ശിവരുദ്രാഗ്നി
by IFAR
__
🔥 ShivaRudragni 🔥
🔥LOVE vs DESTINY 🔥
🔥PART 95🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
Part 95
ശിവ.....
എല്ലാം കേട്ടോ എന്നുള്ള ഭയം അവരിൽ നിറഞ്ഞു...
അതേ എന്റെ അംജുക്കക്ക് നൈശു വേണ്ട... ആ പ്ലാൻ കൊണ്ട് മുന്നോട്ട് പോകണ്ട....
എല്ലാം കേട്ട സ്ഥിതിക്ക് നീ അംജുക്കയോട് പറഞ്ഞ പോലെ ഞങ്ങളും ആയി ഒരു ഗയിമിന് നിൽക്ക്... സനക്ക് സപ്പോർട് അംജുക്ക ഉണ്ട്.... അത് പോലെ നൈഷ്‌ന് സപ്പോർട് ഞാൻ... ഒരു സ്പോഡ്‌സ്മാൻ സ്പര്ട്ടിൽ എടുത്തൂടെ ഇത്....അതല്ലേ അതിന്റെ ന്യായം... (രുദ്ര് )
അവൾ ഒന്നു ആലോചിച്ചു നിന്നു...
എനിക്ക് സമ്മതം... ആര് ജയിക്കുന്നു കാണാം...
അംജുക്ക അങ്ങനെ പറഞ്ഞാൽ നീ ഇടയിൽ കേറി തെണ്ടിത്തരം കാണിക്കരുത്... നൈശൂനെ സ്വീകരിക്കണം...
ഇല്ല.... നൈശു അംജുക്കക്ക് സ്വന്തം ആയിരിക്കും.... എന്റെ വാക്ക് ആണിത്...
അംജുക്കനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് തന്നെ... നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ...
ഞാൻ ജയിച്ച എനിക്ക് എന്ത് തരും...
രുദ്ര് പെട്ടന്ന് ചോദിച്ചതും അവൾ അവനെ രൂക്ഷമായി നോക്കി... പിന്നെ അർഷിയെയും ആദിയെയും നോക്കി....
ഇതിന്റെ ഉത്തരം എനിക്ക് രുദ്രിനോട് മാത്രം ആയി പറയണം...
അർഷി അവനെ ഒന്നു നോക്കി ആദിയെയും കൂട്ടി പോയി....
എന്താ തോറ്റുപോകുന്നു കരുതി കാൽ പിടിക്കാന... എന്ന പിടിച്ചോ....അവൻ കുസൃതിയോടെ കണ്ണിറുക്കി പറഞ്ഞു....
ആദ്യം ആയി അങ്ങനെ ഒരു ഭാവത്തിൽ കണ്ടത്... അതോണ്ട് തന്നെ അവൾ കണ്ണ് വിടർത്തി അവനെ തന്നെ നോക്കി നിന്നു..
അതേ സ്വപ്നം കാണണോ... അവൻ വിരൽ ഞൊടിച്ചു... അവൾ നോട്ടം മാറ്റി.
അറിയാഞ്ഞിട്ട് ചോദിക്കുവാ... എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നെ... ഇപ്പൊ തന്നെ അർഷിയോട് ആദിയോട് ഒക്കെ എന്തൊക്കെ മറച്ചു വെക്കേണ്ടി വന്നു...
എന്റെ പിന്നാലെ വന്ന അർഷി എന്നൊരു ഫ്രണ്ട്ഷിപ്പ് തന്നെ മറക്കേണ്ടി വരും...
അതേ എന്റെ ചെക്കന... അവന്ന് എന്നെ മനസ്സിലാവും...
ഇല്ല രുദ്ര്.... വിള്ളൽ വീണ കൂടിച്ചേരാൻ പാട് ആണ്... എന്റെ അനുഭവം തന്നെ നോക്ക്... അംജുക്കയുടെ മനസ്സിൽ എപ്പോഴും എന്നെ സംശയത്തോടെ നോക്കു... അത് പോലെ ഉപ്പാപ്പ ഷെറി അക്കു.. കെൻസ.. ഭയ്യാ... യാസിക്ക ആരും ഇനി പഴയ പോലെ എന്നെ കാണോ... എനിക്ക് തന്നെ ഉറപ്പില്ല അത്...
ആദ്യം പിണങ്ങുമായിരിക്കും... പിന്നെ ശരിയാവും... ഞാൻ നല്ലതിന് വേണ്ടി അല്ലേ ചെയ്യുന്നേ രുദ്ര് ആത്മവിശ്വാസത്തോടെ പറഞ്ഞു...
ഞാനും നല്ലതിന് വേണ്ടി തന്നെ ചെയ്തേ..
അതിന്ന് തെരഞ്ഞെടുത്ത വഴി തെറ്റാണ്...
അതോണ്ടാ ഇങ്ങനെ പ്രശ്നം ആയത്...
എന്ന രുദ്രിന്റെ വഴിയും തെറ്റാണ്... എന്റെ അവസ്ഥ തന്നെ ആകും അവസാനം...
എന്റെ വഴി തെറ്റില്ല....
പറയുന്നത് കേൾക്ക് രുദ്ര്... എന്റെ പിന്നാലെ വരും തോറും അഴിയ കുരുക്കിൽ പെടാ നീയും... അർഷിടെ മനസ്സിൽ ഒരു കരട് വീഴ്തണ്ട... ആ പാപം കൂടി എന്റെ തലയിൽ ആക്കല്ലേ.. പ്ലീസ്
എല്ലാരും കൂടി എന്നെ വെറുത്തും ശപിച്ചു കഴിയ... ഇനി നിങ്ങളെ ഫ്രണ്ട്ഷിപ്പ് നശിപ്പിച്ച കുറ്റം കൂടി എന്റെ തലയിൽ വീഴ്ത്തല്ല...
എന്ന സത്യം പറ... എന്തിന എന്നെ വേണ്ടെന്ന് പറയുന്നേ... റൗടിയായ ദേവിനെ സ്നേഹിച്ച നിനക്ക് എന്താ എന്നെ സ്നേഹിച്ചാൽ....
രുദ്ര് പ്ലീസ്.... ഇതന്നെ ചോദിച്ചോണ്ട് ഇരിക്കല്ലേ...
എനിക്ക് ഉത്തരം വേണം ശിവ... അല്ലാതെ ഞാൻ പിന്മാറില്ല.... വ്യക്തമായ ഉത്തരം കിട്ടുന്നത് വരെ ഞാൻ ഇതിന്റെ പിറകിൽ നടക്കും...അവനിലും വാശി ഉണർന്നു...
പറയ് ശിവാനി.... അവളെ ഷോൾഡറിൽ പിടിച്ചു ദേഷ്യത്തോടെയും വാശിയോടെയും പറഞ്ഞു...
ഞാൻ രുദ്രിനെ സ്നേഹിക്കുന്നില്ല.... എനിക്ക് അതിന്ന് ആവില്ല... ഞാൻ ദേവിനെ പ്രണയിച്ചൊന്നും ഇല്ല... ശ്രീ മംഗലത്തുന്നു രക്ഷപെടാൻ ഉള്ള ഒരു ചാൻസ് ആയി കണ്ടോണ്ട പ്രണയിക്കുന്ന പോലെ നടിച്ചതും നീനു മോളെ പോലും സ്നേഹിക്കുന്നതായി അഭിനയിച്ചതും... അതാണ് സത്യം... ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം... വേറെ വഴിയില്ലാത്തോണ്ട് ചെയ്തു പോയതാ....
രുദ്ര് പുച്ഛത്തോടെ അവളെ നോക്കി...
അവൾ ഒന്നും മിണ്ടാതെ പോയി...
അവൻ അവളെ നോക്കി തിരിഞ്ഞു നിന്നു
എന്തിന്ന് കളവ് പറയുന്നു... ആർക്കു വേണ്ടി പറയുന്നു.... ദേവിനോട് നിനക്ക് ഉണ്ടായിരുന്നത് ആത്മാർത്ഥ പ്രണയം തന്നെ ആയിരുന്നു... ശ്രീ മംഗലത്തു വെച്ചു പനി വന്നു വിറച്ചു ബോധം ഇല്ലാതെ തന്റെ നെഞ്ചോട് കിടന്നു അബോധവസ്ഥയിൽ പോലും ദേവ് എന്ന് പുലമ്പിയ ശിവയെ അവൻ ഓർത്തു.... നീനു മോളോട് അഭിനയം ആണത്രേ... ഉറക്കത്തിൽ പോലും നീനുവിന്റെ നേർക്ക് ഉണ്ടാകുന്ന കരുതലും സ്നേഹം നേരിട്ട് കണ്ട എന്നോടാ നീ കളവ് പറയുന്നതെന്ന് മറന്നു പോകുന്നു ശിവാ.... അംജക്ക അല്ലാതെ മറ്റാരോ ഇതിന്ന് ഇടയിൽ കളിച്ചിട്ടുണ്ട്...
ഒന്നുകിൽ അംജുക്കക്ക് വേണ്ടി സ്വയം എടുത്ത തീരുമാനം അല്ലെങ്കിൽ അംജുക്കയെ വെച് ആരോ ഭീഷണിപെടുത്തി... അല്ലാതെ ദേവിനെയും നീനുവിനെയും നീ തള്ളി പറയില്ല. പ്രശ്നം ഒക്കെ മുന്പിൽ കണ്ടു വിട്ടു പോകരുതെന്ന് സത്യം ഇടീച്ചവളാ നീ എന്നിട്ടും...അവന്ന് ദേഷ്യം സങ്കടം ഒക്കെ തോന്നി.... അരുണിനെ കൊല്ലാൻ നാട്ടിലേക്ക് വന്ന ദിവസം നീ ഐഷ മെൻഷനിൽ ഇല്ലെന്നും അന്ന് എവിടേക്കോ ആരും അറിയാതെ പോയെന്നും കണ്ടു പിടിക്കാൻ കഴിഞ എനിക്കാണോ ഇത് കണ്ടു പിടിക്കാൻ പറ്റാത്തത് .... ഒരു വഴി തെളിഞ്ഞത് പോലെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
അവൻ ആലോചനയിൽ നില്കുന്നത് കണ്ട അർഷിയും ആദിയും അങ്ങോട്ട് വന്നത്.
എന്താടാ പറഞ്ഞേ..
അംജുക്ക സമ്മതിച്ച എന്നെ ഭർത്താവ് ആയി സ്വീകരിക്കാം എന്ന്... അവൻ സൈറ്റ് അടിച്ചോണ്ട് പറഞ്ഞു...
പ്ഫാ... @@##@@@@@
വെറൈറ്റി ആണോ... രുദ്ര് ചെവി കുലുക്കി
സത്യം പറടാ....
ജയിക്കില്ലെന്ന് വെല്ലുവിളിച്ചു.... എനിക്ക് ജയിക്കണം അർഷി.... നമ്മൾ കാരണം
നൈശുവിന്ന് ജീവിതം ഇല്ലാതാവരുത്....
അർഷി അതിന്ന് മൂളി.... മറുവശത്ത് ശിവയാണ് ആ ഒരു പേടി രുദ്രിന് ഉള്ളിലും ഉണ്ടായിരുന്നു...
🔥🔥🔥🔥🔥
ശിവ തിരിച്ചു വരുമ്പോൾ ആയിരുന്നു റാണ മുന്നിലേക്ക് വന്നു നിന്നത്....
ഈ വർഷത്തെ ബെസ്റ്റ് ആക്റ്റർ അർഡ് മാഡത്തിന്ന് തന്നെ ആയിരിക്കും... പുച്ഛവും പരിഹാസം ഒക്കെ കലർത്തി അവൻ പറഞ്ഞു...
അവൾ മൈന്റ് ആക്കാതെ പോകാൻ നോക്കി...
രുദ്ര് സാർനെ പറ്റി അറിയില്ലെങ്കിൽ ഒന്നന്വേഷിച്ചു നോക്ക്.... ബ്രില്യന്റ് പോലിസ് ഓഫീസർ ആണ്... പത്തുതലയുടെ ബുദ്ധി ആണ്... പണി വരുന്ന വഴി ഏത് വഴിയാന്ന് പോലും ചിന്തിക്കാൻ പറ്റില്ല... ആഞ്ഞിറങ്ങിയ അഗ്നി സാർന് പോലും മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ല... രണ്ട് മാസം മുൻപ് ഈ ബാംഗ്ലൂർ സിറ്റിയിൽ അസുരവേട്ട ആയിരുന്നു.... ഇപ്പോ മരുന്നിനു പോലും ഒരു റൗടിയെ കിട്ടുമോന്ന് സംശയം ആണ്. പിന്നെ അഗ്നി സാറിന് എന്റെ മേലുള്ള വിശ്വാസം ഒറ്റ ഒന്നു കൊണ്ട സാറും അന്വേഷിക്കാതെ ഇരിക്കുന്നത്.... എന്തെങ്കിലും സംശയം തോന്നിയ...എന്നെ ചാവുന്നു പറഞ്ഞു ഭീഷണിപെടുത്തി ഐഷമെൻഷനിലെ cctv വിഷ്വൽസ് ഡിലീറ്റ് ആക്കിച്ചത് കണ്ടു പിടിക്കാൻ അഗ്നി സാറിനും രുദ്ര് സാറിനും മണിക്കൂറുകൾ പോലും വേണ്ടി വരില്ല....
അവർ അരുണിനെ കാണാൻ പോയ ദിവസം ആരെ കാണാൻ പോയെന്ന് എവിടെ ആണെന്ന് രുദ്ര് കണ്ടു പിടിക്കും...
അല്ലെങ്കിൽ എല്ലാം അറിഞ്ഞു നിന്റെ വായിൽ നിന്നും കേൾക്കാൻ ശ്രമിക്കുന്നത് ആയിരിക്കും....
റാണ പോയിട്ടും അവന്റെ വാക്കുകളിൽ തറഞ്ഞു നിന്നു ശിവ...അസ്വസ്ഥതയോടെ നെറ്റി തിരുമ്മി... എന്തിനാ എന്നെ ഇങ്ങനെ പ്രണയിക്കുന്നത് രുദ്ര്.... നെഞ്ചിൽ പടരുന്ന നീറ്റൽ ഭയത്തിലേക്ക് ആ നിമിഷം മാറി.... റാണ പറഞ്ഞതും യാസി രുദ്രിനെ പറ്റി പറഞ്ഞതും മനസ്സിലേക്ക് മാറി മാറി വന്നു... സത്യം അറിയുമ്പോ എങ്ങനെ ആയിരിക്കും എന്നോട് പ്രതികരിക്കുക....
🔥🔥🔥🔥
പാർട്ടി കഴിഞ്ഞു ഓരോരുത്തരും ആയി പോയി... അക്കുന്റെ കൂടെ അവരുടെ വീട്ടിലേക്ക് ആണ് ശിവയും പോയെ.... ഉമ്മയും കേൻസയും അക്കുവും ഒക്കെ അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവരുടെ റൂമിലേക്ക് പോയി....
ശിവ അവരെ ഒന്ന് നോക്കി ഷെറിയുടെ റൂമിലേക്ക് നടന്നു.... ഭിത്തിയിൽ വരച്ചു വൃത്തികേട് ആക്കിയ അവളുടെ ഫോട്ടോ കണ്ടു.... തന്നോടുള്ള ദേഷ്യം വെറുപ്പ് ഒക്കെ അതിലൂടെ മനസ്സിലായിരുന്നു....
എന്റെ അംജുക്കക്ക് വേണ്ടി ആണ്.... എന്തും സഹിച്ചേ പറ്റുള്ളൂ.... മനസ്സിൽ അത് ഉറപ്പിച്ചു വാതിൽ തുറന്നു അകത്തേക്ക് കേറി.... അവളെ കാണാഞ്ഞു റൂമിൽ മൊത്തം നോക്കി... പിന്നെ ബാൽക്കണിയിലേക്ക് നടന്നു... അവിടെയും കാണാതെ റൂമിൽ നിന്നും ഇറങ്ങി... ടെറസ്സിലേക്കുള വാതിൽ തുറന്നു കണ്ടു അങ്ങോട്ട് പോയി....
പുറത്തേക്ക് നോക്കി നില്കുന്നെ കണ്ടു...
ഷെറിയെ തൊടാൻ ആയി കൈ നീട്ടി...
പറയാനുള്ളത് വേഗം പറഞ്ഞു പോകാൻ നോക്ക്... അവളുടെ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ട് ശിവ കൈ താഴ്ത്തി....
ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി.... ശ്രീമംഗലത്തു തിരിച്ചു എത്തിയ ശേഷം ഉള്ളത് തൊട്ട് തൊട്ടുമുമ്പ് രുദ്രിനോട് സംസാരിച്ചത് വരെ അവൾ പറഞ്ഞു...
അപ്പൊ അംജുകയുടെ മാര്യേജ് നടത്തി നിനക്ക് തിരിച്ചു പോകണം അതിന്ന് ഞാൻ സഹായിക്കണം അല്ലേ... തിരിഞ്ഞു അവളെ നോക്കി കൈ കെട്ടികൊണ്ട് പറഞ്ഞു...
അവൾ തലയാട്ടി....
നീ ആവിശ്യപെട്ടത് ഒന്നും ഇപ്പൊ എന്റെ കയ്യിൽ ഇല്ല... പഴയ വീട്ടിൽ ആണ്... പോയി എടുക്കേണ്ടി വരും... അംജുക്ക അറിയാതെ പോകാൻ പറ്റിയ ദിവസം പറഞ്ഞോ ഞാൻ കൂടെ വരാം.... ഒരു അപരിചിതയോട് പറയുന്നത് പോലെ പറയുന്നത് കണ്ടു ശിവയുടെ കണ്ണുകൾ നിറഞ്ഞു...
എന്നോട് ക്ഷമിച്ചുടെ ചെറി....
നിന്നോട് ഇത്രയും നാൾ വെറുപ്പ് എന്നൊരു വികാരം എങ്കിലും ഉണ്ടായിരുന്നു... ഇപ്പോ അതും ഇല്ല.... അതിന്ന് പോലും നീ അർഹയല്ല... ഇനി പോകാൻ നോക്ക് പറഞ്ഞു അവൾ ഇറങ്ങിപോയി.... അടുത്ത റൂമിലെ വാതിലിൽ വലിച്ചു അടക്കുന്ന ശബ്ദം കേട്ടു.... ശിവ പൊട്ടികരഞ്ഞോണ്ട് അവിടെ നിന്നു....
പെട്ടന്ന് ആയിരുന്നു കാറ്റ് പോലെ ഒന്ന് അവളെ പൊതിഞ്ഞു അടുത്തുള്ള ചുമരിലേക്ക് ചേർത്ത് പിടിച്ചത്...
അവൾ ദേഷ്യത്തോടെ മുമ്പിൽ ഉള്ളവനെ നോക്കി.... കിതച്ചിട്ട് ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുന്ന അവനെ കണ്ടതും അവളിൽ അപായമണി മുഴങ്ങി.... ഒരു നോട്ടം പോലും പുറത്തേക്ക് പോകാത വിധം തന്നെ കൈക്കുള്ളിൽ ഒതുക്കിയവനെ ഭയത്തോടെ അവൾ നോക്കിയേ.... അംജുക്കയുടെ കൂടെ പോകാതെ ഇങ്ങോട്ട് വന്ന നിമിഷത്തെ അവൾ പഴിച്ചു.... അവൾ തള്ളിമാറ്റാൻ കുറെ നോക്കിയെങ്കിലും അനങ്ങുന്നത് പോലും ഇല്ല.... അവൾ ചുറ്റും നോക്കി നിൽക്കുന്ന ഇടം എവിടെ ആണെന്ന് മനസ്സിൽ ആയതും അവളുടെ കണ്ണുകൾ കുറുകി.... അവനെയും കൊണ്ട് സൈഡിലേക്ക് ചാടി അവൾ....
ഭയത്തോടെ അവളെ നോക്കിയെങ്കിലും അവളെ പൊതിഞ്ഞ കൈകൾ വിട്ടിരുന്നില്ല...
എന്താ കാണിക്കുന്നേ.... അവനിലും പ്രതീക്ഷിക്കതെ നിലത്തേക്ക് വീണ ദേഷ്യം പടർന്നു...
അവൾക്ക് മുകളിൽ ആയി ഞൊടിയിടയിൽ കയറി കിടന്നവനെ യാതൊരു വികാരം ഇല്ലാതെ അവൾ നോക്കി....
സ്വയം മരണം തെരഞ്ഞെടുക്കുന്നവനെ വിഡ്ഢി എന്നെ പറയാൻ പറ്റു.... അവൾ അവന്റെ ഭാരം താങ്ങാൻ ആവാതെ ശ്വാസം ആഞ്ഞു വലിച്ചു വീറോടെ പറഞ്ഞു..
മരണത്തെ എനിക്ക് ഭയം ഇല്ല.... എനിക്ക് നിന്നെ മതി....
എനിക്കും മരിക്കാൻ ഭയം ഇല്ല... പുഞ്ചിരിയോടെ അവൾ അത് പറഞ്ഞതും സംശയത്തോടെ അവളെ നോക്കി...
അവനെയും കൊണ്ട് ഉരുണ്ടു ടെറസിൽ നിന്നും ചാടി.....
അവൻ എന്തെങ്കിലും ചെയ്യും മുന്നേ ഇരുനില വീടിന്റെ മുകളിൽ നിന്നും താഴേക്ക് പതിച്ചിരുന്നു രണ്ടു പേരും....
..... തുടരും
<=> • <=> • <=> • <=> • <=> • <=>
ShivaRudragni NEXT PART
<=> • <=> • <=> • <=> • <=> • <=>
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬