ShivaRudragni Part 75
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 75🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 75🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
തന്റെ ഭാര്യ ആണോ അംജുക്കന്റെ ആനി.
അംജുക്ക ജീവനോളം സ്നേഹിച്ചത് എന്റെ ശിവയെ ആണോ .... രണ്ടു വർഷത്തോളം ലിവിങ് റിലേഷൻ ആയിരുന്നു എന്ന ഓർമ അവന്നെ കീറിമുറിക്കുന്ന പോലെ തോന്നി .... അവന്റെ ചുറ്റും കറങ്ങുന്ന പോലെ.... ദേഹം തളരുന്ന പോലെ..... ആശ്രയമെന്നോണം അർഷിയുടെ കയ്യിൽ പിടിച്ചു.... അർഷിയുടെ അവസ്ഥയും അത് തന്നെ എന്ന് അവന്റെ തണുത്തുറഞ്ഞ കയ്യിൽ നിന്നും അവന്ന് മനസ്സിലായി....
തന്റെ കണ്ണുകൾ ചതിക്കുന്നത് ആവണേ..
ചെവിയിൽ കേൾക്കുന്നത് തെറ്റാവണെ എന്ന് പോലും പ്രാർത്ഥിച്ചു പോയി ആ നിമിഷം.... അർഷിയുടെയും രുദ്രിന്റെയും കണ്ണുകൾ ഒരു പോലെ നിറഞ്ഞു...
തനിക്ക് എന്താ ഭ്രാന്ത് ഉണ്ടോ... എന്താ ഈ കാണിക്കുന്നേ പറഞ്ഞു സനയുടെ ഉപ്പ അവളെ ദേഷ്യത്തോടെ നോക്കി പറഞ്ഞു
ചുമ്മാ ഒരു രസം .... അതോണ്ട് കൈ നീട്ടി.... അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ഓരോ തോന്ന്യാസങ്ങൾ കാണിച്ചോളും ഇന്നത്തെ കുട്ടിയോളെ കാര്യം പറഞ്ഞു ദേഷ്യം ഉള്ളിൽ ഒതുക്കി ചിരിയോടെ നിലത്തു നിന്ന് മോതിരം എടുത്തു അംജുന്റെ കയ്യിൽ കൊടുത്തു....
അവൻ അപ്പോഴും അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റിയില്ല....
എന്റെ എൻഗേജ്മെന്റ്ന് റെഡ് ലഹങ്ക മതി... നിറയെ കുപ്പി വളയൊക്കെ ഇട്ട് നല്ല മൊഞ്ചായിരിക്കും അല്ലേ അംജുക്ക...
പിന്നെ എനിക്ക് എൻഗേജ്മെന്റ്റിങ് റെഡ് കല്ല് വെച്ച റിങ് മതിട്ടോ... അല്ലേൽ വേണ്ട അത് ചെക്കന്റെ ഇഷ്ടത്തിന് വിട്ടു തന്നിരിക്കുന്നു.... പഴയ ഓർമ്മകൾ അവന്റെ മുന്നിൽ ഓടി എത്തിയതും കണ്ണ് നിറഞ്ഞു.
സന പേടിയോടെ രണ്ടാളെയും നോക്കിയേ.... ഇന്ന് കൂടി ഇത് മുടങ്ങിയാൽ പിന്നെ അംജുനെ ഈ ജന്മം കിട്ടില്ലന്ന് ഉറപ്പാണ്....ആനി അവളെ ഭയന്നെ പറ്റു... അംജു എന്ത് ചിന്തിക്കണം എന്ന് പോലും അവൾ ആണ് തീരുമാനിക്കുക... എപ്പോഴോ പറഞ്ഞത് ഭീതിയോടെ സന ഓർത്തു...
അംജുക്ക പ്ലീസ്.... സന സങ്കടത്തോടെ കണ്ണ് നിറച്ചു അംജുന്റെ കയ്യിൽ പിടിച്ചു....
സനയെ ഒന്ന് നോക്കി പിന്നെ വീണ്ടും ശിവയെ നോക്കി.... അവന്റെ കണ്ണുകളിൽ
ചുവപ്പ് പടർന്നു... നെറ്റിയിലും കഴുത്തിലും ഒക്കെ ഞരമ്പുകൾ എടുത്തു പിടിച്ചു... പുഞ്ചിരിയോടെ നിന്ന മുഖം രൗദ്ര ഭാവത്തിൽ എത്തിയിരുന്നു....
രുദ്ര് അർഷിയും അവന്റെ മുഖം തന്നെ നോക്കിയത്... അവളെ കണ്ട മാത്രയിൽ ആ കണ്ണുകൾ നിറഞ്ഞതും പിന്നെ അത് രൗദ്രമാവുന്നത് അവർ കണ്ടു...
മോതിരം എടുത്തു വീണ്ടും സനക്ക് നേരെ നീട്ടിയതും ശിവ വീണ്ടും കൈ നീട്ടി...
അവന്റെ കൈ വിറച്ചു മോതിരം അവൻ കൈക്കുള്ളിൽ മുഷ്‌ടി ചുരുട്ടി പിടിച്ചു....
മോനെ സമയം പോയി... അയാൾ ദയനീയമായി നോക്കി പറഞ്ഞു ...
അംജുക്കന്റെ മാര്യേജ് കഴിഞ്ഞത് ആണ്..
നൈഷ്‌ന ആയിട്ട് ഡിവോസ് ആയിട്ടില്ല.
പിന്നെ എങ്ങനെ ഈ എൻഗേജ്മെന്റ് നടക്കുക ... ശിവ ദേഷ്യത്തോടെ അയാളെ നോക്കി ചോദിച്ചു...
അംജദ് ഞെട്ടലോടെ അവളെ നോക്കിയത്.... അവളുടെ രക്തവർണ്ണമായ കണ്ണുകൾ കണ്ടതും അവനിൽ ഒരു വിറയൽ പടർന്നു... നോട്ടം മുഴുവൻ തന്റെ നേർക്ക് ആണ്... സഹിക്കാൻ പറ്റാത്ത ദേഷ്യം സങ്കടം വരുമ്പോൾ മാത്രം കാണുന്ന ഭാവം...
ഈ എൻഗേജ്മെന്റ് നടക്കരുത് ... റിങ് ഇടുന്നുണ്ടെങ്കിൽ എന്റെ വിരലിൽ... അല്ലെങ്കിൽ അറിയാലോ ആനിയെ.... പതുക്കെ പറഞ്ഞത് കൊണ്ട് അവന്നും സനയും അവളെ ഉപ്പയും മാത്രം കേൾക്കുന്നുള്ളു...
അവൾ എൻഗേജ്മെന്റ് മുടക്കാൻ മാത്രം ആയാണ് വന്നതെന്ന് മനസ്സിലായി... പക്ഷെ എന്തിന്ന്.... എന്ത് കൊണ്ട്....
ഞാൻ ആരെ കെട്ടിയാലും ഇവൾക്ക് എന്താ.... അവന്റെ ഉള്ളം ചോദ്യങ്ങൾ നിറഞ്ഞു... അവൾ ആദ്യം വാക്ക് കൊണ്ട് പറയു... പിന്നെ പ്രവർത്തിക്കുകചെയ്യൂ... സനയോട് ഉടക്കിന്ന് പോകും ഇവിടെ ഒരു വഴക്ക് ഉണ്ടാകും.... ആനിയോട് വെറുപ്പ് ആണെങ്കിലും അവളെ ആരും വേദനിപ്പിക്കുന്നത് തനിക്ക് സഹിക്കില്ല... സനയെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല.... എന്നേ മാത്രം വിശ്വസിച്ചു കൂടെ കൂടിയവളാണ്.... പക്ഷെ ആനി.... ഒരു തീരുമാനം എടുക്കാൻ കഴിയാതെ നിന്നു.
ഞങ്ങൾക്ക് ഇല്ലാത്ത കുഴപ്പം നിനക്ക് എന്തിനാ... ഓരോന്നു വന്നോളും പറഞ്ഞു അയാൾ ശിവയുടെ നേർക്ക് തല്ലാൻ കൈ
ഓങ്ങിയതും ആ കയ്യിൽ പിടി വീണിരുന്നു.
അംജദ്ന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും അയാൾ കൈ താഴ്ത്തി...
അത്... ഏതോ ഒരുത്തി.... അയാൾ വിക്കി
ഈ എൻഗേജ്മെന്റ് നടക്കില്ല... ഐ ആം സോറി... അവൻ ആരോടെന്ന് ഇല്ലാതെ പറഞ്ഞു ആരെയും നോക്കാതെ പോയി.
എല്ലാവരും ഞെട്ടലോടെ നിന്നത്.... നൈശുവിന്റെ മുഖത്ത് ശിവയെ കണ്ട ഞെട്ടൽ മാറി ഒരു പുഞ്ചിരി വിരിഞ്ഞു...
അംജുന്ന് വേദനിച്ച അവന്റെ ആനിക്ക് വരാതിരിക്കാൻ പറ്റോ... അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... സനക്ക് കൊടുത്ത ശിക്ഷ അപമാനം ആണ്.... ഇത്രയും പേരുടെ മുന്നിൽ നിർത്തി ഈ എൻഗേജ്മെന്റ് മുടക്കിയത് അത് കൊണ്ടാ.... അപ്പോൾ എനിക്കുള്ള ശിക്ഷ ഇതിനേക്കാൾ വലുത് ആയിരിക്കും... വേദനയോടെ അവൾ ഓർത്തു...
അംജുക്ക പറഞ്ഞു ശിവ പിറകെ ഓടി....
സെക്യൂരിറ്റി...... അവൻ ഒരു അലർച്ച ആയിരുന്നു...
രണ്ടു മൂന്ന് ഗാഡ്സ് ഓടി വന്നു....
ഇൻവിറ്റേഷൻ ഇല്ലാതെ വഴിയേ പോകുന്ന ഒരൾ എങ്ങനെ അകത്തു കേറി....
അവർ ഭയത്തോടെ പരസ്പരം നോക്കി...
അവർ എന്തെങ്കിലും പറയുന്നേ മുന്നേ അവൾ അവന്റെ അടുത്തേക്ക് പോയി
രണ്ടു കയ്യും കയ്യിൽ എടുത്തു പിടിച്ചു....
എന്നേ ഇറക്കി വിടല്ലേ അംജുക്ക... എനിക്ക് സംസാരിക്കാൻ ഉണ്ട്...
വാട്ട് ദ **** ഡോണ്ട് ടച് ...
അവൻ കൈ തട്ടി മാറ്റി.... പെട്ടന്ന് ഉള്ള തള്ളിൽ അവൾ കാലിടറി അവിടെ വീണു.
അമർ ഉമ്മയും ഓടി വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു പക്ഷെ അവരെ കൈ തട്ടിമാറ്റി അവൾ വീണ്ടും അംജദ്ന്റെ പിറകെ ഓടി...
അംജുക്ക പ്ലീസ്....
എന്നേ ചതിച്ചു പറ്റിച്ചു കൂടെ കൂടി ഒരു ദിവസം ഏതോ ഒരുത്തനെ ഇഷ്ടം ആണെന്ന് പറഞ്ഞു നാട് വിടതല്ലേ .. പിന്നെന്തിനാ തിരിച്ചു വന്നേ... അവന്ന് മടുത്തപ്പോ ഇറക്കി വിട്ടോ.... അതോ എന്റെ കയ്യിൽ നിന്നും അടിച്ചു മാറ്റിയ ക്യാഷ് തീർന്നപ്പോൾ വീണ്ടും വന്നത് ആണോ.... അവൻ ദേഷ്യത്തോടെയും പുച്ഛത്തോടെയും പറഞ്ഞു.
എന്തൊക്കെ ഇവിടെ നടക്കുന്നെ.... നിനക്ക് എന്താ ഇവൾ ആയി ബന്ധം... (അമർ )
പറഞ്ഞു കൊടുക്കെടി എന്താ ബന്ധം എന്ന്.... എന്റെ ജീവിതം തന്നെ നശിപ്പിക്കാൻ വന്ന ഭൂലോക ഫ്രോഡ് ആണെന്ന് തന്നെ പറഞ്ഞു കൊടുക്ക്....
അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി....
എന്താ മോളെ കാര്യം.... ഇവനെ നിനക്ക് എങ്ങനെ പരിജയം.... ഉമ്മ വന്നു അവളെ കയ്യിൽ പിടിച്ചു....
രുദ്ര് അർഷിയും ആദിയും എല്ലാം ഭയത്തോടെ അവളെ നോക്കിയത്...
എന്ത് പറയും അവൾ...
ജീവനും ജീവിതം തന്നയാൾ ഒരുവശത്ത്...
തന്റെ ജീവൻ തന്നെയാണ് മറുവശത്ത്...
രണ്ടുപേരും ഒരുപോലെ വേണ്ടപ്പെട്ടവർ...
ആരെ തള്ളണം.... ആരെ കൊള്ളണം എന്നറിയാതെ അവൻ പകച്ചു നിന്നു....
ദയനീയമായി നോട്ടം അർഷിയിൽ എത്തി നിന്നു.... അവന്റെ അവസ്ഥ അതിനേക്കാൾ കൂടുതൽ ആണെന്ന് തോന്നി അവന്ന്.... രണ്ടും ഒരു പോലെ വേണ്ടപ്പെട്ടവർ.... ആർക്ക് വേദനിച്ചാലും അവന്നും നോവും... തന്നെക്കാൾ ജീവനോളം സ്നേഹിക്കുന്നവർ ആണ് രണ്ടുപേരും.... രുദ്ര്, അംജുക്ക.... ഇതിൽ ആരെ ഭാഗം നില്കണ്ടേ....
രുദ്രന്റെ മനസ്സിലും അതെ ചോദ്യം ആയിരുന്നു.... ശിവാനി , അംജുക്ക ഇതിൽ ആരെ ഭാഗം നിൽക്കും... അംജുക്കനെ വേദനിപ്പിച്ചാൽ അത് അർഷിയെ വേദനിപ്പിക്കുന്നതിന്ന് തുല്യം ആണ്... എനിക്ക് അതിന്ന് ആകുമോ....
എന്ന ശിവയുടെ മറുപടി കേട്ട് അവർ അതിനേക്കാൾ ഞെട്ടലോടെ നിന്നു...
എന്റെ സ്പോൺസർ ആയിരുന്നു അംജുക്ക.പത്താംക്ലാസ്സ് കഴിഞ്ഞു പഠിക്കാൻ ഗതിയില്ലാതെ നിന്നപ്പോ തുടർപഠനവും ഒരു ജോലി കിട്ടുന്നവരെ സംരക്ഷിക്കാൻ തയ്യാറാണെന്ന് പറഞ്ഞു എന്നേ ഏറ്റെടുത്തു. എറണാകുളതുള്ള ഒരു സ്കൂളിൽ ആയിരുന്നു പഠിച്ചത്... ഞാൻ ഒരു പാർട്ട് ടൈം ജോബിന് ശ്രമിച്ചിരുന്നു... പ്ലസ് വൺ ആയോണ്ട് എനിക്ക് എവിടെയും ജോലി കിട്ടിയില്ല... ജോബ് വേണമെന്ന് അംജുക്കയോട് നിർബന്ധം പിടിച്ചപ്പോൾ ഫ്ലാറ്റിൽ തല്ക്കാലം ഒരു സഹായി ആയി നിന്നോളാൻ പറഞ്ഞു... പിന്നെ അവിടെ ആയിരുന്നു താമസവും സ്റ്റഡി ഒക്കെ...
രുദ്ര് അർഷിയും അവൾ പറയുന്നത് മുഴുവൻ കളവ് ആണെന്ന് അറിയുന്നൊണ്ട് തന്നെ അവളെയും അംജുനെയും മാറി മാറി നോക്കി...
നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ക്ലോസ് റിലേഷൻ ഉണ്ടായിട്ട് ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്നിട്ട്... ഉമ്മ പരാതി പോലെ അംജുനോട് പറഞ്ഞു...
ഇവൾ പറഞ്ഞത് ഒക്കെ കളവ് ആണ്. ഞാൻ ഇവളുടെ സ്പോൺസർ ഒന്നും അല്ല.... ഇവൾ എന്റെ .....
ബാക്കി പറയുന്നേ മുന്നേ ശിവയുടെ ശബ്ദം ഉയർന്നിരുന്നു....
സ്പോൺസർ പറയുന്നേ ഇഷ്ടം അല്ല ഉമ്മ .... അംജുക്കക്ക് ഞാൻ ഒരു അനിയത്തിയെ പോലെ ആയിരുന്നു .. അതൊണ്ട എന്നേ ഹെൽപ്പ് ചെയ്തേ...
അനിയത്തിയെ പോലെ ആയിരുന്നു.....
അത് പറയുമ്പോൾ അവളുടെ മുഖം കുനിഞ്ഞിരുന്നു... നിലത്തേക്ക് കണ്ണുനീർ ഇറ്റി വീഴുന്നത് അർഷിയും രുദ്ര് ആദിയും കണ്ടു... അംജുനെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകിയിട്ടുണ്ട്.... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാക്ക് കേട്ട പോലെ ഞെട്ടി വിറച്ച പോലെ മുഖം.... ആ മുഖത്ത് വേദന നിറയുന്നതും കണ്ണുകൾ നിറഞ്ഞു ഒഴുകിയതും അവർ വ്യക്തമായി കണ്ടു.... കണ്ണുനീർ അല്ല രക്തമാണ് ഒഴുകുന്നെ തോന്നിപ്പോയി അവർക്ക്....ആകെ തകർന്നു നിൽക്കുന്ന.... പരാജയപെട്ടു നിൽക്കുന്ന ദയനീയമായ മുഖം....
അവൻ കണ്ണുകൾ തുടക്കുക പോലും ചെയ്യാതെ മുകളിലേക്ക് സ്റ്റെപ്പുകൾ ഓടിക്കയറുകയാരുന്നു.... റൂമിന്റെ വാതിൽ വലിച്ചു അടച്ചു....എല്ലാവരും പെട്ടന്ന് ആയോണ്ട് ഒന്ന് പകച്ചു നിന്നു.
ശിവ അപ്പോൾ തന്നെ പിറകെ ഓടിപ്പോയി
അവൾ വാതിൽ ലോക്ക് പിൻ അടിച്ചു ഡോർ തുറന്നു കേറുന്നത് അവർ കണ്ടു.
ഞെട്ടലോടെ നോക്കി നിന്നു.... അവിടെ ആർക്കും അറിയില്ല അത്... ഫിംഗർ ലോക്ക് ഉണ്ട്... അത് എല്ലാരേം ആയോണ്ട് തുറക്കും... പക്ഷെ പിൻ ഇത് വരെ അംജു പറഞ്ഞു കൊടുത്തിട്ടില്ല...
ടാ ദേഷ്യത്തിലാ അംജു ഉള്ളെ അവളെ എന്തെങ്കിലും ചെയ്യോ ദേഷ്യം വന്ന കണ്ണ് കാണില്ല ഉമ്മ പേടിയോടെ പറഞ്ഞു...
എന്തിനും ഏതിനും കൂടെ ഉണ്ടെന്ന് വാക്ക് കൊടുത്തത് ആണ്... സത്യം ഇട്ടത് അവൻ ഓർത്തതും രുദ്ര് പിറകെ ഓടി.... അതിന്റെ പിറകെ അർഷിയും ആദിയും...
അംജു അവന്റെ ദേഷ്യം മുഴുവൻ റൂം മുഴുവൻ എറിഞ്ഞു ഉടച്ചു തീർത്തു കൊണ്ടിരുന്നു.... അനിയത്തിയെ പോലെ ആയിരുന്നു അല്ലേ.... അനിയത്തിയെ പോലെ ആയിരുന്നല്ലേ.... അവൻ ഇടക്കിടക്ക് അത് തന്നെ അലറി കൊണ്ട് പറഞ്ഞു ഇരുന്നു.... ഭിത്തിയിലേക്ക് ആഞ്ഞിടിച്ചു എങ്കിലും അവൾ കൈ പിടിച്ചു വലിച്ചു....
അപ്പോഴാ അവനും അവളെ കണ്ടേ...
ഞാൻ നിനക്ക് അനിയത്തിയെ പോലെ ആയിരുന്നല്ലേടി.... അവളുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് അവൻ ചോദിച്ചു...
വാതിൽ ചാരിയിരുന്നില്ല.... രുദ്ര് അകത്തേക്ക് പോകാൻ നോക്കിതും അർഷി പിടിച്ചു വെച്ചിരുന്നു.... അത് ആനിയും അംജദ് തമ്മിൽ ഉള്ള വഴക്ക് ആണ് നീ ഇടപെടേണ്ട പറഞ്ഞു....
ഞാൻ.... എന്റെ... ശിവനി.... ആനി ആണെന്ന്..... അവൻ ആകെ തകർച്ചയോടെ പറഞ്ഞു ചുമർ ചാരി നിലത്തേക്ക് ഇരുന്നു പോയിരുന്നു
ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആകാതെ അവരും നിന്നു... റൂമിലെ ശബ്ദം പുറത്ത് കേൾക്കുന്നുണ്ടായിരുന്നു....
ഞാനും നീയും തമ്മിലുള്ള ബന്ധം എന്താ..
പറയ് ആനി.... ഞാൻ നിനക്ക് ആരാ.....
അവളെ ചുമലിൽ പിടിച്ചു ഉലച്ചു അവൻ.
എന്നോട് പൊറുക്കണം.... ആരോടും പറയരുത് കഴിഞ്ഞതൊന്നും അവൾ കൈകൂപ്പി....
ഞാൻ നിനക്ക് അപ്പോൾ സഹോദരനെ പോലെ അല്ലേ.... അത്രേ ഉള്ളു അല്ലേ അവൻ പരിഹാസത്തോടെ പറഞ്ഞു അവളെ പിറകിലേക്ക് തള്ളി അവൾ ചുമരിൽ തലയടിച്ചു നിന്നു ...
അത്രയേ വേണ്ടു.... അതെ ഇനി ആഗ്രഹിക്കുന്നു ഉള്ളു....എല്ലാ ബന്ധം ഉപേക്ഷിച്ചു പോയതാ ഞാൻ... പഴയബന്ധം പുതുക്കാൻ വന്നത് അല്ല..
അവളുടെ കഴുത്തിൽ പിടിച്ചു ചുമരോട് ചേർത്തു...അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു...
അവൾ എങ്ങനെ ഒക്കെയോ കൈ തട്ടിമാറ്റി....
ഇനി ഒരിക്കൽ കൂടി അങ്ങനെ പറഞ്ഞ കൊന്നുകളയും ഞാൻ.... അവളുടെ കവിളിൽ കുത്തിപിടിച്ചു.... അവൾ വേദന കൊണ്ട് പുളഞ്ഞു...
എന്തിനാടി പിന്നെയിപ്പോ തിരിച്ചു വന്നേ...
എന്തിനാ എന്റെ ജീവിത്തിലേക്ക് തിരിച്ചു വന്നേ.... എന്നേ വേണ്ടെന്ന് വെച്ചു പോയതല്ലേ നീ....
എന്നോട് ക്ഷമിക്കണം.... ഞാൻ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ വന്നതാ...
മാപ്പ് ചോദിച്ചു കഴിഞ്ഞല്ലോ.... ഇനി പോയിക്കോ....
അംജുക്ക ഞാൻ....
എങ്കിൽ പറ ഞാൻ നിനക്ക് ആരാ.... എന്റെ ആരാ നീ പറയെടി....
എനിക്ക് സഹോദരനെ പോലെ ആയിരുന്നു... ഇനി അങ്ങനെ ആയിരിക്കും...അതിൽ കൂടുതൽ ഒരു ബന്ധം എനിക്ക് വേണ്ട...
ഇതിലും ഭേദം എന്നേ ഒറ്റ കുത്തിന്ന് കൊല്ലെടി.... സഹോദരനെ പോലെ.... സഹോദരനെ പോലെ പറയുമ്പോൾ നെഞ്ച് നുറുങ്ങുന്ന പോലെ തോന്നുന്നേ.... എന്നേ ഒന്ന് കൊന്ന് താ ആനി.... അവൻ മുടിയിൽ കൊരുത് പിടിച്ചു ബെഡിൽ ഇരുന്നു...
എനിക്ക് പറയാനുള്ളത് കേൾക്ക് അംജുക്ക.... അവൾ അവൾ അവന്റെ ചുമലിൽ കൈ വെച്ചു....
അവളും അവളെ ഒരു സഹോദരനും.... എന്റെ ജീവിതം നശിപ്പിച്ചു ഈ നിലയിൽ ആക്കിയതൊന്നും പോരെ നിനക്ക്.... ഇനിയെന്താ നിനക്ക് വേണ്ടേ.... ഇറങ്ങി പോടീ.... അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു റൂമിൽ നിന്നും ഇറങ്ങി... ഹാളിൽ എല്ലാവരും അവളെ നോക്കി നില്കുന്നെ കണ്ടു... അവരെ നോക്കാതെ അവളെ പിടിച്ചു ഉന്തി....
ബാലൻസ് കിട്ടാതെ അവരെ മുന്നിലേക്ക് നിലത്ത് വീണു..
എല്ലാവരും ദയനീയമായി അവളെ നോക്കി
രണ്ടു കവിളും തല്ല് കൊണ്ട് വീർത്തിട്ടുണ്ട്.
വിരൽ പാടുകൾ തെളിഞ്ഞു കാണാം... ചുണ്ട് പൊട്ടി ചോര ഒലിക്കുന്നുണ്ട്.... നെറ്റിയും മുഴച്ചു ചോര പൊടിഞ്ഞിരിക്കുന്നു... മുടിയൊക്കെ പാറി പറന്നു ആകെയൊരു കോലം.... എല്ലാവരിലും അവളെ കണ്ടു വേദന പടർന്നു.... രുദ്ര് അർഷിയും മരവിച്ച പോലെ ആയിരുന്നു.... ഒന്ന് അനങ്ങാനോ മിണ്ടാനോ പറ്റാത്ത പോലെ അത്രയും തളർന്നിരുന്നു...
പ്ലീസ് അംജുക്ക എനിക്ക് പറയാൻ ഉള്ളത് കേൾക്ക് എന്നിട്ട് പുറത്താക്കിക്കോ പിന്നെ ഒരിക്കലും മുമ്പിൽ വരില്ല... അവൾ അവന്റെ നേർക്ക് കെഞ്ചിക്കൊണ്ട് പറഞ്ഞു...
പിടിച്ചു പുറത്താക്കി ഗേറ്റ് അടച്ചേക്ക് ഗാഡ്സ്നോട് പറഞ്ഞു തിരിഞ്ഞു നടന്നു.
അവൾ എഴുന്നേറ്റു നിൽക്കാൻ നോക്കിയതും വേച്ചു പോയിരുന്നു...
രുദ്ര് അത് കണ്ടു അടുത്തേക്ക് പോകാൻ നോക്കിയതും ശിവാ പറഞ്ഞു കിച്ചു ഓടിവന്നു അവളെ പിടിച്ചു....
തിരിച്ചു പോകാൻ നോക്കിയ അംജു തിരിഞ്ഞു നോക്കി...
നീയെതാ.... നിന്റെ കൂടെ ആണോ വന്നത്
എന്റെ ചേച്ചിയാ.... അവൻ പേടിയോടെ പറഞ്ഞു
ചേച്ചിയോ.... ഇവളൊ... തെരുവിൽ കിടക്കുന്ന അനാഥ ആയ ഇവൾക്ക് അനിയനോ അവൻ പുച്ഛത്തോടെ പറഞ്ഞു...
അമ്മേടെ അനിയന്റെ മോള ഇത് കിച്ചു പേടിയോടെ തന്നെ പറഞ്ഞു....
എന്താ മോളെ ഇതൊക്കെ.... നിങ്ങൾ തമ്മിൽ എന്താ പ്രശ്നം.... ഉമ്മ കരഞ്ഞോണ്ട് അവളെ മുഖത്ത് തൊട്ട് ചോദിച്ചു....
എറണാകുളത് ഒന്നിച്ചായിരുന്നു ഫ്ലാറ്റിൽ
അവിടെ വലിയച്ഛനും മഹിയേട്ടൻ കൂടി വന്നു പ്രശ്നം ആക്കിയപ്പോൾ അംജുക്കനോട് പറയാതെ നാട് വിട്ടു... അതിന്ന് ശേഷം ഇപ്പോഴാ കണ്ടേ... അതിന്റെ ദേഷ്യം ആണ്....
അവൻ അവിടെ സോഫയിൽ ഇരുന്നു.
അമ്മേടെ അനിയൻ.... വലിയച്ഛൻ... മഹി അങ്കിൾ....അവൻ സംശയത്തോടെ നിന്നു... ആ നോട്ടം കിച്ചുവിൽ എത്തി. പെട്ടന്ന് ആയിരുന്നു അവൻ അടുത്ത് നിന്ന ഗാഡ്‌സിന്റെ കയ്യിൽ നിന്നും റിവോൽവർ എടുത്തു കിച്ചന്റെ നേരെ നീട്ടിയത്....
പറയെടി ആരാ നീ...
അവൾ കിച്ചുവിനെ നോക്കി അടുത്തേക്ക് ചെന്നു... അവനെ വിട് അംജുക്ക....
ഹു ആർ യൂ.... അവൻ ഒന്നൂടി കടുപ്പിച്ചു ചോദിച്ചു...
ഞാൻ പറയാം.... എല്ലാം പറയാം... അവനെ വിട്.... അവൾ കൈ കൂപ്പി...
അവൻ അവളെ നേർക്ക് കൈ ചൂണ്ടി അടുത്തേക്ക് വിളിച്ചു... അവളെ കയ്യെടുത്തു അവന്റെ തലയിൽ വെച്ചു....
എന്റെ തലയിൽ തൊട്ട് സത്യം ഇട്....
പറയുന്നത് മുഴുവൻ സത്യം ആയിരിക്കും എന്ന് ...
അവൾ ഒരു പകപോടെ അവനെ നോക്കി..
അവനെ തൊട്ട് കള്ളം പറയാൻ ആവില്ല....
അവൻ കിച്ചുവിന്ന് നേരെ വീണ്ടും റിവോൽവർ ചൂണ്ടി....
ഒരിക്കൽ കൂടി കളവ് പറഞ്ഞു വിഡ്ഢി ആക്കാൻ നോക്കണ്ട..... എനിക്ക് അറിയണം നീയാരാണെന്ന്.... അനാഥാലയത്തിൽ ഉള്ള നിനക്ക് എങ്ങനെ റിലേറ്റിവ് വന്നുന്നു.... അച്ഛനെ അമ്മയെ പറ്റി പോലും അറിയില്ലെന്ന് കള്ളം പറഞ്ഞത് എന്തിനാ... ഒക്കെ പറയ്....
ബാക്കിയുള്ളവർ ഒക്കെ എന്താ നടക്കുന്നെ പോലും അറിയാതെ പകച്ചു നിൽക്കരുന്നു...
ഞാൻ സത്യം പറയാം.... അവൾ കിച്ചുവിനെ നോക്കി പറഞ്ഞു അവന്റെ തലയിൽ തൊട്ട് സത്യം ഇട്ടു....
അവൻ അവളോട് മുന്നിൽ ഇരിക്കാൻ പറഞ്ഞു... അവൾ ഇരുന്നു....
നിന്റെ പേര് എന്താ....
ശിവാനി ശിവറാം...
ശിവറാം ഒറിജിനൽ തന്ത തന്നെ ആണോ അതോ അതും ഡ്യൂപ്ലിക്കേറ്റ് ആണോ അവൻ പുച്ഛത്തോടെ ചിരി കോട്ടി...
ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണ്... അവർ ആക്സിഡന്റിൽ മരിച്ചത് ആണ്... ബാക്കി പറഞ്ഞത് ഒക്കെ ആയിരുന്നു കളവ്.... ഞാൻ ഓർഫനെജിൽ ഒന്നും അല്ല ജീവിച്ചത്.... സിസ്റ്റർ അമ്മ എനിക്ക് വേണ്ടി കള്ളം പറഞ്ഞത....
എന്തിന്ന് വേണ്ടി....
അത് പിന്നെ... അവൾ ബാക്കി പറയാൻ ആവാതെ നിന്നു....
പറയെടി എന്നും പറഞ്ഞു ഒറ്റ അടി ആയിരുന്നു അവളെ.... അവൾ കവിളിൽ കൈ വെച്ചു നിറ കണ്ണുകളോടെ നോക്കി.
വീണ്ടും തല്ലാൻ നോക്കിതും രുദ്ര് അവന്റെ കയ്യിൽ പിടിച്ചു... അംജുവിന്റ മുഖത്ത് ദേഷ്യം പടർന്നു അവൻ രുദ്രന്റെ കോളറയിൽ കേറി പിടിച്ചു....
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
Nale enn paranjittu ithu vare nale ayille chettayi?!!!!!😥😥😥