ശിവരുദ്രാഗ്നി
by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 80🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥part 80🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
ശിവാനി അനന്തന്റെ പെണ്ണാ... എന്റെ കുഞ്ഞേട്ടന്റെ പെണ്ണ്... ഞങ്ങളുടെ കുലദൈവം ആയ നാഗചെയ്തന്യം ഉള്ള അമ്പലത്തിൽ പൂജ ചെയ്യാൻ വിധിക്കപ്പെട്ട നാഥൻ ആണ് അനന്തൻ....
ഞങ്ങളെ ദേവിയ ശിവാനിയെന്ന ആനി...
എന്തൊക്കെ വിഡ്ഢിത്തം പറയുന്നേ അപർണ... ആരാ ഈ അനന്തൻ... ദേഷ്യം പോയി അമ്പരപ്പ് ആയിരുന്നു അവനിൽ....
സത്യം ആണ് എല്ലാം.... ഞാൻ കാണിച്ചു തരാം എല്ലാം... അവൾ ഓടിപ്പോയി ഒരു പഴയ ആൽബവും ഒരു ഡയറിയും എടുത്തു വന്നു...
ഇത് ശിവാനിയും രുദ്ര് അല്ലേ....
അല്ല... ഇത് അനന്തൻ.... അവന്റെ ഭാര്യ ശിവാനി എന്ന ആനി...
ഓരോ വിഡ്ഢിത്തം....അവൻ പുച്ഛത്തോടെ ചിരിച്ചു....
ബാക്കി ഫോട്ടോസ് ഒക്കെ കണ്ടതും അവൻ ഞെട്ടലോടെ അവളെ നോക്കി... പിന്നെ ആ ഡയറി വായിച്ചു...
ശ്വാസം പോലും വിടാതെ നിൽക്കുന്ന അവന്നെ അപ്പു വിളിച്ചു...
ഐ കാന്റ് ബിലീവ്...
സത്യം ആണ്... ശിവാനി പുനർജ്ജന്മം ആണ്... അനന്തന്റെ ശിവാനി.... ഈ ജന്മം രുദ്രന്റെ പെണ്ണാ...ശിവാനി അംജുക്കയുടെ കൂടെ ഉള്ളതൊന്നും എനിക്ക് അറിയില്ലരുന്നു... പ്ലസ് ടു പഠിക്കാൻ സ്ക്കോളർഷിപ്പ് ൽ പോയെന്നെ എനിക്ക് അറിയൂ... അവൾക്ക് ഇരുപത് വയസ്സ് ആയ സ്വത്തിന്ന് വേണ്ടി കൊല്ലാനും മടിക്കില്ലെന്ന് അറിഞ്ഞോണ്ട അവളെ എങ്ങനെ എങ്കിലും തിരിച്ചു വരാതെ നോക്കണം കരുതിയത്... അവളെ അച്ഛനെ അമ്മയെ കൊന്നത് ആണെന്ന് ഉള്ള സത്യവും അവളുടെ പുനർജ്ജന്മത്തിന്റെ കഥയും പറഞ്ഞു കൊടുത്തത്.... ആ താലിയുടെ ഫോട്ടോയും അനന്തന്റെ ഫോട്ടോയും അവളെ ഫോട്ടോയും ഒക്കെ കണ്ടപ്പൊഴാ അവൾ അത് വിശ്വസിച്ചത്.... അവൾക്ക് പിന്നെ ഭയം ആയിരുന്നു... ശിവയുടെ സാനിധ്യത്തിൽ ആണ് പൂജ ചെയ്യേണ്ടത് പറഞ്ഞത്.. ആരൊക്കെ എതിർത്താലും ആ പൂജ നടക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു... ആ പൂജ ചെയ്താലേ ശിവാനിയുടെ ജീവൻ രക്ഷിക്കാൻ കഴിയു.
എന്ന അവൾ ചിന്തിച്ചത് മൊത്തം അംജുക്കനെ ആയിരുന്നു...
അംജദ് മുസ്ലിം ആണ്... അമ്പലത്തിൽ പോകാനോ പൂജ ചെയ്യാനോ പറ്റില്ല.... അവൾ പലവട്ടം മതം മാറാൻ നോക്കിയിട്ടുണ്ട് പക്ഷേ അംജുക്ക സമ്മതിച്ചില്ല... അത് പോലെ തന്നെ അംജുക്ക അവളോട് ആദ്യമേ പറഞ്ഞ കാര്യം ആയിരുന്നു സ്വന്തം വിശ്വാസവും മതം ആചാരം ഒന്നും മാറ്റില്ലന്ന്... മുസ്ലിം ആയി തന്നെ ജീവിക്കണം എന്ന്... പക്ഷെ ശിവാനിയുടെ ജീവൻ രക്ഷിക്കാൻ അംജുക്ക മതം മാറുമെന്ന് അവൾക്ക് അറിയാരുന്നു... കാരണം അംജുക്കക്ക് അവളില്ലാത്തൊരു ജീവിതം ആലോചിക്കാൻ കൂടി വയ്യാന്നു അവൾക്ക് അറിയാം... താൻ കാരണം അംജദ്ന്റെ സന്തോഷവും ജീവിതം നഷ്ടപ്പെടരുതെന്ന് അവൾ കരുതി.... ശിവയെ അംഗീകരിച്ചില്ലെങ്കിൽ ആ വീടും കുടുംബവും ഒക്കെ ഉപേക്ഷിച്ചു പോകുന്നു അംജുക്ക യാസിയോട് പറഞ്ഞത് അവൾ കേട്ടിരുന്നു.... അർഷിക്ക അന്ന് എന്തൊക്കെയോ പറഞ്ഞത് കൊണ്ട്
(പാസ്റ്റിൽ പറഞ്ഞിരുന്നു... ടൈപ്പ് ആകുന്നില്ല ) തനിക്ക് തന്റെ ഉമ്മനെയും ഉപ്പനെയും അർഷിയെയും വേണം ആനിയെയും വേണം എന്ന് കരഞ്ഞോണ്ട് യാസിയോട് പറഞ്ഞത് കൂടി കേട്ടപ്പോ അവൾ ആകെ സങ്കടത്തിൽ ആയി.... ഇതിൽ നിന്ന് ഉള്ള രക്ഷക്കായി ആണ് ആരോടും പറയാതെ അവൾ പോയത്.... അംജുക്ക അവരോട് ഒത്തു സന്തോഷം ആയി ജീവിക്കണം എന്ന് കരുതിയിട്ട് ഉള്ളൂ.... തന്റെ കൂടെ കൂടി മതം മാറരുത് കരുതി.... പൂജ നടക്കാതിരിക്കാനും അംജുക്കന്റെ സന്തോഷവും കുടുംബവും എല്ലാം തകരാതിരിക്കാനാ അവൾ നാട് വിട്ടത്.... അല്ലാതെ അഗ്നിവർഷിനെ പേടിച്ചല്ല അവൾ പോയത്....
ഒന്നും മിണ്ടാതിരിക്കുന്നെ കണ്ടു അപ്പു തോളിൽ കൈ വെച്ചു....
അവൻ അവളെ നോക്കി ഒരു ദീർഘനിശ്വാസത്തോടെ ഒരു നിമിഷം നിന്നു......
രുദ്രന്റെ പെണ്ണാ ശിവ.... ആർക്കും അവർ ഒന്നിക്കുന്ന തടയാൻ ആവില്ല.... അതാണ് സത്യം...
എനിക്ക് ആവുമല്ലോ.... കാരണം അനന്തന്റെ പിൻഗാമി ഞാൻ ആണ്... അതായത് ലക്ഷ്മിയുടെ ഭർത്താവ് ആകേണ്ടവൻ അല്ലേ ഞാൻ .... അപ്പൊ ആ താലി എനിക്ക് സ്വന്തം അല്ലേ... എനിക്കുള്ള സ്ഥാനം കഴിഞ്ഞല്ലേ രുദ്രിന് വരുള്ളൂ.... അങ്ങനെ വരുമ്പോൾ ശിവ എന്റെ സ്വന്തം അല്ലേ....
ഇത്രേ പറഞ്ഞിട്ട് അത് മാത്രം തലക്ക് കേറിയുള്ളു... തനിക്ക് ഭ്രാന്ത ശരിക്കും... ഇത് സ്നേഹം ഒന്നും അല്ല... അവളെ ആർക്കും കൊടുക്കില്ലെന്ന വാശിയാണ്...
അവൻ ഒന്ന് പുഞ്ചിരിച്ചോണ്ട് ഷർട്ടിന്റെ ബാക്കിൽ ഉള്ള ഒരു ഫയൽ അവൾക്ക് നേരെ നീട്ടി....
അംജദ് മെമ്മോറിയൽ ... അവൾ ഞെട്ടലോടെ അവനെ നോക്കി...
താൻ എന്താ ഈ ചെയ്യാൻ പോകുന്നെ അവൾ ദേഷ്യത്തോടെ ആ ഫയൽ അവന്റെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു...
മരിച്ചു പോയ ഒരാളെ പേരിൽ തുടങ്ങുമ്പോ മെമ്മോറിയൽ എന്ന് തന്നെ അല്ലേ പറയുക... അവളുടെ ആഗ്രഹം ആയിരുന്നില്ലേ പാവങ്ങൾക്ക് വേണ്ടി ഒരു ഹോസ്പിറ്റൽ... അതിന്ന് ഞാൻ എന്റെ വക പേരിട്ടു.അംജദ് മെമ്മോറിയൽ...
തനിക്ക് മനസ്സാക്ഷി എന്നൊന്ന് ഉണ്ടോ...
അപ്പു അലറുക ആയിരുന്നു... എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ എല്ലാരേം...
ഇത് ശിവാനിയോട് നീ തന്നെ പറയണം അതിന്ന് വേണ്ടിയാ നിനക്ക് തന്നെ.... ഇത് ഞാൻ ചെയ്യാതിരിക്കണമെങ്കിൽ അവളോട് എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ വരാൻ പറ... ഞാൻ കൊടുക്കുമ്പോൾ അവൾക്ക് ഭ്രാന്ത് ഇളകും.... കരയും ബഹളം വെക്കും... പ്രശ്നം ഉണ്ടാക്കും എനിക്ക് അവളെ സങ്കടം നേരിട്ട് കാണാൻ വയ്യ അതോണ്ടാ. എന്തൊക്കെ ആയാലും അംജദ്ന്റെ മരണ വാർത്ത അറിയുമ്പോൾ എല്ലാരും തളർന്നു പോകില്ലേ.... പ്രത്യേകിച്ച് ശിവ...
കരച്ചിൽ പിഴച്ചിൽ എനിക്കെങ്ങും വയ്യ കാണാൻ.... ഇങ്ങനെ ഒന്നും ആവാതിരിക്കണമെങ്കിൽ ഇന്ന് എങ്കിൽ ഇന്ന് തന്നെ ഐശ മെൻഷനിൽ നിന്നും ഇറങ്ങാൻ പറ....
അപ്പു ദേഷ്യം സ്വയം കടിച്ചമർത്തി... പറഞ്ഞിട്ട് ഒരു കാര്യം ഇല്ല... ശിവക്ക് മാത്രമേ ഈ പിശാചിനെ തടയാൻ പറ്റു...
താൻ എന്തെങ്കിലും ചെയ്യ്... ചുമ്മാ എന്റെ പ്രഷർ ഞാൻ എന്തിനാ കേറ്റുന്നെ... ഞാൻ കണ്ടതിൽ വെച് ഏറ്റവും ദുഷ്ടൻ താനാ.
സ്വന്തം ജീവൻ പോലും കളഞ്ഞു ശിവയെ രക്ഷിച്ച വിശ്വയോടും ഇങ്ങനെ തന്നെ അല്ലേ ചെയ്തേ....
വിശ്വൻ എന്ത് ചെയ്തു... അവൻ മുഖം ചുളിച്ചു...
പത്തിൽ പഠിക്കുമ്പോ അവൾ പുഴയിൽ വീണു... വെള്ളം കേറിയോണ്ട് പേടിച്ചു ആരും തിരിഞ്ഞു നോക്കിയില്ല അപ്പോൾ വിശ്വന പുഴയിൽ ചാടി രക്ഷപെടുത്തിയെ.
അത് മാത്രമോ അവളെ വീട്ടിൽ ഉപദ്രവിക്കുമ്പോ അവന തടയാർ.. അവൾക്ക് കൂട്ടയിട്ട് അവന്നും പട്ടിണി കിടക്കും... വളർന്നപ്പോ എല്ലാരോടും എതിർത്തു അവളെ സംരക്ഷണം ഏറ്റെടുത്തു... അവളെ വിവാഹം കഴിച്ചു അവിടുന്ന് രക്ഷപെടുത്താൻ ശ്രമിച്ചു... അങ്ങനെ ഉള്ള അവനെ ഇപ്പോൾ കള്ളകേസിൽ കുടുക്കിയേ... അന്ന് ചത്തു പോട്ടെന്നു കരുതിയ മതിയാരുന്നു... നിങ്ങൾക്ക് പരസ്പരം അവകാശം പറഞ്ഞു തല്ല് കൂടേണ്ടി വരില്ലല്ലോ... അവൻ അവളെ രക്ഷിച്ചത് ഓർത്തു ഇപ്പൊ ശപിച്ചൊണ്ട് ഇരിക്കുന്നുണ്ടാവും....
അവൻ അങ്ങനെ ശപിക്കൊ... ശിവയെ പറ്റി മോശം പറയോ... അവളെ രക്ഷിച്ചതിൽ അവൻ അവളെ പറ്റി വെറുപ്പ് തോന്നില്ലേ.... സ്വയം എന്നോണം പറഞ്ഞു.... പെട്ടന്ന് ഫോൺ എടുത്തു...
വിശ്വന്ന് എതിരെയുള്ള കേസ് പിൻവലിച്ചു അവനെ റിലീസ് ചെയ്യാൻ പറ... പിന്നെ അവന്ന് വേണ്ടത് എന്താന്ന് വെച്ച ചെയ്തു കൊടുക്ക്... ഒരിക്കലും ശിവയെ പറ്റി അവൻ മോശം ആയി ചിന്തിക്ക പോലും ചെയ്യരുത്.... ശിവയാണ് രക്ഷിച്ചത് എന്ന് അവൻ അറിയണം...
അപ്പുവിന്ന് സഹതാപം ദേഷ്യം കരച്ചിൽ ചിരിയും ഒക്കെ വന്നു.... ഇതെന്ത് ഭ്രാന്താ ഈശ്വരാ..
അപ്പൊ നട്ടെല്ലിന്ന് പകരം വാഴതണ്ട് ഉള്ള എക്സ് കാമുകനെ ഓർക്കാതെ പോയി കിടന്നു ഉറങ്ങ്....
എന്റെ ഫുൾ ഹിസ്റ്ററി കയ്യിൽ ഉണ്ടല്ലേ... അവൾ പുച്ഛത്തോടെ പറഞ്ഞു...
പിന്നല്ലാതെ.... ഇനീപ്പോ പുതിയ ഡ്യുട്ടി ഏറ്റെടുത്തു ....
എന്ത് ഡ്യൂട്ടി.... അവൾ പുരികം ചുളിച്ചു..
കഴിഞ്ഞ ജന്മം എന്റെ ശിവാനി എന്ന ആനിയെ വേദനിപ്പിച്ചവരെ കൊല്ലണ്ടേ എനിക്ക്... ഈ അഗ്നിയുടെ ശിവയെ വേദനിപ്പിച്ചവർ ആരും ഒരു ജന്മത്തിലും വെറുതെ വിടില്ല.... അത് പറയുമ്പോൾ അവന്റെ കണ്ണുകൾ അഗ്നി പോൽ ജ്വലിച്ചിരുന്നു...
അതിന്ന് അനന്തനെ കൊന്നവർ മരിച്ചില്ലേ പിന്നെ ആരോട് പകരം വീട്ടുക......
അത് ചോദിക്കാൻ തിരിഞ്ഞു നോക്കിതും വന്ന വഴി ചാടിയിറങ്ങി പോകുന്നവനെ കണ്ടു അവൾ കണ്ണ് മിഴിച്ചു....
ഈശ്വരാ ഇങ്ങേർക്ക് ശിവാനി എന്ന ഭ്രാന്ത് ആണോ.... ഇങ്ങേർ ഇനി കഴിഞ്ഞ ജന്മത്തിലേക്ക് പോകാൻ പോവുന്നെ.... ഈ ജന്മത്തിലെ ഇങ്ങേര് കാരണം ആ പെണ്ണ് അനുഭവിക്കുന്നത് അത് പോരാഞ്ഞു ഇനി കഴിഞ്ഞ ജന്മം തേടിപോകുന്നെ....ഒക്കെ ആലോചിച്ചു തല കറങ്ങുന്നല്ലോ അവൾ തലക്ക് കൈ വെച്ചു.... പിന്നെ ആ ഫയൽ ഓർത്തത്.... അംജദ് മെമ്മോറിയൽ.... അവൾ പേടിയോടെ അപ്പൊ തന്നെ ശിവയെ വിളിച്ചു....
കാര്യം അറിഞ്ഞതും അവൾ ദേഷ്യം കൊണ്ട് വിറക്കുകയാരുന്നു.... എത്ര ധൈര്യം വന്നു ഇത് പറയാൻ .... എന്നേ വെല്ലുവിളിക്കുന്നോ. അതിനുള്ള ധൈര്യമോ.... അവളുടെ കണ്ണുകൾ രക്തവർണ്ണം പോൽ ചുവന്നു.... ഇതിന്നുള്ള ശിക്ഷ ഞാൻ തരും... തന്നിരിക്കും...അത് പറഞ്ഞു അവൾ ഫോൺ എടുത്തു ആർക്കോ കാൾ ചെയ്തു....
🔥🔥🔥🔥
രാവിലെ പോലിസ്കാർ ഐഷ മെൻഷനിലേക്ക് വന്നു....
ശിവാനിക്ക് നേരെ അറസ്റ്റ് വാറണ്ട് ഉണ്ട്...
വാട്ട്..... എല്ലാവരും ഞെട്ടലോടെ അത് കേട്ടത്....
രുദ്ര് പോയി അവരോട് സംസാരിച്ചു വറണ്ട് നോക്കി....
ചെക്ക് കേസ് ആണ്...
എന്താ ശിവ ഇത്.... ഇതിൽ പറയുന്ന അഗ്നിവർഷ് ആരാ.... നീ അവർക്ക് പൈസ കൊടുക്കാനുണ്ടോ... രുദ്ര് ഞെട്ടലോടെ ചോദിച്ചു.... അവൾ മിണ്ടാതെ തലതാഴ്ത്തി....
ശിവ ഇത് നി ഒപ്പിട്ട ചെക്ക് ആണോ...
അതിന്ന് അവൾ തലയാട്ടി...
രുദ്ര് അർഷിയും എല്ലാം അംജദ്നെ നോക്കി.... ഞെട്ടലും പേടിയും ഒക്കെ ആയി അവളെ നോക്കുന്നുണ്ട്....
എന്ത് വന്നാലും സ്റ്റേഷനിൽ നിന്നു സംസാരിക്കാം.... നിങ്ങൾ നിയമത്തിന്റെ വഴിയേ നോക്കിക്കോളൂ... ഐ ആം സോറി സാർ.... അയാൾ അർഷിയെ നോക്കി സല്യൂട്ട് ചെയ്തു ...
വിലങ്ങ് അവളെ നേർക്ക് നീട്ടിയതും രുദ്ര് മുന്നോട്ട് വന്നു... അവളെ സ്റ്റേഷനിൽ ഹാജർ ആക്കാം..മാത്രം അല്ല ക്രിമിനൽ ഒന്നും അല്ലല്ലോ വിലങ്ങ് വെച്ചു കൊണ്ട് പോകാൻ...
സാർ പ്ലീസ്.... ജോലിയിൽ തടസ്സം ഉണ്ടാക്കരുത്... ശിവ അപ്പോഴേക്കും കൈ നീട്ടി വിലങ്ങ് ഇട്ടിരുന്നു.... ആരും കണ്ടില്ലെങ്കിലും അവളുടെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരി വിരിഞ്ഞു....
ഇതിനോളം വേദന നിനക്ക് വേറെ ഉണ്ടാവില്ല ... അംജദ് മെമ്മോറിയൽ... അത് ഓർക്കും തോറും അവളിൽ അഗ്നിയാൽ ചുട്ട് പൊള്ളുന്ന പോലെ തോന്നി...
അവൾ ആരെയും നോക്കാതെ അവരുടെ കൂടെ നടന്നു ....
ഒന്നിനും പ്രതികരിക്കാതെ നിൽക്കുന്ന അംജുനെ രുദ്ര് നോക്കി....
എന്റെ പെണ്ണാ.... നിങ്ങളെ വാശിക്ക് വിട്ടു തരുന്നു കരുതണ്ട.... കൊണ്ട് പോയ പോലെ തിരിച്ചു കൊണ്ട് വന്നു സല്യൂട്ട് അടിപ്പിക്കാൻ എനിക്ക് അറിയാം.... രുദ്ര് അംജുന്ന് നേരെ കൈ ചൂണ്ടി....
ആ നിമിഷം ശിവ തിരിഞ്ഞു നോക്കി....
രുദ്ര് ആയി കണ്ണുകൾ ഇടഞ്ഞു...
അവളുടെ കണ്ണുകളിൽ ദേഷ്യം പടർന്നു നോട്ടം രുദ്ര് നീട്ടിയ വിരലിൽ ആയിരുന്നു.
അത് കണ്ടതും അവന്റെ വിരൽ താഴ്ന്നു.
അവൾക്ക് കൊടുത്ത വാക്ക് ഓർത്തു...
സോറി.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...
കൈകൾ മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചു പിടിച്ചു....അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നിമാഞ്ഞു...
അർഷിയും രുദ്ര് ആദിയും എല്ലാം ഫോൺ എടുത്തു ഓരോരുത്തരെ വിളിക്കാൻ തുടങ്ങി... അവരുടെ ഉള്ളിൽ ആ പേര് മുഴങ്ങി... അഗ്നിവർഷ്.... ആരാണവൻ...
എന്താ ശിവാനി ആയുള്ള പ്രശ്നം...
രുദ്ര് അംജുനെ നോക്കി.... ദേഷ്യത്തോടെ പുറത്തേക്ക് പോകുന്നത് കണ്ടു...
🍁🍁🍁🍁🍁
Noooo..... അലർച്ച ആയിരുന്നു മുന്നിൽ ഉള്ളവന്റെ കഴുത്തിൽ പിടിച്...
ഇതാണ് ഞാൻ പറഞ്ഞെ മറുവശത്ത് ശിവാനി ആണെന്ന്.... നിനക്കുള്ള വാണിങ് ആണിത്.... അംജദ്ന്റെ പേര് വെച്ചു നീയാവളെ വേദനിപ്പിക്കാൻ നോക്കി.... അവൾ നിന്റെ പേര് വെച്ചു തന്നെ സ്വയം ശിക്ഷ വാങ്ങിയിരിക്കുന്നു.
നീ ഒന്ന് ചിന്തിച്ചേ ഉള്ളൂ... പക്ഷെ അവൾ പ്രവർത്തിച്ചു കാണിച്ചു കൊണ്ട് നിനക്കിട്ട് തന്നെ ശിക്ഷ തന്നിരിക്കുന്നു....സ്വയം ശിക്ഷിച്ചോണ്ട്.... അവൻ കൈ തട്ടിമാറ്റി...
അവൾ ഒരു മിനിറ്റ് പോലും സ്റ്റേഷനിൽ ഉണ്ടാവരുത്.... അവൻ ഭ്രാന്ത് കേറിയ പോലെ മുടിയിൽ പിടിച്ചു വലിച്ചു.... എനിക്ക് അറിയാം എന്താ വേണ്ടെന്ന്....
എന്ത് ചെയ്യുന്നേ മുന്നേ ഇതൊന്ന് വായിച്ചു നോക്ക്.... ഇന്നലെ എനിക്ക് ശിവ അയച്ച മെസ്സേജ് ആണ് പറഞ്ഞു അവൻ ഫോൺ കാണിച്ചു...
എന്നോട് എതിരിടാൻ ഉള്ള ധൈര്യം വരുമ്പോൾ ഓർക്കണം.... മറുവശത്ത് ശിവാനി ശിവറാം ആണെന്ന്.... ഒന്നിനും പറ്റിയില്ലെങ്കിൽ തലയിലൂടെ പെട്രോൾ ഒഴിച്ച് സ്വയം കത്തിക്കാൻ ഒരു നിമിഷം പോലും വേണ്ട എനിക്ക്... ചെയ്യിക്കരുത് എന്നേ കൊണ്ട്.... അംജുക്കയുടെ സന്തോഷം... ഹാപ്പിനസ്സ്... കുടുംബം... അത് മാത്രം എനിക്ക് കാണണ്ടു.... അതിന്ന് പറ്റാതയാൽ മരിക്കുന്നു പറഞ്ഞ
മരിച്ചിരിക്കും.... അംജുക്കയുടെ ആനിയാ പറയുന്നേ.... നീനുമോളെ കരുതി അവിവേകം കാണിക്കില്ല... രുദ്രിനെയും അവരെയൊക്കെ ഓർത്തു എല്ലാം ക്ഷമിക്കും.... ഇങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ അങ്ങ് മാറ്റിയേക്ക്.... അംജുക്കെയേക്കാൾ വലുത് അല്ല എനിക്കാരും... രുദ്ര്... നീനുവും ആരും....
അവൻ ദേഷ്യത്തോടെ തിരിച്ചു ഒരു മെസ്സേജ് സെന്റ് ചെയ്തു.....
ധൈര്യം ഉണ്ടെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്ക്.... കത്തിതീരും മുന്നേ ഞാനും ഉണ്ടാകും നിന്റെ കൂടെ...മരണത്തിൽ ആയാലും ഒന്നിച്ചേ ഉണ്ടാകു... നിന്നെയാണേ സത്യം... പരലോകത്തു ആയാലും നിന്നെ വിട്ടു പോകുന്നു കരുതണ്ട....
ആഹാ രണ്ടും സൈക്കോകൾ... ആര് ജയിക്കോ ആവോ.... അവൻ മേലോട്ട് നോക്കി...
🍁🍁🍁🍁
പോലിസ് സ്റ്റേഷനിൽ എത്തിയതും അവിടെ കേറുന്നേ മുന്നേ ഉള്ളിൽ നിന്നും ഒരു മുതിർന്ന പോലീസുകാരൻ എന്ന് തോന്നുന്ന ഒരാൾ പുറത്തേക്ക് ഇറങ്ങി.. പോലീസുകാർ ബഹുമാനത്തോടെ അവളെ നോക്കിത്....
കള്ളക്കേസ് ആണെന്ന് അറിയില്ലാരുന്നു...
അഗ്നിവർഷ് തന്നെ വന്നു വിളിച്ചു പറഞ്ഞു പരാതി പിൻവലിച്ചു... സോറി...
അവൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങിതും..
അംജുന്റെ കാർ മുന്നിൽ വന്നു നിന്നു... അതെ സമയം തന്നെ രുദ്രിന്റെയും....
പെട്ടന്ന് ആയോണ്ട് ഒന്ന് പകച്ചുന്നു സത്യം ആണ്... എന്ന് വെച്ചു എന്റെ ആനിയെ സംരക്ഷിക്കാൻ എനിക്ക് അറിയാം... ഒരുത്തന്റെയും ആവിശ്യം ഇല്ല... രുദ്രിനെ നോക്കി പറഞ്ഞു... ശിവക്ക് നേരെ കാറിന്റെ ഡോർ തുറന്നു....
അവൾ രുദ്രിനെ നോക്കി കണ്ണ്ചിമ്മി അവന്റെ കൂടെ പോയി..
ഐഷ മെൻഷനിൽ എത്തി അവളെ ഇറക്കിയതും അവൻ മൗനം വെടിഞ്ഞു...
യുദ്ധം ആവാം.... അഗ്നിവർഷിന്നും ശിവാനിക്കും നടുക്ക് ഉള്ളത് അംജദ് അമർ ആണ് അത് മറക്കരുത്...
എന്നേ വേദനിപ്പിച്ച നോക്കിനില്ക്കാൻ മദർതെരേസ ഒന്നും അല്ല ഞാൻ... ഞാൻ ആരോട് അങ്ങോട്ട് പോയി തല്ലുണ്ടാക്കാർ ഇല്ല....
സൈറ്റിലുള്ള ബംഗാളിയെ ആണ് അഗ്നിവർഷാന്നും പറഞ്ഞു സ്റ്റേഷനിൽ ഹാജർ ആക്കിയേ... രുദ്ര് അർഷിയും ഇതിന്റെ പിന്നാലെ എങ്ങാനും പോയ എന്നേ നോക്കണ്ട... അല്ലെങ്കിൽ തന്നെ മുന്നും പിന്നും നോക്കാതെ നില്കുന്നത് ഞാൻ... ദേഷ്യം കേറി വല്ലതും ചെയ്തു പോകും ഞാൻ പറഞ്ഞേക്കാം... അവളെ കവിളിൽ കുത്തിപിടിച്ചു പിന്നോട്ട് തള്ളി
അത് പറഞ്ഞു അവൻ പോയി....
എല്ലാവരും അവളെ കണ്ടതും ഓടി വന്നു...
എന്താ പ്രശ്നം.... ആരാ അഗ്നിവർഷ്....
അമർ വേവലാതിയോടെ ചോദിച്ചു...
ഇവൾ ഡ്രൈവിംഗ് പഠിക്കാൻ പോയിരുന്നു
അവിടെ വെച് ആക്സിഡന്റ് ആയി. അഗ്നിവർഷ് എന്നൊരു ചെറുക്കന്റെ കാർ ആക്സിഡന്റിൽ കാറിന് കുറച്ചു പ്രശ്നം വന്നു... ഇവൾ കാശില്ല പറഞ്ഞു ചെക്ക് കൊടുത്തു.... അകൗണ്ടിൽ പൈസ ഇല്ല പറഞ്ഞു ചെക്ക് മടങ്ങി... അങ്ങനെ കേസ് ആയി... ഇവൾ പിന്നെ മുങ്ങിയല്ലോ .... അംജുക്കനോട് ചോദിച്ചപ്പോ എനിക്ക് ശിവാനിയെ അറിയില്ല പറഞ്ഞു മടക്കി അയച്ചു... ഇപ്പോ ഫ്രണ്ട്സ് ആരോ പറഞ്ഞു ശിവാനിയെ കണ്ടു പരാതി കൊടുത്തു... അംജുക്ക ക്യാഷ് കൊടുത്തു ഇപ്പോ പ്രശ്നം പരിഹരിച്ചു അവളെ ഇറക്കി കൊണ്ട് വന്നു .. അർഷി പിറകെ വന്നു പറഞ്ഞു....
ഇതായിരുന്നോ.... പേടിപ്പിച്ചല്ലോ എല്ലാരേം.
ഉമ്മ വന്നു അവളെ കെട്ടിപിടിചോണ്ട് പറഞ്ഞു....
🍁🍁🍁🍁🍁
സംതിങ് ഫിഷി.... രുദ്ര് ആലോചനയോടെ പറഞ്ഞു....
എനിക്ക് തോന്നിയിരുന്നു.... പക്ഷേ ഒന്നിലും പ്രശ്നം കാണുന്നില്ലല്ലോ.... ആ പയ്യൻ തന്നെ ഇതൊക്കെ പറഞ്ഞത്...
അപ്പൊ സത്യം ആയിരിക്കും.... അല്ലെന്ന് തോന്നാൻ ഒരു ചെറിയ കാര്യം പോലും ഇല്ലല്ലോ... അർഷി പറഞ്ഞു....
രുദ്ര് ഒന്ന് മൂളി....
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് .... എവിടെയോ.... എന്തോ...ഒരു മിസ്റ്റേക്ക് ഉണ്ട്.... അവന്റെ ഉള്ളം അത് തന്നെ മന്ത്രിച്ചു....
🍁🍁🍁🍁
The real war is about to begin..... ശിവ ഫോണിലെ മെസ്സേജ് നോക്കി കണ്ണുകൾ അടച്ചു സ്വയം എന്നോണം പറഞ്ഞു....
എവിടെയാ നീ ഉള്ളേ..... എന്തിനും ഏതിനും കൂടെ ഉണ്ടാകു പറഞ്ഞിട്ട് ഞാൻ ഇപ്പൊ തനിച്ചാണ്.... ഒന്ന് മുന്നിൽ വാ.... തോറ്റു പോകുന്നു ഞാൻ... ചെയ്തു പോയ തെറ്റിന്ന് എന്ത് വേണേൽ ചെയ്തോളാം...ശിവ ലാപ്പിൽ ഉള്ള ഫോട്ടോയിലൂടെ തലോടി പറഞ്ഞു....
ബെഡിൽ ചാരി ഇരുന്നു.... പതുക്കെ ആ മിഴികൾ അടഞ്ഞു ....
രുദ്ര് ബാൽക്കണി വഴി അവളുടെ റൂമിലേക്ക് പോയി...
ഉറങ്ങുന്ന അവളെ നോക്കി ഒരു നിമിഷം നിന്നു.... കവിളിൽ രണ്ടു സൈഡ് ചുവന്നു തിനർത്തിരുന്നു.... അംജദ്ന്റെ കൈ വിരുന്നു ആണെന്ന് അവന്ന് മനസ്സിലായി.
എവിടെയും കണക്കുകൾ ടാലി ആവുന്നില്ല ശിവ.... ഒരുപാട് നികൂടതകൾ ഒളിഞ്ഞിരിക്കുന്നപോലെ.... അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.....
അവൾ കണ്ണ് തുറന്നു നോക്കി... രുദ്രിനെ ഒന്ന് നോക്കി പിന്നെ അവനെ പിന്നിലോട്ട് തള്ളി.... അവൻ ബെഡിലേക്ക് വീണതും അവന്റെ ദേഹത്ത് കേറി കിടന്നിരുന്നു അവൾ.....
ഇതെന്താ പീഡനം ആണോ....
അതേ ... എന്താ വൈകിയേ....
കൂടെ നില്കുന്നു പറഞ്ഞിട്ടുണ്ടെങ്കിൽ നിന്നിരിക്കും.... രുദ്രിന് വാക്ക് മാറ്റി ശീലം ഇല്ല... പിന്നെ പെട്ടന്ന് ദേഷ്യം വന്നപ്പോ അംജുക്കന്റെ നേരെ കൈ ചൂണ്ടി പ്പോയി..
റിയലി സോറി.... അത് പറഞ്ഞു അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു.... അവൾ താഴെയും അവളുടെ മുകളിൽ ആയി അവനും....
ഇത് വരെ ഇല്ലാത്ത ഒരു വെപ്രാളം അവളെ പൊതിഞ്ഞു.... അവൾ ഒരു വിറയലോടെ അവന്നെ നോക്കിയത്....
ഞാൻ ഒന്നും ചെയ്തില്ല ശിവാനി.... അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു...
ഞാൻ ഇന്ന് നാട്ടിലേക്ക് പോകുന്നുണ്ട്.... നൈറ്റ് ഫ്ലൈറ്റ് തിരിച്ചു വരുള്ളൂ....
എന്താ കാര്യം....
ചെറിയൊരു കണക്ക് തീർക്കാനുണ്ട് ഒരാളോട്.... എന്റെ പെണ്ണിനെ തൊട്ട കണക്ക്....
അരുൺ.... അവൾ പേടിയോടെ മൊഴിഞ്ഞു....
നിന്റെ കാര്യത്തിൽ ഞാൻ ഇടപെടില്ല.... അത് പോലെ തിരിച്ചു പാടില്ല.... അവൾ എന്തോ പറയാൻ പോയതും വാ പൊത്തിപിടിച്ചു അവൻ.....
അവൾ തലയാട്ടി....
പോയിട്ട് വരാം പറഞ്ഞു അവളെ നെറ്റിയിൽ ചുംബിച്ചു.... അതെ നിമിഷം ആയിരുന്നു റൂമിന്റെ വാതിൽ തുറന്നു അംജു കേറി വന്നതും...
..... തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬