ShivaRudragni Part 90

 ശിവരുദ്രാഗ്നി

 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 90🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──

🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

Part 90



അറിയാഞ്ഞിട്ട് ചോദിക്കുവാ എന്നോട് ഉടക്കിയെ കഴിയുള്ളു നിങ്ങൾക്ക്... രുദ്ര് കലിപ്പോടെ ചോദിച്ചു...

ഒന്ന് പോടാ പറഞ്ഞു രുദ്രിനെ പിന്നോട്ട് തള്ളിയതും അവരെ കൂട്ടത്തിൽ ഒരാൾ വാൾ വീശിയതും ഒന്നിച്ചു ആയിരുന്നു... രുദ്ര് അത് കണ്ടിരുന്നില്ല...

അവൻ രുദ്രിനെ അവന്റെ അടുത്തേക്ക് വലിച്ചു പിടിച്ചു... വാൾ വീശിയവൻ ചവിട്ടേറ്റ് തെറിച്ചു വീണപ്പോൾ ആണ് രുദ്ര് കണ്ടത്.

അപ്പൊ എന്നോട് ഇഷ്ടം ഒക്കെ ഉണ്ടല്ലേ...

അത് പറഞ്ഞു കഴിയുമ്പോഴേക്കും അവനെ പിടിച്ച പിടി വിട്ടിരുന്നു... രുദ്ര് നിലത്ത് വീഴാൻ നോക്കിയെങ്കിലും  ബാലൻസ് ചെയ്തു എഴുന്നേറ്റു...

വല്ലാത്ത ജന്തു തന്നെ അവൻ പിറുപിറുത് കൊണ്ട് തിരിഞ്ഞതും അഗ്നിതാണ്ടവം ആയിരുന്നു കണ്ടത്... രുദ്ര് അവന്റെ മൂവ്മെന്റ്സ് ശ്രദ്ധിച്ചു നിന്നു... തനിക്ക് അറിയാത്ത പല അടവുകളും അവനിൽ അത്ഭുതം പടർത്തി... അവന്റെ നേരെ വരുന്ന അടി അവൻ തടയുന്നുണ്ടെങ്കിലും
ശ്രദ്ധ മൊത്തം അഗ്നിയുടെ സ്റ്റഡ്‌ഡിൽ തന്നെ ആയിരുന്നു....

അഗ്നി റിവോൾവർ എടുത്തതും രുദ്ര് കയ്യിൽ പിടിച്ചു...

ആകെയുള്ള തെളിവ് ആണ്... അവരെ വിട്ടേക്ക്... മാത്രം അല്ല പോലിസ് ഇപ്പോൾ വരും...ഞാൻ ഇൻഫോം ചെയ്ത വന്നത്.

ഇല്ല രുദ്ര്... സത്യം പറയിപ്പിക്കാൻ ആണ് ഞാൻ ജീവൻ തിരിച്ചു തരുന്നു പറഞ്ഞത്.
അല്ലാതെ ഇവരെ വെറുതെ വിടാൻ ഞാൻ കരുതിയിട്ടില്ല... ഇവർക്ക് ഒന്നും ഒരു കുന്തം അറിയില്ല...അവൾക്ക് നേരെ തെറ്റായ ഒരു ചിന്ത വന്നുന്നു കണ്ടപ്പോഴേ ഇവരുടെ മരണം ഞാൻ ഉറപ്പിച്ചത... because she is mine....

എനിക്ക് കുറച്ചു കാര്യം അറിയാനുണ്ട് അതിന്ന് ശേഷം ഞാൻ വിട്ടു തരാം...

ഓക്കെ... എന്റെ ശത്രുവിന് വേണ്ടി ഞാൻ ഈ സഹായം ചെയ്തില്ലെന്ന് വേണ്ട... രുദ്ര് ആശ്വാസത്തോടെ തിരിഞ്ഞതും ആറ് ബുള്ളറ്റ് തീരുന്ന ശബ്ദം അവൻ കേട്ടു...
ദേഷ്യത്തോടെ  രുദ്ര് അവനെ നോക്കിത്...

ശത്രുവിനെ ഒരിക്കലും വിശ്വസിക്കരുത്...
പ്രത്യേകിച്ച് എന്നെ... പിന്നെ ഇത് നിന്റെ സർവീസ് റിവോൾവർ ആണ്... പോലിസ് വരുന്നുണ്ട് എന്നല്ലേ പറഞ്ഞത് ... എന്താ വേണ്ടെന്ന് വെച്ച ചെയ്തോ... എനിക്കിന്ന് ഇരട്ടി സന്തോഷം ആണ് അവർക്കിട്ടും നിനക്കിട്ടും പണിയാൻ കഴിഞ്ഞു... പുച്ഛത്തോടെ പറഞ്ഞു റിവോൾവർ കൊടുത്തു...

രുദ്ര് റിവോൾവർ ഒന്ന് നോക്കി തന്റെ ഷർട്ടിന്റെ ബാക്കിൽ തൊട്ട് നോക്കി...
അവനൊന്നു റിവേഴ്‌സ് എടുത്തു ഓർത്തു നോക്കി...വെട്ടാൻ നോക്കുമ്പോ അടുത്തേക്ക് പിടിച്ച ടൈം അടിച്ചു മാറ്റിയത് ആണെന്ന് മനസ്സിലായി... എട്ടിന്റെ പണി പിശാശ് തന്നത് ഓർത്തു...

സ്വന്തം റിവോൾവർ പോലും സൂക്ഷിക്കാൻ കഴിയാത്തവന്ന ഭാര്യയെ പ്രൊട്ടക്ട് ചെയ്യാൻ കഴിയുന്നെ പരിഹാസത്തോടെ പറഞ്ഞു.

ഓഹ് അത്രയ്ക്കങ്ങ് ആളാവത്തെ ഇങ്ങോട്ട് നോക്ക്... അവൻ ഷർട്ടിന്റെ ബട്ടൺ കാണിച്ചു.... താൻ ചെയ്തത് ഒക്കെ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്..
സോ ഞാൻ നിരപരാധി ആണെന്ന് തെളിയിക്കാൻ എനിക്കിത് മതി... തനിക്ക് എങ്ങനെ രക്ഷപെടാൻ കഴിയും പറയ്(രുദ്ര് )

അവന്റെ മുഖം ചുളിഞ്ഞു.... താൻ കേസ് എടുത്തോ നോ പ്രോബ്ലം.... കോടതിയിൽ എത്തുമ്പോൾ കാം ഷർട്ട് ബട്ടൺ ആക്കി മാറ്റാനും എന്തിന് ഈ കിടക്കുന്നവർ ഭൂമിയിൽ ഉണ്ടെന്ന് പോലും തെളിവില്ലാതെ ആക്കി ഈസിയായി ഞാൻ ഇറങ്ങും...
പബ്ലിക് ആയി വേണേൽ ഞാൻ ഷൂട്ട് ചെയ്തു ഇവരെ കൊല്ലും കാണണോ പറഞ്ഞു വേറൊരു ഗൺ എടുത്തു അവർക്ക് നേരെ ചൂണ്ടി....

അതെനിക്ക് അറിയാം... നിയമം കയ്യിൽ എടുക്കാൻ മാത്രം പിടിപാട് ഉണ്ടെന്ന്. പൂച്ചയെ പട്ടിയാക്കി മാറ്റിയെ കോർട്ടിൽ എത്തുള്ളുന്നും... ബട്ട് ഞാൻ ഇത്  ശിവാനി മാഡത്തിന്റെ കോർട്ടിൽ ആണ് പ്രസന്റ് ചെയ്യുക... വേണമെങ്കിൽ കൈക്കോ കാലിനോ മുറിവ് ഉണ്ടാക്കി താൻ എന്നെ ഉപദ്രവിച്ചു എന്നും പറയും... അപ്പോഴോ....

നോ രുദ്ര്.... ചുമ്മാ ഇഷ്യു ആക്കരുത്...
പുലിയെ പോലെ നിന്നവൻ പൂച്ചയെ പോലെ ആകുന്നത് അത്ഭുതത്തോടെ രുദ്ര് നോക്കിയത്.... ഒരു നരുന്ത് പെണ്ണിനെ ആണ് പേടി എന്നോർത്തു ചിരിയും വന്നു.

പേടിയുണ്ടല്ലേ രുദ്ര് ചെറു ചിരിയോടെ പറഞ്ഞത്...

പേടിയല്ല.... എനിക്ക് അവളോടുള്ള ഇഷ്ടം ആണ്... എന്റെ രൗദ്രഭാവം അവൾ കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു...
അവൾക്ക് അത് വേദന ഉണ്ടാക്കും...

അപ്പൊ മുത്ത് വാ ചേട്ടൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കും... മണി മണി ആയി ആൻസർ പറഞ്ഞ കാം ഞാൻ തനിക്ക് തരാം... രുദ്ര് തോളിലൂടെ കയ്യിട്ട് പറഞ്ഞു...

അവൻ രുദ്രിന്റെ കൈ തട്ടി മാറ്റാൻ നോക്കി.... ശിവക്ക് വീഡിയോ എത്തിച്ചു കൊടുക്കും ഞാൻ...

അത് പറഞ്ഞതും അടങ്ങി നിന്നു...

അവൻ കയ്യിൽ ഉള്ള ഗൺ നിലത്തേക്ക് ഇട്ടു... വീഴുന്ന പോലെ പിടിക്കാൻ നോക്കിയതും രുദ്ര് അത് കാച് ചെയ്തു...

സൂക്ഷിച്ചു പിടിക്ക്... താൻ കൊണ്ട് നടക്കുന്ന ആപ്പ ഗൺ അല്ല... മൈഡിൻ അമേരിക്ക....

രുദ്ര് ഒരു പുച്ഛത്തോടെ നോക്കി... ഗൺ ഷൂട്ട് ചെയ്യുന്ന പോലെ അവന്ന് നേരെ നീട്ടി

രുദ്ര് കാണാത്ത ഗൺ യൂസ് ചെയ്യാത്ത ഗൺ ഇല്ലെടോ... പറഞ്ഞു നെറ്റിയിൽ ചൂണ്ടി ട്രിഗ്റിൽ അമർത്തി...

കൈവിട്ട ആയുധം തോൽവിയാണ് പറഞ്ഞു അഗ്നിക്ക് തന്നെ കൊടുത്തു...

അവൻ ചിരിയോടെ വാങ്ങി...

റാണ.... വിളിച്ചതും ഒരു ആൾ അടുത്തേക്ക് വന്നു ഫോൺ കൊടുത്തു....

രുദ്രിന് നേരെ അത് കാണിച്ചു... അവൻ ഗൺ എടുത്തു ചൂണ്ടുന്നതും ട്രിഗ്ർ അമർത്തുന്നത് ഒക്കെ വ്യക്തമായി കാണുന്നുണ്ടായിരുന്നു... സംസാരിക്കുന്നത് ഒന്നും ഇല്ല....

ഇത് ഞാൻ എഡിറ്റ് ചെയ്തു ശിവക്ക് അയച്ചാൽ എങ്ങനെ ഉണ്ടാകും രുദ്രദേവ്..

നീയെന്നെ ഭീഷണിപെടുത്തി... കൊല്ലാൻ ശ്രമിച്ചു... അപ്പോൾ ഞാൻ പ്രതികരിച്ചത് ആണ് നിന്റെ കയ്യിൽ ഉള്ള വീഡിയോ... അപ്പൊ എങ്ങനെയാ രുദ്ര് കാം തരുന്നോ അതോ ഞാൻ ഇത് ശിവക്ക് അയക്കണോ...

രുദ്ര് ദേഷ്യത്തോടെ അവനെ നോക്കി.

രുദ്ര് കാണിച്ച ബട്ടൺ അവൻ പിടിച്ചു പൊട്ടിച്ചു എടുത്തു... എന്നിട്ടു ഫോണിലെ വീഡിയോ ഡീലീറ്റ് ചെയ്തു കാണിച്ചു...

കളിക്കുമ്പോ ആളും തരം നോക്കി കളിക്ക്
രുദ്ര്... ഇത് ഐറ്റം വേറെയാ.... എന്നെ ഭീക്ഷണി പെടുത്താൻ വന്നിരിക്കുന്നു... അപ്പൊ ഞാൻ പോട്ടെ എന്നും പറഞ്ഞു കണ്ണിറുക്കി കാണിച്ചു പോയി....

രുദ്രിന്റെ മുഖത്ത് ചെറിയൊരു നിരാശ പടർന്നു... അവന്ന് അറിയാം ശിവാനിയുടെ നേർക്ക് ഉണ്ടായ അറ്റാക്കിന്ന് പിന്നിൽ ആരാണെന്ന്... നല്ലൊരു ചാൻസ് കിട്ടിയത് ആയിരുന്നു ജസ്റ്റ് മിസ്സ്‌ ആയത്... രാവണന്റെ പത്തു തലക്ക് പകരം ആ ഒറ്റ ഒന്ന് മതീന്ന് ഞാൻ ചിന്തിക്കണം ആയിരുന്നു... അതെ സമയം ഒരു പുഞ്ചിരി വിരിഞ്ഞു... ചത്തു കിടക്കുന്നവരെ ഒന്ന് നോക്കി... കൊല്ലാൻ തന്നെ ഞാനും വന്നേ.... അല്ലാതെ എന്റെ പെണ്ണിനെ തൊടാൻ നോക്കിയവരെ വെറുതെ വിടുന്നു കരുതിയോ.... കേവലം ഒരു സാധാരണ ബട്ടൻ വെച്ചാണ് കുറച്ചു സമയം എങ്കിലും വിരട്ടിയത് എന്നോർത്തു അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരിവിരിഞ്ഞു....

അതെ സമയം അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു ചെറുപുഞ്ചിരി... കുരുട്ട് ബുദ്ധി.... കുറച്ചു സമയം എങ്കിലും സാദാബട്ടൻ കാണിച്ചു പേടിപ്പിച്ചു പറഞ്ഞു അത് വലിച്ചെറിഞ്ഞു....

                      🔥🔥🔥🔥

രുദ്ര് വരുമ്പോൾ അർഷിയും ഐശുവും ഹാളിലെ സോഫയിൽ ഇരുന്നു എന്തോ തല്ല് കൂടുന്നത് കണ്ടു... കളിപറഞ്ഞും വഴക്ക് കൂടിയും പൊട്ടിച്ചിരിച്ചും ഒക്കെ ഇരിക്കുന്ന അവരെ കണ്ണിമവെട്ടാതെ മുകളിൽ നിന്നും നോക്കി നിൽക്കുന്ന ശിവയെ അവൻ കണ്ടു.... അവളെ കണ്ണുകളിൽ ഊറിക്കൂടിയ കണ്ണുനീർ തിളങ്ങുന്നത് അവൻ ദൂരെ നിന്നും വ്യക്തമായി കണ്ടു...

അതെ കണ്ണ് വെക്കരുത്.... എന്റെ ചെക്കൻ ജീവിച്ചു പൊക്കോട്ടെ... ചെവിക്കരുകിൽ രുദ്രിന്റെ ശബ്ദവും ചൂട് നിശ്വാസം തട്ടി അവളിൽ രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു... അവന്റെ ചോദ്യം കൂടി ആയപ്പോൾ അവളൊന്ന് പതറി...

ഞാൻ.... ചുമ്മാ... ഇതിലെ...പോയപ്പോ...
അവൾ കിടന്നു വിക്കി...

അവൾ പോലും അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അവൻ തുടച്ചു കൊടുത്തു...

ആഗ്രഹിക്കരുത്.... ഒരിക്കലും.... കവിളിൽ തട്ടി അർദ്രമായി അവൻ പറഞ്ഞു...

ഞാൻ... അങ്ങനെ ഒന്നും കരുതില... ചുമ്മാ കണ്ടപ്പോൾ നിന്നുന്നേ ഉള്ളൂ...

അപ്പൊ കണ്ണ് നിറഞ്ഞതോ....

അവൾ മുഖം താഴ്ത്തി... കണ്ണിൽ പൊടി വീണതാ...

അല്ല നാരദന്റെ ജോലി ഏറ്റെടുത്ത നിന്റെ
അംജുക്ക എവിടെ... അടുത്ത പണി ഞങ്ങൾക്ക് എങ്ങനെ തരാം എന്നുള്ള ഗവേഷണത്തിൽ ആണോ.. രുദ്ര് പരിഹാസത്തോടെ പറഞ്ഞു.

എന്റെ അംജുക്ക നാരദൻ ഒന്നും അല്ല...
നിമിഷനേരം കൊണ്ട് അവളിൽ ദേഷ്യം കേറുന്നതും മുഖം ചുവന്നു തുടുത്തു തക്കാളി പോലെ ആകുന്നത് അവൻ കണ്ടു...

അതേ അതേ അതേ.... ഹി വോസ് എ ചീറ്റർ.... രുദ്ര് വാശിയോട് പറഞ്ഞു..

രുദ്ര്.... അവളുടെ അലർച്ച ആയിരുന്നു അത്...

സൂക്ഷിച്ചു സംസാരിക്കണം... ദേഷ്യത്തോടെ അവന്റെ കോളറയിൽ പിടിച്ചു അവളോട് അടുപ്പിച്ചു പറഞ്ഞു... 

എനിക്ക് ഇതാ ഇഷ്ടം ചാൻസിറാണിയെ പോലെ ചീറുന്നവളെ... നിനക്ക് കണ്ണുനീർ സീരിയലിലെ നായിക സെറ്റ് അവുല...
അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു. പിന്നെ മെല്ലെ അവിടെ ചുണ്ടുകൾ അമർത്തി.. അവളുടെ കൈകൾ താഴ്ന്നു.
രുദ്ര് പോകുന്നത് നോക്കി നിന്നവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു..
പെട്ടന്ന് അത് നിന്നു... മുന്നിൽ യാസി...

നല്ല എച് ഡി ക്ലാരിറ്റി ഉള്ള ഒരു പിക് എടുക്കാൻ ടൈം ഉണ്ടായിരുന്നു... തെളിവിനു അംജുന് കൊടുക്കാൻ...

അവൻ അങ്ങനെ ചെയ്യുന്നു ഞാൻ കരുതിയില്ല... അവൾ പരിങ്ങലോടെ പറഞ്ഞു...

പ്രണയിക്കുമ്പോൾ ഒരാളുടെ നല്ല സ്വഭാവം മാത്രം കാണിക്കു ... അവരെ ഇമ്പ്രംസ് ചെയ്യിക്കണം.. മനസ്സിൽ ഇടം നേടണം.... അതോണ്ട് നല്ല വശങ്ങൾ മാത്രം പ്രസന്റ് ചെയ്യു... രുദ്ര് ഇപ്പോൾ ആ സ്റ്റേജിൽ ആണ്... എങ്ങനെ എങ്കിലും നിന്നിൽ വീണ്ടും ഒരു സ്ഥാനം കിട്ടാൻ ശ്രമിക്കുന്നത്... നീയൊരിക്കൽ അവനെ ഭർത്താവായി കണ്ടിരുന്നു പ്രണയിച്ചിരുന്നു എന്ന വിശ്വാസം ആണ് അവനെ വീണ്ടും ഇതൊക്കെ ചെയ്യിക്കുന്നത്...  നീ എന്ത് കൊണ്ട് അവനെ സ്വീകരിച്ചു എന്നുള്ളത് എനിക്കും അംജൂനും മാത്രം അറിയുന്ന സത്യം ആണ്.... അത് പോരാതെ ആദിയും രുദ്ര് തമ്മിൽ നിനക്ക് ആള് മാറിയ കാര്യം അവൻ അറിയുമ്പോൾ... നീയവരെ പൊട്ടൻ കളിപ്പിച്ചതൊക്കെയുള്ള സത്യം  അറിയുമ്പോൾ....നിന്നോട് ഉള്ള ദേഷ്യം എങ്ങനെ ആയിരിക്കുന്നു പറയാൻ പറ്റില്ല... അവന്റെ ദേഷ്യം എക്സ്ട്രീം ലെവൽ ആണ്... അത് അടക്കി പിടിച്ചു ശാന്തമാവാൻ അവൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന്ന് അർത്ഥം നീയൊന്ന് ആലോചിച്ചു നോക്ക്... നിന്നെ അവൻ പ്രണയിക്കുന്നത് എത്രമാത്രം ആണെന്ന് നിനക്ക് പോലും ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത ലെവൽ ആണ്... നീ പറ്റിച്ചുന് അവന്ന് തോന്നിപ്പോയാൽ....  അതിന്റെ പ്രത്യാഘാതം അത് നിനക്ക് താങ്ങാൻ പറ്റിയെന്നു വരില്ല.... അത് കൊണ്ട് എത്രയും പെട്ടന്ന് നീ സത്യം പറഞ്ഞെ പറ്റുള്ളൂ... അഗ്നിവർഷിനെ പറ്റി അറിഞ്ഞത് പോലെ ആകില്ല ഇക്കാര്യത്തിൽ അവന്റെ പ്രതികരണം...

രുദ്രിനെ എനിക്ക് വേണ്ടെന്ന് ഉള്ളത് എന്റെ ഉറച്ച തീരുമാനം തന്നെയാണ്... അർഷിയെ കണ്ടപ്പോൾ ഞാൻ അറിയാതെ എന്തൊക്കെ ചിന്തിച്ചു പോയി... എനിക്ക് സങ്കടം വന്നപ്പോൾ അത് മാറ്റാൻ ആയിരിക്കും ഇങ്ങനെ ഒക്കെ ചെയ്തേ.... അവന്റെ  ചേർത്തുപിടിക്കൽ ആയെ ഞാൻ ആ കിസ്സ് കാണുന്നുള്ളൂ... എനിക്ക് അംജുക്കന്റെ ആനി ആയി ജീവിച്ച മതി. അതിനപ്പുറത്തേക്ക് ആരുമായും ഒരു ബന്ധം ഞാൻ ആഗ്രഹിക്കുന്നില്ല. അത് പറയുമ്പോഴും അവളുടെ മുഖത്ത് താൻ പറഞ്ഞത് കേട്ടുള്ള ഭയം അവൻ കണ്ടു..

ഞാൻ രുദ്രിന്റെ സ്വഭാവം വെച് ജസ്റ്റ് പറഞ്ഞുന്നു ഉള്ളൂ... അസുരൻ എന്ന പേര് പോലത്തെന്നെ സ്വഭാവം അത് തന്നെയാ.. ചിലപ്പോൾ അവന്റെ ഈ ശാന്തത സ്വഭാവം മാറ്റാൻ ഉള്ള പരിശ്രമം ആയിരിക്കും... എല്ലാം നല്ലതിന് എന്ന് കരുതാം.... ഇത് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട...

അവൾ തലയാട്ടി... 

 മറ്റന്നാൾ അക്ബറിന്റെ മാര്യേജ്ന് പോകണ്ടേ അത് ആലോചിച്ചു ടെൻഷൻ അടിച്ചോ... ഇപ്പോഴത്തെ മുറിവ് ഉണങ്ങാൻ ടൈം കിട്ടില്ല അതോണ്ട് ബോഡി ഒന്ന് ഉഷാറാക്കിക്കോ... മിക്കവാറും നിന്റെ മരണം അന്ന് തന്നെ ആയിരിക്കും... അംജുവിന്റെ അടുത്തുന്നു ഒരു സഹായം ഉണ്ടാകില്ല... എന്തിന് ഞാൻ പോലും സഹായിക്കില്ല... അഹ് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ അത് അനുഭവിച്ചല്ലേ മതിയാവു... അത് പറഞ്ഞു അവൻ പോയി...

                      🔥🔥🔥🔥

പിറ്റേന്ന് ശിവയുടെ സന്തോഷവും ഉത്സാഹം ഒക്കെ കണ്ടു എല്ലാർക്കും അത്ഭുതം ഉണ്ടായിരുന്നു... ഐഷുവിനോടും അനുവിനോടും എനിക്ക് നാളെ ഒരു ഫൻക്ഷൻ ഉണ്ട് നല്ലോണം ഒരുങ്ങി തന്നെ പോകണം പറഞ്ഞു ഷോപ്പിംഗിനും ബ്യുറ്റിപാർലർ പോകണം എന്നൊക്കെ പറയുന്നത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി.... ഇതിന്ന് മാത്രം വലിയ ഫാൻക്ഷൻ എന്താ എന്നായിരുന്നു അവർ ആലോചിച്ചത്....

എന്റെ ഫ്രണ്ടിന്റെ മാര്യേജ് ആണ് എന്ന എല്ലാരോടും പറഞ്ഞത്... ഐഷുവിനെ അനുവിനെ കൂട്ടി പോകുമ്പോൾ ഉമ്മ നൈശൂനെ കൂടെ കൂട്ടെന്ന് പറഞ്ഞു.

ശിവ ഉമ്മാനോട് കൂട്ടാമെന്ന് പറഞ്ഞു... നൈശൂനെ റൗദ്രമായി നോക്കി....

 നൈശു എനിക്ക് തലവേദനിക്കുന്നു... ഞാൻ ഇല്ല പറഞ്ഞു റൂമിലേക്ക് പോയി.

അംജുവും രുദ്ര് നൈശുവിനെയും ശിവയെയും മാറി മാറി നോക്കി...

അംജു നോക്കി പേടിപ്പിക്കുന്നതും ശിവ പുച്ഛത്തോടെ അംജുനെ നോക്കുന്നത് എല്ലാം രുദ്ര് ഇടം കണ്ണോണ്ട് നോക്കിയിരുന്നു...

നൈറ്റ്‌ എനിക്ക് മൈലാഞ്ചി ഇട്ടു താ പറഞ്ഞു ഐഷുന്റെ അടുത്തേക്ക് പോയി.
എല്ലാവരും സിറ്റൗട്ടിൽ ഉണ്ടായിരുന്നു.

നൈഷ്‌തക്ക് ഇടാൻ അറിയൂ... നല്ല ഭംഗിയിൽ ഇട്ടു തരും പറഞ്ഞു മൈലാഞ്ചി നൈശൂന്റെ കയ്യിൽ കൊടുത്തു...

ശിവ ശരിക്കും പെട്ടത് പോലെ ആയി...

നൈശൂന്റെ മുഖത്ത് സന്തോഷം ആയിരുന്നു.... അവൾ ശിവയുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി...

എന്റെ കയ്യിൽ തൊട്ടതിന്ന് തന്നെ ഏഴുവട്ടം കഴുകണം ഞാൻ... അവൾ നൈശുനോട്‌ മെല്ലെ പറഞ്ഞു...

നൈശു ദയനീയമായി അവളെ നോക്കി...

പറഞ്ഞത് മനസ്സിലായല്ലോ.... നിങ്ങളുടെ വിശ്വാസപ്രകാരം നായ തൊട്ട അങ്ങനെ അല്ലേ ചെയ്യുക... അവൾ പരിഹാസത്തോടെ പറഞ്ഞു... നൈശുവിന്റെ കണ്ണുനീർ ശിവയുടെ കൈകളിൽ ഇറ്റി വീണു....

ഇത് കൊണ്ടൊന്നും ശിവയുടെ മനസ്സ് അലിയില്ല നൈഷ്‌ന.... നീ കാരണം ഇപ്പോഴും കീറിമുറിഞ്ഞു രക്തം ഒലിക്കുന്ന മനസ്സ് ആയി ഒരുത്തൻ ഉണ്ട്... എന്ന് ആ നെഞ്ചിലെ മുറിവ് ഉണങ്ങുന്നുവോ അന്നേ ഞാനും മാപ്പ് തരുള്ളൂ... എന്റെ കയ്യിൽ എങ്ങാനും മൈലാഞ്ചി ഇട്ട അത് പോലെ കൊണ്ടോയി തീയിൽ വെക്കും ഞാൻ...
കൈ പൊള്ളിയാൽ ഒന്നും എനിക്ക് ഒരു പ്രശ്നം ഇല്ല.... നീ എന്നെ തൊടരുത്... മിണ്ടരുത്... അതേ എനിക്ക് ഉള്ളൂ... വെറുപ്പേ ഉള്ളൂ നിന്നോട്.... അതോണ്ട് എന്തെങ്കിലും പറഞ്ഞു ഒഴിവാകാൻ നോക്ക്...

നൈശു കണ്ണ് തുടച്ചു എഴുന്നേറ്റു...

പിറകിൽ രുദ്രിനെ കണ്ടു... എല്ലാം കേട്ടെന്ന് മനസ്സിലായി... അവൾ വേഗം പോയി...

രുദ്ര് പുച്ഛത്തോടെ ശിവയെ നോക്കി..

അവളൊരു പാവം ആണ് ശിവ... ഞങ്ങളെ ചതിയിൽ പെട്ടതാ അവൾ... 

ആരുടെയും വക്കാലത്തു ഞാൻ ചോദിച്ചില്ല... പുച്ഛത്തോടെ പറഞ്ഞു അവളും പോയി....

നൈശു തലവേദനിക്കുന്നു പറഞ്ഞു പോയി.. ശിവ ഇനി കുറച്ചു കഴിഞ്ഞു ഇട
പറഞ്ഞു പോയി...

നൈറ്റ്‌ അർഷിയും രുദ്ര് റൂമിലേക്ക് പോകുമ്പോൾ ആദി  ശിവയുടെ റൂമിലേക്ക് നോക്കി നിൽക്കുന്ന കണ്ടു... അവരും എത്തി നോക്കി. അംജു ഫോൺ നോക്കി അവൾക്ക് മൈലാഞ്ചി ഇട്ടു കൊടുക്കുന്നത് കണ്ടു അവരും വാ പൊളിച്ചു നിന്നു.... നീനു അവന്റെ പുറത്തൂടെ ചാരി ഇരുന്നു എന്തൊക്കെ പറയുന്നു ഉണ്ട്... അംജു അങ്ങോട്ട് നോക്കിതും എല്ലാരും മുങ്ങി....

അവർ തമ്മിൽ തെറ്റുന്ന ഞാൻ കരുതിയെ... (അർഷി )

ഞാനും... ഇതിപ്പോ ദേഷ്യം ഒക്കെ മാറി ഈച്ചയും ചക്കരയും ആയല്ലോ (ആദി )

ഏതൊരു ബന്ധത്തിലും ആദ്യം വേണ്ടത് പരസ്പരവിശ്വാസം ആണ്... സ്നേഹം ആണ്... ഇത് അവരിൽ എന്നും ഉണ്ടാകും
അതോണ്ട് തന്നെ അവർ മരണം കൊണ്ടല്ലാതെ പിരിയില്ല... അംജുക്ക അക്കാര്യത്തിൽ ഭാഗ്യവാൻ ആണ്. ശിവയെ കിട്ടിയില്ലേ... എനിക്ക് ഭാഗ്യം ഉണ്ടായിരുന്നില്ല... ഇനിയൊട്ട് ഇണ്ടാവാനും പോകുന്നില്ല... (രുദ്ര് )

ആദിയും അർഷിയും പരസ്പരം നോക്കി രുദ്രിനോട് എന്തോ പറയാൻ പോയതും അവൻ അവിടുന്ന് പോയിരുന്നു... അവന്റെ നെഞ്ച് പിടഞ്ഞത് പറയാതെ തന്നെ അവർ അറിഞ്ഞിരുന്നു... അവരിലും ഒരു നോവ് ഉണർന്നു...

                    🔥🔥🔥

രാവിലെ മാര്യേജ്ന് പോകാൻ അർഷിയും രുദ്ര് ഇറങ്ങി ആദിയെ നോക്കി നിൽക്കുമ്പോ ശിവ ഇറങ്ങി വന്നത് അവളെ കണ്ടു അർഷിയും പിന്നെലെ വന്ന ആദിയും വായും പൊളിച്ചു നിന്നു...

എന്താടാ... ചോദിച്ചു രുദ്ര് തിരിഞ്ഞു നോക്കി... ശിവയെ കണ്ടു...അവന്റെ കണ്ണുകൾ വിടർന്നു... ബോട്ടൽ ഗ്രീൻ കാഞ്ചിപുരം സാരി ഉടുത്തു... മുടിയിൽ മുല്ലപ്പൂവും ചൂടി... അതേ കളർ വള ഇരു കയ്യിലും ഇട്ടു സാരിക്ക് മാച്ച് ആക്കി നേക്ലെസ് ഇട്ടു അതേ കളർ പൊട്ടും തൊട്ട് സ്റ്റെയർ ഇറങ്ങി വന്നു...

ദേവിയെ പോലുണ്ട് അല്ലേടാ അർഷി...
(ആദി )

കണ്ണെടുക്കാൻ തോന്നുന്നില്ലെടാ... ഇന്നലെ വരെ പത്താം ക്ലാസ്സിൽ പഠിക്കുന്നോ എന്ന് ചോദിക്കണ്ട മുതൽ ആയിരുന്നു. ഇന്ന് കണ്ടോ അപ്സരസ്സ് പോലെ ഉണ്ട്... (അർഷി )

രുദ്ര് പിന്നെ ആ ലോകത്ത് ഒന്നും അല്ലാത്ത പോലെ അവളെ നോക്കി നിന്നത്...

ടാ... അർഷി ഒരു തട്ട് കൊടുത്തു രുദ്രിന്ന്.

താലിയും സിന്ദൂരം കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ അല്ലേ.... ഉഫ്ഫ്ഫ്.... രുദ്ര് അർഷിയുടെ മേലേക്ക് ചാരി നിന്നു പറഞ്ഞു...

അവന്റെ ഇങ്ങനെ ഒരു ഭാവം ആദ്യമായി കണ്ടത് കൊണ്ട് തന്നെ അവരുടെ കണ്ണുകൾ മിഴിഞ്ഞു...

അവരുടെ മുന്നിൽ മറപോലെ അംജു കേറി നിന്നു...

ഒന്ന് മാറിയെന്നു പറഞ്ഞു രുദ്ര് സൈഡിലേക്ക് തള്ളിയപ്പോഴാ അർഷി അവന്റെ കാലിന്ന് തട്ട് കൊടുത്തേ... അംജുക്കനെ കണ്ടു അവൻ ഒന്ന് പരുങ്ങി.
സോറി പറഞ്ഞു മാറി നിന്നു....

ശിവ ഇവർ ആരെയും കണ്ടിരുന്നില്ല... അവൾ ഐഷുവിനോടും അനുവിനോടും ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... മോഡൽനെ പോലെ നിന്നു...

കണ്ണ് കൊള്ളേണ്ട പറഞ്ഞു അനു കണ്മഷി എടുത്തു ചെവിക്ക് പിറകിൽ തൊട്ടു...


ടാ ചത്തുകിടക്കുമ്പോഴും ചമഞ്ഞു കിടക്കണം പറയുന്നേ ഇതാണല്ലേ... യാസി അംജുനോട് പറഞ്ഞു...

അംജു രൂക്ഷമായി നോക്കി...

അല്ല പിന്നെ ചാവടിയന്തിരത്തിന്ന പോകുന്നെ... അവിടേക്ക് ഇങ്ങനെ ഒരുങ്ങി കെട്ടി പോകുന്നെ കാണുമ്പോ ആരായാലും ചോദിച്ചു പോകും...
ശിവയെ തല്ലിയാലും കൊന്നാലും നീ അവളെ ഹെൽപ്പ് ചെയ്യില്ല. നൂറു ശതമാനം ഉറപ്പാണ്... നിന്നെക്കാൾ പക മനസ്സിൽ വെക്കുന്ന ഒരു സൈക്കോയുടെ മുന്നിലേക്ക പോകുന്നെ എന്ന് അവൾക്കും അറിയാം... എന്നിട്ടും എന്തിനാ ഈ കുരിപ്പ് ഒരുങ്ങി കെട്ടി പോകുന്നെ പടച്ചോനെ....
(യാസി )

യാസി പറയുന്നേ കേട്ട് ആദിയും രുദ്ര് അർഷിയും ഞെട്ടലോടെ അവരെ നോക്കിയേ.... അപ്പോഴേക്കും ശിവയും അങ്ങോട്ട് എത്തി...

പോകാം.. അവൾ അംജുനോട് പറഞ്ഞപ്പോഴാ ബാക്കിയുള്ളോരേ കണ്ടത്
അവർ പുച്ഛത്തോടെ അവളെ നോക്കി..

അവരെ കൂടെ പോകാത്തത് കൊണ്ട് ആണെന്ന് അറിയുന്നൊണ്ട് അവൾ തിരിച്ചു പുഞ്ചിരിച്ചു..

ശിവ എന്റെ ഫോൺ എടുക്കാൻ മറന്നു. പോയി എടുത്തിട്ട് വാ അംജു പറഞ്ഞു ..

ഫോൺ അല്ലേ പോക്കറ്റിൽ എന്ന് ബാക്കിയുള്ളവരെ നാവിൻ തുമ്പിൽ ഉണ്ടായിരുന്നു...

ഇപ്പോ വരാം പറഞ്ഞു തിരിഞ്ഞ ശിവയുടെ അലർച്ച ആയിരുന്നു അവിടെ കേട്ടത്...

എല്ലാവരും സംഭവം അറിയാതെ അവളെ നോക്കി. പിന്നെ  ദയനീയമായി നോക്കി.
അംജു അവളെ സാരിയുടെ മുമ്പിൽ ചവിട്ടി പിടിച്ചും മുന്തണിയിൽ പിടിച്ചു ആയിരുന്നു പറഞ്ഞത്...

ശിവ പെട്ടന്ന് തിരിഞ്ഞു പോകാൻ നോക്കിതും സാരി മൊത്തം അഴിഞ്ഞു...

നിന്റെ തന്തേടെ കല്യാണത്തിന് അല്ല പോകുന്നെ... ഒരുങ്ങി കെട്ടി പോകാൻ..
പൊയ് വേറെ ഡ്രസ്സ്‌ ഇട്ട് വാ... അവന്റെ ശബ്ദം ഉയർന്നു...

എല്ലാവരും സഹതാപത്തോടെ അവളെ നോക്കി....

നിന്റെ തന്തേടെ രണ്ടാം കെട്ടിന പോകുന്നെ തെണ്ടി പറഞ്ഞു അംജുന്റെ കാലിന്ന് ഒരു ചവിട്ട് ആയിരുന്നു അവൾ...

എല്ലാവരും വാ പൊളിച്ചു നിന്നു....

രുദ്ര് മാത്രം ചിരി കടിച്ചമർത്തി നിന്നു...
അവൻ അതിലും കൂടുതൽ പ്രതീക്ഷിച്ചിരുന്നു....ഏറെ കുറെ അവളുടെ സ്വഭാവം ഇപ്പോൾ അവന്ന് മനസ്സിലായിതുടങ്ങിയിരുന്നു..

രണ്ട് മണിക്കൂർ കൊണ്ട് ഒരുങ്ങിത ഞാൻ.
സാരി ഇഷ്ടം ആയില്ലെങ്കിൽ പറഞ്ഞൂടെ എന്നൊക്കെ പറഞ്ഞു അവനെ നോക്കി പേടിപ്പിച്ചു സാരിയും ചുരുട്ടി പിടിച്ചു തിരിഞ്ഞതും അമർ പിറകിൽ നിന്നും കണ്ണുരുട്ടി നോക്കി...

അവൾ ഇളിച്ചു കാണിച്ചു.

ഞാൻ.... രണ്ടാം കല്യാണം..  എനിക്ക്...
തന്തക്ക് വിളിച്ചപ്പോ.... അംജുക്ക... അങ്കിൾ... അല്ല ഉപ്പ.... അവൾ ഓരോന്ന് വിക്കി പറഞ്ഞു....

ഒന്നിനെ സഹിക്കാൻ പാടാ മോളെ... വേറെ കെട്ടൻ ഒരു ഉദ്ദേശം ഇല്ല. പറ്റുമെങ്കിൽ ഇതിനെ ഒന്ന് ഒഴിവാക്കി തന്നേക്ക്...അമർ പറഞ്ഞു...

ഈൗ... ഞാൻ പെട്ടന്ന്..
ഇനി വിളിക്കൂല.... സോറി പറഞ്ഞു സാരിയും ചുരുട്ടി പിടിച്ചു ഓടി....

അമർ ചിരിയോടെ അവളെ നോക്കി. ആ ചിരി എല്ലാവരിലും ഉണ്ടായിരുന്നു....

മര്യാദക്ക് പറഞ്ഞുടാരുന്നോ അലവലാതി അവളോട്.... (യാസി )

നീ പറഞ്ഞത് പോലെ അതിന്ന് ഒരു നട്ട് ലൂസ് ഉണ്ടോ... തല്ല് വാങ്ങാൻ പോകുമ്പോ സാരി ഉടുത്തു പോകുന്നു... ആ കുടുംബത്തിൽ പോലും അവളെ കേറ്റാൻ ചാൻസ് ഇല്ല അപ്പോഴാ .... അംജു നെടുവീർപ്പോടെ പറഞ്ഞു...

ഇവർ അതിനെ കൊല്ലാൻ ആണോ കൊണ്ട് പോകുന്നെ... ആദി മെല്ലെ ചോദിച്ചു.

രുദ്ര് കൈ മലർത്തി കാണിച്ചു...

                     🔥🔥🔥🔥🔥

ശിവാനി.... ഇതാണ് ഫോട്ടോ..... നിക്കാഹ് കഴിയുന്നവരെ അവളെ അകത്തേക്ക് വിടരുത്... എല്ലാ എൻ‌ട്രൻസ് ചെക്ക് ചെയ്തേ ആളെ അകത്തേക്ക് വിടണ്ടു...  സെക്യുരിറ്റീസിനോട് ഫോട്ടോ കാണിച്ചു അക്ബർ പറഞ്ഞു....

അവർ പോയി...

അവൾ വരുന്നു എന്താ നിനക്ക് ഉറപ്പ്..
ആ സ്ത്രീ അവന്റെ തോളിൽ കൈ വെച്ചു.

ഇത്രയും കാലം ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കാത്ത അംജദ് യാസിയും എന്റെ ഓഫീസിൽ വന്നു അഡ്രെസ്സ് വാങ്ങിന്ന് അറിഞ്ഞു... തീർച്ചയായും അത് ശിവാനിക്ക് വേണ്ടി ആവും...

അവൾ ഇപ്പൊ....

ഒന്നും അറിയില്ല.... വരുന്നു മനസ്സ് പറയുന്നു.... എന്തൊക്കെ തെറ്റ് ചെയ്തുന്നു പറഞ്ഞാലും നമ്മളെയൊക്കെ സ്നേഹിച്ചത് ആത്മാർത്ഥമായാണ് എന്നെനിക്ക് തോന്നിയിട്ടുള്ളു...

സ്നേഹം.... അതോണ്ട് ആയിരിക്കും...
നല്ലൊരു ദിവസം ആയിട്ട് ഞാൻ ഒന്നും പറയുന്നില്ല...പുച്ഛത്തോടെ പറഞ്ഞു അവർ അകത്തേക്ക് പോയി...

അവൾ വന്നിനോ കല്യാണം മുടങ്ങും ഉറപ്പാ... കൊലക്കുറ്റത്തിന്ന് സാക്ഷിയും പ്രതിക്ക് വാദിക്കേണ്ടത് എന്നെ ആക്കല്ലേ പടച്ചോനെ... കല്യാണം കഴിഞ്ഞു അവൾ വരാവേ .... അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു...



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
Back to ShivaRudragni Main Page

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


1 comment

  1. Anonymous
    ബാക്കി എപ്പോഴാ പോസ്റ്റ.....
Please Don't Spam here..