ശിവരുദ്രാഗ്നി
by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 93🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
Part 93
ഇവിടെ ധർമ്മകല്യാണം ആണോ... പിച്ചക്കാർ വരെ വന്നിരിക്കുന്നു.. ഇവിടെ ഭിക്ഷ കൊടുക്കുന്നില്ല. നിന്നെയൊക്കെ ആരാ അകത്തേക്ക് വിട്ടത്. അമൽ പുച്ഛത്തോടെ പറഞ്ഞു...
ഈ കൾച്ചർ ഇല്ലാത്തതിനെ ആരാ അകത്തേക്ക് വിട്ടത്... ഇങ്ങനെ ഉള്ളവരെ കൂടെ ആണോ പാർട്ടി എൻജോയ് ചെയ്യാ
എവിടേലും പരിപാടി നടക്കുന്നുണ്ട് അറിഞ്ഞ അപ്പൊ വലിഞ്ഞു കേറി വന്നോളും. ഓർക്കുമ്പോ തന്നെ നാണക്കേട് ആണ്... ലോക്‌ളാസ് പാർട്ടി ആണെന്ന് അറിഞ്ഞ വരിക കൂടി ഇല്ലാരുന്നു... (നീരവ് )
നിങ്ങളെ വിളിച്ചപ്പോ തന്നെ ഓർത്തുടരുന്നോ ലോക്‌ളാസ് പാർട്ടി ആണെന്ന്... കൾച്ചർ ഇല്ലാത്തൊരെ മാത്രം ആണ് വിളിച്ചത് അതോണ്ടാ നിങ്ങളെ വിളിച്ചേ... ശിവ ചിരി കോട്ടി കൊണ്ട് പറഞ്ഞു...
അടിച്ച ഗോൾ തന്നെ തിരിച്ചു അടിക്കാതെ ശിവാകൊച്ചേ... ഒന്ന് മാറ്റി പിടി... നീരവ് അവളെ തലക്ക് കിഴുക്കി അവളെ ചേർത്ത് പിടിച്ചു....
അപ്പോഴാ ബാക്കിയുള്ളോർക്ക് സമാധാനം ആയത്...
ചുമ്മാ പറഞ്ഞത് ആണ്... രുദ്ര് ആശ്വാസത്തോടെ നിന്നു. അല്ലെങ്കിൽ അഗ്നിവർഷിന്ന് പണി ആയേനെ.
അമൽ മുഖം വീർപ്പിച്ചു നില്കുന്നത് കണ്ടു അവൾ അവന്റെ വയറ്റിൽ ചെറുതായ് മുഷ്ടി ചുരുട്ടി അടിച്ചു... സോറി അമലേട്ടാ
മാര്യേജ്ന് വരാൻ പറ്റിയില്ല...
പോടീ... നീ നീരാവിന്റെ വീട്ടിൽ പോയിനല്ലോ എന്റെ വിവാഹത്തിന്ന് മാത്രം വിസ കിട്ടിയില്ല... ലീവ് കിട്ടിയില്ല...
നൂറു എസ്‌ക്യൂസ്...
അവൾ ചെവിയിൽ പിടിച്ചു സോറി പറഞ്ഞു... അക്കു വിവാഹത്തിന്ന് വിളിച്ചപ്പോൾ പറഞ്ഞത് ആയിരിക്കും എന്ന് അവൾക്ക് മനസ്സിലായിരുന്നു...
ടാ ശിവാ.... നീരവ് പിറകിലേക്ക് നീട്ടി വിളിച്ചു പറഞ്ഞതും അവരെ ക്ലാസ്സ് മേറ്റ് മൊത്തം അങ്ങോട്ട് വന്നു... അവർ അവളെ പൊതിയുന്നതും മിസ്സ് ചെയ്തു പറഞ്ഞു ഓരോരുത്തർ പരതി പറയുന്നേ ഒക്കെ കേട്ട് രുദ്ര് അർഷിയും ആദിയും വാ പൊളിച്ചു നിന്നു...
ഇവർ നമ്മുടെ ക്ലാസ്സ്‌മേറ്റ് ആണോ അതോ ഇവളെയോ... (അർഷി )
ഇവർക്ക് എങ്ങനെ പരിജയം (രുദ്ര് )
അവർ ആലോചനയോടെ നിന്നു.
നീരവ് അപ്പോഴാ അവരെ കണ്ടത്...
നിങ്ങൾ എന്താ മാറി നില്കുന്നെ... പിന്നെ ശിവയെ പിടിച്ചു അവരെ മുന്നിലേക്ക് നിർത്തി.
ശിവ ഞങ്ങൾ പറയാറില്ലേ ഞങ്ങൾ ആയി യാതൊരു കോൺടാക്ട് ഇല്ലാതെ മുങ്ങിയ രണ്ട് കക്ഷികൾ... അവരാ ഇത് രുദ്രദേവ് ആൻഡ് അർഷാദ്... ഇത് രുദ്രിന്റെ അനിയൻ ആദിദേവ്... നീരവ് പറഞ്ഞു പരിചയപെടുത്തുമ്പോൾ അറിയാത്ത ഭാവത്തിൽ അവൾ അവർക്ക് കൈ കൊടുത്തു...
ടാ ഇത് ശിവാനി ... അക്കുന്റെ അനിയത്തി.ഒരാൾ കൂടിയുണ്ട് ഷെറിൻ... ഷെറി എന്തോ തിരക്കിൽ ആണെന്ന് തോന്നുന്നു.അല്ലെങ്കിൽ നിങ്ങളെ പോലെയാ രണ്ടിനെയും പിരിഞ്ഞു കാണാൻ പറ്റില്ല. സയാമീസ് ഇരട്ടകളെ പോലെയാ...
നിങ്ങൾക്ക് എങ്ങനെ ഇവരെ പരിജയം...
അക്കുവിനെ വിളിക്കുന്ന എല്ലാ ഫൻക്ഷനും ഇവരും ഉണ്ടാകും... അങ്ങനെ പരിജയം... ശരിക്കും പറഞ്ഞ ഇവർ ഇല്ലെങ്കിൽ ഞങ്ങൾക്ക് ബോറടിയ അങ്ങനെ ആണ് രണ്ടിന്റെയും കയ്യിൽ ഇരുപ്പ്... കുരുത്തക്കേടിന് കയ്യും കാലും വെച്ച ഐറ്റം ആണ്... അല്ലേടി... അവരുടെ വാക്കുകളിൽ വാത്സല്യം ആണെന്ന് രുദ്ര് കണ്ടു...
അല്ല നിന്റെ പെണ്ണ് എവിടെ...
മറന്നു കരുതിയത് ആയിരുന്നു... എന്ത് പറയണം അറിയാതെ അവൻ ശിവയെ നോക്കി നിന്നു.... ശിവക്ക് വല്ലാത്തൊരു വേദന തോന്നി...
ടാ... എന്താ വന്നില്ലേ... നിനക്ക് എന്താ ഒരു ടെൻഷൻ... അമൽ രുദ്രിനെ നോക്കി..
എന്റെ കെട്ടിയോൻ എന്നെ കണ്ടു ഞെട്ടി നിന്നതാ... സ്വന്തം ഭാര്യയെ തിരിച്ചു പരിചയപെടുത്തുന്നെ ആദ്യം ആയിട്ട് ആകും... ശിവ ചെറു ചിരിയോടെ പറഞ്ഞു
രുദ്ര് അത്ഭുതത്തോടെ അവളെ നോക്കി...
ബാക്കിയുള്ളവർ ഞെട്ടലോടെയും....
വാട്ട്.... അവർ എല്ലാരും ഒന്നിച്ചു ചോദിച്ചേ.
വാ അടക്ക് നീരവേട്ടാ ഇതാണ് എന്റെ ഹസ്ബൻഡ്.... അവൾ രുദ്രിന്റെ കൈക്കുള്ളിലൂടെ കയ്യിട്ട് പിടിച്ചു അവനോട് ചേർന്ന് നിന്നു പറഞ്ഞു...
ടീ നീയപ്പോ സ്നേഹിക്കുന്നു പറഞ്ഞ ആൾ ഇതാണോ... നീരവ് വിശ്വാസം വരാതെ ചോദിച്ചു...
അതിന്ന് ശിവ മറുപടി പറഞ്ഞില്ല... ഒന്നു
പുഞ്ചിരിക്കുക മാത്രം ചെയ്തു...
കലിപ്പൻ ചെക്കനും കാന്താരിപെണ്ണും കോമ്പിനേഷൻ പൊളിയാ ആരോ വിളിച്ചു പറഞ്ഞു...
രുദ്ര് മുഖത്ത് ഒരു ചിരി വരുത്തിച് നിന്നു...
സത്യം പറയാലോ അവൾ നിങ്ങളെ പ്രണയത്തെ പറ്റി വർണിക്കുമ്പോൾ ഉണ്ടല്ലോ ശരിക്കും അസൂയ തോന്നിയിട്ടുണ്ട്... താൻ ശരിക്കും ലക്കിയാടോ (നീരവ് )
എന്നാലും ശിവ ജീവിതത്തിൽ പെണ്ണേ വേണ്ടെന്ന് പറഞ്ഞ ഇവനെ തന്നെ നീ വളച്ചെടുത്തല്ലോ...
അത് ഒക്കെ ശരിയാ പക്ഷേ നീ അവളെ തല്ലുനതിനോട് ഞാൻ യോജിക്കില്ല.. ഇവളെ മുഖം നോക്കുമ്പോ എങ്ങനെ തല്ലാൻ തോന്നുന്നെടാ... അവരെ കൂടെയുള്ള ഒരു പെൺകുട്ടി അവളെ കവിളിൽ തൊട്ട് പറഞ്ഞു...
അവൻ എല്ലാത്തിനും ചിരിച്ചു കാണിച്ചേ ഉള്ളൂ... അർഷിയും ആദിയും അവന്റെ അവസ്ഥ സങ്കടത്തോടെ നോക്കി നിന്നെ.
നല്ല മാറ്റം ഉണ്ട് നിനക്ക് ഇവൾ കാണിച്ചു തന്ന ഫോട്ടോ പോലെയേ അല്ല... നീ തടിച്ചു സ്റ്റൈൽ ആയിട്ടുണ്ട്...
ഇവൾ നിനക്കിട്ട പേര് അറിയോ... സൈക്കോ...
അത് മാത്രം അല്ലടാ നിന്നെ കുറെ പ്രാകുന്നെ കാണാം... അതൊക്ക പോട്ടെന്നു വെക്കാം... നിന്നെ ഒരു പെണ്ണും നോക്കരുത് പറഞ്ഞു ഫുൾ ടൈം പ്രാർത്ഥന..
രുദ്രിന് കേൾക്കുംതോറും നെഞ്ചിൽ നീറ്റൽ പടർന്നു... മറ്റൊരാളോടൊപ്പോം അവളെ പറ്റി പറയുന്നേ തന്നെ ഇഷ്ടമാവുന്നില്ല...
നിന്റെ ഭാര്യയും പെണ്ണ് ഒക്കെ ആയിരിക്കും ഇന്നത്തെ ദിവസം നീ ഇവളെ മറന്നേക്ക്.
ഇവൾ എന്റെ കല്യാണത്തിന് തന്ന എട്ടിന്റെ പണി അക്കുന്ന് ഇവളെ കൊണ്ട് തന്നെ തിരിച്ചു കൊടുക്കണം...
ഞങ്ങൾക്ക് ഇവളെ കൊണ്ട് ഒരാവിശ്യം ഉണ്ടെന്ന് പറഞ്ഞു അവളെ കയ്യും പിടിച്ചു പോയി....
എന്താടാ ഇതൊക്കെ... നമ്മൾ ഒഴിച്ച് ലോകത്തുള്ള സകലതിനും ഇവളെ അറിയാം... അർഷി തലക്ക് കൈ വെച്ചു പറഞ്ഞു....
അപ്പോഴാ അംജു അങ്ങോട്ട് വന്നത്.
വേദനിക്കുന്നുണ്ടോ രുദ്രാ നിനക്ക്....
രുദ്ര് ഒന്നു നോക്കുക മാത്രം ചെയ്തു..
നിന്റെ അതേ അവസ്ഥയിൽ ഒരു പെണ്ണ് ഉണ്ട് അറിയോ നിനക്ക്.... നിങ്ങൾക്ക് ഒക്കെ അതൊരു സാധാരണ വിവാഹം ആയിരുന്നു.. എന്ന എനിക്ക് എന്റെ ജീവിതം ആയിരുന്നു ജീവൻ ആയിരുന്നു...
നീയൊക്കെ കരുതുന്നതിലും മുകളിൽ ആണ് എനിക്ക് നൈഷ്‌നയെ വിവാഹം കഴിച്ചതിലൂടെ നഷ്ടപെട്ടത്.... എന്റെ ആനിയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു കൈകുമ്പിളിൽ നിന്നും നിങ്ങൾ തട്ടിത്തെറിപ്പിച്ചത്... ആ വിവാഹത്തിലൂടെ നടന്നത് ശരിക്കും എന്റെ വിവാഹം അല്ല ആനിയുടെ മരണം ആയിരുന്നു... എന്നെയും നൈഷ്‌നയെയും കാണുമ്പോൾ അവൾ ഓരോ സെക്കന്റ് നിങ്ങളെ വെറുക്കും... ഒരിക്കലും നിങ്ങൾക്ക് അവൾ മാപ്പ് തരില്ല... കഴിയില്ല അവൾക്ക്... കാരണം ആനി കൂടെ ഇല്ലാതിരുന്നിട്ടും ഞാൻ വിവാഹം കഴിച്ചത് അവളുടെ വലിയൊരു സ്വപ്നം നിറവേറ്റാൻ വേണ്ടിയാ... അല്ലാതെ കെട്ടാൻ മുട്ടി നിൽക്കൊന്നും അല്ലായിരുന്നു ഞാൻ... ഇപ്പൊ എന്റെ പെണ്ണ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലായല്ലോ... അംജു പുച്ഛത്തോടെ പറഞ്ഞു...
അപ്പൊ നൈശുനോട് ദേഷ്യം ഉള്ളത് ഈ വിവാഹം കഴിഞ്ഞോണ്ട് ആയിരിക്കും... പക്ഷേ എന്നോട് അങ്ങനെ ദേഷ്യം കാണിക്കുന്നില്ല അതിനെന്താ അർത്ഥം... രുദ്ര് മനസ്സിൽ അതാണ് ചിന്തിചത് ..
ശിവക്ക് ദേഷ്യം ഒന്നും ഇല്ല... അവൾ നിങ്ങൾ മിണ്ടണ്ട പറഞ്ഞിട്ടും മിണ്ടുന്നുണ്ടല്ലോ... ഇപ്പോ തന്നെ എല്ലാരേം മുന്നിൽ വെച്ചു ഇവനെ ഭർത്താവായി പരിജയപെടുത്തി (അർഷി )
അംജു അവന്റെ ഫോൺ ഉയർത്തി കാണിച്ചു... അവന്റെ ഫോണിൽ നിന്നും ശിവക്ക് അയച്ച മെസ്സേജ് അവർ കണ്ടു.
അംജു പറഞ്ഞിട്ട് ആണ് ശിവ രുദ്രിന്റെ ഭാര്യ ആണെന്ന് പറഞ്ഞത്.... രുദ്രിന് അത് നേരത്തെ മനസ്സിൽ ആയിരുന്നു... അറിയാത്ത പോലെ കൈ തന്നവൾ msg നോട്ടിഫിക്കേഷൻ കേട്ട് ഫോൺ നോക്കുന്നതും പിന്നെ എന്റെ ഹസ്ബൻഡ് ആണെന്ന് പറഞ്ഞു വന്നതും...
അംജു പോയിട്ടും അവൻ അതേ നിൽപ്പിൽ ആയിരുന്നു... അർഷിയും ആദിയും ഒരു സ്വാന്തനം പോലെ അവന്റെ തോളിൽ കൈ വെച്ചു... അവന്റെ നോട്ടം തന്റെ ഫ്രണ്ട്സിന്റെ കൂടെ ചിരിച്ചു സംസാരിക്കുന്ന ശിവയിൽ എത്തി നിന്നു...
അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതും അവന്റെ ഉള്ളവും ശാന്തമാവുന്നത് അവൻ അറിഞ്ഞു... അംജുവിന്റെ ലൈഫ് സെറ്റിൽഡ് ആക്കൻ ആയിരിക്കും അവൾ തിരിച്ചു വന്നത്... ഷെറിയിലൂടെ പാതി പ്രശ്നം തീരും എന്ന് പറഞ്ഞതിന്റെ അർത്ഥം അവളിൽ ആണ് അംജുക്കന്റെ സന്തോഷം ഉള്ളത് .... അല്ലെങ്കിൽ അവളിലൂടെ അത് തിരിച്ചു കിട്ടുള്ളു. പിന്നെ ഉള്ള പ്രോബ്ലം അഗ്നിവർഷ് ആണ്.... അതിന്ന് എനിക്ക് മാത്രം സഹായിക്കാൻ പറ്റു... എന്നിട്ടും എന്നോട് അതിന്ന് ആവിശ്യപെടുന്നില്ലെങ്കിൽ.... അംജുവിന്റെ ജീവിതത്തിൽ നിന്നും വീണ്ടും ഒരു ഒളിച്ചോട്ടം ഉറപ്പാണ്. ഒരു പക്ഷേ സ്വന്തം ജീവൻ കളയാനും അവൾ ശ്രമിക്കും.. അത്ര പോലും അംജുവിന്റെ ലൈഫിൽ അവളായി ഒരു ചെറു നോവ് പോലും ഉണ്ടാക്കില്ല.... അതിന്ന് സ്വന്തം ജീവനും ജീവിതം ഒന്നും അവൾക്ക് പ്രശ്നം അല്ല.... അംജുവിനോട് വല്ലാത്ത അസൂയ തോന്നി അവന്ന്... ഇങ്ങനെ സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം...
അതേ സമയം അവളോട് സഹതാപം തോന്നി.... സ്വന്തം എന്ന് പറയാൻ ആളുണ്ടായിട്ടും അവരെ സന്തോഷതിന്ന് വേണ്ടി അനാഥയെന്ന പേര് വെച്ചു നടക്കുന്നു... സ്വന്തം ജീവിതം നശിച്ചാലും വേണ്ടില്ല അവർ സന്തോഷം ആയി ജീവിച്ചോട്ടെ കരുതുന്നു... അവളുടെ ഉള്ളിലും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്... മോഹങ്ങൾ ഉണ്ട്... എല്ലാരേയും പോലെ ഭർത്താവ് കുട്ടികൾ ഒക്കെ ആയി ഒരു ജീവിതം അവളും ആഗ്രഹിക്കുന്നുണ്ട്. അത് കൊണ്ട എന്നെ അംഗീകരിച്ചതും നീനുവിനെ മകൾ ആയി കണ്ടതും.. പക്ഷെ ആദ്യത്തെ പോലെ അംജു ഓർ സ്വന്തം ജീവിതം എന്നൊരു ഓപ്ഷൻ വന്നപ്പോൾ അംജുനെ തന്നെ തിരഞ്ഞു എടുത്തു. എല്ലാത്തിനും വലുത് ആണ് അംജുക്ക .. അവിടെ നിസ്സഹായആയി മാറുന്നു. അവന്റെ ഉള്ളിൽ അവളോട് ഇഷ്ടം കൂടിയേ ഉള്ളൂ... ഞാൻ തിരിച്ചു തരും ശിവ നിനക്ക് നിന്റെ പ്രണയം .
എന്നെ കൊണ്ട് പറ്റും... പക്ഷെ അവസാനം നീയെന്നിൽ നിന്നും അകന്നു പോകുമോ അതോ എന്നിലേക്ക് തന്നെ തിരിച്ചു വരുമോ.... ഒരുത്തരം കിട്ടിയില്ലെങ്കിലും നിന്റെ സന്തോഷം മാത്രം മതി എനിക്കും... അവൻ നിശ്വാസത്തോടെ മനസ്സിൽ ഉറപ്പിച്ചു.
🔥🔥🔥🔥
വലിയ ബഹളം കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്... നീരവ് ഫ്രണ്ട്സ് ഒക്കെ ആയി അവളോട് തല്ല് കൂടുന്നുണ്ട്... അവസാനം അവൾ സമ്മതിച്ചു കൊടുത്തു...
നീരവ് സ്റ്റേജിലേക്ക് കേറി അക്കുനെയും കേൻസയെയും ക്ഷണിച്ചു... ഇൻഡ്രഡ്യുസ് ചെയ്തു... അവർക്ക് വേണ്ടി ആ പാർടിക്ക് വേണ്ടി രണ്ട് പേരും കൂടി ഒരു കപ്പിൾ ഡാൻസ് ചെയ്യണം പറഞ്ഞു. അക്കു ആദ്യം മടിച്ചു നിന്നെങ്കിലും എല്ലാവരും നിർബന്ധം പിടിച്ചതോടെ ചെയ്യാന്ന് വാക്ക് കൊടുത്തു.
ശിവ പാടുന്ന സോങ്ങിന്ന് ആയിരിക്കണം ഡാൻസ് എന്ന് പറഞ്ഞതും അക്കു പറ്റില്ല പറഞ്ഞു... വാക്ക് കൊടുത്തു പോയൊണ്ട് അക്കുവിൻ സമ്മതിക്കേണ്ടി വന്നു...
ശിവാ തെണ്ടിത്തരം കാണിച്ച പിന്നെ ഞങ്ങൾ എല്ലാരും പിണങ്ങും പറഞ്ഞില്ലെന്നു വേണ്ട. നീരവ് മൈക്ക് കയ്യിൽ കൊടുത്തു പറയുന്ന കേട്ട് ആണ് രുദ്ര് അർഷിയും ഒക്കെ അവളെ ശ്രദ്ധിച്ചത്.... ശിവ നന്നായി പാടും പിന്നെന്താ പ്രോബ്ലം എന്നായിരുന്നു അവർ ചിന്തിച്ചത്....
ഇത് വേണോ.... അവൾ ചിനുങ്ങിക്കൊണ്ട് ചോദിച്ചതും നീരവ് തല്ലാൻ നോക്കി...
പാടികൊള്ളാം പറഞ്ഞു മൈക്ക് വാങ്ങി.
ലൈറ്റ് അക്കുവിന്റെയും കേൻസയുടെയും മേലേക്ക് മാത്രം ആയി ഫോക്കാസ് ആയി.
ശിവ പാടിയത് എല്ലാവരും ഒരു നിമിഷം നിശബ്ദമായി.... അക്കു ദയനീയമായി ശിവയെ നോക്കി.... രുദ്ര് അർഷിയും ആദിയും ഒക്കെ ചിരി പുറത്ത് വരാതിരിക്കാൻ വാ പൊത്തിപിടിച്ചു...
അവർ മാത്രം അല്ല എല്ലാരേം അവസ്ഥ അത് തന്നെ ആണെന്ന് അവർ കണ്ടു...
ഒടുവിലെ യാത്രയ്ക്കായിന്ന്
പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി........
എന്തിനാടാ.... അർഷി നീരാവിനോട് കൈകൊണ്ട് ചോദിച്ചു...
എന്റെ കല്യാണത്തിന്ന് ഭജനപാട്ട ഇവളും ഷെറിയും കൂടി പാടിയെ അത് പോരാഞ്ഞു
എനിക്കിട്ട് വേറെ പണി തന്നു. ഒരാഴ്ച ബെഡ്‌റൂമിന്ന് പുറത്ത ഞാൻ... എനിക്ക് മാത്രം അല്ല ഞങ്ങൾക്ക് പാതി പേർക്കും ഇത് പോലെ പണി കൊടുത്തിട്ടുണ്ട് ഇവൾ ... സത്യം പറയാലോ അവളെ മാര്യേജ്ന് ഇതെല്ലാം കൂടി തിരിച്ചു കൊടുക്കാന്നു കരുതിത അത് ദേ നീ അടിച്ചു മാറ്റി കെട്ടി ഇങ്ങനെ ആയി... ഇല്ലെങ്കിൽ എട്ടിന്റെയും പതിനറിന്റെ പണി ഞങ്ങൾ തന്നേനെ.... കുരുത്തകേട് അൺലിമിറ്റഡ് എന്നൊരു ബോർഡ് വെച്ചു
മുന്നിൽ ഇരുത്താം ശിവയെയും ഷെറിയെയും ... ഇവർ ചെയ്തത് വെച്ചു നോക്കുമ്പോ നീയൊക്കെ എത്ര ഡീസന്റ അറിയോ...
ആദിയും അർഷിയും അത്ഭുതത്തോടെ അവളെ നോക്കിയേ...
നമ്മുടെ ശിവയെ തന്നെ ആണോ പറയുന്നേ.... ആദി ആത്മഗതം എന്ന പോലെ പറഞ്ഞു....
ദേഷ്യം... വാശി... പിണക്കം... പരിഭവം...
ക്രുസൃതി... തുടങ്ങി നമ്മുടെ മോശം വശം ഒക്കെ നമ്മൾ കാണിക്കുക ഏറ്റവും അടുത്ത ആളോട് ആയിരിക്കും... നമുക്ക് അത്രയും പ്രിയപ്പെട്ട ഒരാളോട്...( രുദ്ര് )
അത് അവളെ അംജുക്ക ആയിരിക്കും അല്ലേ അർഷി കുറച്ചു അസൂയയോടെ പറഞ്ഞു...
രുദ്ര് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവൾക്ക് അത്രയും പ്രിയപ്പെട്ട ഒരാൾ അത് അഗ്നിആണ്... അവളുടെ തന്നെ ഒരുകാലത്തെ സന്തോഷം... ഒരിക്കലും തിരിച്ചു കിട്ടാത്ത അവളുടെ സന്തോഷം...
അംജദ് അമർ എന്ന മനുഷ്യന്റെ മുന്നിൽ അവളായി നഷ്ടപെടുത്തിയ അവളുടെ ജീവിതം... അഗ്നി കൂടെ ഉണ്ടെങ്കിൽ മാത്രമേ അവൾ അവളായി ജീവിക്കുള്ളു.
ഇല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന ശിവാനി മാത്രം ആയിരിക്കും.
അഗ്നി ഇല്ലാതെ ശിവാനിയില്ല... ഉണ്ടാവുകയും ഇല്ല.... ശിവഗ്നിയാണ് അവൾ... അഗ്നിയിൽ ലയിച്ചവൾ....
നമുക്ക് ഇവളെ പഴയ പോലെ ആക്കിയെടുക്കണം... അവളെ സന്തോഷം ഒക്കെ നേടികൊടുക്കണം അല്ലേടാ രുദ്ര...
ഒരുപാട് അനുഭവിച്ചത് ആണ് പാവം.... അർഷി അർദ്രമായി പറയുന്നേ കേട്ട് രുദ്രിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു....
അങ്ങനെ കൊടുക്കണമെങ്കിൽ നിന്നെ ഞാൻ വേദനിപ്പിക്കേണ്ടി വരും... എനിക്കതിന്ന് ആവില്ല അർഷി ... ഞാൻ വിചാരിച്ചാലും ശിവ ഒരിക്കലും അതിന്ന് സമ്മതിക്കുകയും ഇല്ല... അവൾക്ക് നീയെന്ന് വെച്ച ജീവന... സ്വയം വേദനിക്കാനേ അവൾക്ക് കഴിയു... മറ്റുള്ളവരെ വേദനിപ്പിക്കാൻ അവൾക്ക് ആവില്ല... അവൻ വേദനയോടെ ഓർത്തു.
പൊട്ടിച്ചിരിക്കുന്ന ശിവയെ അവൻ കണ്ടു.
അക്കുവിന്റെയും കേൻസയുടെയും കളി കണ്ടു ആണ് ചിരി വാ പൊത്തിപിടിച്ചു നില്കുന്നെ... സോങ് ആണെങ്കിൽ പാടുന്നു ഉണ്ട്... അത് കേൾക്കുമ്പോൾ തന്നെ എല്ലാർക്കും സങ്കടം വരും... അവളുടെ വോയിസിൽ അതിന്റെ ഫീലിംഗ്സ് കുറച്ചു കൂടിയൊന്ന് അവന്ന് തോന്നി.... അത് കേട്ടോണ്ട് നിവർത്തി
യില്ലാതെ ഡാൻസ് കളിക്കുന്ന അക്കുനെ നോക്കി അവനിലും ചിരി വിടർന്നു...
അവളുടെ പ്രസൻസ് തന്റെ ഉള്ളിലെ ടെൻഷൻ കുറക്കുന്നത് മാന്ത്രികം എന്ന പോൽ അവൻ അറിഞ്ഞു... പ്രണയം നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി നിന്നു..
ശിവയുടെ നോട്ടം അംജുവിൽ എത്തി നിന്നു... ചെറു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നുണ്ട്... തന്റെ സന്തോഷം ആണ് അംജുക്കക്ക് വലുത്... അത് കൊണ്ടാണ്
സനയെ കൂടെ കൂട്ടിയതും... ഇനി ആ ടെൻഷൻ വേണ്ട അംജുക്ക... അംജുക്കന്റെ ജീവിതത്തിൽ ഇനി സന ഉണ്ടാവില്ല... ചുണ്ടിലെ ഈ പുഞ്ചിരി ഒരിക്കലും നഷ്ടപ്പെടാതെ ഞാൻ കാത്ത് കൊള്ളാം... ചെറു ചിരിയോടെ അവൾ ഓർത്തു... നാളെ തന്നെ അംജുകനോട് സത്യം തുറന്നു പറയണം... അവളിലും സന്തോഷം നിറഞ്ഞു....
🔥🔥🔥🔥🔥
അംജുവിനെ വന്നു യാസി വിളിച്ചോണ്ട് പോയി...
എന്താടാ കാര്യം...
സന സൂയിസൈഡ് ശ്രമിച്ചു... ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്... സമയത്ത് എത്തിച്ചോണ്ട് രക്ഷപെട്ടന്ന് പറഞ്ഞെ....
അവൻ പറയുന്നേ കേട്ട് അംജു ഞെട്ടലോടെ നിന്നു... ആനിയുടെ ഉള്ളിൽ സനയെ ഒഴിവാക്കാൻ ആയിരുന്നു തീരുമാനം അറിഞ്ഞോണ്ട് അവളോട് പറഞ്ഞിരുന്നു നമുക്ക് പിരിയാം എന്ന്...
ഒരു പ്രശ്നം ഉണ്ടാക്കാതെ അവൾ സമ്മതിച്ചതും ആയിരുന്നു...
നീ വിവാഹത്തിൽ നിന്നും പിന്മാറിയൊണ്ട് ചെയ്‌തെന്ന പറയുന്നേ.... നീയില്ലാതെ അവൾക്ക് ജീവിക്കണ്ടന്ന്...
ടാ ആനി... അവൾ ഒരിക്കലും ഈ വിവാഹത്തിന്ന് സമ്മതിക്കില്ല... നിനക്ക് അറിയാലോ ഒരു കാര്യം തീരുമാനിച്ച അതിൽ നിന്നും പിറകോട്ടു പോകില്ലെന്ന്...
ഞാൻ എന്ത ഇതിൽ പറയാ... യാസി നിസ്സഹായാവസ്തയോടെ അവനെ നോക്കി...
അംജു ടെൻഷനോടെ നെറ്റിയിൽ തടവി.
പുഞ്ചിരിയോടെ നിൽക്കുന്ന ശിവയെ കണ്ടു....
നീ തീരുമാനിക്ക് ശിവയെ വേണോ.... സനയെ വേണോന്ന്...( യാസി )
താൻ പ്രണയിക്കുന്ന പെണ്ണ് ഒരു വശത്ത്...
താൻ ജീവൻ ആയി കാണുന്ന പെണ്ണ് മറുവശത്ത്... ഇതിൽ ആരുടെ കൂടെ നിൽക്കേണ്ടത് അറിയാതെ അവൻ നിന്നു.
..... തുടരും
എന്താ എഴുതിയെ ആവോ 🙄... എന്തൊക്കെ എഴുതി 🚶🚶...
<=> • <=> • <=> • <=> • <=> • <=>
<=> • <=> • <=> • <=> • <=> • <=>
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬