇപ്പൊ സ്വന്തം പറയാൻ ഒരു കുടുംബം ഉണ്ട്... അത് മതി എനിക്ക്.... ഞാനും ഹാപ്പി ആണ്... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു...
ദൈവം ഉണ്ടാകും മോളെ കൂടെ... ഒരുപാട് ആത്മക്കളുടെ അനുഗ്രഹം ഉണ്ടാകും.... അത്രയും നല്ല മനസ്സാ മോളെ... സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നോർക്ക് മുന്നിൽ മോളൊരു ദേവത തന്നെയാ... അവളുടെ തലയിലൂടെ തലോടി അയാൾ പോയി....
അവളുടെ നോട്ടം ആ കവറിൽ എത്തി... അവൾ ദേഷ്യത്തോടെ തട്ടി എറിഞ്ഞു....
അതിൽ നിന്നും തെറിച്ചു വീണ ഡയറി ഞെട്ടലോടെ അവൾ നോക്കി..... വേറെ കുറെ ലെറ്റഴ്സ്... അത് മുഴുവൻ അംജുക്കയും ഞാനും എഴുതിയത് ആണെന്ന് അറിഞ്ഞു അവൾ വിറയലോടെ അതെടുത്തു.... അവൾ സംശയത്തോടെ അതെടുത്തു നോക്കി....ഇയാൾ ആരാ.... ഞങ്ങളെ കത്തുകൾ ഇയാൾക്ക് എങ്ങനെ കിട്ടിയേ....അതെ സമയം ഫോൺ റിങ് ചെയ്യുന്നേ കേട്ട് അവൾ നോക്കി... സാലിം..... അവൾ വിറക്കുന്ന കയ്യോടെ അറ്റൻഡ് ചെയ്തു..
ഇനിയെങ്കിലും അംജുക്കന്റെ ആനിക്ക് ഞാൻ പറയുന്നേ ഒന്ന് കേട്ടുടെ....
നീയാരാ.... നിനക്ക് എന്തിനാ അംജുക്കയോട് ഇത്ര വിരോധം.....
അതിന്ന് ഒരു പൊട്ടിച്ചിരി ആയിരുന്നു അവൾ കെട്ടത്....
അംജദിന്റെ ചതി നിനക്ക് മുന്നിൽ തുറന്നു കാട്ടണം എന്നേ എനിക്കുള്ളൂ....
ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും ആനിക്ക് ഒന്നേ പറയാൻ ഉള്ളു അംജുക്ക ചതിക്കില്ല.... പിന്നെ ഇതൊക്കെ വെച്ചു ബ്ലാക്ക് മെയിൽ ആണ് ഉദ്ദേശം എങ്കിൽ ഒന്ന് ഓർത്തോ ആനിക്കും അംജദ്നും വില പറയാൻ മാത്രം ആരും വളർന്നിട്ടില്ലെന്ന്..... ഒറ്റ ഫോൺ കാൾ മതി എനിക്ക് നീ ഭൂമിയിൽ ജീവിച്ചിരിന്നതിന്റെ അടയാളം പോലും ഇല്ലാതെ നിന്നെ ഇല്ലാതാക്കാൻ....
ഞാൻ ഒരു വഴക്കിന്ന് വിളിച്ചത് അല്ല... എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട് അതൊന്ന് കേട്ട മതി. വെറും അഞ്ചു മിനിറ്റ് അത് മതി എനിക്ക്.... പിന്നെ ഒരു ഫോൺ കാൾ കൊണ്ട് പോലും ഞാൻ ശല്യം ചെയ്യില്ല.... സത്യം.... അവൻ സമാധാനത്തോടെ പറഞ്ഞു...
അവളൊന്ന് മൂളുക മാത്രം ചെയ്തു...
????????
ഇനിയെങ്കിലും അംജുക്കന്റെ ആനിക്ക് ഞാൻ പറയുന്നേ ഒന്ന് കേട്ടുടെ....
നീയാരാ.... നിനക്ക് എന്തിനാ അംജുക്കയോട് ഇത്ര വിരോധം.....
അതിന്ന് ഒരു പൊട്ടിച്ചിരി ആയിരുന്നു അവൾ കെട്ടത്....
അംജദിന്റെ ചതി നിനക്ക് മുന്നിൽ തുറന്നു കാട്ടണം എന്നേ എനിക്കുള്ളൂ....
ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും ആനിക്ക് ഒന്നേ പറയാൻ ഉള്ളു അംജുക്ക ചതിക്കില്ല.... പിന്നെ ഇതൊക്കെ വെച്ചു ബ്ലാക്ക് മെയിൽ ആണ് ഉദ്ദേശം എങ്കിൽ ഒന്ന് ഓർത്തോ ആനിക്കും അംജദ്നും വില പറയാൻ മാത്രം ആരും വളർന്നിട്ടില്ലെന്ന്..... ഒറ്റ ഫോൺ കാൾ മതി എനിക്ക് നീ ഭൂമിയിൽ ജീവിച്ചിരിന്നതിന്റെ അടയാളം പോലും ഇല്ലാതെ നിന്നെ ഇല്ലാതാക്കാൻ....
ഞാൻ ഒരു വഴക്കിന്ന് വിളിച്ചത് അല്ല... എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട് അതൊന്ന് കേട്ട മതി. വെറും അഞ്ചു മിനിറ്റ് അത് മതി എനിക്ക്.... പിന്നെ ഒരു ഫോൺ കാൾ കൊണ്ട് പോലും ഞാൻ ശല്യം ചെയ്യില്ല.... സത്യം.... അവൻ സമാധാനത്തോടെ പറഞ്ഞു...
അവളൊന്ന് മൂളുക മാത്രം ചെയ്തു...
🔥🔥🔥🔥
രാത്രി എല്ലാവരും ഫുഡ് കഴിക്കുമ്പോൾ ശിവ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു...
എല്ലാവരും അവളെ നോക്കി....
എനിക്ക് അംജുക്കന്റെ എൻഗേജ്മെന്റ്ന് പോകണം... നിങ്ങൾ ആരും എതിർക്കേണ്ട ഞാൻ പോകും.... ഞാൻ ഐഷുന് വാക്ക് കൊടുത്തതാ...
എല്ലാവരും അവളെ തുറിച്ചു നോക്കി നിന്നു...
പോട്ടെ ചോദിച്ച പോകണ്ട പറയാരുന്നു.
ഇത് പോകും എന്ന് ഉറപ്പിച്ചു പറയുന്നവളോട് എന്ത് പറയാൻ എല്ലാരും പരസ്പരം നോക്കുക മാത്രം ചെയ്തു...
ആർക്കും അതിൽ ഇഷ്ടം ഇല്ലെങ്കിലും അവർ ഇഷ്ടക്കേടോടെ മൂളി... തനിച്ചു വിടാൻ പേടി ആയോണ്ട് തന്നെ അവരും കൂടെ വരും എന്ന് പറഞ്ഞു....
വീട്ടിന്റെ അകത്തേക്ക് ഞങ്ങൾക്ക് പ്രവേശനം ഇല്ല അതോണ്ട് തന്നെ നീയും അതെ പ്രതീക്ഷക്കണ്ടു... ഇറക്കി വിട്ടു അപമാനിച്ചു പറഞ്ഞു പിന്നെ കരയരുത് ഇപ്പോഴേ പറഞ്ഞേക്കാം... രുദ്ര് പറഞ്ഞു അതിന്ന് അവൾ തലയാട്ടി സമ്മതിച്ചു...
🔥🔥🔥🔥
എല്ലാവരും മാറിയതും മാമ അടുത്തേക്ക് ചെന്നു....
എന്താ നിന്റെ ഉദ്ദേശം... മാമ മുഖം ചുളിച്ചു
വേഷങ്ങൾ ജന്മങ്ങൾ....
വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം
സന്തോഷം പുതുവേഷം
നിഴൽ നാടകമാടുകയല്ലോ ജീവിതമാകേ...
ചിരിയോടെ പാടി മാമയുടെ താടിയിൽ വലിച്ചത് എങ്കിലും അവളുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞത് അയാൾ കണ്ടു.
തിരിഞ്ഞു പോകാൻ നോക്കിയതും അയാൾ കയ്യിൽ പിടിച്ചു വെച്ചു.... ഒരു പൊട്ടികരച്ചിലോടെ അയാളെ കെട്ടിപിടിച്ചു
സാലിയുടെ ഭീക്ഷണി ഭയന്നാണോ പോകുന്നെ....
അവൻ ഒക്കെ ചീള് കേസ്... സാലിക്ക് നൈശുനോട് പ്രണയം ആണെന്ന് തോന്നുന്നു... അത് പോലെ സനയോട് ദേഷ്യവും... അതിന്റെ പേരിൽ കാട്ടികൂട്ടുന്ന ഭ്രാന്ത് അത്രേ ഉള്ളു....
പിന്നെന്തിനാ പോകുന്നെ....
എല്ലാരും കൂടെ ആ പാവത്തിന്റെ അവസ്ഥ മുതൽ എടുക്കുകയാ.. പൊട്ടൻ കളിപ്പിക്കുവാ... ഇനിയും ആർക്കും പന്ത് പോലെ തട്ടിക്കളിക്കുവാൻ വിട്ടു കൊടുക്കാൻ ആവില്ല... അങ്ങനെ വന്ന ഞാൻ അങ്ങേരെ സ്നേഹിക്കുന്നു പറയുന്നതിൽ ഒരു സത്യം ഇല്ലാതാവും....
സാലിയുടെ രൂപത്തിൽ തെറ്റുകൾ തിരുത്താൻ ഒരു അവസരം വന്നുന്നു മാത്രം കരുതുന്നുള്ളു.... പോകണം... പോയെ പറ്റുള്ളൂ.... മറ്റൊന്നും ചിന്തിക്കുന്നില്ല.... ദേഷ്യം വാശിയും ആരോടൊക്കെയോ ഉള്ള പകയും അവളിൽ അയാൾ കണ്ടു...
എന്തൊക്കെ ഇനി സംഭവിക്ക ഈശ്വരാ...
മാമ അതിൽ കൂടുതൽ ചിന്തിക്കേണ്ട....
മാനഹാനി... അംഗവൈകല്യം... എല്ലാം സംഭവിക്കും... അത്രക്ക് ഉണ്ടല്ലോ ചെയ്തു വെച്ചിട്ട്....കിച്ചു അത് പറഞ്ഞു അങ്ങോട്ട് വന്നു...
ഞാൻ പണ്ടേ ഇവളോട് പറഞ്ഞത ഒന്ന് പോയി കണ്ടു സംസാരിക്കാൻ.... അപ്പൊ തത്വഞ്ജനം... പൂക്കൾ പറിച്ചെടുക്കരുത് പൂന്തോട്ടത്തിൽ ആണ് രസം... അവളെ അമ്മേടെ....
കിച്ചു... ശിവ ദേഷ്യത്തോടെ വിളിച്ചു...
എനിക്ക് പറയാൻ ഉള്ളെ പറയെ തന്നെ ചെയ്യും.... പൂക്കൾ ചെടിയിൽ തന്നെ നിന്നോട്ടെ.... അത് തന്നെ ഭംഗി.... എന്ന മുല്ലപ്പൂവോ... അത് പറിച്ചെടുത്തു മുടിയിൽ ചൂടുമ്പോഴാ അതിന്റെ ഭംഗി....എനിക്കിപ്പോഴും അതെ പറയാൻ ഉള്ളു.. കിച്ചു ദേഷ്യത്തോടെ തന്നെ പറഞ്ഞു...
അവൻ പറയുന്ന കേൾക്കണ്ട.... മോള് പോയിട്ട് വാ ഒക്കെ നല്ലതിന് ആവും....
രുദ്ര് അംജദ് തമ്മിലുള്ള വഴക്ക് തീർക്കണം...
തിരിച്ചു വന്നെന്നെ...കിച്ചു പൊട്ടിച്ചിരിച്ചു...
ഇവളെ കാണുന്നത് തന്നെ കലിപ്പ് ആയിരിക്കും അങ്ങേർക്ക്... അതിന്റെ കൂടെ ശത്രുവിന്റെ ഭാര്യ ആണെന്ന അറിവും... ആദ്യം പറയാ രുദ്രിനെ ഡിവോഴ്സ് ചെയ്യാൻ ആവും.... അങ്ങേരെ അടിമ ആയ ഇവൾ അത് അനുസരിക്കുകയും ചെയ്യും...
അംജു അങ്ങനെ പറഞ്ഞ മോള് ചെയ്യോ... അയാൾ ശിവയെ ദയനീയമായി നോക്കി...
അവൾ മുഖം താഴ്ത്തി... ഒന്നും മിണ്ടാതെ പോയി...
ഇപ്പൊ എന്തുണ്ട്... കിച്ചു പുച്ഛത്തോടെ മുഖം കോട്ടി...
അംജുക്ക പറഞ്ഞ രുദ്രിനെ കൊല്ലാനും മടിക്കില്ല അതാണ് ഐറ്റം...
വേണ്ടത്തീനം പറയുള്ളു... മാമ കിച്ചുവിന് ഒരടി കൊടുത്തു...
ഇക്കാണുന്ന ശിവ ഒന്നും അല്ല മാമേ ശരിക്കും ഉള്ളത്.... ജീവനില്ലാത്ത ബോഡി ആണ് ശരിക്കും അത്.... ഒരു വികാരം ഇല്ലാത്ത ആർക്കോ വേണ്ടി കടമ വീട്ടാൻ ജീവിക്കുന്ന ഒരു ജന്മം.... കാണിക്കുന്ന സന്തോഷം പൂർണ്ണമല്ല.... പുഞ്ചിരി പോലും യഥാർത്ഥമല്ല.അവൾഅവളകണമെങ്കിൽ അംജുക്ക കൂടെ വേണം...സ്വന്തം അച്ഛനുഅമ്മയുക്കാൾ... ലച്ചുവിനെക്കാൾ... എന്തിന് രുദ്രിനെക്കാൾ
ഏറെ സ്നേഹിക്കുന്നത് അംജദ്നെ ആയിരിക്കും... നാളെ അവൾക്ക് ഒരു കുഞ്ഞുണ്ടായ കുഞ്ഞിനെ വേണോ അംജുനെ വേണോ ചോദിച്ച ആലോചിക്കേം കൂടി ചെയ്യാതെ അവൾ പറയും അംജുക്കനെ മതിയെന്ന്.... അത്ര മാത്രം അടിക്റ്റ് ആണ് അംജുക്കയിൽ അവൾ.... ഡ്രഗ്ഗ് അടിക്ട് എന്നൊക്കെ കേട്ടിട്ടില്ലേ അത് പോലെ.... അംജുക്കനെ വിട്ടു വന്ന ശേഷം മൂന്ന്നാല് പ്രാവശ്യം അവൾ സൂയിസൈഡ് ശ്രമിച്ചിട്ടുണ്ട് അറിയോ .... ഭാഗ്യതിനാ പലപ്പോഴും രക്ഷപെട്ടത്.... ഞാനും മുത്തിയും കണ്ണിൽ എണ്ണ ഒഴിച്ച നോക്കി നിൽക്കർ... അതൊരു റെയർ പീസ് ആണ് ദേഷ്യം ആയാലും സ്നേഹം ആയാലും സങ്കടം ആയാലും പ്രണയം ആയാലും എല്ലാം എക്സ്ട്രീം ലെവലാ.... അവളുടെ പ്രണയത്തിന്റെ തീവ്രതയും പറഞ്ഞു അറിയിക്കാൻ ആവില്ല ആർക്കും ... രുദ്രിന് ശിവാനിയോട് ഉള്ളതിനേക്കാൾ പവർഫുൾ ആണത് ... അത് ഉറപ്പിച്ചു പറയാൻ പറ്റും എനിക്ക് ... പ്രണയം ഒരു ഭാഗത്ത് അഗ്നിവർഷ് ഒരു ഭാഗത്ത്.... രണ്ടിന്റേം ഇടയിൽ കിടന്നു ഭ്രാന്തിന്റെ അവസ്ഥയിൽ ആയിരുന്നു അവൾ... അതിൽ നിന്ന് രക്ഷപെടാൻ അവൾ കണ്ടു പിടിച്ച വഴിയാണ് സൂയിസൈഡ്.... അത്രപോലും അംജദ് ഒരിക്കലും അനന്തന്റെ പിൻഗാമി ആയി വരുന്നത് ഓർക്കാൻ പോലും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല.... അതിലും ഭേദം മരണം ആണ്... എന്നാലും അംജുക്ക സന്തോഷം ആയി ഫാമിലിയോടൊപ്പോം ജീവിച്ച മതീന്ന പറയൽ.... അതിനേക്കാൾ വലുത് അല്ല പോലും അവൾക്ക് അവളുടെ പ്രണയം.... പിന്നെ മുത്തി സ്ട്രോക്ക് വന്നു കിടപ്പിൽ ആയി.... മുത്തിയെ ആരും തിരിഞ്ഞു നോക്കില്ലെന്ന് അറിഞ്ഞപ്പോ മുത്തിക്ക് വേണ്ടിയാ സ്വയം ജീവിക്കാൻ തുടങ്ങിയെ ... അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് അഗ്നി.... അംജുനെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം ഭയം ആണ് അഗ്നിയെ...
അഗ്നി ഒരു പേടി ആയി മുന്നിൽ ഉള്ളോണ്ട് മാത്രം ആണ് അവൾ ശ്രീ മംഗലത്തെ അടുക്കളയിൽ കഴിഞ്ഞത്
അംജുക്കാനേക്കാൾ കൂടുതൽ അവളെ സ്നേഹിക്കാൻ രുദ്രേട്ടന്ന് പോലും പറ്റുന്നു എനിക്ക് തോന്നുന്നില്ല..ആവില്ല ഒരിക്കലും. എല്ലാം കൂടി എന്താകൊ ആവോ.... അഗ്നിവർഷ് അഗ്നി ആയി പടരുമ്പോൾ അത് തടയാൻ അവളെന്ന മഴക്ക് മാത്രം കഴിയുള്ളു... അത് മാത്രം അറിയാം....
🔥🔥🔥🔥
എപ്പോഴത്തെയും പോലെ അവൾ ഉറങ്ങിന്ന് കണ്ടാണ് രുദ്ര് റൂമിലേക്ക് വന്നത്
നീനുവിനെ എടുക്കുവാൻ നോക്കിതും അവന്റെ കയ്യിൽ പിടി വീണിരുന്നു....
നീ ഉറങ്ങിയില്ലേ....
ഇന്ന് നീനുവിന് പകരം ഞാൻ കിടന്നോട്ടെ ഇവിടെ.... അവന്റെ നെഞ്ചിൽ തൊട്ട് പറഞ്ഞതും അവൻ അത്ഭുതത്തോടെ നോക്കി....
നീനു ഇല്ലാത്തപ്പോ ആണ് അങ്ങനെ കിടക്കൽ... അവൻ നീനുവിനെ എടുക്കാതെ അവളെ സൈഡിൽ വന്നു കിടന്നു.... അവൾ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു...
എന്താ കാര്യം അറിയില്ലെങ്കിലും അവൾ വല്ലാതെ അസ്വസ്ഥത ആണെന്ന് അവന്ന് മനസ്സിലായി...
എപ്പോഴും നീനുവിനെ കൂടി കൂട്ടിയല്ലേ കിടക്കൽ ഇന്നെന്താ പ്രത്യേകത...
ഇന്നീ ഹൃദയതാളം ഞാൻ മാത്രം കേട്ട മതി പറഞ്ഞു ഒന്നൂടി അവന്റെ അടുത്തേക്ക് കേറി കിടന്നു.
പരസ്പരം മൗനം അവരെ പൊതിഞ്ഞു...
ഇടക്ക് രണ്ടു തുള്ളി കണ്ണുനീർ കൂടി അവന്റെ നെഞ്ചിൽ ഇറ്റി വീണു..
അവൻ ഞെട്ടലോടെ അവളുടെ മുഖം ഉയർത്തി നോക്കി...
എന്നേ വിട്ടു പോകോ...
പോകേ... എവിടെ പോകാൻ... അവൻ നെറ്റി ചുളിച്ചു...
ഞാൻ എന്തെങ്കിലും തെറ്റ് ചെയ്ത... ഇഷ്ടം ഇല്ലാതെ ചെയ്ത എന്നേ വിട്ടു പോകോ.... എന്നേ വേണ്ട പറയോ...
അവളുടെ നിറഞ്ഞ കണ്ണുകളിൽ ഭയം ആയിരുന്നു കണ്ടത്.... തന്റെ ശരീരത്തിൽ മുറുകുന്ന കൈകൾ വിറക്കുന്നുണ്ടായിരുന്നു....
ഈ ലോകം തന്നെ എന്റെ ശിവാനി തെറ്റ് ചെയ്തു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.... കാരണം എന്റെ ശിവാനിക്ക് തെറ്റ് ചെയ്യാൻ കഴിയില്ല....
എന്ന എനിക്ക് വാക്ക് തരോ ഒരിക്കലും വിട്ടുപോകില്ലെന്ന്.... എന്നേ തനിച്ചു ആകില്ലെന്ന്.... ഞാൻ ഇട്ടിട്ട് പോയാലും എന്നേ വിട്ടു പോകില്ലെന്ന്.... അവളുടെ വിറക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും വാത്സല്യം ആയിരുന്നു അവനിൽ നിറച്ചത്...
എന്നിൽ നിന്നും ഒരു മോചനം അതുണ്ടാവില്ല ശിവാനി.... നീയെന്നെ വേണ്ടെന്ന് പറഞ്ഞാൽ പോലും ഞാൻ നിന്നെ വിട്ടു പോകില്ല.... എനിക്കതിനു ആവില്ല....
എന്ന വാക്ക് താ.... സത്യം ഇട്ടു താ... ഏത് അവസ്ഥയിലും അവസരത്തിലും എന്റെ കൂടെ ഉണ്ടാകുന്നു....അവൾ പെട്ടന്ന് എഴുന്നേറ്റു അവന്റെ നേരെ കൈ നീട്ടി....
എന്റെ അച്ഛനും അമ്മയാണെ സത്യം മരണം വരെ നിന്റെകൂടെ ഉണ്ടാവും.... അല്ല മരണത്തിലും കൂടെ ഉണ്ടാവും അത്ര പോലും എന്നിൽ നിന്നും ഒരു മോചനം നിനക്ക് ഉണ്ടാവില്ല....
അവൾ അവനെ നിറകണ്ണുകളോടെ നോക്കി.... പിന്നെ അവന്റെ മുഖം കയ്യിലെടുത്തു മുഖം മുഴുവൻ ചുണ്ടുകൾ ചേർത്തു....
എന്താടാ പറ്റിയെ.... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.... അവൻ ടെൻഷനോടെ അവളെ മുഖം കയ്യിലെടുത്തു ചോദിച്ചു...
ഒരു ദുസ്വപ്നം കണ്ടു അതാ.... അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു ഒപ്പിച്ചു....
അതിനാണോ ഈ കാട്ടിക്കൂട്ടിയെ മൊത്തം പേടിപ്പിച്ചു കളഞ്ഞല്ലോ....
അതിന്ന് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു....
എന്നോട് എല്ലാം അറിയുമ്പോൾ പൊറുക്കണം രുദ്ര്.... നിശബ്ദം ആയി അവനോട് മാപ്പ് ചോദിച്ചു കൊണ്ടിരുന്നു.
അവന്റെ ചേർത്ത് പിടിക്കലിലും തലയിലൂടെ തലോടുന്ന കൈകളുടെ മാന്ത്രികതയിലൂടെയും അവൾ ഉറക്കിലേക്ക് വീണു....
🔥🔥🔥🔥
റെഡ് കളർ സിമ്പിൾ ലഹങ്കയിൽ അതി സുന്ദരി ആയി അണിഞ്ഞൊരുങ്ങി അവൾ.... അതിന്ന് മാച്ച് ആയി കൈ നിറയെ ചുവപ്പ് കുപ്പിവളകൾ.... സ്വർണ്ണത്തിൽ ചുവപ്പ് കല്ല് വെച്ച നേക്ലസ്..
എല്ലാം കൊണ്ട് തിളങ്ങി നിന്നു അവൾ...
രുദ്ര് കണ്ണിമ വെട്ടാതെ നോക്കി നിന്നു...
സ്വന്തം പ്രോപ്പർട്ടി ആണ് മോനെ മയത്തിൽ നോക്ക് അർഷി തലക്ക് ഒരു ചൊട്ട് കൊടുത്തു...
എന്തോ നെഗറ്റീവ് വൈബ്ടാ.... പറയാൻ പറ്റാത്ത അസ്വസ്ഥത.... (രുദ്ര് )
അംജുക്ക കയറ്റില്ല അവൾ മോങ്ങിക്കൊണ്ട് ഇറങ്ങി വരും... അത് സംഭവിക്കുള്ളു...
ചിലപ്പോൾ അതാകും അവനും അങ്ങനെ ആശ്വസിച്ചു....
🔥🔥🔥🔥
ഐഷ മെൻഷനിൽ കാൽ കുത്തിയതും അത് വരെ ഉണ്ടായ ധൈര്യം മൊത്തം ചോർന്നു പോയിരുന്നു.... ഉള്ളിലെ വിറയൽ പുറത്തു കാണിക്കാതെ അവൾ മുഖത്ത് ഒരു ചിരി വരുത്തി അവരോടൊപ്പം അകത്തേക്ക് നടന്നു....
എന്റെ സ്വന്തം ആകേണ്ട വീട്.... ഞാൻ താമസിക്കാൻ ആഗ്രഹിച്ച ഇടം നെഞ്ചിൽ ഒരു നോവ് പടർന്നു....
അവരെ കണ്ടതും ഉമ്മ ഓടി വന്നു....
ടാ നിങ്ങൾ വന്ന പ്രശ്നം ആകുമെടാ...
അവർ ദയനീയമായി പറഞ്ഞു...
ഞങ്ങൾ ആരും മുന്നിൽ പോകില്ല... മറഞ്ഞു നിന്നോളാം... ശിവ ഒരാഗ്രഹം പറഞ്ഞോണ്ട വന്നേ അർഷി പറഞ്ഞു.
ശിവാ... പറഞ്ഞു ഉമ്മ തിരിഞ്ഞു നോക്കിയതും കണ്ടത് അവൾ അംജദ്നടുത്തേക്ക് പോകുന്നത് ആയിരുന്നു....
ശിവ ഉയർന്ന നെഞ്ചിടിപ്പോടെ അംജദ്നെ നോക്കിയത്.... ആംജദിന്റെ കൈകോർത്തു പിടിച്ച സന നിന്നിട്ടുള്ളത്.
അത് കണ്ടതും നെഞ്ചിൽ നിന്നും ഒരു നോവ് പടർന്നു....അംജുന്റെ മുഖത്തെ സന്തോഷവും ചുണ്ടിൽ പുഞ്ചിരിയും കണ്ടു... വിധി ഒരിക്കൽ കൂടി മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു... പക്ഷെ അവകാശത്തോടെ ഒന്ന് നോക്കുവാൻ പോലും എനിക്കിന്ന് അർഹതയില്ല....
അവൾക്ക് സ്വയം പുച്ഛം തോന്നി....
അവൾക്ക് അവന്നെ ആദ്യമായി കണ്ടത് ഓർമ്മ വന്നു... Sslc ക്ക് സ്കൂളിൽ വെച്ച് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന്ന് ഒരു ഫക്ഷൻ വെച്ചു... അതിൽ പങ്കെടുക്കാൻ വേണ്ടി ആണ് അംജുക്ക ആദ്യം ആയി ആ സ്കൂളിൽ വന്നത്.... ആദ്യം ആയാണ് സ്റ്റേജിൽ കേറുന്നേ ആ ടെൻഷനിൽ ഓടി വരുമ്പോൾ മുന്നിൽ ഉള്ള ആളെ ദേഹത്ത് തട്ടി.... വീഴാൻ പോയതും കയ്യിൽ പിടിച്ചു നെഞ്ചോട് ചേർത്തിരുന്നു.... പെട്ടന്ന് ഉള്ള പേടിയിൽ ആരാന്ന് പോലും നോക്കാതെ തിരിച്ചു കെട്ടിച്ചു പിടിച്ചു പോയിരുന്നു...
തന്റെ കരച്ചിൽ കണ്ടു ആകണം.... ഇട്സ് ഓക്കെ... എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുക ഒക്കെ ചെയ്തത്.... എന്ന ഞാൻ ആ മുഖം നോക്കി ഒന്ന് മിണ്ടാൻ പോലും ആവാതെ നിന്നു....
ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരാൾ.... ആദ്യം ആയി കാണുന്ന ഒരാൾ.... എന്തിന്ന് വേണ്ടി ഇങ്ങനെ ഹൃദയം കിടന്നു പിടക്കുന്നു അറിയാതെ ഞെട്ടലോടെ നിന്നു...
ഈ വർഷത്തെ sslc എക്സാമിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ ശിവനിശിവറമിന്ന് മെഡൽ നൽകുവാൻ ഈ സ്കൂളിന്റെ തന്നെ ഓണർ ആയ mr അംജദ്അമറിനെ ക്ഷണിക്കുന്നു...
സദസ്സിനെ ഒന്ന് നോക്കി വണങ്ങി ശിവാനിയുടെ അടുത്തേക്ക് ചെന്നു...
മെഡൽ എടുത്തു ഒരു പുഞ്ചിരിയോടെ അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു...
ഒരു ട്രോഫിയും...
വിഷ് യൂ ഓൾ ദി ബെസ്റ്റ്... അവൾക്ക് നേരെ കൈനീട്ടി....
വിറക്കുന്ന കയ്യോടെ കൈ കൊടുത്തു... കൈ വിട്ടതും അവന്റെ കാൽക്കൽ തൊട്ട് തൊഴുതു...
ഹേയ് നോ...അത്ഭുതത്തോടെ ഒന്ന് നോക്കി...അവൻ തടയാൻ എന്ന പോലെ അവളെ ചുമലിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു.. ചെറുതായി ഹഗ്ഗ് ചെയ്യുന്ന പോലെ ഒന്ന് ചേർത്ത് വിട്ടു...
അനുഗ്രഹം മേടിക്കാൻ മാത്രം ഞാൻ അത്ര വലിയ ആളൊന്നും അല്ലാട്ടോ... പഠിച്ചു ഉയരത്തിൽ എത്തണം എല്ലാ അനുഗ്രഹം ഉണ്ടാകും....ചെറുചിരിയോടെ അവളെ അവളെ കവിളിൽ ഒന്ന് തട്ടി അവൻ പറഞ്ഞു... പിന്നെ അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു.... അനുമോദനചടങ്ങ് കഴിയുന്ന വരെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... ഇടക്ക് എപ്പോഴോ കണ്ണുകൾ ഇടഞ്ഞപ്പോൾ ചെറു പുഞ്ചിരി കിട്ടി... ഒരു നിധി കിട്ടിയ സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ തിരിച്ചു നോക്കിയെങ്കിലും പിന്നെ ഒരു നോട്ടം പോലും ഉണ്ടായില്ല.... ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിൽ കേറി പോയി... പക്ഷെ അംജദ് അമർ എന്ന വ്യക്തി അവളുടെ മനസ്സിൽ ആയിരുന്നു അന്ന് കയറികൂടിയത്....
അവൾ ഒരു ദീർഘനിശ്വാസത്തോടെ അവന്റെ അടുത്ത് എത്തി ... അത് കണ്ടതും എല്ലാരും പേടിയോടെ അവളെ നോക്കിയേ
ഇതിനോട് ദൂരെ നിന്ന മതി പറഞ്ഞിട്ട് എല്ലാം സമ്മതിച്ചത് അല്ലേ എന്നിട്ട് പണി തരാൻ നോക്കുന്നോ.... (അർഷി )
ടാ നമ്മളോട് ഉള്ള ദേഷ്യത്തിന് അംജുക്ക അവളെ എന്തെങ്കിലും ചെയ്യോ (രുദ്ര് )
വരുന്നത് വരട്ട് ഞാൻ അങ്ങോട്ട് പോവ്വാ.
അവളെ ഒന്നും പറയാൻ വിടില്ല പറഞ്ഞു രുദ്ര് അങ്ങോട്ട് നടന്നു... കൂടെ അർഷിയും ആദിയും .... കിച്ചുവും ശ്വാസം വിടാതെ നോക്കി നിന്നെ....
എന്നാ സമയം തെറ്റിക്കണ്ട മോതിരം ഇട്ടു കൊടുക്ക്.... സനയുടെ ഉപ്പ പറഞ്ഞതും സന അവന്റെ നേരെ കൈ നീട്ടി... അംജദ് ഒരു പുഞ്ചിരിയോടെ അവളെ നേർക്ക് മോതിരം നീട്ടിയെങ്കിലും അവന്റെ നെറ്റിച്ചുളിഞ്ഞു .... രണ്ടു കൈകൾ അവന്ന് നേരെ നീണ്ടത്....
അവൻ മുഖം ഉയർത്തി നോക്കി.... സനയും അതെ സമയം തിരിഞ്ഞു നോക്കി... ഇതാരാ സംശയത്തോടെ അവളെ നോക്കിയത്.... പിന്നെ അംജുവിനെയും....
മുഖത്ത് എന്താ ഭാവം എന്ന് പോലും മനസ്സിലാകാത വിധത്തിൽ ഞെട്ടി നിൽപ്പുണ്ട് അംജദ്...
അംജു.... സന വിളിച്ചതും അവൻ വിറയലോടെ അവളെ നോക്കി വീണ്ടും ശിവാനിയിൽ തന്നെ നോട്ടം എത്തി....
ആനി..... വിറയലോടെ ആ ചുണ്ടുകൾ മന്ത്രിച്ചു.... കയ്യിൽ നിന്നും മോതിരം താഴേക്ക് പതിച്ചു അത് കറങ്ങി ശിവയുടെ കാൽചുവട്ടിൽ ആയി നിന്നു....
ആനി എന്നത് കുറച്ചു ശബ്ദത്തിൽ ആയോണ്ട് തന്നെ അത് കേട്ട ആദിയും രുദ്ര് അർഷിയും ഞെട്ടി വിറങ്ങലിച്ചിരുന്നു.
നിന്നിടത് നിന്നും ചലിക്കാൻ ആവാതെ അവർ നിന്നു....
.. ..... തുടരും
NEXT PART (75)
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
അടുത്ത part എപ്പോഴാ postaa....