ShivaRudragni Part 92

 ശിവരുദ്രാഗ്നി

 by IFAR


__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 92🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

Part 92



അവളെ ചെക്കൻ എവിടെന്നു... അവനും വന്നിട്ടുണ്ടോ... ആ സൈക്കോ ഭ്രാന്തൻ ... അംജുക്കനേയും യാസിയെ മാത്രം ഞാൻ കണ്ടുള്ളു... കൊല്ലം കുറെ ആയില്ലേ മാര്യേജ് കഴിഞ്ഞിട്ട് ഉണ്ടാകോ അവളെ ...

കഴിയാതെ പോകട്ടെ.... കെട്ടിയിട്ട് എന്തിനാ അതിനെ കൊല്ലാകൊല ചെയ്യാനോ അവന്ന് ... അക്കു കെൻസയോട് ചൂടായി പറഞ്ഞു.

എന്നോട് ചൂടാവുന്നെ എന്തിനാ... അവൾക്ക് അല്ലാരുന്നോ അസ്ഥിക്ക് പിടിച്ച പ്രേമം... പ്രേമിക്കുമ്പോ എന്ന നല്ല ഒരുത്തനെ നോക്കിയോ അത് ഇല്ല... അവന്റെ തല്ല് കൊണ്ട് മോങ്ങനെ ടൈം ഉണ്ടാകു... എന്നാലോ അവൻ ഇല്ലെങ്കിൽ ചത്തു കളയുന്നു ഡയലോഗും..( കെൻസ )

പ്രേമം... മണ്ണാങ്കട്ട... ആ ഒറ്റ കാര്യത്തിലാ അംജദ് സാറിനോട് എനിക്ക് ദേഷ്യം ഉള്ളൂ.
ശിവാനി അങ്ങേർക്ക് അഞ്ചു വയസ്സ് ഉള്ള കൊച്ച എപ്പോഴും.... എന്ന ഇക്കാര്യത്തിൽ മാത്രം ഒരു അഭിപ്രായം പറയില്ല... അങ്ങേര് ഒന്ന് വേണ്ട പറഞ്ഞ അവിടെ അവസാനിപ്പിക്കും എല്ലാം... എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല ശിവയെ ഉപദ്രവിച്ചിട്ടും എന്ത് കൊണ്ട് ആ ബന്ധം വേണ്ടെന്ന് പറയാതെന്ന് ...

എനിക്ക് അത് തോന്നിയിട്ടുണ്ട്... അവൻ അന്ന് തല്ലിയിട്ട് വെള്ളം പോലും ഇറക്കാൻ ആവാതെ icu കിടന്ന ശിവയുടെ രൂപം ഇപ്പോഴും ഓർമയുണ്ട്... ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നേ.... എന്നിട്ടും അവളെ ഇഷ്ടം അല്ലെന്ന് പറഞ്ഞു മിണ്ടാതിരുന്നു... അങ്ങേരെ പറഞ്ഞിട്ടും ഒരു കണക്കിന് ഒരു കാര്യം ഇല്ല... അവനെ അല്ലാതെ ഈ ജന്മം മറ്റൊരുത്തനെ വേണ്ടെന്ന്  പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുമ്പോ അങ്ങേര് എന്ത് പറയാനാ...

ആദ്യം ഷെറിയുടെ ഈ പ്രശ്നം ഒന്ന് പരിഹരിക്കട്ടെ... എന്നിട്ട് അവളെ വിശേഷം ചോദിക്കാം... അവനെ ഉപേക്ഷിച്ചുന്നുള്ള സന്തോഷ വാർത്ത കേട്ട മതിയാരുന്നു... അക്കു ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു... 


രുദ്രിന് അതൊക്കെ പുതിയ അറിവ് ആയിരുന്നു... അംജുക്ക അവളെ ഇഷ്ടത്തിന്ന് കൂട്ട് നിന്നുന്നൊക്കെ ഓർത്തു സങ്കടം ദേഷ്യം ഒക്കെ തോന്നിയിട്ടുണ്ട്... പക്ഷേ അവളെ ഉപദ്രവിക്കുന്ന ഒരുത്തൻ ആയിരുന്നു എന്ന് ഇപ്പൊ അറിഞ്ഞത്... എന്നേക്കാൾ അവന്ന് എന്താ പ്രത്യേകത എന്ന് ഓർത്തു സങ്കടപെട്ടിട്ട് ഉള്ളൂ... ഇങ്ങനെ ഒരുത്തനെ അംജുക്ക എങ്ങനെ സമ്മതിച്ചു... രുദ്രിന് അപ്പോഴും അത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... 


അംജുക്കയെ അല്ലേ ശിവ സ്നേഹിക്കുന്നത്...ആദിയുടെ ചോദ്യം ആണ് എല്ലാവരെയും ഞെട്ടലിൽ നിന്നും ഉണർത്തിയത്...

ഏയ്‌ നോ... അംജുന്റെ അനിയത്തി ആണ് ശിവ... (അക്കു )

അല്ല നിങ്ങൾക്ക് ഇവരെ അറിയോ... അക്കു സംശയത്തോടെ ആദിയെ നോക്കി...

അവർക്ക് അംജു ലവർ അല്ലെന്ന് അറിഞ്ഞ സന്തോഷം ഒരു ഭാഗത്ത്‌... അവൾക്ക് ലവർ ഉണ്ടായിരുന്നു എന്ന ദേഷ്യം സങ്കടം ഒരു ഭാഗത്ത്‌... കൂടെ ഒരുപാട് സംശയങ്ങളും ഉള്ളിൽ നുരഞ്ഞു പൊന്തി... രുദ്രിന്റെ ഇഷ്ടം അറിഞ്ഞിട്ടും എന്തിന്ന് അംജുക്ക അവന്നെ ഒഴിവാക്കി... 

രുദ്രിന് അഗ്നിവർഷിന്റെ കാര്യം അക്കു പറയുന്നു ഓർത്തു ടെൻഷൻ കേറുന്നുണ്ടായിരുന്നു...


ഷെറി അവിടെ നിന്നും പോയി.... രുദ്ര് ശിവയെ നോക്കി... ആ അവസ്ഥയിലും ചിരി വന്നുപോയി. ചുമ്മാതല്ല സാരി ഇടാൻ വിടഞ്ഞേ... അവനോർത്തു...

അർഷി അക്കുനോട് കാര്യം ചോദിക്കാൻ വിളിച്ചതും അംജു അക്കുനെ വിളിച്ചു...

ഒന്ന് ഫ്രഷ് ആകണം....

ഞാൻ പറഞ്ഞത് അല്ലേ അകത്തേക്ക് വരണ്ടെന്ന്....

അംജു അതിന്ന് ഒന്ന് മൂളിയെ ഉള്ളൂ....
അക്കു റൂം കാണിച്ചു തരാം പറഞ്ഞു അവരെ കൂട്ടി പോയി...

അർഷിയും ആദിയും രുദ്രിനെ നോക്കി....
അവൻ മുഖത്ത് അറിയാത്ത ഭാവത്തിൽ തന്നെ നിന്നു....

ഏത് കൊന്തനെ വേണേൽ പ്രേമിച്ചോട്ടെ അംജുക്ക അല്ലല്ലോ... പറഞ്ഞു അർഷി ആശ്വാസത്തോടെയും സന്തോഷത്തോടെയും അവനെ കെട്ടിപിടിച്ചു....

ശിവ ആരെന്ന് അറിയുമ്പോ ഈ സന്തോഷം ഉണ്ടാവില്ലെന്ന് അവൻ ഓർത്തു... സ്വന്തം പെങ്ങൾ ആണെന്ന് അറിയുമ്പോ സത്യം മറച്ചു വെച്ചേന്ന് അംജുക്കനോട് ദേഷ്യം ഉണ്ടാകോ... ശിവയെ സ്വീകരിക്കോ... അമർ അങ്കിലിന്റെയും അർഷിദമ്മയുടെയും അവസ്ഥ എന്തായിരിക്കും... ശിവയുടെ ഭാഷയിൽ പറഞ്ഞ ഒരു ഹിന്ദു പെൺകുട്ടി... അതും മുസ്ലിം ഫാമിലിയിൽ.... അവർക്ക് അത് ഉൾകൊള്ളാൻ ആകോ....അംജുവിനും ആനിക്കും അവർക്കിടയിൽ ഉള്ള ഒരു ബോണ്ട്‌ ആർക്കും നിർവചിക്കുവാൻ പോലും പറ്റില്ല. അവളുടെ അച്ഛനും അമ്മയും മരിക്കും മുന്നേ പറഞ്ഞു കൊടുത്ത ഒരു സത്യം നിനക്ക് ആയി ഒരു കുടുംബം ഉണ്ട്... ഞങ്ങൾ ഇല്ലെങ്കിലും നീ ഒരിക്കലും അനാഥ ആവില്ലെന്ന്... പക്ഷേ ഒരിക്കലും അവരെ വേദനിപ്പിക്കരുതെന്ന് സത്യം ഇടീച്ചു.... അവൾ ആയിട്ട് തന്നെ അവരെ കണ്ടെത്തി... പക്ഷെ അവൾ അംജുവിൽ മാത്രം ആയി അവളുടെ ലോകം ഒതുക്കി... അവൾ കാരണം ഒരു കുടുംബം തകരരുത് എന്ന് കരുതി... അംജു ആണെങ്കിൽ ശിവക്ക് ഒരു സഹോദരൻ എന്നതിലുപരി അച്ഛൻ ആണ് അമ്മയാണ് സഹോദരൻ ആണ് സഹോദരി ആണ് സുഹൃത് എല്ലാം ആണ്... ഈ ലോകത്ത് എല്ലാരേക്കാൾ അധികം ആയി അവളെ മാത്രം സ്നേഹിക്കുന്നു... സ്വന്തം മകൾ ആയി കാണുന്നു... അവൾക്ക് കിട്ടാത്ത സ്നേഹം മൊത്തം അവനിലൂടെ കൊടുക്കുന്നു. സത്യം പറഞ്ഞു സ്വന്തം ഫാമിലിയെ വിഷമിപ്പിക്കാൻ അവനും ആഗ്രഹിച്ചില്ല.  ഒരു കുടുംബം മൊത്തം തകർക്കാൻ ഉള്ള ബോംബ് ആണ് അവൾ എല്ലാം ഓർത്തു രുദ്രിന്ന് ഭയം തോന്നി...

അല്ലടാ അംജുക്കന്റെ പെങ്ങൾ ആണെന്ന് പറയുമ്പോ നിന്റെ പെങ്ങൾ അല്ലേ... എന്ന് വെച്ചാൽ..... ആദി ബാക്കി പറയാതെ അർഷിയെ നോക്കി...

രുദ്ര് ലച്ചുനെ പെങ്ങൾ ആണെന്ന് പറഞ്ഞു അല്ലേ നടന്നെ... അവരെ പോലെ ആയിരിക്കും ഇവരും... നമ്മൾ അവരെ റിലേഷൻ പ്രണയം ആണെന്ന് കരുതിയോണ്ട് ആ കണ്ണോടെ കണ്ടു... ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്.... ഇനി നിനക്കുള്ളതാ ശിവ... നീ ഫിക്സ് ചെയ്തോ അത്... അർഷി തോളിലൂടെ കയ്യിട്ട് പിടിച്ചു പറഞ്ഞു...

അംജുക്കാനെ പോലെ തന്നെ ആണ് അവൾക്ക് അവളെ പ്രണയം...  സത്യം അറിഞ്ഞ അന്ന് ഇത് പോലെ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു ഞാനും...
പക്ഷേ അവൾക്ക് ഒരിക്കലും എന്നെ സ്വീകരിക്കാൻ ആവില്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞത് ആണ്... ഒരു വേദനയോടെ അവൻ ഓർത്തു... അതിനേക്കാൾ പേടി അഗ്നിവർഷ് ആയി അർഷി ഫേസ് ടു ഫേസ് ഒരു ദിവസം കാണുന്നത് ആണ് ....  എന്താകൊ എന്തോ... അവൻ നെടുവീർപ്പ് ഇട്ടു....

                     🔥🔥🔥🔥

ശിവ ഫ്രഷ് ആയി റൂമിൽ നിന്നും ഇറങ്ങുമ്പോൾ ആയിരുന്നു രുദ്ര് അങ്ങോട്ട് വന്നത്...

ഇതെന്താ ഇവിടെ.... ഫ്രണ്ട് മാര്യേജ് ആണെന്ന് പറഞ്ഞിട്ട്... അവൾ അത്ഭുതത്തോടെ ചോദിച്ചു.

അക്ബർ ആണ് ഫ്രണ്ട്... ഇന്ന് നൈറ്റ്‌ ആണ് ഞാൻ പറഞ്ഞ പാർട്ടി...

അവളൊന്ന് മൂളി... ഇവിടെ നടന്നത് മൊത്തം കണ്ടിട്ട് ഉണ്ടാകുന്നു കരുതി...

അക്കു അംജുക്ക ലവർ അല്ല അനിയത്തി ആണെന്ന് പറഞ്ഞു... പിന്നെ നിന്റെ പ്രാണനായകന്റെ വീരകഥകളും....

എന്താ പറഞ്ഞെ.. അവളിൽ ഭയം പടർന്നു

അവൻ എല്ലാം പറഞ്ഞു കൊടുത്തു...
അവൻ അഗ്നിവാര്ഷിന്റെ കാര്യം പറയോ..

ഏയ്‌ ഇല്ല... അതൊന്നും അറിയില്ല... അംജുക്കക്ക് ഞാൻ സിസ്നെ പോലെ എന്നെ അറിയൂ..  സ്വന്തം സിസ് ആണെന്ന് അറിയില്ല.... ഷെറിയോട് സത്യം ഇട്ടു പറഞ്ഞതാ അവൾ തെറ്റിക്കില്ല ഉറപ്പാ....

കാമുകനെ പറ്റി അവനോട് പറഞ്ഞു കൊടുത്തിട്ട് ഉണ്ടല്ലോ വിശദമായി... അതിൽ ചെറിയ പരിഭവം ഉണ്ടായിരുന്നു...

അത് ഞാൻ പറഞ്ഞെ ഒന്നും അല്ല... ഒന്ന് എന്നെ ചെറുതായി സ്നേഹിച്ചത കക്ഷി. ആരോഗ്യം ഇല്ലാത്തോണ്ട് ഹോസ്പിറ്റലിൽ എത്തിപ്പോയി. അക്കു പോലീസിൽ കേസ് കൊടുക്കും പറഞ്ഞപ്പോ  പറഞ്ഞു കൊടുത്തു ... രണ്ട് പ്രാവശ്യം ഇത് പോലെ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്... അതോണ്ട് ആർക്കും ഇഷ്ടം അല്ല കക്ഷിയെ ...

അവൻ നല്ലോണം ഉപദ്രവിക്കോ... എന്തിനാ നിന്നെ വേദനിപ്പിക്കുന്നെ.. ഉള്ളിലെ വേദന പുറത്ത് കാണിക്കാതെ ചോദിച്ചു..

ദേഷ്യം വന്ന.... ഒരു സൈക്കോയെ പോലെയാ ആൾ... 

എന്നിട്ടും എന്താ അവനോട് ഇത്ര ഇഷ്ടം....

അത് ചോദിച്ചപ്പോൾ അവളുടെ  ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഞാൻ എന്ന് വെച്ച ജീവന... പിന്നെ ദേഷ്യം....ഞാൻ ആയിട്ട് ഇരന്നു വാങ്ങിക്കുന്നതാ അതോണ്ട് എനിക്ക് ദേഷ്യം തോന്നാറില്ല...

എന്നേക്കാൾ അവൻ നിന്നെ സ്നേഹിക്കുന്നുണ്ടോ... അവനിൽ നിരാശ ഉണ്ടായിരുന്നു...

ഞാൻ എന്നേക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്നു ... അതാണ്‌ സത്യം..ഒരു പക്ഷെ അംജുക്കയുടെ അത്രയും തന്നെ .... 

പിന്നെ എന്താ അവന്റെ കൂടെ പോകാഞ്ഞത്...

അംജുക്കക്ക് ഇഷ്ടം അല്ല... അംജുക്കക്ക് ഇഷ്ടം അല്ലാതെ ഒന്നും ഞാൻ ചെയ്യില്ല..

അങ്ങേർക്ക് ഇപ്പോ ആരെയാ ഇഷ്ടം...
എന്നെ ഇഷ്ടം അല്ലല്ലോ... എല്ലാരേം ജീവിതം കൊണ്ട് കളിക്ക...അവൻ ഈർഷ്യയോടെ പറഞ്ഞു.

അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു...
പുരികം ചുളിച്ചു... രുദ്ര് എന്താ ഇപ്പൊ പറഞ്ഞെ... അവളിൽ ദേഷ്യം പടർന്നു..

അംജുക്ക സമ്മതിച്ചില്ലെങ്കിലോ... ഒരിക്കലും അവന്റെ കൂടെ പോകില്ലേ..

ഇല്ല... എനിക്ക് അംജുക്കെയേക്കാൾ വലുതല്ല എന്റെ പ്രണയം....

അപ്പൊ അംജുക്ക എന്റെ കൂടെ വരാൻ പറഞ്ഞ വരോ...

വരും.... അംജുക്കക്ക് എന്താണോ സന്തോഷം അത് ഞാൻ ചെയ്യും...

അപ്പോൾ നിന്റെ ഫീലിംഗ്സ്ന് പ്രാധാന്യം ഒന്നും ഇല്ലേ... നീ ഹാപ്പി ആയിരിക്കോ ആ ലൈഫിൽ....

എന്റെ അംജുക്ക ഒരിക്കലും എന്റെ ആഗ്രഹങ്ങൾക്ക് എതിർ നിൽക്കില്ല...
ആ വിശ്വാസം എനിക്കുണ്ട്... ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും.... അപ്പൊ തീർച്ചയായും ഞാൻ ഹാപ്പി ആയിരിക്കും ആ ലൈഫിൽ..

എന്നിട്ടും എന്താ അവന്റെ കൂടെ പോകതെ .... അങ്ങേര് സമ്മതിക്കാതെ.

അതെന്റെ തീരുമാനം ആണ് ശരിക്കും... എനിക്ക് അവൻ ആയുള്ള ലൈഫ് വേണ്ടെന്ന്... കാരണം അവൻ എന്റെ അംജുക്കയെ വേദനിപ്പിച്ചു. അംജുക്കയെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കാത്തൊണ്ട് ഞാൻ എന്റെ ഇഷ്ടം വേണ്ടെന്ന് വെച്ചു...

വട്ട് അല്ലാതെന്ത...

അതേ വട്ടല്ലേ രുദ്രിനും... എന്നെ കാത്തിരിക്കരുത് പറഞ്ഞിട്ടും കാത്തിരിക്കുന്നു...

എന്ത് പറഞ്ഞാലും ജയിക്കാൻ ആവില്ലല്ലോ.... നാശം... അവൻ നെറ്റിക്ക് ഒന്ന് അടിച്ചു പറഞ്ഞു.


ഒരുപാട് പ്രശ്നം എനിക്കുണ്ട്... ഒരുപാട് ടെൻഷൻ ഉണ്ട്... രുദ്രിന് അറിയാലോ എല്ലാം.... അതിന്റെ കൂടെ എന്റെ കാര്യം കൂടി ഓർക്കാൻ എനിക്ക് സമയം ഇല്ല...
ഓർക്കുന്നു ഇല്ല... എനിക്ക് ഇവിടെ ചെയ്തു തീർക്കാൻ ഒരുപാട് ജോലിയുണ്ട്.
ടൈം ആണെങ്കിൽ അത് ഇല്ല... കുറച്ചു ദിവസം മാത്രം എന്റെ മുന്നിൽ ഉള്ളുന്നു അറിയാലോ.... ആകെ ഭ്രാന്ത് പിടിച്ചു നിൽക്ക ഞാൻ... രുദ്ര് കൂടി ടെൻഷൻ ആക്കല്ലേ... അപേക്ഷ ആണ്...

നിന്റെ പ്രശ്നം ഞാൻ പരിഹരിച്ചു തന്നാലോ.... രുദ്ര് ആലോചനയോടെ പറഞ്ഞു...

എങ്ങനെ... രുദ്രിന് എന്ത് ചെയ്യാൻ പറ്റും..
എന്റെ വിധിയാണ് ഇത്.... എല്ലാർക്കും തട്ടി കളിക്കാൻ ഉള്ള പാവയാ ഞാൻ... രുദ്ര് അതിന്റെ പിറകെ പോകണ്ട.... എന്റെ പകുതി പ്രശ്നങ്ങൾ ഷെറിയിലൂടെ തീരും.
ബാക്കി പകുതി.... അവൾ ഒന്നും പറയാതെ നെടുവീർപ്പ് ഇട്ടു...

അഗ്നിവാർഷിലൂടെ തീരും.... രുദ്ര് അത് പൂർത്തിയാക്കി.... അവൾ രുദ്രിനെ തന്നെ നോക്കി...

ഞാൻ ആരോടും വഴക്കിനു വക്കാനത്തിന്ന് പോകുന്നില്ല പോരെ... പിന്നെ കാവിലെ പൂജ ഞാൻ ചെയ്യില്ല ... നീ കൂടെ ഉണ്ടാകണം എന്നെ ഉള്ളൂ... അത് ചെയ്യാൻ ഏറ്റവും യോഗ്യൻ നിന്റെ ആ സൈക്കോ തന്നെ ആണ്... അനന്തൻ അത് ചെയ്യണം എന്ന് ഒന്നും ഇല്ല. അതോർത്തു ടെൻഷൻ വേണ്ട... ഞാൻ ഒരിക്കലും നിന്റെ വഴിയിൽ തടസ്സം ആകില്ല...  നിന്റെ പ്രണയം എങ്കിലും വിജയിക്കട്ടെ....അത് പറഞ്ഞു അവൻ പോയി. അവന്റെ കണ്ണുകളിൽ നനവ് പടർന്നത് അവൾ കണ്ടിരുന്നു... 

അവളെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങിയതും അവൾ തുടച്ചു...
ഇതിന്ന് പോലും നീ അർഹയല്ല ശിവാ ... അവൾ സ്വയം വെറുപ്പോടെ കണ്ണുനീർ തുടച്ചു...  അംജുക്കക്ക് ഞാൻ കാരണം ഒരു പ്രോബ്ലം ഉണ്ടാകരുത്... എന്നെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം മകളെ പോലെ കൊണ്ട് നടക്കുന്നതിന്റെ പേരിൽ ഒരിക്കലും വേദന തിരിച്ചു കൊടുക്കരുത്.... എനിക്ക് ഇനി നിന്നെ വേണ്ട ദേവ്.... പിന്നെ മുഖം തുടച്ചു മുഖത്ത് ചിരി വരുത്തി പുറത്തേക്ക് ഇറങ്ങി...


                     🍁🍁🍁🍁

എല്ലാവരും വിവാഹത്തിന്റെ തിരക്കിൽ ആയിരുന്നു പിന്നെ... ഷെറിയെയും നോക്കി അംജുന്റെ തോളിൽ തല ചായ്ച്ചു ദൂരെ ഒരു സീറ്റിൽ അവൾ ഇരുന്നു... ഒരിക്കൽ പോലും അവളുടെ നോട്ടം അവരിൽ എത്തിയില്ല...

അവളും അംജുക്കയേയും ഒന്നിച്ചു കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും സങ്കടം ദേഷ്യം ഒക്കെ അർഷിയിൽ നിന്നും ആദിയിൽ നിന്നും മാറിയിരുന്നു. ഇപ്പോൾ വാത്സല്യത്തിന്റെ
കണ്ണിലൂടെ നോക്കുന്നത് കണ്ടു അർഷിക്ക് അസൂയ ആയിരുന്നു തോന്നിയത്....

എന്നേം ഐഷുനെ പോലും ഇങ്ങനെ നോക്കിയിട്ട് ഉണ്ടാകില്ല... അർഷി പറഞ്ഞു.

അതിന് ശിവയെ പോലെ നിങ്ങൾ അംജുനെ സ്നേഹിച്ചിനോ രുദ്രിന്റെ ചോദ്യം അർഷിയെ വാ അടപ്പിച്ചു...

നിങ്ങൾ അംജുക്കക്ക് ബഹുമാനം കൂടുതൽ കൊടുത്തു... ഒരു ലിമിറ്റ് വെച്ചു പെരുമാറൽ... അംജുക്കക്ക് ദേഷ്യം വരോന്നു നോക്കി കാര്യം ചെയ്യും.. ശിവക്ക് അതില്ല അതോണ്ട് തന്നെ അവർ തമ്മിൽ ഫ്രണ്ട്ഷിപ് കടന്നു വന്നു... അതിനേക്കാൾ ഉപരി എല്ലാത്തിലും വലുതായി അങ്ങേരെ കാണുന്നു... അതോണ്ട് തന്നെ വിത്യാസം...
(രുദ്ര് )

നീ അംജുക്കന്റെ സൈഡ് ആയ... (അർഷി )

ഞാൻ ആരെയും സൈഡ് അല്ല കാര്യം പറഞ്ഞെ.... ഇപ്പൊ തന്നെ നോക്ക് അവളെ സങ്കടം അവൾ അംജുക്കന്റെ നെഞ്ചില ഇറക്കി വെക്കുന്നെ... നീ അങ്ങനെ ചെയ്യോ... ഐശു അങ്ങനെ ചെയ്യോ.... ഒരിക്കലും ഇല്ല... നീ എന്നോട് പങ്ക് വെക്കും ഐശു അവളെ ഫ്രണ്ടിനോട്
അല്ലെങ്കിൽ നിന്നോട്... അംജുകനോട് അമിതസ്വാതന്ത്ര്യം എടുക്കുന്നത് അംജുക്ക ഇഷ്ടപെടുന്നു.... അതാണ്‌ അവളോട് ഇഷ്ടം കൂടുതൽ... എന്റെ കാര്യം തന്നെ നോക്ക് കൃഷ് നിന്നോട് ആദിയോട് എടുക്കുന്ന സ്വാതന്ത്ര്യം എന്നോട് ഇല്ല... അത് പോലെ തന്നെ ഇതും...

പറയുന്നത് സത്യം ആയോണ്ട് തന്നെ അർഷി തിരിച്ചു ഒന്നും പറഞ്ഞില്ല...

നിങ്ങൾ ഏതായാലും ആ ഷെറിയുടെ മുന്നിൽ പെടേണ്ട... അംജുക്കയും ശിവയും അവൾ മോശമായി പെരുമാറിയിട്ടും അവളെ പിറകെ പോകുന്നുണ്ടെങ്കിൽ അവൾ അവർക്ക് അത്ര മാത്രം ഇമ്പോർട്ടന്റ് ആണ്... ശിവയുടെ വീട്ടിൽ വെച്ചുള്ള മാര്യേജ്ന് വരണ്ട പ്രഹസനം കണ്ടതല്ലേ... നിങ്ങൾ അന്ന് ഉണ്ടായ തല്ല് കേസ് എങ്ങാനും അവർ അറിഞ്ഞ ഉള്ള വെറുപ്പും ദേഷ്യം കൂടും... ആദി ആലോചനയോടെ പറഞ്ഞു. അവർ അത് ശരിവെച്ചു തലയാട്ടി...

വിവാഹതിരക്കിൽ ആരെയും നോക്കാൻ കൂടി ടൈം ഇണ്ടാവില്ല അറിഞ്ഞോണ്ട് അക്കു നൈറ്റ്‌ ആയിരുന്നു ഫ്രണ്ട്സ് പാർട്ടി വെച്ചേ.... എല്ലാവരും പിന്നെ അതിന്റെ തിരക്കിൽ ആയിരുന്നു....

                    🍁🍁🍁🍁

അക്കു ഒരു ജോഡി ഡ്രസ്സ്‌ എടുത്തു ശിവക്ക് നേരെ നീട്ടി.... ശിവ അവനെ തന്നെ നോക്കി...

നീ വരുന്നു എനിക്ക് അറിയാരുന്നു അതോണ്ട് ശെറിയോടൊപ്പോം നിനക്ക് ഒരു ജോഡി എടുത്തു... പറഞ്ഞു കയ്യിൽ വെച് കൊടുത്തു... നിന്നെ പോലെ സ്നേഹം ആക്ട് ചെയ്യാൻ ഒന്നും അറിയില്ല... അനിയത്തി ആയി തന്നെ കണ്ടത്... അത് പറഞ്ഞു അവൻ പോയി..

അംജു അവളെ ചേർത്ത് പിടിച്ചു... അവന്റെ തോളിലേക്ക് ചാരി നിന്നു...

നമുക്ക് ശരിയാക്കി എടുക്കന്നെ എല്ലാരേം.

ശരിയാക്കൊ...

അങ്ങനെ ചോദിച്ച അഗ്നിവർഷ് വിചാരിച്ച
ഒരു നിമിഷം വേണ്ട...

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു...

ഞാൻ ചുമ്മാ പറഞ്ഞതാ.... ഇനിയൊരിക്കലും അഗ്നിവർഷ് എന്നൊരു പേടി സ്വപ്നം നമ്മുടെ ഇടയിൽ ഉണ്ടാവില്ല പോരെ...

അവളുടെ കവിളിൽ അമർത്തി ഒരു കിസ്സ് കൊടുത്തതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

അവൾ റൂമിലേക്ക് പോകുമ്പോൾ രുദ്ര് വന്നതും പറഞ്ഞത് ഒക്കെ പറഞ്ഞു കൊടുത്തു....

അംജു മൂളുക മാത്രം ചെയ്തു...

                   🍁🍁🍁🍁

നൈറ്റ്‌ പാർട്ടി ഹാളിലേക്ക് അവൾ വന്നു.
അവളെ ഇഷ്ടനിറം ആയ നീല കളർ ഉള്ള ലഹങ്ക ആയിരുന്നു അക്കു കൊടുത്തത്....
ലൈറ്റ് കളർ ആയിരുന്നു... സ്റ്റോൺ വർക്കിൽ അവൾ തിളങ്ങിനിന്നു... മിതമായ മേക്കപ്പ് ഇട്ടിരുന്നു... അതിന്റെ തന്നെ മെറൂൺ കളർ ആയിരുന്നു ഷെറിന്റെ ഡ്രസ്സ്‌....

ശിവ ഷെറിയുടെ അടുത്തേക്ക് പോയെങ്കിലും അവൾ അവിടുന്ന് മാറി റിലേറ്റീവ്സ് അടുത്ത് പൊയ് നിന്നു...

അവൾ നിരാശയോടെ ചുറ്റും നോക്കുമ്പോൾ ആയിരുന്നു രുദ്ര് അർഷിയും ആദിയും നില്കുന്നെ കണ്ടേ..

അവളുടെ അതേ കളർ ഷർട്ട് ആയിരുന്നു രുദ്ര് ഇട്ടിരുന്നത്... ഇൻസൈഡ് ചെയ്തു സ്ലീവ്സ് മടക്കി ലുക്കിൽ നില്കുന്നെ കണ്ടു... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു... ഇവൻ ഇങ്ങനെ ഗ്ലാമർ ഉണ്ടായിരുന്നോ.... ആത്മയടിച്ചു അവനെ നോക്കുമ്പോൾ ആരോ ശ്രദ്ധിക്കുന്ന പോലെ തോന്നി .. പേടിയോടെ ചുറ്റും നോക്കി.... അവളെ രൂക്ഷമായി നോക്കുന്ന കണ്ണുകൾ കണ്ടതും അവൾ പുച്ഛത്തോടെ മുഖം കോട്ടി ... ചുമ്മാ പൊയ് മിണ്ടി ഈ പാർട്ടി ഞാൻ ആയിട്ട് കുളം തൊണ്ടണ്ട കരുതി അവൾ മുഖം തിരിച്ചു....

                        🔥🔥🔥🔥

ടാ അർഷി സുഖം അല്ലേ പറഞ്ഞു ഒരാൾ കൈ കൊടുത്തു.... കൂടെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു... 

ഹായ് രുദ്ര്.... പിന്നെ ആദിയെ നോക്കി...

എന്റെ അനിയനാ ആദിദേവ്... രുദ്ര് പരിജയപെടുത്തി...

ഹായ് ഐ ആം നീരവ്മേനോൻ... Enforcement officer...

അമൽകൃഷ്ണ... naval officer 

ആദിയും തിരിച്ചു കൈ കൊടുത്തു പരിജയപെട്ടു....

രുദ്ര് നിന്റെ വൈഫ്‌ എവിടെ... അക്കു വിവാഹം കഴിഞ്ഞു പറഞ്ഞപ്പോ എല്ലാരും ഷോക്ക് ആയിരുന്നു... (നീരവ് )

അത് ശരിയാ എവിടെ ആൾ (അമൽ )

വൈഫ്‌.... അവൻ പെട്ടന്ന് എന്ത് പറയണം അറിയാതെ നിന്നു... വന്നിട്ടില്ല പറഞ്ഞ ഇവിടെ വെച് അറിയുന്ന ആരേലും ഉണ്ടെങ്കിൽ നാണക്കേട്‌ ആകും... ഉണ്ടെന്ന് പറഞ്ഞ അവളെ വൈഫ്‌ ആണെന്ന് പറഞ്ഞു പരിജയപെടുത്താനും ആവില്ല.... നോട്ടം ദയനീയമായി അവരുടെ സംസാരം കെട്ടിരിക്കുന്നവന്റെ മുഖത്ത് പതിഞ്ഞു.... പുച്ഛവും പരിഹാസം ഒക്കെ കണ്ടു... ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വേണം ശിവയുടെ മേലെ ദേഷ്യം തീർക്കാൻ എന്ന ഭാവം കൂടി കണ്ടതും അവൻ നിസ്സഹായാവസ്‌ഥയിൽ ആയി...

പെട്ടന്ന് ആണ് നീരവ്... ടാ നിങ്ങൾക് ഞാൻ ഒരു സ്പെഷ്യൽ പെഴസൻ പരിജയപെടുത്തി തരാം പറഞ്ഞു പിറകിലേക്ക് കൈ ചൂണ്ടിയെ....
മോസ്റ്റ്‌ ക്രിമിനൽ ആണ്... നിങ്ങൾ കാര്യം ആയിട്ട് പരിജയപെടേണ്ട ആൾ ആണ്...

രുദ്ര് തല്ക്കാലം രക്ഷപെട്ടു എന്ന ആശ്വാസത്തിൽ തിരിഞ്ഞു നോക്കിയതും ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ എത്തി... ശിവാനിയെ ചൂണ്ടി ആണ് അവർ പറഞ്ഞത്....

നീരവ് അമൽ ശിവാനിയുടെ അടുത്തേക്ക് നടന്നു. അവരും പിറകെ പോയി...

ഇവർക്കിട്ട് ഇവൾ പണി കൊടുത്തിട്ടാണോ പോയെ ആദി മെല്ലെ ചോദിച്ചു...

സംശയം ഇല്ലാതില്ല... ഏത് വഴി മുങ്ങണ്ടന്ന് നോക്കിക്കോ രുദ്ര... അർഷി പറഞ്ഞതും രുദ്ര് ദയനീയമായി അവരെ നോക്കി....

നീരവ് ശിവയോട് പറയുന്നത് കേട്ട് അർഷിയും രുദ്ര് ആദിയും വിളറിവെളുത്തു നിന്നു... എല്ലാവരും  സഹതാപത്തോടെ ശിവയെ നോക്കുന്നത് കണ്ടു  അതേ സമയം അവരിൽ നീരവിനോട് ദേഷ്യം തോന്നി...  

എന്ന രുദ്ര് നോക്കിത് ഇവരെ കൊന്ന അതിന്നും ഞാൻ സമാധാനം പറയേണ്ടി വരൊന്ന... സ്വയം മരണം ആണ് ഇവന്മാർ വിളിച്ചു വരുത്തുന്നെ രുദ്ര് ചിന്തിച്ചു..... എന്നാലും എന്റെ ശിവ നിന്റെ ജീവിതമോ ഇങ്ങനെ... നിന്നെ പോലെ ഞാനും തീ തിന്ന് ജീവിക്കേണ്ടി വന്നല്ലോ... അവൻ ദയനീയമായി അവളെ നോക്കി നിന്നു...


                               ..... തുടരും


<=> • <=> • <=> • <=> • <=> • <=>



<=> • <=> • <=> • <=> • <=> • <=>

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
Back to ShivaRudragni Main Page

▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


إرسال تعليق

Please Don't Spam here..