ShivaRudragni Part 77

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 77🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──

Previous Part 76

            
🔥PART 77🔥   

ജന്മം തന്നവരോട് ആണ് കടപ്പാട് എന്നല്ലേ
പറയുക.... അച്ഛനും അമ്മയും എനിക്ക് ഒരു തവണയേ ജന്മം തന്നിട്ടുള്ളൂ പക്ഷെ അംജുക്ക എനിക്ക് രണ്ടു പ്രാവശ്യം പുതു ജന്മം തന്നവനാണ്... മരണത്തിൽ നിന്നും എന്നേ രക്ഷിച്ച ആളാണ്‌ ... രണ്ടു പ്രാവശ്യം മരണത്തിന്റെ വാതിൽക്കൽ എത്തിയവളാ ഞാൻ.... പ്ലസ് വണ്ണിൽ പഠിക്കുമ്പോ എനിക്ക് ഒരു ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ എത്തിയത്... ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എന്റെ അവസ്ഥ വളരെ ഗുരുതരം ആയിരുന്നു. ബ്ലഡ്‌ ഒരുപാട് പോയിരുന്നു... വളരെ അപൂര്‍വ്വമായ എ ബി ഒ ഗ്രൂപ്പില്‍പ്പെടുന്ന ബോംബെ ഗ്രൂപ്പ്‌ ആണ് എന്റെ ബ്ലഡ്‌ഗ്രുപ്പ്..അത് കൊണ്ട് തന്നെ എന്റെ മരണവും അവർ അപ്പോൾ തന്നെ വിധിച്ചിരുന്നു... കാരണം അത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരിക്കലും നടക്കാത്ത കാര്യം ആയിരുന്നു ബ്ലഡ്‌ കിട്ടുക എന്നത് ... ഡോക്റ്റഴ്‌സ് പോലും ഒന്നും ചെയ്യാൻ ആവില്ലെന്ന് പറഞ്ഞു കയ്യൊഴിഞ്ഞു.... പക്ഷെ വിധി പോലെ അംജുക്ക അവിടെ എത്തിയത്... അംജുക്കാന്റെയും സെയിം ബ്ലഡ്‌ ഗ്രൂപ്പ്‌ ആണ്... എനിക്ക് ബ്ലഡ്‌ നൽകി... മിറാക്കിൾ എന്ന് ഡോക്ടഴ്സ് പോലും പറഞ്ഞു.... അത് കൊണ്ടും പരീക്ഷണം തീർന്നിരുന്നില്ല.... അന്നത്തെ ആക്സിഡന്റിൽ എന്റെ ലിവറിനും മാരകമായ പരിക്കെറ്റിരുന്നു... ആക്സിഡന്റ് കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു ഒരിക്കൽ ബോധം കെട്ട് വീണു... അപ്പോഴാ അക്കാര്യം അറിഞ്ഞത്.. ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ മാത്രം നടക്കുള്ളു പറഞ്ഞു.... അവിടെയും എനിക്ക് മാച്ച് ആയിട്ട് ഒരു ലിവർ കിട്ടില്ലെന്ന്‌ ഉറപ്പ് ആയിരുന്നു.... എന്റെ അതെ ബ്ലഡ്‌ ഗ്രുപ്പിൽ ഉള്ള മരിച്ചു പോയ ഒരാളുടെ ലിവർ എവിടെ കിട്ടാൻ.... കിട്ടിയാൽ തന്നെ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആയിരുന്നു ഡോക്ടർ അപ്പോഴും പറഞ്ഞത്..ജീവിച്ചിരിക്കുന്നവർ ഒരിക്കലും അത് സമ്മതിച്ചു തരികയും ഇല്ല.... പോരാത്തതിന് ഓപ്പറേഷൻ ചിലവ് അടക്കം അൻപത് ലക്ഷത്തിനു മുകളിൽ ആണ്.... മരണം മുന്നിൽ കണ്ടു കിടന്നിടത് വീണ്ടും ദൈവദൂതനായി എത്തിയത് അംജുക്ക ആയിരുന്നു.... അംജുക്ക ലിവർ  തരാൻ സമ്മതിച്ചു...ഒരു ഡോക്ടർഴ്സ് ഫാമിലി ആയ നിങ്ങൾക്ക് എന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ....
അവൾ പറഞ്ഞത് കേട്ട് ഞെട്ടലോടെ നിൽക്കരുന്നു എല്ലാവരും....
നാലു വർഷം മുൻപ് അമേരിക്കയിലെ******** ഹോസ്പിറ്റലിൽ വെച്ചു നടന്ന ഹെപ്പാറ്റിക് ട്രാൻസ്പ്ലാൻറേഷൻ നിന്റെ ആയിരുന്നോ..
ആനി എന്ന പേരിൽ .... അമർ അത്ഭുതത്തോടെയും ഞെട്ടലോടെയും ശിവയെ നോക്കി....
അവൾ തലയാട്ടി.... എന്നേ ആനി എന്ന അംജുക്ക വിളിക്കാറ്...
ടീ നിനക്ക് ഓർമ്മയുണ്ടോ മെഡിക്കൽ സയൻസ് പോലും അത്ഭുതത്തോടെ ഉറ്റു നോക്കിയ മരണത്തെ തോൽപിച്ച പതിനാറുകാരി.... അമർ ഉമ്മാനെ നോക്കി പറഞ്ഞു...
മരണത്തെ തോൽപിച്ച മാലാഖ.... അനുവും ഉമ്മയും ഒന്നിച്ചു പറഞ്ഞു...
അവർ എല്ലാവരും അഭിമാനത്തോടെ അംജുനെ നോക്കി.... അമർ പെട്ടന്ന് ആയിരുന്നു അംജദ്നെ കെട്ടിപിടിച്ചത്....
 അന്ന് എല്ലാവരും മനസ്സറിഞ്ഞു പ്രാർത്തിച്ചിരുന്നു ലിവർ കൊടുത്തവന്ന് വേണ്ടി.... അവന്റെ അച്ഛനെയും അമ്മയെയും വാനോളം പുകഴ്ത്തിയിരുന്നു എല്ലാരും.... അഭിമാനം തോന്നുവാട നിന്നെ മോനായി കിട്ടിയതിൽ....
അംജു അവരെ അടർത്തിമാറ്റി.... അഭിമാനം ആയോണ്ട് ആവും എന്റെ ജീവിതം നശിപ്പിക്കാൻ കൂട്ട് നിന്നതും .... അവൻ പുച്ഛത്തോടെ പറഞ്ഞു...
ഉത്തരം ഇല്ലാതെ അമർ തലതാഴ്ത്തി.... 
റെയർ കേസ് ആയോണ്ട് തന്നെ വലിയ വാർത്ത ആയിരുന്നു അത്... പക്ഷെ പെഴസണൽ ഇഷ്യു ഉണ്ടെന്ന് പറഞ്ഞു രണ്ടുപേരുടെയും ഡീറ്റെയിൽസ് പുറത്ത് വിട്ടിരുന്നില്ല.... ആനി എന്ന് മാത്രം പേര് എല്ലാരോടും പറഞ്ഞിരുന്നുള്ളു... 
അവൾ മഹിയുടെ പേര് പറഞ്ഞിരുന്നോണ്ട് ദേഷ്യം തോന്നിയെങ്കിലും രുദ്ര് നന്ദിയോടെ ആയിരുന്നു അംജുക്കനെ നോക്കിയത്....
അംജുക്ക ഇല്ലാരുന്നെങ്കിൽ എന്റെ ശിവാനി... അവന്ന് അതോർക്കാൻ കൂടി വയ്യാരുന്നു...
ജീവൻ തന്നവന്ന് മുന്നിൽ എന്റെ ജീവനും ജീവിതവും സമർപ്പിച്ചത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല ഇനിയൊട്ട് തോന്നുകയും ഇല്ല... ഈ ലോകത്ത് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നതും സ്നേഹിച്ചതും അംജുക്കനെ ആണ്... അത് എല്ലായിടത്തും പറയാനും എനിക്ക് അഭിമാനം ഉള്ളു.... അത് പോലെ ഇപ്പോൾ എനിക്ക് ഒരു ജീവിതം തന്നത് രുദ്ര് ആണ്...
എന്റെ ഭർത്താവ് ആണ്... ഞാൻ എന്താ ഇതിന്ന് മറുപടി കൊടുക്കേണ്ടത്.... അതിന്ന് ഉത്തരം എനിക്ക് ചോദിക്കാൻ ഉള്ളത് രുദ്രിനോട് ആണ്.... രുദ്ര് ആണോ അംജുക്കയാണോ വലുതെന്നു ചോദിച്ച എനിക്ക് എല്ലാത്തിലും വലുത് സ്വന്തം ജീവൻ പകുത്ത് നൽകിയ അംജുക്ക തന്നെയാണ്.... അംജുക്ക ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
 എന്നാൽ ഭർത്താവ് എന്ന നിലയിൽ എന്റെ എല്ലാ അവകാശം രുദ്രിനും ആണെന്ന് അറിയാം പക്ഷെ ഞാൻ ഇപ്പൊ രണ്ടാളെ പറ്റിയും ആലോചിക്കുന്നില്ല.... ഞാൻ എന്റെ മോളെ പറ്റി ചിന്തിക്കുന്നുള്ളു... എനിക്ക് എന്റെ നീനുമോള് ഇല്ലാതെ ജീവിക്കാൻ പറ്റില്ല.... ഞാൻ ഒരു അമ്മയാണ്... അമ്മയില്ലാതെ വളർന്ന സങ്കടം വേദനയും അറിഞ്ഞവളാണ്.... എന്റെ മോള്ക് അങ്ങനെ ഒരു അവസ്ഥ വരാൻ ഞാൻ ആഗ്രഹിക്കുന്നും ഇല്ല...  അവൾ രുദ്രിനെ നോക്കി പറഞ്ഞു....
രുദ്രിന് അവളെ അവസ്ഥ മനസ്സിലാകുന്നുണ്ടായിരുന്നു.... അവളെ പോലെ എന്ത് മറുപടി കൊടുക്കും അറിയാതെ അവന്നും ഒന്ന് പകച്ചു....
എന്തിനും ഏതിന്നും കൂടെ ഉണ്ടാകുന്നു വാക്ക് കൊടുത്തത് ആണ്....
കൊടുത്തവാക്ക് പാലിക്കേണ്ടത് നിന്റെ കടമയാണ്.... നീ എന്ത് തീരുമാനം എടുത്താലും ഞാൻ നിന്റെ കൂടെ ഉണ്ടാകും... അംജുക്ക പറഞ്ഞത് അനുസരിക്കാൻ നിനക്ക് ഇഷ്ടം ആണെങ്കിൽ അങ്ങനെ തന്നെ ചെയ്തോ.
നീനുവിനെ ഞാൻ നിന്നിൽ നിന്നും അകറ്റില്ല.... പക്ഷെ ഞങ്ങൾക്ക് അവളെ കാണാതെ.... അവൻ ഇടർച്ചയോടെ നിർത്തി അംജുനെ നോക്കി...
ഒരു ദയയും ഇല്ലാതെ പുച്ഛത്തോടെ നോക്കുന്നത് കണ്ടു....
ഇത് എന്റെ വീട് ആണ്... എന്റെ ഇഷ്ടങ്ങളും അഭിപ്രായം മാത്രം ഇവിടെ നടക്കുള്ളു.... രുദ്ര് ഫാമിലിയും ഇനി മുതൽ ഇവിടെ താമസിക്കും.... അപേക്ഷയല്ല രുദ്ര.... എന്റെ മകൻ ആയി നിന്നെ കണ്ടിട്ടുള്ളു അതോണ്ട് എന്റെ ഉറച്ച തീരുമാനം ആണത്... അമർ പറഞ്ഞു...
ശിവക്ക് അപ്പോഴാ ശ്വാസം നേരെ വീണത്.
അംജു അപ്പോഴും പുച്ഛത്തോടെ നോക്കിയേ ഉള്ളു....
ഐഡിയ കൊള്ളാം ആരെ ബുദ്ധി ആണെങ്കിലും സമ്മതിച്ചിരിക്കുന്നു.... അംജദ് മുകളിലേക്ക് പോകാനെന്ന വ്യാജേന അവളുടെ അടുതുടെ പോയി മെല്ലെ പറഞ്ഞു അവൻ റൂമിലേക്ക് പോയി ... 
അവൾ മനസ്സിൽ മാമയെ നന്ദിയോടെ ഓർത്തു.... ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ അംജുക്കനെ തിരഞ്ഞെടുക്കു അറിയുന്നൊണ്ട് വരുന്നതിന് മുന്നേ പറഞ്ഞു തന്നെ ഐഡിയ ആണ്....
ശിവാ..... പറഞ്ഞു കിച്ചു അവളെ കെട്ടിപിടിച്ചതും അവൾ വേദന കൊണ്ട് നിലവിളിച്ചു പോയിരുന്നു....
അവൻ പേടിയോടെ അവളെ നോക്കി...
ദേഹം മൊത്തത്തിൽ വേദനിക്കുന്നെടാ അവന്റെ കയ്യിൽ പിടിച്ചു അടുത്തുള്ള സോഫയിൽ ഇരുന്നു....
എല്ലാർക്കും അവളെ അവസ്ഥയിൽ സഹതാപം തോന്നി...
അമർ വന്നു അവളെ മൊത്തത്തിൽ ചെക്ക് ചെയ്തു .... അനുവിനോട് നോട്ട്പാട് എടുത്തോണ്ട് വരാൻ പറഞ്ഞു... എന്തൊക്കെയോ എഴുതികൊടുത്തു...
അവൾ അത് അർഷിടെ കയ്യിൽ കൊടുത്തു മെഡിസിൻ ആണ് പെട്ടന്ന് വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞു....
അവൾ കണ്ണടച്ച് അവിടെ സോഫയിൽ ചാരി ഇരുന്നേ ഉള്ളു.... മൗനം മാത്രം അവിടെ തങ്ങി നിന്നു... എല്ലാവരും അവിടെയെവിടെ ആയി നിന്നു....
പെട്ടന്ന് ആണ് ഒരു ഡോക്ടർ  അവിടേക്ക് വന്നത്....
സാർ ഇവിടുണ്ടാരുന്നോ.... മാം ഉണ്ടോ.. പിന്നെ എന്തിനാ എന്നേ വിളിച്ചത്... അംജദ് സാർ വിളിച്ചു വരാൻ പറഞ്ഞു.ഒരു പെഷ്യന്റിനെ നോക്കാൻ ഉണ്ടെന്ന് പറഞ്ഞു... 
അമറിന്ന് നാണക്കേട്‌ ദേഷ്യം സങ്കടം ഒക്കെ വന്നു... തന്റെ ഹോസ്പിറ്റലിൽ ഒരു സ്റ്റാഫ്നെ ‌ വിളിച്ചു വരുത്തിയിരിക്കുന്നു...
ഞാനും ഫാമിലിയും ഇവിടില്ലാരുന്നു... അതോണ്ട...
ഇട്സ് ഒക്കെ... എന്ന ഞാൻ പൊക്കോട്ടെ... അയാൾ പറഞ്ഞു..
അപ്പോഴേക്കും അംജദ് അങ്ങോട്ട് വന്നു...
പേഷ്യന്റ് അതാണ്‌... നോക്കിട്ട് പോയ മതി
ചെറിയൊരു ആക്സിഡന്റ് പറ്റിത (അംജദ് )
അയാൾ അമറിനെ ഒന്ന് നോക്കി ശിവാനിയുടെ അടുത്തേക്ക് ചെന്നു..
കയ്യിൽ ചതവ് ഉള്ളു ഒരു ബന്റെജ് ഇട്ട മതി
വേദനകുറവില്ലെങ്കിൽ നാളെ ഒന്ന് എക്സറ എടുക്കാം... പിന്നെ ചെറിയ ചെറിയ മുറിവ് ഉള്ളു പറഞ്ഞു മരുന്ന് വെച്ചു... കുറച്ചു ടാബ്ലറ്റ് എഴുതി കൊടുത്തു
അവൻ അത് സാലിമിന്ന് കൊടുത്തു. പെട്ടന്ന് വാങ്ങി വരാൻ പറഞ്ഞു...
ശിവ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നെ ഉള്ളു... രുദ്ര് വേദനയോടെ ദൂരെ നിന്ന് നോക്കി നിന്നു.... 
ഡോക്ടർ പോയി...  അവൾ സോഫയിൽ തന്നെ ഇരിക്കാൻ പോയതും അവൾ നടക്കുമ്പോൾ ഒന്ന് വേച്ചു പോയി... അനു പോയി പിടിക്കാൻ നോക്കിതും അംജു മുന്നിൽ നിന്നു അവളെ കൂർപ്പിച്ചു നോക്കി.
അവളെ കാര്യത്തിൽ ആരും ഇടപെടേണ്ട ദേഷ്യത്തോടെ പറഞ്ഞു...
അവൾ എല്ലാവരെയും നോക്കി തലതാഴ്ത്തി.... അപ്പോഴാ അവളെ ഒരാൾ എടുത്തു പൊക്കിയത്.... അവൾ ഞെട്ടലോടെ നോക്കി.... യാസിക്ക.... അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.....
മറന്നില്ലല്ലോ പേര് പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവളെ എടുത്തു ഗസ്റ്റ് റൂമിലേക്ക് നടന്നു....
യാസി....  നിന്നോട് ഹെൽപ്പ് ചെയ്യാൻ ആരെങ്കിലും പറഞ്ഞോ.... അംജുന്റെ ശബ്ദം പിറകിൽ നിന്നും അലർച്ച പോലെ ഉയർന്നെങ്കിലും അവൻ കേൾക്കാത്ത പോലെ മുന്നോട്ട് നടന്നു... റൂമിലെ ബെഡിൽ മെല്ലെ കിടത്തി...
ദേഹം മൊത്തം നോവുന്നുണ്ട്. അവൾ വേദന കൊണ്ട് പിടഞ്ഞു... എങ്ങനെ ഒക്കെയോ ബെഡിൽ കിടന്നു.
അംജദ് അവനെ കലിപ്പോടെ നോക്കി മുകളിലേക്ക് കേറിപ്പോയി... വാതിൽ വലിച്ചു അടക്കുന്ന ശബ്ദം എല്ലാരും കേട്ടു
സാലി അപ്പോഴേക്കും മെഡിസിൻ കൊണ്ട് വന്നു... എന്ത് ചെയ്യണം അറിയാതെ നിന്നു
അമറിന്ന് നേരെ നീട്ടി.... ആയാൾ വാങ്ങാൻ നോക്കിതും യാസി വാങ്ങി...
അംജു കണ്ടാൽ വീണ്ടും പ്രോബ്ലം ആകും അതോണ്ട് വേണ്ട അങ്കിൾ.... അയാൾ അവനെ ഒന്ന് നോക്കി നിശ്വസിച്ചു റൂമിലേക്ക് പോയി... നിറ കണ്ണുകളോടെ പിറകെ ഉമ്മയും...
യാസി മെഡിസിൻ എടുത്തു ഗസ്റ്റ് റൂമിലേക്ക് പോയി.... അവൻ തലക്ക് കൈ വെച്ചു നിന്നു.... ഞാൻ ഇത് എന്താകാനാ കോപ്പ്....
അവൻ അംജുന്റെ റൂം എത്തി നോക്കി...
എന്നിട്ട് ഹാളിൽ ഉള്ളവരെ നോക്കി... രുദ്രനും അർഷിയും അനുവും ആദിയും ഒക്കെ അങ്ങോട്ട് തന്നെ നോക്കി ടെൻഷനോടെ നിൽക്കുന്നുണ്ട്....
അനു.... അവൻ മെല്ലെ വിളിച്ചതും അവൾ നോക്കി...
ഒന്ന് ആ മെഡിസിൻ ഒക്കെ നോക്കി എന്താന്ന് വെച്ച ചെയ്തു കൊടുക്ക്....
അവൾ പേടിയോടെ മുകളിലേക്ക് നോക്കി
ആ കാലൻ റൂം അടിച്ചു തകർക്കുന്ന തിരക്കിൽ ആയിരിക്കും നീ വാ... ഡോക്ടർ ചെയ്യണ്ട പണി എം ബിഎ കാരൻ ചെയ്ത ശരിയാവില്ല... 
അവൾ മെഡിസിൻ വാങ്ങി പോയി... പിന്നാലെ ബാക്കിയുള്ളവരും....
മുറിവ് ഡ്രസ്സ്‌ ചെയ്യുമ്പോൾ ഒക്കെ അവൾ നീറ്റൽ കൊണ്ട് പിടഞ്ഞു... എന്നിട്ടും മുഖം ഉയർത്തി ആരെയും നോക്കിയില്ല...
ഇനിയും അങ്ങേരെ ചതിക്കാനാടീ ഇങ്ങോട്ട് കെട്ടിയെടുത്തെ....അലർച്ച പോലെ കേട്ടാണ് എല്ലാവരും നോക്കിയേ....
വാതിൽക്കൽ സന....
എന്റെ എൻഗേജ്മെന്റ് മുടക്കിയത് കൊണ്ട് നീ ജയിച്ചു കരുതണ്ട.... അംജു എന്റെയാ എന്റെ മാത്രം.... അവളെ നേരെ വിരൽ ചൂണ്ടി പറഞ്ഞു...
ശിവ മുഖം ഉയർത്തി അവളെ നോക്കിയ അതെ നിമിഷം അവളുടെ കണ്ണിൽ ഭയം നിറഞ്ഞു.... അംജുക്ക... അവളെ ഭാവം കണ്ടു അനു യാസിയുടെ കയ്യിൽ ഓയിന്മെന്റ് കൊടുത്തു അർഷിടെ അടുത്തേക്ക് നിന്നു....
സനയും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അംജുനെ ഓടി പോയി കെട്ടിപിടിച്ചു....
പൊട്ടികരയാൻ തുടങ്ങി... അംജു അവളെ ചേർത്ത് പിടിക്കുന്നില്ലെന്ന് എല്ലാവരും കണ്ടു....
യാസിയുടെ മുഖത്ത് മാത്രം പൂത്തിരി കത്തിയ പോലെ ആയി.... അത് ആ അവസ്ഥയിലും അവരെ ദേഷ്യത്തോടെ നോക്കുന്ന ശിവയെ കണ്ടാരുന്നു..... മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.... അവൻ സ്വയം പറഞ്ഞു കൊണ്ട് അംജുനെ നോക്കി.... സനയെ ഒന്ന് ചേർത്ത് പിടിക്കുന്ന പോലും ഇല്ല.... രണ്ടു ലഡ്ഡു ഒന്നിച്ചു പൊട്ടീന്ന് മനസ്സിൽ പറഞ്ഞു സ്വയം നെഞ്ചിൽ തട്ടി..... നൈശു ഡിവോഴ്സ് ആകും.... സനയും പോകും....
ആനിയെ കിട്ടുകയും ചെയ്തു.... പൊട്ടനും പോയി ചട്ടനും പോയി ബോട്ട് കിട്ടി ഐലസ്സ പറഞ്ഞു.... അവന്ന് ഒന്ന് തുള്ളിച്ചടൻ തോന്നി..... കാരണം അംജുവിന്റെ അവസ്ഥയിൽ അവൻ അത്രയും വേദനിക്കുന്നുണ്ടായിരുന്നു....
ആനി പോയ ശേഷം അവൻ വെറും ജീവൻ ഇല്ലാത്ത ശരീരം ആണെന്ന് അവന്ന് അറിയാരുന്നു.... അവനോളം അംജുവിന്റെ വേദന അറിഞ്ഞവനും വേറെ ആരും ഇല്ലായിരുന്നു... അതോണ്ട് തന്നെ ആനിയോട് മനസ്സിൽ വെറുപ്പ് ഉള്ളു
പക്ഷെ സനയെ അവന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റാൻ ആനിക്ക് മാത്രം കഴിയുള്ളു എന്നും അവന്ന് അറിയാരുന്നു.
സന നമുക്ക് പിന്നെ സംസാരിക്കാം.... നീയിപ്പോ വീട്ടിലേക്ക് ചെല്ല്... അവളെ തോളിൽ ഒന്ന് തട്ടി അവൻ.... അത് പറഞ്ഞു യാസിയെ നോക്കി....
എന്റെ റൂമിന് തൊട്ടിപ്പുറത്തുള്ള റൂം അവൾക്ക് റെഡിയാക്കി കൊടുത്തേക്ക് പറഞ്ഞു.... ബാക്കിയരെയും നോക്കാതെ ഇറങ്ങി പോയി....
സന ആനിയുടെ അടുത്തേക്ക് ചെന്നു.
എൻഗേജ്മെന്റ് മുടക്കിയിട്ട് ഇവിടെ സുഖിച്ചു ജീവിക്കാന്ന് കരുതണ്ട...  ഭീക്ഷണിയോടെ പറഞ്ഞിട്ട് അവൾ പൊയ്.
ശിവ അപ്പോഴും തലതാഴ്ത്തിയെ ഉള്ളു....
രുദ്ര് യാസിയുടെ കയ്യിൽ നിന്നും മെഡിസിൻ പാക്ക് വാങ്ങി ശിവയുടെ അടുത്ത് ഇരുന്നു.... ഇതിനോടകം അവന്നും മനസ്സിലായിരുന്നു അംജുക്ക അവളെ സഹായിക്കാൻ പോകില്ലെന്ന്....
ശിവ ആ സാനിധ്യം അറിഞ്ഞെന്ന പോൽ മിഴികൾ ഉയർത്തി.... അവൻ മുറിവിൽ മരുന്നു വെച്ചു കൊടുത്തു.... കയ്യിൽ ബന്റെജ് ചുറ്റി കൊടുത്തു... ടാബ്ലറ്റ് എടുത്തു കൊടുത്തു.... അത് വരെയും പരസ്പരം ഒന്നും മിണ്ടിയില്ല....
അംജുക്ക പറഞ്ഞത് അനുസരിച് ഇവിടെ കഴിയമെന്നേ പറഞ്ഞിട്ടുള്ളു.... അല്ലാതെ പോകുന്നോർക്കും വരുന്നോർക്കും മെക്കിട്ട് കേറാൻ അനുവാദം കൊടുത്തിട്ടില്ല.... അംജുക്കനോട് പറഞ്ഞേക്ക് അത്....സനയെ ഉദ്ദേശിച്ചു ആണ് പറഞ്ഞതെന്ന് എല്ലാർക്കും മനസ്സിലായി...
 എന്ത് കൊണ്ടും ശിവയെക്കാൾ ബെറ്റർ അവൾ തന്നെയാ ഒരിക്കലും വിശ്വാസ വഞ്ചന കാണിക്കില്ല... ചതിക്കില്ല.... ഞാൻ കണ്ടിടത്തോളം നന്ദിയെന്നൊന്ന് ഇല്ലാത്ത ഒരുത്തിയെ കണ്ടിട്ടുള്ളു അത് ഇവൾ മാത്രം ആണ്... വെറുപ്പാടി നിന്നോട് തോന്നുന്നേ....അവൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു...
യാസിക്ക..... അവൾ സങ്കടത്തോടെ അവനെ നോക്കി വിളിച്ചു ..
നിങ്ങൾക്കൊക്കെ അവളെ കാണുന്നതേ കലിപ്പ് ആണെന്ന് അറിയാം അതോണ്ട് ആണല്ലോ അന്ന് മാര്യേജ് മുടക്കിയതും ഇന്ന് എൻഗേജ്മെന്റ് മുടക്കിയതും.... അവൾ നല്ല സ്വഭാവം ആണെന്ന് ഒന്നും ഞാൻ പറയില്ല.... എനിക്കും അവളുടെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാറില്ല... പക്ഷെ അവളോട് എനിക്ക് ബഹുമാനം ഉണ്ട്... കടപ്പാട് ഉണ്ട്... നന്ദിയുണ്ട്.... കാരണം അവൾ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ അംജു ഇന്ന് ചരമക്കോളത്തിലെ ഒരു വാർത്തയായൊ മെന്റൽ ഹോസ്പിറ്റലിലോ ആയിരുന്നു ഉണ്ടാവുക.... അത്രമാത്രം ഇവൾ അവനോട് ദ്രോഹം ചെയ്തിട്ടുണ്ട്...
എല്ലാവരും ഞെട്ടി പകച്ചു അവനെ നോക്കിയേ....
നിനക്ക് ഒന്നും പറയാൻ ഇല്ലെ ശിവ.... നീയല്ലേ അവന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം അല്ലെന്ന് പറയാൻ പറ്റോ....ഇന്ന് വരെ അവൻ ഒന്നിനെയും ഇങ്ങനെ ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല ആഗ്രഹിച്ചിട്ടില്ല
നീ പോയപ്പോ ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു... ഇവരും കണ്ടിട്ട് ഉണ്ടാകുമല്ലോ അവന്റെ അവസ്ഥ... ആകെ തകർന്നു നിന്ന അവന്നെ ആ സനയ കൂടെ നിന്നു ഈ കാണുന്ന അംജു ആക്കി മാറ്റിയത്.... അതിന്റെ നന്ദി ഈ ജന്മം മുഴുവൻ അവളോട് ഉണ്ടാവുകയും ചെയ്യും.... അത് പറഞ്ഞു പോകാൻ നോക്കിയെങ്കിലിം തിരിച്ചു വന്നു അവളെ കയ്യിൽ കോരി എടുത്തു....
ഞാൻ റൂമിൽ ആക്കി തരാം.... പിന്നെ ഇവളെ കാര്യത്തിൽ എല്ലാ അവകാശം ഇപ്പോൾ അംജുന്ന് മാത്രം ആണ്... ഇവളത് സമ്മതിച്ചു കൊടുക്കുകയും ചെയ്തത് ആണ്.... കൊല്ലാൻ ആയാലും ദ്രോഹിക്കാൻ ആയാലും സ്നേഹിക്കാൻ ആയാലും അവന്ന് അവകാശം ഉള്ളു... ആരും ഇടപെട്ട് വീണ്ടും വഴക്ക് ഉണ്ടാക്കേണ്ട.... അത് പറഞ്ഞു അവൻ പോയി.. അവളെ റൂമിൽ ആക്കി യാസിയും പോയി.... 
                  🔥🔥🔥🔥
ശിവയും കിച്ചുവും പറയുന്നത് അൻപതമത്തെ പ്രാവശ്യവും കേട്ട് കഴിഞ്ഞപ്പോൾ അവൻ മെല്ലെ റെക്കോർഡ്  നിർത്തി....കസേരയിൽ ചാരി ഇരിക്കുന്നവനെ പേടിയോടെ നോക്കി....
ഞാൻ സത്യം ആയിട്ട് അറിഞ്ഞില്ല മാര്യേജ് കഴിഞ്ഞത്... ആ നൈഷ്‌നയോട് ശിവാനിയെ പറ്റി അന്വേഷിച്ചത് അവൾ കള്ളം പറയുന്നു കരുതിയില്ല.... പ്രായശ്ശിക്തം ആയി ശ്രീമംഗലത്തെ ഓരോരുത്തരെ ജാതകം വരെ ഇതാ തല്ലരുത് പറഞ്ഞു അവന്ന് ഒരു ഫയൽ കൊടുത്തു...
അവനെ രൂക്ഷമായി നോക്കി ആ ഫയൽ എടുത്തു നോക്കി....
ഇത് നീ ചോദിച്ച അപർണ്ണയുടെ ഡീറ്റെയിൽസ് ആണ്... അവളെ ഇത് വരെ ഉള്ള ഫുൾ ജീവചരിത്രം ഉണ്ട് ...
ഇതെന്തിനാ മനസ്സിലായില്ല അവൻ തലചൊറിഞ്ഞു...
ഇത് വരെ എന്റെ മനസ്സിൽ ആ പെണ്ണിനെ പറ്റി അറിയാനുള്ള ഒരു കൗതുകം മാത്രം ഉണ്ടായിരുന്നുള്ളു.... ഞാൻ പറഞ്ഞല്ലോ ആ റൗടികൾ വളരെ മോശമായി പെരുമാറിയത്. അത് എന്ത് കൊണ്ടാ അറിയണം തോന്നി.... ഇപ്പൊ എനിക്ക് ആവിശ്യം ആണ് അത്... എന്റെ ശിവയെ സഹായിക്കാൻ ശ്രമിച്ചവരെ തിരിച്ചു സഹായിക്കേണ്ടത് എന്റെ കടമയാണ്....
എനിക്ക് ആ അപർണ്ണയെ ഒരിക്കൽ കൂടി നേരിട്ട് കാണണം.. അത് പറഞ്ഞു അവൻ ആ വോയിസ്‌ റെക്കോർഡ് വീണ്ടും ഓപ്പൺ ചെയ്തു കണ്ണടച്ച് കേട്ടുകൊണ്ടിരുന്നു ...
എത്ര പ്രാവശ്യ കേട്ടത് ഒന്ന് മതിയാക്കേടാ
അവൻ ദയനീയമായി പറഞ്ഞു...
കേൾകുംതോറും അവരോട് പകയും കൂടും.... അനുഭവിക്കും എല്ലാവരും... അവൾ അനുഭവിച്ചതിന്റെ ഇരട്ടി അനുഭവിപ്പിക്കും .... ആദ്യം കിട്ടേണ്ടത് അരുണിനെയും ഫ്രണ്ട്സ്നേയും ആണ്...  അവൻ പകയോടെ മുരണ്ടു....അതിന്ന് ശേഷം മാത്രം ഐഷ മെൻഷനിൽ വിചാരണ തുടങ്ങുള്ളൂ.... അത് വരെ അവരും സന്തോഷം ആയി നിന്നോട്ടെ.... അണയാൻ പോകുന്ന തീ പോലെ ആളിക്കത്തട്ടെ അവർ .....
നീ മനസ്സിൽ കാണുമ്പോ ശിവാനി മാനത്തു കാണും.... ചുമ്മാ ഒന്നും അവൾ ഐഷ മെൻഷനിൽ കാൽ കുത്തില്ല മോനെ...
അതെനിക്ക് അറിയാം യുദ്ധം ചെയ്യേണ്ടി വരിക അവളോടാണെന്ന്.... പക്ഷെ അവസാനം അത് ശിവഗ്നിയിൽ മാത്രമേ അവസാനിക്കു... അല്ല അവസാനിപ്പിക്കു...
അവൻ ഗൂഡമായ ചിരിയോടെ പറഞ്ഞു.
എന്റെ കാര്യത്തിൽ ഇനി ഇടപെട്ടാലുണ്ടല്ലോ പറഞ്ഞു  ഓഫീസ് തല്ലിതകർത്തു കാറിന് തീ കൊടുത്തു ഇത് പോലെ മൊത്തം കത്തിക്കും ഞാൻ എന്ന്
ഭദ്രകാളിയെ പോലെ പറഞ്ഞ ശിവയെ ഒന്ന് ഓർത്തു പോയി അവൻ.... ആ ഓർമയിൽ അവനെ നോക്കി തല കുടഞ്ഞു.
 അവസാനം രണ്ടും എവിടെ എത്തോ ആവോ ...അവൻ മേലോട്ട് നോക്കി കൈ മലർത്തി....
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥77(2)🔥                     𝄟⃝✍️ ഇഫാർ 𝄟⃝🌷
        
നോക്കിക്കോ അംജുക്ക ഇതിനൊക്കെ പകരം വീട്ടിയില്ലെങ്കിൽ എന്റെ പേർ മാറ്റി വിളിച്ചോ.അംജദ് റൂമിലേക്ക് കേറി വന്നതും അവൾ പറഞ്ഞു.
അല്ലെങ്കിലും പേര് മാറ്റി തന്നെ വിളിക്കുന്നെ ആനി..അവൻ പുച്ഛത്തോടെ പറഞ്ഞു...
എന്തൊക്കെ കളവാ പറഞ്ഞെ ബ്ലഡ്‌ തന്നു ലിവർ തന്നു... എന്റെ ദൈവം ആണ്... ഞാൻ ഇല്ലെങ്കിൽ നീ ജീവിച്ചിരിക്കില്ലാരുന്നു.... ഇങ്ങനെ സെന്റി അടിക്കാൻ കഴിയോ ആൾക്ക്.... അസ്സൽ ഫ്രോഡാ നീ.... എല്ലാരേം പറഞ്ഞു പറ്റിച്ചു സ്വന്തം കാര്യം മാത്രം നോക്കുന്ന സാഡിസ്റ്റ്... 
ഞാൻ പറഞ്ഞത് സത്യം തന്നെ ആണ്.. പിന്നെ താൻ കാരണം ആണ് എനിക്ക് വെട്ടേറ്റതും ആ അവസ്ഥയിൽ എത്തിയത് അത് മാത്രം അല്ലേ പറയാതിരുന്നുള്ളു.... പിന്നെ ഞാൻ ഫ്രോഡ് ആണെങ്കിൽ താനും ഫ്രോഡ് അല്ലെ.... ഞാൻ രുദ്രിന്റെ പെണ്ണാ അറിഞ്ഞിട്ടും എന്നേ ചതിക്കരുന്നല്ലേ.. എന്നിൽ നിന്നും മറച്ചു വെച്ചില്ലേ എല്ലാം.... ചതിയൻ ..
അവൻ അവളുടെ അടുത്ത് വന്നിരുന്നു..
അതിൽ ഞാൻ മാത്രം എങ്ങനെ തെറ്റുകാരൻ ആകുന്നെ ഒന്ന് പറയ്.. നിന്നെ പരിചയപെടുമ്പോൾ നമ്മൾ നല്ല ഫ്രണ്ട്സ് ആയി എല്ലാം തുറന്നു പറയുമ്പോൾ എങ്കിലും ഒരിക്കൽ എങ്കിലും നീ ലച്ചുന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ആ നിമിഷം നീ ദേവരാഗത്തിൽ എത്തുമായിരുന്നു... രുദ്രിന്റെ സ്വന്തം ആകുമായിരുന്നു... പക്ഷെ പറഞ്ഞില്ല... എനിക്ക് ഞ്ജനദൃഷ്ടി ഇല്ലാരുന്നു നീ രുദ്രിന്റെ പെണ്ണാണെന്ന് കണ്ടു പിടിക്കാൻ.... നമ്മൾ പരിചയപെട്ടിട്ട് രണ്ടുമൂന്ന് മാസം കഴിഞ്ഞാണ് ഓപ്പറേഷൻ കഴിഞ്ഞത്....ഓർമ്മയുണ്ടോ ഓപ്പറേഷൻ കഴിഞ്ഞ ടൈം ഒരിക്കൽ നിന്റെ ഡ്രസ്സ്‌ ഞാൻ ചെയ്ഞ്ചു തരണം പറഞ്ഞു വാശി പിടിച്ചത്... അന്നാ ഞാൻ ടാറ്റുവും കയ്യിൽ കെട്ടിയ മാലയും കണ്ടത്. അപ്പോഴത്തെ എന്റെ അവസ്ഥ..... അത് നിനക്ക് പറഞ്ഞ മനസ്സിലാകില്ല... എന്റെ രുദ്രിന്റെ പെണ്ണ് അതും നീ.... എന്റെ ഹൃദയം നിലച്ച പോലെ തോന്നിയെ....
ബോധം കെട്ട് വീണില്ലെന്നേ ഉള്ളു...
എന്നിട്ട് എന്താ പിന്നെ പറയാഞ്ഞേ....
അപ്പോഴേക്കും നീ എനിക്ക് ആരാണെന്നു എനിക്ക് തന്നെ അറിയില്ലാരുന്നു... എന്നിൽ ലഹരിപോലെ നീ പടർന്നു കയറിയിരുന്നു.... നിന്നെ വിട്ടുകൊടുക്കാൻ തോന്നിയില്ല.... എന്റെ ആനി ആകുന്നതിനു മുൻപ് ആണെകിൽ ഞാൻ സന്തോഷത്തോടെ വിട്ടു കൊടുത്തേനെ...
പിന്നെ നിന്റെ കാര്യത്തിൽ ഞാൻ സ്വർത്ഥൻ ആയിരുന്നു... എന്റെ ലോകം നീ മാത്രം ആയിരുന്നു.... ആർക്കും വിട്ടുകൊടുക്കാൻ തോന്നിയില്ല... രുദ്ര് അവകാശം പറഞ്ഞു വന്നാലൊന്ന് ഉള്ള പേടിയാരുന്നു. അഗ്നിവർഷിന്റെ കാര്യം അർഷി അറിയോന്ന് ഉള്ള പേടി മറുവശത്ത് ... അവന്റെ കണ്ണിൽ നനവ് പടർന്നത് അവൾ കണ്ടു...
അവൾ അവന്റെ കയ്യെടുത്തു കയ്യിൽ വെച്ചു... ഞാൻ കുറ്റപ്പെടുത്തിയത് അല്ല... എന്റെൽ തെറ്റ് ഉണ്ടായിരുന്നു..സോറി.
ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ ആ സമയം നീ രുദ്രിനെ കണ്ടാൽ എന്നേ വിട്ടു പോകുമായിരുന്നോ..
തോന്നുന്നുണ്ടോ ഞാൻ പോകുമെന്ന്.... എനിക്ക് എന്റെ ലോകം അംജുക്ക മാത്രം ആയിരുന്നു... രുദ്ര് മുന്നിൽ വന്നു നിന്ന പോലും ഞാൻ പോകുമായിരുന്നില്ല... എന്തിന് ലച്ചു വന്നുവിളിച്ചാൽ പോലും പോകില്ലാരുന്നു...
പിന്നെ ഞാൻ ചെയ്തത് എങ്ങനെ ചതിയും തെറ്റും ആകും...
അതിന്ന് അവളെല് ഉത്തരം ഇല്ലായിരുന്നു....
മൗനം പടർന്നു കയറിയതും അവൾ വിഷയം മാറ്റി... 
ഞാൻ എപ്പോഴാടോ അച്ഛനെ തൊട്ട് സത്യം ഇട്ടത് അതെനിക്ക് ഓർമയില്ലല്ലോ... 
സത്യം ഇട്ടാലല്ലേ ഓർമ ഉണ്ടാവു... ആ ഡയലോഗ് ഒക്കെ സത്യം ഉള്ളു... അതും കള്ളും കുടിച്ചു ബോധം ഇല്ലാത്തപ്പോ അടിച്ച ഡയലോഗ്.... അവൻ പരിഹാസത്തോടെ പറഞ്ഞു..
അവൾ മിണ്ടാതെ നിന്നു..
 കുറച്ചു നാൾ വളരെ കുറച്ചു ദിവസം മാത്രം അത്രയേ ഇവിടെ ഉണ്ടാകു നീ... പിന്നെ പഴയത് പോലെ ഞാനും നീയും മാത്രം ഉള്ള ഒരു ലോകം.... അത് മാത്രം നടക്കു.... മനസ്സിൽ വേറെന്ത് ചിന്ത ഉണ്ടെങ്കിൽ അത് മറന്നേക്ക്...
എന്നേ രുദ്രിനെ ഏൽപ്പിച്ചു ഹീറോ ആകുന്നു കരുതി....  നിങ്ങൾ ഇത്രയും ദുഷ്ടൻ ആയെന്ന് ഞാൻ അറിഞ്ഞില്ല.... എന്നേ നുള്ളി പോലും വേദനിപ്പിച്ചിട്ടില്ല എന്നിട്ട് പോത്തിനെ തല്ലുന്ന പോലെ തല്ലിയെ.. എന്റെ മേലൊക്കെ വേദനിക്കുന്നു...അവൾ കണ്ണുനീർ തുടച്ചോണ്ട് പറഞ്ഞു... 
ഞാൻ ഹീറോ അല്ല വില്ലൻ ആണ്.... വില്ലൻ റോള ഇഷ്ടവും...  നിന്നെ രുദ്രിന് വിട്ടു കൊടുക്കുന്നത് ഈ ജന്മത്തിൽ സ്വപ്നം കാണണ്ട....പിന്നെ വേദനിപ്പിച്ചത് നീ അനുഭവിക്കാൻ പോകുന്നെ ഉള്ളു.... 
എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം...
മിസ്റ്റർ അംജദ് അമർ ഒരു കാര്യം മറന്നു പോകുന്നു.... ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തിൽ കെട്ടാൻ നോക്കരുത്... ഇത് ആനിയാണ് മറക്കരുത്.... 
രണ്ടു വള്ളത്തിൽ കാൽ കുത്തരുത് മൂക്കും കുത്തി വെള്ളത്തിൽ വീഴും.അതെ എനിക്ക് തിരിച്ചു പറയാൻ ഉള്ളു... ഒന്നുകിൽ രുദ്ര് അല്ലെങ്കിൽ ഞാൻ.... എന്നൊരു ഓപ്ഷൻ നിനക്ക് ഇല്ല.... ഞാൻ മാത്രം മതി... ഞാൻ മാത്രം.... 
ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്തത് നിങ്ങളെ ആനി ആയിട്ട് അല്ല... ശിവാനിരുദ്രദേവ് ആയിട്ടാ.... എനിക്കിപ്പോ നിങ്ങൾ ഒരു സഹോദരനെ പോലെ മാത്രം ആണ്... സഹോദരനെ പോലെ മാത്രം... രുദ്രിന്റെ ഫ്രണ്ട് അർഷിയുടെ ബ്രദർ അത്രയേ ഉള്ളു നമ്മൾ തമ്മിലുള്ള ബന്ധം.... 
അവൻ പെട്ടന്ന അവളുടെ കവിളിൽ കുത്തിപിടിച്ചത്...
എന്നേ വേണ്ടെങ്കിൽ പിന്നെന്തിനാടി പുല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തെ....
എനിക്ക്.... എനിക്ക്..... ഒന്ന് കാണണം... ആയിരുന്നു..... അംജുക്കനേയും പിന്നെ.... ബാക്കി പറയാൻ ആവതെ അവൾ വേദനയോടെ അവന്നെ നോക്കി...
അവന്റെ മുഖത്ത് പുച്ഛം കലർന്ന ചിരി അവൾ കണ്ടു.... 
ഞാൻ അന്വേഷിച്ചപ്പോ അവർ ആ നാടും വീടും ഉപേക്ഷിച്ചു അറിഞ്ഞു....അവൾ ഇടർച്ചയോടെ പറഞ്ഞു തലതാഴ്ത്തി... 
ആണോ ഞാൻ അറിഞ്ഞില്ല അതൊന്നും. അവൻ കാര്യം മനസ്സിലായിട്ടും പരിഹാസത്തോടെ പറഞ്ഞു...
എനിക്ക് ഒരു പ്രാവശ്യം കണ്ട മതി... ഒറ്റ പ്രാവശ്യം.... ഒരു സോറി പറയാൻ.... അംജുക്കക്ക് മാത്രമെ എന്നേ സഹായിക്കാൻ പറ്റു....
ഓഹ്... ചെയ്തു പോയ തെറ്റുകൾ തിരുത്താൻ ഉള്ള വരവ് ആണല്ലേ...
എന്ന കേട്ടോ ഒന്നും നടക്കാൻ പോകുന്നില്ല
നടത്തിക്കില്ല ഞാൻ....ആരേം കാണുന്നു ഇല്ല....  കാണിക്കേ ഇല്ല....ആ ഫ്ലാറ്റിൽ കഴിഞ്ഞത് പോലെ നമ്മുടേതായ നമ്മൾ മാത്രം ഉള്ള ഒരു ലോകം....നിനക്ക് ഞാനും എനിക്ക് നീയും.. അത് മതി ഇനി...ഇനി നിന്നെ വിട്ടു കൊടുക്കുമെന്നോ എന്നേ വിട്ടു പോകാമെന്നോ നീ കരുതണ്ട.
അഗ്നിവർഷ് എന്നൊരു പേടി സ്വപ്നവും എനിക്ക് ഇല്ല.... എന്തും നേരിടാൻ തയ്യാറായ ഞാൻ നില്കുന്നെ...
അപ്പൊ സനയെ വേണ്ടേ.... അസ്ഥിക്ക് പിടിച്ച പ്രണയം പോയോ... എന്തെ ഈ നെഞ്ചിൽ അവൾ ഇല്ലേ.... 
അവളുടെ മുടിയിൽ പിടിച്ചു അവന്റെ മുഖത്തോട് അടുപ്പിച്ചു.... വേദന കൊണ്ട് അവളുടെ മുഖം ചുളുങ്ങി....
ഈ നെഞ്ചിൽ നിന്നോളം ഇല്ലെങ്കിലും അവൾക്ക് ഒരു സ്ഥാനം ഉണ്ട്... പ്രണയിച്ചു പൊയ് അവളെ.... പക്ഷെ നെഞ്ചോട് ചേർത്ത് കിടത്തിയത് നിന്നെ മാത്രമ.... നിന്നെക്കാൾ വലുതല്ല എനിക്ക് ആരും.... രണ്ടു വർഷം നെഞ്ചിലെ കനൽ ആയിരുന്നു അഗ്നിവർഷ് കൂടെ നീയും..... നീറി നീറി കഴിയാരുന്നു ഞാൻ.... വെറുക്കാൻ ശ്രമിച്ചു ഒരുപാട്.... സനയിൽ എന്റെ ലോകം തന്നെ കണ്ടു നോക്കി.... അവളിലൂടെ നിന്റെ ഓർമ്മകൾ പോലും ഇല്ലാതാക്കാൻ നോക്കി.... പക്ഷെ അവളെ മനസ്സറിഞ്ഞു ഒന്ന് തൊടാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല... മനസ്സിൽ വല്ലാത്ത ഭാരം.... തെറ്റ് പറ്റിയോ എന്നൊരു പേടി..
പക്ഷെ നീന്നെ കണ്ട നിമിഷം എന്റെ മനസ്സ് വർഷങ്ങൾക്ക് ശേഷം ശാന്തമായത്... ഇനിയൊരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല... അതെന്തിന്റെ പേരിൽ ആയാലും...
രുദ്രിനോട് അർഷിയോടുള്ള ദേഷ്യം പകയും കൊണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നത്.... പിന്നെ സനയോട് തോന്നുന്നത് നൈഷ്‌വിനോട് തോന്നുന്ന കുറ്റബോധം ആണ്...  ഒന്നുമില്ലെങ്കിലും നിങ്ങൾ ഒരു ഭർത്താവ് ആയിരുന്നു... അല്ലെന്ന് പറയാൻ പറ്റോ അംജുക്ക... 
എനിക്ക് സനയേം വേണ്ട നൈശുവിനെയും വേണ്ട... എനിക്ക് നിന്നെ മതി.... നിന്നിൽ തുടങ്ങി നിന്നിൽ അവസാനിച്ച മതി എന്റെ ലോകം..മുഷ്ടി ചുരുട്ടി പിടിച്ചു അരിശത്തോടെ അവളെ നേർക്ക് കയ്യൊങ്ങി പിന്നെ കൈ താഴ്ത്തി  ഇറങ്ങിപ്പോയി...
എന്നേ ഈ കുരിശിൽ നിന്നും രക്ഷിക്കാൻ ആ പിശാചിനെ ആവു... എവിടെയാ ഉള്ളെ..... മറഞ്ഞിരിക്കാതെ ഒന്ന് വന്നോടെ.... കാൽക്കൽ വീണു മാപ്പ് പറഞ്ഞോളാം ചെയ്ത തെറ്റിനെല്ലാം...
ഒന്ന് മുന്നിൽ വാ.... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി....
കുറെ കരഞ്ഞതും കുറച്ചു ആശ്വാസം തോന്നി... അവൾ മുഖം തുടച്ചു...
ഞാൻ ആനി ആണെങ്കിൽ എല്ലാം നടത്തിച്ചിട്ടേ പോകു .... കണ്ടു പിടിക്കും ഞാൻ.... എവിടെ ആണെങ്കിലും തേടിപിടിച്ചു കണ്ടു പിടിക്കും.... സത്യം തെളിയിച്ചിരിക്കും.... നിങ്ങളെ ബ്ലഡ്‌ കൂടി അല്ലേ ശരീരത്തിൽ ഓടുന്നെ അതെ വീറും വാശിയും എനിക്കും കാണും അംജദ്അമർ .... കാണിച്ചു തരാം  എന്നേ ചതിച്ച എല്ലാർക്കും.... അവൾ ബെഡിൽ ദേഷ്യത്തോടെ അടിച്ചു കൊണ്ട് പറഞ്ഞു .....
                      🔥🔥🔥
അവിടെ പ്രോബ്ലം ഉണ്ടായാലോ പേടിച്ചു നീനുവിനെ അങ്ങോട്ട് കൂട്ടിയിരുന്നില്ല... കൃഷ് നീനുവും ദേവരാഗത്തിൽ ആയിരുന്നു... ആദി അവനോട് കാര്യം ഒക്കെ ചുരുക്കി പറഞ്ഞു അവനെയും കൂട്ടി ഐഷ മെൻഷനിലേക്ക് വന്നു...
യാസി രണ്ടു ബാഗ് എടുത്തു അങ്ങോട്ട് വന്നു ഒരു സെർവന്റിനെ വിളിച്ചു അത് ശിവക്ക് കൊടുക്കുവാൻ പറഞ്ഞു...
അവളെ ഡ്രസ്സ്‌ കാര്യം എല്ലാം ഞാൻ കൊണ്ട് വന്നിട്ടുണ്ട് ആദി പറഞ്ഞു...
അംജുവിന്റെ അല്ലാതെ വേറൊരു സഹായം ആരെയും വേണ്ട... അവൻ സമ്മതിക്കില്ല.... ഇത് അവളെ തന്നെയാ അവൾക്ക് കൊടുത്തേക്ക് പറഞ്ഞു ബാഗ് അവനെ ഏല്പിച്ചു....
അവന്ന് ദേഷ്യം വന്നിരുന്നു.... ഞങ്ങളെ ശിവയ... ഇപ്പൊ ഞങ്ങൾക്ക് മിണ്ടിക്കൂട ഞങ്ങൾക്ക് കണ്ടു കൂടാ.... ഇവന്നാ ആദ്യം കൊടുക്കണ്ടേ.... നിനക്ക് തടഞ്ഞുടാരുന്നോ.... ആദി ദേഷ്യത്തോടെ രുദ്രിനോട് പറഞ്ഞു....
അവൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു.... 
അർഷി ആ സമയം സെർവെൻറ്ന്റെ കയ്യിൽ ഉള്ള ബാഗ് തുറന്നു നോക്കുക ആയിരുന്നു
സീരിയസ് ആയിട്ട് കാര്യം പറയുമ്പോ നീയത്തിൽ എന്ത് കുന്ത തപ്പുന്നെ (ആദി )
ഈ ബാഗ് നോക്ക് കുറച്ചു പഴയത അപ്പോൾ അവളെ പഴയ സാധനം ആയിരിക്കും. ഇങ്ങനെ സൂക്ഷിച്ചു വെക്കാൻ മാത്രം ഇതിലെന്ത് നിധിയാ ഉള്ളെന്ന് നോക്കിയതാ..ഒരു ലാപ് മാത്രം കാര്യം ആയി കിട്ടി അവന്ന്.
ലോക്ക് ആണ്..പാസ്വേഡ് കുറെ അടിച്ചു ഫെയിൽ ആയി.. രുദ്ര് എഴുന്നേറ്റു വന്നു അംജദ് എന്ന് അടിച്ചതും അത് ഓപ്പൺ ആയി.
അവൾക്ക് അവനെ കഴിച്ചേ മറ്റെന്തും ഉള്ളു... വേദനിയിൽ കുതിർന്ന ചിരിയോടെ പറഞ്ഞു.. അവന്റെ കണ്ണ് നിറഞ്ഞിരുന്നു അപ്പോൾ..
ഡിസ്പ്ലേ പിക് കണ്ടതും അത്ഭുതത്തോടെ പരസ്പരം നോക്കി.. അവരുടെ കണ്ണുകൾ മിഴിഞ്ഞു.... വെളുത്തു തുടുത്തു അതി സുന്ദരി ആയി ശിവ... അവളുടെ സൗന്ദര്യത്തിൽ എല്ലാവരും വായും തുറന്നു നോക്കിപ്പോയി.... ഇപ്പോഴുള്ള ശിവ ആ ഫോട്ടോയിലുള്ളതിന്റെ രൂപം മാത്രം ഉള്ളു.
പച്ചകളർ ബ്ലൗസ് കസവുസെറ്റിസരി ഉടുത്തു മുല്ലപ്പൂവ് ചൂടി നിൽക്കുന്ന ഫോട്ടോ ആണ്.... കസവിന്റെ മുണ്ടും അവളെ അതെ കളർ ഷർട്ടുംഇട്ടു അംജദ്.
സ്റ്റൈലിൽ രണ്ടു ഭാഗത്തേക്ക് ചെരിഞ്ഞു ചുമൽ ചാരി ചെറുപുഞ്ചിരിയോടെ നിൽക്കുന്ന ഫോട്ടോ ആണ്.. നിറഞ്ഞ പുഞ്ചിരി ആണ് രണ്ടു പേരുടെ ചുണ്ടികളിലും... ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ സന്തോഷം....
അർഷി അതിലെ ഫോൾഡറിലൂടെ കണ്ണോടിച്ചു.... മൈൻ എന്നൊരു ഫോൾഡർ ഓപ്പൺ ആക്കി... ശിവയുടെയും അംജുവിന്റെയും ഒരു പാട് പിക്സ് ആയിരുന്നു... അതിലെ തടിച്ചു ഉരുണ്ടു ബൊമ്മയെ പോലുള്ള ശിവയുടെ ഫോട്ടോസ് കണ്ടു.... ശ്വാസം നിലച്ച പോലെ രുദ്ര് വീണ്ടും വീണ്ടും അത് തന്നെ നോക്കി.... ശിവ തന്നെയാണ് അതെന്ന് ഉറപ്പിച്ചതും അവന്റെ ഉള്ളം മഞ്ഞുവീണത് പോലെ ശാന്തം ആയി... മറ്റൊരു പെണ്ണിനെ ഞാൻ തൊട്ടു എന്നുള്ളതിന്റെ കുറ്റബോധം അവനിൽ നിന്നും ഒഴിഞ്ഞു പോയി.... തന്റെ പെണ്ണിനെ തന്നെ കെട്ടിപിടിച്ചത്... അവളുടെ നെഞ്ചോരം തന്നെ മുഖം ചേർത്തത്.....അവളെ തന്നെ ഞാൻ ആഗ്രഹിച്ചത്... മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ അവൻ കൂടുതൽ ശക്തിയോടെ ഹൃദയത്തിൽ തന്നെ പ്രതിഷ്ടിച്ചു....
അതിൽ കുറച്ചു വീഡിയോസ് ഉണ്ട്..... ഓപ്പൺ ആയതും ഒരു പകപ്പോടെ അർഷിയുടെ നോട്ടം രുദ്രിൽ എത്തി.... അവൻ പെട്ടന്ന് തന്നെ ക്ലോസ് ചെയ്തെങ്കിലും രുദ്ര് ലാപ് പിടിച്ചു വാങ്ങി വീണ്ടും ഓപ്പൺ ആക്കി... അവർ അതിലൂടെ അറിയുകയാരുന്നു അംജദ് ആനിയും തമ്മിലുള്ള ബന്ധം... അവരുടേത് മാത്രം ആയ ലോകം... 
                                      ..... തുടരും
                               ...... തുടരും



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
ShivaRudragni PART 78

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


• Recommend Posts...
_______________________

Post a Comment

Please Don't Spam here..