എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 76

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 76🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥Part - 76🔥  

                    𝄟⃝✍️ ഇഫാർ 𝄟⃝🌷

എന്റെ കൈ തടയാൻ നോക്കുന്നോട ....

ഇനിയും തല്ലിയ ചത്തുപോകും അംജുക്ക

ആരാ നിന്റെ അംജുക്ക... അങ്ങനെ വിളിക്കാൻ എന്ത് അധികാര നിനക്ക്... 

ശിവ പേടിയോടെ അവരെ ഇരു വരെ നോക്കി...

എന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട.... അത് പറഞ്ഞു രുദ്രിനെയും അംജുനെയും പിടിച്ചു തള്ളിമാറ്റി ....

രുദ്രിലും ദേഷ്യം വാശിയും കേറി വന്നു..

ഇനിയും ഇടപെട്ടില്ലെങ്കിൽ പ്രശ്നം ആകുന്നു തോന്നി കിച്ചുന്ന് .... 

കിച്ചു അംജുന്റെ മുന്നിൽ കൈ കൂപ്പി നിന്നു.... ഞാൻ പറയാം എല്ലാം.... ശിവ അംജുക്കനോട്‌ കള്ളം പറഞ്ഞിട്ടില്ല ഒന്നും... അവൾ കുറച്ചു കാര്യം മറച്ചു വെച്ചൂന്നെ ഉള്ളു....അവളെ അച്ഛൻ ശിവറാം തന്നെ ആണ്... അമ്മ അഞ്ജനയും അവൾ അമേരിക്കയിൽ ജീവിച്ചത് അച്ഛനും അമ്മയെ കുറിച് പറഞ്ഞതും ഒക്കെ സത്യം ആണ്... അവർ മരിച്ചശേഷം നാട്ടിലേക്ക് വന്നു ഓർഫനെജിൽ ആണ് താമസിച്ചത് ആരും ഇല്ലാത്ത അനാഥയാണ് എന്ന് പറഞ്ഞത് മാത്രം കള്ളം ഉള്ളു.


ശിവ അനാഥയൊന്നും അല്ല.... ശിവാനിലയത്തിൽ രാമചന്ദ്രന്റെയും കാർത്തികയുടെയും മകൻ ശിവറാമിന്റെയും ഭാര്യ അഞ്ജനയുടെയും മകൾ ആണ്.... ശിവറാമിന്ന് ഒരു അനിയത്തി കൂടി ഉണ്ടായിരുന്നു ശിവാനി.... ശിവാനി ശിവറാമിന്റെ കൂട്ടുകാരൻ താഴ്ന്ന ജാതിയിൽ പെട്ട അനന്തൻ ആയി പ്രണയത്തിൽ ആയി... ജാതി മാറ്റം ആയത് കൊണ്ടും കീഴ്ജാതി ആയത് കൊണ്ടും കുടുംബത്തിൽ വലിയ പ്രശ്നം ആയി... രാമചന്ദ്രന്റെ ഏട്ടൻ ആണ് ശ്രീമംഗലത്തെ എന്റെ മുത്തച്ഛൻ... ഇവരൊക്കെ ശക്തമായി എതിർത്തു... ശിവറാമും അഞ്‌ജനയും പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു... ശിവാനിയുടെ വിവാഹം ഹരി എന്ന ആളുമായി ഉറപ്പിച്ചു.  അനിയത്തിയുടെ കണ്ണുനീർ കാണാൻ ആവാതെ കുടുംബക്കാരുടെ കണ്ണ് വെട്ടിച്ചു ശിവാനിയെ അനന്തന്റെ അടുത്തേക്ക് എത്തിച്ചു.... അവർ നാടുവിട്ടു പോയി....
ആരും അറിയാതെ ശിവരാമും ഭാര്യയും ആയി അവർക്ക് ബന്ധം ഉണ്ടായിരുന്നു... വർഷങ്ങൾക്ക് ശേഷം അവർക്ക് ഒരു കുട്ടി ജനിച്ചു... ലക്ഷ്മി... നിങ്ങളുടെ ദേവച്ചന്റെ ഭാര്യ ലച്ചു....

അംജു ഞെട്ടലോടെ ശിവയെ നോക്കി....

നീ ഞങ്ങളെ ലച്ചുന്റെ അനിയത്തി ആണോ...

അവന്റെ ചോദ്യത്തിൽ നിന്നും അംജുന്നു അവളെ പറ്റി ഒന്നും അറിയില്ലെന്ന് രുദ്രിന് മനസ്സിലായി....

കുഞ്ഞുണ്ടായതും ശിവാനിയുടെ അച്ഛനും അമ്മയും അവരോട് ക്ഷമിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു.... പക്ഷെ ശ്രീ മംഗലത്തെ മുത്തച്ഛൻ ജാതിഭ്രാന്ത് കേറി അവരെ കൊല്ലാൻ പ്ലാൻ ഇട്ടു... അവരെ മക്കളും മരുമക്കൾ അതിനേക്കാൾ ക്രൂരൻമാർ ആയിരുന്നു.... മുത്തച്ഛന്റെ ഈ തീരുമാനത്തിന്റെ പിറകിൽ അവർ ആ കുടുംബത്തോടെ മൊത്തത്തിൽ ഇല്ലാതാക്കാൻ തീരുമാനിച്ചു... അവർ ഇല്ലാതായാൽ കിട്ടുന്ന കോടിക്കണക്കിനു വരുന്ന കുടുംബസ്വത്ത്‌ ആയിരുന്നു ലക്ഷ്യം.... അനന്തനെയും ശിവാനിയെയും കൂട്ടികൊണ്ട് വരാൻ പോയ ബോട്ട് അപകടത്തിൽ ആക്കി അവർ.... ശിവറാമും അഞ്‌ജനയും അന്ന് സുഖം ഇല്ലാത്തോണ്ട് ഹോസ്പിറ്റലിൽ പോയി കാറിൽ ആയിരുന്നു വന്നത്... അത് കൊണ്ട് അവർ ഒഴിച്ച് ബാക്കി എല്ലാവരും മരിച്ചു... ആ കുടുംബത്തിലെ എല്ലാരും മരിച്ചത് അറിഞ്ഞു പൊട്ടികരയുന്ന അവർക്ക് കുറച്ചു എങ്കിലും ആശ്വാസം ആയി ലച്ചുനെ തിരിച്ചു കിട്ടി.... ആരും ഇല്ലാത്ത ആ നാട്ടിൽ ഇനി ജീവിക്കണ്ട പറഞ്ഞു അഞ്ജന അവരുടെ ഫാമിലിയോടൊപ്പോം അമേരിക്കയിലേക്ക് തിരിച്ചു പൊയ്. പിന്നെ അവിടെ താമസിച്ചത്.... അവരുടെ സ്വന്തം മകൾ ആയി ലച്ചു വളർന്നു.... വർഷങ്ങൾക്ക് ശേഷം ശിവാനി ജനിച്ചു.... ലച്ചുന്റെ കാര്യം മൊത്തം പറഞ്ഞു കൊടുത്തു... (റിപ്പീറ്റ് അടിക്കുന്നില്ല ലച്ചുവിന്റെ ജീവിതം മുൻപ് പറഞ്ഞിട്ടുണ്ട് ) ശിവയുടെ അച്ഛനും അമ്മയും മരിച്ച ശേഷം ശിവയെ ശ്രീമംഗലത്തേക്ക് കൂട്ടി വന്നു. 

ലച്ചു നാട് വിട്ടു പോയി കുറച്ചു നാൾ കഴിഞ്ഞു മുത്തശ്ശൻ ഒരു കാർ  ആക്സിഡന്റ് ആയി പുഴയിലേക്ക് വീണു അപകടത്തിൽ മരിച്ചു... അനന്തനെ കൊന്ന പോലെ തന്നെ ആയിരുന്നു മുത്തശ്ശന്റെ മരണവും...  ശിവാനിയുടെ ജാതകദോശം കൊണ്ട മരിച്ചെന്നു പറഞ്ഞു എല്ലാർക്കും അവളോട് ദേഷ്യം കൂടി... 

രുദ്ര് ഞെട്ടി വിറച്ചു അർഷിയെ നോക്കി...
ഞാൻ ആണോ മുത്തശ്ശനെ കൊന്നത്...
അനന്തനെ കൊന്നവനെ ഞാൻ വെറുതെ വിടോ... അവന്ന് അപ്പോഴണ് വർഷങ്ങൾക്ക് മുൻപ് അച്ചന്റെ കൂടെ പോകുമ്പോൾ കാർ ഒടിച്ചതും ലൈസൻസ് കിട്ടാത ടൈം ആയിരുന്നു... മറ്റൊരു കാർ ആയി ഇടിച്ചു ആ കാർ പുഴയിലേക്ക് വീണത് ഓർത്തു... അന്ന് അച്ചൻ ഒരുപാട് വഴക്ക് പറഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ പൈസ കൊടുത്തു കേസ് ഒതുക്കി എന്ന പറഞ്ഞത്... മരിച്ചത് അറിഞ്ഞു ഞാൻ ടെൻഷൻ അടിക്കുന്നോണ്ട് അച്ഛൻ പറയാഞ്ഞത് ആണെന്ന് അവന്ന് മനസ്സിലായി.ഞാൻ അറിയാതെ അപ്പോൾ അയാളെ കൊന്നു.
അനന്തന്റെ പ്രതികാരം ആയിരുന്നോ അത്... അവൻ ഞെട്ടലോടെ നിന്നു...
അർഷിയും ആദിയും അതെ ചിന്തയോടെ അവനെ നോക്കിയത്....

മുത്തശ്ശൻ പോയതോടെ ശിവയുടെ കാര്യം കഷ്ടത്തിൽ ആയത്... ആർക്കും വേണ്ടാത്ത ഒരു ജന്മം ആയി മാറി... പത്തുവയസ്സ് ഉള്ളുന്നു പോലും ഓർക്കാതെ അവളെ വല്ലാതെ ഉപദ്രവിക്കും... അവിടുള്ളോർക്ക് കൊട്ടിപ്പടിക്കാൻ ഒരു ചെണ്ട ആയിരുന്നു അവൾ.. അവളെ ജാതകദോഷം കൊണ്ട എല്ലാരും മരിച്ചത്... ആ കുടുംബതിന്നും ദോഷം ആണ് പറഞ്ഞു ഉപദ്രവിക്കും... തിന്നാൻ കൊടുക്കില്ല...എല്ലാ ജോലിം ചെയ്യിക്കും... ദേഹോപദ്രവും ചെയ്യും...
മുത്തി മാത്രം അവളെ കൂടെ നില്ക്കു... പോകാൻ ഒരിടമോ ചേർത്ത് പിടിക്കാൻ ഒരാളോ ഇല്ലാത്തോണ്ട് തന്നെ അവരെ ആട്ടും തുപ്പും കേട്ട് പട്ടിണി കിടന്നു അവിടെ കഴിഞ്ഞു. ആരോടും പരാതിപറയില്ല എതിർത്തു പറയില്ല.... അതിനുള്ള ധൈര്യം ഇല്ല... അതോണ്ട് തന്നെ ഉപദ്രവം കൂടി.... പത്താംക്ലാസ്സ്ൽ പഠിക്കുന്ന ടൈം ആണ് അരുണേട്ടൻ പഠിപ്പ് കഴിഞ്ഞു വന്നത്.... വൃത്തികെട്ട നോട്ടം സംസാരം ആയിരുന്നു ശിവയോട്...
രാത്രി ഉറങ്ങുമ്പോ അവളെ റൂമിലേക്ക് വരാൻ പറയും അവൾ പോകാത്തൊണ്ട് എന്തെങ്കിലും കാരണം ഉണ്ടാക്കി തല്ലും...
മുത്തശ്ശിക്കും എനിക്കും ഒന്നും ചെയ്യാനും കഴിഞ്ഞില്ല... പക്ഷെ അവളെ കൂടെ തന്നെ നില്കും അതോണ്ട് അരുണേട്ടന്റെ ഉദ്ദേശം ഒന്നും നടന്നില്ല... ഒരു ദിവസം മുത്തശ്ശിക്ക് സുഖം ഇല്ലാതെ ഡോക്ടർ കാണിക്കാൻ പോയി കൂടെ ശിവയെ അവർ കൂട്ടിയില്ല.... ഞാൻ സ്കൂളിൽ പോയിരുന്നു.... ഔട്ട്‌ഹൗസ് വൃത്തിയാകൻ മഹിയച്ഛൻ പറഞ്ഞുന്ന് പറഞ്ഞു അവിടെയുള്ള സർവന്റ് വിളിപ്പിച്ചു... ആരും അവിടെ ഇല്ലെന്ന് പറഞ്ഞപ്പോ  പേടിച്ച പോയത്...  പക്ഷെ അവിടെ അരുണേട്ടനും ഫ്രണ്ട്സ് ഉണ്ടായിരുന്നു... ചതിയാരുന്നുന്നു അപ്പോഴാ മനസ്സിലായെ... അവളെ ഉപദ്രവിക്കാൻ നോക്കി.... ബലമായി മദ്യം കുടിപ്പിച്ചു... അവളെ ഉപദ്രവിച്ചപ്പോ രക്ഷപെടാൻ ചുമരിൽ അലങ്കാരതിന്ന് വെച്ച വാൾ കൊണ്ട് അരുണേട്ടനെ വെട്ടി... അരുണേട്ടന്ന് വയറ്റിൽ  കുത്ത് കിട്ടിയിരുന്നു ... അവിടുന്ന് രക്ഷപെട്ടോടിയ ശിവ എത്തിയത് അവളെ സ്കൂളിലെ ഹെഡ്മാസ്റ്റർടെ മുന്നിൽ ആയിരുന്നു... ബോധം കെട്ട് വീണ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി റേപ്പ് അറ്റംറ്റ്‌ ആയിരുന്നുന്ന് അവർക്ക് മനസ്സിലായി... അവിടെ വെച്ച സ്കൂളിലെ ടീച്ചർ ആയ സിസ്റ്റർ അമ്മയെ കണ്ടത്... അവരോട് എല്ലാം ശിവ തുറന്നു പറഞ്ഞു...
പലയിടത്തും പറഞ്ഞ അവളുടെ പാസ്റ്റ് (ആണ് വീണ്ടും ടൈപ്പ് ചെയ്യുന്നില്ല )
Sslc ക്ക് നല്ല മാർക്കോടെ പാസ്സ് ആയോണ്ട് എല്ലാർക്കും അവളെ വലിയ ഇഷ്ടം ആയിരുന്നു... അവരാണ് പറഞ്ഞത് അംജുക്ക ട്രസ്റ്റ് വഴി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നുണ്ട് അവർക്ക് വേണ്ടി ചിലവ് ഏറ്റെടുക്കുന്നുണ്ടെന്ന്...
ശ്രീ മംഗലത്തെ കാര്യം മറച്ചു വെച് പാവപ്പെട്ടവരുടെ ലിസ്റ്റിൽ പേര് കൊടുത്തു
ആര് ചോദിച്ചാലും അങ്ങനെ പറയാവു പറഞ്ഞു രേഖകൾ ഒക്കെ അങ്ങനെ ആക്കി... ശ്രീ മംഗലത്ഉള്ളോർ സമ്മതിച്ചില്ല... റേപ്പ് ചെയ്യാൻ നോക്കിയതിനു കേസ് കൊടുക്കും പറഞ്ഞു സിസ്റ്റർഅമ്മ ഭീഷണിപെടുത്തി. അവരെല് തെളിവ് ഉണ്ടെന്ന് പറഞ്ഞു.
പേടിച്ചിട്ട് അവർ സമ്മതിച്ചു... മുത്തിയും അവളോട് എവിടേക്കെങ്കിലും രക്ഷപെട്ടോ പറഞ്ഞു. അങ്ങനെ അവൾ എറണാകുളത്ത് എത്തിയത്... അവിടെ വെച്ച അംജുക്കനെ കാണുന്നതും... അംജുക്ക ഫ്ലാറ്റിലേക്ക് കൂട്ടി പോയതും...
പേടിച്ചിട്ട ആരോടും ഒന്നും പറയാഞ്ഞത്...
ഇത് മറച്ചു വെച്ചു എന്നല്ലാതെ അംജുക്കനോട് അവൾ കളവ് ഒന്നും പറഞ്ഞില്ല... ആരെയും ചതിക്കണം എന്നും കരുതിയില്ല... 

എറണാകുളത്തുന്നു ഒളിച്ചോടിയത് എന്തിനാണാവോ.... അത് ചതിയല്ലേ അവൻ പുച്ഛത്തോടെ ശിവയെ നോക്കി കിച്ചുവിനോട് ചോദിച്ചു....

കിച്ചു ശിവയെ നോക്കി... അവൾ ഭീതിയോടെ പറയരുത് എന്ന് കണ്ണ് കൊണ്ട് പറഞ്ഞു...

എല്ലാം അറിയുന്ന നിനക്ക് അത് അറിയില്ലേ... അതോ ഞാൻ പറയിപ്പിക്കണോ... അംജു അവനെ ഭീഷണിയോടെ നോക്കി...

പ്ലസ് ടു കഴിഞ്ഞതും അവളെ തേടി മഹിവലിയച്ഛനും എല്ലാവരും വന്നു. ഹോസ്റ്റലിൽ അവൾ ഇല്ലെന്ന് അറിഞ്ഞു അവളെ എല്ലായിടത്തും അന്വേഷിച്ചു...
അപ്പോഴാ അവളെ തേടി അവളുടെ റിലേറ്റിവ് ആയ അപർണ കാണാൻ വന്നത്...

ശിവക്ക് ഇരുപത് വയസ്സായാൽ മാത്രമേ സ്വത്തുക്കൾ ഒക്കെ അവർക്ക് കിട്ടുള്ളു.
അതോണ്ടാണ് കൊല്ലാതെ വിട്ടതെന്നും അവളുടെ അച്ഛന്റെയും അമ്മയുടെയും മരണം ആക്സിഡന്റ് അല്ല കൊലപാതകം ആണെന്ന് പറഞ്ഞു...  അതോണ്ട് എവിടേക്കെങ്കിലും പോയി രക്ഷപെടാൻ പറഞ്ഞു... നാട്ടിലേക്ക് തിരിച്ചു വരരുതെന്ന് പറഞ്ഞു... പക്ഷെ അവർ ശിവയെ കണ്ടു പിടിച്ചു... അംജുക്കന്റെ ഫ്ലാറ്റിലേക്ക് വന്നു... അവരെ കൂടെ പോയില്ലെങ്കിൽ അംജുക്കനെ ഉപദ്രവിക്കുമെന്ന് ഭീഷണിപെടുത്തി... അംജുക്കയെ കൊല്ലാൻ അവളെ മുന്നിൽ വെച്ച് ആളെ ഏർപ്പാട് ആക്കി... തന്റെ കുടുംബത്തെ മുഴുവൻ കൊന്ന അവർ അംജുക്കയേയും കൊല്ലുമെന്ന് ഭയന്നു. അംജുക്കക്ക് ഒന്നും പറ്റാത്തിരിക്കാൻ അവൾ അവർ പറയുന്നത് അനുസരിച്ചു അവരെ കൂടെ പോയി... 

 ശിവ അംജുനെ ചതിച്ചത് അല്ല എന്നൊരു ആശ്വാസം രുദ്രിലും അർഷിയിലും വന്നെങ്കിലും അംജുന്റെ ആനി അവൾ ആണെന്ന ഓർമ കൂടുതൽ വേദനയും പടർത്തി....

കിച്ചു അഗ്നിവർഷ് എന്നൊരു പേര് പറയുമെന്ന് അവൾ പേടിച്ചിരുന്നു... അവൾ നന്ദിയോടെ അവന്നെ നോക്കി.... അംജദ് ആർക്ക് മുന്നിലും തലതാഴ്ത്തരുത്... അവനെ ആരെങ്കിലും വാക്കുകൾ കൊണ്ടയാലും വേദനിപ്പിക്കുന്നതോ അവൻ വേദനിക്കുന്നതോ മാത്രം എനിക്ക് സഹിക്കാൻ ആവില്ല... 

ശിവ അനുഭവിച്ചത് കിച്ചുവിലൂടെ അറിയുമ്പോൾ അവരുടെ എല്ലാരുടെയും കണ്ണ് നിറഞ്ഞിരുന്നു... അംജു മാത്രം പുച്ഛത്തോടെ നോക്കി നിന്നെ ഉള്ളു....
പറഞ്ഞത് മുഴുവൻ സത്യം ആണെന്ന് അവന്ന് അവളുടെ മുഖത്ത് നിന്നും മനസ്സിലായിരുന്നു. തന്നെ തൊട്ട് തമാശക്ക് പോലും കള്ളം പറയാൻ അവൾക്ക് ആവില്ല... 

പറയാൻ ഉള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ... ഇനി ഒന്ന് ഇറങ്ങിപോയാൽ കൊള്ളാമായിരുന്നു.... കുറച്ചു സെന്റി അടിച്ച ഞാൻ വീണ്ടും നിന്നെ വിശ്വസിക്കുന്നു നീ കരുതിയോ...

അവളുടെ മുഖത്ത് അത് പ്രതീക്ഷിച്ച ഭാവം ആയിരുന്നു... ബാക്കിയുള്ളോർ ഇവൻ ഇത്ര ക്രൂരൻ ആയിരുന്നോന്ന ചിന്തിച്ചത്....

ഐ സെ ഗെറ്റ് ഔട്ട്‌ മൈ ഹൌസ്... പറയാലോടെ അവളുടെ കയ്യിൽ അവൻ പിടിച്ചു വലിച്ചു...

പ്ലീസ് അംജുക്ക ഞാൻ പറഞ്ഞത് മൊത്തം സത്യം ആണ്.... എന്നോട് ഒന്ന് ക്ഷമിച്ചോടെ....

നീ എന്നോട് ചെയ്തതിന്ന് ഇതൊന്നും ഒരു കാരണം അല്ല ശിവാനി.... നീ കാരണം ഞാൻ അനുഭവിച്ച വേദന അതെനിക്ക് മാത്രം അറിയുള്ളു.... എന്നേ എന്നേക്കാൾ അറിയുന്നവൾ ആയിരുന്നില്ലേ നീ... എനിക്ക് മുന്നിൽ നീയീ പറഞ്ഞ ശ്രീ മംഗലത്തുള്ളോർ ഒന്നുമല്ലെന്ന് നിനക്ക് അറിയാരുന്നു.... എന്നോട് ഒരു വാക്ക് പറയാരുന്നില്ലേ നിനക്ക്.... ഇനി ചാകാൻ ആണെങ്കിലും ഞാൻ ഉണ്ടാകുമരുന്നില്ലേ നിന്റെ കൂടെ.... പക്ഷെ നീയെന്നെ ചതിക്കുകയാ ചെയ്തേ....ഒരിക്കലും ഞാൻ അത് മറക്കില്ല... അതിന്ന് മാപ്പ് തരില്ല... എനിക്ക് ഒന്നും ക്ഷമിക്കാൻ ഉള്ള മനസ്സ് ഇല്ല...

എനിക്ക് സംസാരിക്കാൻ ഉള്ളത് ഒന്നു കേട്ടൂടെ....

അഗ്നിവർഷിനെ കുറിച്ചുള്ളത് ആണെന്ന് എനിക്ക് അറിയാം.... പക്ഷെ എനിക്ക് അത് കേൾക്കണ്ടടി പുല്ലേ .... ആ ചെക്കനെ കണ്ണോണ്ട് പറയേണ്ടെന്ന് കാണിച്ചതും വ്യക്തമായി ഞാൻ കണ്ടതാ.
 അത് അഗ്നിവർഷിനെ പറ്റി അല്ലേ... പിന്നെ അഗ്നിവർഷ് കാരണമോ നിന്നെ പിടിച്ചോണ്ട് പോകാൻ നോക്കിയവർ കാരണമോ അല്ല നീ എന്നേ വിട്ടു പോയത് അത് എനിക്ക് ഊഹിക്കാം... അനിയത്തിയെ പോലെ ആണ് നിന്നെ ഞാൻ കാണുന്നത് പറഞ്ഞപ്പോ തന്നെ അവസാനിച്ചു ഞാനും നീയും ആയുള്ള എല്ലാ ബന്ധവും... വെറുപ്പ് ഉള്ളു നിന്നോടിപ്പോൾ.... അത് പതുക്കെ അവൾക്ക് കേൾക്കാൻ മാത്രം ആയി പറഞ്ഞു.... 

അവളെ പിടിച്ചു പുറത്തേക്ക് നടന്നതും മറുകയ്യിൽ രുദ്രിന്റെ കൈ വീണിരുന്നു...

അംജു മുഖം ചുളിച്ചു അവനെ നോക്കി...
എന്റെ പ്രശ്നത്തിൽ ഇടപെടരുത് രുദ്ര...
അവളെ കയ്യിൽ നിന്നും വിട്....

അംജുക്കയെ എതിർക്കാൻ എനിക്ക് ആവില്ല.... ഞാൻ അത് ആഗ്രഹിക്കുന്നു ഇല്ല... ഇത്രയും നേരം ഞാൻ ക്ഷമിച്ചതും ഇവൾ തെറ്റ് ചെയ്തുന്നു തോന്നിയോണ്ട പക്ഷെ അവളെ ഗതികേട് ചെയ്തു പോയത് ആണ്.... അത് കൊണ്ട് അവളോട് ക്ഷമിച്ചുടെ...

നീ നിന്റെ കാര്യം നോക്കാൻ നോക്ക് എന്റെ മുന്നിൽ നിന്ന എന്ത് ചെയ്യുന്നു എനിക്ക് പോലും അറിയില്ല... അതോണ്ട് പോകാൻ നോക്ക്...അംജു അവന്റെ കയ്യിൽ നിന്നും അവളുടെ കൈ പിടിച്ചു വലിച്ചു...

 എന്റെ ഭാര്യയാണ് ശിവാനി... എനിക്ക് പറ്റില്ല അംജുക്ക എന്തിന്റെ പേരിൽ ആയാലും അവളെ വേണ്ടെന്ന് വെക്കാനോ വേദനിപ്പിക്കുന്നത് കണ്ടു നിൽക്കാനോ .... അവന്റെ ശബ്ദം ദൃടം ആയിരുന്നു...

ശിവയുടെ കയ്യിൽ നിന്നും അവന്റെ കൈ വിട്ടു.... ഞെട്ടലോടെ ശിവയെ നോക്കി പിന്നെ രുദ്രിനെയും.... വിശ്വാസം വരാതെ ശിവയുടെ നെറ്റിയിലും കഴുത്തിൽ കണ്ണ് പതിഞ്ഞു... വിവാഹം കഴിഞ്ഞതിന്റെ യാതൊരു അടയാളം ഇല്ല... പക്ഷെ അവളുടെ മുഖം താഴ്ന്നിരുന്നു... അതിൽ നിന്നും അവന്ന് അത് സത്യം ആണെന്ന് മനസ്സിലായി.

വേദനയിൽ കുതിർന്ന ഒരു ചിരി അവളെ നോക്കുന്ന അവന്റെ ചുണ്ടിൽ അവൾ കണ്ടു...

എന്നേ വേണ്ടാതാരുന്നുള്ളു അല്ലേ.... നന്നായി....ഇന്നത്തെ എൻഗേജ്മെന്റ് മുടക്കിത്തും രുദ്രിന് വേണ്ടിയാണോ.. 
എന്തിനാ എന്നേ കോമാളി വേഷം കെട്ടിച്ചേ എന്നൊന്ന് പറഞ്ഞു തരോ... ഞാൻ എങ്ങനെ ആനി നിനക്ക് വെറുക്കപ്പെട്ടവൻ ആയെന്ന് പറഞ്ഞു തരോ... അതുടെ അറിഞ്ഞ സന്തോഷം ആയേനെ....  ആദ്യം നീ.... പിന്നെ ഇവർ.... ചങ്കിൽ ആണ് കൊണ്ട് നടന്നെ എല്ലാരേം... അവസാനം ചങ്കിന്ന് ഇട്ടു തന്നെ കുത്തി.... നിങ്ങൾ എല്ലാരോടും ഞാൻ എന്ത് തെറ്റാ ചെയ്തേ അതൊന്ന് പറഞ്ഞു താ..... അവന്റെ ശബ്ദം ഇടറിയിരുന്നു ...

അത് കേട്ട എല്ലാരേം ഉള്ളിൽ ഒരു നോവ് ഉണർന്നു.... 

എന്റെ സമ്മതം ഇല്ലാതെയാ രുദ്ര് എന്നേ താലി കെട്ടിയെ... അല്ലാതെ ഞാൻ സമ്മതിക്കുന്നു തോന്നുന്നുണ്ടോ അംജുക്ക...അവൾ നിറമിഴികളോടെ അവനോട് പറഞ്ഞു.

സമ്മതം ഇല്ലാതെയോ.... അംജു നെറ്റി ചുളിച്ചു ശിവയെ നോക്കി...

രുദ്ര് വേദനയോടെ അവളെ നോക്കിയേ...
അവളോട് ചോദിക്കാതെ അവളെ സമ്മതം ഇല്ലാതെ താലി കെട്ടിയത്... രണ്ടാമത്തെ പ്രാവശ്യം ദേവ് ആയി താലി കെട്ടാൻ തീരുമാനിച്ചപ്പോഴും അവൾ ചോദിച്ചിരുന്നു മുത്തിയുടെ ഓപ്പറേഷന് വേണ്ടുന്ന പൈസ തരോന്ന്... ഇല്ലെന്ന് പറഞ്ഞോണ്ട അന്ന് വിവാഹത്തിന്ന് സമ്മതിച്ചേ.... അവളെ നേർക്ക് അവൾ തെറ്റ് ചെയ്തുന്നു പറയാൻ ഒരു ന്യായവും അവന്റൽ ഇല്ലാരുന്നു... അവളുടെ അവസ്ഥയെ മുതൽ എടുത്തവൻ ആണ്.
തന്റെ സ്വന്തം ആയവളെ ആണ് എന്നൊരു സ്വാർത്ഥത ഉള്ളോണ്ട് തെറ്റ് ആയിരുന്നില്ല ഒന്നും... പക്ഷെ അവളെ പ്രണയം ഞാൻ ആയി അല്ലേ ഇല്ലാതാക്കിയത്... അംജദ്ന്റെ മുന്നിൽ കുറ്റക്കാരി ആക്കിയത് ഞാൻ അല്ലേ... കുറ്റബോധവും അവളെന്റെ പെണ്ണാ എന്നുള്ള ചിന്തയും ഒരുപോലെ അവനിൽ നിറഞ്ഞു.... 

അംജുക്കനെ വിട്ടു ശ്രീ മംഗലത്തേക്ക് തിരിച്ചു വന്നപ്പോ അവർക്ക് എന്നോട് പക കൂടുകയാരുന്നു... റൂമിൽ പൂട്ടിയിട്ടു ഒരുപാട് തല്ലുകയും ചെയ്തു.. ഏതോ ഒരുത്തൻ ആയി എന്റെ കല്യാണം ഉറപ്പിച്ചു
ആ സമയത്ത് ആണ് ലച്ചുവെച്ചി വിളിച്ചത്
വിവാഹം മുടക്കാൻ അവരെ കൂടെ പോവുന്നതാ നല്ലെന്ന് തോന്നി... മുത്തിയും നിർബന്ധിച്ചു............ (ലച്ചു കാണാൻ വന്ന സംഭവം റിപ്പീറ്റ് അടിക്കുന്നില്ല )
ലച്ചുനെ കാണാത്തെ തിരിച്ചു വരുമ്പോൾ മഹിവലിയച്ഛൻ ഹോട്ടലിന്ന് പുറത്ത് ഉണ്ടായിരുന്നു... കിച്ചുനെ കണ്ടു... എന്നേ കാണുന്നെ മുന്നേ കിച്ചു വേറെ വഴിയിലൂടെ പുറത്തേക്ക് എത്തിച്ചു... നട്ടപാതിരാ... പോരാത്തതിന് തനിച്ചും പേടിച്ചു വിറച്ച ഹോട്ടലിന് പിറകിൽ ഉള്ള വഴിയിലൂടെ എങ്ങോട്ട് എന്നില്ലാതെ നടന്നത്... അവസാനം എത്തിച്ചേർന്നത് കാട് പോലുള്ള ഒരു സ്ഥലത് ആയിരുന്നു അടുത്ത് ഒരുറെയിൽവേ ട്രാക്ക് കണ്ടു... അങ്ങോട്ട് പോകുമ്പോൾ ഒരു കാറിൽ കുറച്ചു പേര് വന്നു അവർ കാറിൽ നിന്നും രണ്ടു പേരെ എടുത്തു റയിൽവെ പാളത്തിൽ കിടത്തി പോയി...... പേടിയോടെ ആണെങ്കിലും പോയി നോക്കി... രക്തത്തിൽ കുളിച്ചു ഒരു സ്ത്രീയും ഒരു പുരുഷനും... രക്തത്തിൽ കുതിർന്നോണ്ട് തന്നെ മുഖം തിരിഞ്ഞില്ല.. പോരാത്തതിന് രാത്രിയും നല്ല ഇരുട്ടും... ആ സ്ത്രീ നിറഗർഭിണി ആണെന്ന് കണ്ടു.
പ്രസവവേദന കൊണ്ടായിരിക്കും അവർ കണ്ണൊന്നും തുറന്നില്ലെങ്കിലും വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു...
എന്ത് വേണമെന്ന് അറിയാതെ പകച്ചു നിന്നു.... അയാളിൽ അനക്കം ഒന്നും ഇല്ലാത്തോണ്ട് മരിച്ചുന്നു തന്നെ കരുതിയത്... ആ സ്ത്രീയെ എങ്ങനെ എങ്കിലും രക്ഷിക്കണം തോന്നി... അവരെ വിളിച്ചു ഉണർത്താൻ നോക്കുമ്പോ 
വയറിൽ കൈ വെച്ചപ്പോ കുഞ്ഞ് അനങ്ങുന്നുണ്ടായിരുന്നു... ആ സ്ത്രീയെ എഴുന്നേൽപ്പിക്കാൻ നോക്കുമ്പോഴാ അയാളെ കഴുത്തിലെ രുദ്രക്ഷമാല എന്റെ വളയിൽ കുരുങ്ങിയേ... അത് അഴിച്ചെടിക്കാൻ നോക്കുമ്പോ ചെറിയ ഹൃദയമിടിപ്പ് ഉണ്ടെന്ന് തോന്നി... അവർക്ക് കാർഡിയോ പൾമണറി റിസസിറ്റേഷൻ
കൊടുത്തപ്പോ ശ്വാസം എടുത്തു.... എനിക്ക് ഒറ്റക്ക് എന്ത് വേണമെന്ന് അറിയില്ലാരുന്നു... ഞാൻ കുറച്ചു ദൂരം പോയപ്പോൾ ഒരു റോഡ് കണ്ടു ഒരുപാട് വണ്ടികൾക്ക് കൈ നീട്ടി അവസാനം ഒരാൾ വന്നു.....

രുദ്രിന്റെ മുന്നിൽ ആ ദൃശ്യം തെളിഞ്ഞു...
മരണത്തിലേക്ക് അടുക്കുമ്പോഴും ഒരു പെണ്ണിന്റെ ശബ്ദം ദൂരെ എന്ന പോലെ കേട്ടത്... അവൾ നെഞ്ചിൽ തൊട്ട് വിളിച്ചപ്പോൾ ഹൃദയത്തിൽ ഒരു തുടിപ്പ് സ്വയം തോന്നിയത്.... തന്റെ പെണ്ണ്... പക്ഷെ അനങ്ങാൻ വയ്യ... കണ്ണ് തുറക്കാൻ വയ്യ... അവളുടെ ശ്വാസം തന്നിലേക്ക് പകരുമ്പോൾ ഹൃദയം തുടിക്കുകയാരുന്നു തന്റെ പെണ്ണ് ആണെന്ന് ഓർത്ത്... കണ്മുന്നിൽ എന്ന വണ്ണം അച്ഛനെയും ലച്ചുനെയും ഓർത്തതും ജീവിക്കണം എഴുന്നേൽക്കണം എന്ന ഒറ്റ ലക്ഷ്യം ഉണ്ടാരുന്നുള്ളൂ.... ലച്ചുവിന്റെ കരച്ചിൽ ശക്തി തരാരുന്നു കണ്ണ് തുറക്കാൻ....
ഏറെ ശ്രമപ്പെട്ട് എഴുന്നേൽക്കാൻ കഴിഞ്ഞു... ലച്ചുവിന്റെ അവസ്ഥ ഓർത്ത് ഹൃദയം പൊട്ടി കരയാൻ പറ്റിയുള്ളൂ...
പ്രസവവേദനയും മരണവേദനയിലും പിടയുന്നവളെ ഓർത്ത് ഹൃദയം നുറുങ്ങി...

ഞാൻ ഒരിക്കലും രക്ഷപെടില്ല രുദ്രാ... ദേവ് ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കണ്ട.... എനിക്ക് പോകണം എന്റെ ദേവേട്ടന്റെ അടുത്തേക്ക്.... വെറുതെ വിടരുത് ആരെയും.... എന്റെ ദേവിനെ കൊന്ന ആരെയും വെറുതെ വിടരുത്....
എന്റെ ഷിവൂട്ടിയെ രക്ഷിക്കണം... അവളെ കൈ വിടല്ലേ.... ശ്വാസം എടുക്കാൻ ബുദ്ധിമിട്ടുന്നതിന്ന് ഇടയിലും എങ്ങനെ ഒക്കെയോ പറയുന്നവളെ ഓർത്തു പൊട്ടിക്കരഞ്ഞു....

അങ്കിൾ എങ്ങനെ എങ്കിലും ഇവരെ ഹോസ്പിറ്റലിൽ എത്തിക്കണം.... പ്ലീസ് അങ്കിൾ.... ഒരാളെ കയ്യിൽ വലിച്ചു കൊണ്ട് അവൾ അങ്ങോട്ട് വന്നത്....

പോയി രക്ഷപ്പെടാൻ നോക്ക് നീ... നിന്റെ ആരും അല്ലല്ലോ... പോലിസ് കേസ എനിക്കൊന്നും വയ്യ....

ഒറ്റക്ക് അവതോണ്ടാ ഞാൻ കാൽ പിടിക്കാം ഒന്നു സഹായിക്ക്... അവൾ അയാളെ കാൽ പിടിച്ചു കെഞ്ചി....

നിന്റെ ഭർത്താവ് ഒന്നും അല്ലല്ലോ... നിനക്ക് പിന്നെന്താ... പറഞ്ഞു അയാൾ പോയി.... പിന്നെയും അവൾ അങ്ങോട്ട് ഇങ്ങോട്ട് ഓടുന്നത് അടയാറാവുന്ന കണ്ണുകൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു....

അവൾ ലച്ചുവിന്റെ തല മടിയിൽ കിടത്തി വയറിൽ തലോടി കൊണ്ടിരുന്നു.കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗം.... ഇത്രയും സ്വാർത്തരാണോ എല്ലാരും... അവൾ കരച്ചിലിനിഇടയിലും പറഞ്ഞോണ്ട് ഇരുന്നു... എന്റെ ആരും അല്ലല്ലോ പോലും.
ആരും അല്ലാത്തൊരെ സഹായിച്ചോടെ...
നിന്റെ ഭർത്താവ് ഒന്നും അല്ലല്ലോ... അയാളെ വാക്കുകൾ അപ്പോഴാ ഓർത്തെ
അവൾ കയ്യിൽ കെട്ടിയ താലി അഴിച്ചെടുത്തു.... ഇത് ഉണ്ടായ ഭർത്താവ് എന്ന് പറഞ്ഞ സഹായിച്ചാലോ.... ചെയ്യുന്നത് തെറ്റാണെങ്കിൽ പൊറുക്കണേ അച്ഛാ.... അത് പറഞ്ഞു കഴുത്തിൽ ഇടാൻ നോക്കുമ്പോ ആയിരുന്നു പെട്ടന്ന് അത് വാങ്ങി കഴുത്തിൽ കെട്ടിയത്... സ്വന്തം രക്തം തൊട്ട് സിന്ദൂരം തൊട്ട് തന്നു
അവൾ ഞെട്ടി വിറച്ചു അയാളെ നോക്കി...
ആ സ്ത്രീ അവളെ കൈ പിടിച്ചു അവന്റെ കൈയിൽ വെച്ചു... പിന്നെ ആ കൈകൾ താഴ്ന്നു വീണു...

ആ സമയം വേറൊന്നും ചിന്തിക്കാൻ ചിന്തിച്ചിരുന്നില്ല... റോഡിലേക്ക് ഓടി ഒരു കാറിന്ന് മുമ്പിൽ ചാടി... രണ്ടു ചെറുപ്പക്കാർ ആയിരുന്നു... തന്റെ ഭർത്താവിനെ രക്ഷിക്കണം പറഞ്ഞു കാൽ പിടിച്ചതും അവർ കൂടെ വന്നു... ഹോസ്പിറ്റലിൽ എത്തിച്ചു കേസിന് പൊല്ലാപ്പിന്ന് വയ്യ പറഞ്ഞു അവർ പോയി.
ആ സ്ത്രീയെ icu വിൽ കയറ്റി.... അയാളെ
പോലിസ് വരാതെ ഓപ്പറേഷൻ പറ്റില്ല പറഞ്ഞു നിന്ന ഡോക്ടറെ തന്റെ ഭർത്താവിനെ ഒന്നു രക്ഷിക്കൂ പറഞ്ഞു ആ താലി അഴിച്ചു അയാളെ കയ്യിൽ കൊടുത്തു... എന്റെ കയ്യിൽ ഇതേ ഉള്ളു രാവിലെ ബാക്കി പൈസ തന്നോളം പറഞ്ഞു കാൽക്കൽ വീണപ്പോ അയാൾ സമ്മതിച്ചു....  ഞാൻ അവർക്ക്
വേണ്ടി എന്തിന്ന് ഇങ്ങനെ കഷ്ടപെടുന്നു എന്ന് എനിക്ക് പോലും അറിയില്ലാരുന്നു...
അവിടേക്ക് മഹി വലിയച്ഛൻ വന്നതും ഞാൻ പേടിച്ചു അയാൾ കാണാത്തെ ഇറങ്ങി പോയി.... പിന്നെ സംഭവിച്ചത് എല്ലാം ഇത് വരെ ഉള്ളത് അവൾ പറഞ്ഞു കൊടുത്തു....

എല്ലാവരും നിറകണ്ണുകളോടെ അവളെ നോക്കിനിന്നു.... അവിടെ നടക്കുന്ന ഓരോന്നും ഫോണിൽ റെക്കോർഡ് ആവുന്നത് അവൾ നിറക്കണ്ണുകൾക്കിടയിലും കാണുന്നുണ്ടായിരുന്നു... അതിന്റെ പ്രത്യാഘാതം എന്തായിരിക്കും അറിയുന്നൊണ്ട് തന്നെ അവളുടെ ഉള്ളം ഭയം കൊണ്ട് വിറച്ചു....

കഴിഞ്ഞത് കഴിഞ്ഞു മോൻ ശിവയോട് ക്ഷമിക്ക്... ഒന്നും അവൾ അറിഞ്ഞോണ്ട് അല്ലല്ലോ... സാഹചര്യം കൊണ്ട് ഓരോന്ന് ചെയ്തു പോയത് അല്ലേ... ഉമ്മ അവളുടെ അവസ്ഥ കാണാൻ കഴിയതോണ്ട് അംജുനോട് പറഞ്ഞു...

അവൻ അവരെ നോക്കി പുച്ഛത്തോടെ ഒന്നു ചിരിച്ചു... അതെ ചിരിയോടെ ശിവയെ നോക്കി....

ഞാൻ ക്ഷമിക്കാം.... മാപ്പ് തരാം.... പകരം ഞാൻ പറയുന്നത് അനുസരിക്കാൻ നീ തയ്യാറാണോ....

അവന്റെ മുഖത്ത് നിന്നും അപകടം അവൾ മണത്തു... പക്ഷെ ഇവിടെ കഴിയേണ്ടത് എന്റെ ആവിശ്യം ആണ്...
ചെയ്തു തീർക്കാൻ ഒരുപാട് കാര്യം ഉണ്ട്.

അവൾ ആലോചനയോടെ തലയാട്ടി...

രുദ്ര് ആയും അർഷിയും ആയുള്ള എല്ലാ ബന്ധം അവസാനിപ്പിച്ചു എന്റെ ആനി ആയി ഇവിടെ കഴിയണം.... അതും എന്റെ സെർവന്റിനെ പോലെ എന്റെ കാൽക്കീഴിൽ.... 

ഇടിമുഴക്കം പോലെ അവന്റെ വാക്കുകൾ എല്ലാരേം ഉള്ളിൽ അനുഭവപ്പെട്ടത്.... 
രണ്ടും കല്പിച്ചു നിൽക്കുന്ന അംജുവിൽ ആയിരുന്നില്ല അവരുടെ കണ്ണുകൾ... ശിവാനിയിൽ ആയിരുന്നു....

ശിവ എന്ത് പറയും അറിയാതെ അവർ ഉയർന്ന ഹൃദയമിടിപ്പോടെ നിന്നു...

ശിവ രുദ്രിനെയും അംജുവിനെയും നോക്കി.... രണ്ടാളും ഒരു പോലെ വേണ്ടപ്പെട്ടവർ ആണ്... 

നീയെന്താ പറയുന്നേ അംജു അവൾ രുദ്രിന്റെ ഭാര്യയാണ്....  ഉമ്മ വേവലാതിയോടെ പറഞ്ഞു...

ആയിരിക്കാം.... അതെനിക്ക് അറിയണ്ട ആവിശ്യം ഇല്ല.... അവൾ തന്തക്ക് പിറന്നത് ആണെങ്കിൽ തന്ന വാക്ക് പാലിക്കണം....

വാക്കോ.... എന്ത് വാക്ക്....

ജീവിതകാലം മുഴുവൻ ഞാൻ പറയുന്നത് അനുസരിച്ചു ജീവിച്ചോളാം.... ഞാൻ അല്ലാതെ മറ്റൊരു അവകാശി അവൾക്ക് ഒരിക്കലും ഇണ്ടാവില്ലെന്ന് അവളെ അച്ഛനെ തൊട്ട് അവൾ സത്യം ഇട്ടിട്ടുണ്ട്.
അതോണ്ട് ആണ് ഞാൻ അവളെ സ്പോൺസർ ആയതും ഫ്ലാറ്റിൽ താമസിപ്പിച്ചതും.... തന്തക്ക് പിറന്നത് ആണെങ്കിൽ അവൾ വാക്ക് പാലിക്കട്ടെ....
ഈ ശിവറാം ശരിക്കും തന്ത തന്നെ അല്ലേ.
അവൻ പരിഹാസത്തോടെ പറഞ്ഞു....

സ്പോൺസർ ആയത് പോലും ഞാൻ പറഞ്ഞാണ് അംജുക്ക അറിഞ്ഞത്... കാരണം ഒരുപാട് കുട്ടികളിൽ ഒരാൾ മാത്രം ആയിരുന്നു ഞാനും... ഫ്ലാറ്റിൽ എത്തിയത് ആക്സിഡന്റ് ആയപ്പോൾ നോക്കാൻ ആളോ താമസിക്കാൻ സ്ഥലം ഇല്ലാതെ ഹോസ്പിറ്റലുകാർ വിളിച്ചു പറഞ്ഞപ്പോൾ കാണിച്ച ഔദാര്യവും.... ഞാൻ പറഞ്ഞ കളവുകൾ അതെ പോലെ തിരിച്ചു പറഞ്ഞത് ആണ്... അവൾ രൂക്ഷമായി അവനെ നോക്കി.... 

അവന്റെ മുഖത്ത് പുച്ഛഭാവം ആയിരുന്നു.

പക്ഷെ വാക്ക് കൊടുത്തത് സത്യം ഇട്ടതും ഒക്കെ കള്ള് കുടിച്ചു ബോധം ഇല്ലാതെ പറഞ്ഞു പോയത് ആണ്... ഈ അവസരത്തിൽ തന്നെ അത് ഓർത്തു എടുത്തു പറയുന്നു അവൾ കരുതിയില്ല.

എന്താ മോളെ ഇതൊക്കെ.... ഇങ്ങനെ ഒക്കെ ആരെങ്കിലും സത്യം ഇടോ... ഉമ്മ വേദനയോടെ അവളെ നോക്കി ചോദിച്ചു..

എന്തൊക്കെ ആയാലും നീ പറഞ്ഞത് ഒന്നും നടക്കില്ല അംജു... അവൾ രുദ്രിന്റെ ഭാര്യ ആണ്... അമർ ദേഷ്യത്തോടെ പറഞ്ഞു...

അംജുക്ക...ശിവ രുദ്രിന്റെ ഭാര്യ ആണ്... നിങ്ങൾ തമ്മിൽ എന്തൊക്കെ ബന്ധം ഉണ്ടെന്ന് പറഞ്ഞാലും അതൊക്കെ പാസ്റ്റ് ആണ്... (അർഷി )

രുദ്ര് നോക്കിയത് ശിവയെ ആയിരുന്നു.
അംജതിനെ അമർ, അർഷിയും പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നതും അവരെ രൗദ്ര ഭാവത്തിൽ നോക്കുന്നത് അവൻ കണ്ടു...

അംജദ് അവിടെയുള്ള ആരെയും നോക്കാതെ ഫോൺ കറക്കി കൊണ്ട് കാലിൽ കാൽ വെച്ച് അവിടെ ഇരുന്നതെ ഉള്ളു....

താൻ അനിയത്തിയെ പോലെ ആണെന്ന് പറഞ്ഞ ദേഷ്യവും രുദ്രിനോടും അർഷിയോടും 
ഉള്ള ദേഷ്യം ഒക്കെ മനസ്സിൽ കണ്ടു പക വീട്ടിയതാണെന്ന് അവൾക്ക് മനസിലായി....

ടൈം  ഈസ്‌ ഓവർ.... എന്താ നിന്റെ തീരുമാനം.... അവൻ എഴുന്നേറ്റു..

 അവളുടെ മറുപടി എന്തയിരിക്കും ...
 എല്ലാവരും ശിവയെ ഉറ്റുനോക്കി...



                                         ...... തുടരും



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


1 Comments
  • Anonymous
    Anonymous Monday, August 8, 2022 at 12:44:00 PM GMT+5:30

    Next part evde

Add Comment
comment url