ShivaRudragni Part 84

 ശിവരുദ്രാഗ്നി
 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 84🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥Part 84🔥         
           𝄟⃝✍️ ഇഫാർ 𝄟⃝🌷



എന്റെ എൻഗേജ്മെന്റ് നടത്താൻ നീയാരാടീ.... അംജു ഇരുന്നതിന് അടുത്തുള്ള ഗ്ലാസ്‌ ടേബിൾ അടിച്ചു കൊണ്ട് എഴുന്നേറ്റു....

ടേബിൾ ഗ്ലാസ്‌ പൊട്ടി ചുറ്റും തെറിച്ചു...
എല്ലാരും ഭയത്തോടെ അംജുനെ നോക്കിയത് അങ്ങനെ ഒരു ഭാവം ആയിരുന്നു അവന്റെ... 

ഞാൻ കാരണം അല്ലേ അന്ന് മുടങ്ങിയത്
ഐ ആം റിയലി സോറി... അവൾ അംജുനോട് ഭാവ്യതയോടെ പറഞ്ഞു....

എനിക്ക് അന്ന് അങ്ങനെ തോന്നി ചെയ്തു... എന്റെ ഡിവോഴ്സ് കേസ് കഴിഞ്ഞിട്ട് ഞാൻ ഇനി വിവാഹത്തെ പറ്റി ചിന്തിക്കുന്നുള്ളു... അത് പറഞ്ഞു എഴുന്നേറ്റ് അവൻ മുകളിലേക്ക് കേറി പോയി...

നീ ഇത് കണ്ടു വിഷമിക്കണ്ട... കുഞ്ഞിന
ദോഷം വരിക.... ഞാൻ അംജുക്കനോട് പറഞ്ഞു സമ്മതിപ്പിച്ചോളാം....

സന നിറഞ്ഞ കണ്ണുകൾ തുടച്ചു അവളെ കെട്ടിപിടിച്ചു...

ഐ ആം സോറി ശിവ... ഞാൻ മോശമായി പെരുമാറിയതിൽ... എനിക്ക് അംജുക്കനെ നഷ്ടപ്പെടും കരുതി പറഞ്ഞു പോയതാ...

അത് എനിക്കും മനസ്സിലായി... എനിക്ക് ദേഷ്യം ഒന്നും ഇല്ല.... നീ പോയി റസ്റ്റ്‌ എടുക്ക്.. ബേബിയെ നല്ലോണം നോക്കണം.... അവൾ സനയുടെ വയറിൽ തലോടി പറഞ്ഞു...

സന അംജുന്റെ റൂമിലേക്ക് പോയി...

അവൻ ബാൽകാണിയിൽ നില്കുന്നെ കണ്ടു....

ഞാൻ എന്താ ഇനി വേണ്ടേ അംജുക്ക... എല്ലാം ഉപേക്ഷിച്ചു പോകണോ... സ്നേഹിച്ചിട്ടല്ലേ ഉള്ളൂ...

സന ഞാൻ സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല... പ്ലീസ് ലീവ് മി...

ഞാൻ ഒരിക്കലും ശല്യം ആയി വരില്ല...
എനിക്ക് അറിയാം ഞാൻ നിങ്ങൾക്ക് ചേർന്ന പെണ്ണ് അല്ലെന്ന്....  ഒഴിഞ്ഞു പോകാൻ നോക്കിയിട്ട് നിങ്ങൾ അല്ലേ ഇഷ്ടം ആണെന്ന് പറഞ്ഞത്... എന്നെങ്കിലും എന്നേ സ്വീകരിക്കും എന്ന വിശ്വാസത്തിൽ ഞാൻ ഈ ജന്മം മുഴുവൻ കാത്തിരിക്കും... ഈ ജന്മം മറ്റൊരാളെ നിങ്ങളെ സ്ഥാനത് കാണാൻ എനിക്ക് പറ്റില്ല... അങ്ങനെ ഉണ്ടായ എന്റെ മരണം ആയിരിക്കും പൊട്ടികരഞ്ഞോണ്ട് അവൾ പറഞ്ഞു...

സന.... ഞാൻ.... എനിക്ക്.... അവനും ആകെ വല്ലാതായി..

അവൻ അവളെ ചുമലിൽ കൈ വെച്ചതും അവൾ പൊട്ടികരച്ചിലിലൂടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....

എന്നേ മാത്രം സ്നേഹിച്ചിട്ട് ഉള്ളൂ... എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത്... ഒക്കെ അറിയാം എന്നിട്ടും ആനി വന്നപ്പോ ഇവളെ മറന്നു.... ചെയ്യുന്നത് തെറ്റാണ്...
ഉപേക്ഷിക്കാനും വയ്യ സ്വീകരിക്കാനും വയ്യ
എന്ത് ഉത്തരം പറയണം പോലും അറിയാതെ അവൻ നിന്നു...

ഞാൻ നിന്നെ വിളിക്കാം.... നീയിപോ പോ..
എനിക്ക് അത്യാവശ്യം ആയി ഓഫീസിൽ പോകണം... അത് പറഞ്ഞു ഡ്രസ്സ്‌ എടുത്തു വാഷ്റൂമിലേക്ക് കേറി... വാതിൽ ചാരി അവൻ നിന്നു.... എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു... മനസ്സ് ആകെ അസ്വസ്ഥത പടർന്നു.... ആനി.... അവൻ നെഞ്ചിൽ കൈ വെച്ചതും അവന്റെ ഉള്ളം അസ്വസ്ഥതകൾ നീങ്ങി... അവളുടെ പുഞ്ചിരിക്കുന്ന മുഖം ഓർത്തതും സന എന്നൊരു പേര് പോലും അവൻ മറന്നു...
ചെറു പുഞ്ചിരിയോടെ അവൻ ഷവർ തുറന്നു അതിന്റെ കീഴിൽ നിന്നു.... 

                        🔥🔥🔥

 അംജു പെട്ടന്ന് തന്നെ റെഡിയായി കുറച്ചു
ഫയൽസ് എടുത്തു ഓഫീസിലേക്ക് പോകാൻ വരുന്നത് കണ്ടു... എല്ലാവരും ഫുഡ് കഴിക്കുകയാരുന്നു.... ശിവ നീനുവിന്ന് ഫുഡ് കൊടുക്കുന്നുണ്ടായിരുന്നു...

അവൻ സോഫയിൽ ഇരുന്നു ഷൂ ഇടുമ്പോഴാ ഉമ്മ അവന്റെ അടുത്തേക്ക് ആധിയോട് ഓടി വന്നു....

ബ്ലഡ്‌ വരുന്നുണ്ടല്ലോ കയ്യിൽ.... കയ്യിൽ പിടിച്ചു ചോദിച്ചു....

നേരത്തെ ടേബിളിൽ അടിച്ചപ്പോ ഗ്ലാസ്‌ കേറിയത് ആണെന്ന് എല്ലാർക്കും മനസ്സിലായി....

അവൻ കേൾക്കാത്ത പോലെ ഉമ്മാന്റെ കൈ തട്ടി മാറ്റി...

അവർ വേഗം പോയി ഫസ്റ്റ്ഐഡ് ബോക്സ്‌ എടുത്തു വന്നു...

എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം... അത് പറഞ്ഞു ദേഷ്യത്തോടെ എഴുന്നേറ്റു.

ഉമ്മ നിറഞ്ഞകണ്ണ് തുടക്കുന്നെ എല്ലാരും കണ്ടു....

ഫുഡ് എങ്കിലും കഴിച്ചിട്ട് പോടാ....

ദേഷ്യത്തോടെ നോക്കി.... പിന്നെ ഫയൽസ് ഒക്കെ ചെക്ക് ചെയ്തു...

വേണമെങ്കിൽ തിന്നുലെ ഉമ്മ... വേണ്ടാത്തൊരെ പിറകെ നടക്കുന്നെ എന്തിനാ ... ശിവ പെട്ടന്ന് പറഞ്ഞതും എല്ലാരും അവളെ നോക്കി....

അവൾ ആരെയും നോക്കാതെ ടേബിളിൽ നിന്ന് ഒരു ആപ്പിളും കത്തിയും എടുത്തു നീനുസേ ഒന്നും കഴിച്ചില്ലല്ലോ മോള് ആപ്പിൾ തിന്നോട്ട പറഞ്ഞു നീനുനെ എടുത്തു അംജുന്റെ മുന്നിലുള്ള സോഫയിൽ ഇരുന്നു.... ആപ്പിൾ ചെറുതായി മുറിച്ചു കൊണ്ടിരുന്നു....

അംജു ടെൻഷനോടെ നെറ്റിയിൽ തടവി...
അവളുടെ കണ്ണുകൾ ആയി ഇടഞ്ഞു....
ആ ചുണ്ടിലെ പുഞ്ചിരി കണ്ടതും അവനിൽ ഭയം ഉടലെടുത്തു...

രുദ്ര് നോക്കുകയായിരുന്നു ശിവയെ.... ആ ചുണ്ടുകൾ അംജുനെ നോക്കി ചലിക്കുന്നത് അവൻ കണ്ടു...

മര്യാദക്ക് ഡ്രസ്സ്‌ ചെയ്തോ ഇല്ലെങ്കിൽ... അത് പറഞ്ഞു അവൾ നീനുവിന്റെ വായിൽ ആപ്പിൾ വെച്ചു കൊടുത്തു..

അംജു അവൾ പറഞ്ഞത് മനസ്സിലായതും പല്ല് കടിച്ചു കൈകൾ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി...

ഉമ്മാ.... പെട്ടന്ന് അവൻ വിളിച്ചു....

അവർ റൂമിലേക്ക് എത്താൻ പോയിരുന്നു
അംജുന്റെ വിളി കേട്ടതും ഞെട്ടലോടെ നിന്നു.... വിവാഹം കഴിഞ്ഞിട്ട് ആദ്യം ആയാ ഇങ്ങനെ വിളിച്ചത്....

എന്റെ കൈ ഡ്രസ്സ്‌ ചെയ്തു താ.... ബ്ലീഡിങ് നില്കുന്നില്ല ഇപ്പോഴാ കണ്ടേ....
അവൻ മുഖം ഉയർത്താതെ മെല്ലെ പറഞ്ഞു....

ഉമ്മ ഓടി വന്നു അടുത്ത് ഇരുന്നു....
അവർ ഇടക്കിടക്ക് അംജുനെ നോക്കും...
അവനും അവരെ നോക്കി....

മുഖം ഒന്ന് വാടാൻ പോലും ഉപ്പയും മക്കളും വിട്ടിട്ടില്ല.... ഫ്രണ്ട്സ്നെ പോലെ പെരുമാറിയിട്ട് ഉള്ളൂ.... ഓഫീസ് ജോലി ഒക്കെ കൂടി ഗൗരവം കൂടി സ്വഭാവത്തിൽ വന്നപ്പോൾ പോലും ഉമ്മാന്റെ മുന്നിൽ കൊച്ചു കുട്ടി ആണ്.... എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ മടിയിലെ ഇറക്കി വെച്ചിട്ടുള്ളു... ഇന്ന് ഒരു അന്യയെ പോലെ അവന്റെ ഉള്ളിൽ കുറ്റബോധം തോന്നി....

അവൻ മെല്ലെ ശിവയെ പാളി നോക്കി...
കത്തി പ്രത്യേക രീതിയിൽ ചുഴറ്റുന്നെ കണ്ടു അവൻ ഉമിനീർ ഇറക്കി...

ഹോസ്പിറ്റലിൽ പോണോ... ഇൻഫെക്ഷൻ ആകൊ... ടാബ്ലറ്റ് കഴിക്കണോ.... ഇനിയെന്താ ഉമ്മ വേണ്ടേ..

ഒറ്റ ശ്വാസത്തിൽ പറയുന്ന അംജുനെ ഉമ്മ കണ്ണെടുക്കാതെ നോക്കി... 

ചെറിയ മുറിവ് ഉള്ളൂ... ഒന്നും വേണ്ട... അവർ അവന്റെ മുടിയിൽ ചികഞ്ഞു കവിളിൽ കൈ വെച്ചു പറഞ്ഞു...

മതിയെടി പെണ്ണേ ആപ്പിൾ മുറിച്ചു തിന്നാൻ ടേസ്റ്റ് ഇല്ല... കടിച്ചു തിന്നാന രസം
അത് പറഞ്ഞു അവളെ കയ്യിൽ കൊടുത്തു അവൾ എഴുന്നേറ്റു.... അംജു ജീവൻ കിട്ടിയ പോലെ ശ്വാസം എടുത്തു എഴുന്നേറ്റു....

ഇതിനുള്ളത് നിനക്ക് ഞാൻ തരുമെടി പുല്ലേ.... അംജു അവളെ നോക്കി പല്ലിരുമ്മി മെല്ലെ പറഞ്ഞു....

അപ്പോഴാ അനു അവളെ വിളിച്ചേ....

ശിവ ഇന്നും വ്രതം ആണോ നിനക്ക്...
ഇന്നലെ ‌ കഴിച്ചില്ല.... രാവിലെ ചായയും കുടിച്ചില്ലല്ലോ....

ശിവ ഞെട്ടലോടെ അവളെ നോക്കി... അംജുനെയും... ദേവ് രുദ്രൻ അല്ല പറഞ്ഞ
ശേഷം പച്ചവെള്ളം പോലും കുടിച്ചിട്ടില്ല അതാണ്‌ സത്യം... ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു നടക്കുന്നതിന്ന് ഇടക്ക് ഫുഡ് ഓർത്തുപോലും ഇല്ല... എല്ലാരും ഫുഡ് കഴിക്കാൻ വിളിച്ചപ്പോ വ്രതം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു..

അംജു അവളെ കയ്യിൽ പിടിച്ചു ഡായിനിങ് ടേബിളിന്റെ അടുത്തേക്ക് പോയി.... ബലമായി തന്നെ അവളെ അവിടെ പിടിച്ചു ഇരുത്തി... അഞ്ചാറു ദോശയും എടുത്തു കറിയും ഒഴിച്ച് അവളെ നോക്കി....

വ്രതം ആണ്.... അവൾ മെല്ലെ പറഞ്ഞു... കഴിച്ചാലും തൊണ്ടയിൽ കൂടി ഒരു വറ്റ് പോലും ഇറങ്ങില്ലെന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു....

കഴിക്കെടി.... ടേബിളിൽ ആഞ്ഞടിച്ചു ഒരു അലർച്ച ആയിരുന്നു അവൻ....

അവൾ മാത്രം അല്ല എല്ലാരും ഞെട്ടിപോയിരുന്നു.... അവൾ പേടിയോടെ കഴിച്ചു തുടങ്ങി.... കഴിക്കൽ ആയിരുന്നില്ല വായിൽ കുത്തികയറ്റി പറയുന്നേ ശരി...

രണ്ടു ദോശ കഴിച്ചപ്പോൾ തന്നെ അവൾക്ക്  മതിയായിരുന്നു... അവൾ അംജുനെ ദയനീയമായി നോക്കി....
വലിഞ്ഞു മുറുകിയ മുഖം കണ്ടതും ഇവിടെ ഒരു പൊട്ടിത്തെറി വീണ്ടും ഉണ്ടാകുന്നു അവൾക്ക് അറിയാരുന്നു...

അവൾക്ക് ദേഷ്യം സങ്കടം കരച്ചിൽ ഒക്കെ വന്നു.... മനസ്സിൽ ദേവ് രുദ്രല്ല എന്ന് മാത്രം ഉള്ളൂ... നെഞ്ച് കിടന്നു പിടക്കയാ... അവൾ എങ്ങനെ ഒക്കെയോ വായിൽ കുത്തിതിരുകി... ഇടക്കിടക്ക് എങ്ങലടിയും കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നു ഉണ്ട്...

രുദ്ര് അവളെ നോക്കി.... മെല്ലെ ആസ്വദിച്ചു മാത്രം അവൾ ഫുഡ് കഴിക്കു.
എത്ര ടൈം എടുത്താലും അങ്ങനെ കഴിക്കുന്നത് കണ്ടിട്ട് ഉള്ളൂ... അവൻ അർഷിയെ നോക്കി കണ്ണ് കൊണ്ട് എന്തോ പറഞ്ഞു.... അർഷി തലയാട്ടി...

പെട്ടന്ന് രുദ്ര് എഴുന്നേറ്റു അവളുടെ അടുത്തേക്ക് പോയത്.... അവളെ മറങ്ങുന്ന പോലെ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം എടുത്തു അവിടെ ചാരി നിന്നു മെല്ലെ കുടിക്കാൻ തുടങ്ങി.... ശിവ ഇതെന്താ സംഭവം അറിയാതെ കണ്ണ് മിഴിച്ചു.... അംജുന് അവൻ മറങ്ങിയോണ്ട് അവളെ കാണുന്നില്ലാരുന്നു..... അർഷി അവളെ പ്ലേറ്റിൽ നിന്നും ദോശ ചെറിയ പീസ് വെച്ചു ബാക്കി എടുത്തു മാറ്റി..... അർഷി അങ്ങനെ ചെയ്തതും രുദ്ര് വെള്ളം കുടിച്ചു കഴിഞ്ഞു ഗ്ലാസ്‌ വെച്ചു എഴുന്നേറ്റു പോയി..... പോകുന്ന പോക്ക് ശിവയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു... തിരിച്ചു നന്ദിയോടെ അവളും ഒന്ന് നോക്കി ... 

ശിവ അംജുനെ നോക്കാതെ പ്ലേറ്റ് കാലിയാക്കി എഴുന്നേറ്റു.... അംജു അവളെ നോക്കി എഴുന്നേറ്റു പോയി....

അവൾ ആശ്വാസത്തോടെ ശ്വാസം കഴിച്ചു
വയറിൽ തടവി..... ഫുഡ് കഴിച്ചു തട്ടി പോയെന്ന് നാളത്തെ പത്രത്തിൽ കാണരുന്നു.... അടുത്തുള്ള ചെയറിൽ ഇരുന്നു അവൾ പറഞ്ഞു...

കഴിക്കില്ലെന്ന് വാശിയിൽ നിന്ന പോരാരുന്നോ... ഉപ്പപ്പ ചോദിച്ചു...

ഞാൻ അത് ബാക്കി വെച്ച ഒരു തുള്ളി വെള്ളം പോലും അങ്ങേര് പിന്നെ കുടിക്കില്ല... അതോണ്ട് തിന്നത് അല്ലാതെ പേടിച്ചല്ല... അവൾ അവൻ പോയ വഴിയേ നോക്കി വേദനയോടെ പറഞ്ഞു..

                      🔥🔥🔥🔥

രാത്രി ശിവ അനുവിന്റെ കയ്യിൽ ഒരു പ്ളേറ്റ് ഫുഡ് എടുത്തു നീനുവിന് കൊടുക്കാൻ പറഞ്ഞു....

അവൾക്ക് അല്ലേ നീ ഇപ്പോ വയർ നിറച്ചും കൊടുത്തേ അനു സംശയത്തോടെ അവളെ നോക്കി....

പറഞ്ഞ പോലെ ചെയ്യ്.... ഇപ്പോ തന്നെ....

പൊതുവെ ഫുഡ് കഴിക്കില്ല... ഇപ്പോ ആണെങ്കിൽ വയർ ഫുൾ ആണ് അവളെ.
ശിവക്ക് ഇതെന്താ... പറഞ്ഞു അവൾ നീനുവിന്റെ അടുത്തേക്ക് പോയി... അവൾ ഹാളിൽ നിന്ന് ഓടികളിക്കുന്നുണ്ടായിരുന്നു.....

നീനു വിളിച്ചു ഫുഡ് കൊടുത്തതും എനിക്ക് വേണ്ട പറഞ്ഞു ഓടി.... അനു ശിവയെ നോക്കിയതും അവൾ നോക്കി പേടിപ്പിച്ചു.... അനു ഇതെന്തു കൂത്ത് പറഞ്ഞു നീനുന്റെ പിറകെ ഫുഡ് എടുത്തു നടന്നു....

മക്കളെ ഒന്നും ഇങ്ങനെ സ്നേഹിച്ചിട്ട് ഒരു കാര്യം ഇല്ല അനു.... വേണമെങ്കിൽ കഴിച്ച മതി....

അനു കണ്ണ് മിഴിച്ചു അവളെ നോക്കി....

ടീ നമ്മൾ മക്കളെ ഇങ്ങനെ പുന്നാരിച്ചു നിലത്തുതലയിൽ വെച്ചു കൊണ്ട് നടക്കും
അവസാനം കിട്ടുന്നതൊ ഒറ്റ ഒന്ന് തിരിഞ്ഞു നോക്കില്ല....പട്ടി ആണെങ്കിൽ വാലാട്ടിയെങ്കിലും കാണിക്കും... ചുമ്മാ വേസ്റ്റ് ആക്ക നമ്മുടെ ജന്മം....

നീയെന്തൊക്കെ പറയുന്നേ ശിവ.... നമ്മുടെ മക്കളെ നമ്മൾ അല്ലാതെ വേറെ ആരാ നോക്ക.... പിന്നെ പൊതുവെ പറഞ്ഞത് ആണെങ്കിൽ വയസ്സൻ കാലത്ത് നോക്കുന്ന മക്കൾ ഉണ്ട്....

എവിടെ അങ്ങനെ ഒന്നും ഇപ്പൊ ആർക്കും ഇല്ല.... എല്ലാർക്കും സ്വന്തം കാര്യം മാത്രം ഉള്ളൂ.... മക്കളെ വയർ നിറഞ്ഞില്ലെങ്കിൽ അമ്മമാർക്ക് മര്യാദക്ക് തിന്നാൻ കഴിയില്ല.
ഊണും ഉറക്കം ഒഴിച്ച് അല്ലേ അവരെ വളർത്തുന്നെ... ഒരു മുറിവോ ഒരസുഖം വന്ന ആധി അമ്മമാരെ നെഞ്ചില... രാത്രി ഉറക്കം പോലും കളഞ്ഞു മക്കളെ നോക്കി കഷ്ടപ്പെട്ട് വളർത്തി വലുതാക്കും... അവർക്ക് വേണ്ടിയാ ജീവിക്കുന്നെ പോലും... എന്ന വളർത്തി വലുതാക്കി അവർ സ്വയം ഒരു പെണ്ണിനെ കാണുന്ന വരെ ഉണ്ടാകും സ്നേഹം.... അതിന്ന് ഒരു പേര് പ്രണയം.... പിന്നെ തിരിഞ്ഞു നോക്കില്ല അച്ഛനെയും അമ്മയെയും കുടുംബം ബന്ധം ഒന്നും.... ഒന്ന് എതിർ നിന്ന ഏറ്റവും വലിയ ശത്രുവും ആ അച്ഛനും അമ്മയും ആയിരിക്കും... എനിക്ക് പ്രണയം വേണ്ട എന്റെ മാതാപിതാക്കൾ മതി പറഞ്ഞു നടക്കുന്ന മക്കൾ എത്ര ഉണ്ടാകും... കുറച്ചു വളരെ കുറച്ചു മാത്രം അല്ലാത്തവരോ.... എന്തിന് ബാക്കിയുള്ളോരേ പറയുന്നേ ഇവിടെ ഉണ്ടല്ലോ അങ്ങനെ....ആരെയൊക്കെയോ ചതിയിൽ പെട്ടു പോയതാ അത് പോലും ഓർക്കാതെ അവർ ഇത്രയും കാലം ചെയ്ത നന്മ പോലും ഓർക്കാതെ... ഇന്നലെ കണ്ട പെണ്ണിന് വേണ്ടി നടക്കുന്നവർ.... ഇതൊക്കെ കാണുമ്പോ കുട്ടികളെ ഓർക്കാൻ പോയിട്ട് പ്രസവിക്കാൻ തന്നെ പേടി ആവുന്നത്... അവൾ ആരോടെന്നില്ലാതെ പറഞ്ഞു.... പിന്നെ നീനുവിനെ നോക്കി....

ടീ പെണ്ണേ.... ഇപ്പോ എനിക് എന്റെ അമ്മയ ഏറ്റവും വലുത് പറയുന്നു...നാളെ നിന്റെ ചെക്കനെ നീ കാണുമ്പോ എന്നേ തള്ളിപ്പറയില്ലേ... എന്തിന് ഒന്ന് ഓർത്ത തന്നെ ഭാഗ്യം... അത് പറഞ്ഞു നീനുനെ എടുത്തു റൂമിലേക്ക് നടന്നു....

ഇവിടിപ്പോ ആരാ വെടി പൊട്ടിച്ചേ എന്ന രീതിയിൽ അനു കണ്ണും തുറിച്ചു അവളെ നോക്കി വിളിക്കാൻ നോക്കുമ്പോഴാ വാതിൽക്കൽ അംജുക്കനെ കണ്ടത്....

റൂട്ട് ഇങ്ങോട്ട് ആയിരുന്നോ.... അനു ചിരിയോടെ അവളെ റൂമിലേക്ക് പോയി...

ബാക്കിയുള്ളോരും പരസ്പരം നോക്കി പോയി....

അംജുന്റെ നോട്ടം ഹാളിൽ തൂക്കിയിട്ട ഒരു ഫോട്ടോയിലേക്ക് പോയി....
നീനുവിന്റെ പ്രായത്തിൽ ഉള്ള തന്റെ ഫോട്ടോ.... ഉമ്മ ചോർ എടുത്തു പിറകെ നടക്കുന്നത്.... ഉപ്പ എടുത്തു പൊന്തിച്ചു നില്കുന്നത്.... ഉള്ളിൽ ഒരു നീറ്റൽ പടർന്നു കയറുന്നത് അവൻ അറിഞ്ഞു....

                     🔥🔥🔥🔥

ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ അംജു തിരിഞ്ഞു മറിഞ്ഞും കിടന്നു....
ഉമ്മ.... അത് ഓർക്കും തോറും നെഞ്ചിൽ വേദന പടർന്നു.... തനിക്ക് ദോഷം വരുന്നത് ചെയ്യാൻ പോയിട്ട് ഓർക്കുക കൂടി ചെയ്യില്ല.... ഉപ്പ എന്തിനും ഏതിനും കട്ട സപ്പോർട് ആയി എന്നും കൂടെ നിന്നിട്ടെ ഉള്ളൂ.... ഉമ്മാക്ക് ഡോക്ടർ ആക്കണം എന്നായിരുന്നു എന്ന നിന്റെ ഇഷ്ടം പോലെ ചെയ്തോട പറഞ്ഞു ബിസിനസ്ൽ ഇറങ്ങാൻ ധൈര്യം തന്നത്.
അർഷിയെക്കാളും ഐഷുവിനെക്കാളും ഏറെ എനിക്ക് പ്രാധാന്യം തന്നിട്ട് ഉള്ളൂ...
എന്ത് കാര്യം അവർ ആവിശ്യപെടുമ്പോഴും അംജുനോട് ചോദിച്ചു ചെയ്ത മതി പറഞ്ഞു ചെയ്യുള്ളു.... അത്ര പോലും എനിക്ക് നിലയും വിലയും തന്നിട്ടുണ്ട്...
നൈശുവിന്റെ കാര്യത്തിലും എന്റെ നന്മ മാത്രം നോക്കിയിട്ട് ഉണ്ടാകു... ദേഷ്യം വാശിയും കേറിയപ്പോൾ ഞാൻ ചെയ്തതോ.... അവരെ വേദനിപ്പിക്കാൻ എനിക്ക് എങ്ങനെ കഴിഞ്ഞു.... അതും സനക്ക് വേണ്ടി.... ആനിക്ക് വേണ്ടി ആണെങ്കിൽ അവളെന്റെ ജീവൻ ആയിരുന്നു കരുതാം... അവളെക്കാൾ ആരെയും സ്നേഹിച്ചിട്ടില്ല കരുതാം.... പക്ഷേ സനക്കും ഞാൻ അവരെക്കാൾ പ്രാധാന്യം കൊടുത്തുവോ.... പിന്നെ അവരെ സ്നേഹിച്ചു പറയുന്നതിൽ ഏതാ ശരി.... കുറ്റബോധം കൊണ്ട് അവന്റെ ഉള്ളം നീറി.... അവൻ എഴുന്നേറ്റു അവരെ റൂമിലേക്ക് പോയി...

ഉറങ്ങാൻ കിടന്നപ്പോഴാ നോക്ക് ചെയ്യുന്ന ശബ്ദം കെട്ടത്.... ഉമ്മ എഴുന്നേറ്റു പോയി വാതിൽ തുറന്നു... അംജുനെ കണ്ടു പരിഭ്രമമം ആയിരുന്നു...

എന്താ പറ്റിയെ... സുഖം ഇല്ലെ.. എന്നൊക്കെ ചോദിച്ചു അവന്റെ മുഖത്ത് ദേഹത്തു ഒക്കെ തൊട്ട് നോക്കി...

അവൻ അവരെ കയ്യിൽ പിടിച്ചു... ആ മുഖത്തേക്ക് നോക്കി.... പേടിയും സ്നേഹം വാത്സല്യം ഒക്കെ ആ കണ്ണുകളിൽ കണ്ടു.... അപ്പോഴേക്കും ഉപ്പയും വന്നു.... അവൻ രണ്ടു പേരെയും ഒന്നിച്ചു കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു...

I am sorry... എനിക്ക്... എന്നോട് ക്ഷമിക്കാൻ പറ്റോ നിങ്ങൾക്ക്... അവന്റെ ശബ്ദം ഇടറിയിരുന്നു... കണ്ണുകൾ നിറഞ്ഞു..

ഉമ്മാന്റെ ഉള്ളിൽ നിന്നും കണ്ണുനീർ ചീളുകൾ പുറത്തേക്ക് വന്നു.... അമറിന്റെയും കണ്ണുകൾ നിറഞ്ഞു വന്നു.

കരഞ്ഞു തീർക്കുകയാരുന്നു അവരുടെ ഉള്ളിലെ സങ്കടവും പരാതിയും എല്ലാം...
അവൻ ഉമ്മാന്റെ മടിയിൽ തലവെച്ചു കിടന്നു... അവന്റെ കൈകളിൽ അമറിന്റെ കൈകൾ ഉണ്ടാരുന്നു...

ശിവനി വേണ്ടി വന്നു അല്ലേ ഞങ്ങളെ മനസ്സിലാക്കാൻ... ഉമ്മാന്റെ വാക്കുകളിൽ സങ്കടം പരിഭവം ഒക്കെ ഉണ്ടായിരുന്നു...

രുദ്ര് അർഷിയും അങ്ങനെ ചെയ്തപ്പോ നിങ്ങളും കൂട്ട് നിന്നു ആ ചതിക്ക് കരുതിയ
ദേഷ്യം വന്നത്.... ഉമ്മയും എന്നോട് അവളെ കെട്ടണം പറഞ്ഞു വന്നിനല്ലോ അപ്പോൾ അങ്ങനെ കരുതി... വിശ്വാസം കൊണ്ടുള്ള ചതി അവിടെ എല്ലാരേം വെറുത്ത് പൊയ്.... എല്ലാരിലും ഉള്ള വിശ്വാസം പോയി....
ആനി കള്ളം പറയില്ല ഉമ്മാ... തല പോകേണ്ടി വന്നാലും എന്നോട് കള്ളം പറയാനോ എന്നേ വേദനിപ്പിക്കാനോ അവൾക്ക് ആവില്ല... എനിക്ക് വേണ്ടി ജീവൻ കളയാനും അവൾ തയ്യാറാ... അവൾ പറഞ്ഞില്ലേ അവൾക്ക് ആക്സിഡന്റ് ആയത്... അത് എനിക്ക് നേരെ എന്നേ അറ്റാക്ക് ചെയ്യാൻ വന്നപ്പോൾ സംഭവിച്ചത... എനിക്ക് നേരെ വന്ന വെട്ട് സ്വയം ഏറ്റുവാങ്ങിയതാ അവൾ... മൂന്ന് പ്രാവശ്യത്തോളം അവൾക്ക് വെട്ടേറ്റിട്ടും അവൾ എന്നേ പൊതിഞ്ഞു പിടിക്ക ചെയ്തേ... മരണതെ മുഖമുഖം കണ്ടിട്ടും അവൾ ചോദിച്ചത് എന്താ അറിയോ അംജുക്കക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന...എന്റെ ലിവർ അവൾക്ക് കൊടുക്കാൻ പോയപ്പോ എനിക്ക് വേദനിക്കുലേ ... വല്ലതും സംഭവിച്ചാലോ... സൂചി പോലും വെക്കേണ്ട എനിക്കത് കാണാൻ പറ്റില്ല...
ഞാൻ മരിച്ചാലും സാരമില്ല പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ഓടിയവളാ... ഞാൻ എന്ന് പറഞ്ഞ ഭ്രാന്ത ഉമ്മാ അവൾക്ക്... അവളെ എനിക്ക് ആരെക്കാളും വിശ്വാസം ആണ്... എനിക്ക് വേണ്ടി സ്വന്തം ജീവൻ തരാൻ പോലും മടിയില്ലാത്ത അവളെ അല്ലാതെ വേറെ ആരെയാ ഞാൻ വിശ്വസിക്കണ്ടേ.... 

അവരതിന്ന് ഒന്നും പറഞ്ഞില്ല....

അർഷിയോട് രുദ്രനോട് കൂടി ക്ഷമിച്ചുടെ നിനക്ക്...

അത് മാത്രം പറയണ്ട ഉമ്മാ.... വീണ്ടും ദേഷ്യം പിടിപ്പിച്ചു പോകാൻ ആക്കരുത്...
ഒരിക്കലും അവർക്ക് മാപ്പ് കൊടുക്കില്ല.
എന്നേ കൊണ്ട് പറ്റില്ല അതിന്ന്...

അവനെ ഒരിക്കൽ കൂടി നഷ്ടപ്പെടാൻ ആഗ്രഹിക്കാത്തത് കൊണ്ട് അവർ തിരിച്ചു ഒന്നും പറഞ്ഞില്ല..

                    🔥🔥🔥🔥

അംജു റൂമിലേക്ക് പോകുന്നത് ശിവ കണ്ടിരുന്നു... അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... ഇങ്ങേരെ കെട്ട് കൂടി നടത്തി കൊടുത്തു മുങ്ങണം.... രുദ്ര്....
അതോർത്തതും വല്ലാത്തൊരു വിറയൽ അവളിൽ പടർന്നു.... പറ്റോ എനിക്കതിനു..
ആദി.... ആ മുഖം ഓർത്തതും അതിനേക്കാൾ നിസ്സഹായാവസ്‌ഥ തോന്നി.... 

അവൾ ഉറക്കം വരത്തോണ്ട് കുറച്ചു സമയം റൂമിൽ കൂടി നടന്നു.. പിന്നെ ഗാഡനിലേക്ക് നടന്നു...

നല്ല തണുപ്പ് ഉണ്ടായിരുന്നു... അവൾ കൈകൾ കെട്ടി അവിടെ ഉള്ള മരത്തിന്റെ കീഴെ ഇരുന്നു... നിലാവിന്റെ വെളിച്ചം അവിടെ ഉണ്ടായിരുന്നു... മുല്ലപ്പൂവിന്റെ സുഗന്ധം എങ്ങും പടർന്നു... മുന്നിലായി സ്വിമ്മിംഗ് പൂൾ ഉണ്ട്.. നിലാവിൽ അത് നോക്കി നിൽക്കാൻ വല്ലാത്തൊരു ഭംഗി തോന്നി അവൾക്ക്... തണുപ്പിൽ വിറച്ചു നിന്നിട്ടും അങ്ങനെ നിന്നു.... അവളെ പൊതിഞ്ഞു ഒരു ഷാൾ വന്നു വീണു...

അവൾ മുഖം ഉയർത്തി നോക്കി... രുദ്ര്...

ഉറക്കം വന്നില്ലേ.... അവൻ അവളെ അടുത്ത് വന്നു ഇരുന്നു... 

അതൊക്കെ എപ്പോഴേ പോയി... അവൾ മനസ്സിൽ ഓർത്തു....

രുദ്ര് ഉറങ്ങിയില്ലേ....

ഞാൻ നിന്നെ നോക്കി റൂമിലേക്ക് വന്നിരുന്നു... അപ്പോഴാ ഇവിടെ കണ്ടത്..

ഞാൻ രുദ്രിനെ കാണാൻ ഇരിക്കുകയായിരുന്നു...

എന്താ കാര്യം...

ഐ വാണ്ട്‌ ഡിവോഴ്സ്....

വാട്ട്‌.... അവൻ ഞെട്ടി എഴുന്നേറ്റു...

എനിക്ക്.... പറ്റില്ല.... മുന്നോട്ട് പോകാൻ...
നമുക്ക് പിരിയാം.... എനിക്ക് ഒരിക്കലും രുദ്രിനെ ഉൾകൊള്ളാൻ പറ്റുന്നില്ല.... 

ഓഹ് അങ്ങനെ... അവൻ പുച്ഛത്തോടെ പറഞ്ഞു അവളെ അടുത്ത് ഇരുന്നു.

ശരിക്കും നിന്റെ പ്രശ്നം എന്താ.... അവൻ ശാന്തമായി ചോദിച്ചു....

രുദ്രിനോട് എനിക്ക് പ്രണയം തോന്നുന്നില്ല.
അത് തന്നെ എന്റെ പ്രശ്നം... എനിക്ക് പറ്റുന്നില്ല രുദ്രിനെ ഭർത്താവായി കാണാൻ.
ഞാൻ ആഗ്രഹിച്ച പോലെ ഒരാൾ അല്ല രുദ്ര്.... അങ്ങനെ ആവാനും പറ്റില്ല...

ഒരിക്കൽ പോലും എന്നോട് പ്രണയം തോന്നിയിട്ടില്ലേ ശിവാനി.... അവളുടെ കയ്യിന്നു മുകളിൽ കൈ വെച്ചു ചോദിച്ചു...
അവളുടെ കയ്യിലെ വിറയൽ അവന്റെ കയ്യിലും അറിയുന്നുണ്ടായിരുന്നു...

അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചു....

അംജുക്കാനെ സ്നേഹിക്കുന്നതിന്റെ പാതിയെങ്കിലും എന്നേ നീ എന്നെങ്കിലും സ്നേഹിക്കുമോ ശിവാനി.... അർദ്രമായിരുന്നു അവന്റെ ശബ്ദം....

അവൾ അവനെ നോക്കി ഇല്ലെന്ന് തലയാട്ടി..

അഗ്നിവർഷ് നിന്നെ സ്നേഹിക്കുന്നതിന്റെ പാതിയെങ്കിലും നിന്നെ സ്നേഹിക്കാൻ എനിക്ക് ഈ ജന്മം പറ്റില്ല... അതോണ്ട് തന്നെ അംജുക്കാനേക്കാൾ നീയെന്നെ സ്നേഹിക്കാത്തതിന്ന്  വിഷമം ഇല്ല... 

അവൾ  തലയാട്ടിയ ശേഷം ആണ്
അവൻ എന്താ പറഞ്ഞെന്ന് അവൾ ഓർത്തത്....

അഗ്നി.... അഗ്നിവർഷ്..... അവളുടെ ചുണ്ടുകൾ ഭയത്തോടെ മൊഴിഞ്ഞു കൊണ്ട് ഞെട്ടലോടെ കൈ വലിക്കാൻ നോക്കിയെങ്കിലും രുദ്രിന്റെ കൈ ബലമായി അതിൽ മുറുകിയിരുന്നു...

                                     ..... തുടരും


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
 ShivaRudragni PART 85

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


Post a Comment

Please Don't Spam here..