ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 78🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART -- 78🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
നൈറ്റ് ഡ്രസ്സ് ഇട്ടു കവിളിൽ കൈ വെച്ചു ചെരിഞ്ഞു കിടക്കുന്ന ശിവ...
ഒരു കപ് ടീ എടുത്തു വന്നു അവളെ നോക്കി അടുത്ത് സ്റ്റാൻഡിൽ വെച്ചു അവളെ അടുത്ത് ഇരുന്നു...
ആനി.... അവളുടെ തലയിലൂടെ തലോടി വിളിച്ചു...
അവൾ ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ കൈ വലിച്ചെടുത്തു കവിളിൽ ചേർത്ത് കിടന്നു....
ആനി.... ടൈം ആയി...
കുറച്ചു കൂടെ ഉറങ്ങട്ടെ... പ്ലീസ്.... കണ്ണ്തുറക്കാതെ കൊഞ്ചിക്കൊണ്ട് പറഞ്ഞു അവന്റെ മടിയിൽ തലവെച്ചു കിടന്നു...
എപ്പോ നോക്കിയാലും കോളേജിൽ എത്താൻ ലേറ്റ് ആണ്... എഴുനേറ്റെ....
മതി ഉറങ്ങിയത്....അത് പറഞ്ഞു അവളെ പിടിച്ചു കുലുക്കിയതും തലയും ചൊറിഞ്ഞു എഴുന്നേറ്റു അവന്റെ കൈക്കുള്ളിലൂടെകയ്യിട്ട് ചുമലിൽ ചാരി ഇരുന്നു...
ഇന്നും ലേറ്റ് ആകുമേ ഞാൻ വരില്ല കോളേജിലേക്ക് കൊണ്ട് വിടാൻ ...
അവൾ എടുക്കുവാൻ എന്നോണം കൈ രണ്ടും നീട്ടി.... പിന്നെ അംജുന്റെ പിറകിലേക്ക് നോക്കി.... വീഡിയോ ഓഫ് ചെയ്യ് പട്ടീ... പറഞ്ഞു തലയിണ എടുത്തു എറിയുന്നേ കണ്ടു... അംജുവും തിരിഞ്ഞു നോക്കി മുഖം കൂർപ്പിച്ചു നോക്കി അവളെ രണ്ടു കവിളിൽ കിസ്സ് കൊടുത്തു ... ഇതിന്റെ ഒരു കുറവ് നിന്റെ വീഡിയോയിൽ വേണ്ട പറഞ്ഞു പുച്ഛത്തോടെ നോക്കി...
പിന്നെ അവളെ കയ്യിൽ കോരി എടുത്തു ബാത്റൂമിലേക്ക് നടന്നു.... പിന്നെ അവൻ എന്തോ എടുത്തു എറിഞ്ഞു കലിപ്പോടെ വരുന്നതും വീഡിയോ ബ്ലറർ ആയി തീർന്നു....
രണ്ടാമത്തെ വീഡിയോ കണ്ടു എല്ലാരേം കണ്ണ് തള്ളിയിരുന്നു.... പുഷപ്പ് എടുത്തു കൊണ്ടിരിക്കുന്ന അംജുക്കന്റെ പുറത്തു ചമ്രം പടിഞ്ഞുഇരുന്നു കോഫി കുടിക്കുന്നു
മറു കയ്യിൽ ഫോണും നോക്കുന്നുണ്ട്....
ഓഫീസിൽ പോവ്വാൻ ഒരുങ്ങുന്ന അംജു.... അതിനിടയിൽ ശിവയും യൂണിഫോം ചെയ്ഞ്ചെയ്തു മിററിന്ന് മുന്നിൽ തല്ല് കൂടി ഒരുങ്ങുന്നത്... അവൻ ഫയൽ നോക്കി ഇരിക്കുമ്പോൾ വായിൽ ഫുഡ് വെച്ചു കൊടുക്കുന്നത്... അവന്റെ കവിളിൽ കിസ്സ് കൊടുത്തു റ്റാറ്റ പറയുന്നത്.... പരസ്പരം തല്ല് കൂടുന്നത്.. ഫുഡ് കൊടുക്കുന്നത് അവളെ കെട്ടിപിടിച്ചു കിടക്കുന്നത്... തുടങ്ങി ഓരോ കാര്യം വീഡിയോ എടുത്തിട്ടുണ്ട്.... അതൊക്കെയും അവർ അറിയാതെ എടുത്തിട്ടുള്ളത് അത് പല വീഡിയോയിലും അവർക്ക് മനസ്സിലായി...
ഓഫീസിൽ പോലും അവന്റെ കൂടെ അവൾ ഉണ്ടായിരുന്നു... അവൻ ഫയൽ നോക്കുന്നുണ്ടാവും അവൾ മടിയിൽ തലവെച്ചു ഫോൺ നോക്കുന്നുണ്ടാവും അല്ലെങ്കിൽ ഉറക്കം... പലപ്പോഴും തിരിച്ചു അത് പോലെ കാണാം.... അവളെ അടുത്ത് ആയിരിക്കും അവൻ...ഒരു നിമിഷം പോലും അവർ പിരിഞ്ഞിരുന്നിട്ടില്ലെന്ന് തോന്നി അവർക്ക്
അർഷി വീണ്ടും ലാപ് ഓഫ് ആക്കാൻ നോക്കിയതും രുദ്ര് മുഖം കൂർപ്പിച്ചു നോക്കി.... ലാപ് എടുക്കാൻ നോക്കിയ നിമിഷത്തെ സ്വയം പഴിച്ചു കൊണ്ട് അവനും വീഡിയോ ഓപ്പൺ ആക്കുന്നെ നോക്കി....
രണ്ടു പേരും ഒന്നിച്ചുള്ള ഒരുപാട് റീൽസ് ആണ് കൂടുതൽ ഉണ്ടാരുന്നത്.... ഒരു വീഡിയോ കാണും തോറും അവരുടെ കിളികൾ ഒക്കെ പറന്നു പോകുന്നുണ്ടായിരുന്നു... ഒരു വീഡിയോയിൽ അവർ ഒന്നിച്ചു ക്ലാപ്പ് ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു അതിൽ ഓരോ ക്ലാപ്പിന് പിറകിലും ഓരോ രാജ്യം ആയിരുന്നു..... പത്തോളം രാജ്യങ്ങൾ.... അതും രണ്ടു പേരും ഒരുപോലെ ഡ്രസ്സ് ഇട്ട്.... അവർ അത്ഭുതത്തോടെ അത് തന്നെ നോക്കി നിന്നു.... അവൾ കാണാത്ത സ്ഥലം ഒന്നും ഇല്ലെന്ന് തോന്നി അവർക്ക്...
എപ്പോഴും ബിസിനസ് സ്യുട്ട് എക്സിക്യുറ്റിവ് ലുക്കിലും കാണുന്ന ഗൗരവമർന്ന ലുക്കിൽ ഉള്ള അംജദ്നെ അതിൽ ഒന്നിലും കണ്ടില്ല... പകരം മോഡേൺ ആയ ഒരു കോളേജ് പയ്യൻ...
ശിവയും അത് പോലെ തന്നെ....
ശിവയും അംജുക്കയും ഒന്നിച്ചുള്ള ഡാൻസ്.... പബ്ലിക് ആയിട്ട് പോലും ഡാൻസ് കളിക്കുന്നത്.... അവരുടേത് മാത്രം ആയ ഒരു ലോകം.... കൊച്ചു കൊച്ചു വഴക്കുകൾ... പൊട്ടിച്ചിരികൾ...
തമാശകൾ... കൂടുതൽ ആയും അവളുടെ ചുണ്ടിൽ നിന്നും നിലക്കാത്ത സോങ്... എന്ത് ചെയ്യുമ്പോഴും ചുണ്ടിൽ എന്തെങ്കിലും പാട്ട് മൂളുന്നുണ്ടാവും.... ഇത്രയും കെയർ ചെയ്യുന്ന പ്രോട്ടേക്ട് ചെയ്യുന്ന പരസ്പരം സ്നേഹിക്കുന്ന ഒരാളും ഉണ്ടാവില്ലെന്ന് തോന്നി അവർക്ക്
അസൂയ ആയിരുന്നു തോന്നിയത് കാണുമ്പോൾ.... രുദ്രിനെ തന്നെ മറന്നു പോയിരുന്നു അവർ.... ലാസ്റ്റ് ഒരു വീഡിയോ കൂടി ഉണ്ടായിരുന്നു ആ ഫോൾഡറിൽ....
രുദ്ര് വിറക്കുന്ന കയ്യോടെയാ ഓരോന്നും ഓപ്പൺ ആക്കിയത്... ഓരോ ഫോട്ടോസ് വീഡിയോ കാണുമ്പോഴും നെഞ്ചിൽ കൊളുത്തിപറിക്കുന്ന വേദന തോന്നിയെങ്കിലും അവളുടെ മുഖത്തെ സന്തോഷം.... ക്യൂട്ട്നെസ്... തിളക്കം... അവർ തമ്മിലുള്ള അടുപ്പം ഇതൊക്കെ കൂടുതൽ കാണാൻ ആയിരുന്നു തോന്നിച്ചേ....
രാത്രി ഒരു പാലത്തിന്റെ സൈഡിൽ ഉള്ള കമ്പിയിൽ കയറി നിന്നു ബിയർ കുടിക്കുന്ന ശിവ.... പാന്റും ഒരു ഷർട്ട് ആയിരുന്നു ശിവയുടെ വേഷം...
ഇപ്പൊ വീഴും എന്ന രീതിയിൽ അവളെ പിടിക്കാൻ ആയി നിൽക്കുന്ന അംജുവും..
യൂ നോ... ഞാൻ ഇന്ന് എത്ര സന്തോഷത്തിൽ ആണെന്ന് അറിയോ....
ഒന്നര വർഷം.... ഒന്നര വർഷം ആയുള്ള എന്റെ കാത്തിരിപ്പ് ആണ് അവസാനിച്ചത്.
അറ്റ് ലാസ്റ്റ് ഞാൻ എന്റെ പ്രണയം കണ്ടെത്തി... മഴ കാത്തു നിൽക്കുന്ന വേഴാമ്പൽനെ പോലെ കാത്തിരിക്കുകയാരുന്നു ഞാനും ഈ ദിവസത്തിന്ന് വേണ്ടി... എനിക്ക് എന്റെ ഹൃദയം ഒക്കെ പൊട്ടിപോവുന്ന പോലെ ആവുകയാ.... ഐ ലവ് യൂ.... അവൾ ചുറ്റും വട്ടം കറങ്ങി ഉച്ചത്തിൽ പറഞ്ഞു....
വീഴാൻ നോക്കുന്നവളെ പിടിച്ചു താഴെ ഇറക്കി അവൻ.... ബിയർ ബോട്ടിൽ വാങ്ങി വലിച്ചു എറിഞ്ഞു....
തനിക്ക് എന്നേ അല്ലേ ഏറ്റവും ഇഷ്ടം...
എന്നേക്കാൾ കൂടുതൽ ആരെയും സ്നേഹിക്കില്ലല്ലോ.... അവന്റെ മുഖം കയ്യിൽ എടുത്തു കവിളിൽ ചുണ്ടുകൾ ചേർത്തു....
അവൻ തലയാട്ടി...
എന്നോട് പറഞ്ഞില്ലേ എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന്... എന്റെ സന്തോഷത്തിൽ കൂടുതൽ ആയി ഒന്നും വേണ്ടെന്ന്.... ഞാൻ ചോദിക്കുന്ന എന്തും തരുമെന്ന്.... ഇപ്പൊ ചോദിക്കുവാ ഞാൻ..
തരാൻ പറ്റുവോ....
പറ്റും.... നീ ചോദിക്കുന്ന എന്തും ഞാൻ തരും.... എന്ത് കാര്യം ആണെങ്കിലും നടത്തിതരും....
അവൾ ഷർട്ട്ന്റെ ബട്ടൺ അഴിച്ചു ഷർട്ട് താഴ്ത്തി കയ്യിൽ കെട്ടിയിരിക്കുന്ന താലി അഴിച്ചെടുത്തു.... അവന്റെ നേരെ നീട്ടി....
ഇതിന്ന് അവകാശി ആയി മറ്റൊരാൾ വരരുത്.... എന്നും എന്റെ നെഞ്ചിൽ ഈ താലി വേണം.... ഈ താലിക്ക് മറ്റൊരു അവകാശി വന്നാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവരുത്.... എന്റെ പ്രണയം നഷ്ടപെടുന്ന ആ നിമിഷം എന്നേ ഒന്ന് കൊന്ന് തന്ന മതി.... പറ്റുവോ.... വാക്ക് തരോ എനിക്ക്....എന്റെ പ്രണയം എന്നും എനിക്ക് സ്വന്തം ആണെന്ന്....
എന്റെ ജീവനെക്കാളും സ്നേഹിച്ചു പോയി അതോണ്ടാ.... മനസ്സ് കൊണ്ട് ഒരാളെ സ്നേഹിച്ചു ശരീരം ഒരാൾക്ക് കൊടുക്കാൻ എനിക്ക് വയ്യ... എന്റെ ശരീരത്തിനും മനസ്സിനും അവകാശി ഒരാൾ മതി... എനിക്ക് ആഗ്രഹിക്കാനോ ഒന്ന് നോക്കാനോ പോലും അവകാശം ഇല്ലാത്ത ഒരാളെ സ്നേഹിക്കുന്നെ അറിയാം.... ചിലപ്പോൾ ആരും അംഗീകരിക്കില്ല ഈ റിലേഷൻ അങ്ങനെ വന്ന എന്നേ കൈ വിടൊന്ന് അറിയില്ല... സ്വന്തം നില മറന്നു തന്നെ പ്രണയിക്കുന്നെ
അതോണ്ട് പറയുന്നേ എന്റെ പ്രണയം എനിക്ക് നഷ്ടം ആയ എനിക്ക് പിന്നെ ജീവിക്കണ്ടന്ന്.... എനിക്ക്...എന്റെ ജീവനാ എന്റെ പ്രാണൻ ആണ്... എനിക്ക് പറ്റില്ല മറ്റാർക്കും വിട്ടുകൊടുക്കാൻ... എന്റെയാ... എന്റെ മാത്രം ആണ്.... അങ്ങനെ ആയാ മതി.... എനിക്ക് വാക്ക് തരോ വേറെ ആരും എന്നേ സ്വന്തം ആക്കില്ലെന്ന്... എനിക്ക് ഒരിക്കലും സ്വയം മരിക്കാൻ ആവില്ല.... അതോണ്ടാ.... എന്നേ ആർക്കും വിട്ടു കൊടുക്കരുത്... അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു...
അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു താലി നീട്ടി കരച്ചിലോടെ പറയുന്ന ശിവയെ കണ്ടു അവരുടെ കണ്ണുകളും നിറഞ്ഞു പോയിരുന്നു....
ഈ താലിക്ക് മറ്റൊരു അവകാശി ഉണ്ടാവില്ല... നിന്റെ സ്വന്തം ആയി.... നിന്റെ പ്രാണൻ ആയി എന്നും നിന്റെ പ്രണയവും ഈ താലിയും നിന്നിൽ ഉണ്ടാവും.... അങ്ങനെ അല്ലെങ്കിൽ ഞാൻ ജീവനോടെ ഭൂമിയിൽ ഇല്ലെന്ന് നീ കരുതിക്കോ... ഇപ്പൊ ഈ നിമിഷം നിന്റെ ആഗ്രഹം പൂർത്തീകരിച്ചു തരാൻ ആവതോണ്ട് അല്ല.... എല്ലാരേയും അനുഗ്രഹത്തോടെ ആശിർവാദത്തോടെ തന്നെ എല്ലാവരെയും മുന്നിൽ വെച്ചു എന്റെ കൈകൊണ്ട് തന്നെ ഞാൻ ഈ താലി അഴിച്ചു നിനക്ക് തരും.. അംജു ആ താലി വാങ്ങി അവളുടെ കയ്യിൽ തന്നെ കെട്ടികൊടുത്തു....
രുദ്ര് കണ്ണിൽ നിന്നും ഒലിച്ചു ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ലാപ് അടച്ചു എഴുന്നേറ്റു പോയി.... ആദിയും അർഷിയും അനുവും ഒന്ന് അനങ്ങാൻ പോലും ആവാതെ അങ്ങനെതന്നെ നിന്നു
ആരെ ഭാഗം നില്കണ്ടേ... ആരുടെ പ്രണയം സത്യം ആവണ്ടത്... ശിവയെ ഓർത്ത് സഹതാപവും തോന്നി.... ഇത്രത്തോളം സ്നേഹിച്ചിട്ടും അവർ എങ്ങനെ പിരിഞ്ഞത്...
അർഷി രുദ്രിന്റെ അടുത്തേക്ക് പോയി... ബാൽകണിയിൽ ദൂരേക്ക് നോക്കി നില്കുന്നെ കണ്ടു.....
എനിക്ക് അംജുക്കനെ പോലെ പോയിട്ട് അതിന്റെ പാതി പോലും അവളെ സ്നേഹിക്കാനോ കെയർ ചെയ്യാനോ ആവോ... ഒരിക്കലും ആവില്ല.... അവളിൽ തുടങ്ങി അവളിൽ തന്നെ അവസാനിക്കുന്നതാ അവന്റെ ലോകം എന്ന് ഓരോ ഫോട്ടോയും വീഡിയോയും...
അറിയാതെ എടുത്തിട്ടുള്ളത് അത് കൊണ്ട് തന്നെ ഒന്നും എഡിറ്റ് ചെയ്തതും അല്ല.... എന്തിനാ ആ പാവങ്ങളെ പിരിച്ചത് അല്ലേ.... ഈ ദൈവങ്ങൾ എന്താടാ അവളെ പ്രണയം കാണാഞ്ഞത്.
വെറുതെയല്ല അവൾക്ക് ദൈവത്തിൽ വിശ്വാസം ഇല്ലാത്തത്... എനിക്ക് ഇങ്ങനെ വേദനിക്കുന്നുണ്ടെങ്കിൽ അവൾ എങ്ങനെ ഇത് സഹിക്കുന്നുണ്ടാവാ...
അർഷി ഒന്നും പറയാതെ അവനെ കുറച്ചു സമയം നോക്കിനിന്നു...
നിനക്ക് വിട്ടുകൊടുക്കാൻ പറ്റോ നിന്റെ ശിവയെ...
രുദ്ര് ഞെട്ടലോടെ അവനെ നോക്കി...
അവൻ സ്വയം എന്നോണം ആ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു....
കിച്ചു മാത്രം എല്ലാരേം വേദനയോടെ നോക്കി... ഇത്നേക്കാൾ വേദനിക്കേണ്ടി വരും സത്യം മുഴുവൻ അറിയുമ്പോൾ.. ഒരിക്കലും ആരും ഒന്നും അറിയാൻ ഇടവരാതിരിക്കട്ടെ... അതെ ഞാനും പ്രാർത്ഥിക്കുന്നുള്ളു...
🔥🔥🔥🔥
ആരോ റൂമിലേക്ക് വന്നത് പോലെ തോന്നിയത് കൊണ്ടാണ് ശിവ കണ്ണുതുറന്നത്.... ബെഡിന് അരികിൽ നൈശു നില്കുന്നെ കണ്ടു....
തളർച്ചയും വേദനയും അവൾ മറന്നു ദേഷ്യത്തോടെ എഴുന്നേറ്റു.... ഒറ്റ അടിയാരുന്നു നൈശുവിനെ....
ആനി.... ഞാൻ....
കാണരുത്.... ഒരിക്കലും മുന്നിൽ കാണരുത് കൊല്ലും ഞാൻ.... എനിക്ക് അല്ലെങ്കിലേ ഭ്രാന്ത് പിടിച്ചിരിക്കുവാ... അതിന്റെ കൂടെ എന്റെ നില തെറ്റിക്കരുത്.
ഇറങ്ങിപോടീ.... പറഞ്ഞു അവളെ പിറകിലേക്ക് തള്ളി....
എന്നേ കൊണ്ട് പറ്റിയില്ല.... ഞാനും ഒരു പെണ്ണാ.... വെറുമൊരു പെണ്ണ്.... ധൈര്യം ഉണ്ടായില്ല... പറ്റിപ്പോയി.... നൈശു പൊട്ടികരഞ്ഞോണ്ട് അവളെ നോക്കി....
ഇല്ല നൈഷന.... ഒരിക്കലും ഞാൻ പൊറുക്കില്ല നിന്നോട്... എനിക്ക് ആവില്ല അതിന്ന്.... ഇന്നാ മനുഷ്യന്റെ കണ്ണ് നിറഞ്ഞപ്പോ തോറ്റു പോയെന്ന് മനസ്സിലായപ്പോ ഞാൻ അനുഭവിച്ച വേദന അത് നിനക്ക് പറഞ്ഞ മനസ്സിലാകില്ല....
എനിക്ക് പറ്റില്ല നിന്നോട് ക്ഷമിക്കാൻ....
ഇറങ്ങിപ്പോ.... ഇറങ്ങി പോകാൻ പറഞ്ഞു അവളെ റൂമിൽ നിന്നും പിടിച്ചു പുറത്താക്കി വാതിൽ വലിച്ചു അടച്ചു....
നൈശു കണ്ണ് തുടച്ചു തിരിഞ്ഞതും പിറകിൽ സാലിം ഉണ്ടായിരുന്നു...
സത്യം അറിഞ്ഞിട്ടും അവൾ എന്താ ഇങ്ങനെ....
അവളോളം അംജുനെ സ്നേഹിക്കാൻ ആർക്കും പറ്റില്ലെടാ.... എന്നോട് ഈ കാണിക്കുന്നതൊക്കെ അതോണ്ടാ....
രുദ്ര് പോലും അംജുനോട് ഒന്ന് മോശമായി സംസാരിച്ച ആ നിമിഷം അവൾ ഭർത്താവ് ആണെന്ന് പോലും മറക്കും.... ഇന്ന് തന്നെ അർഷിയും അംജദ് ഉമ്മയൊക്കെ അംജുനോട് ദേഷ്യപ്പെട്ടപ്പോ അവൾ ദേഷ്യം കടിച്ചു പിടിച്ചു നിൽക്കരുന്നു.... അവളുടെ കൈകൾ മുഷ്ടി ചുരുട്ടി പിടിച്ചത് കണ്ടു ഞാൻ നേർച്ചയും കൂട്ടി നിന്നെ.... ഈ ലോകത്ത് അവനെ വേദനിപ്പിക്കാൻ അവൾക്കേ അവൾ അവകാശം കൊടുത്തിട്ട് ഉള്ളൂ.... അങ്ങനെ ഉള്ളപ്പോ എന്നോട് ഇങ്ങനെ പ്രതീക്ഷിക്കണ്ടു...
ഇങ്ങനെ ഭ്രാന്ത് പിടിച്ച ഇഷ്ടം ആണെങ്കിൽ പിന്നെ എന്തിനാ അംജുനെ വിട്ടു പോയെ.... അവൻ അത്ഭുതത്തോടെ ചോദിച്ചു...
അറിയില്ല.... ഒന്ന് എനിക്ക് അറിയാം അതൊരിക്കലും ആരെയും പേടിച്ചോ... മറ്റാർക്കും വേണ്ടിയോ അല്ല.... മരണം മുന്നിൽ വന്നു നിന്ന പോലും അംജുനെ വിട്ടു പോകില്ലെന്ന് തെളിയിച്ചവളാ അവൾ.
അവളെ പ്രണയം അവൾ വേണ്ടെന്ന് വെച്ചാൽ അതിന്ന് ഉത്തരം ഒന്നേ ഉള്ളൂ അംജദ്...അംജുന്ന് വേണ്ടി തന്നെ ആയിരിക്കും അവൾ പോയത്... അത് ഉറപ്പാ
എന്തോ ആകട്ടെ.... എനിക്ക് സനയെ അംജു കെട്ടാതിരുന്ന മതി...
അവളെ കെട്ടിയ നിനക്ക് എന്താ... നൈശു പുരികം ചുളിച്ചു...
ഞാൻ ആണ് മോളെ ശിവയെ ഇങ്ങ് കൊണ്ട് വന്നത്... സത്യം മുഴുവൻ പറഞ്ഞു കൊടുത്തു... അതോണ്ടാ അവൾ വന്നത്.
പടച്ചോനെ.... അവൾ അടി കിട്ടിയ കവിളിൽ കൈ വെച്ചു...
ഇനി മുന്നിൽ പോകണ്ട.... ഇപ്പൊ കിട്ടിയത് ട്രയൽ ആണ്...
നീയും പോകണ്ട.... അംജുനെ കുറ്റം പറഞ്ഞിട്ട് ഉണ്ടാകില്ലേ... അവൾ ചെയ്ത തെറ്റിന് കോളേജിൽ പോയപ്പോ അംജുനെ വഴക്ക് പറഞ്ഞെന്ന് ടീച്ചറെ തല്ലാൻ പോയ മുതല...
നീ പറഞ്ഞത് ഒക്കെ കേട്ട് ലോങ്ങ് ലീവ് എടുത്താലോ ആലോചിക്കുവാ ഞാൻ...
കൂടെ ഞാനും വരാടാ.... എന്നോട് ആയിരിക്കും ഇനി ദേഷ്യം മൊത്തത്തിൽ അവൾ ഒരു ഭയത്തോടെ പറഞ്ഞു നെഞ്ചിൽ കൈ വെച്ചു....
🔥🔥🔥
രാത്രി ഫുഡ് കഴിക്കാൻ ഉമ്മ വിളിച്ചു എല്ലാരും വന്നു... വിശപ്പ് ഇല്ലെങ്കിലും നിർബന്ധം കൊണ്ട് വന്നേ.... ഫുഡ് വിളമ്പുംബോ ആയിരുന്നു അംജദ് വന്നത്
അവൻ ഫുഡ് വിളമ്പുന്ന മൈഡിനെ വിളിച്ചു...
ശിവനി ഫുഡ് കഴിച്ചോ...
വേണ്ടെന്ന് പറഞ്ഞു... വിളിച്ചിട്ട് വന്നില്ല... കൊണ്ട് കൊടുത്തിട്ട് മടക്കി. പേടിയോടെ വിക്കി പറഞ്ഞു...
ശിവാനീ.... അലർച്ച ആയിരുന്നു അത്...
എല്ലാവരും ഞെട്ടിപ്പോയി ആ വിളിയിൽ...
ശിവ ഓടിപ്പാഞ്ഞു ഇറങ്ങിവരുന്നേ കണ്ടു...
അവളുടെ വേദന അവളുടെ മുഖത്ത് കാണരുന്നു....
ഫുഡ് കൊണ്ടോയി കളയാൻ നിന്റെ തന്തയുടെ ക്യാഷ് കൊണ്ട് ഉണ്ടാക്കിത് അല്ല...
എനിക്ക്.... എനിക്ക് വിശപ്പ് ഇല്ലാത്തോണ്ടാ... അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു...
മറ്റുള്ളവരെ ചിലവിൽ ആണെങ്കിലും ഓസിക്ക് കഴിഞ്ഞവൾക്ക് പൈസേടെ വില അറിയുന്നത് എങ്ങനെയാ... അഞ്ചുമിനിറ്റ് സമയം തരും....
നിക്ക്... സത്യം ആയിട്ടും വിശപ്പ് ഇല്ല....
നാല് മിനിറ്റ്.... വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു അവന്റെ ശബ്ദത്തിൽ...
അവൾ വേഗം ടേബിളിൽ വന്നിരുന്നു... ഫുഡ് എടുത്തു ആരെയും നോക്കാതെ തിന്നു...
കരച്ചിൽ ഇടക്ക് ഉയർന്നു കേട്ടു... പലപ്പോഴും തരിപ്പിൽ കേറി... എന്നിട്ടും തിന്നുന്നത് നിർത്തിയില്ല... അവൾ പ്ളേറ്റ് കാലിയാക്കി.... എഴുന്നേറ്റു...
പ്ളേറ്റ് കഴുകിവെച്ചു.... ഫുഡ് കഴിച്ച സ്ഥലം ക്ലീൻ ആക്കി എനിക്ക് റൂമിലേക്ക് വെള്ളം കൊണ്ട് വേഗം വാ....
അവൾ തലയാട്ടി...
ഞാൻ കൊണ്ട് വന്നോളാം... മോള് പോയിക്കോ ഉമ്മ സഹായത്തിന്ന് ആയി എത്തി...
അംജു മുഖം ഉയർത്തി അവളെ നോക്കി.
ഞാൻ ചെയ്തോളാം... എന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട... മെല്ലെ തലതാഴ്ത്തി പറഞ്ഞു അവൾ പ്ളേറ്റ് എടുത്തു കിച്ചനിലേക്ക് പോയി... കുറച്ചു കഴിഞ്ഞു വെള്ളം എടുത്തു വരുന്നത് കണ്ടു... വേച്ചു വേച്ചു ആണ് നടക്കുന്നത്.... എല്ലാവർക്കും അത് കണ്ടു സഹതാപം തോന്നി.... അംജുവിനോട് ദേഷ്യവും..
അംജു ഫുഡ് എടുത്തു വെച്ചിട്ടുണ്ട്... കഴിക്ക് മോനെ...
നിങ്ങളെ പുന്നാരമോൻ അല്ലേ ഇരിക്കുന്നെ അവനെ പോയി തീറ്റിക്ക്.. പറ്റുമെങ്കിൽ എന്നേ കൊന്ന് എന്റെ ശരീരം കൂടി കൊണ്ട് കൊടുക്ക്..അതും തിന്നട്ട്. ആ ഉപകാരം ചെയ്തു തന്ന മതി എനിക്ക് നിങ്ങൾ ...
അംജു... ഒരു വിങ്ങലോടെ വിളിച്ചു...
എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞു ഞാൻ... എപ്പോഴും ഓർമിപ്പിക്കണ്ട അത് പറഞ്ഞേക്കാം....
ശിവ ഞെട്ടലോടെ ഉമ്മനെയും അംജുനെയും നോക്കിയത്...
ഉമ്മാന്ന് തികച്ചും വിളിക്കാത്ത അംജുക്ക തന്നെ ആണോ ഇത്... ഇങ്ങനെ ഒരൾക്ക് മാറാൻ കഴിയോ... അവൾ ഓർത്തു.
മെഡിസിൻ കഴിച്ചോ.... ശിവയോട് ചോദിച്ചു
അവൾ തലയാട്ടി...
പോയി കിടന്നോ... പിന്നെ രാവിലെ എഴുന്നേൽക്കണം... കിടന്നുഉറങ്ങാൻ നിന്റെ കെട്ടിയോന്റെ വീടല്ല... പിന്നെ വലിയ വീട് ആണ്... ഒരുപാട് പൈസയും പൊന്നും ഒക്കെ ഉണ്ടാകും... നിന്നെ പേടിച്ചു ലോക്കറിൽ കൊണ്ട് വെക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്... എപ്പോഴാ എന്നേ പറ്റിച്ചു പോയത് പോലെ ഇവിടുന്ന് അടിച്ചു മാറ്റി പോകുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ....
അവൾ തല താഴ്ത്തി നിന്നു .... അവൾ ആരെയും നോക്കാതെ റൂമിലേക്ക് തന്നെ പൊയ്...
എല്ലാവരും രുദ്രിനെ നോക്കിയപ്പോൾ അവിടെ എവിടെയും കണ്ടില്ല... അവൻ എഴുന്നേറ്റ് പോയെന്ന് എല്ലാർക്കും മനസ്സിലായി...
..... തുടരും
ShivaRudragni Next Part 79
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬